Skip to main content
Srishti-2022   >>  Poem - Malayalam   >>  അവൾ പോയ വഴി

Hrishikesh Shashi

Speridian Technologies Pvt Ltd

അവൾ പോയ വഴി

അവൾ പോയത് പുഴയിലേക്കാണ്

എന്നോടാണ് വഴി ചോദിച്ചത്

കീറിയ സാരിയുടെ കോന്തലകൊണ്ട് മുഖം തുടച്ച്

ഞൻ ചൂണ്ടിയ വഴിയിലേക്ക് അവൾ നടന്നുപോയി

പുഴയരികിലെ പൂഴി മണലിൽ കാലൂന്നി അവൾ മരങ്ങളോടും

ചെടികളോടും സംസാരിക്കുന്നത് കണ്ടവരുണ്ട്

പുഴയിലെ വെള്ളം തെറ്റിച്ച് അവൾ ഓടിക്കളിച്ചകാര്യം

തെക്കേതിലെ ദാക്ഷായണി കണ്ടു

പുഴവെള്ളം കോരിക്കുടിച്ച് മുഖം കഴുകി

അവൾ പുഴയിൽ കുളിക്കുന്നത് കണ്ട കാര്യം, തുണി

നനയ്ക്കാൻ പോയ പെണ്ണുങ്ങളാണ് പറഞ്ഞത്

രാവിലെ ചൂണ്ടയിടാൻ പോയ പിള്ളേരാണ് പുഴക്കരയിലെ

കൈതക്കാട്ടിൽ കിടക്കുന്ന അവളുടെ മൃതദേഹം കണ്ടത്

കിഴക്ക് പുലർവെട്ടം കൺചിമ്മി തുറക്കുന്ന നേരം

പുകമഞ്ഞിനിടയിലൂടെ കണ്ടു ഞാൻ

അവളുടെ തുറിച്ച കണ്ണുകൾ

നഗ്ന ശരീരത്തിലെ ചോര തിണർത്ത

പാടുകളിൽ ഈച്ചകൾ വട്ടമിട്ടു

ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങിയ ചോര

 അവളുടെ നാഭിയിൽ കട്ട പിടിച്ച് കിടന്നു

അവളുടെ പാദസരത്തിൽ മഞ്ചാടി മണികൾ

പോലെ രക്തത്തുള്ളികൾ.

ഓടിക്കൂടിയ നാട്ടുകാരില്‍ പലർക്കും

അവളെ അറിയാമായിരുന്നു

ഒരു വേശ്യക്ക് ഇങ്ങനെ സംഭവിച്ചതില്‍

അത്ഭുതമില്ല എന്ന് ഒരു മാന്യന്‍

യോജിച്ചവർ വിധിക്കാന്‍ കാത്ത് നിന്നു

വിയോജിച്ചവർ പിരിഞ്ഞ് പോയി

ഒരു മഴത്താളം ആകാശത്ത് ഒരുങ്ങുന്നത് ഞാൻ കണ്ടു

ഒരു പ്രളയത്തിന്റെ വരവ് ഓർമ്മിപ്പിച്ച്

പുഴ ഒഴുകിക്കൊണ്ടേയിരുന്നു

Srishti-2022   >>  Poem - Malayalam   >>  ഹാങ്ങ് ഓവർ

ഹാങ്ങ് ഓവർ

കറുത്ത ദ്രാവകം കുതിർത്ത രാത്രിയിൽ
മനസ്സ് കോപ്പയിൽ മറിഞ്ഞ് വീഴവേ
മുളക് തേച്ച വാക്കുകൾ കൊണ്ട് നീ
കരുണയില്ലാതെ കരൾ വരഞ്ഞതും
 
പൊരിച്ച മാംസം കടിച്ചെടുക്കു മ്പോൾ
കരിഞ്ഞ മണം മനം തുളക്കു മ്പോൾ
നീല ദ്രാവകം നുണഞ്ഞു കൊണ്ട് നീ
കഴിഞ്ഞ ഓർമ്മകൾ വറുത്തെ ടുത്തതും
 
പതഞ്ഞു പൊങ്ങിയ പഴയ സൗഹൃദം
നുണയുവാൻ ഞാൻ കൊതിച്ചു നിൽക്കവേ
പീത പീയൂഷം പകർന്നു കൊണ്ട് നീ
തലച്ചോറിനെ പകുത്തെടു ത്തതും
 
ലഹരി തീണ്ടിയ വ്യഥിത മാനസം
കറ പുരട്ടിയ കപട സൗഹൃദം
വ്യർത്ഥമാം വാക്കുകൾക്കക്കരെ യിക്കരെ
അർത്ഥമറിയാതെ പതറി നിന്നതും
 
കുടിച്ച് വീർത്ത വ്യാളീമുഖം കാണവേ
പുകഞ്ഞു തീർന്ന ധൂമപത്രം പാറവേ
നനഞ്ഞു പോയ സ്നേഹ പ്രകടനം
തീൻ മേശയിൽ പടർന്നു വീണതും
 
മുനിഞ്ഞു കത്തിയ നിയോൺ വെളിച്ചം
മണിപ്പന്തലിൽ നിഴൽ പരത്തവേ
പുള്ളോൻ കളം നിറഞ്ഞാടവേ
പകച്ചു നിന്നു കരിവണ്ടുകൾ മൂളിയ
രാത്രിയെന്ന കരിപൂശിയ കമ്പളം
 
അടുത്ത ദിവസം ഉണർന്നെണീ ക്കവേ
കടുത്ത നോവുകൾ തല പിളർ ക്കവേ
വ്രണിത സ്മരണകൾ ചികഞ്ഞെ ടുത്തു നീ
പകർത്തിയെഴുതിയ ദുരിത നാടകം
വിസ്മരിക്കുവാൻ വിഷം തിരയവേ
ഭ്രാന്ത ചിന്തകൾ തുളുമ്പി നിന്നൊരാ
സ്ഫടിക ഭാജനം ഒഴിഞ്ഞിരിക്കുന്നു
 

Srishti-2022   >>  Poem - Malayalam   >>  ഓര്‍മകളുടെ ഹെര്‍ബെറിയം

ഓര്‍മകളുടെ ഹെര്‍ബെറിയം

വരണ്ട  ഓര്‍മകളില്‍ ഈര്‍പ്പം  തിരയുന്നത്

പാഴ് വേല ആണെങ്കിലും

ചെറു നനവില്‍ നിന്ന് മുളപ്പിച്ച് എടുക്കാം

മുന്തിരി വള്ളികള്‍ .

