Skip to main content
Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനം - സ്ത്രീ തന്നെയാണ് ധനം എന്നാണ് പൊതുവെ പറയാറ് പക്ഷെ സ്ത്രീക്ക് മുകളിൽ പൊന്നിനും പണത്തിനും സമ്പത്തിനും മാറ്റ് കൂടിയപ്പോൾ അത് സ്ത്രീധനമായി പിന്നെ പല കുടുംബങ്ങളിലും സമാധാനം നശിക്കാൻ ഉള്ള ഒരു കാരണവും. ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും മഹത്തരമായതു എന്ന് നമ്മളൊക്കെ ഇന്നും കരുതുന്ന അല്ലെങ്കിൽ വിശേഷിപ്പിക്കുന്ന ഒന്നാണ് കല്യാണം അല്ലെങ്കിൽ വിവാഹം. പക്ഷെ ആ ചടങ്ങു പോലും ഇന്നു  തീരുമാനിക്കുന്നത് പെണ്ണിന് കൊടുക്കുന്ന പൊന്നിന്റെയും സമ്പത്തിന്റെയും കണക്കു തൂക്കി  നോക്കിയിട്ടാണ് എന്ന് പറയേണ്ടി വരുന്നത് ദുർഭാഗ്യകരം  ആയിപോകുന്നു. എന്താണ് സ്ത്രീധനം? എന്തിനാണ് സ്ത്രീധനം? വര്ഷങ്ങളായി പലരും പലയിടത്തും പറഞ്ഞും ചർച്ച ചെയ്തും വാഗ്‌വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടും ഇന്നും ഉത്തരം കിട്ടാത്ത ഒന്നായി തുടർന്നു കൊണ്ടേ ഇരിക്കുന്നു.
കാലങ്ങളായി സ്ത്രീധനം ഏറ്റവും കൂടുതൽ നൽകുന്നതും യാതൊരു ഉളുപ്പുമില്ലാതെ ചോദിച്ചു വാങ്ങുന്നതും മലയാളികൾ തന്നെയാണ് എന്നുള്ളതാണ് ഒരു വസ്തുത. അത് എന്ത് കൊണ്ട് എന്ന ചോദ്യം വരുന്നിടത്തു നമ്മൾ മലയാളിയുടെ വിവാഹ സംസ്കാരം കൂടി പരിശോധിക്കേണ്ടതുണ്ട്. പണ്ട് കാലത്തൊക്കെ ഒരു പുടവയിലും മാലയിലും തീർന്നിരുന്ന വിവാഹം ഇന്ന്  പക്ഷെ  പലരുടെയും പ്രൗഢി വിളിച്ചോതുന്ന നിലയിലേക്കു എത്തപ്പെട്ടത് ഒരിക്കലും പെണ്കുട്ടിയുടെ ഭാവിയോടുള്ള ഉൽകണ്ഠ കൊണ്ടു മാത്രമല്ല  മറിച്ചൊ ഓരോ കുടുംബക്കാർക്കും അവരുടെ പത്രാസ് കാണിക്കാനുള്ള ഒരു അവസരമായി കാണാനേ ഇപ്പോ സാധിക്കുള്ളു. മക്കളുടെ നല്ല ഭാവി ഓർത്തു വീട്ടുകാർ ചെയ്യുന്നതൊക്കെ അവർക്കു തന്നെ കൊലക്കയർ ആകുന്നതാണ് അടുത്തിടെ ആയി നമ്മൾ കാണുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഉത്രയുടെയും വിസ്മയയുടെയും ആഡംബര വിവാഹവും പിന്നീടുള്ള അവരുടെ മരണവും. . സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ എത്ര മൃഗീയമായും കൊല്ലാൻ  യാതൊരു മടിയുമില്ലാത്ത ഒരു തലമുറയെ വാർത്തെടുത്തു കൊണ്ട് വന്നതിൽ നാമോരോരുത്തർക്കും ഉള്ള പങ്കു നമ്മൾ വിസ്മരിക്കരുത്. വിസ്മയയുടെ കാര്യം തന്നെ നോക്കാം. നൂറു പവനും പത്തു ലക്ഷം രൂപ വിലയുള്ള കാറും സ്ത്രീധനമായി കൊടുത്താണ് വിസ്മയയെ ഒരു സർക്കാർ ഉദ്യോഗസ്ഥന് വിവാഹം ചെയ്തു കൊടുത്തത്. എന്നാൽ അയാൾ ചെയ്തതോ പാട്ട കാറും വേസ്റ്റ് പെണ്ണും ഇവിടെ തന്നെ നിക്കട്ടെ എന്ന് പറഞ്ഞു വിസ്മയയെ സ്വന്തം വീട്ടിൽ കൊണ്ട് പോയി വിടുന്നു. പിന്നീട് കൂട്ടികൊണ്ടു പോയി ഇഞ്ചിഞ്ചായി ദ്രോഹിച്ചു കൊല്ലുന്നു  അല്ലെങ്കിൽ ആത്മഹത്യയിലേക്കു തള്ളി വിടുന്നു. നമ്മുടെ നിയമങ്ങൾ എന്താ പറയുന്നേ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്. പക്ഷെ ഏറ്റവും കൂടുതൽ സ്ത്രീധനം വാങ്ങുന്നതോ സർക്കാർ ഉദ്യോഗസ്ഥരും. എന്തൊരു വിരോധാഭാസം അല്ലെ?  ഉത്രയുടെ കാര്യം പിന്നെ പറയണ്ടല്ലോ. പറയാൻ പോലും അല്ലെങ്കിൽ ഒന്ന് ചിന്തിക്കാൻ പോലും മടിക്കുന്ന രീതിയിൽ സ്വന്തം ഭാര്യയെ, സ്വന്തം കുഞ്ഞിന്റെ അമ്മയെ ഇല്ലാതാക്കിയതും ഈ പറഞ്ഞ സ്ത്രീധനത്തിന്റെ ബാക്കി പത്രം തന്നെയാണ് എന്ന് ചിന്തിക്കുമ്പോൾ എത്രത്തോളം മനുഷ്യ മനസ്സിനെ അത്യാഗ്രഹത്തിന്റെ പടുകുഴിയിലേക്ക് സ്ത്രീധനം കൊണ്ട് ചെന്നെത്തിച്ചു എന്ന് നമ്മൾ മനസിലാക്കേണ്ടി ഇരിക്കുന്നു.
ഈ വിഷയം അവസാനിപ്പിക്കുമ്പോൾ സങ്കടകരമെങ്കിലും പറയട്ടെ, ഇതൊന്നും മാറാൻ പോകുന്നില്ല എന്ന യാഥാർഥ്യം നമ്മൾ ഉൾകൊണ്ടേ  പറ്റൂ . നോർത്ത് ഇന്ത്യയിലൊക്കെ കണ്ടു വന്നിരുന്ന മെഹന്ദിയും സംഗീതും ഒക്കെ ഇന്ന് മലയാളിയുടെ വിവാഹ ചടങ്ങുകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. പല തരത്തിലുള്ള, പാശ്ചാത്യ വിഭവങ്ങളും വിവാഹ വസ്ത്രങ്ങളും എന്തിനേറെ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ വരെ ഇന്ന് മലയാളിയുടെ വിവാഹ സങ്കല്പ്പങ്ങളിൽ അഭേദ്യമെന്നോണം നിലനിൽക്കുന്നു. ആർഭാടങ്ങൾ നമുക് ഒഴിവാക്കാം. ആഘോഷങ്ങൾ നമ്മുടെ സന്തോഷങ്ങൾക്കു മാറ്റു കൂട്ടാൻ  മാത്രം ആകട്ടെ. നമ്മുടെ മക്കളെ നമുക് നല്ല വിദ്യാഭാസം ഉള്ളവരായി വളർത്താം. അധ്വാനിക്കാൻ മനസും അതിനായി ആരോഗ്യമുള്ളവരുമായി നമുക്ക്  അവരെ വാർത്തെടുക്കാം. പരസ്പരം ഒരു തുണയാകാൻ, സ്നേഹിക്കാൻ മാത്രം അവർ പഠിക്കട്ടെ.അല്ലാതെ സ്ത്രീധനത്തിനായി നമ്മുടെ ആൺകുട്ടികൾ വളരാതിരിക്കട്ടെ. ഒരു സ്ത്രീധന ചരക്കായി നമ്മുടെ പെൺകുട്ടികൾ മാറാതിരിക്കട്ടെ. 

Srishti-2022   >>  Article - Malayalam   >>  ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ഇന്ത്യയുടെ വൈവിധ്യവും

Shilpa T A

Lanware Solutions

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ഇന്ത്യയുടെ വൈവിധ്യവും

സ്വതന്ത്ര ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത് അതിൻറെ വൈവിധ്യവും ആ വൈവിധ്യങ്ങളിലും നിലനിൽക്കുന്ന ഏകത്വവുമാണ്. നാനാത്വത്തിൽ ഏകത്വം എന്ന ആശയമാണ് ഇന്ത്യയുടെ നെടുംതൂൺ. വലിപ്പത്തിൽ ഏഴാം സ്ഥാനത്തും പർവ്വതങ്ങളാലും ജലാശയങ്ങളാലും വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന മരുഭൂമിയും പീഠഭൂമികളും നിറഞ്ഞ ഇന്ത്യൻ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് 447 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനങ്ങളും അവരിൽ തന്നെ വ്യത്യസ്ത മതവിഭാഗങ്ങളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ആശയങ്ങളുള്ള  ഇന്ത്യൻ ജനതയുമാണ്. ഈ ജനതയുടെ പരമാധികാരം സംരക്ഷിക്കപ്പെടാനാണ്  ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടത്.


1950 ജനുവരി 26 ന് ഇന്ത്യയുടെ പരമോന്നത നീതി വ്യവസ്ഥ ആയ ഇന്ത്യൻ ഭരണഘടന  നിലവിൽവന്നു. ഈ ദിവസമാണ്  റിപ്പബ്ലിക് ദിനമായി  നാം ആചരിക്കുന്നത്.


രാജ്യത്തിൻറെ അടിസ്ഥാന തത്വങ്ങളുടെ നിർവ്വചനം, ഗവൺമെൻറ് സംവിധാനങ്ങളുടെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, പൗരൻ്റ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനുള്ള നിർദേശകതത്വങ്ങൾ  തുടങ്ങിയ തത്വങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വച്ച് ഏറ്റവും വലുതെന്ന് ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാവുന്നതാണ്.


72 വർഷങ്ങൾക്കു മുൻപ് മുൻപ് 1949 ക്യാബിനറ്റ് മിഷൻ പദ്ധതിയുടെ കീഴിൽ രൂപവൽക്കരിച്ച ഭരണഘടനാ നിർമ്മാണ സഭ ആയിരുന്നു ഇന്ത്യൻ ഭരണഘടന രൂപവത്കരണത്തിനുള്ള നാന്ദികുറിച്ചത്. 13 കമ്മിറ്റികൾ ചേർന്ന് രൂപീകൃതമായ ഈ സഭയിൽ തുടക്കത്തിൽ പ്രാദേശിക നിയമസഭയിൽ നിന്നും അവയിലെ അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരും നാട്ടുരാജ്യങ്ങളുടെയും അനുബന്ധ പ്രദേശങ്ങളുടെയും പ്രതിനിധികളും ചേർന്ന് 389 അംഗങ്ങളുണ്ടായിരുന്നു.


ഇതിനിടയിൽ ഇന്ത്യ വിഭജിക്കപ്പെടുകയും അതിൻ ഫലമായി 299 അംഗങ്ങളുള്ള കമ്മിറ്റി ആയി ചുരുങ്ങുകയും ചെയ്തു. 1946 ഡിസംബർ 9ന് ഉദ്ഘാടന യോഗം ചേർന്ന് പ്രവർത്തനമാരംഭിച്ച  ഡോക്ടർ സച്ചിദാനന്ദ സിൻഹ താൽക്കാലിക ചെയർമാനായ ഈ സഭ മൂന്നുവർഷത്തിനുശേഷം 1949 നവംബർ 26 വരെ പ്രവർത്തിച്ചു. ഡോക്ടർ രാജേന്ദ്ര പ്രസാദ് ആയിരുന്നു ഇതിൻറെ പ്രസിഡണ്ട്. ബി എൻ റാവു ഇതിന്‍റെ നിയമോപദേഷ്ടാവായി.


ഡോക്ടർ ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ 1947 ഓഗസ്റ്റ് 27ന് ഒരു കരട് കമ്മിറ്റി രൂപവൽക്കരിച്ചു. ഈ കാലയളവിൽ  ബി എൻ റാവു തന്നെ ആയിരുന്നു  ഭരണഘടന ഉപദേശകൻ. രണ്ടു വർഷവും 11 മാസവും 18 ദിവസവും എടുത്ത് ഇന്ത്യൻ ഭരണഘടനയെന്ന ലക്ഷ്യം പൂർത്തിയായി. ഇതിനിടയിൽ നടന്ന ചർച്ചകളിൽ നിന്നും 7635 ഭേദഗതികൾ നിർദേശിക്കപ്പെട്ടതിൽ നിന്നും 2337 ഭേദഗതികൾ പ്രയോഗത്തിൽ വരികയും ചെയ്തു.


ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പതിപ്പ് ഇപ്പ 1948 ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കപ്പെട്ടു.
ഘടക കരട് കമ്മിറ്റി 1949 നവംബർ 26ന് ഭരണഘടന അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു അങ്ങനെയാണ് നവംബർ ഇരുപത്തിയാറാം തീയതി ഇന്ത്യയുടെ നിയമ ദിനമായി മാറിയത്.


1950 ജനുവരി 24 ന് മഹത്തായ ഇന്ത്യൻ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവയ്ക്കുകയും തുടർന്ന് ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വരികയും ചെയ്തു.


കർഷകരും കലാകാരന്മാരും വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെടുന്ന  വ്യത്യസ്തരായ ജനങ്ങളാൽ നിബിഢമായ നമ്മുടെ ഇന്ത്യയിൽ ഇതിൽ തൊട്ടാൽ ഇല്ലായ്മയും പട്ടിണിയും കൂടെയുണ്ട് എന്നുള്ളത് വിട്ടുപോവാൻ പാടില്ലാത്തതാണ്. എന്താണിതിന് കാരണമെന്ന് കണ്ടുപിടിച്ച് ഇതിൻറെ യഥാർത്ഥ കാരണങ്ങളെ ഉന്മൂലനം ചെയ്ത് തൊഴിലില്ലായ്മയിൽ നിന്നും യുവത്വത്തെ മോചിപ്പിക്കേണ്ടത്  അത്യാവശ്യമാണ്.


ഇന്ത്യയിലെ മതേതരത്വ  വ്യവസ്ഥിതി തകിടം മറിഞ്ഞാൽ പിന്നെ ഉണ്ടാവുന്ന ഇന്ത്യ ഉഗ്ര വിഷങ്ങളിൽ നിറഞ്ഞ് നശിക്കുന്നതാണ് നാം കാണേണ്ടിവരുക .ഏതു മരുന്നും മറുമരുന്നും ഉള്ളതുപോലെ ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ട് ആ പ്രശ്നങ്ങൾ കണ്ടെത്തുകയും യഥാർത്ഥ പ്രശ്നങ്ങൾ നശിപ്പിക്കുകയുമാണ് നമ്മൾ ചെയ്യേണ്ടത്.


ഏറ്റവുമധികം ഭേദഗതികൾക്ക് വിധേയമായ ഭരണഘടന എന്ന വിശേഷണമുള്ള ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും എട്ടു പട്ടികകളും മാത്രമാണ് അത് നിലവിൽ വരുന്ന കാലത്ത് ഉണ്ടായിരുന്നത്. ഇന്നത് 444 ലേറെ വകുപ്പുകളും 12 പട്ടികകളും ഉൾപ്പെടുന്നതാണ്. ഇത്രയേറെ വകുപ്പുകളും നിയമങ്ങളും ആളും മുന്നിൽ ഉണ്ടായിട്ടും വിദ്യാലയങ്ങളിൽ ഇന്ന് നാം പഠിക്കുന്ന  പരീക്ഷ ചോദ്യങ്ങൾ ഇല്ലാതെ സ്വന്തം ജീവിതത്തിൽ നമുക്ക്  എത്രത്തോളം അവബോധം നമ്മുടെ ഭരണഘടനയെക്കുറിച്ചുണ്ടെന്നുള്ളത്  ചിന്തിക്കേണ്ട കാര്യമാണ്.

 

ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന എല്ലാ പൗരന്മാർക്കും മൗലികവകാശം ഉറപ്പു നൽകുന്ന ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് മാത്രമാണ് ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുവാദമുള്ളൂ.


വിവിധ പരിസ്ഥിതി ഘടനകളും വ്യത്യസ്ത വിശ്വാസങ്ങളും വ്യത്യസ്ത ഭാഷകളും പരമാധികാരവുമുണ്ടായിരുന്ന വിവിധ പ്രദേശങ്ങൾ അടങ്ങിയ സംസ്ഥാനങ്ങളെ ഒരൊറ്റ നിയമവ്യവസ്ഥിതിക്കുകീഴിൽ ഒന്നിച്ചു നിർത്തുന്ന വേറെ രാജ്യങ്ങൾ  ഇല്ലെന്നുള്ളതാണ് ഏകത്വത്തിൽ അധിഷ്ഠിതമായ നമ്മുടെ ഭരണവ്യവസ്ഥയുടെ വ്യത്യസ്തത. ഭാരതമൊട്ടാകെ നിലനിൽക്കുന്ന ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ നമുക്കുണ്ട്.


വിവിധ രാജ്യങ്ങളിൽ നിന്നും കടമെടുത്ത വ്യത്യസ്ത ആശയങ്ങളാല്‍ ചിട്ടപ്പെടുത്തിയതാണ് ഇന്ത്യൻ ഭരണഘടന എന്നാൽ  എത്ര ജനങ്ങൾ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റപ്പെടാതെ ജീവിക്കുന്നുണ്ട് എന്ന് നാം അന്വേഷിക്കേണ്ട കാര്യമാണ്. ഓരോ വ്യവസ്ഥയിലും തെറ്റുകൾ സംഭവിക്കുമ്പോൾ  അതിനെതിരെ  സമരങ്ങളും നടന്നിട്ടുണ്ട്.  ഇന്ത്യൻ സ്വാതന്ത്ര്യസമരം അതിനുള്ള ഉദാഹരണമാണ്. സമീപഭാവിയിൽ എവിടെയെങ്കിലുംവച്ച്  നമുക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥ കൈമോശം വരുകയാണെങ്കിൽ സ്വാതന്ത്ര്യസമരചരിത്രം ഉള്ള ഇന്ത്യൻ ജനത അവകാശങ്ങൾ തിരിച്ചുപിടിക്കും  എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.


നമുക്ക് വേണ്ടി നിർമ്മിക്കപ്പെട്ട നമ്മുടെ അവകാശങ്ങൾ ഇത്രയേറെ ആളുകളുടെ ഫലമായി ഉണ്ടായ നമ്മുടെ പരമാധികാരം നീതിന്യായവ്യവസ്ഥ നമ്മുടെ  കടമകൾ  നമ്മുടെ മൗലികഅവകാശങ്ങൾ പാലിക്കപ്പെടണമെങ്കിൽ അതിലുള്ള അവബോധം കുഞ്ഞുനാളിൽ വിദ്യാലയങ്ങളിൽ അച്ചടിക്കപ്പെട്ട പാഠഭാഗങ്ങൾ മാത്രമായല്ലാതെ പ്രായപൂർത്തിയായവരിലും, എല്ലാവരും അഭ്യസ്തവിദ്യർ എന്ന് നാം അഹങ്കരിക്കുന്നെങ്കിലും അക്ഷരാഭ്യാസമില്ലാത്ത വളരെ താഴെ ജീവിതസാഹചര്യങ്ങളുള്ള പൗരൻമാരിലും അവബോധം ഉണ്ടാക്കുക എന്നുള്ളത് മാത്രമാണ് ഇതിനുള്ള പരിഹാരം.

Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹസംസ്കാരവും

Ranjini V

Finastra

സ്ത്രീധനവും മലയാളിയുടെ വിവാഹസംസ്കാരവും

ഒരു നാണയത്തിൻെറ  ഇരുവശങ്ങൾ ആയാണ് സ്ത്രീയും ധനവും കണക്കാക്കുന്നത്.മനുസ്മ്രിതിയിൽ നഃ സ്ത്രീ സ്വാന്തന്ത്ര്യമർഹതി എന്ന് രചിച്ച മനു പോലും ചിന്തിക്കാത്ത തലങ്ങളിലേക്ക് സമൂഹം സ്ത്രീയെ കൊണ്ടെത്തിച്ചിരിക്കുന്നു. ഭരണ ഘടന വിവാഹ പ്രായം ഇരുപത്തിയൊന്നിലേക്കു മാറ്റുവാൻ തീരുമാനിക്കുന്നത് പോലും ഇപ്പോഴും ഉൾക്കൊള്ളുവാൻ കഴിയാത്ത ഒരുപാട് "വ്യക്തിത്വങ്ങൾ" ഇന്നും ഈ ഭൂമുഖത്തുണ്ട്. ഒരു സ്ത്രീ ജനനം എടുക്കുമ്പോൾ തന്നെ മാതാപിതാക്കളെക്കാൾ കൂടുതൽ സമൂഹത്തിനാണ് ആധി. അവളുടെ വിദ്യാഭ്യാസം, വസ്ത്രധാരണം, ശീലങ്ങൾ ഇവക്കെല്ലാം നമ്മുടെ സമൂഹത്തിൽ ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. ഇവൾ മറ്റൊരു വീട്ടിൽ പോകേണ്ടവൾ ആണ് എന്ന പതിവ് പല്ലവി കേട്ടുകൊണ്ടാണ് മിക്ക പെൺകുട്ടികളും വളരുന്നത് തന്നെ. വിവാഹ പ്രായം എത്തിയാൽ മാതാപിതാക്കളുടെ മനസ്സിൽ ആശങ്ക നിറക്കാൻ കുറച്ചു ബന്ധുക്കളും അയൽക്കാരും എന്നും കാണും. നൂറു പവനിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും ആകാത്ത കുറെ അഭ്യസ്തവിദ്യരായ തറവാടികളും ഈ മലയാള നാട്ടിൽ ഉണ്ട്.
വിവാഹം എന്നത് ഒരു ജീവിതകാലം മുഴുവൻ സ്നേഹമെന്ന താലിച്ചരടിൽ കോർത്തിടേണ്ട രണ്ടു ജീവിതങ്ങളാണ് എന്നൊക്കെ ആലങ്കാരികമായി പറയാം എന്നാണ് ഇവരുടെ നിലപാട്. ഫലമോ, സ്വർണം കൊണ്ടും പണം കൊണ്ടും അവളുടെ ജീവിതം ഭാസുരമാകും എന്ന തെറ്റിദ്ധാരണയിൽ സ്ത്രീധനം കൊടുക്കുവാൻ സ്വന്തം കിടപ്പാടംപോലും പണയപ്പെടുത്തുന്ന മാതാപിതാക്കൾ! എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും നമ്മുടെ പെണ്മക്കൾ ഭർതൃവീട്ടിൽ സുരക്ഷിതരാണോ? പത്രങ്ങളിൽ ദിവസവും വരുന്ന സ്ത്രീധന മരണങ്ങൾ മലയാളിയുടെ വിവാഹ സംസ്കാരത്തിനെ പൊളിച്ചെഴുതേണ്ട ആവശ്യകതയെകുറിച്ചു നമ്മെ ഓർമപ്പെടുത്തുന്നു. മിക്ക സ്ത്രീകളും സ്ത്രീധന സംബന്ധമായ പീഡനങ്ങൾ നിശബ്ദമായി സഹിക്കുന്നവരാണ്. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം സ്ത്രീകൾ തന്നെ സ്ത്രീധനത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോളാണ്. എന്താണ് ഇതിനൊരു പരിഹാരം? വിദ്യാഭ്യാസം, ജോലി, സ്വയരക്ഷ- ഇത്രയും കാര്യങ്ങൾക്കായിരിക്കണം മുൻഗണന. വിവാഹമെന്നത് അവളുടെ ജീവിതത്തിൽ ഒരിക്കലും സ്വപ്നങ്ങളെ ബലികഴിച്ചു കൊണ്ടാകരുത്. വിവാഹത്തിൻെറ പേരിലുള്ള ധൂർത്ത് ഒഴിവാക്കുമെന്ന് ആദ്യമേ തീരുമാനിക്കണം. "മറ്റുള്ളവർ എന്ത് വിചാരിക്കും" എന്ന ചിന്തയേ അരുത്. കുഞ്ഞുങ്ങളെ - അത് ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും നല്ല വ്യക്തികളായി വളർത്തുക. ഒരു പോലെ സ്നേഹിക്കുക. ഏതു പ്രതിസന്ധിഘട്ടങ്ങളിലും നാം അവരുടെ ഒപ്പം ഉണ്ടാകുമെന്നു ഉറപ്പു നൽകുക. എന്തും തുറന്നു പറയാനുള്ള ഒരു അന്തരീക്ഷം ഉറപ്പു വരുത്തുക. ഒരു വിവാഹാലോചന തുടങ്ങുന്നതിനു മുൻപ് തന്നെ പെൺകുട്ടിയുടെ അഭിപ്രായങ്ങൾക്കു മറ്റെന്തിനേക്കാളും മുൻഗണന കൊടുക്കണം. വിവാഹം കഴിഞ്ഞും പഠിക്കാമല്ലോ എന്ന വാഗ്ദാനങ്ങൾക്കു  ചെവി കൊടുക്കാതിരിക്കുക. ഒരു ജോലി നേടി വിവാഹം എന്ന ഉടമ്പടിയിലേക്കു പ്രവേശിക്കുന്നതാകും അഭികാമ്യം. സമ്പന്നത, തറവാടിത്തം, ഉന്നത പദവി, ഉയർന്ന ശമ്പളം എന്നിവയൊക്കെ സ്ത്രീധനം ആവശ്യപ്പെടാനുള്ള അളവുകോലായി നമ്മുടെ സമൂഹം കണക്കാക്കുന്നു. എന്നാൽ ഇങ്ങനെയുള്ള വിവാഹാലോചനകൾ തുടക്കത്തിലേ ഒഴിവാക്കുക. ഏതു വയസിൽ വിവാഹിതയാകണം എന്നുള്ളത് ഓരോ വ്യക്തിയുടെയും തീരുമാനത്തിന് വിട്ടു കൊടുക്കുക. ഒരു ഔപചാരിക പെണ്ണുകാണലിനു അപ്പുറം വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പോകുന്ന രണ്ടു വ്യക്തികളും തുറന്നു സംസാരിക്കേണ്ട ആവശ്യകത ഏറെയാണ്. ഇതോടൊപ്പം രണ്ടു പേരുടെയും മാതാപിതാക്കളുമായും ഒരു തുറന്ന ചർച്ചയാവാം. ഇതിനു ശേഷം മാത്രം വിവാഹ കാര്യത്തിൽ തീരുമാനം എടുക്കുന്നതാകും ഉചിതം.
വിവാഹം എന്നത് സ്വർഗത്തിൽ നടക്കുന്നു എന്ന് പറയുന്നത് കൊണ്ട് ഒരു മാമാങ്കം അല്ല ഉദ്ദേശിക്കുന്നത്. വരനും വധുവിനും അവരുടെ ബന്ധുക്കൾക്കും സ്വസ്ഥമായി പങ്കെടുക്കാനുള്ളതാണ് വിവാഹദിനം. എന്നാൽ ഈ ദിനം തങ്ങളുടെ ആഢ്യത്വം തെളിയിക്കാനുള്ള ഒരു വേദിയായിടാണ് ഇരു കുടുംബങ്ങളും കണക്കാക്കുന്നത്. ഈ ശക്തി പ്രകടനങ്ങൾക്കിടയിൽ മനസ് നിറഞ്ഞു സന്തോഷിക്കാൻ മിക്കവർക്കും കഴിയില്ല. ഇവയെല്ലാം സാമ്പത്തിക സ്ഥിതി കുറഞ്ഞ കുടുംബങ്ങളുടെ ബാധ്യത കൂട്ടുവാൻ മാത്രമേ ഉപകരിക്കൂ.
ഇനി വിവാഹം കഴിഞ്ഞു ഒരുപാട് സ്വപ്നങ്ങളുമായി ഭർതൃഗൃഹത്തിലേക്കു പ്രവേശിക്കുന്ന ഒരു പെൺകുട്ടിക്ക് എല്ലായ്‌പ്പോഴും അവൾ ആഗ്രഹിക്കുന്ന ജീവിതം തന്നെ ലഭിക്കണം എന്നില്ല. ബന്ധുക്കൾ ആരെങ്കിലും സ്വർണമോ പണമോ ലഭിച്ചത് കുറഞ്ഞു എന്ന് പറഞ്ഞാൽ, ഭർതൃവീട്ടുകാർക്കു കുറച്ചിലായി. പിന്നീടത് അവളോടും അവളുടെ കുടുംബത്തിനോടും ഉള്ള നീരസമായി പതിയെ പുറത്തു വരും. ചെറിയ കുറ്റപ്പെടുത്തലുകളിൽ തുടങ്ങുന്ന ഈ അനിഷ്ടം പിന്നീട് മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളിലേക്ക് കടക്കും. ആദ്യമൊക്കെ "സഹിക്കാം" എന്ന ചിന്താഗതിയിൽ എല്ലാം മനസ്സിൽ ഒതുക്കുന്ന മിക്ക പെൺകുട്ടികളും ഈ പീഡനങ്ങളുടെ കാഠിന്യം ഏറുമ്പോളാണ് തങ്ങളുടെ ദുരവസ്ഥ മാതാപിതാക്കളെ അറിയിക്കുന്നത്. മിക്ക മാതാപിതാക്കളും "ഒത്തു ചേർന്ന് പോകു മോളെ" എന്നാണ് മകളെ ഉപദേശിക്കുന്നത്. പിനീട് ഒട്ടും സഹിക്ക വയ്യാത്ത അവസ്ഥയിൽ ആശുപത്രികളിൽ അഭയം തേടുന്ന ചില നിസ്സഹായരെ പോലീസും ബന്ധുക്കളും ഇടപെട്ടു ഒത്ത്‌ തീർപ്പുമായി ഇതേ ഭർതൃഗൃഹത്തിലേക്കു തിരികെ വിടുന്നു. അങ്ങനെയാണ് നാം ഇന്ന് കേൾക്കുന്ന പല ആത്മഹത്യകളുടെയും ഉറവിടം. തൻെറ മാതാപിതാക്കൾ ഒന്ന് വന്നു വിളിച്ചിരുന്നെങ്കിൽ എന്ന് മരണത്തിനു മുൻപ് ആ പാവങ്ങൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ ഇതിനു കാരണക്കാർ ആയവർക്ക് ശിക്ഷ ലഭിക്കുന്നുണ്ടോ? ഇനി ലഭിച്ചാൽ തന്നെ അത് ഉചിതമായ ശിക്ഷയാണോ? നമ്മുടെ സമൂഹം സ്വയം അവലോകനം ചെയ്യേണ്ടതാണ്. നിയമം നടപ്പാകുന്നതിലുള്ള കാലതാമസം, നിയമത്തിൻെറ പഴുതുകൾ, ശിക്ഷയുടെ അപര്യാപ്തത ഇവയെല്ലാം ഇത്തരക്കാരെ കൂടുതൽ വളർത്തുവാൻ മാത്രമേ ഉതകൂ. അസുഖം വന്നു ചികിൽസിക്കുന്നതിനേക്കാൾ അസുഖം വരാതെ നോക്കുക എന്ന പഴമൊഴി നമുക്കു ഇവിടെയും പ്രാവർത്തികമാക്കാം. മാറ്റങ്ങൾ തുടങ്ങേണ്ടത് നമ്മുടെ ഗൃഹത്തിൽ നിന്ന് തന്നെയാണ്. പതുക്കെ പതുക്കെ അത് സമൂഹത്തിലേക്കും പകർത്താം. ചിന്തകളിൽ ഉള്ള നല്ല മാറ്റങ്ങൾ പ്രവർത്തികളിലും പ്രതിഫലിച്ചു തുടങ്ങട്ടെ. അങ്ങനെ സ്ത്രീധനം ആവശ്യപെടുന്നവരെ- അത് വിവാഹത്തിന് മുൻപായാലും ശേഷമായാലും- നിർദ്ദാക്ഷിണ്യം ഒഴിവാക്കുവാൻ നമ്മുടെ പെണ്മക്കളെ സുസ്സജ്ജരാക്കുക. എന്നാൽ പെണ്മക്കളെ മാത്രം ബോധവത്കരിച്ചാൽ പോരാ. ചെറുപ്പം മുതൽക്കേ നമ്മുടെ ആൺകുഞ്ഞുങ്ങളെ കൂടി സ്ത്രീധനം എന്ന പ്രഹസനം ഒഴിവാക്കേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞു മനസിലാക്കണം. സതി എന്ന അനാചാരം നിര്ത്തലാക്കിയത് പോലെ സ്ത്രീധനവും നമുക്കു നിർത്താലാക്കാം.

Srishti-2022   >>  Article - Malayalam   >>  സ്ത്രീ ധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീ ധനവും മലയാളിയുടെ വിവാഹ സംസ്കാരവും

ഒരു പിടി കൗതുക കാഴ്ചകൾ പൂക്കുല വിടർത്തി നിൽക്കുന്ന ഒരു വേദിയാണ് മലയാളിയുടെ വിവാഹ പന്തൽ. മുന്നമേ നടന്ന വിവാഹ നിശ്ചയ ദിനം മോതിരം മാറുന്നതിനു മാത്രമല്ല, സ്ത്രീ ധനം കൂടി കൈ മാറുന്നതിനുള്ള ദിവസം കൂടിയാണ്. തീയതി ഓർമ്മിപ്പിക്കലിൻെറ (സേവ് ദി ഡേറ്റിൻെറ) പരിസമാപ്തിയുടെ ആഘോഷം വിവാഹ ദിനത്തിൽ ഒരു ഭാഗത്ത് നടക്കുമ്പോഴും,  'ഇനി എന്താകും' എന്ന ആധി മാതാ പിതാക്കളുടെ, ഒരു പക്ഷെ വധുവിൻെറ, മനസ്സിൽ കൂടി മറു ഭാഗത്ത് കടന്നു പൊയ്കൊണ്ടിരിക്കയാവും. 

കുടുംബം എന്ന ആവശ്യത്തിനും, ആൺ പെൺ തുണക്കും വേണ്ടി മത, ധാർമികതകളിലൂന്നി നടത്തുന്ന വിവാഹം എന്ന ചടങ്ങ് കാലാ കാലങ്ങളായി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. മാറ്റം എന്നും അനിവാര്യമാണല്ലോ. ആണും പെണ്ണും കുടുംബമായി സന്തോഷത്തോടെയും, ഐശ്വര്യത്തോടെയും  ജീവിക്കണം എന്ന അടിസ്ഥാന ഉദ്ദേശത്തിന് ഇപ്പോഴും മാറ്റം ഇല്ല. എല്ലാവരും കാംഷിക്കുന്നതും അതു തന്നെ. 

തലമുറയും കാലവും മാറുന്നതനുസരിച്ച് ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. സേവ് ദ ഡേറ്റ്, വിവാഹ കുറികളിൽ വന്ന മാറ്റങ്ങൾ, വിലപിടിപ്പുള്ള വസ്ത്ര വിധാനങ്ങൾ,  ആർഭാടത്തോടെയുള്ള വിവാഹ സൽക്കാര-ചടങ്ങുകൾ, ബിഗ് ബജറ്റ് ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങൾ, ഓൺലൈൻ ലൈവ് സ്ട്രീമിങ്, വിവാഹത്തിനു മുന്നും പിന്നും ഉള്ള ഫോട്ടോ ഷൂട്ടുകൾ, ടീസർ വീഡിയോകൾ.. അങ്ങനെ അങ്ങനെ..     

മുൻപുണ്ടായിരുന്ന ലളിതമായ രീതികളിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ കടന്നു വന്നിരിക്കുന്നു. സിനിമയും, സോഷ്യൽ മീഡിയായും, പരിഷ്ക്രിത രാജ്യങ്ങളിലെ രീതികളും എല്ലാം ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തുന്നു. പക്ഷെ ഇതൊക്കെ കണ്ട് മൂക്കത്ത് വിരൽ വെച്ച് മുൻ തലമുറ പറയും 'ഇത്രയൊക്കെ വേണോ? എന്തൊരു മാറ്റം. എല്ലാം നന്നായി കണ്ടാൽ മതി'. മാറ്റങ്ങളും ആർഭാടവും ആഡംബരവും കൂടുമ്പോഴും എല്ലാവരും ആഗ്രഹിക്കുന്നത് ഇതൊരു നല്ല തുടക്കം ആകട്ടെ എന്നു മാത്രം.  

കേരളത്തിലെ വിവാഹ സംസ്കാരത്തിൽ വരുന്ന മാറ്റങ്ങൾ നമ്മുടെ കൺ മുന്നിൽ കൂടി നാം കണ്ടു കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും കഴിഞ്ഞ ഒരു പത്തു വർഷത്തിനുള്ളിൽ. മാറ്റങ്ങൾ എന്നും 'കൂടുതൽ നല്ലതിനാവണം'; അല്ലാതെ പിന്നോക്കം പോകാൻ പാടില്ല. വിവാഹം അല്ലല്ലോ, അതിനു ശേഷം ഉള്ള ജീവിതമാണ് പ്രധാനം. അങ്ങനെ നോക്കുമ്പോൾ അമ്പരപ്പിക്കുന്ന കണക്കുകളും സംഭവങ്ങളും പിന്നാമ്പുറങ്ങളിൽ ഉണ്ട്. ഇന്ത്യയിൽ തന്നെ വിവാഹ മോചന കേസുകൾ ഉയർന്ന നിരക്കിലുള്ള സംസ്ഥാനങ്ങളിൽ കേരളം മുൻ പന്തിയിലാണ്.

ഇതിൻെറ പിന്നാമ്പുറങ്ങൾ തിരയുമ്പോൾ പല കാരണങ്ങൾ ഉണ്ട്. ഒന്നാമതായി വിവാഹം കഴിക്കുന്ന ആണും പെണ്ണും - അവർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ. രണ്ടാമതായി വീട്ടുകാർ, സമൂഹം, സമൂഹ മാധ്യമങ്ങൾ എന്നിവയുടെ ഇടപെടൽ.    

ഓരോ വ്യക്തിയും, ഓരോ വിവാഹ ജീവിതങ്ങളും വ്യത്യസ്തങ്ങൾ ആണ്. കൃത്യമായി നിർവചിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഒരു പൊതു രീതി വെച്ച് ഇങ്ങനെ കാണാം:

പ്രണയ വിവാഹം - നന്നായി പോകാം; വല്യ കുഴപ്പമില്ലാതെ പോകാം; പിരിയാം.    

ആലോചിച്ചു നടത്തിയ വിവാഹം - നന്നായി പോകാം; വല്യ കുഴപ്പമില്ലാതെ പോകാം; പിരിയാം.

എങ്ങനെ ആണെങ്കിലും, മുകളിൽ പറഞ്ഞ സാധ്യതകളിൽ കൂടി ആയിരിക്കും എല്ലാ വിവാഹ ജീവിതങ്ങളും കടന്നു പോവുക.  

 

ചില സാഹചര്യങ്ങൾ നോക്കാം: 

അതിലൊന്ന് താൻ വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് ഉള്ളിൽ വ്യക്തതയില്ലാത്ത ഒരു വിഭാഗം. ഒരു പ്രായം ആയാൽ ആണും പെണ്ണും വിവാഹം കഴിക്കാറായി എന്ന സമൂഹത്തിൻെറ പൊതു രീതി പിൻ തുടരുന്നവർ. പ്രണയം എന്താണെന്നു അറിയുവാൻ, വീട്ടിലെയോ സമൂഹത്തിലെയോ വിലക്കുകൾ കാരണമോ; അല്ലെങ്കിൽ പ്രണയിക്കുവാൻ ഉള്ള സാഹചര്യം അവർക്ക് ലഭിച്ചിട്ടില്ല. 

എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ചിലർക്ക് പറയാൻ കഴിഞ്ഞു എന്ന് വരില്ല. മറ്റേ ആളെ കൂടാതെ എനിക്ക് ജീവിക്കാൻ വയ്യാ ; മറ്റെയാളെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ എന്ന് ഉത്തരം പറയാൻ ഒരു ആണിനോ പെണ്ണിനോ കഴിഞ്ഞാൽ, അത് വളരെ നല്ല കാര്യം. 

പ്രണയത്തിൻെറ മധുരവും വേദനയും വിവാഹത്തിനു മുന്നേ ആണും പെണ്ണും അറിയട്ടെ; എങ്കിലേ വിവാഹ കാര്യത്തിൽ ഏറെക്കുറെ പക്വതയാർന്ന തീരുമാനങ്ങൾ എടുക്കാൻ അവർക്ക് കഴിയൂ. നല്ല ആൺ പെൺ ബന്ധങ്ങളും പ്രണയങ്ങളും പ്രോത്സാഹിക്കപ്പെടട്ടെ.   

 പ്രണയിച്ചിട്ടാണെങ്കിലും വീട്ടുകാർ ആലോചിച്ചു നടത്തിയതാണെങ്കിലും, വിവാഹ ശേഷം ഒത്തൊരുമിച്ചു പോകുന്നതിലും വലിയ വെല്ലു വിളികൾ ഉണ്ട്. വലിയ പ്രതീക്ഷയോടെയും സ്വപ്നങ്ങളോടെയും വിവാഹ ജീവിതത്തിലേക്ക് കടന്നു വരുന്നവർ സ്നേഹത്തിൻെറ വലിയ ആഴങ്ങൾ ആഗ്രഹിക്കുന്നു. അതു നഷ്ടപ്പെടുമ്പോൾ ബന്ധങ്ങൾക്ക് മങ്ങലേൽക്കുന്നു. പക്വതയും, കാഴ്ചപ്പാടും, പുതിയ വീട്ടിലെ അന്തരീക്ഷവും,വിവാഹ ശേഷം സ്വഭാവത്തിൽ വരുന്ന മാറ്റവും എല്ലാം പ്രധാനമാണ്.

മറ്റൊരു കാര്യം, വിവാഹത്തിനു മുൻപും ശേഷവും ഉള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ ആണ്. വിവാഹത്തിന് മുൻപ് ആഗ്രഹിച്ച പോലെ ആകില്ല പ്രായോഗികമായ വിവാഹ ജീവിതം. പങ്കാളികളുടെ സ്വഭാവത്തിൽ അത് മാറ്റങ്ങൾ ഉണ്ടാക്കാം. അത് മറ്റേ വ്യക്തിയിൽ അമ്പരപ്പും അകൽച്ചയും ചിലപ്പോൾ ഉണ്ടാക്കും.     

പ്രണയ വിവാഹം ആണെങ്കിലും വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം ആണെങ്കിലും ഒട്ടും ചേർന്നു പോകാൻ പറ്റാതെ വരിക. മുൻ പരിചയം അധികം ഇല്ലാത്ത വ്യക്തികൾ തമ്മിൽ ചേർന്നാൽ പിന്നീടാവും അവർ രണ്ട് പേരും മനസ്സിലാക്കുന്നത് - തങ്ങൾ ചേരുന്നില്ലല്ലോ! രണ്ടു തരം അഭിരുചികൾ ആണല്ലോ എന്നത്. പ്രണയ വിവാഹം ആണെങ്കിൽ, വിവാഹ ശേഷം വരുന്ന വിരസത, മാറ്റങ്ങൾ.. ഇതും പ്രശ്നമാണ്. 

