മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി മാതൃഭൂമിയും പ്രതിധ്വനിയും ടെക്‌നോപാർക്കും സംയുക്തമായി, പ്രമുഖ സഞ്ചാരിയും മാധ്യമപ്രവർത്തകനുമായ ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങരയുമായി ടെക്‌നോപാർക്കിൽ മുഖാമുഖം സംഘടിപ്പിച്ചു. 2020 ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം 5:00 മുതൽ 7.00 വരെയാണ് ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ വെച്ച് പരിപാടി സംഘടിപ്പിച്ചത്. മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ ശ്രീ രമേഷ് കുമാർ, പ്രതിധ്വനി പ്രസിഡന്റ് റനീഷ് എ ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മാതൃഭൂമി കമ്മ്യൂണിക്കേഷൻ ഹെഡ് ബ്രാൻഡ് ശ്രീ.എൻ ജയകൃഷ്ണൻ മാതൃഭൂമിയുടെ ഉപഹാരവും പ്രതിധ്വനി സാഹിത്യ ക്ലബ് കൺവീനർ നെസിൻ ശ്രീകുമാർ, പ്രതിധ്വനി ട്രാവൽ ക്ലബ് കൺവീനർ വിപിൻ കെ വി എന്നിവർ ചേർന്ന് പ്രതിധ്വനിയുടെ ഉപഹാരവും നൽകി. പ്രതിധ്വനി മെമ്പർ അലീനയാണ് പരിപാടി നിയന്ത്രിച്ചത്.
ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രഭാഷണത്തിൽ യാത്രയുടെ ഭാഗമായി ജർമനിയിൽ അദ്ദേഹം സഞ്ചരിച്ചപ്പോൾ ഹിറ്റ്ലറുടെ നേതൃത്തിൽ നാസികൾ നടത്തിയ കൊലപാതകങ്ങളും പഴയ കോണ്സെന്ട്രേഷൻ കേമ്പുകളിലെ കാഴ്ചകൾ അദ്ദേഹത്തെ ദുഃഖഭരിതനാക്കിയതും സൂചിപ്പിച്ചു. ഇവിടുത്തെ ജനങ്ങളിൽ യുവാക്കളിലും വിശ്വാസമുണ്ടെന്നും ഇന്ന് നാം ചർച്ച ചെയ്യുന്ന ഒന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടി വരുമെന്ന് കരുതിയതല്ലെന്നും, നമ്മൾ അതിജീവിക്കുമെന്നു പറയുമ്പോഴും ഒത്തിരി പേരുടെ നിസ്സഹായാവസ്ഥ വിഷമമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. നാസി ക്യാമ്പുകളിലെ കൂടുതൽ കടുത്ത ക്രൂരതകളെ പറ്റി കൂടുതൽ വിശദീകരിച്ചാൽ ഇതേ മാനസികാവസ്ഥയിൽ എനിക്കും നിങ്ങൾക്കും ഹാൾ വിടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അരമണിക്കൂറിലേറെ നീണ്ട പ്രഭാഷണത്തിനു ശേഷം ഐ ടി ജീവനക്കാരുമായുള്ള സംവാദം തുടർന്നു. അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ചും അനുഭവങ്ങളെ കുറിച്ച് നിരവധി ചോദ്യങ്ങളുയർന്നു. രസകരമായതും അറിവ് നൽകുന്നതുമായ മറുപടികളിലൂടെ സംവാദം ഹൃദ്യമായിരുന്നു.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചു പരിസ്ഥിതി കലണ്ടർ 2020 ഉണ്ടാക്കിയ ICON കമ്പനിയിലെ പ്രസൂൺ പ്രകാശ്, കലണ്ടർ സന്തോഷ് ജോർജ് കുളങ്ങരയ്ക്കു സമ്മാനിച്ചു. പ്രസൂൺ പ്രകാശിന്റെ എഫർട്ടിനെ സന്തോഷ് ജോർജ് കുളങ്ങര അഭിനന്ദിച്ചു.
എല്ലാ ടെക്കികളും ആദ്യാവസാനം ശ്രദ്ധയോടെ കേട്ടിരുന്ന പരിപാടി 7.15നു അവസാനിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ ഐ ടി ജീവനക്കാർക്കും പ്രതിധ്വനിയുടെ നന്ദി