വേശ്യ – Fazna Azeez

Google+ Pinterest LinkedIn Tumblr +

Author : Fazna Azeez
Company : NeST
Email : fazna.alikhan@gmail.com

വേശ്യ

ഇതൊരു കല്ലുവെച്ച നുണക്കതയാണ് :

ഒരു വെള്ളതണ്ടിനെക്കാൾ ലോലമാണനെന്റെ മനസ്സ് ,
നിങ്ങളത് തുടച്ചുവൃത്തിയക്കാൻ പറയരുത് .
അവിടെ നന്ധ്യാർവട്ടങ്ങലുണ്ട്ട്
,കൊഴിഞ്ഞ് വീഴാറായ തോട്ടാവാടിപൂക്കളുണ്ട്ദ്.

കരിയിലകളുടെ ഗന്ധംപര്ത്തി കട്ടിലിൽ
എൻറെ നെഞ്ഞത്ത് തളര്ന്നുറങ്ങി ,ചായം തേച്ച് തിരിഞ്ഞുനോക്കാതെപോയ
മനുഷ്യര്ക്കെല്ലാം ഞാൻ മാപ്പ് നല്കിയിരിക്കുന്നു .

അന്ധകാരം കത്തിച്ച് ഉറങ്ങാതെ ഞാൻ ഉറങ്ങയാണ് ;
എൻറെ സ്വപ്നങ്ങളും ദുസ്വപ്നങ്ങളും ,
തീ പൂട്ടാത്ത അടുപ്പും ,
സ്ത്രീദനമില്ലാതെ പടിയിറങ്ങിയ ആലോചനകളും ,
മുളക്കതെപോയ വിത്തുകളുടെ പാഴ്പനിയും,
ജനിക്കാത്ത കടലിൽ മരിക്കാത്ത ഉണ്ണിയും ,
ഒക്കെയും മറന്നു
ഉറങ്ങട്ടെ .

ഇന്ന് ഞാൻ സടകുടയുന്ന രതിയും രോഷവുമല്ല ,
നക്ഷത്രങ്ങൽക്കപ്പുരത്തെക്ക് അയാളെ കൊണ്ടുപോയ തോണിയുമല്ല,
ഞാനിപ്പോൾ പെയ്യുന്നില്ല ,തെളിയുന്നില്ല ,
മുറിപ്പെട്ട ചീളൻ കല്ലുപോലെ .
ഇനിയെന്റെ ഊഴമാണ് ,അരളി പൂക്കൾ കൊഴിയുന്ന അവസാനയാമാത്തിലോ ,
നനുത്ത പ്രഭാതങ്ങളിലോ എനിക്കെന്നെ നഷട്ടപെടുംമുന്നെ ഞാൻ പറയട്ടെ
സൂക്കേടും സുഗവും വിറ്റു പോന്ന വേശയല്ല ഞാൻ ..

എൻറെ ചില്ലുവയലുകളിലെ സ്വർണ മത്സ്യങ്ങളെ ഊട്ടി
വളര്ത്തി കണ്ണുകൾ നരച്ചു തുടങ്ങിയിരിക്കുന്നു .
കൊയ്യാനൊരു വയലും ,
തെവാനൊരു കിണറും ,
വിത്തുകാളയും,
ഒരുകുപ്പി വീഞ്ഞും എനിക്ക് നിങ്ങൾ നീട്ടുന്നു ,
എന്നിട്ട് ക്രുദ്ധർ നിങ്ങളെന്നെ നീട്ടി വിളിക്കുന്നു ,
വേശ്യയെന്നു ……………

Comments

comments

Share.
Gallery