Skip to main content
Srishti-2022   >>  Short Story - Malayalam   >>  എനിക്കുമുണ്ട് ശിക്ഷിക്കാനുള്ള അവകാശം

എനിക്കുമുണ്ട് ശിക്ഷിക്കാനുള്ള അവകാശം

എനിക്കുമുണ്ട് ശിക്ഷിക്കാനുള്ള അവകാശം

 

 

ആൾ കൂട്ടാതെ ലക്ഷ്യമാക്കി ആ ജീപ്പ് മുന്നോട്ടു നീങ്ങി , ജീപ്പിന്റെ സയറൻ കേട്ടത് കൊണ്ടാവും യെല്ലാവരുടേം നോട്ടം അങ്ങോട്ടേക്കായി ... ഒരു ജീപ്പ് നിറയെ പോലീസ് ഉം പിന്നെ ഒരു നായയും . ആൾക്കൂട്ടത്തിന്റെ ഒരറ്റത്ത് ജീപ്പ് നിർത്തി പോലീസ്‌കാർ ഇറങ്ങി മുന്നോട്ടു നടന്നു ,

 

വെട്ടിയത് ആണെന്ന് ആണ് തോന്നുന്നത് ...

 

കണ്ടാൽ അറിയാം നല്ല വെട്ടാണ് വെട്ടിയത് , അല്ലെങ്കിൽ പിന്നെ .. എത്ര പെട്ടന്ന് തീരുമോ?

 

എന്നാലും കഷ്ടം ആയിപ്പോയി അല്ലെ ..

 

കഴിഞ ദിവസം കൂടി ഇയാൾ അത് വഴിപോയതാ ..

 

ശോ .. സാധങ്ങൾ വല്ലോം ഉണ്ടോ ചേച്ചിയെന്നു ചോദിച്ചതാ , ഞാൻ ഇല്ലെന്നു പറയുകയും ചെയ്തു അടുത്ത പ്രാവശ്യം ഇട്ടേക്കണേ ഞാൻ വരാം എന്നും പറഞ്ഞതാ ...

 

പാവം ഒരു മോൾ ആണെന്ന് തോന്നുന്നു ഇയാൾക്ക് , അന്ന്... വീട്ടിൽ കുറച്ചു സാധങ്ങൾ ഉണ്ടായിരുന്നു അത് കൊടുത്തപ്പോൾ ഞാൻ ഇങ്ങനെ വെട്ടുകാര്യം ഒക്കെ ചോതിക്കുവായിരുന്നു .. പാവം .. എന്തായാലും കഷ്ടംമായിപ്പോയി .

 

 

ആളുകൾ പലരും പലവിധം സംസാരിക്കുന്നുണ്ട് , നിഛലമായി കിടക്കുന്ന ആ ശരീരത്തിന് അടുത്ത് എത്തിയപ്പോൾ ആദരസൂചകമായി പോലീസ് തൊപ്പി ഊരി . പിന്നെ ആ ശരീരം മൊത്തം വീക്ഷിച്ചു ... വെട്ടാണ് അല്ലെ .. നല്ല ആഴമുണ്ടെന്നു തോന്നുന്നു .. സഹ പ്രവർത്തകനോട് എസ് .ഐ ശ്യാം വാസുദേവൻ പറഞ്ഞു .

 

അതെ യെന്നു കോൺസ്റ്റബിൾ റിയാസും മറുപടി പറഞ്ഞു .

 

നിങ്ങൾ ആരേലും ഇയാളെ നേരത്തെ കണ്ടിട്ടുണ്ടോ ? ശ്യാം ചോദിച്ചു

 

അതെ .. ഇയാൾ എവിടെ വല്ലപ്പോഴും പേപ്പറും ആക്രിസാധനകളും പറക്കാൻ വരുന്ന ആൾ ആണ് സാറേ ...

 

ഇയാളുടെ പേരോ മറ്റോ അറിയുമോ ആർക്കേലും ?

 

മാരിമുത്തു.. യെന്നു ആണ് സാറേ,

 

ഓക ശെരി ...

 

ശ്യാം ആൾക്കൂട്ടത്തിനിടയിൽ നോക്കി ചോദിച്ചു 9946****08 ആരുടെ നമ്പർ ആണ് ..

 

സർ അത് എന്റെ നമ്പർ ആണ് ..

 

 

തൻ്റെ പേര് ?

 

വരുൺ ... വരുൺ ജികെ

 

ഓ അപ്പോൾ വരുണാണല്ലേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് ..

 

അതെ സർ .. ഞാൻ രാവിലെ നടക്കാൻ ഇറങ്ങിയതാ , അപ്പോൾ ആണ് ഈ ബോഡി ഇവിടെ കിടക്കുന്നതു കണ്ടത് ..

 

ഒക്കെ ഒക്കെ ….. റിയാസ്, വരുണിൻറെ ഫുൾ ഡീറ്റൈൽ എഴുതി വാങ്ങിയേക്കു....

 

പിന്നെ വിളിക്കുമ്പോൾ ജസ്റ്റ് ഒന്ന് സ്റ്റേഷൻ വരെ വരേണ്ടി വരും

 

എസ് സാർ, ഞാൻ വന്നോളാം .. താഴ്മയായി വരുണും പറഞ്ഞു

 

റോഷൻ…, . ഡോഗ് സ്കോഡ് ടീം എത്തിയില്ലേ (ശകലം ദേഷ്യത്തോടെ ശ്യാം ചോദിച്ചു )...

 

On the way ആണ് , എത്താറായെന്നു പറഞ്ഞു ... ഞാൻ വിളിച്ചിരുന്നു സർ ,

 

പറഞ്ഞു തീർന്നില്ല അപ്പോളേക്കും അവർ എത്തി ,

 

സാർ... എങ്കിൽ ... ഞങ്ങൾ proceed ചെയ്‌തോട്ടെ ..

 

OK do it fast .. ശ്യാം ഓർഡർ ചെയ്തു .

 

അപ്പോളേക്കും ശ്യാംനു ഒരു കാൾ വന്നു അദ്ദേഹം അത് എടുത്തു സംസാരിക്കാൻ തുടങ്ങി...

 

 

ഈ സമയം Dog സ്കോഡ് team ന്റെ പ്രധാന ആൾ റാണയും ആയി ടീം ഓടി ബോഡിക്കു അരികിൽലെത്തി .. റാണാ അവന്റെ ജോലി പെട്ടന്ന് തീർത്തു കൊടുക്കാൻ വേണ്ടി അവൻ അവന്റെ പരിശോധനാൽ വേഗത്തിലാക്കി ..

 

അവന്റെ investigation ഒന്നും തന്നെ ഇതുവരെ പരാചയപ്പെട്ടിട്ടില്ല

 

കാൽപാദം മുതൽ മുടി വരെയും വെട്ടു കൊണ്ട ഭാഗവും നന്നായി അവൻ smell ചെയ്തു കൊണ്ടേ ഇരുന്നു ... ഇടക്ക് തല പൊക്കി അവൻ ആൾകൂട്ടത്തെ നോക്കി കുരച്ചു കൊണ്ടിരുന്നു .. ആളുകൾക്ക് പരിഭ്രാന്തി കൂടി അവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി .. എല്ലാവുടെയും കണ്ണുകൾ റാണയിലേക്കു ആയി .. മൊബൈലിൽ സംസാരിച്ചു കൊണ്ടിരുന്ന ശ്യാം ഇടക്ക് റാണായെ നോക്കുന്നുണ്ടായിരുന്നു , റാണാ അവന്റെ ജോലി തുടർന്ന് കൊണ്ടേ ഇരുന്നു

 

പെട്ടന്ന് റാണാ അതി ശക്തമായി കുരച്ചു മുന്നോട്ടേക്കു നോക്കി ... എല്ലാവരുടെയും ശ്രെദ്ധ അവൻ കുരച്ച ഭാഗത്തേക്കായി .. ശ്യാം കോൾ കട്ടാക്കി റാണാക്കു അരികിലേക്ക് വന്നു പക്ഷെ അപ്പോളേക്കും റാണാ മുന്നോട്ടു കുതിക്കാൻ ഒരുങ്ങി .. Catch him ... ശ്യാം സൗണ്ടിൽ പറഞ്ഞു .. ഡോഗ് സ്കോഡ് ടീമിനൊപ്പം ശ്യാം ഉം ഓടി ..

 

റാണയുടെ ഓട്ടം അവസാനിച്ചത് നാല് വീടുകൾക്കപ്പുറം ഉള്ള ഒരു വീടിന്റെ മുന്നിലാണ് .

 

ശ്യാം പെട്ടന്ന് അങ്ങോട്ടേക്ക് ചെന്ന് .. ഒപ്പം കുറെ ആളുകളും ഓടി ആ വീടിന്റെ അടുത്തേക്ക് ചെന്ന് നിന്ന് ..

 

റാണ ഒന്ന് രണ്ടു തവണ അങ്ങോട്ടേക്ക് നോക്കി കുരച്ചു ,

 

റാണാ stop it.. മതി .

 

റാണ പിന്നെ ശബ്‌ദിച്ചില്ല ,

 

അവിടെ ഒരു സ്ത്രീ ഇരുന്നു ഓല മടൽ കീറുന്നുണ്ടായിരുന്നു ..

 

ശ്യാം പതിയെ അവളുടെ അടുത്തേക്ക് നടക്കാൻ ശ്രെമിച്ചു ...

 

സാറേ അവൾക്കു ഭ്രാന്താ ... ഈ ഇടക്കായി ഇത്തിരി കൂടുതൽ ആണ് ... ആൾക്കൂട്ടത്തിനിടയിൽ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു

 

ശ്യാം വെച്ച ചുവടു പിന്നോട്ട് വെച്ച് ആൾക്കൂട്ടത്തിൽനിന്നെ ഒരാളെ വിളിച്ചു ..

 

ആരാ അത് ..?

 

സാർ , അവൾ ഇവിടെ തന്നെ താമസിക്കുന്നതാ ..പക്ഷെ കുറച്ചു നാളായി ലേശം ... ഇളകിയിട്ടുണ്ട് ... ഹോസ്പിറ്റൽ ട്രീറ്റ്മെന്റ് ഒക്കെ ആയിരുന്നു ... പക്ഷെ ഇപ്പോൾ ഇത്തിരി കൂടുതൽ ആണ് .. ഞങ്ങൾ ആരും അധികം എടുക്കാറില്ല .

 

അപ്പോൾ ഈ സ്ത്രീയുടെ കാര്യങ്ങൾ ..?

 

 

അതിപ്പോ, ഇവിടെ അടുത്തുള്ള പള്ളിയുടെ കോൺവെൻറ്റിൽ നിന്ന് ആളുകൾ വരും, അവൾക്കുള്ള സഹായം ഇപ്പോൾ അവർ ആണ് ചെയ്യുന്നത് ... ഇടക്കൊക്കെ എല്ലാരോടും സംസാരിക്കാൻ വരും .. പക്ഷെ എപ്പോൾ ആണ് ആളുടെ സ്വഭാവം മാറുകയെന്നറിയില്ല അതുകൊണ്ടു ... ഞങ്ങൾ ....( അയാൾ പതുക്കെ സംസാരം നിർത്തി ) ...

 

അപ്പോളും ഇതൊന്നും ശ്രെദ്ധിക്കാതെ പാട്ടൊക്കെ പാടി അവൾ ആ ജോലി ചെയ്തു കൊണ്ടേ ഇരുന്നു .

 

ഈ സ്ത്രീ ഇവിടെ ഒറ്റയ്ക്കാനോ ?

 

ഇപ്പോൾ ഒറ്റക്കാ , ഒരു മകൾ ഉണ്ടായിരുന്നു ന്യൂമോണിയ ബാധിച്ചു ഒരു മൂന്നാലഞ്ചു മാസം മുന്നേ മരിച്ചു .. അതിനു ശേഷം ആണ് ഇങ്ങനെ ആയതു

 

ശ്യാം പതിയെ അവളുടെ അടുത്തേക്ക് ചെന്ന് ... അടുത്ത് എത്തും മുൻപ്പ് അയാൾ അവിടെ നിന്ന് ഒന്ന് ചെവിയോർത്തു ..

 

എന്നാൽ അവൾ ഇതൊന്നും ശ്രെദ്ധിക്കാതെ വായിൽ വരുന്നത് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും പെട്ടന്ന് അത് മാറ്റി പട്ടു പാടും പിന്നേം നിർത്തും ...

 

ശ്യാം ഒരു ഇടറിയ സ്വരത്തിൽ അവളോടായി ചോദിച്ചു ഇവിടെ വേറെ ആരുമില്ലേ ...

 

പെട്ടന്ന് അവൾ തിരഞ്ഞു ... ഓല മടലിൽ വെട്ടാൻ ഓങ്ങിയ കത്തി ഉയർത്തിക്കൊണ്ടായിരുന്നു അവൾ തിരിഞ്ഞത് ..

 

പെട്ടന്നുള്ള അവളുടെ ആ നോട്ടത്തിൽ ശ്യാംമൊന്ന് വിരണ്ടു ..

 

പക്ഷെ പോലീസ് നെ കണ്ടതും കത്തി താഴെ ഇട്ടു അവൾ ഇരുന്നടുത്തു നിന്ന് എഴുനേറ്റു ,

 

ആയോ സാറോ .. ഇവിടെ വേറെ ആരും എല്ലാ സാറേ ഞാനേയുള്ളൂ .. അവൾ പറഞ്ഞു ...

 

പക്ഷെ ശ്യാം നു ഒരു അസ്വഭാവികതയും തോന്നിയില്ല .. കാരണം അവൾ നോർമൽ ആയി ആണ് സംസാരിക്കുന്നതു . അയാൾ സഹപ്രവർത്തകരെ മാറി മാറി നോക്കി ...

 

 

പെട്ടന്ന് അവളുടെ നോട്ടം ആൾക്കൂട്ടത്തിലേക്കായി ... ഒരുപാടു ആളുകളെ കണ്ടതും അവളുടെ ഭാവം മാറി ...

 

അലങ്കോലമായി അഴിഞ്ഞു കിടന്ന മുടി അവൾ വാരികെട്ടി അവൾ അങ്ങോട്ട് ആയി ചോദിച്ചു .. എന്ത് കാണാൻ ആടോ ഇങ്ങോട്ടു നോക്കി നിൽക്കുന്നെ .. പെട്ടന്ന് അവൾ താഴെവെച്ച കത്തി എടുത്തു അവർക്കു അരികിലേക്ക് നടക്കാൻ ഭാവിച്ചു .. അപ്പോളേക്കും അവിടെ നിന്നവരൊക്കെ കുറച്ചു പിന്നിലേക്ക് ചിതറിമാറി .

 

ഒക്കെ കുറെ പന്ന ആളുകളാ സാറേ കണ്ടില്ലേ ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്നടുത്തേക്കു ഇവന്മാർ നോക്കി നിൽക്കുന്നത് .. എന്ത് കാണാ ആണോ ?

 

ഒക്കെ ഒരു മോശം നോട്ടവും .. കണ്ടാൽ തന്നെ ദേശ്യം വരും ..

 

ശ്യാം പതുക്കെ അവളോടായി പറഞ്ഞു .. ഞാൻ ഇവിടെ അടുത്ത് ഒരു മരണം അന്വേഷിക്കാൻ വന്നതാ .. അപ്പോൾ ഇവിടെ ഉള്ള എല്ലാ വീട്ടിലും ഒന്ന് അന്വേഷിക്കാൻ കേറിയതാ . ?

 

ആഹാ സാറേ ഞാനും കണ്ടായിരുന്നു .. അയ്യോ .. ഒറ്റ പ്രാവശ്യമേ നോക്കൂ.. ശോ . എന്നാലും , പാവം , വെട്ടാണെന്നു തോന്നുന്നു ,,, ആ മുറിവ് കണ്ടിട്ട് ..

 

അവൾ പറയുന്ന കാര്യവും ശ്രെദ്ധിക്കുന്നുണ്ടെങ്കിലും ശ്യാം ന്റെ ശ്രെദ്ധ മൊത്തം വീടിന്റെ പരിസരത്തേക്ക് ആയിരുന്നു ... അപ്പോഴാണ് ശ്യാം അത് ശ്രെദ്ധിച്ചത് , വീടിന്റെ സൈഡിൽ കൂടി രക്ത തുള്ളികൾ വാർന്നൊഴുകിയേക്കുന്നതു ...

 

ശ്യാം പതിയെ കണ്ണുകൾ കൊണ്ട് റിയാസിനെ ആ രക്ത തുള്ളികൾ .. ഒന്ന് നോക്കാൻ കാണിച്ചു .. അങ്ങോട്ടേക്കുള്ള ശ്രെദ്ധ തിരിക്കാൻ വേണ്ടി അവളോട് ശ്യാം വീണ്ടും ചോദിച്ചു അയാളെ നേരത്തെ കണ്ടിട്ടുണ്ടോ ഇവിടെ ?

 

ഉണ്ട് സാറെ , കണ്ടിട്ടുണ്ട് , ഇവിടൊക്കെ ആക്രി സാധനോം പേപ്പറും പെറുക്കാൻ വരുന്ന ആൾ ആയിരുന്നു , മോൾ ഉള്ളപ്പോൾ ഞാനും അവളുടെ വേണ്ടാത്ത പേപ്പറും മറ്റു സാധനങ്ങളും ഒക്കെ കൊടുക്കുമായിരുന്നു .. പാവം ... ആളുകളുടെ കാര്യം ഇത്രക്കെ ഉള്ളു .. ശോ .. കഴിഞ്ഞ ദിവസം കൂടി കണ്ടതാ അത് വഴി പോകുന്നതു .

 

അതിനിടയിലാണ് റിയാസ് അവളുടെ കൈയിൽ ഇരുന്ന കത്തി ശ്രെദ്ധിച്ചതു അതിൽ ചോരയുടെ കറ പോലെ എന്തോ കറുപ്പും ചുവപ്പും ചേർന്ന കളർ . പെട്ടന്നുതന്നെ ഷൂസ് കൊണ്ട് ഒരു ചെറിയ സൗണ്ട് ഉണ്ടാക്കി റിയാസ് ശ്യാം ന്റെ ശ്രെദ്ധ തന്നിലേക്ക് ആക്കി ... എന്നിട്ടു കണ്ണുകൾ കൊണ്ട് കത്തിയുടെ കാര്യം ശ്യാംനോട് പറഞ്ഞു ..

 

എനിക്കൊരു കസേര പുറത്തേക്കെടുത്തു തരുമോ ഒന്ന് ഇരിക്കാൻ - മനഃപൂർവം അവളെ കൊണ്ട് കത്തി താഴെ ഇടീക്കാൻ ശ്യാം അവളോട് പറഞ്ഞു .

 

 

അവൾ ആ കത്തി അവിടേക്കിട്ടു അകത്തേക്ക് കയറിപ്പോയി .. ഈ സമയം റിയാസ് തന്റെ ടവൽ ഉപയോഗിച്ച് ആ കത്തി റോഷന്കൈമാറി

 

കസേരയുമായി ഇറങ്ങി വരുമ്പോൾ ആണ് അവൾ വീണ്ടും ശ്രെദ്ധിച്ചതു കുറെ പേര് ഗേറ്റ് ന്റെ അവിടെ നിൽക്കുന്നു ... അവൾക്കു എന്തോ ദേഷ്യം വന്നു അവൾ ആ ചർ അവിടേക്കു പെട്ടന്നിട്ടു ,... ഇവന്മാരെ ഞാൻ ഇന്ന് കാണിച്ചു കൊടുക്കാം .. എന്ന് പറഞ്ഞു കത്തി മുറ്റത്തു പരതി.. അപ്പോളോയ്ക്കു ശ്യാം ഇടയ്ക്ക് കേറി സംസാരിച്ചു തുടങ്ങി .. ആ കസേര എങ്ങു തരൂ.... ..

 

ഒത്ത് ഞാൻ ഓർത്തില്ല .. എന്നാലും ഇവന്മാരൊക്കെ.. ഒരുമാതിരി നോട്ടമാ സാറേ കണ്ടില്ലേ എന്ത് കാണാനാ ഇവൻമാർ ഇങ്ങനേ ഇവിടെ വന്നു നിൽക്കുന്നെ .. ബോഡി കിടക്കുന്നതു അവിടെയല്ലെ ഇവർക്ക് അവിടെ പോയി നിന്ന് കൂടെ .. ഒരുമാതിരി .. പന്ന മനുഷ്യർ .

 

പേര് പറഞ്ഞില്ല .. ശ്യാം അവളുടെ ശ്രെദ്ധ തിരിക്കാൻ വേണ്ടി വീണ്ടും സംസാരിച്ചു തുടങ്ങി ..

 

നീന എന്നാണ് സാറേ

 

ഇവിടെ വന്നിട്ട് എത്ര നാൾ ആയി ...

 

ഞാൻ ഇവിടെ വന്നിട്ട് ഏകദേശം ഒരു 17 വര്ഷം അയി സാറേ ..

 

നീനയുടെ ഹസ്‌ബൻഡ് .. ?

 

ഇച്ചായൻ ഒരു ആക്‌സിഡന്റിൽ പോയി , വെറും 5 കൊല്ലം മാത്രമേ ഈശോ അപ്പച്ചൻ ഞങ്ങൾക്ക് തന്നുള്ളൂ സാറെ ഒന്നിച്ചു ജീവിക്കാൻ . അവളുടെ കണ്ണുകൾ നിറഞ്ഞു , പെട്ടന്ന് ആ മുഖത്ത് ചിരി വന്നു . ഇച്ചായൻ ഇല്ലെങ്കിലെന്താ ഈശോ അപ്പച്ചൻ ഞങ്ങൾക്ക് ഒരു മോളെ തന്നായിരുന്നു ... ആ ചിരിയും അവളുടെ മുഖത്ത് അതികനേരം ഉണ്ടായിരുന്നില്ല .. പെട്ടന്ന് നീന വീണ്ടും തുടർന്നു .....അവൾ എന്നെയും തനിച്ചാക്കി ഈശോ അപ്പച്ചനും ഇച്ചായനും കൂടി അവളേം അങ്ങ് കൊണ്ടുപോയി ..

 

കണ്ടോ കണ്ടോ .. ഈ ചെടി ഒക്കെ കണ്ടോ ഇതൊക്കെ എന്റെ മോൾടെയാ .. അവൾ നട്ടു വളർത്തിയതാ അവൾക്കു എന്ത് ഇഷ്ടം ആയിരുന്നെന്നു ഈ പൂക്കൾ ... അവൾ കൂടുതൽ വാചാല ആയി, അതുവഴി അങ്ങോട്ടും ഇങ്ങോട്ടും നടന്നു ...

 

സാറിന് കാണണോ അവളുടെ സമ്മാനങ്ങൾ ...

 

ഞൊടി ഇടക്കുള്ളിൽ ഒരു കുഞ്ഞു സഞ്ചി നിറയെ ട്രോഫിയും കൈയിൽ കുറെ സർട്ടിഫിക്കറ്റ് ഉം ആയി അവൾ അകത്തേക്ക് പോയി കൊണ്ടുവന്നു ...

 

കണ്ടോ ഇതൊക്കെ എന്റെ മോൾടെയാ ... മിടുക്കി ആയിരുന്നു ... പൊന്നുപോലെയാ ഞാൻ നോക്കിയേ .. സർട്ടിഫിക്കറ്റ് താഴേക്ക് വെയ്ക്കുന്നതിനിടയിൽ ഒരു ഫോട്ടോ യും തറയിൽ വീണു .. കരഞ്ഞു കൊണ്ടിരുന്ന അവൾ പെട്ടന്ന് കണ്ണുകൾ തുടച്ചു ചെറു ചിരിയോടെ ആ ഫോട്ടോ എടുത്തു ... ഇതാണ് മോളുടെ പപ്പാ , എന്റെ ഇച്ചായൻ .. കർത്താവിന്റെ എടുത്തു പോയില്ലായിരുന്നനെകിൽ ഇപ്പോളും ഇവിടെ കണ്ടേനെ ..

 

ശ്യാംന്റെ സംസാരം നിലച്ച പോലെ ആയി ... അവൾ ഇങ്ങനേ വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു ... അവൾ ആ ഫോട്ടോ ശ്യാംനു നേരെ വെച്ച് നീട്ടി .. അത് വാങ്ങുന്നതിനിടയിൽ ശ്യാം അവളുടെ കൈയിലെ പാടുകൾ ശ്രെദ്ധിച്ചു .. അയ്യോ കൈക്കിതു എന്ത് പറ്റിയതാ ..

 

പെട്ടന്ന് ആണ് അവളും അതും ശ്രെദ്ധിക്കുന്നതു ..

 

കൈക്കൊ ... എന്ത് .. അവൾ തന്റെ കൈയിൽ പരതിനോക്കി ..

