Skip to main content
Srishti-2022   >>  Poem - Malayalam   >>  ദശരഥ മേന്മ

ദശരഥ മേന്മ

നിമിഷങ്ങളായ് വർഷമകലുന്നതും കണ്ട് ഇന്നിത്ര ദൂരം ഞാനെത്തിടുമ്പോൾ

പിൻതിരിഞ്ഞിട്ടൊന്നു കണ്ണെറിഞ്ഞീടുകിൽ നഷ്ടബോധത്തിൻ കൽ ചുമരുകൾ

 

പിന്നെയും, എത്രയോ പിന്നിലായ് നിൽക്കുന്നതെൻ സ്വപ്നമാ൦ പളുങ്ക് പാത്രം .

എത്തി പിടിച്ചിടാൻ ഏറെ ശ്രമിച്ചിട്ടും എത്തീല്ല !!, മിച്ചമെനിക്കിന്നിത്ര ദൂരം !!.

 

മിച്ചം പിടിച്ചന്നു വെച്ചതിന്നൊട്ടുമേ മെച്ചം കടന്നതില്ലെന്നതുമെൻ പഴി .

വാമഭാഗത്തിൻ ശ്രേഷ്ഠതയെൻ കൂടെ സ്നേഹസൗഹാര്‍ദമായൊപ്പം നിറയുന്നു.

 

ദശരഥ മേന്മയെന്നാർത്തു പറയുന്ന പുത്രവാത്സല്യം നിറച്ചു പണ്ടേ -

ധൂസര ഭാണ്ഡമായ് തീർന്നോരു മാനസം ഇന്നുമെനിക്കെൻ ആഭരണം .

 

തിക്കു തിരക്കുകൾക്കൊപ്പം നടത്തിയും ദേവ സമക്ഷം നടതള്ളിയും-,

അന്ധകാരത്തിൽ തള്ളിയകറ്റിയും സാന്ത്വനക്ഷേത്ര പ്രതിഷ്ഠ നടത്തിയും

 

ഇന്നിന്റെ യൗവ്വനം ചെയ്തുകൂട്ടീടുന്ന നഷ്ടപ്പെടുത്തലിൻ ശാന്തി ഗീതം-

പിന്നീടവർക്കുള്ള ഓർമ്മപെടുത്തലായ് കാലം രചിക്കുന്ന ഭാവ ഗീതം .

 

എങ്കിലും മക്കളെ...

 

വിയർപ്പിറ്റ ഭാണ്ഡത്തിലിന്നും കരുതുന്നു നിന്നോർമ്മ മുത്തും , ഒരുപിടി അന്നവും