Skip to main content
Srishti-2022   >>  Short Story - Malayalam   >>  ബന്ധങ്ങൾ ബന്ധനങ്ങൾ

Reji Thomas Mathew

Speridian

ബന്ധങ്ങൾ ബന്ധനങ്ങൾ

കഥ തുടങ്ങുന്നത് കേരളത്തിലെ പ്രശസ്തമായ ഹാർട്ട് സ്പെഷ്യാലറ്റി ഹോസ്പിറ്റൽ ഠശാ നിന്നുമാണ്.
രാജു ആകെ അസ്യസ്ഥനാണ് തന്റെ ഭാര്യ മൃണാളിനിക്ക് ഉടനെ ഒരു ഓപ്പൺ ഹാർട്ട് സർജറി ചെയ്തില്ല എങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. എന്നാണ് ഡോക്ടർ പറഞ്ഞത്. ഇൻഷ്വറൻസ് കിട്ടുമോ എന്ന് ശ്രമിക്കുകയാണ്. എന്നാൽ നേരത്തെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കിട്ടുവാൻ സാദ്ധ്യതയില്ല എന്ന് കൂടെ അറിഞ്ഞപ്പേൾ അയാൾ തകർന്നു. ഇന്റർനാഷണൽ ക്ളബ് മെമ്പർഷിപ്പിനു കൊടുത്ത തുക 5 ലക്ഷം തിരികെ കിട്ടാൻ സുനിലിനെ ട്രെയി ചെയതു. രൂപ തിരികെ കൊടുക്കണമെന്നറിയുന്ന സുനിൽ ഫോൺ കട്ട് ചെയ്തു.
രാജു വിഷണ്ണനായി. ഇനി എങ്ങനെ പണം ഉണ്ടാക്കും. അച്ഛന്റെ അക്കൗണ്ടിൽ പണം കാണും. പക്ഷേ എങ്ങനെ ചോദിക്കും. തന്റെ പിതാവിനോട് ഭാര്യയും താനും ചെയ്ത പ്രവർത്തി ഓർത്ത് അയ്യാൾ സ്വയം പഴിച്ചു.
കുറച്ചു നാളുകൾക്ക് മുമ്പ്
രാജുവും ഭാര്യയും പ്രൈവറ്റ് ജോലിക്കാരാണ്. അമ്മ ചെറുപ്പത്തിൽ മരിച്ചു. ജേഷ്ഠനും മരിച്ചതാണ്. അച്ഛൻ കൂടെ യാണ് താമസം രണ്ട് കുഞ്ഞുങ്ങൾ. അവരെ സ്കൂളിൽ വിടാനും വിളിക്കാനും അത്യാവശ്യം വീടുപണികൾ ചെയ്യവാനും അവർ ശാന്തചേച്ചിയെ പാർട്ട് ടൈമായി നിർത്തിയിട്ടുണ്ട്.
കുട്ടികളുടെ പഠിത്തം ഉഴപ്പുന്നതിനാൽ ഒരു ട്യൂഷൻ ഏർപ്പടാക്കി. എന്നാൽ അധികം താമസിയാതെ കിങ്ങിണിയുടെ സന്തോഷവും കളിയും കുറഞ്ഞു വന്നു. അമ്മ അവളോട് തിരക്കിയപ്പോൾ സാർ അവളെ ഉത്തരം പറയാത്തതിന് വല്ലാതെ കിഴുക്കുന്നു. എന്നു സങ്കടം പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ അച്ഛൻ ശ്രദ്ധിച്ചാൽ നല്ലതാണെന്നും ചെലവും കുറയും എന്നും രാജുവിനോട് മൃണാളിനി പറഞ്ഞു.
രാജു ആകട്ടെ അച്ഛന്റെ ആരോഗ്യം കണക്കിലെടുക്കണ്ട എന്ന ഒഴുക്കൻ ന്യായം പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എങ്കിലും അവൾ പിണങ്ങുന്നു. ഇത് കേട്ട് വന്ന അച്ഛൻ അല്പം കുശലം പറയുന്നു എങ്കിലും കാര്യങ്ങൾ കൂടുതൽ വഷളായതെയുള്ളു. അച്ഛൻ ദേഷ്യപ്പെടുന്നു എങ്കിലും പിന്നീട് ശാന്തനാകുന്നു. പക്ഷെ മൃണാളിനി അത് ഗൗരവായി തന്നെ എടുത്തു.
രാജുവിന് ഇന്റർനാഷണൽ ക്ളബ് മെമ്പർഷിപ്പ് എടുക്കാൻ 5 ലക്ഷം രൂപ വേണമായിരുന്നു. അത് തന്റെ ഭാര്യയുടെ ഡയമെൻഡ് നെക്കലസ് (അത് അവൾ ഉപയോഗിക്കാറില്ല എന്നറിഞ്ഞുകോണ്ട്) എടുത്ത് വിറ്റ് സുഹൃത്തിന് രൂപാ കൊടുത്തു.
പക്ഷേ കഷ്ടകാലത്തിന് അവൾ ഒരു വിവാഹത്തിന് പോകാൻ തിരക്കുകയും കാണാതെ ആയപ്പോൾ അച്ഛനെ സംശയിച്ചു. രാജു ദേഷ്യപ്പെട്ടു എങ്കിലും കുറ്റം ആരോപിച്ചു സമ്മതിച്ചു കൊടുത്തു.
പിതാവ് രാജശേഖരൻ തന്റെ ദു:ഖങ്ങൾ മറക്കാൻ സുഹൃത്ത് ചെറിയാനെ കണ്ട് വരുമ്പോളാണ് മനസ്സ് തകർക്കുന്ന കാര്യം അറിഞ്ഞത്. തന്റെ മക്കൾ തന്നെ സംശയിക്കുന്നു. അപ്പോഴേക്കും കാര്യം കൈവിട്ടു പോയിരുന്നു.
മൃണാളിനി രാജുവിനോട് കള്ളനായ പിതാവിനെ വേണോ അതോ കുഞ്ഞുങ്ങളെ വേണമോ എന്ന് ചോദിച്ചപ്പോൾ അച്ഛനെ ഓൾഡേജ് ഹോമിൽ ആക്കാൻ തീരുമാനിച്ചു.
അച്ചനോട് പറഞ്ഞപ്പോൾ മനുഷ്യൻ സസന്തോഷം അത് സമ്മതിച്ച് അവർ എഡൻ ഗാർഡൻ ഓൾഡേജ് ഹോമിൽ പോയി അവിടത്തെ വാർഡൻ : ഡാനിയേൽ നെ കണ്ടു. രാജു പോയി കഴിഞ്ഞ് : ഡാനിയേൽ ചോദച്ചു എങ്കിലും ആദ്യം രാജശേഖരൻ ഒഴിഞ്ഞ് മാറി. പക്ഷേ പിന്നീട് എല്ലാം പറഞ്ഞു. രാജു തന്റെ മകനെല്ലന്നും ഒരു ഡൽഹി യാത്രയിൽ ട്രയിനിൽ നിന്നും കിട്ടിയതാണെന്നും സ്വന്തം മകൻ യുദ്ധത്തിൽ മരിച്ചപ്പേളും ഭാര്യയ്ക്ക് ക്യാൻസർ വന്നപ്പോഴും ഉണ്ടായതിലും ദു:ഖമാണ് തനിക്ക് തന്നെ മക്കൾ കള്ളൻ എന്ന് വിളിച്ചപ്പോൾ ഉണ്ടായത്
*********** 

ഇങ്ങനെ ഇറക്കിയ അച്ഛനെ എങ്ങനെ കാണും എന്നാലും കാണാതെ തരമില്ല എന്നതിനാൽ പോയി : ഡാനിയേലിനെ കണ്ടപ്പോളാണ് താൻ മനുഷ്യന്റെ മകനല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം അിറഞ്ഞത്. കുറ്റഭാരത്തിൽ തിരികെ പോകാൻ പോയി എങ്കിലും രാജശേഖരൻ അിറഞ്ഞ് അയാളോടെപ്പം വരുകയും ചികിത്സക്കുള്ള പണം കൊടക്കുകയും ചെയ്തു.

Srishti-2022   >>  Short Story - Malayalam   >>  മെന്തിര

Muhammed Shan

Animations Media

മെന്തിര

സ്നേഹം, കരുണ, ദയദേഷ്യം, കള്ളം, സത്യം, ജീവിതം, മരണം,ഞാൻ, നീ ...ഹ് ,

അതെ ഞാൻ നീയാണ്. അക്ഷരങ്ങൾ കൂടി ചേർന്ന് കുറെ വാക്കുകൾ, ഇതെല്ലം സത്യത്തിൽ നിന്നെ പറഞ്ഞു പറ്റിക്കുകയല്ലേ ചെയ്യുന്നത്?

 

 അക്ഷരങ്ങൾ  കൂടി ചേർന്നാലുണ്ടാകുന്ന ഓരോ വാക്കുകളിലും , അതിൽ ഏതാണ് സത്യം ഏതാണ് കള്ളം എന്ന് നമുക്കു തിരിച്ചറിയാൻ സാധിക്കുന്നില്ല.കുറെ വാക്കുകളിലൂടെയാണ് നമ്മുടെയൊക്കെ ജീവിതം മുൻപോട്ട്  പോകുന്നത്, നിന്റെയും  എല്ലാവരുടെയും .

 

എല്ലാം മറക്കാനും പൊറുക്കാനും ഏവർക്കും സാധിക്കും. പക്ഷെ എന്ത് കൊണ്ട് നിനക്കതു കഴിയുന്നില്ല? നിന്നിലൂടെയാണ് ലോകത്തെ കാണേണ്ടത് , അക്ഷരങ്ങളിലൂടെയാണ് ലോകത്തെ കാണേണ്ടത് .ഹ്  ഒരു തരത്തിൽ പറഞ്ഞാൽ ഇതൊക്കെ നമ്മളെ പറഞ്ഞു പറ്റിക്കുകയല്ലേ ചെയുന്നത്നിന്റെ വാക്കുകളിലുള്ള സത്യങ്ങളെക്കാൾ എത്രയോ വലുതാണ് കേവലമൊരു കടലാസ് കഷ്ണത്തിൽ നീ എഴുതി ചേർത്ത അസത്യങ്ങൾക്ക് !  അത് കണ്ടല്ലേ ലോകം   പഠിക്കുന്നത്? വാക്കിനാൽ ഉച്ചരിക്കുന്ന കാര്യത്തിന്  ലോകം നമ്മെ വെറുക്കും പക്ഷെ എഴുതി വെച്ചിരിക്കുന്നവയിലുള്ളതെല്ലാം ലോകം വിശ്വസിക്കുന്നു.അപ്പോൾ അത് തന്നെയല്ലേ ഏറ്റവും വലിയ കള്ളം ?? 

 

ഇതാ നോക്കു 

 നിന്നെ ഒരു ഇരുണ്ട മുറിയിൽ അടച്ചിട്ടിരിക്കുന്നു .നിന്റെ മുൻപിൽ ഒരു പേപ്പറും ഒരു പേനയും ,നിനക്ക് ചുറ്റും കറുത്ത വസ്ത്രധാരികളായ കുറച്ചാളുകൾ , അവർ നിന്നെ അഭിമുഖീകരിച്ചിരിക്കുന്നു .നിന്റെ ഒരു ദിവസത്തിൽ നടന്നതായ എല്ലാ കാര്യങ്ങളും അവരുമായി  പങ്കു വയ്ക്കുക  എന്നതാണ് നിന്നിൽ ഏൽപ്പിക്കപ്പെട്ട കർത്തവ്യം . എന്നാൽ നിന്റെ വാക്കുകളിലെ   കള്ളങ്ങൾ നിന്റെ  ജീവൻ എടുക്കും .ഹ് ..,അപ്പോൾ നീ  എന്താണ് അവരോട്  പറയാൻ പോകുന്നത്? നിൻറെ ജീവിതത്തിലെ  കള്ളങ്ങളോ ?

 

ഇന്നും പതിവ് പോലെ  മുറിയിൽ നീ അടയ്ക്കപ്പെട്ടു . നിന്നെ സംബന്ധിച്ചിടത്തോളം ഇന്നൊരു  പ്രധാന ദിവസമാണ് കാരണം ഇന്ന് നീ അവിടെ നിൽക്കുന്നതു ഒരു കൊലപാതകിയായാണ് .പക്ഷെ അത് നീ  തുറന്നു പറഞ്ഞാൽ നിനക്കു സമൂഹത്തിന്റെ മുന്നിൽ തൂക്കുമരമാണ് സമ്മാനം. എന്നാൽ നീ അത്  മറച്ചുവച്ചു കള്ളം പറയുകയാണെങ്കിൽ മരണമാണ് നിന്നെ കാത്തിരിക്കുന്നത്. അകാരണമായ രീതിയിൽ നിനക്ക് പറ്റിയ കയ്യബദ്ധമാണ് നിന്നെ കൊലപാതകിയാക്കിയത്. സത്യവും അസത്യവും തുല്യരാക്കപ്പെടുമ്പോൾ നിനക്കു മുൻപിൽ രക്ഷയുടെ ഒരു പഴുത് മാത്രമേ അവശേഷിക്കുന്നുള്ളൂ.

 

എഴുതി ചേർക്കപ്പെട്ട വാക്കുകളിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കുമ്പോൾ നിനക്കായി മാറ്റിവെച്ചിരിക്കുന്ന രക്ഷയുടെ പഴുതിലേക്ക് നീ തനിയെ എത്തി ചേരും.

 

ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ നിന്റെ ജീവിതത്തിൽ നീ തിരയുന്ന ഉത്തരവും ഇത് തന്നെ അല്ലേ ?

Srishti-2022   >>  Short Story - Malayalam   >>  പ്രാക്ടിക്കൽ സ്വപ്നങ്ങൾ തേടി

Devika Sathish

UST Global

പ്രാക്ടിക്കൽ സ്വപ്നങ്ങൾ തേടി

പണ്ട്  പണ്ട് ഒരിടത്തൊരിടത്തൊരു  രാജകുമാരനുണ്ടായിരുന്നു ... സ്വർണ  ചിറകുള്ള  കുതിരയുടെ  പുറത്തേറി  ലോകം  മുഴുവൻ  ചുറ്റുകയാണ്    രാജകുമാരന്റെ വിനോദം .. അങ്ങനെ  ഏഴു കടലും  ഏഴു മലയും താണ്ടി  കുമാരൻ  യാത്ര  ചെയ്തു ...”

എന്തു  രസമാരുന്നു   അമ്മമ്മ പറേണ കഥകൾ കേട്ടിരിക്കാൻ  ..സ്വർണ്ണചിറകുള  ഒരു പക്ഷിയെയോ കുതിരയെയോ  കിട്ടാൻ ഒരുപാട്  ആഗ്രഹിച്ചിട്ടുണ്ട് ...

 ഇപ്പോഴും ഇടയ്ക്കു  തോന്നാറുണ്ട്   നാലു  ചുമരുകൾ നോക്കി  മടുക്കുമ്പോളൊരു ചിറകുള്ള കുതിരയെ കിട്ടിയുരുന്നെങ്കിലെന്ന് .

ആരും  കാണാതെ പറന്നുപോണം ആരും കാണാത്ത ആരും അറിയാത്ത നാട്ടിൽ പോകണം... അവിടങ്ങു  കൂടണം.. പിന്നെ കുറെ സ്ഥലങ്ങളിൽ പോകണം... 

 ഇതൊകെ ആരോടേലും  പറഞ്ഞ നിക്ക്  വട്ടാന്നല്ലേ  വിചാരിക്കുള്ളു .. അല്ലേൽ   തന്നെ ഞാൻ പറേണത്  ആരു കേക്കാനാണ്?

അപ്പോഴാ അമ്മു അവധിക്കു വന്നപ്പോൾ അമ്മയോട് പറേണ ഞാൻ കേട്ടെ ഇത്തവണ പോകുമ്പോൾ എന്നെ കൂടി അവൾ കൊണ്ട് പോകാൻ പോകുവാന്നു.

..ശോ എവിടെയാ അമ്മുനു ജോലി ഒന്നുമെനിക്കറില്ല

അതൊന്നും അറിയണോന്നും തോന്നില്ല.. ഒരു 10-15 വര്ഷത്തെ ആഗ്രഹമാന്നെ സാധിക്കാൻ പോണേ വേറെന്തു വേണം ?.. സന്തോഷംകൊണ്ട് തുള്ളിചാടാനും മാനത്തു വലിഞ്ഞു കേറാനും ഒക്കെ എനിക്ക് തോന്നി

 മനസ്സിൽ ലഡു പൊട്ടിയ അവസ്ഥ.. 

ആദ്യത്തെ ചുവട് ട്രെയിൻ യാത്രയാരുന്നു.പക്ഷെ എന്ത് പറയാനാ അമ്മു എന്നെ പൊതിഞ്ഞു  കൈയിൽ കൊണ്ട് നടന്നു.. ഒന്നും കാണാൻ പറ്റണ്ടായില്ല. അകെ അമ്മുന്റെ മുഖം മാത്രം.. നന്നായി ദേഷ്യം വന്നു ,ഒരു  ചവിട്ടു  വെച്ചു  കൊടുക്കാൻ തോന്നി അവൾക്കു.

പക്ഷേ  പ്രതികരിച്ചില്ല .....അല്ലേലും  അങ്ങനാല്ലോ  പറയാൻ ഭയങ്കര  മിടുക്കാണ്  പക്ഷേ ശെരിക്കും  ഒന്നും ചെയ്യൂല .

ആഹ്ഹ് ന്തായാലും രാത്രി അമ്മുസിന്റെ റൂമിലെത്തി 

രാവിലെ  അമ്മു ഓഫീസിൽ പോകാന്നേരം എന്നെ ബാഗിന്റെ ഒരു മൂലയിൽ എടുത്തു വെച്ചു

വീണ്ടും  പ്രതീക്ഷകളുടെ ചീട്ടുകൊട്ടാരംതകർന്നടിഞ്ഞു  ...ചുറ്റുമുള്ള   കാഴ്ചകൾ  കണ്ട്‌  ഒക്കെ പോകാന്നു വെച്ചതാ... അല്ലേലും മറ്റുള്ളവർക്കു ഞാൻ വെറുമൊരു പാവക്കുട്ടിതന്നെ അവർക്ക്തോന്നുമ്പോൾ കളിപ്പിക്കാനും പ്രദര്ശിപ്പിക്കാനുമുള്ള ഒരു വസ്തു. എന്റെ മനസ്സിൽ ന്താന്ന്ആരറിയാൻ

പിന്നെ അവള്ടെ ബാഗിനകത്തൂടെ കുറച്ചു കാഴ്ചകളൊക്കെ  കണ്ടു തൃപ്തിയടഞ്ഞുട്ടോ  ...ഒരു വല്യ  ഗ്ലാസ്കൊട്ടാരം  പോലെത്തെകെട്ടിടം  (പഴയ  കഥകളിലെ  പോലെ )പിന്നെ അരയന്നകൾ ഒഴുകി നടക്കുന്ന ഒരു കുളം പക്ഷേ  അവർക്കൊന്നും ഒരു സന്തോഷമില്ലാതെ  പോലെ എന്താണാവോ ?

  

അകത്തു കേറിയപ്പോഴോ മുഴുവൻ കമ്പ്യൂട്ടർ   അതിന്റെ ഒക്കേ മുന്നിൽ ഓരോ മനുഷ്യർ ഇരിപ്പുണ്ട്  ..അതുപോലെ  ഒരു  കമ്പ്യൂട്ടർ   മുന്നിലെന്നെ കൊണ്ടിരുത്തി അമ്മു ...ഞാൻ നോക്കിപ്പോ  എനിക്ക് ആകെ  കാണാൻ പറ്റുന്നത്  കമ്പ്യൂട്ടറും  കുറെ  ചില്ലുകൂടുകളുമാണ് .

ഒരു മൃഗശാല ഓക്കേ ഓർമ്മവന്നു (പണ്ട് അമ്മുന്റെ കൂടെ പോയിട്ടുണ്ട് ).

ഒരു  മൃഗശാല :മനുഷ്യന്മാരുടെ കാഴ്ച്ചബംഗ്ലാവ്  അല്ല മനുഷ്യരും  മൃഗങ്ങൾ  തന്നെയല്ലേ?   അപ്പോൾ പ്രേത്യേകം ഒരു  അലങ്കാരത്തിന്റ  അവശ്യമില്ല  മൃഗശാല  തന്നെ.

ഒരു  ചില്ലുകൂട്ടിലകപ്പെട്ട  മൃഗങ്ങൾ അല്ല  മനുഷ്യർ!!

പുറത്തുനിന്നു നോക്കുന്നവർക്ക്  ആകർഷകമായ  വല്യ ഒരു കൊട്ടാരം   ..അതിൽ കുറെ മനുഷ്യരിരുന്നു പണി എടുക്കുന്നു ഇടക്കെന്തൊക്കെയോ സംസാരിച്ചു ചിരിക്കുന്നു പിന്നെ ആരൊക്കെയെക്കൊയോ വിളിക്കുന്നു    അങ്ങനെ അങ്ങനെ ...ദിവസം മുഴുവൻ ഇവരെ നോക്കിയിട്ടിരിക്കാലാണ് എനിക്കിപ്പോ പണി..ഇടക്ക് മടുക്കുമ്പോൾ ഇങ്ങനെ ആലോചിച്ച കാടു  കയറുകയുംചെയ്യും.

എന്താലേ ഇങ്ങനെ  രാവന്തിയോളം ഇതിൽ കഴിയുന്നു ?

ചില്ലുകൂടാരത്തിനു പുറത്തുള്ളെതെല്ലാം   ഇവർ തന്നെ നിർമ്മിച്ചതാണു .. കുളവുമെല്ലം ..സർവത്ര മായം!

അതാണോ അരയന്നങ്ങൾ ഒകെ സങ്കടത്തിൽ ?അന്നിത്തിനകത് കേറിപ്പോ ഒന്ന് കണ്ടതാ പിന്നെ കാണാൻ കൂടി പറ്റിയില്ല .

എന്തിനു പറയുന്നു പണ്ടെപ്പോഴും എന്നോട് സംസാരിക്കുന്ന അമ്മു എന്നെ ഇപ്പൊ തിരിഞ്ഞു പോലും നോക്കാറില്ല ഇപ്പോഴും ഫോണിനോടോ കംപ്യൂട്ടറിനോടോ സംസാരിച്ചോണ്ടിരിക്കും  .എല്ലാവര്ക്കും വല്യ വല്യ കാര്യങ്ങളാണൂ ....

ഒരു കൂട്ടുമില്ലാതെ ഇരുന്നു മടുത്ത്‌ !

പണ്ട് അമ്മുന്റെ അച്ഛൻ എനിക്കൊരു ചിറക് പിടിപ്പിച്ചുതന്നിരുന്നു   .. ഒരു മാലാഖയെപ്പോലെ  ...  അത് മുഴുവൻ ദ്രവിച്ചു തുടങ്ങി .. അതുണ്ടാരുന്നപ്പോൾ ഒരുപാട് സ്വപ്നം കാണുമാരുന്നു പറക്കുന്നതുമെല്ലാം ..പക്ഷെ ഇപ്പൊ ചിറകിനോടൊപ്പം എന്റെ സ്വപ്നങ്ങളും പോവുകയാണോ?

ഒന്ന് തിരിച്ചു വീട്ടിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ അവിടെ എല്ലാരും അവിടെ ചെന്നിട്ട് വേണം അമ്മമ്മയോട് പറയാൻ പറക്കുന്ന കുതിരയും എല്ലാം വെറുതെയാണെന്ന് ..തന്നിലേക്ക് ഒതുങ്ങി പോയ കുറെ മനുഷ്യർ മാത്രമാണിന്നുള്ളതെന്ന് ..അവരുടെ കഥകൾ കുട്ടികൾക്ക് പറഞ്ഞ കൊടുക്കാൻ പറേണം ..അവരെങ്കിലും "പ്രാക്ടിക്കലായ " സ്വപ്നങ്ങൾ കാണട്ടെ

... എന്ന് പോകാൻ പറ്റുമെന്തോ ?

അല്ലെങ്കിൽ അമ്മു എന്റെ ചിറകെങ്കിലും ഒന്ന് ശരിയാക്കി തന്നിരുന്നെങ്കിൽ (ഇപ്പൊ ഞാൻ പറയുന്നത് അവൾക്ക് മനസിലാകാറില്ല ..പണ്ടങ്ങനെയല്ലായിരുന്നു  ) ചിറകുകൾ കിട്ടീരുന്നെങ്കിൽ ചിലപ്പോൾ ..ചിലപ്പോൾ സ്വപ്നം കാണാനുള്ള ധൈര്യം എങ്കിലും എനിക്ക് തിരിച്ച കിട്ടിയേനെസ്വപ്നങ്ങള്ക്ക് മാത്രമാണല്ലോ വിലക്കില്ലാത്തതു. സ്വപ്നങ്ങൾ കാണാൻ മറന്നുപോകുന്നവരെ സ്വപ്നങ്ങൾ കാണാംപ്രാക്ടിക്കലായ കുറച്ചു   സ്വപ്നങ്ങൾ !!!!

Srishti-2022   >>  Short Story - Malayalam   >>  കാലത്തിനുമപ്പുറം ഒരു കാത്തിരിപ്പ്

Aparna S Nair

UST Global

കാലത്തിനുമപ്പുറം ഒരു കാത്തിരിപ്പ്

"'ഇനിയും പറ്റില്ല മാഡം...

I want divorce

അയാളെ എനിക്കു വേണ്ട''

 

 

രേവതി തന്റെ മുൻപിലിരുന്ന യുവതിയെ 

ഒന്നു നീരിക്ഷിച്ചു.

 

ഒരു ഇരുപത്തിയെട്ടു  വയസ്സു കാണും

വിവാഹം കഴിഞ്ഞിട്ടു രണ്ടു മാസം...

 

ഇന്നത്തെ തലമുറയല്ലേ...

അതു പറയാൻ പാടീല്ലല്ലോ താനും  തലമുറയല്ലേ?

 

രേവതി യുവതിയോടു ചോദിച്ചു.

'' നിങ്ങൾ ശരിക്കും ആലോചിച്ചു എടുത്ത തീരുമാനമാണോ?''

''അതേ അയാളുടെ കൂടെ എനിക്കു ജീവിക്കാൻ പറ്റില്ല.''

അവൾ ഉറപ്പിച്ചു പറഞ്ഞു.

 

 

വളരെക്കാലങ്ങൾക്കു ശേഷം തന്റെ മുൻപിൽ വന്ന ഡിവോഴ്സ് കേസ് എറ്റെടുക്കാൻ രേവതിക്കു താൽപ്പര്യം ഉണ്ടായിരുന്നില്ല.

പൊതുവേ സിവിൽ കേസുകളാണു ചെയ്യാറുളളത്.

വരുന്ന ഡിവോഴ്സ് കേസ് എല്ലാം  സുഹൃത്തുക്കൾക്കു കൈമാറുകയാണു പതിവ്.

പക്ഷേ  ഇതു തന്റെ  ഗുരുനാഥൻ പറഞ്ഞു ഏൽപ്പിച്ച കേസാണു. നിരസിക്കാൻ പറ്റില്ല.

 

 

''ശരി. നിങ്ങൾ നാളെ ഭർത്താവുമായി വരൂ.നമ്മുക്കു സംസരുച്ചൂ ഒരു  തീരുമാനം എടുക്കാം.''

''അതു വേണ്ട മാഡം. നോട്ടീസ് അയച്ചോളൂ.''

പറയുന്നതു കേൾക്കു നിങ്ങൾ  ഭർത്താവുമായി വരൂ.''

യുവതി അർത്ഥ സമ്മതത്തോടെ പോയി.

 

 

 

രേവതി  അവൾ  പോയത്തും നോക്കി ചിന്തിച്ചിരുന്നു.

''എന്താ മോളേ?എന്തു പറ്റി?''

 

ചായുമായി വന്ന അമ്മ അവളെ ചിന്തയിൽ നിന്നും ഉണർത്തി.

 

''വയ്യാത്ത അമ്മ എന്തിനാ ഇതുമായിവന്നതു ഞാൻ അങ്ങോടു വരുമായിരുന്നല്ലോ?''

 

''സാരമില്ല.നീ ഇതു കുടിക്കൂ. രാമു പറഞ്ഞല്ലോ നീ വീണ്ടൂം ഡിവോഴ്സ്കേസ് എറ്റെടുക്കുന്നു എന്നു?

എന്തിനാ മോളേ ഒരു കുടുംബം തകർത്തിട്ടു നമ്മൾ കാശുമേടിക്കുന്നത്?''

 

 

''അമ്മേ,അമ്മയ്ക്കു അറിയാല്ലോ എനിക്കു ഇഷ്ടമുണ്ടായിട്ടല്ല.ഇതു ഇപ്പോ പണിക്കർ സാർ പറഞ്ഞ ഡിവോഴ്സ്കേസാണു.''

 

''ശരി. നിന്റെ  ഇഷ്ടം പോലെ.''

 

പിറ്റേന്നു കേസ് ഫയലുകൾ പഠിക്കുന്ന തിരക്കിലായിരുന്നു രേവതി.

അപ്പോൾ യുവതി വീണ്ടും വന്നു.

 

 

''മാഡം  അയാൾ വന്നിട്ടുണ്ട്.''

 

''വരാൻ പറയൂ...''

 

യുവതി  ഭർത്താവുമായി  മുറിയിലേക്കു കടന്നുവന്നു.ഫയലിൽ നിന്നും മുഖമുയർത്താതെ രേവതി  ചോദിച്ചു;

 

''എന്താ മിസ്റ്റർ നിങ്ങൾക്കും ഭാര്യയുടെ അതേ അഭിപ്രായമാണോ?''

 

 

''അതേ ''

 

 

ശബ്ദം.......

 

 

രേവതി  ഒന്നു ഞെട്ടി.അവൾ മുഖം ഉയർത്തി നോക്കി.

അതേ  അയാളു തന്നെ...

 

 

ദേവനന്ദൻ..............

അല്ല തന്റെ  നന്ദൻ.....

 

 

ദേവനന്ദന്റെ മുഖത്തേക്കും ഞെട്ടൽ വ്യാപിച്ചു.

ഒരു  നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി രേവതി .

 

 

പയ്യെ അവൾ  തുടർന്നു.

'' നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു രണ്ടു  മാസം ആയിട്ടുളളൂ.

കുറഞ്ഞതു ഒരു  വർഷമെങ്കിലും വേണം ഡിവോഴ്സ് കിട്ടാൻ.''

 

 

ദേവനന്ദന്റെ ഭാര്യ കേട്ടപാടെ പറഞ്ഞു  .

 

'' പറ്റില്ല .ഇയാളെ  എനിക്കു  വേണ്ട.''

 

രേവതി  ദേവനന്ദനെ നോക്കി .

 

അയാൾ ഞെട്ടല്ലിൽ നിന്നും മുക്തന്നായിട്ടില്ല എന്നു മുഖം പറഞ്ഞു .

''ശരി .മിസ്റ്റർ നിങ്ങൾ  പുറത്തു നിൽക്കൂ.

ഞങ്ങൾ ഒന്നു  സംസാരിക്കട്ടെ.''

 

 

ഒന്നും മിണ്ടാതെ അയാൾ  പുറത്തേക്കു നടന്നു.

ദേവനന്ദന്റെ  ഒാർമ്മകൾ 8 വർഷം പിന്നോട്ടു പോയി.

രേവതി...........

 

 

എപ്പോഴും സംസാരിച്ചുക്കൊണ്ടു നടക്കുന്ന ഒരു പെണ്ണ്.

അവൾക്കു  ഒരിക്കലും  സംസാരിക്കാനുള്ള വിഷയങ്ങൾക്കു ക്ഷാമമില്ലായിരുന്നു.

തനിക്കു അവളോടു സംസാരിക്കാൻ ഭയമായിരുന്നൂ.പെൺകുട്ടിയാണു പക്ഷേ  ഒരാൺകുട്ടിയുടെ സ്വഭാവം.കൂട്ടുക്കാരുമായി അടിച്ചുപ്പോളിച്ചു നടക്കുന്ന തന്റേടി....

ക്ലാസ്സിലെ ആൺകുട്ടിക്കളുടെ കണ്ണിലെ കരട്.

പെൺപട്ടാളത്തിന്റെ സ്വന്തം പടത്തലവൻ.

 

 

പക്ഷേ  കണക്ക് എന്നും ഒരു കീറാമുട്ടിയായിരുന്ന എനിക്കു  രേവതി  ഒരു അത്ഭുതമായിരുന്നു.

അവളുടെ അത്രയും വേഗത്തിൽ ടീച്ചർ പോലും കണക്കു ചെയ്യില്ല.

അവൾ കാണുപ്പോൾ എല്ലാം  എന്നെ ചിരിച്ചു കാണിക്കുമായിരുന്നൂ.

പക്ഷേ  പെൺക്കുട്ടികളോടു സംസാരിക്കാന്നുള്ള  പേടിയും ഒരുത്തി സമ്മാനിച്ച നഷ്ട പ്രണയവും എല്ലാമുളളതുക്കൊണ്ടു ഞാൻ  അവളെ ശ്രദ്ധിച്ചില്ല.

 

 

 

പിന്നെ  എന്നോ അവിച്ചാരിതമായി ഒരു ക്ഷേത്രത്തിൽ അവളെ കണ്ടു.

പതിവു ചിരിയോടെ അവൾ വന്നു സംസാരിച്ചു.

എന്തോക്കയോ ഞാനൂം പറഞ്ഞു .

പിന്നീട് ഒരുനാൾ താൻ എന്താ ക്ലാസ്സിൽ വരാത്തിരുന്നതു എന്നു 

ചോദിച്ചു അവൾ  ഫോൺ വിളിച്ചു.

അവളെ  ഒഴിവാക്കാൻ ഞാൻ  എന്തോ പറഞ്ഞു  ഫോൺ വെച്ചു.

അതിനുശേഷവും അവൾ  വിളിക്കുമായിരുന്നു.

മെസ്സേജ് അയക്കുമായിരുന്നു.

പിന്നെ  ഞാനും മറുപടി കൊടുത്തു തുടങ്ങി.

അവൾ  എന്റെ എല്ലാം കാര്യങ്ങളും അന്വേഷിക്കുമായിരുന്നു.

പയ്യെ  പയ്യെ  ഞങ്ങൾ അടുത്ത സുഹൃത്തൂക്കളായി മാറി.

വഴക്കുകളും പിണക്കങ്ങളും തമാശക്കളുമായി സൗഹൃദം നീണ്ടു പോയി .

 

 

 

 

ഒരു നാൾ പതിവു സംസാരിത്തിന്നടയിൽ അവൾ പറഞ്ഞു .

''എനിക്കു  ഒരാളോടു പ്രണയമാണു.പക്ഷേ ....''

ഞാൻ  ചോദിച്ചു ''എന്താ ഒരു പക്ഷേ ?''

'' ഇഷ്ടം  നടക്കില്ല നന്ദൻ''

എല്ലാരും എന്നെ ദേവൻ എന്നു വിളിക്കും പക്ഷേ നന്ദൻ എന്നായിരുന്നു

രേവതി  വിളിച്ചിരുന്നത്.

അവൾ  തുടർന്നു '' വ്യക്തി നിങ്ങാളു നന്ദൻ....''

 

 

ഒന്നും മീണ്ടാൻ കഴിയാതെ പകച്ചു പോയി  ഞാൻ പറഞ്ഞു .

''അതൊന്നും ശരിയാവില്ല രേവതി, നീ എന്റെ നല്ല കൂട്ടുക്കാരിയാണു. അതു  മതി.അതാ നമ്മുടെ ഭാവിക്കു നല്ലത്.'' ഇതു  പറഞ്ഞു  ഞാൻ  വലിഞ്ഞു.

 

 

 

 

പിന്നെയും സൗഹൃദം തുടർന്നു.

 

 

പക്ഷേ രേവതി  അവളുടെ  ഇഷ്ടം  തുറന്നു പറഞ്ഞു  പിന്നെയും...

എന്തു  ചെയ്യും ഞാൻ ?

 

 

ആദ്യപ്രണയം വീട്ടിൽ അറിഞ്ഞു തകർന്നത്തോടെ അച്ഛനു നൽകിയ വാക്കായിരിന്നു 

വീട്ടുക്കാർ കണ്ടെത്തുന്ന കുട്ടിയെ വിവാഹം കഴിച്ചോളാമെന്നു.

