Skip to main content
Srishti-2022   >>  Short Story - Malayalam   >>  ആഗ്നസിന്റെ മെഴുകുതിരികൾ

Meera M S

R P Techsoft

ആഗ്നസിന്റെ മെഴുകുതിരികൾ

മറ്റാരും കേൾക്കാനില്ല എന്ന് അറിയാമായിരുന്നിട്ടും വളരെ മനോഹരമായിട്ടാണ് ആഗ്നസ് ടീച്ചർ  പ്രാർത്ഥനാഗീതം പാടിക്കൊണ്ടിരുന്നത്. അതു ശ്രദ്ധിച്ചു കേൾക്കാനെന്ന പോലെ മെഴുകുതിരി നാളങ്ങൾ നിശ്ചലമായി നിൽക്കും. കാറ്റു പോലും അവയെ ശല്യപ്പെടുത്താതെ ജനാലയ്ക്കരികിൽ വന്ന് കാത്തു നിൽക്കുകയേയുള്ളൂ. ഒരു പാട് റബ്ബർ മരങ്ങൾക്കിടയിൽ തികച്ചും ഒറ്റപ്പെട്ടതു പോലെയുള്ള ഒരു ഒറ്റനില വീട്.ആഗ്നസ് ടീച്ചർ പഴയ എൽ.പി. സ്ക്കൂളിലെ ടീച്ചറായിരുന്നു. ഒരേയൊരു മകൾ വിവാഹം കഴിഞ്ഞു വിദേശത്താണ്. ടീച്ചർ വീട്ടിൽ തനിച്ചേയുള്ളൂ. റിട്ടയർ ചെയ്തിട്ട് ഇരുപതു വർഷമായെങ്കിലും തികച്ചും ആരോഗ്യവതിയാണ്. കുറച്ചു കോഴികളും ചെറിയ അടുക്കളത്തോട്ടവും കാര്യങ്ങളുമൊക്കെയുണ്ട്. പകൽ നേരങ്ങളിൽ മെഴുകുതിരി നിർമ്മാണമാണ് ഇഷ്ട വിനോദം. പല രൂപങ്ങളിൽ പല വർണ്ണങ്ങളിൽ സുഗന്ധം പരത്തുന്ന മെഴുകുതിരികൾ . പ്രാർത്ഥിക്കുമ്പോൾ യേശുക്രിസ്തുവിന്റെ ചിത്രത്തിൽ നോക്കി വിശേഷം പറച്ചിലാണ് ടീച്ചറിന്റെ മറ്റൊരു വിനോദം

സ്വന്തം മെഴുകുതിരികൾ കത്തിച്ചു വെച്ചാണ് ടീച്ചർ പ്രാർത്ഥിക്കുക. എന്നിട്ടു പറയും വെളിച്ചം നീയാണെങ്കിലും വിളക്ക് ഞാനുണ്ടാക്കിയതാണ് കേട്ടോ . ഇതു കേട്ട് ക്രിസ്തു ചിരിക്കും ടീച്ചർ തിരിച്ചും. ആസ്ട്രേലിയയിൽ നിന്നു മകൾ വിളിക്കുമ്പോൾ പോലും ഇത്രയേറെ വിശേഷങ്ങൾ പറയാൻ കാണില്ല. പിന്നെയുമുണ്ട് വീട്ടിൽ മറ്റു രണ്ടുപേർ. സ്ഫടിക ജാറിൽ നീന്തിക്കളിക്കുന്ന രണ്ട് സ്വർണ്ണമത്സ്യങ്ങൾ . പണ്ട് പഠിപ്പിച്ച ഒരു ശിഷ്യൻ കൊണ്ടുക്കൊടുത്തതാണ്. ആഗ്നസ് ടീച്ചർ പ്രാർത്ഥന ചൊല്ലുമ്പോൾ ഇവ രണ്ടു പേരും വെള്ളത്തിൽ നിശ്ചലരായി നിൽക്കും.
ടീച്ചർ ഇവിടിരുന്ന് കർത്താവിനോടു കുമ്പസരിക്കുമ്പോൾ അവ ശ്രദ്ധിക്കാറില്ല. രണ്ടു പേരും ജാറിനുള്ളിൽ ഓട്ടമത്സരത്തിൽ ആയിരിക്കും. പ്രാർത്ഥിക്കുമ്പോൾ ഒരു വലിയ മെഴുകുതിരി മാത്രമേ ടീച്ചർ കൊളുത്താറുള്ളൂ. അപ്പോൾ കർത്താവ് ഇടയ്ക്ക് പിണങ്ങാറുണ്ട്.വീടു നിറയെ മെഴുകുതിരികൾ ഉണ്ടാക്കി നിരത്തി വച്ചിട്ടും എന്താ ആഗ്നസേ ഒരെണ്ണം മാത്രം കത്തിക്കുന്നതെന്നു്. ഉണ്ടാക്കിയതെല്ലാം ഒറ്റ ദിവസം കൊണ്ട് അങ്ങനെ ഉരുക്കിത്തീർക്കില്ലെന്ന് ടീച്ചറും. എന്നാലും പിണക്കം മാറ്റാൻ ടീച്ചർ അന്ന് മൂന്നു ജപമാല കൂടുതൽ ചൊല്ലും.

  രണ്ടു ദിവസമായി നല്ല മഴയാണ് തോരുന്നേ ഇല്ല. പുറത്തോട്ടിറങ്ങാൻ വയ്യ. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളം കയറിത്തുടങ്ങിയെന്നൊക്കെ ടി വി വാർത്തകളിൽ കാണിക്കുന്നു. എത്ര പ്രളയം വന്നാലും നോഹയുടെ പെട്ടകം നീ അയയ്ക്കുമല്ലോ കർത്താവേ എന്ന് ടീച്ചറും അതേയെന്ന് കർത്താവും പ്രാർത്ഥനാ നേരങ്ങളിൽ കുശലം പറഞ്ഞു. വെള്ളം കൂടുന്നത് തങ്ങൾക്കു കാര്യമല്ലാത്തതുകൊണ്ട് സ്വർണ്ണമത്സ്യങ്ങൾ പുച്ഛത്തോടെ ഓടിക്കളിച്ചു നടന്നു . ഉച്ച വരെ ആയപ്പോഴേയ്ക്കും മുറ്റം നിറയെ വെള്ളം പൊങ്ങി. ആരോടും അനുവാദം ചോദിക്കാതെ പതുക്കെ പടിവാതിലും കടന്ന്  മുറികളിലേയ്ക്കു പരക്കാൻ തുടങ്ങി. ടീച്ചറിന് പേടിയൊന്നും തോന്നീല . പതുക്കെ മാറ്റാൻ കഴിയുന്ന സാധനങ്ങൾ ഒക്കെ കെട്ടിപ്പെറുക്കി തട്ടിന്റെയും അലമാരയുടെയും മുകളിലൊക്കെ വച്ചു. ഇന്നലെ മുതൽ കറണ്ടു പോയതാണ് മൊബെൽ ചാർജ്ജ് ഒക്കെ തീർന്നിരിക്കുന്നു. മകൾ വിളിക്കുന്നുണ്ടാവും കുറേ ഉപദേശങ്ങളും തങ്ങൾ വിളിച്ചിട്ടും കൂടെ വരാത്തതിന്റെ പരിഭവങ്ങളും ഒക്കെ പറയാനുണ്ടാവും. രാത്രിയായി വെള്ളം മുട്ടിനു മുകളിലായി. വർത്തുളമായതിനെ ചുറ്റി, ചതുരവടിവുകളുടെ അരികു ചേർന്നു വെള്ളം പതുക്കെ ഒഴുകി ഉയരുന്നു. മുറികളിൽ നിന്നു നടന്ന് ഇറങ്ങാൻ ബുദ്ധിമുട്ടേറി വന്നു. ടീച്ചർ സ്വർണ്ണമത്സ്യങ്ങളുടെ ജാർ കുറച്ചു കൂടി ഉയരത്തിൽ വച്ചു. ചുറ്റും ഇരുട്ടു മാത്രേയുള്ളൂ. പിന്നെ മഴയുടെയും വെള്ളത്തിന്റെയും ചീവിടിന്റെയും ശബ്ദവും. പക്ഷേ ടീച്ചറിന് ഒട്ടും പേടി തോന്നിയില്ല, അവിടുന്ന് മാറി പോകണമെന്നും തോന്നിയില്ല. ഇരുട്ടിന് നല്ല കനം വച്ചിരിക്കുന്നു. ടീച്ചർ പ്രാർത്ഥിക്കുവാൻ വേണ്ടി മെഴുകുതിരി കൊളുത്തി. കടലിനെ ശാന്തനാക്കിയവൻ മഴയോടെന്താ മിണ്ടാത്തതെന്ന് ചോദിച്ചിട്ടും കർത്താവ് ഒന്നും മിണ്ടീല്ല. ഒറ്റ മെഴുകുതിരി മാത്രം കൊളുത്തിയ പിണക്കമാവും . ടീച്ചർ പതുക്കെ ഉയരങ്ങളിൽ, തട്ടുകളിൽ അലമാരമേൽ ഒക്കെനിരത്തി വച്ചിരുന്ന മെഴുകുതിരികൾ ഓരോന്നായി കൊളുത്താൻ തുടങ്ങി. പാതിരാത്രിയായിട്ടും അവയൊന്നും അണഞ്ഞില്ല

അവിടെയൊക്കെയുള്ള വീടുകളിലെ ആളുകളെ രക്ഷിക്കാനായി ചെറിയ ബോട്ടുകൾ ഒക്കെ ഇറങ്ങിത്തുടങ്ങിയിരുന്നു. അതിലേ പോയവർക്ക് ടീച്ചറുടെ വീട് അകലെയാണെങ്കിലും പെട്ടെന്ന് മനസിലായി. തിരുപ്പിറവിയ്ക്ക് വഴികാട്ടിയായി ആകാശത്തിൽ നിന്ന നക്ഷത്രം പോലെ ദൂരെ ഒരു പാടു മെഴുകുതിരികളുടെ പ്രഭ ചൊരിഞ്ഞു കൊണ്ട് ഇരുട്ടിലും ആഗ്നസ് ടീച്ചറിന്റെ വീടു തെളിഞ്ഞു നിന്നു. അവിടെ ആരെങ്കിലും കാണുമോ ? ഒറ്റപ്പെട്ട വീടായതു കൊണ്ട് അവിടെയുള്ളവർ എങ്ങോട്ടെങ്കിലും നേരത്തെ മാറിക്കാണും എന്നു ബോട്ടിലുള്ള രണ്ട് പേർ സംശയിച്ചു. " അത് ആഗ്നസ് ടീച്ചറിന്റെ വീടാണല്ലോ, എന്നെ പണ്ട് പഠിപ്പിച്ച ടീച്ചറാ. വാ,പോയി നോക്കാം." ബോട്ടിലുള്ള മൂന്നാമൻ ധൃതി കൂട്ടി. റബ്ബർ മരങ്ങളില്ലാത്ത വഴിയിലൂടെ ചെറുബോട്ട് വീടിനടുത്തെത്തി. പുറത്തു നിന്നു വിളിച്ചിട്ടും അനക്കം ഒന്നുമില്ല. പതുക്കെ അയാൾ ബോട്ടിൽ നിന്നിറങ്ങി നെഞ്ചോളം ഉയർന്ന വെള്ളത്തിലൂടെ വീടിനകത്തു കയറി. നിറയെ മെഴുകുതിരികൾ  ജ്വലിക്കുന്നു. കൈയ്യെത്തുന്ന ഉയരത്തിൽ, വെയ്ക്കാൻ കഴിയുന്ന എല്ലായിടത്തും കൊളുത്തിയ മെഴുകുതിരികൾ സുഗന്ധം പരത്തി നിൽക്കുന്നു. എല്ലായിടത്തും നോക്കി ടീച്ചറെ എങ്ങും കണ്ടില്ല. സുരക്ഷിതമായ എങ്ങോട്ടെങ്കിലും ടീച്ചർ നേരത്തേ മാറിക്കാണും എന്നുറപ്പിച്ച് അയാൾ പതുക്കെ പോകാനിറങ്ങി. അപ്പോഴാണ് വലിയ അലമാരയ്ക്കു മുകളിൽ വച്ചിരിക്കുന്ന ജാറിൽ താൻ മുൻപ് സമ്മാനിച്ച രണ്ട് ഗോൾഡൻ ഫിഷുകൾ ഉത്സാഹത്തോടെ ഓടിക്കളിക്കുന്നതു കണ്ടത്. അയാൾ അവയെ നോക്കി പുഞ്ചിരിച്ചു .അപ്പോഴാണ് കണ്ടത് രണ്ടെണ്ണമല്ല , താൻ കൊടുത്തതു കൂടാതെ അല്പം കൂടി വലിയ ഒരു സ്വർണ്ണമത്സ്യം അവയ്ക്കു നടുവിലായി നീന്തുന്നു. അതിന്റെ രണ്ട് കണ്ണുകളും മെഴുകുതിരിനാളം പോലെ തിളങ്ങുന്നുണ്ടായിരുന്നു

ഒരു നിമിഷം നോക്കി നിന്നശേഷം " ഇവിടെയാരുമില്ല" എന്നു പറഞ്ഞ് അയാൾ ബോട്ടിലേയ്ക്കു തിരിച്ചു കയറി. "ഞങ്ങൾ നേരത്തെ പറഞ്ഞതല്ലേ '' എന്നു മറ്റു രണ്ടു പേരും പിറുപിറുത്തു. അടുത്തയിടത്തേയ്ക്ക് അവർ ബോട്ടു തിരിച്ചു. അപ്പോഴേയ്ക്കും  മെഴുകുതിരി വെട്ടം നിറഞ്ഞ വീട്ടിനുള്ളിൽ നിന്നും മനോഹരമായ പ്രാർത്ഥനാഗീതം ഉയരാൻ തുടങ്ങി . അതു കേട്ട് രണ്ട് ചെറിയ മത്സ്യങ്ങളും നിശ്ചലരായി നിന്നു. മൂന്നാമത്തെ വലിയ മത്സ്യം മാത്രം സ്ഫടിക പാത്രത്തിനുള്ളിൽ ,മിഴിയിലെ മെഴുകുതിരി വെളിച്ചവുമായി പതുക്കെസഞ്ചരിച്ചു കൊണ്ടേയിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  കുറ്റവാളി

Vivek Gopalakrishnan Nair

Tata Elxsi

കുറ്റവാളി

ഇരുണ്ട വെളിച്ചം ! ഭൂതത്താന്ഗുഹയിലേക്ക് കയറുന്ന ഒരു പ്രതീതി. വാതില്തുറന്നു തരാന്കാട്ടാളന്മാര്‍. നരകത്തിലാണോ ഇറങ്ങി ചെല്ലുന്നത് എന്ന് ഞാന്ഒരു നിമിഷം ചിന്തിച്ചുപോയി. ഭയം ഒരു ഞണ്ടിനെപോലെ എന്റെ മനസ്സിനെ ഇറുക്കി ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. ഞാന്ഇരുട്ടിന്റെ ഒഴുക്കില്പെട്ട് രാത്രിയുടെ അഗാധഗര്ത്തത്തിലേക്ക് തെന്നി വീഴുകയായിരുന്നു.

 

പെട്ടെന്നുതന്നെ സത്യം ഒരു ഞെട്ടലോടെ ഞാന്മനസ്സിലാക്കി. മദ്യശാലയുടെ അരണ്ട വെളിച്ചം !

ദൈവമേ ഇതെന്ത് ക്രൂരത. എല്ലാ ദിവസവും ഇതേ കവാടത്തിലൂടെ ഞാന്കടന്നുപോകുന്നു എന്ന രണ്ടാമത്തെ സത്യം എന്നെ പിടിച്ചുലച്ചൂ.

"സതീഷാ, രണ്ട് പെഗ്ഗ്", ഞാന്സ്ഥിരം ചെകുത്താന്കോട്ടയിലെ കാവല്ക്കാരോട് പുറപ്പെടുവിക്കുന്ന ഉത്തരവ്. ഇന്നെ ദിവസവും ഉത്തരവിന്റെ ഗാംഭീര്യത്തിനും ശബ്ദത്തിനും തെല്ലും കുറവില്ല.

 

 ഒന്നാംഘട്ടം

 

നര അരിച്ചു കയറിയ മുഖം, അതികായനായ ഒരു മധ്യവയസ്കന്അടുത്ത് ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയില്ഇരുന്നു. പ്രായമേറിയെങ്കിലും, ഇത്രയും അധികം സുമുഖനായ ഒരു മധ്യവയസ്കനെ ഞാന്ഏപ്പൊഴെങ്കിലും കണ്ടുകാണാന്ഇടയുണ്ടാവില്ല. കൂടെ കുള്ളനായ ഒരു ചെറുപ്പക്കാരന്

 

           അയല്പ്പക്കത്ത് നടക്കുന്ന സംഭവ വികാസങ്ങള്ഒളിഞ്ഞു കാതോര്ക്കുന്ന ഒരു വീട്ടു വേലക്കാരിയെപോലെ ഞാന്അടുത്തു വന്നിരുന്നവരുടെ സംഭാഷണം അതീവ ശ്രദ്ധയോടെ കാതോര്ത്തു. അവര്ശ്രദ്ധിക്കാതെ തന്നെ അവരുടെ സംഭാഷണം ചികഞ്ഞെടുക്കാനുള്ള ഒരു മഹത്തായ കഴിവ് എനിക്ക് ദൈവം സമ്മാനിച്ചിട്ടുണ്ടായിരുന്നു. ദൈവത്തിന് നന്ദി !

 

           അവരുടെ സംഭാഷണ ശകലങ്ങള്എന്നെ ഉള്ക്കിടിലം കൊള്ളിച്ചൂ. സ്വന്തം ചോരയില്പിറന്ന മകളെ കാമത്തിന്റെ ശരങ്ങളാല്മുറിവേല്പ്പിച്ച് എന്നെന്നേക്കുമായി ഇല്ലാതാക്കിയ ഒരച്ഛന്‍. അതാണ് എന്റെ ഓരത്ത് ഇരിക്കുന്ന നരയരിച്ചുകയറിയ മധ്യവയസ്ക്കന്‍. കൂടെ പ്രതിഷ്ഠിച്ചിരിക്കുന്ന കുള്ളന്ഒരു അഭിഭാഷകന്ആണെന്ന് മനസ്സിലാക്കുവാന്സാധിച്ചൂ. എന്റെ മകളുടെ മുഖം മനസ്സില്ഒരു ക്യാന്വാസ് പോലെ തെളിഞ്ഞൂ വന്നു. ചിന്ത എന്റെ ശരീരത്തെ ഭയത്താല്വിറങ്ങലിപ്പിച്ചു. സ്വന്തം മകളെ മാലാഖയോട് ഉപമിക്കൂന്നതിന് പകരം ഒരു വേശ്യയെ  പോലെ കണ്ടതിന് എന്ത് ശിക്ഷയാണ് ദൈവം അവന് നല്കുക? ഞാന്ചിന്തിച്ചൂ. പണത്തിന്റെ പിന്ബലമുള്ളയാളാണെങ്കില്എങ്ങനെയും നിയമത്തിന്റെ കൈകളില്നിന്നും രക്ഷപ്പെടും. കലിയുഗം! എന്തായാലും ഞാന്ഇങ്ങനെ ഒരു നീച പ്രവൃത്തി ചെയ്യുവാന്ഇടയില്ലെന്ന്  ഉറപ്പിച്ചു പറയുവാന്സാധിക്കുന്നു. ഞാനൊരു നല്ല അച്ഛനാണ്. നല്ല വ്യക്തിത്ത്വത്തിനുടമയാണ്. സ്വയം അഭിമാനം കൊണ്ട് പുളകിതനായി.

 

രണ്ടാംഘട്ടം

 

രണ്ട് പെഗ്ഗ് കഴിഞ്ഞിരിക്കുന്നു. ശ്വാസകോശത്തില്പുക നിറയ്ക്കാന്സമയമായി എന്ന് മനസ്സ്  ഓര്മ്മിപ്പിച്ചൂ. ഒരു പെഗ്ഗ് വിസ്കി കൂടി ആവശ്യപ്പെട്ടു. ശുചിമുറിക്കടുത്തുള്ള ഇടനാഴിലേക്ക് നടന്നകന്നു. സിഗരറ്റ് കൈയില്എടുത്തു, നാശം !! തീപ്പെട്ടി കൈവശമില്ലെന്ന് മനസ്സിലാക്കിയപ്പോള്ഉദ്യോഗ പരീക്ഷയില്ജയിക്കാത്ത അപേക്ഷകനെ പോലെ അസ്വസ്ഥനായി. ജീവിതം മടുത്തതുപോലെ അനുഭവപ്പെട്ടു. ഭാഗ്യം എന്നു പറയട്ടെരണ്ടുപേര്കുറച്ച് അപ്പുറത്തായി മാറി നിന്നു പുകവലയങ്ങള്തീര്ക്കുന്നത് ശ്രദ്ധയില്പ്പെട്ടു. അങ്ങനെ എന്റെ അസ്വസ്ഥതയ്ക്ക് അറുതിയായി. ഞാന്അടുത്തു നിലയുറപ്പിച്ചവരുടെ സംഭാഷണം ശ്രദ്ധിക്കാന്ശ്രമിക്കുന്നുണ്ടായിരുന്നു. ശ്രമത്തിനെ തടഞ്ഞുകൊണ്ട് കീശയില്ഒരു യന്ത്രം പ്രവൃത്തിക്കുന്നത് അറിയാന്കഴിഞ്ഞൂഫോൺ എടുത്തു: "അച്ഛാ, എപ്പൊഴാ വീട്ടിലേക്ക് വരിക? എനിക്ക് ചിക്കന്ഫ്രൈയ് വാങ്ങിക്കാന്മറക്കല്ലെ". പെട്ടെന്ന് റേഡിയോയില്സ്റ്റേഷന്മാറുന്നതു പോലെ ശബ്ദം മാറി, ഭാര്യ !  "നിങ്ങളെപ്പൊഴാ വരിക? നേരം എത്രയായി എന്ന് വല്ല ഓര്മ്മയുമുണ്ടോ?"

 

         പാവം അവളൊരു പൊട്ടി പെണ്ണാണ്. എന്നെയും കാത്ത്കഴിക്കാതെ, ഉറങ്ങാതെ വീടിന് കാവലിരിക്കും . അവളെ ദൈവം തീര്ച്ചയായും സ്വര്ഗ്ഗത്തിലേക്ക് ക്ഷണിക്കും. എന്നെയോ? ഞാന്ഒരു നിമിഷം ചിന്തിച്ചുഅറിയില്ല ചിലപ്പോള്ക്ഷണിക്കുമായിരിക്കും.

 

        പൊടുന്നനെ സര്പ്പത്തിന്റെ സീല്ക്കാരം പോലെ അടുത്തു നില്ക്കുന്നവരുടെ വാക്കുകള്എന്നിലേയ്ക്ക് ഒഴുകി അടുത്തു. അയല്പ്പക്കത്തേക്ക് നുഴഞ്ഞു കയറുവാനുള്ള സിദ്ധി വീണ്ടും ഞാന്പ്രയോജനപ്പെടുത്തി.

 

        മനസ്സില്ഈശ്വരനെ അറിയാതെ വിളിച്ചുപോയി. വീണ്ടും കുറ്റവാളികള്‍,  കൊടും കുറ്റവാളികള്‍! ഒരാള്പിഞ്ചു പൈതങ്ങളെ തട്ടിക്കൊണ്ടു പോയി ശരീരഭാഗങ്ങള്വിചേദിച്ച്, പിച്ചതെണ്ടിക്കുന്ന സംഘത്തിന്റെ തലവന്‍. മറ്റൊരാള്ശിങ്കിടി. പണം എന്ന വിപത്തിനെ ഞാന്ഓര്ത്തു. പണം എന്ന കാട്ടാളന്റെ രൂപം ഞാന്മനസ്സില്വരച്ചെടുത്തു. ഭയാനകം! പണത്തിന് വേണ്ടി സ്വന്തം മക്കളെ പോലും വില്ക്കുവാനുള്ള മനസ്ഥിതിയ്ക്ക് ഇടയാക്കുന്ന കാട്ടാളന്‍. ഒരു നിമിഷം, വീട്ടില്സന്തോഷത്തിന്റെ നാളുകള്പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്റെ മകളെ ഞാന്ഭയത്തോടെ ഓര്ത്തൂ.

 

      പുകമറ പിന്നിലാക്കി അവര്മദ്യശാലയുടെ ഉള്ളിലേക്ക് നടന്നകന്നു. എനിക്ക് മദ്യശാലയുടെ ഉള്ളിലേക്ക് കടക്കുവാനുള്ള ധൈര്യം ഉണ്ടെന്ന് കരുതുന്നില്ല. നാല് ചുറ്റും കുറ്റവാളികള്‍. വൃണപ്പെട്ട മനസ്സും, ചിന്തയുമായി അലഞ്ഞു തിരിയുന്ന ഭീകര സത്ത്വങ്ങള്‍. മദ്യപിച്ച കാശും കൈമാറി തിടുക്കത്തില്മദ്യശാലയുടെ ഇരുണ്ട ഗര്ത്തത്തില്നിന്നും രക്ഷതേടാന്തീരുമാനിച്ചു.

 

ഘട്ടം മൂന്ന്

 

         രക്ഷ തേടി എന്ന് തോന്നുന്നു. തെരുവ് വിളക്കിന്റെ തീക്ഷണമായ വെളിച്ചം എന്റെ കണ്ണടപ്പിച്ചു. വിജനമായ പാത, ലഹരിയുടെ കൊടുങ്കാറ്റ് എന്റെ തലച്ചോറിന്മേല്ആഞ്ഞടിച്ചൂ കഴിഞ്ഞിരുന്നു. ഞാന്എന്തിനോ വേണ്ടി വിജനമായ പാതയില്കാത്തുനില്ക്കുകയാണ്. ആരെങ്കിലും വരുവാന്പ്രതീക്ഷയര്പ്പിച്ച് നില്ക്കുകയാണോ? ഉത്തരം ഉടനെ കിട്ടും എന്ന് മനസ്സ് ആണയിട്ട് ആവര്ത്തിക്കുന്നു.

 

         തെരുവ് വിളക്ക്  പാതയിലേക്കു കടത്തിവിട്ടുകൊണ്ടിരുന്ന വെളിച്ചത്തിന്റെ രശ്മികളെ മുറിച്ച് കൊണ്ട് ഒരു കാര്മെല്ലെ ആഗമിക്കുന്നത് തെളിഞ്ഞുവന്നു. ഞാന്എന്ന വ്യക്തിത്ത്വത്തെ നരകത്തിലേകക് ക്ഷണിക്കാന്വന്ന യമരാജന്റെ വാഹനം പോലെ എനിക്കു തോന്നി. ഞാന്നില്ക്കുന്നതിന് വളരെയടുത്തായി വാഹനത്തിന്റെ ശബ്ദം നിലച്ചു. ആരോ എന്നെ വലിച്ചു വാഹനത്തിനുള്ളിലേക്ക് കയറ്റുന്നതായി അനുഭവപ്പെട്ടു. ആരുമല്ല ! എന്റെ മനസ്സുതന്നെയാണ്.

 

           വാഹനത്തിനുള്ളില്ഞാന്ഉപവിഷ്ടനായിപിന്വശത്തെ സീറ്റില്പെട്ടെന്ന് അടുത്തിരിക്കുന്ന വ്യക്തിയെ ശ്രദ്ധിച്ചൂ. വ്യക്തിയുടെ ആകര്ഷണ വലയത്തില്നിന്നും കാഴ്ച മുറിച്ചു മാറ്റുവാന്സാധിക്കുന്നില്ല. കഴിഞ്ഞ ഒരു മാസക്കാലമായി ഇതേ ആകര്ഷണ വലയം ഞാന്എന്റെ നയനങ്ങളാല്അനുഭവിക്കുകയായിരുന്നുവെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കി. പൂച്ചയോട് ഉപമിക്കാവുന്ന നയനങ്ങള്കൈവശമുള്ള വ്യക്തി, ഇന്നെങ്ങോട്ടാ പോകേണ്ടതെന്ന്  എന്നോട് തിരക്കി. ഞാന്ഒന്നും ഉരിയാടിയില്ല. "ഡ്രൈവര്‍, നമ്മുടെ സ്ഥിരം ഹോട്ടല്തന്നെ. രണ്ട് മണിക്കൂര്കഴിഞ്ഞൂ സാറിനെ വീട്ടിലാക്കണം", വ്യക്തി ഡ്രൈവറോട് ആജ്ഞാപിച്ചു. എന്റെ മനസ്സിലേക്ക് ഭാര്യയുടെ മുഖം ഒരു കൊള്ളിയാന്പോലെ കടന്നുവന്നു. കുറ്റബോധം 

കൊണ്ടാണോഅല്ല ! കാരണം എന്റെ മനസ്സും ശരീരവും അത്രയേറെ വൃണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഞാനും ഒരു കുറ്റവാളിയാണ് എന്ന് വിശ്വസിച്ചു. ഭക്ഷണം പോലും കഴിക്കാതെ ഞാന്വരുന്നതും പ്രതീക്ഷിച്ച് വാതില്പ്പടിയില്ഇരിക്കുന്ന എന്റെ സഹധര്മ്മിണിയുടെ മുന്നില്‍! ഞാന്ഒരു നല്ല അച്ഛനാണ്. ഞാന്ഒരു നല്ല പൗരനാണ്. എന്നിരിക്കിലും ഞാന്ഒരു കുറ്റവാളിയാണ്. കൊടും കുറ്റവാളി. അധികം സമയമില്ലവീടെത്തണം. മഴ നനഞ്ഞ് ഈര്പ്പം വിട്ടുമാറാത്ത വിജനമായ പാതയിലൂടെ കാര്ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങി.

Srishti-2022   >>  Short Story - Malayalam   >>  അന്തസ്സുള്ള മരണം

Sarika V G

Suntec

അന്തസ്സുള്ള മരണം

 സമയം സന്ധ്യയാരിക്കുന്നു. അകത്തെ മുറിയിൽ നിന്നും മണിക്കൂറുകളായി നിലവിളി ഉയർന്നുകേൾക്കുന്നുണ്ട്. ആ ശബ്ദം ഉണ്ടാക്കുന്ന അരോചകത്വം നിസ്സംഗതക്കു വഴിമാറിയിട്ടു മാസങ്ങളേറെയായി. ഹൃദയമിടിപ്പിൻ്റെ താളംകണക്കെ പരിചിതമായിരിക്കുന്നു നിലവിളിയുടെ ഏറ്റക്കുറച്ചിലുകൾ. വാടകവീട്ടിലെ അഴുക്കുപിടിച്ച ചുവരിലെ ഒരു  അദൃശ്യബിന്ദുവിൽ കണ്ണുകളുറപ്പിച്ച്‌ തണുത്തുറഞ്ഞ തൻ്റെ  ജീവിതത്തെപ്പറ്റി അയാളോർത്തു. സകലസൗഭാഗ്യങ്ങളും   ഒരായുസ്സിൻ്റെ സ്വപ്നവും സാക്ഷാത്കരിച്ച ദിനമാണിന്ന്. നിസ്സഹായതയുടെ പടുകുഴിയിൽക്കിടക്കുന്ന തന്നെനോക്കി ഊഷ്മളഭാവിയുടെ ആ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽനിന്ന് പല്ലിളിക്കുന്നതായി അയാൾക്ക്‌ തോന്നി.

 

 

                                                                      വികൃതമായ ആ നിലവിളി പിന്നെയുമുയർന്നു. വാടകവീടിൻ്റെ ചുമരുകൾ ഒന്ന് വിറച്ചു. തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചതുപോലെയുള്ള ഈ വീട്ടിൽ പലതട്ടുകളിലായി നാലു കുടുംബങ്ങൾ കഴിയുന്നുണ്ട്. മറ്റു വാടകക്കാർ പലതവണ  പരാതിപ്പെട്ട വിവരം ഉടമസ്ഥൻ  തന്നെയാണ് അയാളെ അറിയിച്ചത്. വീടൊഴിയാൻ രണ്ടാഴ്ച സമയം ചോദിച്ചു. മാനുഷികപരിഗണനയിനത്തിൽ ഒരുമാസം അനുവദിച്ചുകിട്ടി. കാലം കഴിയുന്തോറും സഹതാപത്തിൻ്റെയും  പരിഗണനയുടേയും ശക്തി കുറയും. പിന്നെയെല്ലാം മുതലെടുപ്പിനത്തിലാകും  കൂട്ടുക. ഒരു തണുത്ത ദീർഘനിശ്വാസം അയാളിൽനിന്നും പുറത്തുചാടി. ഉറങ്ങിത്തുടങ്ങിയ ലാപ്ടോപ്പിൻ്റെ മൗസ്‌പാടിൽ വിരലുരസി അതിനെ ജീവൻവയ്പ്പിച്ചു. 'ഓഫർ ലെറ്റർ'  എന്ന തലക്കെട്ടോടെവന്ന -മെയിൽ അയാൾ ഒരാവർത്തികൂടെ വായിച്ചു. ഉടമസ്ഥൻ അനുവദിച്ച അവസാന തീയതി മുന്നിൽ തൂങ്ങുന്ന കലണ്ടറിൽ ചുവപ്പു മഷികൊണ്ട് അടയാളപ്പെടുത്തിയിരുന്നുഓഫർ ലെറ്ററിലും  അതേ  തീയതി  ചുവപ്പിച്ചു കാട്ടിയിട്ടുണ്ട്. കലണ്ടറിലെ കൃഷ്ണൻ തന്നെ നോക്കി മുഖംപൊത്തി ചിരിക്കുന്നതായി അയാൾക്കു തോന്നി. പല്ലിറുമ്മിക്കൊണ്ട് കലണ്ടറിൽ നിന്നും കണ്ണെടുത്തു -മെയിൽ വായന തുടർന്നു ബാംഗ്ലൂർ ആണ് നിയമനം. മറവിയുടെ കയങ്ങളിലാണ്ടു തുടങ്ങിയ അമ്മയുടെ ശബ്ദം തലച്ചോറിൽ മുഴങ്ങി, ‘ഇനിയെങ്ങാനും പോസ്റ്റിങ്ങ് ബാംഗ്ലൂരാണെങ്കിൽ ഞാൻ ജോലി രാജിവക്കും. പിന്നെ ഞാൻ മരിക്കുന്നതു വരെ നീയെന്നെ നോക്കണം. നീ വാങ്ങുന്ന ഫ്ലാറ്റിൽ കാലും നീട്ടി ഞാനിരിക്കുംഎൻ്റെ മരുമോൾ ഇട്ടുതരുന്ന ചായയും കുടിച്ചു്.'

 

                                                                     

                                                                     അകത്തെമുറിയിലെ നിലവിളി മൂളലുകളായി ചുരുങ്ങി. ഹോംനഴ്സ്‌ മുറിയുടെ വാതിൽക്കൽ വന്നുനിന്നു മുരടനക്കി. കാച്ചിയ എണ്ണയുടെ മണം മുറിയിൽപ്പരന്നു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് വാതിൽക്കലേക്ക് നടന്നു. വെളുത്തുതടിച്ചു  പൊക്കം കുറഞ്ഞ ഒരു അമ്പതുവയസ്സുകാരിയാണ് നഴ്സ്. അവരുടെ തലയിലെ വിരലിലെണ്ണാവുന്ന മുടിയിഴകളിൽ നിന്നാണ് എണ്ണയുടെ മണം വരുന്നത്. വെളുത്തുവീർത്ത അവരുടെ വയർ സാരിക്കുള്ളിൽ ഒതുങ്ങാതെ പുറത്തുചാടി കിടന്നു. നിറയെ കുഴികൾ വീണ മുഖം എപ്പോഴും കടുത്തിരുന്നു. എന്തിനോടൊക്കെയോ ഉള്ള അതൃപ്തി അവരുടെ കൂട്ടിപിടിച്ച പുരികങ്ങളിൽ തങ്ങിനിന്നിരുന്നു.

'രാത്രീലത്തെ മരുന്ന് കൊടുത്തിട്ടുണ്ട്. ഉടനെ ഉറങ്ങുമായിരിക്കും. ഞാനിറങ്ങുന്നു', അവർ പറഞ്ഞു.

അയാൾ തലയാട്ടുകമാത്രം ചെയ്തു. ചെരുപ്പിടുമ്പോൾ അവർ മുഖത്തുനോക്കാതെ തുടർന്നു, 'അടുത്താഴ്ചമുതൽ ഇവിടെ വരണ്ടെന്നാണ് ഏജൻസിയിൽ നിന്നും പറഞ്ഞിരിക്കുന്നത്'.

'നാളെ ഞാൻ ഏജൻസിയിൽ പോകുന്നുണ്ട് പണമടക്കാൻ', അയാളുടെ മറുപടി പെട്ടന്നായിരുന്നു.

അവരതു കേട്ടതായി  ഭാവിച്ചില്ല. ഗേറ്റ് കടന്ന് റോഡിലേക്കു കടന്ന കുറിയരൂപം  കാഴ്ചയിൽനിന്നു മറയുന്നതുവരെ അയാളവിടെ നിന്നു. ഇരുട്ടിനൊപ്പം ചൂടും കനക്കുന്നുണ്ട്. അന്തരീക്ഷം നിശ്ചലമായി നിൽക്കുകയാണ്. ഒരു ചെറുകാറ്റുപോലും വീശുന്നില്ല. നാളെ ഏജൻസിയിൽ എന്തുപറയുമെന്നോർത്തുകൊണ്ടു ഗെയിറ്റടച്ചു് അയാൾവീടിനകത്തുകടന്നു.

 

 

                                                                     അകത്തെമുറിയിൽ നിന്നുയരുന്ന മൂളലുകൾ ശ്രദ്ധിച്ചുകൊണ്ട് അയാൾകുറച്ചുനേരം ഹാളിൽ നിന്നുപിന്നീട് ലാപ്ടോപ്പിനരികിലേക്ക് നടന്നു. ലാപ്ടോപ്പിന് ഇടതുവശത്തായി വച്ചിരിക്കുന്ന കണ്ണാടിയിൽ പതിഞ്ഞ പ്രതിബിംബം അയാൾ പരിശോധിച്ചു. വിധി തൻ്റെ ബാഹ്യരൂപത്തിനേല്പിച്ച മാറ്റങ്ങൾ അളന്നു. പ്രതിബിംബത്തിനു തന്നെക്കാൾ പത്തു വയസ്സ് കൂടുതൽ തോന്നിക്കുന്നുണ്ട്. ജീവിതത്തിൻ്റെകയ്പ്പുനീരറിഞ്ഞ ഒരു മുപ്പത്തഞ്ചുകാരനാണ് കണ്ണാടിയുടെ മറുതലക്കൽ. കളർ ചെയ്തിരുന്ന മുടിയുടെ നിറം മങ്ങിയിട്ടുണ്ട്. അങ്ങിങ്ങായി നരയും പൊന്തിവന്നിരിക്കുന്നു. അവയെ ശേഷിച്ച കറുത്തമുടികൾക്കുള്ളിൽ അയാൾ ഒളുപ്പിച്ചു. കനത്ത താടിയും ചുറ്റും കറുപ്പ് വീണ കണ്ണുകളും തൻ്റെ മുഖത്ത് തന്നെയോ എന്ന് ഉറപ്പിക്കാനെന്നവണ്ണം അയാൾ തൊട്ടു നോക്കി. കമ്പിയിട്ടുറപ്പിച്ച ഇടത്തേക്കൈയിലെ  തുന്നലിട്ട പാടുകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു. ഹൃദയഭാരത്താലെന്നപോലെ അല്പം കൂനിയിട്ടുമുണ്ട്. കട്ടിലിനടിയിൽ വച്ചിരിക്കുന്ന ഡംബെല്സ് നിറങ്ങളുള്ള മറ്റേതോ ജന്മത്തിലെ ഓർമ്മകളായി അയാൾക്കു തോന്നി. നെടുവീർപ്പോടെ തിരിഞ്ഞിരുന്നുപിന്നെയും ലാപ്ടോപ്പിലേക്കു നോക്കി. -പേപ്പറിൽ വാർത്ത വായിച്ചുകൊണ്ടിരുന്നപ്പോഴാണ് മെയിൽ വന്നത്. മെയിൽ മിനിമൈസ്സ് ചെയ്ത് അയാൾ പത്രവായന തുടർന്നു. ഒരു വാർത്തയിൽ അയാളുടെ കണ്ണുകളുടക്കി. വെളിച്ചത്തിലേക്കു കുതിക്കുന്ന പ്രാണികളെപ്പോലെ അയാളുടെ ഹൃദയം കുതിച്ചു. 

'അന്തസ്സുള്ള മരണം അവകാശം: ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി'.

പലതരം ചിന്തകളുടെ തള്ളിക്കയറ്റത്താൽ തലക്കെട്ടിനു താഴെയുള്ള വാർത്ത വായിച്ചെങ്കിലും ഒന്നും മനസ്സിൽ പതിഞ്ഞില്ല. ലാപ്ടോപ്പിൽ തന്നെ കണ്ണുകളുറപ്പിച്ചു നിശ്ചലനായി ഇരിക്കുകയാണയാൾ. ഉയർന്നു താഴുന്ന നെഞ്ചും വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന കൃഷ്ണമണികളും മാത്രമാണ് ആ മുറിയിലുള്ള ഏകചലനം. അയാൾ വാർത്ത മിനിമൈസ് ചെയ്ത് ഗൂഗിൾ എടുത്തു ടൈപ്പ് ചെയ്‌തു, 'യൂത്തനേസിയ ഇൻ ഇന്ത്യ'. ലിങ്കുകൾ ഒരോന്നായി തുറന്നു വായിച്ചു'നിഷ്ക്രിയദയാവധത്തെപ്പറ്റിയും പുതിയ ബില്ലിലെ വ്യവസ്ഥകളെപ്പറ്റിയും യൂത്തനേസിയക്ക് അപേക്ഷിച്ചിട്ടുള്ള ഇന്ത്യക്കാരെപ്പറ്റിയും അങ്ങിനെ സ്‌ക്രീനിൽ തെളിഞ്ഞതെല്ലാം ധൃതിയിൽ വായിച്ചു.

 

 

                                                                     കഴുത്തുവേദനിച്ചുതുടങ്ങിയപ്പോൾ അയാൾ കസേരയിൽ കണ്ണുകളടച്ചു ചാഞ്ഞിരുന്നു. മാഞ്ഞുപോകാൻ കൂട്ടാക്കാത്ത  ചില ഓർമ്മകൾ അയാളിലേക്ക് മടങ്ങിയെത്തി. ജീവിതം നിശ്ചലമായ ദിവസത്തിൻ്റെ ഓർമ്മകൾ. തീരാവ്യഥകളുടെ ഘോഷയാത്ര അന്ന് തുടങ്ങുകയായിരുന്നു. പതിവുപോലെ ബൈക്കിൻ്റെ പിൻസീറ്റിലിരുന്ന് അമ്മ ഭാവി സ്വപ്നം കാണുകയായിരുന്നു. മകനു ജോലി ലഭിക്കുന്നതും തീരാദുരിതങ്ങൾക്കു തിരശ്ശീല വീഴുന്നതും അമ്മ ഭാവനയിൽകണ്ടു പുളകം കൊണ്ടു. 'എടാ ,ബാംഗ്ലൂരിൽ പോയാൽ ഞാൻ ചുരിദാറെ ഇടു. നിൻ്റെയച്ഛൻ എപ്പോഴും പറയും ജീവിതം ആഘോഷിക്കണമെന്ന്. അതും പറഞ്ഞു അങ്ങേരങ്ങു പോയി. പിന്നെ കഷ്ടപ്പാടൊക്കെ എനിക്കായി.മുൻപൊരു നൂറാവർത്തി കേട്ടിട്ടുള്ളതാണെങ്കിലും അയാൾ ശ്രദ്ധയോടെ ഇരുന്നു. അമ്മ തുടർന്നു, 'ഞാനിനി ജീവിതം ആഘോഷിക്കാൻ പോകുവാടാ.അമ്മയുടെ സന്തോഷത്തിൽ മനസ്സുനിറഞ്ഞിരുന്നയാൾ പ്രാർത്ഥിച്ചു, ' ജോലി കിട്ടാതെപോകരുതേ'. പച്ച സിഗ്നൽ മാറി ചുവപ്പു തെളിഞ്ഞത് അയാൾ ശ്രദ്ധിച്ചില്ല. ഓർമ്മവന്നപ്പോൾ ആശുപത്രി കിടക്കയിലാണ്. തൻ്റെ ജീവിതത്തിനു നേരെ ചുവപ്പു സിഗ്നൽ തെളിയിച്ച ദൈവത്തെ അയാൾ അന്നുമുതൽ വെറുത്തു.

 

 

                                                                     കണ്ണുതുറക്കുമ്പോൾ ഒരു ദുസ്സ്വപ്നം കണ്ടതുപോലെ അയാൾ വിയർക്കുന്നുണ്ടായിരുന്നു.അതെല്ലാം ദുസ്സ്വപ്നം ആയിരുന്നെങ്കിലെന്നു അയാളോരോനിമിഷവും ആഗ്രഹിച്ചിരുന്നു. ലാപ്‌ടോപ്പിന് മുന്നിൽ നിന്നെഴുന്നേറ്റു അകത്തെ മുറിയിലേക്കു നടന്നു. മൂളലുകൾക്കു ശക്തി നന്നേ കുറഞ്ഞിരിക്കുന്നു. മൂത്രത്തിൻ്റെയും മരുന്നിൻ്റെയും രൂക്ഷഗന്ധം മൂക്കിൽ തുളച്ചുകയറി. കട്ടിലിൽ കിടക്കുന്ന രൂപത്തെ നോക്കി അയാൾ വാതിൽപ്പടിയിൽ അല്പനേരം നിന്നു. മാംസവും രക്തവും സേവിച്ചു കാലൻ പിന്നത്തേക്കായി മാറ്റി വച്ചിരിക്കുന്ന അമ്മയുടെ പ്രാകൃതരൂപം. നൈറ്റിക്കുളിൽ ശരീരം ഉണ്ടോയെന്ന് സൂക്ഷിച്ചു നോക്കണം. നിയന്ത്രണം വിട്ടു കാറ്റിൽപെട്ട പട്ടം കണക്കെ കൃഷ്ണമണികൾ കണ്ണിനുള്ളിൽ ഓടിക്കളിക്കുന്നു. പുറത്തേക്കു കിടക്കുന്ന നാക്കിലൂടെ ഒലിച്ചിറങ്ങുന്ന ഉമിനീർ തലയണയിലാകെ പരന്നിട്ടുണ്ട്. നീളൻ കോലുമുടി പറ്റെ വെട്ടിയിരിക്കുന്നു. കാറ്റത്താടുന്ന ഇലകൾ കണക്കെ ശോഷിച്ച കൈകാലുകൾ ചലിച്ചുകൊണ്ടേയിരുന്നു. എല്ലുന്തിനിൽക്കുന്ന കവിളുകളിൽ മുൻപുണ്ടായിരുന്ന നുണകുഴിയുടെ സൂചനപോലും ശേഷിച്ചിട്ടില്ല. ഡോക്ടറുടെ വാക്കുകൾ കാതിൽ മുഴങ്ങി, 'നമുക്കിനിയൊന്നും ചെയ്യാനില്ല. ആക്‌സിഡൻ്റിൽ ബ്രയിനിലേക്കുള്ള ഓക്‌സിജൻ കട്ട് ആയതുമൂലം സംഭവിച്ചതാണ്. ഓർമ്മശക്തിയോ ശരീരത്തിന്റെ നിയന്ത്രണമോ ഇനി തിരിച്ചുകിട്ടുകയില്ല.ഇടിവെട്ടേറ്റതുപോലെ നിൽക്കുന്ന അയാളുടെ തോളിൽ തട്ടി ഡോക്ടർ തുടർന്നു. 'ആശുപത്രിയിൽ കിടത്തണം എന്നില്ല. വീട്ടിലേക്കു കൊണ്ട്പോകാം. എപ്പോഴും ഒരാൾ കൂടെയുണ്ടാകണം.ഒരുമാസത്തെ ആശുപത്രിവാസത്തിനു ശേഷം രണ്ടു ജീവച്ഛവങ്ങൾ ഈ വീട്ടിലേക്കു മടങ്ങിയെത്തി.

 

 

                                                                    അമ്മയുടെ അടുത്തായി അയാൾ കട്ടിലിലിരുന്നു. 'ഓഫർ ലെറ്റർ വന്നിട്ടുണ്ട്. നമ്മൾ വിചാരിച്ചപോലെ ബാംഗ്ലൂർ ആണ് പോസ്റ്റിങ്ങ്. അടുത്ത മാസം ജോയിൻ ചെയ്യണം.ശൂന്യതയിലേക്കു നോക്കിയാണ് അയാളിത് പറഞ്ഞു നിർത്തിയത്. ഇളകിയാടുന്ന കൈകാലുകൾ നിമിഷനേരത്തേക്കു നിശ്ചലമായി. മസ്തിഷ്കത്തിലേക്കു രക്തം ഇരച്ചു കയറുന്നതായി അയാൾക്കു തോന്നി. ശ്വാസം അടക്കിപ്പിടിച്ചു അയാൾ അമ്മയുടെ മുഖത്തേക്കു നോക്കി. ഇല്ലഭാവഭേദങ്ങൾ ഏതുമില്ല.  ലക്ഷ്യബോധമില്ലാതെ കൃഷ്ണമണികൾ കറങ്ങിക്കോണ്ടിരിക്കുന്നുകൈകാലുകൾ പിന്നെയും ചലിച്ചു.

 

 

                                                                    കുറച്ചു മണിക്കൂറുകൾകൂടെ അയാൾ കട്ടിലിൽത്തന്നെയിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ അയാൾക്കു ശല്യമായിത്തോന്നി. കവിളുകളിലേക്ക്  ഒലിക്കുന്നതിനു മുൻപ് തന്നെ ഷർട്ടിൻ്റെ അറ്റം കൊണ്ട് അയാൾ കണ്ണുകൾ തുടച്ചുകൊണ്ടേയിരുന്നു.  മരുന്നിൻ്റെ പ്രവർത്തനഫലമാകണം  കൈകാലുകളും കൃഷ്ണമണികളും വിശ്രമിക്കുകയാണ്അമ്മയും. നാക്കിപ്പോഴും പുറത്തു തന്നെ. ചുറ്റും ഭ്രാന്തമായ നിശബ്ദതയും മൂത്രത്തിൻ്റെ ഗന്ധവും മാത്രം. അയാൾ തൻ്റെ മുറിയിലേക്കു നടന്നു. ഉറങ്ങിയ ലാപ്ടോപ്പിനെ തട്ടിവിളിച്ചുണർത്തി പത്രവാർത്ത പിന്നെയുമെടുത്തു, 'അന്തസ്സുള്ള മരണം അവകാശം.'