 

ഓഹോ ഇതോ .. ഇതു രാവിലെ .. രാവിലെ ... ആ കണ്ടൻ പൂച്ച പുരഃപ്പുറത്തു നിന്ന് എന്റെ ദേഹത്തേക്ക് ചാടിയതാ ... അപ്പോൾ മുറിഞ്ഞത് ... പറയുന്നതിന്റെ ഇടക്ക് അവൾ ഇടം കണ്ണുകൊണ്ടു അയാളെ നോക്കി ...

 

 

ഒക്കെ നീന , ഞങ്ങൾ ഈ അടുത്തുള്ള എല്ലാ വീട്ടിൽ നിന്നും ഓരോരുത്തരെ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നുണ്ട് , അപ്പോൾ അവരുട കൂട്ടത്തിൽ നീന കൂടി വന്നാൽ ...

 

വന്നാൽ .... അവളുടെ ഭാവം മാറി ...

 

അതല്ല .. വന്നാൽ ആ കിടക്കുന്ന ആൾ ഒരു , സാധാ ജോലിക്കാരൻ ആണെന്നും ഈ പ്രദേശത്തു സാധനങ്ങൾ പെറുക്കുന്ന ആള് ആണെന്നും ഒരു സാക്ഷി മൊഴി ആകും അതിനു .. നീന ഞങ്ങൾക്കൊപ്പം

 

ഓ അതായിരുന്നു ഞാൻ വരാം സാറെ .. ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിക്കോട്ടെ ..

 

നീന അകത്തേക്ക് പോയ സമയം കൊണ്ട് ശ്യാം റിയാസ് റോഷൻ അവിടുന്ന് കിട്ടാവുന്ന കുറെ തെളിവായി എന്നാ വണ്ണം കുറെ സാധങ്ങൾ രക്ത മയമുള്ള മണ്ണ് ഒക്കെ എടുത്തു .. ജീപ്പിലേക്കു കൊടുക്കുകയും ചെയ്തു .

 

എല്ലാ പോലീസും കാണിക്കുന്ന പോലെ കേസിനു തുമ്പു കിട്ടി അല്ലെങ്കിൽ കിട്ടും എന്നാ ആ ചോരത്തിളപ്പ് ശ്യാമും ഇവിടെ കാണിച്ചു അത്ര തന്നെ ... പാവം , ...

 

കുറ്റവാളിയെ കൈയിൽ കിട്ടി എന്നാ ഭാവവും .. കഷ്ടം തന്നെ .. ഇയാളെ ഒക്കെ ആരാ പോലീസിൽ എടുത്തേ ... കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ തട്ടുക .. എല്ലാരും ഒരേ പോലെ തന്നെയാ .. ഈ സമയകൊണ്ടു മിക്കവാറും കൊന്ന ആൾ രെക്ഷപെട്ട് കാണും ..

 

അല്ലെങ്കിൽ തന്നെ ഈപ്പോൾ ഇവന്മാരും കൂടി ചേർന്ന എല്ലാം ഒരുക്കുന്നത് അപ്പോളാ…. എല്ലാ യെവന്മാരും കണക്കാ . ആളുകൾ പൂച്ചം പൂച്ചം പറയാൻ തുടങ്ങി ...

 

അപ്പോളേക്കും നീന ഒരു സാരി വാരി വലിച്ചുടുത്തു ഇറങ്ങി ..

 

നീനയുംകൊണ്ട് ജീപ്പിന്റെ അടുത്തേക്ക് നടന്നു ... അപ്പോൾ അവൾ ചോദിച്ചു, അല്ല സാറേ വേറെ ആളുകൾ ഉണ്ടെന്നു പറഞ്ഞിട്ട് ...

 

അത് മുൻപ് ബോഡി കൊണ്ടുപ്പോയ ടീം ന്റെ കൂടെ കുറച്ചു പേരെ കൊണ്ട് പോയിട്ടുണ്ട് അങ്ങ് ചെല്ലുമ്പോൾ നിങ്ങൾ എല്ലാരും ഒരുമിച്ചാകും .. ഓക്കേ .

 

എന്നാ ശെരി …. അവൾ ജീപ്പിലെ പുറകിലേക്ക് കയറി ...

 

കഷ്ടം .. സമനില പോലും എന്താ ഈ കൊഞ്ചിനെയും കൊണ്ട് ഇവർ എന്ത് കാണിക്കാൻ ഈ police കാർക്കൊക്കെ ഇതു എന്തെ എപ്പോൾ ഇങ്ങനേ ... ആ കൊച്ചു വേറെ ഒന്നും പറഞ്ഞും ഇല്ല അപ്പോൾ പിന്നെന്തിനാ ഇവർ ഈ കൊച്ചിനെ കൊണ്ടുപോയെ .. അയ്യോ പാവം .. ഞാൻ എങ്കിൽ പോയി കോൺവെന്റിൽ പോയി പറഞ്ഞു വാം .. ആൾകൂട്ടതയിൽ നിന്ന് ഒരാൾ പറഞ്ഞു ...

 

വേണ്ട ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് .. അച്ഛൻ നേരിട്ട് അങ്ങോട്ടു എത്തിക്കൊള്ളും

 

 

"കുഞ്ഞു മനസിന് നൊമ്പരങ്ങൾ

 

ഒപ്പിയെടുക്കാൻ വന്നവനാം

 

ഈശോയെ ഈശോയെ

 

ആശ്വാസം നീയല്ലോ .."

 

 

എന്റെ മോളെ പാട്ടാ .. അവൾ ഇതു പാടിയപ്പോളാ അന്ന് പള്ളിയിൽ നിന്ന് ആദ്യ സമ്മാനം കിട്ടിയത് ... അവൾ വേറെ ഏതോ ലോകത്തിൽ എന്നപോലെ ഇങ്ങനേ പാടിയും സംസാരിച്ചും ഇരിപ്പാണ് ...

 

പേടിച്ചാണ് ജീപ്പിനുള്ളിൽ അവൾക്കൊപ്പം മറ്റു പോലീസ് ഉദ്യോഗസ്ഥർ ഇരിക്കുന്നത് , അവൾക്കൊരു കൂസലും ഇല്ല.. അവൾ എന്നും തുള്ളിക്കളിച്ചു ഇരിക്കും പോലെ ഒരു കൊച്ചു പെൺകുട്ടി കണക്കെ അവൈഡ് അനുസരണയോടെ ഇരുന്നു ...

 

ഇവൾക്ക് മിണ്ടാതെ ഇരിക്കരുതോ ? അതിൽ ഒരാൾ ചോദിച്ചു ...

 

അത് കേട്ട മാത്രയിൽ അവൾ അയാളെ രൂക്ഷമായി നോക്കി ...

 

നീന നീ പാടിക്കോളൂ ശ്യാം അവൾക്കു സപ്പോർട്ട് ചെയ്തു ...

 

 

" തെറ്റ് ചെയ്‌താലയം സ്നേഹിക്കും

 

നന്മകൾ ചൂണ്ടിക്കാണിക്കും

 

സ്നേഹത്തിൽ മലർ തേനുണ്ണാൻ

 

നല്ല കുഞ്ഞുങ്ങളെ ചേർത്തവനെ

 

നീ വരൂ നീ വരൂ പൂം തെന്നലായി നീ വരൂ നീ വരൂ പൂത്തെന്നലായ് "

 

 

അവൾ പാട്ടു പാടിക്കൊണ്ടേ ഇരുന്നു ഇടക്ക് ദേശ്യത്തോട് മുൻപ് നോക്കിയാ പോലീസിനെ നോക്കും പിന്നെ വീണ്ടും ചിരിക്കും .

 

ജീപ്പ് സ്റ്റേഷനെക്കു കടന്നു ..

 

അവർ എത്തും മുന്നേ തന്നെ കോൺവെന്റിൽ നിന്ന് അച്ഛൻ എത്തിയിരുന്നു .

 

അച്ഛനെ കണ്ടതും അവൾ പെട്ടന്ന് സാരിയുടെ തുമ്പു തലയിലേക്കിട്ടു .. കൈതെഴുതു കൊണ്ട് പറഞ്ഞു "ഈശോ മിശികയ്ക്കു സുഖമായിരിക്കട്ടെ ""

 

"എപ്പോഴും മിപ്പോഴും സുഖമായിരിക്കട്ടെ " അച്ഛനും കൈ പൊക്കി അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു ..

 

SI നടന്നു അകത്തേക്ക് കയറുന്നതിനിടയിൽ

 

അച്ഛൻ : സാർ...

 

സർ നീനയെ ഇങ്ങോട്ടു കൊണ്ട് വന്നത് .. ? ഒരു സംശയം എന്നാ രീതിൽ എസ് .ഐയോട് തിരക്കി .

 

ഒന്നുമില്ല ചില സംശയങ്ങൾ തോന്നി അതുകൊണ്ടു കൂട്ടികൊണ്ടു വന്നു .. ഞന്ങൾക്കു കുറച്ചു കോസ്റ്റിൻ ചോദിക്കാൻ ഉണ്ട് അതുകഴിയുമ്പോൾ അച്ഛന് അവളെ കൊണ്ട് പോകാം .. അത്രേ ഉള്ളു .. just some formalities എങ്കിലും ഒരു നല്ല വക്കീലിനെ കണ്ടോളു .

 

ശെരി സർ അങ്ങനെ ആവാം .. അച്ഛൻ പുറത്തേക്കിറങ്ങി .. ഫോൺ എടുത്തു ആരെയോ വിളിക്കാൻ പോയി ..

 

ശ്യാം അകത്തേക്ക് കയറി , , ബോഡിയുടെ കൂടെ പോയ ആരും വന്നില്ലേ .. എഴുതിയ ഡീറ്റെയിൽസ് ന്റെ ഒരു ഫോട്ടോ എടുത്തു whatsapp ചെയ്യാൻ പറയു .. ഒന്ന് നോക്കട്ടെ പിന്നെ ആ ഫോറൻസിക് ഡിപ്പാർമെൻറ് ഇൽനിന്നും ആൾ കൂടി വരാൻ പറയണം .. നീനയോടു അകത്തേക്ക് വരാൻ പറയു .

 

ശെരി സാർ,... റോഷൻ പുറത്തേക്കിറങ്ങി .. നീനയോടു അകത്തേക്ക് ചെല്ലാൻ പറഞ്ഞു ..

 

അവൾ പതിയെ അകത്തേക്ക് ചെന്ന് ..

 

 

മ്മ്.. നീന ഇരിക്കണം ..

 

അവൾ അവിടെ ഇട്ടിരുന്ന കസേരയിലേക്ക് ഇരുന്നു .

 

ശ്യാം ഷെൽഫിൽ നിന്ന് ഒരു ഫയൽ എടുക്കാൻ ആയി ഇരുന്നടുത്തു നിന്ന് എഴുനേറ്റു ... ഫയൽ തപ്പുന്നതിനിടയിൽ ശ്യാമിന്റെ പുറകിൽ ഒരു അനക്കം ഫീൽ ചെയ്തു ശ്യാം പതിയെ തിരിഞ്ഞു നോക്കി അതെ തന്റെ പിന്നിൽ നീന നിൽക്കുന്നു ... ശ്യാം നു എന്തെന്നില്ലാത്ത പേടി തോന്നി സർവ ദൈവത്തെയും മനസിൽ വിളിച്ചു ശ്യാം അങ്ങനെ നിന്ന് ..

 

നീന അൽപ്പം പുറകിലേക്ക് നീങ്ങി , പതിയെ അവൾ പറഞ്ഞു ....

 

"അവനെ കൊന്നത് ഞാനാ , എനിക്ക് അത് ചെയ്യണം എന്ന് തോന്നി ഞാൻ അത് ചെയ്തു ...... അവളുടെ കണ്ണികൾ നിറഞ്ഞൊഴുകി .. വാക്കുകൾ ഇടറി പെറ്റ വയറിനെ അതിന്റെ നോവ് അറിയൂ .... അവനെ ഒന്നും ശിക്ഷിക്കാൻ നീതിക്കും നിയമത്തിനും ഇന്നത്തെ കാലത്തു കഴിയില്ല സാറേ .. എന്നോട് ചെയ്ത തെറ്റിന് ഞാൻ തന്നെ അവനെ ശിക്ഷിച്ചു .. അത്രതന്നെ .. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു ...

 

നീന അവിടെ ഇരിക്ക്.. please ..

 

സാരി തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു ആ കസേരയിലേക്ക് അവൾ ഇരുന്നു

 

പതിയെ അവൾ വീണ്ടും പറഞ്ഞു തുടങ്ങി.. ..

 

മറ്റുള്ളവർ പറയും പോലെ എനിക്ക് അസുഖമൊന്നും ഇല്ല .. എന്റെ മകൾ ...... അവൾ പോയ ശേഷം ഞാൻ മാനസികമായി തകർന്നു പോയി ... അതിനെ ആണ് അവർ ഭ്രാന്താണ് കരുതുന്നെ ..

 

സാറിനു അറിയുമോ ... . നീനയുടെ നാവു ഇടറി , എങ്കിലും അവൾ തുടന്ന് ..

 

 

ഇച്ചായൻ പോയ ശേഷം , ഇച്ചായന്റെ ജോലി എനിക്ക് കിട്ടി , ശേഷം ഞാനും മകളും സന്തോഷമായി കഴിഞ്ഞു വരുവായിരുന്നു ... അന്ന് ആ നശിച്ച ദിവസം ഏതോ രാഷ്ട്രീയ പാർട്ടിയുടെ സമര ജാഥ കാരണം ഞാൻ വരുന്ന ആ ബസ് വലിയൊരു ബ്ലോക്കിൽ പെട്ട് .. രാത്രി ഒരു ഏഴു ഏഴര ആയിക്കാണും ഞാൻ എത്തിയപ്പോൾ .. വീട്ടിൽ ചെന്നപ്പോൾ അവൾ ക്കു നല്ല ചൂടും , പണിയും , വിറയലും ... ശരീരം മൊത്തം വേദന ആണെന്ന് തോന്നുന്നു അവൾ ഞരങ്ങുകയും മൂളുകയും മാത്രം ആണ് ചെയ്തത് ... ഞാൻ അപ്പോൾ തന്നെ അപ്പുറത്തെ താത്താനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി , അവളുടെ സ്ഥിതി വളരെ മോശം ആണ് .. ICU ലേക്ക് കയറ്റണം എന്ന് Dr പറഞ്ഞു . ഏറെനേരത്തെ സമയത്തിനു ശേഷം dr. എന്റെ അടുത്ത് വന്നു ... തോളിൽ തട്ടുക മാത്രം ആണ് ചെയ്തത് ... പിന്നെ എനിക്ക് ഒന്ന് അറിയില്ലായിരുന്നു ... അവൾ പോയി .. അവൾ പോയി സാറെ എന്നെ വിട്ടു .. അവൾ പൊട്ടി കരഞ്ഞു ... സാരിത്തുമ്പും കൈയും കൊണ്ട് അവൾ വായ പൊത്തിപ്പിടിച്ചു .. ..

 

നീന cool cool... please ... ശ്യാം എന്ത് പറയണം എന്നുപോലും അറിയാതെ പകച്ചു നിൽക്കുകയാണ് ..

 

അവൾ വീണ്ടും തുടർന്നു ..

 

പിന്നെ എനിക്ക് ബോധം വന്നപ്പോൾ ഞാൻ dr. കൃഷ്ണപ്രിയയുടെ ഒബ്സെർവഷനിൽ ആയിരുന്നു .. ഞാൻ എഴുനേറ്റപാടെ എന്റെ മോളെ ആണ് അന്വേഷിച്ചത് .. ഒന്നു കാണാൻ പറ്റുമോന്നു ചോദിച്ചു ...

 

നീന .. bee cool.. ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം .. എപ്പോൾ നീനയുടെ മകൾ നമുക്കൊപ്പം ഇല്ല , അവൾ നിങ്ങളുടെ കർത്താവിന്റെ അടുക്കലേക്കു പോയി ...

 

നീന യുടെ കണ്ണുകൾ ചലനമറ്റത്തു പോലെ ആയി .. അവൾ ഒന്നും മിണ്ടിയില്ല .. Dr. കൃഷ്ണപ്രിയയ്‌ തുടർന്നു .

 

നീനയുടെ മകൾ brutally raped ആണ് ..

 

അത് കേട്ടതും നീന അലറിക്കരഞ്ഞു , ആ ഹോസ്പിറ്റൽ മൊത്തം ഇളകും പോലെ .. നീന ഇറങ്ങി ഓടാൻ ശ്രെമിച്ചു അടുത്ത് നിന്ന സിസ്റ്റർമാർ നീനയെ തടഞ്ഞു നിർത്തി ..

 

.. അവൾ അവിടെ കിടന്നു വാവിട്ടു നിലവിളിച്ചു ..

 

.ആരാണ് മോളെ നിന്നോടിത് ചെയ്തത് ... എന്ത് പാപം ചെയ്തു ഈശോയെ ഞാൻ ... പൊന്നു പോലെ വളർത്തിയതോ ഞാൻ ചെയ്ത തെറ്റ് ... നീ കൂടെ ഉണ്ടാകുമെന്നു കരുതി അല്ലിയോ എന്റെ പൊന്നീശോയെ ഞാൻ അവളെ വളർത്തിയത് ...

 

നീ പോലും കൈവിട്ടു കളഞ്ഞല്ലോ ... ആര് .. എന്നൊന്നു പോലും പറയാതെ അവളെ നീ അങ്ങെടുത്തോണ്ടു പോയല്ലോ ... ഞാൻ ഇനി ആർക്കു വേണ്ടി....... അവൾക്കു നാവുകൾ പതറി ...

 

Dr, ക്കു എന്ത് ചെയ്യണം എന്നറിയാതെ നീനയെ തന്നോട് ചേർത്ത് നിർത്തി ... നീന കൈകൾ കൂപ്പി Dr. നോട് പറഞ്ഞു ഒരിക്കലും തന്റെ മകൾ റാപ്പ് ചെയ്യപ്പെട്ടു എന്ന് പുറം ലോകം അറിയരുത് ... ഒറ്റയ്ക്ക് താമസിച്ച എനിക്കും മകൾക്കും അത് എന്നന്നേക്കുമായി ഒരു അപവാദം ആയിരിക്കും ... അവൾ പൊട്ടി കരഞ്ഞു .. ... ഒരിക്കലും ... ഒരിക്കലും .. ഇതു മറ്റാരും അറിയരുത് ... ഒരു അച്ഛനും അമ്മയും കേൾക്കേണ്ട വാക്കുകൾ അല്ല അത് പെറ്റ വയറിന്റെ വേദന അറിഞ്ഞവർക്കേ അതിന്റെ വില അറിയൂ .. dr. ഉം ഒരു അമ്മയല്ലേ .. ഒരു അമ്മയുടെ മകൾ അല്ലെ ..എന്റെ മകളെ dr.ക്കും അറിയില്ലേ .. അവൾ ഒരിക്കലും ഇങ്ങനേ ഒരു തെറ്റിനു കൂട്ടുനിൽക്കില്ലെന്നു . ... അവൾ dr. ന്റെ പാതങ്ങളിലേക്കു വീണു ... വീണ്ടും അവിടെ നിന്ന് കൃഷ്ണപ്രിയ നീനയെ ഒരു ബെഞ്ചിൽ ഇരുത്തി .. ഇല്ല .. ഒരിക്കലും ആരും അറിയില്ല ..

 

 

അന്ന് ആ ഡോക്ടർ കാണിച്ച കാരുണ്യമാണ് എന്റെ കുട്ടിയുടെ മരണ കാരണം ന്യൂമോണിയ ആയതു . അതും ഡോക്ടർക്ക് യെനെയും അവളെയും നന്നായി അറിയാവുന്നതുകൊണ്ട് .

 

എനിക്കറിയാമായിരുന്നു ... ഇതു ആര് ചെയ്താലും ഞങ്ങളെ അടുത്ത് അറിയാവുന്ന ആരോ ആണ് ഇതു ചെയ്തത് എന്ന് ... തനിച്ചു താമസിക്കുന്ന ഞങ്ങളെ നോട്ടമിട്ടു തന്നെ ആവണം അവന്റെ ആ ചെയ്തികൾ .. ആരായാലും ആ ആൾ എന്റെ ശരീരവും തേടിയെത്തും മെന്നു അറിയാമായിരുന്നു ....

 

ഇന്നലെ രാത്രിയുടെ ഉറക്കത്തിൽ ആയിരുന്നു ഇവൻ എന്റെ ബെഡ് ലും എത്തിയത് ... ഞാൻ ഉണരുമ്പോ എന്റെ ശരീരവും ബെഡും തമ്മിൽ ഇവൻ ബന്ധിച്ചിരുന്നു ...

 

അന്ഹാ അമ്മാ നീങ്ക എഴുനേറ്റിട്ടാങ്കളാ ... നാൻ റൊമ്പ നേരമേ നിനച്ചിട്ടിരിക്കെ ..

 

യെവളോം സമയമാ നാൻ പൊറാട്ടിയ മരുന്നിക്കു സക്തിയാ...

 

5 min എന്നേ നൻപൻ സൊള്ളിട്ടെ ..

 

ഉണരാമ,….. നാൻ ഉങ്കൾ മകളെ സെയ്തി മാതിരി അങ്കു സെയ്‌തേനെ .ഹ ഹ .. നിനച്ചിട്ടിരിക്കെ നീ ..

 

. നാൻ താൻ ഉങ്കൾ കൊളന്തയെ ..... .. ഹ ഹ .. അവൾക്കു പോലും തെറിയാത് യാര് എന്ന് ... ... ഉങ്കൾക്കു പോലും .. ഹ ഹ ..

 

ജൊരം .. ജൊരം .. വന്തിട്ടാ അവൾ എരന്തുപോച്ചെ ഹ ഹ ...

 

ആണാ എനിക്ക് അമ്മാവെ ഉണർന്നുതാ വെനോം .. അത് വന്നു നാൻ വെയിറ്റ് പാൻഡ്രെ .. ഹ ഹ ..

 

ഒന്ന് പൊട്ടിക്കരയാനോ ... അലറി വിളിക്കാനോ അവൾക്കു ആയില്ല ...

 

അവൻ പതിയെ അവളെ ബെഡ് ഇൽ ഇരുന്നു ...

 

കയറു കൊഞ്ചം ലൂസാ ഇരിക്കാട്ട് അപ്പൂവേ അമ്മാക്കു രസോം വെറും .. ഹ ഹ ..

 

പറഞ്ഞു കൊണ്ട് അവൻ ആ കെട്ടുകൾ ലൂസ് ചെയ്തു ,

 

 

ആ തക്കത്തിന് ഞാൻ നേരത്തെ കരുതി വച്ചിരുന്ന കത്തി എടുത്തു അവനെ വെട്ടി ...

 

ആദ്യ വെട്ടു കൊണ്ടില്ലെന്ന ഞാൻ കരുതിയെ .. അയാൾ ഈ കൈയിൽ കയറി പിടിച്ചപ്പോൾ ആണ് മനസ്സിൽ ആയതു അത് കൊണ്ട് എന്ന് .. ആ പാടാന് ഇതു .. പിന്നെ ഒന്നും നോക്കിയില്ല സാറേ ഒരെണ്ണം കൂടി കൊടുത്തു .. അപ്പോൾ എനിക്കെന്റെ മോളെ മാത്രേ ഓര്മ വന്നുള്ളൂ ... ആ ഓടിയ ഓട്ടമാ അവൻ .. അത്രേ ദൂരെ ചെന്നപ്പോള് അവൻ .. അവിടെ വീണു ... തീർന്നു എന്ന് ഉറപ്പു ആയിട്ടാ ഞാൻ വീട്ടിൽ വന്നത് ..

 

അച്ഛനും അമ്മയേയും എല്ലാവരും ഉള്ള വീട്ടുകാർക്ക് ഇതുപോലെ കാമ വേറിയൻമാർ ഓരോ കാര്യം ചെയ്യുന്നു അപ്പോൾ എന്നേ പോലെ ഒറ്റക്കും സത്യാ സന്തമായും ,നിസ്സഹായ അവസ്ഥയിലും താമസിക്കുന്നവർക്ക് ആര് കൂട്ടിനു ... നിയമവും നീനിന്യായവും എപ്പോൾ തെറ്റ് ചെയ്യുന്നവരുടെ കൂടെ നിന്ന് തെറ്റിനെ ആസ്വദിക്കാൻ പറയുന്നു ... ഇതൊന്നും കേട്ട് നില്ക്കാൻ പേറ്റുനോവറിഞ്ഞ ഒരു അമ്മയ്ക്കും സാധിക്കില്ല .. അതുകൊണ്ടു ഞാനാ അവനെ ... ഞാനാ ... അവളുടെ കണ്ണുകൾ കത്തി ജ്വലിക്കുന്നുണ്ടായിരുന്നു

 

അപ്പോഴും ...

 

ശ്യാംനു എന്ത് ചെയ്യണം എന്നറിയില്ല അയാൾ ആകെ എന്തോപോലെ ആയി ...

