Skip to main content

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ഐ ടി മേഖലയിൽ നിന്ന് പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു

MatrubhumiLiteraryFestival

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി ഐ ടി മേഖലയിൽ നിന്ന് പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ ബിമൽരാജ്, സ്മിത പ്രഭാകർ, സൂരജ് എൻ പി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു

ബിമൽ രാജ് "വാക്കിന്റെ ദുരഭിമാനകൊലകൾ" എന്ന വിഷയത്തിൽ എഴുത്തുകാരൻ എൻ എസ് മാധവൻ, ഇന്റർനാഷണൽ ചളു യൂണിയന്റെ രൂപകർത്താക്കളിലൊരാളായ ഹൃഷികേശ് തുടങ്ങിയവരുമായി 2020 ഫെബ്രുവരി 01, ശനിയാഴ്ച രാവിലെ 10ന് ചർച്ചയിൽ പങ്കെടുത്തു.
https://www.facebook.com/MBIFL/videos/2396152307156822/

സ്മിത പ്രഭാകർ "എന്തുകൊണ്ട് സമൂഹ മാധ്യമം ആൺകോയ്മയുടെ കളിക്കളമാകുന്നു" എന്ന വിഷയത്തിൽ എഴുത്തുകാരി ശാരദക്കുട്ടി, ഐ ടി കമ്പനി സിഇഒ ഗീതു ശിവകുമാർ, കഥാകൃത്തും, തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ തുടങ്ങിവരുമായി 2020 ഫെബ്രുവരി 01, ശനിയാഴ്ച ഉച്ചക്ക് 1ന് ചർച്ചയിൽ പങ്കെടുത്തു.
https://www.facebook.com/MBIFL/videos/483899042543296/

സൂരജ് എൻ പി "ഫേസ്ബുക്ക്‌ ഖണ്ഡശ്ശ:" എന്ന വിഷയത്തിൽ ആർ രാജശ്രീ, എം ചന്ദ്ര പ്രകാശ്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരുമായി 2020 ഫെബ്രുവരി 02, ഞായറാഴ്ച ഉച്ചക്ക് 1ന് ചർച്ചയിൽ പങ്കെടുത്തു.
https://youtu.be/W7Iwb4zrotA

ചർച്ചകളിൽ ക്രിയാത്മകമായി ഇടപെട്ട ബിമലിനും സ്മിതയ്ക്കും സൂരജിനും അഭിനന്ദനങ്ങൾ... ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരെ കൂടി മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സഹകരിപ്പിച്ച മാതൃഭൂമിക്ക് പ്രതിധ്വനിയുടെ നന്ദി.

#MBIFL'20
#Mathrubhumi_International_Festival_Of_Letters
#Technopark
#Prathidhwani