Baiju Payingatt
Freston Analytics
അമ്മ
വർണ്ണങ്ങൾചാലിച്ച ഓർമ്മകൾ വറ്റുമ്പോൾ
നിൻമുഖംമാത്രമെന്നിൽ സ്പഷ്ടമുദ്രിതം തിളക്കമായ്
വിവശനായ് വികലനായ് അലയുന്ന പാദങ്ങൾ
വിശ്രാന്തി വീണ്ടും കൊതിക്കുന്നുനിന്നിൽ ഞാൻ
കാർമേഘ ജഡിലമാം ജീവിതയാത്രയിൽ
നേരിന്റെ മിന്നലായ് വഴികാട്ടി നിന്നു നീ..
നോവിന്റെ കണ്ണുകൾ നിറയാതെ കാത്തവൾ
നിറമാർന്ന കാഴ്ചകൾ മാത്രം കൊടുത്തവൾ.
ഇടറുന്ന കണ്ഠത്തിൽ ശ്രുതിചേർത്തു നിർത്തി നീ
പടരുന്നരോഷത്തെ പുഞ്ചിരിയാക്കി നീ..
ഇരുളിന്റെ ചിറകുകൾ വർണ്ണങ്ങളാക്കി നീ..
വിറകൊണ്ടവിരലുകൾ വിശ്വോത്തരങ്ങളായ്
വിടരുന്നപൂവിന്റെ പ്രത്യാശപോലെ
വീണ്ടുംപ്രണയമാം സൂര്യനായ് കാത്തിരിക്കുന്നു ഞാൻ
കല്പാന്തകാലങ്ങൾ കാത്തിരുന്നാലുമെൻ
പുനർജ്ജനി വീണ്ടും കൊതിക്കുന്നു നിന്നിൽ ഞാൻ