ഒരുപാട് കാര്യങ്ങൾ ഒരു വിവാഹ ജീവിതത്തിൽ പ്രധാനമാണ്; അതിലൊന്ന് വിട്ടു വീഴ്ച മനോ ഭാവം. പക്ഷേ വീഴ്ചകളുടെ ഒരു ഘോഷ യാത്രയാണ് സംഭവിക്കുന്നതെങ്കിൽ പിന്നെ എന്തു ചെയ്യാം. മറ്റെയാളെ ചൂഷണം ചെയ്യുന്ന രീതിയിൽ എപ്പോഴും കാര്യങ്ങൾ പോവുകയാണെങ്കിൽ അത് നന്നായി അധിക നാൾ പോവുകയില്ല. 

ചില അപൂർവം ആളുകളിൽ സഹന ശക്തിയുടെ അളവും ഒരു വിഷയമാണ്. ചിലർ വളരെ ക്ഷമ കാട്ടുമ്പോൾ , ചിലർക്ക് അത്രത്തോളം പറ്റിയെന്നു വരില്ല. പണ്ടത്തെ നാളിനെ അപേക്ഷിച്ച് ഇപ്പോഴത്തെ കാലത്ത് ഇത് വളരെ പ്രകടമാണ്. ലോകം ഒത്തിരി മുന്നേറിയപ്പോൾ വ്യക്തികളുടെ സഹന ശക്തി കുറഞ്ഞിരിക്കുന്നു. സെൻസിറ്റീവ് ആയിരിക്കുന്നു.    

മറ്റൊരു കാര്യം അബോധമായി ഇടപെടുന്ന സമൂഹവും, സമൂഹ മാധ്യമങ്ങളുമാണ്. അവയെ തൃപ്തിപ്പെടുത്താനായി കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ, സാമ്പത്തിക ബാധ്യതകൾ. ഇതൊക്കെയും പങ്കാളികൾക്കോ, കുടുംബത്തിനോ, സമൂഹത്തിനോ പ്രത്യക്ഷമായോ പരോക്ഷമായോ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം.   

ഈ പറഞ്ഞ കാര്യങ്ങൾ ആണിനും പെണ്ണിനും ഒരേ പോലെ ബാധകമാണെങ്കിലും, പെണ്ണിനെയാണ് മലയാളി സമൂഹത്തിൽ ഇത് കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. മുൻപത്തെ പോലെ അല്ല, ഇപ്പോഴത്തെ പെൺ കുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും ഉണ്ട്. അതിനാൽ ഒരു പരിധി കഴിഞ്ഞാൽ അവർ പ്രതികരിക്കും, തീരുമാനങ്ങൾ എടുക്കും. ഒട്ടും യോജിച്ചു പോകാൻ പറ്റില്ലെങ്കിൽ ഇനി പിരിയാം എന്ന തീരുമാനം അവർ എടുത്തു തുടങ്ങും. മുൻ തലമുറയിലെ പോലെ, എന്തും കേട്ടും സഹിച്ചും നിന്നു പോകാൻ ഇനി അവർ നിൽക്കില്ല. വ്യക്തിത്വവും, അഭിമാനവും, ജോലിയും,  സാമ്പത്തിക സ്വാതന്ത്ര്യവും ഇന്നവൾക്കുണ്ട്. അതു കൊണ്ട് ഇന്നത്തെ കാലത്ത് വിവാഹ മോചനം കൂടുന്നു എന്ന് കേൾക്കുമ്പോൾ അതിൽ ഒരു കാര്യം പെണ്ണുങ്ങൾക്ക് ഉണ്ടായ മാറ്റങ്ങൾ കൂടിയുണ്ട്. അടുക്കളയിൽ നിന്നും അവർ അരങ്ങത്തേക്ക് വന്നു കഴിഞ്ഞു! ഇപ്പോഴത്തെ തലമുറകൾക്ക് ബന്ധങ്ങളുടെ വില അറിയാൻ വയ്യാഞ്ഞിട്ടല്ല; ഒട്ടും യോജിച്ചു പോകാൻ പറ്റാത്ത ആളിനൊപ്പം ജീവിതം ഹോമിച്ചു കളയാനുള്ളതല്ല എന്ന് ആണും പെണ്ണും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

വിവാഹം എന്നത് രണ്ട് വ്യക്തികൾ മാത്രമല്ല, രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടിയാണ്. അതിനാൽ ഇവർക്കെല്ലാവർക്കും പരസ്പരം ബന്ധങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയും. മിക്ക ഇടങ്ങളിലും പ്രശ്നനങ്ങൾ കൂടുന്നതായാണ് കാണുന്നത്. 

അമ്മായി 'അമ്മ പോര്, നാത്തൂൻ പോര്.. ഇങ്ങനെ പലതും ഇപ്പോഴും മലയാളി വീടുകളിൽ ഉണ്ട്. സ്ത്രീ തന്നെ സ്ത്രീക്ക് ശത്രു എന്നത് മിക്കയിടങ്ങളിലും ശെരി തന്നെ. മാറ്റം വരേണ്ടിയിരിക്കുന്നു. കൂട്ടു കുടുംബം നല്ലതാരുന്നു, ഇപ്പോൾ അത് ഇല്ലാതാകുന്നു എന്നു പറയുമ്പോഴും, എത്ര കൂട്ടു കുടുംബങ്ങൾ സ്നേഹത്തിൽ വർത്തിക്കുന്നു എന്നത് പ്രധാനമാണ്.       

പങ്കാളികൾ തമ്മിലാണെങ്കിലും വീട്ടുകാരിൽ നിന്നാണെങ്കിലും സ്നേഹവും, കരുതലും, ഇഷ്ടവും, ബഹുമാനവും കുറഞ്ഞു ഇല്ലാതെയാവുകയാണെങ്കിൽ ആ ബന്ധവും ഒരു ഭാരമാകും. ഈ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും ഒക്കെ ഉള്ളപ്പോഴാണ് വിവാഹേതര ബന്ധങ്ങൾ ഉടലെടുക്കുന്നത്.

മലയാളിയുടെ വിവാഹത്തിനോട് ചേർത്തു വെച്ച് പറയേണ്ട ഒന്നാണ് സ്ത്രീ ധനം! സ്ത്രീ തന്നെ ധനം എന്നൊക്കെ മേമ്പൊടി പറയുമെങ്കിലും സംഗതി അതല്ലാ. സ്ത്രീ-ധനം (ലോകത്ത് പല ഭാഗങ്ങളിലും ഉണ്ടെങ്കിലും) മലയാള നാട്ടിൽ ഒരു വൻകാര്യം തന്നെ ആണ്. ബന്ധം ഉറപ്പിക്കുന്നതിനും, അതിനു ശേഷം മുന്നോട്ടുള്ള പ്രയാണത്തിനും ഗതി നിശ്ചയിക്കുന്ന ഒരു പ്രധാന ഇന്ധനം! സ്ത്രീ ധനത്തിൻെറ ഒരു ചരിത്രം പെട്ടന്നു പരിശോധിക്കുകയാണെങ്കിൽ അത് വിവാഹ സമയം വധുവിനു ലഭിക്കുന്ന ധനം,വധുവിൻെറ ഉപയോഗത്തിനായി വരനു നൽകുന്ന ധനം, സ്ത്രീകൾക്ക് പ്രത്യേക അവകാശമുള്ള ധനം, വധുവിൻ്റെ  ബന്ധുക്കൾ വരനു നൽകുന്ന ധനം എന്നൊക്കെ കാണാം. ഇതിൻെറ എല്ലാം പിന്നിൽ വധുവിനെ നന്നായി നോക്കാൻ അല്ലെങ്കിൽ അവളുടെ ജീവിതം നന്നായി പോകുവാൻ ഉപകരിക്കും വിധം നൽകുന്ന ഒന്നായി  സ്ത്രീ ധനത്തെ ലളിതമായി പറയാം. പക്ഷേ ഇന്ന് ഒട്ടു മിക്ക സ്ത്രീകളും ദുരിതം അനുഭവിക്കുന്നതും ഇതിൻെറ പേരിൽ തന്നെ.

നിയമ പരമായി സ്ത്രീ ധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മലയാളി സമൂഹത്തിൽ അതുണ്ട്. നിയമ വശത്തിനപ്പുറം, സ്ത്രീ ധനം എന്നത് പീഡനത്തിന് ഒരു കാരണം ആകുന്നുണ്ടെങ്കിൽ അതിൻെറ കാരണം യഥാർത്ഥത്തിൽ സ്ത്രീ ധനം അല്ല, വരൻെറയും വരൻെറ വീട്ടുകാരുടെയും സ്വാർത്ഥ മനസാണ്, സ്നേഹിക്കാൻ അറിയാത്ത ഇരുണ്ട മനസുകളാണ്. സ്ത്രീ ധനം കാരണം പ്രശ്നങ്ങൾ പണ്ടും ഉണ്ട് ഇപ്പോഴും ഉണ്ട്. സ്ത്രീ ധനം വാങ്ങിയിട്ടും ഒരു പ്രശ്നവും അതിൻെറ പേരിൽ ഉണ്ടാക്കാത്ത അനേകം ആൾക്കാർ പണ്ടും ഉണ്ട് ഇപ്പോഴും ഉണ്ട്. മാത്രമല്ലാ, സ്ത്രീ ധനത്തിൻെറ പേരിൽ മരുമകളെ ഉപദ്രവിക്കുമ്പോൾ അയാളുടെ അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും അയാളെ ഉപദേശിച്ചു കൂടേ? മരുമകൾക്ക് സംരക്ഷണം കൊടുത്ത് മകൻെറ തെറ്റ് ചൂണ്ടി കാട്ടി കൂടെ? അപ്പോൾ അത് ആ ചെന്നു കയറുന്ന വീട്ടിലെ സ്നേഹ രാഹിത്യത്തിൻെറ പ്രശ്നമാണ്. സ്ത്രീ ധനം അല്ലെങ്കിൽ മറ്റെന്തെങ്കിലും അവിടെ പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കും! എന്തായാലും സ്ത്രീ ധനം എന്നത് നിയമ വിരുദ്ധം തന്നെയാണ് ഒരിക്കലും അത് പ്രോത്സാഹിക്കപ്പെടേണ്ടതല്ല.   സ്‌നേഹമില്ലായ്മയാണ് ഇവിടുത്തെ പ്രശ്നം. ഉള്ളു തുറന്ന് കപടതയില്ലാതെ മറ്റൊരാളെ ഇഷ്ടപ്പെടാൻ കഴിയാത്തതാണ് മലയാളിയുടെ ഒന്നാമതായി പരിഹരിക്കപ്പെടേണ്ട പ്രശ്നം. രണ്ടാമതായി സമൂഹത്തിൻെറ മുൻപിൽ പൊങ്ങച്ചവും ദുരഭിമാനം കാട്ടാൻ ചെയ്യുന്ന അഭിനയവും!        

പാശ്ചാത്യ നാടുകളെ അനുകരിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളും പിൻ തുടരാൻ വിട്ടു പോകുന്നു. വിവാഹം ചെയ്തു കൊടുത്താൽ മാത്രമേ ഒരു വ്യക്തി ജീവിതം പൂർണ്ണമാകൂ, ഒറ്റക്ക് ജീവിച്ചാൽ 

സമൂഹത്തിൻെറ മുൻപിൽ എന്തോ കുറച്ചിലാണ് എന്ന വിചാരം. എന്തെങ്കിലും കുറവുണ്ടെങ്കിൽ സ്ത്രീ ധനം കൂട്ടി കൊടുത്ത് അതിനെ പരിഹരിക്കാൻ ശ്രമിക്കുന്നു മലയാളി! സ്ത്രീ ധനം മോഹിച്ചു വരുന്ന ആണ് പിന്നീടും പല ആവശ്യങ്ങളുമായി വന്നു കൊണ്ടിരിക്കും! വൈകല്യമുള്ള മകളെയോ, ഭർതൃ വീട്ടിൽ നിന്നും പിരിഞ്ഞു വരുന്ന പെണ്ണിനെയോ പിന്നെയും നിർബന്ധിച്ചു വിടാതെ ചേർത്ത് നിർത്തുക. വീണ്ടും മാനസിക ശാരീരിക പീഡനത്തിന് വിട്ടു കൊടുക്കാതിരിക്കുക.    

വിവാഹം എന്നത് തുടക്കത്തിൽ സാമൂഹിക ആവശ്യം ആയിരുന്നു. പിന്നെ മലയാളി അതിൽ കുറച്ചൊക്കെ പൊങ്ങച്ചവും ആഡംബരവും കൂടി കാട്ടാനുള്ള വസ്തു വകകൾ ചേർത്തു തുടങ്ങി. ഇപ്പോൾ അതൊക്കെ ഈ ആധുനിക യുഗത്തിൽ അതിൻെറ മൂർദ്ധന്യാവസ്ഥയിലേക്ക് യാത്ര ചെയ്‌തു കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളിലെ സംസ്കാരം, സമൂഹ മാധ്യമങ്ങൾ, സമൂഹത്തിൻെറ മുന്നിൽ കാണിക്കുന്ന നാട്യം എല്ലാം അതിൻെറ ഭാഗങ്ങളാണ്. ഇതെല്ലം സമൂഹ മനസ്സിനെ ബാധിക്കുന്നു. പാവപ്പെട്ടവർക്കും വിവാഹം എന്നത് വലിയൊരു ഭാരവും ബാധ്യതയും അയി മാറുന്നു.         

 മലയാളിയുടെ വിവാഹം വലിയ മാറ്റങ്ങളിൽ കൂടിയാണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്. ഒന്ന് കാലുറച്ച് നില്ക്കാൻ ഇനിയും വർഷങ്ങൾ വേണ്ടി വരും. പ്രണയ സാഫല്യമോ, പ്രണയിക്കുന്നതിനോ വേണ്ടി ആകട്ടെ മലയാളിയുടെ വിവാഹം. പങ്കു വെക്കൽ മധുരമാണെന്നും, ജീവിതം ഇനി മറ്റൊരാളുമായി പങ്കു വെക്കുമ്പോൾ കൂടുതൽ മധുരതരമാകും എന്ന് തിരിച്ചറിഞ്ഞിട്ടാകണം ആണും പെണ്ണും വിവാഹ പന്തലിലേക്ക് കാലെടുത്തു വെക്കാൻ. സ്നേഹത്തിൻെറ വലം കൈ പിടിച്ചാകണം പുതു വീട്ടിൽ അവർ സ്വീകരിക്കപ്പെടാൻ. അതിന് ഒന്നാമതായി സ്നേഹം എന്താണെന്ന് എല്ലാവരും അറിയണം. ആണും പെണ്ണും വീട്ടുകാരും സമൂഹവും എല്ലാവരും. അതിൻെറ തുടക്കം ഓരോ വീടുകളിലും തുടങ്ങണം, വിദ്യാലയങ്ങളിൽ അത് കുട്ടികളെ കാട്ടി കൊടുക്കണം, സമൂഹത്തിൽ അത് പരിശീലിക്കപ്പെടണം. സർക്കാറിനും ഒരുപാട് കാര്യങ്ങൾ ഇതിനായി ആവിഷ്കരിക്കാൻ പറ്റും.

സ്നേഹമാണഖില സാരമൂഴിയിൽ എന്ന നിത്യ നിതാന്ത സത്യം ആചരിക്കപ്പെടണം. എങ്കിലേ കരുത്താർന്ന വിവാഹ ജീവിതങ്ങൾ ഉണ്ടാവൂ. നാളത്തെ നല്ല സമൂഹം ഉണ്ടാവൂ. നല്ല കുടുംബങ്ങൾ ഉണ്ടാകേണ്ടത് സമൂഹത്തിൻെറ ആവശ്യം ആണ്. ഇല്ലെങ്കിൽ ഞെട്ടിക്കുന്ന വാർത്തകളും കെട്ടുറപ്പില്ലാത്ത പ്രശ്നങ്ങൾ നിത്യം ഉണ്ടാവുന്ന ഒരു സമൂഹമായി മാറും. 

ചുരുക്കി പറഞ്ഞാൽ മലയാളി ഇപ്പോഴും വിവാഹ കാര്യത്തിൽ വികസ്വരത്തിൽ ആണ്.  ഇല്ലത്തൂന്ന് പുറപ്പെട്ടിട്ടേ ഉള്ളൂ.. ഒരുപാട് നല്ല സഞ്ചാരങ്ങൾ, പഠിക്കലുകൾ ഇനിയും ബാക്കി ഉണ്ട്.    

മുഖ്യമായി സ്നേഹവും, അറിവും, നല്ല ജീവിത കാഴ്ച്ചപ്പാടുകളും ഉണ്ടാവട്ടെ... വീടുകളിൽ, വിദ്യാലയങ്ങളിൽ, സമൂഹത്തിൽ. മലയാളി അവിടെ എത്തും, വിദൂരമല്ല അത്. ദുഃഖ വാർത്തകൾ ഇടക്ക് കേൾക്കുമ്പോഴും ഇപ്പോഴും ഉണ്ട് സന്തോഷത്തിലും സ്നേഹത്തിലും വസിക്കുന്ന മലയാളി വീടുകൾ. കൂടുമ്പോൾ ഇമ്പമുള്ള ഭവനങ്ങൾ. സാരമില്ലെടാ പോട്ടെ എന്നു പറയുന്ന തലോടലുകൾ. ഇവൾ മരുമകളല്ല എൻെറ മോളാണ്/മോനാണ്  എന്ന് പറയുന്ന വീടുകൾ. എല്ലാം നന്നാവട്ടെ. ശുഭ പ്രതീക്ഷയോടെ നമുക്ക് മുന്നേറാം. 

Srishti-2022   >>  Article - Malayalam   >>  പുര നിറഞ്ഞ പെണ്ണ്

പുര നിറഞ്ഞ പെണ്ണ്

***" ഇങ്ങനെ കിടന്നു ചിരിച്ചു മറിഞ്ഞു തൊണ്ട തുറന്നോ, പെണ്ണാണ് എന്ന ബോധം വേണ്ടേ.നാളെ വേറൊരു വീട്ടിൽ പോകേണ്ടവൾ ആണെന്ന ബോധമില്ല.വായടച്ചു സംസാരിക്കെടി "

"ഉറക്കെ ചിരിച്ചാലോ, ഉച്ചത്തിൽ സംസാരിച്ചാലോ പെണ്ണ് പെണ്ണല്ലാതെ ആകുമോ ?ഇങ്ങനെ പിറന്ന വീട്ടിൽ തന്നെ അവഗണനയുടെ ടേപ്പ് ഒട്ടിക്കപ്പെട്ട പെണ്ണ് മറ്റൊരു വീട്ടിലെ തടവറയെക്കുറിച്ചു നിങ്ങളോടു എങ്ങിനെ സംസാരിക്കാൻ ആണ് ?"

  ***"വയസ്സ് 20 കഴിഞ്ഞില്ലേ, കെട്ടിക്കാറായില്ലേ ?, ഇനിയും വച്ചോണ്ടിരുന്നാ ചന്തമൊക്കെ  പോകും, പിന്നെ ചെറുക്കനെയും കിട്ടൂല "

"20 അല്ലെ ആയുള്ളു, കല്യാണ പ്രായം 20 ആണെന്ന് നിയമം ഒന്നും വന്നില്ലല്ലോ...അവിടിരുന്നോട്ടെ, ഇനി പുതിയ ഒരുത്തൻ ജനിച്ചു വന്നു കെട്ടേണ്ട കാര്യം ഇല്ലല്ലോ.ഉള്ള ചന്തമൊക്കെ  മതി"

***"ഇതിപ്പോ എന്തു പഠിപ്പ് ആണ്, വയസ്സു 27 ആയി, ഇനിയും പഠിക്കാൻ എന്തിരിക്കുന്നു ?കൂടെയുള്ളതുങ്ങളൊക്കെ കെട്ടി പിള്ളേരും ആയി "

"വിദ്യാഭ്യാസത്തിനു പ്രായപരിധി ഒന്നും തീരുമാനിച്ചിട്ടില്ല, പഠിക്കട്ടെ, ജോലി വാങ്ങട്ടെ, സ്വന്തം കാലിൽ നിൽക്കട്ടെ. എന്നിട്ടു ആലോചിക്കാം ബാക്കി"

**"ജോലി വാങ്ങി കുറെ കാശു സമ്പാദിച്ചിട്ട് എന്തിനാ ? പെണ്ണുങ്ങൾ ജോലിക്കു പോയി ചിലവ് നടത്തേണ്ട കാര്യമൊന്നും ഞങ്ങടെ കുടുംബത്തിൽ ഇല്ല"

"കാശ് ഉണ്ടാക്കി ചിലവ് നടത്തുന്നതിന് പെണ്ണെന്നും ആണെന്നും വേർതിരിവിന്റെ ആവശ്യം ഒന്നുമില്ല. പെണ്ണ് ജോലിക്കു പോയാലുടനെ തകരുന്ന പാരമ്പര്യം ആണെങ്കിൽ ആ പാരമ്പര്യം അങ്ങു തച്ചുടച്ചു കളഞ്ഞേക്ക്"

***"വീട് നോക്കി ഭർത്താവിനെയും മക്കളെയും നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന പെണ്ണാണ് ഒരു മാതൃകാ യുവതി.പെണ്ണിനെ അങ്ങിനെയാണ് വളർത്തേണ്ടത്.ജോലിക്ക് പോകുന്ന പെണ്ണിന് എവിടെയാ ഇതിനൊക്കെ സമയം"

"ജോലിക്കു പോകുന്ന പെണ്ണുങ്ങളും വീടും കുടുംബവും നോക്കുന്നുണ്ട് ഹേ..വീടിനെ കുളിപ്പിച്ചു lizol മുക്കി,ഭർത്താവിനെ എണീപ്പിച്ചു റെഡിയാക്കി ഒരുക്കി ഓഫീസിൽ വിട്ട്, അമ്മായി അമ്മയ്ക്ക് പാദസേവ ചെയ്തു, മക്കളുടെ ആവശ്യങ്ങൾ നോക്കിയെടുത്തു, സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്നു വേലക്കാരിയെ പോലെ ജീവിച്ചാൽ മാത്രമെ നല്ല യുവതി ആകുമെങ്കിൽ ആ certificate എന്റെ മകൾക്ക് വേണ്ട.സ്വന്തമായി നിലനിൽപ്പും വ്യക്തിത്വവുമുള്ള ഒരു യുവതിയായി എന്റെ മകൾ വളർന്നാൽ മതി"

***"അല്ലെങ്കിലും കയ്യിൽ നാലു കാശു വന്നാൽ പെൺപിള്ളേർക്ക് അഹങ്കാരമാ. പിന്നെ ആണുങ്ങളെ അനുസരിക്കാൻ അവൾക്കൊക്കെ വലിയ മടി ആയിരിക്കും"

"ഈ പറയുന്നത് കുറെ മൂത്തു നരച്ച അമ്മച്ചിമാർ അല്ലിയോ, വീട്ടിൽ കുത്തിയിരിക്കുന്ന അമ്മച്ചിമാർക്കൊക്കെ അല്ലേലും നാലു കാശു സമ്പാദിക്കുന്ന പെണ്ണുങ്ങളോട് വലിയ കെറുവ് തന്നാ.അതു അവിടെ തന്നെ വച്ചിരുന്നോ.ആണുങ്ങളെ അനുസരിച്ചു ജീവിക്കണം എന്നൊരു ചൊല്ല് വേണ്ട, നല്ലതു പറയുന്നത് ആണായാലും പെണ്ണായാലും അതു പരസ്പരം മനസ്സിലാക്കിയാണ് അനുസരിക്കേണ്ടതും അവഗണിക്കേണ്ടതും"

***"നമ്മള് പെണ്ണുങ്ങൾ എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിക്കണം.നാളെ മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവൾ ആണ്,അവിടത്തെ ചിട്ടകൾക്ക് അനുസരിച്ചു നടക്കേണ്ടവൾ ആണ്.കെട്ടിച്ചു വിട്ട വീടാണ് നിന്റെ വീട്, ജീവിത കാലം മുഴുവനും ജീവിക്കേണ്ട വീട്"

"തീർന്നില്ലേ...അടക്കവും ഒതുക്കവും കൊണ്ടു അവളിലെ പെണ്ണിനെ നിങ്ങൾ കൊന്നു കളഞ്ഞില്ലേ,കീ കൊടുക്കുന്ന പാവയായി ജീവിക്കാൻ അല്ലെ ഈ ക്ലാസ് കൊണ്ടു നിങ്ങൾ അവളെ പ്രാപ്തയാക്കിയത്..സഹനത്തിന്റെ ഒടുവിൽ രക്ഷപ്പെട്ടു വരാൻ സ്വന്തം വീട് പോലും ഇല്ലെന്നു നിങ്ങൾ അവളോട് പറയാതെ പറഞ്ഞു അവളെ ഒരു അന്യ ആക്കിയില്ലേ..മരണം അവളുടെ ഒരേ ഒരു ഓപ്ഷൻ ആക്കി മാറ്റിയില്ലേ നിങ്ങൾ.."

***"സ്ത്രീധനം ആയിട്ടൊന്നും വേണ്ട.പെണ്ണിനെ മാത്രം മതി.നിങ്ങളുടെ മകൾക്ക് എന്തു കൊടുക്കണം എന്നു നിങ്ങൾക്ക് തോന്നുന്നുവോ അതു കൊടുക്കാം.ഞങ്ങള് ഒറ്റമോളെ കെട്ടിച്ചു വിട്ടപ്പോ ആകെ 50 പവനും 10 സെന്റ് സ്ഥലവും ഒരു കാറും മാത്രമേ കൊടുത്തുള്ളു, അവളുടെ ചെക്കൻ വീട്ടുകാർ ഒന്നും ചോദിച്ചിട്ടല്ല,ഞങ്ങടെ മോൾ അല്ലേ..... പിന്നെ നാട്ടുനടപ്പ് അനുസരിച്ചു ചെയ്യണ്ട ചിലതൊക്കെ ഇല്ലേ .സദ്യയ്ക്ക് ഒരു കുറവും വരരുത് എന്ന ഒറ്റ നിബന്ധന മാത്രമേ ഞങ്ങൾക്കുള്ളൂ..."

"അടിപൊളി ...ധർമക്കല്യാണം അല്ലെ..സ്ത്രീധനം ചോദിച്ചില്ല,പകരം സ്വന്തം മകൾക്ക് കൊടുത്തത്തിൽ നിന്നും ഒട്ടും കുറയരുത് എന്നു പറഞ്ഞു വച്ചു.നാട്ടുനടപ്പുകൾ ഓർമിപ്പിച്ചു. എന്തിനാണ് ഈ സ്ത്രീധനവും നാട്ടുനടപ്പും ?കല്യാണം പെൺവീട്ടുകാരുടെ ബാധ്യതയും ആൺവീട്ടുകാരുടെ അവകാശവും അല്ല, മറിച്ചു തലമുറകൾ പരിപാലിക്കപ്പെടാൻ ഇരു കൂട്ടരുടെയും ആവശ്യമാണത്. ചിലവുകൾ പരസ്പരം പങ്ക് വച്ചു ഉള്ളത് കൊണ്ട് കൂട്ടിക്കെട്ടി പണത്തിന്റെ ധൂർത്ത് കാണിക്കാതെ കല്യാണം നടത്തിക്കൂടെ ?ഒരു പെൺകുഞ്ഞിനെ കഴുകനും പരുന്തിനും കൊടുക്കാതെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കുന്നതും പോരാഞ്ഞ് ജീവിതകാലം മുഴുവനും അവൾക്കു സ്ത്രീധനം എന്ന പേരിൽ ജാമ്യം കൊടുക്കണമെങ്കിൽ പിന്നെ എന്തിനു വിവാഹം കഴിപ്പിക്കണം ?"

***"എനിക്ക് ഒറ്റ മോൾ ആണ്.ഞാൻ ഉണ്ടാക്കിയതൊക്കെ അവൾക്കാണ് .500 പവൻ ഇട്ടു അണിഞ്ഞൊരുങ്ങി ആർഭാടം ആയി തന്നെ കല്യാണം നടത്തണം"

"നിങ്ങളുടെ ആർഭാടം കാരണം ലോണെടുത്തു മുടിഞ്ഞു കല്യാണം നടത്തേണ്ടി വരുന്ന ദരിദ്ര്യവാസി എന്നൊക്കെ നിങ്ങൾ പുച്ഛിക്കുന്ന പാവങ്ങളുടെ അവസ്ഥയോ ?ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ കല്യാണം നടത്തുന്ന കാലം എന്നൊന്ന് സ്വപ്നം കണ്ടു തുടങ്ങിക്കൂടെ ? രണ്ട് വ്യക്തികളിലൂടെ 2 കുടുംബങ്ങൾ കൂടിച്ചേരുന്നതിന് 200 പവനും 20000 പേർക്ക് സദ്യയും കൊടുക്കേണ്ട കാര്യം ഇല്ല എന്നു ഉറപ്പിച്ചൂടെ ??"

*******        ********         ********         *********           *********

കുട്ടി പെണ്ണായാലും ആണായാലും വിവരവും,വിദ്യാഭ്യാസവും ,വിവേകവും പകർന്നു നൽകി വ്യക്തിത്വമുള്ള സ്വയം പര്യാപ്തരായ വ്യക്തികളായി അവരെ വളർത്തിക്കൊണ്ടു വരേണ്ടതാണ് നമ്മുടെ ഉത്തരവാദിത്വം എന്നു മാതാപിതാക്കൾ ആദ്യം തിരിച്ചറിയുക. അടക്കവും ഒതുക്കവുമുള്ള പെണ്ണ്, മറ്റൊരു വീട്ടിൽ പോയി ജീവിക്കേണ്ടവൾ, എല്ലാം സഹിക്കേണ്ടവൾ, കുടുംബ ഭദ്രതയ്ക്കായി സ്വപ്നങ്ങൾ ത്യജിക്കേണ്ടവൾ തുടങ്ങിയ ബാധ്യതയുടെ ലേബലുകൾ ഓർമ വയ്ക്കുമ്പോൾ മുതൽ അടിച്ചേല്പിച്ച് ഒരു പെൺകുട്ടിയെ  സ്വയം മൂല്യമില്ലാത്തവളായി മാറ്റാതിരിക്കുക.

വിവാഹം ജീവിതത്തിലെ ഒരു ആവശ്യം മാത്രമാണെന്നും രണ്ടു കുടുംബങ്ങളും ചേർന്നു നടത്തേണ്ട -പരസ്പര ധാരണയിലും വിശ്വാസത്തിലും പടുത്തുയർത്തേണ്ട ഒരു ബന്ധമാണിതെന്നും നാം മനസ്സിലാക്കണം.സ്ത്രീധനവും സമ്പത്തും കണക്കു പറഞ്ഞു ആരുടെയും കഴുത്തറുക്കാതിരിക്കണം. ഇഷ്ടമില്ലാത്തിനോട് NO പറയാനും ഇഷ്ടമുള്ള കാര്യങ്ങളെ നേരായ രീതിയിൽ തിരഞ്ഞെടുത്തു മുന്നേറാനും നമ്മുടെ പെണ്മക്കളെ പ്രാപ്തരാക്കണം.

ഉത്തമയായ മരുമകൾ എന്നാൽ ഭർത്താവിന്റെ അടിച്ചുതളിക്കാരിയായും, അമ്മായി അമ്മയുടെ അടുക്കളകാരിയായും, അലാറം വച്ചു ഉറക്കം എണീറ്റു അടിമയെപ്പോലെ നിങ്ങളുടെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ട പാവ അല്ലെന്നു എല്ലാ ആണ്മക്കളുടെയും അമ്മമാർ തിരിച്ചറിയുക. മരുമകൾ രാവിലെ ഉറക്കമെണീറ്റ് കുളിച്ചൊരുങ്ങി നിങ്ങൾ പറയുന്ന പോലെ മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി (അടങ്ങി ഒതുങ്ങി)ജീവിക്കുന്നത് അമ്മായി അമ്മയെയോ ഭർത്താവിനെയോ ഭയന്നല്ല, തന്നെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ വീട്ടുകാരെ ഓർത്തും തന്റെ കണ്ണു നനയുന്നത് അവരുടെ ഹൃദയത്തിൽ നിന്നും ചോര പൊടിയുന്നതിനു സമം ആണെന്നും അവൾ വിശ്വസിക്കുന്നതു കൊണ്ടാണെന്നു നിങ്ങൾ തിരിച്ചറിയുക.

ആണായാലും പെണ്ണായാലും അവർ വ്യക്തികളാണ് .സ്വന്തമായി ആഗ്രഹങ്ങളും, പ്രതീക്ഷകളും ഉള്ള, ജീവിതത്തെ കുറിച്ച് സ്വന്തമായി കാഴ്ചപ്പാടുകളുള്ള സ്നേഹവും, ബഹുമാനവും ഒപ്പം സ്വയം ഒരു സ്പേസും  ആഗ്രഹിക്കുന്ന വ്യക്തികൾ .

സ്വീകരണമുറി ആണിനും അടുക്കള പെണ്ണിനും തീറെഴുതി കൊടുത്ത ആചാരങ്ങളെ മറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയുക.ആണ്മക്കളെയും പെൺമക്കളെയും വേർതിരിവുകളില്ലാതെ വളർത്താനും , വിദ്യാഭ്യാസത്തിനൊപ്പം വിവേകം പകർന്നു നൽകാനും നമുക്ക് കഴിയണം.

വാൽകഷ്ണം :-

*** കണക്കു പറഞ്ഞു വാങ്ങുന്ന എച്ചികളെയും, ചോദിക്കുന്നതിന്റെ ഇരട്ടി കൊടുക്കുന്ന പണമാക്രികളെയും, തനിക്കു സ്വർണവും പണവും തന്നു ആർഭാടപൂർവം കല്യാണം നടത്തേണ്ടത് അച്ഛന്റെ കടമയാണെന്ന് വിശ്വസിക്കുന്ന കൂപമണ്ഡൂകങ്ങളായ പെൺമക്കളെയും ,ഭാര്യയുടെ സ്ത്രീധനം കൊണ്ടാണ് തനിക്കു വീടും കാറും ഉണ്ടാകേണ്ടത്  എന്ന് ആഗ്രഹിക്കുന്ന പോങ്ങന്മാരായ ഭർത്താക്കന്മാരേയും, പോക്കില്ലെങ്കിലും കടം വാങ്ങി മുടിഞ്ഞും ലോണെടുത്തും മകളെ കെട്ടിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്ന് വിശ്വസിക്കുന്ന പാവം പാവം അച്ഛനമ്മമാരെയും ,ഹോസ്റ്റലിലെ വാർഡനേക്കാൾ ഭീകര ജീവിയായാൽ മാത്രമേ അമ്മായി വാല്യൂ കിട്ടു എന്ന് കരുതുന്ന അമ്മായി അമ്മമാരെയും നല്ല ചൂരലെടുത്തു നാല് കൊടുത്ത് നന്നാക്കിയാൽ ഒരു വിധം സ്ത്രീധന പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞു കിട്ടും 

Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

Anas Abdul Nazar

ENVESTNET

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ അടുത്ത സമയത്ത് നടത്തിയ ദേശീയ ആരോഗ്യ സർവ്വേ പ്രകാരം കേരളത്തിലെ 52 ശതമാനം സ്ത്രീകളും പുരുഷന്മാർ ഭാര്യമാരെ തല്ലുന്നതിന് അനുകൂലിക്കുന്നവർ ആണത്രേ. സർവേയിലെ മറ്റൊരു കണ്ടെത്തൽ പ്രകാരം ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളിൽ 59 ശതമാനം പേരും പുറത്തു പറയാൻ തയ്യാറാകാതെ സഹിച്ച് മുന്നോട്ട് പോകുന്നവരാണ്. ഇങ്ങനെ ഭൂരിപക്ഷം സ്ത്രീകളും വിധേയത്വ മനോഭാവത്തിൽ ജീവിക്കുന്ന ഒരു സമൂഹത്തിലാണ് സ്ത്രീധനമെന്ന മനുഷ്യവിരുദ്ധമായ ആചാരത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്നത്.

മനുഷ്യനെ നികൃഷ്ടമായി കണ്ടിരുന്ന ഒരു സമൂഹത്തിന് പുത്തനുണർവ്വും പുതു ജീവനും നൽകി കൊണ്ടാണ് 1861 ൽ എബ്രഹാംലിങ്കൺ അടിമക്കച്ചവടം നിർത്തലാക്കുന്നത്. ആ അടിമക്കച്ചവടത്തോളം നികൃഷ്ടമായ ഒന്നാണ് സ്ത്രീധനസമ്പ്രദായം എന്ന് പറയാതെ വയ്യ. 

സൗമ്യ, മോഫിയ, വിസ്മയ എന്നിങ്ങനെയുള്ള പേരുകൾ കേൾക്കുമ്പോൾ ഞെട്ടുന്നവരും രോഷം പ്രകടിപ്പിക്കുന്നവരുമൊക്കെ തന്നെ തൻറെ മകളുടെ അല്ലെങ്കിൽ മകൻറെ കാര്യം വരുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ സ്ത്രീധനം നൽകാനും വാങ്ങാനും തയ്യാറാക്കുന്നു. സ്ത്രീധനം, നിയമം മൂലം നിരോധിച്ച ഒരു സമൂഹത്തിലാണ് ഇത് നടക്കുന്നത് എന്നുള്ളതാണ് വിരോധാഭാസം.

1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂവരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിൻറെ നിർവചനത്തിൽ ഉൾപ്പെടുന്നില്ല. ഈ ഒരു ഭാഗമാണ് പലപ്പോഴും സ്ത്രീധനമെന്ന ദുരാചാരത്തെ സാധൂകരിക്കാനും ലഘൂകരിക്കാനുമായി മനപൂർവ്വമോ അല്ലാതെയോ ഉപയോഗപ്പെടുത്തുന്നത്.

മനുഷ്യൻറെ അന്തസ്സിന് ചേരാത്ത ഒന്നായിട്ടും എന്തുകൊണ്ടാണ് കേരളം പോലെ പല മേഖലകളിലും ഒന്നാം സ്ഥാനത്തുള്ള ഒരു സംസ്ഥാനത്ത് ഈ ഒരു ദുരാചാരം നിലനിൽക്കുന്നതെന്ന് പരിശോധിക്കാം.

 പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥ 

സ്ത്രീധനം ഉൾപ്പെടെ പൊതുവെയുള്ള പല സ്ത്രീ പ്രശ്നങ്ങളുടെയും  കാരണങ്ങൾ പരിശോധിച്ചാൽ പ്രഥമസ്ഥാനം പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്കാണ് എന്ന് മനസ്സിലാക്കാം. സ്ത്രീകളുടെ അതിർവരമ്പുകളും അവർക്കുവേണ്ടിയുള്ള ചട്ടക്കൂടുകളും ഒക്കെ ഒരുക്കുന്നത് പുരുഷന്മാരോ അവർ മേധാവിത്വം വഹിക്കുന്ന സമൂഹമോ ആണ്. അത്തരമൊരു സമൂഹത്തിൽ എത്രയൊക്കെ സ്ത്രീ സുരക്ഷാ നിയമങ്ങൾ പാസ്സാക്കിയാലും സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കാൻ കഴിയില്ല. മറിച്ച് സ്ത്രീകൾക്ക് സമൂഹത്തിൽ അധികാരം ഉണ്ടാവുകയും ആ അധികാരം ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയും ചെയ്തെങ്കിൽ മാത്രമേ നിയമങ്ങളൊക്കെ കൃത്യമായി നടപ്പിൽ വരുത്താൻ സാധിക്കുകയുള്ളൂ.

പിന്തുടരപ്പെടുന്ന പാരമ്പര്യം

ഇന്നലെകൾ അങ്ങനെയായിരുന്നു അതിനാൽ ഇന്നും അങ്ങനെ ആയിരിക്കണം എന്നു ശഠിക്കുന്ന ഒരു വിഭാഗം മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഭയക്കുന്നവരും മടിക്കുന്നവരും ആണ്. ഇവിടെ പ്രതിസ്ഥാനത്ത് വരുന്നത് വധുവരന്മാരുടെ അച്ഛനമ്മമാരും ബന്ധു ജനങ്ങളുമൊക്കെയാണ്. ഇന്നലെ ചെയ്തോരപരാധം ഇന്നത്തെ ആചാരമായി കാത്തു സൂക്ഷിക്കേണ്ടതിന്റെ ബാദ്ധ്യത തങ്ങൾക്കാണ് എന്ന ചിന്തയാണ് അവരെ ഭരിക്കുന്നത്. 

ഈ ചിന്താഗതിയുള്ള തലമുറ ചെറുപ്പംമുതലേ ആൺകുട്ടികളുടെ മനസ്സിൽ തനിക്ക് കിട്ടാൻ പോകുന്ന സ്ത്രീധനത്തിന്റെ കണക്കുകൾ തിരുകിക്കയറ്റുന്നു. പെൺകുട്ടിയാണെങ്കിൽ അവൾക്ക് നൽകേണ്ടതിൻറെ കണക്കുകൾ കേട്ടു കൊണ്ടായിരിക്കും അവളുടെ ദിനരാത്രങ്ങൾ കടന്നു പോകുന്നത്. ഇവിടെ ആണ് സമ്പത്തും പെണ്ണ് പ്രാരാബ്ദവും ആയി മാറുകയാണ്.

  മാറിവരുന്ന വിവാഹ സംസ്കാരം

വിവാഹം ഇന്ന് വലിയ ബിസിനസ് ആണ്. എണ്ണിയാൽ ഒടുങ്ങാത്ത മാട്രിമോണിയൽ സൈറ്റുകൾ, സിനിമാ ചിത്രീകരണത്തെ വെല്ലുന്ന ഫോട്ടോ/ വീഡിയോ ഷൂട്ടുകൾ ചെയ്തു നൽകുന്ന ഏജൻസികൾ, പലതരം ഡിസൈനുകളിലുള്ള ആഭരണങ്ങൾ വിൽക്കുന്ന ആഭരണ ശാലകൾ, രുചി നോക്കിയാൽ തന്നെ വയറുനിറയുന്ന രീതിയിൽ നിരവധി വിഭവങ്ങൾ വിളമ്പുന്ന കാറ്ററിംഗ് യൂണിറ്റുകൾ അങ്ങനെ പലവിധമായ ബിസിനസുകാരുടെ സമ്മേളനമാണ് ഒരു വിവാഹം.

ഇവിടെ ഉള്ളവൻ ധൂർത്തിലൂടെ വിവാഹം പൊടിപൊടിക്കുമ്പോൾ അങ്ങനെ നടത്താൻ പറ്റാത്തവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു അവകാശത്തിനു വിലങ്ങുതടിയായി മാറുകയാണ് സ്ത്രീധനമുൾപ്പടെയുള്ള വിവാഹ സംബന്ധിയായ ആർഭാടങ്ങൾ. സ്വർണ്ണത്തിൽ പൊതിഞ്ഞ ഉള്ളവൻറെ വീട്ടിലെ മണവാട്ടി കല്യാണ മണ്ഡപത്തിലേക്ക് കാൽ വയ്ക്കുമ്പോൾ, പറഞ്ഞ തുക തികച്ചില്ലാത്തതിൻറെ പേരിൽ ഇല്ലാത്തവന്റെ വീട്ടിലെ കുട്ടികൾക്ക് വിവാഹമേ നിഷിദ്ധമായി മാറുന്നു.