Srishti-2022   >>  Short Story - Malayalam   >>  അവൾ

Nanda Balakrishnan

Toonz Animation Academy

അവൾ

അവൾ അവനു എല്ലാം ആയിരുന്നു. അവന്റെ ജീവിതം വരേ അവൻ അവൾക്ക് നൽകിയിരുന്നു. അവന്റെ സമയങ്ങൾ പോലും അവളുടെ കയ്യിൽ ആയിരുന്നു.അമ്മയുടെയും അച്ഛന്റെയും വാത്സല്യം പോലും അവനു ഒന്നും അല്ലായിരുന്നു. അവൻ ഇരുട്ടിൽ ആയപ്പോൾ അവൾ അവനു വെളിച്ചം നൽകിയിരുന്നു.സൂര്യൻ ഉദിച്ചു അസ്തമിച്ചു എന്നത് പോലും അവളാണ് അവനു പറഞ്ഞു കൊടുത്തത്.അവന്റെ ഭാവി പോലും അവൻ മറന്നു പോയിരുന്നു.വഴി തെറ്റുന്ന സാഹചര്യത്തിൽ പോലും അവനു നേർവഴി കാണിച്ചു കൊടുക്കാൻ .. ഉറക്കം വരാതെ ഇരിക്കുമ്പോൾ കാതിൽ പാട്ട് മൂളി ഉറക്കാൻ....അവനു ഉത്തരങ്ങൾ നൽകാൻ ....എല്ലാം അവൾക്കു കഴിഞ്ഞു...അവളിൽ അവൻ ലോകത്തിലെ എല്ലാം കാര്യങ്ങളും അറിഞ്ഞു.വിവിധ സ്ഥലങ്ങളിൽ നിന്നും സൗഹൃദം പുലർത്തി.അവൾ കൂടെ ഉള്ളപ്പോൾ അവന്റ മുഖത്തു പ്രകാശം നിറഞ്ഞു..അവളിൽ നിന്ന് കണ്ണ് എടുക്കുന്നത് എങ്ങനെ എന്നു പോലും അവൻ മറന്നു പോയിരുന്നു.ഒടുവിൽ റോഡ് അരികിൽ ചോര ഒഴുകി മരിച്ചു കിടന്നപ്പോൾ പോലും കുറച്ചു അകലെ അവളും കിടന്നു ...

ചെക്കൻ ഫോണിൽ നോക്കി റോഡ് മുറിച്ചു നടന്നപ്പോൾ ആണ് കാർ ഇടിച്ചതു...പാവം..”

 

തിരക്കിനിടയിൽ ആരോ പറഞ്ഞത് കേട്ട് ചങ്കു പൊട്ടി തന്റെ നാഥന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത്ബാറ്ററി ലോഎന്ന് എഴുതി കാണിച്ചു അവളും മടങ്ങി ...

....

 

എഴുതി കഴിഞ്ഞ് പേന അടച്ചു വെച്ചപ്പോൾബാറ്ററി ഫുൾഎന്ന് എഴുതി കാണിച്ചു എന്റെ

അവൾപുഞ്ചിരി നീട്ടി പ്രകാശം പരത്തി...ഞാനും കൂടെ പോയി,അവളുടെ ലോകത്തിൽ...അവളോടൊപ്പം.....

Srishti-2022   >>  Short Story - Malayalam   >>  ബാനസവാടിയിലെ ഓട്ടോക്കാരൻ

Abhilash Kunjukrishnan

Allianz

ബാനസവാടിയിലെ ഓട്ടോക്കാരൻ

പുള്ളോവറിൽ തങ്ങിനിന്ന സുഖമുള്ള ചൂടും പ്ലാറ്റ്ഫോമിലെ തണുത്ത 

വെയിലും  ചങ്ങാത്തം  കൂടുന്നതിനു  മുന്നേ  റെയിൽവേ സ്റ്റേഷനു  വെളിയിലെ 

ഓട്ടോ ഡ്രൈവർമാരുടെ ശൃംഖല ഭേദിക്കുവാൻ സച്ചി ശ്രമം തുടങ്ങി

 

"ഏനു സാർ...ത്രിഫിഫ്റ്റി ലാസ്റ്റു.... "

 

കഷ്ടിച്ച് അഞ്ചോ ആറോ കിലോമീറ്റർ പോകാൻ അഞ്ഞൂറ് രൂപയിൽ 

തുടങ്ങിയ    പേശലാണ്.    രൂപയുടെ    മൂല്യത്തകർച്ചയുടെ    പ്രതിഫലനം

പണ്ടൊക്കെ   ഒരു   മുപ്പത്   കിലോമീറ്ററിൽ   കൂടുതൽ   പോകാനായിരുന്നു 

ഇത്രയും തുക കൊടുത്തിരുന്നത്.  

ബാനസവാടി റെയിൽവേ സ്റ്റേഷന്റെ പ്രധാനകവാടം വിട്ട് സച്ചി മെല്ലെ 

റോഡിലേയ്ക്ക് തിരിഞ്ഞു

വരണ്ട  വയലറ്റ്  പൂക്കൾ  കൊഴിയുന്ന  മരത്തിന്  കീഴെ  ഓട്ടോയുടെ 

ഡ്രൈവിംഗ് സീറ്റിൽ ഇംഗ്ലീഷ് പത്രവും  നിവർത്തിപ്പിടിച്ച് ഒരു ഓട്ടോക്കാരൻ

ബംഗളൂരു   നഗരത്തിൽ   അത്യാവശ്യം   ഇംഗ്ലീഷറിയാത്തവർ   ചുരുങ്ങും

എങ്കിലും സച്ചിക്കു കൗതുകം തോന്നി.  

"സാർ   ...   രാമമൂർത്തീനഗർ   ഓവർബ്രിഡ്ജ്   ....   പോകലാമാ?"

ബഹുഭാഷാജ്ഞാനിയായ അവന് തമിഴാണ് അപ്പോൾ വായിൽ വന്നത്.  

പത്രത്തിൽ നിന്നും പ്രസാദഭാവത്തിൽ മുഖമുയർത്തി ഓട്ടോ ഡ്രൈവർ 

പോകാം എന്ന് തലയാട്ടി

 

"എവ്വളവ് ആകും"

സച്ചി    തെല്ലു    സംശയത്തോടെ    താടിയിൽചൂണ്ടുവിരൽ    കൊണ്ട് 

ചൊറിഞ്ഞു

"അത്ക്ക് എന്ന സാർ... മീറ്റർ കാശു കൊടുങ്കെ..."

സംശയം  ആശ്ചര്യമായിബംഗളൂരു  പട്ടണത്തിൽ  ഓട്ടത്തിന്  മീറ്റർ 

കാശു മാത്രം വാങ്ങുന്ന ആളോ

 

ലാപ്പ്ടോപ്പ് ബാഗ് കടത്തിവച്ച്  അവൻ പിൻസീറ്റിലമർന്നു

മുന്നിലെ  കണ്ണാടിയുടെ  ഒരുവശത്തിരുന്ന്  ഉപേന്ദ്രയും  കമലഹാസനും 

പുഞ്ചിരിക്കുന്നു

കുലുക്കത്തോടെ ഓട്ടോ മുന്നിലേയ്ക്കു ചലിച്ചു

തുടക്കത്തിൽ   തന്നോട്   മുന്നൂറ്റമ്പതു   രൂപ   പറഞ്ഞ   ഓട്ടോക്കാരൻ 

മറ്റൊരു സവാരിയുമായി പോകുന്നതു സച്ചി ശ്രദ്ധിച്ചു

"എന്ത ഊരു നീങ്കെ?' അവൻ ഡ്രൈവറോട് ചോദിച്ചു. "

ഇംഗ്ലീഷ് പരിജ്ഞാനിയായ ഇയാൾ ഏതുനാട്ടുകാരനായിരിക്കും

 

"സേലം    പക്കം    സാർ...    തലൈവാസൽന്ന്    സൊല്ലുവാങ്കെ... 

കേൾവിപ്പട്ടിര്ക്കാ...?'' 

 

തലൈവാസൽ  വിജയ്  എന്ന  സിനിമാ  താരത്തിന്റെ  പേരിനൊപ്പമാണ് 

സ്ഥലനാമം സച്ചി ആകപ്പാടെ കേട്ടിട്ടുള്ളത്. സേലത്തുനിന്നും എൺപത്  

കിലോമീറ്ററോളം    ഉള്ളിലായി    കിടക്കുന്ന    ചെറിയൊരു    പട്ടണമാണ് 

തലൈവാസൽ.        അത്        മൈസൂർ        രാജ്യത്തിന്റെ        പ്രധാന 

കവാടമായിരുന്നുവത്രെ

 

ഇടറോഡ് വിട്ട് ഓട്ടോ മെയിൻ റോഡിന്റെ തിരക്കിലേക്ക് ഊർന്നു

  

  " Amma  Calling .."   

 

 സച്ചി   ഫോൺ   എടുത്തുകൊണ്ട്   ഇരുവശത്തേയ്ക്കും   നോക്കി

നിരത്തിലെ  കാഴ്ചകൾ  മായിച്ചുകൊണ്ട്  വാഹനങ്ങളുടെ  സൂകര  പ്രസവം

മെട്രോനഗരങ്ങളിലെ സ്ഥിരം കാഴ്ച

 

വീട്ടിലേയ്ക്കുള്ള    വഴിയിലാണെന്ന്    അമ്മയോടു    പറഞ്ഞ്    കാൾ 

 കട്ടുചെയ്തിട്ട് സച്ചി വാട്ട്സപ്പ് പേജുകൾ ഒന്നൊന്നായി മറിച്ചുനോക്കി.

 

"അപ്പോ ബംഗളൂരു....?'' 

''രണ്ട് വർഷത്തേക്ക് മേലയാ ഇങ്ക താൻ.... അതോ അന്ത ബ്രിഡ്ജോട 

പക്കം..."

ബാനസവാടി  റെയിൽവേ  ഓവർ  ബ്രിഡ്ജ്  കയറിയപ്പോൾ  അയാൾ 

ഇടത്തേക്കു ചൂണ്ടിപ്പറഞ്ഞു

"എവ്വളവ് വർഷമാ ഓട്ടോ ഓട്ടിട്ടിരിക്ക്... ?" 

     "ഒന്നരവർഷം     സർ...     അത്ക്ക്     മുന്നാടി     വിവസായം... 

അഗ്രിക്കൾച്ചർ....വെജിറ്റബിൾസ്..."

കൃഷിക്കു തമിഴിൽ വിവസായം എന്നാണു പറയുന്നത്.  

"നീങ്ക കേരളാവിൽ എന്ത ഊര് സർ...?''  

കോളേജ്   ഗ്രൂപ്പിലേയ്ക്കു      വന്ന   ഒരു   പോസ്റ്റിന്   മൂന്ന്   ചരിഞ്ഞ് 

വാതുറന്ന് ചിരിക്കുന്ന സ്മൈലികൾ ഇട്ടുകൊണ്ട് സച്ചിപറഞ്ഞു.  

"ട്രിവാൻഡ്രം..."

"കേരളാ... സൂപ്പർ സാർ..."

കൈകൊണ്ട് അയാൾ ആഗ്യം കാണിച്ചു

"നാൻ ഒരു വാട്ടി വന്തിരിക്ക് അങ്കെ ..."

"ഇങ്ക എന്ത കമ്പനിയിലെ വേല പാക്ക്റോം സാർ....?'' 

''ഫോർച്ച്യൂൺ കംപ്യൂട്ടേഴ്സ്... ഒരു ചിന്ന ഐറ്റി കമ്പനി.' 

"ഉങ്ക പേര്...?'' 

''സത്ചിത്" സച്ചി മുഴുവൻപേര് പറഞ്ഞു

"സർ നാൻ... ശബരിനാഥൻ..." 

ഡ്രൈവർ സ്വയം പരിചയപ്പെടുത്തി

 

ബാനസവാടി അയ്യപ്പക്ഷേത്രത്തിനുമുന്നിലെ തിരക്കിൽ ഓട്ടോകുടുങ്ങി.   

 

"അപ്പറം വിവസായത്ത്ക്ക് എന്നാച്ച്...?'' 

സച്ചി വീണ്ടും ചോദിച്ചു

പുഞ്ചിരി മായാതെ ശബരിനാഥൻ പറയാനാരംഭിച്ചു

 

നാട്ടിൽ    കോളേജ്    വിദ്യാഭ്യാസം    നേടിയ    ചുരുക്കം    ചിലരിൽ 

ഒരാളാണത്രെ   ശബരിനാഥൻ.   കാർഷിക   വിപണിയിലെ   ഇടനിലക്കാരുടെ 

മത്സരത്തിലും  കുതന്ത്രങ്ങളിലും  പിടിച്ചുനിൽക്കാനാകാതെ  കൂട്ടാളികൾ  മറ്റ് 

പണികൾ   തേടി   പല   പട്ടണങ്ങളിലേക്ക്   തിരിഞ്ഞു.   ഇയാൾ   മാത്രം 

ചങ്കുറപ്പോടെ കൃഷിയിൽ തന്നെ ഉറച്ചുനിന്നു. കൂട്ടുകാരുടെ സഹായത്തോടെ 

പട്ടണങ്ങളിലെ ഹോട്ടലുകളിൽ വിഷവിമുക്ത പച്ചക്കറി എത്തിക്കലായിരുന്നു 

കൃഷിയോടനുബന്ധിച്ചുള്ള ഇടപാട്

പ്രധാനമായും ബംഗളൂരു നഗരമായിരുന്നു അയാളുടെ കച്ചവടകേന്ദ്രം

"വേറെ വേലയ്ക്ക് ട്രൈ പണ്ണലയാ...കോളേജ്ക്കപ്പറം?" 

"ഇല്ല  സാർ...  മുന്നാടി  അപ്പാതാൻ  വിവസായം  പണ്ണീട്ടിരുന്തോ... 

അതുക്കപ്പറം  നാൻ  കൺടിന്യൂ  പണ്ണിയാച്ച്...എനക്കും  അത്  മേലെ  താൻ 

പാസം ഇരുന്തത്..." 

അയാളുടെ  പുഞ്ചിരിക്കുന്ന  കണ്ണുകളിലെ  തിളക്കം  റിയർവ്യൂ  മിററിൽ 

പ്രതിബിംബിച്ചു

കച്ചവടം  മെച്ചപ്പെട്ടതോടെ  പലരും  പങ്കുകച്ചവടത്തിന്  മുന്നോട്ട്  വന്നു

നേരത്തെ       പറഞ്ഞ       ഇടനിലക്കാരും       കുടിലബുദ്ധികളുമൊക്കെ 

അക്കൂട്ടത്തിലുണ്ടായിരുന്നുപോൽ.   പക്ഷേ   അവരോട്   വിട്ടുവീഴ്ചചെയ്യാൻ 

അയാൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല

"നേർ വഴിവിട്ട പൊഴക്ക്റ്ത്ക്ക് തെരിയാത് സർ..."

ഇടറിയതെങ്കിലും ദൃഢമായ ശബ്ദത്തോടെ അയാൾ പറഞ്ഞു നിർത്തി

ക്ഷേത്രത്തിനു മുന്നിലെ തിരക്ക് ഒട്ടൊന്നു കുറഞ്ഞു

"ട്രാഫിക് ഇങ്കെ കൊഞ്ചം അധികമായിരിക്കാ ഇന്നയ്ക്ക്...?'' 

സച്ചി        സമയം        നോക്കി.        പത്തുമണിക്ക്        മുന്നേ 

ഓഫീസിലെത്തേണ്ടതാണ്

സൈഡിലൂടെ     വെട്ടിച്ചുകടന്ന     ഇരുചക്രവാഹനത്തെ     മുട്ടാതെ 

തികഞ്ഞൊരഭ്യാസിയെപ്പോലെ     ശബരിനാഥൻ     ഓട്ടോറിക്ഷ     വീണ്ടും 

മുന്നോട്ടെടുത്തു.      ഇപ്പോഴുള്ള            തിരക്കൊന്നും      അയാൾക്ക് 

പുത്തരിയായിരിക്കില്ല.  

ക്ഷേത്രത്തിലെ     മണിമുഴക്കത്തോടെയുള്ള     ശരണം     വിളിയും 

ശബരിനാഥന്റെ  പുഞ്ചിരിതെളിയുന്ന  കണ്ണുകളും  സച്ചിയിൽ  ഒട്ടൊരാവേശം 

പകർന്നു

ചിക്കബാനസവാടി സിഗ്നൽ കടന്ന് ഓട്ടോവീണ്ടും മുന്നോട്ട് കുതിച്ചു

ഇടതുവശത്തെ   കല്യാൺ   നഗറിലേയ്ക്കുള്ള  സെവൻത്   മെയിൻ  റോഡ് 

ചൂണ്ടിക്കാണിച്ച് ശബരിനാഥൻ പറഞ്ഞു.  

 

"അങ്ക ഒരു ഹോട്ടൽ ഇരിക്ക് സർ... ശ്രീനിധി വെജ്കോർട്ട്. നാന്താൻ 

അങ്ക    വെജിറ്റബിൾ    സപ്ലൈ    പണ്ണീട്ടിരുന്തത്...    അങ്കതാൻ    എനക്കും 

കലാവുക്കും ഫസ്റ്റ് മീറ്റ്..."

അത്     പറഞ്ഞപ്പോൾ     അയാളുടെ     കണ്ണുകൾ     പുഞ്ചിരിയാൽ 

കൂമ്പിയതുപോലെ സച്ചിക്കു തോന്നി

"അത്ക്കപ്പറം വണ്ണിയറുക്കുള്ളെ കല്യാണം...കൊളന്തെ..."

"... എത്തന കൊളന്തയിരിക്ക്?"

വാട്സാപ്പ് ഫോർവേഡുകൾ അവഗണിച്ചുകൊണ്ട് സച്ചി ചോദിച്ചു

"ഒന്തേതാൻ സർ...പൊണ്ണ്...ഫാർത്ത് സ്റ്റാൻഡേർഡിലെ പഠിക്കറോം..." 

കലവെ  മാരേജ്  പണ്ണുമ്പോത്  ബിസിനസ്സ്  നല്ല  താൻ  നടന്തത്.... 

ആനാ...   യാര്   പണ്ണ്റ്ത്ന്ന്   തെരിയാത്   സർ...   ഷൂലഗിരിയിലെ   അന്ത 

ആക്സിഡന്റ്..."

' അയാളുടെ ശബ്ദം ഇടറിത്തുടങ്ങി

അത്ക്കപ്പറം തലൈവാസൽ പോകറ്ത്ക്ക് ആർവം വരലെ...' 

അയാളുടെ കണ്ണ് കലങ്ങിയത് തോന്നലാകുമോ

ഓട്ടോറിക്ഷ  രാമമൂർത്തിനഗർ  ഓവർ  ബ്രിഡ്ജ്  എത്തുന്നതിനുമുന്നെ 

വലതുവശത്തെ പെട്രോൾ പമ്പ് കണ്ടു. ഇറങ്ങേണ്ടയിടം ആയല്ലോ... 

'എന്നാ സർ... ഔട്ടർ റിംഗ് റോഡ്  പക്കത്ത്ക്ക് പോണമാ?' 

 

ഷൂലഗിരി  ആക്സിഡന്റിൽ  നിന്ന്  സച്ചി  മടങ്ങിവരുന്നതിനു  മുന്നേ 

ഡ്രൈവർ കർത്തവ്യബോധത്തോടെ പുറകിലേക്ക് നോക്കി

'വേണ്ട... ഇങ്ക ഓരമാ നിർത്ത്ട്ങ്കേ...' 

മീറ്ററിൽ എഴുപത്തൊമ്പത് രൂപ..

 

പേഴസിൽ   നൂറിന്റെയോ   ഇരുന്നൂറിന്റെയോ   ഒറ്റ   നോട്ട്   പോലുമില്ല

ചില്ലറകൾ   ഇരുപതോ   മുപ്പതോ   വരും.   കയ്യിൽ   തടഞ്ഞ   അഞ്ഞൂറ് 

രൂപയെടുത്ത് ഓട്ടോക്കാരന് നീട്ടി

'അയ്യോ... ചേഞ്ച് ഇല്ലിയാ  സർ...' 

അവൻ നിഷേധഭാവത്തിൽ തലയാട്ടി

'സരി ...ഉക്കാറ്ങ്ക....ഓപ്പസിറ്റ് സൈഡിലെ ഓട്ടോസ്റ്റാന്റ് ഇരിക്ക് നാൻ 

അങ്കപോയി കേട്ട് വാങ്കിയിട്ട് വരലാം...' 

സച്ചിയെ  ഭൂതകാലത്തിലെവിടെയോ  അലയാൻ  വിട്ടിട്ട്  ശബരീനാഥൻ 

വീണ്ടും പുഞ്ചിരിച്ചു

ഷൂലഗിരിയിൽ വച്ചെന്തുണ്ടായി... 

കഥ പൂർത്തിയായില്ലല്ലോ...  

 

ഷൂലഗിരിയിൽ എന്താണുണ്ടായത്...? 

ചോദ്യം അവന്റെ തൊണ്ടയിൽത്തന്നെ ഇരുന്ന് കുറുകി

പെട്ടെന്ന്   ഡ്രൈവർ   കുനിഞ്ഞ്   കാൽക്കൽ   വച്ചിരുന്ന   സ്ട്രെക്ച്ചർ 

വലിച്ചെടുത്ത്    ഒറ്റക്കാലിൽ    ഊന്നി    വണ്ടിക്കു    വെളിയിലിറങ്ങി

റോഡിനിരുവശവും നോക്കി സച്ചി കൊടുത്ത അഞ്ഞൂറിന്റെ നോട്ടും പിടിച്ച് 

മറുവശത്തേക്ക് കുന്തിച്ചു കുന്തിച്ചു പോയി... 

 

അന്ധാളിപ്പ്   നിറഞ്ഞ   വേദനയോടെ   സച്ചി   അത്   നോക്കിയിരുന്നു

പെട്ടെന്ന് ബോധോദയം വന്നകണക്കെ ലാപ്ടോപ് ബാഗും തൂക്കി ധൃതിയിൽ 

നിരത്തു   വക്കിലൂടെ   നടന്നു   പോയി.   മാറിയ   ചില്ലറയുമായി   പുറകിൽ 

ശബരീനാഥന്റെ  "സർ...  സർ..."  വിളി  മുഴങ്ങവെ  സ്റ്റോപ്പിൽ  വന്നു  നിന്ന 

അഞ്ഞൂറാം    നമ്പർ    ബസ്സിൽ    കയറി    അവൻ    ആളുകൾക്കിടയിൽ 

അപ്രത്യക്ഷനായി.

Srishti-2022   >>  Short Story - Malayalam   >>  അഭയാര്ത്ഥി

Deepu Uday

IBS

അഭയാര്ത്ഥി

നസീമ കണ്ട ലോകം

എന്തൊരു ചൂടാനേ ഇതേഒരു ചെറിയ ഞരക്കത്തോടെ മജീദ് നിലത്തു വിരിച്ച കീറപുതപ്പിൽ നിന്നെ പതുക്കെഎഴുനേൽക്കാൻ നോക്കിശരീരം മൊത്തം വല്ലാത്ത ഒരു നീറ്റൽ,   തല കറങ്ങുന്നതു പോലെ , ഉമ്മാമജീദ്വീണ്ടും നീട്ടി വിളിച്ചുവല്ലാത്ത ദാഹം തൻറ്റെ ചുറ്റുപാടും കണ്ണോടിച്ചു ഒരിത്തിരി വെള്ളമെങ്കിലുംകിട്ടിയിരുന്നെങ്കിൽ എൻ്റെ  പടച്ചോനെചുണ്ടൊക്കെ വല്ലാതെ വരളുന്നു തൻ്റെ പ്രാണൻ ദേഹത്തിൽ നിന്നെവിട്ടുപോകുന്നത് അവനറിയാൻ തുടങ്ങുകയായിരുന്നുഒരു  വിധം വേച് വേച് തകര ഷീറ്റ് കൊണ്ടേ മറച്ച ചുട്ടുപഴുത്ത  മുറിക്കു വെളിയിലേക് അവൻ പതുക്കെ എത്തി.

ജൂൺ മാസത്തിലെ ദില്ലിയിലെ സൂര്യന് മജീദ് എന്ന  റോഹിൻഗ്യ ബാലനോട് ഒരു കരുണയും കാണിക്കേണ്ട ആവശ്യമുള്ളതായി തോന്നിയില്ലഎത്രെയോ പേര്  മഹാനഗരത്തിൽ പല കാരണങ്ങൾ കൊണ്ട് മരിച്ചുവീണിരിക്കുന്നു ഇന്ന് ഇപ്പൊ ഒരാൾ കൂടി അതിലേക്കായി വരുന്നു അത്ര മാത്രം,  കുറച്ചു വിഷമത്തോടെആണെങ്കിലും സൂര്യന്റെ പൂർവാധികം ശക്തിയോടെ റെഫ്യൂജി കോളനിക്  മേൽ തന്റെ ശക്തി കാണിച്ചുതുടങ്ങിതീച്ചൂളയിൽ നിന്നു ഉരുകിയൊലിച് വരുന്ന ലോഹത്തിനേക്കാളും കഷ്ടപെട്ടാണ്  മജീദ് വെളിയിൽഎത്തിയത്തന്റെ ചുറ്റുപാടും ഒന്ന് നോക്കിയത് മാത്രമേ അവനെ ഓര്മയുള്ളുബോധം മറയുന്നതുംപരിചയമില്ലാത്ത രണ്ടു മൂന്ന്   പേര് അടുത്തേക് ഓടി വരുന്നതുമായിരുന്നു   മനോഹര  ഭൂമിയില് ഒരു ജന്മoകൂടി തരുമോ എന്നെ  കവി വിശേഷിപ്പിച്ച  ഭൂമിയിലെ മജീദിറ്റെ അവസാനത്തെ കാഴ്ച്ച.

 

"മജീദെ എണീക്കെ മജീദെ", മജീദിക്കാ നസീമയുടെയും അവന്റെ കൊച്ചനുജത്തി റഹ്മത്തിന്റെയും കരച്ചിൽഅവിടെ കൂടിയ ആരിലും ഒരു വികാരവിക്ഷോഭവും ഉണ്ടാക്കിയില്ലവിശപ്പും ദൈനതയും കൈമുതലായുള്ളറെഫ്യൂജി കോളണിയിൽ ഉള്ളവർ മരണത്തെ അവരുടെ ഒരു ബന്ധുവിനെ പോലെ കാണാൻ ശീലിച്ചുകഴിഞ്ഞിരിക്കുന്നുമരിച്ചു കഴിഞ്ഞാൽ  വിശപ്പിനെ പറ്റി ഓർക്കണ്ടല്ലോ എന്നതാണ് അവരുടെ ഏറ്റവും വലിയആശ്വാസം . തന്റെ അവശേഷിക്കുന്ന ഒരേ ഒരു മകനാണ്  കിടക്കുന്നതനസീമയുടെ മാതൃഹൃദയം വല്ലാതെനൊന്തു പിടച്ചുകഴിഞ്ഞ  ഒരു മാസമായിട് അവൻ ഒരേ കിടപ്പായിരുന്നു   അപകടത്തിന് ശേഷംആ നാളുകളെ പറ്റി ഓർകുമ്പോഴേ നസീമക് ഈ ഭൂമിയിൽ തങ്ങളെ മനുഷ്യരായി ജനിപ്പിച്ച പടച്ചോനോട് ദേഷ്യം തോന്നും എങ്കിലും മക്കളുടെ മുഖമാണ്  കാലം അവളെ മുൻപൊട്ടെ  നയിച്ചിരുന്നത്, പ്രതീക്ഷകൾ ഓരോന്നായി നഷ്ട്ടപെടുകയാണല്ലോ, എങ്കിലും തന്റെ മകനെ കൂടുതൽ കാലം കഷ്ടപെടുത്താതെ അവന്റെ അടുത്തേക്ക് വിളിച്ച പടച്ചോനോടെ അവൾ നിറഞ്ഞ മനസോടെ തന്നെ ദു :ആ ചെയ്തു. നിറമില്ലെങ്കിലും നസീമയുടെ ഓർമകൾ നാഫ് നോട്ടി നദിക്കരയിലെ മനോഹരമാ അവരുടെ ഗ്രാമത്തിലേക്ക് പോയി. വിശപ്പ് എന്ന മഹാ സമസ്യകെ അവിടെയും ഉത്തരമില്ലെഗിലും സമാധാനം ഉണ്ടായിരുന്നു.  വല്ലപ്പോഴും നോട്ടി നദിയിൽ നിന്നും മജീതിന്റെ ബാപ്പ ഒളിച്ചു പിടിച്ചു കൊണ്ട് വരുന്ന മീന ചുട്ടത്തിന്റെ നല്ല ഓര്മകളുണ്ടായിരുനു . നസീമയുടെ ഓർമയിൽ അവൾ ജനിച്ചതും കളിച്ചു വളർന്നതും പിന്നെ മജീദിന്റെ ബാപ്പാനെ നികാഹ് കഴിച്ചതും  അഞ്ച് പൈതങ്ങളുടെ ഉമ്മയായതും എല്ലാം ആ ആര്കാന് താഴ്വാഴത്തിലായിരുന്നു. സ്വന്തം  ജനിച്ചിട്ടും അവരെ ആ നാട്ടിലുള്ളവർ എല്ലാം  ശത്രു രാജ്യത്തിലുള്ളവരെ പോലെ ആയിരുന്നു കണ്ടിരുന്നതെ. റോഹിൻഗ്യ എന്ന അവരുടെ വിളിപ്പേരിനെ നസീമ വല്ലാതെ ഭയപ്പെട്ടിരുന്ന  നാളുകൾ കൂടി ആയിരുന്നു കഴിഞ്ഞ കലാപ കാലം. പട്ടാളക്കാർ കൂട്ടത്തോടെ അവരുടെ തന്നെ നാട്ടുകാർ കൂടി ആയ തങ്ങളെ എന്തിനാണ് ആക്രമിച്ചതെന്ന് ഇപ്പോഴും അവൾക്കറിയില്ല .യുദ്ധം എപ്പോഴും ആണുങ്ങൾക്ക് അവരുടെ മേല്കോയിമ കാണിക്കാനുള്ള ഒരവസരമായിട്ടാണ് അവൾക് എപ്പോഴും  തോന്നിയിട്ടുള്ളതാണ് , പക്ഷേ കഷ്ടപ്പെടുന്നത് മൊത്തം ഞങ്ങൾ സ്ത്രീകളും കുട്ടികളും മാത്രം ലോകത്തിലെ എല്ലാ ആണുങ്ങളെയും അവൾ വെറുത്തു.  വെറുപ്പിനിടയിലും അവൾക് ഒരിക്കലും മജീദിന്റെ ബാപ്പാനെ മാത്രം വെറുക്കാൻ പറ്റാറില്ല. ആ കലാപത്തിൽ പെട്ടു എല്ലാവരും മരിച്ചു പോകും എന്നെ വിചാരിച്ചതാണ്, തന്റെ ഭർത്താവിന്റെ ധൈര്യവും ചങ്കുറപ്പും ഒന്നു കൊണ്ടാണ് ജീവനോടെ അവശേഷിച്ച രണ്ടു കുട്ടികളെ എങ്കിലും രെക്ഷികാൻ കഴിഞ്ഞത് . ഇപ്പൊ ഒരാൾ കൂടി പടച്ചോന്റെ അടുത്തേക് പോയി ഇനി ഞങ്ങൾക്ക് റഹ്മത് മാത്രം, നസീമക്ക് എന്തെന്നില്ലാത്ത  ഭയം തോന്നി,ഈ  ഇന്ത്യ മഹാരാജ്യത്തിലും രക്ഷ ഇല്ല എന്നാണോ. അവരുടെ പേരിൽ എന്തോ കേസ് നടക്കുന്നുണ്ടന് കഴിഞ്ഞ ആഴ്ച അവിടെ വന്ന റഹിം സർ പറഞ്ഞതായി അവൾ ഓർമിച്ചു.റഹിം സർ മാത്രമാണ് നഗരത്തിൽ നിന്നെ കോളനിയിൽ വന്ന്  അവരുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്ന ഒരേ  വ്യക്തി.

റഹിം കണ്ട ലോകം

മറ്റുള്ളവർ  ചെയ്ത  തെറ്റിന് ജീവിച്ചിരിക്കുന്ന ബാക്കി ഉള്ളവരെ മൊത്തം വേട്ടയാടുന്നത്  എന്ത് നീതിയാണ്. വിവരമുള്ള മനുഷ്യരുടെ നീതി വ്യവസ്ഥ കുറച്ചു മൃഗീയം തന്നെ അന്ന് റഹിമിന് തോന്നി. സഹകജീവികളോട് സ്നേഹം വേണം എന്നാണ് എല്ലാ മതങ്ങളും ആചാര്യന്മാരും പഠിപ്പിച്ചിട്ടുള്ളതാണ് പക്ഷേ യഥാര്തത്തില് ഇവിടെ നടക്കുന്നത് ചില മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളും അവരുടെ ആവശ്യത്തിനനുസരിച്ചു് മഹത് വചനങ്ങൾ വളച്ചൊടിച്ചു പാവം മനുഷ്യരുടെ മേൽ അവർ പോലും അറിയാതെ അടിച്ചേല്പിക്കപ്പെടുകയുമാണ്. ഇതിനെല്ലാം ഒരവസാനമില്ലേ എന്റെ ദൈവമേ, റഹിം അറിയാതെ ദൈവത്തിനെ വിളിച്ചു പോയി. റഹീമിന്റെ തത്വശാസ്ത്രപ്രകാരം ദൈവത്തിനേക്കാളും കൂടുതൽ ഈ ഭൂമിയിൽ  മാറ്റം കൊന്ടു വരാൻ സാധിക്കുന്നതു മനുഷ്യന് തന്നെ ആണ്. രാഷ്ട്രപിതാവിന്റെ ആശയത്തിൽ  ആകൃഷ്ടനായാണ് താൻ ഈ സാമൂഹിക പ്രവർത്തനം എന്നെ   ബാക്കിഉള്ളവർ  കാണുന്ന  ഈ പണിക്കു ഇറങ്ങിയത്. സ്വന്തം ഉപ്പാന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " ഓന്റെ തല തിരിഞ്ഞു പോയി റുഖിയ , നീ എങ്ങനെ ഒരു ശൈത്താന് ജന്മം കൊടുത്തിട്ടില്ല എന്ന് വിചാരിച്ചാൽ മതി".  ജെ.ണ് യൂ വിൽ നിന്ന് പഠിച്ചിറങ്ങിയ  തനിക്കു നല്ലൊരു ജോലി കിട്ടാൻ പ്രയാസമൊന്നും തന്നെ ഇല്ല, പക്ഷേ പടച്ചോൻ  കാണിച്ചു തന്ന വഴി ഇതാണ്, ഇനി ഒരു തിരിച്ചു നോട്ടം ഇല്ല. ഉമ്മാനെ പറ്റി  ഓർക്കുമ്പോൾ മാത്രമേ വിഷമമുള്ളൂ .

 തനിക് കുറേ ഏറെ കാര്യങ്ങൾ പുലരുന്നതിനു മുൻപേ ചെയ്തു തീർക്കാനുണ്ട്.  ബർമയിൽ നിന്ന് വന്ന ആ ഏഴു കുടുംബങ്ങളെ കുറച്ചോർത്തപ്പോൾ അയാളുടെ കണ്ണിൽ ഇരുട്ട് കയറുന്നതു  തോന്നി. കീറ പുതപ്പിനു മുകളിൽ ദേഹം മൊത്തം നീര് വെച് വേദന കൊണ്ട് തളര്ന്നെ ഉറങ്ങുന്ന കുഞ്ഞു മജീദിന്റെ മുഖം  നേർത്ത വിങ്ങലായി അയാളുടെ മനസ്സിൽ ഉരുകാൻ തുടങ്ങിയിട്ട് നാളേറെയായി. അവസാന ശ്രെമം എന്ന നിലയിൽ ആണ് കോടതിയെ  സമീപിച്ചത് ,പക്ഷേ എല്ലാ പ്രദീക്ഷയും അസ്ഥാനത്തായി . അവരെ  തിരിച്ചു അവരുടെ കലാപഭൂമിയിലേക്കു കയറ്റി അയക്കാനാണ് അവസാന കോടതി വിധി.ഇത് അവരെ അറിയിക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ട്  ഞാൻ  ഭീരുവിനെ പോലെ ഓരോന്നാലോചിച്ചു കൊണ്ടിരിക്കുന്നു . കുടിയിരിപ്പു ഭീഷണി നേരിടുന്ന അടുത്ത കോളനിയിലെ ആൾക്കാരെ എങ്കിലും രക്ഷിക്കണം തനിക്ക് . മറ്റവരെ പറ്റി ആലോചിച്ചിരുന്നാൽ ഇനി ഒന്നും നടക്കില്ല,ഒളിച്ചോട്ടമാണെന്നറിയാം പക്ഷേ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല. ഒരു തരത്തിൽ പറഞ്ഞാൽ മലയാളിയായ താനും ഈ നാട്ടിൽ ഒരഭയാർത്രീ ആണ് .

 

ബിജേന്ദർ കണ്ട ലോകം

എത്ര ചൂടുണ്ടെങ്കിലും കിടന്നുകഴിഞ്ഞാൽ അടുത്ത് ഒരു പടക്കം  കൊണ്ട് പൊട്ടിച്ചാൽ പോലും അറിയില്ല എന്ന് കുസുമം പറയാറുള്ളത് ബിജേന്ദർ ഓർത്തു . പക്ഷേ ഈ രാത്രി അയാൾക് ഒരു പോള കണ്ണടക്കാൻ കഴിയുമെന്ന് തനിക് തോന്നുന്നില്ല. ഒരു നെടുവീർപ്പോടെ തന്റെ ചാർപ്പായയിൽ നിന്ന് എഴുന്നേറ്റ് തന്റെ താഴേ കിടക്കുന്ന ഭാര്യയെയും മൂന്ന് മകളെയും നോക്കി. ഈ മഹാനഗരത്തിൽ മൂന്ന് വര്ഷം മുന്പെത്തുമ്പോൾ എല്ലാവരെയും പോലെ തനിക്കും കുറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എത്ര സുന്ദരമായിരുന്നു  തങ്ങൾ ജനിച്ചു വളർന്ന ഗ്രാമം. ഗോതമ്പ് വയലുകളും നിറഞ്ഞൊരുകുന്ന മാ ഗംഗയുടെ കൈവഴിയും കന്നുകാലികളും എല്ലാം കൊണ്ടും ഒരു സ്വർഗം ആയിരുന്നു . എത്ര പെട്ടന്നാണ് കാര്യങ്ങൾ മാറിയത് . നീണ്ട നാല് വർഷത്തെ വരൾച്ച എല്ലാ സൗഭാഗ്യവും ഒറ്റയടിക്ക് കൊണ്ട് പോയി. ഗ്രാമവാസികൾ ഓരോരുത്തരായി ഓരോ സ്ഥലങ്ങളിലേക്ക് മാറി പോയി തുടങ്ങി. തങ്ങളെ പോലെ ഉള്ള കുറച്ചു പേർ മാത്രം അവിടെ ആയി. അപ്പോഴാണ്‌ പുതുതായി വന്ന ഗവണ്മെന്റ് വലിയ ഒരു റോഡ് അത് വഴി നിർമിക്കാൻ തുടങ്ങിയതു . കൃഷിയിടങ്ങളുടെ നടുവിലൂടെ ആണത്രേ പുതിയ റോഡ് , കേട്ടപ്പോൾ മനസൊന്നു ഞെട്ടി . റോഡ് വന്നാൽ കൃഷി എങ്ങനെ ചെയ്യും എങ്ങനെ തന്റെ കുട്ടികൾ ഭക്ഷണം കഴിക്കും, എന്ത് ജോലി ചെയ്യും. എല്ലാം ശെരിയാകും അന്ന് തന്നെ വിചാരിച്ചു , പക്ഷേ ഭൂമിദേവിയും എല്ലാവരെയും ചതിച്ചു , ആ വർഷവും കൊടും വരൾച്ച തന്നെ.അവസാനത്തെ പ്രതിഷേധവും അങ്ങനെ കാറ്റിൽ അലിഞ്ഞില്ലാതായി .കിട്ടിയ വിലക്കെ തന്റെ ഇരുപതേക്കർ സ്ഥലം ഗവണ്മന്റ്റ്യന് കൈമാറുമ്പോൾ ബിജേന്ദറിന്റെ

കൈകൾ വിറക്കുന്നുണ്ടായിരുന്നു.പിതാമഹമാരായിട്ട് തലമുറകളായി കൃഷി ചെയ്ത് കുടുംബം നോക്കി ജീവിച്ചിരുന്ന സ്ഥലമാണ് താൻ ഒറ്റയടിക്ക് കൊടുക്കുന്നത് അവർ ഒരിക്കലും എന്നോട് ക്ഷമിക്കുന്നുണ്ടാകില്ല. പക്ഷേ ഇനി തന്റെ ഒരു തലമുറ ജീവനോടെ ഉണ്ടാവണമെങ്കിൽ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല .

 

ലജ്പത് നഗറിലെ കോളനിയിൽ ഒരു റൂം വാങ്ങിക്കുമ്പോൾ കുറെ ഏറെ പ്രദീക്ഷകൾ അയാൾക്കേ ഉണ്ടായിരുന്നു . എല്ലാം അവസാനിക്കാൻ പക്ഷേ കുറച്ചു നാളുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. നഗരവത്ക്കരണത്തിന്റെ ഭാഗമായിട്ട് കോളണിയിലുള്ള ആള്ക്കാകെ മുഴുവൻ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ച ഗവണ്മെന്റ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം തന്നെ ഉണ്ടായി.എല്ലാം കണ്ട ബിജേന്ദറിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി മാത്രം. അയാൾ എത്ര പ്രതിഷേധം തന്റെ ഗ്രാമത്തിൽ തന്നെ കണ്ടിരിക്കുന്നു . എല്ലാം വെറും പോയ് മുഖങ്ങൾ , പാവങ്ങളുടെ കൂടെ ആരും കാണില്ല .മുൻപ് കൃഷി ചെയ്‌തെങ്കിലും കുടുംബം നോക്കാമായിരുന്നു., ഇപ്പൊ എല്ലാം സാധനവും മേടിക്കണം , കൂടെ കിടപ്പാടം വരെ പോകുമോ എന്നുള്ള സംശയവും. ഈ രാജയത്തിനു പാവപ്പെട്ടവരെ വേണ്ടേ , കർഷകരെ വേണ്ടേ .. എല്ലാവരും തങ്ങളെ ഇല്ലാതാക്കിയതിൽ ഒരു കാലത്തു ദുഖിക്കും അയാൾ മനസ്സിൽ തന്നോട് തന്നെ പറഞ്ഞു..

ആട്ടക്കലാശം

മൂന്ന് അടിയന്തര ഉത്തരവുകൾ ആണ് ലോധി കോളനി പോലീസ് സ്റ്റേഷനിൽ ആ രാത്രി എത്തിയത് - അനധികൃതമായി ഇന്ത്യയിലേക്കു കടന്നു കയറിയ റോഹിൻഗ്യൻ കുടുംബങ്ങളെ വെസ്റ്റ് ബംഗാൾ പോലീസിന് കൈമാറുക, മാറാനുള്ള സമയപരിധി കഴിഞ്ഞും വെസ്റ്റ് കോളനി സൈഡിൽ താമസിക്കുന്ന കുടുംബങ്ങളെ ഒരാഴ്ച്ചകകം മാറ്റി പാർപ്പിക്കുക അതിനു വേണ്ടിയുള്ള പോലീസ് സഹായം ഉദ്യോഗസ്ഥർക്കു കൊടുക്കുക, അർബൻ നക്സലിസം  എന്ന പുതിയ ഒരു സംഘടിത പ്രവർത്തനം ഗവണ്മെന്റിന്റെ  ശ്രദ്ധയിൽ  പെട്ടിട്ടുണ്ട്  രാജ്യ ദ്രോഹമാണ് അവർ ചെയ്യുന്നത് റഹിം എന്ന യുവാവ്  ആ സംഘടനയിൽ പ്രവർത്തിക്കുന്നതായി തെളിഞ്ഞിട്ടുണ്ട് അവനെ ഇത്രെയും പെട്ടന്ന് കസ്റ്റഡിയിൽ എടുക്കുക ...

 

എവെർത്തിങ് ഹാസ് ബീൻ ഫിഗ്രേഡ് ഔട്ട് ,എസ്സ്സപ്റ്റ് ഹൌ ടു ലിവ് - ജീൻ പോൾ

Srishti-2022   >>  Short Story - Malayalam   >>  രാധമ്മ

Sarika

Allianz

രാധമ്മ

'അപ്പൂ, എന്താ പറ്റിയത് , കണ്ണ് തുറന്നേ ' രാധമ്മയുടെ ശബ്ദമാണ് . ഞാൻ കണ്ണ് തുറക്കാൻ ശ്രമിച്ചു . വെള്ളത്തുള്ളികൾ കൺപീലികളിൽ നിന്നും കണ്ണിലേക്ക് വീണതിലുള്ള അസ്വസ്ഥത കൊണ്ട് പിന്നേം ഇറുക്കിയടച്ചു . എന്നിട്ട്  വീണ്ടും പതുക്കെ തുറന്നു. ഒരു ചെറിയ മൊന്തയുമായി രാധമ്മ, അടുത്തുതന്നെ അമ്മ, വിശ്വാമ്മാവൻ , അമ്മായി, ജാനുകുട്ടി, കുഞ്ഞൻ എല്ലാവരും ഉണ്ട്

'ഒന്നുമില്ല, ഉച്ച വെയിലത്ത് കയ്യാലമേൽ പോയി ഇരുന്നിട്ടാ . അവൾ ഒന്ന് റെസ്റ് എടുക്കട്ടെ , അപ്പോഴേക്കും മാറും. കുട്ടികളൊക്കെ കണക്കാ, മര്യാദക്ക് ഒന്നുമൊട്ട് കഴിക്കത്തില്ല . എച് ബി ഒക്കെ കുറവാകും. പനിയും   വിട്ടിട്ടുണ്ടാവില്ല '.  ഇത്രേം പറഞ്ഞു വിശ്വാമ്മാവൻ പുറത്തേക്കു പോയി; പിറകിനു അമ്മായിയും

'അപ്പൂന് വയ്യായ്ക  വല്ലതും ഉണ്ടോ, പനി തോന്നുന്നുണ്ടോ ?'

'ഇല്ലമ്മേ '

'ജാനു, ജാറും ഗ്ലാസ്സും ഒന്നെടുക്കൂ '

ഞാൻ പതുക്കെ എഴുന്നേറ്റിരുന്നു

' വെയിലത്ത് പറമ്പിലൊക്കെ കറങ്ങി നടക്കരുതെന്നു നിന്നോടെത്ര പറഞ്ഞിട്ടുള്ളതാ . അനുസരണാശീലം  പണ്ടേ ഇല്ലലോ . കുറച്ചു നേരം കിടന്നോളൂ'. ഗ്ലാസ്സ് തിരികെ വാങ്ങിക്കൊണ്ടു അമ്മ പോയി .

'ജാനു, ഇത് അടുക്കളയിൽ വച്ചേക്കൂ ' രാധമ്മയുടെ കയ്യിലെ മൊന്തയുമായി ജാനുകുട്ടിയും കുഞ്ഞനും മുറി വിട്ടു

'എന്താ അപ്പൂ , എന്താ പറ്റിയത് '

കുറച്ചുനേരം ഞാനൊന്നും മിണ്ടിയില്ല .

'ഞാൻ അപ്പൂപ്പനെ കണ്ടു'

രാധമ്മ എന്നെത്തന്നെ നോക്കിയിരുന്നു .

പണ്ട് മുതലേ നാട്ടിൽ വന്നാൽ രാധിക എന്ന രാധമ്മയാണ് എനിക്ക് കൂട്ട്. അപ്പൂപ്പനേം അമ്മൂമ്മയെക്കാളുമൊക്കെ അടുപ്പവും രാധമ്മയോടായിരുന്നു. റയിൽവേയിൽ നിന്നും റിട്ടയർ  ചെയ്ത ശേഷം അമ്പലവും, അതിന്റെ  നടത്തിപ്പും, പിന്നെ പറമ്പും കൃഷിയുമൊക്കെയായി തിരക്കോടു തിരക്കാണ് അപ്പൂപ്പന്. അമ്മൂമ്മക്കാണെങ്കിൽ എപ്പോഴും അകത്തു എന്തെങ്കിലുമൊക്കെ പണികാണും

 

എല്ലാ സമ്മർ വെക്കേഷനും രണ്ടാഴ്ച, പിന്നെ ഓണത്തിന് മൂന്നോ, നാലോ ദിവസം. അപ്പോഴൊക്കെയാണ് ഞാൻ രാധമ്മയെ കാണുന്നത്. ഓണത്തിന് വിശ്വമ്മാവനും , ചെറിയമ്മാവനും, അവരുടെ കുടുംബവും കാണും. ഓണത്തിന്റെ  ഒരുക്കങ്ങളും ബഹളവുമൊക്കെയാകും. പക്ഷെ സമ്മർ വെക്കേഷൻ അങ്ങനെയല്ല. ഞാനും അച്ഛനും അമ്മയും കൂടി കല്ലടയിലെ അച്ഛന്റെ വീട്ടിൽ ഒരു ദിവസം നിന്നിട്ടു നേരെ പരവൂരിലേക്ക് . ഒന്നോ, രണ്ടോ ദിവസം കഴിയുമ്പോൾ, അച്ഛനും അമ്മയും പോകും.പിന്നെ രണ്ടാഴ്ച കഴിഞ്ഞു അച്ഛൻ വിളിക്കാൻ വരുമ്പോഴേക്കും അടുത്ത ഒരു വർഷത്തേക്കും , എന്നത്തേക്കുമായുള്ള ഓർമ്മകൾ ഉണ്ടാക്കിയിരിക്കും ഞാനും രാധമ്മയും. എനിക്ക് അഞ്ചോ ആറോ വയസുള്ളപ്പോൾ വരെ അമ്മയും നിൽക്കുമായിരുന്നു

ഡി ബി കൂപ്പർ , പാബ്ലോ എസ്കോബാർ തുടങ്ങി ഹിസ്റ്ററി ബുക്സിൽ പഠിക്കാൻ ഇല്ലാത്ത  പലരെക്കുറിച്ചും, മൊസാദിന്റെ ഓപ്പറേഷൻസിനെക്കുറിച്ചുമൊക്കെ ഞാൻ അറിയുന്നതു രാധമ്മയിലൂടെയാണ്. എന്നെ പഠിപ്പിച്ചിരുന്ന ഒരു ഹിസ്റ്ററി ടീച്ചറും ഇത്ര ഭംഗിയോടെ ചരിത്രം പറഞ്ഞിരുന്നില്ല; ഹിസ്റ്ററി ടീച്ചർ എന്നല്ല, ആരും തന്നെ പറഞ്ഞിരുന്നില്ല. ലോകചരിത്രം മാത്രമല്ല, കുടുംബചരിത്രവും, നാട്ടിലുള്ളവരുടെ ചരിത്രവും എല്ലാം വളരെ രസത്തോടെയാണ് രാധമ്മ പറഞ്ഞിരുന്നത്.