 

സാറിനു വേണം എങ്കിൽ എന്നേ അറസ്റ്റ് ചെയ്തു ശിക്ഷിക്കാം ... അല്ലെങ്കിൽ ഒരു മനോരോഗിയുടെ വിഭ്രാന്തയിൽ ചെയ്ത കുറ്റം എന്ന് പറഞ്ഞു ഇതിൽ നിന്ന് രക്ഷിക്കാം ഇല്ലെങ്കിൽ മറ്റാരോ ചെയ്തതെന്നു പറഞ്ഞു മാറ്റിയെഴുതാം ... എന്ത് വേണമെകിലും ആവാം .. എന്തിനും തയാർ ...

 

വളരെ ചെറിയ സമയത്തിനുള്ളിൽ ശ്യാം അതിനു ഒരു തീരുമാനമെത്തി ...

 

ആഴ്ചകൾക്കു ശേഷം……………*…………….*……………*………………….

 

മാനസിക രോഗിയായ നീനയെ നല്ലൊരു സൈക്യട്രസിന്റെ സജ്ജെസ്റ് ചെയ്തു ഒരു മനോരോഗിയായി ചിത്രീകരിച്ചു ... തുടർന്നു അവളെ കുറച്ചുനാൾ വേറെ എവിടേലും ആക്കാൻ അച്ഛനോട് ആവശ്യപ്പെട്ടു ...

 

 

ഇനി നീ പറ ഞാൻ ചെയ്തത് ശരി ആണോ അല്ലയോ .. ശ്യാം തന്റെ വൈഫ് നോട് ചോദിച്ചു .... കപ്പിലേക്കു ചായ പകർന്നു കൊണ്ട് അവൾ പറഞ്ഞു .. ചേട്ടായി ചെയ്തത് എന്തുകൊണ്ട് ശരിയാണ് ഇന്നത്തെ രായേഷ്ട്രീയ പിൻബലം കൊണ്ട് ഇങ്ങനേ ഉള്ളവരെ തൂക്കിലേറ്റാൻ ആളുകളും മാധ്യമങ്ങളും ശ്രെമിക്കു .. ഒരു മകൾ ഇല്ലാതെ ആകുമ്പോൾ ഉള്ള വേദന ആ അമ്മക്ക് മാത്രം അല്ല .. മക്കൾ ഇല്ലാത്ത നമുക്കുമറിയാം അല്ലേ ... ശ്യാം നു ചായ നീട്ടികൊണ്ടു അവൾ പറഞ്ഞു .. അവളുടെ മുഖത്തേക്ക് നോക്കാൻ ശ്യാമിനും കഴിഞ്ഞില്ല .. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞെന്നു അവനു മനസിലായി .. അവളുടെ കണ്ണുനീർ അവന്റെ കൈകളിൽ വീണു .. എന്തിനാ ശ്യാം നിങ്ങൾ ഇങ്ങനെ എന്നേ .. എന്റെ മനസിനെ വേദനിപ്പിക്കാൻ ഓരോ കാര്യങ്ങൾ പറയണേ ..

 

നമ്മൾ ഭാഗ്യം ചെയ്തവരാ .. നമുക്ക് മക്കൾ ഇല്ലാലോ .. അത് തന്നെ ഭാഗ്യം .. ഇല്ലെങ്കിൽ അവക്ക് ഇങ്ങനേ വന്നാൽ ആ പാപം കൂടി നമ്മൾ ... അവളുടെ കണ്ണുകൾ തുടച്ചു ശ്യാം അവളോട് പറഞ്ഞു ..

 

ഇന്ന് ഞാൻ നാഗർകോവിൽ പോയി വരുന്ന വഴി ഞാൻ നീനയെ കണ്ടു .. കൂടെ ഒരു മകളും ...

 

ഓഹ് നീന ... അപ്പോൾ വേറെ കല്യാണം ഒക്കെ കഴിഞു അല്ലേ .. പാവം .. സുഗമായി ജീവിക്കട്ടെ ...

 

അല്ലടോ .... അത് ആ മാരിമുത്തിന്റെ മകളാണ് .. കൂടെ അയാളുടെ വൈഫ് ഉം .. ഇപ്പോൾ നീന ജീവിക്കുന്നത് ആ മകൾക്കു വേണ്ടി ആണ് .. നീനയുടെ മകളെ പോലെ ആണ് അവൾ കരുതുന്നത് .

 

ആര്യ ഓടി ചെന്ന് ശ്യാമിനെ കെട്ടിപ്പിടിച്ചു ... നിങ്ങൾ അന്ന് ആ നീനയെ ശിക്ഷിക്കാൻ വിട്ടു കോടതിരുന്നെങ്കിലോ .. ഒരിക്കലും ഈ ജന്മത്തിൽ സമാധാനം ആയി നമുക്ക് ഉറങ്ങാൻ

 

കഴിയില്ലായിരുന്നു .. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു .. അവൻ ആ കണ്ണീർ തുടച്ചു .. നെറ്റിയിൽ ഒരു മുത്തം കൊടുത്തു ...

 

ഒന്ന് പോയെ .. എനിക്ക് കിച്ചണിൽ കുറച്ചു കൂടി ജോലി ഉണ്ട് .. അതും കൂടി കഴിഞ്ഞിട്ട് ഓടി വരാട്ടോ ..

 

അവൾ അകത്തേക്ക് പോയി ... അവൾ വരുന്നതും കാത്ത് അവൻ അങ്ങനെ ഇരുന്നു ......... .

 

Srishti-2022   >>  Short Story - Malayalam   >>  സ്കീസോഫ്റീനിയ

Surya C G

UST Global

സ്കീസോഫ്റീനിയ

സ്കീസോഫ്റീനിയ

മഴ കോരിച്ചോരിയുകയാണ്‌. ജനൽപ്പടികളിൽ തത്തിത്തെറിക്കുന്ന തുള്ളികൾ മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നെങ്കിലും ആ കുളിരിനു ഒരു സുഖമുണ്ടായിരുന്നു.

 

"കുട്ടിക്കൊരു ഫോൺ കാൾ ഉണ്ട്. വേഗം വാർഡൻന്റെ മുറിയിലേക്ക് ചെല്ലൂ."

 

ലളിതച്ചേച്ചിയാണ്. ഞങ്ങളുടെ ഫ്ലോറിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിയാണ്.

ഈർപ്പം തങ്ങിയ മുടിയിഴകൾ ഒന്നലസമായി കുടഞ്ഞിട്ട് ഞാൻ നടന്നു.

വാർഡൻ ഇറ്റലിക്കാരിയാണ്. പണ്ടെങ്ങോ ഇവിടെ വന്നു താമസമാക്കിയതാണ്. കാരണമില്ലാതെ എല്ലാവരെയും ശകാരിച്ചു നടക്കും.

 

"മാഡം..."

 

"ഓഹ്! കം ഇൻ... ദേർ ഇസ് എ ഫോൺ കാൾ ഫോർ യൂ ഫ്രം ഹോം."

 

  പതിവില്ലാതെ ശാന്തമായാണ് അവർ സംസാരിച്ചത്. ഞാൻ റിസീവർ വാങ്ങി കാതോട് ചേർത്തു. സിരകളിലൂടെ ഒരു തണുത്ത മിന്നൽപ്പിണർ പാഞ്ഞതു പോലെ. മറുപടി പറയാനാവാതെ കാൾ കട്ട് ചെയ്തു.

 

"ആർ യൂ ഓൾറൈറ്റ്? യുവർ അങ്കിൾ വിൽ കം ടു പിക്ക് യൂ അപ്."

 

ഓരോ വാക്കുകളും യാന്ത്രികമായി, കാത്തുകളിലെത്തും മുൻപേ ചിതറിതെറിച്ചു പോയി.

ജനലരികിൽ ചെന്നിരുന്നപ്പോൾ, ഓരോ ചാറ്റൽമഴത്തുള്ളികളും ശരീരമാകെ കുത്തിനോവിക്കുന്നത്‌ പോലെ!

 

കുഞ്ഞുണ്ണി..!

 

മേമയുടെ മകൻ ആണെങ്കിലും കൊച്ചേച്ചി അവനു ജീവനായിരുന്നു. കാത്തിരുന്ന്, നേർച്ചകൾക്കും കാഴ്ച്ചകൾക്കും ഒടുവിൽ ഉണ്ടായ കുട്ടിയാണ്.

പുറത്തു ഹോൺ മുഴങ്ങിയപ്പോൾ ചിന്തകൾ എങ്ങോ ഓടിമറഞ്ഞു. കയ്യിൽ കിട്ടിയതെന്തൊക്കെയോ പായ്ക്ക് ചെയ്ത് ഇറങ്ങി. രാഘവൻ മാമനാണ്. ഒന്നും മിണ്ടാതെ ബാഗ് വാങ്ങി ഡിക്കിയിൽ തിരുകി. തലയുയർത്താതെയാണ് എന്നോട്‌ കയറാൻ പറഞ്ഞത്.

ഒരായിരം ചോദ്യങ്ങൾ കെട്ടിപിണയുമ്പോഴും ഇടറുന്ന വാക്കുകൾ പുറപ്പെടുവിക്കാനാകാത്ത രണ്ട്‌ ആത്മാക്കൾ. എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയണമെന്നും. ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല.

 

"ഒരാഴ്ചക്കുള്ള കുപ്പായമൊക്കെ എടുത്തിട്ടില്ലേ?"

 

ആ നിശബ്ദത ഭേദിക്കുവാനോ, വിലക്ഷണമായ ആ അന്തരീക്ഷത്തിൽ നിന്നു പുറത്തു കടക്കുവാനോ, രാഘവൻമാമൻ ചോദിച്ചു.

 

"ഉം."

 

എന്തിനെന്നറിയാതെ പരസ്പരം തട്ടിത്തെറിച്ചു പോയ രണ്ട് സംഭാഷണങ്ങൾ.

മറ്റൊരു ചോദ്യത്തിന് താല്പര്യം ഇല്ലാത്തവണ്ണം ഞാൻ മുഖം ജനാലചില്ലിലേക്ക് ചായ്ച്ചു. മഴ അരിച്ചിറങ്ങുകയാണ്. കാഴ്ചകളൊന്നും വ്യക്തമല്ല. അച്ഛനും മേമയും കൂടാതെ രാഘവൻ മാമന് ഒരനുജൻ കൂടി ഉണ്ടായിരുന്നു. പ്രായപൂർത്തിയാകും മുൻപേ എങ്ങോ പുറപ്പെട്ട് പോയതാണത്രേ! 

 

ആറ്റു നോറ്റു കിട്ടിയ ഉണ്ണി ആയതു കൊണ്ടാവാം, മേമയ്ക്ക് എന്നും കുഞ്ഞുണ്ണിയെ ചൊല്ലി ആകുലതകൾ മാത്രമായിരുന്നു. അയലത്തെ കുട്ടികളോടൊപ്പം അവൻ ദൂരെ പോയി കളിക്കാതിരിക്കാൻ മേമ ഏറ്റവും വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ വാങ്ങി വീട്ടിൽ നിറച്ചു. വീടിനു ചുറ്റും മതിലു പണിതു. സ്വർണത്തലകളുള്ള രണ്ടു സിംഹങ്ങൾ പല്ലിളിച്ചു നിൽക്കുന്ന ഗേറ്റ് വെച്ചു.

പള്ളിക്കൂടത്തിൽ പോകുമ്പോഴും വരുമ്പോഴും എന്റെ കയ്യിൽ അവൻ ഇറുക്കിപിടിച്ചിട്ടുണ്ടാകും. മേമയുടെ നിർദേശമാണ്.

രാഘവൻ മാമൻ മാറിയാണ് താമസം. രണ്ടു പെണ്മക്കളെ ഗൾഫുകാരെ കൊണ്ടു കെട്ടിച്ചതിന്റെ നിർവൃതിയിൽ മതിമറന്നങ്ങനെ ജീവിക്കുകയാണ്.

 

ചങ്ങാത്തം കൂടാൻ കുഞ്ഞുണ്ണിക്ക് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിക്കൂടം വിട്ടാൽ അന്നത്തെ വിശേഷം മുഴുവൻ എന്നോടു പറഞ്ഞു തീർക്കാതെ അവനു ഉറക്കമില്ല.

 

കാലം കടന്നു പോയി. കുഞ്ഞുണ്ണി പൊടിമീശ മുളച്ചു തുടങ്ങിയ ഒരു കൊച്ചുസുന്ദരനായി മാറി. ശബ്ദത്തിനു കനപ്പം വന്നു തുടങ്ങിയിരിക്കുന്നു. മെല്ലെ മെല്ലെ അവന്റെ വിശേഷങ്ങളും കുറഞ്ഞു വന്നു.

 

"അവനിപ്പോ എന്നെ ഒന്നും വേണ്ടാതായി മേമേ! വീടെത്തിയാൽ മുറി അടച്ചു ഒറ്റയിരിപ്പാണ്."

 

"എന്താ കുട്ടീ.. അവനിപ്പോ വലിയ കുട്ടിയായില്ലേ…?"

 

"എന്തോ.. എനിക്കറിയില്ല"

 

ഒരിക്കൽ, അടക്കിപ്പിടിച്ച ചിരിയും സംസാരവും കേട്ട് മേമ മുറിയിൽ കടന്നു ചെന്നപ്പോഴാണ്, അവൻ ജനാലക്കൽ ചേർന്നിരുന്ന് ആരോടോ സംസാരിക്കുകയാണ്. 

 

"ആരാ ചെക്കാ അവിടെ?"

 

"ആരുമില്ല!"

 

ജനാലക്കൽ പോയി പരതിയെങ്കിലും ആരെയും കണ്ടില്ല. 

 

"സത്യം പറഞ്ഞോ! ആരായിരുന്നു ഇവിടെ? നിനക്കു വല്ല പ്രേമമോ മറ്റോ ഉണ്ടോ?"

 

"ആരുമില്ലെന്ന് പറഞ്ഞില്ലേ!"

 

മേമ എത്ര ശകാരിച്ചിട്ടും അവൻ ആരെന്നു ഒരക്ഷരം മിണ്ടിയില്ല. പിന്നീട് ഒതുക്കത്തിൽ ഞാൻ അവന്റെ അരികിൽ ചെന്നു.

 

"മോൻ കൊച്ചേച്ചിയോട് പറ... ആരോടാ സംസാരിച്ചേ?" 

 

"കൊച്ചേച്ചി എന്നോട് ഒന്നും ചോദിക്കരുത്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ. എനിക്ക് അവൾ മാത്രമേയുള്ളു."

 

കുഞ്ഞുണ്ണി അത്രയേറെ സ്നേഹിക്കുന്ന കുട്ടിയെ അവന്റെ ക്ലാസിലും കൂട്ടുകർക്കിടയിലും ഒക്കെ അന്വേഷിച്ചെങ്കിലും ആരോടും മിണ്ടാതെ നടക്കുന്ന അവനു പ്രേമമോ! എന്നു ചോദിച്ചു എല്ലാവരും പരിഹസിക്കുകയാണുണ്ടായത്.

 

കൊല്ലപ്പരീക്ഷ കഴിഞ്ഞു. പട്ടണത്തിലെ കോളേജിൽ എനിക്ക് അഡ്മിഷൻ ആയി. ഹോസ്റ്റലിൽ നിൽക്കണം.

 

"നീ വിഷമിക്കണ്ട! എന്നെങ്കിലും തോന്നുമ്പോ ആരാണെന്നു കൊച്ചേച്ചിയോട് പറഞ്ഞാൽ മതി. മേമയോട് പറഞ്ഞ് നമുക്കെല്ലാം ശരിയാക്കാം."

 

ഇറങ്ങും മുൻപ് കുഞ്ഞുണ്ണിയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു.

പിന്നീടെപ്പോഴും അവന്റെ മുഖത്ത് ഒരു നിസ്സംഗഭാവമായിരുന്നു. ഹോസ്റ്റലിലേക്ക് വിളിക്കുമ്പോൾ എല്ലാം മേമയ്ക്ക് പരാതിയാണ്.

 

"എന്റെ പോന്നുമോളേ! അവനിപ്പോ ഒന്നിനോടും താൽപര്യമില്ല. ഏത് നേരവും കിടപ്പാണ്. ഒന്നു കുളിക്കാൻ പോലും മടി."

 

"മേമ വിഷമിക്കണ്ട. ഞാൻ വരാം. അവനോടു സംസാരിക്കാം."

 

അവനോടു സംസാരിക്കാൻ വേണ്ടി മാത്രമാണ് പിറ്റേന്ന് ലീവെടുത്ത് നാട്ടിൽ പോയത്. സ്റ്റേഷനിൽ അച്ഛൻ കാത്തു നിൽപ്പുണ്ടായിരുന്നു. വീടെത്തിയപ്പോൾ നന്നേ വൈകി. കുഞ്ഞുണ്ണി മുറിയടച്ച് ഇരുപ്പാണ്. ഭക്ഷണം കഴിച്ച് യാത്രാക്ഷീണം കൊണ്ടൊന്നു മയങ്ങി. ഞെട്ടിയെണീറ്റപ്പോൾ വളരെ രാത്രിയായിരിക്കുന്നു. കുഞ്ഞുണ്ണിയുടെ മുറിയിൽ മാത്രം ലൈറ്റ് അണഞ്ഞിട്ടില്ല. മെല്ലെ നടന്നടുത്തപ്പോൾ ഉള്ളൊന്നു കാളി! അവൻ തേങ്ങിക്കരയുകയാണ്..! ഇടയിൽ ആരോടോ സംസാരിക്കുന്നുമുണ്ട്. ഈ അർധരാത്രിയിൽ സ്വർണ്ണത്തലയുള്ള സിംഹങ്ങളേയും കടന്ന് അവനെ കാണാൻ വരുന്ന പെൺകുട്ടി ആരാണ്..??  കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. സംസാരിക്കേണ്ടത് കുഞ്ഞുണ്ണിയോടല്ല.. മേമയോടാണ്...! 

തിരിഞ്ഞും മറിഞ്ഞും കിടന്നാണ്‌ നേരം വെളുപ്പിച്ചത്. പഴയ ആളുകളാണ്‌. എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല.

 

"ഞാൻ പറയുന്നത് മേമ ശ്രദ്ധിച്ചു കേൾക്കണം.. വൈദ്യശാസ്ത്രം എത്രയോ പുരോഗമിച്ചു.. പട്ടണത്തിൽ ഒരുപാട് നല്ല ആശുപത്രികൾ ഉണ്ട്.. കുഞ്ഞുണ്ണിയെ നമുക്ക്.....?"

 

"മോനെന്തു പറ്റി? പനിയോ മറ്റോ ആയിരിക്കും. നൂറു തവണ പറഞ്ഞതാ മഴ നനയരുതെന്ന്. പട്ടണത്തിൽ ഒന്നും പോകണ്ട. അമ്മേടെ പനിക്കാപ്പി കുടിച്ചാൽ ഒക്കെ ഭേദമായിക്കൊള്ളും." 

 

"അസുഖം ശരീരത്തിന് മാത്രമല്ലല്ലോ... മനസ്സിന് വന്നാലും ചികിൽസിക്കണ്ടേ..? പട്ടണത്തിൽ ഏതെങ്കിലും നല്ലൊരു സൈക്യാട്രിസ്റ്റിനെ...?"

 

"എന്നു വെച്ചാ...? ഭ്രാന്തിന്റെ ഡോക്ടറെയോ..?? കുട്ടി എന്തൊക്കെയാ പറയണേ? അവനു ഭ്രാന്താണെന്നോ? അവനെ ഉപദേശിക്കാൻ നിന്നെ വിളിച്ചതായി തെറ്റ്. എന്നോട് പറഞ്ഞതിരിക്കട്ടെ, അച്ഛനോടും രാഘവൻ മാമനോടും മേലാൽ ഇത് പറയരുത്!"

 

"എല്ലാ മാനസികരോഗവും ഭ്രാന്ത് ആണോ? കൈവിട്ടു പോകുംമുമ്പേ എന്തെങ്കിലും ചെയ്തില്ലെങ്കിൽ..."

 

"ഇനി ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടണ്ട! എന്റെ കുട്ടി ഭ്രാന്ത് ഡോക്ടറെ കാണാൻ നിൽക്കുന്നത് പരിചയക്കാർ ആരെങ്കിലും കണ്ടാൽ.. കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ പിന്നെ വഴിയുള്ളൂ!"

 

ഒന്നും പറയുവാനുണ്ടായിരുന്നില്ല. നെഞ്ചിൽ ഒരു ഭാരവും പേറിയാണ് അവിടെ നിന്നു തിരിച്ചത്. പോരുംമുൻപേ കുഞ്ഞുണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം അവൻ ചിരിക്കുകയായിരുന്നു. നേർത്ത വിഷാദം കലർന്നൊരു പുഞ്ചിരി!

 

നീണ്ട ഹോണടി കേട്ട് ചിന്തകൾക്ക് വീണ്ടും കടിഞ്ഞാൺ വീണു! ഗേറ്റിനു മുൻപിൽ എണ്ണമറ്റ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു. ഇറങ്ങി നടന്നു. പലഭാവത്തിലുള്ള മുഖംമൂടികൾ ധരിച്ച ഒരു പറ്റം ആളുകൾക്കിടയിലൂടെ..

പലർക്കും പറയാൻ പല കഥകളാണ്.

 

"ചെറ്ക്കന് പ്രണയനൈരാശ്യം ആയിരുന്നു.."

 

"കൊല്ലപ്പരീക്ഷയല്ലേ വരണത്! പേടിച്ചിട്ടാ! എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ...?"

 

"നല്ലൊരു പയ്യൻ ആയിരുന്നില്ലേ! ഓരോ സമയം ചെകുത്താൻ കേറുന്നതാ.."

 

വിറയാർന്ന ചുവടുകൾ വച്ചു ഞാൻ കോലായിലേക്ക് കടന്നു ചെന്നു. വിദൂരതയിൽ കണ്ണു നട്ട് ഇരിക്കുകയാണ് മേമ.. ഒന്നു കരയുവാൻ പോലും ആകാതെ. കൂടി നിന്നവർ ചോദിച്ചു.

 

"കുട്ടിയുടെ അനിയൻകുട്ടൻ ആയിരുന്നില്ലേ? എന്തെങ്കിലും വിഷമം പറഞ്ഞിരുന്നോ?"

 

ഒരിറ്റു കണ്ണീർ മേമയുടെ കണ്ണിൽ പൊടിയുന്നത് ഞാൻ നിസ്സഹായതയോടെ നോക്കി നിന്നു...

അപ്പോഴും അവൻ ചിരിക്കുകയായിരുന്നു. സങ്കല്പങ്ങളിൽ മെനഞ്ഞെടുത്ത ഏതോ മായാലോകം നേടിയെടുത്ത നിർവൃതിയോടെ..