 ഇതിനിടയിലുള്ള ഒരുകൂട്ടർ -മധ്യവർഗം, കടംവാങ്ങിയും വീടും പുരയിടവും വിറ്റോ പണയത്തിലാക്കിയോ ഒക്കെ ആർഭാടമായി കല്യാണം നടത്താൻ നിർബന്ധിതരാകുന്നു. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പ്രശ്നങ്ങൾ ഈ മൂന്നു കൂട്ടർക്കും ഏറെക്കുറെ തുല്യമായി തന്നെ ഭാവിക്കുന്നതായി കാണാം.  

പരസ്യങ്ങളുടെ സ്വാധീനം 

"പെണ്ണായാൽ പൊന്നുവേണം പൊന്നിൻകുടം ആയിടേണം...." മലയാളി സ്ത്രീകളുടെ ആഭരണഭ്രമം കൂട്ടാൻ പരസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

നാഷണൽ സാമ്പിൾ സർവേ ഓഫീസ്(NSSO) സർവ്വേ പ്രകാരം സ്വർണത്തിനായി ഏറ്റവും കൂടുതൽ ചെലവിടുന്ന ഇന്ത്യൻ സംസ്ഥാനം കേരളമാണ്. ഗ്രാമപ്രദേശങ്ങളിലെ കണക്ക് നോക്കിയാൽ തൊട്ടുപിന്നിലുള്ള ഗോവയെക്കാൾ 6 മടങ്ങാണ് സ്വർണ്ണത്തിലുള്ള കേരളത്തിന്റെ പ്രതിശീർഷ ചെലവ്. (Per capita expenditure).

നഗരപ്രദേശങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. രണ്ടാംസ്ഥാനത്തുളള തമിഴ്നാടിനെക്കാൾ നാലു മടങ്ങാണ് കേരളം സ്വർണ്ണത്തിനായി ചെലവാക്കുന്നത്. ഒരു സമ്പാദ്യം എന്ന നിലയിൽ നിന്നും മാറി കല്യാണ വേദിയിലെ അവശ്യ വസ്തുവായി സ്വർണാഭരണങ്ങൾ മാറുമ്പോഴാണ് പിന്തുടർച്ചയായി മറ്റ് പ്രശ്നങ്ങളും ഉടലെടുക്കുന്നത്.

അല്പം കണക്കുകളിലൂടെ

2021 ൽ ഇത് എഴുതുന്നത് വരെ പത്തോളം പേരാണ് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം 18നും 24നും ഇടയിൽ പ്രായമുള്ളവരായിരുന്നു എന്നതാണ് കൂടുതൽ ഖേദകരം. 2016 മുതൽ 2020 വരെയുള്ള സംസ്ഥാന പോലീസ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ നോക്കിയാൽ 63 സ്ത്രീകളാണ് സ്ത്രീധനം മൂലം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുള്ളത്. രേഖപ്പെടുത്താത്ത കണക്കുകൾ അതിലുമേറെ ഉണ്ടാകാം. സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ തുലോം കുറവാണ് എന്നാണ് പോലീസ് ഭാഷ്യം. സ്ത്രീധന പീഡനങ്ങളുടെ കാഠിന്യം ലോകം അറിയുന്നതിന് ഒരു പെൺ ജീവൻ പലപ്പോഴും ഇല്ലാതാകേണ്ടതായി വരുന്നു.

 നിലവിലുള്ള നിയമങ്ങൾ 

1961ലെ സ്ത്രീധന നിരോധന നിയമം നിയമം പ്രകാരം നേരിട്ടോ അല്ലാതെയോ ഭർത്താവോ ഭർതൃവീട്ടുകാരോ സ്ത്രീധനമാവശ്യപ്പെട്ടാൽ ശാരീരിക പീഡനം ഇല്ലെങ്കിൽ കൂടി ആറു മാസം മുതൽ രണ്ടു വർഷം വരെ തടവു ലഭിക്കാം

2005-ലെ പ്രൊട്ടക്ഷൻ ഓഫ് women from domestic violence act പ്രകാരവും പീഡനങ്ങൾ കുറ്റകരമാണ്. പ്രസ്തുത നിയമപ്രകാരം ഒരു സ്ത്രീക്ക് ഡൊമസ്റ്റിക് റിലേഷൻഷിപ്പ് ഉള്ള വീട്ടിൽ നിന്നും യാതൊരു കാരണവശാലും അവരെ ഇറക്കിവിടാൻ ആർക്കും അധികാരം ഇല്ല. മാത്രമല്ല ആ വീട്ടിൽ നിന്നും അവർക്ക് ശല്യമാകുന്നവരെ ഇറക്കിവിടാൻ വരെ നിയമം അനുശാസിക്കുന്നുണ്ട്, പൊതുവേ അങ്ങനെ നടക്കാറില്ലെങ്കിലും . ഐപിസി 498, 304b, 2004ലെ സ്ത്രീധന നിരോധന ചട്ടം ഇങ്ങനെ നിയമത്തിൻറെ സാധ്യതകൾ അനവധിയാണ്.

 പരിഹാര മാർഗങ്ങൾ

അടുത്തിടെ നടന്ന സ്ത്രീധന മരണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അനവധി ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. അതേ പോലെ ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം എന്ന ആശയം, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ തുടങ്ങിയവയൊക്കെ മാറ്റത്തിന് ശുഭസൂചനകളായി തന്നെ കണക്കാക്കണം.

വീടുകളിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ സ്ഥാനം നൽകാൻ രക്ഷകർത്താക്കൾ പ്രതിജ്ഞാബദ്ധരാകണം. സഹിച്ചും ക്ഷമിച്ചും കഴിയാൻ ഉപദേശിക്കുന്നതിന് പകരം പ്രശ്നങ്ങളെ തന്റേടത്തോടെ നേരിടാൻ പെൺകുട്ടികളെ ചെറുപ്പത്തിലേ സജ്ജരാക്കണം. ഇവിടെയാണ് ലിംഗസമത്വത്തിൻറെ ആവശ്യകതയും വരുന്നത്. 

ആണും പെണ്ണും പ്രകൃതിയുടെ രണ്ടു ഭാവങ്ങളാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെ ഒന്ന് മറ്റൊന്നിനേക്കാൾ മുകളിലല്ല എന്നും രണ്ടുകൂട്ടർക്കും അന്തസ്സോടെ ജീവിതം നയിക്കാനുള്ള അവകാശം ഭൂമിയിൽ തുല്യമാണെന്നും എല്ലാവർക്കും ബോധ്യം വരുമ്പോൾ സ്ത്രീധനം ഉൾപ്പെടെയുള്ള ദുരാചാരങ്ങളും അറുതി വരുന്നു.

വിവാഹ സമ്പ്രദായത്തിലും കാലോചിതമായ മാറ്റങ്ങൾ വേണം. വിവാഹശേഷം ആണിൻറെ വീട്ടിലേക്ക് എന്ന രീതിക്ക് പകരം ആണും പെണ്ണുമായി മറ്റൊരു വീട്ടിലേക്ക് മാറിയാൽ ബാഹ്യ ഇടപെടലുകൾ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും.

കാരണവന്മാർ തീരുമാനിച്ച് തൂക്കമൊപ്പിച്ച സ്വർണവും പണവും നൽകി അന്യ വീട്ടിലേക്ക് ആർഭാടപൂർവ്വം ബാധ്യത ഒഴിപ്പിച്ചു വിടുന്ന മനോഭാവങ്ങൾക്കും വിരാമം ഉണ്ടാകണം.

സ്വന്തം കഴിവിൽ പരിപൂർണ്ണ വിശ്വാസമുള്ളവരും സ്വന്തം കാലിൽ നിൽക്കാൻ തന്റേമുള്ളവരുമായി നമ്മുടെ പെൺ തലമുറയെ മാറ്റിയെടുക്കണം. എങ്കിൽ മാത്രമേ വിവാഹത്തിൽ നിന്നും സ്ത്രീധനമെന്ന അപരിഷ്കൃത സമ്പ്രദായത്തെ അറുത്തുമാറ്റാൻ പോകുകയുള്ളൂ അതോടൊപ്പം തന്നെ സഹജീവിയുടെ അന്തസ്സിനെ ചോദ്യം ചെയ്യാത്ത ഒരു ആൺ തലമുറയെയും നമ്മൾ വാർത്ത നടക്കേണ്ടിയിരിക്കുന്നു.

Srishti-2022   >>  Article - Malayalam   >>  മാറ്റത്തിൻറെ അടിസ്ഥാനം

SHERIN MARIAM PHILIP

Envestnet Pvt Ltd

മാറ്റത്തിൻറെ അടിസ്ഥാനം

 ഈയിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടു. ഒരു പെൺകുട്ടി തൻറെ സുഹൃത്തിനോട് പറയുന്നു എൻറെ അച്ഛൻ എനിക്ക് പഠനശേഷം ജോലിയും വാങ്ങി തരും 101 പവൻ സ്വർണവും നൽകി കെട്ടിച്ചു വിടുകയും ചെയ്യും. മറുപടിയായി സുഹൃത്ത് പറയുന്നു എൻറെ അച്ഛൻ എന്നെ എൻറെ ആഗ്രഹത്തിനനുസരിച്ച് പഠിപ്പിക്കും. പക്ഷേ കല്യാണത്തിന് ആവശ്യമായത് ഞാൻ തന്നെ ജോലി ചെയ്ത് സമ്പാദിച്ചു നടത്തണമെന്ന്. മുപ്പതോ അറുപതോ സെക്കൻഡ് ഉണ്ടായിരുന്ന ആ വീഡിയോ കണ്ടയുടനെ ഒരു നിമിഷം കണ്ണടച്ച് അതിനെകുറിച്ച് ചിന്തിക്കാൻ ആണ് തോന്നിയത്. മാറുന്ന കേരളത്തിൻറെ മാറുന്ന ധ്വനിയാണ് എനിക്ക് അവിടെ കേൾക്കാൻ കഴിഞ്ഞത്.

       ഒരു പെൺകുട്ടിക്ക് 18 വയസ്സ് ആകുമ്പോൾ കേൾക്കാൻ തുടങ്ങുന്നതാണ് കല്യാണം ഒന്നും ആയില്ലേ എന്ന്.  അവൾ  പഠിക്കുക അല്ലേ പക്വത വന്നില്ലല്ലോ എന്ന് പറഞ്ഞാൽ കേൾക്കുന്ന ആദ്യത്തെ മറുചോദ്യം വോട്ട് ചെയ്യാൻ 18 വയസ്സ് മതിയല്ലോ, പിന്നെ എന്തുകൊണ്ട് ആ പക്വത വച്ച് ഒരു കുടുംബം നോക്കി കൂടാ എന്നാണ്.  22 വയസ്സ് കഴിഞ്ഞാൽ പലർക്കും പെൺകുട്ടികൾ 44 വയസ്സായ മട്ടാണ്.

            വിവാഹം എന്നതിൽ തുടങ്ങി പിന്നീട് കേൾക്കുന്ന അടുത്ത വാക്കാണ് സ്ത്രീധനം. സ്ത്രീ തന്നെ ധനം അല്ലേ എന്ന് ചോദിച്ചു തുടങ്ങിയിട്ട് പതിയെ അരികിൽ വന്നിരുന്നു ചോദിക്കും,"എന്നാലും നിങ്ങൾ മോൾക്ക് എന്തു കൊടുക്കും"? സാധാരണയായി കഴിക്കുന്ന എല്ലാം കൊടുക്കും എന്നു പറഞ്ഞ് മടക്കി അയക്കാൻ ആണ് പലപ്പോഴും മനസ്സിൽ തോന്നുക.പക്ഷേ  അതിഥി മര്യാദ..... അത് കാത്തുസൂക്ഷിക്കേണ്ടത് കൊണ്ട് പാവം അച്ഛന്മാർ പലപ്പോഴും മൗനികളാകും. കുറച്ചു പേരാകട്ടെ കുറച്ചുകൂടെ വൃത്തിയായി പറയും "ഞങ്ങൾ ഞങ്ങളുടെ മകൾക്ക് ഇത്രേം കൊടുത്തു എന്ന്".ഇങ്ങോട്ട് അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു എന്നതിൻറെ ആധുനിക രൂപവത്കരണം ആണ് ആ ചോദ്യം.പലപ്പോഴും കടകളിൽ പ്രൈസ് ടാഗും ആയി വെച്ചേക്കുന്ന സാധനങ്ങളെ പോലെയാണ് ചിലർ മക്കളുമായി പെണ്ണുകാണാൻ ഓരോ വീടും കയറിയിറങ്ങുന്നത്.

    വിവാഹമെന്നത് രണ്ടു മനസ്സുകളുടെയും രണ്ട് കുടുംബത്തിനെയും ഒത്തുചേരലാണ്.എന്നാൽ പലപ്പോഴും കൊടുക്കൽ വാങ്ങലിൻറെ ഉടമ്പടി ആയി രൂപമാറ്റം സംഭവിക്കുന്ന ഒന്നായി വിവാഹം മാറ്റപ്പെടുന്നു.പണം കൊടുത്ത് വാങ്ങുന്ന സ്നേഹത്തിൻറെ ആയുസ്സ് എത്രയാണെന്ന് പെൺമക്കളുടെ മനസ്സിൻറെ തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യപ്പെടുന്ന പൊതു സത്യമായി മാറുന്നു.  പണം കൊടുത്തു വാങ്ങുന്ന ഇല്ലാത്ത സ്നേഹം ആണ് പലപ്പോഴും സ്ത്രീധനത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

       സ്ത്രീധനം എന്നതിൻറെ പാർശ്വ ഫലങ്ങൾ  ഓരോ ഉത്തരയും വിസ്മയയുമായി മുന്നിൽ വരും.അടുത്ത വാർത്ത  വരുന്ന വരെ ആഘോഷിക്കപ്പെടാൻ മാത്രം........  അത്രമാത്രമേ പലപ്പോഴും സ്ത്രീ ജന്മങ്ങളുടെ പ്രാണ ത്യാഗത്തിന് ശക്തി ഉള്ളൂ.  പിന്നീട് സമൂഹം അടുത്തതായി വരുന്ന വാർത്തയുടെ പുറകെ നിർത്താതെ ഓടിക്കൊണ്ടിരിക്കും.പ്രാണൻ നഷ്ടപ്പെട്ട ഓരോ പെൺകുട്ടിയുടേയും ഘാതകൻമാർക്ക്  ശിക്ഷ ലഭിച്ചാൽ മാത്രം തീരുമോ സമൂഹമനസാക്ഷിയെ കാർന്നുതിന്നുന്ന ഈ സ്ത്രീധന  മോഹികളുടെ എണ്ണം.സൗന്ദര്യവും പണവും അല്ല  വിവാഹത്തിൻറെ അളവുകോൽ,മറിച്ച് വ്യക്തിത്വമാണ് എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

      പെണ്ണായും പന്നി ആയും ജനിക്കാതെ ഇരുന്നതിന് ദൈവത്തിന് നന്ദി എന്ന് പ്രാർത്ഥിച്ച പുരാതന കാലത്തിൻറെ ബാക്കിപത്രമാണ്  സ്ത്രീധനത്തിൽ ഇന്ന് നാം കാണുന്നത്.കുടുംബം പോറ്റാൻ വേണ്ടി  വണ്ടിക്കാളകാരനായി ഒടുവിൽ വണ്ടി കാളകളെ പോലെ ആകുന്ന മനുഷ്യൻറെ കഥ പി. ഭാസ്കരൻറെ "ഓർക്കുക വല്ലപ്പോഴും" എന്ന കൃതിയിൽ കാണാം.കുടുംബത്തെ നോക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഓരോ അച്ഛനമ്മമാരുടെ മുഖമാണ്, തേങ്ങലാണ്,നൊമ്പരമാണ് ആ കൃതിയുടെ ഓരോ അക്ഷരത്തിലും ഞാൻ കണ്ടത്. അവരുടെ ചുമലിൽ കൂർത്ത ആണി അടിച്ചിറക്കുന്നത് ആണ് സ്ത്രീധനവും മലയാളികളുടെ വിവാഹ സംസ്കാരവും.

 

     സ്ത്രീധനത്തോടെ കൂട്ടു വരുന്ന അടുത്ത സാമൂഹിക തിന്മയാണ് ആർഭാടം.വിവാഹ സൽക്കാരങ്ങൾ പലപ്പോഴും പൊങ്ങച്ചത്തിന് വേദികൾ ആയിരിക്കുന്നു. നഷ്ടപ്പെടുത്തി ഉപേക്ഷിച്ചു കളയുന്ന ഓരോ ധാന്യമണിക്കും പലപ്പോഴും വിശന്നു കരയുന്ന  കുട്ടിയുടെ മുഖവും അവരുടെ കണ്ണുനീർ തുള്ളിയുടെ രുചിയും ആണ്. ആ  കാഴ്ച്ചയുടെ നേരെ പലപ്പോഴും അറിഞ്ഞുകൊണ്ടുതന്നെ ഞാൻ ഉൾപ്പെടുന്ന സമൂഹം കണ്ണുകൾ  പൂട്ടിയും ചെവികൾ കൊട്ടിയും അടയ്ക്കുന്നു. വെട്ടി കുഴിച്ചു മൂടാതെ ആ ഭക്ഷണത്തെ  ആവശ്യക്കാരൻറെ മുന്നിലെത്തിച്ചു കൊടുത്താൽ കിട്ടുന്ന പുണ്യം ഏത് അമ്പലത്തിൽ ശയനപ്രദക്ഷിണം നടത്തിയാലും, ഏത് പള്ളികളിൽ നേർച്ച ഇട്ടാലും കിട്ടില്ല. കാരണം അന്നം ദൈവമാണ്.

കല്യാണം, കല്യാണ  സൽക്കാരം, സ്ത്രീധനം ഇത്രയും ആകുമ്പോൾ കടമെടുത്തു നടുവൊടിയും ഓരോ അച്ഛനമ്മമാരുടെയും. പിന്നീടുള്ള ജീവിതം കടം വീട്ടാനുള്ള ദുരിതത്തിലും. സ്ത്രീധനം വേണ്ട സ്ത്രീധനം ഇല്ലാതെ വിവാഹം നടത്തുമെന്ന് ഘോരഘോരം പ്രസംഗിക്കാനും ലേഖനങ്ങളായി എഴുതാനും ആർക്കും സാധിക്കും. എന്നാൽ ഇത്തരം ചിന്തകൾ നമ്മുടെ ജീവിതത്തിൽ എത്ര ശതമാനം പ്രാവർത്തികമാക്കാൻ കഴിയുന്നു എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ട കാര്യം ആണ്. കാരണം ഞാൻ മാറിയെങ്കിൽ മാത്രമേ സമൂഹം മാറൂ. സമൂഹം മാറിയെങ്കിൽ മാത്രമേ സാമൂഹിക പ്രശ്നം മാറൂ. സാമൂഹ്യപ്രശ്നം മാറിയെങ്കിൽ മാത്രമേ ഭൂമി സ്വർഗ്ഗത്തേക്കാൾ സുന്ദരം ആകൂ. ഏത് മാറ്റത്തിൻറെയും അടിസ്ഥാനം ഞാനാണ്.

നല്ല വിദ്യാഭ്യാസം നൽകി നല്ല മൂല്യങ്ങൾ നൽകി ശക്തമായി പ്രതികരിക്കാൻ ആകുന്ന മനസ്സും നൽകിയാണ് നമ്മുടെ പെൺകുട്ടികൾ വളരേണ്ടത്. പെൺകുട്ടിയുടെ ഭാരത്തിന് അനുസരിച്ചുള്ള സ്വർണാഭരണങ്ങളും ഇട്ടു മൂടാൻ ഉള്ള പണവും അല്ല വിവാഹത്തിൻറെ മാനദണ്ഡം. ശരീരം കൊണ്ടും മനസ്സു കൊണ്ടും മൂല്യങ്ങൾ  കൊണ്ടും ശക്തി ഉള്ളവരാകണം നമ്മുടെ പെൺകുട്ടികൾ. സ്ത്രീധന മോഹികൾക്ക് നമ്മുടെ മക്കളെ കുരുതി നൽകുന്നതിലും എത്രയോ നല്ലതാണ് സാമൂഹിക പ്രശ്നങ്ങളെ തോൽപ്പിച്ച് സ്വതന്ത്രരായി പ്രതിബന്ധങ്ങളുടെ  കെട്ടുപൊട്ടിച്ച്   ജീവിതത്തെ ആസ്വദിക്കുന്നവർ ആയി അവരെ മാറ്റി തീർക്കുന്നത്. അതെ മാറ്റമില്ലാതെ തുടരുന്ന മാറ്റം വരേണ്ടുന്ന കാലചക്രം ഏറെ മുന്നേറിയിരിക്കുന്നു.മാറ്റം വരേണ്ടത് എന്നിൽ നിന്നാണ്. കാരണം  മാറ്റത്തിൻറെ അടിസ്ഥാനം ഞാനാണ്.

Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

Jinish Kunjilikkattil

Allianz Technology

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

കല എന്ന ആശയം അത് മനുഷ്യജീവിതത്തിലുടനീളം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യരാശിയുടെ വികാസത്തില്‍ കലയ്ക്ക് മുഖ്യ പങ്കുണ്ടെന്നതിന് ഒരു സംശയവുമില്ല. കലയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുമില്ല . സൃഷ്ടികര്‍ത്താക്കള്‍ അവരുടെ കലാസൃഷ്ടികളില്‍ വെളിപ്പെടുത്തുന്ന വിഷയങ്ങളും പ്രശ്നങ്ങളും നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ കലയുടെ പങ്ക് വിലമതിക്കാനാവാത്തതിന്‍റെ കാരണം അതു കൊണ്ടു തന്നെയാണ്. ആളുകളുടെ വികാരങ്ങള്‍, ചിന്തകള്‍, ലോകവീക്ഷണം എന്നിവയ്ക്ക് കല  രൂപരേഖ നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭാവനാപരമായ വിനോദം അവരുടെ വ്യക്തിത്വത്തെ സൃഷിടിക്കുന്നു. എല്ലാ സുപ്രധാന പ്രതിഭാസങ്ങളുടേയും ധാര്‍മ്മികവും സൌന്ദര്യാത്മകവുമായ വിധിയിരുത്തലില്‍ കലയുടെ ചുമതലകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞത് മാക്സിം ഗോര്‍ക്കിയാണ്. ലോകമെമ്പാടും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമെല്ലാം നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് കലാരൂപങ്ങള്‍‍. മനുഷ്യസംസ്ക്കാരത്തെ അത്രമേല്‍ സ്വാധീനിക്കുന്ന ഒരു വസ്തുതയാണെന്നതുകൊണ്ടുതന്നെ കലാസൃഷ്ടികളിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായി മാറുന്നു.

            സര്‍ഗ്ഗാത്മക രചനുകളുമായി ബന്ധപ്പെട്ടാണ് നാം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂടുതലായും പറയുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ചുറ്റുപാടുകളും  സമ്മര്‍ദ്ദതന്ത്രങ്ങളും  വേലിക്കെട്ടുകൾ  നിശ്ചയിക്കാറുണ്ട്. ആവിഷ്ക്കാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്വാതന്ത്ര്യ ബോധമുണ്ടാകണം. കലാസൃഷ്ടികള്‍ക്ക് മാത്രമല്ല തന്‍റെ ഭാഷ, ഭാവന തുടങ്ങിയവയ്ക്കും അതിന്‍റെ പരിധി നിശ്ചയിക്കാനുള്ള അവകാശം അതിന്‍റെ കര്‍ത്താവിനു മാത്രം അവകാശപ്പെട്ടതാണ്. അതിരുകളെ അതിലംഘിച്ചു കൊണ്ടാണ് കല അതിന്‍റെ നിലനില്‍പ്പും മുമ്പോട്ടുള്ള വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ഏകാധിപത്യം കൊടുകുത്തി വീണ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിനെ സര്‍ഗ്ഗാത്മകമായി പുതുക്കി പണിതത്. അവിടങ്ങളില്‍ നിന്നും മഹത്തായ കലാസൃഷ്ടികള്‍ ഉരുവം ചെയ്ത് വന്നിരിക്കുന്നത് നമുക്ക് കാണാനാകും. നിരവധി കലാകാരന്‍മാര്‍‍ കലയുടെ നിര്‍വചനങ്ങളെ പൊളിച്ചെഴുതി മുന്നോട്ട് വരികയുണ്ടായി.

                  കലാവിഷ്ക്കാരങ്ങൾ നിലനില്‍ക്കുന്ന കാലത്തോളം ഉന്നയിക്കപ്പെടുന്ന മുഖ്യപ്രശ്നങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ തന്നെയാണ്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാകുകയും അതിന്മേൽ പല ഭാഗങ്ങളില്‍ നിന്നു ചോദ്യം ചെയ്യപ്പെടലുകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട് . അത്തരം പ്രതികൂലാവസ്ഥകൾ  നമുക്ക്  ചുറ്റുമുള്ള കലാകാരന്മാർക്ക് റൈറ്റേഴ്സ് ബ്ലോക്ക് എന്ന ഒരു അവസ്ഥ  ഉണ്ടാക്കുന്നതായി കാണാൻ കഴിയും.വർത്തമാന കാലത്തിൽ അത്തരം അവസ്ഥകൾ  ഏറി വരുന്നതായും നമുക്ക് കാണാം  ഫ്രാന്‍സിലെ ഒരു പത്രസ്ഥാപനം കത്തി നശിച്ചതും, ഒരു മാധ്യമ സ്ഥാപനം കേരളത്തില്‍ ആക്രമിക്കപ്പെട്ടതും എഴുത്തുകാരന്‍ സ്വയം എഴുതി അവസാനിപ്പിക്കേണ്ടി വന്നതുമൊക്കെ ഇത്തരം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ചോദ്യം ചെയ്യലുകളായിരുന്നു. കലയേയും അക്ഷരത്തേയും ഉപാസിക്കുന്ന ഒരു നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യമില്ലായ്മയുടെ ആശയങ്ങളുടെ പരിധി എത്രവരെ ആകാമെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. കലാ, സാഹിത്യം എന്നിവ ഒരിക്കലും ഏതെങ്കിലും ആദര്‍ശങ്ങളിലോ, നിയമസംഹിതകളിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.

                     ലോകത്തെ മറ്റു രാഷ്ട്രങ്ങളെ പോലെ ഇന്ത്യയിലും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയുള്ള ഒരു വിഷയമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. കേരളീയര്‍ വിദ്യാസമ്പന്നരും സ്വയം പ്രബുദ്ധരാണെന്നു കരുതുന്നതു കൊണ്ടും തന്നെ മറ്റിടങ്ങളിൽ നിന്നും  വ്യത്യസ്തമായി ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് ഇവിടെ പറയപ്പെടുമ്പോള്‍ കലാരംഗത്തെ  ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് കൂട്ടിവായിക്കേണ്ടതുണ്ട്.  ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ എസ്.ഹരീഷിന്‍റെ 'മീശ' എന്ന നോവല്‍ വന്‍ വിവാദമായിരുന്നു. മതഭ്രാന്തന്മാരുടെ പരാക്രമങ്ങള്‍ മൂലം പിന്‍വലിക്കേണ്ടി വന്ന മറ്റൊരു സൃഷ്ടിയായിരുന്നു പവിത്രന്‍ തീക്കുനിയുടെ 'പര്‍ദ്ദ' എന്ന കൊച്ചുകവിത. ഏറ്റവുമൊടുവില്‍ കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്ക്കാരവും വിവാദമായി. ഹൈന്ദവ വിശ്വാസത്തില്‍ ജീവിക്കുന്ന ആരാധകരെ മുറിവേല്‍പ്പിക്കുന്നതായിരുന്നു പ്രശസ്ത ചിത്രകാരനായ എം.എഫ്  ഹുസൈന്‍റെ പല രചനകളും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമര്‍ശിക്കപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്തു. വിശ്വാസത്തെ ഇത്തരത്തില്‍ കാര്‍ട്ടൂണിലൂടെ അപമാനിച്ചതിനാണ് ഷാര്‍ലി എബ്ദോ എന്ന പാരീസിലെ പ്രശസ്തമായ പത്രസ്ഥാപനത്തിലേക്ക് ഭീകരവാദികള്‍ ഇരച്ചു കയറുകയും ആള്‍ക്കാരെ കൊലപ്പെടുത്തുകയും ചെയ്തത്. പൊതുജന സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ളതുകൊണ്ടാകാം സിനിമയെന്ന കലാരൂപത്തിന്‍റെ മേല്‍ എല്ലായ്പ്പോഴും സെന്‍സര്‍ ബോര്‍ഡ് കണ്ണും തുറന്ന് വച്ചിരിക്കുന്നത്. ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി ചലച്ചിത്രം മുഴുനീളെ വെട്ടിത്തിരുത്തണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെ തിരുത്താന്‍ അവസാനം മുംബൈ ഹൈക്കോടതി വേണ്ടി വന്നു. ഭിന്നശേഷിയുള്ള സൈജോ കണ്ണനാക്കന്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമക്കെതിരെയും സെന്‍സര്‍  ബോര്‍ഡ് കത്തി വയ്ക്കുകയുണ്ടായി, ചിത്രത്തിന്‍റെ അവസാന രംഗത്ത് കഥകളി ചമയങ്ങളും വേഷവും അഴിച്ച് വച്ച് നഗ്നനായി കലാകാരന്‍ നടന്നു നീങ്ങുന്ന രംഗത്തിനെതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് സെക്സി ദുര്‍ഗ്ഗ എന്ന സിനിമക്കെതിരെയും സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നു. സിനിമയുടെ പേര് എസ് ദുര്‍യെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പേര്. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അത്തരം നടപടിയെടുത്തതെന്നായിരുന്നു  സെന്‍സര്‍ ബോര്‍ഡിന്‍റെ ഭാഷ്യം. സിനിമയുടെ പേര് ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗ്ഗാ ദേവിയെക്കുറിച്ച് ആയിരുന്നില്ല, മറിച്ച് ഒരു റോഡ് മൂവി മാത്രമായിരുന്നു. ഭാവനയ്ക്ക് കത്തിവക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് സംവിധായകന്‍ പ്രതികരിച്ചത് ഓര്‍ത്തുപോകുന്നു,

                    കേരളത്തില്‍  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേല്‍ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങി വച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എം ആന്‍റണി രചിച്ച ക്രിസ്തുവിന്‍റെ 'ആറാം തിരുമുറിവ്' എന്ന നോവലായിരുന്നു എന്നു തോന്നുന്നു.  കസാന്‍ ദസാക്കീസിന്‍റെ 'ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ നോവലായിരുന്നു അത്. മൂലകൃതിയുടെ രചയിതാവിനും സ്വന്തം നോവലിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. 'ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്' നിരോധിച്ചതോടെയാകാം  ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യ ചര്‍ച്ചകള്‍ക്ക് ഊടും പാവും വെച്ചതെന്നു പറയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭീഷണികളും വിലക്കുകളും നേരിട്ട അനവധി കൃതികളും, എഴുത്തുകാരും ഉണ്ട്. 'മാതൊരു ഭാഗന്‍' എന്ന നോവലിന്‍റെ പേരില്‍ പെരുമാള്‍ മുരുകന് തന്‍റെ സാഹിത്യ ജീവിതം തന്നെ കുറച്ചു നാളത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു. സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വെഴ്സസ്', തസ്ലീമ സ്റിന്‍റെ 'ലജ്ജ' തുടങ്ങിയ കൃതികളൊക്കെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ കൃതികളാണ് . മാധവിക്കുട്ടിയും, അരുന്ധതിറോയിയും തുറന്നെഴുത്തിന്‍റെ പേരില്‍ നേരിട്ട ആരോപണങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.

                    മലയാളികളുടെ കപടസദാചാരത്തിന്‍റെ തിക്ത ഫലമായി എഴുത്ത് നിറുത്തി ആത്മാഹുതി ചെയ്ത സരസ്വതി അമ്മയായിരിക്കണം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന കലാകാരി. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തുടർ നോവല്‍‍, പത്രാധിപരായിരുന്ന എം.ടിയുടെ കൈയ്യില്‍ നിന്നും അവർ തിരിച്ചു വാങ്ങുകയും നോവലിന്‍റെ ബാക്കി ഭാഗം ഇനി പ്രസിദ്ധീകരിക്കേണ്ടത് ആവശ്യപ്പെടുകയും ചെയ്തു. പെണ്ണിനെപ്പറ്റി ആണെഴുതുന്നതെല്ലാം ഭാവനയും, പെണ്ണെഴുത്ത് അനുഭവമാണെന്നും കരുതുന്ന സദാചാര സമൂഹം സരസ്വതി അമ്മയുടെ കാലത്തു മാത്രമല്ല, നൂറുശതമാനം സാക്ഷരത നേടിയെന്നു  അഹങ്കരിക്കുന്ന പ്രബുദ്ധമലയാളി വര്‍ത്തമാന കാലത്തും മാറ്റമൊന്നുമില്ലാതെ തുടരുന്നത് കാണാന്‍ കഴിയും. 

                    കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളിലൊന്നാണ് മാവിലന്‍ ഗോത്രം. അവരുടെ തനത് കലകളിലൊന്നാണ് മംഗലം കളി. ഗോത്രകലയായ മംഗലം കളിയുടെ പാട്ടുകള്‍ ഇന്ന് കേരളത്തില്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഗോത്രത്തില്‍ അവതരിപ്പിക്കുന്ന ഈണത്തില്‍ നിന്നും വ്യത്യസ്തമായി വരികള്‍ കൂട്ടിച്ചേര്‍ത്തും മറ്റൊരു രീതിയില്‍ പുനരവതരിപ്പിക്കുന്നതിനോട് ശക്തമായ പ്രതിഷേധം അവര്‍ രേഖപ്പെടുത്തുന്നുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മംഗലം കിളിപ്പാട്ടുകള്‍ വികലമായി അവതരിപ്പിക്കുന്നത് ആ ജനവിഭാഗത്തോട് കാണിക്കുന്ന അവഹേളനമായി അവര്‍ കാണുന്നു. വിശ്വാസങ്ങളെ വ്രണപ്പെടുത്താതെയാകണം   ആവിഷ്ക്കാരസ്വാതന്ത്ര്യമെന്നും  എല്ലാത്തിനും പരിധികള്‍ നിശ്ചയിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ കലാസൃഷ്ടികൾ  മാനവരാശിയുടെ പരിശ്ചേദമാണെന്നും അവയെ സ്വത്രന്ത്രമായി വിടണമെന്നും മറുവിഭാഗം വാദിക്കുന്നു.

                    ഗൌരി ലങ്കേഷും, ഗോവിന്ദപന്‍സാരെയും, കല്‍ബുര്‍ഗിയും കൊല ചെയ്യപ്പെടാന്‍ കാരണം അവരുടെ സ്വതന്ത്ര ചിന്താഭിവാഞ്ഛയാണ്. അവരുടെ ചിന്താധാരകളുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ കൈകള്‍കൊണ്ട് അവര്‍ വധിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്നേ പറയേണ്ടു. നിലപാടുകളും അഭിപ്രായ സ്വാതന്ത്ര്യവും മറ്റവകാശങ്ങളും നഷ്പ്പെട്ട ജീവിതാന്തരീക്ഷത്തില്‍ വസിക്കുന്നവരാണ് ഇന്നത്തെ ജനത. ആവിഷ്ക്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ നില്‍ക്കുന്നതിനു പകരം രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കാണ് ഇന്ന് സമൂഹം കൈകോര്‍ക്കുന്നത്. കലയുടെ നിലവാരം ചര്‍ച്ചയാകേണ്ടത് അതിന് സ്വാതന്ത്ര്യവും ധൈര്യവുമായി നിലനില്‍ക്കാവുന്ന ഒരു പശ്ചാത്തലത്തിലാണ്. മോശം കല സാംസ്ക്കാരികമായി തുറന്നു കാട്ടപ്പെടേണ്ടതാണ്. അല്ലാതെ ഭീഷണികളിലൂടെ പിന്‍വലിക്കപ്പെടേണ്ട വസ്തുതയല്ല അത്. ഒരു സമൂഹത്തിന്‍റെ സംസ്ക്കാരത്തിന്‍റെ സാരാംശം കണ്ടെത്താനാകുന്നത്, ആ കാലഘട്ടത്തിലെ ജനങ്ങള്‍ പരീക്ഷിച്ച ഭാഷയിലും, കലാവിഷ്ക്കാരങ്ങളിലുമാണ്. തങ്ങളുടെ കലാരൂപങ്ങളില്‍ മാറ്റം വരാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക എന്നത് കലാകാരന്മാരുടെ അവകാശമാണ്. രാഷ്ട്രീയ മതസാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് മുറിച്ച് മാറ്റാനുള്ളതല്ല കലാസൃഷ്ടികള്‍‍. കലാരൂപത്തില്‍ മാറ്റം വരുത്താന്‍ അതിന്‍റെ സ്രഷ്ടാവിനു മാത്രമാണ് അവകാശം. കലാകാരന്‍റെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. കലാസൃഷ്ടികളുടെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ആരുടെയും ഒദാര്യവുമല്ല. രാഷ്ട്രത്തിന്‍റെ ഭരണഘടന നല്‍കുന്ന അവകാശമാണ്. അത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള  ആവിഷ്ക്കാര സ്വാതന്ത്ര്യം അത്രമേല്‍ പ്രധാനപ്പെട്ട വസ്തുതയാണ്. അതിന് ആദ്യം കലയും സാഹിത്യവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം.  സമൂഹത്തെ കരുതലോടും ഉത്തരവാദിത്വ ബോധത്തോടും വേണ്ടവിധം ഉൾകൊള്ളാൻ കഴിഞ്ഞെങ്കില്‍ൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്‍റെ പൂർണ്ണമൂല്യമുണ്ടാകുകയുള്ളൂ .  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ ജാതീയമായോ വംശീയമായോ അധിക്ഷേപിക്കുന്നതോ താഴ്ത്തികെട്ടുന്നതോ ഒട്ടും ഭൂഷണമല്ല.

                    നല്ല കലാരൂപങ്ങള്‍ കൃത്യമായി വകസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യ സമൂഹത്തിന്‍റെ ചുമതല. സമൂഹം നിരന്തരമായി പുതുക്കപ്പെടേണ്ടതുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് രാഷ്ട്രീയമോ, നിയമമോ, ഭരണാധികാരികളോ, മതമോ അതിരുകൾ നിശ്ചയിക്കാന്‍ ശ്രമിച്ചാല്‍ അത് സമൂഹത്തെത്തന്നെ പിന്നോട്ട് വലിക്കാന്‍ ഇടയാക്കും . ചിന്തയുടെ തലങ്ങള്‍ വലുതാകാതെ, സിദ്ധാന്തങ്ങളുടെ വ്യാപ്തി ആകാശം തൊടാതെ ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു അനുകൂലമായ ഒരു മറുപടി ലഭിക്കാന്‍ പോകുന്നില്ല. എങ്കിലും ആവിഷ്ക്കാരത്തിനു ശൂന്യമായിരിക്കാനാകാത്ത കാലത്തോളം കലാകാരന്മാരും, എഴുത്തുകാരും ഇനിയും നാടുകടത്തപ്പെടുകൊണ്ടേയിരിക്കും.

Srishti-2022   >>  Article - Malayalam   >>  മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

Vivek.V

animation media

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

മലയാളികൾ കടമെടുത്ത ജീവിതശൈലികളെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ പറയേണ്ട ഒന്നാണ് ജീവിത ശൈലികൾ കൊണ്ട് മനുഷ്യർക്ക് വന്ന ധൈനദിനജീവിത മാറ്റങ്ങൾ.ആഹാരത്തിൽ ആയാലും,വസ്ത്രധാരണ രീതിയിൽ ആയാലും ആഡംബര ജീവിതത്തിൽ ആയാലും അങ്ങനെ മറ്റ് അനുബന്ധകാര്യങ്ങൾ ഏത് തന്നെ എടുത്താലും ഇത് പ്രകടമാണ്.ഇതിൽ ഏറ്റവും ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ആഹാരവ്യതിയാനത്തിൽ വന്ന മാറ്റങ്ങൾ.

                 പോക്ഷാഹാരം,സമയത്തിന് ഭക്ഷണം കഴിക്കുക ഇതൊക്കെ ഇന്ന് മലയാളികളുടെ ആഹാരക്രമികരണത്തിൽ നിന്നും പോയ്മറഞ്ഞുകൊണ്ടിരിക്കുകയാണ്.ഇതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് മലയാളികളുടെ നിത്യാഹാരത്തിൽ മുൻപന്തിയിൽ നിന്നിരുന്ന പഴങ്കഞ്ഞി ഇന്ന് ജീവിത ശൈലികൾ മാറിവന്നപ്പോൾ തീൻമേശയിൽ നിന്നും ഗേറ്റ് ഔട്ട് ആയി പകരം അവിടെ ഫാസ്റ്റ് ഫുഡ് കൾ ഇടം പിടിക്കുകയാണ് ഉണ്ടായിട്ടുള്ളത്.തൻമൂലം മനുഷ്യർക്കിടയിൽ നിത്യരോഗങ്ങളുടെ ശതമാനവും കൂടി.

             യുവത്വത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെൽകുകയാണെങ്കിൽ തന്നെ ഇത് പ്രകടമാണ്.രാവിലെ ഉറക്കം എഴുന്നേൽക്കുന്നു ഓഫിസിലേക്ക് പോകുന്നു ഒരു കസേരയിൽ ഇരുന്ന് ദേഹം അനങ്ങാതെ ജോലി ചെയ്യുന്നു.വൻകിട രാജ്യങ്ങളിൽ നടക്കുന്നത് പോലെ ഒരു ജീവിതം ഇന്ന് മലയാളികൾ കടം എടുത്തിരിക്കുന്നത്.അവരുടെ ജീവിതശൈലികൾ എന്തെല്ലാമൊക്കെയാണോ അതെല്ലാം തന്നെ നാം ഇന്ന് കടം എടുത്തിരിക്കുകയാണ്.

              അമേരിക്ക,ഓസ്ട്രേലിയ,ഇറ്റലി,കാനഡ,നേതാർലൻഡ്, പോളണ്ട് തുടങ്ങി രാജ്യങ്ങളുടെ ജീവിതശൈലിയോട് ചേർത്ത് വയ്ത്തക്കവണ്ണം നമ്മളും മാറപ്പെട്ടിരിക്കുന്നു. കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന വസ്തു,ശില്പി,കൃഷിരീതികൾ ഇന്ന് ബുക്കുകളിലും ഇന്റർനെറ്റിലും കൂടെ മാത്രം അനുഭവിച്ച് അറിയേണ്ട ഒരു അവസ്ഥ.ഇവിടത്തെ കാലാവസ്ഥക്ക് അനുയോജ്യമായി പഴയ മനുഷ്യർ കാലങ്ങളോളം നിരീക്ഷിച്ച് ഉണ്ടാക്കിയ ചിലകാര്യങ്ങൾ ഇപ്പോൾ മണ്മറഞ്ഞുകൊണ്ടിരിക്കുകയാണ്.