അമ്മയുടെ തലയിൽ കൈവെപ്പിച്ചെടുപ്പിച്ച സത്യം.

 

 

രേവതിയോടു ഞാൻ  എന്റെ  നിലപാടു വ്യക്തമാക്കി.

ആദ്യം ഞാൻ  കരുതിയതു പ്രായത്തിന്റെ പക്വതയില്ലയ്മയ്യിൽ അവളുക്കു തോന്നിയ ചാപല്യമായിരിക്കും പ്രണയമെന്നാണു.

 

 

പക്ഷേ  എന്തേ നീ എന്നെ  ഇഷ്ടപ്പെടാൻ കാരണമെന്നു ചോദിച്ചപ്പോൾ അവളുടെ  മറുപടി ഇങ്ങനെയായിരുന്നു.

 

 

''നന്ദന്റെ പ്രശ്നങ്ങളിൽ ഒരു  കൂട്ടായി നിൽക്കാൻ ഞാൻ  ആഗ്രഹിക്കുന്നു.

നിങ്ങളുടെ കിച്ചു ഒരു  നല്ല ചേച്ചിയാകാൻ ഞാൻ  ആഗ്രഹിക്കുന്നു.''

അതേ  എന്റെ അനിയൻ കിച്ചു...

ദൈവം ഒരു വികൃതി കാട്ടിയപ്പോൾ ഞങ്ങൾക്കു  കിട്ടിയ വേദന..

Specially abiled child...

രേവതിക്കു  അവനെ ഒരുപാടു കാര്യമായിരുന്നു.

ഞാൻ  അവനോടു വഴക്കുണ്ടാക്കിയാൽ രേവതി  എന്നോടു പിണങ്ങുമായിരുന്നു.

 

 

 

പക്ഷേ ....

എന്റെ  വീട്ടുക്കാരെ വേദനിപ്പിക്കാൻ എനിക്കു  കഴിയില്ലെന്നു ഞാൻ  അവളോടു തീർത്തു പറഞ്ഞു.

''ഒരു  സുഹൃത്തായി ഞാൻ  തുടർന്നോട്ടേ?''

രേവതി  ഒരു  യാചനപോലെ ചോദിച്ചു.

 

 

 

എന്നാൽ എനിക്കു  എന്നെ  തന്നെ ഭയമായിരുന്നു.

മനസ്സ് ഇടറിയാല്ലോ?

ഞാൻ  അവളുടെ മെസ്സേജുക്കൾ മറുപടി  നൽകാതെയായി.

രേവതി  ഒരുപാടു തവണ വിളിച്ചിട്ടും കോൾ  എടുക്കാതെ ഞാൻ  ഒഴിഞ്ഞുമാറി

രേവതിയുടെ അവസാനത്തെ മെസ്സേജ് ഇങ്ങനെയായിരുന്നു.

'' ശല്യമാവില്ല. വെറുക്കുകയുമില്ല.''

 

 

 

കാലമായിക്കാത്ത മുറിവുകൾ ഇല്ലല്ലോ എന്ന ഏക പ്രതീക്ഷയിൽ ഞാൻ  അവളെ  ഒാർമ്മക്കളളിൽ നിന്നും പടിയിറക്കി വിട്ടു.

എന്റെ  വിവാഹം  പോലും  അറിയിച്ചില്ല.

വീട്ടുക്കാർ കണ്ടെത്തിയതാണു ആരൃയെ...

അച്ഛന്റെ സുഹൃത്തിന്റെ ഏകമകൾ.

ആർഭാടമായിരുന്നു വിവാഹം .

 

 

പക്ഷേ  ആദ്യരാത്രി തന്നെ ആരൃ പറഞ്ഞു .

'' നിങ്ങളുടെ  അനിയനെ നോക്കാൻ എന്നോടു പറയരുത്.

അവനെ കാണുപ്പോൾ തന്നെ പേടി വരൂം''

ഒരു ഞെട്ടലായിരുന്നു എന്റെ  പ്രതികരണം.

പിന്നെ  ഞാൻ  പതിയെ പറഞ്ഞു .

'' അവൻ നിനക്കു ഒരു  ശല്യമാവില്ല.അതു ഞാൻ  നോക്കിക്കോളളാം. പിന്നെ  നീ അവനെ  ശല്യം ചെയ്യരുത്. അതു മാത്രം  നീ അവനു ചെയ്യിതു കൊടുത്താ മതി. പറ്റുമോ?''

ആര്യ തലകുലുക്കി സമ്മതംഅറിയിച്ചു.

 

 

 

പക്ഷേ  പിന്നീടുളള ദിവസങ്ങളിൽ കിച്ചുനു 

ആര്യയുടെ വകയായി തല്ലുകളായിരുന്നു സമ്മാനം.

അവൾ ഒാരോ ഒാരോ കാരണങ്ങളുണ്ടാക്കി അവനെ ഉപദ്രവിച്ചു.

ഒരു  നാൾ ക്ഷമ നശിച്ചപ്പോൾ കൊടുത്തു ഞാൻ  അവൾക്കു ഒരടി.

പിന്നെ  വീട്ടിൽ ഒരു  പൊട്ടിത്തെറിയായിരുന്നു.

ആര്യ അവളുടെ  സ്വന്തം വീട്ടിലേക്കു പോയി.

പിരിയാനാണു തീരുമാനമെന്നു അവൾ അറയിച്ചു.

അതാണു നല്ലതെന്നു എനിക്കു  തോന്നി.

 

 

 

പക്ഷേ  രേവതി ......

പിന്നിൽ നിന്നുമാരോ തോളിൽ കൈ വെച്ചപ്പോളാണു ദേവനന്ദൻ  തന്റെ  ചിന്തകളിൽ നിന്നും  ഉണർന്നതു.

 

'' മോനു സുഖമാണോ?''

 

രേവതിയുടെ അമ്മ ....

 

'' അമ്മയ്ക്കു എന്നെയറിയാമോ?''

 

''അവൾ എല്ലാം  പറഞ്ഞിട്ടുണ്ട്''

 

 

ദേവനന്ദൻ തല താഴ്ത്തി നിന്നു.പിന്നെ  പയ്യെ  ചോദിച്ചു.

 

 

''രേവതിയുടെ  വിവാഹം ....''

 

അമ്മയുടെ  കണ്ണുകൾ നിറയുന്നതു അവൻ കണ്ടു.

 

''കഴിഞ്ഞിട്ടില്ല.....'''

 

 

ഇത്രയും പറഞ്ഞു അമ്മ  നടന്നു നീങ്ങി.ഒരു  പ്രതിമ പോലെ ദേവനന്ദൻ നിന്നു.എന്റെ  അനിയനു ഒരു  ചേച്ചിയായി..

എന്റെ ദുഃഖങ്ങളിൽ ഒരു  കൂട്ടായി വന്നോട്ടെ...എന്നു ചോദിച്ച രേവതി  ഇതാ വീണ്ടും തന്റെ  മുൻപിൽ.

 

 

ഇനിയും അവളെ കൈ വിട്ടുകളയാൻ വയ്യ...

 

 

വേണം രേവതിയെ അവളുടെ നന്ദന്റെ പെണ്ണായി...

 

 

എന്റെ  നെഞ്ചോടു ചേർത്തു പിടിച്ചു എട്ടു  വർഷക്കാലത്തെ 

കാത്തിരിപ്പ് അവസാനിപ്പിക്കണം.

 

 

ഉറച്ച തീരുമാനത്തോടെ അവൻ രേവതിയുടെ ഓഫീസിലേക്കു നടന്നു.

ദേവനന്ദൻ തിരികെ രേവതിയുടെ  ഓഫീസിലെത്തി.

 

 

അപ്പോഴും ആര്യയുമായി സംസാരിക്കുകയായിരുന്നു രേവതി.

ദേവനന്ദനെ കണ്ടപ്പോൾ രേവതി  പറഞ്ഞു .

 

 

'' ഇരിക്കു  മിസ്റ്റർ ദേവനന്ദൻ''

 

ദേവനന്ദൻ ഓർത്തു ആദ്യമായിട്ടാണു അവൾ തന്റെ  പേരു ഇങ്ങനെ വിളിക്കുന്നത്.

 

രേവതി  തുടർന്നു ..

'' ആര്യയ്ക്കു  നിങ്ങളോടു കുറച്ചു കാര്യങ്ങൾ പറയ്യാനുണ്ട്.

ശേഷം നിങ്ങൾക്കു തീരുമാനിക്കാം.'' 

ഇനി എന്തു തീരുമാനിക്കാൻ എന്നോർത്തു ദേവനന്ദൻ 

മനസ്സിൽ ചിരിച്ചു.

 

 

''ദേവാ.....''

ആര്യ വിളിച്ചു.

 

അവൻ അവളെ നോക്കി .

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആര്യ  തുടർന്നു...

''തെറ്റുപറ്റി പോയി എനിക്കു.

ക്ഷമിക്കണം.

 

ഒരു കൂടെപ്പിറപ്പിന്റെ വിലയറിയാതെ 

ഞാൻ  സംസാരിച്ചു.ദൈവം തീരുമാനിക്കുന്നപ്പോലെയല്ലേ 

എല്ലാം  നടക്കൂ. ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം

ചിലപ്പോൾ പറയുന്ന എനിക്കു  സുബോധം നഷ്ടപ്പെടാം

ഒന്നും  കണ്ടു അഹങ്കരിക്കാൻ പാടില്ല.

എല്ലാം എപ്പോഴും പെർഫറ്റായി കിട്ടിയിട്ടുളള എനിക്കു  

നമ്മുടെ  കിച്ചുനെ മനസ്സിലാക്കാൻ സാധിച്ചില്ല.

മാപ്പ്.......

 

 

 

മാഡമാണു എന്റെ  കണ്ണു തുറപ്പിച്ചത്.

നന്ദി ഒരുപാടു  നന്ദി.....

എന്റെ  ജീവിതം തിരിച്ചു തന്നത്തിന്.''

 

 

രേവതി  ആര്യയെ നോക്കി പുഞ്ചിരിച്ച ശേഷം 

ദേവനന്ദനോടായി പറഞ്ഞു .

''എന്താ ദേവനന്ദൻ സന്തോഷമായില്ലേ?''

 

 

ചോദ്യം ദേവനന്ദന്റെ കാതുകള്ളിൽ ഒരസ്ത്രം പോലു തുളച്ചു കയറി.

 

ആര്യ  ദേവനന്ദന്റെ  കൈ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു .

''വരൂ  ദേവാ..... നമ്മുക്കു വീട്ടിൽ  പോക്കാം.''

 

 

ഒരു  പാവയെപ്പോലെ ദേവനന്ദൻ ആര്യയുടെ പിന്നാലെ  നടന്നു .

പയ്യെ  ദേവനന്ദൻ തിരിഞ്ഞു രേവതിയെ നോക്കി 

  ഒരു  ഭാവഭേദവുമില്ലാതെ രേവതി  അപ്പോൾേ കേസ് ഫയലുകൾ നോക്കുകയായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ലാസ്റ്റ് ഡേ ബഗ്

Ajmal Khan B S

PIT solutions

ലാസ്റ്റ് ഡേ ബഗ്

 പതിവിലും നേരത്തേയായ് അന്നേദിവസം യാസിം ഓഫീസിലേക്ക് പുറപ്പെടാൻ ഇറങ്ങിതലേദിവസത്തെ ഷിഫ്റ്റിന്ടെ ക്ഷീണം ഒട്ടുംതന്നെ അവനെ തളർത്തിയിരുന്നില്ലഓഫീസിൽഅന്നെത്തുകയെന്നുള്ളത് അവന് നിർബന്ധമായിരുന്നുഒരു പ്രോജെക്ട് റിലീസ് ചെയ്യുവാനുണ്ടെന്നതിൽ ഉപരിയായിഅവന്ടെ ജീവിതത്തിലെ മറ്റെന്തിനോടോ ഒരു താല്കാലികവിടപറയേണ്ട ദിവസമാണന്ന്.

            പ്രണയിക്കാൻ കാരണങ്ങൾ ഏതൊന്നും തന്നെ ഇല്ലായിരുന്നെങ്കിലുംപ്രണയിക്കുന്നത് അത്രത്തന്നെ എളുപ്പമല്ലായിരിന്നിട്ടും അവളെ അത്ര അധികം അവന് ഇഷ്ടമായിരുന്നുആഇഷ്ട്ടം എങ്ങനെ മനസ്സിനുള്ളിൽ കയറിക്കൂടിയെന്ന് ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രമാണ്മറ്റ് സുഹൃത്തുക്കളിൽ നിന്നും എന്തോ ഒരു വ്യത്യസ്ഥത അവളിൽഉണ്ടായതുകൊണ്ടാവാംഅവളെ വേർപിരിയാൻ അവന് ഒട്ടും തന്നെ ആഗ്രഹമില്ലാത്തതും.

            ഒരു വർഷത്തോളമായി ഒരേ ഓഫീസിൽ ജോലിനോക്കുന്നവരാണവർപക്ഷേഒരേ ഷിഫ്റ്റിൽ വളരെ വിളരമായിമാത്രമേ അവർ വർക്ക് ചെയ്തിട്ടുള്ളുജെസ്സീക്കയെ ആദ്യമായിയാസിം കാണുന്നതുതന്നെ അവരുടെ ട്രെയിനിങ് ടൈമിലാണ്അൻപത് ഉദ്യോഗാർത്ഥികളിൽ ഒരുവൾ മാത്രമായിരുന്നു അന്ന് അവൾകറുത്ത ടി-ഷർട്ടും ചുവപ്പ് കണ്ണടയും ധരിച്ചെത്തിയ ആപാവക്കുട്ടിയെപ്പോലത്തെ പെണ്കുട്ടിയെഒരു ട്രെയിനിങ് ഡേ ഇടവേളയിലായിരുന്നു ആദ്യമായി അവൻ പരിചയപ്പെടുന്നത്വളരെ യാതിര്ച്ഛികമായ ഒരുപരിചയപ്പെടൽമാത്രമായിരുന്നു അത്.

            ദിവസങ്ങൾ കടന്നുപോകവേ, ട്രെയിനിങ് ബാച്ചിലെ അൻപത് ഉദ്യോഗാർത്ഥികളെയും പലപല ടീമുകളിലേക്കും പല ഷിഫ്റ്റുകളിലേക്കുമായി തിരിച്ചുഅവരുടെ ആദ്യത്തെപ്രൊജക്റ്റിന്റെ തുടക്കമെന്നോണം ആയിരുന്നു  സ്സ്പ്ലിറ്റിങ്യാസിമും ജെസ്സീക്കയും ഒരേ ടീമിലായിരുന്നുവെങ്കിലും വേറെ ഷിഫ്റ്റുകളിലേക്കായിരുന്നു നിയോഗിച്ചിരുന്നത്എന്നുംഓഫീസിലെത്തുന്ന യാസിംജെസ്സീക്കയുടെ കംപ്യൂട്ടറിനുമുന്നിൽ കാത്തുനിക്കുംസ്നേഹംകൊണ്ടല്ലമറിച്ചൊഅവൾ  സിസ്റ്റത്തിൽനിന്ന് ഇറങ്ങീട്ട് വേണം അവന്റെതായ വർക്ക് അവന്ആരംഭിക്കാൻ.

            ജെസ്സീക്ക വർക്കിൽ മുൻപന്തിയിൽ ആയത്കൊണ്ടാവണം യാസിമിന് എന്നും അവളുടെ സിസ്റ്റത്തിനടുത്തായി കാത്തുനില്പ്പ് തന്നായിരുന്നു ഫലംഅവന്ടെ വർക്ക് നേരത്തെതുടങ്ങുവാനായി അവൻ അവളുടെ വർക്ക്കൂടി ഫിനിഷ് ചെയ്യുവാൻ തുടങ്ങിയിരുന്നുഅങ്ങനെ ജെസ്സീക്ക യഥാസമയം ഷിഫ്റ്റ് കഴിഞ്ഞിറങ്ങാൻ തുടങ്ങിയാസിമിൻടെ ഈസഹായമെന്നും പതിവായിമാറുകയും ചെയ്തു.

            മാസങ്ങൾ പലത് കടന്നുപോകവേഓഫീസിലെ ഓണാഘോഷങ്ങൾക് തുടക്കമായി മാസത്തെ ഷിഫ്റ്റിൽ ജെസ്സീക്കയ്ക് രാവിലത്തെ ഷിഫ്റ്റും യാസിമിന് വൈകുന്നേരത്തെഷിഫ്റ്റും ആയിരുന്നു വർക്ക്ഓണാഘോഷങ്ങളായതിനാൽനൈറ്റ് ഷിഫ്റ്റുകാരെയും വൈകുന്നേരത്തെ ഷിഫ്റ്റുകാരെയും പതിവിലും  നേരത്തെയായി ഓഫീസിലേക്ക് വരുവാൻനിർദ്ദേശിച്ചുള്ള മെയ്ൽസ്‌ നേരത്തെതന്നെ എല്ലാവർക്കും ലഭിച്ചിരുന്നു.

            അന്നേദിവസം ഉച്ചകഴിഞ്ഞു ഓഫീസിലെത്തിയ യാസിമിൻടെ കാതുകളിൽ ഒരു ചൂടുള്ളവാർത്ത വന്നെത്തിപട്ടുസാരി ഉടുത്തെത്തിയ തരുണീമണികളിൽ ജെസ്സീക്കയായിരുന്നുഅതീവ സുന്ദരിഅത് പറയുന്നത് മറ്റൊരു പെൺകുട്ടിയായുന്നതിനാൽ നിശ്ലേഷം സംശയമില്ലായിരുന്നു അവന്എന്നാലും അവർ അവനെ, അവളുടെ സാരിയുടുത്ത ഫോട്ടോകാണിച്ചുകൊടുത്തു ഫോട്ടോ കണ്ടതുമുതൽ അവന്റെ ഉള്ളിൽ ഒരു നഷ്ട്ടബോധം നിഴലിക്കാൻ തുടങ്ങിഅല്പം കൂടി നേരത്തേയെത്തിയിരുന്നെങ്കിൽ  അവളെ നേരിട്ട്കാണാൻകഴിയുമായിരുന്നു എന്നുള്ള നിരാശയായിരുന്നു അവന്റെ ഉള്ളിൽ.

            അവന്റെയുള്ളിലേക്ക് ആരോ പറഞ്ഞുവിട്ടതുപോലെ അവളുടെ സാരിയുടുത്ത രൂപം കയറിക്കൂടിമറ്റുള്ളവർ അവളെപ്പറ്റി വർണിക്കുന്നത് കേട്ടിട്ട് കൂടിയാവാം അവനിത്രയുംആകാംക്ഷയുണ്ടായത്എന്തായാലും അവളുടെ ഷിഫ്റ്റിൽ വർക്കുചെയ്യണമെന്നായി അവന്റെ ആദ്യത്തെ ആഗ്രഹംഎന്നാൽമാസത്തിൽ ഒരിക്കൽ മാത്രം മാറ്റുന്ന ഷിഫ്റ്റിൽ അത് നടക്കുകഅസാധ്യമായിരുന്നുഅതിനുപുറമെലേഡീസ് സ്റ്റാഫുകൾക്ക് വളരെ ചുരുക്കമായിമാത്രമേ മാനേജ്മെൻറ് നൈറ്റ് ഷിഫ്റ്റ് അനുവദിച്ചിരുന്നുള്ളു.

            ആദ്യത്തെ പദ്ധതി നടക്കില്ലെന്ന് മനസ്സിലായവൻഎങ്ങനയും അവളുമായി കോണ്ടക്ടസിൽ ഏർപ്പെടുക എന്ന പദ്ധതിയുമായി മുന്നോട്ട് നീങ്ങിഅതിനായ് അവൻ തന്റെ സുഹൃത്ത്ബന്ധങ്ങളെ വലയംവെക്കാൻ തുടങ്ങിപലതരം മധുര വാഗ്ദാനങ്ങളും അവരുടെ മുന്നിലേക്ക് അവൻ നിരത്തിഅവസാനംഒരു ഗ്ലാസ്സ്‌ നാരങ്ങാവെള്ളത്തിന്റെ കോഴയുടെപിൻബലത്തിൽഒരു പെൺസുഹൃത്തിൽനിന്നും അവൻ  നമ്പർ കൈക്കലാക്കിഎന്നാൽ കൈയിൽകിട്ടിയ നമ്പർവെച്ചുകൊണ്ട് എങ്ങനെ അവളോട് മിണ്ടുമെന്നോഎവിടെ നിന്ന്സംസാരിച്ചുതുടങ്ങണമെന്നോ അവന് യാതൊരുതര മുന്പരിചയവുമുണ്ടായിരുന്നില്ലആകെ അവനുള്ള ചിന്തതന്നെ മറ്റുള്ളവർക്ക് അവളെ വിട്ട് നൽകുവാൻ താൻ ഒരുക്കമല്ലഅവണ്ടേത്മാത്രമായ്‌, എന്നെന്നും അവൻടോപ്പംതന്നെ അവൾ ഉണ്ടാവണംഅതൊരു സുഹൃത്തായിട്ടായിരുന്നാൽപോലും.

            സുഹൃത്തുക്കളിൽ പലരും അവളോട് അടുപ്പം കാണിക്കുന്നതുംഅവളെ വല്ലാണ്ടങ്ങ് കെയർ ചെയ്യുന്നതും അവനത്രയൊന്നും രസിച്ചിരുന്നില്ലഅവൻ അവൾക്കായിചെയ്ത്കൊടുക്കാറുള്ള കോഡിങ്ങിനുപോലും പകരക്കാർ പലതും വന്നിരുന്നുഎന്നാൽഅവന്റെ ഉള്ളിലെ ഏക ആശ്വാസമെന്നത്അവൾ ആരോടും അധികമായി സംസാരിക്കാൻനിക്കാറില്ലയെന്നുള്ളതാണ്യാസിമിനോടുപോലും ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് ജെസ്സീക്ക അല്പമെങ്കിലും സന്ദോഷത്തോടെ സമയം ചിലവഴിച്ചത്.

            വീട്ടിലേക്ക് പോകുവാൻ ക്യാബ് കാത്തുനിക്കുകയായിരുന്ന യാസിമിൻടെ ഉള്ളിൽഅവളോട് മിണ്ടുവാനുള്ള ആഗ്രഹം ഉറക്കമുണർന്നെത്തിരാത്രിയായതിനാൽ അവൾഉറക്കമായ്ക്കാണുമോയെന്നുള്ള ആശങ്ക മനസ്സിലൊതുക്കിഅവൻ അവൾക്കൊരു "ഹലോമെസ്സേജ്‌ അയച്ചുഎന്നാൽഅല്പം സമയങ്ങൾക്കപ്പുറം മറുതലപ്പത് നിന്നും മറുപടി മെസ്സേജുംഎത്തിഅവന്റെ നമ്പർ മുന്പരിചയമുള്ളതുപോലെ "ഹെലോയാസിംഎന്നായിരുന്നു  മെസ്സേജ്ആദ്യമൊന്ന് ഞെട്ടിയെങ്കിലുംമെല്ലെ അവളുടെ പ്രീതിപിടിച്ചെടുക്കുവാനുള്ളതത്രപ്പാടിലേക്ക് അവൻ മുഴുകി രാത്രിയിൽ തുടങ്ങിയ മെസ്സേജിങ്പല രാത്രികളിലേക്ക് അവർ വ്യാപിപ്പിച്ചു.

            ഒരു  രാത്രിയിലെ പതിവ് മെസ്സേജിങിനിടയിൽഅടുത്ത മാസത്തേക്കുള്ള ഷിഫ്റ്റ് ലിസ്റ്റിനെപ്പറ്റി അവൾ അവനെ ഓർമപ്പെടുത്തിപതിവ്പോലെ യാസിമും ജെസ്സീക്കയും വെവ്വേറെഷിഫ്റ്റുകളിലാണ് വർക്കുചെയ്യേണ്ടത് വിവരം അവന്ടെ ഉള്ളിൽ വിഷമം ഉളവാക്കിഅവൻ അവളോട് തന്റെ നൈറ്റ് ഷിഫ്റ്റിലേക്ക് മാറിവരാൻ നിർബന്ധിച്ചുഎന്നാൽതന്റെവീട്ടിൽ സമ്മതിക്കില്ലായെന്നായിരുന്നു അവളുടെ മറുപടിപക്ഷേയാസിമിനെ വിഷമിപ്പിക്കാണ്ടിരിക്കാനായ് അവൾ നൈറ്റ് ഷിഫ്റ്റ് ചോദിച്ചുവാങ്ങിഅതിനെ പ്രത്യുപകാരമായി അവൾഅവനോട് എന്നും തന്റെകൂടെ സമയം ചിലവഴിക്കണമെന്ന് ആവിശ്യപ്പെട്ടു.

            ആദ്യമായി അവർ രണ്ടുപേരും ഒരേ ഷിഫ്റ്റിൽ വർക്ക് ചെയ്യാൻപോകുന്നു എന്നുള്ളത് അവരുടെയുള്ളിൽ വല്ലാത്തൊരു ആകാംക്ഷ ഉളവാക്കിഷിഫ്റ്റിൽ കൂടുതൽ ടൈമും അവർവർക്കിലാണെങ്കിലുംഇടവേളകൾ ഒരുമിച്ച് ചിലവഴിക്കാൻ അവർ ശ്രമിക്കാരുണ്ടായിരുന്നുഎന്നാൽ ഓഫീസിലെ അസ്സൂയക്കാർഅവരെ 'യുവ മിഥുനങ്ങൾഎന്ന വിളിപ്പേരിൽകാളിയാക്കുവാൻ തുടങ്ങിതന്റെ മനസ്സിലെ ഇഷ്ടം തുറന്ന് പറയുവാൻ യാസിം ഒട്ടും ഒരുക്കമായിരുന്നില്ലഅതിന് പലകാരണങ്ങൾ അവന്റെ മനസ്സിൽത്തന്നെ ഉണ്ടായിരുന്നുഅതിൽപ്രധാനമായി അവനെ അലട്ടിയിരുന്നത് അവരുടെ മതമായിരുന്നുവ്യത്യസ്ഥ മതക്കാരെന്നുള്ളത് അവർക്കിടയിൽ അകൽച്ചയ്ക്ക് വക വെക്കില്ലെങ്കിലുംതങ്ങളുടെ വീട്ടുകാർവിയോജിക്കുമെന്നുള്ള വസ്തുത ഉറപ്പായിരുന്നുമറ്റൊരുകാര്യമാകട്ടെതാൻ ഇഷ്ടം അറിയിച്ചിട്ട് അവൾ അത് വിസമ്മതിച്ചാൽപിന്നീടുള്ള നാളുകൾ പിരിഞ്ഞിരിക്കേണ്ടിവരുമെന്നുള്ളപേടിയുമാണ്പക്ഷേ ഒരു കാരണങ്ങളാലും അവളെ നഷ്ടപ്പെടുത്തുവാനും അവൻ ഒരുക്കമല്ലായിരുന്നു.

            ജെസ്സീക്കയുടെ പിറന്നാൾ ദിവസത്തെ നൈറ്റ് ഷിഫ്റ്റിൽപതിവിലും നേരത്തെയായി ഓഫീസിലേക്ക് വരുവാൻ യാസിം അവളോട് ആവിശ്യപെട്ടുപാതി സമ്മതം മാത്രം പറഞ്ഞാണ്അവൾ തലേ ദിവസത്തെ ഷിഫ്റ്റിൽ നിന്ന് പോയത്എന്നാൽഅവനുവേണ്ടി വളരെ നേരത്തെതന്നെ അവൾ വീട്ടിൽ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ടുഅവളെയും കാത്ത് യാസിമുംബസ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നുബൈക്കിന്റെ പിന്നിലേക്ക് കയറുവാൻ പറഞ്ഞുകൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. 'എങ്ങോട്ടേക്കാഎന്നുള്ള അവളുടെ ചോദ്യത്തിന്ന് അപ്പൊപ്രസക്തി ഇല്ലായിരിന്നിയിരിക്കണം ചോദ്യത്തിന് അവൻ ഉത്തരം നൽകിയില്ലഅവന്റെ ബൈക്കിന്റെ പിന്നിലിരുന്നുള്ള യാത്ര, ആദ്യത്തെ അനുഭവം ആയിരുന്നതിനാൽ അവളുംമറുത്തൊരക്ഷരവും പറഞ്ഞില്ല.

            ജീവിതത്തിൽ ആദ്യമായിട്ടാണവൾ വേറൊരു പുരുഷന്റെ ബൈക്കിന്റെ പിന്നിൽ യാത്രചെയ്യുന്നത്അത് യാസിമിന്റെ കൂടെയായതിൽ അവൾക്ക് യാതൊരു പരിഭവവുമില്ല.ബൈക്കിന്റെ ചക്രങ്ങൾ മുന്നോട്ട് നീങ്ങുന്നതിന്റെ സ്പീഡിൽ കാറ്റ് അവരെ വാരിപ്പുണർന്നുഅവന്റെ ശരീത്തിലെ സുഗന്ധത്തിന്റെ വശീകരണമോഅവളെ അവനിലേക്ക് അടുപ്പിച്ചു.അവൾ അവന്റെ നെഞ്ചുകളിലേക്ക് തന്റെ രണ്ടുകൈകളും ചേർത്തുപിടിച്ചുഅവളെ മൂടിയ തണുപ്പിൽ നിന്നും അവന്റെ നെഞ്ചിലെ ചൂട് അവൾക് മുക്തി നൽകിയിരിക്കണം.പെട്ടെനനുണ്ടായ അവളുടെ  മാറ്റത്തിൽ അവനും വല്ലത്തൊരു അനുഭൂതി ഉളവായിഅവൻ അവളുടെ കൈകളെ തന്റെ ചുണ്ടോടുചേർത്ത് ചുംബിക്കാൻ അടുപ്പിച്ചുഎന്നാൽഅവൻആഗ്രഹിച്ചതിന് വിപരീതമായി അവൾ കൈകൾ പിൻവലിച്ചുമറുപടിയെന്നോണം ഒരു കളിയാക്കലും വന്നു:

"ഇഞ്ചിഅയ്യേ ഇഞ്ചി ".

അവളുടെ  വിളികേൾക്കേണ്ട മാത്രയിൽ അവന്റെ മുഖതിരിത്താഴ്ത്തിയ റാന്തൽ പോലെയായി മാറിഅവന്റെ മുഖത്തെ ഭാവവ്യത്യാസം ശ്രദ്ധയിൽപെട്ടിട്ടാവണംഅവൾ അവന്റെകഴുത്തിന്റെ പിറകിലായി ഒരു ചെറു ചുംബനം നൽകി.

             ദിവസത്തെ ബൈക്ക് റൈഡിനിടയിലായ്അവൾ അവളുടെ മനസ്സ് അവനുമുന്നിൽ തുറന്നു.

"എനിക്ക് നിന്നെ ഇഷ്ടമാണ്നീ ഒരിക്കലും അങ്ങനൊരു ഇഷ്ടം എന്നോട് പറയില്ലെന്നും എനിക്ക് നന്നായിട്ടറിയാംഇതിപ്പോ ഞാൻ പറഞ്ഞില്ലെങ്കിൽഅത് ഒരു ഭാരമായി എന്റെ മനസ്സിൽകിടക്കുംനീ മറുപടി പറയുമുന്നേ ഇതുകൂടി കേൾക്കണംഞാൻ അടുത്ത മാസം റേസിഗ്നേഷൻ ചെയ്യാൻപോകുകയാണ്എനിക്ക് ദുബായിയിൽ ജോബ് റെഡിയാക്കുന്നുണ്ട്.

പിന്നേനീയെന്നെ ശ്രദ്ധിക്കുന്നതൊക്കെ ഞാനും കാണുന്നുണ്ടായിരുന്നുആണുങ്ങൾ ശ്രദ്ധിക്കുന്നത് അറിയ്യാത്ത ഒരു പെണ്ണും കാണില്ലനിന്നെ കാണാൻ വേണ്ടി മാത്രമായിട്ടാണ് ഞാൻ എന്റെവർക്ക് അത്രയധികം നേരം നീട്ടികൊണ്ടുപോയിരുന്നത്പോലുംഎനിക്ക് നിന്നെ കാണുകയും ചെയ്യാംപിന്നെ നീ ആകുമ്പോ എന്നെക്കാൾ നന്നായിട്ട് എന്റെ വർക്സ് തീർക്കുകയുംചെയ്യും."

            യാസിമിൻടെ മനസ്സിൽ സന്തോഷവും സങ്കടവും നിറഞ്ഞ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നുഅവൻ ആഗ്രഹിച്ചു സ്വന്തമാക്കാൻ ശ്രയമിക്കുന്ന പെൺകുട്ടി ഇങ്ങോട്ട് ഇഷ്ടംപറഞ്ഞിരിക്കുന്നുലോകം അവന്റെ കാൽക്കീഴിൽ വന്നതുപോലെ അവന് അനുഭവപ്പെട്ടുഎന്നാൽഅവന്റെ മുന്നിൽ അവൾക്കൊപ്പം ചിലവഴിക്കാൻ ഒരു മാസംപോലും തികച്ചില്ലഎന്നുള്ള വസ്തുത കരിനിഴൽ ആയി നിന്നുഇനിയുള്ള ഒരു മാസം അവർക്കിടയിലെ നല്ല ഓർമകൾക്കായി മാറ്റിവെക്കാൻ അവൻ തീരുമാനിച്ചുഅവൾ ഇപ്പോൾ അവന്റെ പ്രണയിനിആയിരിക്കുന്നുആരോടും പറയാംആരെയും ഭയക്കേണ്ടഅവൾ അവണ്ടേത് മാത്രമാണ്.

            അവർക്ക് രാത്രികളിലെ യാത്രകൾ പതിവായിതുടങ്ങിയിരിക്കുന്നു യാത്രകളിലെല്ലാംഅവൾ അവണ്ടേത് മാത്രമായിത്തീർന്നുഅവൾ നൽകിയിരുന്ന ചുംബനങ്ങൾ നൈറ്റ്ഷിഫ്റ്റിലെ ഉറക്കത്തെ കെടുത്തിയിരുന്നുജോലിക്കിടയിലെ ഇടവേളകൾ ഭാവിയിലെ ഓരോ മാറ്റങ്ങൾക്കുമായി ചർച്ചചെയ്തുഅവൾക്ക് അവനിൽ പല മാറ്റങ്ങൾ വേണ്ടിയിരുന്നു.അതിലൊന്ന് തന്നെമറ്റൊരു നല്ല ജോബ് ആയിരുന്നു.

അവൾ ഓഫീസിൽ നിന്ന് പോയാൽ ഉടൻ തന്നെ വേറെ ജോബ് നോക്കണം എന്നുള്ളതാണ് അവളുടെ നിബദ്ധനപുതിയ ജോബിന് നല്ല ശബ്ബളം അനുവാര്യമാണ്അങ്ങനെ അവൾആഗ്രഹിച്ചതൊക്കെയും അവൾ അവനോട് പറഞ്ഞു.

            അവരുടെ അടുപ്പം ഉൾകൊള്ളാൻ പറ്റാത്ത സുഹൃത്തുക്കളുടെ പ്രേരണയുടെ ഫലംകൊണ്ടാവണംഅവൾ രാജിവെച്ചുപോകുന്ന മാസത്തെ ഷിഫ്റ്റിൽ രണ്ടുപേരെയും വ്യത്യസ്ഥഷിഫ്റ്റുകളിലേക്കിട്ടുയാസിം വളരെ ദേഷ്യത്തോടെ  തീരുമാനത്തെ എതിർത്തുവെങ്കിലും ഫലം ഒന്നുംതന്നെ ഉണ്ടായില്ലഎന്നാൽഅവൾ പടിയിറങ്ങുന്ന അവസാന ദിവസം മാത്രം അവൾക്കൊപ്പം ഒരേ ഷിഫ്റ്റിൽ വന്ന് വർക്ക് ചെയ്യുവാൻ മാനേജർ അനുവാദം നൽകി.

