VISHNULAL SUDHA
ENVESTNET
തപം
മോക്ഷഹേതു സമർപ്പിതം പിണ്ഡം
മോക്ഷഹിതം വർജ്ജിതം ചരിതം
അശ്രുപൂജിതം, പാപ മോചിതം
മുക്തിമാർഗ്ഗംതവതീർതഥ രാഗം.
അഗ്രപാദം അഭിനവ വൃത്തം
ഭാവുകം, വേദി ചലിതം, വിശേഷം
സൂക്തസംഹിതം ഘനമൂലസാരം
ദീർഘമേറും ആചാരം, കിരാതം.
വിപ്ലവം യൗവ്വനെ വിശ്വപാശം
വീതശോകം വിരാജിതം വർണ്യം
വിനതാനന വർജ്ജ്യെ വിനയവും
വൈചിത്യ്രം, വർഗ്ഗം വിമാർഗ്ഗം.
തോരും അര്‍ത്ഥം, തിടുക്കം, ഒടുക്കം
ചാരെയോരം ചെറുപ്പം കിതയ്ക്കും
ശോകമൂകം കിടക്കും മലക്കം
വേഗമേറും തുടിപ്പും നിലയ്ക്കും.
ലാഭലോപ ലക്ഷ്യാലസ്യ ഖണ്ഡം
കാതൽ മായും സുഖലോല ഭാണ്ഡം
കാലകോല കലുക്ഷിത യാമം
കാതിലോതി ബൃഹത്താം പുരാണം.
ശോണിതം, തീവ്ര ഭാവം തുടക്കം
ആർത്തനാദം, അരോചകം അന്ത്യം
കാലമധ്യേ കൃതാർത്ഥമാം കർമം,
കീർത്തി മാർഗം, നിതാന്ത പ്രയാണം.