പരതിനോക്കി തളരുമ്പോള്‍ മടുക്കില്ല

പാതിരാവ് ആണെങ്കിലും

ഇരിട്ടിലും തിരിച്ചറിയാം

സ്പന്ദിക്കുന്ന അസ്ഥികള്‍

പ്രണയത്തിന്‍റെ വിത്തിന് ഈര്‍പ്പം കാണും

പെട്ടെന്ന് മുളക്കും

നിരാശയുടെ വിത്തിനു ചെറു ചൂട്

ആറുമ്പോള്‍ പൊട്ടും

കുന്നുകൂട്ടി ഇട്ടിരിക്കുന്ന വിത്തുകള്‍

പലതും മുളക്കില്ല

ജന്നലിലൂടെ നോക്കുമ്പോള്‍ കാണാം

ഉറുമ്പുകള്‍ ചുമന്നു കൊണ്ടുപോകുന്നത്

അപസ്മാരം പിടിച്ച സ്മരണകളുടെ

മരിക്കാത്ത യാത്ര

Srishti-2022   >>  SS Mal   >>  മരണം

മരണം

നഗരത്തിലെ വളരെ തിരക്കുള്ള ഒരു ആശുപത്രി , നൂറു കണക്കിന് ആളുകൾ വന്നു പോകുന്ന ആ ഹോസ്പിറ്റലിന്റെ 8  ആം  നിലയിലെ  തിരക്കേറിയ  വരാന്തയിലൂടെ ആ 'അമ്മ ഓടി ചെന്നത്  തന്റെ കുഞ്ഞിനെ അവസാനമായി ഒന്നു കാണാനായിരുന്നു . ചില്ലു ഗ്ലാസിന്റെ വിടവിലൂടെ അലറി കരഞ്ഞ അവൾ  കണ്ടത് , അകത്തു ശ്വാസം  കിട്ടാൻ വേണ്ടി ശരീരം വിതുമ്പന്ന ഒരു കുഞ്ഞു ശരീരം ആയിരുന്നു .രാവിലെ സ്കൂളിലേക്കു പോയ കുഞ്ഞിനെ ഈ അവസ്ഥയിൽ കാണാൻ ആകുമെന്ന്  ഒരിക്കലും ആ 'അമ്മ പ്രതീക്ഷ്ച്ചു കാണില്ല . ICU ന്റെ  window ഇൽ  തല അടിച്ചു കരഞ്ഞ 'അമ്മ അവിടെ തന്നെ നിലവിളിച്ചു വീണു. അപ്പോഴേക്കും കരഞ്ഞു തളർന്നിരുന്നു . സ്കൂളിൽ പോയ കുഞ്ഞിനെ  ചീറി പാഞ്ഞു വന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ,ഒരു പക്ഷെ കുഞ്ഞായതു  കൊണ്ടാവാം ആരുടെയോ മനസാക്ഷി കൊണ്ട് ഹോസ്പിറ്റൽ  എത്തപ്പെട്ടു . .കുട്ടിയുടെ ID  കാർഡ് നോക്കിയാണ് അമ്മയെ നാട്ടുകാരിൽ ഒരാൾ വിവരം അറിയിക്കുന്നത് , പ്രതീക്ഷിക്കാത്ത സമയത്തു വന്ന ആ call  അമ്മയെ തളർത്തി , Private കമ്പനിയിലെ മാനേജർ ആയ കുട്ടിയുടെ അച്ഛൻ കമ്പനിയിലെ ഒരു confidential മീറ്റിംഗ് നടക്കുന്നതിനാൽ മൊബൈൽ switch ഓഫ് ആക്കിയിരുന്നു , അറിയിക്കാനായി ആള് പോയിട്ടുണ്ട് , പക്ഷെ എപ്പോൾ വരുമെന്ന് ആർക്കും അറിയില്ല  വിളിക്കാൻ പോയ ആൾക്കും കുട്ടിയുടെ അച്ഛൻ ഏതാണ് എന്ന് അറിയില്ല, കമ്പനിയുടെ പേരും വിലാസവും മാത്രം  മനസിലാക്കി അച്ഛനെ വിളിക്കാൻ പോയത്  ആ ആശുപത്രി വരാന്തയിൽ കൂടി നിന്ന ജനക്കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ .

ഒരു മുപ്പതു വയസുകാരിക്ക് താങ്ങാവുന്നതിലും അധികം ആയിരുന്നു ,  casuality ഇൽ  നിന്നുമുള്ള റിപ്പോർട്ട് കിട്ടുന്നവരെ കുഞ്ഞിന് FIRST AID  ഉം  oxygen  ഉം  മാത്രേ കൊടുക്കാൻ സാധിക്കുമായിരുന്നുള്ളൂ .Detailed  report  കിട്ടുന്നവരെ കുഞ്ഞിനെ Observation തന്നെ ഇരുത്തി ഡോക്ടർസ് .

                                                                       അപകടം പറ്റി  വന്ന ഉടനെ എടുത്ത  X -RAY, MRI SCAN  റിപ്പോർട്ട് വരാതെ എന്താണ് ഉള്ളിലുള്ള കുഞ്ഞിന്റെ പ്രശ്നം  എന്ന് കണ്ടുപിടിക്കുക ബുധിമുട്ടായിരുന്നു , പനിയെ തുടർന്ന് 3  ദിവസത്തെ അവധിക്കു ശേഷം ക്ളാസ്സിലെക്  പോയ കുഞ്ഞാണ്  എന്ന് അമ്മയുടെ കരച്ചിലിൽ നിന്നും ഡോക്ടർസ് മനസിലാക്കി , അവരുടെ ഇടയിലുള്ള ആശയകുഴപ്പം വർധിപ്പിച്ചു  കാരണം ഉള്ളിൽ പനി ഉണ്ടെകിൽ ഈ സമയം അത് കുഞ്ഞിന്നെ നന്നായി ബാധിക്കും എന്ന്  അവർ മനസിലാക്കി .അപ്പോഴേക്കും സ്കൂളിൽ നിന്നും അദ്യാപികമാരും 3 -4 സഹപാഠികളും  അവിടേക്കു വന്നിരുന്നു, അവർ അമ്മയെ സമാധാനിപ്പിച്ചു കൊണ്ട് പുറത്തു നിന്ന് . അടക്കി പിടിച്ചു കരഞ്ഞ അവരുടെ കണ്ണുകളിൽ നിന്നും ഒഴുകി പോയ കണ്ണുനീരുകൾക്കു ഇത്രയും നാലും മണ്ണിൽ തൊടാതെ വളർത്തിയ ഒരുപാട് നിമിഷങ്ങളുടെ  വേദന ഉണ്ടായിരുന്നു . ആ അമ്മയുടെ കണ്ണീരിന്റെ പിന്നിൽ ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ വേദന ഉണ്ടായിരുന്നു  മംഗല്യഭാഗ്യം  ഇല്ല എന്ന് വിധി എഴുതിയ ജ്യോത്സ്യന്റെ  മുന്നിൽ ഒരുപാട് നാളത്തെ പ്രാർത്ഥനയുടെയും പൂജയുടേം ഫലം ആണോ എന്നോ അതോ തനിക് വിധിച്ച ഒരുത്തൻ ഇതുവരെ മുന്നിൽ വരാഞ്ഞത് കൊണ്ടാണോ എന്താണെന്ന് അറിയില്ല ഒരുപാട് താമസിച്ചാണ് ഗായത്രി വിവാഹം  കഴിച്ചത് . തന്നപ്പോൾ ദൈവം മനസറിഞ്ഞു തന്നു എല്ലാം കൊണ്ടും തനിക് ചേർന്ന ഒരു ഭർത്താവു കൂടി ജീവിതത്തിലേക് വന്നപ്പോൾ ഗായത്രി മംഗല്യഭാഗ്യം ഇല്ല ഏന്  പറഞ്ഞു വര്ഷങ്ങളോളം പൂജക്ക് വേണ്ടി പണം വാങ്ങിച്ച ആ ജ്യോത്സനെ മനസുകൊണ്ട് പോലും ശപിച്ചിരുന്നു , വീട്ടുകാർക്കൊക്കെ ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങൾ  വളരെ കൂടുതൽ ആയിരുന്നു .

