ലോക സിനിമ കുട്ടികൾക്ക് അനുഭവഭേദ്യം ആക്കുക സിനിമയെപ്പറ്റിയും അതിൻറെ ചരിത്രം, സങ്കേതങ്ങളെ കുറിച്ച് മനസ്സിലാക്കി കൊടുക്കാനും ലക്ഷ്യം ഇട്ടാണ് സ്കൂളിൽ ഫിലിം ക്ലബ് ആരംഭിച്ചത്. പ്രതിധ്വനി ഫിലിം ക്ലബ് അംഗം അഭിലാഷ് (Allianz) ഇതിനെ പറ്റി ആമുഖം നൽകുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. തുടർന്ന് 'The Good Dinosaur' എന്ന ആനിമേഷൻ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു. പ്രതിധ്വനി ഫിലിം ക്ലബ്ബിനെ പ്രതിനിധീകരിച്ചു അജിത് അനിരുദ്ധൻ (McFadyen), അശ്വിൻ എം സി (Quest Global), ബിനീഷ് നാഗൂർഖനി - PTA President (Infosys) എന്നിവർ പങ്കെടുത്തു.