Srishti-2022   >>  Short Story - Malayalam   >>  കാറ്റിന്റെ ഏകതാളം

കാറ്റിന്റെ ഏകതാളം

കാറ്റിന്റെ ഏകതാളം

ഏറെ നാളായിയുള്ള അവന്ടെ ആഗ്രഹം ആണ് ; ഈ വരവിലെങ്കിലും തമ്മിലൊന്നു കാണണം . രണ്ടാമതൊന്നാലോചിച്ചില്ല കാണാം അതൊരു തീരുമാനമായിരുന്നു, നടക്കുമോ എന്നറിയാഞ്ഞകൊണ്ടും പെട്ടന്നങ്ങു സമ്മതിക്കാനുള്ള സ്ഥിരം ബുദ്ധിമുട്ടുകൾ കൊണ്ടും പറ്റില്ല നോക്കാം എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.
ഓരോതവണ വന്ന മെസ്സേജിലും കാണുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾ തൊട്ടും തൊടാതെയും വന്നും പോയുമിരുന്നു. ഞാൻ ഉത്തരങ്ങളിൽ നെഗറ്റീവ് കുത്തിനിറച്ചു രസിച്ചു,
ഒരു മനസുഖം അല്ലാണ്ടെന്താ പറയ്യ .
അവനാണെങ്കിൽ ഒന്ന് കണ്ടാമതീന്നാണ് പറഞ്ഞത്.
കാണുന്നു ചിരിക്കുന്നു തിരിക്കുന്നു അതാകാം അജണ്ട മനസ്സിൽ ഉറപ്പിച്ചു. അതിനിടയിലും വെറുതെ ചോദ്യം ചോതിച്ചു ബുദ്ധിമുട്ടിക്കാൻ ഞാൻ മറന്നില്ല അതും ഭാവന ഉണർത്തുന്ന നല്ല രസികൻ ചോദ്യങ്ങൾ.
അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഞാൻ നാട്ടിലെത്തി. എന്താന്നറിയില്ല സ്ഥിരം വീട്ടിൽ കുത്തിയിരിപ്പു പരിപാടികൾക്കു വിപരീതമായി ഇത്തവണ കുറച്ചധികം പരിപാടികൾ ഉണ്ടായിരുന്നു. അങ്ങനെ വന്നപ്പോ ഞാൻ ഉറപ്പിച്ചു ഇതിനിടയിൽ അവനേം കുത്തിക്കേറ്റ്റാം.
അങ്ങനെ രാവിലെ തന്നെ അവനെ വിളിച്ചു കാര്യം പറഞ്ഞു, കേട്ട പാതി കേൾക്കാത്ത പാതി ആശാന്റെ ഭാവന വിരിയാൻ തുടങ്ങി, ഇത് വരെ ഇല്ലാത്ത കൊറേ ചോദ്യങ്ങൾ. എന്താചെയ്യാ ഞാൻ ആൾറെഡി പ്ലാൻഡ് ആയി പോയില്ലേ. അങ്ങനെ പോകുന്ന പോക്കിൽ അവനെ കണ്ടു - കണ്ടുനു വെച്ചാ ആ പരിസരത്തു കിട്ടാവുന്നതിൽ ഏറ്റവും തിരക്കുള്ള സ്ഥലത്തു വെച്ച് അങ്ങനെ വർഷങ്ങൾക് ശേഷം ഞങ്ങൾ കണ്ടുമുട്ടി . കണ്ടപ്പൊആണ് തോന്നിയത് വേണ്ടിയിരുന്നില്ലന്, അത് വരെ മനസ്സിൽ തോന്നിയ എല്ലാ തമാശകളും എങ്ങോട്ടോ ഓടി പോയപോലെ.
എന്നാലും പറഞ്ഞു തീരാത്ത വിശേഷങ്ങളിൽ പലതും ഓടിവന്നെന്നെ രക്ഷപെടുത്തി. നിരത്ത് നിറയെ കാറുകളും ബസ്സുകളും ഓട്ടോറിക്ഷകളും, വൈകുന്നേരത്തെ വെയിലിന്റെ വക വിറ്റാമിൻ ഡിയും റോഡരികിലെ പൊടിയും  ഒക്കെ നിറഞ്ഞതായിരുന്നു കൂടികാഴ്ചയ്ക് ഞാൻ കണ്ടെത്തിയ പശ്ചാത്തലം.

കാഴ്ചകളും പരിചയക്കാരും അങ്ങനെന്തോകെയോ നമ്മൾക്ക് ചുറ്റിലും കടന്നു പോയി. കളിപ്പാട്ടകടകൾക്കും, ബേക്കറികൾക്കും പച്ചക്കറികടയ്ക്കും ഒക്കെ ഇടയിലൂടെ നടന്നു തിരിച്ച ബസ് കയറാൻ ചെന്ന് നിന്നപ്പോഴാണ് ശ്വാസം വിടാനെന്ന പോലെ ഞാനെന്റെ വായൊന്നടച്ചത്. അതിനിടയിലെപ്പോഴോആയിരിക്കണം ഹൃദയം മിടിക്കുന്നതിനെ പറ്റി ഓർത്തത്. കുറച്ചു ദൂരെയായി എന്നെ നോക്കി ചിരിച്ചോണ്ടിരുന്ന നീരിറക്കവും പനിയും ഇത്തിരികൂടി അടുത്തേക്ക് വരുന്നതായി തോന്നി. കഴിച്ച പാരസെറ്റാമോളോക്കെ എൻഡുചെയ്യുവാനോ എന്തോ. ബസ് രണ്ടുമൂന്നെണ്ണം വന്നും പോയുമൊക്കെയിരുന്നു, നേരവും സന്ധ്യയായി തുടങ്ങിയിരുന്നു. വീടുപിടിക്കണ്ടേ ആ ചിന്ത അടുത്ത ബസ്സിലേക്ക് പിടിച്ചുകേറ്റി .
ഇനി കാണുമോ എന്ന് പോലുമറിയത്തെ കൈകൊടുത്തു പിരിഞ്ഞപ്പോ അവനു പറയുവാനിനിയും ഒരുപാട് ബാക്കിയുണ്ടെന്ന് തോന്നി.

തിരിഞ്ഞു നോക്കാൻ എന്തുകൊണ്ടോ മനസ്സ് സമ്മതിച്ചില്ല.
തിരിചു വീടെത്തും വരെ എനിക്ക് ചുറ്റിലുമുള്ള കാറ്റിന് ഞാൻപോലുമറിയാത്ത ഒരോളമായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ഗുല്‍മോഹര്‍

ANURAG UNNIKRISHNAN

GUIDEHOUSE

ഗുല്‍മോഹര്‍

ഗുല്‍മോഹര്‍

സായ് ബ്രോയുടെ കഥകൾ വായിച്ചു കൊണ്ടാണ് അന്നത്തെ എന്റെ ദിവസം തുടങ്ങിയത്…  പ്രണയം ഒക്കെ എത്ര മനോഹരമായിട്ടാണ് ആ വരികളിലൂടെ മനസിലേക്ക് ഒഴുകി എത്തുന്നത്… ഇതൊക്കെ നടന്ന സംഭവങ്ങൾ തന്നെ ആണോ?  ഏയ് ഇങ്ങേരു മാത്രം ട്രെയിനിലും ബസിലും ഒക്കെ യാത്ര ചെയ്യുമ്പോൾ  മിഴിയെ പോലുള്ളവർ വരും, ഞാൻ ഇത്രേം നാൾ തേരാപാരാ യാത്ര ചെയ്തിട്ട് ഒരിക്കൽ പോലും …. . എല്ലാം ക്രീയേറ്റീവിറ്റി  ആകും…  ഇമാജിനേഷൻ…. 

 

ഇതും ആലോചിച്ചു ഇരുന്നാൽ ഇന്നും ഓഫീസിൽ ലേറ്റ് ആകും…. ഇന്നും കൂടി ലേറ്റ് ആയാൽ പിന്നെ അങ്ങോട്ട്‌ ചെല്ലണ്ട എന്നാണ് കല്പന…. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഈ ജോലി എന്ന പ്രതിഭാസത്തിനെതിരെ എന്റെ ചോര തിളച്ചു…  ബൈക്കിന്റെ emi ഓർത്തപ്പോ മാസാ മാസം കിട്ടുന്ന ശമ്പളം ആലോചിച്ചു ഞാൻ എന്നിലെ സഖാവിനെ അടിച്ചമർത്തി…  ലാൽ സലാം… 

 

കയ്യിൽ കിട്ടിയ പാന്റ്സും ഷർട്ടും ഇട്ടു അടിമത്തത്തിന്റെ ചങ്ങലയും കഴുത്തിൽ ഇട്ടു ചാടി ഇറങ്ങിയ എനിക്ക് ബൈക്ക് കണ്ടതും തലയ്ക്കു അടി കിട്ടിയത് പോലെ ആയി…  അവന്റെ പുറകിലത്തെ ടയർ മണ്ണിനോട് അലിഞ്ഞു ചേരാൻ ആത്മാർഥമായി ശ്രെമിച്ചു കൊണ്ടിരിക്കുന്നു….. പംക്ചർ  ഒട്ടിക്കാൻ നിന്നാൽ പണി പോകുമെന്നുളത് കൊണ്ട് ബസ്‌സ്റ്റോപ് ലക്ഷ്യം വയ്ച്ചു ഞാൻ ഓടി … 

 

വിയർത്തു കുളിച്ചു ബസ്റ്റോപ്പിൽ എത്താറായപ്പോൾ ഒരു ബസ് പതിയെ മുന്നോട്ട് എടുക്കുന്നത് ഞാൻ  കണ്ടു …  കോളേജിൽ ഓട്ട മത്സരസത്തിലെ ചാമ്പ്യൻ ആയിരുന്ന  എന്റെ മനസ്സിൽ ബസ്സിനോടും അതിലെ ഡ്രൈവറിനോടും ഒരു ചെറിയ പുച്ഛം ഒക്കെ തോന്നി,  എത്ര എത്ര ബസ് ചാടി കയറിയും ഫുട്‍ബോഡിൽ  തൂങ്ങിയും പോയിരിക്കുന്നു..  ഇന്ന് ആ ഓർമ്മകൾ ഒക്കെ ഒന്ന് പുതുക്കിയിട്ടു തന്നെ കാര്യം… എന്റെ കാലുകളുടെ വേഗം വർധിച്ചു….  മനസ്സിൽ സ്പീഡ് തൊട്ടു,  ചാടി കേറുന്ന ആംഗിൾ വരെ മിന്നി മാഞ്ഞു…. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ ഞാൻ മനസിലാക്കി രണ്ടു വർഷമായി എന്റെ കഴുത്തിൽ കിടക്കുന്ന ID കാർഡ് എനിക്ക് തന്ന സമ്മാനം …. കാലുകൾ തളരുന്നു…  കണ്ണുകളിൽ ഇരുട്ട് കയറുന്നു… ഇല്ല എനിക്ക് അതിൽ കയറിപ്പറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല…. …  ഒരു  നിമിഷം ഞാൻ ബസ് സ്റ്റോപ്പിൽ നിന്നവരെ നോക്കി…  ബസ് കിട്ടാതെ തിരിച്ചു അവരുടെ ഇടയിൽ വന്നു നിൽക്കുന്നതിനെ പറ്റി ആലോചിച്ചപോ എങ്ങനേയും  കയറണം എന്ന ചിന്ത മാത്രം ആയി.. സർവ്വ ശക്തിയും എടുത്തു ഞാൻ ഓടി, ഒരു കയ്യ് ഇടത്തെ കമ്പിയിൽ പിടിച്ചു എന്നു തോന്നിയതും ഞാൻ സർവ്വ ശക്തിയും എടുത്തു ചാടി… ഇടത്തെ കയ്യ് ഉദ്ദേശിച്ചത്  പോലെ പിടി കിട്ടിയില്ല , ഒരു കാലു തറയിൽ മുട്ടി… ബസ്റ്റോപ്പിൽ നിന്ന ഏതോ ചേച്ചിമാരുടെ ചെറിയ നിലവിളി ഞാൻ കേട്ടു…. ആ നിമിഷം ബസിൽ നിന്നും ഒരു കയ്യ് എന്നെ പിടിച്ചു കയറ്റി…. 

 

എവിടുന്നൊക്കെയാടോ രാവിലെ വന്നു കയറുന്നത്…  ഒരു അഭ്യാസം നടത്തി എന്നെ രെക്ഷപെടുത്തേണ്ടി വന്നതിന്റെ നീരസം മൊത്തം ആ കണ്ടക്ടറിന്റെ മുഖത്തുണ്ടായിരുന്നു…  

 

ആ കുറ്റപ്പെടുത്തുന്ന കണ്ണുകളിൽ നിന്നും ഓടി ഒളിക്കാൻ എന്റെ മനസും ശരീരവും ശ്രെമിച്ചു…  കിട്ടിയ വിന്ഡോ സീറ്റിൽ കയറി ഇരുന്നു ഞാൻ എന്റെ മൊബൈലിലെ ഫേസ്ബുക്കിലേക്ക് എന്നെ ഒളിപ്പിച്ചു .. 

 

“എത്ര മനോഹരമായ വരികൾ “ “ഒരുപാടു സ്നേഹം “,  വീണ്ടും വാളിൽ സായ് യുടെ പോസ്റ്റും അതിനുള്ള കമന്റ്സ് ഉം .. ആദ്യമായ് അങ്ങേരോട് എനിക്ക് ദേഷ്യം തോന്നി…  മനുഷ്യൻ ബസ്സിൽ  കയറിയതിന്‍റെ ക്ഷീണം ഇതുവരെ മാറിയില്ല…. 

ഒരു തണുത്ത കാറ്റു എന്നെ എന്റെ ചിന്തയിൽ നിന്നും ഉണർത്തി..  അതിനൊപ്പം എന്റെ മുഖത്തും കണ്ണുകളിലും ആരുടെയോ മുടി ഇഴകൾ വന്നു തഴുകുന്നു…  ഇതൊക്കെ ഇവർക്ക് ഒതുക്കി വയ്ച്ചുകൂടെ…  മനുഷ്യനെ ശല്യപ്പെടുത്താൻ ആയിട്ട്… “ഇതൊക്കെ  ഒന്ന് ഒതുക്കി വൈയ്ച്ചിട്ടു  ഇരുന്നൂടെ” എന്നു ഹാർഷ്  ആയിട്ട് പറയണം എന്നു കരുതിയാണ് ഞാൻ മുഖം ഉയർത്തിയത്…. 

 

ദേഷ്യത്തോടെ നോക്കിയ എന്നെ വരവേറ്റത് മുന്നിൽ ഇരുന്ന പെൺകുട്ടിയുടെ മനോഹരമായ ചിരി ആയിരുന്നു… മുഖം കാണാൻ പറ്റിയില്ലെങ്കിലും അടുത്തിരുന്ന കൂട്ടുകാരിയുടെ തമാശ കേട്ടു മതിമറന്നു ചിരിക്കുന്ന അവളെ കണ്ടപ്പോ എന്റെ മുഖത്തു ഒരു പുഞ്ചിരി വന്നു….  അവളുടെ ആ എല്ലാം മറന്നുള്ള ചിരിയിൽ ഞാൻ അലിഞ്ഞില്ലാതെ ആകുന്നത് പോലെ തോന്നി…. എന്റെ ഫ്രസ്‌ട്രേഷൻസ്  എല്ലാം ഒരു നിമിഷം കൊണ്ട് ഞാൻ മറന്നു….  അവളുടെ മുഖം ഒന്ന് കാണാൻ മനസ്സ്  വല്ലാണ്ട് കൊതിച്ചു…. 

 

കാറ്റത്തു അവളുടെ മുടിയിഴകൾ വീണ്ടും എന്റെ മുഖത്തേക്ക് വന്നു ചുംബിച്ചു…. അവളുടെ കാതിലെ കുഞ്ഞു ജിമിക്കി കാറ്റത്ത്  നൃത്തം  ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി ഇരുന്നു…. 

 

“എഞ്ചിനീയറിംഗ് കോളേജ്,  ഇറങ്ങേണ്ടവർ വന്നേ… “ വാരണം ആയിരം സ്റ്റൈലിൽ “നെഞ്ചുക്കുൾ പെയ്തിടും ആ മഴൈ “ പാടാൻ റെഡി ആയി ഇരുന്ന എന്നെ കണ്ടക്ടറുടെ ശബ്ദം  ഉണർത്തി…. 

 

അവൾ ഇറങ്ങാനായ് എണീറ്റു… എന്റെ നെഞ്ചിൽ  സ്വന്തമായിരുന്ന എന്തോ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എനിക്ക് അനുഭവപ്പെട്ടു…. അവളുടെ മുഖം ഒന്ന് കാണാൻ ഞാൻ ശ്രെമിച്ചു .. പക്ഷെ ഇരിക്കാനുള്ള സീറ്റിനു അതിലും കൂടുതൽ വില കല്പിച്ച ഒരു ചേച്ചി എന്റെ സ്വപ്നങ്ങൾ തകർത്തു…. അവൾ തിരക്കിനിടയിൽ മറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ഹൃദയത്തിൽ വല്ലാത്ത ഭാരം… ഒരു നിമിഷം ഞാൻ തീരുമാനിച്ചു എനിക്ക് അവളുടെ മുഖം ഒന്ന് കാണണം…. ജോലിയും, emi യും, എല്ലാം എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു….  അവളുടെ ജിമിക്കിയും, ചിരിയും എന്റെ മനസിനെ പിടിച്ചുലയ്ച്ചു …. 

 

“ആളിറങ്ങണം,  ആളിറങ്ങണം “….  എന്റെ ഉച്ചത്തിലുള്ള വിളി കേട്ടു കണ്ടക്ടർ ബെല്ലടിച്ചു…  ഞാൻ ബസിൽ നിന്നും ചാടി ഇറങ്ങി…  ഇവന് ഇത് തന്നെ ആണോ പണി എന്ന രീതിയിൽ നോക്കിയ കണ്ടക്ടറെയും യാത്രക്കാരെയും സൗകര്യപൂർവം ഞാൻ മറന്നു .. എന്റെ കണ്ണുകൾ അവളെ തേടുകയാരുന്നു…. 

 

നല്ല ലെമൺ യെല്ലോ ചുരിദാറിൽ നടന്നകലുന്ന അവളെ ഞാൻ കണ്ടു…. അവളുടെ പുറകെ ഞാൻ നടന്നു …  ഇനി എന്താണെന്നറിയാതെ, എങ്ങോട്ടനെന്നറിയാതെ….  ചുവന്ന ഗുൽമോഹർ പൂക്കൾ പരവതാനി വിരിച്ച കോളേജ് റോഡിലേക്ക് അവൾ കയറി…. ഇളം കാറ്റിൽ ഗുൽമോഹർ പൂക്കൾ അവളുടെ യെല്ലോ ചുരിദാറിലേക്കു വീണപ്പോൾ പ്രകൃതി പോലും അവളുടെ വരവിനെ ആഘോഷിക്കുകയാണെന്നു തോന്നി… 

ഞാൻ അവളുടെ ഒപ്പം എത്താൻ എന്റെ നടത്തത്തിന്റെ വേഗത കൂട്ടാൻ ശ്രെമിച്ചതും എവിടുന്നോ ഒരു കാർ നിയന്ത്രണം തെറ്റി വന്നതും ഒരുമിച്ചായിരുന്നു…  ഒരു സ്വപ്നത്തിൽ എന്നപോലെ അവൾ ഉയർന്നു പൊങ്ങുന്നത് ഞാൻ കണ്ടു ..  എന്റെ ഉള്ളിൽ നിന്നും ശബ്ദം പുറത്തേക് വരാതെ എന്നെ ശ്വാസം മുട്ടിച്ചു….  അവൾ തിരിച്ചു തറയിൽ പതിക്കുമ്പോൾ അവളുടെ യെല്ലോ ചുരിദാറിൽ ചുവന്ന ഗുൽമോഹർ പൂക്കളുടെ വലുപ്പം കൂടുന്നത് ഞാൻ തിരിച്ചറിഞ്ഞു…. എന്റെ മുന്നിൽ അവളുടെ നിശ്ചല ശരീരം വന്നു പതിച്ചു… അവളുടെ മനോഹരമായ ജിമിക്കി ഉരുണ്ടെന്റെ കാലിൽ വന്നു തട്ടി …..  അതിൽ നിന്നും ഒരു തുള്ളി രക്തം തറയിലേക് പതിച്ചു….  സ്തബ്തനായി ഞാൻ അവളുടെ മുഖത്തേക് നോക്കി…. എന്താണ് സംഭവിച്ചത് എന്നറിയാതെ ചുവന്ന ഗുൽമോഹർ പൂക്കളാൽ മൂടപ്പെട്ട അവളുടെ മുഖത്തു നോക്കി ഞാൻ സ്തബ്ധനായി നിന്നു

 

ഒരു നിമിഷത്തിന്റെ ഞെട്ടലിൽ നിന്നും ഞാൻ വേഗം ഉണർന്നു… ആളുകൾ ഓടികൂടുന്നത് ഞാൻ കണ്ടു… ഒന്നും ആലോചിക്കാതെ അവളെ എന്റെ കൈകളിൽ കോരി എടുത്തു ഞാൻ ഓടി… എന്റെ  കാഴ്ച്ച കണ്ണുനീർ കൊണ്ട് അവ്യകത്മായി… റോഡിൽ നിന്നു ഞാൻ വന്ന വണ്ടികൾക്ക് കൈകാണിച്ചു, നിലവിളിച്ചു… പലരും തിടുക്കത്തിൽ ഒരു വയ്യാവേലി രാവിലെ എടുത്തു തലയിൽ വയ്ക്കണ്ട വിചാരിച്ചാകാം ഒഴിഞ്ഞു മാറി പോയി…  

 

എന്തു ചെയ്യണമെന്നറിയാതെ അടുത്ത് വന്ന ഒരു കാറിനു മുന്നിലേക്ക് ചാടി ഞാൻ പ്രാന്തനെ പോലെ അലറി… കാർ വലിയ ശബ്ദത്തോടെ ബ്രേക്കിട്ടു…. നാട്ടുകാർ കൂടി ഇടപെട്ടു അവർ എന്നെയും അവളെയും ആ കാറിൽ കയറ്റി… കാർ മുന്നോട്ട് പാഞ്ഞു… 

 

അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു…. ശ്വാസം എടുക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു… ആ വണ്ടിക്കാരനോട് ഞാൻ വേഗം വിടാൻ ആക്രോശിച്ചു…. അത് ആരാണെന്നോ, അങ്ങേരുടെ അവസ്ഥ എന്താണെന്നോ ഒന്നും ഞാൻ ആലോചിച്ചില്ല…. എന്റെ  മനസ്സിൽ അവളുടെ ശ്വാസഗതി മാത്രമായിരുന്നു… 

 

ഹോസ്പിറ്റലിന്റെ മുന്നിൽ വന്നു നിന്ന കാറിൽ നിന്നും ഞാൻ അവളെയും കൊണ്ട് ചാടി ഇറങ്ങി…. ഇറങ്ങി ഉടനെ തന്നെ ഡ്രൈവർ ഡോർ അടയ്ച്ചു വണ്ടി എടുത്തു ഹോസ്പിറ്റൽ ഗേറ്റ് കടന്നു പോയ്‌… 

 

അറ്റെൻഡർമാർ ഓടി വന്നു അവളെ സ്‌ട്രെച്ചറിലേക് കിടത്തുമ്പോൾ അവൾ എന്റെ  കയ്യിൽ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു…. അബോധാവസ്ഥയിലും അവൾ എന്നെ മനസിലാക്കിയിട്ടുണ്ടാകുമോ ….

 

പേഷ്യന്റിന്റെ ആരാ എന്നു ഡോക്ടർ ചോദിച്ചപ്പോൾ ഒന്നും  പറയാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല…. 

 

“ആക്‌സിഡന്റ് കേസ് ആണ്,  പോലീസ് വരുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യണം” ഡോക്ടർ ഇതും പറഞ്ഞു ICU ന്റെ വാതിൽ അടയ്ച്ചു…. 

 

എന്റെ  കയ്യിൽ ഇരുന്ന അവളുടെ ജിമിക്കി ഞാൻ പ്രാർത്ഥനയോടെ  മുറുകെ പിടിച്ചു …

 

“ആക്‌സിഡന്റ് കേസ് കൊണ്ട് വന്ന ആളല്ലേ “… ശബ്‌ദം കേട്ടു ഞാൻ മുഖം ഉയർത്തി… ഒരു പോലീസ് കോൺസ്റ്റബിൾ എന്റെ  മുന്നിൽ… 

 

“ഒന്ന് സ്റ്റേഷൻ വരെ വരണം, “ ഒന്ന് മൊഴി എടുക്കണം… 

 

ഞാൻ ഒന്നും മിണ്ടാതെ അയാളുടെ പുറകെ നടന്നു… 

 

സ്റ്റേഷനിൽ എത്തിയതും എന്നെ ഒന്ന് പരിശോധിച്ചു. എന്റെ  മൊബൈലും, പഴ്സും കൂട്ടത്തിൽ അവളുടെ ആ ജിമിക്കിയും കോൺസ്റ്റബിൾ എടുത്തു മേശപ്പുറത്തു വയ്ച്ചു…. ജിമിക്കി നോക്കിയിട്ടു എന്റെ മുഖത്തു ഒന്ന് തറപ്പിച്ചു നോക്കിയപ്പോൾ എന്തോ പന്തികേട് എനിക്ക് തോന്നി.. 

 

“സർ ഈ പയ്യനാണ് പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചത് .. ബസ്സിലെ യാത്രക്കാരുടെ മൊഴി അനുസരിച്ചു ഇവൻ ബസ്സിൽ നിന്നും ചാടി ഇറങ്ങി കുട്ടിയുടെ പുറകെ പോകുകയായിരുന്നു..  കയ്യിൽ നിന്നും പെൺകുട്ടിയുടെ ജിമിക്കിയും കിട്ടിയിട്ടുണ്ട് . സർ വന്നിട്ടു ചോദ്യം ചെയ്യാം എന്നു വിചാരിച്ചു”

 

SI യോടുള്ള കോൺസ്റ്റബിളിന്റെ വിവരണം കേട്ടപ്പോൾ കാര്യങ്ങൾ ഏതു ദിശയിലേക്കാണ് പോകുന്നത് എന്നു എനിക്ക് ഒരു ഏകദേശം ഐഡിയ കിട്ടി…  SI എന്റെ അടുത്ത് എത്തിയപ്പോൾ മുഖത്തെ ചോര മുഴുവൻ വാർന്നു ഒരു കുറ്റവാളിയെ പോലെ ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു.. 

 

“എന്തിനാ നീ ആ കുട്ടിയെ തള്ളിയിട്ടു കൊല്ലാൻ ശ്രെമിച്ചതു”, SI യുടെ ചോദ്യത്തിന് ഒരു ചാട്ടുളിയുടെ മൂർച്ചയുണ്ടായിരുന്നു .