 

എന്റെ നാലാം ക്ലാസ്സുകഴിഞ്ഞുള്ള വെക്കേഷന് , താഴേലെ  കുളത്തിൽ ആമ്പൽപ്പൂക്കൾ വിരിഞ്ഞിട്ടുണ്ടെന്നറിഞ്ഞു രാധമ്മയുടെ ആക്ടിവയിൽ ഞാനും  , രാധമ്മയും, വടക്കേലെ നാരായണമ്മാന്റെ ചെറുമകൻ മഹേഷുമായി പുറപ്പെട്ടു

ഉടുപ്പൊക്കെ മാറ്റി ഒരു തോർത്തും ചുറ്റി അവനങ്ങനെ  നീന്തിക്കളിക്കുന്നതു കാണാൻ തന്നെ ഒരു ഉഷാറാണ്. അവന്റെ മട്ടും ഭാവവും ഒക്കെ കണ്ടാൽ ഏറ്റവും സന്തോഷം ഇങ്ങനെ വെള്ളത്തിൽ കിടക്കാനാണെന്ന് തന്നെ തോന്നും

ആദ്യം അടുത്തുള്ള ഒന്ന് രണ്ടെണ്ണം പറിച്ചു കൊണ്ട് വന്നു.

 'ഇനി ഏതാ ചേച്ചി വേണ്ടത്? ' സ്ഥിരമുള്ള പുഞ്ചിരിയോട് കൂടിത്തന്നെ നീന്തൽ വിദഗ്ധൻ ചോദിക്കും. എന്നിട്ടു ഞാൻ ചൂണ്ടികാണിക്കുന്നതിനെ ലക്ഷ്യമാക്കി ഒരു പോക്കാണ്. ചിലതൊക്കെ വേരോടുതന്നെ അവൻ പറിച്ചുകൊണ്ടുവരും. അങ്ങനെ കിട്ടുമ്പോൾ അവന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.'ചേച്ചിക്ക് വല്യേടത്തെ കുട്ടികുളത്തിൽ ഇടാം ഇതിനെ' . ചിരിച്ചുകൊണ്ട് ഞാൻ സമ്മതിക്കും. രാധമ്മ ഒരാളോട് സംസാരിച്ചു കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ഞങ്ങളുടെ ശേഖരം അതിവിപുലമായിക്കഴിഞ്ഞിരുന്നു. അത് കാണുമ്പോൾ രാധമ്മ ഞെട്ടുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്

' മതി അപ്പു . ഉടുപ്പൊക്കെയെടുത്തിട്ടു വാ കുട്ടാ, പോകാം '. അത് കേട്ട് ഞാനാണ് ഞെട്ടിയത്

'എന്ത് പറ്റി രാധമ്മ ?'

'ഒന്നൂല്ല, രാധമ്മക്കു ചെറിയ ഒരു തലവേദന. നമുക്ക് ഇപ്പോൾ പോകാം'. വിളറിയ മുഖത്തോടെ രാധമ്മ പറഞ്ഞു.

അന്ന് വൈകിട്ടു  അപ്പൂപ്പന്റെ ഉയർന്ന ശബ്ദം കേട്ടിട്ടാണ് വായിച്ചുകൊണ്ടിരുന്ന പുസ്തകവുമായിത്തന്നെ ഞാൻ താഴേക്കു ചെന്നത്.

'ജാതകം ദോഷം ഉണ്ടെന്നു പറഞ്ഞു ഒരന്യജാതിക്കാരനെ കൊണ്ട് കെട്ടിക്കണ്ട ഗതികേടൊന്നും ഇവിടില്ല. ഞാൻ ജീവിച്ചിരിക്കുന്നടത്തോളം അത് നടക്കുമെന്നും ആരും കരുതണ്ട'. 

'അതിനു അവൾ എന്ത് ചെയ്തു? പയ്യൻ ഇവിടെ വന്നു ആലോചിച്ചതല്ലേ. പിന്നെ, എന്നും അവളോടൊപ്പം നമ്മളുണ്ടാകുമോ?'

'അവൾ അറിയാതെയൊന്നും അവളുടെ സ്കൂളിലെ ഒരാള് ഇവിടെ വരില്ല. കണ്ട ചോവനും , ക്രിസ്ത്യാനിയുമൊന്നും ഇവിടെ പറ്റില്ല. ഇത് ആദ്യമല്ലലോ '

'നിങ്ങളൊക്കെക്കൂടി നോക്കീട്ടു നല്ല ആലോചനയൊന്നും കിട്ടീലല്ലോ?. അവൾക്കു വയസ്സെത്രയായീന്നാ വിചാരം?'

'എങ്ങനെ കിട്ടാനാ , നല്ല അസ്സൽ  ചൊവ്വയല്ലേ.പിന്നെ ഏതെങ്കിലും ചേർന്നാൽ അത് നിന്റെ മോൾക്കൊട്ടു പിടിക്കത്തതുമില്ല . വെറുതെ പണ്ടത്തെപ്പോലെ ആളുകളെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്ന് പറഞ്ഞേക്കണം അവളോട് '

ഇത്രേം പറഞ്ഞു തിരിഞ്ഞതും അപ്പൂപ്പൻ എന്നെ കണ്ടു.

'ആഹാ, അപർണ്ണകുട്ടീ, കറവക്കാരന്റെ അവിടുത്തെ ചെക്കന്റെ കൂടെ താഴേത്തെ  കുളത്തിൽ പോയി അല്ലെ. ആമ്പൽപ്പൂ വേണമെങ്കിൽ അപ്പൂപ്പനോട് പറഞ്ഞാൽപ്പോരേ . ആരെലേം വിട്ടു വരുത്തിക്കാമായിരുന്നല്ലോ . ആഴമുള്ള കുളമാണ്. ഇനി അവിടെ പോകരുത് കേട്ടോ. വിളക്കിൽ ഒരുക്കിയോ?'

എന്റെ മറുപടിക്കു കാത്തുനിൽക്കാതെ അപ്പൂപ്പൻ ഇറയത്തേക്കു  പോയി. അമ്മൂമ്മ കണ്ണും തുടച്ചുകൊണ്ട് പൂജാമുറിയിലേക്കും.

ഞാൻ ചെല്ലുമ്പോൾ രാധമ്മ കിടക്കുകയാണ്. എന്റെ കൈ ചേർത്തുപിടിച്ചുകൊണ്ടു രാധമ്മ കുറെയേറെ കരഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ അവിടെ ഇരുന്നു

'അപ്പു , പേടിച്ചുപോയോ ?'

'ഇല്ല, അപ്പൂപ്പൻ എന്തിനാ രാധമ്മയെ വഴക്കു പറഞ്ഞത്?'

'രാധമ്മക്കു മിടുക്കു പോരാഞ്ഞിട്ട് ' .

അന്ന് ആരും ഒന്നും മിണ്ടാതെയാണ് അത്താഴം കഴിച്ചത്.

'അപ്പുക്കുട്ടി നല്ല മിടുക്കിയായി വളരണം കേട്ടോ. നമുക്ക് ഉറപ്പും , ഇഷ്ടവും, ആവശ്യവുമുള്ളതൊക്കെ ചെയ്യാനുള്ള ധൈര്യവും ഉണ്ടാകണം '

ഞാൻ ഒന്ന് മൂളിയിട്ടു രാധമ്മയോടു ചേർന്ന് കിടന്നു.

തിരിച്ചു ഇൻഡോറിൽ എത്തിയിട്ട് ഞാൻ വാശിപിടിച്ചു സ്വിമ്മിങ് ക്ലാസിനു ചേർന്നു !

വർഷം ഓണത്തിന് മുൻപ് തന്നെ വീണ്ടും നാട്ടിൽ വരേണ്ടി വന്നു . അമ്മൂമ്മ മരിച്ചു. ഹാർട്ട് അറ്റാക്ക് ആയിരുന്നു.

ഫ്ലോറിഡയിൽനിന്നും  വിശ്വമ്മാവൻ എത്താൻ വേണ്ടി രണ്ടു ദിവസം പിന്നേം എടുത്തു. അത് കഴിഞ്ഞിട്ടായിരുന്നു അടക്കം. സഞ്ചയനം കഴിഞ്ഞു തിരിച്ചു പോകാൻ നേരം വരേയും രാധമ്മ ആരോടും ഒന്നും മിണ്ടിയിരുന്നില്ല, എന്നോടും. പോകാൻ നേരം ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ, അത്രമാത്രം

 

അത്തവണ ഞങ്ങൾക്ക് ഓണമില്ലായിരുന്നു. പിന്നീട് പലതവണ ഫോണിൽ സംസാരിച്ചപ്പോഴും രാധമ്മക്കു പഴയ ഉത്സാഹമില്ലാത്തതുപോലെ തോന്നി. രാധമ്മ ഇനി ഇങ്ങനെ തന്നെ ആയിരിക്കുമോ എന്ന് ഞാൻ പേടിച്ചു

അടുത്ത വെക്കേഷന് ചെന്നപ്പോഴേയ്ക്കും പേടിയൊക്കെ മാറി. രാധമ്മ പഴേപോലെ തന്നെ. എന്നാൽ ഇപ്പോൾ പിടിപ്പതു പണിയാണ് . വീടിനകത്തും പുറത്തുമായി ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട് . പറമ്പിൽ പണിക്കു വരുന്നവർക്ക് ചോറ് കൊടുക്കണം, മൂപ്പര് വരുമ്പോൾ കൂടെ നിന്ന് തേങ്ങയും, അടക്കയും, അടത്തിക്കണം , വീട്ടിലേക്കാവശ്യമുള്ള തേങ്ങ പൊതിപ്പിച്ചു ചായ്പ്പിൽ വയ്ക്കണം, അകമൊക്കെ അടിച്ചു തുടക്കണം അങ്ങനെ പലതും. ഇതിനൊക്കെ രാധമ്മയുടെ വാലായി ഞാനും കൂടി . തിരക്കുകൾക്കും ഒരു രസമുണ്ടായിരുന്നു

അമ്മൂമ്മയുടെ ആണ്ടിന് അമ്മ മാത്രമേ പോയുള്ളു. എനിക്ക് എക്സാം ഉണ്ടായിരുന്നു

അടുത്ത ഓണത്തിന് പ്രധാനമായും ചർച്ചയായതു രാധമ്മയുടെ കല്യാണക്കാര്യമാണ്.

 

'ജാതകപ്പൊരുത്തം തരക്കേടില്ല. ഇത്തിരി പടിപ്പുകുറവായാൽ എന്താ, നല്ല കുടുംബമാ. കുറുപ്പിന്റെ കാലശേഷം കടയൊക്കെ നോക്കിനടത്തേണ്ടതു അവനല്ലേ. എന്ത് പറയുന്നു ?'

മുകളിലത്തെ കോണിപ്പടിയുടെ മറവിൽ നിന്നുകൊണ്ട് ഞാൻ തളത്തിലേക്ക്  ചെവി കൂർപ്പിച്ചു .

'അവൾക്കു കുറേക്കൂടി പഠിപ്പും , സ്വന്തമായി നല്ലൊരു ജോലിയുമുള്ള ആളെ വേണമെന്ന് പറയുമ്പോൾ..'

അമ്മയാണ് ആദ്യം മറുപടി പറഞ്ഞത് 

'നീയും ലക്ഷ്മിയെപ്പോലെ തുടങ്ങുകയാണോ? എങ്ങനെയെങ്കിലുമാണ് ഒരെണ്ണം ഒത്തുകിട്ടുന്നത്. അല്ല, ഇങ്ങനെ  പഠിക്കാൻ വിട്ട എന്നെ പറഞ്ഞാൽ മതി. കൊടിയും പിടിച്ചു കണ്ട സമരക്കാരന്റെ കൂടെ കറങ്ങി നടന്ന മാനക്കേട് ഇപ്പോഴും മാറിയിട്ടില്ല . ഇത് തന്നെ ഭാഗ്യമാണെന്ന് കരുതുമ്പോഴാണ് ഓരോ മുടക്കും കൊണ്ട് വരുന്നത്.തലയിലെ വര മാറ്റാൻ പറ്റില്ല  '  

ശബ്ദം ഉയർത്തിയാണ് അപ്പൂപ്പൻ സംസാരിച്ചത് .

'അച്ഛൻ പറയുന്നതിലും കാര്യമുണ്ട്. നമുക്കുകാരിയാവുന്ന കുടുംബവുമല്ലേ ? കല്യാണശേഷം അവർക്കു ഇവിടെത്തന്നെ നിൽക്കാമല്ലോ. അവൾക്കു സ്കൂളിൽ പോകാനും എളുപ്പമുണ്ട്. അച്ഛനും ഒരു കൂട്ടാകും .'

ചെറിയമ്മാവൻ പറഞ്ഞു നിർത്തി

'രാധ എന്ത് പറയുന്നു?' വിശ്വാമ്മാവൻ ചോദിച്ചു.

'എനിക്ക് പറയാനുള്ളത്പത്മേച്ചി പറഞ്ഞു '

'രാധ ഒന്നുകൂടി ആലോചിക്കൂ . സമയം പോകുകയല്ലേ? എന്റെ പ്രായമല്ലേ രാധക്ക് . നല്ല ആൾക്കാരാണെന്നാണല്ലോ കണ്ണേട്ടൻ പറയുന്നത്. ' ഇളയമകനെ  ലാളിച്ചുകൊണ്ടു ചെറിയമ്മായി ഭർത്താവിനെ പിൻതാങ്ങി .

'എനിക്കിനി ഒന്നും ആലോചിക്കാനില്ല. എനിക്ക് പറയാനുള്ളത് പത്മേച്ചി പറഞ്ഞു.' അങ്ങനെ തീർത്തു പറഞ്ഞിട്ട് രാധമ്മ അകത്തേക്ക് പോയി

'പത്മ കുറേക്കൂടി ആലോചിച്ചിട്ട് സംസാരിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുള്ളതാണ് . ഇങ്ങനെ എല്ലാ വാശികൾക്കും കൂട്ടുനിൽക്കേണ്ടതുണ്ടോ?' അച്ഛൻ എന്നത്തെയും പോലെ എന്തിലും അമ്മയെ കുറ്റപ്പെടുത്താൻ മറന്നില്ല.

'നമുക്ക് നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാൻ പറ്റുകയില്ലലോ , നോക്കാം ' വിശ്വാമ്മാവൻ പറഞ്ഞു

'എന്ത് നോക്കാം? അവൾക്കു ജാതീം മതവുമൊന്നും വേണ്ടെന്നു കരുതി നമുക്കെങ്ങനെ കല്യാണം നടത്തിക്കാൻ പറ്റുമോ? അവൾക്കങ്ങനെയൊന്നില്ലെങ്കിലും കുടുംബത്തിന് ഒരന്തസ്സില്ലേ ?'  അപ്പൂപ്പൻ ദേഷ്യത്തിൽ പുറത്തേക്കു പോയി

കുറെ നേരത്തേക്ക്ആരും ഒന്നും മിണ്ടിയില്ല. കളിപ്പാട്ടങ്ങളുമായി അകത്തേക്ക് കയറിവന്ന ജാനുകുട്ടിയും, കുഞ്ഞനും, പ്രണവുമാണ് പിന്നെ അന്തരീക്ഷം ഒന്ന് മയപ്പെടുത്തിയത്.

 

വർഷങ്ങൾ  കടന്നുപൊയ്ക്കൊണ്ടിരുന്നു . ഇതിനിടയിൽ രാധമ്മ രണ്ടു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. ഞാൻ വളരും തോറും രാധമ്മയുമായി കൂടുതൽ അടുക്കുകയായിരുന്നു. എന്തൊക്കെ ട്യൂഷനും , ക്ലാസ്സുമൊക്കെ ഉണ്ടെന്നു പറഞ്ഞാലും സമ്മർ വെക്കേഷന്റെ രണ്ടാഴ്ച രാധമ്മയുടെ കൂടെ വേണമെന്ന് ഞാൻ ശഠിച്ചു . അത് നടക്കുകയും ചെയ്തു.

 

സ്കൂളിലെ പ്രണയങ്ങൾ, പ്രണയ തകർച്ചകൾ , ഫിസിക്സ് പഠിപ്പിച്ചിരുന്ന ചാറ്റർജി സാറിന് ക്ലാസ്സിലെ മഞ്ജുവിനോടുണ്ടായിരുന്ന പ്രത്യേക മമത , എന്റെ പിറകെ നടക്കുന്ന പ്രവീൺ, പാട്ടുകാരൻ നവ്നീതിനോടുള്ള എന്റെ ക്രഷ് , അച്ഛനും അമ്മയും ഓഫീസിലായിരുന്ന ഒരു ദിവസം ഫ്രണ്ട്സിനോടൊപ്പം വീട്ടിൽ നടത്തിയ കോള പാർട്ടി , അങ്ങനെ ഫോണിലൂടെ പറയാൻ പറ്റാത്തതൊക്കെ വിശദമായിത്തന്നെ ഞാൻ രാധമ്മയോടു പറഞ്ഞിരുന്നു.

 

ടെൻത് കഴിഞ്ഞു ഒരു മാസം രാധമ്മയുടെ കൂടെ നിൽക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ആദ്യം എതിർത്തു . പിന്നെ അമ്മ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു . കുറെയേറെ പുസ്തകങ്ങൾ വായിക്കണം, രാധമ്മയുടെ സാൻഡ്രോയിൽ നാട് മുഴുവൻ ചുറ്റിക്കാണണം, മുകളിൽ എനിക്കിഷ്ടമുള്ള മുറി എന്റെ താത്പര്യത്തിന് ഒന്നൊരുക്കിയെടുക്കണം, താഴേത്ത കുളത്തിൽ മഹേഷിനോപ്പം നീന്തണം, രാധമ്മയെ നീന്തൽ പഠിപ്പിക്കണം , അങ്ങനെ വിവിധ പദ്ധതികളുമായിട്ടാണ് ഞാൻ നാട്ടിൽ എത്തിയത്.

എന്നെ കണ്ടപ്പോൾ രാധമ്മയുടെ സന്തോഷത്തിനു അതിരുകളുണ്ടായിരുന്നില്ല

 

'അപ്പു വല്യ കുട്ടിയായി ' . കെട്ടിപ്പിടിച്ചുകൊണ്ട് രാധമ്മ പറഞ്ഞു. ചെന്ന് രണ്ടു ദിവസത്തിനകം തന്നെ ഞാൻ എന്റെ മുറിയെ റെഡിയാക്കി. എന്നിരുന്നാലും എല്ലാ ദിവസവും ഉറങ്ങുന്നതു രാധമ്മയുടെ കൂടെയാണ്. എപ്പോഴും എന്തെങ്കിലും പുതിയ കഥയും, വാർത്തയുമൊക്കെ ഉണ്ടാവും രാധമ്മയുടെ അടുത്ത്. രാധമ്മക്കു ഇടയ്ക്കിടയ്ക്ക് അപ്പൂപ്പനെ നോക്കാൻ എഴുന്നേൽക്കണം. ആസ്ത്മയുടെ അസുഖമുണ്ട് അപ്പൂപ്പന്. ചിലരാത്രികളിൽ കൂടുതലാകും. ഒരിക്കൽ അപ്പൂപ്പന് ആസ്തമ കൂടിയിട്ട്  ഞങ്ങൾക്ക് രാത്രി ഹോസ്പിറ്റലിൽ പോകേണ്ടി വന്നു. പിറ്റേന്ന് തന്നെ തിരിച്ചു പോരാൻ പറ്റി . കാര്യങ്ങളൊക്കെ നോക്കാൻ അപ്പൂപ്പന്റെ അനിയന്റെ മകനായ ശ്രീനിയമ്മാവനും ഉണ്ടായിരുന്നു

 

ഒരു ദിവസം രാധമ്മയുടെ കൂടെ ഒരു കലാ സാംസ്കാരിക സമിതിയുടെ അവാർഡ് വാങ്ങാൻ ഞാനും പോയി. രാധമ്മക്കു കിട്ടുന്ന മൂന്നാമത്തെ അവാർഡായിരുന്നു അത്. അപ്പൂപ്പന് ഇതിൽ ഒന്നും ഒട്ടും താത്പര്യം ഇല്ല എന്ന് മാത്രമല്ല, രാധമ്മ എന്തോ തെറ്റ് ചെയ്യുകയാണെന്നപോലത്തെ കടുത്ത എതിർപ്പും പ്രകടിപ്പിച്ചിരുന്നു

'കുടുംബത്തിന്റെ മാനം കളയാൻ ഇറങ്ങിപ്പുറപ്പെട്ടാൽ എന്താ ചെയ്ക ?' അപ്പൂപ്പൻ പലപ്പോഴായി ഇത് പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്

 

എന്നെ ചേർത്ത് പിടിച്ചു നിർത്തിക്കൊണ്ടാണ് രാധമ്മ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തത്. എന്നോടുള്ള സ്നേഹവും വാത്സല്യവുമൊക്കെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു

'ദേ കണ്ടോളു , ഇതാണ് എന്റെ അപ്പുക്കുട്ടി '. അധികം മുഖവുര കൂടാതെതന്നെ ഒരു സുഹൃത്തിനു എന്നെ പരിചയപ്പെടുത്തിയതങ്ങനെയാണ്

രാധക്ക് എപ്പോഴും അപ്പൂനെ കുറിച്ച് പറയാനേ നേരമുള്ളൂ. ഇനിയിപ്പോൾ കുറച്ചു ദിവസം കൂടി ഇവിടെ ഉണ്ടാകുമല്ലോ അല്ലെ ?' എനിക്ക് അധികം പരിചയം ഇല്ലാത്ത ഒരാൾ എന്നെ 'അപ്പു ' എന്നും രാധമ്മയെ 'രാധ ' എന്നും വിളിച്ചതു തീരെ ഇഷ്ട്ടമായില്ലെങ്കിലും ഒരു നല്ല മനുഷ്യനാണെന്ന് സംസാരത്തിൽ നിന്നും തോന്നി. അയാളുടെ കയ്യിൽ തൂങ്ങി നടന്നിരുന്ന രണ്ടാം ക്ലാസ്സുകാരി കുഞ്ഞാറ്റയും പെട്ടെന്നുതന്നെ എന്നോടൊപ്പം കൂടി

 

രാധമ്മയുടെ കഥകളിലെ പ്രണയവും, വിരഹവും, ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തെയുമൊക്കെക്കുറിച്ചു വേദിയിൽ അയാൾ വാചാലനായി . രാധമ്മയുടെ കഥകളെല്ലാം  തന്നെ ഞാനും വായിച്ചിട്ടുണ്ട്. സംഗതിയൊക്കെ ശരിയുമാണ് . എന്നാലും അയാളുടെ വാക്കുകളിൽ എന്തോ ഒരു പ്രത്യേകത തോന്നി. ഒരേ സമയം തന്നെ എനിക്ക് സന്തോഷവും , എന്നാൽ എന്തെന്നില്ലാത്ത ഒരു ദേഷ്യവും അനുഭവപ്പെട്ടു

 

അന്ന് വൈകുന്നേരം ഞാനും രാധമ്മയും കൊഴിഞ്ഞുവീണ ചെമ്പകപ്പൂക്കൾ പറക്കുകയായിരുന്നു

പെട്ടെന്ന് ഞാൻ ചോദിച്ചു ,' രാധമ്മക്കു ഏറ്റവും ഇഷ്ട്ടം ആരെയാണ്?'

'അതിനെന്താ സംശയം, എന്റെ അപ്പൂനെത്തന്നെ .' 

'എന്നും ?' 

'എന്നും . അപ്പൂനോളം വരില്ല ഒരിക്കലും  ആരും . അതിപ്പോൾ ഇനി ആരൊക്കെ തന്നെ വന്നാലും . മതിയോ ?' എന്റെ  കവിളിൽ പിടിച്ചുകൊണ്ടു രാധമ്മ പറഞ്ഞു .ഞാൻ ചിരിച്ചു. എനിക്ക് സമാധാനമായി

അന്ന് രാത്രി രാധമ്മയോടു ചേർന്ന് കിടക്കുമ്പോൾ എന്റെ ചോദ്യം അതിക്രൂരമായ ഒന്നായിരുന്നുവെന്നു എനിക്ക് തോന്നി

 

പിറ്റേന്നാണ്എന്റെ എക്സാം റിസൾട്ട് വന്നതു. ഉയർന്ന മാർക്കോടുകൂടി തന്നെ ഡിസ്റ്റിംഷനും ഉണ്ടായിരുന്നു. എന്നെ ചേർത്ത് നിർത്തി അപ്പൂപ്പൻ പറഞ്ഞു ' മിടുക്കി , വിശ്വാമ്മാവനെ പോലെ ഒരു ഡോക്ടർ ആകണം അപർണ്ണ കുട്ടി'. 

 

രാധമ്മയെപ്പോലെ ഒരു ടീച്ചറും എഴുത്തുകാരിയുമൊക്കെ ആയാൽ കൊള്ളാം എന്നതൊഴികെ , എന്താകണം എന്ന് എനിക്ക് വല്യ ധാരണയൊന്നും ഇല്ലായിരുന്നു. കുറെ കഥകളും കവിതകളുമൊക്കെ സ്കൂൾ മാഗസിനിൽ വന്നിട്ടുണ്ട്. മത്സരങ്ങൾക്കൊക്കെ കുറെ സമ്മാനങ്ങളും കിട്ടീട്ടുണ്ട് എന്നതൊഴികെ അതിലും എനിക്ക് വല്യ ഉറപ്പൊന്നും ഇല്ലായിരുന്നുഎന്തോ, ഞാൻ വല്ല ഡോക്ടറോ എൻജിനീയറോ ഒക്കെയാണ് ആകാൻ പോകുന്നതെന്ന് തോന്നിയിരുന്നു

 

രാധമ്മ പറയും ' എഴുതാനായി  എന്റെ കുട്ടി ടീച്ചർ  ആകേണ്ടതില്ല. എന്ത് തന്നെ ആയാലും നിനക്കെഴുതണം എന്നുണ്ടെങ്കിൽ എഴുതാമല്ലോ. പിന്നെ ഇപ്പോഴേ അതൊന്നും ആലോചിച്ചു വിഷമിക്കുകയും വേണ്ട . അപ്പു ആരായാലും മിടുക്കിയായിരിക്കും. പിന്നെന്തുവേണം ?' എനിക്ക് ആശ്വാസം തോന്നി.

 

രാധമ്മയെ നീന്തൽ പഠിപ്പിക്കുന്നതൊഴിച്ചു ബാക്കി പദ്ധതികളെല്ലാം നടപ്പാക്കിയിട്ടാണ് ഞാൻ തിരിച്ചു പോന്നത്. എല്ലായ്പ്പോഴും വെക്കേഷൻ കഴിഞ്ഞു പോരുന്നത് വളരെ വിഷമമുള്ള കാര്യമാണെങ്കിലും , ഇപ്രാവശ്യം അതിന്റെ കാഠിന്യം കുറച്ചധികം തന്നെയായിരുന്നു. അച്ഛന്റെ കൂടെ ഇറങ്ങാനായി നിൽക്കുമ്പോൾ ഞാൻ ശെരിക്കും കരഞ്ഞുപോയി

'എന്താ അപ്പൂ ഇത്, ഇനി ഓണത്തിന് വരാമല്ലോ . അയ്യയ്യേ , രാധമ്മയുടെ അപ്പുക്കുട്ടി കരയുന്നോ ?' എന്നെ ചേർത്ത് പിടിച്ചു കരഞ്ഞുകൊണ്ട് തന്നെ രാധമ്മ ചോദിച്ചു .

'വല്യകുട്ടികൾ ഇങ്ങനെ കരയുമോ ? അപർണ്ണകുട്ടി ഇങ്ങനെ തൊട്ടാവാടി ആയാലോ ?' അപ്പൂപ്പൻ എന്റെ തോളിൽ തട്ടി

' പഠിക്കാനൊക്കെ ഒരുപാടുണ്ട് . ഇപ്പോൾ തന്നെ ട്യൂഷന് ചേരാൻ താമസിച്ചു '. അച്ഛൻ ടാക്സിയുടെ ഡോർ തുറന്നുകൊണ്ടു പറഞ്ഞു. എയർപോർട്ട് വരെയും ഞാൻ കരയുക തന്നെയായിരുന്നു

 

അങ്ങനെ ഓണത്തിന് വേണ്ടി ഞാൻ കാത്തിരുന്നു. ഇതിനിടക്ക് എൻട്രൻസ് കോച്ചിങ്ങും , ട്യൂഷനും ഒക്കെയായി നല്ല തിരക്കുമായി. പക്ഷെ തിരക്കുകൾ ഒക്കെ കൊണ്ട് ഒരു ഗുണമുണ്ടായി. ഒരു മൊബൈൽ വേണമെന്ന ആവശ്യം ഞാൻ അച്ഛനോട് അവതരിപ്പിച്ചു

'പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധ പഠിത്തത്തിൽ മാത്രം മതി. വെറുതെ സമയം കളയാൻ ഇല്ല ' . ഇതായിരുന്നു അച്ഛന്റെ പ്രതികരണം .

'എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ അവൾക്കു പെട്ടെന്ന് വിളിക്കാമല്ലോ. ഇപ്പോഴത്തെ കാലമല്ലേ. കുട്ടികൾ എവിടെയാ , എന്താ എന്നൊക്കെ അറിഞ്ഞിരിക്കണം'.  അമ്മയുടെ  സമ്മർദ്ദത്തിനൊടുവിൽ എനിക്കൊരു മൊബൈൽ കിട്ടി

രാധമ്മ ഒരു മൊബൈൽ വാങ്ങിയിട്ട് ഏതാനം മാസങ്ങളായിരുന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഒരു രണ്ടു മിനുട്ടെങ്കിലും ഞാൻ രാധമ്മയുമായി സംസാരിച്ചിരുന്നു .

 

ഒരു ശനിയാഴ്ച ഉച്ചക്ക് കോച്ചിങ് ക്ലാസ്സു കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ രാധമ്മയുടെ ഒരു മെസ്സേജ്, ' അപ്പുക്കുട്ടി  ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് വിളിക്കണം. സംസാരിക്കാനുണ്ട് '.

ഞാൻ ധൃതിയിൽ പിയാ മൗസിയുടെ അവിടുന്ന് ഫ്ലാറ്റിന്റെ താക്കോൽ വാങ്ങി അകത്തു കയറി കഥകടച്ചിട്ടു രാധമ്മയെ വിളിച്ചു.

'എന്താ രാധമ്മ? '

കുറച്ചുനേരം രാധമ്മ ഒന്നും മിണ്ടിയില്ല .

'ഞാൻ ഒരു കല്യാണം കഴിക്കുന്നതിനെ കുറിച്ച് അപ്പൂനെന്താ അഭിപ്രായം '

ഞാൻ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ചോദ്യമായിരുന്നെങ്കിലും തിരിച്ചു ഒരു മറുചോദ്യമാണ് ഞാൻ ചോദിച്ചതു .

'വിനയൻ സാറാണോ ?'

'അതെ '

'സാറ് നല്ല ആളാണ്. രാധമ്മക്കു ഇഷ്ട്ടമാണെങ്കിൽ പിന്നെന്താ കുഴപ്പം ?'

'അപ്പൂന് ഉറപ്പാണോ ?'

'അതെന്നെ , ശെരിക്കും ഉറപ്പാണ് . അപ്പൂപ്പൻ ?'

'സാറ് വന്നു പറഞ്ഞോളും '

പിന്നെ എന്ത് പറയണമെന്ന് എനിക്കും രാധമ്മക്കും അറിയില്ലായിരുന്നു. വേറെ എന്തൊക്കെയോ പറഞ്ഞു ഞങ്ങൾ ഫോൺ വച്ചു .

ഞാൻ ഉടനെത്തന്നെ വിനയൻ സാറിന്റെ ഫേസ്ബുക് പ്രൊഫൈലിൽ കയറി നോക്കി. അതിൽ വിശേഷിച്ചൊന്നും ഇല്ലായിരുന്നെങ്കിലും , കുറെ നേരം അത് തന്നെ നോക്കിയിരുന്നു. പഠനത്തിനെക്കുറിച്ചും , കഥയെഴുത്തിനെക്കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ ഞാൻ പല ആവർത്തി വായിച്ചു

 

എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ പ്രവീണിന്റെ മെസ്സേജ് . വൈകിട്ട് ഫ്രണ്ട്സ് എല്ലാവരും കൂടെ ഒരു സിനിമയ്ക്കു പോകാൻ പ്ലാൻ ഇടുന്നുണ്ട്. വീട്ടിൽ ഗസ്റ്റ് കാണുമെന്നു ഞാൻ കള്ളം പറഞ്ഞു. എന്നിട്ടു ലോഗൗട്ട് ചെയ്തു സോഫയിൽ അങ്ങനെ എന്തൊക്കെയോ ആലോചിച്ചുകൊണ്ടു ഇരുന്നു. എപ്പോഴോ എഴുന്നേറ്റുപോയി ചോറ് കഴിച്ചു. എന്നിട്ടു കിടന്നുറങ്ങി.

 

'അവൾക്കിഷ്ട്ടമാ. ഒരു കുട്ടിയുണ്ടെങ്കിൽ എന്താ , കേട്ടിടത്തോളം നല്ല മനുഷ്യനാണ് . കണ്ണന്റെ വേവലാതി മുഴുവൻ അവൾ അങ്ങ് പാലക്കാടു പോയാൽ പിന്നെ അച്ഛനേം , പറമ്പും ഒക്കെ ആര് നോക്കും എന്നുള്ളതാണ്. ആൾക്കാർ ഓരോന്ന് പറയുമത്രെ. അച്ഛന് വേണമെങ്കിൽ ഇവിടെയോ , ബാഗ്ലൂരോ നിൽക്കാമല്ലോ. അതല്ല, അവിടെ തന്നെ നിൽക്കണം എന്നുണ്ടെങ്കിൽ സഹായത്തിനു ആരെയെങ്കിലും ഏർപ്പാട് ചെയ്യാമല്ലോ. അച്ഛൻ ഇനിയും ജാതകവും, ജാതിയുമൊക്കെ പറഞ്ഞു അവളുടെ ജീവിതം നശിപ്പിക്കുന്നതെന്തിനാ '

' കണ്ണന് വിവരമുണ്ട്‌ '. ഇത്രേം മാത്രം പറഞ്ഞു അച്ഛൻ കൈ കഴുകാൻ എഴുന്നേറ്റു

 

അക്കൊല്ലത്തെ ഓണത്തിനും രാധമ്മയുടെ കല്യാണക്കാര്യമായിരുന്നു ചർച്ചാ വിഷയം. നല്ല പ്രായത്തിൽ പറഞ്ഞപ്പോൾ കേട്ടില്ല, ആൾക്കാരോടെന്തു സമാധാനം പറയും, ജാതി, അന്തസ്സ്, കുടുംബം, ഭാര്യ മരിച്ചു ഒരു കുട്ടിയുമുള്ള മനുഷ്യൻ, അങ്ങനെപോയി ചർച്ചകൾ. അപ്പൂപ്പനെ ഇത്രേം ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടില്ല. ഞാനും രാധമ്മയും മുകളിലിരുന്ന് കുഞ്ഞാറ്റക്ക് പിറന്നാളിന് കൊടുക്കാൻ ഒരു കാർഡ് ഉണ്ടാക്കുകയായിരുന്നു. പൊതുവെ ഒട്ടും തന്നെ സമാധാനപരമല്ലാത്ത ഓണം ആയിരുന്നെങ്കിലും എനിക്ക് സന്തോഷം തോന്നി, കാരണം രാധമ്മ വളരെ സന്തോഷവതിയായി തന്നെ കാണപ്പെട്ടു. അത് മതി.

ഞാൻ പഠനവുമായി തിരക്കിലായിരുന്നെങ്കിലും , രാധമ്മയുടെ കല്യാണകാര്യത്തിലുള്ള എതിർപ്പുകളും, അഭിപ്രായ ഭിന്നതകളുമൊക്കെ അറിയുന്നുണ്ടായിരുന്നു. അപ്പൂപ്പനും രാധമ്മയും മിണ്ടാറില്ല. പാവം രാധമ്മ. പാവം വിനയൻ സാറും, കുഞ്ഞാറ്റയും.

 

അടുത്ത വെക്കേഷന് നാട്ടിൽ വിടില്ല എന്ന് അച്ഛൻ തീർത്തു പറഞ്ഞു.

'ഇനി ഇങ്ങനെ നടന്നാൽ പറ്റില്ല. പിന്നെ കണ്ടു പഠിക്കാൻ പറ്റിയ കൂട്ടാണല്ലോ അവിടെ ഉള്ളതും. ഒരു വർഷം  കൂടിയേ ഉള്ളു. മെറിറ്റിൽ തന്നെ കിട്ടണം. പിന്നെ ഇതിനു വേണ്ടി സമയം കളയുന്നതു മണ്ടത്തരമാണ്'.എന്റെ വാശിയുംകരച്ചിലുമൊന്നും ഇപ്രാവശ്യം വിലപ്പോയില്ല

 

വെക്കേഷൻ തുടങ്ങി, കൂടെത്തന്നെ തകൃതിയായി ക്ലാസ്സുകളും

 

ഒരു ദിവസം അതിരാവിലെ അച്ഛന് ഒരു ഫോൺ വന്നു.

 

'വല്യച്ഛൻ പോയി ' ശ്രീനിയമ്മാവൻ ആയിരുന്നു വിളിച്ചത്

അന്ന് വൈകിട്ട് തന്നെ ഞങ്ങൾ നാട്ടിലേക്ക് പോയി

 

' പെങ്കൊച്ചിനു ഒരു ജീവിതം വേണമെന്ന് എത്ര ആശിച്ചതാ പിള്ള സാറ്  . ഓരോന്നിനും  ഓരോ യോഗം വേണം, അല്ലാതെന്താ '

' പ്രായം കുറെ ആയില്ലേ , പിന്നെ ഈയിടെയായി അസ്തമ കുറച്ചു കൂടുതലായിരുന്നു '. അങ്ങനെയൊക്കെ പോയി ഓരോ സംസാരങ്ങൾ.

 

തിരിച്ചു വെക്കേഷൻ തീരുന്നതു വരെയെങ്കിലും ഞങ്ങളോടൊപ്പം നില്ക്കാൻ അമ്മ ആവുന്നതു നിർബന്ധിച്ചു . പക്ഷെ രാധമ്മ കൂട്ടാക്കിയില്ല. കുറെ നാൾ രാത്രി കൂട്ടിനു മഹേഷും അവന്റെ അമ്മയും വന്നു കിടന്നു. പിന്നെ രാധമ്മ ഒറ്റയ്ക്ക് തന്നെയായി

ഓണത്തിന് നാട്ടിൽ പോയില്ല. രാധാമയെക്കുറിച്ചോർത്തായിരുന്നു എന്റെ വിഷമം. തിരുവോണത്തിന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. രണ്ടു ദിവസം കുഞ്ഞാറ്റ രാധമ്മയുടെ കൂടെ വന്നു നിന്നിരുന്നു. വിനയൻ സാറിനു തിരുവനന്തപുരത്തെന്തോ പരിപാടിക്ക് പോകണമായിരുന്നു. നാട്ടുകാരുടെ ചോദ്യവും പറച്ചിലുമൊന്നും രാധമ്മ വകവച്ചില്ല

 

'ഇനിയിപ്പോൾ അതങ്ങു നടത്താം. കണ്ണനും അത് തന്നെയാ പറയുന്നത്. ആളുകളെകൊണ്ട് വെറുതെ ഓരോന്നും പറയിപ്പിക്കുന്നതെന്തിനാ. എന്തെകിലുമൊക്കെ ആകട്ടെ ' അച്ഛൻ ആയിരുന്നു അത് പറഞ്ഞതു

' അച്ഛന്റെ ആണ്ട് കഴിഞ്ഞയുടൻ നടത്താൻ നോക്കാം. വല്യ ഒരുക്കങ്ങളൊന്നും വേണ്ടതില്ലലോ ' .

 

അങ്ങനെ അവസാനത്തെ എൻട്രൻസ് പരീക്ഷയും കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഞാൻ രാധമ്മയുടെ അടുത്തേക്ക് പോയി. ആദ്യമായിട്ടാണ് ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. എന്തോ, അച്ഛൻ സമ്മതിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും ചൂടായിരുന്നു നാട്ടിൽ. അതിനടുത്ത ദിവസം തന്നെ എനിക്ക് പനിയായി . ഡോക്ടറെ കണ്ടു, കുറെ മരുന്നുമൊക്കെ വാങ്ങി. എഴുന്നേറ്റു നടക്കാനും വയ്യ, ഉറങ്ങാനും വയ്യാത്ത ഒരവസ്ഥ. രാധമ്മ അടുത്ത് തന്നെ ഇരുന്നു കഥകളും വിശേഷങ്ങളുമൊക്കെ പറഞ്ഞു. പനിക്കിടയിലും ഒരു ചെറു ചിരിയോടുകൂടി തന്നെ പ്രവീൺ നൽകിയ ആദ്യ ചുംബനത്തെ കുറിച്ചും ഞാൻ പറഞ്ഞു. രാധമ്മ ചിരിച്ചു

' എന്റെ അപ്പുക്കുട്ടിക്കു  ആശിക്കുന്നതൊക്കെ കിട്ടട്ടെ '.

 

ചിലപ്പോൾ രാധമ്മ എന്തെകിലുമൊക്കെ പറഞ്ഞുകൊണ്ടിരുക്കുന്നതിനിടയിൽ ഞാൻ മയക്കത്തിലേക്ക് വീഴും. പനിയൊന്നു കുറയാൻ നാല് ദിവസം കഴിഞ്ഞു.

 

അടുത്ത ഞായറാഴ്ച അപ്പൂപ്പന്റെ ആണ്ടാണ് . വിശ്വമ്മാവൻ നാട്ടിലുണ്ട് . ബുധനാഴ്ച വരും. അമ്മ ചൊവ്വാഴ്ച എത്തും. അച്ഛന് ഓഫീസിൽ തിരക്കാണ്. ചെറിയമ്മാവന്അമ്മായീടെ വീട്ടിൽ ഒരു ഫങ്ഷൻ ഉണ്ടായതുകൊണ്ടു അന്നേക്കെ എത്താൻ പറ്റുള്ളു എന്ന് പറഞ്ഞിട്ടുണ്ട്

 

രാധമ്മയുടെ തിരക്കിനൊരു കുറവുമില്ല. ആണ്ടിന്റെ ഒരുക്കങ്ങൾ വേറെയും. സ്കൂളിൽ പോകുമ്പോൾ ഇതൊക്കെ എങ്ങനെ കൊണ്ട് പോകുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്റെ രാധമ്മ ഒര്തഭുതമാണ്

 

ദിവസങ്ങൾ കഴിഞ്ഞു.എല്ലാവരും ഓരോ ജോലിക്കിടയിലാണ്. ഞാൻ പതുക്കെ ഇറങ്ങി പറമ്പിലേക്ക് നടന്നു. വെയിലുണ്ടായിരുന്നു, പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല. അപ്പൂപ്പന്റെ അസ്ഥിത്തറക്കടുത്തുള്ള കയ്യാലയിൽ ചാരി കുറച്ചുനേരം അങ്ങനെ ഇരുന്നു. എപ്പോഴോ മയങ്ങിപ്പോയി

 

പിന്നെ ഉണരുമ്പോൾ ഞാൻ കട്ടിലിൽ കിടക്കുകയാണ്. രാധമ്മ അടുത്തിരുന്നു എനിക്ക് കഥ പറഞ്ഞു തരികയാണ്

'അങ്ങനെ ദുഷ്ടനായ രാജാവ് കാൽവഴുതി പൊട്ടക്കിണറ്റിലേക്കു. അതിന്റെ ഓരത്തു തൂങ്ങിക്കിടന്നുകൊണ്ടു ജീവനുവേണ്ടി അയാൾ യാചിച്ചു . ഒരു മുനി പറഞ്ഞതനുസരിച്ചു ദീർഘായുസ്സിനും , അഭിവൃദ്ധിക്കും വേണ്ടി തന്റെ ഒരു ഭൃത്യന്റെ ജീവൻ ബലികൊടുത്തവനാണയാൾ. അങ്ങനെയുള്ളയൊരാൾ ഇനി ജീവിക്കണമോ? വിധിക്കു കീഴടങ്ങുന്നതാവില്ലേ എല്ലാവർക്കും നല്ലത്. കിണറ്റിലേക്ക് വീഴും മുൻപ് അയാൾ താൻ ബാലീ കൊടുത്ത ഭൃ ത്യനെ വീണ്ടും കണ്ടു. തന്നെ പിടിച്ചു കയറ്റാൻ കേണപേക്ഷിച്ചു. ഭൃത്യൻ ഒന്നും ചെയ്യാതെ നിർവികാരനായി നോക്കി നിന്നതേയുള്ളൂ. അങ്ങനെ അയാൾ വെള്ളത്തിൽ വീണു ശ്വാസം മുട്ടി മരിച്ചു. '

 

ആരോ തോളിൽ തട്ടുന്നതുപോലെ തോന്നി. രാധമ്മയുടെ ഗന്ധം, ഞാൻ തിരഞ്ഞു നോക്കി, കണ്ണിൽ തുളച്ചുകയറുന്ന പ്രകാശം. പ്രകാശത്തിനൊടുവിൽ ഞാൻ കണ്ടു, അപ്പൂപ്പനെ

Srishti-2022   >>  Short Story - Malayalam   >>  ഞാനിന്ന് സർക്കാരിനെ കണ്ടു.

Daya Abraham

Oracle

ഞാനിന്ന് സർക്കാരിനെ കണ്ടു.

ഞാനിന്ന്സക്കാരിനെ കണ്ടൂന്ന്പറഞ്ഞിട്ട്മണിച്ചേട്ടൻ വിശ്വസിക്കണില്ലല്ലോ നക്ഷത്രങ്ങളേ...

 

         മണിച്ചേട്ടനെ അറിയില്ലേ? ദേ എന്റെ അടുത്ത്കെടക്കണെ കണ്ടില്ലേ? ചേട്ടൻ നന്നായി പാടും. പക്ഷേ, ചെലപ്പളേ അഞ്ഞൂറു രൂപാ കിട്ടൂ. നാനൂറ്റമ്പത്രൂപാ കിട്ടിയാലും പാക്കരേട്ടൻ വയറ്നിറയെ ചോറ്തരില്ല. ഞാനൊരിക്കലും വയറ്നിറയെ തിന്നിട്ടില്ലെന്നാ മണിച്ചേട്ടൻ പറയണത്‌.

 

         മണിച്ചേട്ടൻ നല്ല കഥകള്പറയും. മണിച്ചേട്ടൻ ഉസ്കൂളിൽ പോയിട്ടുണ്ടത്രേ! മണിച്ചേട്ടന്റെ വീട്മൂന്നാറ്ന്ന്പറയണ സ്ഥലത്താണ്‌. ചേട്ടന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ ചേട്ടനെ പാക്കരേട്ടൻ പിടിച്ചോണ്ട്വന്നതാത്രേ! എനിക്കും ഉണ്ടാവും അച്ഛനും അമ്മയും വീടും ഒക്കെ എന്നാ മണിച്ചേട്ടൻ പറയാറ്‌. അമ്മേം അച്ഛനും ഒക്കെ നല്ലവരാത്രേ. അന്നൊരു ദിവസം ഞാൻ ചോദിച്ചു :

              "നല്ലവരെന്ന്പറഞ്ഞാ?"

              "നല്ലവരെന്ന്പറഞ്ഞാ... പാക്കരേട്ടനെ പോലയേ അല്ല. പാക്കരേട്ടൻ ദുഷ്ടനാ."

         ഞാനപ്പൊ പാക്കരേട്ടന്റെ അടുത്തേക്കോടി. മൊബീലിൽ സംസാരിച്ചോണ്ടിരുന്ന പാക്കരേട്ടനോടു ചോദിച്ചു : "പാക്കരേട്ടൻ ദുഷ്ടനാണോ?" പാക്കരേട്ടൻ ഒരു വലിയ വടിയെടുത്ത്എന്റെ തലയ്ക്കടിച്ചു. എന്തിനാണാവോ?! വേദന കൊറഞ്ഞപ്പൊ ഞാൻ പാക്കരേട്ടനെ തോണ്ടി: "പാക്കരേട്ടാ, പാക്കരേട്ടൻ ദുഷ്ടനാണോ?" പാക്കരേട്ടൻ വടിയെടുത്ത്എന്നെ ഒത്തിരി അടിച്ചു. കൊറച്ച്കഴിഞ്ഞപ്പൊ എല്ലാം കറുപ്പായി. പിന്നെ കണ്ണ് തൊറന്നപ്പൊ ഞാൻ മണിച്ചേട്ടന്റെ മടീലാരുന്നു.

