Skip to main content

കേരള ബഡ്‌ജറ്റും ടെക്‌നോപാർക്കും

Budget

ടെക്‌നോപാർക്കിനും അതിന്റെ ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിനുമായി ഗവണ്മെന്റ് ബഡ്ജെറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

## ടെക്നോസിറ്റി ഐടി പാർക്കിനായി 100 കോടി

##ടോറസ് ഇൻവെസ്റ്റ്‌മെന്റിന്റെ 27ലക്ഷം ചതുരശ്രയടി ഓഫീസ് സ്പെയ്സ് 2021ഓട് കൂടി യാഥാർത്ഥ്യമാകും. 2024-നു മുമ്പ് 57 ലക്ഷം ചതുര്രശയടി സമുച്ചയം പൂർത്തിയാകും.

## ബാംഗ്ലൂരും പൂനെയും ഒക്കെ പോലെ ടെക്‌നോപാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനികളെ കൂടി പ്രോത്സാഹിപ്പിക്കും.

## ടെക്‌നോപാർക്കിലേക്കു എത്തുന്ന നാഷണൽ ഹൈവേ റോഡിൽ ഉള്ളൂർ, പട്ടം, ശ്രീകാര്യം ഉൾപ്പെടെ നാല് ഫ്ളൈ ഓവറുകൾക്കായി316 കോടി രൂപയുമാണ് ബഡ്ജെറ്റിൽ അനുവദിച്ചിട്ടുള്ളത്.

## 2021-ൽ85000 പേർക്ക് കൂടി ഐ ടി മേഖലയിൽ അധികമായി ജോലി ലഭിക്കും.

##കിഫ്‌ബി വഴി ഈ വർഷം 4.65 ലക്ഷം ചതുര്രശയടി ഐറ്റി കെട്ടിടങ്ങൾ

##ഐ ടി ജീവനക്കാർക്ക് പ്രയോജനപ്പെടുന്ന സിൽവർ ലൈൻ ഹൈ സ്പീഡ് റെയിൽവേ പ്രൊജക്റ്റ്

## മാർക്കറ്റിംഗ്& പ്രൊമോഷണൽ ആക്ടിവിറ്റീസ് ഓഫ് ഐ ടി പാർക്ക്‌ & ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് ഓഫ് ടെക്‌നോപാർക്ക് - 20 കോടി

##നൂതന ഉൽപ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തിൽ സ്റ്റാർട്ട്അപ്പുകൾക്കു ഒരു കോടി രൂപ വരെ ധനസഹായം

## 2020-21-ൽ73.50 കോടിരൂപ സ്റ്റാർട്ട് അപ്പ് മിഷനുേവണ്ടി വകയിരുത്തിയിട്ടുണ്ട്.

വിശദമായ വിവരങ്ങൾ ധനമന്ത്രി ശ്രീ തോമസ് ഐസക്കിന്റെ ബഡ്‌ജറ്റ്‌ പ്രസംഗത്തിൽ നിന്നും ചുവടെ ::

28) വ്യവസായ പാർക്കുകളിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കഴിഞ്ഞ ബജറ്റു പ്രസംഗത്തിൽ പരാമർശിച്ച എല്ലാ പ്രമുഖ കോർപ്പറേറ്റ് കമ്പനികളും കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു

#നിസാൻ ടെക്‌നോപാർക്കിൽ ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ റിയാൽറ്റി മേഖലകളിലായി 800 പേർക്ക് ജോലി നൽകി. ഇവരുടെ ഇലക്‌ട്രിക്കൽ വാഹനങ്ങളുടെ സിരാകേന്ദ്രം ടെക്‌നോസിറ്റിയിലെ 30 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്നതിനു ധാരണയായിട്ടുണ്ട്.

#ടെക്‌നോ പാർക്കിൽ 27 ലക്ഷം ചതുര്രശയടിയുടെ രണ്ട് കെട്ടിടങ്ങളുടെ പണി ആരംഭിച്ചു. 2024-നു മുമ്പ് 57 ലക്ഷം ചതുരശ്രയടി സമുച്ചയം പൂർത്തിയാകും.

# എച്ച്.ആർ ബ്ലോക്ക്‌ 40000 ചതുരശ്രയടി കെട്ടിടം പ്രവർത്തന സജ്ജമാക്കി. 800 പേർക്ക് തൊഴിൽ നൽകുന്നു.

#സ്‌പേസ് ആന്റ് എയ്‌റോ സെന്റർ ഓഫ് എക്സെലൻസിൽ വി.എസ്.എസ്.സി.യുടെ നാനോ സ്‌പേയ്സ് പാർക്ക് ഉദ്ഘാടനത്തിനു തയ്യാറായിട്ടുണ്ട്. എയ്‌റോ സ്‌പേയ്സിന് ആവശ്യമായ ഇലകട്രോണിക്സ് കമ്പോണന്റുകളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുക.

