ടേക്ക് ഇറ്റ്‌ ഈസി – Sujith Sukumaran

Google+ Pinterest LinkedIn Tumblr +

Author : Sujith Sukumaran
Company : IBS Software Services Pvt Ltd.
Email : sujithsukumaranm@gmail.com

ടേക്ക് ഇറ്റ്‌ ഈസി

ലോകം ഇന്നലെ വൈകീട്ട് 6 മണിക്ക് വീട്ടിൽ കേറി വന്നു.
“പ്രാക്റ്റിക്കാലിറ്റി” ട്യൂഷൻ എടുക്കാൻ !!
ആ പേപ്പർ ഞാൻ പിന്നെയും സപ്പ്ളി അടിച്ചതിന്‍റെ ദേഷ്യം മുഴുവൻ ആ മുഖത്തുണ്ട്‌. ഒന്നും മിണ്ടാതെ പ്രാക്റ്റിക്കാലിറ്റിയുടെ തടിയൻ ടെക്സ്റ്റ്‌ ബുക്ക്‌ എടുത്തു ലോകം അതിലെ ആദ്യത്തെ ചാപ്റ്റർ എന്നെ പഠിപ്പിക്കാൻ തുടങ്ങി – “ടേക്ക് ഇറ്റ്‌ ഈസി”.
ഒന്നും തിരിയാതെ ഞാൻ ദയനീയമായി ലോകത്തെ നോക്കി.

ലോകം: എന്താണ്ടാ പൊട്ടാ കണ്ണുരുട്ടണത് ??
ഞാൻ: മഹാത്മാ ഗാന്ധിയോട് നിങ്ങളിതു പറയുമോ ?
ലോകം: എന്ത് ?
ഞാൻ: ടേക്ക് ഇറ്റ്‌ ഈസി എന്ന്…

ലോകം മിണ്ടുന്നില്ല..

ഞാൻ: യേശു ക്രിസ്തുവിനോട് നിങ്ങൾ ഇത് പറയുമോ ?

പഠിച്ചു വച്ച പോലെ ലോകം പുച്ഛത്തോടെ പറഞ്ഞു
“എടാ അവരൊക്കെ മഹാത്മാക്കൾ. അത് പോലാണോ നീ ?? ”
ഞാൻ വിട്ടു കൊടുത്തില്ല..
“അവരുടെ കാലത്തും നിങ്ങൾ അവരോടു ഇത് തന്നല്ലേ പറഞ്ഞത് ?
എന്നിട്ട് അവരുടെ ഐഡിയൽസ് ഫോളോ ചെയ്യാൻ അല്ലെ ഞങ്ങളെ പഠിപ്പിച്ചത് ??”

ലോകം ചൂടായി..
നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ എന്നും പറഞ്ഞു എഴുന്നേറ്റു പോയി..
ലോകം പോയൊരു പോക്കേ എന്നോർത്ത് ഞാൻ കുറെ നേരം നെടുവീർപ്പെട്ടു..

പോകുമ്പോൾ ലോകം എടുക്കാൻ മറന്നു പോയ നോക്കിയ ഫോണ്‍ ഞാൻ എടുത്തു നോക്കി. ആ സുന എവിടെയോ ഞെങ്ങി ഒരു പാട്ട് ഒഴുകി എത്തി…

“മർഹബാാാാ…………..
മർഹബാാാാ മർഹബാാാ…..
മർഹബാാാ…മർഹബാാാാ …
ഉർവസി ഉർവസി ടേക്ക് ഇറ്റ്‌ ഈസി ഉർവസി…”

ഇരുന്ന ഇരുപ്പിൽ ഒരു 150 പ്രാവശ്യം ഞാൻ ആ പാട്ട് കേട്ടു.
അതിലെ റിയൽ ലൈഫ് എഗ്സാമ്പിൾസ് ഒക്കെ വീണ്ടും വീണ്ടും കേട്ടപ്പോ ലോകം പഠിപ്പിച്ച ഫസ്റ്റ് ചാപ്റ്റർ ഏതാണ്ട് എന്‍റെ തലയിൽ തെളിഞ്ഞു വന്നു..

അപ്പോ ഞാൻ മനസ്സിൽ ഇങ്ങനെ ഓർത്തു
“ഈ എ.ആർ.റഹ്മാൻ ഒരു സംഭവം തന്നെ !! പുള്ളി യേശു ക്രിസ്തുവിനും മഹാത്മാ ഗാന്ധിക്കും ഒക്കെ മുന്നേ ജനിക്കാഞ്ഞത് നന്നായി.. അല്ലെങ്കിൽ അവരും ഈ പാട്ടൊക്കെ കേട്ടു തേടിയേനെ – പ്രാക്റ്റിക്കാലിറ്റിയുടെ ടേക്ക് ഇറ്റ്‌ ഈസി ലോകം !!”

Comments

comments

Share.
Gallery