Jisha T Lakshmi
Quest Global Technopark
മാനിഷാദ
കലികാലമോ ഇത്
എവിടെയും ദീനരോദനങ്ങൾ
ഒരു ചാൺ കയറിൽ തൂങ്ങിയാടുന്നു
പിഞ്ചു ബാല്യങ്ങൾ
ചിറകറ്റ ശലഭമായവൾ പിടഞ്ഞു
വീണപ്പോഴും കൊതിച്ചതല്ലേ
നിറമാർന്നൊരു നാളേയ്ക്കായ്
എവിടെയും കഴുക കണ്ണുകൾ
ഇനിയൊരു നിർഭയ അത് നീയോ ഞാനോ
ഭയക്കുന്ന നിയമങ്ങൾ വരട്ടെ
ജ്വലിക്കട്ടെ ഓരോ കണ്ണുകളും
പറക്കട്ടെ ഓരോ ശലഭവും
ഉണരട്ടെ നീതികൂടവും
അറിയട്ടെ അവളുടെ ഗർജനം
വിറയ്ക്കട്ടെ ഓരോ കാപാലികനും
തണലേകട്ടെ ഓരോ മനവും
അഴിയട്ടെ ഓരോ പൊയ്യ് മുഖങ്ങളും
ആരവമുയരട്ടെ അവൾക്കായ്
ചലിക്കട്ടെ ഓരോ തൂലികയും
ഒരുങ്ങട്ടെ അഗ്നിശയ്യകൾ
ഹനിക്കട്ടെ ഓരോ ഗോവിന്ദ ചാമിയെയും
വരട്ടെ ഓരോ പെൺകൊടിക്കും
കാവലായ് ഒരു സമൂഹം