#വി.എസ്.എസ്.സി.- യുടെ എ.പി.ജെ. അബ്ദുൾ കലാം നോളഡ്ജ് സെന്റർ പൂർത്തിയായിട്ടുണ്ട്. 2 ലക്ഷം ചതുര്രശയടി കെട്ടിടത്തിനായി ബ്രിഗേഡ് എന്റർപ്രൈസസ് മുേന്നാട്ടു വന്നിട്ടുണ്ട്.

#ടെക് മഹീന്ദ്ര 12000 ചതുരശ്രയടിയിൽ പ്രവർത്തനം ആരംഭിച്ചു. 150 പേർക്ക് തൊഴിൽ നൽകുന്നു.

# ഏണസ്റ്റ് ആന്റ് യങ് കൊച്ചിയിലും തിരുവനന്തപുരത്തുമായി 5000 പേർക്ക് തൊഴിൽ നൽകി.

#ടെറാനെറ്റ്9000 ചതുരശ്രയടിയിൽ 500 പേർക്ക് തൊഴിൽ നൽകുന്നു.

# ഫ്യുജിത്സു, ഹിറ്റാച്ചി നിസാൻ സെന്ററുമായി യോജിച്ചാണ് പ്രവർത്തിക്കുന്നത്. പ്രാരംഭപ്രവർത്തനത്തിനായി കുറച്ചു ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു.

#എയർബസ് കമ്പനിയുമായി കേരള സർക്കാർ കരാർ ഉണ്ടാക്കി. ഇതു പ്രകാരം ഇൻകുേബറ്റർ34 ആൾട്ടയർ എന്ന കമ്പനി ഓഗ്മന്റഡ് റിയാലിറ്റിയിൽ പരിശീലനം നൽകിത്തുടങ്ങി. ഇത് സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലാണ്.

##way.com ആറായിരം ചതുരശ്രയടി കെട്ടിടെമടുത്ത് 100 പേർക്ക് ഇതിനകം തൊഴിൽ നൽകി.

##ലാപ്ടോപ്പ് നിർമ്മിക്കാനുള്ള കാേക്കാണിക്സ് എന്ന സംയുക്ത സംരംഭം പ്രവർത്തനമാരംഭിച്ചു. 100 പേർക്ക് തൊഴിൽ ലഭ്യമാക്കി. രണ്ടര ലക്ഷം ലാപ്ടോപ്പുകളാണ് ഉൽപാദനശേഷി ലക്ഷ്യമിടുന്നത്.

##ലോകത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് കമ്പനികൾ കേരളത്തിൽ പുതിയതായി നിക്ഷേപതാൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നോൺ ഡിസ്ക്ലോഷർ കരാറുകൾ ഉള്ളതുകൊണ്ട് അവരുടെ പേരുകൾ വെളിപ്പടുത്താനാകില്ല.

2016-ൽ ഐറ്റി, ഐറ്റി അനുബന്ധ മേഖലകളിൽ പണിയെടുത്തിരുന്നത്78000 പേരാണ്. ഇപ്പോൾ അത് ഒരു ലക്ഷമായി ഉയർന്നിട്ടുണ്ട്. 2021-ൽ 85000 പേർക്ക് കൂടി അധികമായി ജോലി ലഭിക്കും.

30) 2016-ൽ 145 ലക്ഷം ചതുരശ്രയടിയായിരുന്നു ടെക്നോപാർക് , ഇൻേഫാ പാർക്ക്, സൈബർ പാർക്ക് എന്നിവയുടെ വിസ്തൃതി. 2021-ൽ ഇത് 245 ലക്ഷം ചതുരശ്ര അടിയായി ഉയരും. മാർച്ചിൽ പൂർത്തിയാകുന്ന ടെക്നോസിറ്റിയുടെ രണ്ടുലക്ഷം ചതുരശ്രയടി സ്ഥലം മുഴുവൻ വിവിധ കമ്പനികൾ ബുക്കു ചെയ്തു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനികളെക്കൂടി പാർക്കുകൾ സ്ഥാപിക്കുന്നതിന് പ്രോൽത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്.

31) എറണാകുളത്തു നടന്ന അസന്റ് 2020-ൽ ഒരുലക്ഷം കോടിയിേലെറ രൂപയുെട നിക്ഷേപ വാഗ്ദാനങ്ങളാണ് ഉണ്ടായത്. ഇതിൽ ഏറ്റവും വലുത് അബുദാബി ഇൻെവസ്റ്റ്മെന്റ് അതോറിറ്റിയുടെ 66,900 കോടി രൂപയുടെ ലോജിസ്റ്റിക്സ് പാർക്കാണ്. കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കേരള ഇൻ്രഫാ സ്ട്രക്ച്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് (കെഐഎഫ്എംഎൽ) ബ്ലിസ് എഡ്യുെടയിൻ മെന്റ് ടൗൺഷിപ്പിലെ ആറു പ്രൊജക്ടുകളിലായി 8,110 കോടി രൂപ നിക്ഷേപം ലക്ഷ്യമിടുന്നു. 15 പ്രമുഖ കമ്പനികൾ ധാരണാപത്രം ഒപ്പിടുകയും ചെയ്തു.