 

         മണിച്ചേട്ടന്റെ കഥേല്എനിക്ക്ഏറ്റോം ഇഷ്ടം സക്കാരിന്റെ കഥയാ. പാക്കരേട്ടൻ പിടിച്ചോണ്ട്വന്ന്കൊറച്ച്ദിവസം കഴിഞ്ഞപ്പൊ മണിച്ചേട്ടനെ സക്കാരിന്റെ ആൾക്കാര്രക്ഷിച്ചുവത്രേ! സക്കാര്ചേട്ടന്വയറു നിറയെ ചോറ്കൊടുത്തു, നല്ല ഉടുപ്പ്കൊടുത്തു, പിന്നെ ഉസ്കൂളിലുമാക്കി. മണിച്ചേട്ടൻ അവിടെ മൂന്നാം ക്ലാസ് വരെ പഠിച്ചു. സക്കാരിന്റെ ആൾക്കാര്പാക്കരേട്ടനെ ഒത്തിരി ഇടിച്ചുവത്രേ! അതിന്റെ ദേഷ്യത്തിന്‌, പാക്കരേട്ടൻ വേഷം മാറി മണിച്ചേട്ടനെ ഉസ്കൂളീന്ന്പിന്നേം പിടിച്ചോണ്ട്വന്നതാത്രേ!!!

 

         ഇന്നലേം കെടന്ന് കഴിഞ്ഞപ്പൊ ചേട്ടനീ കഥ പറഞ്ഞു. ഞാൻ ചോദിച്ചു: "സക്കാരിനെ കണ്ടാ എങ്ങനാ ഇരിക്യാ?" ചേട്ടൻ എന്തോ പറഞ്ഞു. ഞാൻ കേട്ടില്ല. കണ്ണടഞ്ഞുപോയി.

 

         ഇന്ന്റോട്ടിലൂടെ കൊറേ നേരം നടന്നു കഴിഞ്ഞപ്പൊ നല്ല...എന്താത്‌...ഉം..., നല്ല വെശപ്പ് തോന്നി. കൈയില്നോക്കീപ്പൊ രണ്ട്അമ്പത്രൂപായും, പതിനാറ്പത്തുരൂപായും ഉണ്ട്‌. (മണിച്ചേട്ടൻ എന്നെ എണ്ണാൻ പഠിപ്പിച്ചിട്ടുണ്ട് കേട്ടോ). വഴീല്ഒരു കടക്കാരന്ചില്ലറ കൊടുത്തപ്പൊ കിട്ടീതാ അതിലൊരു അമ്പത്രൂപാ. മുന്നുറു രൂപായാകാൻ ഇനീം നാല്പത്തുരൂപാ വേണം. അല്ലെങ്കി, ഒരു അമ്പത്രൂപാ. അത്കിട്ടീല്ലെങ്കി, ഇന്ന് പാക്കരേട്ടൻ കൊറച്ച്ചോറ് പോലും തരൂല്ല. കടലാസൊക്കെ പാക്കരേട്ടന്എന്തിനാണാവോ?!

 

         അയ്യോ, ഇനി എന്താ ചെയ്യാന്ന്ആലോചിച്ചോണ്ട്ഞാൻ നടന്നു. അപ്പൊ, ദൂരേന്ന്ഒരാള്വരണെ കണ്ടു. പാക്കരേട്ടൻ പഠിപ്പിച്ച പോലെ, ഞാൻ കടലാസ് പിടിച്ച കൈ വയറ്റത്ത്വെച്ച്‌, മറ്റേ കൈ ആളുടെ നേരേ നീട്ടി. അയാള്അടുത്തുവന്നിട്ട്എന്നെ കൊറേനേരം നോക്കി നിന്നു. ഞാൻ വിചാരിച്ചു- ഹാവൂ, ഒരമ്പത്രൂപാ കിട്ടുവാരിക്കും. പക്ഷേ, അയാളെന്റെ കൈ നിവർത്തി കടലാസിലേക്ക്നോക്കി. എന്നിട്ട്‌, പെട്ടെന്ന്തിരിഞ്ഞ്നടന്നു.

 

         ഞാൻ പേടിച്ചുപോയി-അയാള്പാക്കരേട്ടനെ വിളിക്കാൻ പോയതാരിക്കുവോ? ഇതുവരെ മുന്നുറുരൂപാ ആയില്ലെന്നറിഞ്ഞാ പാക്കരേട്ടനെന്നെ കൊറേ തല്ലും. ഞാൻ ഓടി.

 

         പക്ഷേ, കൊറച്ച് ദൂരം ഓടീപ്പോ, പൊറകീന്ന്ആരോ വിളിക്കണപോലെ തോന്നി: "മോനേ, നിക്ക്, നിക്ക്‌." മണിച്ചേട്ടൻ മാത്രേ എന്നെ മോനേന്ന്വിളിച്ചിട്ടൊള്ളു. അതോണ്ട്ഞാൻ നിന്നു.

 

         മുമ്പത്തെ ആള്ഓടി എന്റടുത്തെത്തി. വലിയ ഒരു പൊതി അയാള്നീട്ടി. ഞാൻ ചോദിച്ചു:

            "എന്താത്‌?"

            "ബിരിയാണിയാ, മോനേ..."

            "എന്നുവെച്ചാ?"

            "എന്നുവെച്ചാ...ചോറ്. മോന്കഴിക്കാനാ."

         

         ഞാനത്വാങ്ങി തറേല്വെച്ച് കഴിച്ചു. അത് മുഴുവൻ കഴിച്ച് കഴിഞ്ഞപ്പൊ, മണിച്ചേട്ടന്റെ കഥ കേക്കുമ്പോഴത്തേപ്പോലെ, ഒരു സുഖം തോന്നി. പക്ഷേ, ഞാൻ തലപൊക്കി നോക്കിയപ്പൊ അയാളെ അവിടെങ്ങും കണ്ടില്ല.

 

         ഞാൻ നേരേ പാക്കരേട്ടന്റെ വീട്ടിലേക്കോടി - അത്‌, വീടല്ല, ചന്തേടെ പൊറകിലെ കടത്തിണ്ണയാന്നാ മണിച്ചേട്ടൻ പറയാറ്‌. നേരത്തേ വന്നേന്പാക്കരേട്ടൻ എന്നെ കൊറേ തല്ലി. ഇരുന്നൂറ്റിയറുപതു രൂപായേ ഒണ്ടാക്കിയൊള്ളോന്നും പറഞ്ഞ്‌, ബാക്കിയൊള്ളോര്വരണവരെ, എന്നെ തല്ലി.

 

         ഒറങ്ങാനായി, ദാ, ഇവിടെ കെടന്നപ്പൊ മണിച്ചേട്ടൻ ചോദിച്ചു: "അയാളെന്തിനാ തല്ലിയത്‌? രൂപാ തെകയാഞ്ഞിട്ടാ? ഇന്നെന്താ എനിക്കുവേണ്ടി കാത്ത്നിക്കാഞ്ഞെ? കാശ്കൊറവാണെങ്കിൽ എന്റതിൽനിന്ന്തരാമെന്ന്പറഞ്ഞിട്ടില്ലേ ഞാൻ? വെശക്കുന്നില്ലേ നിനക്ക്‌??"

            ഞാൻ പറഞ്ഞു: "ഞാനിന്ന്സക്കാരിനെ കണ്ടു."

            ചേട്ടൻ ചോദിച്ചു:"എന്താ?"

            "ഞാനിന്ന്സക്കാരിനെ കണ്ടൂന്ന്‌."

            "ശെരിക്കും?"

            "ഉം. ശെരിക്കും. സക്കാരെനിക്ക്വയറ് നെറയെ ചോറ്തന്നു."

            "എന്നിട്ട്സർക്കാര്എവിടെ പോയി?"

            "അതറീല്ല."

 

         അപ്പത്തൊട്ട്മണിച്ചേട്ടൻ മേലോട്ട്നോക്കി കെടപ്പാ. ഞാനും നോക്കി മേലോട്ട്‌. അപ്പൊ, ആകാശത്ത്നിങ്ങളെ കണ്ടു. എന്താ നക്ഷത്രങ്ങളേ, ഞാൻ പറഞ്ഞത് മണിച്ചേട്ടന്വിശ്വാസായില്ലേ?

            "മണിച്ചേട്ടാ, എന്താ ഒന്നും പറയാത്തെ?"

            "മോനൂ, ഞാനൊരു കാര്യം ചോദിക്കട്ടേ? നീ വിഷമിക്കരുത്‌... അത് സർക്കാരായിരുന്നെങ്കിൽ പിന്നെന്താ നിന്നെ ഉസ്കൂളിൽ ആക്കാഞ്ഞേ?"

            "അത്... അത്.... ചെലപ്പൊ നാളെ വരുവാരിക്കും."

            ഇല്ലേ നക്ഷത്രങ്ങളേ, നാളെ വരില്ലേ? നാളെ വരും. എന്നെ ഉസ്കൂളിലുവാക്കും.

            "മണിച്ചേട്ടാ,...മണിച്ചേട്ടാ,..."

            മണിച്ചേട്ടാ ഒറങ്ങി.

Srishti-2022   >>  Short Story - Malayalam   >>  മണ്ണിര

മണ്ണിര

സന്ധ്യ കഴിഞ്ഞപ്പോഴാണ്  അഭിലാഷ്  വീടെത്തിയത് . നാടിന്റെ സന്ധ്യക്ക്വല്ലാത്ത ശാന്തതയാണ്. ശിവരഞ്ജിനിയും അഭിലാഷും ആറുവയസുകാരി മകൾ നീരജയും നാട്ടിലേക്ക് വന്നിട്ട്  കഷ്ടിച്ച്‌  രണ്ടുമാസമായതേയുള്ളൂ.

.ടി  കമ്പനിയിൽ നിന്നും അയാളെ പിരിച്ചു വിട്ടപ്പോൾ ജോലിയും തിരക്കും മടുത്താണ്  നാട്ടിലേക്ക് വന്നത്. ഒരു ചെറിയ ചിട്ടികമ്പനിയിൽ തട്ടിമുട്ടി പോകാവുന്ന മാനേജർ ജോലി ആയപ്പോഴാണ് .ടി ജീവിതം എത്രമാത്രം ദുസ്സഹനഃമായിരുന്നെന്ന്  അറിഞ്ഞത് . ആർഭാടമായിരുന്നു അന്ന് പലതും. ഇപ്പോൾ സ്വസ്ഥതയും സമാധാനവും കൂടെ പകലും രാത്രിയും ഏതെന്നു അറിഞ്ഞുള്ള ജീവിതവും.

അടുക്കളയിലേക്കു കേറികൊണ്ട് ,

"എന്താ ശിവേ ... നിന്റെ പണിയൊന്നും തീർന്നില്ലേ ഇതുവരെ ..."

"ഓഹ് ... അഭിയേട്ടൻ എത്തിയോ ..? ദേ എന്റെ പണി കഴിഞ്ഞു ... വേഗം പോയി കുളിച്ചിട്ട് വാ ... മോളെ പഠിപ്പിക്കാനുണ്ട് ..."

തിളച്ച എണ്ണയിലേക്ക് കടുകിട്ട് പൊട്ടിച്ചോണ്ടു പറഞ്ഞു.

 

കുളികഴിഞ്ഞു സിനിമയിൽ കാണും പോലെ ഒരു മുറിക്കയ്യൻ ബനിയനും ലുങ്കിയും ഉടുത്തപ്പോൾ അഭിലാഷ് ശെരിക്കും നാട്ടുപുറത്തുകാരനായി.പഠിച്ചതൊക്കെ പുറത്തായിരുന്നു. അച്ഛൻ മരിച്ചപ്പോൾ അമ്മയും മക്കളും പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു വന്നു. പിന്നെ ജോലിയായി കല്യാണമായി കുട്ടിയായി.. ബാക്കി വന്ന ഇത്തിരി മണ്ണും വീടും അഭിലാഷിന് കൊടുത്തിട്ട് അമ്മയും പോയി .

"അച്ഛേ ... എനിക്കിന്ന് ഒരുപാട്  ഫ്രണ്ട്സനെ കിട്ടിയല്ലോ .... മീനു, ശാമിലി... ചന്തു... പ്രണവ്...."

നീരജയെ ശെരിക്കും പറിച്ചുനട്ടതാണ് , നാട്ടിലെ സ്കൂളിലേക്ക് . സാമ്പത്തികവും ജോലിയും പിണക്കം കൂടിയപ്പോൾ സിറ്റിയിലെ വലിയ സ്കൂളിൽനിന്നും  അവളെയും മാറ്റേണ്ടി വന്നു.

 

"അച്ഛേടെ .. നീരു നല്ല കുട്ടിയാണല്ലോ...."

അയാൾ മോളെ എടുത്തുമടിയിൽ ഇരുത്തി .

" സ്കൂളിൽ എല്ലാരും മലയാളത്തിലാ സംസാരിക്കുന്നേ ... ഞാനും "

അവൾ ചമ്മൽ വന്നപോലെ ചിരിച്ചു.

നിയമാവലികളില്ലാത്ത സ്കൂളാണിതെന്നു രണ്ടാംക്ളാസുകാരിക്ക് അറിയില്ലല്ലോ...

"എനിക്ക് .. ടീച്ചർ ഹോംവർക് തന്നു.. നോക്കിയേ..."

അവൾ ബുക്ക് തുറന്നു അയാളുടെ നേരെ നീട്ടി .

"മണ്ണിരയെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുക "

ടീച്ചർ വൃത്തിയായി നോട്ടുബുക്കിന്റെ വെളുത്തകടലാസിൽ എഴുതി വച്ചിരിക്കുന്നു.

" .. ശിവേ .. ഒന്ന് വന്നേ... മോൾക്ക് പറഞ്ഞു കൊടുത്തേ..." അയാൾ തനിക്കറിയാത്ത എന്തോ ഒന്ന് കണ്ടപോലെ ചിരിച്ചു .

"എന്താണ് .. അഭിയേട്ട... " ശിവയും അറിവില്ലാത്തപോലെ ചിരിച്ചു.

 

"എന്താ അമ്മേ .. മണ്ണിര ?!!"

"ടീച്ചർ എന്തൊക്കെയോ പറഞ്ഞു എനിക്കൊന്നും മനസിലായില്ല .."

മൊബൈലിൽ earthworm എന്ന് സെർച്ച് ചെയ്തു മോളെ കാണിച്ചു .

"ഇറ്റ്സ് .. സ്നേക് ..." അവൾ മുഖം കൂർപ്പിച്ചു.

പറഞ്ഞു തരാൻ ഞങ്ങൾക്ക് അറിയില്ല കുഞ്ഞേ എന്ന് പറയാൻ പറ്റില്ലല്ലോ ..

അയാൾ മണ്ണിരയെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു . ലാപ്ടോപ്ലെ നിറഞ്ഞ ബ്രൌസർ ടാബുകളിൽ മണ്ണിരയുടെ വിശദശാംശങ്ങൾ.

ഓരോന്നും മലയാളത്തിലേക്ക് തർജ്ജമചെയ്തു പറഞ്ഞു കൊടുക്കുമ്പോൾ അയാൾ പഠിക്കുകയായിരുന്നു. മണ്ണിരയുടെ തീറ്റയും വിസർജ്ജവും ഇഴച്ചിലും ജീവിതവും .

 

"മോൾക്ക് രാവിലെ അച്ഛൻ മണ്ണിരയെ കാണിച്ചു തരാം..."

ഉറങ്ങുമ്പോൾ അയാൾ അവളെക്കാൾ ആവേശമായിരുന്നു .. ആദ്യമായി മണ്ണിരയെ നാളെ തിരഞ്ഞു പിടിക്കാൻ പോകുന്നു.

 

രാവിലെ കാക്കകളും കിളികളും അയാളെ വിളിച്ചുണർത്തി. അഭിലാഷ് ചെറിയ ഒരു കമ്പും എടുത്തു മോളെയും കൂട്ടി പറമ്പിലേക്ക് ഇറങ്ങി... മണ്ണിലേക്ക് ...!!

കമ്പുകൊണ്ടു നനഞ്ഞമണ്ണ് നോക്കി കുത്തിയിളക്കി . പിന്നെയും പിന്നെയും ...

കൈകൊണ്ടു മണ്ണുനീക്കി ആദ്യമായി !!

മൂന്നു നാല് മണ്ണിരകളെ കണ്ടു അയാൾ ചിരിച്ചു .

"മോളെ ഇതാ മണ്ണിര ... പാമ്പല്ല ഇത്... മണ്ണിര ...."

 

മണ്ണിരയെ കൈയിലെടുത്ത്‌  ഒരിലയിലേക്കു മാറ്റി ...

നീരജ മണ്ണിരയെ സൂക്ഷിച്ചു നോക്കി ...

അയാൾ തൊട്ടതുകൊണ്ടാകും അവളും  മണ്ണിരയെ പതിയെ തൊട്ടു നോക്കി....

മണ്ണിര തലപൊക്കി... അല്ല വാലുപൊക്കി നോക്കി ... തന്നെ തേടി വന്നവരെ ..

Srishti-2022   >>  Short Story - Malayalam   >>  കന്യാകുമാരി

Ghanashyam K

Confianz

കന്യാകുമാരി

യാത്രയിലുടനീളം ഞങ്ങൾ കുറേ ഭാരിച്ച കര്യങ്ങൾ സംസാരിച്ചു. ഞാൻ പുതുതായി വാങ്ങാൻ പോകുന്ന പ്ലോട്ടിന്റെ കാര്യങ്ങളും അവൾ അവളുടെ ഭർത്താവുമായി ചേർന്നു നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ചും മറ്റും. സമയമത്രയും പഴയ സൗഹൃദം പുതുക്കാനുള്ള കൂടികാഴ്ചയായി പോലും എനിക്കതു തോന്നിയില്ല. കാരണം അതിൽ ഒരിക്കലും ഞാനുമുണ്ടായില്ല അവളുമുണ്ടായില്ലതികച്ചും അപരിചതരായ രണ്ടുപേർ അവരുടെ മെച്ചപ്പെട്ട ജീവിതം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു വിഫല ശ്രമം എന്നു പറയാം. ഏറെ നേരത്തെ കൃത്രിമ ചിരിയിൽ എന്റെ കവിളിലെ പേശികൾ വേദനിക്കാൻ തുടങ്ങി. ഒരു ചെറിയ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. പുറത്തേക്ക് മിഴികളൂന്നി അവൾ ചോദിച്ചു.

 

"എനിയെത്ര സമയമെടുക്കും കന്യാകുമാരിയിലേക്ക് ? "

 

 "ഒരു മണിക്കൂർ കൂടി"

 

സ്റ്റേഷനിൽ നിന്നും കയറിയ തടിച്ചു കറുത്ത രണ്ടു സ്ത്രീകളുടെ മുടിയിലെ  മണം മുക്കിലേക്കിരച്ചു കയറി. അവളിപ്പോഴും പുറം കാഴ്ചകളിൽ നോക്കി നിൽക്കുകയാണ്. ഞങ്ങൾക്കിടയിലുണ്ടായ വിഷയ ദാരിദ്യം എന്നെ അസ്വസ്ഥനാക്കി. പണ്ട് സംസാരിക്കാൻ സമയം തികയാതെ ക്ലാസ്സ് കട്ട് ചെയ്ത് ക്യാന്റീനിലും മന്താരത്തിന്റെ ചുവട്ടിലും സ്ഥിരമായി പോയിരിക്കുന്നത് ഞാൻ ഓർത്തു. അത്രവരെ നിലനിന്നിരുന്ന നിശ്ശബ്ദത ഉടച്ച് ഞാൻ ചോദിച്ചു

 

"നിന്റെ സ്വർണമുടി ഇപ്പോഴും ഉണ്ടോ?"

 

കണ്ണുകൾകൊണ്ട് ഞാനതു തിരഞ്ഞു.

 

"ഇല്ല, കാലപ്പഴക്കത്തിൽ അതും കറുത്തുപോയിരിക്കുന്നു"

 

അവളുടെ വാക്കുകളിലെ വൈദഗ്ദ്ധ്യം ഇപ്പോഴും കേട്ടുപോയിട്ടില്ല. അവൾ കുറച്ചുകൂടി സുന്ദരിയായി തോന്നി. വെള്ളയിൽ പൂക്കളുള്ള സിൽക്ക് സാരിയാണവളുടെ വേഷം. അവളുടെ ഇളം കറുപ്പ് നിറത്തിൽ ഏറ്റക്കുറച്ചിലുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഉച്ച കഴിയുമ്പോഴേക്കും അവളുടെ മുഖക്കറുപ്പിൽ എണ്ണ കലരും സൂര്യരശ്മികൾ അതിൽതട്ടി എന്റെ മനസ്സിന്റെ ആഴത്തിൽ പ്രതിഫലിക്കും. ട്രെയിൻ കേരള ബോർഡർ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ രണ്ടു പേരുടെ ഫോണിലേക്കും വെൽകം മെസ്സേജുകളും റോമിംഗ് ഓഫറുകളും വന്നുകൊണ്ടിരുന്നു. ഞങ്ങൾ രണ്ടുപേരും അതിടയ്ക്കിടെ ചെക്ക് ചെയ്ത് ഇംപോർട്ടന്റല്ല എന്നുറപ്പുവരുത്തിക്കൊണ്ടിരുന്നു. അവൾ മൊബൈലിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു

 

"നിന്റെ ആർട്ടിക്കിൾസ് ഒക്കെ ഞാൻ വയ്ക്കാറുണ്ട്. നിനക്കെങ്ങനെയാണ് പ്രണയത്തെക്കുറിച്ച് ഇപ്പോഴും ഇങ്ങനെ എഴുതാൻ സാധിക്കുന്നത്. പ്രളയത്തെക്കുറിച്ച് നീ ഒന്നും എഴുതാതിരുന്നത് എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു."

 

"നാട് ഇത്രയും വലിയ ദുരന്തം നേരിടുമ്പോൾ സമരകാലത്തും മറ്റും സ്വീകരിച്ചിരുന്ന പോലെ മനുഷ്യ മനസ്സിനെ സ്വാധീനം ചൊലുത്തുക മാത്രമല്ല ഒരു സാഹിത്യകാരന്റെ ലക്ഷ്യം, അയാൾക്കും അരോഗ്യമുണ്ട്. കായിഗ ബലമുണ്ട് മരണഭയമില്ലാത്തൊരു മനസ്സുമുണ്ട്."

 

"ഇങ്ങനെ പലതും ഉണ്ടെന്നുള്ള മിഥ്യാ ധാരണകൾ കൂടിയാണ് പ്രളയം നശിപ്പിച്ചത്അവളുടെ മുഖത്ത് ഒരു പുച്ഛച്ചിരി പടർന്നു.

 

"എനിക്കിനി നഷ്ടമാകാൻ എന്താണ് ബാക്കിയുള്ളത്?"

 

എന്റെ ശബ്ദം കനത്തിരുന്നു. ഹൃദയത്തിൽ എന്നോ കരിഞ്ഞുണങ്ങിയെന്നു കരുതിയ മുറിവുകൾ പെട്ടെന്നു ചോര പൊട്ടിയൊലിക്കാൻ തുടങ്ങി

 

"നേടാൻ സാധിക്കിലെന്നുറപ്പുള്ളതിനെ ഏതർത്ഥത്തിലാണ് നീ നഷ്ടമെന്നു വിളിക്കുന്നത്?"  വീണ്ടും പുച്ഛം.

 

ഒരു നിമിഷത്തേക്ക് ഞാൻ സ്ഥബദനായിനിശബ്ദതയെ കീറി മുറിച്ച് ട്രെയിനിന്റെ ഹോൺ. അവൾ തുടർന്നു

 

"നിന്റെ പല ഏറ്റു പറച്ചിലുകളും പ്രതീക്ഷിച്ചാണ് ഞാൻ വന്നത്. പക്ഷേ എല്ലാ തെറ്റുകളിലും എന്നെ പ്രതി ചേർക്കുന്ന നിന്റെ സ്വഭാവത്തിൽ മാറ്റമൊന്നുമില്ല."

 

"നീ ഇപ്പോഴും പറയുന്നത് നമ്മളൊരുമിക്കാത്തത് എന്റെ തെറ്റുകൊണ്ടെന്നാണോ?"

 

"തെറ്റ് അതല്ല, നഷ്ടമാകുമെന്നുറപ്പുണ്ടായിട്ടും സ്നേഹിച്ചത്. സ്വന്തമാക്കാൻ ശ്രമിച്ചത്."

 

"പിന്നെ ഞാൻ എന്തുവേണമായിരുന്നു, നിഷ്ക്രിയനായി നിന്ന് എല്ലാം കാലത്തിനും വിധിക്കും വിട്ടുകൊടുക്കണമായിരുന്നോനീ എന്റെ ആത്മാവായിരുന്നു. ഹൃദയം ഇടിക്കുന്നത് അതമാവിനു വേണ്ടിയാണ്." 

 

പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക്  "ആയിരുന്നു" എന്നുള്ളത് "അണെന്നു" പറയാൻ തോന്നി. പക്ഷേ ഞാനിപ്പോഴും അവളെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞാൽ ഉണ്ടാകുന്ന പ്രതികരണത്തെ ഞാൻ ഭയന്നു. അതിരുകൾ വച്ചു സ്നേഹിച്ചിരുന്ന അവൾക്കു മറക്കാൻ എളുപ്പമായിരിക്കുംപക്ഷെ എന്റെ സ്നേഹം കാട്ടു നദിപോലെ പോലെ ഒഴുകി. അവളിലലിയാൻ കൊതിച്ച്.

 

അവളൊന്നും പറഞ്ഞില്ല. കണ്ണുകൾ പുറം കാഴ്ചകളിലേക്ക് പായ്ച്ചു. ഞാൻ പലതും പറയാൻ തുനിഞ്ഞെങ്കിലും മനസ്സ് വിലക്കി. എങ്കിലും ഞങ്ങളുടെ മനസ്സ് സംവദിച്ചുകൊണ്ടേയിരുന്നു.

 

പ്രതീക്ഷിച്ചതിലും നേരത്തെ ട്രെയിൻ കന്യാകുമാരിയിൽ എത്തി. ഉച്ച ചൂട് അസഹ്യമായി തോന്നി. അവളാദ്യം ഇറങ്ങി പുറകെ ഞാനും. ഒന്നിച്ചുണ്ടായ കാലത്തേ ഞങ്ങൾ സ്വപ്നം കണ്ട യാത്രയായിരുന്നു ഇത്. സ്വപ്നാടകർ ആയതിനാൽ ഞങ്ങളീ യാത്രയപ്പറ്റി പലതും കാല്പനികമായി ചിന്തിക്കുകയും മതിവരാതെ സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ആരുമറിയാതെ എത്രയോ തവണ ഞാനിവിടെ വന്നിരിക്കുന്നു. കാറ്റിനോടും കടലിനോടും എത്ര സംസാരിച്ചിരിക്കുന്നു. അവളുടെ ഓർമകളെ അവൾക്കിവിടെ കാണാൻ സാധിക്കുമോ എന്ന ഭ്രാന്തൻ ചോദ്യം എന്റെ മനസ്സിൽ വന്നു. അവൾ അൽഭുതത്തോടെ ചോദിച്ചു.

 

"ട്രാക്ക് ഇവിടെ അവസാനിച്ചോ?"

 

"അവസാനിച്ചു, എന്റെ എല്ലാ യാത്രകളുടെയും അവസാനം ഇവിടെയാണ്." 

 

"നീ ഇതിനോടകം പല രാജ്യങ്ങളും കണ്ടുകാണുമല്ലെ?"

 

"പുസ്തകങ്ങളുടെ പ്രമോഷന് വേണ്ടി പ്രസാധകരുടെ ചിലവിൽ അങ്ങനെ പല സ്ഥലത്തും പോയി." 

 

"നിന്റെ ' കിരാത് ' ന്റെ സ്പാനിഷ് പതിപ്പ് ഋതു എനിക്കയച്ചു തന്നിരുന്നു. അവളിപ്പോൾ സ്പെയ്നിലാണ്"

 

" വായ്ച്ചോ? " 

 

" എനിക്ക് സ്പാനിഷ് അറിയില്ല. കണ്ടപ്പോൾ ഒരു കൗതുകത്തിനു അവളതയച്ചു തന്നു. അത്രേയുള്ളു. "

 

" അതിന്റെ മലയാളം പതിപ്പ് എന്റെ കയ്യിലുണ്ട്." 

 

" ഞാൻ വായ്ച്ചതാണ്. കണ്ണുകളിലെ തീയും ഹൃദയത്തിലെ മുറിവും ഒക്കെ നിർത്താറായില്ലെ. പ്രണയമല്ലാതെ മറ്റെന്തോക്കെ വിഷയങ്ങളുണ്ട്. വിശക്കുന്ന വയറുകളെക്കുറിച്ചെഴുത്. അല്ലെങ്കിൽ അനാധ ബാല്യങ്ങളെയോ മനുഷ്യ ദൈവങ്ങളുടെ കാണാപ്പുറങ്ങളുമെഴുത്. "

 

" ഞാനൊരു പത്രാധിപനല്ല, കഥാകാരനാണ്

 

" പക്ഷേ നീയൊരു എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയിൽ നിന്നും ഒഴിഞ്ഞു മാറരുത് ."

 

"ഞാനൊരു പരാജിതനായ എഴുത്തുകാരനാണ്. കഥയിൽ നിന്നും കഥാപാത്രത്തെ മോചിപ്പിക്കാൻ ശ്രമിച്ച വിഡ്ഢി." 

 

അതവളെക്കുറിച്ചാണെന്നവൾക്കു മനസ്സിലായി. പെട്ടെന്നു മുഖത്തു വന്ന ദേഷ്യം മറച്ച് അവൾ പറഞ്ഞു

 

"കഥാപാത്രത്തിന്റെ സൃഷ്ടിയും സംഹാരവും എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്തമാണ്."

 

സംസാരിച്ച് ഞങ്ങൾ റെയ്ൽവേ സ്റ്റേഷന്റെ പുറത്തെത്തി. അവിടെ ടാക്സി കാറുകളും ഓട്ടോ റിക്ഷകളും മത്സരിച്ച് ആളെ കയറ്റിക്കൊണ്ടിരുന്നു. അറുപത് കഴിഞ്ഞ ഒരു വൃദ്ധൻ  ഞങ്ങളെ ടാക്സിയിലേക്ക് ക്ഷണിച്ചു. ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ടാക്സിക്കും ഓട്ടോയ്ക്കും ഒരേ ചാർജ് ആണെന്നു പറഞ്ഞു അയാൾ നിർബന്ധിച്ച് ഞങ്ങളെ ടാക്സിയിൽ കയറ്റി. അത് പഴയ ഒരു അംബാസിഡർ കാർ ആയിരുന്നു.

 

"എങ്ങോട്ടാണ് സാർ മാടം"

 

അയാൾ തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചു.

 

"വിവേകാനന്ദപ്പാറ" ഞാൻ പറഞ്ഞു.

 

"സാർ ഇപ്പൊ അങ്കെ നല്ല വെയിൽ. ഈവനിംഗ് പോകലാമെ. ഇങ്കെ നല്ല ഹോട്ടൽ നിറയെ ഉണ്ട്. കാണിക്കട്ടെ. "

 

"വേണ്ട, നിങ്ങൾ പാറയിലേക്ക്വിടു"

 

"ശരി സർ"

 

അയാൾ ഞങ്ങളെ റോഡരികിൽ ഇറക്കി. താഴേക്ക് ചൂണ്ടി അതുവഴി പോയാൽ മതിയെന്ന് പറഞ്ഞു. തിരക്കിൽ അല്പം ദൂരെ കന്യാകുമാരി ദേവിയുടെ ക്ഷേത്രം കാണാമായിരുന്നു. ഉച്ചവെയിലിൽ അതിന്റെ ഗോപുരം തിളങ്ങി. ആളുകൾ വെയിൽ തട്ടാതെ വഴിയോര കച്ചവടക്കാരുടെ മറപറ്റി നടന്നുനീങ്ങുകയാണ്. ഞാൻ നിർദ്ദേശിച്ച പ്രകാരം ഞങ്ങൾ അവിടെനിന്നും രണ്ട് തൊപ്പികൾ വാങ്ങി. ഉച്ചയായതുകൊണ്ട് ആളുകൾ കുറവായിരുന്നു. ഞങ്ങൾ ടിക്കറ്റ് എടുത്ത് ആദ്യ ബോട്ടിൽ തന്നെ കയറി. ലൈഫ് ജാക്കറ്റുകൾ ധരിച്ച് ഞങ്ങൾ അടുത്തടുത്തായിരുന്നു. ബോട്ട് തിരുവള്ളൂറിന്റെ പ്രതിമയ്ക്ക് അപ്പുറമുള്ള വിവേകാനന്ദ പാറയിലേക്ക് നീങ്ങി. ഞങ്ങളൊഴികെ ബാക്കിയെല്ലാവരും യാത്രയുടെ സുഖം ശരിക്കും ആസ്വദിക്കുന്നതായി തോന്നി. പലരും സെൽഫി എടുക്കുകയും തങ്ങളുടെ കുടുംബങ്ങളെ ഫോട്ടോയിൽ പകർത്തുകയും ചെയ്തുകൊണ്ടിരുന്നു. അതിൽ പലതിലും ഞങ്ങൾ പെട്ടത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അവളോട് പറഞ്ഞു

 

"നമ്മൾക്കും ഒരു ഫോട്ടോ എടുത്താലോ?"

 

"വേണ്ട, ഒരുനാൾ എല്ലാം ഡിലീറ്റ് ചെയ്ത് കളയാനല്ലേ?" 

 

എനിക്ക് ഹൃദയം നീറാൻ തുടങ്ങി. പണ്ട് നടന്ന പല കാര്യങ്ങളും അവൾ കുത്തിയെടുക്കുന്നത് ഞാൻ അൽഭുതത്തോടെ നോക്കി. ഒരിക്കൽ സ്നേഹിച്ചിരുന്നു എന്നതുകൊണ്ട് മാത്രം ഇത്രയധികം പഴി കേൾക്കേണ്ടി വരുന്നത് എന്നെ അസ്വസ്ഥനാക്കി. കടലിന്റെയും ബോട്ടിന്റെയും ശബ്ദത്തിനു മുകളിൽ ഒച്ചയുയർത്തി ഞാൻ പറഞ്ഞു.

 

" ശരിയാണ് നീ പറഞ്ഞിരുന്നു സ്നേഹം, അത് കൂടുംതോറും പിരിയുമ്പോൾ ഉണ്ടാകുന്ന വേദനയും കൂടും. പക്ഷേ ഒരിക്കലും പിരിയാൻ വേണ്ടിയല്ല ഞാൻ നിന്നെ സ്നേഹിച്ചത്. എന്നും കൂടെ നിർത്താൻ വേണ്ടി തന്നെയാണ്. നിനക്ക് നിന്റെ കുടുംബമായിരുന്നു വലുത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട നമ്മുടെ പ്രണയത്തെ അവർ അംഗീകരിക്കില്ല എന്നു നിനക്ക് ഉറപ്പായിരുന്നു. പക്ഷേ അങ്ങനെ അതിരുകൾ വെച്ച് സ്നേഹിക്കാൻ എനിക്കറിയില്ലായിരുന്നു. അതായിരുന്നു നമ്മൾക്കിടയിൽ ഉള്ള വ്യത്യാസം. അതാണ് ഇന്ന് നീ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുമ്പോഴും നിൻറെ ഓർമകളിൽ ഞാൻ പലപ്പോഴും പതറിപ്പോകുന്നത്." 

 

അവൾ എൻറെ നേരെ തുറിച്ചുനോക്കി. പുറത്തെ കാറ്റിൽ അവളുടെ മുടി മുഖത്തേക്ക് പതിച്ചു. അത് നീക്കുമ്പോൾ അവളുടെ കണ്ണിൽ ചുവന്ന രക്ത ചാലുകൾ പൊങ്ങി നിൽക്കുന്നത് ഞാൻ കണ്ടു.

 

"നിനക്കെന്തറിയാം, ഒന്നുമറിയില്ല ഒന്നും. നിനക്കു വേണ്ടി ഞാൻ ആയിരം രാത്രികൾ ഉറങ്ങാതിരുന്നു പക്ഷേ നീ കണ്ടത് ഞാൻ പാതിയുറക്കത്തിൽ സംസാരിക്കുന്ന പകലുകൾ മാത്രംഒരാളുടെ ഹൃദയവും പേറി മറ്റൊരാളുടെ കൂടെ ജീവിക്കുക അതെന്തൊരു അവസ്ഥയാണ്." 

 

ഒരു നിമിഷം എന്നെ ശ്വാസം നിലച്ചുബോട്ട് പാറയിൽ തൊട്ടു. എന്തെങ്കിലും പറയുന്നതിനു മുൻപേ അവൾ എഴുന്നേറ്റ് പുറത്തുകടന്നു. ലൈഫ് ജാക്കറ്റുകൾ അഴിച്ചുവെച്ച് വേഗത്തിൽ പടവുകൾ കയറി. അവളുടെ പിറകെ ഓടുമ്പോൾ എൻറെ മനസ്സിലേക്ക് പലതും മിന്നൽ പോലെ പാഞ്ഞുഎനിക്ക് തലയിൽ ശക്തമായൊരു പ്രഹരമേറ്റപോലെ തോന്നി. എന്റെ ഹൃദയത്തിൽ അവളെന്ന പോലെ അളുടെ ഹൃദയത്തിലും ഞാനുണ്ടെന്നുള്ള സത്യം അതെന്നെ പറയാനാകാത്തൊരു വികാരത്തിൽ എന്നെ കൊണ്ടെത്തിച്ചു. ഒരു നിമിഷം ഹൃദയം ചുരുങ്ങുകയാണോ വികസിക്കുകയാണോ എന്നറിയാതെ സ്തംഭിച്ചു നിന്നു. അപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നപോലെ ജീവിതകാലം മുഴുവൻ കൂടെ നിർത്താൻ അവളും അഗ്രഹിച്ചിരുന്നോ? ഞാൻ അവൾക്കായി കരഞ്ഞിരുന്നതുപോലെ ഇന്നലെവരെ അവളും കരഞ്ഞിരുന്നോ?. പിറകെ വരുന്ന എന്റെ കാലൊച്ച കേൾക്കുന്നത് കൊണ്ടാവാം അവൾ ഓടി പ്രയർ റൂമിൽ കയറി. അവിടെ ഉരുവിട്ടുകൊണ്ടിരുന്ന ഓംകാര മന്ത്രത്തോടൊപ്പം കുറേപേർ ധ്യാനനിരതരായി ഇരിക്കുന്നുണ്ടായിരുന്നു. അവൾ വേഗത്തിൽ നടന്ന് ഏറ്റവും മുമ്പിലുള്ള പുൽപ്പായിൽ ഇരുന്നു, തൊട്ടടുത്ത്ഞാനും. അവളെ നോക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. ഞാൻ ചുമരിൽ പ്രത്യേകമായി ഘടിപ്പിച്ചിരുന്ന ഓംകാര ശില്പത്തിൽ ദൃഷ്ടി തറപ്പിച്ചു. അവളുടെ തേങ്ങൽ ചെറുതായി എന്റെ കാതുകളിൽ മുഴങ്ങി. നിയന്ത്രണം നഷ്ടപ്പെടുമെന്നായപ്പോൾ ഞാൻ എഴുന്നേറ്റ് പുറത്തിറങ്ങി. നടന്ന കര്യങ്ങൾ പലതും അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചു നോക്കി. ഓർമകളുടെ തള്ളിക്കയറ്റം എന്നെ വീർപ്പുമുട്ടിച്ചു. കുറച്ചു നേരങ്ങൾക്കു ശേഷം അവൾ പുറത്തിറങ്ങി. അവളുടെ കണ്ണുകളിലും കന്യാകുമാരി സമുദ്രം എനിക്ക് കാണാനായി, അതിന്റെ വറ്റിയ ചാലുകൾ കവിളിലും. അവൾ പറഞ്ഞു

 

"വരൂ നമുക്ക് തിരിച്ച് പോകാം."

 

"ഇല്ല എനിക്ക് സംസാരിക്കണം."

 

"പറ്റില്ല, ഇൗ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു."

 

"അങ്ങനെയെങ്കിൽ ഇതല്ല നമ്മളുടെ ആദ്യ കൂടിക്കാഴ്ച തന്നെ ഒഴിവാക്കേണ്ടിയിരുന്നു. നമ്മളുടെ പ്രണയം ബലി കഴിച്ചതുകൊണ്ട് നീ എന്ത് നേടി?" 

 

"നിന്നെ നഷ്ടപ്പെടുന്നതോടുകൂടി എന്നെയും നഷ്ടമാകുമെന്നെനിക്കറിയാമായിരുന്നു. പക്ഷെ എനിക്കു വേണ്ടി മാത്രമായി ഞാനൊരിക്കലും ജീവിച്ചിട്ടില്ല. കൂടെയുള്ളവരുടെ സ്വപ്നങ്ങൾ തകർത്ത് നേടുന്ന സ്വർഗ്ഗം അതെനിക്ക് വേണ്ട. ഒരുപക്ഷേ സ്വന്തമാക്കില്ലെന്ന്  ഉറപ്പുള്ളത് കൊണ്ടാവാം എനിക്കിപ്പോഴും ഇത്രയും തീവ്രമായ നിന്നെ സ്നേഹിക്കാനാകുന്നത്. അതങ്ങനെ തന്നെ ഇരുന്നോട്ടെ ജീവിതാവസാനം വരെ." 

 

" ലോകത്ത് ആദമാണ് ദൈവത്താൽ ഏറ്റവും കൂടുതൽ അനുഗ്രഹിക്കപ്പെട്ടവൻ, ഭൂതകാലത്തിന്റെ ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു സ്ത്രീയെ സ്വന്തമാക്കാൻ സാധിച്ചതിനാൽ. പിന്നെ  വിവാഹമൊരിക്കലും പ്രണയ സാഫല്യമല്ല, അത് സാമൂഹിക വേലിക്കെട്ടുകൾക്കകത്തുനിന്ന് ഒരു ശരീരത്തെ കൂടെ നിർത്താനുള്ള ഉപാധി മാത്രം." 

 

സൂര്യൻ മങ്ങിത്തുടങ്ങിയിരുന്നു. ഞങ്ങൾ തിരിച്ചുള്ള ബോട്ട് കയറി കരയിലെത്തി. ത്രിവേണി സംഗമ തീരത്തുകൂടി കൈകോർത്ത് നടന്നു. കന്യാകുമാരി രാത്രി കൂടുതൽ സുന്തരിയായി തോന്നി. വലിയ ഘോഷത്തോടുകൂടി കടലിൽ കുളിക്കുന്നവർ, കപ്പലണ്ടിയും മിഠായിയും വിൽക്കുന്നവർ, കുതിര സവാരിക്കാർ, കൈനോട്ടക്കാർ തുടങ്ങിയവർ അവിടെ വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിച്ചു. കച്ചവടക്കാരുടെ മായിക വെളിച്ചം താണ്ടി കരയുടെ ഓരത്ത് ഞങ്ങളിരുന്നു. അവൾ ചോദിച്ചു.

 

"നിനക്കീ കന്യാകുമാരി ദേവിയുടെ കഥയറിയാമോ?"

 

ഞാനൊന്നും മിണ്ടിയില്ല. ഉള്ളിൽ പുറത്തേക്കാളൊച്ചത്തിൽ തിരകൾ തലതല്ലിയടിച്ചു. അവൾ തുടർന്നു.

 

" ശിവനും ദേവിക്കും തെറ്റുധാരണയുടെ പുറത്ത് ഒന്നിക്കാൻ സാധിച്ചില്ല. നമ്മളതിനെ വിധിയെന്നൊക്കെ വിളിക്കും. ഇപ്പോഴും കന്യകയായി കത്തിരിക്കുകയാണ്, എന്നെങ്കിലും ശിവ ഭഗവാൻ വരുമെന്നും തനിക്ക്  സ്നേഹിച്ച പുരുഷനുമായി മംഗല്യം ഉണ്ടാകുമെന്നും കരുതി." 

 

അവളുടെ കണ്ണുകൾ അശ്രു പൊഴിച്ചു കൊണ്ടിരുന്നു. കന്യാകുമാരിയിലെ മണൽത്തരികൾ ലാളിച്ച അവളുടെ കാലുകളിൽ ഞാൻ അമർത്തി ചുംബിച്ചു.

Srishti-2022   >>  Short Story - Malayalam   >>  കാലടി

Ahina Anil

Navigant

കാലടി

അങ്ങാടികടവിൽ ബസ്സിൽ വന്നിറങ്ങിയപ്പോൾ നേരം നന്നെ ഇരുട്ടിയിരുന്നു.വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ഞാൻ നടന്നു.ഇരുളിന്റെ നിശബ്ദത എന്നെ പേടിപ്പിക്കുന്നുണ്ടായിരുന്നു എന്നാലും എന്റെ നാട്ടിൽ വെച്ച് എനിക്കെന്തു സംഭവിക്കാനാണെന്ന് ഞാൻ വിശ്വസിച്ചു.സതീഷേട്ടന്റെ വീട് കഴിഞ്ഞാൽ പിന്നെ നാടുവഴി മൂകത നിറഞ്ഞതാണ്, ചീവീടിന്റെ ചിലചിലപലാതെ ഒന്നും കേൾക്കാൻ സാധിക്കില്ല.പെട്ടന്നാണ് പിറകിൽ കാൽപെരുമാറ്റം കേട്ടത് ഞാൻ എന്റെ നടത്തം വേഗത്തിലാക്കി കാലടികൾ എന്നെ പിന്തുടരുന്ന പോലെ എനിക്ക് തോന്നി.എന്റെ നടത്തത്തിന്റെ വേഗത പിന്നെയും കൂടി, നെഞ്ചിടിപ്പു ഉയർന്നു, കണ്ണിൽ നിന്നും ധാരകൾ ഒഴുകി, വിയര്പ്പ്മണികൾ അടർന്നു വീണുകൊണ്ടേ ഇരുന്നു. ശബ്ദം എന്റെ തൊട്ടടുത്തെത്തിയതും എന്റെ ചുമലിൽ ഒരു കൈ വന്ന പതിച്ചതും ഞാൻ അറിഞ്ഞു.ഉയർന്നുവന്ന ശബ്ദം എന്റെ  തൊണ്ടയിൽ  കുരുങ്ങിയമർന്നതും, ഭയത്താൽ കൈവിരലുകൾ വിറച്ചതും  ഞാൻ അറിഞ്ഞു.

"ഈയാളുടേതാണെന് തോന്നുന്നു പിറകിൽ കിടന്നു കിട്ടിയതാണ്."

അയാളുടെ പതിഞ്ഞ സ്വരം എന്റെ കാതുകളിൽ എത്തി .എന്നാലും ഭയം എന്റെ മനസ്സിൽ നിന്നും അകന്നിരുനില്ല.ഞാൻ പതിയെ തല ചെരിച്ചുനോക്കി അതെ, അതെന്റെ പേഴ്സ് തന്നെയായിരുന്നു.വിറയാർന്ന കൈയാൽ അത് വാങ്ങിച്ചപ്പോഴും അയ്യാൾ എന്നെ നോക്കി പുഞ്ചിച്ചിരിച്ചപ്പോഴും എന്റെ മനസ്സിലെ അപായമണി നിലച്ചിരുന്നില്ല. ഒടുവിൽ ഒരു നേർത്ത യാത്രാമൊഴി നൽകി അദ്ദേഹം പിൻവലിഞ്ഞപ്പോഴും ഞാൻ മുഖമുയർത്തിയിരുന്നില്ല. കാലടി ശബ്ദം കേൾക്കത്താദൂരം പിന്നിട്ടിട്ടും ഞാൻ വിറച്ചുകൊണ്ടേയിരുന്നു.പിന്നിൽ വീണ്ടും കേൾക്കും മുൻപേ വീട്ടിലെത്താനായി ഞാൻ നടന്നു. എന്റെ കാലടിശബ്ദം അപ്പോഴും എന്റെ കാതിൽ മുഴുകി കേട്ടുകൊണ്ടേയിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ഒരു പക്ഷെ…

Sabarish Parameswaran

Allianz

ഒരു പക്ഷെ…

ഒരുപക്ഷെ ആദ്യമായിട്ടപ്പോഴായിരിക്കും താൻ വേറാണ്‌ എന്ന് അയാൾക്ക്‌ ഉറപ്പായും തോന്നിയത്ഞാൻ കണ്ടിട്ടുണ്ട്പലപ്പോഴുംചേർത്ത്പിടിച്ച സമത്വ സിദ്ധാന്തങ്ങളിൽ എവിടെയോപിഴവുകൾ ഇല്ലേ എന്ന് ചിന്തിച്ചിരിക്കുന്ന അയാളുടെ മുഖംമദ്യപാനം നന്നാണോ പിഴയാണോ എന്ന വാദ പ്രതിവാദത്തിനു മാറ്റ് കൂട്ടുകയല്ല ഞാൻ പക്ഷെ  രണ്ട് കോപ്പ കള്ളിന്റെ ധൈര്യംഇല്ലായിരുന്നെങ്കിൽ അയാൾ ഇന്ന് എന്റെ മുന്നിൽ കരയുക അചിന്തനീയംകലാലയത്തിന്റെ പടവുകൾ അയാളുടെ സമരവീര്യം മാത്രമേ അറിഞ്ഞിട്ടുള്ളു പോർവിളികൾക്കു  പിന്നിലെഅലമുറകൾ എനിക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്ന വരെ...ഞാൻ പോലും അയാളുടെ ചെയ്തികളെഅല്ലെങ്കിൽ ചെയ്തികളുടെ പുറകിലെ ചിന്തയെ പൂർണമായിമനസ്സിലാക്കിയിരുന്നില്ല.