            തലേ ദിവസത്തെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയ യാസിംഉടൻ തന്നെ റെഡിയായി അടുത്ത ഷിഫ്റ്റിലേക്ക് പുറപ്പെട്ടുവീട്ടുകാരുടെ ചോദ്യങ്ങൾക്ക് "വർക്ക് ലോഡ്എന്നുള്ളമറുപടി മാത്രമെ അവന് നൽകുവാൻ ഉണ്ടായിരുന്നുള്ളുഓഫീസിലേക്ക് എത്തിയ അവൻ അന്നത്തേക്കുള്ള ടാസ്കുകൾ വളരെ നേരത്തെ തന്നെ അസ്സെയ്ൻ ചെയ്ത വാങ്ങി പണിആരംഭിച്ചുപതിവിലും നേരത്തെ ആയി അന്ന് അവൻ തീർക്കുകയും ചെയ്തുലാസ്റ്റ് ദിവസത്തെ പ്ലാൻ അവൾ രാത്രിയിലെ മെസ്സേജിൽ വളരെ വ്യക്തമായി പറഞ്ഞിരുന്നുഎത്ര നേരത്തെവർക്ക് തീർക്കുന്നുവോബാക്കി ടൈം അവൾക്ക് മാത്രമായിട്ടുള്ളതാണ്അവന്റെ ഷിഫ്റ്റ് മാറിയുള്ള വരവിന്റെ ഉദ്ദേശതന്നെ അവളെയും കൂട്ടി പുറത്തേക്ക് പോകുകഅവസാനമായിഅവളെ വീട്ടിനടുത്തായ് കൊണ്ട് വിടുകയെന്നുള്ളതാണ്ദുബായിലേക്ക് പോയാൽ പിന്നെ അവൾ വരുന്നത് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആകാംചിലപ്പോൾ അതൊരു കാത്തിരിപ്പ്മാത്രമായ് ഒതുങ്ങുകയും ചെയ്യാംഎന്നാലും  ലാസ്റ്റ് ഡേ അവൾക്ക് മാത്രം കൊടുക്കാനുള്ളതാണ്.

            പല ചിന്തകൾ അവനെ അലട്ടികൊണ്ടിരുന്നുഉറക്കക്ഷീണം കണ്ണുകളെയും വല്ലാണ്ടങ് ഉപദ്രവിക്കാൻ തുടങ്ങിഅവന്റെ വർക്കിന്റെ അവസാനം ഘട്ടമെന്നോണം ഒരു ഇഎക്സിഎടുത്ത റൺ ചെയ്തുഎന്നാൽ ഇഎക്സി റണ്ണാകുന്നത് നോക്കിയിരിക്കുകയായിരുന്ന യാസിമിന്റെ കണ്ണുകൾനിറഞ്ഞുഅവൻ തലയിൽ കൈകൾവെച്ചുകൊണ്ട് അവളുടെ മുഖത്തേക്ക്നോക്കിപതിവിലും വിപരീതമായി എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നുഅവൾ അവന്റെ അടുത്തേക്ക് ഓടിയെത്തിസിസ്റ്റത്തിലേക്ക് നോക്കിയ അവളുടെ തൊണ്ടകൾ ഇടറിയാസിംഓടിച്ച ഇഎക്സി മാറിപ്പോയിരിക്കുന്നുഇതുവരെ ചെയ്ത വർക്കുകൾ ഫലമില്ലാതായിരിക്കുന്നുഅവൻ ചെയ്തുതീർത്ത ഫയൽസിലെ വിവരങ്ങളിൽ പലതും നഷ്ടപ്പെട്ടിരിക്കുന്നുഇത്സാധാരണയായി എല്ലാ ഡെവലപ്പേഴ്സിനും സംഭവിക്കാറുള്ളതാണെങ്കിലും ദിവസം സംഭവിച്ചതിൽ അവനൊട്ടും യോജിക്കാൻ പറ്റിയില്ല.

            പ്രോജക്ടിന്റെ റിലീസ് ദിവസം ഉണ്ടായിരിക്കുന്ന  ബഗ് ചെയ്തു തീർത്തെങ്കിൽ മാത്രമേ ഇനി യാസിമിന് ഓഫീസിൽ നിന്ന് ഇറങ്ങുവാൻ കഴിയുകയുള്ളുഅടുത്തേക്ക്വന്നവരെല്ലാം തന്നെ ആശ്വാസവാക്കുകൾ പറഞ്ഞപോയ്എന്നാൽ അവന്റെയുള്ളിലെ ചിന്ത മറ്റൊന്നായിരുന്നുജെസ്സീക്കയെ യാത്ര അയക്കാനായിപ്പോകാൻ അവന് സാധിക്കില്ലആസങ്കടം അവനെ തീരെയൊന്നുമല്ല തളർത്തിയത്എട്ട് മണിക്കൂർകൊണ്ട് തീർത്ത ഫയലുകൾഇനിയും അവൻ ഒന്നുക്കൂടി ചെയ്യേണ്ടി ഇരിക്കുന്നു

അവന്റെ നിസ്സഹായാവസ്ഥ വളരെ ബോധ്യമുള്ള അവൾഅവന്റെ തോളുകളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

"പുറത്തേക്ക് വരൂഒരു പതിനഞ്ച് മിനിറ്റുകൾ എനിക്കായി വേണം."

തൊട്ടടുത്ത ബസ്സ്റ്റാണ്ടിലേക്കായിരുന്നു അവർ നടന്നു നീങ്ങിയത്നടക്കുന്നതിനിടയിലെ അവളുടെ ആശ്വാസവാക്കുകൾ ഒന്നുംതന്നെ അവന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.എന്തിനായിട്ടാണോ അവനിന്ന് ഓഫീസിലേക്ക് വന്നത് കാര്യം മാത്രം നടക്കാൻപോകുന്നില്ലഒരു ചെറിയ അശ്രദ്ധക്കൊണ്ട് ഉണ്ടായ നഷ്ടം മാത്രമാണത്ഉറക്കക്ഷീണം നിഴലിക്കുന്നകണ്ണുകളെ തുടച്ചുകൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കിഇനി അടുത്തൊന്നും കാണുവാൻ സാധിക്കാത്ത അവളെഎന്ത് പറഞ്ഞവൻ യാത്ര അയക്കും?.

            അല്പസമയത്തെ നിശ്ശബ്ദതക്കിടയിൽഅവളെ കയറ്റിവിടേണ്ട ബസ്സ് വരുന്നത് അവന്റെ ശ്രദ്ധയിൽപെട്ടുഅവൾ ബസ്സ്‌ കയറിപ്പോകുന്നത് അവന് കണ്ടുന്നിക്കാനും പറ്റില്ലായിരുന്നു.അവളുടെ കൈകളെ ചേർത്തുപിടിച് ചുംബിച്ചുകൊണ്ട് അവൻ തിരിഞ്ഞു നടന്നുഒരു യാത്രയയപ്പിന്ന് പോലും കാത്ത് നിൽക്കാതെ അവൻ നടന്നു നീങ്ങിനിറ കണ്ണുകളോടെനടന്ന്പോകുന്ന അവനെ ചുറ്റുമുള്ളവർ ശ്രദ്ധിച്ചിരുന്നെങ്കിലുംബസ്സിനുള്ളിൽ ഒറ്റയ്ക്കിരുന്നു കരയുന്ന അവളെ ആരും ശ്രദ്ധിക്കാൻ ഇടയില്ല.

 

ഓഫീസിലേക്കുള്ള പടികൾ വീണ്ടും നടന്നകയറുമ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചിരിക്കണംഇതുപോലൊരു അശ്രദ്ധയ്ക് തന്റെ കരിയറിൽ സ്ഥാനമുണ്ടാകില്ലെന്ന്.

                                    ****************************************

Srishti-2022   >>  Short Story - Malayalam   >>  യുദ്ധം

Manukumar V S

Flytxt BV

യുദ്ധം

ചുറ്റും വെടിയൊച്ചകളും ആരവങ്ങളും മാത്രം. വെടിയുണ്ടയേറ്റു ചിതറിത്തെറിച്ച രക്തത്തുള്ളികള്മണ്ണില്വീഴുമ്പോഴുള്ള പുതുമണം മൂക്കിലേക്കടിച്ചു കയറുന്നു. കണ്ണില്കാണുന്ന ശത്രുക്കളെയെല്ലാം ഒരാവേശത്തോടെ കൊന്നു മുന്നേറുകയാണ്; പെട്ടെന്നാണതു സംഭവിച്ചത്, പാഞ്ഞു വന്ന ഒരു വെടിയുണ്ട തോളില്തുളച്ചു കയറി, ഹാ....വല്ലാത്ത വേദന, പുളഞ്ഞുപോയി, പ്രാണന്പറിഞ്ഞു പോകുന്ന വേദന. ഇനി ഒരടി മുന്നോട്ടു നീങ്ങാന്പറ്റുമെന്ന് തോന്നുന്നില്ല.പക്ഷേ മനസ് പറഞ്ഞു വിജയം ഒരു വിളിപ്പാടകലെയാണ്.അതേ, വിജയം, അതിന്റെ ലഹരി, അതെപ്പറ്റിയാലോചിച്ചപ്പോള്‍  മറ്റെല്ലാം മറന്നു, മുന്നോട്ടു തന്നെ നീങ്ങി. പൊരിഞ്ഞ യുദ്ധം . രണ്ടിടത്തും നല്ല ആള്നാശം ഉണ്ടായി. പക്ഷെ അന്തിമ വിജയം നാം നേടിക്കഴിഞ്ഞു. ശത്രു സൈന്യത്തെ ഏതാണ്ട് പൂര്ണമായിത്തന്നെ തകര്ത്തിരിക്കുകയാണ്. പിന്നില്വിജയക്കൊടി പാറിക്കളിച്ചു. യുദ്ധവിജയത്തിന്റെ ലഹരിയില്മദിച്ചു നില്ക്കുകയാണ് എല്ലാവരും. എന്നിട്ടും എന്തോ ഒരു വിഷാദം മനസ്സില്തളം കെട്ടി കിടക്കുന്നു, സന്തോഷിക്കാന്കഴിയുന്നില്ല. തോളിലെ വേദന മൂലമാണോ...?, അല്ല.....ഇത് മറ്റെന്തോ ആണ്....മറ്റെന്തോ..........

            കുറച്ചു ദിവസമായി ഉറക്കമോന്നും അങ്ങോട്ട്ശരിയാകുന്നില്ല, എഴുന്നേറ്റു മുറ്റത്തിറങ്ങി വന്നിട്ടും കണ്ണൊന്നും നല്ലപോലെ തുറന്നു വരുന്നത് കുടിയില്ല. എങ്കിലും കുടവുമായി വെള്ളമെടുക്കാന്പോകുന്നവരെ അകലെ കാണാം. ഇന്നും വെള്ളത്തിന്റെ വണ്ടി വന്നില്ലത്രേ. രണ്ടു ദിവസമായി അത് വന്നിട്ട്, വീട്ടിലാണെങ്കില്ഒരു തുള്ളി വെള്ളമില്ല. ഇന്നലെ അമ്മ കുറെ ദൂരെയുള്ള ഒരു കുളത്തില്നിന്നും കുറച്ചു വെള്ളം കൊണ്ടുവന്നിരുന്നു. നേരിയ മഞ്ഞ നിറം കലര്ന്ന വെള്ളമായിരുന്നെങ്കിലും അതാണ്പാചകത്തിനും മറ്റാവശ്യങ്ങള്ക്കും ഉപയോഗിച്ചത്.ഇന്നിപ്പോള്അമ്മക്ക് കാലുവേദന കലശലാണെന്നു തോന്നുന്നു. എങ്കിലും ഒരു പരിഭവവും പറയാതെ രണ്ടു കുടവുമായി അമ്മ മുറ്റത്തേക്കിറങ്ങി വന്നു. "കാലു വയ്യാതെ അമ്മ ഇന്ന് പോകേണ്ട, ഞാന്പൊയീ വെള്ളം കൊണ്ടുവരാം", മനസില്ലാമാനസോടെയാണ് പറഞ്ഞതെങ്കിലും, അതോരനിവാര്യത ആയിരുന്നു, അമ്മക്ക് കാലിനു തീരെ മേല. സാരമില്ലെന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും അവസാനം അമ്മ നിര്ബന്ധത്തിനു വഴങ്ങി കുടങ്ങള്തന്നിട്ട് അകത്തേക്ക് പോയി. അന്നും രണ്ടു കുടം വെള്ളം കൊണ്ട് കാര്യങ്ങളൊക്കെ കഴിക്കേണ്ടി വന്നു. വെള്ളത്തിന്റെ മഞ്ഞ നിറം ലേശം കുടിയോ എന്ന് സംശയം!.

            വെള്ളം കൊണ്ട് വരുന്ന ടാങ്കേര്ലോറി വരാത്തതിന്റെ കാരണം പിറ്റേന്നാണ് അറിഞ്ഞത്, അവര്വെള്ളമെടുക്കാറുണ്ടായിരുന്ന പുഴയും വറ്റിത്തുടങ്ങിയത്രേ, ഇപ്പോള്അവിടെ റേഷന്വച്ചാണ് വെള്ളം എടുക്കാന്അനുവദിക്കുന്നത്. പിന്നെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ വേണം വെള്ളം ഇവിടെത്തിക്കാന്‍. ...ഇപ്പോഴാ ഓര്ത്തത്‌, വടക്കേ മുക്കിലെ റോഡിന്റെ നടുക്കുള്ള  കുഴിയില്കുറെ വെള്ളം കേറി കിടക്കുന്നത് കണ്ടു, എങ്ങിനെ വന്നതാണെന്ന് അറിയില്ല, എങ്കിലും ഇന്ന് അവിടുന്ന് വെള്ളം എടുത്താലോ  എന്നൊരാലോചന, ഇത്രയും ദൂരം നടന്നു കുളം വരെ പോകേണ്ടല്ലോ. പിന്നെ വെള്ളത്തിന്മഞ്ഞ നിറത്തിന് പകരം തവിട്ടു നിറമാണെന്ന് മാത്രം,അതിപ്പോ ഒരു പ്രശ്നമായി തോന്നുന്നേ ഇല്ല.

                      ആരോ പറഞ്ഞു കേട്ട്, ടാങ്കേര്ലോറിക്കാര്അടുത്ത ഗ്രാമത്തില്വെള്ളമെത്തിക്കാറുണ്ടെന്നു. ഹാ....അവര്കുടുതല്കാശ് കൊടുത്തു കാണും, മാത്രമല്ല അവിടേക്ക് നല്ല റോഡുമുണ്ട്‌. പക്ഷെ അത് മാത്രമല്ല കാരണം എന്ന് പിന്നീട് മനസിലായി. സംസ്ഥാനം  ഭരിക്കുന്ന മന്ത്രിയുടെ സ്വന്തം സ്ഥലമാണല്ലോ അത്, അതാണ്പ്രധാന കാരണം. ഇനിമുതല്എവിടെയെങ്കിലും ഒരിടത്തെ അവര്ക്ക് വെള്ളം കൊടുക്കാന്പറ്റുവത്രേ, എന്താ ചെയ്യാ?. മന്ത്രിയെ കണ്ടു നോക്കി , ഉടനെ പൈപ്പ് കണക്ഷന്ഇട്ടു തരാം എന്ന് അദ്ദേഹം വാഗ്ദാനവും നല്കി. പക്ഷെ പൈപ്പ് കണക്ഷന്രണ്ടു വര്ഷത്തിനു മുന്പേ ഉള്ളതാണെന്നും, അതില്വെള്ളം മാത്രമാണ് ഇല്ലാത്തതെന്നും ആരോ അദേഹത്തെ ഓര്മിപ്പിച്ചു. അതുടന്ശരിയാക്കാമെന്ന് പറഞ്ഞു അങ്ങേരു തടിതപ്പി. എവിടെ ശരിയാവാന്‍?, അതിനു വെള്ളമെവിടെ?.

         ഒരാഴ്ചകൊണ്ട് ജലക്ഷാമം രൂക്ഷമായി. ചെളിവെള്ളമെങ്കിലും കിട്ടിയിരുന്ന കുളവും വറ്റി.....ഇനിയെന്ത്?....എല്ലാവരും കൂടിയാലോചന തുടങ്ങി. പല അഭിപ്രായങ്ങളും ഉയര്ന്നു വന്നു. അവസാനം ഒരു തീരുമാനത്തിലെത്തി. വെള്ളമില്ലാതെ എന്തായാലും ജീവിക്കാന് കഴിയില്ല, മാത്രമല്ല അടുത്ത ഗ്രാമക്കാര്നമ്മുടെ അവസ്ഥയിലും സുഖിച്ചു കഴിയുന്നു...അത് പാടില്ല...അത് തടയണം...അതിനു ഒരു വഴിയേ ഉള്ളു.....ടാങ്കേര്ലോറി പിടിച്ചെടുക്കുക...

അടുത്ത ദിവസം അതിനുള്ള തയ്യാറെടുപ്പുകള്എല്ലാം നടത്തി. നാട്ടിലെ ആരോഗ്യവാന്മാരായ ചെറുപ്പക്കാരെയെല്ലാം സംഘം ചേര്ത്തു. പട്ടാളക്കാരനാകാന്സ്വപ്നം കണ്ടു നടന്നിരുന്നത് കൊണ്ടും, കൂട്ടത്തില്നല്ല ആരോഗ്യവാനായത്കൊണ്ടും സംഘത്തിന്റെ നേതാവാകാന്പറ്റി. ഒരു യുദ്ധത്തില്പങ്കെടുക്കണം എന്നുള്ളതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ മോഹം, അതോ നടന്നില്ല, പിന്നെ ഇങ്ങനെയെങ്കിലും ആഗ്രഹം ഒന്ന് സഫലമാകട്ടെ. എന്തോ വലിയ ഒരു ആവേശം മനസ്സില്തോന്നുന്നു, മറ്റൊന്നിലും ശ്രദ്ധിക്കാന്കഴിയുന്നില്ല, യുദ്ധം...യുദ്ധം മാത്രമാണ് മനസ്സില്‍. 

      അങ്ങിനെ ദിവസം വന്നെത്തി.എല്ലാ പദ്ധതികളും തയ്യാറാക്കി, എല്ലാവരെയും അതതു സ്ഥാനങ്ങളില്നിലയുറപ്പിച്ചു നിര്ത്തി. കയ്യില്ഉള്ളത് ഒരു വടി മാത്രമായിരുന്നെങ്കിലും ഒരു . 47 പിടിച്ചു നില്ക്കുന്ന പോലെയാണ് തോന്നിയത്. ടാങ്കേര്ലോറി ഏതാണ്ട്  9 മണിയോടടുപ്പിച്ച് അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലേക്ക് തിരിഞ്ഞു. മുന്നിശ്ചയപ്രകാരം ആക്രമണം തുടങ്ങി. പക്ഷെ വിചാരിച്ചത് പോലെയായിരുന്നില്ല കാര്യങ്ങള്‍, ലോറിയുടെ  പിറകെ ഒരു ജീപ്പ് നിറയെ അവരുടെ ആള്ക്കാര്ഉണ്ടായിരുന്നു. പക്ഷെ രണഭൂമിയില്തോറ്റോടാന്പാടില്ലല്ലോ, ശക്തമായി എതിര്ത്ത് നിന്നു . ഓരോരുത്തരെയായി അടിച്ചു വിഴ്ത്തിക്കൊണ്ട് മുന്നേറുമ്പോള്സിരകളില്യുദ്ധത്തിന്റെ ലഹരി പതഞ്ഞു. പെട്ടെന്നാണ് എവിടെ നിന്നോ ഒരടി വലത്തേ തോളില്കൊണ്ടത്‌. ഹാ..വല്ലാത്ത വേദന....പുളഞ്ഞു പോയി....പ്രാണന്പറിഞ്ഞു പോകുന്നതുപോലെ, ഇനി ഒരടി മുന്നോട്ടു നീങ്ങാന്കഴിയുമെന്ന് തോന്നുന്നില്ല, പക്ഷെ നിന്നില്ലാ, വിജയം ഒരു വിളിപ്പാടകലെയാണ് , അതിന്റെ ലഹരിയില്വേദനയെല്ലാം മറന്നു.പൊരിഞ്ഞ യുദ്ധം...........പക്ഷെ അവസാന വിജയം നമ്മള്തന്നെ നേടി.....ലോറി നമ്മള്കൈക്കലാക്കി കഴിഞ്ഞു. വിജയം......അതിന്റെ ലഹരിയില്എല്ലാവരും മതിമറന്നാഘോഷിക്കുകയാണ്. പക്ഷേ  എന്തോ ഒരു വിഷാദം മനസ്സില്കയറിക്കൂടി....എന്തോ ഒരു വല്ലായ്മ....തോളിന്റെ വേദന മൂലമാണോ?....അല്ല..ഇത് മറ്റെന്തോ ആണ്...മറ്റെന്തോ....

      ടാങ്കേര്ലോറിയുമായി ഞങ്ങളെത്തുന്നത് കണ്ടു എല്ലാവരും സന്തോഷത്തോടെ  ഓടിയെത്തി, പാത്രങ്ങളില്വെള്ളം നിറച്ചു മടങ്ങിപ്പോയി. ഒഴിഞ്ഞ ടാങ്കേര്ലോറിയില്നോക്കി നിന്നപ്പോള് വിഷാദത്തിന്റെ കാരണം മനസിലായി.......നാളെ......നാളെ എന്ത് ചെയ്യും.....ഇത്രയും കഷ്ട്ടപ്പെട്ടിട്ടു കിട്ടിയ ഒരു ടാങ്കേര്വെള്ളം തീർന്നു  കഴിഞ്ഞു.....ഇനി നാളെയും ഇത് പോലെ തന്നെ.....അതേ....അടുത്ത യുദ്ധം......ഒരു യുദ്ധവും അവസാനിക്കാറില്ല....അഥവാ അവസാനിച്ചാല്തന്നെ അത് മറ്റൊരു യുദ്ധത്തിന്റെ തുടക്കം മാത്രമായിരിക്കും....കൂടുതൽ വലിയ ഒരു യുദ്ധത്തിന്റെ..

Srishti-2022   >>  Short Story - Malayalam   >>  മീ ടൂ

Dhanesh Nair

RM Results

മീ ടൂ

എനിക്ക് നീ എന്തിന് പിങ്ക് നിറം തന്നു ? അവൾ അവനോട് ചോദിച്ചു . സിന്ദൂരം അണിയുന്ന നിനക്ക് ചുവപ്പ് നൽകട്ടെ? അസ്തമയ സൂര്യൻ്റെ മഷിത്തണ്ടിൽ നിന്ന് അവൻ അവൾക്കായി ചുവപ്പ് നിറം എടുത്തു. അതും നിനക്ക് വിധേയത്വം പ്രകടിപ്പിക്കുന്ന സിന്ദൂരം, വൃത്തികെട്ട കണ്ണുകളിൽ നിന്ന് രക്ഷ നേടാനാണ് ഞാൻ അത് ധരിക്കുന്നത്. നിൻ്റെ കുഞ്ഞിന് ജീവാമൃതം പകരാൻ ചുരത്തുന്ന മുലപ്പാലിൻ്റെ തൂവെള്ള നല്കിയാലോ? വേണ്ട ! നിൻ്റെ ക്യാൻവാസിനും, എനിക്കും തമ്മിലുള്ള അന്തരം മനസിലാക്കാതിരിക്കാനുള്ള നിൻ്റെ വക്രബുദ്ധി . എൻ്റെ ജീവിതം മുഴുവൻ നിൻ്റെ ഔദാര്യത്തിൽ കഴിയണം എന്നാണോ?

ക്രോധാധിക്യത്താൽ അവൻ ക്യാൻവാസ് പിച്ചി ചീന്തി. അവളുടെ കീറി പറിഞ്ഞ ചിത്രത്തിൽ അവൻ കറുപ്പ് നിറം നൽകി. എല്ലാം നഷ്ടപെട്ടവനെ പോലെ ആർത്തു കരഞ്ഞു. എന്തോ ഒരു വേദന , നെഞ്ചിലേക്ക് ഒരു ചാട്ടുളി വീണ പോലെ. അവൻ അടയാൻ വെമ്പുന്ന കണ്ണുകൾ തുറക്കാൻ ശ്രമിച്ചു . മുന്നിൽ അവൾ! നീ എൻ്റെ സൃഷ്ട്ടാവാകാം , ഇഷ്ടാനിഷ്ടങ്ങൾ പറയുക എന്നത് എൻ്റെ അവകാശവും. എൻ്റെ നിറങ്ങളെ പിച്ചി ചീന്താൻ നിനക്ക് അവകാശമില്ല, ആക്രോശിച്ചു കൊണ്ട് അവൾ ബ്രഷ്ൻ്റെ കൂർത്ത മുന അവൻ്റെ നെഞ്ചിലേക്ക് ആഴ്ന്നിറക്കി .

Srishti-2022   >>  Short Story - Malayalam   >>  പുനര്‍ജനി

AKHIL

ARS T&TT

പുനര്‍ജനി

നേരം സന്ധ്യ കഴിഞ്ഞിരുന്നു. വഴിയുടെ ഇരുവശങ്ങളിലും പൂക്കള്വില്പ്പനയക്കായ്നിരത്തിവെച്ചിരിക്കുന്നുഅത്ര സുഗന്ധമുള്ള ഒരു തെരുവ് നഗരത്തില്ആദ്യാനുഭവം ആയിരുന്നു. തിരക്കേറിയ വഴിയില്ഞാന്തേടുന്ന ഡോക്ടറുടെ ക്ലിനിക്ഉണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടു നടന്നു. തെരുവിന്റെ ഒരു വശത്ത് ഒരു ചെറിയ കെട്ടിടത്തിന്റെ മുകള്നിലയില്അരണ്ടവെളിച്ചതിനു താഴെയുള്ള ബോര്ഡില്അദ്ധേഹത്തിന്റെ പേര് കണ്ടു. മുകള്നിലയിലേക്കുള്ള ഇടനാഴിയുടെ വശങ്ങളില്ഒരുപാട് പേര്തങ്ങളുടെ ഊഴം കാത്തു നില്കുന്നുചിലര്പടികളില്തളര്ന്നു ഇരിക്കുന്നു. രോഗികളെ ബുദ്ധിമുട്ടിക്കാതെ പടികള്കയറി ഞാന്ക്ലിനിക്കിനുള്ളിലെക്ക് കടന്നുരോഗികളെ അവര്വന്ന സമയക്രമത്തില്ഡോക്ടറുടെ അരികിലേക്ക് കടത്തിവിടാന്അവിടെ പ്രായംചെന്ന ഒരു സ്ത്രീ ഇരിക്കുന്നു. ഡോക്ടറോട് ഫോണില്സംസാരിച്ചിരുന്നുവെന്നും അദ്ദേഹകാണണമെന്ന് ആവശ്യപെട്ടതനുസരിച്ചു വന്നതാണെന്നും ഞാന്അറിയിച്ചു. വളരെ സ്നേഹത്തോടെ അവര്എനിക്ക് അവിടെ ഒഴിഞ്ഞ കിടന്നിരുന്ന കസേര കാട്ടി ഇരുന്നോളാനുംഉടനെ തന്നെ വിളിക്കാമെന്നും പറഞ്ഞു. രണ്ടു രോഗികളെ കൂടി കണ്ട ശേഷം ഡോക്ടര്എന്നെ ഉള്ളിലേക്ക് വിളിച്ചു. അദ്ദേഹം ഒരു ത്വക് രോഗ വിദഗ്ധന്ആണ്മൊബൈലിലും ടാബിലും ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയര്നെ കുറിച്ചും അത് ഉപയോഗിച്ച് ഡോക്ടര്ക്ക്സമയം ലാഭിക്കാനുള്ള മാര്ഗങ്ങളുഅദ്ദേഹത്തോട് വിശദീകരിച്ചു. ഒരു വര്ഷത്തെ സേവനത്തിനായി ഇത്ര തുക വേണ്ടി വരുമെന്നും ഞാന്പറഞ്ഞു. രോഗികള്ക്ക് ഗുണം ചെയുമെങ്ങില്തീര്ച്ചയായും വാങ്ങാമെന്നു ഡോക്ടറും വാക്ക് തന്നു.

തിരികെ പടികള്ഇറങ്ങി. ഡോക്ടറെ കുറിച്ചു കൂടുതല്അറിയാനുള്ള ആകാംക്ഷയോടെ  ക്ലിനിക്കിനു മുന്വശത്ത് പീടിക നടത്തുന്ന ആളോട് ഞാന് സംസാരിച്ചു. നഗരത്തിലെ തന്നെ അറിയപ്പെടുന്ന ഒരു എയിഡ്സ് ചികിത്സാ കേന്ദ്രം ആണത്രേ അവിടം. ഡോക്ടറെ കാണാനായി കാത്തുനില്ക്കുന്നവരില്പാതിയും മാറാരോഗികളും. ദിവസവും നൂറു പേരെങ്കിലും അദ്ധേഹത്തെ കാണാന്അവടെ വരുമെന്നും അറിഞ്ഞു. ഒരു കാര്യം കൂടി അയാള്പറഞ്ഞു. രോഗികളില്ഒരാളില്നിന്നുപോലും ഡോക്ടര്പ്രതിഭലം വാങ്ങില്ലന്നു മാത്രമല്ല അദ്ദേഹത്തിന്റെ കൈവശമുള്ള മരുന്നുകളും സൌജന്യമായി നല്കുമത്രേ. ഞാന്ക്ലിനിക്കില്കണ്ട സ്ത്രീയും ഡോക്ടറുടെ ഡ്രൈവറും രോഗികള്‍. മറ്റെങ്ങും തൊഴില്ചെയ്തു ജീവിക്കാനാകാതെ വന്ന അവരെ സംരക്ഷികാനും ഡോക്ടര്മനസ്സുകാണിച്ചു. പ്രതീക്ഷകളറ്റ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലേക്ക് കുറച്ചു ദിവസങ്ങള്കൂടി അവരുടെ പ്രിയപെട്ടവര്ക്കു വേണ്ടി മനുഷ്യന്എഴുതിചേര്ത്തുകൊണ്ടിരുന്നു

തിരികെ വരേണ്ടതില്ല എന്ന് ഉറപ്പിച്ചു ഞാന്നടന്നു. വഴിയിലെ സുഗന്ധം അപ്പൊഴെന്നെ  അതിശയിപ്പിച്ചില്ല. ഏതൊരു ആരാധനാലയത്തെക്കാളും പുണ്യമാണിവിടം എന്ന് തോന്നി.

     കഥയല്ല. അങ്ങനെയും ചില മനുഷ്യരുണ്ട്. മനുഷ്യരൂപമുള്ള ദൈവങ്ങള്‍. മറ്റുള്ളവരും അങ്ങനെ ആകണമെന്നല്ല. കഴിയണമെന്നുമില്ല. ജോലിയുടെ ഭാഗമായി  ഞങ്ങള് നഗരത്തില്കണ്ടിരുന്ന ഡോക്ടര്മാരില്പലരുടെയും ആദ്യ ചോദ്യം തന്നെ നിക്ഷേപത്തിന്റെ എത്ര മടങ്ങ്തിരികെകിട്ടും?  എന്നതായിരുന്നു. അവരില്നിന്നും മനുഷ്യന്വേറിട്ട്നില്കുന്നു.

Srishti-2022   >>  Short Story - Malayalam   >>  ഞാനും ഒരു # Me Too

BISMITHA B

Accelfrontline

ഞാനും ഒരു # Me Too

"അതെ , ഞാൻ ഒരു ഇരയാണ് ..പീഡിപ്പിക്കപ്പെട്ടവൾ ആണ് ...മുറിവേറ്റതും , നഷ്ടം സംഭവിച്ചതും എനിക്കാണ് ....അത് കൊണ്ട് ...?"


അഭിരാമി ചോദ്യഭാവത്തിൽ തനിക്കു നേരെ ഇരിക്കുന്ന മുഖങ്ങളിലേക്കു നോക്കി ...ആരും ഒന്നും മിണ്ടുന്നില്ല ....എല്ലാവരും തന്നെ  തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ് ...


"എന്തെ ...? ചോദ്യങ്ങളൊന്നും ബാക്കിയില്ലേ ആർക്കും ? ഇങ്ങനെയല്ലായിരുന്നല്ലോ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ വരെ ? എന്റെ ഫേസ്ബുക്കും , വാട്സ്ആപ്പും എന്ന് വേണ്ട എല്ലാ സോഷ്യൽ മീഡിയയുടെ ചുമരുകളിലും  ട്രോള്ളിയും , പുലഭ്യം പറഞ്ഞും നടന്ന നിങ്ങടെയൊക്കെ വായിലിപ്പോൾ നാക്കില്ലേ .....?

അല്ല , അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ....എന്താ നിങ്ങൾക്കൊക്കെ വേണ്ടത് ? നിങ്ങൾക്കു അറിയേണ്ടതൊക്ക ഞാൻ പറഞ്ഞു തരാം , പക്ഷെ ചോദ്യങ്ങളും സംശയങ്ങളും ഇന്ന് കൊണ്ട് തീർത്തോളണം ....ഇന്നത്തേക്ക് ശേഷം  - "അഭിരാമി ....പീഡനത്തിനിരയാക്കപ്പെട്ടവൾ എന്ന നിലയ്ക്ക് കുട്ടിക്ക് എന്താണ് പറയാനുള്ളതെന്നു ചോദിച്ചു ഒരുത്തനെയും എന്റെ മുന്നിൽ കണ്ടു പോകരുത് ..."

 


വീണ്ടും നിശബ്ദയായി അവൾ മുന്നിലിരിക്കുന്നവരെ നോക്കി ....ഇത്തവണ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ചോദ്യം അവൾക്കു നേരെ ഉയർന്നു ...


"ഇത്രയും നാൾ നിശ്ശബ്ദയായിരുന്ന അഭിരാമിക്ക് പെട്ടെന്നെന്തേ വാ തുറക്കാൻ തോന്നി ? ഒരു ഹാഷ് ടാഗ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവോ ? "


അഭിരാമിയുടെ മുഖത്തു പുച്ഛം ...


"അതെ , ഒരു ഹാഷ് ടാഗ് കിട്ടാൻ കാത്തിരിക്കുകയായിരുന്നു .അത് കൊണ്ട് ?"


ചോദ്യകർത്താവിന്റെ വായിൽ നിന്നും പുറത്തേക്കുന്തി വന്ന അടുത്ത ചോദ്യം അഭിരാമി കൈകൾ ഉയർത്തി തടഞ്ഞു ....


"തനിക്കറിയോ ..., എനിക്കെന്താണ് സംഭവിച്ചത് എന്ന് ? ഇരിക്കുന്നവരിൽ ആരെങ്കിലും വന്നു ഒന്ന് അന്വേഷിച്ചോ , നിനക്കെന്തു സഹായമാണ് ഞങ്ങൾ ചെയേണ്ടത് എന്ന് ?ആരും ഒന്നും അന്വേഷിച്ചില്ല , പകരം ഇര എന്ന പേര് നൽകി ആദരിച്ചു ....


ഈശ്വരനും മുകളിൽ ഞാൻ പ്രതിഷ്ഠിച്ച എന്റെ പ്രിയപ്പെട്ട ഗുരുനാഥനിൽ നിന്നും എനിക്കുണ്ടായ ഏറ്റവും മോശമായ അനുഭവം മറ്റാരോടും പറയാൻ കഴിയാതെ വിങ്ങിയ എന്റെ മനസ്സിന്റെ നൊമ്പരങ്ങൾ നിങ്ങൾ ആരെങ്കിലും അറിഞ്ഞിരുന്നോ

ഒന്ന് വാ തുറന്നതിനു  നാട്ടിലാകെ പ്രചരിച്ച   സ്വന്തം മകളുടെ അശ്ളീല  വീഡിയോ കണ്ടു കൂട്ട ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിനെ നിങ്ങൾ ഓർക്കുന്നുണ്ടോ ?അവിടം കൊണ്ട് അവസാനിച്ചോ എന്തെങ്കിലും


കോടതിയിലെ ചോദ്യ വേളകളിൽ ഒരു വേശ്യയായി ഞാൻ മുദ്രകുത്തപെട്ടപ്പോൾ നിങ്ങളൊക്കെ തന്നെ അല്ലെ അത് ആഘോഷമാക്കിയത് ?അന്ന് മുതൽ ഇന്നോളം ഒരു രാത്രിയുടെ വില പറഞ്ഞു എന്നെ തേടിയെത്തുന്ന ആൾക്കാരുടെ എണ്ണം നിങ്ങൾക്കറിയാമോ ?


