Skip to main content

Prathidhwani Travel Memorabilia/ പ്രതിധ്വനി യാത്രയുടെ ഓർമകൾ - അവാർഡുകൾ പ്രഖ്യാപിച്ചു

travel Memorabilia

പ്രതിധ്വനി ട്രാവൽ ക്ലബ്ബ് ലോക്ക്ഡൗൻ സമയത്തു നടത്തിയ "Prathidhwani Travel Memorabilia/ പ്രതിധ്വനി യാത്രയുടെ ഓർമകൾ" എന്ന മത്സരത്തിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു.

പ്രതിധ്വനി യാത്രയുടെ ഓർമകൾ" എന്ന മത്സരത്തിൽ പങ്കെടുത്തു യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച എല്ലാവർക്കും നന്ദി അറിയിക്കിന്നു. ഈ മത്സരത്തിൽ കൂടുതൽ facebook likes കിട്ടി audience ചോയ്സ് വിജയി ആയിരിക്കുന്നത് Polus Softwares'ലെ Ajith Peter ആണ്.

നിരന്തരം യാത്രകൾ സംഘടിപ്പിക്കുകയും അതു വളരെ നല്ല രീതിയിൽ കോഓർഡിനേറ്റ് ചെയ്യുകയും ചെയുന്ന അപ്പൂപ്പൻത്താടിയുടെ ഫൗണ്ടർ സജ്‌ന അലി ആണ് എല്ലാ കുറുപ്പുകളും Vlog'കളും വായിച്ചും കണ്ടും വിലയിരുത്തിയത്. വിജയിച്ച എന്ററികളെ കുറിച്ചു സജ്‌ന തന്നെ ഒരു നോട്ട് തന്നത് ചുവടെ കൊടുക്കുന്നു.

"പ്രതിധ്വനി ടെക്നോപാർക് നടത്തിയ Prathidhwani Travel Memorabilia 2020 ൽ വന്ന ഇരുപതോളം യാത്ര കുറിപ്പുകളും വിഡിയോകളും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നിരുന്നാലും ഓർമകളുടെ കുളിരും തണുപ്പും നിറഞ്ഞ Riji C P എഴുതിയ "ഇനിയും ഉള്ളറിയാൻ കൊതിയുള്ള കുടജാദ്രിയുടെ ഓർമ്മക്ക്" ആണ് ഒന്നാം സമ്മാനത്തിനർഹമായതു. വർഷങ്ങൾക്കു മുൻപ് കുടുംബത്തോടൊപ്പം പോയ യാത്രയാണ് റിജി തന്റെ യാത്ര കുറിപ്പിലൂടെ പങ്കുവെക്കുന്നത്. സൗപർണികയും അതിന്റെ തണുപ്പും പ്രാർത്ഥന നിരയിൽ മറ്റുള്ളവരുടെ നാമജപം കാണുമ്പോ തനിക്കിതൊന്നും അറിയില്ലല്ലോ എന്ന ആശങ്ക പറയുമ്പോ യാത്ര വിവരണത്തിനും ഒരു ബാലിശമായ മുഖം വരുന്നുണ്ട്. പെട്ടെന്ന് തീർന്നു പോയല്ലോ യാത്ര എന്ന് സങ്കടപ്പെടാൻ പോവുമ്പോഴാണ് കുത്തിയും കുലുങ്ങിയും മലമേലേക്കുള്ള യാത്ര തുടങ്ങുന്നതു. കാണുന്ന കാഴ്ചകളും കാടും വരികളിലൂടെ വായനക്കാരിൽ എത്തിച്ച റിജി ക്കു എല്ലാ വിധ ആശംസകളും.

