യാത്രാപഥം – Sajeev R K

Google+ Pinterest LinkedIn Tumblr +

Author : SAJEEV R.K.
Company : ARS T&TT
Email : sajeev_nta@yahoo.co.in

യാത്രാപഥം

ജീവനിൽ തിരിവെട്ടം നല്കും ജഗദീശ്വര
ഞാൻ കണ്ടു പടവുകൾ;നീ കാട്ടും പടവുകൾ
യാത്രകൾ യാത്രികർ അതുവഴി പോയതും
ഞാനുമൊരു സഞ്ചാരി;പോകുന്നിതാ വഴി
തിരനുരയും വെണ്ണ്‍ശംഖു ചേതന;
തിരനുരയും വെണ്ണ്‍ശംഖു ചേതന;
നരനായിങ്ങനെ വിലസുന്ന നേരത്ത്
ചിലര് നരിയും കഴുകനും നരധിപനും ശിവ ശിവ;
പാഥേയഭാണ്ടത്തിൻ പൊരുളറിയാതെ മത്തനായ്
ഭണ്ടാര മേന്മയിൽ അന്ധത മൂടിയും;
ആരെന്തു കാട്ടിലും സഹതാപിക്കാനൊരു കൂട്ടർ
തൻ കയിലേന്തും വിളക്ക് കണ്ണുള്ളവർക്കെന്നു
ചൊല്ലിയ അന്ധന്റെ ഉൾകണ്ണു അമൃതം അമൂല്യം;
ജീവനിൽ തിരിവെട്ടം നല്കും ജഗദീശ്വര
ഞാൻ കണ്ടു പടവുകൾ;നീ കാട്ടും പടവുകൾ

Comments

comments

Share.
Gallery