ANU P BENNY
Animations Media
മാറ്റമില്ലാത്ത മനുജൻ
പ്രകൃതിതൻ പരിലാളനമേറ്റവർ തന്നെയവളുടെ
മാറിൽ കഠാര തറച്ചപ്പോൾ
വേദന കൊണ്ടവൾ കുതിച്ചുപാഞ്ഞു
മനുഷ്യനോ അവളുടെ കോപത്തിന് സാക്ഷിയായ്
ദൈവമോ നിസ്സഹായനായി
അവളുടെ കണ്ണുനീരിന്റെ മുൻപിൽ നിശബ്ദനായി
മരണമെത്തിയ നേരത്തു മനുജനോ
എല്ലാം മറന്നൊന്നായ്
സ്നേഹമേറെ കൊടുത്തു വളർത്തിയ-
പോന്നോമനകൾതൻ അലമുറ കേട്ടൊരാ
'അമ്മതൻ മനസമോ പിടഞ്ഞു
തൻ വേദന ഉള്ളിലൊതുക്കിയവളെല്ലാം മറന്നു
കഴുത്തറ്റമെത്തിയ പ്രളയത്തിൽ
അപരിചിതരോ കൂടപ്പിറപ്പുകളായി
എരിയുന്ന വയറിന്റെ പഷിണി മാറ്റുവാൻ
ഒരു ഉരുള പോലും പങ്കിട്ടവരിരുന്നു
'അമ്മ തൻ തേങ്ങലമർന്നു
എല്ലാം പൂർവ സ്ഥിയിലേക്കും എത്തി
കൂടപ്പിറപ്പായവർ അശുദ്ധിയായി,തീണ്ടാപാടകലെയായി
മാറിയെന്നോർത്ത പലതുമെല്ലാം ഒരിക്കലും മാറില്ലയെന്നുമായി
കഥയേതുമില്ലാത്ത കാര്യത്തിൻ
പിന്നാലെ മനുഷ്യനിന്നു പായുമ്പോൾ
കാവലായി തുണയായി നിന്നൊരാ-
ദൈവത്തിനും വേണമിന്നൊരു കാവലാൾ