Skip to main content
Srishti-2022   >>  Poem - Malayalam   >>  വിക്ടർ നിനക്കായ്

വിക്ടർ നിനക്കായ്

കാലങ്ങൾ മുന്നോട്ടു സഞ്ചരിക്കെ 

 കേൾക്കയായ് നിൻ നാമം ഉച്ചത്തിൽ 

പരിചിതമാം നിൻ മുഖമെങ്കിലും 

അറിഞ്ഞിരുന്നില്ല നീയാരെന്നു മുൻപെന്നോ 

വിക്ടർ ആരു നീ ? -ഞാനാരാഞ്ഞു 

 

       പെട്ടെന്നു പേയ്തൊരാമഴയിൽ 

       മിന്നൽക്കൊടി വിണ്ണിൽ പതിക്കും പോലെ 

       വന്നിറങ്ങുന്നൊരാ ചെങ്ങാതിയെന്നോടോതി:

 

      "മഴയെ നിത്യകാമുകിയാക്കിടും വേഴാമ്പൽ ഞാൻ 

      അകലെ അവൾ തൻ കാലൊച്ച

      കേൾക്കുവാൻ കാതോർത്തീടവേ 

      ചിത്രമെടുക്കുവാൻ നോക്കിടവേ

      ക്ഷണമാത്രയിൽ 

      ജലപാളികളാർത്തു , നടനമാടി 

      എൻ നേരെ കുതിപ്പൂ 

      താഴ്ന്നുപോയ്യ് ഞാനതിലലിഞ്ഞുപോയ് 

       ദിശയറിയാതെ ദൂരേയ്ക്ക് 

      യാത്രയായ് ഞാൻ."

 

കണ്ണീർ നിറഞ്ഞൊരാ 

മിഴികളെൻ നേർക്കു പായ്യുന്നേൻ 

പ്രിയതോഴാ !പോയ്വരിക -യെന്നു 

ചൊല്ലുവാനാവുകയില്ലെനിക്ക്.

 

        സന്ധ്യമയങ്ങും നേരം,

       അച്ഛനെയും കാത്ത് പുഞ്ചിരി തൂകി 

       പടിമേൽ നിൽക്കും,കിടാങ്ങൾ

       ഒരു ശിലാബിംബമായ്, മിണ്ടാതെ 

       കരയാതനങ്ങാതിരിക്കെ,

      വിറപൂണ്ട കൈകളാൽ 

      പ്രിയസഖി ഏറ്റുവാങ്ങി 

      നിൻ ചേതനയറ്റ ശരീരം.

 

കാലചക്രം നീങ്ങീടവേ ,

വന്നുപോയ് മഴമാസങ്ങൾ 

ഒന്നു ചോദിച്ചു കൊള്ളട്ടെ വിക്ടർ 

കിലുകിലെപൊട്ടിചിരിച്ചുകൊണ്ടോ,

കരഞ്ഞുകൊണ്ടോ, നീ 

മന്നിടത്തിലേയ്ക്ക് പെയ്യ്തിറങ്ങുന്നേൻ ?

നീയറിയുന്നുവോ വിക്ടർ ,

നീയറിയാതെ, നിനക്കായ് 

കേഴുന്നു,

നൂറുനൂറു ഹൃദയങ്ങൾ....