Jinju Thulaseedharan
UST Global
അമ്മ !!!
പോയിടലുണ്ണി നീ പോയിടല്ലേ
ദൂരേക്കു കളിയാടിടാൻ പോയിടല്ലേ
തെക്കേ പുരക്കലെ മാവിൻ ചുവട്ടിലാ
ഭ്രാന്തിയുണ്ടവിടെക്കു പോയിടല്ലേ
ഉണ്ണിക്കിടാങ്ങളെ കണ്ടാൽ അടുത്തിടും
ഭ്രാന്തിയുണ്ടവിടെക്കു പോയിടല്ലേ
ഉണ്ണിക്കിടാവിനോ ഭ്രാന്തിയെ പേടിയായി
ഉണ്ണി അവിടേയ്ക്കു പോയതില്ല
പിന്നീടൊരു ദിനം നിനച്ചിരിക്കാതെ
വന്നൊരാ കോരിച്ചൊരിയും പേമാരിയിൻ
മദ്ധ്യേ അകപ്പെട്ടു ഏകനായൊരാ ഉണ്ണി
ഏറെ വിഷണ്ണനായി നടന്നകലുമ്പോൾ
അയ്യോ പതിച്ചു !! അടിതെറ്റി ഹാ കഷ്ട്ടം,
ആ നിലയില്ലാതൊഴുക്കും ജലാശയത്തിൽ !!
അമ്മേ എന്നുറക്കെ വിളിച്ചു കൊണ്ടാ
അഗാധതയിലേക്ക് ആഴ്ന്നിറങ്ങവേ
മകനേ എന്നുറക്കെ വിളിച്ചു കൊണ്ടാ രൂപം
നിലയില്ലാ ജലാശയത്തിൽ പതിച്ചു
ക്ഷണ നേരത്തു നീന്തി തുഴഞ്ഞു
ഉണ്ണിയെ കാത്തിടുന്നു !!!
നാഴികയനേകം കഴിഞ്ഞുപിന്നൊരാ
പൈതൽ പതിയെ കൺ തുറന്നമ്മയെ തേടുന്നു
പൊട്ടിക്കരഞ്ഞു തളർന്നോരു മുഖവുമായി
ഉണ്ണിക്കിടാവിനു ചാരെ അവൾ, പെറ്റമ്മ ..
അമ്മേ,എന്നോതി ആ ഉണ്ണി പറയുന്നു
ഭ്രാന്തിയാണമ്മേ എന്നെ രക്ഷിച്ചത് !!!
ഉണ്ണി തൻ വാക്ക് മുഴുകിപ്പിക്കാതമ്മ മൊഴിഞ്ഞു
ഭ്രാന്തിയല്ല മകനെ അവൾ.....
തന്റെ പൊന്നുണ്ണിയെ നഷ്ടമായതാൽ
മനംഉടഞ്ഞൊരു പാവം " അമ്മ " ആണത്രേ അവൾ !!!!