Rajeesh Rajagopalan
ThinkPalm Technologies Pvt Ltd
Viriyatha Mottukal
അഹോ... കഷ്ടം അതി ക്രൂരമീ കാണുന്ന കാഴ്ചകൾ ചുറ്റിലും
ഭരതസ്ത്രീനിൻ സംരക്ഷണത്തിനായ് ആരുമില്ലെന്നത് കഷ്ടം
ബാല്യകാലത്തിലെ മൊട്ടായിരിക്കുമ്പോഴേ ചില ദുഷ്ടജന്മങ്ങൾ
മകളെ വിരിയാൻ വിടാതെ ഒടിച്ചെടുക്കുന്നു നിർദ്ദയം നിന്നെ
കണ്ടു നിൽക്കുന്നവർ കൂട്ടുനിൽക്കുന്നവർ അവരെല്ലാവരുംചേർന്നു -
പിന്നെയാ മൊട്ടു വിടർത്തിയ ചെടിയിൽ കുറ്റമാരോപിക്കുന്നു
അവിടെയച്ചെടികളെ കാക്കേണ്ടൊരുദ്യാനപാലകൻ താമസം-
കൂടാതെയാചെടിയെ വേരോടെയുൻമൂലനം ചെയ്യുന്നു നാടിനായ്
ആരുമില്ലാരോരുമില്ലച്ചെടിക്കിന്നു സഹായത്തിനായി സ്വന്തം
കുഞ്ഞിനെ കാക്കേണ്ട കൈകളാൽ അതോടിക്കപെട്ടിടുമ്പോൾ
'പെണ്'കുഞ്ഞായി ജനിച്ചൊരാ നാളുതൊട്ടച്ചനും അമ്മയും
അവൾതൻ കൈകൾ മുറുക്കെപ്പിടിക്കുന്നു പേടിയോടെ
ഒടിച്ചെടുക്കപ്പെടാതെയാ മൊട്ടിനു പൂവായി മാറുവാൻ
കഴിയാൻ ദൈവമേ എന്ന പ്രാർത്ഥനയോടെ .........