Skip to main content

പ്രതിധ്വനി നേതൃത്വത്തിൽ പ്രളയ ബാധിത പ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനം: ഹരിത കേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ: ടി. എൻ സീമ ഫ്ലാഗോഫ് ചെയ്തു

flagoff

കഴിഞ്ഞ പത്തു ദിവസമായി ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തിവരുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇന്ന് ( ആഗസ്റ്റ് 26) പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായ് പോകുന്ന സന്നദ്ധ സേവകരുടെ വാഹനം ഹരിത കേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ: ടി. എൻ സീമ ഫ്ലാഗോഫ് ചെയ്തു.
50 ഇൽ പരം ടെക്നോപാർക്ക് ജീവനക്കാരാണു സന്നദ്ധ സേവകരായി പോയിട്ടുള്ളത്, ഒരു ചെറിയ പ്രദേശം സമഗ്രമായി ശുചിയാക്കുക എന്നതാണു ലക്ഷ്യം. സന്നദ്ധ സേവകരെല്ലാം തന്നെ കൃത്യമായ ആരോഗ്യ പരിരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കീട്ടുണ്ട്. സംഘാംഗങ്ങളുടെ ആരോഗ്യ പരിചരണം ഉറപ്പാക്കാൻ കിംസ് ഹോസ്പിറ്റൽ ലെ നഴ്സിംഗ് സൂപ്പർ വൈസർ അശ്വതി സതീഷ് സംഘത്തെ അനുഗമിക്കുന്നുണ്ട്. ഗണേഷ് ഹർഷനും പ്രശാന്തി പ്രമോദുമാണ് വോളന്റിയർ ക്യാപ്റ്റന്മാർ.

ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും ബ്ലീച്ചിങ്ങ് പൗഡർ, ക്ലീനിങ്ങ് ലിക്വിഡ്, ഹാൻഡ് വാട്ടർ പമ്പ്, ജനറേറ്റർ, ഷാവേൽ മുതലായ വസ്തുക്കളുടെ അവശ്യ ശേഖരവുമായാണു സംഘം യാത്ര തിരിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളുമായ് മുന്നോട്ട് പോകാനാവും എന്നാണ് പ്രതിധ്വനി കരുതുന്നത്.