Entry No :031
Sankaran Kutty (Praveen Raj) [Tata Elxsi]
2019-
കഴിഞ്ഞ വർഷം ചിങ്ങമാസത്തിലെ മൂലത്തിന്റെ അന്ന് ഉച്ചയ്ക്ക് വയറ് നിറച്ചും ആപ്പീസിൽ നിന്നും ഓസിന് കിട്ടിയ സദ്യയും വലിച്ചു കയറ്റി, അതിന്റെ ഹാങ്ങോവർ മാറാൻ ലവളുമായി പെപ്പേഴ്സ് ചെന്ന് ഒരു ലൈം ടീയും ഓർഡർ ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും മുഖത്ത് നോക്കി ഇരിക്കുന്ന മൂന്ന് - മൂന്നര നേരം.
ഞാൻ - "നമ്മുടെ നാലാമത്തെ ഓണം സെലിബ്രേഷൻ ആണല്ലേ"
ലവൾ - "പ്രേമത്തിൽ ആയിട്ട് മൂന്നാമത്തെത്"
ഞാ- "ഇനിയെങ്കിലും എല്ലാവരെയും അറിയിക്കേണ്ട?"
ല - "അറിയിക്കണം, നമ്മൾ കല്യാണം ഒക്കെ ഫിക്സ് ആയിട്ട് ചെന്ന് പറയുമ്പോൾ എല്ലാവരും ഞെട്ടണം, 'ഏഹ്, ഇവര് തമ്മിൽ പ്രേമത്തിൽ ആയിരുന്നോ?'. 'ശോ , ഹമ്പോ'... നല്ല രസമായിരിക്കും എല്ലാവരുടെയും റിയാക്ഷൻ കാണാൻ.. അല്ലേ സുഗൂ ? "
ഞാ- "ഞെട്ടുമോ? ഞെട്ടട്ടെ" - ലൈംടീ ചിയേസ് പറഞ്ഞു കൂച്ചി.
ല - "ഇത് പോലെ ഓഫീസിലെ സെലിബ്രേഷൻ ഒരുമിച്ചു ആഘോഷിക്കുന്നത് പോലെയല്ല, അടുത്ത ഓണം, തിരുവോണം നാൾ, നമ്മൾ ഒരുമിച്ചു ആയിരിക്കും, ഐ പ്രോമിസ്"
ഞാ- പുഞ്ചിരി
ല - പുഞ്ചിരി
2020-
തിരുവോണം ദിനം, സദ്യ കഴിക്കാൻ സമയം ആയപ്പോൾ അവളും ഉണ്ടായിരിന്നു കൂടെ. അവൾ മാത്രമല്ല അവളുടെ കെട്ടിയോനും ഉണ്ട്. അവളുടെ കല്യാണത്തിന് പോയില്ലായിരുന്നേൽ ഈ അവസ്ഥ വരുത്തില്ലായിരുന്നു. കല്യാണം കൂടിയ എല്ലാവരും 14 ദിവസം ക്വാറൻടൈനിൽ ആണ്. എല്ലാവരും കൊല്ലത്തെ ഒരു ഹോട്ടലിൽ ആണ്. ഓണം ആയിട്ട് ഇവിടെ പെട്ട് പോയത് കണ്ട് കഷ്ടം തോന്നിയ ഡിവൈഫൈഐ പ്രവർത്തകർ സദ്യ ഏർപ്പാട് ചെയ്തിട്ടുണ്ട്. ക്വാറൻടൈൻക്കാർ തന്നെ വിളമ്പണം, ഞാൻ അവൾക്കും, അവനും പപ്പടം വിളമ്പി. അവിയൽ എടുക്കാൻ പോയപ്പോൾ ഒരു വാട്സ്ആപ് മെസ്സേജ് ശബ്ദം. ഫോൺ എടുത്തു നോക്കി. റേച്ചൽ സാരി ഉടുത്ത ഒരു ഫോട്ടോ അയച്ചിരിക്കുന്നു. ശെടാ, കസവ് സാരിയുടുത്ത്, പൊട്ടുമിട്ടാൽ ഇവൾ നായരല്ലെന്ന് ആരേലും പറയുമോ?
ഞാൻ - "നല്ല ഭംഗി ഉണ്ട്, ഹൃദയത്തിന്റെ സ്മൈലി"
റേച്ചൽ - "താങ്ക്സ്, ചിരിക്കുന്ന സ്മൈലി"
ഞാ - "നേരിട്ട് കാണാൻ തോന്നുന്നു"
റേ - " ഇത്തവണ കൂടി ക്ഷമിക്ക്.. അടുത്ത ഓണത്തിന് സദ്യ നമ്മൾ ഒരുമിച്ച് ആയിരിക്കും, ഐ പ്രോമിസ് യു മൈ ലവ്"
ഞാ - "പുഞ്ചിരിയുടെ സ്മൈലി"
'ശൂ' വിലെ വള്ളിയുടെ അറ്റത്തുള്ള കറക്ക് പോലെ ഓർമ്മകൾ ഫ്ലാഷ്ബാക്ക് അടിക്കാൻ തുടങ്ങിയ മനസ്സിനെ തൽകാലം അടക്കി നിർത്തി, മുണ്ടും തട്ട് മടക്കികുത്തി, അവിയലുമായി ഞാൻ നടന്നകുന്നു.
കൊറോണ വരും, അതിലും വലിയ മാരണങ്ങൾ വരും. നമുക്ക് പുല്ലാണ്. നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്, നമ്മുടെ ആരോഗ്യവും. happy everyday