       ഭാക്ഷവ്യതിയാനത്തിൽ വന്ന മാറ്റങ്ങൾ വളരെ വലുതാണ്.ഉദാഹരണത്തിന് ഒരു കടയിൽ ചെന്നിട്ട് can I get some boxes എന്ന് പറഞ്ഞിട്ട് മനപ്പൂർവം ഒരു പ്ലീസ് കൂടെ പറയാതെ താൻ എന്തിന് അയാളോട് താഴ്ന്നു കൊടുക്കണം എന്ന ചിന്താഗത്തിയാണ്, Being polite is a good sign of a human എന്ന് പലരും മറന്നുപോകുന്നു.എന്തിന് മലയാളഭാഷ സംസാരിക്കാൻ തന്നെ പലർക്കും മടിയാണ്.മലയാള ഭാക്ഷ സംസാരിച്ചാൽ ഫൈൻ ഇടക്കുന്ന സ്കൂളുകൾ അല്ലേൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള നാടാണ് നമ്മുടേത് എന്ന് ഒരു നിമിക്ഷം ഓർത്താൽ നല്ലത്.

 മാറിവരുന്ന ജീവിതശൈലികൾ മലയാളികൾക്ക് നേട്ടമാണോ കോട്ടമാണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രകൾ മനുഷ്യന് സ്വതവേ സ്വയക്തമാക്കുന്നതാണ്.ഈ യാത്രയിൽ അവൻ പലതും ത്യജിക്കുകയും എന്നാൽ മറ്റു പലതിനെയും സ്വികരിക്കുകയും ചെയ്യുന്നു.മറ്റു രാജ്യങ്ങളിൽ അതിഥികൾ ആവുകയും സ്വയം അതിഥേയരാവുകയും ചെയ്യുമ്പോൾ സംസ്കാരങ്ങൾ  തമ്മിലുള്ള അന്തരങ്ങൾ മനസിലാക്കപ്പെടുന്നു.നല്ലതേത് തീയതേത് എന്നതിനേക്കാൾ തനിക്ക് നേട്ടമുള്ളത് എന്ത് എന്നതാണ് ഇന്നത്തെ തലമുറ തേടിപോകുന്നത്.ടെക്നോളജിയുടെ വളർച്ചയും തന്മൂലം ഉണ്ടാകുന്ന വികസനവുമാണ് മലയാളികൾ ഇത്രയേറെ പാശ്ചാത്യരാജ്യ സംസ്കാരത്തിൽ ആകൃഷ്‌ടരകനുള്ള പ്രധാനകാരണം.ഇത്തരത്തിൽ  കടമെടുത്ത രീതിയാണ് വസ്ത്രധാരണം.ഈ രീതിയിൽ വസ്ത്രം ധരിച്ചാലെ പേഴ്സണലിറ്റി ഉണ്ടാകു എന്നും സമൂഹത്തിൽ ഒരു സ്ഥാനം പിടിച്ചുപറ്റാൻ സാധിക്കു എന്നും മലയാളികൾ പലരും ധരിച്ചു പോകുന്നു.

     ഉപഭോഗ സംസ്കാരത്തിന്റെ അധിനിവേശം മാനുഷിക മൂല്യങ്ങളെ തന്നെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു.ഇതിന്റെ പ്രതിഫലനമാണ് കുന്നുകൾ പോലെ വളർന്നുകൊണ്ടിരിക്കുന്ന വൃദ്ധസധനങ്ങൾ.മാതാപിതാക്കളെപോലും തിരക്കുപിടിച്ച ജീവിതത്തിനിടയിൽ യന്ത്രമായി സ്നേഹിക്കാൻ സ്നേഹം നടിക്കാൻ അവൻ പഠിച്ചുകൊണ്ടിരിക്കുന്നു. സ്വയം പ്രാപ്തി കൈവരിച്ചു എന്ന് തോന്നുന്ന നിമിക്ഷം ബന്ധങ്ങൾ ബന്ധനങ്ങളായി കരുതി മറ്റൊരു ചില്ലയിലേക്ക് അതിവേഗം ചേക്കേറാൻ ഇന്നത്തെ മലയാളികൾക്ക് കഴിയുന്നു.

 മലയാളികൾ കടം എടുത്ത ഈ ജീവിത ശൈലികളിൽ അധികം മനുഷ്യയുസ്സ് കാണില്ല എന്നുള്ളത് ഉറപ്പാണ്.

           നമ്മുടെ ജീവിതശൈലി,

സഹജീവിസ്നേഹം,അഹിംസ,ബുദ്ധിസം ഇങ്ങനെ ഒരുപാട് ന്യായങ്ങൾ പറഞ്ഞു നമ്മുക്ക് പ്രകൃതിയുടെ ഡിസൈനിൽ നിന്നും മാറിനിൽക്കാം.എന്നുകരുതി പ്രകൃതി ആ ഡിസൈൻ പിൻവലിക്കുകയൊന്നുമില്ല അവിടെത്തന്നെ കാണും.

പണത്തിനും ആധുനിക ജീവിത സൗകര്യങ്ങൾക്കും വിദേശനുകരണത്തിലും മുൻതൂക്കം ആണ് നമ്മൾ മലയാളികൾ, പിന്നെ സംസ്കാരം,പണ്ടത്തെ വിവാഹചടങ്ങുകളും ഇക്കാലത്തെ വിവാഹത്തെ ചടങ്ങുകളും ഒന്ന് എടുത്തുനോക്കിയാൽ  തന്നെ അറിയാം.മാറ്റങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെ നമ്മുക്ക് അവിടെ കാണാൻ കഴിയും.

മനുഷ്യൻ എപ്പോഴൊക്കെ പ്രത്യേക ജീവിതമാറ്റങ്ങളിലൂടെ ഒക്കെ കടന്നുപോയിട്ടിണ്ടോ അതിന് സമാനമായ ജനിതക ദത്ത രൂപമാറ്റങ്ങൾ അവന്റെ ജീനിൽ മാർക്ക് ചെയ്യപെട്ടിട്ടുണ്ട്.ഒന്ന് ഈ യുഗത്തിൽ നിന്നും പിറകോട്ട് സഞ്ചരിച്ചാൽ നമ്മുക്ക് അത് മനസ്സിലാക്കാവുന്ന കാര്യം കൂടിയാണ്.

ദേഹം അനങ്ങാതെ അധ്യാനിച്ചു കുറെ കാശുണ്ടാക്കി ഒരു ലൈഫ് ടൈം കണക്ഷനും എടുത്ത് വിശ്രമിക്കണം എന്നുള്ളതാണ് മലയാളികൾക്ക് ഇടയിൽ പൊതുവെ കണ്ടുവരുന്നത്.

മറ്റുള്ള ഇടത്തുനിന്നും കടമെടുത്ത ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് രോഗങ്ങൾ വരുത്തി വയ്ക്കുന്ന മലയാളിക്ക് ആധുനിക ജീവിതം ഭയങ്കര ഒരു പ്രേശ്നമാണ്.ശാരീരികമായും കായികമായും ആരും തന്നെ ഇന്ന് അധ്വാനിക്കുന്നില്ല.ഉഷ്ണകാലത്ത് പാവപ്പെട്ടവരുടെ അവസ്ഥ  അടുത്തറിയാൻ വേണ്ടി AC 24ൽ ഇട്ടാണ് ഉറങ്ങുന്നത് എന്ന് പറയുന്നത് പോലെയാണ് മലയാളികളുടെ അവസ്ഥ.

പണ്ട് ആകട്ടെ മലയാളികൾ കേരളീയ ശൈലിയിൽ കേളി കേട്ടിരുന്നു.നടപ്പിൽ ആയാലും ഉടുപ്പിൽ ആയാലും ഉടുപ്പിൽ ആയാലും എന്നാൽ ഇന്ന് അത് ജീവിത ശൈലി രോഗങ്ങളിലേക്ക് അത് മാറിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളത് നാം ഓരോരുത്തരും വളരെയധികം ഗൗരവത്തോടെ ഉറ്റുനോക്കേണ്ട ഒരു വസ്തുതാപരമായ കാര്യം തന്നെയാണ്.

നമ്മൾ കണ്ടിട്ടില്ലാത്തതോ അറിഞ്ഞിട്ടില്ലാത്തതോ ആയ ഒന്ന് മാറ്റ് 90 പേർ നല്ലത് എന്ന് പറയുന്നുണ്ടെങ്കിലും അതിൽ എന്തോ ഉണ്ടാകും ,അത് കൊണ്ടാണ് അത് നല്ലത് എന്ന് പറയാതെ ഓവറേറ്റഡ് ആണെന്ന് പറയുന്നത്.ഇത് പോലെയാണ് മലയാളികളുടെ അവസ്‌ഥ. ഇതിന്റെ ഒക്കെ ഉൽപ്പത്തി എവിടെ നിന്നുമാണെന്നും ഇതിൽ നിന്നും നമ്മുക്ക് ഓരോരുത്തർക്കും നഷ്ടപ്പെടുന്ന കാര്യങ്ങളും മനസിലാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

പച്ചക്കറി,കൃഷി മേഖലയിൽ മുന്നേറ്റം ജീവിതശൈലി രോഗങ്ങളെ ചെറുത്താൻ സഹായിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു.കാലം മാറുന്നതിന് അനുസരിച്ച് കോലം മാറുന്നവരാണ് നമ്മൾ അങ്ങനെ ജീവിത ശൈലിയിലും മാറ്റങ്ങൾ അതീതമാണ് ഇന്ന്.

Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാരസ്വാതന്ത്ര്യം

Akhil Ponnappan

Navigant India Pvt Ltd

കലാസൃഷ്ടികളിലെ ആവിഷ്കാരസ്വാതന്ത്ര്യം

മനുഷ്യ സമൂഹത്തിൽ  കലയുടെയും കലാകാരന്റെയും പ്രാധാന്യമെന്താണ്?  അതുമല്ലെങ്കിൽ ആവശ്യകത എന്താണ്?  ഡോക്ടർമാർ, എഞ്ചിനീയർമാർ,  കൃഷിക്കാർ, ശാസ്ത്രജ്ഞർ   അങ്ങനെ  നീളുന്ന എല്ലാ വിഭാഗക്കാർക്കും അവരിൽ  അധിഷ്ഠിതമായ ധർമ്മം എന്താണെന്നു  വ്യക്തമായി വിശദീകരിക്കുവാൻ സാധിക്കും. സമൂഹത്തിൽ  അവർക്കുള്ള സ്ഥാനം,  അവരുടെ കർമ്മം എന്താണെന്നു  വിശദീകരിക്കുവാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. എന്താണ് കലാകാരന്റെ ധർമ്മം? അവന്  സമൂഹത്തിൽ ചെയ്യുവാൻ  ഉള്ളത് എന്താണ്? വളരെ എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയുന്ന ഒന്നല്ല അത്.  മനുഷ്യരെ ഒരുമിച്ചു നിർത്തുക എന്നുള്ളത്  തന്നെയാവണം  കലയുടെയും,   കലാകാരന്റെയും ധർമ്മം. അതും നന്മയിലൂടെ തന്നെ ആവണം. ആവിഷ്കാരം എന്നത് കലാകാരന്റെ അവകാശം ആണ് അതിനുള്ള അയാളുടെ സ്വാതന്ത്ര്യം ആരാലും നിഷേധിക്കപ്പെടേണ്ട ഒന്നല്ല.

                  ഇപ്പോഴുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ നല്ലരീതിയിൽ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഒരിക്കലും അധികാരത്തിൽ ഇരിക്കുന്നവരുടെ സ്തുതി പാടകർ ആകേണ്ടവരല്ല കലാകാരൻമാർ. പണ്ട് രാജഭരണകാലം മുതൽക്കേ കണ്ടു പോരുന്ന ഒരു കാര്യം തന്നെയാണിത്. തെറ്റെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടി സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ടവർ തന്നെയാണ് അവർ. കലാകാരനേയും അയാളുടെ കലാസൃഷ്ടികളേയും  ഭയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ ധാരാളമായി നടക്കുന്ന ഒരു സമയമാണിത്. തെറ്റിനെ ചൂണ്ടിക്കാണിക്കുവാനുള്ള  കലാകാരന്റെ ധർമ്മത്തെ തന്നെയാണ് ഇങ്ങനുള്ള ഇടപെടലുകൾ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ അടിമത്വം മൂലം ശബ്ദിക്കേണ്ടിടത്തു ശബ്ദിക്കാതിരിക്കുന്നതും കലാകാരന്റെ പരാജയം തന്നെയാണ്.

                 സാമൂഹിക മാധ്യമങ്ങളുടെ ദുർവിനിയോഗം കലാസൃഷ്ടികളെ നല്ലരീതിയിൽ തളർത്തുന്ന  ഒരു സാഹചര്യം ആണ് ഇന്നുള്ളത്. എത്ര മഹാനായ കലാകാരന്റെ കലാസൃഷ്ടി ആണെങ്കിലും അതിനെ പറ്റി അഭിപ്രായം രേഖപ്പെടുത്തുക എന്നുള്ളത് ഏതൊരു സാധാരണക്കാരനും വളരെ എളുപ്പം സാധിക്കുന്ന കാര്യമാണ്. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും ധാരാളമുണ്ട്. ഇഷ്ടപ്പെട്ട കലാസൃഷ്ടിയോടുള്ള ആദരവും, പ്രോത്സാഹനവും മറ്റുള്ളവർ കാൺകേതന്നെ പ്രകടിപ്പിക്കുവാൻ സാധിക്കുന്നതിന്റെ സംതൃപ്തി ഏതൊരു കലാ ആസ്വാദകനും സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ്. മറുവശത്തു മഹത്തായ കലാസൃഷ്ടി ആണെങ്കിലും, അല്ലെങ്കിലും അതിനെ വിമർശിക്കുക എന്നുള്ളതാണ്. ഇതിൽ തന്നെ രണ്ട് തരം വിമർശനങ്ങൾ ആണ് കണ്ട് വരുന്നത്. കലാസൃഷ്ടിയെ മനസിലാക്കി, അതിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി വസ്തുനിഷ്ടമായി അതിനെ വിമർശിക്കുക. ഇങ്ങനുള്ള വിമർശനങ്ങളെ ഒരിക്കലും തള്ളിക്കളയുവാൻ സാധിക്കില്ല. അത് ഒരിക്കലും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നുമില്ല. പ്രസ്തുത കലാസൃഷ്ടിയെ മനസിലാക്കി, പഠനം നടത്തി ചെയ്യുന്ന ഇതുപോലുള്ള വിമർശനങ്ങൾ കലാകാരനെ തന്റെ സൃഷ്ടികളിൽ കൂടുതൽ ശ്രദ്ധചെലുത്തുവാൻ ഉപകരിക്കും എന്നതിൽ സംശയമില്ല. രണ്ടാമത്തേത് കലാസൃഷ്ടിയെ പൂർണമായും മനസിലാക്കാതെ അതിനെ നിഷ്കരുണം വിമർശിക്കുക എന്നുള്ളതാണ്. തന്റെ കാഴ്ച്ചപ്പാടുകൾക്കു ദഹിക്കാത്ത സൃഷ്ടികൾ ആവാം അത്. കാഴ്ചപ്പാടുകൾ എന്ന് പറയുമ്പോൾ അതിൽ രാഷ്ട്രീയ ചിന്തകൾ, മതപരമായ കീഴ്‌വഴക്കങ്ങൾ, ജീവിതശൈലികൾ അങ്ങനെ പലതും കടന്ന് വരാം. ഇങ്ങനുള്ള പ്രതികരണങ്ങൾ പലപ്പോഴും വികാരപരമായതുതന്നെയായിരിക്കും. പല കമന്റ്‌ ബോക്സുകളിലും അസഭ്യ വർഷം തന്നെ കാണുവാൻ സാധിക്കും. അത് ഇന്നിന്റെ ഒരു രീതിയായി മാറിക്കഴിഞ്ഞു. എത്ര വലിയ കലാകാരൻ ആയാലും അയാളെ അസഭ്യം പറയുവാനുള്ള സ്വാതന്ത്ര്യം ആണ് സമൂഹമാധ്യമങ്ങൾ ജനങ്ങൾക്കു നൽകിയിരിക്കുന്നത്. ഇത് തീർച്ചയായും കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഖണ്ഡിക്കുന്നതും, ആസ്വാദകന്റെ അല്ലെങ്കിൽ കപട ആസ്വാദകന്റെ അനാവശ്യ  സ്വാതന്ത്ര്യത്തെ വളർത്തുന്നതും ആയ കാര്യമാണ്.

               ചതിയനായ ചന്തുവിനെ മലയാളിയുടെ വീരനായകനാക്കി ആവിഷ്കാരസ്വാതന്ത്ര്യത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചു കാണിച്ചു തന്നു എം ടി എന്ന മഹാനായ എഴുത്തുകാരൻ. അന്ന് മുതൽ ചന്തു മലയാളിയുടെ നായകൻ ആണ്. ആവിഷ്കരണത്തിലെ ഈ വ്യത്യസ്തത ജനങ്ങൾ മനസ്സറിഞ്ഞു  സ്വീകരിക്കുകയും ചെയ്തു. ഇത് സംഭവിച്ചത് ഇന്നെങ്കിൽ  ചെറിയൊരു വിഭാഗം ആളുകളെങ്കിലും വിമർശനങ്ങളുമായി എത്തിയേക്കാം. അത് ഇന്നിന്റെ ഒരു ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. മഹത്തായ സൃഷ്ടികളെ വിമർശിക്കുമ്പോൾ തങ്ങൾ അതിലും മഹാന്മാരായി എന്നുള്ള തെറ്റിദ്ധാരണ കൊണ്ടാവാം. അതുമല്ലെങ്കിൽ ഭൂരിഭാഗം ആളുകളും നല്ലതെന്നു പറയുന്നതിനെ വിമർശിച്ചുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടിയും ആവാം. വിമർശനം എന്നത് കലാകാരന് അർഹിക്കുന്ന ബഹുമാനം കൊടുത്തുകൊണ്ട് തന്നെ രേഖപ്പെടുത്തണം എന്നുള്ള ഔചിത്യബോധം നഷ്ടപ്പെട്ടു വരുന്നതും കാണുന്നുണ്ട്. 

                       മറ്റൊരു വശം നോക്കുകയാണെങ്കിൽ ആവിഷ്കാരസ്വാതന്ത്ര്യം എന്നത് അതിരു കടക്കേണ്ട ഒന്നല്ല. കലാകാരന് നിയന്ത്രണമില്ലാതെ എന്തും വിളിച്ചു കൂവുവാനുള്ള സ്വാതന്ത്ര്യം ആവരുത് ആവിഷ്കാരസ്വാതന്ത്ര്യം എന്നത്. പൊതു സ്ഥലത്ത് അസഭ്യം പറയുന്നത് പോലെ ആകരുത് ഒരിക്കലും കലാസൃഷ്ടികൾ. അതുപോലെ തന്നെ കലാകാരന് മാത്രം ദഹിക്കുന്നതും, ആസ്വദിക്കാൻ സാധിക്കുന്നതും മാത്രമായ കലാസൃഷ്ടികൾ ഒരിക്കലും പൂർണതയുള്ള സൃഷ്ടികൾ എന്ന് പറയുവാൻ സാധിക്കില്ല. അത് ആസ്വാദകന്റെ മനസുമായി സംവേദിക്കുമ്പോൾ മാത്രമേ പൂർണ്ണത  കൈവരിക്കൂ. അങ്ങനെ വരുമ്പോൾ ഇവിടെ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പ്രേക്ഷകന്റെ ആസ്വാദനവും. നന്മയിൽ മാത്രം അധിഷ്ഠിതമായിരിക്കണം കലാസൃഷ്ടികൾ എന്ന് വാശി പിടിക്കുവാനും ആസ്വാദകന് ഒരിക്കലും സാധിക്കില്ല. നന്മയും തിന്മയും ഒരുപോലുള്ള ഈ കാലഘട്ടത്തിൽ കലാസൃഷ്ടികളിൽ ഇത് രണ്ടും കയറി വരിക തന്നെ ചെയ്യണം. എന്നിരുന്നാലും ഒരു കഥാകൃത്ത്‌ പറയുന്നത് ദുഷ്ടന്റെ കഥയെങ്കിൽ, ആ ദുഷ്ടനെ പോലെ ആകരുത് ഒരിക്കലും നമ്മൾ എന്ന ഒരു സന്ദേശം അതിൽ ഉണ്ടാവണം. അത് തന്നെയാണ് കലാകാരന്റെ സാമൂഹികപ്രതിബദ്ധത. കരയിപ്പിക്കുന്ന,  അല്ലെങ്കിൽ സങ്കടം നിറഞ്ഞ ഒരു കഥയാണ് പറയുന്നതെങ്കിൽ, മനുഷ്യമനസ്സിലെ സ്നേഹം, കരുണ, സഹാനുഭൂതി മുതലായ വികാരങ്ങളെ ഉണർത്തിഎടുക്കുന്നത് തന്നെയാവണം അത്.

              ആവിഷ്കാരസ്വാതന്ത്ര്യം എന്നത് കലാകാരന്റെ അവകാശമാണെങ്കിൽക്കൂടിയും ആ ഒരു സ്വാതന്ത്ര്യത്തിന് അച്ചടക്കത്തിന്റെ അതിർവരമ്പ് കൂടി ആവശ്യമാണ്. അങ്ങനെങ്കിൽ ഒരു ആസ്വാദകന് നെറ്റി ചുളിക്കാതെ തന്നെ അത് ആസ്വദിക്കുവാൻ സാധിക്കും. സാമൂഹികപ്രതിബദ്ധ ഉള്ളതും, സ്വാതന്ത്ര്യത്തെ ഹനിക്കാത്തതും, അതോടൊപ്പം അതിർവരമ്പുകളെ ഭേദിക്കാത്തതും, അനാവശ്യ ചർച്ചകൾക്കു സ്ഥാനമില്ലാത്തതുമായ നല്ല നല്ല സൃഷ്ടികൾ വീണ്ടും വീണ്ടും ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Srishti-2022   >>  Article - Malayalam   >>  മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

Glady Selvaraj

Servntire Global Pvt Ltd

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

വൈവിധ്യസമ്പൂർണമായ ഒരു നാടിൻ്റെ പിന്തുടർച്ചാവകാശികളാണെന്ന് അഭിമാനത്തോടെ ഉറക്കെ പറയുന്നവരാണ് നാം മലയാളികൾ. അടിപതറാത്ത ആത്മവിശ്വാസവും നിശ്ചയധാർഷ്ട്യവും എന്നും കൈമുതലായുള്ള നമുക്ക് പുതുമയെ സ്വീകരിക്കുന്നതും പരീക്ഷിക്കുന്നതും എന്നും ഉത്സുകകരമായ സംഗതിയാണ്.മലയാള തനിമയെ നുകരാൻ ലോകം ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്കു വരുമ്പോൾ, പുതുമയെന്ന വാക്കിൽ മഥോമത്തരായി മലയാളി വശം കെട്ടിയിക്കുന്നു. സ്വന്തം ജീവിതത്തിൻ്റെ ശൈലി മറന്ന് ഏത് ശൈലിയെയും സ്വായത്തമാക്കാൻ അസ്ഥിര പാതകളെ കടമെടുത്തു, ജീവിതത്തിൻ്റെ കടക്കെണിയിൽ ഭാവിയുടെ ആശങ്കകളുമായി നിലകൊള്ളുകയാണ് ആധുനിക മലയാളി.

 

ഏതൊരു യൂറോപ്യൻ രാജ്യവുമായി കിടപിടിക്കാൻ കഴിയുന്നതാണ് കേരളത്തിൻ്റെ സാമ്പത്തിക - സാമൂഹിക സാഹചര്യങ്ങൾ. ജീവിതനിലവാരം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, നവീന ശാസ്ത്ര സാങ്കേതിക വിദ്യയിലെ മുന്നേറ്റം, ആയുർദൈർഘ്യം, സാമൂഹിക സമത്വം അങ്ങനെ ഏത് മേഖലയിലും കേരളത്തിന് അഭിമാനിക്കാൻ ഏറെ വക ഉണ്ട്.

 

കുടിയേറി വാണവരും, മലകേറി വെന്നവരും മണ്ണ് പൊന്നാക്കി പുതു തലമുറയ്ക്ക് വിദ്യയുടെ വെളിച്ചമേകിയും , മണലാരണ്യത്തിൽ വിയർപ്പിൻറ്റെ വിലകൊടുത്തു കുടുംബത്തിൻ്റെ അഭിമാനമേന്തിയവരും, ലോകത്തിൻ്റെ മാലാഖാമാരായി കടൽ കടന്നു കാരുണ്യസ്പർശം വിതറി ഒരു തലമുറയെ രക്ഷപ്പെടുത്തിയവരും ഒത്തുചേർന്ന് പടുത്തുയർത്തിയതാണ് ഈ കേരളത്തിൻ്റെ അഭിമാനമാകുടം. എന്നാൽ ചില ബിന്ദുക്കൾ ചേർക്കാൻ എവിടൊക്കെയോ വിട്ടുപോയിരിക്കുന്നു. ആ ചേർച്ചയില്ലായ്മയ്ക്ക് ആധുനിക മലയാളി കനത്ത വില കൊടുത്തും തുടങ്ങിയിരിക്കുന്നു.

 

ആവശ്യത്തേക്കാൾ ആഡംബരത്തിനു പ്രാധിനിത്യം കൊടുത്തപ്പോൾ മലയാളിക്കിടയിൽ ഉപഭോക്ത്യവാദം കുന്നോളം വളർന്നു. കൈയും മെയ്യും മറന്നു കണ്ണിൻ്റെ കുളിർമകളെ പുണരുന്ന ആ പുതിയ ജീവിതശൈലിയെ മലയാളി തന്റേതാക്കി. പാശ്ചാത്യവത്കരണം എന്ന് പറഞ്ഞു നിസാരമായി കാണാൻ ആകാത്ത വിധം വേരിറങ്ങി ഉപഭോക്ത്യവാദത്തിൻ്റെ ചില്ലകൾ കൊഴുത്തു. പരിണിതഫലമായി അളവറ്റ പ്രകൃതി ചൂഷണം ഒളിമറയില്ലാതെ ചെയ്യാൻ മലയാളി ഗ്രഹസ്ഥമാക്കി.ആഡംബരവാതിലിൻ്റെ മറുപുറത്തു വലിച്ചെറിൻ്റെ രൂക്ഷഗന്ധം മനം പിരട്ടിയിട്ടും, മലയാളി പുതിയ ജീവിതശൈലിയെ കൈവിടാൻ തയ്യാറല്ല എന്നതാണ് ആച്ഛര്യം.

 

മണ്ണും മലയും വിറ്റ് , ഫ്ലാറ്റും കാറും വാങ്ങി, ആറും തോടും വറ്റിച്ച് പൊരിവെയിലിൽ കുപ്പി വെള്ളം വാങ്ങി , പുത്തൻ സമൃദ്ധിക്ക് മാറ്റുകൂട്ടാൻ കടലാസുകൂട്ടിൽ നിന്ന് പ്ലാസ്ടിക്കിലേക്ക് കുടിയേറി, സൂര്യൻെ കോപം തോൽപ്പിക്കാൻ തൊടിയിലെ മാവും മരങ്ങളും വെട്ടി ഇൻസ്റ്റാൾമെന്റിൽ എസി വാങ്ങി, മെഴുകിത്തണുത്ത തറയിലെ തണുപ്പിന് പത്രാസ് പോരാത്തതിനാൽ ടൈൽസും മാർബിളും വാങ്ങി,പൊങ്ങച്ചത്തിന്റെ വിഴുപ്പലക്കലിന്‌ മാറ്റ് കൂട്ടാൻ കൂറ്റൻ സൗധങ്ങൾ പണിതു,കാവലിനു ജരാനരകൾ ബാധിച്ച മാതാപിതാക്കളെയും കുടിയേറ്റി.അങ്ങനെ ആഡംബരത്തിൻ്റെ പുതിയ ജീവിതശൈലി പടുവൃക്ഷമായി പടർന്നു പന്തലിച്ചു

 

.ഇതിനോടൊപ്പം കാലത്തിൻ്റെ കുത്തൊഴുക്കിൽ കരകവിഞ്ഞു ഒഴുകിയെത്തിയ പുത്തൻ ആഹാരശീലങ്ങൾ ശരീരത്തെ കാർന്നു തിന്നിട്ടും അതിനെ നെഞ്ചോടു ചേർത്തുനിർത്തുന്ന മലയാളിയെ ആദരിക്കാതെ തരമില്ല.പെരിയാറിൽ കുളിച്ചു മലനാടിൽ വളർന്നു നറുമേനി വിളയിച്ച മലയാളി അടുക്കളകളെ ഇന്ന് പരിപോഷിപ്പിക്കാൻ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉപ്പു മുതൽ കർപ്പൂരം വരെ എത്തണം.അഥവാ ഇതിലേതെങ്കിലും പണിമുടക്കിയാൽ യൂബർ അല്ലെങ്കിൽ സ്വിഗ്ഗി വേണം ആധുനിക മലയാളിക്ക് വയറു നിറയ്ക്കാൻ.കൂൺ പോലെ കിളിർക്കുന്ന ഹോട്ടൽ ശൃംഖലകളും അതിനോടൊപ്പം മുളയ്ക്കുന്ന ആശുപത്രികളും എത്രയൊക്കെ മലയാളിയെ ഭയപ്പെടുത്താൻ ശ്രമിച്ചാലും മദ്യത്തിൽ അല്പം കോള കലക്കി കൈയ്യിൽ പിടിച്ചു നെഞ്ചും വിരിച്ചു ആശുപത്രി കിടക്കയിൽ കിടക്കാനാണ് പരിഷ്കാരി മലയാളിക്കിഷ്ടം .

 

വിദ്യാഭിവൃത്തിയുടെ പരകോടിയിൽ എത്തിനിൽക്കുമ്പോൾ , വിദ്യയെന്നാൽ ശാസ്ത്രസാങ്കേതിക വിദ്യയെന്നും അത് പണസമ്പാദനത്തിനും ജീവനോപാദിക്കും മാത്രമുള്ള ശ്രോതസ്സായും തെറ്റിദ്ധരിക്കപ്പെട്ടു. ശാസ്ത്രത്തോടുള്ള അമിതാഭിനിവേശം ജീവിതവും ശാസ്ത്രവും ഇഴചേർക്കാൻ പാകത്തിലുള്ള ഒരു ശൈലിക്ക് രൂപംകൊടുത്തു അത് ഇന്ന് പിരിച്ചെടുക്കാൻ ആകാത്തവിധം ഇഴപെട്ടു ജഡയായിത്തീർന്നു.മനുഷ്യന് മനുഷ്യനോട് മറയിട്ടു സംവദിക്കാൻ, അന്യൻറെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ , ആരെയും സമൂഹമധ്യത്തിൽ അപമാനിക്കാൻ,കപടമുഖത്തിന്റെ ചാപല്യം പ്രദർശിപ്പിക്കാൻ,എന്തിനേറെ മേലനങ്ങാതെ പണി എടുക്കാൻ ഇതിനൊക്കെ മാത്രം സാങ്കേതികവിദ്യയെ കൂട്ട് പിടിക്കുന്ന ഒരു വലിയ കൂട്ടത്തിനു മലയാളി ജന്മം നൽകി. നന്മയുടെ നേരിയവെട്ടം കാത്തുസൂക്ഷിക്കുന്ന പലർക്കും അപമാനമാംവിധം ഈ ജീവിതശൈലി മലയാളിയെ ആശ്ലേഷിച്ചുകഴിഞ്ഞു എന്നതാണ് വാസ്തവം.

 

വികസനത്തിന്റെ പാത മലർക്കെ തുറന്നപ്പോൾ ഉപജീവനത്തിൻ്റെ പുത്തൻ മാർഗങ്ങൾ നിഷ്പ്രയാസം അഭ്യസ്തവിദ്യരായ മലയാളിക്ക് മുന്നിൽ നിഷ്പ്രയാസം തുറന്നു.മണ്ണിൻറ്റെ മണത്തിൽ നിന്ന് പാശ്ചാത്യജീവിതത്തിൻ്റെ സുഖലോലുപതയുടെ ഉപജീവനമാർഗ്ഗങ്ങൾ തണലായപ്പോൾ വന്നവഴികൾ ഭാരമായി തോന്നിയിട്ടാണോ അതോ അഭിമാനത്തിൻ്റെ, പുത്തൻ അന്തസിൻ്റെ കുടകൾ അർത്ഥരാത്രിക്ക് നിവിർത്തിയത് കൊണ്ടാണോ എന്നും നിശ്ചയമില്ല , ആധുനിക സമൂഹവ്യവസ്ഥയിൽ ശിതീകരിച്ച മുറിയിൽ ഇരിന്നു പണിയെടുക്കുന്നവന് അന്തസിൻ്റെ പട്ടികയിൽ ഉന്നതി കിട്ടി.ചുട്ടുപൊള്ളുന്ന വെയിലിൽ പോലും മണ്ണിനെ മാറോടണച്ചവർ തങ്ങളുടെ തലമുറ ഒരിക്കലും തങ്ങളെപ്പോലാകാതിരിക്കാൻ രാവും പകലും വിയർപ്പൊഴുക്കി അന്തസിൻ്റെ പുതിയ ആകാശം കീഴടക്കാൻ ശ്രമിക്കുന്നു.പിറന്നു വീഴുന്ന പൊന്നോമനയുടെ നാവിൽ ധാത്രിഭാഷകൾ അനസ്യൂതം അലയടിക്കാൻ മാതൃഭാഷയെ നാടുകടത്തുന്നു.

 

ഇതിനെല്ലാം പുറമെ അരക്ഷിതാവസ്ഥയുടെ മാനസികാവസ്ഥകളിൽ നിന്ന് ഉടലെടുക്കുന്ന വിവിധ രൂപ- ഭാവത്തിലുള്ള അക്രമാവസ്ഥകളും അതിനു കൂട്ടായി വന്നെത്തിയ മദ്യത്തിൻെയും മയക്കുമരുന്നിന്റെയൂം പുത്തൻ മാനങ്ങളും. കണ്ണടച്ച് ഇരുട്ടിച്ചാലും യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ നമുക്കാകില്ല. ജീവിതശൈലി പകർത്തുന്നത് നല്ലതാണ് , അത് വിശാലമനസുള്ളവരാൽ മാത്രം പര്യാപ്തമായ വസ്തുതയാണ്.എന്നാൽ പകർത്തുന്നത് നിലമറന്നുള്ള അനുകരണങ്ങൾ ആകുമ്പോൾ പലപ്പോഴും കൊടുക്കേണ്ടി വരുന്ന വില പ്രളയവും, കൊലപാതകങ്ങളും,ആത്മഹത്യകളും,ജീവിതശൈലി രോഗങ്ങളും ആയിട്ടാണ്.

 

മലയാളി ദത്തെടുത്തു, സ്വന്തം മക്കൾക്കൊപ്പം എല്ലാ ചിട്ടയിലും ക്രമത്തിലും ഒട്ടും കറപുരളാതെ വളർത്തിയ നല്ല ജീവിത ശൈലികൾ നമുക്കുണ്ട്.നിർബന്ധിത അടിസ്ഥാന വിദ്യാഭ്യാസം, സമൂഹത്തിൽ സ്ത്രീക്കുള്ള തുല്യപരിഗണന,ജാതി മത ചിന്തകൾക്ക് അതീതമായ സമത്വത്തിൻറെ സാമൂഹിക കാഴ്ചപാട് അങ്ങനെ പലതും.

 

ലോകം മലയാളിയെ അഭിമാനത്തോട് നോക്കികാണുമ്പോൾ,ഈ നാട് ദൈവത്തിൻ്റെ പറുദീസയായി വാഴ്ത്തുമ്പോൾ, നിബന്ധനകളും വ്യവസ്ഥകളും നോക്കാതെ കടമെടുത്തു കടക്കെണിയിൽ അകപെടുത്തിയ ശൈലികളെ പടിയടച്ചു, കേരളത്തിൻ്റെ വിശാലമായ തനതു ശൈലിയെ ആധുനികതയുടെ പുതിയ നല്ല അദ്ധ്യായത്തോടു ചേർത്ത് പടുത്തുയർത്താം.അതിനു പ്രാപ്തമായ ഒരു തലമുറ പ്രത്യാശയുടെ കിരണങ്ങൾ പരത്തി ജീവിക്കുന്നു എന്നതാണ് പ്രതീക്ഷയ്ക്ക് പൊൻവെളിച്ചം തൂകുന്നത്.

Srishti-2022   >>  Article - Malayalam   >>  സൃഷ്ടി പ്രതി സംഹാരം

ABIN JACOB

QBURST TECHNOLOGIES

സൃഷ്ടി പ്രതി സംഹാരം

'അമ്പിളി അമ്മാവനെ' സ്വന്തം കൈകളിലൊതുക്കാൻ കൊതിച്ചിരുന്ന, നേടിത്തരാമെന്ന പൊള്ളയായ വാഗ്‌ദാനങ്ങൾ നിഷ്കളങ്കമായി വിശ്വസിച്ചിരുന്ന ബാല്യത്തിലൂടെ കടന്നു പോയിട്ടുള്ളവരാണ്‌ മനുഷ്യനായി പിറന്ന ഓരോരുവനും. ഈ പ്രപഞ്ചത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നിലനിർത്തുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ അവന്റെ കഥകളിലെയും കവിതകളിലെയും കൗതുകമുണർത്തുന്ന കഥാപാത്രങ്ങളായിരുന്നു. അതിൽനിന്നും മെനഞ്ഞെടുത്ത സങ്കല്പങ്ങളും, സ്വപ്നങ്ങളും പകർന്ന അടങ്ങാത്ത അഭിനിവേശം അവനെ പ്രപഞ്ചോല്പത്തി തേടിയുള്ള തീരായാത്രയിൽ ചന്ദ്രനെന്ന ഇടത്താവളവും കടന്നു മുന്നേറുന്നതിന് പ്രാപ്‌തനാക്കി. ഇത്തിരിക്കുഞ്ഞനായ അവന്റെ ഭാവനയ്ക്ക് മുന്നിൽ പ്രപഞ്ചം പോലും എത്രയോ ചെറുത്.

 

നമുക്കിന്ന് അറിവുള്ള അല്ലെങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന ഓരോ മനുഷ്യനിർമിതിക്കും പിന്നിലുള്ള അക്ഷീണ പ്രയത്‌നത്തിന്റെയും നിരന്തര പഠനങ്ങളുടെയും ചരിത്രം നമ്മിൽ ഊർജ്ജമുള്ളവാക്കുന്നവയാണ്.എന്നാൽ അതിനും പിന്നിൽ അത്തരമൊരു ആശയത്തിന് മുള പൊട്ടിയത് എങ്ങുനിന്നെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, ആദിമകാലത്ത് യാതൊരു പ്രായോഗികതയും അവകാശപ്പെടാനില്ലാതിരുന്ന ‘പറക്കുന്ന മനുഷ്യൻ’ എന്ന വെറുമൊരു ഭ്രാന്തൻ ആശയമാണ് ഇന്ന് ശിരസ്സിനുമീതെ നമ്മെ നിഴലിലമർത്തി പരിഹസിച്ചു പറന്നകലുന്ന വിമാനം. പറക്കുന്ന യന്ത്രത്തിന്റെ ഉപജ്ഞാതാക്കളായി റൈറ്റ് സഹോദരന്മാരെ ലോകം വാഴ്ത്തുമ്പോഴും അത്തരമൊരു കാല്പനിക സൃഷ്ടിയെ മനസ്സിൽ താലോലിച്ചു, ചിറകുവിടർത്തി പറക്കാൻ കൊതിച്ച ഭ്രാന്തന്മാർ മുൻതലമുറകളിലും ജീവിച്ചിരുന്നു.സീതാദേവിയെ അപഹരിച്ചുക്കൊണ്ടുപോകുവാൻ പുഷ്പകവിമാനം വിഭാവനം ചെയ്ത വാല്മീകി പോലും ആ സംഘത്തിൽ ഉൾപ്പെടുന്നു. എന്നാൽ എന്തുകൊണ്ടാവും രാമായണം ഹൃദിസ്ഥമാക്കി പരിലാളിക്കുന്ന നമ്മുടെ പൂർവികർ സംഭവ്യമല്ലാത്ത ഇത്തരമൊരു മണ്ടൻ ആശയത്തെക്കുറിച്ച് ആകുലപ്പെടാതിരുന്നത്? മൃഗങ്ങളാൽ വലിക്കപ്പെട്ടിരുന്ന വാഹനങ്ങളല്ലാതെ മറ്റൊന്നും ചിന്തനീയമല്ലാതിരുന്ന കാലത്ത് ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ പടച്ചുവിടുന്നതിൽ പണ്ഡിതരായ ഗുരു ശ്രേഷ്ഠർ നടുക്കം രേഖപ്പെടുത്തേണ്ടതായിരുന്നില്ലേ? തപശ്രേഷ്ഠനായ രാവണന് ദൈവം പ്രസാദിച്ചു നൽകിയ സമ്മാനമാണെന്ന് അവകാശപ്പെടുന്നതു പോലുള്ള അന്ധമായ ഉത്തരങ്ങളിൽ നിന്നും അല്പംകൂടി ലളിതവും വിശ്വസിനീയവുമായത്, നർമബോധമുള്ള സമകാലീന ആസ്വാദകരിൽ നിന്നും കടംകൊള്ളാം - “കഥയിൽ ചോദ്യമില്ല !”. അതെ, ഇതിഹാസമാണ്, വാല്മീകിയുടെ മഹത്തായ ആവിഷ്കാരമാണ്, സർവ്വോപരി കലയാണ്.

 

എഴുപതു ശതമാനത്തോളം ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്ന വിശാലമായ ഈ ഭൂമിയുടെ ചെറുതുരുത്തുകളിൽ രൂപപ്പെട്ട മാനവിക സംസ്കാരം പൈതൃകമായി കൈമാറിപ്പോരുന്നത് വാമൊഴികളിലൂടെയോ വരമൊഴികളിലൂടെയോ മാത്രമല്ല, തനതായ കലാരൂപങ്ങളെയും ആശ്രയിച്ചാണ്. അങ്ങിനെ രൂപപ്പെട്ടിട്ടുള്ളതാണ് ഇതിഹാസങ്ങളും അനുഷ്ഠാനകലകളും നാടൻപ്പാട്ടുകളും. അവയെല്ലാം അടുത്ത  തലമുറയോട് സംവദിക്കുന്നത് പൂർവ്വികരുടെ ജീവിതത്തെക്കുറിച്ചും ആ സമൂഹത്തിന്റെ അതിജീവനത്തെക്കുറിച്ചുമാവാം. അവരനുഭവിച്ച യാതനകുളം വേദനകളും അവരറിഞ്ഞ നന്മയെയും തിന്മയെയും സൂചിപ്പിക്കുന്ന ഉപദേശങ്ങളും തങ്ങളുടെ പിൻഗാമികൾക്കായി പൂർവ്വികർ ഈ കലാരൂപങ്ങളിൽ വരച്ചിടുന്നു. സമ്പന്നവും വിഭിന്നവുമെന്ന് അവകാശപ്പെടുന്ന ഭാരതീയസംസ്കാരവും അത്തരത്തിൽ കലാരൂപങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇന്ന് വിസ്‌മൃതിയുടെ പടുകുഴിയിലേക്ക് തള്ളപ്പെടുവാൻ ഊഴം കാത്തുനിൽക്കുന്ന പല കലാരൂപങ്ങളെയും ജീവവായു നല്കി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവ നല്കിയ സേവനമെന്തായിരുന്നു എന്നും, അവയ്ക്ക് പകരംവയ്ക്കാൻ മറ്റെന്താണ് നാം കരുതിയിരിക്കുന്നതെന്നുമുള്ള വിഷയങ്ങൾ ഒഴിവാക്കുന്നത് ആ സൃഷ്ടി പേറിയ സംസ്കാരത്തിനെ അടക്കുന്ന ശവപ്പെട്ടിയിൽ ഉറപ്പിക്കുന്ന അവസാനത്തെ ആണിയാവുന്നു.