നാട്ടുകാർക്ക് മുന്നിൽ തല ഉയർത്തിപ്പിടിക്കാൻ കഴിയാതെ , ബന്ധുക്കളുടെ തുണയില്ലാതെ ,ഇരുട്ടിനേക്കാൾ വെളിച്ചത്തിനെ ഭയന്ന് ജീവിച്ച ഒരു പെണ്ണിന്റെ വേദന നിങ്ങൾക്കാർക്കും മനസിലാകില്ല ,അത് മനസ്സിലാക്കണമെങ്കിൽ നിങ്ങളുടെ അമ്മയ്ക്കോ , മക്കൾക്കോ സഹോദരിമാർക്കോ ഇത് പോലൊരു ഗതി വരണം ....."


"ഞങ്ങൾ എന്ത് ചെയ്യണം എന്നാണ് മിസ് .അഭിരാമി പറയുന്നത് ?"


"വാ തുറക്കുന്ന പെണ്ണിനെ ഇരയായല്ല , വേദന അനുഭവിക്കുന്ന ഒരു മനുഷ്യനായി കാണണം , അവളെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതെ കൂടെ നിൽക്കണം ......ഹമ് ...അതൊക്കെ സ്വപ്നങ്ങളിൽ മാത്രം നടക്കുന്ന കാര്യമാ സുഹൃത്തേ ,,,,,,നിങ്ങൾ മീഡിയ എന്നും സെൻസേഷൻസ്ന്റെ പുറകെയാണല്ലോ ......റേറ്റിംഗ് കൂട്ടാൻ നടക്കുന്ന നിങ്ങളോടൊന്നും ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ....


ചോദ്യ ശരങ്ങൾ മതിയായി എങ്കിൽ ഞാൻ പോകുന്നു  . ഞാനും ഒരു #ME TOO ആണ് ...എനിക്കെല്ലാം ഇല്ലാതാക്കിയ ആരാധ്യ പുരുഷൻ  ഇന്നും സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു ....അയാൾ  ജീവിക്കട്ടെ അല്ലെ ,...."

അഭിരാമി പറഞ്ഞു മതിയാക്കി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

അവളുടെ  മുഖത്തേക്ക് തുരു തുരാ ഫ്ലാഷുകൾ മിന്നി മറഞ്ഞു ....



                                                 *****************************    


കാറിലിരിക്കുമ്പോൾ അവൾ തീർത്തും സന്തോഷവതിയാണെന്നു സുധിക്ക്   തോന്നി ..


" അഭി ....നീ നല്ല സന്തോഷത്തിലാണല്ലോ ,എന്താ കാര്യം ?"


" അതെ സുധി , വളരെ സന്തോഷമുണ്ട് ...ഒരുപാട് നാളായി മനസ്സിൽ കിടന്ന വിങ്ങലുകളാണ് ഇന്ന് പുറത്തു വന്നത്  , അതിനു കാരണമായത് നീയാണ് ..അച്ഛനും അമ്മയും നഷ്ടപ്പെട്ടു , ആത്മഹത്യാ ശ്രമവും പരാജയപ്പെട്ടു  അഭയാശ്രമത്തിൽ കഴിഞ്ഞ എനിക്ക് നീ തന്ന ആത്മ ബലം ചെറുതൊന്നുമല്ല ......നീ തന്ന ധൈര്യമാണ് ഇന്നും എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നത്...." 


അവളുടെ കൈകളെ തന്റെ കൈക്കുള്ളിലേക്കു ചേർത്തു പിടിച്ചു കൊണ്ട് സുധി ചോദിച്ചു

 " ധൈര്യത്തിന്റെ തണലിൽ ഇനിയുള്ള ജീവിതം കൂടി തനിക്കു ജീവിച്ചു കൂടെ?" 


അഭിരാമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...


."ഇതിനു ഞാൻ എന്ത് മറുപടിയാ പറയുക ....ഒരു പുരുഷന്റെ കൈ പിടിക്കുമ്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ഉള്ള ധൈര്യം ഒരു പെണ്ണിന് നൽകുന്നത് അവളുടെ പരിശുദ്ധിയാണ് .... പരിശുദ്ധി എനിക്കിന്നില്ല സുധി ..ഒരു നിമിഷം കൊണ്ട് തനിച്ചായിപ്പോയ എനിക്ക് ജീവിക്കാനുള്ള ധൈര്യം സുധി തന്നില്ലേ ,അത് മതി എനിക്ക് ...അതിൽ കൂടുതലൊന്നും സ്വീകരിക്കാനും മാത്രം യോഗ്യതയൊന്നും എനിക്കില്ല ...."


സുധി ഒന്ന് പുഞ്ചിരിച്ചു ....


"അഭി , പരിശുദ്ധി ശരീരത്തിനല്ല , മനസ്സിനാണ് വേണ്ടത് ...അത് നിനക്ക് ആവോളമുണ്ട് ...അതെ എനിക്കും വേണ്ടു....."


അഭിരാമി എന്തെങ്കിലും പറയുന്നതിന് മുൻപേ സുധി അവളെ തന്റെ കരവലയത്തിൽ ഒതുക്കി ...


സുധിയുടെ ഉള്ളിലെരിയുന്ന അഗ്നിപർവ്വതത്തിന്റെ ചൂടറിയാതെ , തോളിൽ ചാഞ്ഞു കിടക്കുമ്പോൾ താൻ തനിച്ചല്ലെന്ന തിരിച്ചറിവിൽ അവളുടെ ചുണ്ടിലും അറിയാതെ ഒത്തു പുഞ്ചിരി വിടർന്നു ....



                                                 *****************************    


ഇനി വധുവിന്റെ ഒപ്പ്.....


വിറയ്ക്കുന്ന കരങ്ങളോടെ അവൾ പുതിയ ജീവിതത്തിനു ഒപ്പ് വയ്ച്ചു .സുധിയുടെ കയ്യും പിടിച്ചു നടക്കുമ്പോൾ ഒരു വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെടുന്ന പോലെ അവൾക്കു തോന്നി  ...


" നമ്മൾ എങ്ങോട്ടേക്കാ സുധി പോകുന്നത് ?"


" ആഹാ....നല്ല ചോദ്യം , കല്യാണം കഴിഞ്ഞാൽ പെണ്ണിനേയും കൊണ്ട് സാധാരണ എങ്ങോട്ടേക്കാ പോകാറ് എന്ന് പോലും നിനക്കറിയത്തില്ലേ ?"


" സുധിയുടെ അച്ഛനും അമ്മയുമൊക്കെ എന്നെ അംഗീകരിക്കുമോ ? " 


'"അമ്മ അംഗീകരിക്കും , പെങ്ങളും അംഗീകരിക്കും ....അച്ഛൻ എന്തായാലും അംഗീകരിക്കില്ല .."


"അപ്പോൾ നമ്മളെന്തു ചെയ്യും ?"


"ഒന്നും ചെയ്യില്ല , എന്റെ ഭാര്യയായി , എന്റെ വീട്ടിലെ മരുമകളായി , എന്റെ പെങ്ങളുടെ ഏട്ടത്തിയമ്മയായി , എന്റെ കൊച്ചുങ്ങളുടെ അമ്മയായി , അങ്ങനെ അങ്ങനെ വീട്ടിൽ നീ ജീവിക്കും .."


"..കൊഞ്ചാതെ വന്നു വണ്ടിയിൽ കയറെടി പെണ്ണെ.....അമ്മയവിടെ നില വിളക്കും കൊളുത്തി കാത്തു നിൽക്കുവാ ...."


ഒന്നും മനസ്സിലാകാതെ മനസ്സിലൊരായിരം ചോദ്യങ്ങളും , ഒരു കെട്ടു സംഘർഷങ്ങളുമായി അവൾ കാറിലേക്ക് കയറി ....



                                                 *****************************    


മുറ്റം നിറയെ മുല്ലച്ചെടികൾ നട്ടു പിടിപ്പിച്ച പരമ്പരാഗത നാലുകെട്ട് രീതിയിൽ നിർമിതമായ ഇരുനില വീടിനു മുന്നിൽ വണ്ടി നിന്നു...


"ഇറങ്ങു അഭി ...ഇനി മുതൽ ഇതാണ് നിന്റെ വീട് ..."


സുധിയുടെ  കരം ഗ്രഹിച്ചു അവൾ തന്റെ വലത്തെ പാദം നിലത്തൂന്നി ...അച്ഛനെയും അമ്മയെയും മനസ്സിൽ ധ്യാനിച്ച് പൂമുഖത്തേക്കു നടന്നു .....

കൈയിൽ നിലവിളക്കുമായി നിറ പുഞ്ചിരിയോടെ ഒരമ്മ ...അരികിൽ സുധിയുടെ പെങ്ങൾ ......അതിനും പുറകിലായി നിൽക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു ഭയം തോന്നി .......


അത് മനസ്സിലാക്കിയെന്നോണം സുധി പറഞ്ഞു .."പേടിക്കേണ്ട , അച്ഛനൊന്നും പറയില്ല ....ഞാൻ പരിചയപ്പെടുത്തിത്തരാം ..."


" വിളക്ക് വാങ്ങു മോളെ .....സന്തോഷത്തോടെ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു  കയറിവാ... "   - സുധിയുടെ അമ്മയാണ് ...അവൾ നിലവിളക്കും വാങ്ങി വലതു കാൽ പടിയിലേക്കു വച്ചു....


"സുധി ....ഇവളി വീട്ടിൽ കയറിയാൽ ഞാൻ ഇവിടുന്നു ഇറങ്ങും ...."


അഭിരാമി ഞെട്ടിത്തരിച്ചു ശബ്ദത്തിനുടമയെ നോക്കി ....


യാതൊരു ഭാവഭേദവുമില്ലാതെ സുധി അച്ഛനെ നോക്കി , പിന്നെ അഭിരാമിയോടായ് പറഞ്ഞു


 "അഭി ....ഇതാണ് എന്റെ അച്ഛൻ ...പ്രൊഫെസ്സർ ഗോപിനാഥൻ നായർ ..നീ കേട്ടിട്ടുണ്ടായിരിക്കും , കണ്ടിട്ടുമുണ്ടായിരിക്കും ....നിന്നെയും പഠിപ്പിച്ചിട്ടുണ്ടല്ലോ അല്ലെ ......"


അഭിരാമിയുടെ കണ്ണുകളിൽ നിന്നും കുടുകുടാ കണ്ണീർ ഉതിർന്നു വീണു 

.....അവൾ തളർന്നു താഴെ വീണേക്കുമോ എന്ന് സുധിക്ക് ഭയം തോന്നി ...


സുധിയുടെ 'അമ്മ അവളുടെ ചുമലിൽ  കൈകൾ വച്ചു , " മോള്  ഇതൊന്നും കേൾക്കണ്ടവിളക്ക് കൊണ്ട് പൂജാമുറിയിൽ വയ്ക്കു ...."


അഭിരാമിക്ക് പക്ഷെ ഒരടി പോലും നടക്കാൻ കഴിഞ്ഞില്ല ...


"ഡാ സുധി ....ഇവളെ ഇപ്പോൾ ഇവിടുന്നു ഇറക്കി വിട്ടോളണം , അല്ലെങ്കിൽ അവളെയും കൊണ്ട് നീ ഇവിടുന്നു ഇറങ്ങിക്കോളണം ....അമ്മയും മക്കളും ചേർന്ന് എന്നെ തോൽപ്പിക്കാനുള്ള ശ്രമമാണോ ?- ഗോപിനാഥൻ ദേഷ്യം കൊണ്ട് വിറച്ചു ...


" ഇവിടെ ആർക്കും ആരെയും തോൽപ്പിക്കണ്ടസുധിയും അഭിരാമിയും ഇവിടെ ജീവിക്കും , കൂടെ ഞാനും എന്റെ മോളും കാണും ...ഞങ്ങൾ ആരും  ഇവിടുന്നു ഇറങ്ങില്ല ...ഗോപിയേട്ടന്  അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇറങ്ങിപ്പോകാം ....." 


സുധിയുടെ അമ്മയുടെ ഉറച്ച തീരുമാനം കേട്ട് ശെരിക്കും ഞെട്ടിയത്  അഭിരാമിയായിരുന്നു ......അഭിയുടെ കൈയിൽ നിന്നും നിലവിളക്കു വാങ്ങി സുധി പൂജാമുറിയിൽ കൊണ്ട് വച്ചു ..തിരികെയെത്തി അവളുടെ കൈ പിടിച്ചു അച്ഛന് മുന്നിലായി നിന്നു കൊണ്ട് അവൻ പറഞ്ഞു ......


"ജീവിതത്തിൽ ഞാൻ ഒരു പെണ്ണിനേയും ഇതേ വരെ സ്നേഹിച്ചിട്ടില്ല ,പക്ഷെ  നിമിഷം മുതൽ അഭിരാമി എന്റെ പെണ്ണാണ് . മകന് ഇനിയെന്നും ഒരു പെണ്ണ് മതി ........മരണം വരെയും അതിനു മാറ്റമുണ്ടാകില്ല ......അച്ഛന്റെ തെറ്റ് തിരുത്താനുള്ളതല്ല മകന്റെ ജീവിതം ....ചെയ്തത് തെറ്റാണെന്നു ബോധ്യം വരുന്ന നാളിൽ മാത്രം ഇവളെ മരുമകളായി അംഗീകരിച്ചാൽ മതി ......ഇവൾ ഇവിടെ തന്നെ കാണും ...."


അഭിരാമിയെയും ചേർത്തു പിടിച്ചു സുധി മുറിയിലേക്ക് നടന്നു ...

അമ്മയും പെങ്ങളും തങ്ങളുടെ കാര്യങ്ങളിലേക്ക് വ്യാപൃതരായി ....

ഭൂമി പിളർന്നു താഴേക്കു പോയെങ്കിലെന്നു ആഗ്രഹിച്ചു പരിസരബോധം നഷ്ടപ്പെട്ടവനെപ്പോലെ ഗോപിനാഥൻ നായർ തറയിലേക്കിരുന്നു ....ആശ്വാസത്തിനായി ഒരു കരമെങ്കിലും തന്റെ നേരെ നീണ്ടെങ്കിൽ എന്ന് അയാൾ വെറുതെ വ്യാമോഹിച്ചു ....



                                                 *****************************    


"സുധി .....ഞാൻ.....എന്നോട് എങ്ങിനെ  ...."


സുധി അവളുടെ വായ പൊത്തി ...നെറ്റിയിൽ തലോടി ....ഒരച്ഛന്റെ വാത്സല്യത്തോടെ , ഒരു കാമുകന്റെ പ്രണയാതുരമായ ഹൃദയത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ......പിന്നെ അവളുടെ കാതിൽ പതിയെ മൊഴിഞ്ഞു ...


"ഇതാണ് ശരി ......മധുരതരമായ ഏറ്റവും വലിയ ശരി ....

"



                                                 *****************************    

ശുഭം 

Srishti-2022   >>  Short Story - Malayalam   >>  മംഗല്യയോഗം

Babitha Babu

UST Global

മംഗല്യയോഗം

എനിക്ക് മംഗല്യ യോഗമായി എന്ന് ഞാൻ അറിഞ്ഞത് അച്ഛന്റെ മുഖത്ത് നിന്നായിരുന്നു.. നെറ്റിയിൽ കൂടുതൽ ചുളിവുകൾ.. മുഖത്ത് ചിരിക്കു പകരം ടെൻഷൻ .. ഞാൻ അച്ഛന്റെ രാജ കുമാരിയായിരുന്നു.. അച്ഛന്റെ ഭാഗ്യം.. അത് കൊണ്ട് തന്നെ അച്ഛൻ എനിക്ക് വേണ്ടി തേടിയത് ഒരു രാജകുമാരനെ ആയിരുന്നു..

പക്ഷെ അമ്മ വിലക്കി കൊണ്ടിരുന്നു.. ഓരോ ആലോജന വരുമ്പോഴും അമ്മ ചോദിക്കും.. "ഇത് നമുക്ക് വേണോ, നമ്മുടെ കൊക്കിലൊതുങ്ങുന്ന ഒരു ബന്ധം പോരെ ? രാജകുമാരനെ തേടിപോയാ നമ്മുടെ മോളവിടെ വേലാകാരിയായി പോവില്ലേ "

അപ്പൊ അച്ഛൻ അഭിമാനത്തോടെ പറയും, " അതിനു ഞാനെന്റെ മോളെ കയ്യും വീശി പറഞ്ഞയക്കില്ല"

അമ്മ നിശബ്ദയാവും..

 

ഒടുവിൽ അച്ഛൻ കണ്ടെത്തി എന്റെ രാജകുമാരനെ.. അച്ഛൻ ആഗ്രഹിച്ച പോലെയുള്ള കുടുംബം.. ഞാൻ ആഗ്രഹിച്ച പോലെയുള്ള പയ്യൻ.. സന്തോഷത്തിന്റെ നാളുകൾ.. പക്ഷെ അമ്മയുടെ മുഖത്തെ വേവലാതി തീര്ന്നു കണ്ടില്ല.. ഒരു പുഞ്ചിരി പോലും കണ്ടില്ല..

പതിയെ പതിയെ അച്ഛന്റെ സന്തോഷവും മങ്ങിത്തുടങ്ങി.. സംസാരം കുറഞ്ഞു.. ഭക്ഷണം കുറഞ്ഞു.. വീട്ടിലേക്കു വരുന്നതെ കുറഞ്ഞു.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നതെ ഇല്ലായിരുന്നു..

പിന്നെ എനിക്ക് കാര്യം മനസിലായി.. രാജകുമാരന്റെ അച്ഛന്റെ പാന പാത്രം നിറക്കാൻ നെട്ടോട്ടമോടുകയാണ് എന്റെ അച്ഛനെന്നു.. വിവാഹം എനിക്ക് വേണ്ടെന്നു ഞാൻ പറഞ്ഞു.. പക്ഷെ അച്ഛന് വാശിയായിരുന്നു.. അച്ഛൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു.. ഒടുവിൽ, എല്ലാ പരിശ്രമങ്ങൾക്കും ശേഷം അച്ഛനത് പൂർത്തിയാക്കാൻ പറ്റി..

അന്ന് വൈകീട്ട് അച്ഛൻ നേരത്തെ വീടിലെത്തി.. സ്വൊരുകൂട്ടിയ പണമെല്ലാം മേശമേൽ വെച്ച് അമ്മയെ വിളിച്ചു.. നിറ കണ്ണുകളോടെ അമ്മയുടെ നെറ്റിയിൽ ചുംബിച്ചു.. എന്നിട്ട് പറഞ്ഞു, "നിന്റെ അച്ഛന്റെ രക്തമായിരുന്നു ഞാൻ കൈനീട്ടി വാങ്ങിയതെന്ന് ഞാൻ ഇപോഴാണ് അറിയുന്നത്.. എന്നോട് ക്ഷമിക്കണം.."

ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല കാഴ്ച ആയിരുന്നു അത്.. അതിന്റെ മനോഹാരിതയോടെ ഞാനെന്റെ രാജകുമാരനെ വിളിച്ചു പറഞ്ഞു, എനിക്കൊരു മനുഷ്യനെ വിവാഹം ചെയ്യാനാണ് താല്പര്യം എന്ന്.. ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം ഫോണ്കട്ട്ആയപ്പോൾ, അമ്മയുടെ മുഖത്ത് ഞാൻ ആദ്യമായി പ്രണയം കണ്ടു.. അച്ഛന്റെ മുഖത്ത് മനുഷത്വവും..

Srishti-2022   >>  Short Story - Malayalam   >>  നീലക്കണ്ണുകളുള്ള മാലാഖ

Santhosh Udayanan

EY

നീലക്കണ്ണുകളുള്ള മാലാഖ

കൊച്ചി കായൽ. എന്നെ എന്നും മോഹിപ്പിച്ചിരുന്നു അതിന്റെ ശാന്തത. പ്രക്ഷുബ്ദ്ധമായ കടലിനെ പുണരുമ്പോഴും ശാന്തത കൈവിടാത്ത അവിശ്വസനീയമായ പക്വത. എന്റെ മനസ്സ് കലങ്ങി മറിഞ്ഞ പല സന്ദർഭങ്ങളിലും ശാന്തത അനുഭവിക്കുവാൻ അവളുടെ തീരങ്ങൾ തേടി ഞാൻ പോയിട്ടുണ്ട്. വിശാലമായ കായൽപ്പരപ്പിലെ കുഞ്ഞോളങ്ങളോട് എന്റെ ഇഷ്ടവും ഇഷ്ടക്കേടും, വേദനയും പരിഭവവും, ആഗ്രഹങ്ങളും എല്ലാം പലപ്പോഴും പങ്കിട്ടിട്ടുമുണ്ട്. ബാല്യത്തിലും കൗമാരയൗവനങ്ങളിലും കൊച്ചിയിൽ അവധിക്കാലം ചിലവിടാൻ പോകുമ്പോഴെല്ലാം ഇതാവർത്തിക്കുമായിരുന്നു. ഒരു പക്ഷേ, കൂടിക്കാഴ്ചകൾ പിന്നീടും ജീവിതത്തിന്റെ ഭാഗമാക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു.

വളരെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും കണ്ടു. ഔദ്യോഗിക യാത്രയുടെ ഭാഗമായി താമസത്തിനായി കൊച്ചി കായലിനോട് ചേർന്നുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ഹോട്ടൽ തിരഞ്ഞെടുത്തതും പഴയ ഓർമ്മകളുടെ പ്രേരണയാൽ ആകണം. പ്രകൃതി ഏറ്റവും സുന്ദരിയാകുന്നത് സായന്തനത്തിന്റെ സിന്ദൂരപ്രഭയിൽ ആണല്ലോ! കൊച്ചി കായലിനും സൗന്ദര്യം പകർന്നു നൽകി അന്തിയോളം പണി എടുത്ത് തളർന്ന സൂര്യൻ അങ്ങ് ചക്രവാളത്തിൽ വിശ്രമത്തിനായി ചുവടുകൾ വച്ചു തുടങ്ങിയിരുന്നു. പകൽ സമയത്ത് പലപ്പോഴും മഴമേഘങ്ങൾ മൂടിപ്പുതപ്പിച്ചിട്ടും തണുപ്പിച്ചിട്ടും യാത്രാവേളയിൽ പൂർണ്ണകായനായി സ്വർണ്ണപ്രഭയിൽ തന്റെ വിടവാങ്ങൽ രാജകീയമാക്കിയ സൂര്യനെ നോക്കി ഞങ്ങൾ ഇരുന്നു. ഞാനും, കുഞ്ഞോളങ്ങളാൽ സുന്ദരിയായ കൊച്ചി കായലും.

എപ്പോഴോ പെയ്ത മഴയുടെ ഓർമ്മ പുതുക്കി തണുത്ത കാറ്റ് എന്നെ തഴുകി പോകുന്നുണ്ടായിരുന്നു. പറയാൻ ഒത്തിരിയുണ്ടായിരുന്നു ഞങ്ങൾക്ക്. കാലവും ജീവിതവും വരുത്തിയ മാറ്റങ്ങൾ. പലരും കുത്തിക്കോറി വരച്ചേൽപ്പിച്ച മുറിപ്പാടുകൾ. വിടരും മുമ്പേ കൊഴിഞ്ഞു പോയ കൊച്ചു സ്വപ്നങ്ങൾ. നെഞ്ചിലും നിനവിലും പേറി നടന്ന മോഹങ്ങൾ ഓർമ്മകളായ കഥകൾ. അങ്ങനെ എന്തെല്ലാം, എന്തെല്ലാം.

രാത്രിയുടെ ആദ്യയാമങ്ങളിൽ എപ്പോഴോ കായൽപ്പരപ്പിൽ തിളങ്ങുന്ന രണ്ട് ചെറിയ നീലമുത്തുകൾ ഞാൻ കണ്ടു.അത് എന്റെ അടുത്തേക്ക് വരുന്നതു പോലെ. അല്ല, എന്റെ അടുത്തേക്ക് തന്നെ. മുത്തുകൾ അല്ല അത്. തിളങ്ങുന്ന നീലക്കണ്ണുകൾ! വിടർന്ന നീലക്കണ്ണുകൾ! വിടർന്ന തിളങ്ങുന്ന നീലക്കണ്ണുകളുള്ള ഒരു മാലാഖ! മേനിയഴകിനേക്കാൾ മുഖമഴകിനാൽ വർണ്ണിക്കപ്പെട്ടു മാത്രം പരിചിതമായ അവളുടെ കണ്ണുകൾക്ക് എന്തൊരു ഭംഗി! അഴിച്ചിട്ട മുടിയിഴകളും ചെറിയ വട്ടമുഖവും നീലക്കണ്ണുകളുമുള്ള അവൾക്ക് ചിത്രകാരൻമാരുടെ കരവിരുതിനെക്കാൾ ഭംഗി തോന്നുന്നു.

മാലാഖമാർക്ക് ഭാഷയുണ്ടോ? അവൾക്ക് എന്റെ ഭാഷ മനസ്സിലാകുമോ? എന്റെ ഹൃദയത്തിന്റെ ഭാഷ! തിരികെ എന്നോട് എന്തെങ്കിലും പറയുമോ? എന്തു പറയാൻ! എപ്പോഴും ചിരിക്കുന്ന അവൾക്ക് എന്തുണ്ടാവും പറയാൻ! മാലാഖമാർക്ക് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണില്ലല്ലോ. അവയുണ്ടെങ്കിൽ നിരാശ കൂടെ ചേരും. അപ്പോൾ അവർക്ക് പ്രണയവും ഉണ്ടാകില്ല. അത് പേറ്റുനോവിനേക്കാൾ വേദനാജനകമാണല്ലോ. പിന്നെ എങ്ങനെ ചിരിക്കാൻ പറ്റും. ചിരിക്കാത്ത മാലാഖമാരുണ്ടോ? അങ്ങനെ ഒരു ചിത്രകാരനും കണ്ടിട്ടുണ്ടാവില്ല, ഞാനും.

എന്റെ ഏകാന്തത ഒഴിവാക്കാനായി കായൽ കരുതിവച്ച ഉപഹാരമാണോ നീലക്കണ്ണുകൾ? ഒഴുകി വരുന്ന എല്ലാ നദികളുടെ പ്രഹരവും ഏറ്റുവാങ്ങി ഏറെ ദൂരം താണ്ടി അലറിച്ചിരിക്കുന്ന കടലിന്റെ രൗദ്രവും ഉൾക്കൊണ്ട്, ചെറുഓളങ്ങളാൽ പുഞ്ചിരി തൂകുന്ന കായലിന്റെ വിശാലതയും പക്വതയുമില്ലെങ്കിലും, വിടർന്ന നീലക്കണ്ണുകൾ എനിക്ക് ഊർജ്ജവും പ്രസരിപ്പുമേകി തുടങ്ങിയിരിക്കുന്നു.

എപ്പോഴും കൂടെക്കാണുമെന്നു കരുതിയ നിഴലുപോലും വെളിച്ചമില്ലാതെയായപ്പോൾ എന്നെ വിട്ടുപോയി. അപ്പോഴും നീലക്കണ്ണുകൾ ഒപ്പമുണ്ടായിരുന്നു എനിക്ക് കൂട്ടായി. അവളുടെ കണ്ണുകൾ പ്രകാശം പരത്തുന്നുണ്ടായിരുന്നു. വെളിച്ചത്തിൽ അവളുടെ മുടിയിഴകൾ ഇളകുന്നത് എനിക്ക് കാണാം. പിന്നെ ചിരിയും. അവൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടാവുമോ ? സ്നേഹിച്ചവർ തള്ളിപ്പറഞ്ഞതിന്റെ വേദന അവൾ അറിഞ്ഞിട്ടുണ്ടാകുമോ ? അന്നും അവൾ ചിരിച്ചുവോ? അറിയില്ല! അവളുടെ നീലക്കണ്ണല്ലാതെ മറ്റൊന്നും എനിക്ക് നോക്കാനും കാണാനും കഴിയുന്നില്ല. അതാകട്ടെ തിളങ്ങിക്കൊണ്ടേയിരുന്നു.

തണുത്ത വീഞ്ഞിനും, ശീതീകരിച്ച മുറിയുടെ കുളിർമ്മയ്ക്കും, ഇമ്പമേറിയ പാട്ടുകൾക്കും, ആകാശത്ത് പരവതാനി വിരിച്ച നക്ഷത്രങ്ങൾക്കുമൊന്നും എന്റെ മനസ്സിനെയോ കണ്ണുകളെയോ അവളിൽ നിന്നകറ്റാൻ കഴിഞ്ഞില്ല. നേർത്ത വെളിച്ചത്തിൽ അവളുടെ നീലക്കണ്ണുകളുടെ ഭംഗി വർദ്ധിച്ചുകൊണ്ടേയിരുന്നു. ചിത്രങ്ങളിൽ കണ്ട മാലാഖമാരുടെ കണ്ണുകൾ വർണ്ണരഹിതമായിരുന്നു. അവൾക്ക് മാത്രം എന്തേ നീലക്കണ്ണുകൾ! അത് എന്നിൽ എന്ത് വികാരമാണ് ഉണർത്തുന്നത്? അറിയില്ല ! അവളുടെ നീലക്കണ്ണുകളിൽ നോക്കിയിരുന്ന് ഞാൻ ഉറങ്ങിപ്പോയി.

രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോഴും അവൾ അവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ, നീലക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നില്ല. ചിരി മാഞ്ഞിരുന്നു. ഞാൻ ഉണർന്നത് അവൾ അറിഞ്ഞിരുന്നില്ല. മാലാഖമാർക്കും വേദനയുണ്ടാകുമായിരിക്കും. മറ്റാരും അത് അറിയില്ല. ഇല്ല, ഞാനും അറിഞ്ഞില്ല. അവളെപ്പോലെ മറ്റുള്ളവരുടെ വേദനയകറ്റാൻ എനിക്കറിയില്ല. ഞാനുണർന്നത് അവൾ അറിയേണ്ട.പ്രഭാതസൂര്യൻ വീണ്ടും അവളുടെ ചിരിയുണർത്തും, അവളുടെ കണ്ണുകളെ പ്രകാശിപ്പിക്കും. വിടർന്ന നീലക്കണ്ണുകളെ ...

Srishti-2022   >>  Short Story - Malayalam   >>  തീ

Unnikrishnan R

Arackal Digital Solution

തീ

"അതെ  പാട്ടുമുറുക്കുമ്പോൾ  കാലുനിലത്തുറക്കില്ല , തീ ചുട്ടുപൊള്ളുന്ന തീ , തോട്ടത്തീർന്നു കഥ , നേരത്തു ഉറഞ്ഞു തുള്ളുന്നത് പണിക്കരല്ല , കാളി ... കരികാളി , തൊട്ടാ പപ്പടം പൊള്ളുന്നപോലെ  പൊള്ളും , വസൂരി വന്നാ പിന്നെ പറയണ്ടല്ലോ ?"

 

മടിയിൽ  തലവെച്ചുകിടന്ന  കണ്ണൻ എഴുന്നേറ്റു മുത്തശ്ശിയെനോക്കി . പേൻ നിറഞ്ഞ തല മാന്തി പൊളിച്ചുകൊണ്ടു ജാനു നിർവികാരയായി അവർക്കിടയിൽ ഒരു ഭാവവ്യത്യാസവും കൂടാതെ ഇരുന്നു .

 

"മക്കള്  പേടിക്കണ്ടാട്ടോ , കുട്ടിയോളെ ഒന്നും ചെയ്യൂല്ല  !" 
മുത്തശ്ശി  വായിൽ നുരഞ്ഞുപൊത്തിയ പുകയില മുറ്റത്തേക്ക് നീട്ടിത്തുപ്പി , തന്റെ കറപുരണ്ടു  ദ്രവിച്ച പല്ലുകാട്ടി  ചിരിച്ചുകൊണ്ട് പറഞ്ഞു .

 

"അപ്പോൾ ബഹളം വെക്കുന്ന കുട്ടിയോളെ പിടിക്കുംന്ന് വടക്കേലെ അമ്മിണിയേച്ചി പറഞ്ഞതോ  ?"
ജാനു  ഉദ്വേഗത്തോടെ ചോദിച്ചു .

 

കൊയ്തൊഴിഞ്ഞ പാടത്തെ  വരമ്പുകൾ  പോലെ  ശോഷിച്ച കാലുകൾ ഒന്ന് നീട്ടിവെച്ചു മുത്തശ്ശി അടുത്ത വെറ്റിലയിൽ പുകയിലത്തിരുകി  ഒന്നു  നെടുവീർപ്പിട്ടു .

"  അതവൾ ചുമ്മാ പറയണതല്ലേ , നുണ പറയുന്നവരേയും  കള്ളന്മാരെയും  മാത്രമേ വസൂരി പിടിക്കു ".


"പിടിച്ചാ ചത്തുപോകുമോ നമ്മള്  ? " കണ്ണൻ ഭയത്തോടെ ചോദിച്ചു .

"ചാവുകേ ...ഏയ്  തിളച്ച എണ്ണയിൽ വീണപോലെ പൊള്ളും , തെറ്റുചെയ്താൽ  ശിക്ഷ കിട്ടേണ്ടേ കണ്ണാ ."


"ആഹാ  ഇതുവരെ  കഥപറച്ചില് കഴിഞ്ഞില്ലേ  ?." കുട്ടികളുടെ അമ്മ ഭാനു  ഉമ്മറത്തേക്ക് കയറി വന്നു ചോദിച്ചു . മുത്തശ്ശി തന്റെ വായിൽ നിന്നും അവശേഷിച്ച പുകയിലപ്പുറത്തേക്കു തുപ്പികൊണ്ട് ചോദിച്ചു "കഞ്ഞി കാലായോ  ?"


"എപ്പോഴേ ആയിരിക്കുന്നു , വന്ന് കഴിച്ചിട്ട് കിടക്ക് , കഥയൊക്കെ  ഇനി നാളെ പറയാം " ഭാനു തന്റെ സാരിത്തലപ്പ് കൊണ്ട് പിൻകഴുത്തിൽ  ഒലിച്ചിറങ്ങിയ വിയർപ്പു തുടച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി . കണ്ണൻ മുത്തശ്ശിയുടെ അടുത്തേക്ക് കുറച്ചുകൂടി അടുത്തിരുന്നു "ഞാനിന്നു മുത്തശ്ശിടെ കൂടെയാ കിടക്കുന്നെ "


"വേണ്ടാട്ടോ  കണ്ണാ , നീ എന്റെ കൂടെ കിടന്നാമതി ". ജാനു  തെല്ലൊരധികാരത്തോടെ പറഞ്ഞു എഴുനേറ്റു അകത്തേക്ക് പോയി .


സമയം കടന്നുപോയി , നാലുകെട്ടിലെ  വിളക്കുകൾ ഓരോന്നായി അണഞ്ഞു . പൂജാമുറിയിലെ കെടാവിളക്കിലെ നാളങ്ങൾ തെക്കൻകാറ്റിൽ ആടിയുലഞ്ഞു . മുത്തശ്ശി ശിവനാമം ചൊല്ലി കിടക്കയിലേക്ക് ചാഞ്ഞു .


പടിഞ്ഞാറ്റിനിയിലെ മുറിയിൽ കണ്ണനും ജാനുവും പാതിമയക്കത്തിൽ ആയിരുന്നു. ദൂരെ ഏതോ ദിക്കിൽ നായ്ക്കൽ പരസ്പരം കലഹിക്കുന്ന ശബ്ദം അവ്യക്തമായി കേൾക്കാം .

തെക്കൻകാറ്റിന്റെ ശക്തി കൂടി കൂടി വരികയാണ് . മുടിയഴിച്ചിട്ട യക്ഷിയെപോലെ പനകൾ കാറ്റിലാടിയുലഞ്ഞു . പകുതി തുറന്നിട്ട ജനലഴിക്കിടയിലൂടെ ഇളംകാറ്റ് കണ്ണന്റെ കവിളിലെ തലോടി കടന്നുപോയി .

കണ്ണൻ പാതിമയക്കത്തിൽ കണ്ണുതുറന്നു ചുറ്റും  നോക്കി . ഇരുട്ട് , എങ്ങും ഇരുട്ടു തളംകെട്ടി നിന്നിരുന്നു . കണ്ണൻ മെല്ലെ ജാനുവിന്റെ അടുത്തേക്ക് നീങ്ങികിടന്നു , മെല്ലെ അവളെ വിളിച്ചു . പകുതി മയക്കത്തിൽ ജാനു അവന്റെ വിളിക്കു കാതുകൊടുത്തു .


