പ്രതിധ്വനി സൃഷ്ടി 2019 ഭാഗമായി ഐ ടി ജീവനക്കാരുടെ സാഹിത്യ മത്സരത്തിന്റെ ഭാഗമായി വരച്ചതും അല്ലാതെയും ഉള്ള ആർട്ടിസ്റ്റിക് വർക്കുകൾ - പെയിന്റിംഗ്, കാർട്ടൂൺ, ഡ്രോയിങ് , സ്കൾപ്ചർ എന്നിവയുടെ പ്രദർശനം ഭവാനി അട്രിയത്തിൽ ഇന്ന് സമാപിക്കും. ഭവാനി അട്രിയത്തിൽ ജനുവരി 27 മുതലാണ് പ്രദർശനം ആരംഭിച്ചത്. ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർ വരച്ച മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചിരുന്നത്.
ആദരണീയനായ ആർട്ടിസ്റ്റ് ശ്രീ ഭട്ടതിരിയാണ് 2018ഇൽ ആർട്ടിസ്റ്റിക് എക്സിബിഷൻ ഒന്നാം എഡിഷൻ ഉദ്ഘാടനം ചെയ്തത്. അത് വലിയ വിജയമാകുകയും പ്രദർശനത്തിന് വച്ചിരുന്ന
നിരവധി ചിത്രങ്ങൾ വിറ്റ് പോകുകയും ചെയ്തിരുന്നു. തുടർന്നാണ് സൃഷ്ടി 2019 ലും സഹ പ്രവർത്തകരായ ഐ ടി ജീവനക്കാരുടെ കലാപ്രദർശനം തുടരണമെന്ന് തീരുമാനിച്ചത്. ഇപ്രാവശ്യവും ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ വിറ്റു പോയിട്ടുണ്ട്