സർക്കാർ ജീവനക്കാരായ അച്ഛനമ്മമാരുടെ മകനായ എനിക്ക് ആകെ ഉണ്ടായിരുന്ന ജോലി നന്നായി പഠിക്കുക എന്നത് മാത്രമായിരുന്നുഎല്ലാവരെയും പോലെ പലപ്പോഴും  പണിയിൽഞാനും മായം ചേർത്ത് തന്നെ വളർന്നുസമൂഹം ചാർത്തി തന്ന മേൽജാതി പട്ടം പല ഘട്ടങ്ങളിലും എനിക്ക് വിലങ്ങു തടി ആയിഅന്നൊക്കെ എന്റെ പകുതി മാർക്ക് പോലും ഇല്ലാത്ത 'ഒരുകൂട്ടംഎനിക്ക് അർഹതയുള്ളത് എന്ന് ഞാൻ വിശ്വസിച്ചു പോന്ന പലയിടങ്ങളിലും എന്നേക്കാൾ എളുപ്പത്തിൽ ഇടം പിടിച്ചുഒരു ജാതി കോമരം അവിടെ ഉടലെടുത്തുഎന്നിലെസവർണതക്ക് മാറ്റ് കൂട്ടാൻവീട്ടിൽ രാജാവിന്റെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങിയ പാരമ്പര്യത്തിൽ ഇന്നും ഊറ്റം കൊള്ളുന്ന മുത്തശ്ശി കൂടി ആയപ്പോൾ കാര്യങ്ങൾ കുശാൽ. 'കമ്മ്യൂണിസ്റ്റ്എന്ന വാക്കു ഞാൻ ആദ്യം കേൾക്കുന്നത് അച്ഛനിൽ നിന്നാണ്അന്നതിന്റെ അർഥം എനിക്കറിയില്ല...ഒരു പക്ഷെ ഇന്നുംതാരതമ്യേന മുന്തിയ ജാതി വിഷം എന്റെ ഉള്ളിൽരൂപം കൊള്ളുന്നത് തിരിച്ചറിയാൻ സെക്രെട്ടറിയേറ്റിലെ  പഴയ യൂണിയൻ നേതാവിന്  അധികം മെനക്കെടേണ്ടി വന്നതും ഇല്ലലോകപരിചയവും മനുഷ്യത്വവും വേണ്ടുവോളം ഉള്ളത്കൊണ്ടാകാം എന്നിലെ വായനക്കാരനെ വളർത്തി ആണ് പുള്ളി അതിനു പരിഹാരം കണ്ടത്ഒന്നാലോചിച്ചാൽ  പ്രായത്തിൽ നാം എന്ത് കാണുന്നോഅറിയുന്നോ...അവയെല്ലാം നമ്മുടെവ്യക്തിത്വത്തിന്റെ അടിക്കല്ലുകൾ തന്നെ ആണ്അച്ഛൻ ഒരിക്കലും എന്നെ കമ്മ്യൂണിസ്റ് ആക്കി വളർത്തിയില്ല....പക്ഷെ ഏതു വിഷയത്തിലും മനുഷ്യത്വം കാണാൻ എന്നെ പഠിപ്പിച്ചു.സ്കൂൾ കടന്നു കോളേജ് തലം ആയപ്പോഴേക്കും എന്നിലെ സവർണതക്ക് ഞാൻ പിണ്ഡം വച്ചിരുന്നു.

എന്റെ ചുറ്റിലും നിറയെ വർണ്ണങ്ങൾ ആണ്പക്ഷെ പലയിടത്തും അപ്പോഴും കറുപ്പ് മുഴച്ചു നിൽക്കുന്നത് എനിക്ക് കാണാംഎല്ലാ വർണ്ണങ്ങളിലും വച്ച് ഏറ്റവും അഴക് കറുപ്പിനാണെന്നുപറയുമ്പോഴുംപലയിടങ്ങളിലും അവൾ (അതോ അവനോ! )അധികപ്പെറ്റാകുന്നത് ഞാൻ കാണുന്നു.  മുന്നേറ്റവും നവോദ്ധാനവും എല്ലാം അവകാശപ്പെടുന്ന എന്റെ മലയാളത്തിലും 'കറുപ്പ്'അഴുക്കിന്റെ നിറമാണ്കറുപ്പിന് സ്വന്തമായി രാഷ്ട്രീയ മാനങ്ങൾ കല്പിക്കപെടുന്നുഎല്ലാവരും സർവ്വശക്തനായിവാഴ്ത്തുന്ന ദൈവം പോലും മഴവില്ലിൽ കറുപ്പിന് ഇടം നൽകിയില്ല.എന്നാൽ സദാ നിറഞ്ഞു പെയ്യുന്ന കണ്ണീർ മേഘങ്ങൾക്ക് നിറം ഇരുണ്ടതു നൽകി!!! പ്രകൃതി പോലും കറുപ്പിന് എതിരാണോ എന്ന് എന്നിലെ സമത്വ വാദി സംശയിച്ചുഅങ്ങനെ ഉള്ള എന്റെമുന്നിലേക്കാണ് അയാൾ കടന്നു വരുന്നത്യൂണിയൻ ഭാരവാഹി ആണ്...എങ്കിലും ഒരു രാഷ്ട്രീയ അടിമ അല്ല...സ്വന്തമായ കാഴ്ചപ്പാടുകൾ ആണ് അയാളിലേക്ക് എന്നെ അടുപ്പിച്ചത്

“കറുപ്പിനെ കറുപ്പായി നിർത്തിയാൽ എന്താണ് കുഴപ്പം!!! കറുപ്പിന്റെ കോണിലെ മനുഷ്യരുടെ തോഴരായി വരുന്നവർ പോലും കറുപ്പിനെ വെളുപ്പിലേക്കു അടുപ്പിക്കാൻ ആണ് നോക്കുന്നത്.” – അയാൾ വാദിച്ചു

മഴവില്ലിനു മാത്രമാണ് അഴകെന്നും കാര്മേഘത്തിന്റെ കറുപ്പിന് വേദന മാത്രമെന്നും ഉള്ള എന്റെ തോന്നലുകൾ ആണ് ജീർണ്ണത എന്ന് അയാൾ എന്നെ പഠിപ്പിച്ചുസമൂഹത്തിൽ താഴ്മകല്പിക്കപെട്ടവരിൽ ഒരാളെങ്കിലും എന്റെ ചുറ്റിലുമുള്ള മേന്മ കൂടിയവരേക്കാൾ വെണ്മ അയാളുടെ മനസ്സിനാണെന്നു എനിക്ക് തോന്നി പോയി.

വിഷയങ്ങൾക്ക് പഞ്ഞമേതുമില്ലാത്ത നമ്മുടെ നാട്ടിലെ കലാലയങ്ങളും വ്യത്യസ്ഥമല്ലല്ലോഞങ്ങളുടെ ഇടയിലും നടന്നു സമരങ്ങളുംആഘോഷങ്ങളുംതർക്കങ്ങളുംപ്രണയങ്ങളും,പഠനവുംപ്രണയം പോലെ തന്നെ എല്ലാ കലാലയങ്ങളിലുംഎന്തിനു എല്ലാ തുറകളിലും ഒരു പോലെ നിത്യ ഹരിതമാണ് ‘സംവരണം’ എന്ന വിഷയവുംഒരു പക്ഷെഭരണഘടനഅനുശാസിക്കുന്ന മറ്റൊരു വിഷയത്തിലും ഇത്രമേൽ വാദപ്രതിവാദങ്ങളും മുതലെടുപ്പും നടന്നിട്ടുണ്ടാവില്ല.

ഒരു തർക്ക സഭയിൽ (മെറിറ്റിൽ സീറ്റ് കിട്ടിയഅയാളോട് “നീ ഉൾപ്പടെ ഉള്ളവർ പഠിക്കാൻ അർഹത ഉള്ള ഒരു വലിയ സമൂഹത്തിന്റെ അവസരം നശിപ്പിക്കുകയാണെന്നു” മറ്റൊരുമാന്യദേഹം പറഞ്ഞതിന് - "അഷ്ടിക്ക് വകയില്ലാത്ത നമ്പൂതിരിക്കു അരി നൽകേണ്ട എന്ന് ആരും പറഞ്ഞില്ല....അഞ്ചക്ഷരം പഠിച്ചവന്റെ ഉയർച്ച കണ്ടാലേ അവന്റെ കൂടെ ഉള്ളവരുംപാഠപുസ്തകം കയ്യിലെടുക്കു എന്ന ന്യായമേ എനിക്ക് നിങ്ങളോടു പറയാനുള്ളു...നെറികെട്ടവർ എല്ലാ കൂട്ടത്തിലും ഉണ്ട്...അത് മാത്രം കണ്ടിട്ട്, ഇപ്പോഴും ഗാന്ധിയും ഗന്ധർവനും തമ്മിൽവ്യത്യാസം അറിയാത്തവന്റെ അസ്തിത്വം നശിപ്പിക്കരുത്എന്ന് മറുപടി പറഞ്ഞു പോകുന്നതും ഞാൻ കണ്ടുകലുഷിതമായ അയാളുടെ മുഖത്ത് ഞാൻ കണ്ടത് രോഷത്തെക്കാൾനിരാശയായിരുന്നു

ഹോസ്റ്റലിലെ സദസ്സുകളേക്കാൾ ഏറെ ഞങ്ങൾ സംവദിച്ചിരുന്നത് പുസ്തക കൂനകൾക്കിടയിൽ ആയിരുന്നുഅച്ഛന് ശേഷം ഒരു പക്ഷെ അക്ഷരങ്ങളോട് ഇത്രയേറെ പ്രണയം കാത്തു വച്ചഒരാളെ  ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാംഅതിനു കാരണം ചോദിച്ചപ്പോ തന്ന മറുപടി പോലും എന്നെ ഇരുത്തി ചിന്തിപ്പിച്ചതാണ്  - "പുസ്തകങ്ങൾക്ക് അയിത്തം ഇല്ലല്ലോ... എനിക്കുംതോന്നിയിട്ടുണ്ടെടോ പ്രണയമൊക്കെ...പറയണമെന്നും ധരിച്ചതാണ്പക്ഷെ  ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏതൊരു ദളിതനും മനസ്സിൽ പ്രണയം തോന്നുന്നത് മേൽജാതിക്കാരിയോടാണെങ്കിൽ അവനൊന്നു മടിക്കുംഅവനെ ഒഴിവാക്കാൻ അവൾക്കോ അവളുടെ വീട്ടുകാർക്കോ ആയിരം കാരണങ്ങൾ ഉണ്ടാകാം...ചിലപ്പോ അവയെല്ലാംസത്യവുമായേക്കാം..പക്ഷെ അതിലൊന്ന് അവന്റെ ജാതിയാണെങ്കിൽ മുറിവിനു നൂറ്റാണ്ടുകളുടെ ആഴമുണ്ടാകും.അതറിയാൻ അടിയാനായി ജനിച്ചെങ്കിലേ പറ്റൂഎന്റെ പോരാട്ടം'സമൻആകാനാണ്ഞാൻ നേടുന്നതെല്ലാം മേലാളന്റെയോസർക്കാരിന്റെയോ ഇളവ് കൊണ്ടാണെന്നു ധരിച്ചു ഇന്നും തമ്പ്രാൻ കളിക്കുന്നവന്മാർക്കെതിരെ ആണ്ആദ്യം പേടിക്കാതെനടക്കാൻ മനസ്സ് പടിക്കട്ടെ എന്നിട്ടാകാം ബാക്കി.... ഇവിടെ ഹിന്ദുവിനെ യോജിപ്പിക്കാൻ നടക്കുന്നവന് പോലും കാലു കഴുകാൻ അടിയാൻവേണം...മതസൗഹാർദ്ദം പോട്ടെ ആദ്യം ഈകുഷ്ഠത്തിനു ചികിത്സ വേണം...പ്രണയമൊക്കെ പിന്നെ അല്ലെ.."

 അപ്പോഴാണ്  തിരിച്ചറിവ് എനിക്കുമുണ്ടായത്...തമാശക്കെങ്കിലും നമ്മളും പറഞ്ഞിട്ടില്ലേ...."അവൾ നായരാണ്...നീ ഈഴവനാണ്"...വേണ്ട കേട്ടോഎന്നൊക്കെ?. അറിഞ്ഞോഅറിയാതെയോ  ജാതി വേരോട്ടം നിരുപദ്രവകരമായിട്ടെങ്കിലും നമ്മൾ എല്ലാവരുടെയും ഉള്ളിൽ  പതിഞ്ഞു പോയി കഴിഞ്ഞില്ലേ... അടിത്തറകൾ അല്ലെ ആദ്യം ഇളക്കേണ്ടത്...ഇങ്ങനെചിന്തിച്ചിരുന്ന എന്റെ തോളത്തു തട്ടി - "എന്ന്  വച്ച് ഒരു പെണ്ണ് എന്നെ ഇഷ്ടപ്പെട്ടാൽ ഒരുത്തനെയും പേടിച്ചു വിട്ടു കൊടുക്കത്തും ഇല്ല കേട്ടോ.." എന്നും പറഞ്ഞു ഉറക്കെ ചിരിച്ചു അയാൾനടന്നു പോയി....

പുരോഗമന വാദി എന്നുള്ള എന്റെ തോന്നലുകൾക്കു ഒരു ബദൽ ചോദ്യം ആയിരുന്നു അയാൾ എന്നുംസമത്വം പറയുമ്പോഴും അതിലേക്കുള്ള ദൂരത്തെ കുറിച്ച അയാൾക്ക്‌ വ്യക്തമായധാരണകൾ ഉണ്ടായിരുന്നു.  വീട്ടുകാരെ കുറിച്ചയാൾ പറഞ്ഞ ഓര്മ  ഇല്ലപക്ഷെ കൂടെ നടന്നു മുദ്രാവാക്യം വിളിച്ച ഒരു കൂട്ടുകാരൻ ജാതിവാലിന്റെ പേരിൽ പെങ്ങടെ കല്യാണത്തിന്വിളിക്കാത്ത വിഷമം പറഞ്ഞിട്ടുണ്ട്അയാൾക്ക്‌ നാണക്കേട് ഉണ്ടായിട്ടല്ല പക്ഷെ തന്റെ വീട്ടിൽ കയറാൻ മാത്രം നന്മ ചുറ്റിലും ഉള്ള പലർക്കും ഇല്ല എന്നയാൾ ഉറച്ചു വിശ്വസിചിരുന്നു.

അയാൾ ഒരു പ്രഹേളിക ആണ്ഒരു വിചിത്രൻക്രൂരമായ തമാശകളാൽ സന്തുലിതമായ ഒരു സമൂഹത്തെ നേരിന്റെതുല്യതയുടെ കണ്ണാടി വച്ച് നോക്കി കാണുന്ന ഒരു ഒറ്റയാൻഓരോസർക്കാരുകൾ മാറി മാറി വരുമ്പോഴും....അവർ പാവപ്പെട്ടവരുടെയും ദളിതരുടെയും ഒക്കെ ഉന്നമനത്തിനു വേണ്ടി ചെയ്ത കാര്യങ്ങളെ അക്കമിട്ടു പറയുമ്പോഴും അയാളിൽ അവജ്ഞമാത്രമേ ഞാൻ കണ്ടുള്ളുനിയമത്താൽ സ്ഥാപിതമായ ഒരു വ്യവസ്ഥിതിതിയെ ഇന്ന് വരെ പ്രവർത്തിയിൽ വരുത്താൻ ആകാത്ത സമൂഹത്തോട് അയാൾക്ക്‌ സമരമായിരുന്നുഒരു പക്ഷെഅത് കൊണ്ടാകാം കോളേജിന് പുറത്തെ അയാളുടെ കൂടുതൽ സുഹൃത്തുക്കളും, നാടുകാണാനും നൃത്തം പഠിക്കാനും വന്നിരുന്ന വിദേശികൾ ആയിരുന്നുകഞ്ചാവിന്റെ ലഹരിയാണ്അയാളുടെ വിദേശി കൂട്ടുകെട്ടുകൾ എന്ന് പലരും പറഞ്ഞു പരത്തി.... "അവിടെ അവർക്കിടയിൽ പുകയുണ്ട്...പുകമറകൾ ഇല്ലഎന്ന് മാത്രം അയാൾ മറുപടി നൽകി...

സ്ഥിരമായി അയാളെ കാണാൻ കഴിയുന്ന ഒരിടം മാത്രമേ എന്റെ അറിവിൽ ഉള്ളു...നഗരിയിലെ ഏറ്റവും വലിയ അർബുദാശുപത്രി ആയിരുന്നു അത്മതമോ ജാതിയോ വേർതിരിവോകൂടാതെ ജീവന് മാത്രം വില നൽകപെടുന്ന അവിടെ അല്ലാതെ അയാൾക്ക്‌ സജീവമായി പ്രവർത്തിക്കാൻ മറ്റൊരിടം ഇല്ലായിരുന്നു എന്നെനിക്ക് തോന്നാറുണ്ട്അങ്ങനെ ഒരു ദിവസംഎപ്പോകണ്ടാലും  ജാതി വിഷയത്തിലേക്കു മാത്രം എന്ത് കൊണ്ട് നമ്മൾ സഞ്ചരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമായി അയാൾ എനിക്ക് കാട്ടി തന്നത് കുറച്ചു അകലെ മാറി ചായ കുടിച്ചുകൊണ്ടിരുന്ന ഒരു വയോവൃദ്ധനെ ആയിരുന്നുഅയാളുടെ ഭാര്യക്ക് ചോര കൊടുക്കാൻ വന്നതാണ് എന്റെ സുഹൃത്ത്കാര്യം കഴിയുന്ന വരെ 'മോനെഏന്നു മാത്രം വിളിച്ചിരുന്ന ആൾ,കാര്യം കഴിഞ്ഞ ഉടനെ...വിശേഷങ്ങൾ എല്ലാം ചോദിചറിഞ്ഞു തിരിഞ്ഞു നടക്കവേ കൂടെ ഉള്ള ആളിനോടായി പറഞ്ഞത്രേ... "ചെക്കൻ ഹരിജനാണെന്നു കണ്ടാൽ പറയില്ല... നല്ല ലക്ഷണം". ഇത്കേട്ടിട്ട് കൊടുത്ത ചോര തിരിച്ചു മേടിക്കാൻ അയാൾക്ക് തോന്നിപ്പോയാൽ തെറ്റ് പറയാനൊക്കുമോഎത്രത്തോളമുണ്ട് പ്രബുദ്ധരായ നമ്മുടെ ഇടയിലും  വിഷത്തിന്റെ വ്യാപ്തി?!.

ഇന്ന് പക്ഷെ എല്ലാ സീമകളും തകർത്തെറിയപ്പെട്ടതായി അയാൾക്ക്‌ തോന്നിയിരിക്കാം...അല്ലെങ്കിൽ ആശുപത്രി കിടക്കയിൽ വച്ച് എന്നോട് രണ്ട് തുള്ളി വിഷംചോദിക്കില്ലല്ലോ...എതിർത്തപ്പോൾ എങ്ങനെ എങ്കിലും രണ്ട് തുള്ളി മദ്യം എത്തിക്കാമോ എന്നായി ആവശ്യം...ബോധം അയാൾക്കിപ്പോ പീഡനമാണ് എന്ന്.

മനുഷ്യൻ സ്വബോധത്തിൽ ചിലതു ചെയ്യാനും പറയാനും മടിക്കുന്നത് അവനിൽ വിവേചന ബുദ്ധി എന്ന ഒരു സിദ്ധി ഉള്ളത് കൊണ്ടാണ് എന്നാണ് എന്റെ പക്ഷം...മദ്യം അല്ലെങ്കിൽ ലഹരിഅതാണ് നശിപ്പിക്കുന്നത്മരുന്നുകളുടെയുംകൂടെ ഞാൻ ഒളിച്ചു കടത്തി നൽകിയ വോഡ്കയുടെയും മയക്കം അയാളെ വികാരാധീനന്നാക്കി... അക്കമിട്ടു മനസ്സ് തുറന്ന അയാൾക്കു പറയാൻഉണ്ടായിരുന്നത് ഉപകരിച്ചാൽ പോലും അകറ്റി നിർത്തുന്ന ചെന്നായ് കൂട്ടത്തെ കുറിച്ചായിരുന്നുകുറച്ചു നാളുകൾക്കു മുൻപ് നഗരത്തിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ചു പോയ ഒരുഅമ്മയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ആരും വന്നില്ല... എന്റെ സുഹൃത്ത് ഉൾപ്പെട്ട ഒരു സംഘം ചെറുപ്പക്കാരാണ് അന്ന് അവരുടെ കർമങ്ങൾ ചെയ്തത്... ഇന്നിപ്പോ ആരോ അവരുടെവിവരം അറിഞ്ഞു വന്നു പ്രശ്നം ഉണ്ടാക്കിയത്രേ...ഇവരുടെ ജാതികൂടി അറിഞ്ഞപ്പോൾബ്രാഹ്മണത്വത്തിനോടുള്ള ‘കലി’ക്ക്കൊന്നതാണ് എന്ന് വരെ ആരോപിച്ചിരിക്കുന്നു.  ഏതുധൈര്യശാലിയും പതറുന്ന ഒരു നിമിഷം ഉണ്ടല്ലോഅതാണ് അയാളെ ആശുപത്രിയിൽ എത്തിച്ചത്ആത്മഹത്യാ ശ്രമം.

എനിക്ക് വിശ്വാസമായില്ല....കൂടുതൽ ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു –

"ഞാനാര്!! നേടിയാലും നശിച്ചാലും ഒളിഞ്ഞും തെളിഞ്ഞും അവഹേളനം മാത്രം കേൾക്കാൻ വിധിച്ച ഒരു അധഃകൃതൻഒരു വേള സ്വർഗ്ഗത്തിലും അടിയാൻപണി ആകില്ലെന്ന്ആരുകണ്ടു...എങ്കിലും അവിടൊരു ദേവൻ ഉണ്ടെങ്കിൽഅയാൾക്കായി കരുതിവെച്ച ചില ചോദ്യങ്ങൾ ഉണ്ടെനിക്ക് ചോദിക്കാൻ...ഭൂമിയിൽ തുടർന്നിട്ട് അർഥം ഇല്ല.... ഇത് അവസരം ആണ്....എല്ലാറ്റിനും മുകളിൽ ഒരു ശക്തി ഉണ്ടെങ്കിൽ അവനോടു അന്തരത്തിന്റെ അളവുകോൽ ചോദിച്ചറിയാൻഅറിയണമല്ലോ... താണവൻ മരിക്കുന്നതിന്റെ അന്ന് മരിച്ചാൽ ആത്മാവിനോടുംഅയിത്തം ഉള്ള സഹ പ്രേതങ്ങൾ ഉണ്ടോ എന്ന്...അങ്ങനെ ഉണ്ടങ്കിൽ അവിടെയും സമരം നടത്താൻ ആള് വേണ്ടേ...”

ആശുപത്രിയിലെ സന്ദർശന സമയം കഴിഞ്ഞു വീട്ടിലെത്തി കുറിപ്പെഴുതുമ്പോൾഅയാൾ എന്റെ മനസ്സിൽ നിറയുന്നു...നാളെ  പുലരുമ്പോൾ ഒരു പക്ഷെ അയാൾ....

Srishti-2022   >>  Short Story - Malayalam   >>  മരണക്കുറിപ്പ്

Sreeleskhmi S.

Seaview Support Systems

മരണക്കുറിപ്പ്

നഷ്ടങ്ങളുടേയും നൈരാശ്യത്തിന്റേയും നീണ്ട കഥയെഴുതി ആവർത്തന വിരസതയുണ്ടാക്കാത്ത ഒരു മരണക്കുറിപ്പായിരിക്കണമിതെന്നു എനിക്കു നിർബന്ധമുണ്ടായിരുന്നു . ആയതിനാൽ ചുരുക്കം ചിലകാര്യങ്ങൾ ചുവടെ കുറിക്കുന്നു .

 

               എന്റെ  മരണത്തിന് ഭൂമിയിലുണ്ടായിരുന്നതോ ഉള്ളതോ ഇനി ഉണ്ടാകാനിടയുള്ളതോ ആയ ഒന്നും കാരണമല്ലെന്നും മരണാനന്തരം എന്റെ  ശരീരത്തിന് അഗ്നിയാൽ മോക്ഷം നൽകണമെന്നും 

( മനസ്സിനെ ദഹിപ്പിച്ചു മോക്ഷം നൽകിയപോലെ ശരീരത്തിനും മുക്തി കിട്ടട്ടെ )...

 ചിതയിൽ എന്റെ  തലയിണ കൂടി വയ്ക്കുക ( എന്റെ കണ്ണുനീരിന്റെ ഉപ്പും ദൈന്യതയുടെ നിശ്വാസവും അപൂർവ്വമായി സന്തോഷത്തിന്റെ മധുരവുമേറ്റുവാങ്ങി എന്നെ നിശബ്ദം താങ്ങി നിർത്തിയതാണവൾ .

ഒരുപക്ഷേ  എന്റെ ചിന്തകളേയും സ്വപ്നങ്ങളേയും എന്നെക്കാളറിഞ്ഞവൾ ...അവൾക്കുമാത്രമേ ഒപ്പം വരാനാശയും  അധികാരവുമുള്ളു .ആയതിനാൽ ഒരു  'സതി ' കൂടി നടന്നോട്ടെ .)

 

             ബാധ്യത കണക്കുകൂടി  പറഞ്ഞു നിർത്താം .

വീട്ടാനുള്ളവ :

                         1 . പുസ്തകങ്ങൾ ( 2 ) - രാമകൃഷ്ണ മെമ്മോറിയൽ ഗ്രന്ഥശാല  .

 ( അലമാരയുടെ മുകൾ തട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ട് . ഇന്നലത്തെ മഴയാണ് കടക്കാരനാക്കിയത് . കടം ഇതിന്റെ വായനക്കാരൻ 

വീട്ടുമെന്ന് പ്രതീഷിക്കുന്നു .)

                          2  . കടപ്പാട് ( ഒരുപാട് ) - ജീവിതം ദാനം നല്കിയവർക്ക് മരണനിമിഷംവരേയും നന്ദിയോടെ സ്മരിക്കും .)

 

കിട്ടേണ്ടവ :

 

                    സ്നേഹം  - അളന്നു വീതിക്കാൻ ശീലിക്കാത്തതിനാൽ എല്ലാം പകുത്തു നല്കി . ഇനി തിരിച്ചു വേണ്ട .ദാനമായി  കരുതാം .

 

 

                                                                                                 

                                                                                 എന്ന് ,

                                                                                                                                                                                                                                                  ഞാൻ .

                                                                                                                                                                                                                                                  (ഒപ്പ് )

 

                                                                                                                                                     

 

സ്വപ്നങ്ങളെ ബലിനല്കിയപോലെ ആത്മാവിനേയും ബലിനല്കാൻ ഒരു പിടി ഗുളികയും വിഴുങ്ങി  നീണ്ട തലയിണയിലേക്ക് അവൻ മുഖം ചായ്ച്ചു

Srishti-2022   >>  Short Story - Malayalam   >>  കടമ

Arya S

InApp

കടമ

മങ്ങിയ വെളിച്ചത്തിൽ ഏതോ മോട്ടിവേഷണൽ സ്പീക്കറുടെ പ്രചോദനങ്ങൾ അടങ്ങിയ പുസ്തകം ഇറുകെ പിടിച്ച്

പരസ്പരം മുഖം കൊടുക്കാൻ ധൈര്യമില്ലായ്മ കച്ചവടം ചെയ്യുന്ന, ഡിംലൈറ്റും മൈൽഡ് മ്യൂസികും പൊയ്പ്പോയ ഭൂതകാലമത്രയും ചികഞ്ഞു പുറത്തെടുത്തു തരുന്ന കഫേകളിൽ ഒന്നിലേക്ക് നടന്നുകയറുമ്പോൾ...

ഞാൻ പ്രതീക്ഷിക്കുന്ന ആരോ ഞാനറിയാതെ എന്റെ സ്വയം ഉരുകി തീരുന്ന പ്രതികാര മുറ മനസ്സിലാക്കി പശ്ചാത്തപിക്കുന്നു എന്ന വ്യധാ ധാരണയിൽ ഞാൻ സമാധാനിച്ചിരുന്നുവോ?

 

ആർഭാടം കൂടുമ്പോൾ ഒൗപചാരികതയും കൂടണമല്ലോ....

നെടുനീളൻ മെനു കാർഡ് നോക്കുക കുടെ ചെയ്യാതെ....

കാപ്പി കോപ്പകളെ പ്രണയിച്ചിരുന്ന ഞാൻ ആലോചിച്ചുപോലും നോക്കാതെ ചായയ്ക്ക് ഓർഡർ കൊടുത്തപ്പോൾ കൂടെ ഉണ്ടായിരുന്ന നിഴൽ എന്നെ നോക്കി...

കാര്യം കാലങ്ങളായി ഞങ്ങൾ ഒരുമിച്ചാണെങ്കിലും തമ്മിൽ സംസാരിച്ചു തുടങ്ങിയത് ഞാൻ ഒറ്റക്കായതിൽപ്പിന്നെ ആണ്...

അതിന്റെ ഒരുപാട് അസ്വാരസ്യങ്ങൾ ഞങ്ങൾക്കിടയിൾ ഉണ്ട് താനും....

പിന്നെ ചില ബന്ധങ്ങൾ പോലെ ആണല്ലോ നിഴലും....

ജന്മം കൊണ്ട് നേടുന്നവ....

അവിടെ ചിലപ്പോഴൊക്കെ ഒഴിഞ്ഞുമാറ്റം അസാധ്യമാകുമല്ലൊ....

ഇനി ആരെങ്കിലും പരിചയക്കാർക്ക് മുഖം കൊടുക്കേണ്ടി വന്നാലോ എന്ന ഭയം കൊണ്ടാണോ....ആരും കൃത്രിമമായി ഞാനുണ്ടാക്കിയ സ്വകാര്യലോകത്ത് അതിഥിയായി എത്തേണ്ട എന്ന ശാഠ്യമോ....ഞാൻ ഒരിക്കലും കിട്ടാനിടയില്ലാത്ത പ്രചോദനം കയ്യിലിരുന്ന പുസ്തകത്തിൽ തിരഞ്ഞു...

ഞാൻ ഓരോ ഇറക്ക് ചായ ഇറക്കുന്നതും നോക്കിയിട്ട് നിഴൽ എന്നോട് പുച്ഛത്തോടെ ചോദിച്ചു...നാണമില്ലേ സ്വയം പ്രതികാരം ചെയ്ത് അർത്ഥശൂന്യമായി ജീവിക്കാൻ...

അല്ലെങ്കിലും കഥകൾ ഒന്നും നിഴലിന് അറിയാത്തതല്ലല്ലോ...

ചിരിച്ചു ഞാൻ...

" ഉത്തരം മുട്ടുമ്പോൾ കോഞ്ഞനം കുത്തുക " എന്നതിന്റെ ആധുനിക ഭാവമാണ് ചിരി ചിലപ്പോഴൊക്കെ...

എന്നിട്ട് ഒരു മറു ചോദ്യം ചോദിച്ചു...

കൂടെ നടക്കരുതെന്നു വിലക്കിയിട്ടും കൂടെ നടക്കുന്നതിൽ നാണിക്കേണ്ടതായിട്ട് ഒന്നുമില്ലെ...

അൽപ്പം ഗർവോടെ അതു പറഞ്ഞു...

അത് എന്റെ കടമയാണ്...

ഞാനും പറഞ്ഞു ചിലരുടെ സന്തോഷത്തിനുവേണ്ടിയെങ്കിലും ഏന്റേയും കടമയാണ് ജീവിതം....

Srishti-2022   >>  Short Story - Malayalam   >>  മിനുക്കുപണി

Vinod Narayanan

Zafin

മിനുക്കുപണി

ഒരു കല്യാണം അത്ര എളുപ്പമുള്ള ഏർപ്പാടല്ല എന്നത് പലരുടെയും അനുഭവങ്ങളിലൂടെ അറിഞ്ഞതാണെങ്കിലും സ്വന്തം അനുഭവം വഴി അത് ഊട്ടിഉറപ്പിക്കാൻ കഴിഞ്ഞു. ആറു വർഷം മുൻപാണ്, ഞങ്ങൾ ഒരുമിച്ച് പഠിച്ച മൂന്നു പേരുടെ (കാർത്തിക്, സതീഷ്, ഞാൻകല്യാണം അടുത്തടുത്ത ദിവസങ്ങളിലായി ഉറപ്പിക്കുന്നു. സാധനങ്ങൾ വാങ്ങലും, ക്ഷണിക്കലും ഒക്കെയായി തിരക്കോട് തിരക്ക്. ഒടുവിൽ ദിവസങ്ങള് വന്നെത്തി.   

അപ്പൊ ആദ്യത്തെ കല്യാണത്തിന്റെ അന്ന് (കാർത്തിക്കിന്റെ) രണ്ടാമനേയും (സതീഷ്) കൂട്ടി (എന്ന് വെച്ചാ അടുത്ത കല്യാണക്കാരൻ), ഞാൻ നടക്കാണ്, എന്തിനാ? ഗിഫ്റ്റ്, ഗിഫ്റ്റെ! അല്ല നാട്ടുനടപ്പാണല്ലോ! സമയത്തിന്റെ കാര്യത്തിൽ ഒക്കെ നല്ല കൃത്യനിഷ്ഠ ആയതോണ്ട് കൊച്ചീന്ന് വന്ന ഞാനും പാലക്കാട്ടുന്നു വന്ന അവനും 11 മണിക്ക് തന്നെ കല്യാണം നടക്കുന്ന സ്ഥലത്തെത്തി. പിന്നെയാണ് ഗിഫ്റ്റും വാങ്ങാൻ പോയത്. കുറ്റം പറയരുതല്ലോ, ഗിഫ്റ്റ് എന്റെ മാത്രം ഐഡിയ ആണ്, സതീഷ് പറഞ്ഞു 'ഞാൻ കാശായിട്ടാ കൊടുക്കണേന്നു'. (അല്ലാ, കാര്യാണേ, കല്യാണം ഭയങ്കര പണച്ചിലവുള്ള കേസല്ലേ, അപ്പൊ കാശായിട്ട് കൊടുക്കണതാ നല്ലത്. അല്ലാണ്ടെ ഒരു പത്തിരുപത് ക്ലോക്ക് കിട്ടീട്ടു വല്ല കാര്യോം ഉണ്ടോ?, ഇതൊക്കെ കണ്ടാൽ നമ്മളെന്തോ സമയം തെറ്റി നടക്കണ ആൾക്കാരാണെന്നാ തോന്നാ!) എന്തായാലും ഞങ്ങൾ ഒരുപാട് പണിപ്പെട്ടു സ്ഥിരം ഗിഫ്റ്റുകളായ ക്ലോക്കും, ഗ്ലാസും, കൃഷ്ണൻ-രാധമാരുടെ പ്രതിമേം, പ്ലാസ്റ്റിക് പൂവും ഒക്കെ ഒഴിവാക്കി മറ്റൊരു നല്ല ഗിഫ്റ്റ് വാങ്ങി. പക്ഷെ മണ്ഡപത്തിൽ എത്തിയപ്പോൾ പന്തി അവസാനായീന്നു മാത്രം, അതോണ്ടെന്താ കാർത്തിക്കിന്റെം, ശ്രുതീടെം കൂടെത്തന്നെ ഇരുന്ന് ഊണാ കഴിച്ചു. ഭയങ്കര കൃത്യനിഷ്ഠയുള്ള  വേറെ ഫ്രണ്ട്സും ഉണ്ടായീട്ടാ! ലാസ്റ്റ് പന്തിക്കൊക്കെയാ തോന്നുന്നു ഇപ്പൊ തിരക്ക്!

അങ്ങനെ ഉറ്റ സുഹൃത്തിന്റെ കല്യാണം കൂടി, ഇറങ്ങാൻ നേരത്ത് അടുത്ത കല്യാണം ഇതുപോലെ വൈകരുത് എന്ന് പറഞ്ഞിട്ടുള്ള തീരുമാനം ഒക്കെ എടുത്തു. ഇനിയുള്ളതിനു ഞാനും, കാർത്തിക്കും അവന്റെ ഭാര്യേം കൂടെ വേണം പോവാൻ, സതീഷിന്റെയാണേ അടുത്ത നമ്പർ! അപ്പൊ ഞാനും സതീഷും കൂടെ നമ്മടെ മറ്റൊരു സുഹൃത്തായ 'പടംപിടുത്തക്കാരൻ'  (ഫോട്ടോഗ്രാഫർ) രമേഷിന്റെ സ്റ്റുഡിയോയിലേക്ക് പോയി, പോണ വഴിക്കാണെ വേറൊരു സ്നേഹിതന്റെ 'ബ്യൂട്ടി പാർലർ', അവന്റെ കണ്ണിൽ പെടാണ്ടെ പോകാൻ വേണ്ടി കറങ്ങി അടിച്ച് മറ്റേ ഭാഗത്തെ കോണി വഴി ഒക്കെയാണ് പോവാൻ ശ്രമിച്ചത്, പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, വരാനുള്ളത് നല്ല 'സൂപ്പർഫാസ്റ്റ്' പിടിച്ചാ വന്നു! സ്റ്റുഡിയോയിലേക്ക് കേറാൻ നേരം മറ്റേ സ്നേഹിതൻ ഞങ്ങളെ  കണ്ടു, പിന്നെ ഞങ്ങൾ കാണണത് അവന്റെ പാർലറിന്റെ ഉൾഭാഗമാണ്! 'കല്യാണപ്പയ്യന്മാർ ഇങ്ങനെ നടന്നാ പറ്റില്ല, ഒന്ന് മിനുങ്ങീട്ടു പോയാ മതി' എന്ന് (തെറ്റിദ്ധരിക്കണ്ടാട്ടോ, അവൻ ഉദ്ദേശിച്ചത് മുഖം മിനുക്കുകാന്നാ) പ്രതിഷേധിച്ചിട്ട് കാര്യം ഇല്ലാന്നറിയാവുന്നോണ്ട്  പരീക്ഷണത്തിന് നിന്ന് കൊടുക്കാൻ തീരുമാനിച്ചു. സതീഷ് ഉണ്ടായത് ഭാഗ്യാണെ, അവന്റെ കല്യാണം മറ്റന്നാൾ ആയതോണ്ട് വല്യ പരീക്ഷണം അവന്റെ മുഖത്തു നടത്താൻ പറഞ്ഞു, എന്തോ ഒരു 'ഗോൾഡ് ഫേഷ്യൽ' ആണ് നടത്തിയത്. എന്റെ മുഖം വല്യ പരീക്ഷണത്തിന് വിട്ടുകൊടുക്കാതെ 'ബ്ലീച്ചിങ്ങിൽ' ഒതുക്കി. അപ്പൊ ഞാനിത്രേ വിചാരിച്ചുള്ളൂ, മറ്റന്നാൾ സതീഷിന്റെ കല്യാണത്തിനു കാണുമ്പോൾ അറിയാല്ലോ അതിന്റെ ഗുണം സംഭവം  കൊള്ളാവുന്നതാണെങ്കിൽ അന്ന് പരീക്ഷിക്കാംകല്യാണവുമായി ബന്ധപ്പെട്ടു  പാലക്കാട്, കൊച്ചി, തൃശൂർ, തിരുവനന്തപുരം തുടങ്ങി എല്ലായിടത്തും കറങ്ങി എത്താനുള്ളതോണ്ട് ഫലപ്രാപ്തീലു എനിക്കത്ര വിശ്വാസം പോരായിരുന്നു! പിന്നെ എല്ലാം ഫ്രീ ആയോണ്ട് നിന്ന് കൊടുത്തു.

അങ്ങനെ അടുത്ത ദിവസം എന്റെ കസിന്റെ കല്യാണത്തിന്റെ റിസെപ്ഷൻ പരിപാടിക്ക് പാലക്കാടു പോയി, മുഖം നല്ല തിളക്കം എന്നൊക്കെ ആരോ പറഞ്ഞു, അപ്പൊ എനിക്കും തോന്നി കൊളളാലോന്ന്. അങ്ങനെ സതീഷിന്റെ കല്യാണത്തിനു നേരത്തെ വീട്ടില് എത്തി. എല്ലാ വീഡിയൊക്കാരും കൂട്ടുകാരും, അറിയാവുന്നവരും ആണേഅവിടാണെങ്കിൽ അപ്പൊ ചെക്കനെ ഷർട്ട് ഇടീക്കുന്നു, സ്പ്രേ അടിക്കുന്നു, ഒക്കെ പടം പിടിക്കുന്നു. എന്നെ കണ്ടപ്പോ ചെന്ന് വാച്ച് കെട്ടിക്കൊടുക്കൂ എന്നും പറഞ്ഞു ഒരു കാമറാമാൻ ഒരു തള്ള്! വാച്ചു കിട്ടുമ്പോ സതീഷും പറഞ്ഞു, "ഡാ, ഇത് കൊളളാട്ടോ, ഫേസ് നന്നായിണ്ട്ന്ന്!" അവന്റെ മുഖം കണ്ടപ്പോ എനിക്ക് തോന്നിയത് 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന പഴഞ്ചൊല്ലാണ്

ഞാൻ ചോദിച്ചു, "എന്താടാ മുഖം അവൻ പറഞ്ഞ പോലെ ഒന്നും ആയില്ലാലോ"ന്നു, അപ്പൊ സതീഷ് പറയാണ്, "അത് ഇത്തിരി സമയം എടുക്കും എന്ന് പറഞ്ഞല്ലോ ഒരു 2-3 ദിവസം, അപ്പോഴേക്കും ഔട്ട്ഡോർ ഷൂട്ടിങ്ങിനു പാകായിരിക്കും" എന്ന്. അപ്പൊ ഞാനും കരുതി എന്റെ കല്യാണത്തിനു 4 ദിവസം ഉണ്ടല്ലോ അപ്പൊ ഫ്രണ്ടിന്റെ കൈയ്യിൽ മുഖം മിനുക്കാൻ കൊടുക്കണോണ്ട് കുഴപ്പല്യാലോന്നു.

അങ്ങനെ  സതീഷിന്റെ കല്യാണം കഴിഞ്ഞു, ഗ്രൂപ്പ്ഫോട്ടോ,സദ്യ എല്ലാം കഴിഞ്ഞു. ഞാനും കാർത്തിക്കും,അവന്റെ ഭാര്യേം കൂടെ ഇറങ്ങാൻ നിക്കുമ്പോഴാണ് ഓർക്കണേ, ബാഗ്‌! അത് സതീഷിന്റെ വീട്ടിലാണേ. വീടിന്റെ താക്കോൽ ഇത്തരം സന്ദർഭങ്ങളിൽ വേറെ വല്യ മാനേജർമാരുടെ കയ്യിലാവുല്ലോ, അവിടേം തെറ്റീല്ല, വേറെ ഒരു ചേട്ടന്റെലാണ് താക്കോൽ. അയാളെ വിളിച്ചു, "ഞാൻ ഇവിടെ ഉണ്ട്, നിങ്ങള് പോന്നോ" എന്നായി. അങ്ങനെ അവന്റെ വീട്ടിലെത്തി, വീടൊക്കെ അടച്ചു പൂട്ടി വെച്ചിട്ടുണ്ട്. പറഞ്ഞ ചങ്ങാതീനെ അവിടെ കാണാനും ഇല്ല, അര മണിക്കൂർ അവിടെ പോസ്റ്റായി! അപ്പൊ കാണാം നമ്മടെ ചങ്ങാതി ഒരു ഓട്ടോല് 'സോമരസ'ത്തിന്റെ പല തരങ്ങളുമായിട്ടു വരുന്നു. വൈകീട്ട് കല്യാണസൽക്കാരത്തിനാണെന്ന്ഒരു വിധം ബാഗും എടുത്ത് കാർത്തിക്കിന്റെ കൂടെ ഇറങ്ങി. ചേലക്കരയിൽ എത്തി. സതീഷ്നേരത്തെ വിളിച്ചു പറഞ്ഞതനുസരിച്ച് നമ്മുടെ സുഹൃത്ത് റെഡി ആയി നില്പ്പുണ്ട്. അങ്ങനെ അവിടെ മുഖം മിനുക്കാം എന്ന് കരുതി, (സതീഷ്ചെയ്തത് വേണ്ട, അതിന്റെ ഗുണം ഞാൻ കണ്ടതാ!) വേറെ എന്തോ ഒരു പേര്, എന്തോ ഫേഷ്യൽ ആണ്, അത് തുടങ്ങാൻ ഇവൻ കൈ വെച്ചു, അപ്പോൾ അവന്റെ പോക്കറ്റിൽ ഒരു പൂച്ച കരയണ ഒച്ച, എന്താ സംഭവം ഫോണാ, ഫോണ്‍! ആരോ അത്യാവശ്യായിട്ടു വിളിച്ചൂന്നും പറഞ്ഞു അവനാ പോയി. എന്നെ അവന്റെ 'ശിഷ്യന്റെ' അടുത്താക്കി. "ഇവൻ എല്ലാം ശരിയാക്കിത്തരും നീ പേടിക്കണ്ടാ" എന്നും പറഞ്ഞു

എന്തായാലും തല വെച്ചു, ഇനി വരണത് വരട്ടെ എന്ന് ഞാനും കരുതി. അങ്ങനെ ശിഷ്യൻ അവന്റെ പണി തുടങ്ങി, മൂക്കിന്റെ അറ്റത്ത് 'ബ്ലാക്ക്ഹെഡ്' ഉണ്ടെന്നും പറഞ്ഞു (സത്യായിട്ടും ഞാൻ അന്നാണ് വാക്ക് കേക്കണത്ട്ടോ!) എന്തോ കുറച്ച് പുകയും കൊണ്ട് മൂക്കിനടുത്ത് വന്നു, ഏതോ ഒരു കമ്പി പോലെ മൂർച്ചയുള്ള ആയുധം വെച്ച് അവൻ പരീക്ഷണം തുടങ്ങി. കണ്ണ് തുറക്കാനും വയ്യ, ആവി കണ്ണിലെക്കൊക്കെയാണേ വരണത്, പോരാത്തേന് ഇവന്റെ കമ്പി പ്രയോഗവും, 5 മിനുട്ട് ഞാൻ സഹിച്ചു, പിന്നെ വേദനയും, ചൂടും സഹിക്കാൻ വയ്യാണ്ടായപ്പോ ഞാൻ പറഞ്ഞു, "ഇനി ഉള്ളതൊക്കെ അവടെ നിക്കട്ടെ, മതി". അവൻ പക്ഷെ നിർത്താൻ ഉള്ള  ഉദ്ദേശ്യമില്ല, "എല്ലാം പോണം ചേട്ടാ, എന്നാലെ ശരിയാവൂ" എന്നൊക്കെ. എന്റെ ഭാഗ്യത്തിന് അവന്റെ 'ഗുരു' (അതെ, എന്റെ കൂട്ടുകാരൻ തന്നെ!) സമയത്ത് വന്നു. എന്റെ വെപ്രാളം കണ്ടിട്ടാവണം, "വേദനിക്കുന്നെങ്കിൽ വേണ്ട, മതി" എന്ന് പറഞ്ഞു. പിന്നെയും 20 മിനിറ്റ് എന്തൊക്കെയോ തേച്ചു, ഉരച്ചു, അവസാനം മുഖം കഴുകി. പിന്നെ അവൻ പറഞ്ഞു, "ഇത് മതി, കലക്കും".

അങ്ങനെ അവിടന്നിറങ്ങി, കൊച്ചിക്ക്പോയി. 'മൂക്കത്തെ വേദന' എന്റെ കൂടെ കൊച്ചിക്കും വന്നു! അതൊക്കെ നാളെ മാറും എന്നാണ് കൂട്ടുകാരൻ പറഞ്ഞത്. റൂമിലെത്തി, യാത്രാക്ഷീണം കാരണം ഉറങ്ങി. 3 മണിക്ക് എഴുന്നേറ്റു, ഷിഫ്റ്റിനു പോകുമ്പോൾ 'മൂക്കത്തെ വേദന' ഓഫീസിലേക്കും വെച്ച് പിടിച്ചു. അവിടെ ചെന്ന് ലീവിന്റെ കാര്യങ്ങളും ഒക്കെ പറഞ്ഞ്, അവസാനവട്ട ക്ഷണിക്കലും ഒക്കെ ഒരുവിധം കഴിഞ്ഞു രാവിലെയായപ്പോ. എന്റെ പ്രിയപ്പെട്ട കൂട്ടുകാര് ഒരു 'കിടിലൻ' വാച്ചാണ് സമ്മാനായിട്ടു തന്നത്. പക്ഷെ എന്റെ 'കൈ' അതിനനുസരിച്ചുള്ള വണ്ണമില്ല താനും. അപ്പൊ അങ്ങനെ കൊച്ചു വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ആരോ ചോദിച്ചത് 'എന്താടാ മൂക്ക് ചുവന്നിരിക്കണേ', അപ്പോഴാണ്ഞാൻ അത് ശ്രദ്ധിച്ചത്. സംഭവം ശരിയാണ്, ഇന്നലത്തെ മിനുക്കലിന്റെ ഫലം. എന്തായാലും എല്ലാരോടും യാത്രയൊക്കെ പറഞ്ഞ് ഇറങ്ങി. കുറച്ചു പണികൾ കൂടി തീർത്തു തിരുവനന്തപുരത്തേക്ക്

അടുത്ത ദിവസം രാവിലെ ആയി, ഞാൻ മെല്ലെ തിരുവനന്തപുരത്തെത്തി. കസിൻ ചോദിച്ചു 'എന്താടാ മൂക്ക് കറുത്തിട്ട്!', സംഭവം ശരിയാണ്, അപ്പൊ വെളുത്തതുമില്ല, കറുക്കുകേം ചെയ്തു, "വൗ, എപിക് !". "എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ എന്നോടീ ചതി വേണായിരുന്നോ?" എന്റെ ഭാഗ്യത്തിന് എന്റെ പഴയ സഹപ്രവർത്തകയും, സുഹൃത്തുമായ സിബിളിനെ ഓർമ വന്നു. കല്യാണത്തിനു വരാം എന്നേറ്റതാണ് അവൾ, കല്യാണത്തിനു തലേദിവസം പുറപ്പെട്ടു പോകുമ്പോൾ തന്നെ വിളിക്കാം എന്നായി ഞാൻ. കാര്യം എന്താന്നു വെച്ചാൽ ആൾ ഒരു ബ്യുട്ടീഷ്യൻ കൂടി ആണേ. കല്യാണപ്പെണ്ണിനെ ഒരുക്കാനാ വിളിച്ചതെങ്കിലും ഇപ്പൊ എനിക്ക് കൂടെ അതാവശ്യായി! നോക്കണേ എന്റെ ഗതികേട്, മേക്കപ്പിനെ സദാ സമയവും കുറ്റം പറഞ്ഞ് നടക്കണ ഞാനാണ്, വേറെ രക്ഷയില്ലാത്തോണ്ട് അതിനെ ആശ്രയിക്കണേ!

