ആഘോഷങ്ങൾക്കും, ആരവങ്ങൾക്കും അവധി കൊടുത്ത് നമ്മളെല്ലാം ഒന്നായി ഒറ്റക്കെട്ടായി കരുതലോടെ അതിജീവനത്തിനായി പൊരുതുന്ന കാലം. ഈ അപൂർവ്വകാലത്തെ പുത്തൻ ജീവിതചര്യകളുമായി നമുക്കിത് രണ്ടാമത്തെ പൊന്നോണം. ഈ ഓണക്കാലത്തിൽ സർഗ്ഗാത്മമകായ ഇടപെടലുകളിലൂടെ നമുക്ക്, ഐ ടി ജീവനക്കാർക്ക് ഓണമാഘോഷിക്കാം,
പ്രതിധ്വനിയുടെ ഓണപ്പരിപാടികളിലേക്ക് ഏവർക്കും ഹാർദ്ദമായ സ്വാഗതം.
1 . പ്രതിധ്വനി ഓണക്കുറിപ്പ് :
- - - - - - - - - - - - - - - - - -
നിങ്ങളുടെ മനസിലെ ഓണത്തെപ്പറ്റി 500 വാക്കിൽ കവിയാത്ത ഒരു ഓണക്കുറിപ്പ് തയ്യാറാക്കി ഞങ്ങൾക്ക് അയച്ചു തരിക. തിരഞ്ഞെടുത്ത രചനകൾ പ്രതിധ്വനി ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. വിധി നിർണയത്തിലൂടെ വിജയിയെ പ്രഖ്യാപിക്കുന്നതായിരിക്കും. പ്രതിധ്വനി ഫേസ് ബുക്ക് പേജിലൂടെ കിട്ടുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിൽ റീഡേഴ്സ് ചോയിസ് അവാർഡും ഉണ്ടാകും.
Contact : അഞ്ജു ഡേവിഡ്: +91 9633542419
മഹേഷ് എം - +91 8089262080
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക് ചെയ്യുക:
https://www.prathidhwani.org/prathidhwani-onakkurippu-2021
എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2021 ആഗസ്റ്റ് 31
2. പ്രതിധ്വനി ഓണം ഫോട്ടോഗ്രാഫി മത്സരം :
- - - - - - - - - - - - - - - - - -
ഈ കോവിഡ് കാലത്തെ ഓണാക്കാഴ്ചകൾ പകർത്തി ഞങ്ങൾക്ക് അയച്ചു തരിക. നിങ്ങളുടെ എൻട്രികൾ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രസിദ്ധീകരിക്കും. മികച്ച ഫോട്ടോഗ്രാഫറിനുള്ള പുരസ്കാരവും നൽകും. ഇത്തവണ മൂന്ന് വിഭാഗമായാണു മത്സരം ഒരുക്കിയിരിക്കുന്നത്.
Onam Moments:
നിങ്ങളുടെ ഓണാഘോഷത്തിനിടയിലെ മനോഹര നിമിഷങ്ങൾ ( കാൻഡിഡ് ഫോട്ടോസ്)
Onam with parents:
മാതാപിതാക്കളോടൊപ്പമോ കുട്ടികളോടൊപ്പമോ ഉള്ള എല്ലാവരും ഒരുമിച്ചുള്ളതോ ആയ ഐ ടി ജീവനക്കാരുടെ ഓണം ഫാമിലി ഫോട്ടോസ് ഞങ്ങൾക്ക് അയച്ച് തരിക.
ചമയം:
പരമ്പരാഗത കേരളീയ വസ്ത്രങ്ങളിൽ (ഓണം വസ്ത്രങ്ങളിൽ) സുന്ദരീ സുന്ദരന്മാരുടെ ( ഐടി ജീവനക്കാരായ) വ്യക്തിഗത ഫോട്ടോ മത്സരം.
പ്രതിധ്വനി ഇൻസ്റ്റാ പേജിലൂടെ കിട്ടുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗത്തിലും വ്യൂവേഴ്സ് ചോയിസ് അവാർഡും ഉണ്ടാകും.
Contact:
വിപിൻ രാജ്- 9961097234[ Onam moments]
അശ്വതി പ്രസാദ്- 7559091201 [Onam with Family ]
അശ്വതി ജെ. ജി -9847460056 [Chamayam]
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.prathidhwani.org/photography-contest-onam-2021
എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2021 ആഗസ്റ്റ് 31
3)ഓണ നിലാവ് " 2021
- - - - - - - - - - - - - - - - - -
ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഓണപ്പാട്ടിന്റെ മധുരം പങ്കുവെയ്ക്കാൻ. പ്രതിധ്വനി 2021
ഓണാഘോഷത്തിന്റെ ഭാഗമായി പ്രതിധ്വനി മ്യൂസിക് ക്ലബ് നിങ്ങൾക്കായി ഒരുക്കുന്നു ഓണപ്പാട്ടുകളുടെ ഒരു സായം സന്ധ്യ - ഓണ നിലാവ് 2021. ആഗസ്റ്റ് 22 ഞായറാഴ്ച, നമ്മുക്ക് ഒത്തുചേരാം ക്ലബ് ഹൗസിൽ, ആസ്വദിക്കാം ഓണപ്പാട്ടിന്റെ മാധുര്യം.
Contact: ശ്രീപതി - +91 98464 44379
- - - - - - - - - - - - - -
കൂടുതൽ വിവരങ്ങൾക്ക്
മാഗി. വൈ. വി -9846500087( ജനറൽ കൺവീനർ, പ്രതിധ്വനി ഓണം -2021)