Skip to main content
Srishti-2022   >>  Poem - Malayalam   >>  ബലി

ബലി

ചുമരിൽ തൂങ്ങിയാടുന്ന

 മാലയിട്ട പിതാവിന്റെ ചിത്രം

നോക്കി കരയുന്നു പൈതൽ

 പിന്നിൽ കേൾക്കുന്നു തൻ

 പ്രിയതമയുടെ ഗദ്ഗദം, 

ഭ്രൂണത്തിലായിരിക്കുമ്പോഴേ 

നഷ്ടപ്പെട്ട പിതാവിൻ 

വദനം ഛായാചിത്രത്തിൽ 

നോക്കി നെടുവീർപ്പിടുന്നു 

ബലി ഇതു രാഷ്ട്രീയ 

തിമിരത്തിന്റെ കൊടുംബലി

 ബലിക്കളത്തിൽ നിന്നും 

അട്ടഹാസത്തോടെ ഉയർന്നു 

പറക്കും പലനിറക്കൊടികൾ

 രക്തസാക്ഷി തൻ കുടുംബത്തെ

 രക്ഷിക്കാൻ, സമാഹരിക്കുന്നു കോടികൾ, 

എന്നാലീയനാഥർക്കു കിട്ടും

 ഒന്നോ, രണ്ടോ ലക്ഷങ്ങൾക്കു 

മുൻതൂക്കം നൽകി തുടരുന്നു ബലികൾ 

മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന

 കിരാതമാം രാഷ്ട്രീയ നാടകം 

ബലികൾ സൃഷ്ടിക്കും അനാഥ 

ബാല്യങ്ങളെയാരുരക്ഷിക്കും? 

അവർ നാളെയുടെ ബലികളാകാം.