Aravind Sarma
QuEST Global
നെയ്ത്തിരിനാളം
ശ്രീലകത്തായി തെളിഞ്ഞ
നെയ്ത്തിരിനാളം നിൻ നോട്ടത്താൽ
ജ്വലിച്ചൊരു നീരാഞ്ജനമായി
പ്രതിധ്വനിച്ചൊരു മന്ദഹാസം
ചന്ദമേറീടുന്നു നിൻ നോട്ടത്തിൽ
ബാഷ്പമായി എരിഞ്ഞൊരെൻ കണ്ണുനീർ
ഇനിയും പൊടിയുകയില്ല എന്നിരുന്നാലും
ഏകീടേണം യശസ്സും ദൈർഘ്യവും മാനവർക്കതേവർക്കും
കാഹളം മുഴക്കിയത് പലരിൽ ചിലർ
ചിലരായത് അവരറിയാതെയും
വിളിച്ചത് ഞാൻ സ്വാമിയെന്നും
പലരെയും വിളിക്കേണ്ടത് അസ്വാമിയെന്നുമേ..
അർപ്പിച്ചത് ഞാൻ നെയ്‌ത്തേങ്ങയെങ്കിൽ
അർപ്പണബോധം അത് തപസ്സായി മാറീടേണം
കലിയുഗത്തിൽ ആവുകില്ല ഇനിയൊരു
ശക്തിക്കും പ്രഭചൊരിയുമൊരു ഐശ്വര്യമാകുവാൻ