അങ്ങനെ കല്യാണദിവസം ആയി, പരിപാടി തുടങ്ങും മുൻപ് സിബിളിനെ വിളിച്ചു മൂക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തിക്കുമ്പോ ഞാൻ ചോദിച്ചു, "ഇത് വിയർത്താലും പോവില്ല്യാലോല്ലേ".

"പോവില്ല, ഫൌണ്ടെഷൻ ഇടണ്ട്" -സിബിൾ

ഞാൻ പറഞ്ഞു, "ഫൌണ്ടെഷൻ മാത്രം പോരാ, ബാക്കീം ഇടണം, വേണ്ടേ!", അങ്ങനെ അതൊക്കെ കഴിഞ്ഞു പരിപാടി ഒക്കെ തുടങ്ങിയപ്പോ ഒരു കസിൻ വന്നിട്ട് പറയാണ്, "എന്താടാ നിന്റെ മൂക്ക് മാത്രം തിളങ്ങണത്!", 'ദേ പിന്നേം'. അടുത്ത സെഷന്റെ ഇടക്ക് ബാക്കീം ശരിയാക്കി, അങ്ങനെ മൊത്തത്തിൽ മേക്കപ്പിന്റെ ബലത്തിൽ പിടിച്ചു നിന്നുഇപ്പോഴും എന്റെ റിസപ്ഷൻ പടത്തിൽ മൂക്കിൽ കറുത്ത പാടുണ്ട്. അതിനു കാണുമ്പോ ഒക്കെ ഞാനെന്റെ കൂട്ടുകാരനെ നന്ദിയോടെ ഓർക്കാറുണ്ട്

പിന്നെ നമ്മടെ കൂട്ടുകാരനെ കാണണത് ഒരു മാസം കഴിഞ്ഞു നാട്ടിൽ പോയപ്പഴാണ്. അപ്പോഴേക്കും ദേഷ്യം ആറിത്തണുത്തത് കൊണ്ട് മാത്രം പിന്നൊന്നും പറഞ്ഞില്ല. അവന്റെ ഒരു മിനുങ്ങൽ!

 "എന്റെ പൊന്നു കൂട്ടുകാരാ വല്ല ദേഷ്യോം ഉണ്ടെങ്കിൽ പറഞ്ഞു തീർക്കണം, ശത്രുക്കളോടു പോലും ഇങ്ങനെ ചെയ്യരുത്, പ്ലീസ്!"

 അപ്പോഴാണ്അവൻ രഹസ്യം പറയണത്, അവന്റെ ശിഷ്യൻ ഏതോ ഒരു 'സൊലുഷൻ' മാറ്റി പരീക്ഷിച്ചതിന്റെ ഫലം ആയിരുന്നു എന്റെ അവസ്ഥ എന്ന്. അവനെ പറഞ്ഞും വിട്ടൂന്നു. ഇല്ലെങ്കിൽ നാട്ടുകാരുടെ കൈ കൊണ്ട് കൂട്ടുകാരന്റെ മൂക്കിന്റെ കാര്യം തീരുമാനായേനെ!

Srishti-2022   >>  Short Story - Malayalam   >>  പുഞ്ചിരി എന്ന മഹാവിസ്മയം

Anusha Lukose

Tryzens India Pvt. Ltd.

പുഞ്ചിരി എന്ന മഹാവിസ്മയം

അന്ന് പതിവിലും നേരത്തേ ഉറക്കമുണര്‍ന്നു.

ജോലി സ്ഥലത്തേക്ക് പോകുവാൻ തയ്യാറെടുത്ത്

മാതാപിതാക്കളുടെ അനുഗ്രഹവും വാങ്ങി

അതിരാവിലെ വീട്ടിൽ നിന്നും യാത്രയായി.

പതിവുപോലെ ട്രെയിനിൻ്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ

വളരെ നേരത്തെയാണെന്ന് കണ്ടു. സ്റ്റേഷനിൽ എത്തിയുടനെ തന്നെ വണ്ടിയിൽ നിന്നും ചാടിയിറങ്ങി

ടിക്കറ്റ് വാങ്ങി ഒന്നുകൂടെ നോക്കിയപ്പോൾ സ്ഥിരം

വണ്ടി മലബാർ എക്സ്പ്രസ്സ് 45 മിനിറ്റ് വൈകിയോടുന്നു.

ടിക്കറ്റ് സൂപ്പർ ഫാസ്റ്റും. തിരിച്ച് മാറി വാങ്ങാനുളള

ഒരുതരം മടികൊണ്ട് അതിൽ തന്നെ കയറി. നേരത്തെ

എത്താമെന്നുള്ള പ്രതീക്ഷയായിരുന്നു ഉള്ളു നിറയെ...

പക്ഷെ എന്നിലുള്ള പ്രതീക്ഷ കംപാർട്മെൻ്റിലെ

തിരക്കിൽ ഇല്ലാതാവാൻ അതിക സമയം വേണ്ടി

വന്നില്ല. എനിക്കായി ഒരു സ്ഥലം ഒഴിഞ്ഞു കിട്ടി.

ഒരമ്മയും അവരുടെ വയ്യാത്ത ഒരു മകനും തമിഴിലാണ്

അവരുടെ സംസ്സാരം. ഒരു പുഞ്ചിരി മുഖത്ത് വരുത്തി

അവരുടെയടുത്തിരുന്നു. ഞാനിരുന്നപ്പോൾ തൊട്ട് ആ

കുട്ടി എന്നെ നോക്കിക്കൊണ്ടിരിക്കുന്നു

അതെനിക്കൊരീർച്ചയുളവാക്കി... മനസ്സിലൊരായിരം

ചോദൃങ്ങളടക്കി ഞാനെൻ്റെ ഫോണിൽ പാട്ടു വച്ചു.

ആ സമയവും  ആ കുട്ടി ഞാൻ ചെയ്യുന്നതും

ശ്രദ്ധിച്ചിരിക്കുകയാണ്. ഞാനൊന്ന് നോക്കി

മുഖത്തപ്പോളും ചിരി മാത്രം. തിരിച്ച് ഞാനും ഒരു

ചിരി പാസ്സാക്കി. എന്താണിതിനു മാത്രം ചിരിക്കാൻ

ചോദൃം എന്നോടു തന്നെ ചോദിക്കുമ്പോളേക്കും

അമ്മയുടെ വക ചോദൃമെത്തി

 

 "പഠിക്കുവാണോ?".

 

"അല്ല ജോലിയാണ്".

 

"എവിടെ?" .

 

"തിരുവനന്തപുരം".

 

"എവിടാണിറങ്ങുന്നത്?". ഞാനും തിരക്കി.

 

"തിരുവല്ല".

 

അപ്പോളേക്കും മനസ്സിനൊരാധിയായി തുടങ്ങി.

ആ ഒരു സ്ത്രീ ഒപ്പമുണ്ടല്ലോ എന്ന ധൈരൃമായിരുന്നു അതുവരെ.

കാരണം ബാക്കി മുഴുവൻ പുരുഷന്മാരായിരുന്നു.

അന്നേരവും ആ കുട്ടി ഞങ്ങളുടെ സംസ്സാരം

ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഇറങ്ങേണ്ട സമയം

അടുക്കുന്തോറും ആ കുട്ടിയുടെ ചിരി മങ്ങിത്തുടങ്ങി.

കാരണമന്വേഷിക്കാൻ ഞാൻ മുതിർന്നില്ല.

തിരുവല്ല  എത്തിയപ്പോൾ അവരിറങ്ങാനൊരുങ്ങി.

ആ സമയവും ആ കുട്ടി നോക്കിക്കൊണ്ടിരിക്കയാണ്.

ഈ കുട്ടി എന്താ ഇങ്ങനെ എന്നുളള ചോദൃം മനസ്സിലലയടിച്ചുയർന്നു.

സകല ദൈവങ്ങളേയും ആ സമയം ശലൃപ്പെടുത്തിയെന്നു

വേണം പറയാൻ. ട്രെയിനിൽ നിന്നും അവരിറങ്ങി.

ആ കുട്ടി അടക്കി വച്ചിരുന്ന ജനലരിക് ഇനി എനിക്കു സ്വന്തം.

ഉള്ളിൽ ഒരുപിടി സന്തോഷം വിതറി ജനലരികിലേക്ക് നീങ്ങിയിരുന്നു.

ദാ വീണ്ടും ആ കുട്ടി ജനലരികിലേക്ക് വരുന്നു.

എന്താണിവിടെ സംഭവിക്കുന്നതറിയാതെ പകച്ചിരിക്കുമ്പോൾ

പുഞ്ചിരി തൂകിക്കൊണ്ടാകുട്ടി പറഞ്ഞു.

 

"അക്കാ.... നാൻ പോകിരേൻ.........." - ഞാൻ പോവുകയാണ്...

 

ആ പരിഭ്രമത്തിനിടയിൽ ശരി എന്നു മാത്രം പറഞ്ഞു.

അവിടെ നിന്നും ട്രെയിൻ  നീങ്ങുന്നതുവരെ കൈകൾ വീശി എന്നെ

യാത്രയാക്കി..

മനസ്സിൽ ആധി കയറിത്തുടങ്ങിയെങ്കിലും ഒന്നും പുറത്ത് കാണിക്കാതെ

ഫോണിലെ പാട്ടു തുടർന്നു. എന്നിരുന്നാലും ഭയം ഇരമ്പിക്കയറി.

അസഹനീയമായ മദ്യത്തിൻ്റെ ദുർഗന്ധം എന്നെ അസ്വസ്തയാക്കി.

കൂട്ടുകാരെ ഓരോന്നായി വിളിച്ചു തുടങ്ങി എൻ്റെ ഭാഗ്യമെന്നോണം

ആരും തന്നെ എടുത്തില്ല എന്നുവേണം പറയാൻ. അല്ലെങ്കിലും അതിരാവിലെ

വിളിച്ചാൽ ആരെടുക്കാനാണ്. പക്ഷെ ശ്രമിച്ചുകൊണ്ടിരുന്നു.

അമ്മു റിസീവ്ഡ്..... ആ സമയം അവളെൻ്റെ മുന്നിലൊരു മാലാഖയായി...

വിശന്നുവലഞ്ഞിരിക്കുന്നവൻ്റെ മുന്നിൽ ചിക്കൻ ബിരിയാണി കിട്ടിയ

സുഖം. ട്രെയിനിലാണെന്ന് മാത്രം ഞാൻ പറഞ്ഞുള്ളൂ അപ്പോളേക്കും

അവൾക്ക് കാര്യം മനസ്സിലായി അല്ലെങ്കിലും എല്ലാ ഉടായിപ്പുകളും

കണ്ടുപിടിക്കുന്നവൾ ഇതു മനസ്സിലാക്കിയതിൽ വല്യ അതിശയമൊന്നുമില്ല..

കുറച്ച്നേരം സംസ്സാരിച്ച് മനസ്സൊന്ന് ശാന്തമാക്കി. തിരക്ക് പതിയെ

വർദ്ധിച്ചുതുടങ്ങി. വെളുത്ത് മെലിഞ്ഞ് വിടർന്ന കണ്ണുകളോടുള്ള  ഒരു

പെൺകുട്ടി അടുത്ത് വന്നിരുന്നു. പ്രസന്നമായ മുഖം. ആ സമയം

എനിക്കുണ്ടായ സന്തോഷത്തിനതിരില്ല.. ദൈവമുണ്ടെന്ന് തോന്നിയ നിമിഷം.

മുഖത്ത് ചിരി വിടർന്നു. സംസ്സാരിക്കില്ല എന്നറിഞ്ഞപ്പോൾ

ദൈവത്തിനോടമർഷം തോന്നി. അല്ലെങ്കിലും ചിലകാര്യങ്ങളിൽ ആള്

ക്രൂരൻ തന്നെ. ആംഗ്യഭാഷ അതെനിക്കൊട്ട് വശവുമില്ല. ഭൂമി പിളർന്ന്

താഴേക്ക് പോയിരുന്നെങ്കിലെന്ന് ചിന്തിച്ച നിമിഷം ആ കുട്ടിയുടെ ചിരി

ചെറിയ ആശ്വാസമൊന്നുമല്ല നൽകിയത്.ഒരു പുഞ്ചിരികൊണ്ട് മനസ്സിലിടം

പിടിക്കാൻമനസ്സിനെ ശാന്തമാക്കാൻ കഴിയുമെന്ന് പഠിപ്പിച്ച രണ്ട്

കഥാപാത്രങ്ങൾ....

നിങ്ങൾ ആരാണെന്നെനിക്കറിയില്ല...

ആ ഒരു നിമിഷം... എന്നോട് കാണിച്ച അടുപ്പം..

അക്കാ എന്ന് വിളിച്ച് ഞാനാരെന്നുപോലുമറിയാതെ യാത്രയാക്കിയ സമയം...

മറക്കില്ലൊരിക്കലും...

ഞാനാരെന്ന തിരിച്ചറിവ് നൽകിയ നിനക്ക്...

ആ മനസ്സിന് ഒരായിരം നന്ദി.

ആരെയും മുൻവിധിയോടെ കാണാൻ പാടില്ലെന്ന തിരിച്ചറിവ് നൽകിയതിന്..

 

ഓരോ യാത്രയും ഓരോരോ അനുഭവങ്ങളും തിരിച്ചറിവുകളാണ്..

നമ്മളാരെന്നും എന്താണെന്നുമറിയിക്കുന്ന വലിയ തിരിച്ചറിവ്...

ചിരിക്കുക ആവുന്നിടത്തോളം.നമ്മുടെ ഒരു പുഞ്ചിരി ചിലപ്പോൾ

നമ്മുക്കൊപ്പമുള്ളവർക്കൊരാശ്വാസമാകാം...

 

ജീവിതമാകുന്ന കഥയിലേക്ക് ഇതുപോലിനിയും കഥാപാത്രങ്ങൾ

വന്നുചേരും കാത്തിരിക്കുന്നു.

Srishti-2022   >>  Short Story - Malayalam   >>  ദേവദാസി

ANJANA CS

Infosys

ദേവദാസി

രാവിലെ മുതൽ കോളേജിൽ എല്ലാവരും ഓടിനടക്കുകയാണ്. കോളേജ് ആനുവൽഡേ നടത്തുന്നത് യൂണിയൻ ഭാരവാഹികളാണ്. കാര്യപരിപാടികൾ കോർഡിനേറ്റ് ചെയ്യുന്നതും ചീഫ് ഗസ്റ്റിനെ കൊണ്ടുവരുന്നതുമുൾപ്പടെയെല്ലാം അവർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എന്നിട്ടും അധ്യാപകരെന്തിനാ ഇങ്ങനെ ഓടിനടക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചില മനുഷ്യന്മാർക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ് ഇമ്മാതിരി ചില തരം താണ സ്വഭാവം - ഞാൻ ഏതാണ്ട് വലിയ തിരക്കുള്ളവനാണേ എന്ന് ബോധ്യപ്പെടുത്താനൊരു പരക്കം പാച്ചിൽ. ഒന്നുമില്ലെങ്കിലും അഞ്ചുമിനുട്ടിൽ അൻപതുപ്രാവശ്യം ഫോണെടുത്തു കുത്തിനോക്കും. വെറുതെ ജാട, ഒരു മനുഷ്യജീവിയും ഫോണിലേക്കു തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല എന്നത്  പരമസത്യം. ഇന്നത്തെ കോളേജ് പിള്ളേർ ഇവരെ 'ഷോ... ഷോ.. ' എന്നുവിളിച്ചു കളിയാക്കാൻ തുടങ്ങീട്ടുണ്ട്

നടന്നുനടന്ന്കെമിസ്ട്രി വിഭാഗത്തിന്റെ അടുത്തെത്തിയപ്പോഴാണ് എതിരെ വരുന്ന സോഡാകുപ്പി കണ്ണട വെച്ച പ്രൊഫസറെ കണ്ടത്. ചെറിയ മുഖത്തെ വലിയ കണ്ണട എന്റെ ഉള്ളിലൊരു ചിരി ജനിപ്പിക്കാതിരുന്നില്ല. ഇന്നലെ വന്നു ജോയിൻ ചെയ്തതേയുള്ളു, അതുകൊണ്ട് അധികം പ്രൊഫസർമാരെ ആരെയും പരിചയപ്പെടാൻ പറ്റിയിട്ടില്ല. പുള്ളി റിട്ടയേർഡ് ആകാറായിട്ടുണ്ടെന്നു തൂവെള്ള തലമുടിയും നരകയറിയ മീശയും വിളിച്ചോതി. അടുത്തെത്തിയപ്പോൾ ഒരു 'ഗുഡ്മോർണിംഗ്' പറഞ്ഞു അഭിവാദ്യം ചെയ്യാൻ മറന്നില്ല.

"പുതിയ ട്രാൻസ്ഫർ ആണല്ലോ?"

"അതെ സർ, പേര് ഇമ്മാനുവൽ. മലയാളം ആണ്."

"ഓക്കേ, ഞാൻ രാമകൃഷ്ണൻ. കെമിസ്ട്രി ഹെഡ് ആണ്. ഇമ്മാനുവൽ എത്ര വർഷമായി സർവ്വീസിൽ?"

"സർക്കാരിൽ കിട്ടിയിട്ടപ്പോൾ പന്ത്രണ്ട് വർഷമാകുന്നു. അതിനുമുൻപ് ഗസ്റ്റ് ആയി പഠിപ്പിച്ചിരുന്നു." 

"ആഹാ അപ്പോ കുറെ വർഷമായല്ലോ" എന്നും പറഞ്ഞു അദ്ദേഹം അഭിനന്ദനസൂചകമായ ഒരു പുഞ്ചിരി സമ്മാനിച്ചു.

"ശരി ഇമ്മാനുവൽ നമുക്ക് പിന്നെ കാണാം. പ്രോഗ്രാം തുടങ്ങും മുൻപ് കുറച്ച് അത്യാവശ്യകാര്യങ്ങൾ ചെയ്യാനുണ്ട്."

"ഓക്കേ സർ, കാണാം"

പുതിയ ക്യാമ്പസ് അയാൾക്ക് നന്നായി ഇഷ്ടപ്പെട്ടു. ഓടുപാകിയ കെട്ടിടങ്ങൾ, തണൽവിരിച്ച ക്യാമ്പസ് ഇടവഴികൾ, സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കാലം മായ്ക്കാത്ത മുദ്രകൾ നിറഞ്ഞ ശരീരവുമായി കുറേ മുതുമുത്തച്ഛൻ വൃക്ഷങ്ങൾ. ഇനി തിരികെയെത്താനാവില്ലെന്ന സത്യമുൾകൊണ്ട് പറന്നകന്ന പക്ഷികൾ കോറിയിട്ടൊരു മുദ്രകൾ. സ്നേഹത്തിൻ കണ്ണൂനീരിൽ ചാലിച്ചെടുത്ത തൂലികത്തുമ്പുകളാകാം ഓരോ മുത്തച്ഛൻമരങ്ങളെയും മുത്തമിട്ടത്. എല്ലാം കൊണ്ടും ഗൃഹാതുരത്വമുണർത്തുന്ന ഒത്ത ഒരു സർക്കാർ കോളേജ്. പക്ഷേ ഇവിടുത്തെ എല്ലാ അധ്യാപകരെയും പരിചയപ്പെട്ട് വരുമ്പോഴേക്കും ഒരു വഴിയാകുമായിരിക്കും താൻ. കോളേജിന്റെ പ്രധാന കവാടത്തിൽ നിന്നും ഓഡിറ്റോറിയത്തിലേക്കുള്ള വഴിയിൽ ചീഫ് ഗസ്റ്റിനു സ്വാഗതം പറഞ്ഞുകൊണ്ടുള്ള വലിയ ബാനർ. ഏതോ വനിതാ .പി.എസ്. മുഖം എവിടെയോ കണ്ടിട്ടുള്ളത് പോലെ. ബാനർ കുറച്ചു ദൂരെ ആയതിനാൽ വ്യക്തമായതും ഇല്ല. പോലീസുകാരിയല്ലേ, വല്ല പത്രത്താളിലോ ചാനലിലോ ആയിരിക്കും

അധ്യാപകർക്കായി ഒഴിച്ചിട്ട കസേരകളിൽ രണ്ടാം വരിയിൽത്തന്നെ സ്ഥാനം പിടിച്ചു. കുട്ടികൾ ഒക്കെ കുറവാണു. ഉദ്ഘാടനവും  പ്രസംഗവും ഒക്കെ കഴിഞ്ഞാൽ കുട്ടികളുടെ പരിപാടികൾ ആണ്. അവരുടെ കലാപരിപാടികൾ തുടങ്ങുമ്പോൾ ഹാൾ നിറഞ്ഞുകവിയുമായിരിക്കും. ഇതൊക്കെയാണല്ലോ എല്ലാ കോളേജിലും സാധാരണയായി നടക്കുന്നത്.

അധികം താമസിയാതെ ചീഫ് ഗസ്റ്റിനെ ആനയിച്ചോണ്ട് പ്രിൻസിപ്പാളും മറ്റു അധ്യാപകരും യൂണിയൻ ഭാരവാഹികളും അടങ്ങുന്ന ഒരു സംഘം സദസ്സിന്റെ നടുവിലൂടെ നടന്നുവന്നു സ്റ്റേജിലേക്ക് കയറി. പോലീസ് വേഷത്തിലുള്ള ഉദ്യോഗസ്ഥയെ നോക്കിയതും വീണ്ടും കണ്ടുമറന്നത് പോലെയൊരു സ്പാർക്ക്. ഉവ്വ്, ഇവരെ തനിക്കറിയാം.. പക്ഷേ.. എങ്ങനെ.. എവിടെ?!

പെട്ടന്നയാൾ സ്റ്റേജിന്റെ പിൻകർട്ടനോട് ചേർത്തുകെട്ടിയിരുന്ന ബാനറിൽ ശ്രദ്ധിച്ചു - താമര .പി.എസ്.!!

താമര ??

മനസ്സിനുള്ളിലൂടെ കാലചക്രം പിന്നിലേക്കൊരു മലക്കം മറച്ചിൽ.. അതും ശരവേഗത്തിൽ. കർത്താവേ താമരയോ? അവളാണോ ഇവൾ? പത്തോ പതിനാലോ കൊല്ലങ്ങൾക്കുമുൻപ് താൻ കണ്ട താമരമുഖവും ഇപ്പോൾ മുന്നിലിരിക്കുന്ന താമരമുഖവും ഇമ്മാനുവൽ നിമിഷങ്ങൾകൊണ്ട് താരതമ്യം ചെയ്തു. അതെ, അതേ കണ്ണുകൾ, അതേ മൂക്ക്, മുഖം നന്നായി മാറിയിട്ടുണ്ട്. തടി വെച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ തിരിച്ചറിയില്ല. അയാളുടെ നെഞ്ചിടിപ്പിന്റെ താളക്രമം തലച്ചോറിൽ വ്യക്തമായി മുഴങ്ങാൻ തുടങ്ങി. അവളെങ്ങാനും തന്നെ കണ്ടാൽ... ഇരിപ്പിടത്തിൽ നിന്നും ആരും കാണാതെ ഇറങ്ങിയോടാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് അയാളൊരു കുറുക്കന്റെ കള്ളത്തരത്തോടെ പരതി. തലയുയർത്താൻ വയ്യ. എങ്ങാനും അവളുടെ കണ്ണിൽപെട്ടാൽ? ഈശോയെ.. ഓർക്കാൻകൂടി ത്രാണിയില്ല. ഇത്രയും ആൾക്കാരുടെ മുന്നിൽവെച്ചു അവൾ നാറ്റിക്കും.. തീർച്ച! മാത്രമല്ല അവളിന്നൊരു .പി.എസ് ഉദ്യോഗസ്ഥയാണ്. അഴിയെണ്ണിക്കണമെങ്കിൽ അതും എളുപ്പം. ഉദ്ഘാടനചടങ്ങിനായി അവളെ ക്ഷണിക്കുന്നത് കേട്ടതും 'ഒന്ന് വാഷ്റൂമിൽ പോയിവരാം' എന്ന് അടുത്തിരുന്ന അധ്യാപകനോട് പറഞ്ഞ് അയാൾ സദസ്സിന്റെ പിൻവാതിലിലേക്ക് തലകുമ്പിട്ട് നടന്നു. രക്ഷപെട്ടു എന്ന ആശ്വാസത്തിൽ തൊട്ടടുത്ത ക്ലാസ്സ്മുറിയിൽ ക്ഷീണിതനായി അയാൾ തളർന്നിരുന്നു. ചുവടു പിഴച്ച നിമിഷങ്ങൾ അയാൾക്ക് മുന്നിൽ നിന്ന് പേക്കോലമാടി.

 

പുതിയ അധ്യയനവർഷത്തിൽ ഫസ്റ്റ് ഇയർ ബാച്ചിന്റെ ആദ്യ കോളേജ് ദിവസം. മലയോര കോളേജിൽ ആകെ കുറച്ചു ഡിപ്പാർട്മെന്റ്സ് ഉണ്ടായിരുന്നുള്ളു. ടീച്ചേർസ് എല്ലാം പട്ടണത്തിൽ ചേക്കേറാൻ കൊതിക്കുന്നതുകൊണ്ട് ഗസ്റ്റ് ലെക്ചർ പോസ്റ്റുകൾ ധാരാളമായി വരാറുണ്ട്. ഹിസ്റ്ററി ബാച്ചിന്റെ ആദ്യക്ലാസ്സിൽ കയറാനുള്ള നറുക്ക് ഗസ്റ്റ് ലെക്ചർ ആയിട്ടുകൂടി തനിക്കു വീണുകിട്ടിയപ്പോൾ കൈയിൽ കിട്ടിയ ഒരു പുസ്തകവുമെടുത്തു നേരെ വിട്ടു, കുറച്ചു സ്റ്റൈലിൽ തന്നെ. ആദ്യദിവസം, ആദ്യക്ലാസ്സ്... പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കലാകാലങ്ങളായുള്ള ക്ളീഷേ ആചാരം വെച്ചുനോക്കുമ്പോൾ പരിചയപ്പെടൽ തന്നെ ആകെയുള്ള കലാപരിപാടി.

ക്ലാസ്സിൽ ഒരറ്റത്തുനിന്നും ഓരോരുത്തരായി എഴുന്നേറ്റുനിന്ന് സ്വയം പരിചയപ്പെടുത്തൽ ആരംഭിച്ചു. അങ്ങനെ അവളുടെ ഊഴവുമെത്തി - ' എന്റെ പേര് താമര... അമ്മ പങ്കജം' ഇത്രയും പറഞ്ഞു അവൾ നിർത്തി. 'അച്ഛൻ? പേരെന്റ്സ് എന്തു ചെയ്യുന്നു?' അവൾ ബാക്കി പറയുന്നില്ല എന്ന് കണ്ടപ്പോൾ എല്ലാവർക്കും വേണ്ടി താൻ ചോദിച്ചു. അവൾ ഒന്നുകൂടി എന്റെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം ഞാൻ അങ്കലാപ്പിലായി. എന്തെങ്കിലും പ്രശ്നമുണ്ടോ ചോദിച്ചതിൽ? 'ഞാനൊരു ദേവദാസിയാണ് സർ' അവൾ ഉറക്കെത്തന്നെ മറുപടി പറഞ്ഞു. എന്റെ തലയിൽക്കൂടി ഒരു മിന്നൽ പാഞ്ഞുവോ? ഞാൻ കണ്ണുമിഴിച്ചു കുട്ടിയെത്തന്നെ നോക്കി. കുട്ടികൾ കുറേപേർ ഒന്നും മനസിലാകാതെ സംശയരൂപത്തിൽ അവളെ നോക്കുന്നു. അറിയാവുന്നവർ അടുത്തിരിക്കുന്നവരുടെ കാതിൽ കുശുകുശുക്കുന്നു. ചിലരുടെ മുഖത്ത് അർത്ഥം വെച്ച ചിരി വിരിയുന്നു. ഞാൻ മാത്രം നടുങ്ങിയ അവസ്ഥയിൽ വിളറിവെളുത്തു മുഖത്ത് ഒരു വളിച്ച ചിരി വരുത്തി നിന്നു. പക്ഷേ അത് പറഞ്ഞപ്പോൾ അവളുടെ ശിരസ്സ് താഴ്ന്നിരുന്നില്ല, ശബ്ദമിടറിയിരുന്നില്ല, ഇമ വെട്ടിയിരുന്നില്ല.. അന്തസ്സോടെ തന്നെയാണോ അവളത് പറഞ്ഞത്? അതോ പറഞ്ഞതിന്റെ പൊരുൾ ഉൾക്കൊള്ളാനുള്ള ബുദ്ധിവളർച്ച എത്തീട്ടില്ല എന്നാണോ? ഇനിയൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ലാത്തതുകൊണ്ട് ഞാൻ അടുത്തയാളിലേക്ക് തിരിഞ്ഞു. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഒറ്റവാക്കിൽ കഴിഞ്ഞല്ലോ.

ഇൻറ്റർവൽ ആയപ്പോൾ ഇടനാഴിയിൽ അവൾക്കായി കാത്തിരുന്നുഎന്തോ കുട്ടിയോട് സംസാരിക്കണമെന്നോ ഉപദേശിക്കണമെന്നോ ഒക്കെ ഒരു തോന്നൽ. അതിനിടയിൽ ഓഫീസിൽനിന്നും അവളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയിരുന്നു. ഏതൊക്കെയോ സാമൂഹ്യപ്രവർത്തകരുടെ സംരംഭങ്ങളാണത്രെ ദേവദാസി വിഭാഗത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി അവരെ വിദ്യാഭാസസ്ഥാപനങ്ങളിൽ എത്തിക്കുന്നത്. താമര ആണെകിൽ നല്ല മാർക്ക് റിപ്പോർട്ടുമായാണ് അഡ്മിഷനെത്തിയത്.

'ദേവദാസി ആണെന്നു താമര ഇങ്ങനെ പബ്ലിക് ആയി പറഞ്ഞുനടക്കരുത്.' ഒരു ഉപദേശമോ താക്കീതോ പോലെയാണ് താനത് പറഞ്ഞത്.

'അതെന്താ?' അവളുടെ മുഖത്തു ഒരു പുച്ഛം വിരിഞ്ഞു

''അതൊക്കെ പഴയ അനാചാരങ്ങൾ അല്ലേ..'' ഞാൻ വാക്കുകൾക്കായി പരതി.

''ആചാരങ്ങൾ കാലഹരണപ്പെടുമ്പോൾ അല്ലേ സർ അനാചാരങ്ങളായി മാറുന്നത്. ഞാൻ ഒരു ബാക്കിപത്രമാണ്.. അത് ആചാരത്തിന്റെയോ അനാചാരത്തിന്റെയോ എന്നെനിക്കറിയില്ല."

"ഇതൊന്നും നമ്മുടെ തെറ്റല്ലാലോ താമര"

''സാറിന് ദൈവത്തിൽ വിശ്വാസമുണ്ടോ?"

"ഉണ്ട്. ഞാനൊരു ക്രിസ്ത്യാനിയാണ്"

"ജാതി ഞാൻ ചോദിച്ചില്ല സർ." ഞാൻ അറിയാതെ ഒന്ന് ചൂളിപ്പോയി. ദേവദാസി എന്ന വാക്കിന്റെ പൊരുളറിയാതെ ക്ലാസ്സിൽ വിളിച്ചുകൂവിയ ഒരു പൊട്ടിപ്പെണ്ണല്ല തന്റെ മുന്നിലുള്ളതെന്നു തലച്ചോറ് പതിയെ മന്ത്രിച്ചു.

''ഞാൻ ദേവദാസിയായി പിറന്നത് എന്റെ തെറ്റല്ലെന്ന് നന്നായി അറിയാം. ഞാനും ഒരു ഈശ്വരവിശ്വാസിയാണ്. അതുകൊണ്ട് തന്നെ ഇതു ദൈവത്തിന്റെ തെറ്റാണ്. അങ്ങേരോട് പോയി പറ ആദ്യം തെറ്റുതിരുത്താൻ. അല്ലെങ്കിൽ ഇനി ചെയ്യാതിരിക്കാൻ. അതിനുശേഷം നമുക്കാലോചിക്കാം.'' അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി. അവളുടെ മുഖത്ത് ചിരി ആണെങ്കിലും എന്റെ തലയിൽ മൊത്തത്തിൽ ഒരു പ്രകമ്പനം ആയിരുന്നു. ഇത്തിരിയില്ലാത്ത ഒരു പെണ്ണിന്റെ വായിൽ നിന്നും വന്ന ഡയലോഗുകൾ തന്നെ ആണോ ഇത്. അവളെ ഉപദേശിക്കാൻ വന്ന ഞാനാര്! എന്നാലും ഞാൻ വിടാൻ കൂട്ടാക്കിയില്ല. "കുട്ടി പറഞ്ഞതെല്ലാം ഞാൻ സമ്മതിച്ചു. പക്ഷേ ഇങ്ങനെ ദേവദാസിയാണ് എന്ന് വിളിച്ചുപറഞ്ഞിട്ടെന്താ ഗുണം. അതൊരുതരത്തിൽ സ്വയം അവഹേളിക്കലല്ലേ?" തിരിഞ്ഞുനടക്കാൻ തുടങ്ങിയ അവൾ ഒരു നിമിഷം നിന്നു. എന്റെ കണ്ണുകളിലേക്ക് തുറിച്ചുനോക്കികൊണ്ട് അടുത്തേക്കു വന്നു.

''ഞാൻ ദേവദാസിയല്ല എന്ന് പറയണ നിമിഷം ഞാനൊരു വേശ്യയുടെ മകളാണെന്ന് പറയേണ്ടി വരും. ഇല്ലെങ്കിൽ എല്ലാരും കൂടി അങ്ങനെ ഒരഡ്രസ് എനിക്ക് ചാർത്തി തരും. അതിലും ഭേദം ഇതല്ലേ സർ." ഇമവെട്ടാതെ എന്നെ നോക്കികൊണ്ട് പറഞ്ഞ വാക്കുകൾ ഒരു തീച്ചൂളയായിരുന്നു. ധിക്കാരമോ ധാർഷ്ട്യമോ എന്താണ് മുഖത്തുണ്ടായിരുന്നത്? വാക്കുകളിലുണ്ടായിരുന്നത് കഠിനതയായിരുന്നു, വെറുപ്പായിരുന്നു - ദൈവത്തിനോട്, സമൂഹത്തിനോട്, ഇത്തരം തരംതാണ വ്യവസ്ഥിതികളോട്.

" ആം സോറി" ഞാനറിയാതെ തന്നെ വാക്കുകൾ നാവിൽനിന്നും ഉതിർന്നുവീണു.

അവളുടെ വാക്കുകളുടെ, ചിന്തകളുടെ ധൈര്യമോ ആത്മവിശ്വാസമോ ആയിരിക്കാം തന്നെ അവളിലേക്കടുപ്പിച്ചത്. യാഥാസ്ഥിതികളോടും സാമൂഹിക അലിഖിത കല്പനകളോടും അവൾക്ക് വെറുപ്പായിരുന്നു. അവയ്ക്കൊന്നും തെല്ലുവില താമര കൽപിച്ചിരുന്നില്ല. സാമൂഹിക അടിച്ചേൽപ്പിക്കലുകളിൽ വീർപ്പുമുട്ടി ജീവിക്കുന്നവരോടവൾക്ക് തെല്ലും സഹതാപമില്ലായിരുന്നു. ഒന്നുകിൽ കെട്ടുപാട് പൊട്ടിച്ചു പുറത്തുവരിക, അല്ലെങ്കിൽ വ്യക്തിത്വം പണയം വെച്ച് ജീവിക്കുന്നതിന് പകരം ആത്മഹത്യ ചെയ്യുക. അവരെന്തുകൊണ്ട് ഇതിലൊന്ന് തിരഞ്ഞെടുക്കില്ലെന്ന് അവൾ പലയാവർത്തി ചോദിച്ചിട്ടുണ്ട്. നിശബ്ദരായി ഇതൊക്കെ സഹിച്ചു ജീവിക്കുന്നവരുടെ നിവൃത്തികേടോ ത്യാഗമോ പറഞ്ഞാൽ അവളുടെ തലയിൽ കേറില്ല എന്നറിയാവുന്നത് കൊണ്ട് പലപ്പോഴും മൗനമവലംബിക്കുക എന്നത് തനിക്കൊരു ശീലമായിരുന്നു

ഇത്തരം തുറന്ന സംഭാഷണങ്ങൾ ആയിരുന്നു ഉപദേശിക്കാൻ പോയ അധ്യാപകനിൽ നിന്നും എന്തും പറയാൻ പറ്റുന്ന ഒരു കൂട്ടുകാരനിലേക്ക് ഞങ്ങളുടെ ബന്ധത്തെ വളർത്തിയത്. അതിനിടയിലെപ്പോഴോ നിലപാടുകൾക്കപ്പുറം ശരീരത്തിന്റെ അഴകളവുകളിലേക്കും അകാരവടിവിന്റെ കൃത്യതയിലേക്കും തന്റെ കണ്ണുകളുടക്കി നിന്നു. പിന്നീടവൾ പറഞ്ഞ ചിന്തകളുടെ ദൃഢതയോ വാക്കുകളുടെ ലക്ഷ്യബോധമോ തന്റെ ചെവിയിൽ പതിഞ്ഞില്ല. സംസാരിക്കുമ്പോൾ കണ്ണിൽ വിരിഞ്ഞുനിൽക്കുന്ന പ്രകാശം മാത്രം കണ്ടു, അതിലെ പ്രണയവും ആത്മാർത്ഥതയും മാത്രം വായിച്ചു. പിന്നീടങ്ങോട്ടുള്ള ദിനങ്ങളിൽ  തലച്ചോറിനും നാഡികൾക്കും ഹൃദയത്തിനുമുള്ള ചിന്ത ഒന്നുതന്നെയായി, ഒരേ ആവശ്യമായി. ഒടുവിലൊരുനാൾ കാമാവേശനായ തനിക്ക് പച്ചക്കൊടി വീശുമ്പോൾ അവളുടെ മനസ്സ് നിറയെ പ്രണയമായിരുന്നു. മിന്നുകെട്ടിക്കൊള്ളാമെന്ന വാക്കിന്റെ വിശ്വാസം. അതിലുമുപരി ആദ്യമായി അവളോട് ആത്മാർത്ഥത കാണിച്ച അവളെ ചേർത്തുനിർത്തുന്ന പുരുഷനോടുള്ള വിധേയത്വം. സ്വപ്നങ്ങളെല്ലാം പങ്കുവെയ്ക്കാൻ കിട്ടിയ കാമുകനോടുള്ള ഊഷ്മള സ്നേഹം.

അവസാനം ഞാൻ തന്നെ സ്വഭാവദൂഷ്യം കണ്ടെത്തി പ്രിൻസിപ്പാളിനെകൊണ്ട് ടി.സി എഴുതിപ്പിച്ചു. നാടകങ്ങൾ പലതു കളിച്ചു. അവൾക്കായി ചോദിക്കാൻ ആരുമില്ലാന്നുള്ള ധൈര്യം. അവളുടെ മുന്നിൽ പ്രണയാതുരനായ ഉത്തരവാദിത്വയുക്തനായ കാമുകനായി ഞാൻ തന്നെ കണ്ണൂർ ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കി. കടപ്പാടും കടമയുള്ളവനുമായി ഇത്രയും ദൂരം യാത്ര ചെയ്ത് അവളെ കോളേജിൽ കൊണ്ടുവിട്ടു അഡ്മിഷൻ എടുത്തപ്പോൾ, പോകുന്ന വഴി ഒരു ഹോട്ടൽമുറിയെടുത്തു അൽപനേരം ആനന്ദകരമായി വിശ്രമിക്കാനും മറന്നില്ല. അവളന്ന് വിശ്രമിച്ചത് നന്ദികൊണ്ടോ? പ്രണയം കൊണ്ടോ? വിരഹത്തിൻ മുന്നോടിയായുള്ള സ്നേഹവായ്പ്  കാരണമോ? 'പോയി വരാം' എന്ന് പറഞ്ഞു പിരിഞ്ഞപ്പോൾ ഇനി ഒരിക്കലും വരില്ലെന്ന് അവൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

പിറ്റേന്ന് കോളേജ് കാൻറ്റീനിൽ ഒറ്റയ്ക്ക് ചായകുടിച്ചിരിക്കുമ്പോൾ തോമസ് സർ വന്ന് അടുത്തിരുന്നു. "ആവശ്യം കഴിഞ്ഞപ്പോൾ നാടുകടത്തി അല്ലേ?" മുഖവുരയില്ലാതെയുള്ള ചോദ്യം. കണ്ണും മിഴിച്ചു മഞ്ഞളിച്ച മുഖവുമായിരിക്കുന്ന തന്നെ നോക്കി അയാൾ കണ്ണിറുക്കി കാണിച്ചു

"പേടിക്കണ്ട, ഞാനിവിടെ വേറെയാരോടും പറഞ്ഞിട്ടില്ല".

അന്ധാളിച്ചുപോയ എന്റെ കണ്ണിലെ പിടപ്പ് പതിയെ മാറിവന്നു.

"വേറെ വഴിയില്ല സാറേ. ഇതൊക്കെ പൂച്ചകളുടെ ജന്മമാണ്. ചാക്കിൽകെട്ടി ദൂരെക്കൊണ്ടോയി കളഞ്ഞാലും മണത്തു മണത്തു വരും. നമുക്ക് ഭാര്യയും കുടുംബവുമൊക്കെയുള്ളതല്ലേ.. ഇതിനെയൊക്കെ ഇപ്പോ ഒഴിവാക്കിയില്ലെങ്കിൽ വലിയ തലവേദനയാകും" അന്ന് നിസ്സാരമായി പറഞ്ഞു തള്ളിയ വാചകങ്ങൾ. ഒട്ടും വിലകൽപിക്കാതെ ഉപേക്ഷിച്ച ഒരു ജീവിതം.

' ഗുരു ശിക്ഷ്യൻ എന്നതിനൊക്കെ ചില അർത്ഥങ്ങൾ ഉണ്ട് സാറേ. നമ്മളതൊക്കെ സൗകര്യപൂർവ്വം അങ്ങു മറക്കുന്നതാ...! ' തോമസ് സർ എഴുന്നേറ്റുപോയപ്പോൾ ആത്മഗതം പറഞ്ഞു. സൗകര്യപൂർവ്വം ഞാൻ മറന്ന വാക്കുകൾ.

'വ്യക്തിത്വം ചവിട്ടിമെതിക്കപെട്ടാൽ പിന്നെ ജീവിതത്തിനു എന്ത് അർത്ഥമാണുള്ളത്' മൈക്കിലൂടെ മുഴങ്ങിക്കേട്ട അവളുടെ പ്രസംഗശകലങ്ങൾ അയാൾക്ക് സ്ഥലകാലബോധം വീണ്ടെടുത്ത് നൽകി. കുട്ടികളോടുള്ള ഉപദേശങ്ങൾ ആയിരിക്കും. എല്ലാ ചീഫ് ഗസ്റ്റുമാർക്കും കുറഞ്ഞത് ഒരു പത്തുമിനിറ്റ് പ്രസംഗം എന്നുപറയുന്നത് ഒഴിവാക്കാൻ വയ്യാത്ത കാര്യമാണല്ലോ. ഇതിപ്പോ കോളേജ് വിദ്യാർത്ഥികൾ, പോരാത്തതിന് അവൾ പോലീസും. കത്തിക്കയറുമായിരിക്കും.

'കലാലയജീവിതത്തിനേക്കാൾ ഒരു സുവർണകാലം നിങ്ങളുടെ ജീവിതത്തിലുണ്ടാകും എന്ന പ്രതീക്ഷ വെറും മിഥ്യാധാരണ മാത്രമാണ്. അതുകൊണ്ട് തന്നെ ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുക, മറ്റുള്ളവരെ സഹായിക്കുക, നല്ല വ്യക്തികളാവുക. നിങ്ങളിലെ വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടം കൂടിയാണിതെന്ന് ഓർക്കുക. ഒരാൾക്കും അടിയറവ് വയ്ക്കേണ്ടി വരാത്ത ഒരു വ്യക്തിത്വത്തിന് ഉടമകളാവാൻ പ്രതിജ്ഞ ചെയ്യുക. നിങ്ങളുടെ ചിന്താശക്തിയെ ആരും വിലയ്ക്ക് വാങ്ങാതിരിക്കട്ടെ, അതിനി മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സ്നേഹത്തിന്റെയോ പേരിലായാൽ കൂടി. അങ്ങനെ സംഭവിച്ചാൽ പിന്നെ നീ എന്ന വ്യക്തി ഇല്ല പകരമുള്ളത് അടിമ എന്ന പദം മാത്രമായിരിക്കും. മനസ്സും ബുദ്ധിയും മറ്റൊരാൾക്കു മുന്നിൽ അടിയറവ് വയ്ക്കുക എന്ന ദാരുണാവസ്ഥ ഒന്നാലോചിച്ചു നോക്കിയെ. ഇതൊക്കെ ഞാൻ വെറുതെ പറയുന്നതല്ല. എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പരാജയം സ്ത്രീത്വം ചൂഷണം ചെയ്യപ്പെട്ടതായിരുന്നു. സ്ത്രീത്വം എന്ന് ഞാൻ ഉദ്ദേശിച്ചത് സ്ത്രീ എന്ന നിലയിലുള്ള എന്റെ വ്യക്തിത്വം.'

ഇമ്മാനുവലിന്റെ ഉള്ളൊന്നു കാളി. ഈശോയെ ഇവൾ എന്തൊക്കെയാണീ വിളിച്ചു പറയാൻ പോകുന്നത്. പിടിക്കപ്പെടാൻ പോകുന്ന കുറ്റവാളിയുടെ പരാക്രമണം കണ്ണുകളിലുണ്ടായിരുന്നു.

'ഒരു വ്യക്തി എന്ന നിലയിൽ ഒരിക്കൽ പരാജയപ്പെട്ടാൽ, ചൂഷണത്തിനിരയായാൽ അവിടെ നിന്നും കരകയറാനുള്ള പ്രയത്നത്തെ കഠിനാധ്വാനം എന്ന വാക്കിലൊതുക്കാൻ കഴിയില്ല. ഞാൻ കടന്നുവന്നതും അങ്ങനെയൊരവസ്ഥയിലൂടെയാണ്. അതൊരുതരം ഉയർത്തെഴുന്നേൽപ്പാണ്, പ്രതികാരദാഹമാണ്.'

ഇമ്മാനുവലിന്റെ ശരീരം പതിയെ വിറകൊള്ളാൻ തുടങ്ങി. ഇരുന്നിടത്തു നിന്നും അനങ്ങാൻ പറ്റുന്നില്ല. എങ്ങോട്ടേലും ഓടി രക്ഷപ്പെടാൻ അയാളുടെ മനസ്സ് വെമ്പൽകൊണ്ടു. കർത്താവേ ഇപ്പോഴും ഇത്രയും വലിയ പക ഉള്ളിലെരിയുന്നുണ്ടായോ?

'നിങ്ങളോട് ഏറ്റവും വലിയ തെറ്റുചെയ്തവന്റെ കണ്ണിലേക്കു പരുഷമായി ക്രുദ്ധമായി നോക്കികൊണ്ട് ഒരു പുഞ്ചിരി സമ്മാനിക്കാൻ നിങ്ങൾക്കായാൽ ഞാൻ പറയും നിങ്ങളാണ് ഏറ്റവും വലിയ ജീവിതവിജയി എന്ന്. അതിലും ഭീകരമായി നൈമിഷികമായി ഒരു ശത്രുവിനെ ഭയപ്പെടുത്താൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.' അത് പറഞ്ഞു അവൾ ചിരിക്കുന്നു. ചിരിക്ക് മാത്രം ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

'അതിനാൽ ശിരസ്സുയർത്തി നടക്കാൻ പറ്റുന്ന വ്യക്തിത്വവും ചിന്താശക്തിയുമായി വിദ്യാലയത്തിലെ ഓരോ വിദ്യാര്ത്ഥി വിദ്യാർത്ഥിനിയും സമൂഹത്തിലേക്ക് എത്തിപ്പെടട്ടെയെന്ന് ഹൃദയത്തിൽ തട്ടി ആശംസിക്കുന്നു. നന്ദി.'

അവളുടെ വാക്കുകൾ കഴിഞ്ഞിരിക്കുന്നു. ഇല്ല, തന്റെ പേര് പറഞ്ഞില്ല. കർത്താവേ സ്തോത്രം. നീയെത്ര നല്ലവൻ. നന്ദിപ്രസംഗവും കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ അവളെ ആതിഥേയ മര്യാദയനുസരിച്ചു ഭക്ഷണഹാളിലേക്ക് കൂട്ടികൊണ്ടുപോകും. എന്തായാലും വഴി വരില്ല. സ്റ്റേജിന്റെ സൈഡിൽ ഉള്ള വഴിയേ പോകുന്നതാണ് എളുപ്പം. ഇപ്പോൾ കുട്ടികളെല്ലാരും കൂടി ചാടിയിറങ്ങി വരുമല്ലോ. ഇവിടെ ഒറ്റക്കിരിക്കുന്നത് വെറുതെ അവരുടെ കണ്ണിൽപ്പെട്ടിട്ടു അടുത്ത ചോദ്യം കേൾക്കാൻ വയ്യ. അയാൾ തിരക്കിട്ട് ഫോണെടുത്തു ചുമ്മാ തോണ്ടാൻ തുടങ്ങി. ഫോൺ ചെയ്യുകയായിരുന്നു എന്ന് കാണുന്നവർ കരുതിക്കോട്ടെ. കുറച്ചു നേരം കുട്ടികളുടെ ഭാഷയിൽ 'ഷോ' കാണിക്കൽ അത്ര തന്നെ. എങ്ങനെയെങ്കിലും സ്റ്റാഫ്റൂമിലെത്താൻ അയാളുടെ കാലുകൾ ധൃതി കൂട്ടി. അവിടെയെന്തായാലും അവൾ വരാൻ യാതൊരു സാദ്ധ്യതയുമില്ല. അവൾ ഭക്ഷണം കഴിക്കുന്ന നേരംകൊണ്ട് അവിടെയെത്തിക്കിട്ടിയാൽ രക്ഷപെട്ടു. തലയുയർത്താതെ ഫോണിൽ നോക്കികൊണ്ട് അയാൾ ക്ലാസ്റൂമിൽ നിന്നും പുറത്തേക്കിറങ്ങി. കുട്ടികളായിരിക്കണം, ഓഡിറ്റോറിയത്തിന്റെ അടുത്തുനിന്നും ഒരാരവം. ഇന്ന് അവരുടെ ദിവസമാണല്ലോ.

