Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിധ്വനി ഒരു ലക്ഷം രൂപ നൽകി; എല്ലാ ഐ ടി ജീവനക്കാരും പരമാവധി തുക സംഭാവന ചെയ്യാൻ അഭ്യർത്ഥന

IT Employees_CMDRF

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിധ്വനി ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി നൽകി.
ലോകമെമ്പാടുമുള്ള ജനങ്ങളെല്ലാം വളരെ ക്ലേശകരമായ അവസ്ഥയിലൂടെയാണ് പോകുന്നത് എല്ലാവർക്കും അറിയാമല്ലോ. അന്നന്നത്തെ നിത്യവൃത്തിക്കുവേണ്ടി ജോലി ചെയ്തിരുന്ന- വർക്കൊന്നും തൊഴിൽ ചെയ്യാൻ പറ്റുന്നില്ല, മിക്കവാറും കച്ചവടങ്ങളും നിലച്ചു. വൈറസ്‌ മൂലമുള്ള രോഗപീഡ കൂടാതെ തന്നെ നാട് മുഴുവൻ വലിയ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്.

നമ്മുടെ സർക്കാരുകളും ആവുന്ന വിധത്തിൽ ജനങ്ങളെ സഹായിച്ചു കൊണ്ടിരിക്കുകയാണ്. പട്ടിണി കൂടാതെ ജീവിക്കാൻ വമ്പിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന സർക്കാരിന് നമ്മുടെ സഹായവും വലിയ ഒരു മുതൽ കൂട്ടാവും എന്നതിൽ സംശയം വേണ്ട.

വിഷമകരമായ ഈ ഘട്ടത്തിൽ കേരളത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും ആശ്വാസ നടപടികൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവരവർക്കു കഴിയുന്ന പരമാവധി തുകയോ അല്ലെങ്കിൽ ഒരു മാസത്തെ ശമ്പളമോ സംഭാവന നൽകി കേരളത്തിലെ ഐ ടി ജീവനക്കാരായ നമ്മളും മാതൃക കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഇത് നമ്മുടെ ഉത്തരവാദിത്തമാണ്.

https://donation.cmdrf.kerala.gov.in/