 

സംസ്കാരങ്ങളിൽ നിന്നും ഗോത്രങ്ങളും, ഗോത്രങ്ങളിൽ നിന്നും ഗ്രാമങ്ങളും, അവയിൽ നിന്നും രാജ്യങ്ങളും വളർന്നപ്പോൾ കലാരൂപങ്ങളുടെ ചുമതലകളും വർദ്ധിച്ചുവന്നു. സഹജീവികൾ തമ്മിലുള്ള കലഹങ്ങളും തർക്കങ്ങളും നിയന്ത്രിക്കാൻ ശക്‌തനായ മൂന്നാമതൊരാൾ എന്ന ബോധ്യത്തിലാവും ഭരണകൂടങ്ങൾ നിലവിൽവരുന്നത്. ശക്‌തനെന്ന സ്വയം ബോധ്യത്തിനപ്പുറം സഹജീവികളെയും ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമെന്ന വെളിപാടിൽ നിന്നും രാജ്യങ്ങളും രാജാക്കന്മാരും രൂപപ്പെട്ടു. ഇംഗിതാനുവർത്തികളായ ജനങ്ങളോട്  വിശദീകരിക്കേണ്ട വിഷയങ്ങളില്ലാഞ്ഞിട്ടാവാം കലാരൂപങ്ങൾ ക്ഷേത്രങ്ങളിലും രാജ്യസഭകളിലും അന്തപുരങ്ങളിലും നയനസുഖമുള്ള അനുഭവങ്ങളായി പരിലസിച്ചു. വേദങ്ങളും പുരാണങ്ങളൂം ദൈവങ്ങളും രൂപവും ഭാവവും പ്രാപിച്ചു. കാലാന്തരത്തില്‍ കനലെരിഞ്ഞുതുടങ്ങിയ ചില ഹൃദയങ്ങളിൽ കലയുടെ വേറിട്ടൊരു മുഖം തെളിഞ്ഞു, പ്രതിഷേധത്തിന്റെ. ചാരംമൂടികിടന്നിരുന്ന നെരുപ്പോടുകളെ അത് ഊതിക്കത്തിച്ചു. ചിത്രങ്ങളും കവിതകളും ആക്ഷേപഹാസ്യധാരകളും തെരുവ്‌നാടകങ്ങളും രക്തരഹിതവിപ്ലവങ്ങൾക്ക് മൂർച്ചയുള്ള ആയുധങ്ങളായി. അധികാരസ്ഥാനങ്ങളിലും ലൗകീകസുഖങ്ങളിലും ഭ്രമിച്ചമർന്നവർ എതിരെ പാഞ്ഞടുക്കുന്ന ഇരമ്പം കേട്ട് പരിഭ്രാന്തരായി. സുബോധത്തിലേക്കുണരുന്ന ജനത അധികാരവർഗ്ഗത്തിനെന്നും ദുസ്വപ്നമായിരുന്നു. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുവാനുള്ള മാർഗ്ഗങ്ങളെല്ലാം ചെന്നുചേർന്നത് ജനത്തെ ഉത്ബോധിപ്പിക്കുന്ന കലാസൃഷ്ടികളെയും കലാകാരന്മാരെയും അടിച്ചമർത്തുന്നതിലേക്കായിരുന്നു. പക്ഷെ വെട്ടുംതോറും ഇരട്ടിക്കുന്ന വ്യാളിയെ പോലെ കലാരൂപങ്ങൾ തീ തുപ്പിക്കൊണ്ടേയിരുന്നു, കാരണം കലാകാരന്മാർ അത്ഭുതം തീർത്തത് പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയിലല്ല, ഹൃദയത്തിലായിരുന്നു. ലോകചരിത്രത്തിൽ സ്ഥാനംപിടിച്ച വിപ്ലവങ്ങളിലെല്ലാം കലാകാരന്മാർ അവരുടെ ധർമ്മം നിറവേറ്റിയതായി കാണാം. രാഷ്ട്രീയമാവട്ടെ, വർഗ്ഗീയമാവട്ടെ സമൂഹത്തിന്റെ നേർക്കാഴ്ചകൾ ഉയർത്തികാട്ടുവാൻ അവർ മുന്നോട്ട് വന്നുകൊണ്ടേയിരുന്നു. എന്നിരുന്നാലും അർത്ഥവത്തായ സത്യം തുടിക്കുന്ന സൃഷ്ടികളും സൃഷ്ടാക്കളും ഇന്നും പ്രതിപക്ഷം തന്നെ.

 

എന്തുകൊണ്ട് കല?

 

ഭാഷയും ശൈലിയും ആചാരങ്ങളും മാനവികസംസ്കാരത്തിലെ നൂലിഴപിരിയാത്ത ഘടകങ്ങളായി നില്ക്കുമ്പോൾ കലാരൂപങ്ങൾക്ക് ഇത്തരം ബന്ധനങ്ങളൊന്നുമില്ല. ആശയങ്ങൾ പങ്കുവെയ്ക്കാൻ അടിസ്ഥാനപരമായ മാനുഷികമൂല്യങ്ങളാണ് കലാസ്വാദനത്തിനുള്ള ആധാരം. അർത്ഥവത്തായ ഒരു ചിത്രത്തെ അപഗ്രഥിക്കാൻ ഭാഷ ആവശ്യമില്ലെന്നതുപോലെ നൃത്തരൂപങ്ങളും അവയുടെ മൂലഭാവത്തെ ചുവടുകളിൽ ആവാഹിക്കുന്നു. കലയുടെ വിമർശനാത്മക ശക്തി ബോധ്യപ്പെടുത്താൻ ഏറ്റവും മികച്ച മറ്റൊരുദാഹരണമാണ് കാർട്ടൂൺ. സ്‌ത്രീപീഡന കേസിൽ ആരോപണവിധേയനായ ഒരു ക്രിസ്തീയ മതമേലധ്യക്ഷനെയും അദ്ദേഹത്തെ സംരക്ഷിക്കാനുള്ള സഭയുടെ ശ്രമങ്ങളെയും നിശിതമായി വിമർശിക്കുന്ന കാർട്ടൂൺ ലളിതകലാ അക്കാദമിയുടെ പുരസ്കാരത്തിനർഹമായതിനെ തുടർന്നുണ്ടായ വിവാദങ്ങൾ നേർസാക്ഷ്യം. ഭാഷാഭേദമന്യേ വർഗ്ഗ-വർണ്ണവിവേചനമന്യേ ഏറ്റവും സംവേദനക്ഷമമായ മാധ്യമമായിവേണം കലയെ പരിഗണിക്കേണ്ടത്. വളരെ വ്യക്‌തമായും ലളിതമായും ഉദ്ദേശിക്കുന്ന സന്ദേശം തന്റെ കലാസൃഷ്ടികളിലൂടെ ആസ്വാദകരിലേക്ക് എത്തിക്കുന്നവർ മികച്ച കലാകാരന്മാരാവുന്നു. അതുകൊണ്ടുതന്നെ ആ ശക്തിയുടെ മൂർച്ചയറിഞ്ഞ നേതാക്കന്മാരിന്ന് സൃഷ്ടികള്‍ ജനത്തിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ തങ്ങൾക്ക് അപ്രിയമായതെല്ലാം മുറിച്ചുനീക്കാൻ ശ്രമിക്കുന്നു. പലപ്പോഴും സർക്കാരിന്റെ എല്ലാവിധ സംവിധാനങ്ങളും അതേ ലക്ഷ്യത്തിനായി ദുരുപയോഗപ്പെടുത്തുന്നു. അങ്ങനെ പിറവിക്കുമുന്നെ കൊല്ലപ്പെട്ട്‌ ചാപിള്ളയായി തീരുന്ന സൃഷ്‌ടികളുമിന്നനേകം.

 

കലാകാരനെന്തിന് സ്വാതന്ത്ര്യം?

 

കലയെ വാക്കുകൾകൊണ്ട് നിർവചിക്കുവ്വാൻ അസാധ്യം. ഓരോ സൃഷ്ടിയും അതിന്റെ സൃഷ്ടാവിനെ സംബന്ധിച്ച് കലയുടെ പ്രതിഫലനമാണ്. ജീവിതത്തിലെ ഏതൊരു മേഖലയിലെ എന്തു പ്രവർത്തിയിലും താളാത്മകത കണ്ടെത്തുവാൻ സാധിക്കുന്നുണ്ടെങ്കിൽ അതിൽ ആസ്വാദകനൊരു ഇമ്പം തോന്നുന്നുവെങ്കിൽ അത് കലയാണ്. പരിമിതികളില്ലാത്ത തുറന്ന വിഹായസ്സിൽ പരന്നൊഴുകുന്ന മനുഷ്യകല്പനയെ സർവ്വേക്കലിട്ട് നാലതിരുകൾ നിർണയിച്ച് അതിൽ തളച്ചിടുവാനുള്ള ശ്രമം ഒരു മനുഷ്യനെ അന്ധനും ബധിരനും മൂകനുമാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് സംപ്രേഷണം ചെയ്യപ്പെടുന്ന വിദേശവാർത്തകൾ നിയന്ത്രിക്കുവാനും അതിന്റെ ഉള്ളടക്കത്തിൽ ഇടപെടലുകള്‍ നടത്തുവാനുമുള്ള ചൈനയുടെയും റഷ്യയുടെയും നീക്കങ്ങള്‍ ഇത്തരം ശ്രമങ്ങളോട് ചേർത്തുവായിക്കേണ്ടതുണ്ട്. സ്വതന്ത്രമായി ചിന്തിക്കുവാനും വായിക്കുവാനും അഭിപ്രായം രേഖപെടുത്തുവാനും അനുവദിക്കാതെ  ഭരണകൂടങ്ങള്‍ രൂപപ്പെടുത്തുന്ന അടുത്ത തലമുറ മാംസത്തിനുവേണ്ടി വളർത്തുന്ന ഇറച്ചിക്കോഴികളെ പോലെ ഭൂമിക്ക് ഭാരമാവാനെ തരമുള്ളു.

 

സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തൂത്തെറിയാൻ നാടകവും സിനിമയും പോലുള്ള കലാരൂപങ്ങൾ എക്കാലവും വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും തുടർന്ന് കേരളത്തിലെ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാർ രൂപീകരണത്തില്‍ വരെ ജനപ്രിയ നാടകങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. കേരളത്തില്‍  മാത്രമല്ല ലോകമെങ്ങും വിപ്ലവകാരികളും അവരുടെ ആദർശങ്ങളും ജനമനസ്സുകളിൽ പ്രതിഷ്ഠിക്കപ്പെട്ടത് കവിതകളുടെയും നാടകങ്ങളുടെയും ചിറകിലേറിയാണ്. ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പലപ്പോഴും ജനപ്രതിനിധികൾ പോലും കണ്ടില്ലെന്നു നടിക്കുമ്പോഴും ക്രിയാത്‌മകമായ സൃഷ്ടികളിലൂടെ കലാകാരൻമാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. എന്നാൽ ആരോഗ്യകരമായ വിമർശനങ്ങൾ പോലും ഇന്ന് അസഹിഷ്ണുതയുടെ കണ്ണാടിയിലൂടെയാണ് അധികാരികൾ വിലയിരുത്തുന്നത്. തുടർന്നുണ്ടാകുന്ന പ്രതികാരനടപടികളുടെ ആക്കംകൂട്ടുവാൻ രാജ്യദ്രോഹ നിയമങ്ങൾ പോലും കലാകാരന്മാർക്കുനേരെ നിർലോഭം പ്രയോഗിക്കപ്പെടുന്നു.

 

ഓരോ കലാസൃഷ്ടിയും അതുല്യമാണ്, അതിന്റെ പൂർണ്ണത എന്നത് സൃഷ്ടാവിന്റെ തൃപ്തിയാണ്. അതിൽ പല കോണിൽ നിന്നുമുള്ള നിയന്ത്രണങ്ങളും കൈകടത്തലുകളും ഉണ്ടാവുമ്പോൾ സൃഷ്ടിയുടെ തനിമയും വ്യക്‌തിത്വവും നഷ്ടപ്പെടുന്നു. ചുരുക്കത്തില്, വേറിട്ട കലാസൃഷ്ടികളെല്ലാം കപടമൂല്യങ്ങളുടെ കത്രികകളിലൂടെ കടന്നുവരുമ്പോൾ ഒരച്ചില് വാർത്തെടുത്തപോലെ സമാനമായിത്തീരുന്നു.

 

ഇന്ന് ?

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ കലാകാരന്മാർക്കെതിരെയുള്ള അധികാര കേന്ദ്രങ്ങളുടെ നരനായാട്ട് അതിന്റെ പാരമ്യത്തിലാണ്. 2018 - 19 കാലഘട്ടത്തില്‍ ലോകമെങ്ങും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ ‘ഫ്രീമ്യൂസ് ’ എന്ന സ്വതന്ത്ര സംഘടന തയാറാക്കിയ റിപ്പോർട്ട് പ്രകാരം സ്വന്തം സൃഷ്ടികളുടെ പേരിൽ നാല് കലാകാരൻമാർ കൊല്ലപ്പെട്ടിരിക്കുന്നു, പതിനാല് പേർ വധശ്രമത്തിന് ഇരയായി, 60 പേർ തടവിന് ശിക്ഷിക്കപെട്ടപ്പോൾ 97 പേർ അനിശ്ചിതകാലമായി ജയിലില്‍ കഴിയുന്നു. രേഖകളില്ലാത്ത പീഡനങ്ങളുടെ കണക്കുകള്‍ നീളും. വികസനമെന്ന ദിശയില്ലാ ലക്ഷ്യത്തിലേക്ക് മത്സരിക്കുമ്പോഴും അതിർത്തികൾക്കും അധികാരത്തിനും വേണ്ടി പരസ്പരം പോരടിക്കുമ്പോഴും വ്യത്യസ്‌ത തത്വങ്ങളും പ്രത്യയശാസ്ത്രങ്ങളും  മുറുകെ പിടിക്കുന്നവര്‍ പക്ഷെ കലാകാരന്മാർക്ക് നേരെ തിരിക്കുന്ന മുഖവും നയവും ഒന്നാണ്, അടിച്ചമർത്തുക. അതിന്റെ അടിസ്ഥാനം രാഷ്ട്രീയമല്ല, അരാഷ്ട്രീയതയും അസഹിഷ്ണുതയുമാണ്. വിമർശനങ്ങളെയും സത്യത്തെയും ഭയക്കുന്ന അരാഷ്ട്രീയവാദികളാണ് കലാകാരന് സ്വാതന്ത്ര്യം നിഷേധിക്കുന്നത്. കലയുടെയും സാഹിത്യത്തിന്റെയും കൈപിടിച്ചു അധികാരത്തിലേറിയ ചൈനയിലും കൊറിയയിലും റഷ്യയിലുമൊക്കെ ഇന്ന് അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷിദ്ധമാണ് . അലിഖിത നിയമങ്ങൾ ലംഘിക്കുന്നവർക്കെന്ത് സംഭവിക്കുന്നെന്നു പോലും മാലോകരറിയാത്ത സ്ഥിതിവിശേഷം ഉന്മൂലന രാഷ്ട്രീയത്തെ വാരിപ്പുണരുന്നു.

 

ജനാധിപത്യരാജ്യങ്ങളിൽ പോലും ക്രിയാത്‌മകവും ഭാവനാസമ്പുഷ്ടവുമായ സൃഷ്ടികളെ അശ്ലീലമെന്ന് ചാപ്പകുത്തി രാഷ്ട്രീയ -മത ദലാളന്മാർക്ക് കപടസദാചാരവാദികളെ പ്രീണിപ്പിക്കുവാനുള്ള അവസരം സർക്കാർ ഒരുക്കി കൊടുക്കുന്നു. ‘മീശ’ എന്ന നോവലിലെ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്റെ പേരിൽ കുറേ ജാതിക്കോമരങ്ങൾ നിറഞ്ഞുതുള്ളിയപ്പോൾ സർക്കാർ കൈകെട്ടി നോക്കി നിന്നതേയുള്ളൂ. സ്വന്തം കുടുംബത്തിന് നേരെ പോലും അസഭ്യവർഷം നീണ്ടപ്പോൾ തകർന്നുപോയ ലേഖകന് നോവൽ പിൻവലിക്കുകയാണുണ്ടായത്. ഹിന്ദുത്വത്തിന്റെ കാവൽഭടന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന വർഗ്ഗീയവാദികളുടെ പേക്കൂത്തുകൾക്ക് ഭരണകൂടം തന്നെ കുട പിടിക്കുന്നു. സാഹിത്യജീവിതം തന്നെ അവസാനിപ്പിച്ച പെരുമാൾമുരുകനും ഗത്യന്തരമില്ലാതെ തന്റെ സിനിമയുടെ ‘സെക്സി ദ്ദുർഗ്ഗ’ എന്ന പേര് പോലും മാറ്റേണ്ടിവന്ന സംവിധായകനുമെല്ലാം ഇവരുടെ എണ്ണമറ്റ ഇരകളിൽ ചിലർ മാത്രം. എം. എം. കൽബുർഗിയുടെയും, ഗൗരി ലങ്കേഷിന്റെയും, ഗോവിന്ദ് പൻസാരെയുടെയും മരണങ്ങൾ, ധീരമായി കലാപ്രവർത്തനം നടത്തുന്നവർക്ക് വഴിക്കാട്ടുവാൻ തീവ്രവലതുപക്ഷ സർക്കാരും, എളുപ്പം ‘വ്രണപ്പെടുന്ന’ മതഭിംബങ്ങളും ചേർന്നു സ്പോൺസർ ചെയ്തിരിക്കുന്ന ചൂണ്ടുപലകകളായി വേണം കരുതുവാൻ. സദാചാരത്തിന്റെ കാര്യസ്ഥന്മാർ പൂജിച്ചു നൽകിയ പുണ്യപദങ്ങളുടെ നീണ്ട പട്ടികയുമായി കത്രികപിടിച്ച് സിനിമകളെ കാത്തിരിക്കുന്ന CBFCയും അവരുടെ കടമകൾ ഏറ്റവും കൃതാര്ഥതയോടെ നിർവഹിച്ച് വർഗ്ഗീയ പോഷക സംഘടനകളോട് മത്സരിക്കുന്നു. ഭാരതം അഭിമാനിക്കുന്ന ആരാധിക്കുന്ന ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും പോലും ഈ കാലയളവിലാണ് ഇറങ്ങിയിരുന്നതെങ്കിൽ, ഇത്തരം അരാഷ്ട്രീയവാദികളുടെ കത്രികയ്ക്കതും ഇരയായേനെ.

 

സ്വാതന്ത്ര്യമാണ് കലയുടെ ആത്മാവ്. ഏതു ചിത്രം വരയ്ക്കുവാനും കറുപ്പ് ചായം മാത്രമേ ഉപയോഗിക്കാവു എന്ന് ശഠിക്കുന്നത്ര ബാലിശമാണ് കലാസൃഷ്ടികള്‍ക്ക് സ്വയം പ്രഖ്യാപിത തമ്പ്രാക്കൾ ഏർപ്പെടുത്തുന്ന നിബന്ധനകള്‍. വിമർശനങ്ങളും ചിത്രീകരണങ്ങളും മറ്റൊരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പിക്കുന്നതിനപ്പുറമുള്ള ഏതൊരു ഇടപെടലും ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. അത്തരം പ്രവണതകളെ ഭരണകൂടങ്ങള്‍ പിന്തുണയ്ക്കുന്ന കാലത്തോളം നാട്ടിൽ അരാജകത്വം പിടിമുറുക്കും. വാല്മീകിക്കും വ്യാസ മഹിർഷിക്കുംമൊക്കെ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യം പോലും അർഹതപ്പെട്ട സഹജീവിക്ക് നൽകുവാൻ വിലപേശുന്ന മനുഷ്യാ - നിനക്ക് നല്ല നമസ്ക്കാരം !

Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

Surya C G

UST Global Campus

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

ഒരു നല്ല കലാസൃഷ്ടി ഉടലെടുക്കുവാൻ കടിഞ്ഞാൺ വീഴാത്ത ചിന്താശേഷി അത്യന്താപേക്ഷിതമാണ്. സർഗാത്മകതക്കു നിയന്ത്രണം ഏർപ്പെടുമ്പോൾ ഏതൊരു കലാസൃഷ്ടിയും അതിന്റെ പൂർണവികസനം പ്രാപിക്കുന്നില്ല. ആവിഷ്കാരസ്വാതന്ത്ര്യം ലഭിക്കുമ്പോൾ, കലാകാരനിൽ നിന്ന് ആകർഷണീയവും തന്മയത്വം നിറഞ്ഞവയുമായ കലാസൃഷ്ടികൾ ഉടലെടുക്കുന്നു. അവയിലൂടെ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ അഭിവൃദ്ധിപ്പെടുന്നു.

 

സാംസ്കാരികവും, സാങ്കേതികവും മറ്റുമായ വികസനങ്ങൾക്കും, അനിയന്ത്രിതമായ ആവിഷ്കാരസ്വാതന്ത്ര്യം വഴിയൊരുക്കുന്നു. പ്രശസ്ത സർഗാത്മക ചിത്രകാരന്മാരായിരുന്ന ലിയോർണാഡോ ഡാവിഞ്ചി, പാബ്ലോ പിക്കാസോ, മൈക്കലാഞ്ചലോ എന്നിവർ, കാലാതീതമായ ചിന്തകൾ കൈക്കൊണ്ട്, ആദ്യകാലങ്ങളിൽ തന്നെ വിമാനത്തിന്റെ ചിത്രങ്ങൾ വരച്ചിരുന്നു. എന്നാൽ, അന്നത്തെ ആളുകൾക്ക്, മനുഷ്യനു പറക്കാൻ കഴിയും എന്ന വസ്തുത സ്വീകരിക്കാൻ പ്രയാസമായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ, ഇന്ന് വിമാനം എന്നത് സർവ്വസാധാരണമായ ഒരു യാത്രാമാർഗമായി മാറിയിരിക്കുന്നു.

 

ആവിഷ്കാരസ്വാതന്ത്ര്യം എന്നത്, ഒരു കലാകാരന്, ചിത്രരചന, കലാസാഹിത്യം, സംഗീതം, സിനിമ, ശിൽപ്പകല, എന്നു തുടങ്ങി ഏതൊരു കലാമേഖലയിലും, സ്വന്തം കാഴ്ചപ്പാടുകളെ നിയന്ത്രണരഹിതമായി ലോകത്തിനു മുൻപിൽ പ്രകാശിപ്പിക്കുന്നതിനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം, എന്നു വിവരിക്കാം. ഒരു പരിധി വരെ, ഇവയുടെ മേൽ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്താത്ത പക്ഷം, സാർവകാലീനമൂല്യമുള്ള കലാസൃഷ്ടികൾ ലോകത്തിനു ലഭിക്കുന്നു. കലാകാരന്മാർക്ക് അവരുടെ ആശയങ്ങൾ വിലക്കുകൾ കൂടാതെ ആവിഷ്കരിക്കാൻ അനുമതി നൽകുന്ന ഒരു ഭരണകൂടം ആ സമൂഹത്തിന്റെ തന്നെ വികസനത്തിനു പരോക്ഷമായി വഴിയൊരുക്കുന്നു എന്നു ചരിത്രം തെളിയിക്കുന്നു.

 

അടുത്തയിടയ്ക്ക്, ഉത്തർ പ്രദേശിലെ, ബൽബീർ കൃഷ്ണൻ എന്ന ചിത്രകാരന്റെ 'മൈ ബെഡ് ഓഫ് റോസസ്' എന്ന സ്വവർഗരതിയെ പറ്റി പരാമർശിക്കുന്ന ചിത്രപ്രദർശനം, ഏതാനും സദാചാരികളുടെ ഭീഷണിയെത്തുടർന്ന് ഹൈദരാബാദിലെ മ്യൂസ്‌ ഗാലറിയിൽ നിന്നു റദ്ദാക്കുകയുണ്ടായി. 'സ്വവർഗരതി' എന്നത് ഭാരതസംസ്കാരത്തിനെതിരാണ് എന്നു പരാമർശിച്ചാണ് സദാചാരികൾ ഭീഷണി മുഴക്കിയത്. എന്നാൽ, ഒരാളുടെ ലൈംഗികത സ്വയം തിരഞ്ഞെടുക്കപ്പെട്ടതല്ലെന്നും, ജൈവജനിതകഘടകങ്ങളുടെയും, വളരുന്ന ചുറ്റുപാടുകളുടെയും മറ്റും അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രം തെളിയിക്കുന്നു. ഈ തിരിച്ചറിവ് ലോകത്തിനു പകർന്നു കൊടുക്കുക എന്നതാവാം ചിത്രകാരൻ തന്റെ ചിത്രങ്ങളിലൂടെ ഉദ്ദേശിച്ചിരുന്നത്. ഇത്തരം നിയന്ത്രണങ്ങൾ മുഖേന, മികച്ച കലാസൃഷ്ടികളാണ് സമൂഹത്തിനു നഷ്ടമാകുന്നത്.

 

"ഓരോ കുട്ടിയും ഒരു കലാകാരനാണ്. വളരുമ്പോഴും കലാകാരനായി തുടരുക എന്നതാണ് പ്രയാസം." പ്രശസ്തചിത്രകാരനായിരുന്ന പാബ്ലോ പിക്കാസോയുടെ വാക്കുകളാണ് ഇവ. ഇന്ന് കലാകാരന്മാർ നേരിടുന്ന നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ വാക്കുകളുടെ പ്രാധാന്യം നമ്മൾ തിരിച്ചറിയുന്നു. 'പദ്മാവത്', 'മദ്രാസ് കഫെ', 'രാം ലീല', 'ആൻ ഇൻസിഗ്നിഫിക്കൻറ് മാൻ' തുടങ്ങി നിരവധി ചിത്രങ്ങൾ ഈയിടെ അനേകം വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. ഏതാനും ചിലർ കലാസൃഷ്ടികൾക്കുമേൽ നിയമപരമായ മേൽനോട്ടത്തെ അനുകൂലിക്കുമ്പോൾ, മറ്റു ചിലർ കലാസൃഷ്ടികളുടെ നിയന്ത്രണരഹിതമായ ആവിഷ്കരണത്തെ പിന്തുണയ്ക്കുന്നു.

 

ആവിഷ്കാരസ്വാതന്ത്ര്യം ഉത്കൃഷ്ടമായ കലാസൃഷ്ടികൾക്കു ജൻമം നൽകുവാൻ ഒരു പരിധി വരെ അനിവാര്യം തന്നെയെങ്കിലും, അപൂർവ്വം ചില സന്ദർഭങ്ങളിൽ ഇത്തരം സ്വാതന്ത്ര്യം വിപരീതഫലങ്ങളിൽ കലാശിക്കുവാൻ ഇടയാകാറുണ്ട്. ഉദാഹരണത്തിന്, സിനിമ മുതലായ മാധ്യമങ്ങൾ മുഖേന, പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നീ അനാരോഗ്യകരമായ ശീലങ്ങൾ വ്യാപിപ്പിക്കുമ്പോൾ, ഭരണകൂടം അവയുടെമേൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതു പോലെ തന്നെ, ശാരീരികവും, മാനസികവുമായ വൈകല്യങ്ങൾ നേരിടുന്നവരെ പരിഹസിക്കുകയും, അവഗണിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുംവിധം കലയെ ഉപയോഗിക്കുമ്പോൾ, കുട്ടികളടക്കമുള്ള, സ്വാധീനഭേദ്യമായ ഒരു സമൂഹത്തിന്മേൽ തെറ്റായ പ്രഭാവം ചെലുത്തപ്പെടുന്നു. മറ്റു ചില സന്ദർഭങ്ങളിൽ, സാമൂഹ്യവിരുദ്ധർ, കലാസൃഷ്ടികൾ എന്ന ഭാവേന ഭരണകൂടത്തിന്റെ അനിയന്ത്രിതനിയമസംവിധാനം ചൂഷണം ചെയ്യുകയും, തെറ്റായതും, രാജ്യദ്രോഹകരവുമായ ആശയങ്ങൾ ഹിതകരമായ ഭാവങ്ങളിൽ വ്യാപിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

 

ഭാവന എന്നത് വിജ്ഞാനത്തേക്കാൾ മൂർച്ചയേറിയതാണ്. ആവിഷ്കാരസ്വാതന്ത്ര്യം അനുവദിച്ചു കിട്ടുമ്പോൾ, കലാകാരനു സൃഷ്ടികളെ പക്വതയോടെ സമീപിക്കുവാൻ കഴിവുണ്ടായിരിക്കണം. കലാസൃഷ്ടികൾ മതപരവും രാഷ്ട്രീയപരവും ആകുമ്പോൾ, അവ സമൂഹത്തിന്റെ മതവികാരത്തെയും, രാഷ്ട്രീയബോധത്തെയും വ്രണപ്പെടുത്താത്ത വിധം രൂപം കൊടുത്തവയായിരിക്കണം. അല്ലാത്ത പക്ഷം, അവ സാമൂഹികസ്ഥിരത താറുമാറാക്കാൻ കാരണമായിത്തീരുകയും, അതു മൂലം ഭീകരമായ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന്, തീവ്രമായ ഈശ്വരവിശ്വാസം നിലനിന്നിരുന്ന ഒരു സമൂഹത്തിൽ, ഒരു ചിത്രകാരൻ അവരുടെ ഈശ്വരസങ്കല്പത്തെ നഗ്നമായി ചിത്രീകരിച്ചത് കനത്ത സാമൂഹികകലാപത്തിനു വഴിയൊരുക്കിയിരുന്നു.

 

പൊതുജനവികാരങ്ങൾ വ്രണപ്പെടാതിരിക്കുവാൻ കലാസൃഷ്ടികളുടെ മേൽ നിയമപരമായ മേൽനോട്ടം ആവശ്യമാണ് എന്നതിൽ സംശയമില്ല. എന്നിരുന്നാലും, അത്തരം മേൽനോട്ടം ഒരു കലാകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ എത്രത്തോളം ഹനിക്കുന്നു  എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഇരുപക്ഷാഭിപ്രായങ്ങളും കോർത്തിണക്കുമ്പോൾ, ഒരു കലാകാരൻ കലാപരമായ പക്വത കൈവരിക്കുകയും, ആവിഷ്കാരകലയിലെ ഉത്തരവാദിത്വങ്ങളുടെ സ്വയം തിരിച്ചറിവ് നേടുകയും, അവയ്ക്കനുസൃതമായ കലാസൃഷ്ടികൾക്കു രൂപം കൊടുക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഇത്തരത്തിൽ രൂപപ്പെട്ട ഉത്കൃഷ്ടമായ കലാസൃഷ്ടികൾക്കുമേൽ മത, രാഷ്ട്രീയ താത്പര്യാർത്ഥം, കലാപരമായ അവകാശങ്ങൾക്കെതിരായി നിയന്ത്രണം എൽക്കാതിരിക്കുവാൻ ഭരണകൂടവും ശ്രദ്ധിക്കേണ്ടതുണ്ട്.

Srishti-2022   >>  Article - Malayalam   >>  മലയാളികൾ കടമെടുത്ത ജീവിതശൈലികൾ

SNEHA SEBASTIAN

EMBRIGHT INFOTECH

മലയാളികൾ കടമെടുത്ത ജീവിതശൈലികൾ

''ഇന്ന് ഇവിടെ കഴിക്കാൻ ഒന്നും വെച്ചില്ലേടി;അതിനെന്താ ചേട്ടാ സ്വിഗ്ഗി ഉണ്ടല്ലോ ...!!!."പറയാതിരിക്കാൻ വയ്യ    ലാളിത്യത്തിനും തനിമയ്ക്കും പേര് കേട്ടവരാണ് മലയാളികൾ എന്നാൽ പാശ്ചാത്യ  സംസ്കാരം  മലയാളികളെ വിഴിങ്ങികൊണ്ടിരിക്കുകയ്യാണ് . പാടത്തും പറമ്പത്തും നല്ല അന്തസ്സോടെ എല്ലുമുറിയെ പണിയെടുത്തവരുടെ നാടാണ് കേരളം.എന്നാൽ ഇന്ന് ഒന്നിനും  വയ്യ മലയാളിക്ക്.എന്തൊക്കെയോ നേടാനുള്ള ഒരു ഓട്ടപ്പാച്ചിലാണ്.അത് കൊണ്ടാണല്ലോ നാട്ടിൽ ചെയ്യാൻ മടിയുള്ള ജോലികൾ അന്യ നാട്ടിൽ പോയി കഷ്ടപ്പെട്ട് ചെയ്യേണ്ടി വരുന്നത്. മലയാളികളുടെ പാരമ്പര്യവും സംസ്‌കാരവും ഒക്കെ അന്യ നിന്ന് പോകുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. ഓല   മേഞ്ഞ പുരയല്ല  പകരം  മിന്നിത്തിളങ്ങുന്ന കോൺക്രീറ്റ് മണി മാളികകൾ വേണം മലയാളിക്ക് വസിക്കാൻ.അടുപ്പിൽ അന്നന്നു വെച്ച കഞ്ഞിയല്ല ..മൂന്നാല് ദിവസം ഫ്രിഡ്ജിൽ ഇരുന്ന നൂഡിൽസും  മറ്റു  ഫാസ്റ്റ് ഫുഡുമൊക്കെയാണ് തീന്മേശയിൽ  മലയാളിക്ക് പ്രിയം.., കേരളത്തിൽ ആണേത പെൺ ഏതാ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആണ് ഇന്നുള്ളത്. കുളിച്ചു കുറിയുംതൊട്ടു സാരി  അണിഞ്ഞു വരുന്ന പെണ്ണിനെയും ,മുണ്ടു മടക്കിക്കുത്തി നെഞ്ചു  വിരിച്ച് വരുന്ന  പുരുഷന്മാരെയും  കാണണമെങ്കിൽ ഓണം വരണം   .പിന്നെ  പണ്ടൊക്കെ  നമുക്കു  കത്തുകളോ  ലേഖനങ്ങളോ ആയി വരുന്ന പോസ്റ്റുമാനെ കാണാമായിരുന്നു.ഇന്ന് പക്ഷെ ഓർഡർ ചെയ്താൽ നൊടിയിടയിൽ ഭക്ഷണമായി വരുന്ന സ്വിഗ്ഗി  ചേട്ടനെയും യൂബർ ചേട്ടനെയും കാണാണ് പറ്റുന്നത് . മലയാളിയുടെ വിവാഹ രീതീയെ പറ്റി പറയേണ്ടതില്ല   വധുവും വരനും വിവാഹം കഴിച്ചാൽ   മാത്രം മതി  ബാക്കി നോക്കാൻ ഇവൻറ്  മാനേജ്‌മെന്റ് ഉണ്ടല്ലോ ...പിന്നെ സ്കൂളിൽ കൊടുക്കുന്ന കഞ്ഞി വരിയിൽ നിന്ന് വാങ്ങിക്കാൻ  മടി കാണിച്ച മലയാളിക്ക് നാട്ടിൽ കണ്ടിട്ടില്ലാത്ത ഭക്ഷണങ്ങൾ...ഹായ്  ബൊഫെ എന്നും പറഞ്ഞു വരിയിൽ നിന്ന്  കണ്ണുംതള്ളി  ചെല്ലാൻ എന്താ  മിടുക്ക്

 ഇന്നത്തെ മലയാളിയെ കാണണമെങ്കിൽ   ജിമ്മിലും പബ്ബിലും പോകണം ...ഫേസ്ബുക്കും വാട്സാപ്പും  സ്മുളും  

 ടിക് ടോക്കും ഓഫറുകളും ഒക്കെയായി ഒരു ആഘോഷത്തിലാണ്. മലയാളീസ് ..എപ്പോൾ വേണമെങ്കിലും എന്തിനെപ്പറ്റിയും പ്രതികരിക്കാം കാരണം സ്റ്റാറ്റസും ഹാഷ് ടാഗും കമെന്റ് ബോക്സും  ഉണ്ടല്ലോ.. ഹഹ നുമ്മ   മലയാളി പൊളിയല്ലേ .. !!വസ്ത്രവും  ഭക്ഷണവും  മാത്രമല്ല കടമെടുപ്പ് കൂടി കൂടി  ഭാഷയിലും വ്യക്തമായി  പ്രതിഫലിക്കുന്നു ഈ മാറ്റം ... നീ ഫുഡിയോ.??...യൂ  പോയോ??  ഇങ്ങനെ അന്യ ഭാഷകൾ  കലർത്തിയുള്ള സംസാരം  വർധിച്ചു കൊണ്ടേയിരിക്കുന്നു ..എല്ലാം കടമെടുത്തു ശൈലികൾ മാറ്റുന്ന   മലയാളികൾക്കു ഇന്ന് വട്ടച്ചൊറിയോ പുഴുക്കടിയോ ഒന്നും അല്ല പ്രെഷറും ഷുഗറും കൊളസ്ട്രോളും ക്യാൻസറുമൊക്കെയാണ് രോഗങ്ങൾ .യന്ത്രവൽക്കരണത്തോടെ  മലയാളി  ഒരുപാട് മാറി.. എല്ലാം എളുപ്പത്തിലാക്കി

മടിയന്മാരായിരിക്കുന്നു ..അലക്കാനും പാചകം  ചെയ്യാനും ..എന്തിനും ഏതിനും യന്ത്രം.സ്വന്തം അച്ഛന്റെ മരണത്തിൽ, കർമങ്ങൾ ചെയ്യാനും നാളെ  യന്ത്രങ്ങൾ ഇറക്കാനും മലയാളി മടിക്കില്ല. പാശ്ചാത്യ .മാറ്റങ്ങൾക് വേഗം ഇണങ്ങാൻ മലയാളിക്ക് ആവും..മാറ്റങ്ങൾ ആവാം എന്നാൽ സ്വന്തം മണ്ണിനെയും സംസ്കാരത്തെയും  പാരമ്പര്യത്തെയും മറന്നു കൊണ്ടുള്ള ഈ യാത്ര എങ്ങോട്ട്  എന്ന് ചോദിക്കേണ്ടി ഇരിക്കുന്നു..ഒരു പ്രളയം വന്നാൽ തീരുന്നതതാണോ എല്ലാം??. അനുദിനം വർധിക്കുകയാണ് മലയാളിയുടെ മാറ്റങ്ങൾ    ഇങ്ങനെ കടം എടുത്ത് മാറുന്ന ശൈലികൾ എത്ര എത്ര...???

Srishti-2022   >>  Article - Malayalam   >>  മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

Anas Abdul Nazar

ENVESTNET

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

 

നീൽ ആം സ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തുമ്പോൾ അവിടെ സ്വീകരിക്കാൻ ചായക്കടക്കാരൻ ചന്ദ്രേട്ടനുണ്ടാരുന്നു എന്ന് തമാശ മട്ടിൽ പറയാറുണ്ട്. മലയാളിയുടെ അതിജീവന സാമർത്യത്തെയും കഠിന പ്രയത്നത്തെയുമൊക്കെ പ്രതിപാദിക്കാനാണ് അങ്ങനെ പറയാറുള്ളതെങ്കിലും മലയാളിയില്ലാത്ത മേഖല ലോകഭൂപടത്തിൽ കണ്ടുപിടിക്കുക ശ്രമകരമാണെന്നുള്ളതാണ് യാഥാർഥ്യം. ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട, പല സാമൂഹിക ഉച്ച നീചത്വങ്ങളും സർവ രൗദ്രതയും പുറത്തെടുത്താടിയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും കേരള മോഡൽ എന്ന വികസനമാർഗത്തിലൂടെ രാജ്യത്തിന് മാതൃകയായവരാണ് മലയാളികൾ. അതെ! മലയാളികൾ വ്യത്യസ്തരാണ്.

 

തെരഞ്ഞെടുപ്പിലൂടെ ഏഷ്യയിലാദ്യമായി അധികാരത്തിലേറിയ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലൂടെയാണ് കേരളത്തെ മലയാളികൾ ലോകത്തിനു പരിചയപ്പെടുത്തിയത്. എവിടെയും വ്യത്യസ്തരാകുക എന്ന ത്വര മലയാളിയുടെ രക്തത്തിലലിഞ്ഞു ചേർന്നതാണെന്നു തോന്നുന്നു. അതിനായുള്ള വ്യഗ്രതയിൽ അറിഞ്ഞോ അറിയാതെയോ പലതിനെയും അനുകരിക്കും, പല ജീവിത ശൈലികൾ പരീക്ഷിക്കും, ചിലതൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.

 

അതൊക്കെ ഒരു കാലം

 

അച്ഛനപ്പൂപ്പന്മാരായി അല്ലേൽ അമ്മയമ്മൂമ്മമാരായി കൈമാറിവന്ന ഒരു ശൈലിയാണ് 'അതൊക്കെ ഒരു കാലം' എന്നത്. അത്തപ്പൂവിറുക്കാനായി തൊടിയിലേക്കു പായുന്ന മുത്തശ്ശിയെം കൂട്ടുകാരെയും നോക്കി ഒരു നെടുവീർപ്പോടെ അവരുടെ അച്ഛൻ അല്ലെങ്കിൽ മുത്തശ്ശൻ അന്ന് പറഞ്ഞിട്ടുണ്ടാകാം, അതൊക്കെ ഒരു കാലമെന്ന്.. ഒപ്പം കൂട്ടിച്ചേർത്തിട്ടുമുണ്ടാകണം, തന്റെയൊക്കെ കുട്ടിക്കാലത്തായിരുന്നു ശെരിക്കുള്ള ഓണമെന്ന്....

 

യുഗങ്ങൾക്കിപ്പുറം മണ്ണ് കാണാനില്ലാത്ത ടെക്നോപാർക്കിലേക്കു ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കാൻ പ്ലാസ്റ്റിക് പൂക്കളുമായി പോകുന്ന മകനെ അല്ലെങ്കിൽ മകളെ കണ്ട് പുതു യുഗത്തിലെ അച്ഛനും അമ്മയുമൊക്കെ നെടുവീർപ്പോടെ പറയാറുണ്ട്, അതൊക്കെ ഒരു കാലമെന്ന്.