പുറത്തിറങ്ങി ഫോണിൽ നിന്നും തലയുയർത്തി നോക്കിയതും അയാൾ കിടുങ്ങിപ്പോയി. ഒരു പട തന്നെ തന്റെ നേർക്ക് നടന്നടുക്കുന്നു. പ്രിൻസിപ്പാൾ, തല നരച്ചു തുടങ്ങിയ കുറച്ചു അധ്യാപകർ, യൂണിയൻ ഭാരവാഹികൾ ഒത്ത നടുക്ക് പോലീസ് വേഷത്തിൽ അവളും.

ഈശോയെ ഇവരെന്താ വഴിക്ക്??

ഒറ്റ നിമിഷംകൊണ്ട് അയാളുടെ തലച്ചോറിൽ എന്തൊക്കെയോ മിന്നിമറഞ്ഞു. അവൾക്ക് തന്നെ മനസ്സിലാകുമോ? തിരിച്ചറിഞ്ഞാൽ ഞാൻ പെട്ടതുതന്നെ. എല്ലാരുടേം മുന്നിൽ വെച്ച് അവൾ എന്തേലും ഒക്കെ ചോദിച്ചാൽ? സഹപ്രവർത്തകർ.. ഞാൻ പഠിപ്പിക്കേണ്ടുന്ന വിദ്യാർത്ഥികൾ.. അയാൾ ഭിത്തിയോട് ചേർന്ന് തളർന്നു നിന്നു. അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ടം വളരെ ധൃതിയിൽ ആയിരുന്നു നടന്നത്. എന്തോ വെപ്രാളം താമരയുടെ ചുവടുകളിലും കണ്ടു. വേഗത കൊണ്ടാകണം വളരെ പെട്ടന്ന് കൂട്ടം അയാളെ കടന്നുപോയി. പക്ഷെ അയാളെ കടന്നു രണ്ടുമൂന്നടി വെച്ചതും താമര പെട്ടന്ന് നിന്നു. പിന്നെ സാവധാനം അയാളെ നോക്കികൊണ്ട് തന്നെ പിന്നോട്ട് നടന്നു. അപ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. പക്ഷേ ഇമ്മാനുവലിനപ്പോൾ താൻ ഭിത്തിയിലൂടെ ഊർന്നു നിലംപതിക്കുമെന്നു തോന്നി. ""ഹലോ" അയാൾക്കഭിമുഖമായി വന്നുനിന്നു അവൾ കൈ നീട്ടി. യാന്ത്രികമായി വിറയ്ക്കുന്ന കൈകൾ അവളുടെ കരത്തിനുള്ളിലായി. അവിടെ കൂടി നിന്നവർക്കൊക്കെ ഇമ്മാനുവലിന്റെ മുഖം കാണാമായിരുന്നു. പക്ഷേ ഭിത്തിക്കഭിമുഖമായി നിന്നതിനാൽ താമരയുടെ മുഖം അയാൾക്കു മാത്രമേ കാണാനായുള്ളു.

"സാറെന്താ പരിപാടി തുടങ്ങിയപ്പോൾ തന്നെ എഴുന്നേറ്റു പോന്നത്?"

അവൾ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണാ കുശലാന്വേഷണം നടത്തിയത്. പക്ഷേ അയാൾ നടുങ്ങിപ്പോയി. അപ്പോൾ ഇവൾ സ്റ്റേജിൽ വെച്ചുതന്നെ എന്നെ കണ്ടിരുന്നോ? എന്നെ മനസിലായിട്ടില്ലാന്നു സാരം. തിരിച്ചറിഞ്ഞെങ്കിൽ ഇങ്ങനെ ആകില്ലാലോ പ്രതികരണം. അതോ ഇതവളുടെ പോലീസ് കുബുദ്ധിയാണോ? അയാൾക്കു മനസ്സിലെവിടെയോ ഒരു തണൽക്കാറ്റു നൊടിയിടയിൽ അനുഭവപെട്ടു. എന്തായാലും ഭാവം കണ്ടിട്ട് മനസ്സിലായ മട്ടില്ല.

"അത്.. അതുപിന്നെ എനിക്കൊരു തലവേദന.. അവിടെ ശബ്ദത്തിന്റെ അടുത്തുനിന്നു മാറിനിൽക്കാൻ.." അയാൾ പിറുപിറുത്തു.

".. എന്നിട്ടിപ്പോൾ തലവേദന കുറവുണ്ടോ?" ചോദ്യത്തിൽ ഒരു പുച്ഛഭാവം ഉണ്ടോ? ചിരിയിൽ ഒരു ക്രൂരത ഉണ്ടോ?

"ഉവ്വ്. ഭേദമുണ്ട്." അവൾ ഒന്നുകൂടി അയാളുടെ കണ്ണിലേക്ക് നോക്കി ചിരിച്ചു.

"അപ്പോൾ ഞാൻ ഇറങ്ങട്ടെ.... ഇമ്മാനുവൽ സർ" അയാൾ ശരിക്കും കുടിങ്ങിവിറച്ചുപോയിഅത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ രക്തത്തിന്റെ ചുവപ്പുണ്ടായിരുന്നു. രൂക്ഷമായ നോട്ടത്തിന്റെ ശരങ്ങളെയ്തിരുന്നു. പുഞ്ചിരിക്കുന്ന ചുണ്ടിൽനിന്നും പുറത്തുവന്ന വാക്കുകൾക്ക് കഠാരയുടെ മൂർച്ചയായിരിന്നു. ചോദ്യത്തിനപ്പുറം ഒരു നിമിഷംകൂടി അതേ നോട്ടമെയ്ത് അയാളെനോക്കി പുഞ്ചിരിച്ചിട്ട് അവൾ തിരിഞ്ഞുനടന്നു. ഉറച്ച കാൽവെയ്പ്പോടെ...!!

"നിങ്ങൾ മുൻപ് പരിചയക്കാരാണോ?" അടുത്തുനിന്ന രാജീവൻ സർ രഹസ്യമായി ചോദിച്ചു

"ഉവ്വ്

ഉരുണ്ടുവന്ന ശബ്ദം തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടന്നു. വിറയ്ക്കുന്ന ഉടലുമായി തലയാട്ടിക്കാണിച്ചു.

"മാഡത്തിന് എന്തോ അത്യാവശ്യമുണ്ട്, അതുകൊണ്ട് കഴിക്കാൻ പോലും നിൽക്കാതെ പോകണമെന്ന് പറഞ്ഞു." മറുപടിപോൽ യാന്ത്രികമായി ശിരസ്സ് ചലിച്ചുകൊണ്ടിരുന്നു.

ഇത്രയും നാൾ വിജയിച്ചവനെന്നു അഹങ്കരിച്ചിരുന്ന തന്നെ ഒറ്റപുഞ്ചിരിയും നോട്ടവും കൊണ്ടവൾ തോല്പിച്ചിരിക്കുന്നു. അതെ, അവൾ പറഞ്ഞത് ശരിയാണ്. അതിലും വലിയൊരു ഭയാനകനിമിഷമില്ല. തന്റെ വ്യക്തിത്വത്തെ തുണ്ടം തുണ്ടമാക്കി അതിനു മുകളിൽ ശവകുടീരവും പണിഞ്ഞു അതിന്റെ മുകളിൽ കാൽപാദങ്ങളമർത്തിയാണ് അവളിപ്പോൾ നടന്നകന്നത്. ഇപ്പോൾ താനിനിവിടെ നാണം കെടാതെ തലയുയർത്തി നിൽക്കുന്നത് അവൾ എറിഞ്ഞുതന്ന എച്ചിലാണല്ലോ....!!

Srishti-2022   >>  Short Story - Malayalam   >>  ഉമ്മുകുലുസു

IRFAN TT

ENVESTNET

ഉമ്മുകുലുസു

അയാൾ ദൂരേക്ക് നടന്നുഒരുപാട് ഒരുപാട് നടന്നുനടത്തത്തിന് വേഗത കൂടിഅയാൾ ഓടാൻ തുടങ്ങിനരച്ച മുടിയും ചുക്കി ചുളുങ്ങിയ കൈകളുമായിആ വൃദ്ധനായ മനുഷ്യൻമൂക്കിൽ വന്നിടിച്ച    അത്തറിൻ ഗന്ധം എവിടെ നിന്നാണ് എന്നറിയാൻ അയാൾ ദൂരേക്ക് ഓടിക്കൊണ്ടേയിരുന്നു..  

പള്ളിയിലെ മിനാരങ്ങളിൽ നിന്നും വരുന്ന മധുരമായ സുബഹി ബാങ്ക് വിളി കേട്ട്   സൈദാലിക്കയും ഭാര്യ ഖദീജയും എണീറ്റു. "ഇങ്ങള്ഉമ്മുകുലുസുവിനെ എണീപിക്ക്.ഓളോട് എണീറ്റ് പല്ലുതേക്കാൻ പറ"  ഖദീജഉമ്മ സെയ്താലിക്കയോട് പറഞ്ഞു.  സൈദാലിക്ക ഉമ്മുകുലുസുവിന്റെഅടുത്തുപോയി ഒരു ഉമ്മ കൊടുത്തു അവളെ തട്ടി മെല്ലെ വിളിച്ചു:"മോളെ ഉമ്മുക്കുലുസു... എണീക്ക് അനക്ക് മദ്രസയിൽ പോകണ്ടേ." ഉമ്മുകുലുസുതൻറെ മധുരമായ വെള്ളാരം കണ്ണ് മെല്ലെ തുറന്നിട്ട്  പറഞ്ഞു "ഇങ്ങള് ന്ടെ അടുത്ത് കിടക്ക് നമുക്ക് കെട്ടിപ്പിടിച്ച് കുറച്ച് നേരം കൂടി കിടക്കാം."  "നല്ലകഥയായി  ഉമ്മൂമ്മ ഇപ്പോൾ ബടിയും കൊണ്ട്  വരും വേഗം എണീക്ക് " സൈദലിക്കയുടെ വിളി കേട്ടു ഉമ്മുകുലുസു കണ്ണ് തിരുമ്മി പല്ലിളിച്ചു കാണിച്ചുഎണീറ്റു.


        മലപ്പുറത്തെ ഒരു കൊച്ചുഗ്രാമത്തിൽ അലിയുടെയും ഭാര്യ നാരായണിയുടെയും  അഞ്ചു വർഷത്തെ കാത്തിരിപ്പിനുശേഷം ദൈവം കൊടുത്തസുന്ദരിയായ മോൾ ഉമ്മുകുലുസുവെള്ളാരം കണ്ണും ചുരുണ്ടമുടിയുള്ള അതിസുന്ദരി.  ഉമ്മു കുലുസുവിന്ടെ രണ്ടാം വയസ്സിൽ ഒരു കാർ ആക്സിഡന്റിൽമരിച്ചതാണ് അലിയും ഭാര്യ  നാരായണിയുംഅന്യ മതത്തിൽ പെട്ട ഒരു സ്ത്രീയെ പ്രേമിച്ച് വിവാഹം ചെയ്തതിന്ടെ  പുകിലുകൾ  ഗ്രാമത്തിൽ ഇന്നുംചർച്ചയാണ്നാരായണിയുടെ  സമ്മതത്താൽ  അലി തങ്ങളുടെ മകൾക്ക്  ഉമ്മുക്കുലുസു എന്ന് പേരിട്ടുഎല്ലാ മതവും സ്നേഹവും ധർമ്മവുമാണ്പഠിപ്പിക്കുന്നതെന്ന സത്യം  ഉമ്മുകുലുസു മനസ്സിലാക്കണമെന്നുംഎല്ലാ മതവും മകൾ പഠിക്കണമെന്നും അലിക്കും ഭാര്യ നാരായണിക്കുംനിർബന്ധമായിരുന്നുപക്ഷേ വിധി രണ്ടുവർഷത്തിലധികം അവർക്ക് അതിനുള്ള ഭാഗ്യം കൊടുത്തില്ലഅവരുടെ മരണത്തിനുശേഷം  ഉമ്മുകുൽസുവിനെ ജീവനുതുല്യം  സ്നേഹിക്കുന്നത്  അലിയുടെ പിതാവ് സൈദാലിക്കയും ഭാര്യ ഖദീജ ഉമ്മയുമാണ്.  സൈദാലിക്കയ്ക്ക് ഉമ്മുക്കുലുസുഎന്നാൽ തൻറെ റൂഹ് ആണെന്ന്  ഖദീജുമ്മയോട്  സെയ്താലിക്ക ഇടയ്ക്കിടെ പറയുമായിരുന്നുഎവിടെപ്പോയാലും ഒരു പൊതി മിഠായി മായിട്ടാണ്സെയ്താലിക്ക വീട്ടിൽ കയറി വരുന്നത്ഉമ്മുകുലുസുവിന്  ഇപ്പോൾ ആറ് വയസ്സ്ഒന്നാംക്ലാസിൽ പഠിക്കുന്നുഅലിയുടെയും നാരായണിയുടെയുംആഗ്രഹം മനസ്സിൽ വെച്ച് സൈദാലിക്ക ഉമ്മുകുലുസുവിനെ പള്ളിയിലും അമ്പലങ്ങളിലും കൊണ്ടുപോകാറുണ്ട്
     

   "ഇതുകൂടെ കഴിക്ക് ഉമ്മുക്കുലുസു..." ഒരു കഷണം അപ്പം  കയ്യിൽപിടിച്ച് സൈദാലിക്ക കൊച്ചുമോളെ കഴിപ്പിക്കാൻ വാശിപിടിക്കുന്നു." വേണ്ട ഉപ്പൂപ്പാഎൻറെ വയറു ഇപ്പൊ പൊട്ടും..." "നല്ല കുട്ടിയല്ലേ കഴിക്ക്...ഇത് കൂടെ." ഉമ്മുക്കുലുസുവിനു ഭക്ഷണം കൊടുത്ത്വസ്ത്രം ധരിപ്പിച്ച് സൈദലിക്കയുംകൊച്ചുമോളും വീട്ടിൽ നിന്നിറങ്ങി. " ഞങ്ങൾ പോയിട്ട് വരട്ടാ...അസ്സലാമുഅലൈക്കും..." സൈദാലിക്കയുടെ ചെറുവിരൽ പിടിച്ചു ഉമ്മുകുലുസു ഖദീജഉമ്മയോട് സലാം പറഞ്ഞ് ഇറങ്ങി


കൊച്ചു  വർത്തമാനം പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിച്ചും രണ്ടുപേരും റോഡിലൂടെ നടന്നുനേരെ പള്ളിയിലേക്ക് പോയി മുസ്ലിയാരെ കണ്ടുമുസ്ലിയാർ സെയ്താലിക്കയോട് പറഞ്ഞു: "എനിക്കൊരു കാര്യം പറയാനുണ്ട്." "എന്താ ഉസ്താദേ? " "മഹല്ല് കമ്മിറ്റിയുടെ ഒരു തീരുമാനം നിങ്ങളെഅറിയിക്കാൻ പഞ്ഞു." "എന്ത് തീരുമാനം.ഉസ്താദെ ഇങ്ങൾ പറി." "അതെ ഇനിമുതൽ മുസ്ലിം അല്ലാത്ത ഉമ്മുകുലുസു പള്ളിയിൽ കയറാൻ പാടില്ല."  "അതെന്താ ഉസ്താദെ.ഇപ്പോ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം." "അതെല്ലാം മഹല്ല് കമ്മിറ്റിയുടെ തീരുമാനമാണ്." ഉമ്മുകുലുസു ഇതെല്ലാം കേട്ട്പുഞ്ചിരിയോടെ സെയ്താലിക്കയുടെ കൈപിടിച്ച് പറഞ്ഞു: "ഉപ്പുപ്പാ.. മ്മക്ക് പോകാം." പോകുന്ന വഴിയിൽ സെയ്താലിക്കയുടെ കയ്യിൽ പിടിച്ച്ഉമ്മുക്കുലുസു ചോദിച്ചു : "അതെ ഉപ്പൂപ്പ.. മതം സ്വീകരിക്കൽ  നിർബന്ധമാണോ." "അതെല്ലാം ഓരോരുത്തരുടെ ഇഷ്ടമാണ് മോളെഅവരവർക്ക്ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാംഇനി ഒരു മതത്തെയും വിശ്വസിക്കാതെയും ജീവിക്കാം." "എന്നെപ്പോലെ.അല്ലെ ഉപ്പൂപ്പാ. " "മോള് അതിന് ഒരുമതത്തിലും  വിശ്വസിക്കാതിരിക്കുന്നില്ലല്ലോ.മോൾക്ക് എല്ലാ മതവും ഇഷ്ടമാണല്ലോഎല്ലാ മതവും സ്നേഹവും ധാർമിക മൂല്യവുമാണ് കല്പിക്കുന്നത്.ഏത്മതവും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് കല്പിക്കുന്നത്." "ഉപ്പുപ്പ എന്തിനാ മുസ്ലിമായത്.ഞാനും മുസ്ലിം ആവട്ടെഎന്റെ അലി ഉപ്പയെ പോലെഎന്നാൽ എനിക്ക് ഉസ്താദ് പറഞ്ഞപോലെ പള്ളിയിലും കയറാൻ പറ്റൂലെ." പൊട്ടിച്ചിരിച്ചുകൊണ്ട് സൈദാലിക്ക മോളോട് പറഞ്ഞു : "മുസ്ലിമായാൽമോൾക്ക്‌ അമ്പലങ്ങളിൽ കയറാൻ കഴിയില്ല.ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം പോലും ഉണ്ടാകില്ല.പിന്നെ പള്ളിയിൽ പോകുമ്പോൾ മാത്രമല്ല മോള് തട്ടംഇടേണ്ടത് എപ്പോഴും തലയിൽ തട്ടമിട്ട് നടക്കേണ്ടി വരും." എന്നാൽ ഞാൻ ഹിന്ദു ആവാം എന്റെ അമ്മയെ പോലെ." സൈദാലിക്ക ചിരിച്ചുകൊണ്ട്പറഞ്ഞു : "അപ്പോൾ മോൾക്ക് പള്ളിയിലും കയറാൻ പറ്റില്ല."
        

 "അന്നോട് ബർത്താനം പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല.ഉസ്താദ് പറയുന്നത് കേട്ട് മോള്  വിഷമിക്കണ്ടട്ടോ." "ഇൻക്ക് വിഷമം ഒന്നുമില്ല.ഞാൻപള്ളിക്ക് പുറത്തു നിന്ന് പ്രാർത്ഥിച്ചാലും ന്ടെ അലിഉപ്പ ഇതെല്ലാം കാണുന്നുണ്ടല്ലോ."സൈദാലിക്ക പുഞ്ചിരിച്ചുകൊണ്ട് കണ്ണിൽ വെള്ളം നിറച്ച്ഉമ്മുകുലുസുവിന്ടെ തലയിൽ കൈവെച്ച് തലോടിക്കൊണ്ടിരുന്നു.
 

ക്ലാസിൽ ഉമ്മുകുലുസു പഠിക്കാൻ മിടുക്കിയായിരുന്നുഎല്ലാ ടീച്ചർമാർക്കും കുട്ടികൾക്കും ഒത്തിരി ഇഷ്ടമാണ് ഉമ്മുകുലുസുവിനെഒരിക്കൽഉമ്മുകുലുസു ക്ലാസിൽ  വന്ന ഉണ്ണിക്കുട്ടനോട്. " ടാ ഇജ്ജ് എന്തിനാ നെറ്റിയിൽ ചന്ദനം തൊടുന്നത്. " ഇത് എനിക്ക് അമ്മ തൊട്ടു തന്നതാഇത് വെച്ചാൽ നല്ലതണുപ്പാ." "എന്നാൽ നാളെ ഇജ്ജ് വരുമ്പോൾ  അമ്മയോട് പറഞ്ഞു എനിക്കും കൊണ്ടുവരോ. തണുപ്പ് ഞാനും ഒന്ന് അറിയട്ടെ."  ചില  ദിവസങ്ങളിൽതലയിൽ തട്ടവും നെറ്റിയിൽ ചന്ദനക്കുറിയുമിട്ട്  ഉമ്മുകുലുസു ക്ലാസ്സിൽ ഇരിക്കുന്നത് കാണുമ്പോൾ നല്ല ചേലണെന്ന് ഇടയ്ക്കിടെ ഉമ്മുകുലുസുവിന്ടെടീച്ചർ പറയുമായിരുന്നു
         

 ഒരു ദിവസം ഉമ്മുക്കുലുസുവിനെയും കൂട്ടി സൈദാലിക്ക അമ്പലത്തിൽ പോയിസെയ്താലിക്ക പുറത്തുനിന്നുഉമ്മുക്കുലുസുവിനോട് പ്രാർത്ഥിക്കാൻപറഞ്ഞുപെട്ടൊന്നാണ്  ഉമ്മുകുലുസു അത് ശ്രദ്ദിച്ചത്. "അഹിന്ദുക്കൾക്ക് പ്രവേശനമില്ലഎന്ന ഒരു പുതിയ ബോർഡ്.  അത് കണ്ട് ചെറുപുഞ്ചിരിയോടെക്ഷേത്രത്തിൻറെ പടിയിൽ നിന്ന് ഉമ്മുകുലുസു പ്രാർത്ഥിച്ചു.  പ്രാർത്ഥന കഴിഞ്ഞു അമ്പലത്തിലെ ശാന്തിയോട് കൊച്ചുവർത്തമാനം പറഞ്ഞുഉമ്മുക്കുലുസുവും സൈദാലിക്കയും അമ്പലത്തിൽനിന്ന് തിരിഞ്ഞുനടന്നുപെട്ടെന്ന് ഉമ്മുക്കുലുസു തിരിഞ്ഞു നോക്കിയിട്ട് ശാന്തിയോട് ചോദിച്ചു: "ഈബോർഡ് നിർബന്ധമാണോ ശാന്തി." "  കുട്ടിനിർബന്ധമാണ്കുട്ടി കുട്ടിയുടെ പേര് മാറ്റിയാൽ കുട്ടിക്ക് ബോർഡ് പ്രശ്നമല്ലല്ലോ. " "പേരു കൊണ്ട് മാത്രംഒരാൾ മതവിശ്വാസി ആകുമോ ശാന്തി." എന്ന് പറഞ്ഞ് സൈദാലിക്ക ഉമ്മുകുലുസുവിന്ടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു.

 അത്തറിൻ  കുപ്പി ആരോ  എറിഞ്ഞിട്ടതാ...അതുറപ്പ്...അതാ ഇത്ര ഗന്ധംഅയാൾ  ഗന്ധവും തേടി അലഞ്ഞു കൊണ്ടേയിരുന്നു... 

"ഉപ്പുപ്പാ..ദേ ഐസ്."  ഐസ്  വില്പനക്കാരനെ നോക്കി ഉമ്മുക്കുലുസു ചൂണ്ടിക്കാണിച്ചു.  "മോളെ ഒരു മിനിറ്റ്. "സെയ്താലിക്ക  താൻ എടുത്ത മുണ്ടിൻറെഅരപ്പട്ടയിൽ നിന്നും  ചുളുങ്ങിയ ഒരു പത്തു രൂപ നോട്ട് എടുത്തു.  "പൈസ ഉണ്ട് വാ." സൈദാലിക്ക  ഐസ് വിൽക്കുന്നവനോട്. " ഇജ്ജ് ൻറെഉമ്മുകുൽസുവിന് ഒരു ഐസ് കൊടുക്ക്. " വായിൽ വെള്ളം നിറച്ച് പല്ലിളിച്ചു കാണിച്ചു ഉമ്മുക്കുൽസു ഐസ് വാങ്ങി. " ഒരു  ഐസിന് എത്ര രൂപ." "അഞ്ചുരൂപ." ഉമ്മുകുലുകസു  ഐസ് വില്പനക്കാരനെ നോക്കിയിട്ട്. "ന്നാ ഒന്നുടെ താ." " അത് ആർക്കാടീ." "ഉപ്പുപ്പാക്ക്അല്ലാതെ ആർക്കാ." ഐസ്  വിൽപ്പനക്കാരനും  സെയ്താലിക്കയും പൊട്ടിച്ചിരിച്ചു. " പല്ലില്ലാത്ത കാലത്ത് ഞാൻ ഇതെല്ലാം എങ്ങിനെ തിന്നാനാണ്  ൻറെ  ഉമ്മുക്കുൽസു.  ഇജ്ജ്ബാക്കി അഞ്ചു രൂപ താ ൻറെ മോനേ."  ബാക്കി അഞ്ചു രൂപ കൈയിലും പിടിച്ച് സെയ്താലിക്കയുംഐസ് വായിൽ വച്ച് ഉമ്മുകുൽസുംവും നടന്നു.     "ഉപ്പുപ്പ..ഇങ്ങള് ഐസ് വാങ്ങാത്തത് ഇൻക്ക് ഇഷ്ടായില്ലട്ടോ."  സൈദാലിക്ക ചിരിച്ചുകൊണ്ട് അടുത്തുള്ള ഒരു കടയിൽ കയറി.  അഞ്ചുരൂപ എടുത്തിട്ട്കടക്കാരനോട് : " ഒരു കാജാ ബീഡി കെട്ട്." ബീഡി വാങ്ങിയിട്ട് ഉമ്മുക്കുലുസുവിന്ടെ കൈയും പിടിച്ച് സൈദാലിക്ക വീട്ടിലേക്ക് നടന്നു. "ഉപ്പുപ്പാ ഐസ്  വാങ്ങാത്തതിന് കാരണം ഇതാണല്ലേ.ബീഡി കത്തിക്ക്ണ് ഇല്ലേ  ഇങ്ങള്." "മോള് അടുത്തുള്ളപ്പോൾ കത്തിക്കാൻ പാടില്ല."  "എന്തിനാ ഉപ്പുപ്പാ ഇങ്ങള് ബീഡിവലിക്ക്ണ്ഇത് വലിക്കാൻ പാടില്ലാന്ന് ടീച്ചർ സ്കൂളിൽന്ന് എപ്പോഴും പറയാറുണ്ടല്ലോ." "അതാ പറഞ്ഞത് ഞാൻ ഇത് ഇപ്പോൾ  കത്തക്ക്ണില്ലന്ന്ൻറെഉമ്മുകുൽസൊ."

വീടെത്തി ഉമ്മുകുലുസുവിനെ ഉറക്കിയിട്ട്സൈദാലിക്ക വീടിൻറെ മുറ്റത്തേക്കിറങ്ങിനല്ല മഞ്ഞു ഉണ്ടായിരുന്നു  രാത്രിയിൽ.സൈദാലിക്ക തന്റെതോർത്ത്‌ തലയിൽ ഇട്ട്  മുറ്റത്ത്‌ ഒരു   ചാരുകസേരയും എടുത്തിട്ട്,  അതിൽ ചാരിയിരുന്ന്  ബീഡി കെട്ടിൽ നിന്നും ഒരു ബീഡിയെടുത്ത് വായിൽ വെച്ച്കത്തിച്ചു.  ആകാശത്തിലോട്ട്  നോക്കിയിരുന്നു.  ഉമ്മുകുൽസുവുംഅലിയുംനാരായണിയുംഅമ്പലവുംപള്ളിയുംസെയതാലിക്കയുടെയുടെചിന്തയിലൂടെ കടന്ന് പോയിപടച്ചോനെ അലിയുടെയും നാരായണിയുടെയും ആഗ്രഹം എനിക്ക് പൂർണ്ണതയിൽ എത്തിക്കാൻ  കാലഘട്ടത്തിൽപറ്റുമോ?  എല്ലാ മതങ്ങളോടും ന്ടെ  ഉമ്മുകുലുസുവിന്ന്  ഇപ്പോഴുള്ള ബഹുമാനം ഇല്ലാതാകുമോപടച്ചോനെ  ന്ടെ ഉമ്മുക്കുലുസുനെ കാക്കണേ.

ഇവിടെ എവിടെയോ നിന്നാണ്   അത്തറിൻ ഗന്ധം... അതാ  കാണുന്ന പള്ളിക്കാട്ടിൽ നിന്നായിരിക്കുംഅയാൾ അങ്ങോട്ട് ഓടി ഓട്ടത്തിന്ടെവേഗതയിൽ അയാളുടെ കുപ്പായം വിയർപ്പിനാൽ നനഞ്ഞിരുന്നുഎത്ര വിയർത്താലും അത്തറിൻ  ഗന്ധത്തിന് കുറവൊന്നുമില്ലായിരുന്നു.

വീടിന് മുറ്റത്ത് ഉമ്മുകുലുസു മണ്ണുകൊണ്ട് അപ്പം ചുട്ടു കളിക്കുന്നു. "കൂടെ കളിക്കാൻ ഫാത്തിമയെ കാണുന്നില്ലല്ലോ."  ഉമ്മുകുലുസു ദൂരേക്ക് നോക്കിപിറുപിറുത്തു.  ഉമ്മുകുലുസുവിന്ടെ ക്ലാസിൽ  കൂടെ പഠിക്കുന്ന  അടുത്തവീട്ടിലെ കൂട്ടുകാരിയാണ് ഫാത്തിമ. "  ദാ വരുന്നുഎവിടെയായിരുന്നു ഇജ്ജ്. " ഫാത്തിമ ഓടിവന്നു.  "എന്താ അന്ടെ കാലിൽ നിന്ന് ഒരു ശബ്ദം കേൾക്ക്ണത്  . " ഉമ്മുകുലുസു ഫാത്തിമയുടെ കാലിൽ നോക്കി ചോദിച്ചു. " അത് കാണിച്ചുതരാനാ ഞാൻ ഇപ്പോ വന്നത്ഇന്ടെ ഉപ്പ ഗൾഫിൽന്ന് കൊണ്ടന്നതാ.  വെള്ളി പാദസരംദേ നോക്ക്എങ്ങനെണ്ട്ഇത് കിലുങ്ങുംനല്ല ശബ്ദാണ്. " ഫാത്തിമഅവളുടെ പാവാട കുറച്ചു മുകളിലോട്ടു  ഉയർത്തിരണ്ടുതവണ കാൽ  ഇളക്കിപാദസരത്തിന്ടെ കിലുക്കം ഉമ്മുകുലുസുവിനെ കേൾപ്പിച്ചു കൊടുത്തു. "ഞാൻ പോവാണ്ട്ടൊ  നാളെ സ്കൂളിന്ന് കാണാട്ടോ." ഫാത്തിമ വീട്ടിലേക്ക് ഓടികളിക്കുന്നതിനിടയിൽ ഉമ്മുകുലുസുവിന്ടെ  മനസ്സിൽ ഒരാഗ്രഹംതനിക്കും ഒരു കുഞ്ഞ് വെള്ളിപാദസരം വേണമെന്ന്.  ഉമ്മുകുൽസു  സൈദാലിക്കയുടെ അടുത്തേക്ക് ഓടി.  "ഉപ്പുപ്പാ." "എന്താ മോളെ."  ഉമ്മുകുൽസുഒന്നും മിണ്ടുന്നില്ല. " എന്താ മോളെ.  എന്തുപറ്റി." ഉമ്മുകുൽസുവിന്ടെ കവിളിൽ പിടിച്ച്  സൈദാലിക്ക ചോദിച്ചു. " മ്മടെ ഫാത്തിമന്ടെ ഉപ്പ ഗൾഫിൽന്ന്ഓൾക്ക്  കിലുങ്ങുന്ന വെള്ളി പാദസരം  കൊണ്ടന്ന്ക്ക്ണ്.  നല്ല മൊഞ്ച് അത് കാണാൻഉപ്പുപ്പാ ഇൻകും  ഒരു കിലുങ്ങുന്ന വെള്ളി പാദസരം വാങ്ങിച്ചുതരോ?" 

അയാൾ  പള്ളിക്കാട് മുഴുവനും തപ്പി നോക്കാൻ തുടങ്ങികാണുന്നില്ല അത്തറിൻ കുപ്പി അവിടെ ഒന്നും കാണുന്നില്ല...  പിന്നെ എവിടെനിന്നായിരിക്കും?  അയാൾ മൂക്ക് ഒന്നൂടെ മുകളിലോട്ട് വലിച്ചു...

സൈദാലിക്ക പിന്നീടുള്ള ദിവസങ്ങളിൽ വളരെ അസ്വസ്ഥനായിരുന്നുവെള്ളി പാദസരത്തിന്  മോശമല്ലാത്ത വില ആവുമെന്ന് സെയ്താലിക്കയ്ക്ക്അറിയാമായിരുന്നുഇപ്പോൾ തന്നെ പലരും സഹായിക്കുന്ന സകാത്ത് കൊണ്ടാണ് ജീവിച്ചു പോകുന്നത്പിന്നെ ഉള്ളത്  കൊച്ചു വീടും അത്നിൽക്കുന്ന സ്ഥലവുംഞാനെങ്ങനെ ഉമ്മുകുലുസുവിന് ഒരു വെള്ളി പാദസരം വാങ്ങിച്ചുകൊടുക്കും.  സൈദാലിക്ക ആലോചിച്ചുകൊണ്ടിരുന്നു

ഇങ്ങള് ഇതുവരെ ഉറങ്ങീലെഎന്താ  ആലോചിക്കുന്നത് ." ഖദീജഉമ്മ സെയ്താലിയുടെ കിടക്കാൻനേരം ചോദിച്ചു. "ഒന്നുമില്ലെടി ഉമ്മുക്കുലുസുവിന് ഒരുവെള്ളിപാദസരം വാങ്ങിച്ചു കൊടുക്കണം. " "പടച്ചോനെ അതിനൊക്കെ കൊറേ രൂപ  ആവില്ലേ. " "ആവുംഅവളെ ആഗ്രഹല്ലേ,  എങ്ങനെയെങ്കിലുംസാധിച്ചു കൊടുക്കണം."   പിന്നീടുള്ള ദിവസങ്ങളിൽ സെയ്താലിക്ക ഒരു പാദസരത്തിനുള്ള വില കണ്ടെത്താനുള്ള  ഓട്ടത്തിൽ ആയിരുന്നുഎങ്ങിനെയെങ്കിലും ഉമ്മുക്കുലുസുവിന്  കിലുക്കം ഉള്ള ഒരു വെള്ളിപാദസരം വാങ്ങിച്ചു കൊടുക്കണം.

ദിവസങ്ങളോളം സൈദാലിക്ക പണം കണ്ടെത്താനുള്ള പലവഴികളും ആലോചിച്ചു കൊണ്ടേയിരുന്നു.  ഇടയ്ക്കിടെ അയാൾ വീടിന്  മുറ്റത്തുള്ള  പ്ലാവിലോട്ട് നോക്കുന്നുണ്ടായിരുന്നുരാത്രി കിടക്കുമ്പോൾ ഖദീജഉമ്മ ചോദിച്ചു: "എന്തെങ്കിലും വഴി നിങ്ങൾ കണ്ടിട്ടുണ്ടോ." "ഒരു വഴിയുണ്ട് ഖദീജ." "എന്തു വഴി." " മുറ്റത്തെ പ്ലാവ് മുറിച്ച്  വിറ്റാലോ."  "അള്ളാ അത് വേണോഅത് നമ്മുക്ക് ആകെയുള്ള ഒരു മരമല്ലേഅതിൽ നിന്ന് കിട്ടുന്ന മധുരമുള്ളചക്കകൾ ഒക്കെ ഇനി ഇല്ലാതാകില്ലേഎനിക്ക് ആലോചിക്കാൻ പോലും വയ്യ." സൈദാലിക്കയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി. " അതല്ലാതെ വേറെ വഴിയൊന്നും ഞാൻ കാണുന്നില്ല എൻറെ ഖദീജനമുക്ക് ഉമ്മുക്കുലുസു കഴിഞ്ഞിട്ടില്ലേ വേറെ എന്തെങ്കിലുമൊള്ളൂനമുക്ക്  പ്ലാവ്മുറിക്കാംപടച്ചോൻ അതിന് നമുക്ക് പുണ്യം തരുംനമ്മളെ ഉമ്മുക്കുലുസുവിന്  വേണ്ടിയല്ലേ. " മനസ്സില്ലാമനസ്സോടെ രണ്ടുപേരും വർഷങ്ങളായി ചക്കതരുന്ന മുറ്റത്തെ പ്ലാവ്  വെട്ടി മാറ്റാൻ തീരുമാനിച്ചു. " നാളെ മരംവെട്ടുകാരൻ ചന്ദ്രനോട് ഒന്ന് വരാൻ പറയണം.  എന്ത് വില തരും എന്ന് ചോദിക്കാം."  സൈദാലിക്ക ഖദീജഉമ്മയോട് സങ്കടത്താൽ പറഞ്ഞു.

ചന്ദ്രനും കൂട്ടരും അതിരാവിലെതന്നെ സെയ്താലിക്കയുടെ വീട്ടിലെത്തിസൈതാലിക്കയോട് മോശമല്ലാത്ത  ഒരു വില ഉറപ്പിച്ച് മുറ്റത്തെപ്ലാവ് വെട്ടാൻചന്ദ്രൻ ഒരുങ്ങിചന്ദ്രൻ മഴുവെടുത്ത് മൂർച്ച കൂട്ടികൂടെയുള്ളവർ മരത്തിൻറെ ഇലകളും ചെറിയ ചെറിയ കൊമ്പുകളും വെട്ടിസൈതാലിക്കയുംഖദീജഉമ്മയും കണ്ണുനീരോടെ എല്ലാം കാണുന്നുണ്ടായിരുന്നുചന്ദ്രൻ മഴുവിന്ടെ  മൂർച്ച കൂട്ടി കൊണ്ടിരിക്കുകയാണ്.

ആകാശം ഇരുട്ടാൻ തുടങ്ങി.അടുത്തുള്ള മരങ്ങളെല്ലാം കാറ്റിനാൽ ആടാൻ തുടങ്ങി.ചന്ദ്രൻ ആകാശത്തിലോട്ട്  നോക്കിയിട്ട് പറഞ്ഞു: " നല്ല മഴക്കുള്ളകോർ  ഉണ്ടല്ലോ സെയ്താലിക്കാ.പ്ലാവ് വെട്ടൽ  നടക്കുമോ."ചന്ദ്രൻ  മഴുവെടുത്ത്  പ്ലാവിന്ടെ താഴെ ഒരു വെട്ടു വെട്ടി.ആകാശത്ത് നിന്നും ഇടിമുഴക്കവുംമിന്നൽ വെളിച്ചവും വരാൻ തുടങ്ങി.ചെറിയ മഴത്തുള്ളികൾ ഭൂമിയിൽ പതിഞ്ഞു.

അയാൾ ദൂരേക്ക് ഓടി...  അത്തറിൻ ഗന്ധം  പള്ളിക്കാട്ടിൽ നിന്നാണെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നുഓട്ടത്തിനിടയിൽ അയാളുടെ കാലിൽഎന്തോ തട്ടിഅയാൾ തിരിഞ്ഞുനോക്കി.

ചന്ദ്രൻ പ്ലാവ് വെട്ടിത്തുടങ്ങിമഴു പ്ലാവിൽ തട്ടുന്നതിന് അനുസരിച്ച്  ഇടിയുടെ മുഴക്കവും കൂടിക്കൊണ്ടേയിരുന്നുചന്ദ്രൻ ഒരു വിധം മരം വെട്ടിതാഴെയിട്ടുഇതെല്ലാം കണ്ട് സൈദാലിക്കയും ഖദീജഉമ്മയും കരയാൻ തുടങ്ങിചന്ദ്രൻ ഉറപ്പിച്ച വില സൈദാലിക്കയുടെ കയ്യിൽ കൊടുത്തിട്ട് തിരിച്ചുപോയി.

ചന്ദ്രൻ മരവും കൊണ്ട് പോയതും മഴയുടെ അളവ് കൂടിഇടിയും മിന്നലും കാറ്റും എല്ലാം ഉണ്ടായിരുന്നു  ദിവസംമഴക്ക് ഒരു കുറവുമില്ലഇടവിട്ട്ഇടവിട്ട് പേമാരി പെയ്യാൻ തുടങ്ങികുറച്ചു ദിവസം അത് നീണ്ടുസൈദാലിക്കയും നാട്ടുകാരും ഭയപ്പെടാൻ തുടങ്ങി. "പടച്ചോനെ മഴ നിൽക്കുന്നില്ലല്ലോ." സൈദാലിക്കയും ഖദീജ ഉമ്മയും പ്രാർത്ഥിക്കാൻ തുടങ്ങി."പടച്ചോനെ പ്ലാവ് വെട്ടിയതിന് പ്രകൃതിയുടെ ശാപം കൊണ്ടാണോ ഞങ്ങളെ നീ ഇങ്ങനെപരീക്ഷിക്കുന്നത്." മഴയുടെ അളവ് കൂടി നാട് പ്രളയത്തിന് സാക്ഷി ആവാൻ തുടങ്ങിഭൂമി പിളർന്നുപലസ്ഥലങ്ങളിലും മണ്ണിടിച്ചിലിൽ  പലവീടുകളും തകർന്നുചിലയിടങ്ങളിൽ ആളുകൾ മരണത്തിന് കീഴടങ്ങിവിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകൾ അടച്ചുപൂട്ടി

സഹായിക്കാൻ കളക്ടർമാരും പോലീസുകാരും പൊതുജനങ്ങളും  രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുസ്കൂളുകളും കോളജുകളും മദ്രസകളും അമ്പലവുംപള്ളിയും എല്ലാം വെള്ളം കയറി.    നാട്ടിലെ ജനങ്ങൾ ജീവനുംകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങിമഴയ്ക്ക് കുറവൊന്നുമില്ലഒരാഴ്ചതുടർച്ചയായി മഴപെയ്തുമരണത്തിൻറെ എണ്ണം കൂടിഉറ്റവർ മരണപ്പെട്ടവർ വാവിട്ടു കരയാൻ തുടങ്ങിദൈവങ്ങളോട്  കൈകൂപ്പി പ്രാർഥിച്ചുഅവസാനം മഴ നിന്നു.
   

ഒരു പ്രളയം വന്ന് നാട് ആകെ തകർന്നിരിക്കുന്നുഒരുപാട് ഓഫീസുകളും അമ്പലവും പള്ളികളും എല്ലാം തകർന്നുഒരുപാട് മണ്ണിൻകൂമ്പാരങ്ങൾആമണ്ണിൻകൂമ്പാരത്തിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ലഅമുസ്ലിങ്ങൾക്ക് പ്രവേശനമില്ല"  എന്ന ബോർഡുകളും ചിന്നിച്ചിതറി കിടക്കുന്നുണ്ടായിരുന്നു

അയാൾ തിരിഞ്ഞു നോക്കിയപ്പോൾ  അയാളുടെ കാൽ ഒരു കല്ലിൽ തട്ടിയിരിക്കുന്നു.  കാലിൽ നിന്നും ചെറു ചോരത്തുള്ളികൾ വരുന്നുണ്ടായിരുന്നു.   പരിസരത്ത് അയാളുടെ മൂക്കിൽ ഉള്ള അതേ അത്തറിൻ  ഗന്ധം ഉണ്ടായിരുന്നുഅയാൾ അവിടെ  ഒരുപാട് നോക്കിഅവിടെ കുറേമീസാൻകല്ലുകൾ...  മീസാൻ കല്ലിനടുത്തെല്ലാം മൈലാഞ്ചി ചെടികളും.  ഏതോ മൈലാഞ്ചി ചെടിയുടെ വേരിൽ   അത്തറിൻ കുപ്പി ചളി പറ്റികിടക്കുന്നുണ്ട്.  അയാൾ ഓരോ മീസാൻ കല്ലും അതിനടുത്തുള്ള മൈലാഞ്ചി ചെടികളും മാറിമാറി തിരക്കാൻ തുടങ്ങി. "കാണുന്നില്ലല്ലോ..." നേരംഇരുട്ടാൻ ആയപ്പോൾ അയാൾ ഒരിക്കൽ കൂടി പൂർണ്ണമനസ്സോടെ കണ്ണടച്ചു മണത്തുനോക്കി.  അതാ... മീസാൻ കല്ലിന് അരികിലുള്ള മൈലാഞ്ചിചെടിയിൽനിന്നാ  അത്തറിൻ ഗന്ധംഅയാൾ അങ്ങോട്ട് ഓടിരണ്ടു ചെറിയ മീസാൻ കല്ലുകളും ഇളം കാറ്റിൽ ആടുന്ന മൈലാഞ്ചിച്ചെടികളുംഅയാൾ കണ്ടു.  അയാളുടെ രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ വരാൻ  തുടങ്ങി... അയാൾ തന്റെ അരപ്പട്ടയിൽ നിന്നും കുറേ നൂറിന്ടെ നോട്ട് എടുത്തുആമീസാൻ കല്ലുകളിൽ നോക്കി.  എന്നിട്ട്  മൈലാഞ്ചി ചെടികളിലും മീസാൻകല്ലുകളും  കെട്ടിപ്പിടിച്ചു...
കളങ്കമില്ലാത്ത സ്നേഹത്തിൻറെ അത്തറിൻ ഗന്ധം  മൈലാഞ്ചിച്ചെടികൾ അയാൾക്ക് സമ്മാനിച്ചപോഴേക്കും , അയാളുടെ ലാളിത്യത്തിന്ടെ  കണ്ണുനീർആ മണ്ണ് രുചിച്ചുരുന്നു....
                    

അവസാനിച്ചു.... 

Srishti-2022   >>  Short Story - Malayalam   >>  പരിശുദ്ധി

Visakh Karunakaran

Allianz

പരിശുദ്ധി

ഇരുട്ടടഞ്ഞ അപ്പാർട്മെന്റിന്റെ പടിക്കെട്ടിലൂടെ ശാന്തനായി അയാൾ താഴേക് നടന്നിറങ്ങുകയായിരുന്നു. അയാളുടെ നനഞ്ഞ വസ്ത്രങ്ങൾ പുറത്തു പെയ്തുക്കോണ്ടിരുന്ന മഴയുടെ പ്രതിഫലനമായിരുന്നു. മനസ്സിൽ കാത്തൂസൂക്ഷിച്ച ഭാരം ഇറക്കിവച്ചതിന്റെ നിർവൃതി മുഖത്ത് പുഞ്ചിരി തൂക്കിയിരുന്നു. ശാന്തമായ ഭാവം വിജയത്തെ പ്രകടിപ്പിക്കുന്നു. പാർക്കിംഗ് ഏരിയയിൽ തന്നെ കാത്തുനിൽക്കുന്നവരെ കണ്ടപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. അവരുടെ വാഹനത്തിന്റെ പിൻസീറ്റിലേക്ക് കയറി ഇരുന്നപ്പോഴും മുഖത്ത് പുഞ്ചിരി മായാതെ നിലനിന്നു. അപ്പോഴെല്ലാം അവൾ ചോദിച്ച ചോദ്യമായിരുന്നു അയാളുടെ മനസ്സിൽ.

കാഴ്ചകൾക്കെല്ലാം മൂകസാക്ഷിയായി തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അവൾ, സിയ. അല്പനേരം മുൻപ് വരെയും അവളുടെ ജീവിതത്തിൽ ഒട്ടും പ്രധാന്യമില്ലാത്തിരുന്ന ഒരാൾ, ഇപ്പോൾ പ്രധാനമായ ഒരു ചോദ്യത്തിനു ഉത്തരം നൽകാതെ ഇതാ പോകുന്നു. "എന്തിനുവേണ്ടി", എത്ര ആലോചിച്ചിട്ടും അവൾക്ക് അതിനുള്ള ഉത്തരം കിട്ടിയിരുന്നില്ല. ഇതൊന്നും കാണാതിരിക്കാൻ നിറഞ്ഞ കണ്ണുകൾ അവൾ അടച്ചുപിടിച്ചു. അവളുടെ ചിന്തകൾ കഴിഞ്ഞ കുറേ നിമിഷങ്ങൾ പിന്നിലേക്ക് പോയി.

വിണ്ണിൽ നിന്നും പൊഴിഞ്ഞു വീഴുന്ന മഴമൊട്ടുകളെ കീറിമുറിച്ചു മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന കാറിന്റെ കണ്ണാടി ചില്ലിലൂടെ സിയ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. പങ്കുചേർന്നിട്ടു വരുന്ന മരണാനന്തര ചടങ്ങുകൾ അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരിന്നു.

കാർ ഒരു ബഹുനില അപാർട്മെന്റ് കെട്ടിടത്തിന്റെ ഗേറ്റ് കടന്നു പാർക്കിംഗ് ഏരിയയിൽ നിന്നു. നിർത്തിയ കാറിൽ നിന്നു അവളിറങ്ങി ഡ്രൈവറോട് ഒന്നും പറയാതെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. തന്റെ ഫ്ലാറ്റ് എത്തിയ സിയ, ബാത്റൂമിലെ ഷവറിനു കീഴിൽ കുറെ നേരം നിന്നു. അപ്പോഴെല്ലാം ലോകം വിട്ടുപോയ രഞ്ജിത്ത് ആയിരുന്നു അവളുടെ മനസ്സിൽ. രഞ്ജിത്ത്. രതിയുടെ പല ഭാവങ്ങളും അനുഭൂതികളും അവളിലേക്ക് പകർന്നവൻ. ഏതൊരു സ്ത്രീയെയും തന്റെ വാക്കുകൾ ആകുന്ന വലയിൽ കുരുക്കുന്ന നായാട്ടുകാരൻ. അവൻ വാക്കുകളിലൂടെ സന്നിവേശിപ്പിച്ച മായാലോകം അവനിലൂടെ അറിഞ്ഞ നിമിഷങ്ങൾ സിയയുടെ മനസ്സിൽ മിന്നിമാഞ്ഞു. നേട്ടങ്ങൾക്കല്ലാതെ രതിപ്രീതിക്കായി മാത്രമുള്ള ബന്ധംപ്രണയരഹിതമായ ബന്ധം. അതായിരുന്നു രഞ്ജിത്ത്.

