Entry No:003
Juwel Jose [Ust Global]
പണ്ട് അമ്മ പറഞ്ഞു തന്ന ഒരു കഥ ആണ്..മാവേലി എന്ന നല്ലവനായ ഒരു രാജാവ് ഉണ്ടായിരുന്നു അത്രേ..പുള്ളിടെ ഭരണം കണ്ടു അസൂയ മൂത്ത ദേവന്മാർ പുള്ളിനെ ടാറ്റ പറഞ്ഞു പാതാളത്തിലോട്ടു വിട്ടു ..അപ്പോഴും അദ്ദേഹം ഒന്നേ ചോദിച്ചുളളു ..ഒരു once in a year offer ..ആ ഓഫർ കാരണമാണുപോലും നമ്മൾ പുതിയ ഓണക്കോടിയും പൂക്കളവും ഒക്കെ ഇടുന്നത് ..
അമ്മേടെ കഥയും വിശ്വസിച്ചു പട്ടുപാവാടയും തലയിൽ നിറയെ മുല്ലപൂവും ചൂടി തിരുഃഓണത്തിനു ആ പുള്ളിനെ നോക്കി ഇരുന്നു ..പുള്ളി പറ്റിച്ചു എന്ന മനസ്സിലാക്കാൻ പിന്നെയും കുറച് കാലം വേണ്ടി വന്നു എങ്കിലും ആ പാട്ടുപാവാടയോടും മുല്ലപൂവിനോടും ഉള്ള പ്രേമം പോയില്ല...
പിന്നെപിന്നെ ഓണം എന്നുവെച്ചാൽ സ്കൂളിലെ ഓണസെലിബ്രേഷൻ ആയി മാറി..ഓണത്തിന് പൂക്കളവും പായസവും ഒക്കെ ആയി ഹരം ..വടമൊക്കെ വലിച്ചു എണീക്കാൻ പറ്റാത്ത അവസ്ഥയും വേറെ...എന്നാലും പട്ടുപാവാടയോട് ഉള്ള പ്രേമത്തിന് കുറവ് ഉണ്ടായില്ല എന്ന് മാത്രം അല്ല ..അന്ന് മുണ്ടും മടക്കി കുത്തി വരുന്ന ചേട്ടന്മാരെ ഒളിക്കണ്ണ് ഇട്ട് നോക്കാനും തുടങ്ങി..
കോളേജ് ആയപ്പോഴേക്കും ദാവണിയും സാരിയും ആയി ഓണം...ആ ഒരു ദിവസത്തിന് വേണ്ടി ഒരു മാസം മുൻപ് തുടങ്ങും...വള,മാല,കമ്മൽ എന്ന് ഒക്കെ പറഞ്ഞു..അവസാനം പൂക്കളം ഇടാൻ പെൺപടകളെ കിട്ടില്ല എന്ന് ആൺതരികൾ അനുഭവിച്ചു തന്നെ അറിഞ്ഞു …ഈ ഒരുക്കം ഒക്കെ കഴിഞ്ഞു ഇറങ്ങി വരേണ്ട മാഷെ..ഇനി ഒരുങ്ങി വന്നാലോ..എന്ത് ടെൻഷൻ ആണെന്നറിയോ..സാരി എങ്ങാനും ഊരി പോയാൽ തീർന്നില്ലെ…സാരി ഉടുക്കാൻ തുടങ്ങിയതിൽ പിന്നെ ചേട്ടന്മാരെ കണ്ണ് കുളിർക്കെ കാണാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം
അതൊക്കെ കഴിഞ്ഞു ഓഫീസിൽ വരെ എത്തി ഓണം..സാരിയോട് ഉള്ള പേടി മാറി എങ്കിലും ഉടുക്കാൻ ഉള്ള excitement ഒട്ടും കുറഞ്ഞില്ല...പിന്നെ ഓണസദ്യയ്ക്ക് വേണ്ടി ഉള്ള ഇടി കൂടലും പരിപാടികളും ഇതിന്റെ ഒക്കെ ഇടക്ക് വർക്കും ..ഒക്കെ ആയി ഓണം ഇല്ലാത്ത ഒരു കൊല്ലം ആലോചിക്കാൻ വയ്യാതെ ആയി…
അങ്ങനെ ഇരിക്കുമ്പോ ധാ വരുന്നു കൊറോണ..ഓണം ഒക്കെ വീട്ടിൽ തന്നെ മതി എന്ന് പിണറായി പറയുകയും ചെയ്തു..ഇനി ഇപ്പൊ കഴിഞ്ഞ കൊല്ലത്തെ സാരി ഒക്കെ ഉടുത്തു അമ്മേടെ കൂടെ ഒരു പായസം പരീക്ഷണം ആകാലേ..