Skip to main content

ഒരു പോയ കാലത്തിന്റെ ഓർമ

Jewel

Name: Juwel Jose

Company: UST Global

 

 

College കഴിഞ്ഞു ഇറങ്ങിയ സമയത്തു ഫ്രണ്ട്സസ് എല്ലാം കൂടി ഒരു trip പോയി..Cloud farm ഇൽ.. അവന്മാര് പോയിട്ടുവന്നു cloud farm pwoli ആണ് mass ആണ് എന്ന് പറഞ്ഞു കുറെ photos ഉം അയച്ചു തന്നു.. ആ photosഒക്കെ കണ്ടു ഒരു ചെറുക്കൻ ആരുന്നെകിൽ ഇപ്പൊ പോയി വന്നേനെ എന്ന് ആലോചിച്ചു feel അടിച്ചു ഒരു 5 min ഇരുന്നിട്ട് അടുത്ത പണിക്ക് പോയി..

അത് ഒക്കെ കഴിഞ്ഞു ജോലിക്കു കേറി

കുറെ girls trip plan ചയ്തു ഒന്നും നടക്കാതെ ഇരിക്കുന്ന സമയത്താണ് Prathidhawini travel club...Trip എന്ന് കേട്ടപ്പോഴേ ധാ ഞാനും വരുന്നു എന്ന് പറഞ്ഞു കൂടെ കൂടി...ഒരു urumbi trip അടിച്ചു പൊളിച്ചു പോയിട്ടു വന്നപ്പോഴാ next trip പ്ലാൻ ചെയുന്നത്..Cloud Farm..മനസ്സിൽ ലഡു പൊട്ടി മക്കളെ...

കേട്ടപാടെ ഫ്രണ്ട്സനെയും കൂട്ടി ബാഗുമെടുത്തു ഞാൻ റെഡിയായി ബസിൽ കയറി..ജീവിതത്തിൽ long trip ഒന്നും പോയിട്ടില്ല എന്നൊരു അഹങ്കാരവുമില്ലാതെ..ബസിൽ കയറിയപ്പോൾ ധാ ട്രിപ്പ് മാത്രമാണ് ജീവിതം എന്നുപറഞ്ഞു നടക്കുന്ന കുറെപേരും..ആടിപ്പാടി morning cloudfarm ന്റെ ഗേറ്റ് എത്തിയപ്പോഴേക്കും എല്ലാരും katta chunks.

Cloud farm ഇന്റെ gate ഉം കടന്നു trekking ഉം തുടങ്ങി ..Trekking എന്നുകേട്ടു പരിചയം മാത്രമേ എനിക്കുള്ളൂ എന്നത് എനിക്ക് മാത്രമല്ലേ അറിയൂ..4 5 km പുലി പോലെ നടക്കും എന്ന്പറഞ്ഞു തുടങ്ങിയ ഞാൻ എന്റെ മനസിലുള്ള 4 5 km കഴിഞ്ഞിട്ടും cloud farm എത്താതെ ആയപ്പോഴാണ് 3 മല കൂടി കേറാനുണ്ടെന്ന് മനസിലാകുന്നത് ..പിന്നേ എല്ലാം ഒരു സ്വപനം പോലാണ് തോന്നിയത് ..ഒന്നാമത്തെ മല കേറിയപോഴെകും ഞാൻ ചത്ത് വീഴാറായി ..എന്റെ ബാഗൊക്കെ ഒരു പാവത്തിന്റെ കയ്യിൽകൊടുത്തു രണ്ടാമത്തെ കുന്നും വലിഞ്ഞുകേറി..ഞങ്ങളുടെ കൂടെ വന്ന ബിന്ദു ചേച്ചി ഓടിച്ചാടി മലകേറുന്നതു കണ്ടപ്പോഴാണ് ശെരിക്കും എന്റെ trekking capacity മനസിലാകുന്നത്..ആകെയുള്ള സമാധാനം കൂടിയുള്ള ripsa യും ഈ അവസ്ഥയിലാണ് എന്നതുമാത്രം ..മൂന്നാമത്തെ മല ആയപ്പോഴേക്കും ഞാൻ തലകറങ്ങി ഇരുപ്പായി..ഫ്രണ്ട്സനു patience ഉള്ളത് കൊണ്ട് മാത്രം ആരും എന്നെ അവിടെ കളഞ്ഞിട്ടുപോന്നില്ല.

