Skip to main content

വട്ടപ്പാറ നവജ്യോതിസ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന് പ്രതിധ്വനിയുടെ സഹായം

പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന വട്ടപ്പാറയിലെ നവജ്യോതിസ് BUDS Rehabilitation സെന്ററിന് പ്രതിധ്വനി Rs.28,000/- രൂപയുടെ പഠനസാമഗ്രികൾ നവംബർ 30-ന് വാങ്ങി നൽകി. പ്രതിധ്വനിയിലെ ചിത്ര കലാകാരന്മാരുടെ സംഘമായ 'വരക്കൂട്ടം' വരച്ച ചിത്രങ്ങളുടെ വില്പനയിലൂടെ സ്വരൂപിച്ച തുകയാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഈ കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിച്ചത്. പ്രൊജക്ടർ, വൈറ്റ്ബോർഡുകൾ, ചിത്രരചനയ്ക്കും ഭാഷാപരിശീലനത്തിനും അടിസ്ഥാനഗണിതത്തിനും സഹായകമാകുന്ന പഠനോപകരണങ്ങൾ, കസേരകൾ, മേശകൾ തുടങ്ങിയവയാണ് നവജ്യോതിസിലേക്ക് നൽകിയത്.

വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുടെ ഭാഗമായി കാര്യവട്ടം UP സ്‌കൂളിലെ കുട്ടികൾ ഐ ടി പാർക്കുകളുടെ CEO ശ്രീ ശശി മീത്തൽ സാറിനെ ആദരിച്ചു

ശ്രീ ശശി മീത്തൽ സർ കുട്ടികളോട് സംവദിക്കുകയും സാറിന്റെ കുട്ടികാലത്തെ കുറിച്ചും സ്‌കൂൾ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ജനിച്ചു വളർന്ന ഗ്രാമത്തെ കുറിച്ചും എല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതോടൊപ്പം ടീം വർക്കിനെ കുറിച്ചും കൂട്ടായ്മയോടെ ഉള്ള പ്രവർത്തങ്ങൾ വിജയം കൈവരിക്കാൻ സഹായിക്കും എന്നും കൂട്ടായ്മയുടെ ആവശ്യത്തെ കുറിച്ചും കുട്ടികളോട് പറഞ്ഞു.

ചെയ്യുന്ന കാര്യങ്ങൾ തികഞ്ഞ സത്യസന്ധയോടുകൂടിയും ആത്മാർത്ഥമായും ചെയ്യണം എന്നും അതാണ് ജീവിത വിജയത്തിന് മുതൽക്കൂട്ടാകുക എന്ന സന്ദേശവും അദ്ദേഹം കുട്ടികൾക്കു നൽകി.

വാളയാറിൽ ദാരുണമായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ നീതിക്കായി പ്രതിധ്വനി വുമണ്‍ ഫോറത്തിന്‍റെ ഐക്യദാർഢ്യം

 

വാളയാർ പീഢനക്കേസിലെ പ്രതികൾക്കും കേസ് അട്ടിമറിക്കാൻ കൂടെ നിന്നവർക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തുക, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പ് വരുത്തുക. എന്നീ ആവശ്യങ്ങളുമായി ആഭിമുഖ്യത്തില്‍ ടെക്‌നോപാർക്കിനു മുന്നിൽ ഐ ടി ജീവനക്കാര്‍ ജ്വാല തെളിയിച്ചു.

പ്രതിധ്വനി വുമൺ ഫോറം ഭാരവാഹികളായ സ്മിത പ്രഭാകരൻ, പ്രിയ വിശ്വനാഥ്, ശാരി ഗൗരി, ശ്രീനി ഡോണി, ലക്ഷ്മി ദേവി, ഷെൽജ ലാൽജി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രതിധ്വനിയുടെ സ്നേഹസമ്മാനം സംസ്ഥാന ബാലാവകാശ കമ്മീഷന് ഇന്ന് കൈമാറി

കടുത്തമഴയും പ്രളയവും കുട്ടികളെയും പഠനത്തെയും ബാധിക്കാതെ നോക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. പ്രളയം ബാധിച്ച സ്ഥലങ്ങളിൽ കുറെയധികം കുട്ടികളുടെ പഠനോപകരണങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുകയോ കേടു വന്നിരിക്കുകയോ ചെയ്തിട്ടുണ്ട്. പ്രളയാനന്തരം സ്കൂളുകളിലേയ്ക്ക് പോകുന്ന, പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായ് പഠനോപകരണങ്ങൾ പ്രതിധ്വനി ശേഖരിച്ചിരുന്നു.