കുളി കഴിഞ്ഞു ഈറൻ മാറിയ അവൾ ഡ്രോയിങ് റൂമിലേക്ക് വന്നു. ലക്ഷ്യമില്ലാത്ത കാട്ടുകുതിരയെപോലെ പായുന്ന തന്റെ മനസ്സിനെ ശാന്തമാക്കാൻ പ്രിയ സുഹൃത്തായ സ്കോച്ചിനെ കൂട്ടുപിടിച്ചു. തനിക്കിഷ്ടമുള്ള സംഗീതം ശ്രവിക്കാൻ അവളുടെ മനസ്സ് മോഹിച്ചു .മ്യൂസിക് പ്ലെയർ ഗാനം മൂളി തുടങ്ങിയ  നിമിഷം തന്നെ മുൻകൂട്ടി നിശ്ചയിച്ചപോലെ വൈദ്യുതി എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയി. ഇരുട്ടിൽ നിന്ന് രക്ഷക്കായി മെഴുകുതിരി വെളിച്ചമെത്തി. നേർത്ത കിരണത്തെ സാക്ഷിയാക്കി അവൾ തന്റെ ചിന്തകളുമായി പകിടകളി തുടർന്നു. താനുമായി കിടക്ക പങ്കിട്ട 6 പേരിൽ 5 പേർ കഴിഞ്ഞ മാസത്തിനുള്ളിൽ മരിച്ചിരിക്കുന്നു. അതും അപകട മരണങ്ങൾ. യാദൃച്ഛികമോ, അതോ... ആശങ്ക വർദ്ധിച്ചുക്കോണ്ടിരുന്നു. പെട്ടെന്നു വാതിലിൽ ആരോ മുട്ടി. അസമയത്തിൽ ആരായിരിക്കും! സംശയത്തോടെ അവൾ വാതിൽ പാതി തുറന്നു. അരണ്ട വെളിച്ചത്തിൽ നനഞ്ഞു കുതിർന്ന മുഖം അവൾ കണ്ടു. അടിമുടി നനഞ്ഞ്  ഒരു ചെറു പുഞ്ചിരിയുമായി അയാൾ, മഹാധർ... സിയയുടെ സഹപ്രവർത്തകൻ.

അവൾ ചോദിച്ചു, "എന്താ നേരത്ത്". ഒരു കാര്യം പറയാനുണ്ടെന്ന മറുപടി താഴ്ന്ന സ്വരത്തിൽ അയാൾ നൽകി. രാത്രി നേരത്തു ഏതൊരു ആണിനും പറയാൻ ഉള്ളത് എന്താണെന്നു അവൾക്ക് അറിയാം. ഒരുപ്പാട് തവണ കാര്യങ്ങൾ കേട്ടിട്ടുണ്ടവൾ. അവജഞ മറച്ചുവച്ചു അവൾ അയാളെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ടവൽ നൽകിയ ശേഷം ഗ്ലാസ്സിൽ സ്കോച്ച് ഒഴിച്ചു അയാൾക്കു നേരെ നീട്ടി. അയാൾ അതു വാങ്ങിയ ശേഷം എതിർ വശത്തുള്ള കസേരയിൽ സിയ ഇരുന്നു. അവൾ ചോദിച്ചു, "എന്താ കാര്യം"? കയ്യിൽ ഇരുന്ന ഗ്ലാസ് കുടിച്ചു തീർത്ത് മാറ്റിവച്ച ശേഷം മഹാധർ പറഞ്ഞു തുടങ്ങി. "എനിക്കു സിയയെ ഇഷ്ടമാണ്". ഇതുകേട്ട സിയ്ക്ക് ചിരി വന്നു. ഇഷ്ടം, അവശ്യക്കാരന്റെ ഇഷ്ടം. 5 പേരുടെ ഇഷ്ടങ്ങൾക്കായി പല തവണ വഴങ്ങിയിട്ടുണ്ട്. അതുകൊണ്ടു നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. കാണുന്ന ജീവിതവും പണവും ഉയർന്ന പോസ്റ്റും എല്ലാം. പിന്നെ സുഖം. കർമ്മത്തിൽ രഞ്ജിത്ത് പങ്കാളിയായി. മറ്റുളവർക്കായി താൻ കിടന്നു കൊടുത്തപ്പോൾ, രഞ്ജിതു തനിക്കായി കിടന്നു തന്നു. അന്തർമുഖനും വെറും സാധാരണക്കാരനുമായ മഹാധരിന്റെ ഇഷ്ടത്തിന് വഴങ്ങുന്നതുക്കൊണ്ടു തനിക്കെന്ത് നേട്ടം, സിയ ചിന്തിച്ചു.

അയാൾ ഇടറുന്ന ശബ്ദത്തിൽ തുടർന്നു പറഞ്ഞു, "ഞാൻ ഇഷ്ടപ്പെട്ട, സ്വന്തമാക്കാൻ ആഗ്രഹിച്ച എന്റെ സിയ ജീവിതത്തിൽ ഉയരാൻ വേണ്ടിയും സുഖത്തിനു വേണ്ടിയും പലരുമായി കിടക്ക പങ്കിട്ടെന്നറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി". ഇതു കേട്ട അവൾക്ക് പുച്ഛം തോന്നി. തന്റെ ആയുധം എന്തെന്നറിഞ്ഞപ്പോഴാണ് ജീവിതത്തിൽ വിജയം വന്നു തുടങ്ങിയത്. തനിക്കു മുന്നിൽ തുറന്ന വാതിലുകളിലൂടെ പ്രവേശിച്ചു ഒരോ പടിയും കയറി കയറിയാണ് നിലയിൽ എത്തിയത്. കഴിവില്ലാത്ത പുരുഷ പ്രജകൾ ഇതുപോലെ പുലമ്പികൊണ്ടിരിക്കും, കുറ്റപ്പെടുത്തും, ഒളിഞ്ഞു മാറി പല്ല പേരുകൾ വിളിക്കും. ഇതിനെ ഇവർകാക്കൂ. ചിന്തയിൽ കുരുങ്ങി കിടന്ന അവളെ അതിൽ നിന്നും താഴേക്ക് ഉന്തിയിടുന്ന പ്രഹരം പോലെ വാർത്ത അയാൾ അറിയിച്ചു. "നിന്റെ 6 സുഹൃത്തുക്കളിൽ രഞ്ജിത്ത് ഉൾപ്പെടെ 5 പേരെയും കൊലപ്പെടുത്തിയത് ഞാനാണ്". ഭയത്തിന്റെ ആഗമനത്തോടെ പുച്ഛം എന്ന വിരുന്നുകാരൻ സിയയുടെ മനസ്സിൽ നിന്നും ഓടിയൊളിച്ചു. ഇരുട്ടിൽ മെഴുകുതിരി വെളിച്ചം പ്രകാശിക്കുന്ന പോലെ ശാന്തനായ മനുഷ്യനിൽ ഭ്രാന്തമായ ഒരു മനസ്സുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. ആളിക്കത്തുന്ന മനസ്സിനെ പിടിച്ചുകെട്ടി ഒരു ചെറു പുഞ്ചിരിയോടെ അയാൾ തുടർന്നു, "നിന്നെ കണ്ട നാൾ മുതൽ നിന്റെ കണ്ണുകൾ എന്നെ വേട്ടയാടാൻ തുടങ്ങിയതാണ്, നിന്റെ ശബ്ദം എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി. നീ നഷ്ടമാകുമെന്ന ഭയത്താൽ ഞാൻ അതു അറിയിച്ചില്ല. പക്ഷെ നീ... നീ പല്ലർക്കും പല്ലത്തിനുമായി വഴങ്ങി കൊടുത്തു". രാത്രിയുടെ നിശബ്ദത അതിഥിയായെത്തിയ കുറച്ചു നിമിഷങ്ങൾ. അവയുടെ ആയുസ്സ് തീരുമുൻപ്പ് അതിലേക്ക് വന്നു വീണ ഇടിമിന്നൽ പോലെ അയാളുടെ വാക്കുകൾ പ്രതിധ്വനിച്ചു. "നീ ഓരോ തവണ ഭോഗിച്ചപ്പോഴും അവിടെ നശിച്ചത് എന്റെ പ്രണയമാണ്". കേട്ടതെല്ലാം സിയയെ തളർത്തിയിരിക്കുന്നു. അവളുടെ മനസ്സിൽ ധൂപ പൂർണമായ ഒരു ജ്വാലാമുഖി ഉടലെടുത്തിരുന്നു. മഹാധർ തുടർന്നു, "എന്റെ പ്രണയം കളങ്കിതയായ നിന്നോട് പറയാൻ എനിക്കു കഴിയുന്നില്ലായിരുന്നു. പറയാതിരിക്കാനും കഴിയുന്നില്ല. എന്റെ ബുദ്ധിയും മനസ്സും തമ്മിലുള്ള യുദ്ധത്തിനൊടുവിൽ ഞാനൊന്നുറപ്പിച്ചു. നിന്നെ പരിശുദ്ധയാക്കണം. അതിനു ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഞാൻ കണ്ടില്ല. കൊന്നു 5 പേരെയും... അല്ല ആറാമനേയും കൊന്നിട്ടാണ് ഞാൻ ഇവിടേയ്ക്ക് വന്നത്". വീണു കിടന്നവൾക്കുമേൽ പതിച്ച തൊഴിയായിരുന്നു വാക്കുകൾ.

ഒരു പോലീസ് ജീപ്പിന്റെ ശബ്ദം അപ്പാർട്ട്മെന്റിനെ ലക്ഷ്യമാക്കി വന്നു നിന്നു. ഇതു കേട്ട മഹാധർ പറഞ്ഞു, "ഞാൻ തെറ്റു ചെയ്തു, അതിനുള്ള ശിക്ഷ എനിക്കു കിട്ടണം. അതിനാൽ പോലീസിനെ ഞാൻ വിവരം അറിയിച്ചു. എന്നെ കൊണ്ടുപോകാൻ അവരെത്തി". യാത്ര ചോദിച്ചിട്ട് അയാൾ നടന്നു. അതിനിടയിൽ സിയയോട് പറഞ്ഞു, "മറ്റുള്ളവരുടെ മുന്നിൽ നീ എന്താണെന്നു എനിക്കു അറിയേണ്ട. എന്റെ മനസ്സിൽ നീ ഇപ്പോൾ പരിശുദ്ധയാണ്. പുറത്തു പെയ്യുന്ന മഴപോലെ അവരുടെ രക്തം നീ ചെയ്തുകൂട്ടിയ കളങ്കമെല്ലാം കഴുകി കളഞ്ഞിരിക്കുന്നു. ഇപ്പോൾ... ഇപ്പോൾ ഞാൻ പറയുന്നുസിയ ലവ് യൂ". അതുവരെ നിശ്ശബ്ദമായിരുന്ന അവളുടെ അധരങ്ങൾ ശബ്ദിച്ചു. "മഹാധർ, അർഹതയില്ലാത്ത എന്നെപോലൊരുവളെ എന്തിനു  ഇത്ര സ്നേഹിക്കുന്നു". മറുപടിയായി ഒരു പുഞ്ചിരി നൽകി അയാൾ ഫ്ലാറ്റ് വിട്ടിറങ്ങി. സിയയുടെ കണ്ണുകൾ നിറഞ്ഞു. ഇതുവരെയും കേൾക്കാത്ത വാക്കുകളായിരുന്നു ഇത്രനേരം കേട്ടത്. അവളുടെ ശരീരത്തെ അല്ലാതെ മനസ്സിനെ സ്നേഹിച്ച ഒരാളുടെ വാക്കുകൾ. യഥാർത്ഥ സ്നേഹത്തിന്റെ വാക്കുകൾ.

അവൾ ബാൽക്കണിയിൽ വന്നു നിന്നു. പാർക്കിംഗ് ഏരിയയിൽ കാത്തുനിന്ന പോലീസ് ജീപ്പിലേക്ക് ചിരിച്ചുകൊണ്ട് കയറുന്ന മഹാധറിനെ ഇമവെട്ടാതെ നോക്കി നിന്നു.

ജീപ്പ് സ്റ്റാർട്ട് ചെയ്ത ശബ്ദം കഴിഞ്ഞ നിമിഷങ്ങളുടെ ചിന്തയിൽ നിന്നുണർത്തി. വാഹനം അപാർട്മെന്റ് വിട്ടിറങ്ങി ദൂരെ ഇരുട്ടിലേക്ക് മാഞ്ഞുപോകുന്നത് അവൾ നോക്കി നിന്നു. സിയ അവളോടു തന്നെ ചോദിച്ചു, "ഒരാൾക്ക് മറ്റൊരാളെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമോ"? 
സമയം ഇടവേളയ്ക്കായി പോയിരുന്ന വൈദ്യുതി തിരിച്ചെത്തി. മ്യൂസിക് പ്ലേയർ പാടി തുടങ്ങി. ജിം കോർസിന്റെ അതിമനോഹരമായൊരു ഗാനം.

"ഇഫ് കുഡ് സേവ് ടൈം ഇൻ ബോട്ടിൽ,
ഫസ്റ്റ് തിങ് വുഡ് ലൈക് ടു ഡു.
ഇസ് ടു സേവ് എവ്രി ഡേ റ്റിൽ ഇറ്റർണിറ്റി പാസ്സസ് എവേ
ജസ്റ്റ് ടു സ്പെൻഡ് ദെമ് വിത് യൂ...."

Srishti-2022   >>  Short Story - Malayalam   >>  നിയോഗം പോലെ ഒരു കണ്ടുമുട്ടൽ

Hariharan M

EY

നിയോഗം പോലെ ഒരു കണ്ടുമുട്ടൽ

എല്ലാ ദിവസവും നമ്മള്പത്രം വായിക്കാറുണ്ട്, എവിടെങ്ങിലും ആർക്കെങ്കിലും ഒരു ആപത്തു വരുമ്പോള്ചിലപ്പോള്എങ്കിലും നമ്മള്അത് വെറുതെ വായിച്ചു കളയും . അത് എന്താണ് എന്ന് പോലും നമ്മള്നോക്കാറില്ല. ഇപ്പോൾ ഉള്ള നമ്മുടെ പത്ര മാധ്യമങ്ങൾ വെറും വാര്ത്തകള്ക്ക് വേണ്ടി മാത്രം പലതും ചെയ്യാറുണ്ട്.. ഒരിക്കലും അതിനു ഇര ആവുന്ന അവരെ കുറിച്ച് ആരും ആലോചിക്കാറില്ല.

 

"ഒന്ന് ചീഞ്ഞാല്അല്ലെ മറ്റൊന്നിനു വളം ആകൂ " ഒരു നിലപാട് ആയി ഇന്നത്തെ സമൂഹം.

 

രാവിലെ വായിച്ചാ ഒരു വാര്ത്തയിലെ ഒരു കഥാപാത്രത്തെ ജീവിതത്തില്നമ്മള്കണ്ടുമുട്ടിയാല്‍ , ഒരു പക്ഷെ അവര്ഒരു സഹായം ചോദിച്ചാല്നമ്മള്എന്ത് ചെയ്യും,അങ്ങനെ ഒരു കണ്ടു മുട്ടല്ഞാന്എന്റെ ഭാവനയില്എഴുതുന്നു.

 

*****

 

എല്ലാ ദിവസവും പോലെ ആയി പൊയ് അന്നും. തലേന്ന് തിരുവനന്തപുരം വന്നപ്പോള്ഒരുപാടു വൈകി പൊയ്. എന്നിട്ടും വിചാരിച്ചു രാവിലെ നേരത്തെ എഴുനേറ്റു മോന്റെ എഞ്ചിനീയറിംഗ് അഡ്മിഷന്കാരിയം തിരക്കാന്പോകണം എന്ന് . ഒന്നും നടന്നില . ക്ഷീണം കാരണം വല്ലാതെ ഉറങ്ങി പൊയ്.. രാവിലെ വരേണ്ട ഇരുന്ന ചെന്നൈ മെയില്പത്തു മണി ആയി വന്നപ്പോള്‍, മോന്റെ പഠിത്തം നോക്കണം എങ്കില്എന്നും തിരിച്ചു ഉള്ള വണ്ടിക്കു പോയീ പറ്റു. എങ്ങനെ ഒക്കെ ഇരുന്നു ആലോചിച്ചു കൊണ്ട് കട്ടിലില്കിടക്കുമ്പോള്വാതിലില്ഒരു മുട്ടല്‍............

 

എഴുന്നേറ്റ് കതകു തുറന്നു നോക്കിയപ്പോള്നെത്രവതിയുടെ ലോകോ പൈലറ്റ് ദിനേശന്‍ .

 

ദിനേശന്‍: - എന്താണ് രാമു ഏട്ടാ ഇന്നലെ രാത്തിരി മുഴുവന്കോട്ടയത്ത്കിടന്നു അല്ലെ.. സമയം മാറി ഓടിയാല്പിന്നെ നമ്മടെ കാരിയം കഷ്ടമാ. എന്ന് തിരിച്ചു മൂന്ന് മണിയുടെ ചെന്നൈ മെയില്ചേട്ടന്തന്നെയാ എടുക്കണേ. ?

 

ഞാന്‍:- തന്നെ, ഞാന്തന്നെയാ ആണ് . മോനെ കോളേജില്ചേർക്കണം കൊറേ പണത്തിനു ആവശ്യം ഉണ്ട്. എനിക്കോ എഞ്ചിനീയര്അവന്പറ്റിയില്ല അവനെ എങ്കിലും എഞ്ചിനീയര്ആക്കണം അതിനു വേണ്ടി ഇത്തിരി കഷ്ടപെട്ടലും പ്രശനം ഇല്ല.

 

ദിനേശന്‍;- എനിട്ട്ആണോ ചേട്ടന്എവിടെ എങ്ങനെ ഇരിക്കണേ.. പെട്ടന് ഒരുങ്ങാന്നോക്ക് പണ്ട്രണ്ടു മണിക്ക് സ്റ്റേഷനില്റിപ്പോര്ട്ട്ചെയണം ഇല്ലെങ്ങില്വേറെ ആളെ ഏർപ്പാട് ചെയ്യും.

 

ഞാന്‍;- അത് ശരിയാ ഇന്നത്തെ ഓട്ടം കിട്ടിയ എനിക്ക് അടുത്ത ആഴ്ച രണ്ടു ദിവസം തിരുവനന്തപുരത്ത് നിൽകാം മോന്റെ കാരിയം നോക്കുകയും ചെയ്യാം.

 

ദിനേശന്‍ ;- ചേട്ടാ എങ്കില്പൊയ് കുളിക് ഇന്ന് ഏതു വരെ പോകും ഷൊർണുരോ അതോ ചെന്നൈയോ

 

ഞാന്‍;- നോക്കട്ടെ മോനെ ദിനേശാ പ്രായം ആയിലെ പറ്റിയാല്പോകും അങ്ങ് ചെന്നൈ വരെ .

 

ദിനേശന്‍;- നിങ്ങളെ സമ്മതികണം ചേട്ടാ, രണ്ടു ആഴ്ച മുഴുവന്വണ്ടി ഓടിച്ചു എങ്ങനെ നിങ്ങള് ജീവിക്കുന്നു. ഞാന്വല്ലതും ആണെങ്ങില്ഒരു മാസം കൊണ്ട് തീർന്നു പോകും. ഇതു ഞാന്വന്നു അന്ന് തൊട്ടു കാണാന്തുടങ്ങിയതാ .

 

ഞാന്‍;- അതിനു നീ ആദ്യം ഒരു പെണ്ണ് കേട്ട് ഒരു കുട്ടി ഉണ്ടായി കഴിയുമ്പോള്നീയും എന്നെ പോലെ ആകും, ആകെ കിട്ടണ ശമ്പളം ഒന്നും അപ്പൊ പറ്റില മോനെ, നീ തന്നെ നോക്ക് നമ്മടെ കൂട്ടത്തിലെ ഇത്തിരി പ്രായം ചെന്ന എല്ലാരും എന്നെ പോലെ ആണ്.

 

ദിനേശന്‍;- ചേട്ടാ ചേട്ടന്ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്നത് വീടുകാര് കാണുന്നുണ്ടോ

 

ഞാന്‍;- അറിയില്ല ഞാന്വല്ലപ്പോഴും അല്ലെ വീട്ടില്പോകാറുള്ളത് , ഇനി ഒരു suspension കിട്ടിയില്ല എങ്കില്ഇവിടെ തന്നെ , അവന്പഠിക്കാന്കയറിയാല്തീർന്നു കഷ്ടപാട്

 

അങ്ങനെ വര്ത്തമാനം പറഞ്ഞു കൊണ്ട് ഇരികുമ്പോള്ദൂരെ നിന്ന് anouncement കേട്ടു. ട്രെയിന്നമ്പര്എരുപതിയര് ഇരുപത്തിനാല് ചെന്നൈ മെയില്കൃത്യം മൂന്ന് മണിക്ക് തിരുവനന്തപുര നിന്ന് പോകും എന്ന്.

 

ഇതു കേട്ടു ഞാന്ഓടി കുളിക്കാന്പൊയ് . കൃത്യം പണ്ട്രണ്ടു മണിക്ക് ഞാന്സ്റ്റേഷനില്ചെന്ന് റിപ്പോര്ട്ട്ചെയ്തു. മൂന്ന് മണിക്ക് വണ്ടിയുടെ എന്ജിന്ല്കയറും മുന്പ് ദൂരേക്ക്നോക്കി ഒന്ന് പ്രാര്ത്ഥിച്ചു . ദൈവമേ എന്നും ആര്കും വണ്ടി കിട്ടാതെ പോകലെ ഇല്ലെങ്ങില്അതിനും എനിക്ക് ത്തനെ തെറി വിളി കേള്ക്കും.

 

ട്രെയിന്കൃത്യം മൂന്ന് മണിക്ക് ത്തനെ തിരുവനന്തപുരത്തിന് സലാം പറഞ്ഞു വണ്ടി നീങ്ങി തുടങ്ങി. എഞ്ചിന്ബോഗിയില്ഞാനും എന്റെ അസിസ്റ്റന്റ്ലോകോ പൈലറ്റ് അനീഷ്നായരും മാത്രം..

 

ഇപ്പോഴും വണ്ടി പോകുമ്പോള്ഓരോ സ്റ്റേഷനില്പല പല കാരിയങ്ങള്കാണാം. കഴിഞ്ഞ ഇരുപതു വര്ഷം സര്വീസ് ഉള്ള എനിക്ക് അതെല്ലാം എന്നും ഒരേ പോലെ തോന്നിയിട്ടുള്ളൂ

 

ചിലപ്പോള്എഞ്ചിന്ബോഗിയില്നിന്ന് ദൂരേക്ക്നോക്കുമ്പോള്ആദ്യം കണ്ണില്പെടുന്നത് മക്കളെ ദൂരേക്ക്പറഞ്ഞു വിടാന്വരുന്ന അമ്മമാരുടെ മുഖങ്ങൾ ആണ്. എത്ര സന്തോഷത്തോടെ മക്കളെ ദൂരേക്ക്കയറ്റി വിട്ടാലും വണ്ടി നീങ്ങി തുടങ്ങുമ്പോള്അവരുടെ മുഖത്തു ഒരു സങ്ങടം നിറയും . ഏതൊരു മനുഷ്യനും കരച്ചില്കണ്ടാല്വിഷമം വരും.

 

അങ്ങനെ പലതും . ചിലര്ജീവിതത്തിനു വേണ്ടി ദൂരേക്ക്പോകുന്നവരു, ചെലര് പഠിക്കാന്പോകുന്നവര്‍, അങ്ങനെ പലതു.

 

ചിലപ്പോള്തോന്നും ഞാന്അറിഞ്ഞോ അറിയതോ എത്ര പേര്ക്ക് സഹായം ചെയ്യുന്നു എന്ന് . എന്ന് വരെ ആരും എന്നയോ അതോ എന്നെ പോലെ ലോകോ പൈലറ്റ്മാരോട് നന്ദി പറയാറില്ല . ഞങ്ങള്ക് അത് പ്രതീക്ഷിക്കാരും ഇല്ല.

 

എന്റെ അസ്സിസ്ടന്ന്റ്ലോകോ പൈലറ്റ് പറയണ പോലെ അതിനല്ലേ ചേട്ടാ നമക്ക് റെയില്വേ എല്ലാ മാസവും ശബളം നന്ദിയോടെ തരുന്നത്.

 

അങ്ങനെ ഓരോന്ന് ആലോചിച്ചു വണ്ടി ഓടിക്കുമ്പോള്പെട്ടന് ആണ് ഇന്ന് പത്രം വായിച്ചില എന്ന് ഓര്മ വന്നത്. അതിനു എന്റെ ശിഷ്യന്അല്ല അസിസ്റ്റന്റ്ലോകോ പൈലറ്റ് അനീഷിനോട് പറഞ്ഞു ഒന്ന് പത്രം വയിക്കാടെ എന്ന്.

 

അവനെ കുറിച്ച് പറയുക ആണെങ്ങില്പുള്ളി കിടു തമാശ ആണ്. ഇപ്പോഴും സംശയം മാത്രമേ ഉള്ളു.. ഞാന്അവനോടു പറഞ്ഞപ്പോള്അവന്തിരിച്ചു എന്നോട് ഒരു സംശയം ആണ് ചോദിച്ചത്

 

അനീഷ്‌;- രാമു ഏട്ടാ എനിക്ക് ഒരു സംശയം, ചേട്ടന്ഇതു വരെ എത്ര പേരെ കൊന്നിടുണ്ട്.

 

ഞാന്‍;- നീ ആക്സിഡന്റ് ആണോ ഉദ്ദേശിക്കുന്നെ 

 

അനീഷ്‌;- അതെ ചേട്ടാ ട്രെയിനിനു മുന്നില്ചാടി ചവുന്നവര്ഇല്ലേ അത് .

 

ഞാന്‍:;- എന്റെ ഇരുപതു കൊല്ലത്തെ ജീവിതത്തിനു ഇടക്ക് മൊത്തം കൂട്ടുക ആണെങ്ങില്ആറര പേര് .

 

അനീഷ്‌;- അത് എന്താ ചേട്ടാ ഒരു അര .

 

ഞാന്‍;- അതോ. നാല് കൊല്ലങ്ങള്ക് മുന്പ് ഒരുത്തന്എന്റ വണ്ടിയുടെ മുന്നില്ചാടി പക്ഷെ അവന്മരിച്ചില്ല ,ഇപ്പോഴും ജീവനോടെ ഉണ്ട് അബോധാവസ്ഥയില്‍.

 

അനീഷ്‌;- കഷ്ടം ഇവന്മാര്ക് വേറെ വല്ലതും നോക്കികൂടെ ചാവാന്ആയി, ഇവന്മാര് വണ്ടിക്കു ചാടിയാല്മൂന്ന് മാസം നമ്മക്ക് suspension ഉറപ്പാണ്‌.

 

ഞാന്‍;- നീ അത് കള, ഇന്നത്തെ പത്രം വായിക്കു .

 

അനീഷ്‌;- ചേട്ടാ കോട്ടയം എത്തട്ടെ അപ്പൊ വൈകീട്ട് വരണ മഞ്ഞ പത്രം കിട്ടും, ഇത്തിരി ഏറിയും പുളിയും ആയി വാര്ത്തവായിക്കാം

 

അങ്ങനെ ഓരോന്ന് പറഞ്ഞു ട്രെയിന്ചെന്നൈ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.. കോട്ടയം ഏകദേശം എത്തിയപ്പോൾ വൈകിട്ട് ആറു മണി ആയി. അനീഷ്ഓടി ചെന്ന് ഒരു പത്രം വാങ്ങി വന്നു.

 

അങ്ങനെ കോട്ടയം കഴിഞു വണ്ടി വീണ്ടും നീങ്ങി തുടങ്ങി.. ഓരോ പച്ച സിഗ്നല്കാണുമ്പോള്എനിക്ക് ഉത്സാഹം ആണ്, ഇനി കുറച്ചു കൂടി പോയാല്മതിയല്ലോ എന്ന് .

 

അങ്ങനെ വണ്ടിയില്ഇരുന്നു അനീഷ്പത്രം വായന തുടങ്ങി.

 

അനീഷ്‌:;- ഇന്നത്തെ പ്രദാന വാര്ത്തകള്‍, ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടിയുടെ അച്ഛന്ഇന്ന് രാവിലെ വിഷം കഴിച്ചു മരിച്ചു . മകളുടെ അവസ്ഥ കണ്ടു മനം മടുത്ത പിതാവ് അവസാനം മകളെ കൂട്ടാതെ ഒറ്റയ്ക്ക് ആത്മ ഹത്യ ചെയ്തു .

 

ഞാന്‍;- ഛെ ഇവന്ഒക്കെ എന്തൊരു തന്ത ആണ്. അങ്ങേര്ക് മരിക്കുമ്പോള്സ്വന്തം മോളെ കൂടെ കൊന്നു കൂടെ ആയിരുനൂ . അല്ലടാ അനീഷേ എന്താ വാര്ത്തഇത്രക്ക് വലുതായേ.. ഞാന്ഒരു ആഴ്ച ആയി ഇതു മാത്രമേ കാണുന്നുള്ളൂ

 

അനീഷ്‌;- ചേട്ടാ അത് ഒരു കഥ ആണ് ,കൊറേ തെണ്ടികള്ചേര്ന്ന് പെണ്ണിനെ തട്ടി കൊണ്ട് പൊയ് അപമാനിച്ചു . അതില്ഒരു മന്ത്രിയുടെ മോനും ഉണ്ടായിരുന്നു എന്ന്. എപ്പോ ഇലക്ഷന്സമയം അല്ലെ ചേട്ടാ അത് കൊണ്ട് പാര്ട്ടി ക്കാര്ക്ക് ഇതു ഒരു ഉത്സവം, ചാനലിനും പത്രത്തിനും വേറെ news തേടി പോകണ്ടാ .

 

ഞാന്‍:;- വന്നു വന്നു പത്രക്കാര്ക് ഒരു നേരും നെറിയും ഇല്ലാതെ ആയി. ഒരു വാര്ത്തകിട്ടിയാല്അതും പീഡനം കിട്ടിയാല്പിന്നെ പെണ്ണിനെ കുറിച്ചും കേസെനെ കുറിച്ചും കൊറേ നാളു വരും പത്ര ത്തിലും ടീവിയിലും . സമയം കൊണ്ട് പെണ്ണൂ അവളുടെ വീട്ടുകാരും ഇതു പോലെ തീരും.. നീ നിര്ത്ത് പത്രം വായന . കുറച്ചു നേരം ഉറങ്ങിക്കോ ഷോര്ണൂര്വരുമ്പോള്ഞാന്വിളിക്കാം.

 

അങ്ങനെ വണ്ടി വീണ്ടും ചെന്നൈ ലക്ഷ്യം ആകി കുതിച്ചു പാഞ്ഞു.. എന്തിനു എന്ന് അറിയില്ല തൃശൂര്കഴിഞ്ഞു പാലക്കാടിന് മുന്നേ പെട്ടന് എനിക്ക് ഒരു മെസ്സേജ് വന്നു, എന്നൂര് മീറ്റര്അകലെ ഒരു അക്സിടെന്റ്റ് നടന്നു അത് കൊണ്ട് വണ്ടി ഒരു അര മണികൂര്പിടിച്ചു ഇടണം എന്ന്.

 

മെസ്സേജ് വന്ന ഉടനെ ഞാന്ബ്രേക്ക്അപ്ലൈ ചെയ്തു വണ്ടി നിര്ത്തി... ഇതു കേട്ടു അനീഷ്ഉണര്ന്നു, ഞാന്അവനോടു ഉറങ്ങാന്ആംഗ്യം കാണിച്ചു ടോര്ച്ചും ആയി വണ്ടിയില്നിന്ന് ഇറങ്ങി..

 

എന്റെ ഒരു പതിവ് ആണ് അത്....

 

വണ്ടിയില്നിന്ന് മുന്നിലേക്ക്കുറച്ചു വന്നപ്പോള്വണ്ടിയുടെ അടിയില്നിന്ന് ഒരു കരച്ചില്കേട്ടു. ഒരു പെണ്കുട്ടിയുടെ കരച്ചില്‍. അപ്പോഴേ മനസ്സില്വിചാരിച്ചു. ഒരു മരണം കൂടി കാണണം അല്ലോ ദൈവമേ എന്ന്...

 

പക്ഷെ ഭാഗ്യം എന്റെ കൂടെ ആയതു കൊണ്ട് ഞാന്ഇപ്പഴേ കണ്ടു. പെണ്കുട്ടിക്ക് ഒന്നും സംബവച്ചില്ല.

 

കയ്യില്ഇരുന്ന ടോര്ച് എടുത്തു അവളുടെ മുഖത്തു അടിച്ചു വളരെ ദേഷ്യത്തോടെ ഇറങ്ങി വരാന്പറഞ്ഞു . ഇതു കേട്ടു പേടിച്ചു പെണ്കുട്ടി ഇറങ്ങി വന്നു. മരണം മുന്നില്വന്നു തിരിച്ചു പോയാല്എങ്ങനെ ഇരിക്കും എന്ന് എനിക്ക് മുഖത്തു നോക്കി വായിച്ചു എടുക്കാം ആയിരുന്നു.

 

അവള്വന്ന ഉടനെ കയ്യില്ഇരുന്ന ഫോണ്എടുത്തു വണ്ടിയിലെ പോലീസു കാരെ വിളിക്കാന്തുടങ്ങി. ഇതു കണ്ടു പെണ്കുട്ടി എന്റെ കാലില്വീണു കരയാന്തുടങ്ങി. ഇതു കണ്ടു മനസ്സ് അലിഞ്ഞ ഞാന്അവളോട്ആയി ചോതിച്ചു.

 

ഞാന്‍: ;- എന്താ നിന്റെ പേര്

 

പെണ്‍;- ചേട്ടാ എന്നോട് ക്ഷമിക്കു മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടന്നു ഞാന്മരിക്കാന്വന്നത്.

 

ഞാന്‍; - ഞാന്അതല്ല ചോദിച്ചത് നിന്റെ പേര് ആണ്. നീ എവിടെ നിന്ന് വരുന്നു.

 

പെണ്‍ ;- എന്റെ പേര് ലയ..

 

ഞാന്‍;- പേര് ഞാന്എവിടെയോ കേട്ടിടുണ്ടല്ലോ അടുത്ത് ആയി.

 

പെണ്‍;- ചേട്ടന്കേട്ടുകാണും, എപ്പോ ടീവിയിലും പത്രത്തിലും ഒക്കെ എന്നെ കുറിച്ച് മാത്രമേ വാര്ത്തകള്ഉള്ളു, ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടി.

 

മറുപടി പറയുമ്പോള്അവളുടെ മുഖത്തു കണ്ണ് നീര്ഒഴുകുന്നു ഉണ്ടായിരുന്നു

 

ഞാന്‍;- മനസിലായി, അതിനു നീ മരിച്ച എന്ത് കിട്ടാനാ, അല്ല നീ എങ്ങനെ എവിടെ എത്തി. നിന്റെ അച്ഛന്അല്ലെ ഇന്ന് രാവിലെ മരിച്ചത്.

 

ലയ;- ചേട്ടാ എനിക്ക് അത് അറിയില്ല, അച്ഛന്മരിച്ചു എന്ന് അറിഞ്ഞപ്പോള്ഞാന്വീട് വിട്ടു ഇറങ്ങി. കൊറേ ദൂരം ട്രെയിന്പാതയില്കൂടി നടന്നു പക്ഷെ ഒരു ട്രെയിന്പോലും വന്നില.

 

അപ്പോഴാണ് ദൂരെ നിന്ന് ട്രെയിന്വരണത് കണ്ടത്, എന്റെ കഷ്ടകാലത്തിനു ട്രെയിന്എന്റെ അടുത്ത് എത്തിയപ്പോഴേക്കും നിന്ന് പൊയ്. എന്നെ മരിക്കാന്അനുവദിക്കണം .

 

എന്നെ വഞ്ചിച്ചു കൊണ്ട് പോയി നശിപിച്ച അവന്മാര് എന്നെ കൊന്നില്ല ,ഒരു ജീവ ചവം പോലെ ആക്കി എന്നെ കാട്ടില്കളഞ്ഞിട്ടു പൊയ് . അഭിമാനി ആയ സ്വന്തം അച്ഛന്എന്റെ അവസ്ഥ കണ്ടു മനസ്സ് മടുത്തു എന്നെ കൈ വിട്ടു അച്ഛനും പൊയ്. എനിക്ക്എനിക്ക് അകെ ആശ്രയം മരണം മാത്രം ആണ്. നേരം വെളുത്താല്പിന്നെ ഞാന്വീണ്ടും പത്രങ്ങളില്വാര്ത്തആവും.

 

ഞാന്‍;- എന്റെ മോളെ, വയസന് നിന്റെ കാരിയം കേട്ടാല്മനസിലാവും, നിന്നെ എനിക്ക് സഹായിക്കണം എന്ന് ഉണ്ട്, പക്ഷെ നിനക്ക് ഒരു കാരിയം aഅറിയുമോ , എനിക്ക് ഇനി ഒരു suspension കിട്ടിയാല്എന്റെ കുടുംബം, എന്റെ മോന്റെ പഠനം എല്ലാം പോകും. ഓരോ ആള്കാര് ട്രെയിനില്ചാടി മരികുമ്പോള്ഞങ്ങളെ പോലെ ആള്ക്കാര്ക്ക് നഷ്ടമാകുന്നത് ആരും നോക്കാറില്ല..

 

ലയ;- ചേട്ടാ, എത്രയും നേരം ചേട്ടന്റെ കാരിയം പറഞ്ഞല്ലോ, ഒരു നിമിഷം ചേട്ടന്എന്നെ ചേട്ടന്റെ മോളായി ഒന്ന് സങ്കല്പിച്ചു നോക്ക്, എന്റെ അച്ഛന് ദൈര്യം ഉണ്ടായിരുന്നു എങ്കില്എന്ന് ഞാന്കൂടെ മരിച്ചേനെ.. പക്ഷെ വിദി എന്നെ എവിടെ കൊണ്ട് വന്നു നിര്ത്തിച്ചു.

 

ഒന്ന് ആലോചിച്ചു നോക്കിയേ ഇവിടെ ചേട്ടന്സിഗ്നല്കണ്ടു നിര്ത്തിയില്ല എങ്കിലും ചേട്ടന്എന്നെ കൊല്ലിലെ.

 

ഞാന്‍;- അത് എന്റെ സമയ ദോഷം മാത്രം ആണ്, പക്ഷെ ഇനി അങ്ങനെ അല്ല. അറിഞ്ഞു കൊണ്ട് ഒരു ജീവന്എടുക്കാന്മാത്രം മനസ്സുറപ്പ് എനിക്ക് ഇല്ല.

 

ലയ;- ചേട്ടന്എന്റെ ജീവന്ആണു രക്ഷിക്കാന്നോക്കുന്നത്. എന്ത് കിട്ടും ചേട്ടാ എന്നെ രക്ഷിച്ചാല്‍, നാളെ പത്രത്തില്ഒരു വാര്ത്ത‍, ഷോര്ണൂര്പെണ്കുട്ടിയെ മരണത്തില്നിന്നും രക്ഷപെടുത്തി എന്നു. ആര്കും വേണ്ടാത്ത എന്റെ ജീവന്രക്ഷിച്ചാല്എന്ത് കിട്ടും, അതിനു പകരം എന്നെ മരിക്കാന്അനുവദിച്ചാല്ചേട്ടന്ജീവിതത്തില്ചെയ്ത ഏറ്റവും വലിയ പുണ്യം ആയിരിക്കും ഇതു,

 

ഞാന്‍;- എന്തായാലും ഇനി ട്രെയിനില്ചാടി മരിക്കാന്പറ്റില, കാരണം നിര്ത്തിയിട്ടു വണ്ടി എടുക്കുമ്പോള്ആരേലും മുന്നില്കിടന്നു മരിച്ചാല്ഞാന്അതിന്റെ ഉത്തരവാദി ആകും. നിനക്ക് വേണം എങ്കില്ഞാന്ഇനി വഴി വരണ ട്രെയിനിന്റെ സമയം പറഞ്ഞു തരാം. അത്ര മാത്രം എന്നെ കൊണ്ട്ട് ചെയ്യാന്കഴിയു. ആകെ വടക്കോട്ട്ഇനി ഒരു ട്രെയിന്ഉണ്ട്, അത് പാസഞ്ചര്ആണ് , പിന്നെ തെക്ക് അതായതു തിരുവനന്തപുരതെക് രണ്ടു വണ്ടി ഉണ്ട്, അതില്ഒന്ന് സൂപ്പര്ഫാസ്റ്റ് ആണ്, ഒന്ന് പാസേഞ്ഞുരും, എവിടെ ഒരു വളവു ആയതിനാല്പാസേഞ്ഞെര്മെല്ലെ മാത്രമേ പോകു, പക്ഷെ സൂപ്പര്ഫാസ്റ്റ് പെട്ടന് പോകും. അതിന്റെ സമയം രാത്തിരി ഒന്നിന് ആണ്. അത് വരെ നിനക്ക് ഇവിടെ മാറി നിൽകാം എങ്കില്നിന്റെ നിയോഗം പോലെ നീ മരിക്കും.

 

അറിഞ്ഞു കൊണ്ട് ഒരു മോളുടെ അത്രയും പ്രായം ഉള്ള നിന്നെ കൊല്ലാന്എനിക്ക് മനസ്സ് വരില്ല . എന്നോട് ക്ഷമിക്.

 

അര മണിക്കൂര്കഴിഞ്ഞു വണ്ടി എടുക്കാന്വീണ്ടും എനിക്ക് മെസ്സേജ് വന്നു. വണ്ടിയില്കയറും മുന്പ് അവളോട്ആയി ഞാന്പറഞ്ഞു , നിന്റെ അച്ഛന്റെ സ്ഥാനത് ഞാന്ആയിരുന്നേല്നിന്നെ പണ്ടേ ഞാന്കൊല്ലുക തന്നെ ചെയ്തേനെ

 

ഇതു കേട്ടു അവള്എന്റെ കാലില്വീണു എനിട്ട്എന്നോട് ആയി പറഞ്ഞു;

 

"ഇതു വരെ അമ്മ ഇല്ലാതെ വളര്ന്ന എനിക്ക് ആരും ഒരു സഹായവും ചെയ്തിടില്ല, ജീവികുമ്പോള്ഞാന്എന്നും ദുരിതം അനുഭവിക്കുക മാത്രമേ ചെയ്തിട്ടുള്ളു , ആദ്യം ആയി ആണ് ഒരാള്എന്നെ സഹായിക്കുനെ , അത് മരിക്കാന്വേണ്ടി. ". എനിക്ക് തോന്നുന്നു ചേട്ടനെ ദൈവം ആണ് എനിക്ക് വേണ്ടി പറഞ്ഞു വിട്ടേ എന്ന്.

 

മനസില്ല മനസ്സോടെ അവിടെ നിന്ന് വണ്ടി എടുത്തു ഞാന്ചെന്നൈ ലക്ഷ്യം വച്ച് ഓടിച്ചു തുടങ്ങി. അങ്ങനെ പാലക്കാടു ട്രെയിന്എത്തിയപ്പോള്എനിക്ക് പെട്ടന് ഒരു മെസ്സേജ് വന്നു, ലോകോ പൈലറ്റ് മത്തായിക്ക് അത്യാവശ്യം ആയി ചെന്നൈയില്പോകേണ്ടി ഇരിക്കുനതിനാല്‍ , എന്നെ മാറ്റി, മത്തായി എന്നാ ലോകോ പൈലറ്റ്നോട് ചെന്നൈ മെയില്ഓടിക്കാന്ആയിരുന്നു.

 

ഒരു ദുരന്തം പോലെ മെസ്സേജ് ബാക്കി ആയി, എനിക്ക് വന്നത്, തിരുവനന്തപുരത്തേക്ക് ഉള്ള സൂപ്പര്ഫാസ്റ്റ് എന്നോട് ഓടിക്കാന്ആയിരുന്നു..

 

ആദ്യം വാര്ത്തകേട്ടു ഒരു ഞെട്ടലോടെ ഞാന്സ്റ്റേനിലെ ഒരു കസേരയില്ഇരുന്നു പൊയ്.. ഏതു ജീവന്ആണോ എടുക്കാന്ഇഷ്ടം ഇല്ലാതെ തിരിച്ചു വന്നത് അതെ ജീവന്എടുക്കാന്വീണ്ടും ഞാന്തന്നെ കാരണം ആയി എന്ന് .

 

അപ്പോള്ആണ് ടീവിയില്വന്ന വാര്ത്തഎന്റെ ശ്രദയില്പെട്ടത് . '

 

വാര്ത്ത‍; ="ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടി, ഇന്ന് വൈകീട്ട് മുതല്കാണാതെ ആയി ഇരിക്കുന്നു. "

 

ആദ്യം ഒരു പാപത്തിന്റെ നിഴല്പോലെ തോന്നി എങ്കിലും , വാര്ത്തകേട്ടപോള്എനിക്ക് തോന്നി ദൈവം എന്നെ ഇതിനു വേണ്ടി ആയിരിക്കും നിയോഗിചിരികുക എന്ന്, പാവം പെണ്കുട്ടിയെ മരണം എന്നാ മോക്ഷതിലൂടെ രക്ഷിക്കാന്‍..

 

കഴിഞ്ഞ ഇരുപത്ത വര്ഷത്തെ ജീവിതത്തില്ഇടക്ക് പല മരണങ്ങള്നേരിട്ട് കണ്ടിട്ട്, പക്ഷെ അറിഞ്ഞു കൊണ്ട് ഒരു കൊല പാതകം ആദ്യം ആണ്,.

 

ആലോചിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല, സ്റ്റേഷനില്ട്രെയിന്വരുന്നു എന്നാ വാര്ത്തകേട്ടപ്പോള്ആണ് ബോധം വന്നത്. നാട്ടിലെ പത്ര മാധ്യമങ്ങളെ ശപിച്ചു കൊണ്ട് ആദ്യം ആയി എഞ്ചിന്ബോഗിയിലേക്കു ഞാന്കാല് വച്ച് കയറി, ട്രെയിനിന്റെ വലയം പിടിക്കുമ്പോൾ ആദ്യം ആയി അന്ന് എന്റെ കൈ വിറച്ചു.

 

എന്നും പച്ച സിഗ്നല്മാത്രം ഇഷ്ടപെട്ടിരുന്ന എനിക്ക് പച്ച സിഗ്നല്കണ്ടപ്പോള്വല്ലാതെ ഒരു അവസ്ഥ തോന്നി, മനസ്സില്‍ . പക്ഷെ പെണ്കുട്ടിയുടെ മുഖം മനസ്സില്തോന്നിയപ്പോള്അറിയാതെ ഞാന്വണ്ടി ഓടിച്ചു തുടങ്ങി .. അങ്ങനെ വണ്ടി കുറച്ചു ദൂരം ഓടി നല്ല വേഗത്തില്‍, ദൈവങ്ങളോട് പ്രാര്ത്ഥിച്ചു ഞാന്മുന്നോട്ടു നോക്കി ഓടിച്ചു കൊണ്ട് ഇരുന്നു, ഒരിക്കലും അവള്വരല്ലേ, മനസ്സ് മാറി, പോകണേ എന്ന്.

 

പക്ഷെ എന്റെ കണക്കു കൂട്ടലുകള്എല്ലാം തെറ്റിച്ചു, ഞാന്നോക്കുമ്പോള്ഒരു നിഴല്എന്റെ ട്രെയിന്ലക്ഷ്യം ആക്കി ഓടി വരുന്നു, മനസില്ല മനസൂടെ ഞാന്ട്രെയിനിന്റെ വേഗത വീണ്ടും കൂട്ടി....

 

രണ്ടു നിമിഷം ആദ്യം ഒരു നില വിളി. പിന്നെ എല്ലുകള്നുറുങ്ങുന്ന കുറച്ചു ശബ്ദങ്ങള്‍. പിന്നീട് എല്ലാം ശാന്തം.

 

ഒരു നൂറു വാരെ അകലെ പൊയ് ഞാന്വണ്ടി നിര്ത്തി, ടോര്ച്ചും ആയി ഇറങ്ങി വന്നു,

 

സ്വന്തം മോള് മരിച്ച വേദന ആയിരുന്നു എനിക്ക് അപ്പോള്മനസ്സില്‍. , ഓടി ഞാന്ബോഡി കിടക്കണ അടുത്ത് വന്നപ്പോള്കാണാന്കഴിഞ്ഞത് തല അറ്റ് ചതഞ്ഞു അരഞ്ഞു കിടക്കണ ഒരു ശരീരം ആണ്. ഒരു നോക്കും മാത്രം നോക്കി ഞാന്അവിടെ നിന്ന് ദൂരേക് മാറി.

 

പോലീസിന് ബോഡി കൈ മാറി തിരുവനന്തപുരം ലക്ഷ്യം ആക്കി എന്റെ വണ്ടി വീണ്ടും ചലിച്ചു തുടങ്ങി. എന്ത് സംഭവിച്ചാലും വണ്ടി അവിടെ വരെ ഓടി എത്തണം എന്നത് നിയമയം ആണ് .

 

അടുത്ത ദിവസം ഞാന്തിരുവനന്തപുരം സ്റ്റേഷനില്എല്ലാം റിപ്പോര്ട്ട്ചെയ്തു രണ്ടു ദിവസത്തെ ലീവ് എടുത്തു പുറത്തേക്കു വന്നു. അപോ എന്റെ മനസില്ഒന്ന് മാത്രം നിറഞ്ഞു നിന്ന്..

 

"ചിലപ്പോള്ദൈവം എന്നെ നിയോഗിച്ച ജോലിക് വേണ്ടി ആകും, ഇന്നലെ എനിക്ക് തിരിച്ചു ചെന്നൈ വരെ പോകാന്തോന്നിയതും, പാലക്കാടു വച്ച് തിരിച്ചു വരാന്തോന്നിയത്" എല്ലാം ഒരു നിയോഗം പോലെ ഒരു കണ്ടു മുട്ടല്‍.......

 

റെയില്വേ സ്റ്റേഷന്ഇറങ്ങി പുറത്തേക് വരുമ്പോള്‍, രണ്ടു പേര് വാര്ത്തകള്ഉച്ചത്തില്വിളിച്ചു വിളിച്ചു പത്രം വില്കുന്ന്നു..

 

"ഷോര്ണൂര്കേസിലെ പെണ്കുട്ടി ഇന്നലെ ആത്മ ഹത്യ ചെയ്തു എന്ന് ".. ഒരു പക്ഷെ അവളെ കുറിച്ച് ഇതു ആയിരിക്കും അവസാനത്തെ വാര്ത്ത‍.. അല്ല ആകണമേ എന്നാണ് പ്രാര്ത്ഥന .. ഇല്ലെങ്ങില്ഇതു താങ്ങാന്ആവാതെ മരിച്ച കുട്ടിയുടെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടിലാ

Subscribe to Short Story - Malayalam