Shibu Jose Ukken
Advenser Engineering Services Pvt. Ltd
പരാജിതൻ
ഇല പൊഴിയും കുളിർ കാറ്റിൽ,
ഇളം കാറ്റിൻ തരുണിമയിൽ,
ഇഷ്ടം ആണെന്നാദ്യം പറഞ്ഞത് നീയോ ഞാനോ,
ഇര തേടും രാവിൻറെ തോന്നലോ,
ഇരുൾ മൂടിയ മഴയത്തോ,
ഇരവിന്റെ മറയത്തോ,
ഇഷ്ടം തോന്നിയതെനിക്കൊ നിനക്കോ,
ഇഷ്ടമാണെന്നതും വെറും തോന്നലോ,
പണ്ടെങ്ങോ പാടിയ പാട്ടിന്റെ ഈരടി,
പാടാൻ പറഞ്ഞതു നീയോ ഞാനോ,
പറഞ്ഞുവോ ഞാനെൻ പ്രണയം,
പറഞ്ഞുവെന്നതെൻ വെറും തോന്നലോ,
പറയുവാനറിയാത്തൊരിഷ്ടം,
പറയുവാൻ മറന്നതോ,
പറഞ്ഞിട്ടും മറന്നതോ,
പറയണം എന്നു വെറുതെ നിനച്ചതോ,
മറക്കുവാൻ വയ്യെന്നാദ്യം പറഞ്ഞതും,
മരിച്ചാലും മറക്കില്ല എന്നു മൊഴിഞ്ഞതും ,
മറക്കണം എന്നു മാറ്റി പറഞ്ഞതും നീയോ ഞാനോ ,
മറന്നോ നമ്മൾ, അതും വെറും തോന്നലോ,
മണിമാളിക കണ്ടിട്ടോ,
മരതകം കണ്ടു കൊതിച്ചിട്ടോ,
മറന്നുവോ നീ, മറന്നുവോ എന്നെ ?
മറന്നുവെന്നതെൻ വെറും തോന്നലോ,
പരാജിതൻ ഞാൻ വെറുമൊരു പരാജിതൻ.
പ്രണയം പറയാത്ത പരാജിതൻ.
പറയാത്ത പ്രണയത്തിൻ നോവിൽ,
പ്രാണൻ വെടിയാൻ കൊതിക്കുന്ന പരാജിതൻ.