 "ഓപ്പോളേ എന്നെ തീ പിടിക്കുമോ ". അപ്പോൾ കണ്ണന്റെ ശബ്ദമിടറിയിരുന്നു . ജാനു കണ്ണന് അഭിമുഖമായി തിരിഞ്ഞു കിടന്നു ."ഏയ് കുട്ടിയോളെ തീ പിടിക്കില്ലന്നല്ലേ മുത്തശ്ശി പറഞ്ഞെ , നീ പ്രാർത്ഥിച്ചു കിടന്നുറങ്ങു കണ്ണാ "


കണ്ണൻ കണ്ണുകൾ അടച്ചുകിടന്നു . തെക്കൻ കാറ്റ്  വീണ്ടും ആമുറിയിൽ തണുപ്പിന്റെ നേരിയകമ്പളം പുതപ്പിച്ചു കടന്നുപോയി .കണ്ണൻ വീണ്ടും ജാനുവിനെ വിളിച്ചു ."ഓപ്പോളേ കഴിഞ്ഞദിവസം ഓപ്പോള് പറഞ്ഞിട്ടല്ലേ മുത്തശ്ശിടെ ചെല്ലത്തിന്നു  രണ്ടെന്ന എടുത്തത് " കണ്ണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി  "തെറ്റ് ചെയ്താ എണ്ണയിൽ വറത്തെടുക്കും " അവൻ കരഞ്ഞു .


"കുട്ടിയോളെ ഒന്നും ചെയ്യില്ലടാ ... അല്ലക്കിൽ തന്നെ    ഓപ്പോള് അന്നെ വറക്കാൻ കൊടുക്കൂവോ " ജാനു അവനെ അവളോട് ചേർത്ത് കെട്ടിപിടിച്ചു.


തെക്കൻ കാറ്റിന്റെ മൂളൽ എവിടെയും മുഴങ്ങി കേൾക്കാം .കണ്ണനും  ജാനുവും ഉറക്കത്തിലേക്കു വഴുതിവീണു. രാത്രി ഏറെ വൈകി , ദൂരെ പനത്തേങ്ങകൾ  വീഴുന്ന ശബ്ദം വ്യക്തമായി കേൾക്കാം . പകുതി തുറന്ന ജനലഴിയിലൂടെ അകത്തേക്ക്   തണുത്തകാറ്റു അതിക്രമിച്ചു കയറിക്കൊണ്ടിരുന്നു . തുറന്നിട്ട ജനലഴികൾക്കപ്പുറം കടുംനിറച്ചാർത്തുള്ള കോലങ്ങൾ വരിവരിയായി വന്നു .


കണ്ണൻ കണ്ണുകൾ ചിമ്മി സൂക്ഷിച്ചുനോക്കി , ഇല്ല  ! കോലങ്ങളുടെ കാലുകൾ നിലത്തുറക്കുന്നില്ല , ഉടവാൾ അന്തരീക്ഷത്തിൽ ചുഴറ്റി ഒരു ഹുങ്കാര ശബ്ദം അവിടാകെ മുഴങ്ങി .കണ്ണൻ കണ്ണുകൾ ഇറുക്കിയടച്ചു , പേടികൊണ്ടു അവന്റെ നെറ്റിയിലെ വിയർപ്പുതുള്ളികൾ മുത്തുമണികൾ പോലെ തിളങ്ങി , അവൻ പുതപ്പിനുള്ളിൽ അഭയംതേടി .


ചിലമ്പിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ ആയി .കണ്ണൻ കണ്ണുകൾ തുറന്നില്ല , അവന്റെ കാലുകളിൽ ചെറിയൊരു തണുപ്പ് പടർത്തി കാറ്റുവീണ്ടും വീശിയടിച്ചു .


ചിലമ്പ് അണിഞ്ഞ കോമരത്തിന്റെ കാലുകൾ കണ്ണൻ പുതപ്പിന്റെ വിടവിലൂടെ നോക്കി  , ഇല്ല  കാലുകൾ നിലത്തു തൊട്ടിട്ടില്ല. അവൻ കണ്ണുകൾ അടച്ചുതന്നെ കിടന്നു . നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ മുഖത്തേക്ക് ഒലിച്ചിറങ്ങി . ശരീരത്തെ ഓരോ രോമകൂമകളിലും തണുത്തകാറ്റു രോമാഞ്ചം വാരിവിതറി കണ്ണൻ ഒന്ന് വിറച്ചു ഒടുവിൽ തളർന്നു ഉറക്കത്തിലേക്കു വഴുതിവീണു .


ഉഴുതുമറിച്ച നിലം പോലെ ശരീരം വേദനകൊണ്ടു തുള്ളുകയാണ്  അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി .പതിവിലും ചൂടുണ്ടായിരുന്നു അതിനു . കണ്ണുകൾ ഏതോ ഗർത്തകളിലിൽ ആഴങ്ങൾ തേടുകയായിരുന്നു അപ്പോൾ . അമാവാസി ബാക്കിവെച്ച കറുപ്പ്  അവന്റെ കണ്ണുകൾക്ക് ചുറ്റും തളംകെട്ടിനിന്നു .


"ഇല്ല  എന്റെ കുട്ടിക്ക് ഒന്നും വരില്ല " മുത്തശ്ശിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു . പുതുമഴയിൽ മുളച്ചുപൊങ്ങുന്ന കുമിളികൾ പോലെ കണ്ണന്റെ ദേഹമാകെ വസൂരി കുരുക്കൾ പൊങ്ങിനിന്നു .തെക്കൻ കാറ്റിന്റെ തലോടൽ തെല്ലൊരാശ്വാസമായി തോന്നിയവന് .


നാലുകെട്ടിന്റെ അകത്തളങ്ങളിൽ അമ്മയും മുത്തശ്ശിയും കരയുന്നത് കണ്ണന്റെ കാതുകളിൽ അലയടിച്ചു .ജാനു കണ്ണൻ കിടക്കുന്ന മുറിയുടെ വാതിൽ വരെ വന്നു തിരിച്ചുപോയി . അവളുടെ വളകിലുക്കം ഏതു ഇരുട്ടിലും അവനറിയാം .


കുരുക്കൾ വലുതായി വന്നുകണ്ണന്റെ കണ്ണുകളിൽ കൂടി അവ കടന്നുകൂടിയിരുന്നു , വേദന തുലാം വർഷ മഴപ്പാച്ചിൽ പോലെ അവനെ ഇളക്കിമറിച്ചു , അവൻ ഉറക്കെ കരഞ്ഞു . അവന്റെ കരച്ചിൽ കേൾക്കാൻ ആരും വന്നില്ല അവൻ വീണ്ടും കരഞ്ഞു വീണ്ടും വീണ്ടും . ഒടുവിൽ തളർന്നു അവൻ മയങ്ങിപ്പോയി .


കൂറയുടെ വൃത്തികെട്ട നാറ്റം ശ്വസിച്ചാണ്  അവൻ ഉണർന്നത് , അവൻ കണ്ണുകൾ മെല്ലെ തുറന്നു , താൻ  ഇപ്പോൾ  ഒരു പനമ്പായക്കുള്ളിൽ ആണെന്ന് അവൻ അറിഞ്ഞു .തന്നെ പൊതിഞ്ഞു ചുറ്റിയ വെളുത്ത തുണി അവൻ മണത്തുനോക്കി . അതെ മുത്തശ്ശിയുടെ മണം .അവൻ ഒന്ന് തിരിയാൻ നോക്കി  പക്ഷെ പായ മുറുക്കി കെട്ടിയിരുന്നതിനാൽ അവനതു സാധിച്ചില്ല . ആരെക്കെയോ തന്നെ എവിടേക്കോ കൊണ്ടുപോകുകയാണ് എന്ന ബോധം അവനെ വീണ്ടും കരയിച്ചുപക്ഷെ കരച്ചിലിൽ ഒരു നേർത്ത തേങ്ങലായി അവശേഷിച്ചു .


പായയുടെ വിടവിലൂടെ കാറ്റു തഴുകി കടന്നുപോയി , ശരീരമാകെ ഒരു തരം  തരിപ്പയിരുന്നു അപ്പോൾ .മുഴുവൻ ഇരുട്ടു , പിന്നീടെപ്പോഴോ ബോധം വന്നപ്പോൾ താൻ ഒറ്റക്കാണ് എന്നവൻ അറിഞ്ഞു . എങ്ങും നിശബ്ദത , കുറുക്കന്മാർ ഓരിയിടുന്ന ശബ്ദം മാത്രം കേൾക്കാം .


കണ്ണൻ സർവശക്തിയുമെടുത്തു കരഞ്ഞു , വീണ്ടും വീണ്ടും കരഞ്ഞു , അവന്റെ കരച്ചിൽ നായകൾക്ക് ഹരമായി തോന്നിക്കാണും അവറ്റകൾ ഉച്ചത്തിൽ ഓരിയിട്ടുകണ്ണന്റെ കരച്ചിൽ ഒരു നേർത്ത തേങ്ങൽ ആയി മാറുകയായിരുന്നു അപ്പോൾ . ആഞ്ഞു വീശിയ തെക്കൻകാറ്റ്  അതിനെ അലിയിച്ചു കടന്നുപോയി .

Srishti-2022   >>  Short Story - Malayalam   >>  അഭയാർത്ഥികൾ

Anoop Abraham

Allianz

അഭയാർത്ഥികൾ

ഞാൻ അവളെ യാത്രയാക്കാൻ വന്നതാണ്. ഒരു അഭയാർത്ഥിയായാണ് അവൾ നാട്ടിൽ വന്നത്. അവളും അവളുടെ ആളുകളും പിന്നിട്ട വഴികളെക്കുറിച്ച്, അവൾ വാചാലയാകാറുങ്ങ്.അവളുടെ പൂർവികരുടെ പോരാട്ടങ്ങളും,ചെറുത്ത് നില്പ്പുകളും അവൾ വിവരിച്ച്തരും. ഒടുവിൽ അവരെല്ലാം മണ്ണിൽ തന്നെ വീണു ഒടുങ്ങിയതും, അവരുടെ ചരിത്രത്തെയും ഓർമ്മകളെയും വിട്ട് നാട്ടിലേക്ക് പറിച്ച് എറിയപ്പെട്ടതും അവള് പറയും. ഓർമ്മകളുടെ പറുദീസയാണ് എല്ലാവർക്കും സ്വന്തം നാട് എന്ന് അവൾ പറഞ്ഞ് വക്കും.

                       എന്നെങ്കിലും അവൾ തിരിച്ച് ചെല്ലുമെന്നും, അവൾ പിന്നിട്ട വഴികളിലൂടെ തിരിച്ച് നടന്ന് എല്ലാം വീണ്ടും തിരിച്ച് പിടിക്കുമെന്നും അവൾ പറയും. പഴയഓർമ്മകൾ തിരിച്ച് പിടിക്കാനുള്ള വാശിയാണത്രേ, അവളെയും, പല ഇടങ്ങളിലായി ചിന്നി ചിതറികിടക്കുന്ന, അവളുടെ ആളുകളെയും, ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

 

                        ഒരു അഭയാർത്ഥി അല്ലായിരുന്നിട്ടും, സ്വന്തം നാട്ടിലേക്കും ആളുകളിലേക്കും തിരിച്ച് പോകാത്തതിനെപറ്റി അവൾ ചോദിക്കും.എനിക്ക് ഓർമ്മകൾ ഇല്ല എന്ന് പറഞ്ഞ് ഞാൻ പുഞ്ചിരിക്കും.മരിച്ച് മണ്ണിനടിയിൽ കിടക്കുന്നവർവരെ ഓർമ്മ കളിൽ മുഴുകി ആണ് വിശ്രമിക്കുന്നതെന്നും, ഞാൻ കളളം പറയുക ആണെന്നും പറഞ്ഞ് അവൾ തർക്കിക്കും.മനുഷ്യൻ ജീവിച്ചു എന്ന് തോന്നുന്നത്, പുതിയ ചിന്തകൾ ഉണ്ടാകുമ്പോഴാണ്, ഇന്നലത്തെ ഓർമ്മകളിൽ ഇന്നും ജീവിച്ചാൽ, അവൻ ഇന്നലെ ജീവിച്ചു ഇന്ന് മരിച്ചു, എന്നാണ് അർത്ഥം, എന്നൊക്കെ പറഞ്ഞ് ഞാൻ അവൾടെ വായടപ്പിക്കും.

                 ഇന്ന് വരെ പിന്നിട്ട വഴികളിൽ നിന്നാണ്, ഇനി മുന്നേറേണ്ട ഊർജ്ജം കിട്ടുന്നതെന്നും, എന്റെ ഓർമ്മ ഇല്ലായ്മ മൂഢത്തം ആണെന്നും പറഞ്ഞ് അവൾ ചിരിക്കും.അവൾക്കൊപ്പം ചിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഒരു നിറവയറ് മാത്രം സ്വന്തമായ് ഉണ്ടായിരുന്നവൾ  ഒരു കയറിൽ തൂങിയാടുന്നതും, ഒരു നാടും കുറേ  ദൈവങ്ങളും എന്നെ, എന്റെ ഓർമ്മകളുടെ പറുദീസയിൽ നിന്ന്  ആട്ടിയോടിക്കുന്നതും, എന്റെ ഓർമ്മയിൽ വരും.എന്നിട്ട് ഞാൻ പറയും പിന്നിട്ട വഴികളിൽ ഇനി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിലേ ഓർമ്മകൾക്ക് അർത്ഥം ഉണ്ടാകൂ.ഒന്നും മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടും.

                    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഞങ്ങൾ രണ്ട്  ധ്രുവങ്ങളാണെന്ന്, ഞാൻ കഴിഞ്ഞ്പോയ കാലം മറക്കാൻ ജീവിക്കുന്നു, അവൾ അത് തിരിച്ച് പിടിക്കാനും. അവൾ ഇന്ന് തിരിച്ച് സ്വന്തം ദേശത്തേക്ക് യാത്രയാവുകയാണ്‌. അവളുടെ ഭാഷയിൽ പറഞ്ഞാൽ,ഇനി ജീവിക്കാൻ വേണ്ട ഊർജ്ജം തേടി,ഭൂതകാലത്തിലേക്ക് പോവുകയാണ്.

                     അവൾക്ക് എല്ലാ ആശംസകളും നേർന്ന് ഞാൻ തിരിച്ച് നടന്നു.ഇനിമുതൽ  ഇവളും എന്റെ ഒരു ഓർമ്മയായ് മാറും.ചിലപ്പോൾ ഇനി അങ്ങോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്ന പിന്നിട്ട വഴികളിലെ എന്തോ ഒന്ന്.

Srishti-2022   >>  Short Story - Malayalam   >>  മധുര പ്രതീക്ഷ

മധുര പ്രതീക്ഷ

ശേഖരൻ തമ്പി ഉറ്റു  നോക്കിക്കൊണ്ടിരുന്നു.ആദ്യം മൂന്നാലെണ്ണേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എണ്ണം കൂടിക്കൂടി വന്നു.ഇപ്പോ ഒരു പത്ത് പതിനഞ്ചെണ്ണം കാണും.തമ്പിയുടെ കണ്ണുകളിൽ ഒരു കുട്ടിക്കൗതുകം നിറഞ്ഞു നിന്നു. മൂന്നു നാലു തുള്ളി ചായ ടീ പോയിയിൽ വീണു കിടന്നു.അതിനു ചുറ്റും ഉറുമ്പുകൾ നിരന്നു നിന്നു തല കുമ്പിട്ട് ചായ ഊറ്റിയൂറ്റി കുടിച്ചു കൊണ്ടു നിന്നു.ഏകനായ് വിരസചിത്തനായ് ഇരുന്ന ഏതൊക്കെയോ ദിവസങ്ങളിൽ അനിമൽ പ്ലാനറ്റ് വച്ചപ്പോൾ കണ്ട, കാട്ടുകുളത്തിനരികിൽ  നീളമുള്ള കാലുകൾ കവച്ചു വച്ച് കഷ്ടപ്പെട്ട് നിന്ന് വെള്ളം കുടിച്ചിരുന്ന ജിറാഫിൻ കൂട്ടത്തെ തമ്പിക്ക് ഓർമ്മ വന്നു.തമ്പിക്ക് ചിരി വന്നു.കുഞ്ഞനുറുമ്പുകളെ കണ്ടപ്പോൾ ഒത്തിരി ഉയരമുള്ള ജിറാഫിനെ ഓർമ്മ വന്നതിൽ.

                        
ഒന്ന് ഊതിയാൽ പറന്നു പോകുന്ന നേർത്ത ശരീരമുള്ള ഒരു പ്രത്യേകതരം ഉറുമ്പുകൾ.കടിച്ചു നോവിക്കുന്ന നെയ്യുറുമ്പിനെ പോലെയല്ല ഇവ.വളരെ സാധുക്കളാണ്.പഞ്ച പാവങ്ങൾ.തമ്പിനോക്കിയിരിക്കേ അവ ചായക്കുളം കുടിച്ച് വറ്റിച്ചു.തമ്പിയുടെ കൗതുകം തീരാഞ്ഞതിനാൽ അയാൾ മേശമേൽ തന്റെ ഭാര്യയായ കുമുദം തനിക്കായ് എടുത്ത് വച്ച ഫ്ലാസ്ക്കിലെ കട്ടൻ ചായ യിൽ നിന്ന് ഒരു തുള്ളി ടീ പോയി മേൽ ഉറ്റിച്ചു.ഒന്നു രണ്ട് ഉറുമ്പുകൾ വന്ന് തല കുമ്പിട്ട് നാക്ക് അതിൽ തൊട്ടു.പക്ഷെ അവ തിരിച്ചു നടക്കുകയാണ് ഉണ്ടായത്.അതിനു ശേഷവും മധുര പ്രതീക്ഷയിൽ രണ്ടു മൂന്നെണ്ണം വന്നു.തല താഴ്ത്തി നാവ് മുട്ടിച്ച് തിരിച്ചു പോയി.ടീ പോയി മേൽ അങ്ങുമിങ്ങും വഴിതെറ്റിയ പോലെ അലഞ്ഞു തിരിഞ്ഞ ഉറുമ്പുകളെ കട്ടനിലേക്ക് വഴിതിരിച്ചു വിടാനായി തമ്പി അയാളുടെ വിരലുകൾ തട വച്ച് ഒരു വിഫല ശ്രമം നടത്തി.ഉറുമ്പുകൾ മധുരം ചേർത്ത ചായയേ കൂടിക്കൂ എന്ന തിരിച്ചറിവ് അതോടെ തമ്പിക്ക് ഉണ്ടായി.

                        
തമ്പിയും കുമുദവും ആരൊക്കെയാണെന്ന് പരിചയപ്പെടുത്തേണ്ട സമയം അധികരിച്ചു. ഇനി  നീട്ടുന്നില്ല. വാട്ടർ അഥോറിറ്റിയിൽ നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എൻജിനീയർ ആണ് തമ്പി.തൊടുപുഴയിലാണ് ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത് സേവനമനുഷ്ഠിച്ചത്.
ഔദ്യോഗിക കാലഘട്ടം കഴിയുന്നതിന് ഏകദേശം മൂന്നു കൊല്ലം മുമ്പു തന്നെ ഒരു ഡോക്ടർ തമ്പിയുടെ രക്തത്തിൽ പഞ്ചാരയുടെ അളവ് കൂടുതലാണെന്ന കണ്ടെത്തൽ നടത്തിയിരുന്നു.അതോടെ കുമുദം തന്റെ ഭർത്താവിന്റെ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.തമ്പിക്ക് വളരെ ചെറുപ്പകാലത്ത് തന്നെ, കൃത്യമായി പറഞ്ഞാൽ ബിരുദത്തിന് പഠിക്കുമ്പോൾ തന്നെ കഷണ്ടി കയറിയതാണ്. മുപ്പതുകളുടെ പകുതിയായപ്പോഴേക്കും ബാക്കി യുണ്ടായിരു ന്ന  മുടിയിഴകളിൽ വെള്ളി കെട്ടി തുടങ്ങുകയും കൊടവയർ ചാടുകയും ചെയ്തു.ചുരുക്കിപ്പറഞ്ഞാൽ കാഴ്ചയിൽ ഉള്ളതിനേക്കാൾ പത്തുവയസ്സധികം തോന്നും.

                       
കുമുദം വിദ്യാഭ്യാസവകുപ്പിൻ കീഴിലെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനിലെ പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ്.കുമുദത്തിന് ഇനിയും പത്തുവർഷം ബാക്കിയുണ്ട്   റിട്ടയർമെന്റിന്. ഇടതൂർന്ന് ചന്തി മറഞ്ഞ് കിടക്കുന്ന മുടിയിഴകളിൽ ഒന്നിനു പോലും വെളുത്ത നിറമില്ല. പ്രസവിക്കാത്തതിനാൽ ശരീരത്തിനിതു വരെ ഒരു ഉടവും തട്ടിയിട്ടില്ല.ഉരുളി കമിഴ്ത്തിനോക്കിയിട്ടും കുട്ടിയുണ്ടാകാത്തതിനാൽ ഉരുളിക്കല്ല കുഴപ്പമെന്ന് അവർ കണ്ടെത്തി.ശേഖരൻ തമ്പിയാണ് ഇക്കാര്യത്തിൽ കുഴപ്പക്കാരൻ എന്ന് പക്ഷേ ഡോക്ടർ കണ്ടെത്തിയിരുന്നു. ദമ്പതികൾ അക്കാര്യത്തെക്കുറിച്ചങ്ങ് ബോധപൂർവ്വം മറന്നു.ഇരുവരും സന്തോഷത്തോടെയങ്ങ്  ജീവിച്ചു.

                    
കൂടുതൽ സമയവും വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്ന തമ്പി വായനയും ടിവി കാണലുമൊക്കെയായി നേരം പോക്കി.ദിവസവും വൈകുന്നേരങ്ങളിൽ കുറച്ച് നടക്കാൻ നേപ്പിയർ മ്യൂസിയത്തിൽ പോകും.നടത്തം കഴിഞ്ഞാൽ അവിടെയുള്ള തുരുമ്പിച്ച കസേരകളിൽ ഒന്നിൽ ഇരിക്കും. സ്ഥിരം കണ്ടു കണ്ട് പിന്നെ പരിചയപ്പെട്ട് അടുത്ത സുഹൃത്തുക്കളായി മാറിയ ചിലരോടൊത്ത് കൊച്ചുവർത്തമാനങ്ങളും രാഷ്ട്രീയവും ഒക്കെ പറഞ്ഞ് സായാഹ്നം സമ്പുഷ്ട മാക്കും. കുമുദം വീട്ടിൽ എത്തുമ്പോഴേക്കും തമ്പിയുമെത്തും.ഇതാണ് തമ്പിയുടെ റിട്ടയർമെന്റ് ജീവിതം.

                     
അന്നും പതിവുപോലെ തമ്പി നേപ്പിയർ മ്യൂസിയത്തിലെ തുരുമ്പിച്ച കസേരകളിലൊന്നിൽ ഇരുന്നു.അപ്പോഴാണ് വളരെ യാദ്യച്ഛികമായി തിരുവനന്തപുരത്തെ വാട്ടർ അഥോറിറ്റി ഓഫീസിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന ചന്ദ്രമോഹനെ കണ്ടത്.വർഷങ്ങൾ കുറച്ച് കഴിഞ്ഞെങ്കിലും ഒറ്റ നോട്ടത്തിൽ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. കുറച്ചു നേരം ഒരുമിച്ച് ഇരുന്ന് അവർ പഴങ്കഥകൾ പറഞ്ഞു.അക്കൂട്ടത്തിൽ ചന്ദ്ര മോഹൻ പറഞ്ഞ ഒരു കാര്യമാണ് നമ്മുടെ കഥാനായകന്റെ ജീവിതത്തിന്റെ ഒഴുക്കിന് ദിശാമാറ്റം സംഭവിപ്പിച്ചത്.
           
ചന്ദ്രമോഹൻ പറഞ്ഞു: കഴിഞ്ഞയാഴ്ച ഞാൻ തമ്പിയെക്കുറിച്ചോർത്തതേയുള്ളൂ. ദാ.... തമ്പിമുന്നിലെത്തിയിരിക്കുന്നു.
           
തമ്പി: ചുമ്മാതങ്ങനെ ഓർത്തോ?
           
ചന്ദ്രമോഹൻ: കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ സ്റ്റാച്യുവിലൂടെ കാറിൽ പോകുമ്പോൾ തമ്പീടെ ഭാര്യയെ കണ്ടു.ഒരാൾ കൂടെയുണ്ടായിരുന്നു.അപ്പോഴാണ് തമ്പിയെ ഓർത്തത്.
           
തമ്പി: ഏയ്.നിങ്ങൾക്ക് ആളു മാറിപ്പോയതായിരിക്കും. അവൾ സമയത്ത് ഓഫീസിലായിരിക്കും.
           
ചന്ദ്രമോഹൻ: അല്ലല്ല. എനിക്ക്കുമുദത്തെ കണ്ടാലറിയില്ലേ.അതു കുമുദം തന്നെ.

 
വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ ഭാര്യയുടെ പേരു പോലും മറന്നിട്ടില്ലല്ലോ കൊശവൻ എന്നയാൾ മനസ്സിലോർത്തു.

             
തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ചിന്തകളിൾ മുഴുവൻ സ്റ്റാച്ചുവിലൂടെ റോഡ് മുറിച്ച് കടന്ന് പോകുന്നകുമുദവും ഒരാളുമായിരുന്നു.

             "
കുമൂ, ഇന്ന് പഴയ ചന്ദ്രമോഹനെ കണ്ടു.''
             "
ഏത് ചന്ദ്രമോഹൻ?"
             "
എന്റെ കൂടെ വാട്ടറഥോറിറ്റീലുണ്ടാരുന്ന''
             ''
,... പൊക്കോള്ള ചുരുണ്ട മുടിയുള്ള വെളുത്ത..... ല്ലേ?"
 ''
ഇത്രയെല്ലാം ഇവളോർത്തു വച്ചിരിക്കുന്നോ" എന്ന് ചിന്തിച്ച തമ്പി പറഞ്ഞു."ചന്ദ്രമോഹൻ നിന്നെ കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാച്യുവിൽ വച്ച് കണ്ടെന്ന് പറഞ്ഞു.ആരോ കൂടെയുണ്ടാരുന്നൂന്നും പറഞ്ഞു.
              "
അയാൾക്ക് ആള് തെറ്റീതാ.. ഞാൻ ഓഫീസിൽ തന്നെയായിരുന്നു.അന്നാണേ നല്ല ജോലിത്തിരക്കുമായിരു ന്നു."
            
തമ്പിയുടെ മനസ്സിൽ കുമുദത്തെ ക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും വെറുതെ  ചിന്തകൾ നുരഞ്ഞു പതഞ്ഞു.സ്റ്റാച്യുവിലൂടെ നടന്നു പോകുന്ന കുമുദവും പിന്നെ ഒരാളും.

           
വീണ്ടും സൂര്യനുദിച്ചു. കുമുദം മറ്റെല്ലാരെയും പോലെ രാവിലെ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്തു.പിന്നെ അടുക്കളയിലേക്ക് കയറി.പണിക്കാരിയെ നിർത്തുന്നത്കുമുദത്തിന് ഇഷ്ടമല്ല.എല്ലാം സ്വയം ചെയ്യണം.തമ്പിക്ക് ഇടക്ക് കുടിക്കാൻ വേണ്ട മധുരമിടാത്ത കട്ടൻചായഫ്ലാസ്ക്കിലാക്കി ടീ പോയി മേൽ വച്ചു.ഉച്ചക്ക് കഴിക്കാനുള്ള ചോറും കറികളും പാത്രത്തിലാക്കി തീൻ മേശയിൽ വച്ചു. പ്രാതൽ തീൻമേശയിൽ ഇരുന്നു കഴിച്ച ശേഷം കുമുദം സോഫയിൽ വന്നിരുന്ന് പത്രവാർത്തകൾ ടീ പോയി മേൽ വച്ച ഗ്ലാസ്സിലെ മധുരമുള്ള ചായ യോടൊപ്പം അലിയിച്ചിറക്കി.രണ്ടു മൂന്നു തുള്ളി മധുരച്ചായ ടീപ്പോയി മേൽ വീണു.ഉറുമ്പുകൾ വന്നു.ചായക്കുളം വറ്റിച്ചു."എത്ര പെട്ടെന്നാണ് മധുരം തേടി ഉറുമ്പുകൾ വരുന്നത്.അവക്കൊന്നും ഷുഗറൂല്ല, പഞ്ചാരേമില്ല."തമ്പി ചിന്തിച്ചു.

            
കുമുദം ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ തമ്പിഒറ്റയ്ക്കായി.തമ്പി പഴയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു. വർഷങ്ങൾക്കു മുൻപ് കുഞ്ഞിക്കാല് കാണണമെന്ന് അമിതമായി ആഗ്രഹിക്കുകയും അതിനായ് പ്രയത്നിക്കുകയും ചെയ്ത നാളുകൾ.താൻ ഒരു പരാജയമാണെന്ന തമ്പിയുടെ തിരിച്ചറിവിന്റെ നാളുകൾ.അന്നൊരിക്കൽ കുമുദം ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ട് കണ്ടിരിക്കുന്നതിനിടയിലാണ് ഇരുട്ട് വ്യാപിപ്പിച്ചു കൊണ്ട് വൈദ്യുതിയുടെ പ്രവാഹം നിന്നത്." കറണ്ടും നിങ്ങളും ഒരുപോലാ."

             
കുമുദത്തിന്റെ ഉപമയുടെ സാരം തമ്പിക്ക് പെട്ടെന്ന് പിടികിട്ടീല.എന്നാൽ കുമുദം തുടർന്നപ്പോൾ പൂർണ്ണമായും പിടി കിട്ടി." ഇഷ്ടപ്പെട്ട ഒരു സിനിമ കണ്ടു കണ്ട് ഹരം പിടിച്ച്, ക്ലൈ മാക് സെത്തുമ്പോൾ ഇപ്പോപ്രതീക്ഷിച്ചത് സംഭവിക്കും.എന്ന അവസ്ഥയെത്തുമ്പോ... കട്ട്.. ദാ പോയി... കറണ്ട്."

             
തമ്പിയോർത്തു.കുമുദം തന്നേക്കാൾ പതിമൂന്ന് വയസ്സിനിളയതാണ്.പോരാത്തതിന് ഇപ്പോഴും നല്ല ആരോഗ്യവും സൗന്ദര്യവും ചുറുചുറുക്കും.ഒള്ളതിലും ഒരു പത്തു വയസ്സുകൊറവേ തോന്നൂ.എന്നിട്ടും അവൾ പരാതി പറയുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നില്ല.ദിവസങ്ങൾ വരുന്നു. വരുന്നതിലും വേഗം പോകുന്നു. ഒരു ദിവസം ഉച്ച തിരിഞ്ഞപ്പോൾ തമ്പിയുടെ ഉച്ചമയക്കത്തിന്റെ കൂർക്കം വലിക്ക് മേലെ മൊബൈൽ മണിനാദം മുഴങ്ങി.അങ്ങേത്തലയ്ക്കൽ നിന്ന് തമ്പിയുടെ ചിരകാല സുഹൃത്തായ നാഗേന്ദ്രന്റെ ശബ്ദം മുഴങ്ങി.ഒരരമണിക്കൂറിനുളളിൽ ഞാൻതമ്പിയണ്ണന്റെ വീട്ടിലെത്തും ഒരുങ്ങിനിന്നോണം. എന്റെ കൂടെ ഒരു പർച്ചേസിന് വരണം.
"
ശ്ശോ.. എന്തിനാടോ ഞാൻ വരുന്നേ?"
"
തമ്പിയണ്ണന് സൂസൻ മരിയയെ ഓർമ്മയില്ലേ?"
"
ഏത് സൂസൻ?"
"
എന്റെ ഓഫീസിലെ...തമ്പിയണ്ണനറിയാം.. ഒരിക്കേ ഓണാഘോഷത്തിന് കനകക്കുന്നില്  ഞങ്ങളുടെ ഓഫീസിന്റെ വക സ്റ്റാളിട്ടപ്പോ.... ഓർക്കുന്നോ.... അന്ന് പരിചയപ്പെടുത്തീത്.അവര് നാളെ പെൻഷനാകുന്നു. ഒരു ഗിഫ്റ്റ് കൊടുക്കണം.അത് വാങ്ങേണ്ട പണി എന്റെ തലേല് വീണു.

             
നാഗേന്ദ്രൻ നിർബന്ധിച്ചപ്പോ പിന്നെ തമ്പിയെ തിർത്തില്ല.അങ്ങനെയാണ് തമ്പി അന്ന് നഗരത്തിലെ വലിയ ഷോപ്പിങ് മാളിൽ എത്തിച്ചേർന്നത്.രണ്ടു പേരും ചേർന്ന് ഒരോരോ നിലകളിലായി സൂസന് ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന സാധനം തേടി നടന്നു.ഇതിനിടയിൽ തമ്പിയുടെ നോട്ടം മാളിലെ ഒരു കണ്ണാടിയിൽ പതിഞ്ഞു.അതിൽ കണ്ട മഞ്ഞ സാരിയുടുത്ത സ്ത്രീയുടെ പിൻഭാഗത്തിന് കുമുദത്തിന്റെ പിൻഭാഗവുമായി നല്ല ഛായ., പിൻ ഛായ. കുമുദം ഉടുത്തത് മഞ്ഞസാരിയായിരുന്നോ? തമ്പിക്ക്  ഓർത്തെടുക്കാനായില്ല.കണ്ണാടിയിലെ പ്രതിരൂപത്തിന്റെ അവകാശിയെ കണ്ടെത്താൻ തമ്പി ശ്രമിച്ചെങ്കിലും നടന്നില്ല. മാളിലെ അനവധി കണ്ണാടികളും പ്രതിരൂപങ്ങളും ചേർന്ന് അയാളെ കബളിപ്പിച്ചു.തമ്പി ഒരോ സ്ത്രീകളെയും മാറി മാറി നോക്കി." ഇതൊക്കെ നിർത്തിക്കൂടേ ഇനി" എന്ന നാഗേന്ദ്രന്റെ വാക്കുകൾക്ക് മറുപടിയായി ഒരു ഇളിഭ്യച്ചിരി ചിരിക്കാനേ തമ്പിക്കായുള്ളൂ.

       
അന്ന് വൈകിട്ട് കുമുദം വരാനായി തമ്പി കാത്തിരുന്നു. സാരിയുടെ നിറം മഞ്ഞ തന്നെയാണോ എന്ന് കണ്ടെത്തണം.തമ്പി ടിവി കണ്ടിരുന്നു. ഗേറ്റിന്റെ ശബ്ദം. പിന്നെ വാതിലിന്റെ പിടിതാണു.വാതിൽ തുറക്കപ്പെട്ടു.മഞ്ഞ സാരിയിൽ കുമുദം പതിവിലും സുന്ദരിയായി കാണപ്പെട്ടു.
"
എന്താ ഇങ്ങനെ നോക്കുന്നേ?"കുമുദം ചോദിച്ചു.
"
ഇന്ന് നീ കൂടുതൽ സുന്ദരിയായിരിക്കുന്നു."അവർ ഒരു ചെറുമന്ദഹാസം ചൊരിഞ്ഞ് അകത്തേക്ക് പോയി.തമ്പി വിഷയത്തിലേക്ക് കടക്കാനായി തക്കം പാർത്തു.പിന്നെ പറഞ്ഞു."ഇന്ന് നിന്നെ പോലെ ഒരു സ്ത്രീയെ ഞാൻ കണ്ടു."
"
എന്നെ പോലെയെന്ന് പറഞ്ഞ് ഒരോ പെണ്ണുങ്ങളെ നോക്കി അടി മേടിച്ചു കൂട്ടണ്ട." എന്ന് പറഞ്ഞ് അവൾ വശ്യമായ ഒരു പുഞ്ചിരി പൊഴിച്ചു. ചിരിയിൽ ഇത്ര നാൾ കാണാത്ത ഒരു വശ്യത ഒളിഞ്ഞിരിക്കുന്നതായി തമ്പിക്ക് അനുഭവപ്പെട്ടു.