32) കേരളം കൂടുതൽ നിക്ഷേപ സൗഹൃദമാവുകയാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ഇന്ന് 21-ാം സ്ഥാനത്തുള്ള കേരളത്തെ അടുത്ത പത്തു വർഷത്തിനുള്ളിൽ ഏറ്റവും മുകളിലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നായി ഉയർത്തുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പാക്കേജിന്റെ ഭാഗമായി പുതുതായി സൃഷ്ടിക്കപ്പടുന്ന തൊഴിലവസരങ്ങൾക്ക് സാമ്പത്തികസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

33) 2020-21 മുതൽ പുതിയതായി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിൽ സ്ഥാപനങ്ങളിലെ പി.എഫ് അടയ്ക്കുന്ന തൊഴിലാളിയുടെ പി.എഫ് വിഹിതം അഥവാ ഒരു മാസത്തെ ശമ്പളം സർക്കാർ തൊഴിലുടമയ്ക്ക് സബ്സിഡിയായി നൽകുന്നതാണ്. പരമാവധി തുകയ്ക്ക് ഉചിതമായ പരിധി നിശ്ചയിക്കുന്നതാണ്.സ്ത്രീകൾ തൊഴിലാളികളാണെങ്കിൽ, 2000 രൂപ അധികമായും നൽകുന്നതാണ്. ഇതിനായി 100 കോടി രൂപ വകയിരുത്തുന്നു.

സ്റ്റാർട്ട്അപ്പുകൾ::

34) കേന്ദ്ര വാണിജ്യ മ്രന്താലയം 2018-ൽ നടത്തിയ റാങ്കിങ്ങിൽ സ്റ്റാർട്ട് അപ്പ് പ്രോത്സാഹനത്തിൽ കേരളത്തിനാണ് ഒന്നാം റാങ്ക്. ഇന്ന് 2300 സ്റ്റാർട്ട് അപ്പുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മൂലധനത്തിന്റെ അഭാവമാണ്. ഇതിനു പരിഹാരമായി മൂന്ന് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുകയാണ്.

35) സർക്കാർ/അർദ്ധസർക്കാർ/പ്രമുഖ കോർപ്പറേറ്റുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വർക്ക് ഓർഡർ ഉള്ളവർക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വർക്ക് ഓർഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിന് ഒരു സ്കീം പ്രഖ്യാപിക്കുന്നു. പർെച്ചയ്സ് ഓർഡറുകളാണെങ്കിൽ അവ ഡിസ്ക്കൗണ്ട് ചെയ്ത് പണം നൽകും. ഐറ്റി സെക്രട്ടറി ചെയർമാനായുള്ള ഒരു വിദഗ്ധകമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ കെ എഫ്സിയും കെഎസ്ഐ ഡിസിയും കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ തന്നെ ലഭ്യമാക്കും. ഇതുമൂലം എന്തെങ്കിലും നഷ്ടം ഉണ്ടാകുന്നുണ്ടെങ്കിൽ അത് സർക്കാർ നികത്തിക്കൊടുക്കുന്നതാണ്.

36) സർക്കാരിന്റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധെപ്പട്ടതുമായ നൂതന ഉൽപ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തിൽ ഒരു കോടി രൂപ വരെ ധനസഹായം ലഭ്യമാക്കും. ഇതിനായി 10 കോടി രൂപ കെഎഫ്സിക്ക് അനുവദിക്കുന്നു. 2020-21-ൽ 73.50 കോടിരൂപ സ്റ്റാർട്ട് അപ്പ് മിഷനുവേണ്ടി വകയിരുത്തിയിട്ടുണ്ട്.

37) കർണ്ണാടകത്തെയും തമിഴ്നാടിനെയും അപേക്ഷിച്ച് കമ്പനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും കേരളത്തിൽ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരുന്നതുമൂലം പുതിയ കമ്പനികളുടെയെല്ലാം ഹെഡ്ഡ് ക്വാർേട്ടഴ്സ് ബാംഗ്ലൂരിലും ചെന്നയിലും ആയിട്ടുണ്ടെന്ന വിമർശനം ഉയർന്നു വന്നിട്ടുണ്ട്. ഇതു പരിേശാധിച്ച് നിരക്കുകൾ യുക്തിസഹമാക്കുന്നതിന് ഫിനാൻസ് ബില്ലിൽ ഉൾക്കൊള്ളിക്കും.