 

“സർ,  ഞാൻ…”  എന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ..

 

“ പ്രണയ നൈരാശ്യം ആണോ,  അതോ മോഷണമോ”,  ജിമിക്കി കയ്യിലെടുത്തു SI അതു ചോദിച്ചപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കയറും  പോലെ തോന്നി… 

“സർ ഞാൻ ആക്‌സിഡന്റ് നടക്കുന്നത് കണ്ടു കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചതാണ്.. എന്റെ കാൽചുവട്ടിലാണ് ആ കുട്ടിയെ ഇടിച്ചു ഇട്ടതു… തെറിച്ചു വീണ ജിമിക്കി തിരിച്ചേല്പിക്കാനാണ് ഞാൻ എടുത്തു വയ്ച്ചത്… “ വല്ലവിധേനെയും ഞാൻ അത്രയും പറഞ്ഞൊപ്പിച്ചു.. 

 

“പിന്നെ എന്തിനാടാ ടെക്നോപാർക്കിൽ പോകേണ്ട നീ എഞ്ചിനീയറിംഗ് കോളേജിന്റെ അവിടെ ചാടി ഇറങ്ങിയത്,  വിളച്ചിൽ എടുക്കുന്നോടാ &*#&*#-മോനെ “

 കഴുത്തിനു കുത്തിപ്പിടിച്ചു SI അത്രയും ചോദിച്ചപ്പോ എന്റെ ഉള്ള ധൈര്യം കൂടി പോയ്‌… 

 

അടുത്ത ദിവസം വീട്ടുകാർ വന്നു സ്റ്റേഷനിൽ നിന്നും ഇറക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ അവളെ പറ്റി ആയിരുന്നു… 

 

അവിടെ നിന്നും ഇറങ്ങി  നേരെ ഞാൻ ഹോസ്പിറ്റലിലേക് പോയി….

 

“ആ കുട്ടിയെ വേറെ ഹോസ്പിറ്റലിലേക് പേരെന്റ്സ് വന്നു കൊണ്ട് പോയല്ലോ “ റിസെപ്ഷനിസ്റ് അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.. 

“എങ്ങോട്ടാ കൊണ്ട് പോയെ എന്നു അറിയാൻ… “

സോറി, ഡീറ്റെയിൽസ് ഒന്നും തരാൻ പറ്റില്ല. ഞാൻ ചോദിച്ചു തീരും മുന്നേ അവർ നയം വ്യെക്തമാക്കി …

 

നടന്നെതെല്ലാം ഒരു സ്വപ്നം പോലെ തോന്നി എനിക്ക്…  തലക്കു വല്ലാത്ത ഭാരം… 

ഇനിയെന്തെന്നറിയാതെ റിസെപ്ഷനിലെ കസേരയിൽ ഇരുന്നു കണ്ണുകൾ അടയ്ച്ചു ഞാൻ …അവളുടെ മുഖം ഒന്നു ഓർക്കാൻ ഞാൻ ശ്രെമിച്ചു…. 

 

ആ ചിരിയുടെ അതേ മധുരമായ ശബ്‌ദം എവിടെ നിന്നോ വരുംപോലെ എനിക്ക് തോന്നി …ആരോ എന്നെ കുലുക്കി വിളിക്കും പോലെ…  ഞാൻ കണ്ണുകൾ പ്രയാസപ്പെട്ടു തുറക്കാൻ ശ്രെമിച്ചു… 

 

ആ മുടി ഇഴകളിലൂടെ പ്രഭാത കിരണങ്ങൾ എന്റെ മുഖത്തേക്ക് പതിച്ചു… ആ കാതിൽ ആ ജിമിക്കി നൃത്തം വയ്ക്കുന്നത് ഞാൻ കണ്ടു…. 

“എന്തു ഉറക്കമാ ഇത്,  ഇന്ന് ഓഫീസിൽ പോകണ്ടേ, എഴുന്നേറ്റെ “

അവളുടെ മുഖത്തേക്കു നോക്കി ഞാൻ പുഞ്ചിരിച്ചു…. അവളെ പിടിച്ചു ഞാൻ എന്റെ നെഞ്ചിലേക്ക് അണയ്ച്ചു …. അവളുടെ ഇടത്തെ നെറ്റിയിലെ മുറിവുണങ്ങിയ പാടിൽ ഞാൻ മൃദുവായി ചുംബിച്ചു കൊണ്ട് ചുവരിലെ ക്ലോക്കിലേക്കു നോക്കി… ഓഫീസിൽ പോകാൻ സമയം ആകുന്നു, ഇന്നും ലേറ്റ് ആകാൻ വയ്യ !

Srishti-2022   >>  Short Story - Malayalam   >>  പരേതന്‍

പരേതന്‍

പരേതന്‍

അവന്‍ ഗാഢ നിദ്രയിലായിരുന്നു.ആരൊക്കെയോ അവന്റെ ചുറ്റിനും ഇരിക്കുന്നുണ്ട്.അവരുടെ വാഹനം മെല്ലെ യാത്ര തുടരുകയാണ്.ഇടയ്കെപ്പോഴോ തന്റെ ശുഭ്ര വസ്ത്രത്തില്‍ കണ്ണീരിന്റെ നനവ് തട്ടുന്നത് പോലെ അവന് തോന്നി.അപായത്തിന്റെ ശബ്ദം മുഴക്കി പൊയ്ക്കൊണ്ടിരുന്ന ആ യാത്ര ഒടുവില്‍ അവന്റെ വീട്ടുമുറ്റത്ത് അവസാനിക്കുകയാണ്.അവന്‍ അപ്പോഴും മയക്കത്തിലാണ്.നിലവിളികളോടെ അവന്റെ കൊച്ചു വീട് അവനെ വരവേല്‍ക്കുകയാണ്.എന്തോ വിശേഷം ഉള്ള മട്ടിലാണ്.എല്ലാരും ഇണ്ടല്ലോ.ശങ്കരേട്ടനും ചിറ്റയും സുമിത്രേച്ചിയും അപ്പൂസും മാളുവും അങ്ങനെ പലരും ഉണ്ടായിരുന്നു.മുന്‍പ് ചേച്ചിയുടെ വേളിയ്ക്കായിരുന്നു ഇങ്ങനെ ഒരു ഒത്തുകൂടല്‍.അന്ന് എന്ത് സന്തോഷായിരുന്നു എല്ലാര്‍ക്കും.കളിയും ചിരിയും പാട്ടുമൊക്കെയായി ഞങ്ങള്‍ കുട്ട്യോളെല്ലാം കൂടി ഒരു മേളമായിരുന്നു അന്ന്.പക്ഷേ ഇതിപ്പോ എന്താ ആര്‍ക്കും ഒരു സന്തോഷമില്ലാത്തെ..

               പലരും കരയുന്നുണ്ടായിരുന്നു.അവന്‍ അമ്മയെ അവിടൊക്കെ നോക്കി.അമ്മയ്ക്ക് ചുറ്റുമിരുന്ന്  ഒരുപാട് പേര്‍ എന്തൊക്കെയോ പറയുന്നുണ്ട്.ചിലരെന്തോ കുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.പക്ഷെ ലോകം മുഴുവനും ദാനമായി തന്നാലും തനിക്ക് നഷ്ടമായതിന് പകരമാവില്ല എന്ന മട്ടില്‍ എന്തൊക്കെയോ ഓര്‍ത്ത് കിടക്കുവായിരുന്നു അമ്മ.എല്ലാരും വരിവരിയായി അവന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.പലരും മനസ്സില്ലാമനസ്സോടെ അവന്റെ മുഖത്തേയ്ക് നോക്കി.ഇതെന്താ ആരും എന്നെ നോക്കി ചിരിക്കാത്തത്??ആര്‍ക്കും എന്നെ അറിയില്ലേ?അവനൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.എന്തായാലും എല്ലാരെയും കാണാമല്ലോ ഇന്ന് ...പറഞ്ഞു തീര്‍ന്നില്ല.ദേ വരുന്നു എന്റെ കൂട്ടുകാര്‍.എല്ലാരുമുണ്ട്.അവരെ കണ്ട പാടെ ചാടി എഴുന്നേല്‍ക്കാന്‍ തോന്നി അവന്.പക്ഷെ യമന്റെ നീരാളി പിടിത്തം പോലെ എന്തോ തന്നെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അവന് തോന്നി...

              എന്നെ എന്തിനാ ഈ തുണി കൊണ്ട് മൂടിയിരിക്കുന്നെ...അവന്‍ അവരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.പക്ഷെ അതാര്‍ക്കും കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് അവന് മനസ്സിലായി.അപ്പൂസ് ഒരു ബലൂണും കൊണ്ട് നടക്കുന്നുണ്ടായിരുന്നു.അവന്‍ അത് വീര്‍പ്പിച്ച് കിട്ടാന്‍ വേണ്ടി എന്റെ അടുത്ത് വന്നു.അവന്റെ ഭാഷയില്‍ അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഞാന്‍ ആ ബലൂണിനായി കൈനീട്ടി.എനിക്ക് അത് പിടിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.തെന്നി മാറുന്നത് പോലെ.ഒടുവില്‍ അവനെന്നെ കൂടുതല്‍ സ്നേഹിക്കാന്‍ വരുന്നത് കണ്ട് ചിറ്റ അവനെ എടുത്തു കൊണ്ട് പോയി.എന്താണെന്നറിയില്ല,എനിക്ക് അന്നേരം വല്ലാത്തൊരു സങ്കടം പോലെ.അപ്പൂസിനെന്നും ബലൂണ്‍ വീര്‍പ്പിച്ച് കൊടുക്കുന്നത് ഞാൻ ആയിരുന്നല്ലോ .ഇപ്പോ അതിനു കഴിയാതെ വന്നപ്പോള്‍ എന്തോ ഉണ്ടായത് പോലെ എനിക്ക് തോന്നി.അതേ എനിക്കെന്തോ സംഭവിച്ചിരിക്കുന്നു.ഞാനിപ്പോള്‍ ഉറങ്ങുകയാണ്.ഇന്ന്  ഞാന്‍ ഈ ലോകത്തില്ല.മരണം എന്നെ കീഴടക്കിയിരിക്കുന്നു.എന്റെ ഹൃദയം നിശ്ചലമാണ്.എന്നെ വെള്ളതുണി കൊണ്ട് മൂടിയിരിക്കുകയാണ്.എല്ലാരും ഇന്നൊരുമിച്ച് 

കൂടിയത് എനിക്ക് യാത്ര പറയാനാണ്.ഞാനിപ്പോള്‍ തേജസ്സും ഓജസ്സും നഷ്ടപ്പെട്ട വെറുമൊരു മാംസക്കഷ്ണം മാത്രമാണ്...

         ഓരോരുത്തരായി വന്നു പോയിക്കൊണ്ടിരുന്നു. നന്നാവാന്‍ വേണ്ടിയാണെങ്കിലും ചൂരല്‍ കഷായം കൊണ്ട് എന്നെ ഒരുപാട് വേദനിപ്പിച്ചിടുള്ള ഗോപി മാഷ്...നടക്കാനാവില്ലെങ്കിലും വേച്ചു വേച്ചു  എനിക്ക് യാത്ര പറയാന്‍ വന്ന തെക്കേലെ പാറുത്തളള.ഷാരത്തെ നാരായണിയേച്ചി..അങ്ങനെ പലരും വന്നു പോയി.കാണുമ്പോഴൊക്കെ അല്പം ഗർവോടെ ആണെങ്കിലും  സ്നേഹം കാണിക്കാറുണ്ടായിരുന്ന മേനോന്‍ അങ്കിള്‍ന്റെ സ്വന്തം കൈസര്‍..അവനും വന്നിരുന്നു..മിണ്ടാപ്രാണി ആയിട്ടും അവനെന്റെ യാത്രയയപ്പ് എങ്ങനെ അറിഞ്ഞോ ആവോ...ആശ്ചര്യം തന്നെ..

      അങ്ങനെ ആ യാത്രയയപ്പ് ചടങ്ങ്  അതിന്റെ അവസാന നിമിഷങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.അവന്‍ ആരെയോ തിരയുന്നുണ്ടായിരുന്നു.ഇല്ല.വന്നിട്ടില്ല .അവള്‍ മാത്രം വന്നിട്ടില്ല.എന്താ വരാത്തെ?എന്നെ കാണേണ്ടന്ന് കരുതിയിട്ടുണ്ടാവോ..അതോ എന്നെ ഇങ്ങനെ കാണാന്‍ കഴിയാഞ്ഞിട്ടാകുവോ..ആവോ...എനിക്കറിയില്യ ...പക്ഷെ അവസാനമായി അവളെ ഒന്നു  കാണണമെന്നു നല്ല മോഹമുണ്ടായിരുന്നു.അല്ല,ഇനിയെന്റെ യാത്രയയപ്പ് അറിഞ്ഞിട്ടുണ്ടാവില്ലെ?? അങ്ങനെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി....

        എന്നെ കൊണ്ട് പോകാനുള്ള സമയം അടുത്ത് കൊണ്ടിരുന്നു.അവരെന്നെ കുളിപ്പിക്കാന്‍ പോവുകയാണെന്ന്  തോന്നുന്നു...തറവാട്ടു കുളത്തില്‍ മീനുകളെ ഓടിച്ചു ആടിത്തിമിര്‍ത്ത് നീന്തി രസിച്ച ആ നാളുകള്‍ അവനോര്‍ത്തു...ഇതിപ്പോ എള്ളെണ്ണയും തുളസിയും ചന്ദനവും ഒക്കെയായി ഒരു പ്രത്യേക തരം കുളിയാണല്ലോ...

     അങ്ങനെ കുളി കഴിഞ്ഞു.എന്നെ അവര്‍ ഒരീര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞു.കാണാന്‍ ഒട്ടുമിഷ്ടമില്ലാത്ത കാഴ്ചയാണെങ്കിലും എനിക്ക് പണ്ട് അത് പല തവണ കാണേണ്ടി വന്നിട്ടുണ്ട് .പക്ഷെ ഇത്ര വേഗം ഞാനും അത് പോലെയാകുമെന്ന് കരുതിയിരുന്നില്ല.എല്ലാരും ചേര്‍ന്ന് എന്നെ എടുത്തു കൊണ്ട് പോയി.പ്രാര്‍ഥന മന്ത്രങ്ങള്‍ എങ്ങും മുഴങ്ങി.കൂടെ അപശകുനം പോലെ നിലവിളികളും.കൈസര്‍ അസാധാരണമായി എന്തോ ശബ്ദമുണ്ടാക്കി.ചിലപ്പോള്‍ എനിക്ക് യാത്ര  പറഞ്ഞതാകും.കണ്‍മറയുന്നത് വരേ ഞാനെന്റെ കൊച്ചു വീട്ടിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു.ഒരു പുതിയ കോള്‍ ഒത്തുലോ എന്ന മട്ടില്‍ ഒരു കറുമ്പന്‍ ബലിക്കാക്ക എന്റെ യാത്രയിലേക്ക് ഒളിഞ്ഞു നോക്കി.പിന്നീട് എന്റെ കാഴ്ചകളില്‍ നിന്ന്  എല്ലാം മറഞ്ഞു.എനിക്കെന്തോക്കെയോ സംഭവിക്കുന്ന പോലെ.ഞാനെവിടെയോ എത്തപ്പെട്ടിരിക്കുന്നു.ഈശ്വരന്റെ കോടതിയാകും..അല്ലേ..

       പിന്നീടുള്ളതൊന്നും ഓര്‍ക്കന്‍ എനിക്ക് കഴിയുന്നില്ല..ഒരു നക്ഷത്രമായി വന്ന്  നിങ്ങളോടിതൊക്കെ പറയാന്‍ കഴിഞ്ഞത് തന്നെ എന്റെ ഒരു ഭാഗ്യമല്ലെ..അപ്പോ ഞാന്‍ പൊയ്ക്കൊട്ടെ.. പോകാന്‍ സമയമായി..ഇനി നാളെ രാത്രി കാണാം..എന്ന്  നിങ്ങളുടെ  സ്വന്തം പരേതന്‍...

Srishti-2022   >>  Short Story - Malayalam   >>  എന്റെ ഫീനിക്‌സ് പക്ഷി

Reji Thomas Mathew

Tech Masters

എന്റെ ഫീനിക്‌സ് പക്ഷി

എന്റെ ഫീനിക്‌സ് പക്ഷി

പരിശുദ്ധ ക്രിസോസ്റ്റം തിരുമേനി 'കാൻസർ എന്ന അനുഗ്രഹം' എന്ന തന്റെ  പുസ്തകത്തിൽ പറയുന്നത് ദൈവനാമം മഹത്ത്വപ്പെടാനാണ് തനിക്കു ഈ അസുഖം വന്നത് എന്നാണ്...

80 വയസിൽ മരിക്കും എന്ന് ഡോക്ടർ പറഞ്ഞ ആ മഹത് വ്യക്തി ഇന്നും 102 വയസിലും നമ്മെ ചിരിപ്പിക്കുന്നൂ... ചിന്തിപ്പിക്കുന്നു....

 

എന്റെ ഫീനിക്‌സ് പക്ഷി ഒരു കഥ അല്ല; ഒരു ജീവിതാവിഷ്കാരം ആണ്.

 

നായിക സിമി. അവൾ വെറും കഥാ നായിക അല്ല. ശരിക്കും നായിക ആണ്. അത് വഴിയേ മനസിലാകും.. അവൾ സുന്ദരി ആണ് ..സ്മാർട്ട് ആണ്..ന്യൂജെനും ... ഒട്ടേറെ കൂട്ടുകാർ .. കോളേജ് പഠിത്തം കഴിഞ്ഞതും കല്യാണം നിശ്ചയിച്ചു ...അതും അവൾ ആഘോഷമാക്കി . കൂട്ടുകാരും ഒത്തു ചൂളമടിച്ചു കറങ്ങി നടക്കും ചോല കുയിലിനു കല്യാണം എന്ന പാട്ടിനു നൃത്തം വയ്ക്കവേ അവൾ തല കറങ്ങി വീണു! 

 

കുറച്ചു ദിവസങ്ങൾക്കു ശേഷം അവളുടെ ചേട്ടന് ടെക്നോപാർക്ക് ഓഫീസിൽ, മാനേജരുമായിട്ടുള്ള ഒരു മീറ്റിംഗ്..

 

സൈജു... താങ്കൾ കുറേ ലീവ് എടുക്കുന്നു ..

വർക്ക് ഒകെ മോശം ആണ്.. എനിക്കു ആക്ഷനെടുക്കേണ്ടി വരും എന്ന് കേട്ടപ്പോൾ സൈജു തകർന്നു ..താൻ പിരിഞ്ഞു പോകാം എന്ന് പറഞ്ഞു ..മാനേജർ രാജു വിനു എന്തോ പന്തികേട് തോന്നി ചോദിച്ചു എന്താണ് പ്രശനം? എന്ന്.

അപ്പോളാണ് അയാൾ ആ ഞെട്ടിപ്പിക്കുന്ന സത്യം അറിഞ്ഞത് ... സൈജുവിന്റെ  ഒരേയൊരു പെങ്ങൾക്ക് കാൻസർ ആണ് ..അതും അഡ്വാന്സ്ഡ്. കീമോ ചെയ്താലും കൂടിയത് ആറു മാസം ... അയാൾക്കു സഹതാപം തോന്നി ..പെട്ടെന്നാണ് ബത്തേരിയിലെ അച്ചന്റെ ഓർമ്മ വന്നത് .... സൈജുവിനോട് സിമിയെയും കൂട്ടി അവിടെ പോകാൻ പറഞ്ഞു.. ലീവ് എല്ലാം ഓക്കേ ആക്കി കൊടുത്തു ..

(മാനേജർക്കും മനസാക്ഷി ഉണ്ട് )

സൈജു സിമിയെയും അമ്മയെയും കൂട്ടി ബത്തേരിയിൽ പോയി അച്ചനെ കണ്ടു ...ആ പാവം അമ്മയുടെ അവസാന പ്രതീക്ഷ ആണ്  അതെന്ന് അവരുടെ അച്ചനോട്  കേണുകൊണ്ടുള്ള സംഭാഷണം കേട്ടാൽ മനസിലാവും ..ഏതു കഠോരനും ഒന്ന് വിതുമ്പും.

അച്ചൻ നിർവികാരനായി പറഞ്ഞത് ...ഈശ്വരൻ ആണ് രോഗ ശാന്തി തരുന്നത് ..മകൾ സന്തോഷവതി ആയിരുന്നാൽ അവൾക്കു രോഗത്തെ തോൽപിക്കാൻ കഴിയും എന്നുപറഞ്ഞു കുറെ മരുന്ന് കൂട്ടുകൾ കൊടുത്തു ..ഇഷ്ടമുള്ളത് എല്ലാം പറയാൻ പറഞ്ഞു .

 

ഒരു  കൊച്ചു കുഞ്ഞിനെ പോലെ അവൾ തന്റെ ആഗ്രഹങ്ങൾ പറഞ്ഞു ഐസ് ക്രീം ചോക്കളേറ്റ് ..പിന്നേ രാത്രയിൽ കോവളം ബീച്ച് ... കാശ്മീരിൽ പോകണം അങ്ങനെ  എല്ലാം സൈജു അവളുടെ ആഗ്രഹങ്ങൾ ഓരോന്നായി നടത്തി കൊടുത്തു ...

അമ്മക്ക് കുഞ്ഞുങ്ങളുടെ ചെറുപ്പത്തിൽ തന്റെ ഭർത്താവിനെ നഷ്ടപെട്ട പോലെത്തെ ദുഃഖം ആയിരുന്നു മകളുടെ രോഗം ..അവർ തന്റെ മകന്റെ വിധി ഓർത്തു പൊട്ടിക്കരഞ്ഞു ... എന്നാൽ അവിടെ ആണ് സഹോദരന്റെ സ്നേഹം അണപൊട്ടി ഒഴുകിയത് ... മോൾക്ക് സങ്കടമാവാതിരിക്കാൻ അമ്മ കരയരുത് എന്ന താക്കീത് ..പക്ഷെ അവൾക്കു ചേട്ടനും അമ്മയും തരുന്ന ജീവിതമാണ് സന്തോഷം ...കഷ്ടതകൾ മറക്കാൻ അവൾ തന്റെ ചേട്ടനോട് തനിക്കു പണ്ടു ലൗ ലെറ്റർ തന്ന മൈക്കിളിനെ കാണണം എന്ന് പറയുന്നു ... അവനെ തല്ലിയതാണേലും അവൾക്കു വേണ്ടി  അവനെ കൊണ്ട് വരുന്നു ...കീമോ ചെയ്തു മുടിയൊക്കെ പോയ അവളെ കാണുമ്പോൾ മൈക്കിൾ സ്കൂട് ആവുന്നു ...അവൾ അതും ഒരു തമാശ ആയി കാണുന്നു ..പാവം എന്റെ നായിക ...അവൾ ഇന്നും സുന്ദരി ആണ് .. റേഡിയേഷൻ അവളുടെ ശരീരത്തെ കറുപ്പിച്ചു .. പക്ഷെ മനസ് ഇന്നും തങ്കമാണ് ..തനി തങ്കം ..പാവം എന്റെ നായിക ...

സൈജു  അവളുടെ ആഗ്രഹം പോലെ രാത്രിയിൽ ബീച്ചിലും പിന്നെ കാശ്മീരിലും ഒക്കെ പോയി ... ഐസ്ക്രീം, ചോക്കോലറ്റ എല്ലാം കൊടുത്തു 

2018 ഫെബ്രുവരിയിൽ ആണ് സിമിക് രോഗം കണ്ട്  പിടിച്ചത് ...

2018 ലെ ഓണം കാശ്മീരിൽ കഴിയുമ്പോൾ ..ഡോക്ടർ പറഞ്ഞ ജീവിത പരോൾ കാലം തീരാൻ ദിവസങ്ങൾ മാത്രം ....പിന്നീട് എന്ത് സംഭവിച്ചു ..ചരിത്രം പറയട്ടെ ..ഇന്ന് 2019 നവംബർ 14...സിമി റീജിയണൽ കാൻസർ സെന്ററിലെ ചൈൽഡ് വാർഡിലാണ് .. രോഗിയായി അല്ല ..രോഗികളായ കുരുന്നുകളെ ആശ്വസിപ്പിച്ചു കൊണ്ട് ..അവൾ ഒരു മാലാഖയെ പോലെ ഇന്നും വൈദ്യശാസ്ത്രത്തിനു ഒരു അത്ഭുതമായി ജീവിക്കുന്നു... അവൾ ഒരു ഫീനിക്‌സ് പക്ഷി തന്നെ..

 

വിവാഹം ഉറച്ചിരുന്ന രാകേഷ് തിരിച്ചു വന്നു എങ്കിലും അവൾ ജീവിതം ഇത്തരം  പ്രവൃത്തികൾക്കായി ഉഴിഞ്ഞു വച്ചു എന്ന് പറയുന്നു .. കഥ ഇവിടെ തുടങ്ങുന്നു ..അവളുടെ  പുതിയ ജീവിത കഥ ..

 

ശരീരത്തിന്റെ രോഗത്തെ മനസ് കൊണ്ട് നേരിടാം

Srishti-2022   >>  Short Story - Malayalam   >>  സമത്വം

Vinu Sebastian

Infosys Limited

സമത്വം

സമത്വം

' ഡും ഡും .. ആരാണ് .....?'
'മാലാഖ...... '
'എന്തിനു വന്നു......?'
'നിറത്തിനു വന്നൂ ....'
'എന്ത് നിറം ....?'


കുട്ടികളുടെ ആ കലപില ശബ്ദം കേട്ട് ഞാൻ ഉറക്കം ഉണർന്നെങ്കിലും കണ്ണ് തുറക്കാതെയും പുതപ്പ് മുഖത്തുനിന്ന് മാറ്റാതെയും ഞാൻ കിടന്നിടത്തു തന്നെ കിടന്നു. അടുത്ത 'ഡും ഡും ' കൊട്ട് ഞാൻ കിടന്നുറങ്ങുന്ന മുറിയുടെ ജനൽ ചില്ലിലാണ് കേട്ടത്.


ഇവറ്റകൾ ഉറങ്ങാൻ സമ്മതിക്കില്ലന്നാണ് തോന്നുന്നത്. അയൽ വീടുകളിലെ കുട്ടികളാണ്. കമ്പ്യുട്ടർ , മൊബൈൽ ഫോൺ , ടിവി മുതലായവയുടെ മുന്നിൽ നിന്നും പഴയ നാടൻ കളികളിലേക്ക് തിരിച്ചുപോകാനായി കുട്ടികളെ അങ്ങിറക്കി വിട്ടിരിക്കുകയാണ്. എട്ടുപത്തെണ്ണം കാണും; ആൺകുട്ടികളും പെൺകുട്ടികളുമായി. ഉച്ചവരെ കിടന്നുറങ്ങണം എന്ന് കരുതി ഇന്നലെ രാത്രി കിടന്നതാണ് ഇനി അത് നടപ്പില്ല.


നൂറിൽ നിന്ന് പുറകോട്ട് എണ്ണുക, രണ്ടു - നാലു-എട്ടു എന്ന ക്രമത്തിൽ ശ്വാസം പിടിച്ച വെക്കുക എന്നിങ്ങനെ ഉള്ള പൊടികൈകൾ ഒന്ന് പരീക്ഷിച്ചു ഒന്നുടെ ഉറങ്ങാൻ ശ്രമിച്ചാലോ എന്ന് തോന്നിയതാണ് . പിന്നെ എന്തും വരട്ടെയെന്നു കരുതി എണിറ്റു .


കുട്ടികൾ  ഞായറാഴ്ച ദിവസത്തെ കളികൾ പൊടിപൊടിക്കുകയാണ്. ഗൃഹാതുരത ഉണർത്തുന്ന ബാല്യകാല സ്മരണകളിലേക്ക് ഒന്ന് പോയാലോ എന്ന് ഓർത്തതാണ് അപ്പോഴാണ് ടിവി ഇരിക്കുന്ന മുറിയിൽ ചില ചർച്ചകൾ വാഗ്‌വാദങ്ങൾ കേട്ടത് ....


ഞങ്ങൾ പലപല നാടുകളിൽനിന്നും ജോലിക്കായി ഇവിടെ വന്നവർ ഒന്നിച്ചു താമസിക്കുന്ന ഈ വാടക വീട്ടിൽ ഒഴിവു ദിവസങ്ങളിൽ ചില സന്ദർശകർ ഉണ്ടാവും. പിന്നെ കഴിഞ്ഞുപോയ ആഴ്ചയിലെ ചാനൽ ചർച്ചകളുടെ ബാക്കി ചർച്ചയാണിവിടെ.

സിനിമ മേഖലയിലെ ചില സമത്വ വിഷയങ്ങളും, സ്ത്രീ പ്രവേശന വാർത്തകളുടെ ചുവടു പിടിച്ചുള്ള ചില ചർച്ചകളും അവിടെ അരങ്ങു തകർക്കുകയാണ്. ഉറക്കച്ചടവ്‌ മാറാത്തത്കൊണ്ട് ചർച്ചയിൽ സജീവമായി പങ്കെടുക്കാതെ അൽപ്പനേരം കേട്ടുനിന്നശേഷം ഞാൻ മുഖം കഴുകാനായി പോയി. അപ്പോഴാണ് അലക്കാനായി വെള്ളത്തിൽ മുക്കി വച്ചിരിക്കുന്ന തുണി കണ്ടത്. 'ചെയ്യാൻ മടുപ്പുള്ള ജോലികൾ ദിവസത്തിന്റെ ആരംഭത്തിൽ തന്നെ ചെയ്ത തീർക്കണം' എന്ന് എവിടെയോ വായിച്ചതോർമ വന്നത് കൊണ്ട് തുണി കഴുകുന്ന ജോലി ആദ്യം തന്നെ തീർത്തേക്കാം എന്ന് കരുതി.


തുണികൾ നിറഞ്ഞ ബക്കറ്റുമായി അലക്കു കല്ലിനടുത്തേക് നടന്നു. ചർച്ച ഇപ്പോഴും സ്ത്രീ സമത്വത്തിൽ തന്നെ ഉടക്കിക്കിടക്കുകയാണ്.


തുണി നിറഞ്ഞ ബക്കറ്റു അലക്ക് കല്ലിനടുത് വച്ച് ഞാൻ തുണികൾ ഓരോന്നായി എടുത്ത് അലക്കി തുടങ്ങി. അലക്കുന്ന ശബ്ദം കുട്ടികളുടെ 'ഡും ഡും മാലാഖ' പാട്ടിനു ശല്യം ആയതുകൊണ്ടാണോ എന്നറിയില്ല ; കളിസംഘത്തിൽ നിന്നും ഒരുകുട്ടി ഓടിവന്ന് ശബ്ദം എവിടെനിന്നാണ് എന്ന് നോക്കി. തുണി അലക്കുന്ന എന്നെ അവൾ കുറച്ച സമയം തുറിച്ചുനോക്കി നിന്നു. അവൾ പെട്ടന്ന് ഓടിപ്പോയി. അതിനു പുറകെപുറകേ കുട്ടികൾ ഓരോരുത്തരായി വന്നു നോക്കിയിട്ട് പോയി. ചിലർ തുറിച്ചുനോക്കി, ചിലർ ചിരിച്ചുകാട്ടി ഓടിമറഞ്ഞു. അല്പസമയത്തിനു ശേഷം അവർ സംഘമായി വന്നു ഞാൻ കല്ലിൽ തുണി തിരുമ്മുന്നത് നോക്കിനിന്നു ചിരിക്കുന്നു.


ഇതിൽ എന്താണിത്ര ചിരിക്കാൻ എന്ന് മനസിലാവാതെ ഞാൻ "നിങ്ങൾ എന്താ ചിരിക്കുന്നത്?" എന്ന് ചോദിച്ചു
കൂട്ടത്തിൽ ഒരു കൊച്ചുകുട്ടി ചോദിച്ചു "അങ്കിള് തുണി കഴുകുവാണോ ?"


ഞാൻ "അതെ "  എന്ന് പറഞ്ഞു.


കുട്ടി : "അങ്കിള് തുണി കഴുകുന്നോ? തുണി കഴുകുന്നത് പെണ്ണുങ്ങടെ ജോലി അല്ലെ?"
'കൂയ് കൂയ്' എന്ന് കൂക്കിവിൽവച്ചുകൊണ്ട് കുട്ടികൾ കളിസ്ഥലത്തേക്ക് ഓടിപ്പോയി.

'സമത്വം മലമുകളിൽ നിന്നല്ല മറിച്ചു അലക്കു കല്ലിൽ നിന്നും , അടുക്കളയിലെ പയിപ്പിൻ ചുവട്ടിൽ കുമിഞ്ഞു കൂടുന്ന എച്ചിൽ പത്രങ്ങളിൽ നിന്നുമാണ് തുടങ്ങേണ്ടത്' എന്ന് പറയാനായി ഞാൻ കുട്ടികളുടെ കളിസ്ഥലത്തേക്ക് ചെന്നു. 


കുട്ടികൾ ആണ് പെൺ വ്യത്യാസം ഇല്ലാതെ ഐക്യത്തോടെ നിന്ന് കളിക്കുകയാണ്. തങ്ങൾ പ്രബുദ്ധരും വിദ്യാസമ്പന്നരും ആയി എന്ന് അഹംഭാവം ഉടലെടുക്കുന്ന പ്രായം വരെയെങ്കിലും അവരിൽ ഈ ഐക്ക്യം നിലനിൽക്കട്ടെ എന്ന് മനസ്സിൽ ആശംസിച്ചു ഞാൻ ഒന്നും മിണ്ടാതെ തിരികെ അലക്കുകല്ലിനടുത്തേക്ക് നടന്നു.... 

Srishti-2022   >>  Short Story - Malayalam   >>  കേട്ടെഴുത്ത്

LEVIN SIBI

H&R Block

കേട്ടെഴുത്ത്

കേട്ടെഴുത്ത്

 

ഇരച്ചു വന്നു നിന്ന വാഹനത്തിന്റെ ശബ്ദം വീട്ടുകാരിക്ക് അപായ സൂചന മുഴക്കി.കെട്ടിയോൻ കാറിന്റെ ഡോർ അടച്ച രീതി അവളുടെ നെഞ്ചിടിപ്പ് കൂട്ടി.വാതിൽക്കൽ 'മുഖം കാണിക്കാൻ' നിന്ന ഭാര്യയെ തട്ടി മാറ്റിക്കൊണ്ടയാൾ റൂമിലേക്ക് നടന്നു നീങ്ങി .പിന്നീട് ഗുരുത്വാകർഷണ ശക്തി അനുഭവിച്ചറിയുകയായിരുന്നു കിടപ്പറയിൽ വെച്ചിരുന്ന വസ്ത്രങ്ങളൊന്നൊന്നായി. മഹാപരാധം ചെയ്ത കണക്കെ ഭാര്യ വസ്ത്രങ്ങൾ ഓരോന്നും മുറിയുടെ പല കോണുകളിൽ നിന്നും പെറുക്കി എടുത്തു.

 

"അയ്യായിരം രൂപയുടെ വില നിന്നെയൊക്കെ ഞാൻ അറിയിക്കുന്നുണ്ട് ."

 

ഗർജ്ജനത്തിനു ഇന്നും വല്യ മാറ്റമൊന്നും സംഭവിച്ചിട്ടില്ല .കാശിന്റെ കാര്യവുമ്പോ എല്ലാരും നല്ല വാദ്യർ തന്നെയാ .ഉടയോൻ പറയുന്നത് ഉടനടി ദരിദ്ര വിഭാഗം വിഴുങ്ങിയെ പറ്റൂ .ഈ മാസത്തെ വരവ് ചെലവിൽ വന്ന " അയ്യായിരം രൂപ " എന്ന ചാരനാണ് കുടുംബത്തിലെ ആഭ്യന്തര കലാപത്തിന്റെ മുഖ്യ സൂത്രധാരൻ .ഭാര്യയുടെ അശ്രദ്ധ പതിവുപോലെ ഈ കലാപത്തിന്റെയും ഉത്തവരവാദിത്തം ഏറ്റെടുക്കണമെന്നയാൾ ശഠിച്ചു.എല്ലാം തന്റെ പിഴ എന്ന് സമ്മതിച്ചു കൊടുത്തവണ്ണം നിറകണ്ണുകളോടെ അവൾ അടുക്കളയിൽ അഭയം കണ്ടെത്തി. എല്ലാത്തിന്റെയും പരിണിത ഫലം അനുഭവിക്കാൻ വിധിക്കപെട്ട ' ദുർബല ' വിഭാഗം തന്റെ ഹോംവർക്കിൽ മുഴുകി ഇരുന്നു . കണക്ക്‌ പള്ളിക്കൂടത്തിൽ മാത്രമല്ല വീട്ടിലേം വില്ലനാണെന്നു ആ കുഞ്ഞു തലയിൽ ഓർത്തെടുത്തു . കുളി കഴിഞ്ഞു ഗൃഹനാഥന്റെ രണ്ടാം വരവാണ് .ഇത്തവണ ഉന്നം പുത്രനായിരുന്നു.അച്ഛന്റെ നോട്ടം കൊണ്ടുതന്നെ അവന്റെ പാതി ജീവൻ പോയി.

 

" മര്യാദക്കിരുന്നു പഠിച്ചോണം..ഇല്ലേൽ തള്ളയെ പോലെ മന്ദ ബുദ്ധിയായി ജീവിക്കേണ്ടി വരും ".

 

എന്താ ഈ വിരട്ടൽ ഇത്ര വൈകിയേ എന്നൊരു സംശയം മാത്രം അവന്റെ മുഖത്തു നിഴലിച്ചു .അടുക്കളയിൽ മിന്നൽ പണിമുടക്കിന് വഴിയൊരുങ്ങിയിട്ടുണ്ട് .മേശപ്പുറത്തു ഒരു ഗ്ലാസ് പാൽ കൊണ്ട് വെച്ച ശബ്ദം സ്ഫോടനമെന്നപോലെ അവിടെ മുഴങ്ങി കേട്ടു.പണിമുടക്കിൽ നിന്നും ഹർത്താലിലേക്കുള്ള ദൂരം വിദൂരമായിരുന്നില്ല .ഭാഗ്യം .പതിവുപോലെ പാൽ ഹർത്താലിൽ നിന്നൊഴുവാക്കിയിട്ടുണ്ട് .ഒരു കുഞ്ഞു പുഞ്ചിരി പാലിന്റെ അവകാശിയുടെ മുഖത്തു പെയ്തിറങ്ങി .ബിസ്ക്കറ്റും പാലും തമ്മിലുള്ള പ്രണയ ബന്ധത്തെ നുണഞ്ഞിറക്കി ,എന്നത്തേയുംപോൽ ഇന്നും അവൻ സഫലമാക്കി .അടിയന്തരാവസഥ നിലനിൽക്കുന്നത്കൊണ്ടാകാം ഇന്ന് സീരിയൽ മഴ പെയ്ത് കണ്ടില്ല .'അമ്മക്ക് ഓരോ ദിവസവും എങ്ങനെയുണ്ടായിരുന്നു എന്നറിയാൻ ഏഴുമണിക്കും പത്തുമണിക്കും ഇടയ്ക്കു കൈയിൽ റിമോട്ട് ഉണ്ടോന്നു നോക്കിയാ മതി .'ഓർത്തപ്പോൾ സാഹചര്യത്തിന്റെ ഗൗരവം പാടെ ഇല്ലാതാക്കുന്ന ഒരു ചിരി അവിടെ ഉൽഭവിച്ചു .ചിരി മുഴുമിക്കും മുൻപേ അമ്മ അത് 'നുള്ളി'യെടുത്തു .പിന്നെ പറയാനുണ്ടോ ,കരച്ചിലും മുദ്രാവാക്യങ്ങളും സന്ദർഭം കൊഴുപ്പിച്ചു .

 

എന്തായാലും അതോടെ വീട്ടിലൊരാൾ കൂടെ 'പട്ടി 'ണിയായി.പ്രതീക്ഷകൾ അസ്തമിച്ചു എന്ന് തിരിച്ചറിഞ്ഞത്കൊണ്ടാകണം ,ആളൊന്നു തല പൊക്കി നോക്കിയത് കൂടെ ഇല്ല .കണ്ണടച്ചു ,തല താഴ്ത്തി ,കൂടിന്റെ ഒരറ്റത്തു കക്ഷി ചുരുണ്ടു കൂടി. നുള്ളു കിട്ടിയ വേദനയുടെ രോഷം കൊണ്ടാകണം ഒരാൾ തന്റെ പുസ്തകത്തിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടേ ഇരുന്നു .നേരമേറെ ഇരുട്ടിയിട്ടും അവൻ ഉറങ്ങാൻ താല്പര്യം കാണിച്ചില്ല .ഒരുപാട് നേരത്തെ അധ്വാനമെന്നോളം തെല്ലൊരു നെടുവീർപ്പോടെ അവൻ എഴുത്തു അവസാനിപ്പിച്ചു .കിടപ്പറയിലേക് മുഖം വീർപ്പിച്ചു പോയ കുരുന്നിനെ ആശ്വസിപ്പിക്കാൻ അമ്മ പുറകെ പോയി.

 

'അമ്മ മനസ്സല്ലേ ..അതങ്ങനെ വരൂ' .

 

ഇതൊക്കെ കണ്ടും കേട്ടും ഇരുന്ന ഗൃഹനാഥൻ മകനെഴുതിയ പുസ്തകത്തിനടുത്തേക്കു പാഞ്ഞടുത്തു .എന്താണവൻ കുത്തികുറിച്ചതെന്നറിയാൻ അയാളുടെ വിരലുകൾ വെമ്പൽ കൊണ്ടു്.പുസ്തകത്തിലെ അദ്ധ്യാപിക കൊടുത്ത ശെരി തെറ്റുകളിലൂടെ അയാളുടെ കണ്ണുകൾ ചീറി പാഞ്ഞു .ഒടുവിൽ അവൻ ഇന്ന് കുറിച്ച ഭാഗം അയാൾ കണ്ടെത്തി .യുദ്ധം ജയിച്ച യോദ്ധാവിനെപോലെ അയാൾ ഞെളിഞ്ഞു .ഡയറിയിലെന്നോണം മാസമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത് അയാളെ അത്ഭുതപ്പെടുത്തി .ലാഭം ,നഷ്ടം എന്നീ രണ്ടു കോളം തനതു മാസത്തിനായി വരഞ്ഞിരിക്കുന്നു.നഷ്ടങ്ങളിലെ ഓരോന്നിലേക്കും അയാൾ തന്റെ ചൂണ്ടു വിരലിനെ കൂട്ടിനയച്ചു .'അച്ഛന്റെ നെഞ്ചിൽ തല ചായ്ച്ചുള്ള ഉറക്കം,അമ്മയുടെ സന്തോഷം ,അച്ഛന്റെ പിറന്നാളാഘോഷം ,അച്ഛന്റെ തമാശയും കഥകളും ,അമ്മയുടെ സ്പെഷ്യൽ ഫുഡ് ...',അങ്ങനെ ഒരുപാട്! .ലാഭത്തിന്റെ കോളത്തിലേക്കു നോക്കാൻ അയാൾക്കു തോന്നിയില്ല ,കാരണം അതവനെക്കാളുപരി അയാൾക്കു അറിവുള്ളതായി തോന്നപ്പെട്ടു .

 

താൻ പഠിക്കേണ്ട കണക്കു പുസ്തകമാണ് തന്റെ മകൻ എഴുതിയത് എന്നയാള് തിരിച്ചറിഞ്ഞു .ലാഭത്തിനും നഷ്ടത്തിനുമിടയിൽ ഒരു ജീവിതവും ,അതിനെ മുന്നോട്ടു നയിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളുമുണ്ടെന്നു അയാൾ മനസ്സിലുറപ്പിച്ചു .

 

"ഇന്നിനെ മറന്നുകൊണ്ടുള്ള നാളെയുടെ കിഴിച്ചു കൂട്ടൽ ആ പുസ്തകത്തോടൊപ്പം അയാൾ മടക്കി വെച്ചു!...

Srishti-2022   >>  Short Story - Malayalam   >>  വേർപിരിയും മുൻപേ..!

GOPIKA S MADHU

AUTRAM INFORTECH

വേർപിരിയും മുൻപേ..!

വേർപിരിയും മുൻപേ...!

20/05/2019

"തിരികെ പോകുകയാണ്...3 വർഷം,3 പതിറ്റാണ്ടിന്റെ ഓർമകൾ സമ്മാനിച്ചിരുന്നു എനിക്ക്.. കാരണക്കാരായ വ്യക്തികളും സന്ദർഭങ്ങളും ഇനിയെന്റെ ഓർമകളിൽ ഉണ്ടാകരുത്..ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല..! ഒരു യാത്രപറച്ചിലിന് വഴിയൊരുക്കാതെ ഒളിച്ചോടുകയാണ് ഞാൻ..."

തേങ്ങലോടെ അവസാനവാക്കും പൂർത്തിയാക്കി അവൾ പുസ്തകം ബാഗിലേക്ക് വച്ചു...പായ്ക് ചെയ്തു വച്ചിരുന്ന ലഗ്ഗേജുമായി ഗംഗ ഫ്ലാറ്റിനു പുറത്തെത്തി...തികച്ചും അസ്വസ്ഥയായിരുന്നു അവൾ...ഒറ്റപ്പെട്ടുവെന്ന തോന്നൽ അവളെ അലട്ടികൊണ്ടേയിരുന്നു..അയല്പക്കകാരോട് പോലും യാത്ര പറയാതെ അവൾ താഴെ വെയിറ്റ് ചെയ്തിരുന്ന യൂബറിൽ കയറി...റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി കാർ മുന്നോട്ട് ചലിച്ചു...കാറിന്റെ വേഗത ഗംഗയെ പഴക്കം ചെന്ന ചില ഓർമകളിൽ കൊണ്ടെത്തിച്ചു..

3 വർഷങ്ങൾക്ക് മുൻപാണ് ഗംഗ ബാംഗ്ലൂരിലേക്ക് ചേക്കേറിയത്.. ഗവണ്മെന്റ കോളേജിൽ എന്ജിനീറിങ് പഠനം പൂർത്തിയാക്കിയതിന് പുറമെ ക്യാംപസ് പ്ലേസ്മെന്റിൽ കിട്ടിയ ജോലിയാണ് ടെക് മഹിന്ദ്രയിൽ..കോളേജിലെ മെക്ക് റാണിയായിരുന്നു ഗംഗ..അവളുടെ സുഹൃദ് വലയത്തിനു പരിമിതികൾ ഇല്ലായിരുന്നു.എന്നിരുന്നാലും പ്രണയത്തിലേക്ക് വഴുതി വീഴാൻ തക്ക ബന്ധങ്ങൾ ഒന്നും അവൾക്ക്
ഉണ്ടായിട്ടില്ല..
കഥ ആരംഭിക്കുന്നത് ഗംഗയുടെ കോളേജിലെ ഫെയർവെൽ ദിനത്തിൽ നിന്നാണ്.4 വർഷക്കാലത്തെ ഓർമകളും അനുഭവങ്ങളും ഉൾപ്പെടുത്തി ഒരു തകർപ്പൻ പ്രസംഗം കാഴ്ച വച്ചതിനു ശേഷം ബാക്ക്സ്റ്റേജിൽ നിൽക്കുകയായിരുന്നു ഗംഗ..സ്റ്റേജിൽ അടുത്ത ഇനത്തിന്റെ അനൗൻസ്മെന്റ് മുഴങ്ങി..
'Introduce your favrourite Senior.'
ഉടൻ തന്നെ തേർഡ് ഇയർ മെക്കിന്റെ റെപ്പ് സഖാവ് അഭിമന്യു രാഘവ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു..കാണികളെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി അവൻ ആരംഭിച്ചു.

"നമസ്തേ സുഹൃത്തുക്കളെ..ഞാൻ അഭിമന്യു രാഘവ്..തേർഡ് ഇയർ മെക്കാനിക്കൽ വിദ്യാർത്ഥി ആണ്..കാണികളായിട്ടുള്ളവരിൽ കുറച്ചു പേർക്കെങ്കിലും എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. നമ്മുടെ തലമൂത്ത ചങ്ങാതിമാർക്ക് അതായത്, നമ്മുടെ സ്വന്തം സീനിയർസിന് വിട പറയുന്ന ചടങ്ങാണ് ഇവിടെ അതിവിപുലമായി നടന്നുകൊണ്ടിരിക്കുന്നത്... Introduce ur fav senior എന്ന ഈ റൗണ്ടിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതമായ ഒരു കഥാപാത്രത്തെ ആണ്..നമ്മുടെ സ്വന്തം മെക്ക് റാണി...സോറി..നമ്മുടെ സ്വന്തം ഗംഗ ചേച്ചി..!"

അഭിമന്യുവിന്റെ പ്രസംഗം കേട്ട് ഗംഗ ഒരു നിമിഷം സ്തംഭിച്ചു നിന്നു..തന്നോട് ഇന്നേവരെ‌ക്കും സംസാരിച്ചിട്ടില്ലാത്ത,തന്റെ പേര് പോലും ഉച്ചരിച്ചു കേൾക്കാത്ത ഒരു വ്യക്തി..പരിചിതമായ മുഖം ആണ്..എന്നിരുന്നാലും വ്യക്‌തിപരമായി തീർത്തും അപരിചിതനാണ്..ഗംഗ അല്പം മുന്നോട്ട് നിന്ന് ബാക്കി ഭാഗം ശ്രദ്ധിക്കാൻ തുടങ്ങി..അവൻ തുടർന്നു..