"
ഇത്  കുമു തന്നെയോ?അതോയക്ഷിയോ? കുമുദത്തിന്റെ ദേഹത്ത് വല്ല യക്ഷിയും കയറിക്കൂടിയോ.അയാളുടെ മനസ്സിലൂടെ ഒരു മിന്നൽ പാഞ്ഞു.അന്ന് രാത്രി തമ്പി പലവട്ടം ഞെട്ടിയെണീറ്റു. കുമുദത്തിന്റെ നഖങ്ങൾ നീളുന്നുണ്ടോയെന്നും ദംഷ്ട്രകൾ ഇറങ്ങിവരുന്നുണ്ടോയെന്നും നോക്കി.തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന രാവിന്റെ നീല വെളിച്ചത്തിൽ കുമുദത്തിന്റെ ചുണ്ടുകളുടെ വശ്യതയിൽ അയാളുടെ കണ്ണുകൾ കോർത്തു.അപ്പോൾ വായുവിൽ മുല്ലപ്പൂ ഗന്ധം നിറഞ്ഞു.

           
എന്തായാലും ഇതിങ്ങനെ വിട്ടാൽ പറ്റില്ല.എന്തായാലും കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.അയാളുടെ മനസ്സിലൊരു കുറ്റാന്വേഷകൻ ഉണർന്നു പ്രവർത്തിച്ചു.ചന്ദ്ര മോഹൻ കണ്ടതും താൻ മഞ്ഞസാരിക്കാരിയെ കണ്ടതും ഒരു ഉച്ച നേരത്താണ്.അതിനാൽ ഉച്ച നേരത്ത് തന്നെ അന്വേഷണം തുടങ്ങാം എന്ന് തീരുമാനിച്ചു.അന്ന്  കുമുദം രാവിലെ ഓഫീസിലേക്കിറങ്ങിയപ്പോൾ തമ്പി  പതിവിലും വിപരീതമായി അവളുടെ സാരിയേതെന്ന് നോക്കി.നീലയും കറുപ്പും നിറങ്ങളിലുള്ള ഷിഫോൺ സാരി. ഉച്ചയൂണിന് ശേഷം തമ്പി തന്റെ കാറിൽ കുമുദത്തിന്റെ ഓഫീസിന്റെ പരിസരത്തിലൂടെയൊക്കെ കറങ്ങി.ചുറ്റുവട്ടത്തെ കടകളിൽ കയറി അനാവശ്യമായി സാധനങ്ങൾക്ക് വില പേശി.

             
സമയം രണ്ടര.കുമുദത്തിന്റെ ഓഫീസിന്റെ മുന്നിലെ വഴിയിലൂടെ നീലയും കറുപ്പും കലർന്ന സാരി." അത്  കുമു തന്നെ".ഞൊടിയിടയിൽ അവൾ ഒരു ഓട്ടോയിൽ കയറി സ്ഥലം വിട്ടത് അയാൾ കണ്ടു.തമ്പി തന്റെ കാറിൽ പിന്തുടർന്നു.കാറ് പാളയത്തെത്തും വരെആ ഓട്ടോയെ കണ്ടിരുന്നു.പിന്നെ ഇടയ്ക്ക് കാഴ്ച മുറിഞ്ഞു.നേപ്പിയർ മ്യൂസിയത്തിനടുത്ത് എത്തിയപ്പോൾ വീണ്ടും ഓട്ടോ കണ്ടു.തമ്പി പിന്തുടർന്നു വെള്ളയമ്പലത്തെ ഒരുഅപ്പാർട്ട് മെന്റിലേക്ക് ഓട്ടോ കയറിപ്പോകും വരെ .തമ്പിയേറെ ശ്രമിച്ചെങ്കിലുംനീലസാരിക്കാരിയുടെ മുഖം കാണാനൊത്തില്ല.വൈകിട്ട് തമ്പി ടിവി കാണുകയായിരുന്നു. കുമുദം വന്നു.തമ്പിക്ക് ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.

               
ഇന്ന് ജോസ് സാറിന് പ്രൊമോഷൻ കിട്ടിയ വകയിൽ പാർട്ടിയുണ്ടായിരുന്നു. കുറെ മധുരം കഴിച്ചു.കുറെ ബാക്കിയായി. ഇങ്ങു കൊണ്ടു വന്നിട്ടും കാര്യമില്ലല്ലോ, കുമുദം പറഞ്ഞു.   മധുരം കഴിക്കാൻ പറ്റാത്തവർ മധുരത്തെ കുറിച്ച് ചിന്തിക്കരുത്,പറയരുത്, കൊതിക്കരുത്. തമ്പിയോർത്തു.അത് കഴിക്കുന്നവർ കഴിക്കട്ടെ.മധുര പ്രതീക്ഷയില്ലാത്ത തമ്പി അന്ന് സുഖമായുറങ്ങി.

Srishti-2022   >>  Short Story - Malayalam   >>  ഹ്രസ്വം സുന്ദരം

ഹ്രസ്വം സുന്ദരം

"ഇയാള് ശരിക്കും യങ് ആണ്..തല ഫുള്ളും മുടിയും..എന്റച്ഛനും ഏട്ടനുമൊക്കെ നല്ല കഷണ്ടിയാ.."   അവൾ സ്ക്രീനിലെ ഫോട്ടോയിൽ കണ്ണോടിച്ചു  നോക്കികൊണ്ട്പറഞ്ഞു.

 

അങ്ങേത്തലക്കൽ നിന്നൊരു പൊട്ടിച്ചിരി.

 

"നേരിട്ട് കാണുമ്പോൾ അഭിപ്രായമൊക്കെ മാറുവോ?. പിന്നെ.. ഞാനാ ഫോട്ടോയിൽ കാണുന്നത്ര കളർ ഒന്നുമല്ല കേട്ടോ..ഫോട്ടോഷോപ്പ് കുറച്ചു പഠിച്ചിട്ടുണ്ട്..അതിന്റെ കൈവിരുതാണാ ഫോട്ടോയിൽ.." വീണ്ടും ചിരി

 

 

"അറിയില്ല..എനിക്കിഷ്ടമാണ് ഇയാളെ..ചിലപ്പോ ഇയാളുടെ പാട്ടുകൾ കേട്ട് കേട്ട് ഇഷ്ടം കൂടിയതായിരിക്കും..എപ്പോഴും ഇയാളുടെ പാട്ട് കേട്ട് കൊണ്ടിരിക്കണം.അങ്ങനെയൊരു തോന്നൽ..ക്ലാസ്സിലൊക്കെ ഇരിക്കുമ്പോൾ സാർ കാണാതെ ഹെഡ്സെറ്റ് വെച്ച് ഞാൻ കേൾക്കും റെക്കോർഡിങ്സ്.." കിടയ്ക്കക്കരികിലെ ടേബിൾ ലാമ്പ് അണയ്ക്കുകയും കത്തിക്കുകയും ചെയ്തു കൊണ്ട് അവൾ തുടർന്നു.. "എനിക്ക് വേണ്ടി പാട്ട് ഒന്നുകൂടി പാടാമോ ഇപ്പോൾ?"

 

"ഏത്?ദേവാങ്കണങ്ങളോ..?" അയാൾ ചോദിച്ചു.

 

"അല്ല നമ്മുടെ പാട്ട്.."

 

"കാതിൽ തേന്മഴയായി..?"

 

"ഉം.."

 

"ഒരുപാടു വട്ടായിതു പാടുന്നു.. മടുക്കത്തില്ലേ തനിക്ക്." കിടക്കയിൽ മലർന്നു കിടന്നു കൊണ്ട് അയാൾ ചോദിച്ചു.

 

"ഇല്ല..ഒന്ന് പാടൂ പ്ളീസ്.." അവൾ കെഞ്ചി ചോദിച്ചു.

 

"ഉം..തൊണ്ടയിൽ കിച്ച് കിച്ച് ആണ്..ഇന്ന് തണുത്ത വെള്ളം ഒരുപാടു കുടിച്ചു..  " അയാളുടെ ഔപചാരികത.

 

"ദേ..ജാഡ കാണിക്കാതെ പാടുന്നുണ്ടോ??" അവൾ സ്വരം കടുപ്പിച്ചു..അതിലൊരു കൊഞ്ചലിന്റെ ധ്വനിയുണ്ട്.

 

"അയ്യോ.. ഇന്നാ പിടിച്ചോ..കാതിൽ തേന്മഴയായി അല്ലെ??"

 

"ufff.. അതേ..ഒന്ന് പാടൂന്നെ.."

 

"ഉം..  ഓക്കേ.." ശബ്ദമൊക്കെ ശരിയാക്കാൻ ശ്രമിച്ചു കൊണ്ട് പാടി തുടങ്ങുന്നു അയാൾ.

 

"തഴുകുന്ന നേരം പൊന്നിതളുകള്കൂമ്പുന്ന..

മലരിന്റെ നാണം പോല്അരികത്തു നില്ക്കുന്നു നീ.. (തഴുകുന്ന..)

ഒരു നാടന്പാട്ടായിതാ....

ഒരു നാടന്പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ..

കടല്ത്തിരയാടുന്നിതീ മണലില്‍..

 

കാതില്തേന്മഴയായ്പാടൂ കാറ്റേ.. കടലേ..  "

 

പാട്ട് അവസാനിപ്പിച്ചു കൊണ്ട് അയാൾ ചോദിച്ചു.."പോരെ..?"

 

അങ്ങേത്തലയ്ക്കൽ നിശബ്ദത..

 

"പാട്ട് കേട്ട് ഓടിയോ..?" ആത്മഗതം പോലെ അയാൾ.

 

അല്പ നേരത്തെ നിശ്ശബ്ദതയ്ക്കൊടുവിൽ അവൾ "ഇയാളെ പിടിച്ചു ഞാൻ അങ്ങ് തിന്നട്ടോ..?അതാമ്പോ എനിക്കെപ്പഴും പാട്ട് കേൾക്കാല്ലോ.." ഒന്ന് നിർത്തിയിട്ടു തുടരുന്നു.." റിയലി ലവ് യു സോ മച്ച്.."

 

"എന്നെയോ ? അതോ എന്റെ പാട്ടിനെയോ?" അയാൾ ചോദിച്ചു.

 

"പാട്ടുകാരനെയും..അയാളുടെ പാട്ടുകളെയും.." അവൾ നാണംകൊണ്ടു.          

 

"ഞാൻ ഒരു ദിവസം അങ്ങ് ഊമയായാലോ..?" വീണ്ടും ഔപചാരികത.

 

"ദേ..ഇടി മേടിക്കും കേട്ടോ..എനിക്കിഷ്ടല്ല അങ്ങനൊക്കെ പറയുന്നത്.." അവൾ കോപിച്ചു..

 

"..പിണങ്ങണ്ട..ഒന്ന് ദേഷ്യം പിടിപ്പിച്ചൂന്നെ ഉള്ളു.."  സമാധാനിപ്പിച്ചു കൊണ്ട് അയാൾ തുടരുന്നു .."പിന്നെ.. അത്രയ്ക്കിഷ്ടായെങ്കിൽ പതിവ് അങ്ങ് തെറ്റിക്കണ്ട.."

 

"എന്ത് പതിവ് ?" അവൾ നിഷ്കളങ്കയായി.

 

"ങേ..  എന്ത് പതിവാന്നോ....ഇനി പാടാൻ പറയ്കേട്ടോ..?" അയാൾ ഭീഷണിപ്പെടുത്തി.

 

"അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ..തരാം.."

 

"ഞാനിതെപ്പോഴും ചോദിക്കണോ..?"

 

"ഉം..ഉം..കുറച്ചു കഴിഞ്ഞു പോരെ.." അവൾ കൊഞ്ചുന്നു.

 

"വേണ്ട ഇപ്പോ വേണം.." അയാൾ വാശിപിടിച്ചു.

 

"എങ്കിൽ.. ഫോൺ വെയ്ക്കാൻ നേരം തരാം.." അവൾ ഒന്നുകൂടി അപേക്ഷിച്ചു നോക്കി.

 

"വേണ്ടാ.." അയാൾ കർക്കശിച്ചു.

 

"എങ്കില്.. കുറച്ചു കഴിഞ്ഞു തരാം .." അവൾ വട്ടംകറക്കി.

 

"ദേ ഇപ്പോ തന്നില്ലേൽ ഞാൻ എം ഡി-യെ വിളിക്കും.."  

 

 "ങേ..അതാരാ എം ഡി ?" അവൾ ആശ്ചര്യപ്പെട്ടു.

 

 "..അത് ലാലേട്ടന്റെ ഒരു നമ്പർ അല്ലെ.."

 

" എനിക്കറിയാം വന്ദനം സിനിമയിലല്ലെ?" അവൾ ചോദിച്ചു.

 

"തേങ്ങാക്കൊല..ഇയാള് ഉമ്മ തരുന്നുണ്ടോ ഇപ്പോ?" അയാൾ ദേഷ്യപ്പെട്ടു.

 

അവൾ പൊട്ടിച്ചിരിച്ചു. പിന്നെ ലജ്ജയോടെ പതിയെ ആരാഞ്ഞു "എവിടെ വേണം? കണ്ണിലോ നെറ്റിയിലോ?"                  

 

"ചുണ്ടില്.."

 

"ഉം.. " അവൾ ഫോണിലെ മൈക്കിനോട് ചുണ്ടു ചേർത്ത് വെച്ചു ചുംബിച്ചു. "ഉമ്മാ.. "

 

അല്പ നേരം നിശബ്ദത.

 

"കണ്ണടച്ചേ.." അയാൾ ആജ്ഞാപിച്ചു.

 

അവൾ അനുസരിച്ചു കൊണ്ട് മൂളുന്നു  "ഉം.."  

 

അയാൾ തുടരുന്നു : "എന്റടുത്തേക്കു വന്ന് ഇരിക്ക്.."

 

"അപ്പൊ ഞാൻ തട്ടി വീഴില്ലേ.." അവൾ കൊഞ്ചി ചോദിച്ചു.

 

"വീഴില്ല.." അയാളുടെ ദൃഢസ്വരം

 

"എങ്കിൽ ഇരുന്നു.." അവൾ യാന്ത്രികമായി മൊഴിഞ്ഞു.

 

"എന്റെ തോളിൽ തലവെച്ചു കിടക്ക്.."

 

"കിടന്നു.."

 

"തലയുയർത്തി എന്റെ ചുണ്ടിൽ മുത്തം വെയ്ക്ക്.." അയാൾ കേണു.

 

  അവൾ അനുസരിച്ചു : "ഉമ്മാ.."

 

സംഭാഷണങ്ങൾ അവരെ തരംഗങ്ങളാക്കി..ഏതോ ടവറിന്മേൽ വച്ച് അവർ സന്ധിച്ചു..ചുംബനങ്ങൾ തൊടുത്തു..ഹൃദയങ്ങൾ കൈമാറി..നാണമൊഴിഞ്ഞു, നഗ്നരായി.. ഗർഭം പേറാൻ അവളും, ദാനം നൽകാൻ അവനും മുതിർന്നു..

 

പ്രയത്നങ്ങൾക്കൊടുവിൽ തരംഗങ്ങൾ വീണ്ടും മനുഷ്യരായി മാറി ..അവർ തളർന്നു..ശ്വാസങ്ങൾ നിശ്വാസങ്ങളായി..അവ സ്പീക്കറിൽ ചിതറി വീണു..

 

മൗനത്തെ പിഴുതെറിയാൻ അവളുടെ നാണത്തിനാകില്ലെന്നു അയാൾക്കറിയാം. അയാൾ അവളുടെ അഭിമാനത്തെ മാനിക്കുന്നു.

 

"തളർന്നോ?" അയാൾ ചോദിച്ചു.

 

"ഉം.." നാണം തളംകെട്ടി നിൽക്കുന്നു.

 

" ലവ് യു.." അവളെ കംഫോര്ട് ആക്കാൻ ശ്രമിക്കുന്നു.

 

" ലവ് യു റ്റൂ.."

 

വീണ്ടും നിശബ്ധത.

 

"അതേയ് ഞാനിപ്പോ വരാം.." അവൾ അനുവാദം വാങ്ങുന്നു..അതൊരു പതിവാണ്.

 

"അവളെ കാത്തു നിൽക്കുന്ന നേരത്തു അയാൾ ഒരു വരി മൂളി..

 

"പറയാതെയോര്ത്തിടും അനുരാഗ ഗാനം പോലെ.."

 

സ്പീക്കറിലൂടെയുള്ള പൊട്ടലുകൾക്കും ചീറ്റലുകൾക്കുമൊടുവിൽ അവളുടെ സ്വരം അങ്ങേതലക്കൽ നിന്നു. "എനിക്കിയാളെ കാണണം.."

 

"എന്റെ ഫോട്ടോയില്ലേ കൈയിൽ.." അയാൾ പരുങ്ങി.

 

"ഫോട്ടോയുണ്ട്..പക്ഷെ എനിക്ക് നേരിട്ട് കാണണം.." അവൾ വ്യക്തമാക്കി.

 

"നേരിട്ട് കണ്ടാൽ ഇഷ്ടം പോകുവോ?" അയാൾ പരിഭ്രമം അറിയിച്ചു.

 

"ഇല്ല പോവില്ല..എനിക്ക് ശരിക്കും ഇഷ്ടാണ്.. ഫോട്ടോയിൽ ഉള്ള ആളല്ലെങ്കിൽ തന്നെയും എനിക്കിഷ്ടമാണ്..സത്യം പറഞ്ഞാൽ ഇയാളെനിക്കൊരു..എന്താ പറയാ..എനിക്കൊരു ഭ്രാന്താണ്‌.. " അവളുടെ സ്വരത്തിൽ ആത്മാർത്ഥത കലർന്നിരുന്നു.

 

അയാൾ ഒരു നിമിഷം ചിന്താമഗ്നനായി.

 

"എനിക്ക്..എനിക്ക്..ഞാൻ താനുദ്ദേശിക്കുന്ന പോലൊരാളല്ല

.. ഞാൻ കറുത്തിട്ടാണ്..താൻ ഒരുപാട്ഒരുപാട് സുന്ദരിയും..പിന്നെ.. ജസ്റ്റ് ടേൺഡ് തേർട്ടി.. ആൻഡ് യു ആർ ഒൺലി നൈൻറ്റിൻ.. " അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

 

"പ്ലീസ് അങ്ങനൊന്നും പറയല്ലേ...എനിക്ക് കാണണം..എനിക്കീ റിലേഷൻ  എപ്പഴും വേണം.. എന്നും ഇങ്ങനെ ഒഴിഞ്ഞു മാറല്ലേ.." അവൾ കേണു.

 

"ഞാൻ ഇനി എന്താ പറയാ..മനസിലാക്കെടോ താൻ.." അയാൾ അവസാനമായി ഒഴിഞ്ഞുമാറാൻ ഒരു ശ്രമം കൂടി നടത്തി.                                  

 

"പറ്റില്ല.. എനിക്ക് കാണണം..കണ്ടേ പറ്റുള്ളൂ..നാളെ ഞാൻ ക്ളാസ് കട്ട് ചെയ്യാം.. ഇവിടെ അടുത്തെങ്ങും വെച്ചു വേണ്ട.. ദൂരെ എവിടേലും വച്ച് മീറ്റ് ചെയ്യാം.." അവൾ വ്യക്തമാക്കി.

 

"ശൊ..തന്റെ കാര്യം..ഇതൊക്കെ പ്രശ്നാവും തനിക്ക്.." അയാൾ പറഞ്ഞു നോക്കി.

 

"ഒരു പ്രശ്നവുമില്ല..ഇയാൾക്ക് പൊൻമുടിയിൽ വരാൻ പറ്റുവോ?" അവൾ ചോദിച്ചു.

 

"പൊന്മുടിയിലോ..?" അയാൾ അന്ധാളിച്ചു.

 

"അതെ പൊൻമുടിയിൽ..ഞാൻ ആക്ടീവയിൽ വന്നോളാം..ഇയാള്  അവിടെ ടോപ്പിൽ വെയിറ്റ് ചെയ്താൽ മതി.." അവൾ രൂപരേഖ തയ്യാറാക്കി കഴിഞ്ഞിരുന്നു.                        

 

അവളോട് പറഞ്ഞു ജയിക്കാൻ തനിക്കാവില്ലെന്നു ബോധ്യപ്പെട്ടപ്പോൾ, ഒടുവിൽ അയാൾക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങനെ അവർ പരസ്പരം നേരിൽ കാണുവാൻ തീരുമാനമാകുന്നു.

 

രണ്ട്

 

എത്ര ഒരുങ്ങിയിട്ടും അവൾക്കു തൃപ്തി വന്നില്ല. കമ്മലുകൾ മാറി മാറി പരീക്ഷിച്ചു. ഇല്ല ചേരുന്നില്ല. ഇട്ടിരിക്കുന്ന ചുവന്ന ചുരിദാർ ആണ് പ്രശ്നം. അവൾ അത് മാറി. ജേഷ്ടന്റെ വിവാഹത്തലേന്ന് അണിഞ്ഞിരുന്ന നീലയും ഇളംപച്ചയും കലർന്ന ചുരിദാർ ധരിച്ചു. വലിപ്പത്തിലുള്ള തൂക്കുകമ്മൽ തീർച്ചപ്പെടുത്തി. കണ്മഷി പതിവിൽ നിന്ന് പരിമിതപ്പെടുത്തി.

"ഓവർ ആയോ ? ഏയ് ഇല്ല..സുന്ദരിയാണ്.." ആത്മഗതം.

 

ഇതിനിടയിൽ അമ്മ പലപ്പോഴായി മുറിയിൽ വന്നു പോയിരുന്നു. ഇടയ്ക്കു സംശയവും പ്രകടിപ്പിച്ചു "നീ പ്രോജക്ടിന് തന്നെയാണോ പോകുന്നത് അതോ ടൗണില് കൂട്ടുകാരുടെ കൂടെ കറങ്ങാനോ?"

 

"അല്ല പെണ്ണുകാണാൻ ഒരുങ്ങുവാ..ഞാനെന്തു ചെയ്താലും അമ്മയ്ക്ക് സംശയവാ.."അവൾ ഒരു ഭാവമാറ്റവും കൂടാതെ പ്രതിവചിച്ചു.

 

അമ്മ മറുത്തൊന്നും  ചോദിക്കാൻ നിന്നില്ല.

 

ഇറങ്ങാൻ നേരം മാത്രം അവളോടായി "പ്രോജക്ടിന് കാശ് ഇന്ന് തന്നെ കൊടുക്കണോടി?"

 

"അഞ്ഞൂറ് മതി..ബാക്കി അടുത്തമാസം."

 

അമ്മ അകത്ത് പോയി പണവുമായി തിരികെ വന്നു. "അറുനൂറുണ്ട്..നൂറു പെട്രോളടിക്കാൻ..കഴിഞ്ഞാഴ്ചയും അച്ഛൻ പറഞ്ഞതെ ഉള്ളു..അടിച്ചിട്ടിരിക്കുന്ന പെട്രോൾ മുഴുവൻ നീയാ തീർക്കുന്നതെന്ന്.."    

 

അവൾ കാശ് വാങ്ങിച്ചു പേഴ്സിൽ വച്ചിട്ട് ഹെൽമറ്റ് എടുത്തു തലയിൽ ചൂടി. ശേഷം അമ്മയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു കൊണ്ട്  "അപ്പൊ പോയിട്ട് വരാമേ.."

 

ഗേറ്റ് കടന്നു പോകുന്ന മകളെ നോക്കി കൊണ്ട് നിൽക്കുന്ന അമ്മ. പൊടുന്നനെയാണ് ബോധം വീണത്.."അയ്യോ..തോരഞ്ഞ് കരിഞ്ഞു കാണും". അവർ അകത്തേക്കോടി.

 

മൂന്ന് 

 

ആദ്യ ഹെയർ പിന്നിനു വളരെ മുൻപ് തന്നെ അവൾക്കു മെസ്സേജ്  കിട്ടിയിരുന്നു "നൗ ഇൻ ബസ്. ജസ്റ്റ് പാസ്ഡ് 10th ഹെയർപിൻ.   വിൽ ബി ദെയർ ആഫ്റ്റർ 22nd ഒൺ.."

 

വിജനമായിരുന്നു വഴി. ഒരു വാഹനം പോലും തന്നെ കടന്നു പോയതായി അവളുടെ ഓർമ്മയിലില്ല. "സീസൺ അല്ലായിരിക്കും" അവൾ ഓർത്തു. വീട്ടിൽ നിന്നിറങ്ങാൻ നേരത്തുണ്ടായിരുന്ന ധൈര്യം പകുതിയും ചോർന്നുപോയിരിക്കുന്നു. " യാത്ര കുഴപ്പംപിടിച്ചതായിരിക്കുമോ?" ആദ്യമുണ്ടായിരുന്ന ആവേശം മെല്ലെ തണുക്കാൻ തുടങ്ങി. അവൾ ചിന്താകുഴപ്പത്തിലായി.

 

മുഖത്തേക്ക് പതിക്കുന്ന തണുത്ത ഇളംകാറ്റും സൂര്യകിരണങ്ങളെ  മറച്ചു പിടിച്ചിരിക്കുന്ന ഇലകളുടെ പച്ചപ്പും അവളുടെ മനസ്സിനെ ശാന്തമാക്കി..ഹെൽമെറ്റിന് പുറത്തേക്കു വീണു കിടന്നിരുന്ന മുടിച്ചുരുളുകൾ അവളുടെ കാതുകളിൽ തത്തികളിച്ചു കൊണ്ടിക്കിളികൂട്ടി. അരികത്തായി, കവിളിനോരത്തായി ആരോ ഒരീണം മൂളുന്ന പോലെ അവൾക്കു തോന്നി..അവളതു കേൾക്കാൻ കാതുകൂർപ്പിച്ചു..അയാളുടെ സ്വരം..

 

" തഴുകുന്ന നേരം പൊന്നിതളുകള്കൂമ്പുന്ന..

മലരിന്റെ നാണം പോല്അരികത്തു നില്ക്കുന്നു നീ.."

 

അവളുടെ വദനം ചുവന്നു തുടുത്തു നാണത്താൽ..ഹൃദയസ്പന്ദനം കുതിച്ചു  മോഹത്താൽ..

 

ഹെയർപിൻ വളവുകളിൽ കുത്തിനിർത്തിയിരിക്കുന്ന മഞ്ഞ ത്രികോണങ്ങളിൽ അക്കങ്ങൾ മാറിക്കൊണ്ടിരുന്നു..15/22 ..16/22 ..17/22..18/22..

 

ഇരുപത്തിരണ്ടാമത്തെ സൈൻബോര്ഡിനു ചുവട്ടിലായി വണ്ടി നിന്നു. അവൾ മുന്നിലേക്ക് നോക്കി. മുന്നിലൊരു വളവാണ്‌. അതിനപ്പുറത്തെവിടെയും അയാളെ പ്രതീക്ഷിക്കാം. അവൾ വണ്ടിയിൽ നിന്നിറങ്ങി ഹെൽമെറ്റ് ഊരി. ഇരുകൊമ്പുകളായി വളർന്നു നിൽക്കുന്ന കണ്ണാടികഷ്ണങ്ങളിൽ ഒന്നിൽ കുനിഞ്ഞുനോക്കി. മുടി കൈകൊണ്ടു ചീകി ഒതുക്കി. പൊട്ടു അവിടെത്തന്നെയുണ്ട്. സ്ഥാനം തെറ്റി കിടന്ന ഷോൾ നേരെയാക്കി. ശേഷം ഹെൽമെറ്റ് വണ്ടിക്കുള്ളിലാക്കി സീറ്റ് അടച്ചു അതിന്മേൽ കയറിയിരുന്നു.

"അവന്..അല്ല അയാൾക്ക്..തന്നെ ബോധിക്കുമോ..?" ആത്മഗതം.

 

വണ്ടി മുന്നോട്ടു ചലിച്ചു.

 

രണ്ടുമൂന്നു വളവു തിരിഞ്ഞപ്പോൾ വിദൂരത്തായി, നിരത്തിനോരത്തായി താഴ്വാരത്തിനഭിമുഖമായി ഉറപ്പിച്ചു നിർത്തിയിരിക്കുന്ന ബെഞ്ചിൽ ആരോ ഇരിക്കുന്നത് പോലെ അവൾക്കു തോന്നി. രൂപം അവ്യക്തം. അവൾ വണ്ടി നിർത്തി ഇറങ്ങി മുന്നോട്ടു നടക്കുന്നു..അല്പം നടക്കാനുണ്ട്.. ഹൃദയമിടിപ്പു ഏറുന്നു..

 

അവളെ തിരിച്ചറിഞ്ഞ അയാൾ ബെഞ്ചിൽ നിന്നു എഴുന്നേറ്റു നിലത്ത് കാലുകുത്തി.

അടുത്തേക്ക് നടക്കും തോറും അവന്റെ വലിപ്പം കൂടുമെന്ന അവളുടെ ധാരണ തകിടംമറിഞ്ഞു. ബെഞ്ചിനരികത്തായി പുഞ്ചിരിതൂകി നിൽക്കുന്ന ഉയരം കുറഞ്ഞ കുഞ്ഞു മനുഷ്യന്റെ രൂപം അവൾ ഞെട്ടലോടെ ദർശിച്ചു.. അവളുടെ നെഞ്ച് പൊട്ടിച്ചിതറി.. അവൾ പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അയാളുടെ മുന്നിൽ വന്നു നിന്നു. അവളുടെ കാലുകളുടെ ഉയരം മാത്രമുള്ള അയാളെ കുനിഞ്ഞു നോക്കി കൊണ്ട് അഭിവാദ്യം ചൊല്ലി.. "ഹെലോ"

 

അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്ന അയാൾ ഉണർന്നു. "ഹലോ"

 

എന്തുപറയണമെന്നു നിശ്ചയമില്ലാതെ നിൽക്കുന്ന അവളോടായി അയാൾ: "ഒടുവിൽ നമ്മൾ കണ്ടുമുട്ടി.."

 

അവൾ തലകുലുക്കുക മാത്രം ചെയ്തു.

 

"വരൂ..ബെഞ്ചിലിരുന്നു സംസാരിക്കാം." അയാൾ ക്ഷണിച്ചു.

 

അവന്റെ പിറകെ അവൾ യാന്ത്രികമായി നടന്നു ചെന്ന് ബെഞ്ചിലിരുന്നു.   ബെഞ്ചിലേക്ക് കയറാൻ ശ്രമിക്കുന്ന അയാളെ നോക്കി ഇരുന്നപ്പോൾ അവളുടെ കണ്ണുകളിലെ കൃഷ്ണമണികളിൽ തിളക്കം കൊണ്ടു. അതൊരു നീർതുള്ളിയാവാതിരിക്കാൻ അവൾ മുഖം തിരിച്ച് തന്റെ മുന്നിലുള്ള അനന്തതയിലേക്കു ദൃഷ്ടി പായിച്ചു. അവളുടെ മനസ്സിൽ കാർമേഘങ്ങൾ കുമിഞ്ഞുകൂടാൻ തുടങ്ങി.

 

"എന്താ മിണ്ടാത്തെ..വലിയ വായാടി ആയിരുന്നല്ലോ?" ബഞ്ചിൽ ചാരിയിരുന്നു കൊണ്ടു അയാൾ.

 

ചോദ്യം കേട്ട് ഞെട്ടി സ്വബോധത്തിലേക്കു മടങ്ങിയ അവൾ എന്തെങ്കിലും ചോദിക്കണമെന്ന മട്ടിൽ : "ഒരുപാട് നേരായോ വന്നിട്ട്?"

 

"ഒരു പതിനഞ്ചു മിനിറ്റ് ആവും.. "

 

പിന്നെ ചോദ്യങ്ങളൊന്നും അവളിൽ നിന്ന് വന്നില്ല. അവളുടെ മെല്ലെയാടുന്ന കമ്മലും ദൂരേയ്ക്ക് നോക്കുന്ന നയനവും നീണ്ട കൺപീലികളും അയാളുടെ ഉള്ളിൽ അനല്പമായൊരു സന്തോഷം ഉളവാക്കി..അയാൾ തന്റെ കുഞ്ഞു കൈ പതിയെ നിരക്കി അവളുടെ കൈയിനരികത്തായി കൊണ്ടുവെച്ചു. മൗനിയായി ഇരിക്കുന്ന അവളെ ഉണർത്താൻ എന്ന മട്ടിൽ തന്റെ ചെറുവിരൽ കൊണ്ടു അവളുടെ വിരലുകളെ പതിയെ സ്പർശിച്ചു. അവൾ ഞെട്ടി. ശേഷം ഒന്നുമറിയാതെ കൈ പിൻവലിച്ചു.

 

"എന്ത് പറ്റി..? എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്?  എന്നെ കണ്ടപ്പോൾ വരണ്ടായിരുന്നു എന്ന് തോന്നിയോ? " ചിരിച്ചു കൊണ്ടാണയാൾ ചോദിച്ചത്.

 

"ഏയ്..അതൊന്നുമല്ല..എന്റെ ഏട്ടന്റെ ഫ്രണ്ട്സ് കാണുമോ എന്ന പേടിയുണ്ട്..അതുകൊണ്ടാ.."

 

"ഹഹഹ..അതുകൊള്ളാം ഇയാളല്ലേ പൊൻമുടിയിൽ വെച്ച് കാണാമെന്നൊക്കെ തീരുമാനിച്ചത്.."

 

"അതല്ല...അമ്മയോട് കള്ളമൊക്കെ പറഞ്ഞിട്ടാ ഇറങ്ങിയത്..ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ട് പെട്ടെന്ന് വരാമെന്നു പറഞ്ഞിരുന്നു." അവൾ പറഞ്ഞൊപ്പിച്ചു.

 

അവളുടെ മുഖഭാവം ശ്രദ്ധിച്ച അയാൾക്ക് അവളെ അവിടെ നിന്നും രക്ഷിക്കണമെന്ന് തോന്നി "എനിക്കും പോയിട്ട് ധൃതിയുണ്ട്.. ഞാൻ വന്ന ബസ് ഇപ്പൊ തിരിച്ചു പോരും.."

 

അതുകേൾക്കാൻ കാത്ത് നിന്ന അവൾ പൊടുന്നനെ എഴുന്നേറ്റു പറഞ്ഞു "ഞാൻ വേണമെങ്കിൽ ഡ്രോപ്പ്.."

 

"വേണ്ട..എനിക്ക് ഒന്ന് രണ്ടു സ്ഥലങ്ങളിൽ കൂടി പോവാനുണ്ട്.." പുഞ്ചിരിയോടെ വലതു കൈ നീട്ടി കൊണ്ടു അയാൾ തുടർന്നു .." എന്നാ വിട്ടോളു..ബസ് ഇപ്പൊ വരാറായി കാണും.."

 

അവളുടെ മുഖത്ത് ആശ്വാസം. അവൾ കുഞ്ഞുകൈയിൽ തന്റെ കരംചേർത്തു  പ്രത്യഭിവാദ്യം നൽകി. അവളുടെ കൈക്കുള്ളിൽ പിഞ്ചു കൈ ഒതുങ്ങി നിന്നു.

 

"ഞാൻ വീട്ടിലെത്തിയിട്ടു വിളിക്കാം.."

 

"ആയിക്കോട്ടെ.." അത് പറയുമ്പോഴും അയാൾ പുഞ്ചിരിച്ചിരുന്നു.

 

കണ്മുന്നിൽ നിന്നു അവളുടെ വാഹനം വളവുതിരിഞ്ഞു അപ്രത്യക്ഷമാകും വരെ അയാൾ അവിടെ തന്നെ നിന്നു. അവളിനി തന്നെ വിളിക്കാൻ പോകുന്നില്ല എന്നയാൾക്ക്ഉറപ്പുണ്ടായിരുന്നു. അയാളുടെ ഹൃദയത്തിൽ ഒരു ഘനം അനുഭവപ്പെട്ടു..അതൊരു വീർപ്പുമുട്ടലായി..കണ്ണുകൾ നിറഞ്ഞു. തെളിമ നഷ്ടപ്പെട്ട കാഴ്ചയിൽ തന്നെ കടന്നു പോകുന്ന ബസ് അയാൾ ശ്രദ്ധിച്ചു. ആളുണ്ടെന്ന് ഉറക്കെ വിളിക്കണമെന്ന് തോന്നിയെങ്കിലും വാക്കുകൾ സ്വരമായി പുറത്ത് വന്നില്ല. അയാൾ ബെഞ്ചിൽ പിടിച്ചു നിന്ന് തേങ്ങി. അവനവളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു..അവന്റെ കുറവുകൾ തന്റേടിയായ അവൾക്കു ഒരു പ്രശ്നമാകില്ല എന്ന് കിനാവ് കണ്ടിരുന്നു.