 

ഭക്ഷണത്തിലെ കടമെടുക്കൽ

 

തൊടിയിൽ വളരുന്ന പൂവിൽ നിന്നും പ്ലാസ്റ്റിക് പൂവിലേക്കുള്ള ദൂരത്തിനിടയിൽ മലയാളിയ്ക്ക് മാറ്റങ്ങളൊരുപാട് സംഭവിച്ചു. തറവാടെന്നാൽ മൂന്നു - നാലു തലമുറകളിൽ പെട്ട ഒരു കൂട്ടം ആൾക്കാരുടെ സംഗമ ഭൂമിയായിരുന്ന കാലത്തു നിന്നും മൂന്നോ നാലോ പേരടങ്ങുന്ന ഒന്നായത് പരിണമിച്ചു. കപ്പപ്പുഴുക്കും കഞ്ഞിയുമായി രാത്രികൾ ആഘോഷമായിരുന്ന കാലം, റെസ്റ്റോറന്റ് സംസ്കാരത്തിന് വഴിമാറി.

 

ഊബർ ഈറ്റ്സും സുമാറ്റോയുമൊക്കെ നിത്യജീവിതത്തിലൊഴിച്ചു കൂട്ടാനാകാത്തതായി.

 

ആകെയൊരാശ്വാസം, അടുക്കളയുടെ മൂലയിലിരുന്ന പഴങ്കഞ്ഞി പോലുള്ള ചില വിഭവങ്ങൾക്ക് സ്റ്റാർ ഹോട്ടലുകളിലെ മേശപ്പുറങ്ങളിലേക്കു സ്ഥാനക്കയറ്റം കിട്ടി എന്നുള്ളതാണ്.

 

പാനീയങ്ങളിലും മാറ്റങ്ങൾ വന്നു. ഇളനീരിന്റെയും സംഭാരത്തിന്റെയുമൊക്കെ സ്ഥാനം ടിന്നിലടച്ചത് കയ്യടക്കിയതിനൊപ്പം തന്നെ പലനിറത്തിലും രുചിയിലുമുള, എവിടുന്നു വന്ന് എന്ന് പോലും നിശ്ചയമില്ലാത്ത നിരവധി പാനീയങ്ങൾ നമ്മുടെ തീന്മേശകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

 

ഇതിന്റെയെല്ലാം ബാക്കി പത്രം ജീവിത ശൈലീ രോഗങ്ങളാണെന്നുള്ളതാണ് ഖേദകരമായ വസ്തുത. കുടവയർ ഒരു കാലത്തു ആഢ്യത്വമായിരുന്നെങ്കിൽ ഇന്നത് രോഗാവസ്ഥയുടെ ബാഹ്യലക്ഷണമാണ്. കൊളസ്ട്രോളും ഷുഗറും പ്രെഷറുമൊക്കെ സർവ സാധാരണമായിരിക്കുന്നു. കയ്യിൽ ഇൻസുലിനും കരുതി നടക്കുന്നവരുടെ എണ്ണം കൂടുകയാണ്. മറ്റു പ്രതിരോധ മരുന്നുകളുടെ കാര്യവും അങ്ങനെ തന്നെ.

 

അന്ന് തുളസിയും കറ്റാർ വാഴയും കുരുമുളകും കൽക്കണ്ടും എന്നുവേണ്ട രോഗശമനത്തിനു വേണ്ട മിക്കതും വീട്ടിൽ തന്നെയുണ്ടായിരുന്നു. എന്തിനേറെ, അടുക്കള തന്നൊരു ഡിസ്പെൻസറിയായിരുന്നു.

 

ലോകാരോഗ്യ സംഘടന പറയുന്നത് ആയിരം ആൾക്കാർക്ക് ഒരു ഡോക്ടർ എന്നനുപാതമാണ്. കേരളത്തിൽ അത് 1.5 ആണെന്ന് കണക്കുകൾ കാണിക്കുന്നു. നല്ല കാര്യം! ആരോഗ്യരംഗത്തെ കേരള മാതൃക മലയാളിക്കഭിമാനിയ്ക്കാവുന്നതു തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ ഡോക്ടർമാരുടെയും മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെയുമൊക്കെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോൾ ജലദോഷവും പനിയും വരെ ഭീകര വ്യാധികളായി ചിത്രീകരിക്കപ്പെടുന്നു വെന്നുള്ളത് ആശാസ്യമല്ലെന്നുള്ളതാണ് വസ്തുത.

 

വിദ്യാഭ്യാസം

 

പൊതുവെ പറയാനൊക്കില്ലെങ്കിലും മലയാളിയുടെ ഭ്രാന്തമായ ഇംഗ്ലീഷ് ഭ്രമത്താൽ ഞെരിഞ്ഞമർന്ന ഒന്നാണ് മലയാള ഭാഷ.

 

"ജനിക്കും തൊട്ടെൻ മകനിംഗ്ലീഷ് പഠിക്കണം

 

അതിനാൽ ഭാര്യ തൻ പേറങ്ങിന്ഗ്ലണ്ടിലാക്കി ഞാൻ "

 

കുഞ്ഞുണ്ണി മാഷിന്റെ വരികളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് തെറ്റാണെന്നല്ല, മറിച് മാതൃഭാഷയെ മറന്നു കൊണ്ട് ഇംഗ്ളീഷിന്റെ പുറകെ പോകുമ്പോഴാണ് പൊരുത്തക്കേട് വരുന്നത്. ഭാഷാ വിഷയങ്ങൾ ഭാഷ പഠിക്കാനും, മറ്റുള്ള വിഷയങ്ങൾ ആ വിഷയത്തിൽ പ്രാഗൽഭ്യം നേടാനുമുതകുന്നതാകണമെന്ന കാര്യം മലയാളി പലപ്പോളും വിസ്മരിക്കുന്നു. കാര്യഗ്രഹണത്തിന് ഇംഗ്ളീഷിലുള്ള ഭാഷാപ്രാവീണ്യമില്ലായ്മ പലപ്പോഴും തടസ്സമാകാറുണ്ട്. ഫലമോ, പടിച്ചൊരു ലളിത വിഷയം കൃത്യമായി വിശദീകരിക്കാൻ പല കുട്ടികൾക്കും കഴിയാതെ വരുന്നു. അങ്ങനെയല്ലാത്തവ രുമുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.

 

അത് പഠിത്തത്തിലെ കാര്യം. ഇനി പഠിക്കാൻ പോകുന്ന കാര്യമോ? കെട്ടിനിക്കുന്ന വെള്ളത്തിലെല്ലാം കാലും നനച്ചു, മാവിലും പ്ലാവിലും കേറിയതിന്റെ ഉരച്ചിലും ചോണനുറുമ്പ് കടിച്ചതിന്റെ തിണിർപ്പുമൊക്കെയായി സ്കൂളിൽ പോകുകയും വരികയും ചെയ്തൊരു കുട്ടിക്കാലം മലയാളിക്കുണ്ടായിരുന്നു. കുഞ്ഞനക്കത്തിനു പറന്നു പോകുന്ന തുമ്പിയെ അതിനേക്കാൾ ജാഗ്രതയോടെ പിടിക്കാൻ ആ കുട്ടിക്കാലത്തു മലയാളിക്ക് കഴിഞ്ഞിരുന്നു. ആ ഏകാഗ്രതയും പഠന മികവും രാജ്യത്തെ തന്നെ എണ്ണം പറഞ്ഞ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തു.. ലോക പൗരന്മാർക്കും ജൻമം നൽകി. സ്കൂളിലേക്കുള്ള നടത്തം അവന്റെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം തന്നെ പ്രകൃതിയോടിണങ്ങി ജീവിക്കാനുമവനെ സഹായിച്ചു. അവനു കളിക്കൂട്ടുകാരൊരുപാട് പേരുണ്ടായിരുന്നു. അണ്ണാനും കാക്കയും പരുന്തും നായയും പൂച്ചയുമെന്നു വേണ്ട സർവ്വചരാചരങ്ങളും അവന്റെ കൂട്ടുകാരായിരുന്നു. ചേറും ചെളിയുമൊന്നും അയിത്തമുള്ളവയായിരുന്നില്ല.

 

ഇന്ന് സ്ഥിതി പതിയെ മാറിത്തുടങ്ങി. വിവിധ സിലബസുകളിൽ പെട്ട ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ കൂണുകൾ പോലെ മുളച്ചപ്പോൾ പലതും നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടാൻ തുടങ്ങി. ടൈയും യൂണിഫോമും, എടുത്താൽ പൊങ്ങാത്ത ബാഗുമായി സ്കൂൾ ബസിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര അവന്റെ പ്രകൃതിയോടുള്ള ഇണങ്ങി ചേരലിനെ മാത്രമല്ല തടസ്സപ്പെടുത്തിയത്, മറിച്ചു തുമ്പിയെ പിടിക്കുമ്പോ അവനു സ്വായത്തമാകുമായിരുന്ന ഏകാഗ്രത കൂടിയാണ്, ഒപ്പം കിലോമീറ്ററുകൾ താണ്ടി നടന്നെത്തുമ്പോൾ അവനുണ്ടാകുമായിരുന്ന ആരോഗ്യവും പോയിത്തുടങ്ങി.

 

വൈകുന്നേരം സ്കൂൾ കഴിഞ്ഞാൽ പുസ്തകം മാറ്റി വെച്ച് പാടത്തേക്കോടിയ കുട്ടിക്കാലത്തിന് പകരം വെക്കാൻ ടാബ്ലെറ്റുകളും ഗെയിം കൺസോളുകളുമെത്തി. പക്ഷെ ഗോട്ടികളിക്കുമ്പോ അവനു കിട്ടിയിരുന്ന ഉന്മേഷം അടച്ചിട്ട മുറികൾക്കുള്ളിലിരുന്ന് പബ്‌ജി കളിച്ചാൽ കിട്ടുമോയെന്നത് സംശയമാണ്.

 

അന്നത്തെ മലയാളിക്ക് ഗുരു ദൈവമായിരുന്നു. അധ്യാപകന്റെ കയ്യീന്ന് അടി കിട്ടുന്നതല്ല മറിച്ചു അത് വീട്ടിലറിഞ്ഞാൽ കിട്ടാൻ പോകുന്നതാരുന്നു അന്നത്തെ പേടി. ഇന്ന് പേടി അധ്യാപകനാണ്. അയാൾക്ക്‌ കുട്ടികളെ അടിക്കാനോ വഴക്കു പറയാനോ സാധിക്കില്ല. തലമുറകളെ വാർത്തെടുക്കുന്ന, തൊഴിലുകളുടെ മാതാവായി പരിഗണിക്കപ്പെട്ടിരുന്ന അദ്ധ്യാപനം, ഇന്ന് വെറുമൊരു ജീവിതോപാധിയായി പരിണമിക്കപ്പെട്ടു.

 

കാലം മാറി നമ്മുടെ കോലവും

 

മലയാളിയുടെ ഫാഷൻ ഭ്രമവും മറ്റും പറയാതെ വയ്യ. അനുകരിക്കാൻ നമ്മെ കഴിഞ്ഞേയുള്ളു വേറാരും. കമ്പോളത്തിലിറങ്ങുന്നതെന്തും ഉടനെ കരസ്ഥമാക്കാൻ നമ്മൾ മുന്നിലാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ കമ്പോളങ്ങളിലൊന്നാണ് നമ്മുടെ കേരളം എന്നത് അഭിമാനമാണോ അപമാനമാണോ നമ്മളിലുണ്ടാക്കേണ്ടത് എന്നാലോചിക്കണം. ഏതായാലും അടിമുതൽ മുടി വരെ സർവതിനും നമ്മൾ ശ്രെദ്ധലുക്കളാണ്.

 

ആണിന് പണ്ട് മുടിവെട്ടാൻ ഒറ്റ ഫാഷനെയുണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്നത് എണ്ണിയാലൊടുങ്ങാത്തതാണ്. പലതും കാഴ്ചക്കാരിൽ സൃഷ്ടിക്കുന്ന അരോചകം ചെറുതല്ല. പെണ്ണിന്റെ കാര്യവും അത് തന്നെ. കാച്ചെണ്ണ തേച്ചു, ചീകി മിനുക്കിയ കൂന്തൽ മലയാളി പെൺകുട്ടിയുടെ പ്രത്യേകതയായിരുന്നെങ്കിൽ ഇന്നത് പലതരത്തിലുള്ള ഫാഷനുകളുടെ മേച്ചിൽപുറമാണെന്നു പറയാതെ വയ്യ.

 

കാലിലേക്ക് പോയാലോ? ഉപ്പൂറ്റി ഉന്തിയ ചെരുപ്പുകൾ ആരോഗ്യത്തിന് ഹാനികരമാണ് എന്നറിഞ്ഞിട്ടും നമ്മുടെ സ്ത്രീ ജനങ്ങൾക്ക് അതില്ലാതെ പറ്റില്ല എന്നവസ്ഥ വന്നിരിക്കുന്നു.

 

വസ്ത്രധാരണത്തിലും ശൈലീമാറ്റങ്ങൾ പ്രകടമാണ്. എണ്ണിയാലൊടുങ്ങാത്ത തുണിക്കടകളും സ്വർണക്കടകളുമൊക്ക കൊച്ചു കേരളത്തെ വീർപ്പുമുട്ടിക്കുകയാണ്. അക്ഷയതൃദീയയും മറ്റും നമ്മുടെ നാട്ടിൽ ആഘോഷമാക്കപ്പെടുന്നതിന്റെ കാരണവും നമ്മുടെ ആഡംഭര ഭ്രമത്തിന്റെ കച്ചവടമൂല്യമാണ് .

 

ജിയോയും മലയാളിയും

 

2014 ഡിസംബർ മാസം ഇരുപത്തിയെട്ടാം തീയതി മലയാളനാടിനെ സംബന്ധിച്ചു ഒരു പുതുയുഗപ്പിറവിയാണ്. അന്നാണ് ജിയോ കേരളത്തിൽ അവതരിപ്പിക്കപ്പെട്ടത്. സൗജന്യ സേവനങ്ങളുടെ പെരുമഴക്കാലത്തിലൂടെ ഇന്റർനെറ്റിന്റെ മാസ്മരിക ലോകത്തിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശിക്കാനവനായി. ഒരു ചെറിയ വിവരത്തിനായി മണിക്കൂറുകൾ ബ്രൗസ് ചെയ്തു കൊണ്ടിരുന്നവരുടെ മുന്നിൽ ഒരു ക്ലിക്കിൽ അതും മൊബൈൽ സ്‌ക്രീനിലൂടെ കാര്യങ്ങൾ അവതരിക്കപ്പെട്ട് തുടങ്ങി .

 

ലോകം മലയാളിയുടെ കൈവിരൽ തുമ്പിലായി. എന്നാൽ പലതും പരതുന്ന കൂട്ടത്തിൽ തങ്ങളിലുണ്ടാരുന്ന നന്മകളെയൊക്കെ ഊർന്നു പോകുന്നത് അവർ സൗകര്യപൂർവം മറന്നു തുടങ്ങി. എതിരാളിക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയിൽ സരസമായി വിമർശനം നടത്തിയിരുന്ന മലയാളി, ഇന്റർനെറ്റ് ലോകത്തിലെത്തിയപ്പോ അഹങ്കാരത്തിന്റെ അവസാന വാക്കുകളായി മാറിയോ എന്നൊരു സംശയം. പരസ്പരം ചെളി വാരിയെറിയാനുള്ള വേദിയായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. സച്ചിനെ അറിയില്ലായെന്നു പറഞ്ഞ ഷെർപ്പവോയും ഇന്ത്യൻ ബഹിരാകാശ മേഖലയെ കളിയാക്കിയ നാസയുമൊക്കെ മലയാളിയുടെ തനിനിറം കണ്ടു.

 

ചെറിയ കാര്യങ്ങൾക്കു വരെ മലയാളി, പക്വത വിട്ടു പ്രതികരിക്കാൻ തുടങ്ങി. മുഖം കാണാത്തവരുടെ പുസ്തകത്തിൽ മറഞ്ഞിരുന്നു ഇഷ്ടമില്ലാത്തവരെ ആക്രമിക്കാനും മറ്റുള്ളവരുടെ സ്വകാര്യതകൾക്ക് ഭംഗം വരുത്താനും തുടങ്ങി. ഇന്റെർനെറ്റിനോടുള്ള അമിതാസക്തി നമ്മുടെ പുതുതലമുറയെ സ്വസ്ഥതയില്ലാത്തരാക്കി മാറ്റുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

സെൽഫി ഭ്രമവും അതിനായുള്ള സാഹസങ്ങളും ജീവിതം കളയേണ്ട അവസ്ഥ വരെ പലരെയും കൊണ്ട് ചെന്നെത്തിക്കുന്നു.

 

ജീവിത സാഹചര്യങ്ങൾ പലതും പക്വതയോടെ കൈകാര്യം ചെയ്യാൻ നമ്മുടെ തലമുറ ബുദ്ധിമുട്ടുന്നു. വിവാഹ മോചനങ്ങളും വിവാഹേതര ബന്ധങ്ങളിലുള്ള വർധനയുമൊക്കെ പുതുമയില്ലാത്ത ഒന്നായിത്തീർന്നിരിക്കുന്നു.

 

പണ്ടൊക്കെ പ്രണയപരാജയങ്ങളുടെ ബാക്കിപത്രം, സുന്ദരമായ വരികളിലൂടെ ജനഹൃദയങ്ങൾ കീഴടക്കുന്ന കവികളും കഥാകാരന്മാരുമായിരുന്നെങ്കിൽ ഇന്നത് ആസിഡ്‌ അറ്റാക്ക് വീരന്മാരെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ശൈലീ മാറ്റം അവിടെയും പ്രകടം!

 

നിർത്തും മുന്നേ…

 

പഴമയ്ക്കു ഇന്ന് വിലക്കൂടുതലാണ്, സാധാരണക്കാരന് പലപ്പോഴും അത് അപ്രാപ്യവും. അവന്റെ തന്നെ തെരഞ്ഞെടുപ്പുകൾ തന്നെയാണ് അതിന്റെ കാരണവും. തങ്ങളുടെ നമകൾ സൗകര്യപൂർവം മറന്ന് മറ്റുള്ളതൊക്കെ വാരിപ്പുണരാനുള്ള പെടാപ്പാടിലാണ് മലയാളി. നമ്മുടേത് മാത്രമാണ് ശെരി, അതുമാത്രമേ പാടുള്ളൂ എന്ന നിലപാട് ശെരിയല്ല. അത് കൊണ്ട് തന്നെ മറ്റു ജീവിത ശൈലികൾ കടമെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷെ ആ തെരെഞ്ഞെടുപ്പ് ബുദ്ധിപൂർവവും വിവേചനത്തോട് കൂടിയതുമായിരിക്കണം. നമ്മുടെ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കുന്നതാണോയെന്നും പരിശോധിക്കണം.

 

പഴമയിലേക്ക് പൂർണമായി മടങ്ങാൻ സാധിക്കില്ല, പക്ഷെ ആ നന്മകളിൽ ചിലതു കൂടെ കൊണ്ട് പോകാൻ നമുക്ക് സാധിക്കും. അതങ്ങനെ തന്നെ വേണം താനും, എങ്കിലേ മലയാളി മലയാളിയാകൂ..
Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

Lakshmi M Das

Allianz

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

"എപ്പോൾ കലാകാരന്റെ സർഗ്ഗശേഷിക്കുമേൽ ബാഹ്യശക്തികൾ ആധിപത്യം നേടുന്നുവോ

  അപ്പോൾ അവനിലെ കല വെറും പ്രചാരണം മാത്രമായ് ഒതുങ്ങുന്നു "     - സീവ് എന്ഗേൽമയെർ 

 

ചരിത്രാതീത കാലം മുതൽ സമൂഹത്തിന്റെ പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങളുടേയും അധികാര ബന്ധങ്ങളുടേയും സ്ഥാപനവത്കരണത്തിനുള്ള ജനപ്രിയ മാധ്യമമായാണ് കലയെ  കണക്കാക്കുന്നത് . കലയെ ഒരു കാലഘട്ടത്തിന്റെ പ്രതിച്ഛായ എന്നോ പരിച്ഛേദനമെന്നോ വിശേഷിപ്പിക്കുന്നത് കൊണ്ട് തന്നെ സമൂഹത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ അതിനുള്ള പങ്കു വളരെ വലുതാണ് . ലോകത്തെ മാറ്റിമറിച്ച പല വിപ്ലവങ്ങളിലും ഒരു സുപ്രധാന ആയുധം കലയിലൂടെ സംവദിച്ച ആശയങ്ങൾ ആയിരുന്നു.നവോത്ഥാനപരമായ ആശയങ്ങൾക്ക് ജനഹൃദയങ്ങളിലേക്കു സുഗമമായി കടന്നു ചെല്ലാൻ കല ഒരുക്കുന്ന തന്മയത്വമാർന്ന അന്തരീക്ഷം ഏറെ സഹായകമായി .ആസ്വാദക  ഹൃദയങ്ങളിലേക്ക് ആശയങ്ങൾ  ആഴത്തിൽ പതിപ്പിക്കാൻ  ഉള്ള കലയുടെ  അനതിസാധാരണമായ പ്രാപ്തി കൊണ്ട് തന്നെ , പലപ്പോഴും കലാകാരന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് ഭരണകൂടങ്ങൾ ഭയപ്പെട്ടിരുന്നു .രാജഭരണകാലം മുതൽക്കു തന്നെ ഇതിനു ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും .

സർഗ്ഗശേഷിക്കു കൈവിലങ്ങുകൾ തീർത്ത ചരിത്രം

1945 il സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിനു എതിരെ ശബ്ദം ഉയർത്താൻ ധൈര്യപ്പെട്ട റഷ്യൻ നോവലിസ്റ്റ് അലക്സൻഡർ സോൽഹെനിസ്റ്റിനെ (നോബെൽ പുരസ്കാര ജേതാവ് ) വര്ഷങ്ങളോളം നീണ്ട ലേബർ ക്യാമ്പുകളിലെ പീഡനത്തിന് ശേഷം നാടുകടത്തുകയുണ്ടായി.നാസി ഗവണ്മെന്റ് നിരവധി അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾ 'ജർമൻ വികാരത്തെ അധിക്ഷേപിച്ചു ' എന്ന പേരിൽ നിരോധിച്ചു .'വെർണകുലർ പ്രസ് ആക്ട് ' എന്ന പേരിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ ശബ്ദിച്ച പത്രങ്ങളെയും ലേഖനങ്ങളേം വെളിച്ചം കാണാൻ അനുവദിക്കാതിരുന്ന ചരിത്രം നമുക്ക് അറിയാവുന്നതു ആണ്.

ഇത്തരത്തിൽ ഭരണകൂടങ്ങൾക്കും സ്വേച്ഛാധിപതികൾക്കും എതിരായി ആശയങ്ങൾ പ്രകടിപ്പിച്ച കലാ സൃഷ്ടികളും അവയുടെ ഉപജ്ഞാതാതകളും  എക്കാലത്തും ക്രൂശിക്കപ്പെട്ടിരുന്നു എന്ന് വേണം മനസിലാക്കാൻ .സമാനമായ സംഭവങ്ങൾ  അന്നും ഇന്നും നമുക്ക് ചുറ്റും കാണുവാൻ സാധിക്കും.അവയിലേക്ക് ഒന്ന് കടന്നു ചെല്ലാം 

 

ആവിഷ്കാര സ്വാതന്ത്ര്യത്തിന്ടെ നിയമവശങ്ങൾ 

60 ഓളം രാജ്യങ്ങളിൽ  ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ വ്യക്തമാക്കുന്ന നിയമങ്ങൾ നിലവിലുണ്ട് .സംഗീതം,സാഹിത്യം,സിനിമ ,ചിത്രകല  എന്നിങ്ങനെ ഒട്ടുമിക്ക കലകൾക്കും ഈ നിയന്ത്രണം ബാധകമാണ്.ലോകത്തുടനീളം സർഗ്ഗശേഷിക്കു ചട്ടക്കൂടുകളും കാൽ ചങ്ങലകളും നൽകി നിയന്ത്രിക്കാൻ ഇന്നും ശ്രമങ്ങൾ നടക്കുന്നു.ക്യൂബ യിൽ ഏതു കലാസൃഷ്ടിയുടെ പ്രസിദ്ധീകരണത്തിനു മുൻപ് ഗോവെർന്മെന്റിന്റെ അനുമതി വാങ്ങണം എന്നു പ്രതിപാദിക്കുന്ന 'ഡെക്രീ 349 ' നിലവിൽ വന്നത്  2019 ഇൽ ആണ്.

കലാകാരന്മാരുടെ സംരക്ഷണത്തിനായി രൂപീകരിച്ച ആഗോള സംഘടനയായ freemuse ഇന്ടെ കണക്കുകൾ പ്രകാരം 2018 ഇൽ മാത്രം, 80 രാജ്യങ്ങളലായി 635 കേസുകൾ ആണ് ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപെട്ടു ഉണ്ടായിട്ടുള്ളത്. ഇതിൽ 4 കൊലപാതകങ്ങളും (പാകിസ്താനി ഗായികയായ സുമ്പുൾ ഖാൻന്റേത് ഉൾപ്പടെ ), 97 നാടുകടത്തലുകളും, 14 മാരകമായ അക്രമങ്ങളും ഉൾപ്പെടുന്നു. ഇതിൽ മിക്കതും ഭരണകൂടങ്ങളുടെ പ്രേരണയാലും മൗനാനുവാദത്തോടെയും ഉള്ളതാണെന്നുള്ളതാണ് ഭയാനകമായ യാഥാർഥ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണകർത്താക്കൾക്ക് എതിരെ ശബ്ദിച്ച പത്ര പ്രവർത്തകക്ക് ഉണ്ടായ ദാരുണാന്ത്യം ആശങ്കങ്ങൾ സൃഷ്ടിച്ചു. 

ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 19  പ്രകാരം ഒരു ഇന്ത്യൻ പൗരന് ആവിഷ്കാര സ്വാതന്ത്ര്യം  ഉറപ്പു വരുത്തുന്നുണ്ട് .രാജ്യരക്ഷ,തീവ്രവാദ പ്രചാരണം ,അധിക്ഷേപിക്കൽ മുതലായ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ അവകാശത്തിനു പരിമിതി ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ പലപ്പോഴും ഈ സാഹചര്യങ്ങളെ വളച്ചൊടിച്ചു ,കലാകാരന്റെ സൃഷ്ടിയെ നിരോധിക്കാനോ വികലമാക്കുന്ന തരത്തിൽ വെട്ടി ചുരുക്കാനോ ഉള്ള പ്രവണതയാണ് കാണുന്നത്.ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനു മേലുള്ള കടന്നുകയറ്റം ആയി മാത്രമേ കാണുവാൻ സാധിക്കൂ .

സാഹിത്യ രംഗത്തെ ആവിഷ്കാര സ്വാതന്ത്ര്യ ലംഘനങ്ങൾ  

 ഗ്രീക്ക്  സാഹിത്യകാരൻ കസാന്റ്‌സാകിയുടെ കൃതിയെ അവലംബിച്ചു പിഎം ആന്റണി എഴുതിയ 'ക്രിസ്തുവിന്റെ  ആറാം തിരുമുറിവു ' എന്ന കൃതി ,ക്രിസ്തീയ മത വികാരങ്ങളെ വ്രണപ്പെടുത്തി എന്ന പേരിൽ കേരളത്തിൽ നിരോധിക്കപെടുകയുണ്ടായി .പെരുമാൾ മുരുഗൻ എന്ന തമിഴ് നോവലിസ്റ്റിന്റെ 'സാഹിത്യ ആത്മഹത്യക്കു'  വഴി വച്ചതു അദ്ദേഹത്തിന്റെ കൃതിയിലെ ഹിന്ദു മതത്തെ കുറിച്ചുള്ള തുടർന്നുള്ള പരാമർശങ്ങളും തുടർന്നുണ്ടായ കോലാഹലങ്ങളും ആണല്ലോ.തന്റെ ലജ്ജ എന്ന കൃതിയിലൂടെ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ നാടുകടത്തലും വധ ഭീഷണിയും വരെ നേരിട്ട തസ്‌ലീമ നസ്രിൻന്ടെ അവസ്ഥയും നമുക്ക് ഇതോടു ചേർത്ത് വായിക്കാം.'മീശ' എന്ന നോവലും ,'പർദ്ദ ' എന്ന കവിതയും ഈ ശ്രേണിയിൽ പുതിയ അംഗങ്ങൾ ആണ് .

പലപ്പോഴും കലാകാരന്റെ /സാഹിത്യകാരന്റെ കാഴ്ചപ്പാടുകളെ രണ്ടാമതൊരാളുടെ അഭിപ്രായം മാത്രമായി കാണുവാനുള്ള പക്കുവത  സമൂഹം കാണിക്കുന്നില്ല എന്നത് തീർത്തും  നിരാശ ജനകമാണ് .ആസ്വാദകന് തനിക്കു ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു ആസ്വദിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നിലനിൽക്കെ ,സ്രഷ്ടാവിന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് പ്രത്യക്ഷത്തിൽ ന്യായീകരണം ഒന്നും ഉള്ളതായി തോന്നുന്നില്ല.

 

ചലച്ചിത്ര മേഖലയിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും

ആധുനികതയുടെ അവസാന വാക്കായി നാം കാണുന്ന അമേരിക്കൻ ചലച്ചിത്രങ്ങൾക്കു  പോലും ഒരു കാലത്തു ഹെയ്‌സ് നിയമങ്ങളുടെ ചട്ടക്കൂടിൽ പെട്ട് ശ്വാസം മുട്ടിയിരുന്നു എന്നാണ് ചരിത്രം പറയുന്നത് .ലോകത്തിൽ ഉടനീളം സിനിമകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഈയിടെ ആയി ഇന്ത്യൻ സിനിമകൾ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വളരെ അധികം നേരിടുന്നതായി നമുക്ക് കാണാൻ സാധിക്കും. ''ഫയർ ', ഉഡ്ഡ്ത്ത പഞ്ചാബ്   ', 'വിശ്വരൂപം , 'പദ്മാവത് ', ' യെഹ് ദിൽ ഹേ മുഷ്കിൽ ', തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കും

Censor Board എന്നാൽ  സിനിമയിൽ എവിടെയും വെട്ടലും ചുരുക്കലും നടത്താനുള്ള അധികാര കേന്ദ്രമാണെന്നാണ് നമ്മുടെ കാഴ്ചപാട്.പലപ്പോഴും വെട്ടി വിലകാലമാക്കപ്പെട്ട തന്ടെ സൃഷ്ടി മാത്രമാണ് ഒരു സംവിധായകന് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ സാധിക്കുന്നത്. Woodey Allen തന്ടെ ' Blue Jasmine' എന്ന സിനിമയുടെ സ്‌ക്രീനിംഗ് ബഹിഷ്കരിച്ചതു censor board തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കടന്നു കയറുന്നു എന്ന് ആരോപിച്ചാണ്.ചലച്ചിത്രങ്ങളെ നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പകരം അവക്ക് വ്യക്തമായ തരം തിരിവുകൾ നൽകി ,അവ ആസ്വദിക്കാനുള്ള അവകാശം പ്രേക്ഷകന്റെ താല്പര്യത്തിനു വിടുന്നത് ഒരു മാതൃകാ പരമായ രീതിയാണ് .എന്നാൽ ഇന്നത്തെസാഹചര്യത്തിൽ ഇത് ഇന്ത്യയിൽ എത്രത്തോളം പ്രാവർത്തികമാകും എന്ന് തീരുമാനിക്കുന്നത് ആസ്വാദക സമൂഹമാണ്.

സാഹിത്യവും സിനിമയും മാത്രമല്ല ആവിഷ്കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളി നേരിടുന്ന മേഖലകൾ.കാനായി കുഞ്ഞിരാമന്റെ യക്ഷിയും എം ഫ്  ഹുസൈൻ ന്ടെ ചിത്രവും അടക്കം നിരവധി മേഖലകളിൽ അനവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താനാകും. 

ആസ്വാദകനും കലാകാരനും ഉണ്ടാകേണ്ട തിരിച്ചറിവുകൾ 

1973 ഇൽ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം നേടിയ 'നിർമാല്യം  എന്ന ചിത്രത്തിൽ വിഗ്രഹത്തിലേക്കു കാർഖിച്ചു തുപ്പുന്ന വെളിച്ചപ്പാടിനെ കാണാം. ഇന്നാണ് ആ ചിത്രം പുറത്തിറങ്ങുന്നതെങ്കിൽ(പുറത്തിറങ്ങാൻ ഉള്ള സാധ്യത ഇല്ല ) ഉണ്ടാകുന്ന കോലാഹലങ്ങൾ  ഒന്ന് ചിന്തിച്ചാൽ  മാത്രം  മതി  നമ്മുടെ ചിന്തകൾ എത്ര സങ്കുചിതമായി കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയാൻ.കലയെ കലയായും വിശ്വാസത്തെ വിശ്വമായും കാണാൻ കഴിയാത്ത തക്ക വിധം സ്രഷ്ടാവും ആസ്വാദകനും വളർന്നാൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യം  യാഥാർഥ്യമാകുകയുള്ളു.

ആസ്വാദകന്റെ സങ്കുചിത മനസ്ഥിതിയോടൊപ്പം തന്നെ കണക്കാക്കേണ്ട വിഷയമാണ് സ്രഷ്ടാവിന്റെ സാമൂഹ്യ ബോധവും. തന്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു ഏതെങ്കിലും ഒരു പ്രത്യേക ആശയത്തെ പ്രചരിപ്പിക്കുന്നതിനോ, മറ്റൊന്നിന്നെ താറടിച്ചു കാണിക്കുന്നതിനോ വേണ്ടി ആവരുത് ഒരു കലാകാരൻ തന്റെ സർഗ്ഗശേഷി ഉപയോഗിക്കേണ്ടത്. ഇന്ത്യയെ പോലെ  സങ്കീർണമായ സാമൂഹ്യ വ്യവസ്തിയും ,വ്യത്യസ്തയും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യത്തു അത്യന്താഅപേക്ഷിതമായ നിയന്ത്രണങ്ങൾ, ഏതൊരു മൗലികാവകാശത്തിനും എന്ന പോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആവശ്ശ്യമാണ് എന്നത്  കലാകാരനും മനസിലാക്കേണ്ട വസ്തുത ആണ് . ഇതു തിരിച്ചറിഞ്ഞു ദേശീയത ,രാജ്യ രക്ഷ മുതലായ മൂല്യങ്ങളിൽ അധിഷ്ഠിതമായുള്ള സ്വാതന്ത്ര്യമാണ് തന്ടെത്  എന്ന തിരിച്ചറിവ് കലാകാരനും ഉണ്ടാകുകയും, ആസ്വാദക മനസ്ഥിതി വിശാലമാകുകയും ചെയ്താൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യത്തിനു അതിന്റെ  പൂർണമായ  അർത്ഥത്തിൽ നിലനിൽക്കാൻ സാധിക്കുകയുള്ളു. 

Srishti-2022   >>  Article - Malayalam   >>  സൈബറിടങ്ങളുടെ സാധ്യതകളും ചൂഷണങ്ങളും

Reji Thomas Mathew

Tech Masters

സൈബറിടങ്ങളുടെ സാധ്യതകളും ചൂഷണങ്ങളും

സൈബറിടങ്ങളുടെ സാധ്യതകളും  ചൂഷണങ്ങളും....

 

ഏകദേശം മുപ്പതു വർഷത്തോളമായുള്ള സൈബർവിപ്ലവം ഇന്നും അനേകം ജോലി സാധ്യതകളും ലോകത്തിനു പ്രയോജനവും നൽകുന്നു; എന്നാലും ഒപ്പം ചില ഭവിഷ്യത്തുകളും ഉണ്ട്. എല്ലാ നാണയത്തിനും രണ്ട് വശങ്ങൾ ഉണ്ടല്ലോ! എന്നാലും ഗുണങ്ങൾ ഏറെയാണീ സൈബർ യുഗത്തിന്. അനന്തമായ സാധ്യതകളും. അവ ഏതൊക്കെ എന്ന് നോക്കാം...

 

മൊബൈൽ യുഗം

 

ആപ്പുകളുടെ ലോകം ആണലോ ഇന്ന്... അത് ജീവിതത്തെ എത്രയോ ഗുണകരമായി ബാധിച്ചു.. ഉദാഹരണം, ബില്ല് അടക്കുക. പക്ഷെ, ചിലരെങ്കിലും ചിന്തിക്കും നേരെ പോയി ബില്ല് അടക്കുമ്പോൾ പല മുഖങ്ങൾ കാണുന്നു പല വാർത്തകൾ അറിയുന്നു. എന്നാലും സമയ ലാഭം... എപ്പോൾ ആവശ്യമെങ്കിലും, അപ്പോൾ തന്നെ പണമടയ്ക്കാൻ സാധിക്കുന്നു.

 

ഇന്ന് നമ്മുടെ കുരുന്നുകൾക്കാണ് എല്ലാ മൊബൈൽ കാര്യങ്ങളും കൂടുതൽ അറിയുന്നതും. അത് നല്ലതാണു; ഒപ്പം വിപത്തും... സോഷ്യൽ മീഡിയ മൊബൈലിനെ വിവാഹം ചെയ്തതോടെ അതിന്റെ ദുരുപയോഗവും കൂടി. എന്നിരുന്നാലും ഓൺലൈൻ വഴി ആഹാരം കിട്ടുന്നത് ഒരു അനുഗ്രഹം അല്ലെ?

 

പക്ഷെ അധികം ആയാൽ അമൃതും വിഷം എന്നാണല്ലോ! മണിക്കൂറുകളോളം മൊബൈൽ ഉപയോഗിക്കുന്നവർക്ക് പല പ്രശ്നങ്ങളും വരുന്നുണ്ട്. ഉദാഹരണത്തിന് ഇൻസ്റ്റാഗ്രാം വാട്ട്സ് ആപ്പ് ഫേസ്ബുക് തുടങ്ങയവ... പക്ഷെ സൂക്ഷിച്ചു ഉപയോഗിച്ചാൽ അവയും നല്ലതാണ്.

 

1990കളെ ടെലിവിഷൻ എങ്ങനെ സ്വാധീനിച്ചോ, ഒരുപക്ഷെ അങ്ങനെയോ അതിനും മുകളിലോ ആണ് 2020ലെ മൊബൈൽ ഉപയോഗം.

 

തൊഴിൽ സാധ്യതകൾ ഇതോടൊപ്പം കൂടുന്നുണ്ട്; ഇല്ലേ ?? ഉണ്ട്. സൈബർ ക്രിമിനൽ ഉള്ളപ്പോൾ സൈബർ സെല്ലുകളിൽ ആളുകളെ വേണം. എത്തിക്കൽ ഹാക്കിങ് ഒരു നിമ്നോന്നത മേഖലയും അത്യാധുനിക സാങ്കേതികതയുടെ വിളനിലവും ആണ് ....

 

പലതും പ്രതിബിംബം എന്ന് പറയും പോലെയോ, പൊതുജനം പലവിധം എന്ന് പറയുംപോലെയോ അല്ല! മറിച്ചു, നവീന സാങ്കേതിക മികവുകളേ എങ്ങനെ ക്രോഡീകരിച്ചു മുന്നോട്ടു പോകാം എന്നതാവണം ആപ്ത വാക്യം. ഉദാഹരണത്തിന് ഇന്ന് കേരളം ഒരു കമ്പ്യൂട്ടർ വിപ്ലവത്തിന് ഒരുങ്ങുകയാണ്.2020ൽ കേരള മോഡൽ കമ്പ്യൂട്ടർ കാണും. 'മെയ്‌ക്ക് ഇൻ കേരള'. അതും ഡെൽ, ഇൻഫോസിസ് തുടങ്ങിയ കമ്പനികളുടെ റീസെർച് ആൻഡ് ഡെവലപ്മെന്റ് ഫണ്ടിംഗിലൂടെ. അത് കേരള സർക്കാരിന്റെ ഒരു മികവായി ഞാൻ കാണുന്നു.

 

പക്ഷെ ഇന്നും തനിക്കു ചെയ്യാൻ പറ്റാത്തതിനെ, അല്ലെങ്കിൽ തന്റെ പാർട്ടിയെ രക്ഷിക്കാനോ എതിർപാർട്ടിയെ ശിക്ഷിക്കാനോ വേണ്ടി ഉള്ള സ്ഥിരം പല്ലവി പാടുന്ന തിയറി മച്ചാൻമാരുടെ ഐഡിയ അല്ല! മറിച്ചു പ്രാക്ടിക്കൽ ഇമ്പ്ളേമെന്റർസ് ഇന്റെ ഔട്ടകം ഓറിയന്റഡ് അപ്പ്രോച്ച് ആവണം നമ്മെ മുന്നോട്ടു നയിക്കാൻ.

 

Srishti-2022   >>  Article - Malayalam   >>  ആചാരാനുഷ്ഠാനങ്ങളും ഇന്ത്യന്‍ ഭരണഘടനയും

Thuhina Jayachandran

IBS Software

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യന്‍ ഭരണഘടനയും

പ്രതീകാത്മകവും  സങ്കീര്‍ണവുമായ ഉള്ളടക്കത്തോട് കൂടി ആവര്‍ത്തിച്ചു പോരുന്ന രീതികളാണു ആചാരാനുഷ്ഠാനങ്ങള്‍. ഒരു സമൂഹമോ സമുദായമോ അവരുടെ വിശ്വാസങ്ങള്‍ അനുയായികളില്‍ അനുശാസിക്കുകയും, തങ്ങളുടെ സാമൂഹ്യ നിലനില്പിനായി പിന്‍ഗാമികള്

 അവ കാല ങ്ങളായി ചെയ്തു പോരുകയും  ചെയുമ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍ പാരമ്പര്യമായി മാറുന്നു.

ആദിമ കാലഘട്ടത്തില് പ്രകൃതിയുടെ ചാക്രിക സ്വഭാവത്തെ കുറിക്കുന്നതിനായിരുന്നു ആചാരാനുഷ്ഠാനങ്ങളെങ്കില്‍

, വേദകാലഘട്ടത്തോടെ അതു സാമുദായികവും സാമൂഹികവുമയ ആവര്‍ത്തനങ്ങളായി മാറി.ഇന്നത്തെ ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍

 , ഈ ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തിയെകുറിച്ച് പറയുമ്പോള്‍, അവയെ നന്നായി വിശകലനം  ചെയ്യേണ്ടത് അനിവാര്യമാണു്‌. കേവലമായ യുക്തി ബോധം കൊണ്ടു മാത്രമോ കാമ്പില്ലാത്ത അന്ധവിശ്വാസങ്ങള്‍ കൊണ്ടു മാത്രമോ നേരിട്ട് തോല്പിക്കേണ്ട വിഷയമല്ല ഇവിടെ കിട്ടിയിരിക്കുന്നത്.