അങ്ങനെ അതിസാഹസ്യമായി മലകേറ്റം കഴിഞ്ഞു cloud farm il ചെന്നപ്പോഴാണു കേറിയത്ഒന്നും ചുമ്മാതെ അരുന്നില്ലെന്നു മനസിലായത് ...മുന്നിൽ കുറെ മലകളും മലചെരുവിൽ ഞങ്ങളും ..അവിടത്തെ ചേട്ടന്മാർ ഇട്ടു തന്ന കട്ടൻചായയും കുടിച്ചു എത്ര നേരം മലയും കുന്നും നോക്കിയിരുന്നു എന്നറിയില്ല എനിക്ക് ..രാത്രി ഒരു അന്താക്ഷരിയും ചെറിയൊരു Camp Fireഉം ഒക്കെ കഴിഞ്ഞു കിടക്കാൻ tent ഇൽ വന്നിട്ടൂ excitment കാരണം ഉറക്കവും വന്നില്ല..അപ്പോ പിന്നെ നക്ഷത്രങ്ങളെ കാണാൻവേണ്ടി tent ഉം തുറന്നു ഇരുപ്പായി.. അതിന്റെ ഇടയ്ക്കു ഞങ്ങളും tent ഉം stars ഉം കൂടിയുള്ള pic വേണം എന്നുപറഞ്ഞു അടുത്ത കലാപരിപാടി..

പിറ്റേന്നു രാവിലെ എണീറ്റ് പിന്നെയും ഒരു trekking..വീണ്ടും trekking എന്നുപറഞ്ഞപ്പോ മനസ്സിൽ coordinator നെ തെറിവിളിച്ചു trekking തുടങ്ങി..ഭാഗ്യത്തിന് അന്ന് തലകറങ്ങി വീഴുന്നതിനു മുന്നേ നമ്മുടെ spot എത്തി..മേഘങ്ങളുടെ നടുക്ക് ..പിറകിൽ മലകളും മുന്നിൽ മേഘങ്ങളും മാത്രം..ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും കിടുകാച്ചി വ്യൂ ..ആ ഒരു വ്യൂ നോക്കിനിന്ന ഞങ്ങളുടെ കൂടുണ്ടായിരുന്ന എല്ലാവരുടെയും മുഖം ഒന്ന് കാണേണ്ടതുതന്നെ ആയിരുന്നു..ജീവിതത്തിന്റെ എല്ലാ stress ഉം മറന്നു എല്ലാരും ചിരിച്ചു കുറച്ചു സമയം ..പിന്നേ photo ആയി കളി ആയി

ആകപ്പാടെ ഒരു ബഹളം..

മലകേറുന്നതിലും എളുപ്പം ഇറങ്ങാനാണ് എന്നൊരു പോയിന്റ് കൂടി കിട്ടി അന്ന്‌ എനിക്ക്..കേറിയതിന്റെ ഡബിൾ സ്പീഡിൽ ഞങ്ങൾ ഓടിച്ചാടി ഇറങ്ങി ..അതോ ആ മലകളും മേഘവും തന്ന energy booster അന്നോ എന്നും അറിഞ്ഞുകൂടാ..Tripil പിനേയുംകുറെ സ്ഥലങ്ങളില് പോയെങ്കിലും cloudfarm ന്റെ ഒരു feel..അത് വരെ ഒരു feel തന്നെ ആയിരുന്നു