സിൽവർ ലൈൻ പ്രോജക്ട്

45) കഴിഞ്ഞ ബജറ്റിൽ പറഞ്ഞ ഗ്രീൻ ഫീൽഡ് റെയിൽപ്പാത യാഥാർത്ഥ്യമാകാൻ പോവുകയാണ്. കേരളത്തിലെ ഏറ്റവും വലിയ മുടക്കുമുതൽ വരുന്ന നിർമ്മാണ കോടിയിേലേറെയായിരിക്കും അത്. ആകാശ സർേവ്വ പൂർത്തിയായി. അടുത്തതായി അലൻെമന്റ് നിശ്ചയിക്കും. 2020-ൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. ഭൂമി ഏറ്റെടുത്തു കഴിഞ്ഞാൽ മൂന്നു വർഷംകൊണ്ട് പൂർത്തീകരിക്കാനാകും. ഈ പദ്ധതിയിൽ മുതൽമുടക്ക് നടത്താൻ പല രാജ്യാന്തര ഏജൻസികളും തയ്യാറായിട്ടുണ്ട്.

46) ഇതൊരു റെയിൽപാത മാത്രമല്ല, പുതിയൊരു സർവ്വീസ് റോഡും അഞ്ച് ടൗൺഷിപ്പുകളും ഉണ്ടാകും. നാല് മണിക്കൂർകൊണ്ട് 1,457 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് എത്താം. സമയവും ലാഭം. 2024-25-ൽ 67,740 ദിവസയാത്രക്കാരും 2051-ൽ 147120 യാത്രക്കാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 സ്റ്റേഷനുകളാണ് ഉള്ളതെങ്കിലും 28 ഫീഡർ സ്റ്റേഷനുകളിലേയ്ക്ക് ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും.

നിർമ്മാണ വേളയിൽ 50000 പേർക്കും സ്ഥിരമായി 10000 പേർക്കും തൊഴിൽ ലഭിക്കും.

****************************************************************************************************************************

ഐ ടി ഇൻഡസ്ട്രിക്കു മുൻപത്തെ പോലെ അത്ര വലിയ ബൂം ഇല്ലാതിരുന്നിട്ടും, ചെറുതല്ലാത്ത ഐ ടി വികസനം കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ടെക്‌നോപാർക്കിൽ ഉണ്ടായിട്ടുണ്ട്. അത് കൂടുതൽ ശക്തിയായി തുടരണം. അതോടൊപ്പം പ്രതിധ്വനിയുടെ താഴെ പറയുന്ന ആവശ്യങ്ങൾ കൂടി ഗവണ്മെന്റ് പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

1. കൂടുതൽ മൾട്ടിനാഷണൽ ഐ ടി കമ്പനികളെ ആകർഷിക്കുന്നതിനായി ഗവണ്മെന്റ് നടത്തുന്ന ഇടപെടലുകൾ കൂടുതൽ വേഗത്തിലാക്കണം.

2. 2019 -20 കാലയളവിൽ ഐ ടി മേഖലക്കായി അനുവദിച്ചു തന്നിരിക്കുന്ന വാർഷിക പദ്ധതി വിഹിതം 574.38 കോടി മുഴുവനായി ഉപയോഗപെടുത്തുക.

3. ടെക്‌നോസിറ്റിയിലെയും കിൻഫ്രയിലെയും ഐ ടി സ്പേസുകൾ വേഗത്തിൽ പൂർത്തിയാക്കണം. ക്യൂവിലുള്ള മുഴുവൻ കമ്പനികൾക്കും എത്രയും വേഗം സ്പേസ് ലഭ്യമാക്കണം

4. പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞ ടെക്‌നോപാർക്കിനു മുന്നിലെ ഫ്‌ളൈഓവർ പണി വേഗത്തിലാക്കാൻ ഗവണ്മെന്റ് നടപടി സ്വീകരിക്കണം.

5. ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിൽ നിന്നും മാറ്റി, ഐ ടി ജീവനക്കാർക്ക് പ്രത്യേകം ക്ഷേമനിധി എന്ന പ്രതിധ്വനിയുടെ ദീർഘനാളായുള്ള ആവശ്യം പരിഗണിക്കണം

ഇതിലേക്കുള്ള കൂടുതൽ നിർദ്ദേശങ്ങൾ ജീവനക്കാർക്കും നൽകാം. നിർദ്ദേശങ്ങൾ ഐ ടി വകുപ്പിനും ധനമന്ത്രിക്കും ഞങ്ങൾ സമർപ്പിക്കുന്നതാണ്.

------ പ്രതിധ്വനി, ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ------