Skip to main content

കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി പ്രതിധ്വനി ഐ ടി ജീവനക്കാരിൽ നിന്നും കമ്പനികളിൽ നിന്നും ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ്/TV/സ്മാർട്ട് ഫോൺ ശേഖരിക്കുന്നു

Laptops for school kids

പ്രിയപ്പെട്ടവരെ, കോവിഡ്-19 മൂലം പഠനം മുടങ്ങിയ വിദ്യാർത്ഥികളുടെ പഠനം ഓൺലൈനായി തുടരാൻ സർക്കാർ തീരുമാനിച്ച വിവരം എല്ലാവർക്കും അറിയാമല്ലോ. ഓൺലൈൻ പഠനത്തിന് നിർദ്ധനരായ നിരവധി വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ട്, പ്രത്യേകിച്ചും ഉയർന്ന ക്ലാസ്സുകളിലെ കുട്ടികൾ. നമ്മുടെ നാട്ടിൽ ഒരു കാരണവശാലും കുട്ടികളുടെ പഠനം മുടങ്ങാൻ പാടില്ല. നമുക്ക് കരുതലാകണം. അതിനായി പുതിയതോ ഉപയോഗിച്ചതോ ആയ ലാപ് ടോപ്പോ ഡെസ്ക്ടോപ്പോ ടെലിവിഷനോ സ്മാർട്ഫോണോ സംഭാവന നൽകാൻ താല്പര്യമുള്ള ജീവനക്കാരോ കമ്പനികളോ പ്രതിധ്വനിയെ ഏൽപ്പിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

 

നിരവധി അന്വേഷണങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നു, അർഹതയുള്ള കുട്ടികൾക്ക് പഠനം തുടരാൻ ഇങ്ങനെ ലഭിക്കുന്ന ലാപ്ടോപ്പ് /ഡെസ്ക്ടോപ്പ്/TV/സ്മാർട്ട് ഫോൺ നൽകുന്നതാണ്. ചെറിയ പ്രശ്നങ്ങൾ ഉള്ള ലാപ്‍ടോപ് ഞങ്ങൾ സർവീസ് ചെയ്തു കുട്ടികൾക്ക് കൊടുക്കും.

ലാപ്ടോപ്പ് /ഡെസ്ക്ടോപ്പ്/TV/സ്മാർട്ട് ഫോൺ നൽകുന്നതിന് താഴെ കാണുന്ന നമ്പറുകളിലോ ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം 

ജോഷി എ കെ - 94474 55065

ബിനീഷ് എൻ - 62822 17693

technopark.prathidhwani@gmail.com

 

കോവിഡ്-19 മായി ബന്ധപെട്ടു ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ഇതുവരെ കൂടെ നിന്ന നിങ്ങൾ ഓരോരുത്തരും ഈ നല്ല ഉദ്യമത്തിനും ഒരുമിച്ചു നിൽക്കണമെന്ന് പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.