                      

                                                                                  മനസിനെ വേദനിപ്പിച്ച ഒന്നും തന്നെ അവരുടെ ജീവിതത്തിൽ ഇല്ലായിരുന്നു .വിവാഹം കഴിച്ച ഉടൻ കുട്ടികളെ  പറ്റി ഉള്ള ചിന്ത ഒന്നും 2  പേർക്കും ഇല്ലായിരുന്നു  . മിഥുന് ഗായത്രി എന്ന് പറഞ്ഞാൽ ജീവനാണ്  വേറൊന്നും കൊണ്ടല്ല ഒരു പെണ്ണ്  ആത്മാർത്ഥമായി സ്നേഹിച്ചാൽ അതിന്റെ 4 ഇരട്ടി ഒരു ആണിന് കൊടുക്കാൻ സാധിക്കും . ജീവിച്ചു തുടങ്ങിയ അവർ തത്കാലം കുട്ടികൾ വേണ്ട എന്ന് തന്നെ തീരുമാനിച്ചു കൊണ്ട് അവരുടെ  ജീവിതം ആസ്വദിച്ചു തുടങ്ങി  ഉടനെ ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാൽ പെട്ടെന്ന്  ഒരു ബാധ്യത ആയാലോ എന്ന് ചിന്തിച്ചു ഇരുവരും  .വളരെ ഭക്ഷണ  താല്പര്യക്കാരൻ  ആരുന്നു മിഥുൻ , മിഥുന് വേണ്ടി പല തരത്തിൽ ഉള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി surprise  കൊടുക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു ഗായത്രിക്കു . പ്രതീക്ഷികാതെ  കിട്ടുന്ന ആഹാരത്തിനു പകരം കൊടുക്കാൻ മിഥുന്  സ്നേഹചുംബനങ്ങൾ മാത്രമായിരുന്നു കയ്യിൽ. മാസങ്ങൾ കടന്നു പോയി ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുപോലെ അടുത്തറിഞ്ഞ അവർ  ഒരു കുട്ടി വേണമെന്നു ആഗ്രഹിച്ചു ,അങ്ങനെ  ഒരു ദിവസം  ജോലി കഴിഞ്ഞു വീട്ടിലേക് വന്നു കയറിയ  മിഥുൻ കണ്ടത്  തറയിൽ കിടക്കുന്ന ഭാര്യെനെ ആണ് , എന്ത് ചെയ്യണം എന്ന് അറിയാതെ വിറച്ചു നിന്ന മിഥുൻ ശ്വാസം ഉണ്ടായ എന്ന് ഉറപ്പു വെര്ത്യ ശേഷം വണ്ടിയിലേക് കിടത്തി കാറു വേഗം പുറത്തേക് പാഞ്ഞു ,  കണ്ണുകളിൽ വെപ്രാളവറും ഒറ്റ്പ്പെടലിന്റെ വേദനയും എല്ലാം കൂടി ആയപ്പോൾ കാലിന്റെ ശക്തി കാറിന്റെ  സിരകളിലെ  വേഗതയെ  വർധിപ്പിച്ചു .

 

                                                                                                    ആശുപത്രയിൽ വന്ന ഉടനെ സ്ട്രെച്ചിൽ കയറ്റി കിടത്തിയെ ഗായത്രിയുടെ പുറകെ  കണ്ണുകൾ തുടച്ചു  കൊണ്ട്  മിഥുൻ ഓടി . .ഓരോ തവണയും മനസ്സിൽ കേട്ടത് അവളുടെ ശബ്ദമോ കരച്ചിലിന്റെ ഭീദിയോ അല്ലായിരുന്നു . അന്ന് ജ്യോതിഷ്യൻ  പറഞ്ഞ ആ വാക്കുകൾ ആണ്  മിഥുന്റെ മനസ്സിൽ കേട്ട്   കൊണ്ടിരുന്നത് ഗായത്രിക്കു മംഗല്യഭാഗ്യം ഇല്ല . .ഇതിലൊക്കെ പൊതുവെ വിശ്വാസം ഇല്ല എങ്കിൽ പോലും പലരും  ഉള്ളു കൊണ്ട് ഒന്ന് ഭയക്കുന്ന ചില നിമിഷം എങ്കിലും ഉണ്ടാവും . മിഥുന്റെ ചിന്തകളിൽ മൊത്തം  നേർച്ചകളും വഴിപാടുകമായി നിറഞ്ഞു  വേദനകൾക്ക്  സ്ഥാനമായില്ലാത്ത ഒരിടം ആയിരുന്നു അവരുടെ ജീവിതം  ഗായത്രി ഇല്ലാതെ മിഥുനോ മിഥുൻ ഇല്ലാതെ ഗായത്രിക്കോ ജീവിക്കാൻ പറ്റില്ല എന്ന് പലരും പറയാതെ പറഞ്ഞ  നിമിഷങ്ങൾ  വരെ ഉണ്ട് . .ഗായത്രിയുട  ഈ തകർച്ചയെ മിഥുൻ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു . Casulaty  ഇൽ  നിന്നും പുറത്തേക് വന്ന ഡോക്ടർ നിറകണ്ണുകളോട് നിൽക്കുന്ന മിഥുന്റെ കയ്യിൽ പിടിച്ചു , തണുത്തു മരവിച്ചിരുന്ന ആ കയ്യിലേക് ഒരു shakehand കൊടുത്തുകൊണ്ട്  ഡോക്ടർ പറഞ്ഞു congrats. .

