Skip to main content

പ്രതിധ്വനിയുടെ "ഫസ്റ്റ് ബെൽ" ചലഞ്ച് ഏറ്റെടുത്ത എല്ലാ സുഹൃത്തുക്കൾക്കും പ്രതിധ്വനിയുടെ ഹൃദയം നിറഞ്ഞ നന്ദി

firstbell

ടെക്കികളും സുമനസ്സുകളും മുഴക്കിയ പ്രതിധ്വനിയുടെ ഫസ്റ്റ് ബെൽ

പ്രതിധ്വനിയുടെ "ഫസ്റ്റ് ബെൽ" ചലഞ്ച് ഏറ്റെടുത്ത് കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങിപ്പോകുമായിരുന്ന നൂറിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും പ്രതിധ്വനിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

പ്രളയകാലത്തും മറ്റ് ദുരന്തസമയങ്ങളിലുമൊക്കെ എല്ലാരേയും കൂട്ടി ഉണർന്ന് പ്രവർത്തിക്കുവാൻ നേതൃത്വം നൽകിയ പ്രതിധ്വനി കോവിഡ് കാലത്ത് നടത്തിയ അനവധി ക്ഷേമപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു "ഫസ്റ്റ് ബെൽ ചലഞ്ച്". പഠന സൗകര്യാർത്ഥം ടി വി, മൊബൈൽ, ലാപ്ടോപ്പ് എന്നിവ അർഹതപ്പെട്ട കുട്ടികളിലേക്ക് എത്തിക്കുകയായിരുന്നു ഈ ചലഞ്ചിന്റെ ഉദ്ദേശ്യം. 52 ടിവികളും 3 ലാപ്ടോപ്പുകളും 2 മൊബൈലുമാണ് ഇതിലൂടെ സമാഹരിച്ചത്. അവ യഥാർത്ഥ ആവശ്യക്കാരായ കുടുംബങ്ങളിലെ കുട്ടികളിലേക്ക് എത്തിക്കുവാൻ പ്രതിധ്വനിയെ സഹായിച്ച നല്ലവരായ നാട്ടുകാർ, ജനപ്രതിനിധികൾ, സ്‌കൂൾ അധികൃതർ എന്നിവരോടുള്ള നന്ദിയും ഈ അവസരത്തിൽ പ്രതിധ്വനി രേഖപ്പെടുത്തുന്നു.