പത്താമത് ലോഡിലെ സാധനങ്ങൾ എടക്കര ഇല്ലിക്കാട്ലും പള്ളിക്കുത്തിലും വിതരണം ചെയ്തു

ടെക്‌നോപാർക്കിൽ നിന്നും ഇന്നലെ വൈകുന്നേരം തിരിച്ച പത്താമത്തെയും അവസാനത്തെയുമായ ലോഡിലെ സാധനങ്ങൾ എടക്കര ഇല്ലിക്കാട് കോളനിയിലെ അൻപതിലധികം കുടുംബങ്ങൾക്കും പള്ളിക്കുത് GLPS ലും ഇന്ന് രാവിലെ വിതരണം ചെയ്തു. വാഹനത്തിൽ അനുഗമിച്ച പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ സതീഷ് കുമാറും (Labglo), കിരൺ എം ആറും (EY) ആണ് വിതരണം നടത്തിയത്.

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാർ സമാഹരിച്ച മൂന്നാമത്തെ ലോഡ് കൽപ്പറ്റയ്ക്ക് നൽകി...

പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച വയനാട്ടിലെ കൽപ്പറ്റയിലേക്കാണ് ടെക്‌നോപാർക് ക്ലബ്ബിലെ പ്രതിധ്വനിയുടെ കളക്ഷൻ സെന്ററിൽ നിന്നും മൂന്നാമത്തെ ലോഡ് എത്തിച്ചത്.  ഇന്ന് രാവിലെ
ശ്രീ സി കെ ശശീന്ദ്രൻ MLA യുടെ ഓഫീസിൽ പ്രവർത്തിക്കുന്ന കൽപ്പറ്റയിലെ കളക്ഷൻ സെന്ററിലേക്കാണ് നമ്മുടെ സാധനങ്ങൾ കൈമാറിയത്. പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ ടാറ്റലെക്സിയിലെ  നിതിൻ നാരായണനും GDS ലെ മുകേഷും ആണ് സാധനങ്ങൾ കൈമാറിയത്.

കൽപ്പറ്റയിലെ വിവിധ പ്രദേശങ്ങളിലെ ഇപ്പോഴും  ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നമ്മൾ ശേഖരിച്ചു നൽകിയ റിലീഫ് സാധനങ്ങൾ നൽകും. 

District collector Shri K Gopalakrishnan IAS visited Prathidhwani's Flood Relief Collection Centre on 15th August 2019

District collector Shri K Gopalakrishnan IAS visited Prathidhwani's Flood Relief Collection Centre on 15th August 2019*
------------------------------------------------------------------------

First vehicle with relief materials collected by Prathidhwani to start from Technopark Club towards Malappuram, Kavalappara @7pm, Today (11th Aug 2019)

Prathidhwani Flood Relief Collection Center is actively progressing in Technopark @Technopark Club. The first vehicle with collected relief materials is scheduled to start from Technopark Club today at 7pm towards the relief camp opened at Catholicate higher secondary school, Pothukal, Kavalappara, Malappuram.

Those who wish to donate in order to support our brothers and sisters, please forward your contributions to the below mentioned details for buying relief materials.

*Google Pay*
Kiran MR - 7012230578
Smitha Prabhakaran -98955 42015

Prathidhwani's Flood Relief Collection Centre started functioning in Technopark Club since 9.00AM, 10 Aug 2019.

Prathidhwani's Flood Relief Collection Centre started functioning in Technopark Club since 9.00AM, 10 Aug 2019, adjoining its activities with District Administration Trivandrum.

We would request you all to perform generous contributions towards this noble cause and join us in ensuring that the support reaches our brothers and sisters across Kerala.

Prathidhwani - Flood Relief Collection Center @ Technopark Club from August 10 onwards

Prathidhwani - Flood Relief Collection Center @ Technopark Club from August 10 onwards
---------------------------------------------------------------
Prathidhwani is starting Flood Relief Collection Center in Technopark @Technopark Club from August 10. The collected items will be distributed to flood affected regions with the help of Trivandrum District Administration and Thiruvananthapuram Corporation.

Please make donations as per below requirements:
--------------------------------------------------------
Drinking Water
Rice

Subscribe to social intervention