 

തന്റെ അമ്മ ബാല്യത്തിൽ പറഞ്ഞു തന്നിരുന്ന ഒരു കഥ അയാളുടെ ഓർമ്മയിൽ വന്നുനിറഞ്ഞു. തെന്നലിനെ സ്നേഹിച്ച സൂര്യകാന്തി പൂവിന്റെ കഥ. തന്നെ തൊട്ടു തഴുകി പോകുന്ന തെന്നലിനോട് സൂര്യകാന്തി പൂവിനു അടങ്ങാത്ത സ്നേഹം. പലവട്ടം അവളതു അറിയിക്കാൻ ശ്രമിച്ചു. അവളുടെ ഗന്ധം മാത്രം  കവർന്നു കടന്നു പോകുന്ന തെന്നൽ ഒരിക്കൽ പോലും അവളോട് മിണ്ടിയില്ല. ഒടുവിൽ അവനോടു ചേരാൻ വേണ്ടി സ്വയം ഞെട്ടറ്റു വീണു കൊടുത്ത അവളെ നിലത്തുപേക്ഷിച്ചു കടന്നുപോയി തെന്നൽ..മറ്റൊരു പൂവിൻ ഗന്ധം കവരാൻ..

 

 അയാൾ നിരത്തിലിറങ്ങി നടന്നു..

 

നാല്  

 

ഉച്ചവെയിൽ വന്നു വീണുതുടങ്ങിയിരിക്കുന്നു. അയാൾ നടക്കുകയാണ്. ഒരു വാഹനം പോലും ഇതുവരെ കടന്നു പോയിട്ടില്ല. ക്ഷീണിതനായ അവന്റെ കാലുകൾ ആയാസപ്പെട്ട് ചലിച്ചു.

 

 നിരത്തിന്റെ ഇടതുവശത്തായി പാറക്കെട്ടുകളും അതിൽ നിന്നൊഴുകിവരുന്ന അരുവിയും കാണാം. സമീപത്തായി പൊട്ടിയകന്നൊരു കമ്പിവേലിയിൽ  'പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്നൊരു താക്കീതു തൂക്കിയിട്ടിരിക്കുന്നു. നിരത്തിനു വലതുവശം വ്യൂ പോയിന്റ് ആണ്. അവിടെനിന്നു താഴേക്കു നോക്കിയാൽ കാടുകളും അങ്ങിങ്ങായി ചിന്നി ചിതറി കിടക്കുന്ന കുന്നുകളും കാണാം.

 

ആവർത്തനം മയക്കത്തിലേക്ക് നയിക്കും. അവിടെനിന്നു ഓർമ്മകളിലേക്കും..  ഇടയ്ക്കിടയ്ക്കായി വന്നുപതിക്കുന്ന കാറ്റ് അവനെ അവളെ കുറിച്ചുള്ള ഓർമ്മകളിലേക്ക് ക്ഷണിച്ചു.. നീലയും പച്ചയും കലർന്ന അവളുടെ വസ്ത്രം അവളെ ഒരു പെണ്മയിലായി തോന്നിപ്പിച്ചു.. അവളുടെ നീണ്ട ഇടതൂർന്ന കൺപീലികൾ.. ചുവന്ന അധരങ്ങൾ.. മുഖത്തിന് യോഗ്യമായ മൂക്ക്. മഞ്ഞളിന്റെ നിറം.. അയാൾ ഓർത്തു "എന്തൊരു സൗന്ദര്യമാണ് പെണ്ണിന്.."

 

തന്റെ ഉയരക്കുറവിനെയും പിരാകി കൊണ്ട് നടക്കുന്നതിനിടയിൽ പെട്ടന്നതാ എവിടെ നിന്നോ ഒരു കരച്ചിൽ കേട്ടു. അയാൾ ഒന്ന് നിന്നു..ഇല്ല തോന്നിയതാകണം.. നടക്കാൻ ഭാവിച്ചപ്പോൾ വീണ്ടും അതേ ശബ്ദം.. അവൻ കാതുകൂർപ്പിച്ചു ചുറ്റും നോക്കി..അതൊരു പെണ്ണിന്റെ കരച്ചിലാണെന്നു അയാൾക്ക്  ബോധ്യപ്പെട്ടു..കരച്ചിലിനിടയിൽ എന്തൊക്കെയോ പറയുന്നുണ്ട്..അയാൾ  നിരത്തു കടന്നു വലതു വശത്തേക്ക് നടന്നു താഴേക്കു നോക്കി..സമനിരപ്പിൽ നിന്നു താഴ്ന്ന കുത്തനെയുള്ള ചെരുവിൽ മുള്ളുകൾനിറഞ്ഞ കുറ്റിച്ചെടികൾ. അതവാസിനിക്കുന്ന അതിരിനപ്പുറത്ത് നിന്നാണാ കരച്ചിലെന്നു അയാൾക്ക് മനസിലായി. അതൊരു ദീനസ്വരമായിരുന്നു..കേണപേക്ഷിക്കലായിരുന്നു.. അവൻ പൊടുന്നനെ ഞെട്ടി. അതവളുടെ സ്വരമാണെന്നു തിരിച്ചറിഞ്ഞു. പിന്നെ മറ്റൊന്നും ചിന്തിക്കാതെ അയാൾ ചെരുവിലേക്കു ചാടിയിറങ്ങി.. തന്നോളം  ഉയരമുള്ള മുള്ളുനിറഞ്ഞ നീണ്ട പുല്ലുകളെ വകഞ്ഞു മാറ്റി, വേദന ഗൗനിക്കാതെ അയാൾ മുന്നോട്ടു കുതിച്ചു. പായുന്നതിനിടയിൽ പുല്ലുകൾക്കിടയിൽ വീണു കിടക്കുന്ന അവളുടെ  ആക്ടീവ കണ്ടയാളുടെ ചങ്കു കത്തി. അയാൾ വേഗത കൂട്ടി. അതിരിനടുത്തായി നിൽക്കുന്ന ചെറിയൊരു മരത്തിൽ പിടിച്ചയാൾ താഴേക്കു നോക്കി.. അയാളുടെ നെഞ്ച് പിടഞ്ഞു.. അറ്റുപോകാറായൊരു വേരിൽ തൂങ്ങി പിടിച്ചു കിടക്കുന്ന അവൾ. അയാളെ കണ്ടതും അവൾ ഒച്ചകൂട്ടി കരയാൻ തുടങ്ങി..

 

 

"പ്ളീസ് എന്നെ രക്ഷിക്കണേ..പ്ളീസ്.." കരച്ചിലിനിടയിൽ മുറിഞ്ഞു പോകുന്ന വാക്കുകൾ.

 

കാഴ്ച കണ്ടു സ്തംഭിച്ചു നിൽക്കുന്ന അയാൾക്ക്എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. അയാൾ ചുറ്റും നോക്കി..വള്ളിയോ ശിഖരങ്ങളോ ഒന്നും തന്നെയില്ല. അയാൾ ഒരുകൈ കൊണ്ട് മരത്തിൽ പിടിച്ചു മറുകൈ എത്തിച്ചു നോക്കി. നീളം കുറഞ്ഞ കുഞ്ഞു കൈ എങ്ങനെ എത്താനാണ്?.

 

"പേടിക്കണ്ട.." അയാൾ സമാധാനിപ്പിച്ചു കൊണ്ട് അരികത്തുള്ള ചെറിയ മരത്തിൽ കൈകൾ ചുറ്റി, നിലത്തുകിടന്നു കാലുകൾ എത്തിച്ചു കൊടുക്കാൻ ശ്രമിച്ചു. ഇല്ല പാതികൈയുടെ നീളം കൂടി അനിവാര്യമാണ്.

 

തിരിച്ചു കയറിയ അവൻ വീണ്ടും ചുറ്റും നോക്കി..ഒന്നും കിട്ടാനില്ല സഹായത്തിനു എന്ന് ബോദ്ധ്യമായപ്പോൾ മറ്റൊന്നും ചിന്തിക്കാതെ തന്റെ പാൻറ്സ്  ഊരി കാലുകളിൽ ചേർത്ത് കെട്ടി. ശേഷം മരത്തിൽ കൈകൾ ചുറ്റി താഴേക്കു കിടന്നു. പാന്റ്സിന്റെ തുമ്പ്; വേരിൽ പിടിയമർന്ന അവളുടെ കൈകൾക്കു സമീപത്തായി വന്നു വീണു.

 

"അതിൽ പിടിക്ക്..പേടിക്കണ്ട.." താഴേക്കു, ദയനീയമായി തന്നെ നോക്കുന്ന അവളോടായി അയാൾ പറഞ്ഞു.

 

അവൾ പാടുപെട്ടു ഒരു കൈ നീട്ടി പാൻറ്സിൽ മുറുകെ പിടിച്ചു. ബലമുണ്ടെന്നുറപ്പ് തോന്നിയപ്പോൾ മറുകൈ വേരിൽ നിന്നയച്ച് പാൻറ്സിൽ പിടിച്ചു. അവളുടെ ഭാരം കാരണം അയാളുടെ കുഞ്ഞു കാലുകളും ഉടലും വലിഞ്ഞു മുറുകി. അയാൾ മരത്തെ മുറുക്കെ പിടിച്ചു.

 

"അതിൽ പിടിച്ചു പിടിച്ചു മുകളിലോട്ടു കയറു പെട്ടെന്ന്.." അയാൾ  വേദന സഹിച്ചു അലറി.

 

 

അവൾ പാൻറ്സിൽ നിന്ന് അയാളുടെ  കാലുകളിലേക്കും പിന്നെ ശരീരത്തിലൂടെയും അള്ളി പിടിച്ചു മുകളിലേക്ക് കയറി ഭൂമിയിൽ പതിച്ചു. ശേഷം അവനെ വലിച്ചു കയറ്റി.

 

 

നിലത്തിരുന്നു ഏങ്ങിയേങ്ങി കരയുന്ന അവളുടെ സമീപത്തു ഇരുന്നുകൊണ്ടയാൾ കാലിലെ പാൻറ്സ് അഴിച്ചു മാറ്റി.

 

"കരയല്ലേ.." അയാൾ പാൻറ്സ് ഇടുന്നതിനിടയിൽ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .

 

നീണ്ട സമാധാനിപ്പിക്കലിനൊടുവിലായി അവരിരുവരും നടന്നു ചെന്ന് പണിപ്പെട്ടു അവളുടെ ആക്ടീവ ഉന്തി നിരത്തിൽ കയറ്റി.

 

 അതിനിടയിലെ സംഭാഷണത്തിൽ അവൾ സംഭവങ്ങൾ വ്യക്തമാക്കി..അയാളെ പിരിഞ്ഞു പോകവേ അവൾ വ്യൂപോയിന്റിൽ വണ്ടി നിർത്തിയതും.. തനിക്കു പറ്റിയ അബദ്ധമോർത്തു വിലപിച്ചതും(വിലപിച്ചു എന്ന് മാത്രം പറഞ്ഞു)..മടങ്ങാൻ തുടങ്ങവേ  റോഡ് കടക്കാൻ ശ്രമിക്കുമ്പോൾ പാഞ്ഞെത്തിയ ബസിനെ കണ്ടു പേടിച്ചു വാഹനം വെട്ടിച്ചതും..ഒടുവിൽ നിയന്ത്രണം വിട്ടു താഴേക്കു പതിച്ചതും..ഹെൽമെറ്റ് ഉണ്ടായിരുന്നത് കൊണ്ട് തലയ്ക്കു ക്ഷതമേൽക്കാത്തതും..

 

"താൻ പേടിക്കോന്നും വേണ്ടടോ..നെറ്റിയിലും കൈമുട്ടുകളിലും ചെറുതായി ഒന്ന് മുറിഞ്ഞിട്ടുണ്ട്..അത് പോകുന്ന വഴിക്കു ടൌൺ-ലെ ആശുപത്രിയിൽ കയറി ഒരു റ്റീറ്റീ എടുത്താൽ മതി..അമ്മയോട് ഇനിയും കുറച്ചു കള്ളം പറയേണ്ടി വരും.. അത് ഓർത്തെടുത്താൽ മതി.." അയാൾ പതിവ് ശൈലിയിൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

 

അപ്പോഴേക്കും മറ്റൊരു ബസ് വളവു തിരിഞ്ഞു വരുന്നത് കാണുന്നു അയാൾ.

 

"ഞാൻ ടൗണിൽ കൊണ്ടാക്കാം ചേട്ടനെ.." അവൾ അപേക്ഷിച്ചു.

 

"വേണ്ടടോ..(കൈചൂണ്ടികൊണ്ട്) ദാ ബസ് വരുന്നുണ്ട്..ഇത് തിരിച്ചു പോരുമ്പോ അതിൽ കയറി പൊയ്ക്കൊള്ളാം..താൻ വിട്ടോ.." അയാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.

 

"എങ്കിൽ ഞാൻ.." അവൾ വണ്ടിയിൽ കയറാൻ തുടങ്ങുന്നു..പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ അവളുടെ  കണ്ണുകൾ നിറഞ്ഞു തുളുമ്പി.

 

പൊടുന്നനെ വണ്ടിയിൽ നിന്നിറങ്ങി അവൾ അയാളുടെ അടുക്കലേക്കു വന്നു..നിലത്തു മുട്ട് മടക്കി ഇരുന്നു കൊണ്ട് അയാളെ കെട്ടി പിടിച്ചു പറഞ്ഞു "താങ്ക്സ്..ചേട്ടൻ ഇല്ലായിരുന്നെങ്കിൽ.." മുഴുമിക്കും മുൻപേ അവൾ വിങ്ങി പൊട്ടി പോയി..

 

അയാൾ തന്റെ കുഞ്ഞു കൈകൊണ്ട് അവളെ തലോടി ആശ്വസിപ്പിക്കാൻ മുതിരവേ.. അവൾ തുടർന്നു "ഇതിന്റെ പേരിൽ എന്നോട് ഒന്നും ആവശ്യപ്പെടരുതേ..എനിക്ക് ഇഷ്ടമാണ് ഒത്തിരി..ഞാൻ എന്നും നല്ലൊരു ഫ്രണ്ട് ആയിരിക്കും ചേട്ടന്റടുത്ത്.." അയാളുടെ കൈ പിൻവാങ്ങുന്നു.

 

അവൾ എഴുന്നേറ്റു ആക്ടീവയിൽ കയറി.. കണ്ണുകൾ തുടച്ചു കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു..പോകുന്നു എന്നനുവാദം വാങ്ങുന്നപോലെ തലയാട്ടി..അനുവാദം കൊടുത്തുകൊണ്ട് അയാളും തലയാട്ടി..

 

വളവു തിരിഞ്ഞവൾ മാഞ്ഞപ്പോൾ എന്തോ ഉള്ളിലൊരു നീറ്റലുണ്ടായി അയാൾക്ക്.. ഇപ്രാവശ്യം അയാൾ വിതുമ്പിയില്ല..പകരം തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിപൊഴിച്ചു. മനസ്സാൽ നൂറായിരം മംഗളാശംസകൾ നേർന്നു..

 

പിന്നിലെവിടെയോ വിദൂരത്തു നിന്നാ ബസിന്റെ ഹോൺവിളികേട്ടു. അയാൾ നിരത്തു കടന്നു ചെന്ന് കാത്തു നിന്നു..ഇടയ്ക്കു ഏതോ രാഗത്തിൽ ഒരു വരിയും മൂളി.

Srishti-2022   >>  Short Story - Malayalam   >>  അവനവൻ കടമ്പ

Sajith Joseph K

Experion Technologies

അവനവൻ കടമ്പ

"എനിക്ക് തീരെ വയ്യെടാ.. ഇന്നലെ തൊട്ടു തുടങ്ങിയ പനിയാ ഇന്നൊന്നു ഹോസ്പിറ്റലിൽ പോണം. നീയൊന്നു കൂടെ വരാവോ?" മഹേഷ്കട്ടിലിൽ നിന്ന് തിരിഞ്ഞു കിടന്നു മനുവിനെ നോക്കി.

മനു വായിൽ നിന്ന് പേസ്റ്റ് പത വാഷ്ബെസിനിലേക്ക് തുപ്പി. "ഇപ്പോൾ പറ്റില്ലെടാ... ഈസ്റ്റെറിനു നാട്ടിൽ പോകാനോ പറ്റിയില്ല... പക്ഷേ ഇന്ന് പള്ളിയിൽ പോക്ക് ഒഴിവാക്കാൻ പറ്റില്ല. നീ അപ്പുറത്തെ റൂമിൽ നിന്ന് രാജേഷിനെ വിളിച്ചോണ്ട് പോ.. " വാഷ് ബേസിനിൽ വെള്ളമൊഴിച്ച് പെട്ടെന്ന് ഡ്രസ്സ്എടുത്തിട്ട് മനു പോകാൻ റെഡി ആയി.

"എന്നാൽ നീ കുറച്ചു വെള്ളം സ്റ്റൗവിൽ വച്ചിട്ട് പോ... എനിക്ക് കുറച്ചു ചൂടുവെള്ളം കുടിക്കണം.""അതിനൊന്നും സമയമില്ലെടാ ഇപ്പോൾ ഇറങ്ങിയാൽ എനിക്ക് സുനിലിന്റെ ഒപ്പം പോയി പള്ളിയുടെ മുൻപിൽ ഇറങ്ങാം. അവനിന്ന് നാട്ടിൽ പോകുന്നുണ്ട്. സ്വന്തം കാറിനാ.. " മനു പെട്ടെന്ന് പേഴ്സ് ഉം പോക്കെറ്റിൽ ഇട്ടു ഇറങ്ങി.

കുർബാന കഴിഞ്ഞപ്പോൾ 10 മണി കഴിഞ്ഞു. മനു റോഡ്സൈഡിലേക്കു മാറി നിന്നു. "നല്ല വെയിൽ പള്ളിയിൽ നിന്ന് വരുന്ന ഏതെങ്കിലും വണ്ടിക്കു കൈ കാണിക്കാം " അവൻ മനസ്സിൽ കരുതി. 3 -4 കാറുകൾക്ക് കൈ കാണിച്ചെങ്കിലും അവ സ്പീഡിൽ കടന്നു പോയി. "അല്ലെങ്കിലും കാറ് കാരന്മാർക്കു അന്യായ അഹങ്കാരമാണ്. നമുക്കെന്താ കാറൊന്നും ഇല്ലാത്തതു പോലെ "പിന്നാലെ വന്ന 2 -3 ബൈക്കുകൾക്ക് കൈ കാണിച്ചപ്പോൾ ഒരെണ്ണം നിർത്തി. മനു ഓടി വന്നു പിന്നിൽ കയറി. "പള്ളിയിൽ നിന്നും വരികയാണോ ചേട്ടാ?"ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ മനു കുശലം ചോദിച്ചു. "ഏയ്അല്ല. ഞാൻ പള്ളിയിലും അമ്പലത്തിലും ഒന്നും പോകാറില്ല. അതിനൊക്കെ എവിടാ സമയം?" ബൈക്കുകാരൻ ചിരിച്ചു. "പള്ളിയിൽ പോകുന്ന ചില തെണ്ടികളെക്കാൾ ഇവനൊക്കെ എത്ര ഭേതം " മനു മനസ്സിൽ വിചാരിച്ചു.

"അതാ ബസ്സ്റൊപ്പിന്റെ അടുത്ത് നിർത്തിയേക്കു ".. വണ്ടി ബസ്സ്റൊപ്പിന്റെ സൈഡിൽ നിർത്തിയപ്പോൾ മനു താങ്ക്സ് പറഞ്ഞിറങ്ങി. മൊബൈൽ ബെല്ലടിച്ചു. രാജേഷാണ്... "എന്തുവാടാ?""ഡാ മഹേഷിനു കുറച്ചു സീരിയസ് ആണ് അവനെ അഡ്മിറ്റ്ചെയ്തു. ഇന്ന് രാത്രി ആരെങ്കിലും കൂടെ നിക്കണം. എനിക്ക് ഒന്ന് ഓഫീസ് വരെ പോണം നാളെ ഡെഡ് ലൈൻ ഉള്ള ഒരു വർക്ക്ഉണ്ട്. നിനക്കൊന്നു നിൽക്കാമോ അവന്റൊപ്പം?""ഇന്ന് വൈകിട്ട് പറ്റില്ലെടാ... 6 മുതൽ 12 വരെ പള്ളിയിൽ ആരാധന ഉണ്ട്. നീ നമ്മുടെ ഉമ്മച്ചനോടൊന്നു ചോദിച്ചേ ""ശരിയെടാ ഞാൻ നോക്കട്ടെ " രാജേഷ്ഫോണ്വച്ചു.

ബസ്വന്നു അരികിൽ നിർത്തിയപ്പോൾ മനു ചാടി കയറി... " മഹേഷിന്റെ കാര്യം കഷ്ടം തന്നെ... "അവൻ മനസ്സിലോർത്തു.

Srishti-2022   >>  Short Story - Malayalam   >>  ഇണയില്ലാത്ത മീനുകൾ

ഇണയില്ലാത്ത മീനുകൾ

അക്വേറിയത്തിലെ തണുപ്പുള്ള വെള്ളത്തിൽ മീൻ നീന്തിക്കൊണ്ടിരുന്നുകുമിളകൾക്കൊപ്പം അവന്റെ വലിയ നീലവാലും ചെകിളകളും താളത്തോടെനീങ്ങി.

 

അവനെ കാണാൻ ദൂരങ്ങളിൽ നിന്ന് വന്ന മനുഷ്യർ,അവരുടെ ആശ്ചര്യം നിറഞ്ഞകണ്ണുകൾ!അവൻ എല്ലാ ദൂരങ്ങളിലും നീന്തി .താഴെ നിറച്ചിരിക്കുന്ന ലവണങ്ങളില്ലാത്ത കളിമണ്ണ്മുതൽ ,അക്വേറിയത്തിനു വെളിച്ചം നൽകുന്ന മങ്ങിയ വെള്ള വെട്ടം വരെ.

ചില്ലു കൂട്,നേരാനേരം ഭക്ഷണം.ആഴങ്ങളുടെ കറുപ്പില്ലാത്ത ജീവിതം.

ഇടയിലുറക്കത്തിലവൻ കടൽ സ്വപ്നം കണ്ടിരിക്കുന്നുഅമ്മയെ,കൂടെ നീന്തിയവരെ,വേട്ടക്കാരനെ എല്ലാം ഒരു മിന്നായം പോലെ .യുഗങ്ങൾ കടന്നു പോയിരിക്കുന്നു.കടലിന്റെഉപ്പുരസവും വള്ളത്തിന്റെ ചുഴിനീക്കങ്ങളും അവന്റെ ഓർമയിൽ തികട്ടി വന്നു.
 

 

അവൻ അസ്വസ്ഥനായി,നീന്തലിന്റെ വേഗം കൂടി,ഇടയ്ക്കിടെ ചില്ലു പാത്രത്തിൽ തലയും വാലും ഇടിച്ചു.തീറ്റയായിട്ട കുഞ്ഞുമീനുകൾ ചുറ്റുമോടിക്കളിക്കാൻ തുടങ്ങി.അവനെകാണാൻ വന്ന കുഞ്ഞുങ്ങളുടെ  മുഖത്തെ വിസ്മയമറിയാതെ നീലമൽസ്യം തളർന്നുപിന്നെന്നെന്നേക്കുമായുറങ്ങി.

********************************************************************************************************************************************************************


മ്യൂസിയം മാനേജർ ദേഷ്യപ്പെടുന്ന ശബ്ദംകേട്ട് ഓടിക്കൂടിയവരിൽ ആനന്ദുമുണ്ടായിരുന്നു.ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ മൽസ്യം ഒരാഴ്ചക്കകം ചത്തിരുന്നുആരാണത്തിനെനോക്കിയത്മീനിന് അവസാനമായി തീറ്റ കൊടുത്തതാരാണ്?നൂറു ചോദ്യങ്ങൾ,കൂട്ടത്തോടെ ആരൊക്കെയോ നൽകുന്ന അവ്യക്തങ്ങളായ ഉത്തരങ്ങൾ.

ആനന്ദ് ഒരടി പിന്നിലേക്ക് നടന്നു.അവൻ ജോലിക്കു വന്ന അതേ ദിവസമാണാ മീനിനെയും കൊണ്ടുവന്നത്.ഇന്ന് രാവിലെ അവൻ ഒരു സ്വപ്നം കണ്ടു.കരയിലൊരു  നീലവാലുള്ള പെൺമത്സ്യം ചത്തടിഞ്ഞെന്ന്

പെട്ടെന്നൊരു ഭയം ഉള്ളിലാളി.മറന്നതെന്തൊക്കെയോ കണ്മുന്നിൽ തെളിഞ്ഞു വന്നു.തിരികെ വരുമെന്നൊരു വാക്ക്,കൊടുക്കാൻ ബാക്കി വച്ച സ്നേഹംഅങ്ങനെ പലതും.
കടം വാങ്ങി നേടിയ  ജോലി ഉപേക്ഷിക്കാൻ പശ്ചാത്താപം തോന്നിയില്ലനാട്ടിലെത്തിയാൽകൂട്ടിനവളുണ്ട്അരപ്പട്ടിണിയെങ്കിലും കഴിഞ്ഞുകൂടാനൊരു തൊഴിലുണ്ട്.വീട് വിറ്റുകടങ്ങൾ തീർക്കാം

തീരുമാനങ്ങൾ നിമിഷങ്ങൾക്കുള്ളിലെടുത്തു ആനന്ദ് തിരിച്ചിരുന്നുഇനിയൊരു മീൻ ചാകുന്നതിനു മുന്നേ,തുലാമഴ തകർത്തു പെയ്യുന്ന നാട്ടിലെ ചോരുന്ന വീട്ടിലേക്ക് .

അന്ന് പെയ്ത മഴയ്ക്ക് പതിവില്ലാത്ത താളമുണ്ടായിരുന്നു.അടുക്കളയിൽ തിളച്ചുകൊണ്ടിരുന്ന കാപ്പിക്ക് പതിവില്ലാത്ത സുഗന്ധവും. വീടിന്റെ മുറ്റത്തു തളം കെട്ടിക്കിടന്ന വെള്ളത്തിൽ, ഒരുപാട് പരല്മീനുകൾ തെന്നി കളിച്ചിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  മാനവസേവ മാധവസേവ

Jayanthan.P.R

Clinipace Worldwide

മാനവസേവ മാധവസേവ

എന്നത്തേയും പോലെ കടന്നു പോകേണ്ട  രാത്രി.... എന്നാൽ അദ്ദേഹം ചെയ്ത തെറ്റിനെ കുറിച്ചു

ഓർത്തു സമയം കഴിച്ചു കൂട്ടിഉറങ്ങാതിരുന്ന വിനാഴികകളുടെ കണക്കു കൃത്യമായി അദ്ദേഹം

പറയുംരാത്രികളിൽ അലമുറയിടുന്ന ചീവീടുകൾ പോലും അന്ന് നിശബ്ദംപശ്ചാത്താപ വിവശനായ

അദ്ദേഹത്തിന് നാളത്തെ കുറിച്ചുള്ള ചിന്ത ഒട്ടും തന്നെ ഇല്ലായിരുന്നു.

 

കുലത്തിൽ ജനിച്ചതുകൊണ്ട് മാത്രം ബ്രാഹ്മണനായ ഒരാൾചെയ്യുന്ന കര്മങ്ങള്ക് പോലും കണക്കു

പറയാൻ മടികാണിക്കാതിരുന്ന ഒരു കാലംകടം കൊടുത്ത കാശിനു പോലും പലിശ എണ്ണി

വാങ്ങിയിരുന്നുപിന്നീടുണ്ടായ സാത്വിക സമ്പർക്കങ്ങളും കുടുംബാന്തരീക്ഷങ്ങളും അയാളെ

ഒരുപാട് മാറ്റിമറിച്ചുഅതൊക്കെ ഒരു കാലംഇന്ന് അദ്ദേഹത്തിന് ഉള്ളതെന്തും ഭഗവാനുള്ളതാണ്.

അദ്ദേഹം കഴിക്കുന്നതെന്തും ഭഗവാന് സമർപ്പിക്കുംഭഗവാന് കൊടുക്കാതെ ഒന്നും അദ്ദേഹത്തിന്

വേണ്ടഅദ്ദേഹത്തിന്റെ നിത്യേനയുള്ള ഉച്ചത്തിലുള്ള നാമജപം കണ്ടില്ലെന്നു നടിക്കാൻ ഭഗവാന്

പോലും കഴിയുമെന്ന് തോന്നുന്നില്ല.

 

മൂന്ന് നാല് ദിവസത്തെ കനത്ത മഴക്കൊടുവിൽ കടൽത്തിരമാല പോലെ ആർത്തിരമ്പുന്ന പുഴ.

ജീവനും കൊണ്ട് രക്ഷപെടാനുള്ള തത്രപ്പാടിൽ പക്ഷിമൃഗാദികൾമഴവെള്ളത്തിന്റെ ശക്തികൊണ്ട്

ഒന്ന് ഉയർന്നു നിൽക്കുവാൻ പോലും കഴിയാതെ സസ്യലതാദികൾഅപ്പോഴും ഭഗവാനുള്ള

നിവേദ്യസമർപ്പണമായിരുന്നു അദ്ദേഹത്തിന് മനസുമുഴുവൻ.

അങ്ങനെ നിവേദ്യ സമർപ്പണം നടത്താൻ ഒരുങ്ങവെ അടുത്ത വീട്ടിലെ കൊച്ചു കുട്ടി വന്നു

ചോദിച്ചു " ഇതാ മഴയെ തുടർന്നു പുഴയിലെ വെള്ളം കയറിക്കൊണ്ടിരിക്കാണ്അച്ഛൻ

ജോലിക്ക് പോയിരിക്കാണ്വീട്ടിൽ അമ്മ മാത്രമേ ഉള്ളുഅങ്ങ് ഒന്ന് വന്നു വീട്ടിലെ

സാധനങ്ങൾ ഒക്കെ ഒന്ന് മാറ്റാൻ സഹായിക്കാമോ? "

വീട് അല്പം ഉയർന്ന സ്ഥലത്തു ആയത്കൊണ്ടും പിന്നെ നിവേദ്യ സമർപ്പണവും തുടർന്നു

മുത്തച്ഛന്റെ അച്ഛന്റെ മുടങ്ങിക്കിടന്ന ശ്രാര്ദ്ധം ഊട്ടാനുള്ളത് കൊണ്ടും  കുട്ടിയുടെ

വാക്കുകൾ അത്ര കാര്യമായി എടുത്തില്ലപിന്നെ ഈശ്വര വിശ്വാസം കൂടെ ഉണ്ടായിരുന്നു

എന്ന് വേണം പറയാൻ.

 

 കുട്ടി അവരെക്കൊണ്ട് പറ്റുന്ന അത്രയും അമ്മയുടെ കൂടെ നിന്ന് മാറ്റി വച്ചുവെള്ളം

കയറുന്നതിനു മുൻപ് അവർ അവിടെ നിന്നും താമസം മാറിമഴയുടെ ശക്തിക്ക് ഒരു കുറവും

ഇല്ലായിരുന്നുവെള്ളത്തിന്റെ ഒഴിക്കാവട്ടെ പൂർണ വേഗത്തിലും.

അങ്ങനെ നിവേദ്യ സമർപ്പണവും ശ്രാർദ്ധവും എല്ലാം കഴിഞ്ഞ മുറ്റത്തു നോക്കിയപ്പോൾ വെള്ളം

ഇല്ലത്തിന്റെ ആദ്യത്തെ നടക്കല്ലു വരെ എത്തിയിരിക്കുന്നുനിവേദ്യ സമർപ്പണത്തിനും

ശ്രാർദ്ധത്തിനും സഹായിക്കാൻ കൂടെ നിൽക്കണം എന്നതിനാൽ ഭാര്യയും ഇതുവരെ വേറൊന്നും

ശ്രദ്ധിച്ചില്ലനിമിഷങ്ങൾക്കുള്ളിൽ വീട്ടിൽ വെള്ളം കയറി.  നിത്യവും പൂജിക്കുന്ന ഭഗവാനെ

കൈവിടാൻ വയ്യാത്തോണ്ട്  വിഗ്രഹവും എടുത്ത് വേഗം ഇല്ലത്തിന്റെ തട്ടിൻ മുകളിൽ കയറി.

പിന്നീടുള്ള സമയം മുഴുവൻ വെള്ളത്തോട് മുഖം നോക്കി ഇരിക്കുകയായിരുന്നുസ്വന്തം

പ്രതിബിംബം ദിവസവും കണ്ടിരുന്ന പുഴയിലെ വെള്ളം ആണ് ഇതെന്ന് വിശ്വസിക്കാൻ

അദ്ദേഹത്തിനു കഴിഞ്ഞില്ലരാവിലെ സഹായിക്കാൻ വരാമോ എന്ന് ചോദിച്ച  കുട്ടിയുടെ രൂപം

 വെള്ളത്തിൽ തെളിഞ്ഞു വരുന്നതായി അയാൾക്കു തോന്നി.

 

അങ്ങനെ  ദിവസം മുഴുവൻ തട്ടിൻ പുറത്തു കഴിച്ചുകൂട്ടിരാത്രിയും....

 

പിറ്റേന്ന് മഴയുടെ ശക്തി അല്പം കുറഞ്ഞുവൈകിട്ട് ആയപ്പോഴേക്കും വെള്ളം ഇറങ്ങിതാഴെ

ഇറങ്ങി നോക്കിയപ്പോ കണ്ട കാഴ്ച അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചുനിവേദിക്കാൻ

കെട്ടിത്തൂക്കിയ കദളിക്കുലയിൽ ഒരു ഏലി അഭയം പ്രാപിച്ചിരിക്കുന്നുഇല്ലത്തിന്റെ  കാലവറയുടെ

മുക്കിൽ നിന്നും ഉരഗങ്ങൾ തല ഉയർത്തി നോക്കുന്നുചളിയിൽ പൂണ്ടു പോയ വാൽക്കണ്ണാടിയും

അഷ്ടമംഗല്യവും താലിക്കൂട്ടവുംഎന്തിനു പറയുന്നു മാറി ഉടുക്കാൻ ഒരു കൗപീനം പോലും ഇല്ലാത്ത

അവസ്ഥ.

 

വൈകിട്ട് വെള്ളം ഇറങ്ങിയപ്പോൾ സമീപത്തെ വീട്ടിലെ കുട്ടിയും അച്ഛനും കൂടി വന്നു. " ഞങ്ങളുടെ

വീട്ടിൽനിന്നും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലവീട് കുറച്ച താഴെ ആണല്ലോ.... അങ്ങേയ്ക്കു

ഞങ്ങളാൽ കഴിയുന്ന സഹായം എന്തെങ്കിലും ചെയ്യണോ എന്നറിയാൻ വന്നതാണ്ഒപ്പം തന്നെ അവർ

കയ്യിൽ കരുതിയിരുന്ന ഒരു പടല പഴം അദ്ദേഹത്തിനു നൽകിവേഗം അദ്ദേഹം അകത്തു പോയ് 

പഴം നിവേദിച്ചു പ്രസാദമായി അവർക്കും ഭാര്യക്കും കൊടുത്തുപ്രസാദ ഭാവത്തിൽ അവർ

ഓരോന്ന് കഴിക്കുകയും ചെയ്തു.

 

"അങ്ങയുടെ ഈശ്വര ഭക്തി നല്ലത് തന്നെനമ്മൾ എല്ലാരും  പ്രളയത്തെ അതിജീവിച്ചത് ഈശ്വര

കൃപ ഒന്ന് കൊണ്ട് മാത്രമാണ്.  മനുഷ്യരുൾപെടുന്ന ഓരോ ജീവജാലങ്ങളിലും  ഈശ്വരാംശം ഉണ്ട്

എന്ന ഭാഗവത സാരം അങ്ങ് മറന്നുപോകരുത്ഭഗവാനെ സേവിക്കുന്നോടപ്പം തന്നെ നമ്മളാൽ

കഴിയുന്ന സഹായം നമ്മുടെ കൂടപ്പിറപ്പുകൾക് കൂടെ ചെയ്താൽ നന്നായിരിക്കുമെന്നാണ്

അടിയന്റെ അപേക്ഷ."