                                                                            ഇരുട്ട് കയറിയ കണ്ണുകളിൽ പ്രകാശം എന്ന പോലെ എന്തൊക്കെയോ പുതിയ പ്രതീക്ഷകളിലേക്കു ജീവിതം കയറി തുടങ്ങി എന്ന് മനസിലാക്കിയ  മിഥുൻ ഗ്ലാസിന്റെ ഉള്ളിലൂടെ അകത്തേക്കു നോക്കി   .ബെഡിലേക് നോക്കിയാ മിഥുനെ നോക്കി ചിരിച്ചു കൊണ്ട്  ഗായത്രി  അടുത്തേക് വരാൻ കണ്ണ് കാണിച്ചു .. വന്ന ഉടനെ ഗായത്രിയുടെ ചെവിക്കു പിടിച്ചു കൊണ്ട്  മിഥുൻ  ചോദിച്ചു നിനക്കു എന്നെ ഒന്ന് വിളിച്ചൂടാരുന്നോ പെണ്ണെ . .മുഖത് നോക്കാതെ  പരിഭവം ഉള്ളിൽ ഒതുക്കി ഗായത്രി പറഞ്ഞു അതെങ്ങനാ ആ മൊബൈൽ ഒന്നു ON  ആക്കി വെക്കു എപ്പോ നോക്കിയാലും നിങ്ങടെ ഒരു മീറ്റിംഗ് , മീറ്റിംഗ് എന്ന് കേട്ടാൽ അപ്പൊ മൊബൈൽ ഓഫ് ചെയ്യും . ഒരു അത്യാവിഷത്തിനു വിളിച്ചാൽ കിട്ടുന്ന നമ്പറുകൾ ഒന്നും തന്നെ ഇല്ല.. ഇങ്ങനെ പരിഭവങ്ങൾ പറഞ്ഞു കോട്നിരുന്ന ഗായത്രിയുടെ കവിളിലേക്കു  മിഥുൻ കണ്ണടച്ച് ഒരുമ്മ  കൊടുത്തു .പ്രതീഷിക്കാതെ കിട്ടിയ സമ്മാനം പോലെ ഗായത്രി ഞെട്ടി നിന്ന്  എല്ലാ പരിഭവങ്ങളും പൊടുന്നനെ ഇല്ലാണ്ടായി . ഗായത്രി മിഥുന്റെ  കണ്ണുകളിലേക്കു നോക്കി . .നിനക്കു എന്താണ്  പെണ്ണെ വേണ്ടത്. എനിക്കൊന്നും വേണ്ട  മിഥുന്റെ കൂടെ ഇങ്ങനെ ഇരുന്നാൽ മതി ഗായത്രി  വളരെ സന്തോഷത്തോടെ പറഞ്ഞു .മറ്റു പ്രശ്നങ്ങൾ  ഒന്നും തന്നെ ഇല്ലാതിരുന്ന ഗായത്രിയെ വൈകിട്ടു ഹോസ്പിറ്റലിൽ നിന്നും discharge ചെയ്തു പോകുന്ന വഴി അവൾക്കു ആവശ്യമുള്ള എല്ലാം ഭക്ഷണവും കരുതിയിരുന്നു ,  ഇതുവരെ തനിക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി തന്നിരുന്ന ഒരുവളെ കുറച്ചു നാളത്തേക് നോക്കേണ്ടിയ ചുമതല തന്നിലേക്കു വന്നു എന്ന ആ തിരിച്ചറിവ് മിഥുനുണ്ടായി , മാസങ്ങൾ കടന്നു പോയി ,  ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ ഗായത്രിക്കു പെട്ടെന്ന് വേദന തുടങ്ങി,  നഴ്സുമാർ അവളെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റി  ഡോക്ടർസ്  എല്ലാരും വളരെ വേഗതയിൽ  ഓപ്പറേഷൻ തിയേറ്റർ ലക്ഷ്യമാക്കി നടന്നു  .ഉടനെ തിരിച്ചു വരും എന്ന്  പറഞ്ഞു രാവിലെ ഒരു urgent മീറ്റിംഗ് നു പോയ മിഥുൻ  ഇതുവരെയും വന്നിട്ടില്ല മറ്റാരും കൂടെയില്ല  വിളിച്ചിട്ടാണേൽ മിഥുന്റെ ഫോൺ switch  ഓഫ് ആണ് . ഡോക്ടർസ്  പറഞ്ഞ പ്രകാരം അടുത്ത ആഴ്ച ആണ് ഗായത്രിയുടെ date ,  പക്ഷെ പെട്ടെന്ന് വേദന കൂടി ഇതൊന്നും അറിയാതെ മിഥുൻ രാവിലെ പോയത് .ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ ഗായത്രി കണ്ണുകൾ മുറുക്കി അടച്ചു കരഞ്ഞു കരഞ്ഞു .