ഭാരതത്തില്‍ ആചരാനുഷ്ഠാനങ്ങള്‍ ജന്മം കൊണ്ടത് വേദകാലഘട്ടത്തിലാണെന്ന് ചരിത്രം പറയുന്നു. ഋഗ്വേദത്തിലെ പുരുഷസൂക്തശ്ലോകത്തിലൂടെയാണു്‌ ചാതുര്‍വര്‍ണ്യം  എന്ന സങ്കല്പം  ഭാരതമണ്ണില്‍ പിറന്നത്‌. പരമപുരുഷന്റെ ശിരസ്സില് നിന്ന് ബ്രാഹ്മണനും, കരങ്ങളില്‍ നിന്ന് ക്ഷത്രിയനും, തുടകളില്‍ നിന്ന് വൈശ്യനും, പാദങ്ങളില്‍ നിന്ന് ശൂദ്രനും ഉണ്ടായി എന്നത്രെ. ഭൂമിയില്‍ നിന്നും ഉയര്‍ന്നു നില്ക്കുന്ന ശിരസ്സില്‍ നിന്നും വന്നവരാണു കേമന്മാര് എന്നുള്ള വിവേചനം ഉണ്ടാകാതിരിക്കാന്‍

 ആകാം , ഭഗവാനെ അനന്തശയനനായി വിഭാവനം ചെയ്തത്. അതിലൂടെ, എല്ലാ അംഗങ്ങളും തുല്യമാണെന്നും  അവിടെ

  നിന്നുണ്ടായ മനുഷ്യര്‍  ലോക നന്മക്കു വേണ്ടി ഒന്നിച്ച് വര്‍ത്തിക്കണമെന്നും അര്‍ഥമാക്കിയിരിക്കുന്നത്രേ. എല്ലാവരിലും ഒരുപോലെ ഭഗവാനെ ദര്‍ശിക്കുവാനും, എല്ലാവരും തുല്യരാണെന്നുമുള്ള   'സമദര്‍ശനം'  എന്ന സനാതന ധര്‍മത്തിലെ ചിന്താ സരണിയാകാം ഈ സൂക്തതിന്റെ കാതല്‍. ഒരു തരത്തില്‍  പറഞ്ഞാല്‍, ഒരു സമൂഹത്തിന്റെ സുസ്ഥിരതയ്ക്കു അവശ്യം വേണ്ട 4 വിഭാഗങ്ങളടങ്ങുന്ന അവസ്ഥയെ നമ്മള്‍  ചാതുര്‍വര്‍ണ്യം  എന്നു വിളിച്ചപ്പോള്‍, പാശ്ചാത്യര്‍ അതിനെ ഫ്യുടലിസ്റ്റ് വിഭാഗങ്ങളായി കണ്ടു. 

പില്കാലത്ത്, ഓരോ വിഭാഗങ്ങളും  താന്താങ്ങള്കു ലഭിച്ച കുലതൊഴിലുകള്‍ മാത്രം പഠിച്ച്, ജീവിക്കുന്നവരായി. ഓരോ തൊഴിലിനും  അന്തസ്സും  പദവിയും  കല്പിച്ചു നല്കപ്പെടാന്‍ തുടങ്ങി. അതിനു അടിത്തറ പാകിയത് മനുസ്‌മൃതി പോലുള്ള ധര്‍മ്മ ശാസ്ത്രങ്ങള്‍

 ആയിരുന്നു. ഭഗവദ് ഗീതയിലും സനാതന ധര്‍മത്തിലും പറയപ്പെട്ട ' ലോക സംഗ്രഹവും സമദര്‍ശനവും " സൌകര്യ പൂര്‍വം  വിസ്മരിക്കപെട്ടു. പകരം,മുന്‍ജന്മപാപങ്ങളാല്‍ ഒരുവന്‍ താഴ്ന്ന കുലത്തില്‍ പിറക്കുന്നു എന്നു പുനര്‍ജന്മത്തിന്റെയും  ആത്മീയതുടെയും  മറവില്‍ പഠിപ്പിച്ചു.പിന്നീടു കൊളൊനിയല്‍ ഭരണകാലത്തു വിഭാഗീയതയും വര്‍ണവിവേചനവും പ്രാദേശികാടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും ജാതി വ്യവസ്ഥയായി തഴച്ചു വളര്‍ന്നു. മുന്‍പ് പറഞ്ഞത് പോലെ, മനുസ്‌മൃതി, ഓരോ വര്‍ണവും പാലിക്കേണ്ട ചട്ടങ്ങള്‍

സമാഹരിച്ചിട്ടുണ്ട്. ഓരോ വര്‍ണത്തിനും ആരേ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം, ആരെ പൂജിക്കണം, എന്തു കഴിക്കണം,എന്തു ധരിക്കണം, എല്ലാത്തിനും ചിട്ടവട്ടങ്ങളുണ്ട്.വേദ പഠനം ബ്രാഹ്മണന്മാര്‍ക്കെങ്കില്‍

, ശൂദ്രര്‍ക്കു അതു നിഷിധ്ധമാണ്.കള്ളു കുടിക്കുന്നത് ബ്രാഹ്മണര്‍ക്കു കൊടും പാപമെങ്കില്‍

, ശൂദ്രര്‍ക്കു അതിനുള്ള അവകാശം മനു നല്കി.മറ്റുള്ളവര്‍ ഇട്ടുപയോഗിച്ച വസ്ത്രങ്ങളും, അവന്‍ കഴിച്ചതിന്റെ ബാക്കിയും കഴിക്കാനേ ശൂദ്രനു വിധി നല്കിയുള്ളൂ. ഒരേ വര്‍ണത്തില്‍ പെട്ടവര്‍

  തമ്മില്‍ മാത്രമെ കല്യാണം  നടക്കാന്‍ പാടുള്ളൂ എന്നുംഓരോ വര്‍ത്തിലെ സ്ത്രീകള്‍ ഉടുക്കേണ്ട സാരിയുടെ നീളവുംഅണിയാന്‍

 അനുവദിക്കപ്പെട്ട ആഭരണങ്ങളും, ആര്‍ക്കൊക്കെ കിണറില്‍ നിന്നും വെള്ളം കോരാമെന്നുംഓരോരുത്തര്‍

 അമ്പലത്തിലേക്ക് കയറേണ്ട വാതിലിനെ പറ്റിയും  ഒക്കെ വ്യാഘ്യാനങ്ങളുണ്ടായി.

സ്ത്രീകളെ സംബന്ധിച്ചും അനുഷ്ഠാനങ്ങള്‍ ഏറെ ഉണ്ടായിരുന്നു.നാണവും അച്ചടക്കവും ഒതുക്കവും ഉള്ളവരാണു യഥാര്‍ഥ സ്ത്രീകള്‍

 .ഒച്ചയുയര്‍ത്തി സംസാരിക്കുവാനോ പുരുഷന്റെ മുഖത്തു നോക്കി സംസാരിക്കുന്നതൊ അവള്ക് നിഷിധ്ധമയിരുന്നു.ഒരു പുരുഷനെയും സ്ത്രീയെയും വ്യഭിചരിച്ചതിനു ശിക്ഷിക്കുന്നതിനു പോലും വിവേചനം ഉണ്ടായിരുന്നുദിവ്യ സ്നാനം ചെയ്ത് പുരുഷനെ ശുദ്ധീകരിക്കുമെങ്കില്‍, സ്ത്രീയെകുടുംബത്തില്‍ നിന്നും ഭ്രഷ്ട് കല്പിച്ച് ജീവിതകാലം മുഴുവന്‍ ഒറ്റപെടുത്തുമായിരുന്നു.

പര്ദാ എന്ന ആചാരം  ഹിന്ദു സ്ത്രീകളും  മുസ്ലിം  സ്ത്രീകളും  ആചരിച്ചു പോന്നു. മറ്റു പുരുഷന്മാരുടെ മുമ്പില്‍വെച്ച് ഭര്‍ത്താവിനോട്സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ലഹിന്ദു സ്ത്രീകള്‍ ഇതാചരിച്ചിരുന്നു എന്നതിന്റെ തെളിവാണുഇന്നും  ചില ഉത്തരേന്ത്യന്‍

 ഹിന്ദുസ്ത്രീകള്‍  ആരാധനാലയങ്ങളില്‍  കയറുമ്പോള്‍തലയില്‍ ദുപ്പട്ടയിടുന്നത്.സ്ത്രീകളുടെ പാതിവ്രത്യത്തിനും  കന്യകാത്വത്തിനും അത്രമേല്‍പ്രാധാന്യം കല്പിച്ചതു കൊണ്ടാകാംസ്ത്രീകളെ സസൂക്ഷ്മം  വീക്ഷികുന്നതിനുള്ള പ്രവണത ഇന്നും സമൂഹത്തിലുള്ളത്.

മൂത്രം, രക്തം, മരണം , വിയര്‍പ്പ്തുപ്പല്‍ തുടങ്ങിയ ശരീര സംബന്ധമായ ദ്രവങ്ങള്‍ എല്ലാം അശുദ്ധമായി കണക്കാക്കി വന്നു.മണ്ണിനടിയില്‍,അഴുക്കില്‍  വളരുന്ന ഉള്ളി, കിഴങ്ങുമൊക്കെ സവര്‍ണനു വര്‍ജ്യമായിരുന്നു.

ക്രൈസ്തവരുടെയും ബുദ്ധമതസ്തരുടെയും ഇസ്ലാമുകലുടെയും ഹൈന്ദവരുടെയും ആചാരനുഷ്ഠാനങ്ങള്‍ പ്രത്യക്ഷത്തില്‍  വ്യത്യസ്തമെങ്കിലും അന്തര്‍ധാരഒന്നു തന്നെഉപവാസവും നൊയമ്പുംമാമോദീസയും ഉപനയനവും ഒക്കെ ഇങ്ങനെ തന്നെ.

പല ആചാരങ്ങളും കുടുംബകാരുടെ ഒത്തുചേരലിനൊരു കാരണമെങ്കിലും, ഒട്ടു മിക്കതും  വിവേചനജന്യമായിരുന്നു എന്നു സമ്മതിക്കാതെ വയ്യ.

പലപ്പോഴും തിരസ്കരിക്കപ്പെട്ട വിഭാഗങ്ങള്‍ അടുത്ത ജന്മമെങ്കിലും സവര്‍ണനായി ജനിക്കാന്‍വേണ്ടിഎല്ലാ അടിമത്തരങ്ങള്‍ക്കും നിന്നു കൊടുത്തു.അടുത്ത ജന്മവും തന്റെ സവര്‍ണ ജന്മം കാത്തു സൂക്ഷിക്കാന്‍ വേണ്ടി  സവര്‍ന്‍,തന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അത്യന്തം ശ്രദ്ധയൊടെയും സൂക്ഷ്മതയോടെയും നിര്‍വഹിച്ചു പോന്നുഅതു കൊണ്ടു തന്നെയാണ്,ഇന്ഡ്യന്‍ മഹാരാജ്യത്ത് സവര്‍ണ ആചാരങ്ങള്‍ക്കും  വിശ്വാസങ്ങള്‍കും അനുഷ്ടാനങ്ങള്‍കും ഇത്രയധികം പ്രാമുഖ്യം കല്പിച്ചു പോന്നത്അങ്ങനെ ഒരേ വര്‍ണത്തില്‍ പെട്ടവര്‍ താന്താങ്കളുടെ വ്യക്തിത്വ നിലനില്പിനും തങ്ങളെ തമ്മില്‍ തിരിച്ചറിയുന്നതിനും അവര്‍ പല ആചാരങ്ങളും ഉണ്ടാക്കിയെടുത്തു നിലനിര്‍ത്തി.

കാലഹരണപ്പെട്ടതെങ്കിലും ആചാരാനുഷ്ടാനങ്ങളില്‍ പലതിലും അതതു കാലോചിതമായ സത്യവും ഉള്ളടക്കങ്ങളും ഉണ്ടായിരുന്നു.പണ്ട്ആര്‍ത്തവസമയത്ത് സ്ത്രീകള്കു വിശ്രമം നല്കാനായി അവരെ വീട്ടുപണികളില്‍ നിന്നും അകറ്റി നിര്‍ത്തണം.പക്ഷെഎല്ലാ വീടുകളിലും അവള്ക് ആവിശ്രമം കിട്ടിയില്ലെങ്കിലൊ എന്ന ചിന്തയാകാംഒരു പക്ഷെ അവള്‍ ര്‍ത്തവസമയത്ത് വെള്ളം കോരിയാല്‍ കിണര്‍ ഇടിയുമെന്നും ഈശ്വര കോപം ഉണ്ടാകുമെന്നൊകെ പറഞ്ഞുവന്നത്സുമംഗലികള്‍ കുങ്കുമം ധരിക്കുന്നതിനും വെള്ളിമിന്ജിയണിയുന്നതിനും കൈകള്‍ കൂപ്പി നമസ്കാരം പറയുന്നതിനും അമ്പലത്തില്‍ മണിയടിക്കുന്നതിനും ഒക്കെ ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ട്.തലതെക്കോട്ട് വെച്ച് ഉറങ്ങരുത് എന്നു പറയുന്നത്ഭൂമിയുടെ കാന്തിക വലയത്തിനു അസമമായി കിടക്കാതിരിക്കാന് ആണത്രെ.പക്ഷെ പലപ്പോഴും വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും ശാസ്ത്രീയതയും വസ്തുതുതയും പുറത്തു വന്നില്ലെന്നു മാത്റമല്ല,ഇപ്പോളും പഠിപ്പിക്കുന്നില്ല.പൌരാണിക മിത്തുകളെ വളച്ചൊടിച്ചിച്ചിലില്‍  നിന്നും യുക്തിയുക്തമായ വ്യഖ്യാനത്തിലേക്കും  ഇന്ത്യന്‍ സംസ്കാരത്തിന്റെഉറവിടങ്ങളിലേക്കും വെളിച്ചം വീശുന്ന ചരിത്ര ബോധത്തിലേക് നയിക്കാന്‍ വിശ്വസങ്ങളിലെ വസ്തു നിഷ്ഠത ഉപകരിക്കണംപുരാവസ്തുക്കളില്‍ നിന്നും,ഗുഹാചിത്രങ്ങളില്‍ നിന്നുമൊക്കെ കിട്ടിയ തെളിവു വെച്ചുള്ള ഡി.ഡി കൊസമ്പിയുടെ പഠനങ്ങളും നമുക്ക് കാണിച്ചു തന്നത് യഥാര്‍ഥചരിത്റബോധം കൊണ്ട് ആധുനിക ജീവിതത്തിലെ സമസ്യകള്കു ഉള്കാഴ്ച പകരണം എന്നാണ്.

നമ്മുടെ ഇന്ത്യന്‍തത്വചിന്ത എന്ന അതിമനോഹരമായ സങ്കല്പം ഇന്നു ലോകമെമ്പാടും ആശ്ലേഷിക്കാന്‍ തുടങ്ങിയയിരിക്കുന്നത് ആധുനികജീവിതത്തിലെ വള്ളിക്കെട്ടുകളില്‍ നിന്നു മനസ്സിനെ മുക്തമാക്കാനാണ്. ഒരു മതത്തിന്റെ മാത്രമാകുന്നതല്ല ഈ പൈത്രുകവും ചിന്താരീതിയും.ഭാരതീയന്റെ ഈ പൈതൃകത്തെ ഇന്നു ലോകമെമ്പാടും ബഹുമാനിക്കുന്നു.ആത്മീയതയുടെ ശ്രേഷ്ഠമായ ശാഖയായി മാറിയിരിക്കുന്നു യോഗഭഗവദ് ഗീത ഇപ്പോളും ക്രൈസിസ് മാനേജ്മെന്റിന്റെ അവസാന വാക്കായി പലരും കാണുന്നു.

പൌലൊകൊയ്ലൊയും ജോണ്‍ ആടംസും  പറയുന്നതും നയിക്കുന്നതും നമ്മുടെ ഏടുകളില്‍ പറയുന്ന നാലു തരം യോഗങ്ങളിലേക്കാണ്. അവനവന്റെആത്മാവിനെ പരമാത്മാവിനോട് ചേറ്ക്കുവാനാണ് ഓരോ വ്യക്തിയും ശ്രമിക്കുന്നത്. അതായത് അവനവനിലെ ഈശ്വരനെ ഉദ്ദീപിപിക്കുവാനുള്ളആഹ്വാനം ആണ്; അവനവനിലെ നന്മയെയാണ്‍ ഈശ്വരന്‍ എന്നു പറയുന്നത്.അങ്ങനെ ചെയ്യുമ്പോള്‍ഒരു മനുഷ്യന്‍ സ്വയം ഈശ്വരന് ആകുന്നു.തത്വമസി!!!

ഇതു തന്നെയാണു ശബരിമലയിലെയും ജ്ഞാനാന്വേഷണം.ആത്മ സാക്ഷാത്കാരം.

അവിടെ സ്ത്രീയെന്നൊ പുരുഷനെന്നൊ ഇല്ലഎല്ലാവരും ഈശ്വരനാണ്.അവര്‍ അന്യോന്യം അയ്യപ്പന്‍ എന്നു വിളിക്കുന്നു അഥവ മാളികപ്പുറത്തമ്മ എന്നു വിളിക്കുന്നുപക്ഷെഎല്ലാവര്‍ക്കും വിശ്വാസത്തിന്റെ ഈ ഉന്നതതലത്തില്‍ എത്താന്‍ പറ്റില്ലായിരിക്കും എന്ന സംശയത്താലാകാംപുരുഷനെ അവന്റെ വ്രതത്തില്‍ പ്രലോഭനം  നല്കാതെ മാറിനില്ക്കാന്‍ പണ്ട്സ്ത്രീകളോട് ആവശ്യപെട്ടത്.അവിടെയും, എന്തുകൊണ്ട് പുരുഷന്‍ മാത്രം എന്ന ചോദ്യം ഇപ്പോളും ഉണ്ട്!!ആ വാഗ്വാദത്തിലേക്ക് കടക്കുന്നില്ല!!

എന്നിരുന്നാലുംഭാരതസംസ്കാരത്തിലും ദര്‍ശനത്തിലും ആര്‍ജവം കൊള്ളാനും ഊറ്റം കൊള്ളാനും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. കാരണം എല്ലാം പാശ്ചാത്യവത്കരിക്കപ്പെടുമ്പോളും, ഗ്രീക്ക് പുരാവൃത്തങ്ങള്‍ കാലഹരണപെട്ടപ്പോളും, ഭാരതീയനെയും അവന്റെ സംസ്കാരത്തിനും പ്രാധാന്യം കിട്ടുന്നത് നമ്മുടെ പുരാവൃത്തങള്ക് അടിത്തറയുള്ളത് കൊണ്ടാണ്.പ്‌റസക്തിയുള്ളത് കൊണ്ടാണ് .

ആശയപരമായും പ്രത്യയശാസ്ത്രപരമായും ഭൌതികവാദങ്ങളിലൂടെയും  ഒക്കെ ആചാരാനുഷ്ടാനങ്ങളെ അവലോകനം ചെയ്യാം.പക്ഷെ അതിലൂടെ, നമ്മുടെ തത്വചിന്തയെ തൃണവല്കരിക്കാന്‍വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഇത്രയേറെ ഋഷി പരമ്പര അവകാശപ്പെടാനുള്ള ഇന്ത്യയില്‍ പല അനാചാരങ്ങളും  ജനിച്ചെങ്കിലും  അവ നിലനിന്നതെങ്ങനെആ നിലനില്പ് അന്നത്തെ സമൂഹത്തിനാവശ്യം  ആയിരുന്നോ നേരത്തേ സൂചിപ്പിച്ചതു പോലെ “വിശ്വ മാതൃതത്തെ വേദമഴുവിനാല്‍ വെട്ടി പുരോഹിത പാദത്തില്‍വെച്ചപ്പൊള്‍ഈശ്വരന്‍ ഒരു സ്വേഷ്ചധിപതി ആയി. ദുഷ്പ്രഭുത്വം  കൊടികുത്തി വാണു. അതായത് ഇതിഹാസങ്ങളെയും മതഗ്രന്ഥങ്ങളെയും പൌരാണികങ്ങളേയും അന്ധവിശ്വസജന്യമയ വര്‍ണനകളിലൂടെ വ്യാഖ്യാചിച്ചപ്പൊള്‍, മതങ്ങളിലെ മൂല്യങ്ങള്‍പോയിഅവ വെറും അനാചാരമായി മാറി.

പ്രവാചകന്മാര്‍ ഭൂമിയില്‍ അവതരിച്ചപ്പോളും അനാചരങ്ങളെ പാടെ തച്ചുടക്കാന്‍ കഴിഞ്ഞില്ല;കാരണം അനേക നൂറ്റാണ്ടുകളായി സമുദായ മധ്യത്തില്‍ ആഴത്തില്‍ വേരൂന്നി പിടിച്ച ആചാരനുഷ്ടാനങ്ങളെയും വിശ്വാസങ്ങളേയും പാടെ പുഴകിക്കളയാന്‍ ശ്രമിക്കുന്നത് നിഷ്പ്രയോജനവും വ്യര്‍ഥവുമാണെന്ന് അവര്‍ അന്നേ തിരിച്ചറിഞ്ഞു.ഇത് സമൂഹത്തിന്റെ ഒരു പൊതു സ്വഭാവം ആണ്ഈ സ്വഭാവം ഇപ്പോളും എത്ര പ്രസക്തമാണെന്ന് അടുത്തിടെ നടന്ന ശബരിമല പ്രശ്നവും മുത്തലാഖിനെ ചൊല്ലിയുള്ള വിവാദവും ചൂണ്ടികാണിക്കുന്നു.

സമൂഹത്തിന്റെ ഈ സ്വഭാവം മനസിലാക്കി മാത്രമെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റത്തിന്റെ വരുതിയിലേക്ക് കൊണ്ടുവരാന്‍ പറ്റുള്ളൂ. അങ്ങനെ മനസ്സിലാക്കിപഠിച്ച് അനാചാരങ്ങളെ മാറ്റി നവോത്ഥാനത്തിലൂടെ കാലങ്ങള്‍ കൊണ്ട് പ്രബുദ്ധരായവരാണ്‍ ഭാരതത്തിലെ ഒരു പിടി മനുഷ്യരെങ്കിലും. അന്നു നമ്മെ അതിനു തയ്യാറാക്കിയ നായകന്മാര്‍ അവലമ്പിച്ച വഴികള്‍ നിയമവും  നീതിയും ന്യായവും ആയിരുന്നു.

ആദര്‍ശാത്മകമായ നീതിന്യായ വ്യവസ്ഥ്തികള്‍ ഭരണഘടനയായി രൂപം പ്രാപിചപ്പോള്‍, അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെപ്രഭവകേന്ദ്രവും ഊര്‍ജസംഭരണിയും  ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനപ്രമാണമായും മാറി.ചീഫ് ജസ്റ്റിസ് മര്‍ഷലിന്റെ വാക്കുകളില്‍

 “ മനുഷ്യ നിര്‍മ്മിത സ്ഥാപനങ്ങള്ക്ക് എത്തിച്ചേരാന്‍ കഴിയുന്നത്ര അനശ്വരതയിലേക്ക് ഒരു ജനതയെ കൊണ്ടുപോകാന്‍ വേണ്ടി നിര്‍മ്മിക്കപെടുന്നതാണു രാജ്യത്തിന്റെ ഭരണഘടന.

അമര്‍ത്യാസെന്‍ തന്റെ നീതിയുടെ ആശയം എന്ന പുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥിതിയുടെ പ്രായോഗികതയെ പറ്റി പറയുന്നുണ്ട്.പൂര്‍ണ നീതിവ്യവസ്ഥ അഥവ പരിപൂര്‍ണമായും എല്ലാ സമൂഹതിന്റെയും ന്യായവാദത്തെ പരിഗണിക്കുകയും ഉള്കൊള്ളുകയും ചെയ്യുന്ന ഒരു നീതി വ്യവസ്ഥപ്രായോഗികമല്ലനീതിന്യായ വ്യവസ്ഥിതിയുടെ ഒരു താരതമ്യ വാദ സിദ്ധാന്തം ആണു സെന്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഇതു തന്നെ ഭരണഘടനയുടെ പിതാവായ അംബേദ്കര്‍ താക്കീത് ചെയ്തിരുന്നു: “ 1950, 26 ജനുവരിയിലൂടെനമ്മള്‍ വൈരുധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് നീങ്ങുകയാണ്.രാഷ്ട്രീയത്തില്‍ നമുക്ക് തുല്യത ഉണ്ടായിരിക്കംഎന്നാല്‍ സാമൂഹികപരമായുംസാമ്പത്തികമായും നമ്മില്‍ അസമത്വം ഉണ്ടാകും."

ഈ അടുത്തിടെ നടന്ന ജല്ലിക്കെട്ട് വിവാദം എടുത്താല്തങ്ങളുടെ ആചാരം സംരക്ഷിക്കണം എന്നു വാദിച്ചവര്‍ ഒരു വശത്തെങ്കില്‍മൃഗസ്നേഹികളായവര് മറ്റൊരു വശത്ത്.2 വാദങ്ങളും ശരിയാണ്.ഈ രണ്ടു കൂട്ടര്‍ക്കുമായിമുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചട്ടങ്ങള്‍ മാത്റംഅവലംബിക്കുന്നത് ശരിയായ നിലപാടല്ലഇവിടെയാണു ജനാധിപത്യതിന്റെ വിരോധാഭാസം വീണ്ടും ചോദ്യം ചെയ്യപെടുന്നത്.ഒരു കൂട്ടരുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പൊള്‍, അത് പാലിക്കേണ്ടത് മറ്റുള്ളവരുടെ പൌരധര്‍മമാണ്.ഈ രണ്ടുകൂട്ടരുടെയും താത്പര്യങ്ങള്‍ ക്രമസമാധാനതിനുതകും വിധം സംരക്ഷിക്കപ്പെടുകയോ ഭേദഗതി വരുത്തുകയൊ ചെയ്യണം.വിവിധ സമൂഹത്തെയും സമുദായങ്ങളെയും സ്വാധീനിക്കുന്ന തീരുമാനങ്ങളില്‍

 ഓരോ വിഭാഗത്തിന്റെയും ആവശ്യങ്ങളെയും താത്പര്യങ്ങളെയും തിരിച്ചറിഞ്ഞ് കൊണ്ടുള്ള ഒരു സമവായത്തിലെത്താന്‍

 നീതിന്യായ വ്യവസ്ഥക്കു കഴിയണം.അതിനുതകുന്ന വിധത്തില്

 അയവും മുറുക്കവും സന്തുലിതാവസ്ഥയില്‍

 നിലനിര്‍ത്താന്‍ പ്രാപ്തമാകണം ഇന്ത്യന്‍ ഭരണഘടന.എല്ലാ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും  കണക്കിലെടുക്കണം എന്നു പറയുമ്പോള്‍,ഉദ്ദേശിക്കുന്നത് ഭാരതീയ ചരിത്രത്തെയും സംസ്കാരത്തെയും  വികൃതമായി വളച്ചൊടിക്കാതെചര്‍ചകള്കും വിട്ടുവീഴ്ചകള്കും നല്കി യുക്തിസഹമയ തീരുമാനങ്ങള്‍ എടുക്കണമെന്നാണ്. 

ഇപ്രകാരം ഭരണഘടന ബഹുമുഖമാകുമ്പോള്‍, “ ഭരണഘടന രൂപകല്പന ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന യുഗങ്ങള്കു വേണ്ടിയാണു" എന്ന മഹാന്റെ വാക്കുകള്‍ സാര്‍ഥകമാകും.

Srishti-2022   >>  Article - Malayalam   >>  ആചാരനുഷ്ടാനങ്ങളും ഇന്ത്യൻ ഭരണഘടനയും

Manoj Rajan

Calpine Technologies

ആചാരനുഷ്ടാനങ്ങളും ഇന്ത്യൻ ഭരണഘടനയും

ശരിതെറ്റുകളാൽ നയിക്കപ്പെടുകയാണ് നമ്മുടെ ജീവിതങ്ങൾ.  എന്റെ ഇന്നലത്തെ ശരികൾ, നാളത്തെ ശരികൾ തന്നെ ആയിരിക്കുമൊ? ഇന്നലത്തെ തെറ്റുകൾ, നാളത്തെ ശരികളായി മാറുമോ? 

ഒരു ആത്മവിചിന്തനത്തിനു   മുതിരാതെ,  അടിച്ചേൽപ്പിക്കപ്പെടുന്ന ശരിതെറ്റുകളുടെ ചങ്ങലകളാൽ സ്വയം ബന്ധിതരായി, എനിക്കുമുന്നിൽ ഈ ഒരു പാതമാത്രമെ  ബാക്കിയുള്ളൂ എന്ന് പരിഭവിക്കുന്നതിൽ രസം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. 

ഈയിടെ വന്ന ചില കോടതി വിധികൾ, ഇന്ന് നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതികളുടെ കാതലായ മാറ്റങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും, ആ മാറ്റങ്ങൾ എങ്ങനെ പ്രവർത്തികമാക്കാം എന്ന ഒരു മാർഗ്ഗരേഖ മാധ്യമങ്ങളിലൊന്നും അച്ചടിച്ചു വന്നതായി കണ്ടില്ല.  അതിൽനിന്ന് ഊഹിക്കാൻ കഴിയുന്നത്, മറ്റേതു വിധികളെയും പോലെത്തന്നെയാണ്, ഒരു സമൂഹത്തിൽ ഉണ്ടാകേണ്ട മാറ്റത്തെയും കോടതികൾ നോക്കികാണുന്നത് എന്നാണ്.   മാറ്റങ്ങളെക്കുറിച്ചു പഠിച്ച ഇന്ത്യയിലെയും, വിദേശത്തെയും വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, എങ്ങിനെ മാറണം എന്നുള്ള ഒരു സമഗ്രമായ മാർഗരേഖയുടെ അഭാവത്തിൽ മാറ്റം എന്ന പ്രക്രിയ എളുപ്പമാവില്ല.  കാരണം, ഇത്തരം മാറ്റങ്ങൾ ഒറ്റയടിക്ക്, ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല.  മാറ്റങ്ങൾ അതിന്റെതായ ചലനപഥങ്ങളിലൂടെ സഞ്ചരിച്ചു മാത്രമേ അതിന്റെ പൂർണ്ണതയിലേക്ക് എത്തുകയുള്ളൂ.  ഇത്തരം മാറ്റങ്ങൾക്കായി പാലിക്കേണ്ട ചില നല്ല ശീലങ്ങളും, മാറ്റങ്ങളുടെ തോത് അളക്കാനുള്ള മാർഗ്ഗങ്ങളും, മാറ്റങ്ങളെ എങ്ങനെ നയിക്കണമെന്നും മറ്റും  ഈ വിദഗ്ദ്ധർ മാറ്റങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങളിൽ വിവരിക്കുന്നുണ്ട്.   ഇത്തരം മുന്നൊരുക്കങ്ങളൊന്നുമില്ലാതെ കോടതിയും, ഭരണകൂടവും ചേർന്ന് നടത്തുന്ന മാറ്റങ്ങളെ വളരെയധികം കൗതുകത്തോടുകൂടി മാത്രമേ നോക്കികാണുവാൻ കഴിയുകയുള്ളു.  അതുകൊണ്ടുതന്നെയാണ് ഭരണഘടനയെ അവലംബിച്ചുകൊണ്ട്  ആചാരാനുഷ്ട്ടാനങ്ങളെ ആസ്പദമാക്കിവന്ന വിധി പ്രസക്തമാകുന്നതും.  

നമ്മുടെ ആചാരനുഷ്ടാനങ്ങളും അവയിലെ ശരിതെറ്റുകളും:

നമ്മുടെ രാജ്യത്തിന്റെ അന്തസത്ത നാനാത്വത്തിലെ ഏകത്വമാണെന്ന സത്യം അംഗീകരിക്കുന്നുവെന്നാൽ വിവിധങ്ങളായ ആചാരനുഷ്ടാനങ്ങളേയും നാം അംഗീകരിച്ചെ മതിയാകൂ. ഒട്ടുമിക്ക ആചാരനുഷ്ടാനങ്ങളും അതാതു സമൂഹത്തിൽ നിലനിന്നിരുന്ന നീതി ബോധത്തിന്റെയും, കാലഘട്ടത്തിന്റെ ആവശ്യമാണെന്ന നിലയിലും ഉരുത്തിരിഞ്ഞു വന്നതാണെന്നു കണ്ടെത്തുവാൻ പ്രയാസമുണ്ടാവുകയില്ല. ആചാരനുഷ്ടാനങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ അവയുടെ ലക്ഷ്യം മനുഷ്യനെ കാലഘട്ടത്തിന്റെ നീതി ബോധത്തിന് അനുസരിച്ച് നടത്തുക എന്നതുമായിരിക്കാം. ആചാരാനുഷ്ടാനങ്ങളിലൂടെ മനുഷ്യനെ ഒന്നിപ്പിക്കുവാനും, വേർതിരിപ്പിക്കുവാനുമുള്ള  മാസ്മരിക ശക്തി മനസ്സിലാക്കിയ ചിലർ സ്വാർത്ഥ ലാഭത്തിനായി ആചാരാനുഷ്ട്ടാനങ്ങളെ  ഉപയോഗിച്ചിരിക്കാം.

പണ്ടുകാലത്ത്  നിലനിന്നിരുന്ന ജാതി സമ്പ്രദായങ്ങളുടെയും, ഉച്ചനീചത്വങ്ങളുടെയും, അധികാരവ്യവസ്ഥിതികളുടേയും ഉപോൽപ്പന്നങ്ങളായ ആചാരാനുഷ്ട്ടാനങ്ങൾ അധാർമികമായ ചുറ്റുപാടുകൾ  തുടർന്നുകൊണ്ടുപോകുവാൻ അധികാരികൾ ഉപയോഗിച്ചിരുന്നു.  അധാർമ്മികമായും, സങ്കുചിത താല്പര്യങ്ങളോടെയും സൃഷ്ട്ടിക്കപ്പെട്ട ആചാരാനുഷ്ടാനങ്ങൾ ആ വ്യവസ്ഥിതിയെത്തന്നെ ദുർബലമാക്കി എന്നു സമ്മതിക്കാതെവയ്യ.   

കാലഘട്ടത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ, സാമൂഹികമായി വന്ന മാറ്റങ്ങളും, ശാസ്ത്ര അവബോധവും അധാർമ്മികമായി സൃഷ്ട്ടിക്കപ്പെട്ട പല ആചാരാനുഷ്ടാനങ്ങളെയും അനാചാരങ്ങളായി മാറ്റുന്നതും നാം കണ്ടിരിക്കുന്നു. ആചാരനുഷ്ടാനങ്ങൾക്കും കാലോചിതമായ മാറ്റങ്ങൾ  വേണം എന്നതിൽ തർക്കമില്ല. പക്ഷേ, ഒരു ആചാരം സൃഷ്ടിക്കപ്പെട്ടതെന്തിനെന്നു പഠിക്കാതെ  എല്ലാ ആചാരനുഷ്ടാനങ്ങളെയും വിമർശിക്കുന്നത് കാടടച്ചു വെടിവെക്കലാകും. 

എല്ലാ ആചാരാനുഷ്ടനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്നത് ഈ അവസരത്തിൽ പ്രയോഗികമല്ലാത്തതുകൊണ്ട്,  ആചാരനുഷ്ടാനങ്ങൾ മൂലം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിക്കുന്നതാവും ഉചിതമെന്നുതോന്നുന്നു. 

ആചാരനുഷ്ടാനങ്ങൾ മൂലം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. 

1. അടിച്ചേൽപ്പിക്കപ്പെടുന്ന ആചാരനുഷ്ടാനങ്ങൾ. 

ബാഹ്യ പ്രേരണയാൽ അനുഷ്ടികാൻ നിർബദ്ധിതമാവുന്ന ആചാരനുഷ്ടാനങ്ങൾ ഇന്നത്തെ സാഹചര്യങ്ങളിൽ മാറ്റി എടുക്കുവാൻ താരതമ്യേന എളുപ്പമായിരിക്കാം.  ഇത്തരത്തിലുള്ള ആചാരങ്ങൾ അനുഷ്ടിക്കുന്നവരുടെ  ശരികളായിരിക്കുകയില്ല.    മറ്റു മാർഗങ്ങളില്ലാത്തതിനാൽ, സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ അനുഷ്ടിക്കാൻ നിർബന്ധിതരാകുന്നതാകും. പലപ്പോഴും നാം മാറ്റിയിട്ടുള്ള ആചാരങ്ങൾ ഇത്തരത്തിലുള്ളതാണ്.  

2. ശരിയെന്നു വിശ്വസിക്കുന്ന ആചാരനുഷ്ടാനങ്ങൾ.

ഇത്തരം  ആചാരങൾ  അതനുഷ്ടിക്കുന്നവരുടെ ശരികളാണ്. അത് വെറും ശരികൾ മാത്രമല്ല, ആചരിക്കുന്നവരുടെ  ഉള്ളിൽ ആഴത്തിൽ വേരോടിയ ശരികളാണ്.  ഒരു സുപ്രഭാതത്തിൽ ആ ശരികൾ തെറ്റാണെന്ന് അംഗീകരിക്കുവാൻ അവർക്ക് കഴിയുകയില്ല.   അത്തരത്തിലുള്ള ആചാരനുഷ്ടാനങ്ങൾ മറ്റുചിലരുടെ തെറ്റുകളാകുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.  

ആ പ്രശ്നത്തിന് എങ്ങനെ ഒരു ശാശ്വത പരിഹാരം കാണണമെന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതിന് ഒറ്റ വാക്കിലൊരു ഉത്തരമില്ലതാനും. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനുള്ള വഴി ശരിതെറ്റുകളെ പറ്റി കൂടുതൽ മനസ്സിലാക്കുക എന്നതാവാം. 

ഭരണഘടനയും നീതിന്യായവ്യവസ്ഥിതിയും:

ഒരു നൂലിൽ കോർത്തെടുത്ത പല നിറങ്ങളിലുള്ള പൂവുകൾ കൊണ്ടുള്ള മാലപോലെ മനോഹരമാണ് നമ്മുടെ വിവിധങ്ങളായ ജാതി, മത, ഗോത്ര വിഭാഗങ്ങളുടെ ആചാരാനുഷ്ട്ടാനങ്ങളാൽ സമ്പന്നമായ സാമൂഹിക ഘടന  എന്ന് ഭംഗ്യന്തരേണ പറയാമെങ്കിലും, പ്രായോഗികതലത്തിൽ അവയുടെ നിലനിൽപ്പ് സന്തുലിതമായ സഹവർത്തിത്തത്തോടെയാണെന്ന് പറയുക വയ്യ. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച്  ആന്തരികമായും, ബാഹ്യമായുമുള്ള ചോദ്യംചെയ്യലുകൾക്ക് അവ നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നു.  പലപ്പോഴും ഇത്തരത്തിലുള്ള ചോദ്യംചെയ്യലുകളുടെ ശരിതെറ്റുകൾ കണ്ടെത്തി തീർപ്പുകല്പിക്കേണ്ട ബാധ്യത നീതിന്യായ വ്യവസ്ഥിതിയുടേതായി തീർന്നിരിക്കുന്നു.   നീതിന്യായ വ്യവസ്ഥിതി അതിനു അവലംബമായി സ്വീകരിക്കുന്നത് ഭരണഘടനയെന്ന നിയമസംഹിതയെയും.  

ഒട്ടുമിക്ക ജാതി, മത, ഗോത്ര വിഭാഗങ്ങൾക്കും അവരവരുടേതായ എഴുതപെട്ട ശരിതെറ്റുകളുടെ പരിപാവനമായ ഗ്രന്ഥങ്ങളോ, പാരമ്പര്യമായി പിന്തുടർന്നുപോരുന്ന വായ്ത്താരികളോ, വ്യവസ്ഥിതികളോ ഉണ്ട്.  ജാതി, മതങ്ങളുടെ ശരിതെറ്റുകൾ, രാജ്യത്തിന്റെ ഭരണഘടനയുടെ ശരിതെറ്റുകളിൽനിന്നും വിഭിന്നമാകുമ്പോൾ അവിടെ ഭിന്നാഭിപ്രായങ്ങൾ ഉടലെടുക്കുന്നു.  ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ മതഗ്രന്ഥത്തിൽ വിശ്വസിക്കുവാനാകും താല്പര്യം.  കാരണം, കുട്ടിക്കാലംതൊട്ടേ അവൻ കേട്ടുവളർന്ന, കണ്ടുവളർന്ന ശരിയെ നിരാകരിക്കുവാൻ, ഇന്നലെവരെ തെറ്റെന്നു കരുതിയതിനെ  അംഗീകരിക്കുവാൻ അവനു എളുപ്പത്തിൽ സാധിക്കുകയില്ലലോ?

നമ്മുടെ ഭരണഘടനയിൽ, ഭാവിയിൽ വരാൻ സാധ്യതയുള്ള എല്ലാ സംഘർഷസാധ്യതകളുടെയും ശരിതെറ്റുകൾ എഴുതിവെക്കുക എന്നത് പ്രയോഗികമല്ലലോ.  നീതിന്യായ വ്യവസ്ഥിതിക്കു ചെയ്യാൻ കഴിയുന്നത്, മുന്നിലുള്ള പ്രശ്നത്തെ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുക എന്നുമാത്രമാണ്.  അതുകൊണ്ടുതന്നെയാണ് രണ്ടു കോടതികൾ ഒരു പ്രശ്നത്തെ രണ്ടുവിധത്തിൽ അപഗ്രഥിക്കുന്നതും വൈരുദ്യങ്ങളായ ശരികൾ പ്രസ്താവിക്കുന്നതും.  അപ്പോൾ യഥാർത്ഥ ശരിയേതെന്ന ചോദ്യം ജനങ്ങളുടെ മനസ്സിൽ ചോദ്യചിഹ്നമായി നിലനിൽക്കുന്നു.  

ഏതൊരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളവും ആചാരനുഷ്ടാനങ്ങൾക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടു വരുന്നതാവാം ഭരണ സൗകര്യത്തിനു ഉത്തമം.  പക്ഷെ അവ, നാനാത്വത്തിൻ ഏകത്വം എന്ന സങ്കല്പത്തിന്റെ കടക്കൽ കത്തിവെക്കലായി വ്യാഖ്യനിക്കപ്പെടുവാനും സാധ്യതയുണ്ട്. 

ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത അത് പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണമാണ്.  ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ മതേതര, ജനാധിപത്യ രാജ്യത്തെ നിർവചിക്കുന്നതും ഭരണഘടന തന്നെയാണ്.  ജനങ്ങളുടെ മൗലികാവകാശങ്ങളിലേക്കുള്ള ആചാരാനുഷ്ട്ടാനകളുടെ കടന്നുകയറ്റം  വേലികെട്ടിത്തിരിക്കുക പ്രയാസകരമാണ്.  കാലഘട്ടങ്ങൾക്കനുസരിച്ച് ഈ കടന്നുകയറ്റം പല രീതിയിൽ വ്യാഖ്യാനിക്കാവുന്നതുമാണ്.  കോടതികളിൽ നിന്നാണോ ഇത്തരം പ്രശ്നങ്ങൾക്ക് തീർപ്പുകല്പിക്കേണ്ടത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.  കോടതികളല്ലെങ്കിൽ മറ്റു എന്തു മാർഗമാണ് നമുക്കുമുന്നിലുള്ളത്? ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നവർതന്നെ അതു മാറ്റുവാൻ മുൻകൈയെടുക്കുക എന്നുള്ളതാണ് അവശേഷിക്കുന്ന ഒരു മാർഗ്ഗം.  അതിനുള്ള സാധ്യത തുലോം കുറവാണുതാനും.  അതിനു കഴിയണമെങ്കിൽ നാം മറ്റുള്ളവരെപറ്റി ചിന്തിക്കുവാനും, പ്രശ്നങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുവാനും പ്രാപ്തരായിരിക്കണം.  അതൊരു സാങ്കല്പിക നിരീക്ഷണം മാത്രമായതുകൊണ്ടും, ഇന്നത്തെ സാമൂഹിക പരിസ്ഥിതിയിൽ സംഭവിക്കാൻ സാദ്ധ്യതയില്ലാത്തതും ആയതുകൊണ്ട്, ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ സംവിധാനത്തിൽ ഇത്തരം സംഘര്ഷങ്ങളിൽ കോടതി തന്നെയായിരിക്കും പരിഹാരനിർദ്ദേശത്തിനുത്തമം.  