"ഒരുപക്ഷേ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഈ കോളേജിലെ വ്യക്തിത്വം ഗംഗ ചേച്ചി ആണ്...സജീവമായി പ്രവർത്തിച്ചിട്ടുള്ള ഏതൊരു പരിപാടിക്കും വിജയം മാത്രമായിരുന്നു മുന്നിൽ..ഈ ഒരു ചുറുചുറുക്ക് പകർന്നു നല്കിയിട്ടാണ് ഈ കോളേജിൽ നിന്നും ചേച്ചി പടിയറങ്ങുന്നത്...ഇനിയും തുടർപ്രവർത്തനങ്ങൾക്ക് പൂർവവിദ്യാർഥി എന്ന രീതിയിലുള്ള സമ്പൂർണ സഹകരണം പ്രതീക്ഷിക്കുന്നു..ലാൽ സലാം..!"

കാണികളിൽ കയ്യടിശബ്ദം ഉയർന്നു..ഒച്ച പുറത്തേക്ക് വരാതെ ഗംഗ വിയർക്കുന്നുണ്ടായിരുന്നു..വേദി വിട്ടുപോയ മറ്റു 9 പേരിൽ 4 പേരും അവളെപ്പറ്റി സംസാരിച്ചുവെങ്കിലും മനസ്സിൽ ഉടക്കിയത് അഭിമന്യുവിന്റെ പ്രസംഗം ആയിരുന്നു...താൻ അറിയാതെ തന്നെ ഇത്രത്തോളം മനസിലാക്കിയ സുഹൃത്തിനെ ഒന്നു
പരിചയപ്പെടാം എന്ന ഉദ്ദേശത്തോടെ ഗംഗ ഹാളിൽ നിന്ന് പുറത്തിറങ്ങി...ഗ്രൗണ്ടിലും കോറിഡോറിലും ഒക്കെ തിരഞ്ഞുവെങ്കിലും നിരാശ ആയിരുന്നു ഫലം...തിരികെ ഹാളിലേക്ക് കയറുന്നതിനു മുൻപ് ഗംഗ അവളുടെ സുഹൃത്തുക്കളോട് അഭിമന്യുവിനെ കുറിച്‌ അന്വേഷിച്ചു.

"ടാ..രാഹുലെ...ഒന്നു വന്നേ..
"ഓ...എന്താണ് ഗംഗ മാഡം...ആളാകെ പോപുലർ ആയല്ലോ..
"ഓഹ്..!അല്ല, ഞാനൊന്നു ചോദിച്ചോട്ടെ...ഈ അഭിമന്യുവിന് എന്നെ എങ്ങനെ അറിയാം...? എനിക്ക് അവനെ തീരെയും പരിചയം ഇല്ലല്ലോ..
"ഏത്...ആ തേർഡ് ഇയർ റെപ്പ് ഓ?
"അതെന്നെ..
"നീ ഇലക്ഷന് ഒക്കെ നിന്നിട്ടില്ലേ... പിന്നെ ഓൾ റൗണ്ടർ ആയിരുന്നല്ലോ...ആരാധന മൂത്ത് പ്രാന്ത് ആയതാകും.."
"ആഹാ...എനിക്ക് അവനെ ഒന്നു കണ്ടേ പറ്റൂ.. തിരഞ്ഞു..കിട്ടിയില്ല...ഒരു വട്ടം കൂടി ശ്രമിച്ചു നോക്കട്ടെ..
"അവൻ എവിടേലും കാണും..നീ നോക്ക്.."

യാത്രപറച്ചിലിന്റെ തിരക്കിനിടയിൽ അഭിമന്യുവിന് വേണ്ടിയുള്ള തിരച്ചിൽ ഭാഗികമായി നിർത്തിവച്ചു.
താഴേക്കിറങ്ങി കോളേജ് ബസിനായി കാത്തു നിൽക്കുമ്പോഴാണ് പാർക്കിങ്ങ് ഏരിയയിൽ അവനെ കണ്ടത്...സംസാരിക്കാനായി മുൻപോട്ട് നടക്കാൻ തുടങ്ങിയപ്പോഴേക്കും അവൻ അടുത്തെത്തി.

"ഹേയ്...
ചേച്ചിക്ക് എന്നെ മനസിലായോ..? ഞാൻ അഭിമന്യു..!ഒത്തിരി നാളായി സംസാരിക്കണമെന്ന് വിചാരിക്കുന്നു.. പക്ഷെ സാധിച്ചിട്ടില്ല..

"ഹായ്...ഞാൻ തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു....തനിക്ക് എന്നെ ഇത്രത്തോളം ബഹുമാനം ആണെന്ന് ഞാൻ അറിഞ്ഞില്ല...

"Actually.. ബഹുമാനം അല്ല..ആരാധന ആണ്...ഇന്നെന്തായാലും സംസാരിക്കാനും പരിചയപ്പെടാനുമൊക്കെ സാധിച്ചല്ലോ...ഹാപ്പി ആണ് ഞാൻ.."

"ഓഹ്...ആദ്യമായാണ് ഇങ്ങനൊക്കെ കേൾക്കുന്നത്...anyway.. കണ്ടതിൽ സന്തോഷം...! പോകുന്നില്ലേ താൻ.? അതോ..എന്തേലും കലാപരിപാടികൾ ബാക്കി ഉണ്ടോ..?"

"ഏയ്...ഒന്നുമില്ല... എന്റെ കാമറ ക്ലാസ്സിൽ വച്ച് മറന്നു ഞാൻ...ഫ്രണ്ട് എടുക്കാൻ പോയെക്കുവാ...അവൻ വന്നിട്ട് പോകും..."

"താൻ ഫോട്ടോഗ്രാഫർ ആണോ..?

"എന്തൊരു ചോദ്യം ആണ് ഇത്...ഇവിടുത്തെ എല്ലാ പ്രോഗ്രാമിംസിന്റെയും ഫോട്ടോഗ്രാഫർ ചുമതല എനിക്കാണ്...എന്നിട്ടും എന്നെ ശ്രദ്ധിച്ചിട്ടില്ല..?

"ഇല്ലെടോ...പേര് പരിചിതമാണ്...പക്ഷെ താൻ...
അതിശയം തോന്നുന്നു...

"അതിശയം അവിടെ നിൽക്കട്ടെ...ചേച്ചി കോളേജ് ബസിൽ അല്ലെ...? ദേ നോക്കിക്കേ...ബസ് പോയി കേട്ടോ..

"അയ്യോ...ഇയാളോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല...ഇനിയിപ്പോ എന്താ ചെയ്ക? എനിക്കിന്ന് നാട്ടിൽ പോകേണ്ടതാ..

"ടെൻഷൻ ആകണ്ട..എവിടാണെന്നു വച്ചാൽ ഞാൻ ഡ്രോപ്പ് ചെയ്യാം...

സംഭാഷണം നീളുന്നത് അവർ പോലും അറിയുന്നുണ്ടായിരുന്നില്ല...അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഗംഗയെ അവൻ ബസ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി..

"താങ്ക്സ് അഭി...

"അതൊന്നും വേണ്ടെന്നെ...സേഫ് ആയിട്ട് എത്തിയെച്ചാൽ മതി...എത്തിക്കഴിഞ്ഞു ഒന്നു ടെക്സ്റ്റ് ചെയ്താൽ നന്ന്...!

"തന്റെ ഫോൺ നമ്പർ തന്നെക്കു...

"എന്തിനും എളുപ്പമാർഗം സ്വീകരിക്കുന്നതിനോട് എനിക് യോജിപ്പില്ല..പ്രയാസത്തിലൂടെ നേടിയെടുത്തതിലെ ആയുസ്സ് ഉള്ളു...തയ്യാറാണെങ്കിൽ ഞാൻ ഒരു ടാസ്‌ക് തരാം..."

"താൻ ഇതെന്തൊക്കെയാ പറയുന്നത്... എനിക്കൊന്നും മനസിലാകുന്നില്ല..."

"കോളേജിൽ എല്ലാരുമായി നല്ല പിടിപാടുള്ള ആളല്ലേ.. എന്റെ ഫോൺ നമ്പർ കണ്ടുപിടിച്ച് ടെക്സ്റ്റ് ചെയ്തോളുട്ടോ.."

"താൻ ആള് കൊള്ളാലോ...ഇതിനാണോ പ്രയാസം... അങ്ങനെ ആകട്ടെ... അപ്പോ ശരി...ബൈ..!"

വീട്ടിലേക്കുള്ള യാത്രക്കിടയിലും മനസ്സു നിറയെ കോളേജ് ഓർമകൾ ആയിരുന്നു..വൈകികിട്ടിയ സുഹൃത്തിനെയും ഉൾപ്പെടുത്താതിരുന്നില്ല..
എങ്ങനെയെങ്കിലും ഫോൺ നമ്പർ ഒപ്പിക്കണം എന്നതായി അടുത്ത ചിന്ത...കോളേജ് ഗ്രൂപ്പുകളിലെല്ലാം പരതിയെങ്കിലും അഭിയുടെ നമ്പർ കണ്ടെത്താനായില്ല...കൂട്ടുകാരുടെ പക്കൽ ഉണ്ടാകുമെന്നു കരുതിയെങ്കിലും ആ സാധ്യതയും പരാജയപെട്ടു...

"ഉയിരിൽ തൊടും തളിർ..."
ഫോണിന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നു ഉണർത്തി.
"ഹലോ ഗംഗേ... നീ എവിടെയാ...നീ എന്തു പണിയാ കാണിച്ചേ... എനിക് നിന്നെ കാണണം...

"ഇനി അവിടെക്കില്ല ദേവി..മടുത്തു എനിക് അവിടം...തിരികെ പോകുകയാണ് ഞാൻ..5.30 ന് ആണ് ട്രെയിൻ..നീ ഇവിടേക്ക് വരാൻ നിൽക്കേണ്ട...

"അതിനും വേണ്ടി എന്താ സംഭവിച്ചേ....നമുക്ക് പരിഹാരം ഉണ്ടാക്കാം...നീ വായോ...

"ഒന്നിനെപ്പറ്റിയും ഓർക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല..So..Just leave me alone..!"

ദേവിയുടെ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഗംഗ ഫോൺ കട്ട് ചെയ്തു.
കാറിൽ നിന്നു പുറത്തിറങ്ങി അവൾ റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് കയറി..പകുതി ഭാഗം കണ്ട ചലച്ചിത്രം പോലെ മനസ്സിൽ ഓർമകൾ കുമിഞ്ഞു കൂടിയിരുന്നു..
--------------------------------------------------------------------------
"പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടല്ലേ...."
നോട്ടിഫിക്കേഷനിൽ പുതുതായി കണ്ട മെസ്സേജിന് ധൃതഗതിയിൽ അവൾ റിപ്ലൈ ചെയ്യാൻ തുനിഞ്ഞു..
മറുപടി അയക്കുന്നതിനു മുൻപ് തന്നെ അവൾ ബാക്കി മെസ്സേജുകൾ വായിക്കാൻ തുടങ്ങി.

"സാരമില്ല...പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടി ആണല്ലോ...
ഞാൻ അഭി ആണ്...ധൈര്യമായി നമ്പർ സേവ് ചെയ്തോളൂ..."

എന്തിനെന്നില്ലാത്ത സന്തോഷം അവളുടെ മുഖത്തു പ്രകടമായിരുന്നു...ദിവസങ്ങളോളം, ആഴ്ചകളോളം,മാസങ്ങളോളം നീണ്ടു നിന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പതിയെ ഫോൺ വിളികളിലേക്ക് വഴി മാറി...ദിവസങ്ങൾ കടന്നുപോയത് അവർ അറിഞ്ഞിരുന്നതെ ഇല്ല...ബാംഗ്ലൂരിലെ ജോലിയുമായി അവൾ ഒരു വർഷം പൂർത്തിയാക്കി..കോളേജ് പഠനം കഴിഞ്ഞ് അഭിയും ജോലി അന്വേഷിച്ചു തുടങ്ങി..അവളുടെ സഹായത്തോടെ അവൻ ബാംഗ്ലൂരിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി തരപ്പെടുത്തി... ആഴ്ചയിലൊരിക്കലുള്ള കൂടികാഴ്ച്ചകൾ അവരുടെ ബന്ധത്തെ ഏറെ ദൃഢപ്പെടുത്തുകയായിരുന്നു..

തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം...ബീച്ച് റോഡിലെ പടികെട്ടിൽ അഭിയെയും കാത്തിരിക്കുകയാണ് ഗംഗ..അസ്തമയത്തിന് സമയം ആയി വരുന്നു...എന്നിട്ടും അവൻ എത്തിയിട്ടില്ല... മനസ്സിൽ വിചാരിച്ച് പിന്നിലേക്ക് നോക്കിയതും ഓടിപിടച്ചു വരുന്ന അഭിയെയാണ് കണ്ടത്..

"നിനക്കു വല്ലാത്ത ഭാഗ്യം ആണ് കേട്ടോ...10 മിനുറ്റ് കൂടി വൈകിയിട്ടുന്നേൽ ഞാൻ നിന്നോട് പറയാതെ തിരികെ പോയേനെ...

"ഓ പിന്നെ... ഒന്നു പോയെടി...ഇവിടെത്തെ ട്രാഫിക് ബ്ലോക്ക് നിനക്കു അറിയാഞ്ഞിട്ടാണോ..?"

"തർക്കിക്കാൻ ഞാനില്ല...നേരത്തെ ഇറങ്ങാൻ വയ്യേ നിനക്ക്..?

"നീ പിണങ്ങാതെ....,! നിനക്ക് ഈ ക്ലൈമറ്റ് ഒന്നു ആസ്വദിച്ചൂടെ? എന്നതാ ഒരു ഫീൽ.."

അഭി പറയുന്നതൊന്നും ഗംഗ ശ്രദ്ധിച്ചിരുന്നില്ല..മറ്റേതോ ചിന്തയിൽ അവളുടെ മനസ്സ് ചലിക്കുകയായിരുന്നു..ഒരു ദീര്ഘനിശ്വാസത്തോടെ അവൾ അവനോട് ചോദിച്ചു..
"അഭി...നിനക്കു എന്റെ ചോദ്യത്തിന് നീ വ്യക്തമായ മറുപടി തരാമോ?
" നീ ചോദിക്...നോക്കാം..
"ഞാൻ നിന്റെ ആരാണ്..??"
ഇടിവെട്ടേറ്റ പോലെ അവൻ ഒരുനിമിഷം സ്തംഭിചിരുന്നു..അപ്രതീക്ഷിതമായി കേട്ട ചോദ്യത്തിന്റെ മറുപടി അവൻ ഉള്ളിൽ തിരയുന്നുണ്ടായിരുന്നു.."സത്യത്തിൽ അവൾ എന്റെ ആരാണ്..!'

"ടാ...ഇത്രയും നേരം വേണോ ആലോചിക്കാൻ...മറുപടി പറയ്..

"വേണം...ഇക്കാലമത്രയും പോരാതെ വരും..കാരണം, ഈ ചോദ്യത്തിന്റെ മറുപടി എന്റെ പക്കൽ ഇല്ല.."

"ഓ... അങ്ങനെയാണോ...എങ്കിൽ ശെരി...യെസ്/നോ പറഞ്ഞാൽ മതി..!ഓക്കെ?

"ഹും!

"ഞാൻ നിന്റെ സഹോദരി അല്ലെടാ..?

"നോ..!

"പിന്നെ..?

"നീ ഒന്നു നിർത്തുന്നുണ്ടോ..കുറെ നേരമായല്ലോ തുടങ്ങിയിട്ട്... വാ...എന്തേലും കഴിക്കാം...ഹോസ്റ്റലിൽ പോകണ്ടേ നിനക്ക്.."

താൽകാലികമായി അവൻ ആ സംഭാഷണം അവസാനിപ്പിച്ചു...വാസ്തവത്തിൽ ആ ചോദ്യത്തിന്റെ മറുപടി അവന്റെ ഒഴിഞ്ഞുമാറലുകളിൽ നിന്നു അവൾക്ക് വ്യക്തമായിരുന്നു...

--------------------------------------------------------------------

"Your Attention Please..!"

റെയിൽവേ സ്റ്റേഷനിലെ അനൗൻസമെന്റ് കേട്ട് അവൾ പരിസരം നോക്കി...പ്ലാറ്റ്‌ഫോമിൽ നിന്ന് ലഗ്ഗേജ് എടുത്ത് അവൾ ട്രെയ്നിനുള്ളിലേക്ക് കയറി.. നിരന്തരമായി ശബ്ദിച്ചു കൊണ്ടിരുന്ന ഫോൺ കോളുകൾ ഒന്നും അവൾ ചെവിക്കൊണ്ടില്ല...ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയപ്പോഴേക്കും നിയന്ത്രണമില്ലാതെ ഗംഗ കരയുന്നുണ്ടായിരുന്നു..കണ്ണുനീർ നിയന്ത്രിച്ച് അവൾ മുന്നോട്ട് നടന്ന് സീറ്റ് കണ്ടെത്തി..ജനാലക്കരികിലുള്ള സീറ്റിലേക്ക് അവൾ തല ചായ്ച്ചു..ക്ഷീണവും അസഹ്യമായ തലവേദനയും കാരണം അവൾ ചെറുതായൊന്നു മയങ്ങി...

"ടാ..നല്ല മഴക്കാർ ഉണ്ട്...ഇന്നത്തേക്ക് കളി നിർത്തിക്കോ....എന്നെ വേഗം ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കണം.."

"ടീ..ഒരു 15 മിനുറ്റ്....ഇപ്പോൾ വരാം...വൈകിയാൽ എന്താ...ഞാൻ ഇല്ലേ കൂടെ.."

ചാറ്റൽമഴ പെരുമഴ ആയി മാറാൻ അധിക സമയം വേണ്ടി വന്നില്ല...പ്ലൈഗ്രൗണ്ടിന്റെ കാർ പാർക്കിങ്ങിൽ ഇരുവരും ഓടിക്കയറി.

"മഴ കുറയുന്ന ലക്ഷണമില്ല.. വായോ..നമുക്ക് പോയേക്കാം..

"ഈ മഴയത്തോ..? ഞാൻ എങ്ങോട്ടും ഇല്ല....

"ഇവിടെ വാ പെണ്ണേ.."

അഭി അവളുടെ കൈ പിടിച്ച് അവന്റെ നെഞ്ചോടു ചേർത്തു..അവളുടെ ഹൃദയമിടിപ്പിന്റെ താളം അവന് കേൾക്കാമായിരുന്നു...ഇരുവരും കൈകൾ മുറുകെ പിടിച്ച് ഗ്രൗണ്ടിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്നു..മഴയ്ക്ക് ശക്തി കൂടുന്നുണ്ടായിരുന്നു..സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ, കോരിച്ചൊരിയുന്ന മഴ അവർ ആസ്വദിച്ചു..അവളുടെ കണ്ണുകൾ അഭിക്ക് കൂടുതൽ ആകര്ഷണീയമായി തോന്നി..

"നീ എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നെ..? നമുക്ക് പോകാം...ഒത്തിരി വൈകി...

"കണ്ടു കൊതി തീർന്നില്ല പെണ്ണേ...!!"

ഗംഗയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. നാണത്താൽ അവളുടെ മുഖമാകെ ചുവന്നിരുന്നു..
അവളുടെ വിരലുകൾ പതിയെ അവന്റെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു..പറയാതെ പറഞ്ഞ അവരുടെ പ്രണയത്തിനു മഴയും സാക്ഷ്യം വഹിച്ചു...ഇക്കാലമത്രയും എഴുതിയ ഡയറിക്കുറിപ്പുകളിൽ ഹൃദയം കൊണ്ടെഴുതിയത് ഈ ദിവസം ആയിരുന്നു...

മനസ്സാൽ അംഗീകരിച്ച ദിനം മുതൽ ഒന്നരവര്ഷത്തോളം യാതൊരു ആശങ്കകളും ഇല്ലാതെ അവർ പ്രണയിച്ചു..
എന്നാൽ ഭാവിയെക്കുറിചുള്ള ചിന്തകൾ മാറ്റിനിർത്താനാകില്ല എന്നു തിരിച്ചറിഞ്ഞതോടെ
അവർക്കിടയിൽ ചോദ്യങ്ങൾ കടന്നുവന്നു...ഗംഗയുടെ വീട്ടിൽ അവതരിപ്പിക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല...അവൾ പറയുന്നതെന്തും ഉൾകൊള്ളാൻ അച്ഛനമ്മമാർ തയ്യാറായിരുന്നു..
അഭിയുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവൻ നന്നേ ബുദ്ധിമുട്ടി..നിരന്തരമായുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും അവനിൽ മാറ്റം വരുത്തുന്നതായി അവൾക് തോന്നിതുടങ്ങിയിരുന്നു..ഗംഗയ്ക്ക് ഈ അവഗണന സഹിക്കാവുന്നതിലും അധികമായിരുന്നു...നേരിട്ട് കാണണമെന്ന് അവൾ ആവശ്യപ്പെട്ടുവെങ്കിലും അവൻ അതിനു കൂട്ടാക്കിയില്ല..ഒടുവിൽ രണ്ടും കല്പിച്ച് അവൾ അഭിയുടെ ഫ്ലാറ്റിലേക് പോയി.
വാതിൽ തുറന്ന അഭിക്ക് മുന്നിൽ നിൽക്കുന്ന ഗംഗയെ കണ്ട് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല.അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

"എന്താ നിന്റെ ഉദ്ദേശ്യം.? നീ എന്താ എന്റെ കാൾ എടുക്കാത്തത്..? അങ്ങനെ അവോയ്ഡ് ചെയ്യാൻ പറ്റുമോ നിനക്ക്?

അവളുടെ ചോദ്യങ്ങൾക് അവൻ നിശബ്ദത പാലിച്ചു..

"നീ എന്താ മിണ്ടാതെ നിക്കുന്നത്..? നിനക്കിത് എന്തു പറ്റി അഭി.? എന്തേലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്‌ സോൾവ് ചെയ്യാം.."

"നീ ആണ് എന്റെ പ്രശ്‌നം എങ്കിലോ?

അവന്റെ മറുപടി കേട്ട് അവൾ സ്തംഭിച്ചു നിന്നു..

"അഭി...

"അതേ...നീ തന്നെയാണ് എന്റെ പ്രശ്‌നം..എനിക് ടോളേറേറ്റ് ചെയ്യാവുന്നതിലും അധികം ആണ് സംഭവിക്കുന്നത്...ഐ ആം ഫെഡ് അപ് ഗംഗ..!

മറുത്തൊന്നും പറയാതെ അവൾ പുറത്തേക്കിറങ്ങി...മനസ്സ് ശൂന്യമായിരുന്നു..പിൻവിളി പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല...ദിവസങ്ങൾ കഴിഞ്ഞുപോയി...അഭിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...കേവലം ഡയറികുറിപ്പുകളിൽ അവളുടെ വിഷമം ഒതുങ്ങി നിന്നു..യാന്ത്രികമായുള്ള അവളുടെ രീതികളിൽ മറ്റു സുഹൃത്തുകൾക്കും നീരസം തോന്നിത്തുടങ്ങി...
പതിയെ എല്ലാം മടുത്തുതുടങ്ങിയപ്പോൾ ഒരു മാറ്റം അനിവാര്യമാണെന്ന് അവൾ മനസ്സിലാക്കി.
അധികനാൾ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു..
എടുത്തുചാട്ടം ആകാതിരിക്കാൻ വീണ്ടും അഭിയെ ഫോണിൽ വിളിച്ചു..മറുപടിക്ക് കാത്തു നിൽക്കാൻ മനസ്സ് അനുവദിചില്ല..ഈ മടങ്ങിപോക്കിലൂടെ 3 വർഷം സമ്മാനിച്ച എല്ലാ ഓർമകളും മായ്ച്ചു കളയണമെന്ന ഉദ്ദേശ്യം മാത്രമേ ഗംഗയ്ക് ഉണ്ടായിരുന്നുള്ളൂ..

"എസ്ക്യൂസ്‌ മി മാഡം...ടിക്കറ്റ് പ്ലീസ്..

ടി.ടി.ആർ ന്റെ ശബ്ദം കേട്ട് ഗംഗ ഉണർന്നു..ഉറക്കച്ചടവ് മാറ്റി അവൾ ടിക്കറ്റ് കാണിച്ചു...പരിശോധനയ്ക്കു ശേഷം ചെറുതായൊന്നു പുഞ്ചിരിച് അയാൾ അവിടെ നിന്നും പോയി..ചാഞ്ഞും ചരിഞ്ഞും ക്ഷീണം കാരണം അവൾ വീണ്ടും മയങ്ങി..
പിറ്റേന്ന് രാവിലെ 7 മണിയോടെ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തി..ലഗ്ഗേജുമായി പുറത്തേക്കിറങ്ങിയ ഗംഗ
തന്നെ കാത്തുനിന്നിരുന്ന ആളെ കണ്ട് ഞെട്ടി നിന്നു...കഴിഞ്ഞു പോയ കയ്പ്പ് നിറഞ്ഞ ദിവസങ്ങൾ സമ്മാനിച്ച വ്യക്തി..
'അഭിമന്യു രാഘവ്..'