                                                        തോളിൽ തട്ടി കൊണ്ട് ഡോക്ടർ പറഞ്ഞു പേടിക്കാൻ ഒന്നുമില്ല  2  ദിവസത്തെ observationu ശേഷം  പോകാം കണ്ണ് തുറന്നു നോക്കുമ്പോൾ  ചാറ്റും കൂടിയിരിക്കുന്ന ആളുകൾ തന്നെ നോക്കി ഇരിക്കുന്നു . .വിവാഹത്തിന്റെ ആദ്യ നാളുകളിലെ ഓർമകളിലെ പോയ ഗായത്രി പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ,  അകത്തു തന്റെ മകൾ  ജീവനുമായി മല്ലടിക്കുന്നു അപ്പോഴാണ്  ഗായത്രി തിരിച്ചറിഞ്ഞത്  ഇപ്പോഴത്തെ അവസ്ഥ  അവൾ ചുറ്റും നോക്കിയപ്പോ തന്റെ കുഞ്ഞിന്റെ സ്കൂളിലെ അദ്യാപികമാരും സഹപാഠികളും നാട്ടുകാരും എല്ലാരും തന്നെ തന്നെ നോക്കുന്നു  ഗായത്രി  ഡോക്ടറുടെ കൈകൾ പിടിച്ചു കൊണ്ട് ചോദിച്ചു ഡോക്ടർ എന്റെ കുഞ്ഞിനിപ്പോ എങ്ങനെ ഉണ്ട്  അവള് കണ്ണ് തുറന്നോ . .പേടിക്കാനൊന്നുമില്ല  മൂക്കിടിച്ചു വീണതിന്റെ ആണ് blood  വന്നത് , ,Detaild റിപ്പോർട്ട് വന്നായിരുന്നു ഞാൻ എല്ലാം ചെക്ക്  ചെയ്തു വീണതിന്റെ shock ആവാം ബോധം വന്നിട്ടില്ല പേടിക്കാൻ ഒന്നുമില്ല .മോൾ  observationil  തന്നെ ആണ്  ഒരുപക്ഷെ  2 ദിവസം കഴിഞ്ഞു പോവാൻ സാധിച്ചേക്കും  , എന്ന് ഡോക്ടർ പറഞ്ഞു കേട്ടപ്പഴേ ഗായത്രിക്കു നല്ല ജീവൻ വീണു . .കണ്ണുകൾ  തുടച്ചു കൊണ്ട്  അവൾ ICU  ന്റെ ഡോറിന്റെ  view പോയിന്റ്  ഇൽ  കൂടി അകത്തേക്കു നോക്കി, ഇതുവരെയായിട്ടും മിഥുൻ വന്നിട്ടില്ല  ചുറ്റും നിൽക്കുന്ന ആൾകൂട്ടത്തിൽ നോക്കി , ഇല്ല അവിടെയെങ്ങും മിഥുൻ ഇല്ല  അന്വേശിച്ചപ്പോൾ അറിയിക്കാൻ ആള് പോയിട്ടുണ്ട് എന്നാണ് അറിഞ്ഞത് , മിഥുൻ അറിഞ്ഞാൽ എങ്ങനെ  react  ചെയ്യൂവെന്  അറിയാൻ പാടില്ല  കുഞ്ഞെന്നു പറഞ്ഞാൽ  ജീവനായിരുന്നു . കുഞ്ഞിന് കുഴപ്പം ഒന്നുമില്ല എന്ന് മനസിലാക്കിയ ജനക്കൂട്ടം പതുകെ പിരിഞ്ഞു പോവാൻ തുടങ്ങി 

  

സമാധാനത്തോടെ കുഞ്ഞിനെ നോക്കി നിന്ന ഗായത്രി  താഴെ നിന്നും എഴുനേറ്റു ജനാലയുടെ side ലേക്ക് നീങ്ങി  നിന്നും  അപ്പോൾ തന്റെ പിന്നിൽ കൂടി ഒരുപറ്റം ഡോക്ടർസും  നഴ്സുമാരും  ഓടുന്നത്  മനസിലാക്കി തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും പുറത്തേക് ഇറങ്ങി ഓടുന്നു എന്നാൽ തന്റെ കുഞ്ഞിന് ഒന്നും തന്നെ പറ്റിയിട്ടില്ല  എന്ന വിശ്വാസത്തോടെ ഉള്ളിലേക്കു നോക്കിയാ ഗയത്രി  കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസിലാക്കുന്നു , വീണ്ടും ജനാലയുടെ അടുത്തേക് മാറി നിന്ന ഗായത്രി 8 ആമത്തെ നിലയിലെ നിന്നും താഴേക്കു നോക്കിയപ്പോ ആംബുലൻസിൽ നിന്നും ആരെയോ ഇറക്കി കൊണ്ട് പോവുന്നതാണ് കണ്ടതാണ് കൂടെ ആരുമില്ലാതെ ആരൊക്കെയോ കൊണ്ടുവന്ന ഒരു ശരീരം എന്ത് പറ്റിയതാവും എന്ന്   ചിന്തിച്ചു നിന്ന ഗായത്രിയുടെ മൊബൈലിൽ പെട്ടെന്നൊരു കാൾ ,  attend  ചെയ്ത ഹലോ പറഞ്ഞ നിമിഷം തന്റെ  ഭർത്താവിനെ വിളിക്കാൻ പോയ ആൾ അതാ തന്റെ മുന്നിൽ നിസ്സഹായനായി നിൽക്കുന്ന അവസ്ഥ ,  അയാളുടെ കണ്ണുകളിലേക്കു  സൂക്ഷിച്ചു നോക്കിയാ ഗായത്രി ഓടി ജനാലയുടെ അടുത്തെത്തി അവിടെ നിന്നും താഴേക്കു നോക്കിയെങ്കിലും ഒന്നും കണ്ടില്ല ,  അലറി കരഞ്ഞ അവൾ എല്ലാം മറന്നു ഓടി ചെന്നത്  തന്റെ ഭർത്താവിന്റെ വിറങ്ങലിച്ച ശരീരത്തിന്റെ അടുത്തായിരുന്നു  , കണ്ണിലേക്കു ഇരുട്ട് കയറി വീഴുമ്പോ ആരോ പിറകിൽ നിന്ന് പറയുന്നത്  അവൾ കേട്ടു മംഗല്യ ഭാഗ്യം  ഇല്ലെന്നു പണ്ടേ ജ്യോത്സ്യൻ വിധി എഴുതിയ പെണ്ണാണെന്ന് . .

Srishti-2022   >>  Short Story - English   >>  Let that night never come again!

Let that night never come again!

Thampy’s group is a leading business establishment in central Travancore of Kerala. Thampy, a gulf returnee, started some establishments and within years he grew from prosperity to prosperity. Today is August 15th, 2018. India is celebrating 71 years of independence and Thampy is watching celebrations in television. His wife is busy making puttu and beef curry.

“Ting tong” rang the calling bell, Thampy chayan got up from his seat half heartedly, as he don’t see his children around to open the door (they are busy with mobile and tab in whatsap). As he glanced through the window, he see a group of people and thinks loudly of where the hell the security got vanished, as how come these mob got into his house. Hearing this, his wife yells that it’s a public holiday and unless a servant is paid properly, how come he do his job. Though not keen, just to dispose them, Thampy opened the door and asked who they are. Then one of their members, an young girl introduced themselves as a social organization supporting rehabilitation of Okhi affected fishermen family. By hearing this, our achayan got the crux and told that Okhi and all was last year and we gave lot of money, food and cloths and there is no need for any more fund raiser. But to get rid, he took fifty rupees and gave. There was an educated person in the group and he briefed the need to support such initiatives and later they all went.

