Skip to main content

ടെക്‌നോപാർക്കിലേക്കു ഹിന്ദുജ ടെക് കൂടി എത്തുന്നു....

hinduja


നിസാൻ ഡിജിറ്റൽ ടെക്നോപാർക്കിലേക്കു വരുന്നതിന്റെ ഭാഗമായി നിസാന്റെ സപ്ലെയർ കമ്പനികളിലൊന്നായ ഹിന്ദുജ ടെക്കും സോഫ്റ്റ്‌വെയർ വികസന കേന്ദ്രവുമായി തലസ്ഥാനത്തെത്തുന്നു. തിരുവനന്തപുരത്തു
പ്രോജക്ട് മാനേജർ, സോഫ്റ്റ്‌വെയർ പ്രഫഷനൽ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ട് ഹിന്ദുജ ടെക് ടെക് പരസ്യം ചെയ്തു.

നിസാന്റെ സപ്ലെയർ കമ്പനികളായ മഹീന്ദ്ര ടെക്കും ജപ്പാൻ കമ്പനി ഫുജിറ്റ്സുവും വരുന്നതിനൊപ്പമാണു ഹിന്ദുജയുടെ വരവും. ശതകോടികളുടെ ബിസിനസ് സാമ്രാജ്യമായ ഹിന്ദുജ ഗ്രൂപ്പിലെ താരതമ്യേന പുതിയ അംഗമാണു ഹിന്ദുജ ടെക്. എങ്കിലും ഓട്ടമൊബീൽ രംഗത്തിനു വേണ്ട ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിൽ പ്രമുഖരാണ്. ഹിന്ദുജ ടെക്കിന്റെ 30% ഓഹരികളുടെ ഉടമസ്ഥത നിസാന് ഉണ്ടെന്നതും തലസ്ഥാനത്തു ചുവടുറപ്പിക്കാൻ പ്രേരണയാകുന്നു. ആയിരം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുന്നതാണ് ഈ നിക്ഷേപം.