കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ ദേവരാജൻ മാസ്റ്ററോടൊപ്പം തുടങ്ങിയ സംഗീതയാത്രയിൽ ഇരുനൂറിലധികം ചലച്ചിത്രങ്ങളിലെ മധുര ഗാനങ്ങളും കെ പി എ സി യുടെ നാടക ഗാനങ്ങളും ഉൾപ്പെടെ അറുനൂറിലധികം ഗാനങ്ങളാണ് അർജ്ജുനൻ മാസ്റ്റർ ഒരുക്കിയത്. മലയാളികൾക്ക് അദ്ദേഹം പകർന്നു നൽകിയ ഈണങ്ങൾ മരണമില്ലാത്തവയാണ്. പ്രതിഭാധനൻ എങ്കിലും ലാളിത്യം കൊണ്ടും വിനയം കൊണ്ടും മലയാളിയെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വം. മലയാള ചലച്ചിത്ര ഗാനരംഗത്ത് അഞ്ച് പതിറ്റാണ്ടുകാലം സജീവ സാന്നിധ്യമായിരുന്ന എം കെ അര്ജുനന് മാഷിന്റെ വിയോഗത്തിൽ പ്രതിധ്വനി അനുശോചനം രേഖപെടുത്തുന്നു.