കോടതി ഭരണഘടനക്കനുസൃതമായി കാലാകാലങ്ങളായി പാലിച്ചുകൊണ്ടിരിക്കുന്ന ഒരു ആചാരത്തെ മാറ്റണമെന്ന് പറയുമ്പോൾ, അത് എങ്ങനെ മാറ്റണം എന്ന് പറയാനുള്ള ഉത്തരവാദിത്തവും കോടതികൾ ഏറ്റെടുക്കണം.  കാരണം, മാറുക എന്ന പ്രക്രിയ എളുപ്പമല്ല എന്നതുതന്നെ.  അടിച്ചേൽപ്പിക്കപ്പെടുന്ന മാറ്റങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്ന ആചാരങ്ങൾ പോലെതന്നെ അരോചകങ്ങളാണ്.  അവ മനുഷ്യമനസ്സിൽ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള അപകര്ഷതാബോധത്തെപ്പറ്റിയും, മുറിവുകളെ പറ്റിയും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇത്തരം സന്ദർഭങ്ങൾ ശരിതെറ്റുകളെപ്പറ്റി ചിന്തിക്കുവാൻ വീണ്ടും നമ്മെ  നിർബന്ധിതരാക്കുന്നു. 

എന്താണ് ശരിയും, തെറ്റും?

അലക്സാണ്ടറുടെ കുട്ടിക്കാലത്ത്, അയൽരാജ്യങ്ങൾ ആക്രമിച്ച് കീഴടക്കിവരുന്ന പിതാവിനോട് അദ്ദേഹം ചോദിച്ചിരുന്നുപോലും, "അങ്ങ് അയൽരാജ്യങ്ങളെല്ലാം ആക്രമിച്ചു കീഴടക്കിയാൽ വലുതായാൽ ഞാനെന്തു ചെയ്യും?" തികച്ചും ന്യായമായ ചോദ്യം. കുഞ്ഞലക്സാണ്ടറുടെ മനസ്സിൽ രൂപപ്പെട്ട ശരി,  'ആക്രമിക്കുക കീഴടക്കുക' എന്നതായിരുന്നു.  നിർഭാഗ്യമെന്നു പറയട്ടെ, ആ ശരി അദ്ദേഹത്തിന്റെ അവസാന കാലംവരെ നിലനിന്നിരുന്നു എന്നതാണ് ചരിത്രം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.  മരിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന് പുതിയൊരു ശരിയിലേക്ക് മാറാൻ കഴിഞ്ഞത്.   അദ്ദേഹം ഭൃത്യൻമാരോട് പറഞ്ഞു പോലും,  "ശവമഞ്ചത്തിനു പുറത്ത്  എന്റെ കൈ മലർക്കെ തുറന്നു വെക്കണം."  'എന്റെ യെൻ്റെയെന്നാർത്തും കയർത്തും' ഞാൻ നേടിയെടുത്തതൊന്നും കൊണ്ടുപോകാൻ എനിക്ക് കഴിയുന്നില്ല എന്ന ശരി എല്ലാവരും മനസ്സിലാക്കട്ടെ.     അലക്സാണ്ടറിന് പുതിയ ശരിയിലേക്ക് മാറാൻ നേരത്തെ കഴിഞ്ഞിരുന്നുവെങ്കിൽ എന്തുമാത്രം രക്തചൊരിച്ചിലുകൾ ഒഴിവാക്കാമായിരുന്നു. ഒരു ശരിയിൽനിന്നും മറ്റൊരു ശരിയിലേക്ക്  മാറാൻ  ഒരു പുരുഷായുസ്സു മുഴുവനും കാത്തിരിക്കണമൊ എന്ന ചോദ്യം    പ്രസക്തമാകുന്നത് അവിടെയാണ്.

യഥാർത്ഥത്തിൽ എന്താണ് ശരിയും, തെറ്റും?  വിശാലമായ ഈ ലോകത്തിലെ വിവിധങ്ങളായ ഭൂപ്രദേശങ്ങൾ നിരീക്ഷിച്ചു കഴിഞ്ഞാൽ മനസ്സിലാകും, ശരിതെറ്റുകൾക്ക് സ്ഥായിഭാവമില്ലെന്നത്.  ചൂതാട്ടവും, ദയാവധവും ശരിയെന്നും തെറ്റെന്നും കരുതപ്പെടുന്ന ഭൂപ്രദേശങ്ങളുണ്ട്.  തെറ്റുചെയ്തവരെ തൂക്കി കൊല്ലുന്നതും, വെടിവെച്ചുകൊല്ലുന്നതും, കല്ലെറിഞ്ഞു കൊല്ലുന്നതും ശരിയെന്നു കരുതുന്നവരുണ്ട്.  തെറ്റുചെയ്തവരെ കൊല്ലാനുള്ള അധികാരം നമുക്കില്ല എന്ന ശരിയിൽ വിശ്വസിക്കുന്നവരേയും കാണാം. 

ചരിത്രം പരിശോധിച്ചുകഴിഞ്ഞാൽ നമുക്ക് മനസ്സിലാകും, ജീവിതത്തിൽ പുതിയ ശരികൾ കണ്ടെത്തിയ പലരുടെയും ഉദാഹരണങ്ങൾ.  ജീവിതത്തിന്റെ ആദ്യകാലങ്ങളിലെ ശരിയിൽനിന്നും ഗാന്ധിജി കണ്ടെത്തിയ പുതിയൊരു ശരിയായിരുന്നു അഹിംസ.  സിദ്ധാർഥനും, ശങ്കരനുമെല്ലാം കണ്ടെത്തിയ പുതിയ ശരികളുടെ  ഉദാഹരണങ്ങൾ നമുക്കുമുന്നിലുണ്ട്.  അപ്പോൾ തോന്നാം, മാറ്റം എന്ന പ്രക്രിയ മഹാന്മാർക്കുമാത്രം കഴിയുന്ന ഒരു പ്രതിഭാസമാണെന്ന്.  തീർച്ചയായും അല്ല.  ജീവിതത്തിൽ മാറ്റങ്ങൾ ഉൾകൊണ്ട സാധാരണക്കാരിൽ സാധാരക്കാരായ ആൾക്കാരെ ഒന്ന് കണ്ണുതുറന്നു നോക്കിയാൽ നമുക്ക് ചുറ്റും കാണുവാൻ സാധിക്കും.  നമ്മുടെ ഇന്നത്തെ മാധ്യമ സംസ്ക്കാരം ഇത്തരം വാർത്തകളെ നമ്മുടെ മുന്നിൽ എത്തിക്കുന്നില്ല എന്ന് മാത്രം.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത്തരം മാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ  വായിക്കാൻ നമ്മൾ തയ്യാറല്ല എന്നും അംഗീകരിക്കേണ്ടിവരും.  നമ്മുടെ വീക്ഷണത്തിൽ ബാഹ്യപ്രേരണയില്ലാതെ മാറുന്നവർ പരാജിതരാണ്.  നമുക്ക് വായിക്കുവാൻ താല്പര്യം വിജയിക്കുന്നവരുടെ വാർത്തകളും.   

ശരിതെറ്റുകൾക്ക് നിയതമായ രൂപഭാവങ്ങളില്ലെങ്കിൽ; നമ്മുടെയെല്ലാം മനസ്സിൽ  അടിഞ്ഞുകൂടുന്ന ശരിതെറ്റുകളെ മാറ്റുവാൻ നമുക്കെന്തുകൊണ്ടാണ് കഴിയാതെപോകുന്നത്? 

മാറ്റം എന്ന പ്രക്രിയ:

നമ്മുടെ ഇന്നത്തെ ശരിയിൽനിന്നും നാം കണ്ടെത്തുന്ന പുതിയ ശരിയിലേക്കുള്ള പ്രയാണത്തെയാണ് സ്വാഭാവികമായ മാറ്റം എന്ന പദംകൊണ്ടു വിവക്ഷിക്കുന്നത്. മാറ്റത്തിന്റെ ശാസ്ത്രം രസകരമാണ്.   ഒരു കുടുംബനാഥൻ വിചാരിക്കുന്നു, എന്റെ ഭാര്യ അല്പമൊന്നു മാറി ചിന്തിച്ചിരുന്നെങ്കിൽ ഈ കുടുംബമൊരു സ്വർഗ്ഗമായേനെയെന്ന്.  ആ ഭാര്യ ചിന്തിക്കുന്നത്, എന്റെ അമ്മായിയമ്മ ഒന്ന് മാറിയിരിന്നെങ്കിൽ ഈ കുടുംബമൊരു പറുദീസ ആയേനെയെന്ന്, അച്ഛൻ വിചാരിക്കുന്നു, എന്റെ മകൻ മാറിയിരുന്നെങ്കിലെന്ന്.. .  ആ കുടുബത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത് മാറ്റമാണ്,  മറ്റുള്ളവരിലെ മാറ്റം എന്നുമാത്രം. എന്തുകൊണ്ടാണ് നമ്മളാണ് മാറേണ്ടതെന്ന് ചിന്തിക്കാൻ കഴിയാതെ, മറ്റുള്ളവരിലെ മാറ്റത്തിനായ് നാം ശഠിക്കുന്നത്?

അതുതന്നെയാണ് നമ്മുടെ സമൂഹത്തിലും സംഭവിക്കുന്നത്.  ഒരു കൂട്ടർ വിശ്വസിക്കുന്നു മതങ്ങളാണ് മാറേണ്ടതെന്ന്, മറ്റൊരു കൂട്ടർ വിശ്വസിക്കുന്നു രാക്ഷ്ട്രിയപാർട്ടികളാണ് മാറേണ്ടതെന്ന്, ഒരു കൂട്ടർക്ക് മാറേണ്ടത് ഭരണകക്ഷിയാണ്, മറ്റൊരുകൂട്ടർക്ക് പ്രതിപക്ഷവും.  ഇത്തരം ചേരിതിരുവുകൾക്കിടയിൽ മാറ്റം എന്ന മാനസിക പ്രക്രിയ ശാരീരിക അക്രമങ്ങളിലേക്കും, പോർവിളികളിലേക്കും വഴിമാറുന്നു.  

എന്റെ ഇന്നത്തെ അറിവ് അപൂർണ്ണമാണെന്നും, ലോകത്തിലെ ഏത് ചരാചരവസ്തുക്കളേയും പോലെ എന്റെ ശരിതെറ്റുകളും മാറ്റത്തിന് വിധേയമാണെന്ന ബോധവും,  ഇന്നത്തെ എന്റെ ശെരിയെക്കാൾ  നല്ലൊരു ശെരി കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ചിന്തയുമുണ്ടായാൽ; മാറ്റത്തിന്റെ പുതിയ കഥകളെഴുതാൻ  മനസ്സ് പാകപ്പെടുകയായി.   

പക്ഷെ, അങ്ങനെയൊരു മനസികാവസ്ഥയിലേക്കെത്താൻ ഞാനും, നിങ്ങളുമടങ്ങിയ ഇന്നത്തെ സമൂഹം പര്യാപ്തമല്ല.   ഉയർന്ന വിദ്യാഭ്യാസവും, ലോക പരിചയവുമുള്ള എനിക്ക് തെറ്റുപറ്റുകയൊ? എന്ന അധമ വിചാരത്തിന് അടിമപ്പെടുന്നതുകൊണ്ടാണ്; നാമാണ് മാറേണ്ടത് എന്ന യാഥാര്ത്ഥ്യം മനസ്സിലാകാതെ പോകുന്നത്.   എനിക്ക് തെറ്റുപറ്റി എന്ന് പറയുന്നവൻ ദുർബ്ബലനും, ഞാൻ പിടിച്ച മുയലിനു രണ്ടുകോമ്പെന്ന് സ്ഥാപിക്കുന്നവൻ കാര്യപ്രാപ്തിയുടെ ഉത്തമോദാഹരണമായി പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്.  മാറ്റങ്ങൾ ഒരു തുടർച്ചയെന്നോണം സംഭവിച്ചുകൊണ്ടിരിക്കണം.  ഒരു മാറ്റം പലപ്പോഴും മറ്റൊരു മാറ്റത്തിന് പ്രേരണയാകും.  

എന്ടെ മനസ്സിൽ വേണമെന്ന് തോന്നാത്ത ഒരു മാറ്റത്തിലേക്ക് മാറാൻ സാഹചര്യങ്ങൾ എന്നെ നിർബ്ബന്ധിച്ചാൽ, അതിനെ കഴിയുന്ന രീതിയിൽ എതിർക്കുക എന്നത് മനുഷ്യസഹജമാണ്.  അടിച്ചേൽപ്പിക്കപ്പെടുന്ന മാറ്റങ്ങൾ, അടിച്ചേൽപ്പിക്കപ്പെടുന്ന വിശ്വാസങ്ങളെപ്പലെതന്നെ അസ്വീകാര്യമാണ്.  

മാറ്റത്തിലേക്കുള്ള ഒരു ചട്ടക്കൂട്:

ഏതൊരു മാറ്റത്തിനും പ്രധാനമാണ് മാറ്റത്തിനുള്ള കാരണം.  മാറുന്നവർ ആ കാരണം ഉൾക്കൊള്ളണം.  ആ കാരണം മാറ്റത്തിനൊരു പ്രജോദനമാകണം.  മാറ്റത്തിനുള്ള കാരണം പുറത്തുനിന്നാണെങ്കിൽ മാറുന്നവർക്ക് അത് ഉൾക്കൊള്ളുവാൻ പ്രയാസമായിരിക്കും.  മാറേണ്ട സമൂഹത്തിലെ  എല്ലാ വിഭാഗങ്ങൾക്കും മാറ്റത്തിന്റെ ആവശ്യം മനസിലായിരിക്കണം.  ഉദാഹരണത്തിന് ഒരു സംഘടനയുടെ മുകളിൽ ഉള്ളവർ മാത്രം വിചാരിച്ചാൽ ആ സംഘടനയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കുകയില്ല.  ആ സംഘടനയിലെ എല്ലാ വിഭാഗത്തിലും, തലത്തിലുമുള്ള കുറച്ചുപേരെങ്കിലും ആ മാറ്റത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം.  

ഒരു സംഘടനക്കുള്ളിലെ മാറ്റത്തെപ്പറ്റി കുറെക്കാലം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത  കുർട് ലെവിൻ വളരെ ലളിതമായി പറഞ്ഞിരിക്കുന്നത് 'നിശ്ചലമാക്കാതിരിക്കുക - മാറ്റുക - നിശ്ചലമാക്കുക' എന്നതാണ്.  സംഘടനകൾക്കുള്ളിൽ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സിദ്ധാന്ധം സമൂഹത്തിലേക്ക് പറിച്ചുനടുമ്പോൾ മാറ്റങ്ങൾ ഉൾകൊള്ളുന്നതുവരെ നിശ്ചലമാക്കാതിരിക്കുന്ന അവസ്ഥ സമൂഹത്തിൽ അസ്ഥിരതക്ക് കാരണമായേക്കാം.  മാത്രവുമല്ല ഒരു സംഘടനയെ നിയന്ത്രിക്കുന്നതുപോലെ എളുപ്പമാവില്ല വത്യസ്തങ്ങളായ ചിന്താഗതികളുള്ള ഭരണകൂടങ്ങളാൽ സ്വാധീനിക്കപ്പെടുകയും, നിയന്ത്രിക്കപ്പെടുകയും  ചെയ്യപ്പെടുന്ന സമൂഹം.  അതിനാൽ മാറ്റങ്ങളിലേക്ക് മാറുന്നതിന് മുമ്പ് അവ മാറ്റങ്ങളെ തന്നെ അസ്ഥിരപ്പെടുത്തുവാൻ സാദ്ധ്യതയുണ്ട്.

ഹാർവാർഡ് ബിസിനസ് സ്കൂളിലെ പ്രൊഫസറായ ജോൺ കൊട്ടെറുടെ അഭിപ്രായത്തിൽ മാറ്റം എന്ന പ്രക്രിയക്ക് ഘടനാപരമായ ഒരു സമീപനം ആവശ്യമാണ്.  അദ്ദേഹത്തിന്റെ വാദത്തിൽ, എട്ടു ഘട്ടങ്ങളുള്ള ഒരു പാതയിലൂടെ ഒന്നിന് പുറകെ ഒന്നായി തുടർച്ചയായി വിജയകരമായി സഞ്ചരിച്ചാൽ മാത്രമേ നാം ആഗ്രഹിക്കുന്ന മാറ്റത്തിലേക്ക് ഒരു സംഘടനക്ക് / സമൂഹത്തിന് എത്തിപ്പെടുവാൻ സാധിക്കുകയുള്ളു.  അദ്ദേഹം പ്രതിപാദിച്ച മാറ്റങ്ങളുടെ എട്ടു ഘട്ടങ്ങൾ ചുവടെ ചേർക്കുന്നു. 

1.  മാറുവാനുള്ള അടിയന്തിരമായ സാഹചര്യം സൃഷ്ട്ടിക്കുക: മാറേണ്ടതിന്റെ ആവശ്യകതയും, മാറ്റങ്ങൾ  മനസ്സിൽ ഉൾകൊള്ളുവാനുമുള്ള സാഹചര്യം സൃഷ്ടിക്കണം.  അടിയന്തിരമായി മാറേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്.  

2.   നയിക്കുവാനായി ഒരു കൂട്ടുകക്ഷിയെ സൃഷ്ട്ടിച്ചെടുക്കുക: മാറേണ്ട സമൂഹത്തിലെ പല തലങ്ങളിലുള്ള ആദരണീയരായ വ്യക്തികൾ ഉൾകൊള്ളുന്നതാകണം ഈ മാറ്റത്തെ നയിക്കുവാനുള്ള കൂട്ടുകക്ഷി. അവരുടെ വ്യക്തിപ്രഭാവം മറ്റുള്ളവരെ സ്വാധീനിക്കുവാനും, മാറ്റത്തിലേക്ക് നയിക്കുവാനും കഴിയുന്നതായിരിക്കണം.  

3.  മാറിക്കഴിഞ്ഞുള്ള സാഹചര്യത്തെപറ്റിയുള്ള കാഴ്ചപ്പാട് സൃഷ്ട്ടിക്കുക: ഈ കാഴ്ചപ്പാടായിരിക്കണം മാറുവാനുള്ള പ്രചോദനം.  മാറുവാനുള്ള തന്ത്രങ്ങളും ഈ സുന്ദരമായ കാഴ്ചപ്പാടിനെ ഉൾകൊണ്ടുകൊണ്ടായിരിക്കണം.

4.  മാറിക്കഴിഞ്ഞുള്ള സാഹചര്യത്തെപ്പറ്റി പ്രചോദനന്മകമായ ആശയവിനിമയം നടത്തുക: മാറ്റത്തെപ്പറ്റിയുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്.  ഭീഷണിയുടെ സ്വരത്തിലുള്ളതോ, നിർബന്ധിച്ചുള്ളതോ ആയ ആശയവിനിമയം ഗുണം ചെയ്യുകയില്ല.  മാറ്റങ്ങൾ സാധ്യമാകുന്നത്തിനുള്ള സാഹചര്യം നിലനിൽക്കണമെങ്കിൽ; ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥിതിയോടുള്ള അസംതൃപ്തിയും,  മാറിക്കഴിഞ്ഞാൽ കിട്ടുന്ന ആനുകൂല്യങ്ങളും,  മാറ്റത്തിനുള്ള വിജയിക്കാനുള്ള സാധ്യതയും ,  മാറ്റത്തിനു വേണ്ടി ഒരാൾ ചെലവഴിക്കുന്നതിനേക്കാൾ കൂടുതലായിരിക്കണം.  സുതാര്യമായ ആശയവിനിമയമാകും മാറ്റത്തിനു വേണ്ടിയുള്ള സാഹചര്യങ്ങൾ സൃഷ്ട്ടിക്കാനും ഗുണപ്രദമാവുക.  

5.  മാറ്റത്തിനാഗ്രഹിക്കുന്നവരെ ശക്തിപ്പെടുത്തുക: മാറ്റം ഉൾക്കൊണ്ട് മുന്നോട്ട് വരുന്നവരെ അവരുടെ വിശ്വാസസംഹിതക്ക് മുറിവേൽക്കാത്ത വിധത്തിൽ സ്വയം മാറുവാനുള്ള അധികാരം നൽകുക. 

6.  വലിയ മാറ്റങ്ങൾക്കു പ്രചോദനമായി ചെറിയ ചെറിയ വിജയങ്ങൾ സൃഷ്ടിക്കുക: ഒരു വലിയ മാറ്റത്തിന്റെ ഉപവിഭാഗങ്ങളായി ചെറിയ, ചെറിയ മാറ്റങ്ങൾ സൃഷ്ടിക്കുക.  ചെറിയ ചെറിയ മാറ്റങ്ങളിലേക്ക് എത്തിച്ചേരുന്നത് വിജയമായി ആഘോഷിക്കുക.   

7.  ചെറിയ ചെറിയ വിജയങ്ങളിൽക്കൂടി വലിയ മാറ്റങ്ങൾക്ക് ശക്തിയാർജ്ജിക്കുക: ചെറിയ മാറ്റങ്ങളുടെ ഫലപ്രാപ്തി വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസം പകരും. വലിയ മാറ്റങ്ങൾക്കുള്ള ശക്തിയും, പ്രചോദനമായി ചെറിയ മാറ്റങ്ങൾ നിലനിർത്തുക.  

8.  മാറ്റങ്ങൾക്കനുസരിച്ചുള്ള പുതിയ സാംസ്കാരിക വ്യവസ്ഥകളും, മൂല്യങ്ങളും സൃഷ്ട്ടിക്കുക:  മാറ്റങ്ങൾ ഉൾകൊള്ളുന്ന പുതിയ മൂല്യ വ്യവസ്ഥകളും, സംബ്രദായകളും സൃഷ്ട്ടിക്കുക.  മാറ്റങ്ങൾ ഉൾകൊള്ളുന്നവർക്ക് പുതിയ വ്യവസ്ഥിതി സംതൃപ്‌തി പകരണം.

ഭരണഘടനയെ  ആസ്പദമാക്കിയുള്ള കോടതി വിധികളിലൂടെയൊ, ഇച്ഛാശക്തിയുള്ള ഭരണവ്യവസ്ഥിതിയിലൂടെയോ മാത്രം കോട്ടറുടെ മേല്പറഞ്ഞ എട്ട് ഘട്ടങ്ങളിലൂടെയുള്ള ഒരു മാറ്റം സമൂഹത്തിൽ എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുകയില്ലെന്നു കാണാം.  കാരണം, മാറ്റങ്ങൾ കൊണ്ടുവരുന്നവർക്ക് മാറ്റങ്ങൾ അംഗീകരിക്കേണ്ട സമൂഹത്തിൽ സ്വീകാര്യത വേണം.  നിർഭാഗ്യമെന്നു പറയട്ടെ ഇന്നത്തെ രാഷ്ട്രീയ, നിയമ  വ്യവസ്ഥിതികൾക്കോ, ഭരണ, പ്രതിപക്ഷ വിഭാഗങ്ങൾക്കോ മാറ്റങ്ങൾ ഉൾക്കൊള്ളേണ്ട സാധാരണ ജനവിഭാഗങ്ങൾക്കിടയിൽ ആവശ്യമുള്ള സ്വീകാര്യത ലഭിക്കാറില്ല.  മേൽപ്പറഞ്ഞ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്തതും, അവർ സന്ദർഭങ്ങൾക്കനുസരിച് ആദർശ്ശങ്ങൾ ബലികഴിക്കുന്നതും  അവരുടെ സ്വീകാര്യതക്ക് മങ്ങലേൽപ്പിക്കുന്നു.   അതുകൊണ്ടു തന്നെയാണ് മാറ്റങ്ങൾ എങ്ങിനെ പ്രവർത്തികമാക്കണം എന്നുള്ള ഒരു മാർഗ്ഗരേഖയും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വിധിയൊടൊപ്പം പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകതയെ പ്രസക്തമാകുന്നത്. സമൂഹത്തിലെ മാറ്റങ്ങൾക്കായുള്ള വിധികൾ സാധാരണ വിധികളിൽ നിന്നും വ്യത്യസ്താമാകേണ്ടതും അതുകൊണ്ടാണ്.

എനിക്ക് തോന്നുന്നു, ഇന്നത്തെ സാഹചര്യങ്ങളിൽ മാറ്റത്തിന്റെ ഉത്തരവാദിത്തം മാറേണ്ട സമൂഹത്തെത്തന്നെ ഏൽപ്പിക്കുന്നതാകും അഭികാമ്യം.  കോടതിയുടെയും, ഭരണകൂടത്തിന്റെയും മേൽനോട്ടത്തോടെ മാറേണ്ട സമൂഹത്തെ എങ്ങിനെയാണ് മാറ്റം പ്രാവർത്തികമാക്കേണ്ടത് എന്ന അധികാരം നൽകി മാറ്റത്തിനായി പ്രേരിപ്പിക്കുക.   അപ്പോൾ ബാഹ്യ പ്രേരണ ഇല്ലാതെതന്നെ, അഭിമാനത്തോടുകൂടി ആ സമൂഹത്തിന് സമയബന്ധിതമായി മാറുവാൻ സാധിക്കും.  

ബാഹ്യപ്രേരണയില്ലാതെ നാമോരോരുത്തരും മാറ്റങ്ങൾ സ്വയം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, കോടതി വിധികളില്ലാതെതന്നെ നമ്മുടെ ആചാരാനുഷ്ടാനങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കുവാൻ നമുക്ക് കഴിയും.  അത്തരത്തിലേക്ക് നമുക്ക് ഉയരാൻ കഴിയണമെങ്കിൽ; മുൻവിധികളില്ലാതെ, തുറന്ന മനോസോടെ, തുറന്ന ഹൃദയത്തോടെ, ജിജ്ഞാസയോടെ  കാര്യങ്ങളെ നോക്കികാണുവാൻ നമുക്ക് കഴിയണം.  

നാം മാറാനുള്ള തീരുമാനം എടുത്തുകഴിയുമ്പോൾ ഒരു ചോദ്യം ബാക്കിയാകും. എന്റെ മുന്നിൽ ശരിയുടെ നിരവധി വാതായനങ്ങൾ തുറക്കപ്പെട്ടുമ്പോൾ അതിൽ നിന്ന് നല്ലൊരു ശരി ഞാനെങ്ങനെ തിരഞ്ഞെടുക്കും?  

നമുക്ക് മുന്നിലുള്ള പല ശരികളിൽനിന്നും ഒരു ശരി തിരഞ്ഞെടുക്കാനുള്ള ലളിതമായ  നീതിശാസ്ത്രം, വയലാറിന്റെ നമ്മൾ കേട്ടു തഴമ്പിച്ച ആ നാലു വരികൾ തന്നെയാണ്. 

"സ്നേഹിക്കയില്ല ഞാൻ 

നോവുമാത്മാവിനെ 

സ്നേഹിച്ചിടാത്തൊരു

തത്വശാസ്ത്രത്തെയും.. . "

നമ്മൾ കണ്ടെത്തുന്ന പുതിയ ശരികളിലൂടെ,  നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളെ, സഹജീവികളെ, സ്നേഹത്തിന്റെ, അനുകമ്പയുടെ കണ്ണുകൾകൊണ്ട് നോക്കിക്കാണാൻ നമുക്ക് കഴിഞ്ഞാൽ, തീർച്ചയായും നമ്മുടെ ഇന്നത്തെ ശരിയിൽനിന്നും പവിത്രമാണ് നാം കണ്ടെത്തിയ പുതിയ ശരിയെന്നുറപ്പിക്കാം.  

ഈ ചെറിയ ജീവിതത്തിൽ, നിരവധി പുതിയ ശരികൾ കണ്ടെത്തി, അടിച്ചേൽപ്പിക്കപ്പെടുന്ന ശരിതെറ്റുകളുടെ ചങ്ങലകളിൽ നിന്നും മോചിതരായി, മറ്റുള്ളവർക്ക് പുതിയൊരു ശരികണ്ടെത്തുന്നതിനുള്ള ഒരു രാസത്വരഗമായി പ്രവർത്തിക്കുവാൻ എനിക്കും, നിങ്ങള്ക്കും കഴിയട്ടെ എന്നാഗ്രഹിച്ചുകൊണ്ട്...

നന്ദി  നമസ്കാരം. 

Srishti-2022   >>  Article - Malayalam   >>  സുപ്രീം കോടതി വിധികളും ആചാരങ്ങളും.

Biju Sundaran

UST Global

സുപ്രീം കോടതി വിധികളും ആചാരങ്ങളും.

ഇന്ത്യ എന്ന ഭാരതം ഒരേ സമയം ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും ഉദാത്തമായ ഉദാഹരണമായാണ് ലോകം നോക്കിക്കാണുന്നത്. താരതമ്യേന ചെറുപ്പമായ ജനാധിപത്യ പ്രക്രിയകളും അനേകായിരം വർഷങ്ങളുടെ പാരമ്പര്യവുമുള്ള സംസ്കാരങ്ങളും ഒരേ ഭരണഘടനക്കു കീഴിൽ ചേർന്നു നിൽക്കുന്നത് പലപ്പോഴും വിസ്മയത്തോടു കൂടെയാണ് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ അലിഖിതമായ മാമൂലുകളും വ്യവസ്ഥാപിതമായ ഭരണഘടനയും ചേരുന്നിടത്ത് ചിലപ്പോഴെങ്കിലും ചില പോരായ്മകൾ പ്രകടമാകാറുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ട്  ക്രിയാത്മകമായ വിശകലനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പരിഹാരം കാണാനുള്ള സംവിധാനങ്ങളും ഭരണഘടന നൽകിയിട്ടുണ്ട്. പരമോന്നത നീതിപീഠം അത്തരം സംവിധാനങ്ങളിലൊന്നു മാത്രമാണ്.

 

സുപ്രീം കോടതിയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും.

 

ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുന്ന ചാപ്റ്റർ നാലും അഞ്ചും വിവരിക്കുന്നത് പ്രകാരം രൂപീകൃതമായ സുപ്രീം കോടതി, ഭരണഘടനാ തത്വങ്ങളും പൗരൻമാരുടെ മാലികാവകാശങ്ങളും സംരക്ഷിക്കുവാൻ ബാധ്യസ്ഥമാണ്. ഇതിൽ തന്നെ ഭരണഘടനയുടെ മുന്നാം ഭാഗത്തിൽ ഉൾപ്പെടുന്ന 12 മുതൽ 35 വരെയുള്ള അനുഛേദങ്ങൾ വിവരിക്കുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബാധ്യത പൂർണ്ണമായും സുപ്രീം കോടതിയിൽ നിക്ഷിപ്തമാണ്.സുപ്രധാനമായ വിധിന്യായങ്ങളിലൂടെയും മാതൃകാപരമായ ഇടപെടലുകളിലൂടെയും പരമോന്നത കോടതി തങ്ങളുടേതായ ദൗത്യങ്ങൾ  നിർവ്വഹിച്ചു പോരുന്നു.ഏറെക്കാലത്തെ സംവാദങ്ങളിലൂടെയും വിസ്താരങ്ങളിലൂടെയും വിശകലനം ചെയ്യപ്പെടുന്ന വിഷയങ്ങൾ അനുഭവത്തിന്റേയും അറിവിന്റെയും പിൻബലത്തിൽ വിധിന്യായങ്ങളായി പുറപ്പെടുവിക്കുമ്പോൾ അത് ഇന്ത്യയെമ്പാടുമുള്ള കീഴ്ക്കോടതികൾക്ക് മാർഗ്ഗദർശിയായി മാറുന്നു.ഇത്തരം ഒരു സാഹചര്യത്തിൽ നിന്നു വേണം സമീപകാലത്തെ ചില വിധിന്യായങ്ങളെ, വിശിഷ്യ ആചാരങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളെ അപഗ്രഥിക്കാൻ.

 

ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട ചില ചരിത്ര പ്രാധാന്യമുള്ള സുപ്രീം കോടതി വിധികൾ.

 

സ്വാതന്ത്ര്യാനന്തരം ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സുപ്രീം കോടതി വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യുക്തിയുടേയോ ശാസ്ത്രത്തിന്റേയോ പിൻബലമില്ലാതെ കാലാകാലങ്ങളായി നില നിന്ന ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഭരണഘടനയുടെ വിവരണത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യാനും വിധിന്യായങ്ങൾ പുറപ്പെടുവിക്കാനും ഒരിക്കലും മടിച്ചു നിന്നിട്ടില്ല. എങ്കിലും വിധിന്യായങ്ങളുടെ അപഗ്രഥനത്തിലേക്കു കടക്കുമ്പോൾ സമീപകാലത്തെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഇടപെടൽ തീർത്തും വേറിട്ടു നിൽക്കുന്നതാണെന്നു കാണാം.

 

പത്തു വയസ്സിനും അൻപത് വയസ്സിനും ഇടയിലുള്ള യുവതികളായ സ്ത്രീകൾക്കു ശബരിമലയിൽ ദർശനം നടത്തുന്നതിന് അലിഖിതമായുള്ള വിലക്ക് സുപ്രീം കോടതി സെപ്റ്റംബർ 28ന് നടത്തിയ വിധി പ്രസ്താവനയിലൂടെ എടുത്തു കളയുകയുണ്ടായി. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നും സ്ത്രീകള ആരാധിക്കുന്ന ഒരു രാജ്യത്ത് അവരോട് വിശ്വാസത്തിന്റെ പേരിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് ശരിയല്ല എന്നുമുള്ള നിലപാട് സുപ്രീം കോടതി എടുക്കുകയുണ്ടായി. ശാരീരികവും ജൈവികമുമായുള്ള നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത് എന്ന നിരീക്ഷണം ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നടത്തുകയുണ്ടായി. പത്ത് വയസ്സിനും അൻപത് വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമായാണ് കോടതി കാണുന്നത്. നാൽപ്പത്തി ഒന്നു ദിവസത്തെ വ്രതം സ്ത്രീകൾക്ക് എടുക്കാനാവില്ല എന്ന വാദം അംഗീകരിക്കാനാവില്ല. മത നിയമങ്ങൾക്കനുസരിച്ച് ആചാരങ്ങളാകാം പക്ഷേ മത നിയമങ്ങൾ ഭരണ ഘടനക്കുള്ളിൽ നിന്നു കൊണ്ടാകണമെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

 

ലിംഗസമത്വവും തുല്യ നീതിയും ഉറപ്പുവരുത്തുന്ന ഒരു പാട്  വിധിന്യായങ്ങൾ അടുത്തിടെ ഉണ്ടായെങ്കിലും അത്തരത്തിലുള്ള ഒന്നു മാത്രമായി നമുക്കിതിനെ കാണാനാകില്ല. കാലാകാലങ്ങളായി ആചാരങ്ങളുമായി ബന്ധപ്പെട്ട് പരമോന്നത കോടതി പുറപ്പെടുവിച്ച വിധികളിൽ നിന്നും തീർത്തും ദൃഢവും, പുരോഗമനപരവും വ്യത്യസ്ഥവുമായിരുന്നു ഈ വിധി. എന്തുകൊണ്ട് വ്യത്യസ്ഥമാകുന്നു എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ഒരു പക്ഷേ സന്താര എന്ന ജൈനമത ആചാരവുമായി ബന്ധപ്പെട്ട കോടതിയുടെ ഇടപെടലുമായി താരതമ്യം ചെയ്താൽ ആ വ്യത്യസ്ഥത നമുക്കു മനസ്സിലാക്കാൻ കഴിയും.

 

ജന്താര എന്ന ജൈനമത ആചാര പ്രകാരം വിശ്വാസികൾക്ക് നിരാഹാരം അനുഷ്ഠിച്ച് മരണം വരിക്കുന്നതിനുള്ള  അനുവാദം നൂറ്റാണ്ടുകളായി മത നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഒരു മരണത്തെ വിശ്വാസികൾ ഒരു പുണ്യ പ്രവർത്തിയായി കാണുകയും ചെയ്യുന്നു. എന്നാൽ 2015ൽ രാജസ്ഥാൻ ഹൈക്കോടതി ഇതിനെതിരെ വിധി പ്രസ്താവിക്കുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.  ഇത്തരം ഒരു മരണം ആത്മഹത്യക്കു തുല്യമാണെന്നും ജീവിക്കാനുള്ള ഭരണ ഘടനാ അവകാശത്തിന് എതിരാണെന്നും കോടതി വ്യാഖ്യാനിച്ചു. ഏറെ വിവാദമുണ്ടാക്കിയ ഈ വിധി സുപ്രീം കോടതിയിൽ  പരിഗണനക്കു വരികയും ജീവിക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും തമ്മിലുള്ള വാദcപതിവാദങ്ങൾക്ക് സാക്ഷിയാകുകയും ചെയ്തു. തുടർന്ന് മതസ്വാതന്ത്ര്യത്തിന് മുൻഗണന നൽകുക വഴി ഹൈക്കോടതി വിധിന്യായത്തെ സ്റ്റേ ചെയ്യുകയുണ്ടായി. മതനിയമം ഭരണഘടനക്കകത്തു നിൽക്കുന്നതാകണമെന്ന ശബരിമല വിധിയുമായി തട്ടിച്ചു നോക്കുമ്പോൾ ജന്താരയുമായി ബന്ധപ്പെട്ട വിധി സുദൃഢ മോ പുരോഗമനപരമോ അല്ല എന്നു കാണാം.

 

വിധിന്യായങ്ങളും സമൂഹവും 

 

പരമോന്നത കോടതിയുടെ വിധിന്യായങ്ങൾ ഉത്തമ ബോധ്യത്തോടു കൂടെ അനുസരിക്കാൻ നാമടങ്ങുന്ന സമൂഹം ബാധ്യസ്ഥമാണ്. അതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ ഭരണത്തിലിരിക്കുന്ന സർക്കാരും അതിന്റെ സംവിധാനങ്ങളുമാണ്. ചിലപ്പോഴെങ്കിലും അത്തരം വിധിന്യായങ്ങൾ പൊതു സമൂഹത്തിന്റെ താത്പര്യം കണക്കിലെടുത്തു കൊണ്ടാകണം എന്നില്ല പകരം യുക്തിയും ധർമ്മവും അറിവും അനുഭവവും ഭരണഘടനയെ നിർവ്വചിക്കുന്നതിലൂടെ ഉരുത്തിരിയുന്നതാകണം വിധികൾ എന്ന തിരിച്ചറിവ് സമൂഹം നിലനിർത്തണം. ഭൂരിപക്ഷത്തിനും അധികാരികൾക്കും യോജ്യമായ വിധികൾ മാത്രം പുറപ്പെടുവിക്കുക എന്നതല്ല കോടതിയുടെ ധർമ്മം. ആൾക്കൂട്ടങ്ങൾ ചിന്തിക്കുന്ന പോലെ കോടതികൾ ചിന്തിക്കണമെന്ന് വിശ്വസിക്കുന്നവർ ചോദ്യം ചെയ്യുന്നത് സ്വാതന്ത്ര്യത്തേയും മനുഷ്യ സംസ്കാരത്തേയുമാണെന്ന് വില്യം ഹോൺ ബ്ലോവർ 1912 ൽ എഴുതുകയുണ്ടായി. ഒരു നൂറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന്റെ വാക്കുകളെ അന്വർത്ഥമാക്കും വിധം സമൂഹത്തെ വ്രണപ്പെടുത്തുന്ന തത്പര കക്ഷികളുടെ നീണ്ട നിര തന്നെ നമുക്കു കാണാൻ കഴിയും എന്നുള്ളത് സങ്കടകരമാണ്.

 

ആചാരങ്ങൾ മുതലെടുപ്പിനുള്ള അവസരങ്ങളാകുമ്പോൾ 

 

ശബരിമല വിധി നിലവിൽ വന്നിട്ടു ഇന്നേക്ക് ഒരു മാസത്തിലേറെ ആയി. ഇത്ര സമയം കഴിഞ്ഞിട്ടും അനേക ലക്ഷം വിശ്വാസികൾ ദർശനം നടത്തിയിട്ടും ഒരൊറ്റ വനിതക്കു പോലും കോടതി വിധിയുടെ ഗുണഫലം പറ്റാൻ കഴിഞ്ഞില്ല എന്ന സാഹചര്യത്തിൽ നിന്നു തുടങ്ങണം മുതലെടുപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ. വിശ്വാസികൾ സ്വമേധയാ ഇത്തരം വിധികളോട് വിയോജിപ്പ് രേഖപ്പെടുത്താം, ഓർക്കുക സ്ത്രീകൾക്ക് സ്വത്തവകാശത്തിനുള്ള അധികാരമുണ്ട് എന്ന വിധിക്കെതിരെ സ്ത്രീകൾ പ്രതിഷേധിച്ച നാടാണിത്. പക്ഷേ വിശ്വാസികളുടെ മുഖാവരണം എടുത്തണിഞ്ഞ് രാഷ്ട്രീയ പ്രചരണം നടത്തുന്ന രാഷ്ട്രീയ പ്രചരണങ്ങൾ നമ്മൾ കാണാതെ പോകരുത്. വിശ്വാസികളെന്ന വ്യാജേനെ ഒരു മതത്തിന്റെ വക്താവാകാൻ ശ്രമിക്കുന്നതും സ്വന്തം നിലയിൽ ആചാരങ്ങൾ നിർവ്വചിക്കാൻ ശ്രമിക്കുന്നതും ഇന്ന് നാം നിരന്തരം കണ്ടു കൊണ്ടിരിക്കുകയാണ്. വിയോജിപ്പുകളുണ്ടെങ്കിൽ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള ഉപാധികൾ സ്വീകരിക്കാൻ തയ്യാറാകാതെ തികച്ചും അനഭിലഷണീയമായ രീതിയിൽ സംഘർഷങ്ങളോ ഹർത്താലുകൾ ഉൾപ്പടെയുള്ള ജനദ്രോഹ നടപടികളോ സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഖേദകരമായ അവസ്ഥയാണ് ഇന്ന് നാം കാണുന്നത്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാരണങ്ങളെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിച്ച് അവരെ അസ്വസ്ഥരാക്കാൻ ഈ വിഭാഗത്തിന് കഴിയുന്നു എന്നുള്ളതാണ് ഇന്നത്തെ സ്ഥിതി വിശേഷം. 

 

സത്യത്തിന്റെ മുഖം മൂടി വക്കാൻ ഏറെക്കാലം കഴിയില്ല എന്നു തന്നെയാണ് കാലം തെളിയിച്ചിരിക്കുന്നത്. മനസ്സിൽ സ്വാതന്ത്ര്യം കൈവരിക്കാത്ത അത്തരക്കാരോട് നമുക്ക് പൊറുക്കാം കാരണം  മനസ്സിൽ സ്വാതന്ത്ര്യം കൈവരിക്കാത്തവർക്ക് സ്വാതന്ത്യമെന്നത് മരീചിക മാത്രമാകും എന്ന ബി ആർ അബേദ്ക്കറുടെ കാലങ്ങൾക്കു മുന്നേയുള്ള വാക്കുകൾ മാത്രം മതി ഈ രാജ്യത്തെ നേരോടെ, നിർഭയം മുന്നോട്ട് നയിക്കാൻ.

Subscribe to Article - Malayalam