Skip to main content

വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുടെ ഭാഗമായി കാര്യവട്ടം UP സ്‌കൂളിലെ കുട്ടികൾ ഐ ടി പാർക്കുകളുടെ CEO ശ്രീ ശശി മീത്തൽ സാറിനെ ആദരിച്ചു

my gov school

ശ്രീ ശശി മീത്തൽ സർ കുട്ടികളോട് സംവദിക്കുകയും സാറിന്റെ കുട്ടികാലത്തെ കുറിച്ചും സ്‌കൂൾ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ജനിച്ചു വളർന്ന ഗ്രാമത്തെ കുറിച്ചും എല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതോടൊപ്പം ടീം വർക്കിനെ കുറിച്ചും കൂട്ടായ്മയോടെ ഉള്ള പ്രവർത്തങ്ങൾ വിജയം കൈവരിക്കാൻ സഹായിക്കും എന്നും കൂട്ടായ്മയുടെ ആവശ്യത്തെ കുറിച്ചും കുട്ടികളോട് പറഞ്ഞു.

ചെയ്യുന്ന കാര്യങ്ങൾ തികഞ്ഞ സത്യസന്ധയോടുകൂടിയും ആത്മാർത്ഥമായും ചെയ്യണം എന്നും അതാണ് ജീവിത വിജയത്തിന് മുതൽക്കൂട്ടാകുക എന്ന സന്ദേശവും അദ്ദേഹം കുട്ടികൾക്കു നൽകി.

ടെക്നോളോജിയുടെ പുരോഗതിയെ കുറിച്ചും ഭാവിയിൽ ഉണ്ടാകാൻ സാധ്യത ഉള്ള ടെക്‌നോളജികളെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. ഭാവിയിൽ നമ്മൾ ഇപ്പോൾ കാണുന്ന മൊബൈൽ ഒന്നും അല്ല ഉണ്ടാവുക എന്നും കുട്ടികൾ ഒക്കെ വളരുമ്പോൾ അവരൊക്കെ റോബോട്ടിനോട് ഒപ്പമാവും ജോലി ചെയ്യുക എന്നും മനുഷ്യന്റെ ആയുസ് നൂറും ഇരുന്നൂറും കൊല്ലം ഒക്കെ ആകുവാനുള്ള ടെക്നോളോജിക്കൽ ഉണ്ടാകും എന്നും കുട്ടികളോട് പറഞ്ഞു. ഇത്തരത്തിൽ ഉള്ള സംഭാഷങ്ങൾ കുട്ടികളിൽ ജിജ്ഞാസ വർധിപ്പിച്ചു.

സാറുമായുള്ള സംഭാഷണത്തിന് ശേഷം ടെക്നോപാർക്‌ ചുറ്റി കാണുവാൻ കുട്ടികൾക്കു അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. അവിടുത്തെ മനോഹരമായ കെട്ടിടങ്ങളും വർക് ചെയ്യുന്ന സ്ഥലങ്ങളും കുട്ടികൾക്ക് കാണാൻ കഴിക്കുകയും അവർ അത് നോക്കി മനസ്സിലാക്കുകയും ഉണ്ടായി. അശ്വതി ടീച്ചറും ലിനി ടീച്ചറും കുട്ടികളെ അനുഗമിക്കുകയും അവർക്കു കാര്യങ്ങൾ വിശദീകരിച്ചു നൽകുകയും ചെയ്തു.

ഇത്തരത്തിൽ ഉള്ള കാഴ്ചകളും യാത്രയും അനുഭവങ്ങളും കുട്ടികൾ ഏതു പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാളും ഏറ്റവും വലുതാണെന്ന് കുട്ടികൾ സ്‌കൂളിൽ തിരിച്ചു എത്തിയപ്പോൾ സ്‌കൂൾ HM ശ്രീമതി ഷമ്മി ഗഫൂർ പ്രതികരിച്ചു. പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ ഫോറം ആണ് ഐ ടി പാർക്കുകളുടെ CEO ശ്രീ ശശി മീത്തൽ സാറിനെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുടെ ഭാഗമായി ആദരിക്കാൻ അവസരമൊരുക്കിയത്.

അക്കാദമികമായും അക്കാദമിക ഇതര പ്രവർത്തനങ്ങളുമായും മുന്നിൽ നിൽക്കുന്ന ഈ സ്‌കൂളിൽ ഇരുപതിലധികം ടെക്കികളുടെ മക്കളും പഠിക്കുന്നുണ്ട്.