                As Thampy was about to close the door, came his distant brother in law, Kunjukunju, a middle aged man from Aranmula. About Kunjukunju, he is a foody, but a typical farmer kind of casual guy. He got astonished by seeing the palatious house and kept finger on his moosh. He said to himself, what a big house, worth enough to stay here for a week. Hearing this, gave butterflies in our achayan’s mind and body and he said, my brother, don’t feel bad, when we make beef, some beggars will come to eat it, I am generally talking, its not about you. Never mind for Kunjukunju, he settled down and started asking for ammama as he had some country made food items from “tharavadu” like chips, achappam etc….

                Later he revealed the purpose of his visit as some financial aid to bring his daugher up in professional studies. Hearing this, Thampy has the best of his shock as he is least keen to give even a thousand rupee to Kunjukunju. As time go by, Kunjukunju gets impatient to get somme food and to taste a bit of hot drinks keeps on asking for something special, but thampy and his wife gracefully denies all those saying, they don’t have anything special and only porridge may be there. He askes for beef fry and he says I get a smell. But ammama says its prepared at neighborhood and not here

When children come and ask for food, she says to order in Uber eats and keep it at first floor as to avoid the intruder (kunjukunju) taking food. As they speak English, poor guy don’t understand the conversations and he pleads for food. But whom to listen, all are busy swiping and chatting in mobiles. He advises them not to waste time like this, rather to use it productively. To his surprise, no one listens him, he gets pist and plans to go out. As he is about to go, Thampy’s daughter asks who is this guy. Then kunjukunju proudly say he is her uncle. But she doesn’t give much respect to him and walks away.  

As Kunjunju was sitting and reading newspaper in sit out, day slipped into night. Soon he realized that water level was getting higher in car porch etc. He rushed in and wanted to tell that to his brother in law, but by then they were all panic as news and whatsap, facebook all were alerting about flood and that dams were opened due to heavy rain fall. He asked whether the house was built after filling paddy field and if it’s the case, it will be submerged in water. Soon water started getting into house. It started making all costly items wet. As level rose, Thampy realized the situation and urged all to take things to first floor. As a team they lifted all things possible.

As usual channels started debate and discussions of it it’s a fault of government, how we can make rescue more faster etc. Thampy and family survived  on terrace for three days, before they were rescued by few good fishermen. They reached a rescue home.

Initially the family found it very tough to be in terms with the facilities there, the cleanliness of bathrooms etc. But what to do, there is no other go. Slowly they got accustomed to it. They had a Onam celebration with the inmates there. Later in his experience sharing, Thampy said that it was one of the best Onam that he had and also he realized how others are sociable and take care of each other.  He offered ten percent of his savings for the rehabilitation of flood affected victims. Kunjukunju then said in mind that though flood made lot of damage and took life of many, it did wash away the dirt in many people’s mind.

Srishti-2022   >>  Poem - Malayalam   >>  കേരളം കേരളം തന്നെ

കേരളം കേരളം തന്നെ

കേരളം കേരളം തന്നെകേരളം കേരളം തന്നെ 
വെള്ളം ആർത്തിരമ്പി ഒഴുക്കി കളഞ്ഞൊരാ 
മതഭ്രാന്തും ജാതിപ്പോരും ഇതാ വീണ്ടും 

മലയാളി എത്തി പിടിച്ചിരിക്കുന്നു.
കേരളം പുനർ നിർമ്മിക്കുവാൻ 

ശ്രമിക്കേണ്ടുന്ന സമയം, അതാ അവൻ 

വീണ്ടും ഹർത്താലിനായി കൈപൊക്കുന്നു
മലയാളികൾ ലോകത്തെ മുന്നോട്ടു നയിക്കുമ്പോൾ 
ഇവിടെ മലയാളികൾ കേരളത്തെ പിന്നോട്ടു നയിക്കുന്നു.
നിർത്തു സോദരാ നിന്റെയീ മത ഭ്രാന്ത്
സ്ത്രീക്ക് രാജ്യം ഭരിക്കാമെങ്കിൽ 
എന്തെ അയ്യപ്പനെ കാണാൻ വിലക്ക് ?

Srishti-2022   >>  Poem - English   >>  Major milestones achieved and going strong mentally

Reji Thomas Mathew

Speridian Technologies Pvt Ltd

Major milestones achieved and going strong mentally

As she gently walks up the life street

To successfully achieve many a milestone

One of the very few Indian women still alive

Who saw and remember the Greatest day –

of our Mother India’s Independence

Her biggest achievement I think as a son

Might have been to be an engineer

And how many thousands she taught

Including the nerdy engineer in me

A bit weak physically, but stronger in mind and soul

Her love for dear ones and far away

Care for all in family and around

And nev’r ending quench to give to the needy

We all like to call you Mother Rebbecca

As you turn seventy-six on 16th July 2018

Wishing you a very Happy Birth day

My dear AMMA well in advance

As the world celebrate mother’s day….

Srishti-2022   >>  Short Story - Malayalam   >>  ഹനുമാൻ പണ്ടാരം

ഹനുമാൻ പണ്ടാരം

ഹനുമാൻ പണ്ടാരം

എന്‍റെ കുഞ്ഞുനാളിലെ കുസൃതികളിൽ പലതും ഇന്നും എനിക്കോർമ്മയുണ്ട്. അമ്മയെ ധാരാളം കഷ്ടപ്പെടുത്തിയ ചെയ്തികള്‍. അച്ഛനന്ന് തളിപ്പറമ്പിൽ ആണ് ജോലി. ഞങ്ങൾ തിരുവനന്തപുരത്തും. ഞങ്ങൾ എന്നു പറയുമ്പോൾ, ഞാനും എന്‍റെഅനിയനും . എനിക്ക് കഷ്ടി മൂന്നു വയസ്സ് , അനിയന്‍ തൊട്ടിലില്‍ . ഒരു നിമിഷം നിര്‍ത്താതെ ഓടി നടക്കുന്ന എന്‍റെ ചെയ്തികള്‍ അമ്മക്ക് തലവേദനയായി..മുട്ടക്കാരി മുട്ടകൊണ്ടുവരുമ്പോള്‍, മുട്ട എടുത്തുകൊണ്ടു ഓടും . അമ്മ പുറകെ വന്നു പിടിക്കുമ്പോള്‍ മുട്ട താഴെ ഇട്ടു കളയും. അപ്പൂപ്പന്‍ പല്ല് തേക്കാന്‍ വെള്ളം എടുക്കുന്ന കിണ്ടിയില്‍ മൂത്രം ഒഴിക്കും . കളിപ്പാട്ടങ്ങള്‍ എടുത്ത് കിണറ്റില്‍ ഇടും . ഒരു ദിവസം വീട്ടിലെ പൂച്ചയെ എടുത്ത് കിണറ്റില്‍ ഇട്ടു. ഭാഗ്യത്തിന് ചത്തില്ല. എല്ലാത്തിനും അമ്മേടെ കയ്യില്‍ നിന്നും നല്ല പെട കിട്ടും എന്നാലും കുസൃതികള്‍ സുഗമമായി മുന്നോട്ടു പോയി . അമ്മ തലയില്‍ കൈ വെച്ചു പറഞ്ഞു , ഇവനു ആരെയും പേടിയില്ല , ആ ഹനുമാന്‍ പണ്ടാരം ഇങ്ങു വരട്ടെ, പിടിച്ചു കൊടുക്കാം .