Sreehari V യുടെ "ഒരു മൂന്നാർ യാത്രയുടെ ഓർമ്മകൾ" എന്ന യാത്രാവിവരണത്തിനാണ് രണ്ടാം സ്ഥാനം. വായിക്കുന്ന ഏതൊരാളേം മുൾമുനയിൽ നിർത്തുന്ന രംഗകൾ വരികളിലൂടെ വായനക്കാരിലെത്തിച്ച ഈ യാത്രാവിവരണം അൽപ്പം സാഹസികമായ റോഡ് റൈഡാണ്. മഴയും കുത്തി ഒലിച്ചു പോയ റോഡും തകർന്ന പാലത്തിലേക്കുള്ള വഴിയിൽ ബൈക്കും ശ്രീഹരിയും മുന്നോട്ടൊരടി വെക്കാൻ കഴിയാതെ നിന്നുമെല്ലാം കണ്മുന്നിൽ തെളിയും പോലെ ഉള്ളതായിരുന്നു. യാത്രയും സാഹസവും നിറഞ്ഞ ഒരു യാത്രാവിവരണം സമ്മാനിച്ച ശ്രീഹരിക്കു എല്ലാ വിധ ആശംസകളും അറിയിക്കുന്നു.

മൂന്നാം സ്ഥാനം Daya Abraham ന്റെ "ഭാരങ്ങളില്ലാതെ നാം ഭാവാർദ്രമായ്‌..." - ഒരു ഗോവ-ദൂദ്‌സാഗർ-ഡൺഡേലി യാത്രയുടെ ഓർമ്മയ്ക്ക്" എന്ന യാത്ര വിവരണത്തിനാണ്. ഏതൊരു ഗ്രൂപ്പ് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴും സംഭവിക്കുന്ന സ്വാഭാവികമായ ആളുകളുടെ

എണ്ണക്കുറവിനെ കുറിച്ച് പറഞ്ഞാണ് ദയ എഴുതി തുടങ്ങുന്നത്. നീണ്ട അഞ്ചു ദിവസത്തെ യാത്ര അതെ പോലെ വായനക്കാരിലെത്തിക്കാൻ ദയക്ക് കഴിഞ്ഞിട്ടുണ്ട്. ഗോവയുടെ കാഴ്ചകളും സംസ്കാരവും ചരിത്രവും നിറം പിടിപ്പിച്ചു കൊണ്ട് വന്ന ദയക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

പ്രത്യേക പരാമർശം അർഹിക്കുന്ന ഒരു യാത്ര കുറിപ്പാണു Vipin K V യുടെ "പറന്നുയർന്നു ഹിമാലയം കണ്ടതിങ്ങനെ". ഹംത പാസ്സ് ട്രെക്കിന്റെ കാഠിന്യവും കാഴ്ചകളും മനോഹരമാക്കിയിട്ടുണ്ട് വിപിൻ. എഴുത്തുകാരോനോടൊപ്പം തന്നെ ഹംത പാസ്സിലെ ഓരോ കല്ലും ചവിട്ടി കയറി മുകളിലെത്തി കാണുന്ന ആകാശത്തിനും കാഴ്ചകൾക്കും വായനക്കാരനും കൂടെ സാക്ഷ്യം വഹിക്കുന്ന രീതിയിൽ ഉള്ള വർണ്ണന എടുത്തു പറയേണ്ട ഒന്നാണ്.

ഇവരോടൊപ്പം തന്നെ വ്ലോഗായും എഴുത്തായും സ്വന്തം ഓർമകളെ മനോഹരമാക്കിയ എല്ലാ എഴുത്തുകാർക്കും എല്ലാ വിധ ആശംസകളും നേരുന്നു. യാത്രകളും എഴുത്തുകളും തുടരട്ടെ".

~സജ്‌ന അലി

ഈ മത്സരത്തിൽ പങ്കെടുക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്ത എല്ലാവർക്കും പ്രതിധ്വനി ട്രാവൽ ക്ലബ്ബിന്റെ നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു.

 

വിജയികൾ:

ജഡ്ജസ് ചോയ്സ്:

1st Riji CP, (Innoval Digital Solutions):

https://www.facebook.com/story.php?story_fbid=3339635342824244&id=191783927609417

2nd Sreehari V, (KeyValue Systems):

https://www.facebook.com/191783927609417/posts/3308728782581567/

3rd Daya Abraham (Oracle India pvt ltd):

https://www.facebook.com/story.php?story_fbid=3387675598020218&id=191783927609417

 

 

ഓഡിയൻസ് ചോയ്സ്

***************************

Ajith Peter, Polus Software:

https://www.facebook.com/191783927609417/posts/3302653573189088/