Skip to main content

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യന്‍ ഭരണഘടനയും

പ്രതീകാത്മകവും  സങ്കീര്‍ണവുമായ ഉള്ളടക്കത്തോട് കൂടി ആവര്‍ത്തിച്ചു പോരുന്ന രീതികളാണു ആചാരാനുഷ്ഠാനങ്ങള്‍. ഒരു സമൂഹമോ സമുദായമോ അവരുടെ വിശ്വാസങ്ങള്‍ അനുയായികളില്‍ അനുശാസിക്കുകയും, തങ്ങളുടെ സാമൂഹ്യ നിലനില്പിനായി പിന്‍ഗാമികള്

ആചാരനുഷ്ടാനങ്ങളും ഇന്ത്യൻ ഭരണഘടനയും

ശരിതെറ്റുകളാൽ നയിക്കപ്പെടുകയാണ് നമ്മുടെ ജീവിതങ്ങൾ.  എന്റെ ഇന്നലത്തെ ശരികൾ, നാളത്തെ ശരികൾ തന്നെ ആയിരിക്കുമൊ? ഇന്നലത്തെ തെറ്റുകൾ, നാളത്തെ ശരികളായി മാറുമോ? 

സുപ്രീം കോടതി വിധികളും ആചാരങ്ങളും.

ഇന്ത്യ എന്ന ഭാരതം ഒരേ സമയം ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും ഉദാത്തമായ ഉദാഹരണമായാണ് ലോകം നോക്കിക്കാണുന്നത്. താരതമ്യേന ചെറുപ്പമായ ജനാധിപത്യ പ്രക്രിയകളും അനേകായിരം വർഷങ്ങളുടെ പാരമ്പര്യവുമുള്ള സംസ്കാരങ്ങളും ഒരേ ഭരണഘടനക്കു കീഴിൽ ചേർന്നു നിൽക്കുന്നത് പലപ്പോഴും വിസ്മയത്തോടു കൂടെയാണ് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ അലിഖിതമായ മാമൂലുകളും വ്യവസ്ഥാപിതമായ ഭരണഘടനയും ചേരുന്നിടത്ത് ചിലപ്പോഴെങ്കിലും ചില പോരായ്മകൾ പ്രകടമാകാറുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ട്  ക്രിയാത്മകമായ വിശകലനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പരിഹാരം കാണാനുള്ള സംവിധാനങ്ങളും ഭരണഘടന നൽകിയിട്ടുണ്ട്.

കേരള പുനർനിർമ്മാണത്തിൽ പുതു സാങ്കേതിക വിദ്യയുടെ പങ്ക്

കേരള പുനർനിർമ്മാണത്തിൽ പുതു സാങ്കേതിക വിദ്യയുടെ പങ്ക്
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് നാം സാക്ഷികളായല്ലോ. ആ സാഹചര്യ ത്തെ അതിജീവിക്കാൻ കേരളം ജനത ഒറ്റകെട്ടായി അഹോരാത്രം പ്രയത്‌നിച്ചു എന്നത് ശ്‌ളഘനീയമാണ്. എന്നാൽ കഴിഞ്ഞ 50 വർഷം കൊണ്ട് നേടികൊടുത്തതിന്റെ 75% വികസനവും കൃഷിയും സമ്പത്തും നഷ്ടപ്പെട്ടു എന്നതാണ് ദു:ഖകരമായ യാഥാർത്ഥ്യം. ഈ ഒരു സാഹചര്യത്തിൽ നിന്നും മുമ്പുണ്ടായിരുന്ന കേരളമായി മാറ്റപ്പെടുത്തുവാൻ പണം മാത്രം പോരാ അനേകം ആളുകളുടേയും , സാങ്കേതിക വിദ്യയുടേയും പിൻ ബലം കൂടിയേ തീരൂ.

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കി എടുക്കാം

"ചൊട്ടയിലെ ശീലം ചോടല വരെ"

"ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം"

 

ഈ പഴം ചൊല്ലുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് എന്തെന്നാൽ ചെറുതിലെ നമ്മൾ എന്ത് ശീലിക്കുന്നുവോ ആ ശീലങ്ങൾ എത്ര വളർന്നാലും നമ്മെ വിട്ടു പോവില്ല.ആയതിനാൽ ഏതൊരു സംസ്കാരവും ഒരു തലമുറയെ ശീലിപ്പിക്കണമെങ്കിൽ അത് അവരുടെ അടിസ്ഥാന വിദ്യാഭ്യാസം മുതൽ അല്ലെങ്കിൽ അതിനും മുന്നേ അവരുടെ വീടുകളിൽ നിന്നും തുടങ്ങേണ്ടതുണ്ട്.

 

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം.

 

“ പുഴയെ ഊറ്റി മണലെടുത്ത് വിറ്റ് വിറ്റ്,

മണലൂറ്റി പുഴ കെട്ടി പുഴ തന്നെ ഇല്ലാതായാൽ,

നാട് കേറി ചെന്ന് ചെന്ന് കാടുവെട്ടി തിന്നുതീർത്താൽ,

മരവുമില്ല മൃഗവുമില്ല കാട് തന്നെയില്ലാതായാൽ,

വണ്ടി തിങ്ങി തിങ്ങി റോഡ് മുഴുവൻ നിറഞ്ഞ് നിന്നാൽ,

യന്ത്രങ്ങൾ ഞരങ്ങി മൂളി നാട് മുഴുവൻ പുക നിറച്ചാൽ,

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യൻ ഭരണഘടനയും

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യൻ ഭരണഘടനയും

----------------------------------------------------------------------

ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തു തന്നെയായാലും അത് ഭരണഘടനക്കുള്ളിൽ തന്നെ നിൽക്കണം. അതായതു ഇന്ത്യൻ ഭരണഘടനക്കുള്ളിൽ നിൽക്കുന്ന ആചാരങ്ങൾ മാത്രം മതി ഇന്ത്യൻ പൗരന് എന്ന് സാരം.

 

ഇന്ത്യൻ ഭരണഘടനയും ആചാര അനുഷ്ഠാനങ്ങളും

ഇന്ത്യൻ ജനാധിപത്യത്തിൻറെ അടിസ്ഥാന ഘടകം എന്നത്  ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടന നിർമ്മിക്കപ്പെട്ടിട്ടുള്ളത് തന്നെ മാനുഷികമൂല്യങ്ങൾക്ക് പരിഗണന കൊടുത്തുകൊണ്ടാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവൻറെ വിശ്വാസങ്ങളെ സംരക്ഷിക്കുവാനും അവകാശങ്ങളെ നേടിയെടുക്കുവാനും ഉള്ള അധികാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ ജനാധിപത്യം ഇത്രയും ശക്തമായി ഇന്നും നിലനിൽക്കുന്നത്. ഭരണഘടന പൗരന് ആവശ്യമുള്ള എല്ലാവിധ അധികാരങ്ങളും അവകാശങ്ങളും നൽകിയിട്ടുണ്ടെങ്കിലും മാനവികതയ്ക്ക് ആണ് മുൻതൂക്കം കൊടുക്കുന്നത്.

 

Subscribe to Article - Malayalam