എനിക്ക് ആകെപേടിയുണ്ടായിരുന്നത്‌ ഹനുമാന്‍ പണ്ടാരത്തെ ആയിരുന്നു . ചുവന്ന മുഖവുമായി (മാസ്ക്) വന്നിട്ട്, അലറും. “പല്ല് തേക്കാത്ത കുട്ടികളുണ്ടോ, പറഞ്ഞാല്‍ അനുസരിക്കാത്ത കുട്ടികളുണ്ടോ , അവരെ പിടിച്ചു വിഴുങ്ങി , ഞാന്‍ ഒരു കിണ്ടി വെള്ളവും കുടിക്കും “ ഇത് കേള്‍കുമ്പോള്‍ പേടിച്ചു എനിക്ക് മുള്ളാന്‍ മുട്ടും .

വേലാണ്ടി എന്ന് വിളിക്കുന്ന വേലു പണ്ടാരം , വയസ്സനാണ്. അപ്പൂപ്പന്‍റെഒരു ശിങ്കിടി . അപ്പൂപ്പന്‍റെ മുന്നില്‍ ഭയ ഭക്തി ബഹുമാനത്തോടെ നില്കും. അപ്പൂപ്പന്‍ ആംഗ്യം കാണിച്ചാല്‍ ഉടന്‍ നരച്ച തോള്‍ സഞ്ചിയുമായി ചെമ്പരത്തി ചെടികളുടെ ഇടയിലേക്ക് പോകും. ഞാന്‍ പേടിയോടെ നോക്കി നില്കുമ്പോള്‍, ചുവന്ന, ഭീതിയുണര്‍ത്തുന്ന ഹനുമാന്‍റെ മുഖംമ്മൂടി അണിഞ്ഞ്,ചാടി തുള്ളി അലറിക്കൊണ്ട്‌ ഓടി ഉമ്മറത്തേക്ക് വരും . അമ്മ പിടിച്ചു വെച്ചിരിക്കുന്നത് കൊണ്ട് ഓടാന്‍ പറ്റില്ല. അമ്മേടെ സാരിയുടെ പിറകില്‍ ഒളിക്കും . “ഇങ്ങോട്ട്വാടാ, ദേ പണ്ടാരമേ ഇവനെ കൊണ്ട് പൊയ്ക്കോ , ഇവന്‍പറഞ്ഞാല്‍ കേള്‍ക്കത്തില്ല”. “പറഞ്ഞാല്‍കേള്‍ക്കാത്ത കുട്ടികളുണ്ടോ , അവരെ വിഴുങ്ങി ഞാന്‍ ഒരു കിണ്ടി വെള്ളവും കുടിക്കും “ എന്ന് പണ്ടാരം അട്ടഹസിക്കും . ഞാന്‍ വേണ്ടമ്മ വേണ്ട എന്ന് പറഞ്ഞു കരയും . ഇനി പറഞ്ഞാല്‍ അനുസരിക്കുമോ ? അനുസരിക്കാം എന്ന് ഞാന്‍ കരഞ്ഞു കൊണ്ട് മൂളുകയും തലയാട്ടുകയും ചെയ്യും. ഇത്തവണ പോട്ടെ പണ്ടാരമേ എന്ന് അമ്മ പറയുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല . പണ്ടാരം വീണ്ടും ചെമ്പരത്തി ചെടികളുടെ ഇടയിലേക്ക് പോകും . മുഖംമൂടി മാറ്റി സാത്വിക ഭാവത്തോടെ വരും. നരച്ച സഞ്ചിയില്‍ നിന്നും ഭസ്മമെടുത്ത്‌ അപ്പൂപ്പന് കൊടുക്കും .അപ്പൂപ്പന്‍ ചില്ലറ തുട്ടുകള്‍ ഭസ്മം വെച്ച പാത്രത്തില്‍ ഇട്ടുകൊടുക്കും. പിന്നെഅമ്മയ്ക്കും എനിക്കും ഭസ്മം തരും . നെറ്റിയില്‍ ഭസ്മം പൂശിയ , പഴകിയ ഉടുപ്പും ,മുഷിഞ്ഞ മുണ്ടും ഉടുത്ത സാത്വിക ഭാവമുള്ള ആ പണ്ടാരത്തെ  അപ്പോള്‍ എനിക്ക് പേടി തോന്നാറില്ല .

