Vinod appu PG
QuEST Global
ആദ്യാക്ഷരം
ബാല്ല്യത്തിലാ-
കൊച്ചു കളിവീടുകള്‍ തന് നാളില്‍
ആദ്യമായ് ചൊല്ലിയൊരക്ഷരമെന്നാരൊ -
ചൊല്ലിയറിഞ്ഞു ഞാനെന്നമ്മയെ
കൗമാരത്തില്‍ ,
ചോരത്തിളപ്പിന്റെ നാളില്‍
ഉള്ളപ്പോലറിയാത്ത കണ്ണിന്റെ
വിലയായിരുന്നമ്മ .
യൗവ്വ നത്തില്‍,
അജ്ഞാതവാസതിന്റെ നാളില്‍
പെയ്യുന്ന മഴയെ, അമ്മതന്‍ സ്നേഹത്തോടു-
പമിചിരുന്നു ഞാന്‍ .
ഇനിയും നീളുന്നോരെന്‍ നടപ്പാതയില്‍
മെഴുകുതിരിനാളമായ് നീളുന്നതിന്നു നീ.
ഒടുവിലൊരു മുറിപ്പാടയെന്-
ഹൃദയത്തിങ്കലലിയുമെന്നോര്ക്കെ
അറിയാതെന്‍ മിഴിയിണ തുളുമ്പുന്നുവോ,
അറിയാതെന്‍ മിഴിയിണ തുളുമ്പുന്നുവോ.....