2022 അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി പ്രതിധ്വനി, വനിതാ ഐ ടി ജീവനക്കാർക്കായി "ബാക്ക് ടു വർക്ക്" ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. ഐ ടി യിൽ കുറഞ്ഞത് ഒരു വർഷം ജോലി ചെയ്യുകയും പിന്നീട് ജോലിയിൽ നിന്നും ബ്രേക്ക് എടുക്കുകയും ചെയ്ത വനിതാ ഐ ടി ജീവനക്കാരാണ് ഈ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കേണ്ടത്. അവർക്കു തിരികെ ജോലിയിലേക്ക് എത്താനുള്ള റീസ്കിൽ/അപ്പ്‌സ്കിൽ ട്രെയിനിംഗ് ആകും നൽകുക. ട്രെയിനിംഗ് പ്രോഗ്രാം പൂർണ്ണമായും സൗജന്യമായിരിക്കും.
വിവിധ ടെക്‌നോളജികൾ വേർതിരിച്ചു രണ്ടു മാസം ട്രെയിനിംഗ് നൽകും. ദിവസേന 2-3 മണിക്കൂർ ആകും ട്രെയിനിംഗ് സമയം. കൊച്ചിയിലുള്ള സ്‌റ്റെയ്‌പ് എന്ന എഡ്യൂക്കേഷൻ ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് പ്രതിധ്വനി ട്രെയിനിംഗ് നൽകുക. ട്രെയിനിംഗിന് ശേഷം വിവിധ ഐ ടി കമ്പനികളിൽ ജോലി ലഭ്യമാക്കാൻ വേണ്ടി പ്രതിധ്വനി ജോബ് പോർട്ടൽ വഴിയുള്ള സപ്പോർട്ടും നൽകും.
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് :
കൂടുതൽ വിവരങ്ങൾക്ക് :
അംബിക മാധവൻ -+91 98959 39006
സുജിത എസ് - +91 86062 46639
അശ്വതി ജെ ജി - +91 98474 60056