 

"മാനവസേവ മാധവസേവഎന്ന് ഓതി തന്ന അയാളുടെ വാക്കുകൾ ബ്രാഹ്മണന്റെ കണ്ണ് തുറപ്പിച്ചു.

 വാക്കുകൾ കൊണ്ട് ഉറക്കം പോയത്  ഒരു രാത്രി മാത്രായിരുന്നില്ലഅദ്ദേഹത്തിന് ശരിക്കും

ഒന്ന് ഉറങ്ങുവാൻ  വാക്യം പ്രവർത്തികമാക്കേണ്ടി വന്നു.

Srishti-2022   >>  Short Story - Malayalam   >>  ക്ലിങ് പ്ലിങ് ക്ലിങ്

Sibin Koshy

IBS Softwares

ക്ലിങ് പ്ലിങ് ക്ലിങ്

ഒന്ന്

'ട്രണീം...ട്രണീം...' സ്ഥിരം വിളിച്ചുണർത്തുന്ന ശബ്ദത്തിൽ തന്നെ അന്നും അലാറം ഉറക്കെ കരഞ്ഞു .. 'നാശം' എന്ന് മനസ്സിൽ പോലും പിറുപിറുക്കാതെ മുരളീധരൻ നായർ അതിന്റെ നെറുകയിൽ കൈ വെച്ചനുഗ്രഹിച്ചു.. ശേഷം തറയിൽ ചുരുണ്ടുകൂടിക്കിടന്ന പുതപ്പിനെ മെല്ലെയെടുത്തു കട്ടിലിലേക്കിട്ടു.. ഉറക്കത്തിന്റെ പിടിയിൽ നിന്ന് പൂർണമായും വിട്ടുമാറാത്തവനെപ്പോലെ ആടിയാടി അയാൾ അടുക്കളയിലേക്കു നടന്നു .. അടുക്കള ജനാല തുറന്നിട്ട ശേഷം ഒരു മിനിറ്റു കണ്ണടച്ച് നിന്ന ഉറക്കത്തെ താൻ പൂർണമായും ഉപേക്ഷിച്ചിട്ടില്ല എന്ന് ശരീരത്തോട് പറയാൻ വേണ്ടിയായിരുന്നു. ചായയ്ക്ക് മധുരമിടുന്ന സമയം മാത്രം തന്റെ പ്രമേഹത്തെ മറക്കുന്ന പതിവ് മുരളീധരൻ നായർ അന്നും തുടർന്നു.. മുൻവശത്തെ വാതിൽ തുറന്നു , തറയിൽ കിടന്ന പത്രവുമെടുത്തു , അതിനടുത്തു കിടന്നുറങ്ങിയ ട്രമ്പിനൊരു തൊഴിയും കൊടുത്ത അയാൾ ചാരുകസേരയിൽ പോയിരുന്നു പാരായണം തുടങ്ങി ..

'അമേരിക്ക ഇടുമോ , അതോ ഉത്തര കൊറിയ ഇടുമോ ' തുടങ്ങിയ കാര്യങ്ങൾ വായിച്ചു മുരളീധരൻ നായർ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ട്രംപ് അയാൾക്ക് നേരെ പുറം തിരിഞ്ഞു കിടന്നു തന്റെ മുടങ്ങിപ്പോയ ഉറക്കം പുനരാരംഭിക്കാൻ ശ്രെമിക്കുകയായിരുന്നു..

ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷമാണ് മുരളീധരൻ നായർ ഈരേഴു പതിനാലു ലോകങ്ങളിലൂടെയുള്ള യാത്ര കഴിഞ്ഞു ചാരുകസേരയിലേക്കു മടങ്ങിയെത്തിയത്.. 'കാര്യമായിട്ട് വാർത്തയൊന്നുമില്ല' എന്ന് പ്രാകിക്കൊണ്ടു പത്രവും വലിച്ചെറിഞ്ഞു കൊണ്ട് അയാൾ വീടിനുള്ളിലേക്ക് കയറി ..

ആവി പറക്കുന്ന ദോശ ചമ്മന്തിയിൽ മുക്കുന്നതിനിടെ ഒന്ന് തലയുയർത്തി നിർമല അയാളെ നോക്കി .. താൻ ഉണ്ടാക്കിയ ചായയേക്കാൾ കടുപ്പത്തിലൊരു നോട്ടം നിർമലക്കും സമ്മാനിച്ചു മുരളീധരൻ നായർ ബാത്റൂമിലേക്ക് കയറുകയും, നിർമല തന്റെ കർത്തവ്യം തുടരുകയും ചെയ്തു . വീട്ടിൽ അതൊരു പതിവായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായുള്ള ഒരു പതിവ്.. 
കുളിമുറിയിൽ എണ്ണതേച്ചു സോപ്പും പതപ്പിച്ചു നിൽക്കുമ്പോൾ അയാൾ വീണ്ടുമൊരു യാത്ര പോയി . ഇത്തവണ സ്വന്തം ആഭ്യന്തര പ്രശ്നങ്ങളിലേക്കാണെന്നു മാത്രം.. അയാളും നിർമലയും ഇത്ര നാൾ എങ്ങനെ  വീട്ടിൽ ഒരുമിച്ചു താമസിച്ചു എന്നത് പോലും ചിലപ്പോൾ അയാൾക്ക് പിടി കിട്ടാത്ത ഒരു ചോദ്യമാണ്.
പ്രണയിച്ചു വിവാഹിതരായിക്കഴിഞ്ഞു ആദ്യ നാളുകളിൽ അവർ ഇന്ത്യയും റഷ്യയും പോലെയായിരുന്നു. അതിനു ശേഷം റഷ്യ ചൈനയും ഒടുവിൽ ചൈന പാകിസ്ഥാനുമായി മാറുകയായിരുന്നു.. നിർമല ചിലപ്പോൾ ഇന്ത്യയാകും. ചിലപ്പോൾ പാകിസ്താനും. അത് പോലെ മുരളീധരനും ..
ഇപ്പോൾ ശീതയുദ്ധത്തിന്റെ സമയമാണ്. തുടങ്ങിയിട്ട് കുറെയധികം നാളുകളായി. അങ്ങനെ പഴയ കാര്യങ്ങളൊക്കെ ഓർത്തു കൊണ്ട് നിന്നപ്പോഴാണ് മുരളീധരൻ നായർ മറ്റൊരു പ്രപഞ്ച സത്യം മനസിലാക്കിയത്.. 'വെള്ളം തീർന്നു'.. 'എടീ വെള്ളമടിക്ക്' എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഒറ്റത്തോർത്തുമുടുത്തു അയാൾ പുറത്തേക്കിറങ്ങി. മോട്ടറിലേക്കുള്ള വഴിയിൽ ഉടുത്തൊരുങ്ങി സുന്ദരിയായി നിർമല നിൽക്കുന്നു. 'മോട്ടറടിക്കാൻ എന്നോടങ്ങു പറഞ്ഞാൽ പോരാരുന്നോ?' എന്ന ചോദ്യം അവളുടെ മുഖത്തെവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്ന് മുരളീധരൻ നായർ അന്വേഷിച്ചെങ്കിലും അയാൾക്കതു കണ്ടെത്താനായില്ല
കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോഴേക്കും നിർമല കോളേജിലേക്ക് പോയിരുന്നു. (തെറ്റിദ്ധരിക്കേണ്ട. പഠിക്കാനല്ല . ഒരു കോളേജിൽ പഠിപ്പിക്കാനാണ് നിർമല പോകുന്നത്)
കുളി കഴിഞ്ഞപ്പോൾ മുരളീധരൻ  നായർക്ക് നന്നായി വിശക്കുന്നതായി തോന്നി . തോന്നലല്ല. വിശക്കുന്നുണ്ട്. അയാൾ അടുക്കളയിലേക്കു ചെന്നു.. അയാളുടെ കാൽപ്പെരുമാറ്റം കേട്ട് പരസ്പരം പ്രണയിച്ചു കൊണ്ടിരുന്ന പല്ലികളും പാറ്റകളുമെല്ലാം പരക്കം പാഞ്ഞു. ഒന്നുമുണ്ടാവില്ല എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടു കൂടി അയാൾ അടുക്കള ഒന്നു പരതി. മൂടി വെച്ച ഒരു പാത്രം തുറന്നു നോക്കിയപ്പോൾ , ഉണ്ടായിരുന്ന നേരിയ പ്രതീക്ഷ കൂടി നിരാശക്കു വഴിമാറി. അയാൾ തന്റെ വിശപ്പും നിരാശയും കൂടി പാത്രത്തിനു മേൽ പ്രയോഗിക്കാൻ തീരുമാനിച്ചു. സർവ ശക്തിയുമെടുത്തു അയാൾ അത് താഴേക്കു വലിച്ചെറിഞ്ഞു
'
ക്ലിങ് പ്ലിങ് ക്ലിങ് '..
DTS
എഫക്ടോടു കൂടി പാത്രം തറയുമായി കൂട്ടിമുട്ടി..

"നാശം.. ഉറങ്ങാനും സമ്മതിക്കില്ല.. ഇതൊരു പതിവായല്ലോ.." ഇങ്ങനെ പുലമ്പിക്കൊണ്ട് ദിവാകരക്കൈമൾ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു
"
എന്താ മനുഷ്യാ?" അടുത്ത് കിടന്ന ഗിരിജ ഭർത്താവിനോട് ചോദിച്ചു
"
നീ കേട്ടില്ലേ മുരളീടെ വീട്ടിൽ പാത്രം വീഴുന്നത് .. ഈയിടെയായിട്ട് ഏതാണ്ട് സമയത്തു ഇതൊരു പതിവാ".. 
"
എനിക്ക് മനസിലാവാത്തത് വേറൊരു കാര്യമാ".. ഗിരിജ പറഞ്ഞു .
"
ആഹ് .. എന്താ എന്താ .. " കൈമൾ ആക്രാന്തത്തോടെ ചോദിച്ചു..
"
അവരുടെ വീട്ടിൽ പാത്രം വീഴുന്നതിനു നിങ്ങൾ എന്തിനാണ് എന്റെ ഉറക്കം കളയുന്നതെന്നുഅതും പറഞ്ഞു ഗിരിജ തിരിഞ്ഞു കിടന്നു.. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചു പോയ കൈമൾ കിടക്ക വിട്ടെഴുന്നേറ്റു പ്രഭാത കാര്യങ്ങളിൽ വ്യാപൃതനായി.

കോളേജിലെത്തിയ നിർമ്മലയുടെ അടുത്ത് ഒരു ചൂടൻ വാർത്തയുമായാണ് ലക്ഷ്മി ടീച്ചർ എത്തിയത്
"
അറിഞ്ഞോ .. നമ്മുടെ 2nd ഇയർ ബോട്ടണിയിലെ സുമേഷും കീർത്തിയും കൂടി ഒളിച്ചോടി.. ഇന്നലെ ഉച്ച വരെ ക്ളാസ്സിലുണ്ടായിരുന്നു.. അത് കഴിഞ്ഞാ  രണ്ടും കൂടി മുങ്ങിയത്.. പെണ്ണാണെങ്കിൽ പൂച്ചയെപ്പോലെ പമ്മിയിരുന്നതാ ക്ളാസിൽ.. "
"
ഉം " നിർമ്മലയുടെ മറുപടി ഒരു മൂളലിലൊതുങ്ങി
"
രണ്ടിനേം തപ്പി വീട്ടുകാര് പാഞ്ഞു നടക്കുന്നുണ്ടെന്നാ കേട്ടത്.. ഇവിടെ പോലീസും വന്നിരുന്നു. അല്ലാ നിർമലേ.. നിങ്ങളും പണ്ട് ഒളിച്ചോടിയതല്ലേ.. എന്താ ഇതിന്റെയൊക്കെ ഒരു രീതി?".

ലക്ഷ്മി വിടാനുള്ള ഭാവമില്ല. നിർമല രൂക്ഷമായി ലക്ഷ്മിയെ ഒന്ന് നോക്കി. നിർമ്മലയുടെ മൂഡ് അത്ര ശെരിയല്ല എന്ന് മനസിലാക്കിയ ലക്ഷ്മി പതുക്കെ അവിടെ നിന്ന് രക്ഷപെടാനുള്ള മാർഗം തേടിയപ്പോൾ നിർമല ചോദിച്ചു. " മോനെ ഏതു കോളേജിൽ ചേർത്തു എന്നാ പറഞ്ഞത് ?". ലക്ഷ്മി സ്റ്റാഫ് റൂം വിട്ടു പുറത്തേക്കു പോയത് ചോദ്യം കേൾക്കുന്നതിന് മുൻപാണോ ശേഷമാണോ എന്ന് നിർമലക്കു മനസിലായില്ല.. 
സമയം വാഴയ്ക്ക് തടം വെട്ടുകയായിരുന്നു മുരളീധരൻ നായർ. പെൻഷൻ പറ്റിയതിനു ശേഷം ഇതൊക്കെയാണ് ഒരു എന്റർടൈൻമെന്റ്.. ചെറിയൊരു വരുമാനമാർഗവും. വാഴ, ജാതി, മാവ് , പുളി തുടങ്ങി ഒട്ടുമിക്ക വൃക്ഷലതാധിഫലമൂലാദികളും ചെറിയ പറമ്പിലുണ്ട്. കുറച്ചു നേരം പണിയെടുത്ത ശേഷം ഒന്ന് വിശ്രമിക്കാനായി അതിനടുത്തു തന്നെ അയാൾ ഇരുന്നു. മടിക്കുത്തിൽ നിന്ന് ഒരു സിഗററ്റെടുത്തു പുകച്ചു. പുക മുകളിലേക്ക് ഊതി വിട്ടു രസിക്കുന്നതിനിടെയാണ് തറയിൽ വീണു കിടന്ന ഒരു മാങ്ങ തിന്നുന്ന രണ്ടു അണ്ണാറക്കണ്ണന്മാരെ അയാൾ ശ്രെദ്ധിച്ചത്. ഒന്നാണും മറ്റേതു പെണ്ണുമായിരിക്കണം . അയാൾ മനസ്സിലുറപ്പിച്ചു.. അടുത്ത് കിടന്ന ഒരു കല്ലെടുത്തു രണ്ടിനെയും ലക്ഷ്യമാക്കി അയാൾ എറിഞ്ഞു.. എന്നിട്ടലറി. " ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്കൊറ്റയ്ക്കു വാ.. valentines day ആഘോഷിക്കാൻ വന്നിരിക്കുന്നു, അതും എന്റെ പറമ്പിൽ. " രണ്ടും ജീവനും കൊണ്ടോടുന്ന കാഴ്ച കണ്ട ആശ്വാസത്തിൽ അടുത്ത പുക കൂടി വിട്ടുകൊണ്ടിരിക്കുമ്പോഴാണ് അടുത്തൊരു കാൽപ്പെരുമാറ്റം മുരളീധരൻ നായർ ശ്രദ്ധിച്ചത്..ദിവാകരക്കൈമൾ..
"
ആഹ്..കൈമളോ...എന്തൊക്കെയാണ് വാർത്തകൾ. ഇരിക്ക്." തന്റെ ഉദ്യാനത്തിലേക്ക് കൈമളിന് മുരളീധരൻ ഔദ്യോഗികമായി സ്വാഗതമരുളി..കൈമൾ മുരളിയുടെ അടുത്തു തന്നെ വന്നിരുന്നു..
"
നായർ സൽമാൻ റുഷ്ദിയെ കുറിച്ചു കേട്ടിട്ടുണ്ടോ?" ഇരുന്നപാടേ കൈമൾ ചോദിച്ചു.
'
ഉണ്ടല്ലോ' എന്ന മട്ടിൽ തലയാട്ടിയ നായരോട് കൈമൾ പറഞ്ഞു "കേട്ടിട്ടുണ്ടാവില്ല എന്നാ ഞാൻ വിചാരിച്ചത്..."
"
അങ്ങേർക്കു നാലുപാടു നിന്നും വധഭീഷണി കിട്ടിയ നോവൽ 'സാത്താന്റെ വചനങ്ങൾ' നമ്മുടെ ഷെൽഫിലുണ്ട്." റുഷ്ദിയെ അറിയാമെന്ന വസ്തുത നായർ ഒന്നു കൂടി കൈമൾക്കു മനസിലാക്കിക്കൊടുത്തു..
"
അപ്പൊ നായരെ..ഞാൻ പറഞ്ഞു വന്നത് അയാളുടെ എഴുത്തിനെക്കുറിച്ചല്ല..അയാളുടെ കുടുംബജീവിതത്തെക്കുറിച്ചാണ്.." ഒന്നു നിർത്തിയിട്ടു കൈമൾ തുടർന്നു.."അങ്ങേരു എത്ര കെട്ടിയിട്ടുണ്ടെന്നു നായർക്കറിയുമോ ?"
ചോദ്യത്തിൽ നായർ ഒന്നു വീണു..റുഷ്ദിയുടെ വീട്ടുകാര്യങ്ങളേക്കുറിച്ചു അയാൾ ഇതു വരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല..
"
നാല്
നാലെന്ന സംഖ്യക്ക് താൻ പ്രതീക്ഷിച്ചതിലും വലുപ്പമുണ്ടെന്നു മുരളീധരൻ നായർക്ക് അപ്പോൾ മനസിലായി..നായർ ഒന്നമ്പരന്നു എന്നു മനസിലാക്കിയ കൈമൾ തുടർന്നു.."റുഷ്ദിയുടെ കാര്യം പോട്ടെ..അങ്ങേരു ഇന്റർനാഷണൽ ആണെന്ന് വെക്കാം..നമ്മുടെ ധർമേന്ദ്ര- മുൻ ഭാര്യയെ ഡിവോഴ്സ് ചെയ്യാതെ തന്നെയല്ലേ ഡ്രീം ഗേളിനെ കെട്ടിയത്..അതു പോലെ കരുണാനിധി..അങ്ങനെ എത്രയോ പേര്.." 
"
നിർത്ത് നിർത്ത്...അല്ലാ ഇതൊക്കെയെന്തിനാ എന്നോട് പറയുന്നത്..താൻ വീണ്ടും കെട്ടാൻ പോവാണോനായർ ചോദിച്ചു..
"
ഹഹഹാ...കെട്ടിയാൽ കൊള്ളാമെന്നൊക്കെയുണ്ട്..പക്ഷെ അവളു സമ്മതിക്കുമോയെന്നറിയില്ല..ചിലപ്പോ സമ്മതിച്ചു കൂടായ്കയുമില്ല..ഈയിടെയായിട്ടു അവൾക്കെന്നെയൊരു വിലയുമില്ലെന്നേ..അപ്പോഴൊക്കെ ഞാൻ മുമ്പേ പറഞ്ഞ അണ്ണന്മാരെക്കുറിച്ചൊക്കെ ഒന്നു ഓർക്കും.." കൈമൾ പറഞ്ഞു നിർത്തിയപ്പോഴേക്കും നായർ അടുത്ത സിഗരെറ്റെടുത്തു കത്തിച്ചു..
"
എന്നാ ഞാനങ്ങോട്ടു ചെല്ലട്ടെ..ഞാനീപ്പറഞ്ഞതൊന്നും ഗിരിജയോടൊന്നും പറഞ്ഞേക്കരുതേ..അവളെന്റെ തലയെടുക്കും". ഒരു ചെറിയ ഓലപ്പടക്കത്തിന് തിരികൊളുത്തിയിട്ട് കൈമൾ വീട്ടിലേക്കു പോയി..നായർ കുറച്ചധികം ചിന്തിച്ചു കൂട്ടി...അതിനോടൊപ്പം വലിക്കുന്ന സിഗററ്റിന്റെ എണ്ണവും..ഒടുവിലത്തെ സിഗററ്റ് കൂടി വലിച്ചു തീർത്തിട്ട് നായരും പതുക്കെ വീട്ടിലേക്കു നടന്നു..

                                                        

രണ്ട്

കോളേജ് വിട്ടു വീട്ടിലെത്തിയ നിർമ്മലയുടെ കണ്ണുകൾ വാതിൽക്കൽ വെച്ചിരുന്ന പാൽക്കുപ്പിയിലുടക്കി. ഉച്ച കഴിഞ്ഞു കൊണ്ട് വെക്കുന്ന പാൽ ഉള്ളിലേക്കെടുത്തു വെക്കാതെ ഇങ്ങേരു അകത്തു എന്ത് പിണ്ണാക്ക് കലക്കുകയാണെന്ന് നിർമല ചിന്തിച്ചു. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.. ഇനി വല്ല കള്ളനും കേറിയോ ? കുറെ ചോദ്യങ്ങൾ നിർമ്മലയുടെ ഉള്ളിലൂടെ സഞ്ചരിച്ചു. അവർ പതിയെ വാതിൽ തുറന്നു..അവിടെ ആരും ഉണ്ടായിരുന്നില്ല..നിർമലയുടെ നെഞ്ചിടിപ്പ് കൂടി..ശ്വാസോഛ്വാസം വേഗത്തിലായി..അവൾ പതുക്കെ പ്രധാന മുറിയിലെത്തി. കാഴ്ച കണ്ടു നിർമല ഞെട്ടിപ്പോയി..മുരളീധരൻ നായരതാ വെറും നിലത്തു കമിഴ്ന്നു കിടക്കുന്നു..അവളുടെ ശബ്ദം പുറത്തേക്കു വന്നില്ല..അവൾ പതിയെ അയാളുടെ അടുത്തേക്ക് നടന്നു. ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടായിരുന്നു..വിറയ്ക്കുന്ന കൈകളോടെ അയാൾക്ക് ശ്വാസം ഉണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടി കുനിഞ്ഞതും മുരളീധരൻ നായർ തിരിഞ്ഞു കിടന്നതും ഒരുമിച്ചായിരുന്നു. നിർമല ഒരൊറ്റ നിലവിളി.. നിർമ്മലയുടെ നിലവിളി കേട്ട് അയാളുമുണർന്നു.. 
ഒരാവസ്ഥയിലും 'ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ ജോസഫ് ' എന്നാ ഭാവത്തിൽ തന്നെയായിരുന്നു അവരുടെയിടയിലെ മൗനം. രണ്ടും ഒരക്ഷരം പരസ്പരം ഉരിയാടിയില്ല. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. പാത്രങ്ങൾ വീണ്ടും വീണ്ടും 'ക്ലിങ് പ്ലിങ് ക്ലിങ്' ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.. ദിവാകര കൈമളിന്റെ ഉറക്കവും നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു..
കൈമൾ പറഞ്ഞ കാര്യങ്ങളൊക്കെ നായർ ഇടക്കിടക്ക് ആലോചിക്കാറുണ്ടായിരുന്നു.'.കല്യാണം കഴിഞ്ഞിട്ട് വെറും മുപ്പതു വർഷമായപ്പോഴേ മിണ്ടാട്ടം ഇല്ലെന്നു വെച്ചാൽ കുറച്ചു കഷ്ടമല്ലേ..പിള്ളേരാണെങ്കിൽ ഇല്ല.ഇപ്പോൾ തന്നെ ഇല്ലാത്ത അസുഖങ്ങളൊന്നുമില്ല..ഷുഗർ, പ്രഷർ, കൊളെസ്റ്ററോൾ തുടങ്ങിയ ഉപദ്രവങ്ങളെല്ലാം കൊല്ലാൻ റെഡി ആയി നിൽപ്പുണ്ട്..ഇവളു വീട്ടിലില്ലാത്ത നേരം ഒരു വല്ലായ്മ വന്നാൽ ആരോടു പറയും..അല്ലാ..ഇവൾ വീട്ടിലുണ്ടെങ്കിൽ തന്നെ ആരോടു പറയും.' കുറേ ആലോചനകൾക്കു ശേഷം അയാൾ ചില കടുത്ത തീരുമാനങ്ങളെടുത്തേക്കാമെന്ന് ഉറപ്പിച്ചു..
അന്നൊരു വ്യാഴാഴ്ചയായിരുന്നു.. പത്രവായനക്കു ശേഷം വീടിനുള്ളിലേക്ക് കയറിയ മുരളീധരൻ നായർ എട്ടു ദിക്കുകളും നടുങ്ങുമാറുച്ചത്തിൽ വിളിച്ചു . "നിർമലേ ".. 
മാസങ്ങൾക്കു ശേഷമുള്ള വിളിയുടെ ഞെട്ടലിൽ , അടുക്കളയിലിരുന്നു ദോശ തിന്നുകയായിരുന്ന നിർമ്മലയുടെ വായിൽ നിന്നും ഒരു പീസ് പാത്രത്തിലേക്ക് വീണു.. നിർമ്മലയുടെ അടുത്തെത്തിയ മുരളീധരൻ നായർ തുടർന്നു.. 
"
ഭാര്യയും ഭർത്താവും മിണ്ടാതിരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല.എന്നാൽ ഒരു വീട്ടിൽ താമസിച്ചിട്ടു മാസങ്ങളോളം മിണ്ടാതിരിക്കുന്നത് കേട്ടുകേഴ്വി  പോലുമില്ലാത്ത ഒരു സംഭവം ആണ്"

'ഇങ്ങേരു കൃഷിപ്പണി വിട്ടു മലയാള സാഹിത്യത്തിലേക്ക് കേറിയോ' എന്ന് നിർമല മനസ്സിൽ വിചാരിച്ചു..
മുരളീധരൻ തുടർന്നു " അത് കൊണ്ട് ഇതിനൊരവസാനമുണ്ടാക്കാൻ ഞാൻ തീരുമാനിച്ചു." ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ തുടർന്നു. "തനിക്കറിയാമോ എന്റെ സുഹൃത്ത് ജയചന്ദ്രനെ.. 'കേരളനാടി' work ചെയ്യുന്ന.." നിർമല അറിയാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
"
രണ്ട് വർഷം മുമ്പ് അയാളുടെ ഭാര്യ മരിച്ചു പോയി. അതിൽ പിന്നെ വലിയ ഏകാന്തത ആണ് ജയചന്ദ്രന്. കഴിഞ്ഞയാഴ്ച്ച ഞങ്ങൾ തമ്മിൽ കണ്ടിരുന്നു.ഇവിടുത്തെ കാര്യങ്ങളൊക്കെ അയാളോട് പറഞ്ഞപ്പോഴാണ് അയാൾ ഒരു വഴി പറഞ്ഞു തന്നത് .
'
എന്ത് വഴി ' എന്നാ ഭാവത്തിൽ നിർമല അയാളുടെ മുഖത്തേക്ക് നോക്കി.
"
ജയചന്ദ്രൻ പറഞ്ഞത് , പണ്ട് നമ്മൾ വീട്ടിൽ ഒന്നായിരുന്നു.. കഴിഞ്ഞ കുറെ നാളായി നമ്മൾ രണ്ടും രണ്ടായി ജീവിക്കുന്നു
വീട്ടിൽ നമ്മൾ രണ്ട് പേര് എന്നത് മൂന്നു പേരായാലെ പ്രശ്നം തീരു എന്ന്
നിർമ്മലയുടെ നെറ്റി ചുളിഞ്ഞു. പുരികം ചോദ്യചിഹ്നം മാതിരി വളഞ്ഞു മുകളിലേക്കുയർന്നു. " മൂന്നു പേരോ ? " സംശയത്തോടെ അവൾ ചോദിച്ചു
"
അതെ . മൂന്നു പേര് . ജയചന്ദ്രൻ പറഞ്ഞത് കൊണ്ട് മാട്രിമോണിയിൽ ഞാനൊരു പരസ്യം കൊടുത്തായിരുന്നു. ദേ നോക്ക്" അയാൾ കൈയിലിരുന്ന പത്രം അവൾക്കു നേരെ നീട്ടി. പത്രം പിടിച്ചു വാങ്ങി നിർമല വായിച്ചു.

'വധുവിനെ ആവശ്യമുണ്ട്

തന്റേതല്ലാത്ത കാരണങ്ങളാൽ ഭാര്യയുമായി അകന്നു ജീവിക്കുന്ന സുന്ദരനും സുമുഖനും ധനികനുമായ മധ്യവയസ്കൻ വധുവിനെ തേടുന്നു. വിവാഹബന്ധം വേർപെടുത്തിയവർക്കോ ഭർത്താവ് മരിച്ചവർക്കോ ബന്ധപ്പെടാവുന്നതാണ്.. ഫോൺ നമ്പർ . ........."

"ഫാ.... " നിർമ്മലയുടെ ആട്ടിനൊപ്പം തെറിച്ചു പോയ പാത്രത്തിന്റെ 'ക്ലിങ് പ്ലിങ് ക്ലിങ് ' ശബ്ദം കേട്ട് ദിവാകരകൈമൾ കട്ടിലിൽ നിന്നുരുണ്ടു താഴെ വീണു. എന്നാൽ പിന്നീടൊരിക്കലും അയാൾക്ക് ഞെട്ടിയുണരേണ്ടി വന്നിട്ടില്ല. കാരണം പിറ്റേന്ന് മുതൽ നിർമല മുരളീധരൻ നായർക്കും വേണ്ടിയുള്ള ദോശ ഉണ്ടാക്കി വെക്കാൻ തുടങ്ങുകയും 'ക്ലിങ് പ്ലിങ് ക്ലിങ് ' എന്ന ശബ്ദം എന്നെന്നേക്കുമായി ഒരോർമ ആയി മാറുകയും ചെയ്തു ..

Srishti-2022   >>  Short Story - Malayalam   >>  ഒരു ന്യൂ ജനേഷൻ അപാരത

ഒരു ന്യൂ ജനേഷൻ അപാരത

ഇത് എനിക്കുണ്ടായ ഒരു അനുഭവമാണ്.പൊതുവെ ഉള്ള പറച്ചിൽ ന്യൂ ജനേഷൻ പിള്ളേരെകൊണ്ടു ഒന്നിനും കൊള്ളില്ല...ഫോണിൽ തോണ്ടി ഇരിക്കാൻ മാത്രേ കൊള്ളു എന്നാണെങ്കിലും..നമ്മൾ ന്യൂ ജനേഷൻ പിള്ളേർക്ക് നമ്മൾ പൊളിയാണെന്നു അറിയാവുന്നത്കൊണ്ട് ഇതൊന്നും മൈൻഡ് ചെയ്യാറില്ല...

 

കഥ നടക്കുന്നത്...തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ്..ഞാനും അമ്മയും തിരുവനന്തപുരത്തു പോകാൻ വൈകിട്ട്ട്രെയിൻ കേറാൻ വന്നതാണ്..കഥയിലെ ന്യൂ ജനറേഷൻ അല്ലാത്ത കഥാപാത്രം നമ്മുടെ 'അമ്മ തന്നെ...ടിക്കറ്റ് എടുത്ത അടുത്ത പ്ലാറ്ഫോമിൽ പോകാൻ നിക്കുമ്പോളാണ്..ഒരു നായയുടെ കരച്ചിൽ കേള്ക്കുന്നെ...വളരെ വേദനിച്ചുള്ള അതിന്റെ കരച്ചിൽ കേട്ടു ശബ്ദം കെട്ടിടത്തേക്ക് പോയി നോക്കിയപ്പോൾ ട്രാക്കിൽ കിടന്നു ഒരു പാവം പട്ടികുട്ടി കരയുന്നു...തൊട്ടു മുൻപ് പോയ ട്രെയിൻ അതിന്റെ ഒരു വശത്തെ രണ്ടു കാലിലും കയറി ഇറങ്ങിയിരിക്കുന്നു...മുറിഞ്ഞ കാല് ട്രാക്കിൽ കുടുങ്ങി കിടക്കുന്ന കൊണ്ട് അതിനു പുരത്തോട്ട് വരാൻ പറ്റുന്നില്ല...അത് പുറത്തു വരാനായി അനങ്ങുമ്പോളൊക്കെ വേദന കാരണം വല്ലാതെ കരയുന്നു....

 

എന്തു ചെയ്യണം എന്നറിയാതെ നോക്കി നികുമ്പോൾ...ദാ വരുന്നു...2 ന്യൂജനറേഷൻ സുന്ദരന്മാര....പട്ടികുട്ടിടെ കാര്യം എന്ത് ചെയ്യും എന്നോർത്തു നിക്കുന്നത്കൊണ്ട്...നന്നായി ഒന്ന് സ്കാൻ ചെയ്യാതെ എങ്ങനെ അതിനെ രക്ഷിക്കും..ഇപ്പോൾ അടുത്ത ട്രെയിൻ വരുമല്ലോ...എന്ന് അമ്മെനോട് പറഞ്ഞപ്പോൾതെക്കും... സുന്ദരന്മാർ അടുത്തേക്ക് വന്നു...

,"അയ്യോ എന്തുപറ്റി ഇപ്പോള് അടുത്ത ട്രെയിൻ വരുവല്ലോ"

അമ്മ പട്ടികുട്ടിയുടെ അവസ് പറഞ്ഞിട് പറഞ്ഞു..നമുക്കു ഇറങ്ങി അതിനെ ട്രാക്കിൽ നിന്നിറങ്ങി പ്ലാറ്ഫോമിൽ വാക്കാമെന്നു...

 

അപ്പോളാണ് അടുത്ത പ്രശനം അതു കടിച്ചാലോ...ആകെ പാടെ ടെന്ഷന് അടിച്ചു നിക്കുമ്പോളാണ് .....അങ്ങോട് ഒരു ന്യൂ ജനറേഷൻ ബംഗാളി വന്നത്....മലയാളികളെക്കാൾ മലയാളം അവനു അറിയാവുന്നത്കൊണ്ട് അവനും ഞങ്ങടെ കൂടെ കൂടി...അങ്ങനെ സാഹസികമായി പട്ടികുട്ടിയെ ഞങ്ങൾ ട്രാക്കിൽ നിന്ന് എടുത്തു....പാവം അതിന്റെ ഒരു സൈഡിലെ രണ്ടു കാലും അറ്റുപോയി...പ്ലാറ്ഫോമിൽ ഒരു മൂലയിൽ കൊണ്ട് വകുമ്പോൾ അതിന്റെ കണ്ണിൽ നന്ദി കാണാമായിരുന്നു...

 

അവിടെ ഇരിക്കുന്ന ഒരു ഓൾഡ് ജനേഷനും തുനിയാത്ത കാര്യമാണ്...ഞങ്ങൾ എല്ലാരും ഒന്നിനും കൊള്ളില്ല എന്നു പറയുന്ന ന്യൂ ജനറേഷനൻ ചെയ്തത്....ചിലപ്പോൾ ഞങ്ങൾ ,,saving one life with chunks ...എന്ന് പറഞ്ഞു ലൈവിൽ വരുമായിരിക്കും...എങ്കിലും ചെയ്യാൻ ഉള്ളത് ചെയ്യും....

 

നമ്മുടെ സുന്ദരൻ ചേട്ടന്മാർ ഒരു പേപ്പർ പ്ലേറ്റിൽ പട്ടികുട്ടിക് വെളളം വച്ചു കൊടുത്തിട്ട്....ഒരു ചിരി പോലും തരാതെ പോയ വിഷമത്തിൽ നിക്കുമ്പോളാണ്....നമ്മുടെ മതാശ്രീ അപ്പുറത്തെ കടയിൽ നിന്നും ഒരു ഗ്ലാസ് പാലുമായി വന്നത് പട്ടികുട്ടിക്ക് കൊടുക്കാൻ....എന്തെരോ എന്തോ വേദനകൊണ്ടാരിക്കും....പട്ടികുട്ടിക് പാല് കൊടുത്തപ്പോൾത്തേക് അത് കടികാനായി ഒന്നു കമ്മി....അപ്പോൾ അതാ മതശ്രീയുടെ ഡയലോഗ്

,,,,"ന്യൂ  ജനറേഷൻ  പട്ടിയാണ് അതാ ഒരു നന്ദിയുമില്ലാതെ"......

 

പാവം എന്റെ എന്റെ ന്യൂ ജനറേഷൻ കണ്ണു ഒന്നു തളളി

note : ippolum thalasseri railway stationil pattikale kanumbol njngal nokkum...athu nammude new generation pattikuttyanonn

Subscribe to Short Story - Malayalam