ഒരു ദിവസം ഇതുപോലെ ഹനുമാന്‍ പ്രകടനവും കഴിഞ്ഞ്, മുഖം മൂടി സഞ്ചിയിലാക്കി , പത്രത്തില്‍ ഭാസ്മവുമായി അപ്പൂപ്പന്‍റെ അടുത്തുചെന്നു. അപ്പൂപ്പന്‍ ഭസ്മം എടുത്ത് നെറ്റിയില്‍ ഇട്ട ശേഷം കുറച്ചു നാണയത്തുട്ടുകള്‍ ആ പത്രത്തില്‍ ഇട്ടു. അങ്ങുന്നുനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു . എന്താടാ വേലാണ്ടി , എന്തായാലും പറഞ്ഞോ. എന്‍റെ മൂത്ത മോന്‍, പത്താന്തരം കഴിഞ്ഞ് നിക്കുവാന്നെ, ഫഷ് ക്ലാസ്സുണ്ട്‌ . ഇനി അങ്ങോട്ട്‌ പഠിപ്പിക്കാന്‍ എന്നൊക്കൊണ്ട് പാങ്ങില്ലേ. അങ്ങുന്നു വല്ല്തും സഹായിക്കണം . വേലണ്ടിക്ക് വേറെ വഴിയില്ല. നീഎന്തുവാടാവേലാണ്ടി ഈ പറയുന്നെ , നിന്‍റെമോനെന്താ പഠിച്ചു പേഷ്കാര്‍ ആകാന്‍ പോകുന്നോ . നിന്‍റെ കാലം കഴിഞ്ഞാല്‍ ഇവിടൊരു ഹനുമാന്‍ പണ്ടാരം വേണ്ടേ .നീഅതൊക്കെ പഠിപ്പിച്ചു കൊടുത്താല്‍ മതി . അങ്ങനെ പറയല്ലേ എന്‍റെ പൊന്നു ഏമാനെ, അവനെ പഠിപ്പിച്ചു പപ്പനാവന്‍റെ പത്ത്ചക്രം കിട്ടുന്ന എന്തെങ്കിലും ഒരു ഉദ്യോഗം ,ഹജൂര്‍ കച്ചേരി യിലോ മറ്റോ .... മതി നിര്‍ത്ത് , എടാ കൊക്കിലോതുങ്ങുന്നത്തെ  കൊത്താവു. നില മറന്നു സംസാരിക്കരുത് . ഏമാനെ  ഈ ഹനുമാന്‍ പണ്ടാരത്തിന്റെ പേര് പറഞ്ഞു പിച്ചയെടുത്തു കിട്ടുന്ന കാശു , പിള്ളേര്‍ക്ക്ഒരു നേരത്തെ കഞ്ഞിക്കു തികയില്ല.പെമ്പര്‍ന്നോതിക്ക് സുഖമില്ല.അവള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും...വേലാണ്ടി വിങ്ങിപ്പൊട്ടി . ആദ്യമായി എനിക്ക് ഹനുമാന്‍ പണ്ടാരത്തോട് ദയയോ സ്നേഹമോ സഹതാപമോ ഒക്കെ തോന്നി.എന്‍റെ കണ്ണുകള്‍ നിറഞ്ഞു .ഞാന്‍അമ്മയുടെ മുഖത്തേക്ക് നോക്കി , നിര്‍വികാരമായി അമ്മ അത് കേട്ടുകൊണ്ട് നിന്നു. കരഞ്ഞുകൊണ്ട്‌ വേലാണ്ടി തുടര്‍ന്നു. ഏമാനെ അവനു പുസ്തകം വാങ്ങാനുള്ള കാശെങ്കിലും ......വേലാണ്ടിഇവിടെ നിന്ന് കരഞ്ഞതുകൊണ്ട് ഒരു പ്രയോജനവും ഇല്ല നീ പോ . വേലാണ്ടി കണ്ണുതുടച്ച്‌ കൊണ്ട് അമ്മയുടെ അടുത്ത് വന്നു ഭസ്മം കൊടുത്തു . എന്‍റെ നെറ്റിയില്‍ ഭസ്മം തൊട്ടു ,നിറഞ്ഞ കണ്ണുകളോടെ അയാളെ ഞാന്‍ നോക്കി ,എന്നിട്ട് എന്‍റെ താടിയില്‍പിടിച്ചു പറഞ്ഞു കുഞ്ഞേ നന്നായി പഠിക്കണം വലിയ ആളാകണം . ഈ പണ്ടാരവും പ്രാര്‍ത്ഥിക്കാം. അവസാനമായി അമ്മയെയും അപ്പൂപ്പനെയുംമാറി മാറി നോക്കി അയാള്‍ പുറത്തേക്കു നടന്നു . പോകുന്ന വഴി അയാള്‍ ചെമ്പരത്തി ചെടികളെ തലോടി . തടി ഗേറ്റ് പകുതി തുറന്നു അയാള്‍ എന്നെ നോക്കി ചിരിച്ചു ആ കണ്ണുകള്‍ അര്‍ദ്രമായിരുന്നു . ഞാന്‍ അമ്മയോട് ചോദിച്ചു ,എന്തമ്മേ അപ്പൂപ്പന്‍ അയാള്‍ക്ക് പൈസ കൊടുക്കാത്തത് . പിന്നേ അയാള്‍ടെ മോന്‍ പഠിച്ചു മയിസ്രെട്ട് ആകാന്‍ പോകുകയല്ലേ , ചുമ്മാകള്ള്കുടിക്കാനുള്ള വേല.

പിന്നൊരിക്കലും വേലാണ്ടി വന്നില്ല. ആരും അന്വേഷിച്ചതും ഇല്ല . പണ്ടാരത്തിന്‍റെ പേര് പറഞ്ഞു അമ്മ എന്നെ പേടിപ്പിച്ചില്ല . ഒരു ദിവസം ഞാന്‍ അമ്മയോട് ചോദിച്ചു . ഹനുമാന്‍ പണ്ടാരം എന്തമ്മേ വരാത്തെ. അമ്മ വിശ്വാസം വരാതെ കുറച്ചു നേരം എന്നെ നോക്കി , എന്നിട്ട് പറഞ്ഞു അയാള് ചത്ത്‌ പോയിക്കാണും . ഹനുമാന്‍ പണ്ടാരം പിന്നെ അമ്മക്ക് പറയാനുള്ള കഥകളായി മാറി .

കാലങ്ങള്‍പറന്നു പോയി . ഞാന്‍ എന്‍റെ ഗള്‍ഫിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ തിരിച്ചു നാട്ടില്‍ വന്നു സെറ്റില്‍ ആയി. അനുജന്‍സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്നു റിട്ടയര്‍ ആയി . ഒരുദിവസം ഒരു ചാറ്റല്‍ മഴയത്ത് ഞാനും അനുജനും മെയിന്‍ റോഡിലെ കട വരാന്തയില്‍ സംസാരിച്ച് നില്കുമ്പോള്‍ , ഒരു കാര്‍ പാഞ്ഞു പോയി . ജില്ല കളക്ടര്‍ എന്ന ചുവന്ന ബോര്‍ഡ്‌ വെച്ച വെള്ള കാര്‍ . അനുജന്‍ പറഞ്ഞു , അതാരാണെന്നു അറിയാമോ? ഇല്ല എന്ന് ഞാന്‍ തലയാട്ടി . നമ്മുടെ പഴയ ഹനുമാന്‍ പണ്ടാരം വേലാണ്ടി യുടെ കൊച്ചു മകനാണ് . ആ കാര്‍ കണ്ണില്‍നിന്നു മറയുന്നവരെ ഞാന്‍ നോക്കി നിന്നു. പതുക്കെ ഞാന്‍ കട വരാന്തയില്‍ നിന്ന് പുറത്തേക്കു നടന്നു . ഓര്‍മ്മകള്‍ ഒരു ചാറ്റല്‍ മഴയായി എന്‍റെ മനസ്സിലേക്ക് പെയ്തിറങ്ങി .

Subscribe to Speridian Technologies Pvt Ltd