ഗംഗയെ കണ്ട പാടെ ചിരിച്ചു കൊണ്ട് അഭി അടുത്തേക്ക് ചെന്നു..

"ട്രെയിൻ 30 മിനിറ്റ് നേരത്ത ആണല്ലോ..
നീ ആകെ ക്ഷീണിച്ചു...വാ...നമുക്ക് വീട്ടിലേക്ക് പോകാം...

പൊടുന്നനെ കരണം പുകയുമാറ് ഗംഗ അവനെ തല്ലി...ദിവസങ്ങളോളം അടക്കി വച്ചിരുന്ന രോഷം പുറത്തു കാട്ടാൻ ഈ മാർഗമേ അവൾക്ക് തോന്നിയുള്ളൂ...

"ഉഫ്ഫ്...!! സാരല്യ.. ഞാൻ ഇത് പ്രതീക്ഷിച്ചു...ഇനി എന്തേലും കലാപരിപാടികൾ ഉണ്ടോ..? ഇല്ലെങ്കിൽ കാര്യത്തിലേക്ക് കടക്കാം...

"എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല...കുറച്ചു മനസമാധാനത്തിനാണ് ഇങ്ങോട്ടേക് വന്നത്...പ്ളീസ്...ഒന്നു പോയി തരാമോ..

"എനിക് പറയാനുള്ളത് പറഞ്ഞിട്ട് ഞാൻ പൊയ്കോളം..
നിന്റെ മനസിലെ വില്ലൻ കഥാപാത്രം ആണ് എനിക് ഇപ്പോൾ എന്നറിയാം..നിന്നെ ചതികണമെന്ന ഉദ്ദേശ്യം ആയിരുന്നേൽ എനിക് മുൻപേ ആകാമായിരുന്നു.. പ്രായം എനിക് ഇന്നേവരേകും നമ്മുടെ ബന്ധത്തിന് തടസ്സമായ ഒരു കാരണം ആയി തോന്നിയിട്ടേയില്ല...ഒരു പെണ്കുട്ടി എന്ന നിലക്ക് നീ നിറവേറ്റേണ്ട ഒത്തിരി അവതാരങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളവനാണ് ഞാൻ..സോ, അടുത്ത റോൾ...അതായത് എന്റെ ഭാര്യയായി ഞാൻ ക്ഷണിക്കുകയാണ്...വെൽക്കം!

"നീ ഇനി എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ അനുഭവിച്ച വിഷമത്തിന് പകരം ആകില്ല അഭി...

"ഐ നോ...എന്റെ തീരുമാനം ശെരിയാണെന്ന്
വീട്ടുകാരെ ബോധിപ്പിക്കാനുള്ള താമസം ആണ് നീ ഇപ്പോൾ ഉദ്ദേശിച്ച കഴിഞ്ഞ നാളുകൾ...പിന്നെ നീ അന്ന് ഫ്‌ളാറ്റിൽ വന്നപ്പോൾ എനിക് അങ്ങനെയേ റിയക്ട് ചെയ്യാൻ പറ്റിയുള്ളൂ...കാരണം, നിന്റെ കണ്ണുനീർ എന്നെ തളർത്തും...അതാണ് നിന്നെ മാറ്റിനിർത്താൻ ഞാൻ ശ്രമിച്ചത്...നമുക്ക് വേണ്ടിയല്ലേ...

പറഞ്ഞു തീർന്നതും ഗംഗ അവനെ വാരിപ്പുണർന്നു..
അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..

"കരയാതെടി പെണ്ണേ..ഞാൻ ഉണ്ടല്ലോ കൂടെ...
അവൻ അവളുടെ നെറുകയിൽ ചുംബിച്ചു...അവളെയും ചേർത്തു പിടിച്ച് അവർ പതിയെ നടന്നു നീങ്ങി..

പ്രണയം ചിലപ്പോൾ ഇങ്ങനെയാണ്...എല്ലാ വിഷമത്തിന് പിന്നിലും ഇത്തരത്തിൽ ഒരു കുസൃതി ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും..ജീവിതം മാധുര്യമുള്ളതാക്കാൻ അതു തന്നെ ധാരാളം....!!

Srishti-2022   >>  Short Story - Malayalam   >>  വീഞ്ഞുകുപ്പിയിലെ നിഴൽ

Kannan Divakaran Nair

Infosys Limited

വീഞ്ഞുകുപ്പിയിലെ നിഴൽ

വീഞ്ഞുകുപ്പിയിലെ നിഴൽ

തലേന്നാൾ നുകർന്ന ലഹരിയുടെ കറ സുബോധത്തിനു തീർത്ത മറ തീർത്തും നീങ്ങുന്നതിനു മുൻപേ സൂര്യകിരണങ്ങൾ അയാളുടെ കലങ്ങിയ കണ്ണുകളിൽ ചെറിയ ചൂടും ഉറക്കം ഉണരുവാനുള്ള അസ്വസ്ഥതയും പകർന്നു. നീണ്ടു നരച്ച മുടിയിഴകൾ  അയാളുടെ കാഴ്ചയെ പകുതി മറച്ചിരുന്നു.തല ഉയർത്തി പടിഞ്ഞാറു വശത്തേക്ക് ചരിച്ച്  അയാൾ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.മേശപ്പുറത്തു വെച്ചിരുന്ന വാച്ചിലെ സൂചിയുടെ ചലനം മാത്രം അയാളുടെ കാതുകളിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരുന്നു . സെക്കന്റ് സൂചിയുടെ ധൃതചലനം മിനുട്ടു സൂചിയെ പന്ത്രണ്ടോടു അടുപ്പിച്ചുകൊണ്ടിരുന്നു.സമയം എട്ട് ആകാറാകുന്നു. അയാൾ കൈകൾ ഉയർത്തി വാച്ച് അല്പം കൂടി നീക്കിവെച്ചു.

                        വാച്ച് നീക്കുന്നതിനിടയിൽ അയാളുടെ കൈകൾ മേശപ്പുറത്തു അലക്ഷ്യമായി വെച്ചിരുന്ന മിക്സ്ച്ചർ  നിറച്ച പാത്രത്തിൽ തട്ടി പിൻവാങ്ങി.അതിന്റെ സമീപം തലേദിവസം ബാക്കി വെച്ച ഏതാനും തുള്ളികൾ മാത്രം ചുവട്ടിലൊളിപ്പിച്ച , "അരുത്" എന്ന് മൂന്നു വട്ടം എല്ലാവരോടും പറയുന്ന ത്രിബിൾ X റമ്മിന്റെ ലേബലണിഞ്ഞ  ബ്രൗൺ നിറത്തിലുള്ള ആ ചില്ലുകുപ്പി സൂര്യപ്രകാശത്തിന്റെ നിഴലാട്ടങ്ങളിൽ മിന്നിത്തിളങ്ങി അങ്ങനെ നിന്നു.ഫിൽറ്ററിനെ തൊട്ടു തൊട്ടില്ല എന്ന വണ്ണം കത്തിയമർന്ന് പുകച്ചുരുളുകൾ പായിച്ചുകൊണ്ട് ഒരു സിഗരറ്റു കുറ്റി ചാരക്കൂനയിൽ തലയമർത്തി മറ്റൊരു പാത്രത്തിൽ ഇരിക്കുന്നു."പബ്ബിനു ചിയേർസ് " എന്ന തലക്കെട്ടോടെയുള്ള പത്രവാർത്ത കാറ്റിൽ ആടിക്കളിച്ചു നിന്നു.സംസ്ഥാനത്തു പബ്ബുകൾ തുറക്കുന്നത് ഐ ടി  മേഖല സ്വാഗതം ചെയ്യുന്നു എന്ന ഹൈലൈറ്റ് കണ്ടാൽ ഇത് ഐ ടി മേഖലയുടെ മാത്രം ആവശ്യമാണെന്ന് തോന്നും.എന്നാൽ എവിടെയും ഇതു മേഖലയിലും സോഷ്യൽ  ഡ്രിങ്ക്‌സും മുഴുക്കുടിയും രണ്ടും രണ്ടു  തന്നെ. രണ്ടാമത്തേത് എവിടെ  ആയാലും അപകടവും.ചെറിയ കമ്മെന്റുകളിലൊന്നിലെ ആ വലിയ സന്ദേശം പ്രതിധ്വനിക്കാതെ അങ്ങനെ ആടിക്കളിക്കുകയാണ്.പത്രവാർത്തകൾക്കും ചാനൽ ചർച്ചകൾക്കും നിറം മങ്ങി തുടങ്ങിയിരിക്കുന്നു.ഇടക്കാലത്തായി മൂല്യമില്ലാത്ത വാർത്തകൾ തലക്കെട്ടുകളിൽ തിക്കിക്കയറ്റി വായനക്കാരെ കളിയാക്കുന്ന  നിലയിലെത്തി പത്രധർമ്മം.വെറും  കച്ചവടം നിറഞ്ഞ പരസ്യങ്ങൾ.


                          മദ്യം ആ മനുഷ്യനെ കഴിച്ചപ്പോൾ അയാളുടെ ബോധം മറഞ്ഞു . രാത്രിയുടെ വൈകിയ ഏതോ ഒരു മുഹൂർത്തത്തിൽ കട്ടിലിൽ നിലയറ്റ് വീണതായിരുന്നു അയാൾ. പ്രായവും രൂപവും അദ്ദേഹത്തിന് കലാകാരന്റെയോ അനുഭവപരിജ്ഞാനമുള്ള ഒരു ബുദ്ധിജീവിയുടെയോ പട്ടം എപ്പോഴോ ചാർത്തിനല്കിയിരുന്നു.കാവി നിറമുള്ള ജുബ്ബയും കറുത്ത പാൻറ്സും തോളിനുമുകളിൽ  ഏച്ചുകെട്ടിയ മുഴയോടുകൂടിയ വള്ളിയുള്ള തോൾസഞ്ചിയും , ഇതായിരുന്നു നാട്ടുകാർ ദൈനംദിനം അയാളെ കണ്ടുകൊണ്ടിരുന്ന വേഷം.

                               താടിരോമങ്ങളിലൂടെ മുകളിലേക്ക് കയറിയെത്തിയ ഒരു ഉറുമ്പ് വീണ്ടും ആ മുഖത്ത് അസ്വസ്ഥതയുടെ മഞ്ഞളിപ്പ് നിറച്ച് ചലങ്ങൾ സൃഷ്ടിച്ചു.ഇത്തവണ കൈകൾ ഉയർത്തി അതിനെ കാലപുരിയ്ക്കയച്ചുകൊണ്ട് താടി രോമങ്ങളും തടവി അയാൾ എഴുന്നേറ്റു.പാതിയടഞ്ഞ കണ്ണുകൾ ആ മേശപ്പുറത്തു എന്തോ തിരയുകയാണ്.

                                      അയാൾ എഴുന്നേറ്റപാടെ  ഒരു സിഗരറ്റ് ചുണ്ടോടു ചേർന്ന് ശ്വസോച്ഛാസത്തോടൊപ്പം തിളങ്ങിയും മങ്ങിയും കത്തിയെരിയാൻ തുടങ്ങി.കണ്ണുകളിൽ നിന്നും ഉറക്കം ഓടിയൊളിച്ചു.വായിൽ നിന്നും നാസാരന്ദ്രങ്ങളിൽ നിന്നും പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ നിറയാൻ തുടങ്ങി.അയാളുടെ ചുമ ഇടയ്ക്കിടയ്ക്ക് നൃത്തം വെച്ചുയരുന്ന പുകച്ചുരുളുകൾക്കു താളം പകർന്നു.ചൂണ്ടുവിരൽ കൊണ്ട് ഇടയ്ക്കിടയ്ക്ക് അയാൾ എരിഞ്ഞുതീർന്ന സിഗററ്റുതലപ്പിനെ തട്ടിക്കളഞ്ഞുകൊണ്ടിരുന്നു.

                                              ഇടതുവിരലുകൾക്കുള്ളിലെ സിഗരറ്റിനെ ചുണ്ടോടു ചേർത്തുകൊണ്ട് മേശപ്പുറത്തിരുന്ന കുപ്പിയുയർത്തി ഒന്ന് കുലുക്കി നോക്കി.അയാളുടെ കണ്ണുകളിൽ നിരാശ നിറഞ്ഞു.ആ കുപ്പി "ഠേ" എന്ന മുഴക്കത്തോടെ വീണ്ടും പഴയ സ്ഥലത്തു ഒരാട്ടത്തിനു ശേഷം നിലയുറപ്പിച്ചു.

                                             കുറച്ചങ്ങ് മാറി കസേരയുടെ മുന്നിലെ ചെറിയ എഴുത്തുമേശയുടെ മുകളിൽ ഒരു ടേബിൾ ലാംപ് അപ്പോഴും കത്തിയങ്ങനെ നിന്നു.കഴിഞ്ഞ ദിവസം തന്റെ കരചലനങ്ങളോടൊപ്പം തണലങ്ങും വിലങ്ങും ഓടി ക്ഷീണിച്ച മഷിപ്പേന , ഒരു ദീർഘ വിരാമത്തിനു ശേഷം നാവിൻ തുമ്പത്ത് ഉണങ്ങിയ മഷിയുമായി വെളുത്ത കടലാസുമെത്തയിൽ തളർന്നങ്ങനെ കിടക്കുന്നു.തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന ചെറിയകാറ്റ് ആ വെളുത്ത കടലാസിനെ ഇടയ്ക്കിടയ്ക്ക് ഉയർത്തിക്കൊണ്ടിരുന്നു.എന്നാൽ യജമാനനോട് കൂറുള്ള ആ മഷിത്തണ്ട് വെളുത്ത കടലാസിനെ ഗാഢം പുണർന്ന് അവിടെ നിന്നും പറന്നകലാതെ പിടിച്ചു നിർത്തി.

                                    അല്പനേരത്തെ ഇടവേളയ്ക്കു ശേഷം മുഖം തുടച്ചുകൊണ്ട് അയാൾ വീണ്ടും മുറിയിലേക്ക്  കടന്നു വന്നു.തോർത്ത് ചുമലിലിട്ടതിനു ശേഷം കൈത്താങ്ങുകൾ ഉള്ള ആ കസേരയിൽ ഇരുപ്പുറപ്പിച്ചു.മേശപ്പുറത്തിരുന്ന മൺകൂജ ഉയർത്തി വർദ്ധിച്ച പാരവശ്യത്തോടെ വെള്ളം കുടിച്ചു.ഇടയ്ക്കിടെ നരവീണ താടിരോമങ്ങളിലൂടെ വെള്ളം ഊർന്നിറങ്ങി അയാളുടെ കാവിവസ്ത്രത്തിനു കൂടുതൽ നിറമേകി.  

                                       ഒരു ദീർഘ നിശ്വാസത്തിനു ശേഷം അയാൾ പേന കയ്യിലെടുത്തു.തലേന്നാൾ എഴുതി അവസാനിപ്പിച്ച കടലാസുകൾ കയ്യിലെടുത്തു അയാൾ അടിമുടി ഒന്ന് നോക്കി.സുബോധത്തോടെ അയാൾ ആദ്യമായി ഒന്നാദ്യാവസാനം കണ്ണോടിച്ചു. തലക്കെട്ടിന്റെ ഭാഗം ചന്ദനക്കുറിയില്ലാത്ത നെറ്റിത്തടം പോലെ പ്രകാശിച്ചു നിന്നു.ഒരു നിമിഷം എഴുത്തുകാരൻ എഴുത്തിനാധാരമായ ഹേതുവിനെ സുബോധത്തോടെ ഓർത്തെടുക്കാൻ ശ്രമിച്ചു.

                                        കലാസാഹിത്യസംഘം  പ്രവർത്തകർ ഓണക്കാലത്തെ മലയാളിയുടെ അമിത മദ്യാസക്തിയിൽ മനം നൊന്ത് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.അതിനുവേണ്ടി അവർ നിരന്തരം സെമിനാറുകളും കാല്നടജാഥകളും നടത്തി.സാഹിത്യസംഘത്തിനു ആ മാസാവസാനം ബോധവത്കരണത്തിന്റെ   ഭാഗമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും പദ്ധതി ഉണ്ട്. ആയതിലേക്കായി സമകാലീന പ്രാധാന്യമുള്ള ലേഖനങ്ങളും കഥാരൂപേണയുള്ള മാനസികവിചിന്തനങ്ങളും കവിതകളും എല്ലാം പ്രശസ്തരായ സാഹിത്യകാരന്മാരിൽ നിന്നും ക്ഷണിക്കുന്നുണ്ട്.കൂടാതെ അവരുടെ പ്രവർത്തനങ്ങളിൽ നാട്ടിലെ കലാസാഹിത്യപ്രവർത്തകരെയും പങ്കാളികളാക്കുന്നുണ്ട്.

                                        ഇന്നലെ വൈകിട്ട് ബീവറേജസിന്റെ ശാന്തമായ ക്യുവിൽ  ഒട്ടുനേരം നിന്ന് ഒരു കുപ്പി വാങ്ങി തോൾസഞ്ചിയിലിട്ട് സിഗരറ്റും വലിച്ച് പഞ്ചായത്തു റോഡിൽ നിന്നും ഇരുട്ടുനിറഞ്ഞ , കൈതപ്പൂക്കൾ നിറഞ്ഞു ഗന്ധം പരത്തുന്ന തോട്ടുവക്കത്തുകൂടെ നടന്നു നീങ്ങുമ്പോഴാണ് ഒരു പറ്റം ആളുകൾ തന്റെ നേർക്ക് നടന്നു വരുന്നത് അയാൾ കണ്ടത്.കണ്ടപാടെ കൂട്ടത്തിലെ മുതിർന്ന വ്യക്തി കയ്യിലെ ഡയറി ഉയർത്തി സംസാരിക്കാനാരംഭിച്ചു.


 "ആശാനിതെവിടാരുന്നു? ഞങ്ങൾ വീട്ടിലാന്വേഷിച്ചു. പൂട്ടിക്കിടന്നതുകൊണ്ട് തിരിച്ചുപോന്നു "


"ഉം . എന്താ കാര്യം?"


"ആശാന്റെ ഒരു ലേഖനം വേണം.കലാസാഹിത്യ ക്ലബ്ബിന്റെ ബോധവത്കരണപരിപാടികൾ തകൃതിയായി നടക്കുന്നത് അറിഞ്ഞുകാണുമല്ലോ ? "


"അറിഞ്ഞു.'മദ്യവിമുക്ത കേരളം' അതല്ലെ വിഷയം.ഞാനെന്താണ് ചെയ്യേണ്ടത്?"


" 'മദ്യം - ലഹരി പകരുന്ന കൊലയാളി ' ഈ തലക്കെട്ടിൽ ഒരു കഥ രൂപേണയുള്ള ലേഖനം തയ്യാറാക്കിത്തരണം ."


"എന്റെ എഴുത്തിന്റെ തലക്കെട്ട് ഞാൻ തീരുമാനിക്കും. അത് കള.വിഷയം  മദ്യവർജ്ജനം അഥവാ മദ്യവിമുക്ത കേരളം"

"മതി. അതുമതി. ഈ മാസാവസാനം ആണ് പ്രസിദ്ധീകരിക്കുന്നത്.അപ്പൊ ഞങ്ങള് വരട്ടെ".


"ശരി". എഴുത്തിന്റെ തലക്കെട്ടിൽ മറ്റൊരുത്തൻ കൈകടത്തിയതിന്റെ പുച്ഛം ഉള്ളിലൊതുക്കി ഒരു "ശരി" മൂളിയതിനുശേഷം അയാൾ വീട്ടിലേക്കുള്ള വഴി ഇരുട്ടിൽ പരതി.


              ചെന്നപാടെ കുപ്പിയുടെ കഴുത്തുപൊട്ടിച്ച് കലാപരിപാടി തുടങ്ങി.രണ്ടു പെഗ്ഗ് കഴിക്കുന്നത് വരെ പേപ്പറും പേനയും തൊട്ടില്ല.ബോധം മനസ്സിന്റെ പടിവാതിൽ കടന്ന് പോകാനൊരുങ്ങിയപ്പോൾ പതുക്കെ തലക്കെട്ടില്ലാത്ത കഥാരൂപേണയുള്ള ഉല്ലേഖനം പരുപരുത്ത കടലാസ്സിൽ പ്രയാണം  ആരംഭിച്ചു.

            ഇത്രയുമായപ്പോൾ അയാളുടെ ഉള്ളിൽ ചിരി പടർന്നു.വിരോധാഭാസത്തെ തിരിച്ചറിഞ്ഞ ഉപബോധമനസ്സാവാം അയാളുടെ കറുത്തിരുണ്ട  ചുണ്ടിനെ വിടർത്തിയത്. അയാൾ വായിക്കാനാരംഭിച്ചു.അയാൾ തന്റെ കഥയെ മറ്റൊരു തലത്തിലേക്ക് തേര് തളിച്ചുകൊണ്ടുപോകാൻ ആരംഭിച്ചു.ആവിഷ്കാരസ്വാതന്ത്ര്യം ചിറകടിച്ചുയരാൻ ആരംഭിച്ചു.


*********************************


                                                     "സുഹൃത്തുക്കളോടൊപ്പമുള്ള ഉല്ലാസയാത്രകളും അവരോടൊത്തുള്ള ആഘോഷവേളകളും ആണ് വിനോദിനെ മദ്യം എന്ന മദോന്മത്ത ലഹരിയുടെ പടിവാതിൽക്കൽ എത്തിച്ചത്.ഉത്തരവാദിത്വം എന്തെന്നറിയാത്ത ഉദ്യോഗാർത്ഥിയുടെ ദിനങ്ങളിൽ പക്വതയുടെ പുറംചട്ട അണിയുവാനായിരുന്നു ആദ്യമായി മദ്യത്തിന്റെ രുചി നാവിലേക്ക് പകർന്നത്. ചുറ്റും കൂടിയിരുന്നവരുടെ ആഹ്ലാദവും ആവേശവും ആദ്യ പെഗ്ഗ് നാവിലുണർത്തിയ കൈപ്പിനെയും തൊണ്ടയിലുയർത്തിയ പുകച്ചിലിനെയും മരവിപ്പിച്ചു.പിന്നീട് അത് ലഹരിയായി സിരകളിലൂടെ പാഞ്ഞുകയറി പലതവണ ബോധത്തെ മറച്ചു.

                                                          ബോധം തെളിഞ്ഞപ്പോൾ കടുത്ത തലവേദനയും പിന്നെ ഛർദിയും.ആദ്യത്തെ മദ്യപാനം ആദ്യം മധുരിപ്പും പിന്നെ അരുചിയും  സമ്മാനിച്ച് കടന്നുപോയി.പിന്നീടും പലതവണ മദ്യം മസ്തിഷ്കത്തിലേക്കു പടർന്നുകയറി ലഹരി നിറച്ചു.


                             കുത്തഴിഞ്ഞ ജീവിതവും അമിത മദ്യപാനവും വൈകിയെങ്കിലും വിനോദിന്റെ മാതാപിതാക്കളുടെ ശ്രദ്ധയിൽ നാട്ടുകാരുടെ സംസാരമെത്തിച്ചു. പ്രൈവറ്റ് സെക്ടർ ബാങ്കിലെ ജോലിക്കാരായിരുന്ന മാതാപിതാക്കൾക്ക് മകന്റെ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാൻ ഒരിക്കലും സമയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.വൈകിയെങ്കിലും അവർ അവനെ നേർവഴിക്കു നടക്കാൻ ഉപദേശിച്ചു.താൻ രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യപാനിയുടെ വേഷപ്പകർച്ച വീട്ടുകാരുടെ മുൻപിൽ മറനീക്കി പുറത്തുവന്നപ്പോൾ ആത്മാഭിമാനത്തിനു ക്ഷതമേറ്റു. പരിഹാരത്തിനായി വീണ്ടും അവൻ മദ്യത്തിന്റെ സ്രോതസ്സുകളിൽ അഭയം പ്രാപിച്ചു.

                           പതിവ് കൂട്ടുകാർ ഇപ്പോൾ അവനോടൊപ്പം ഇല്ല. മദ്യത്തെ കഴിച്ചിരുന്ന അവന്റെ കൂട്ടുകാർ പലരും കുടുംബജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ എത്തിയപ്പോൾ പതിവ് ലഹരിയെ പാതിവഴിയിൽ ഉപേക്ഷിച്ചു.


           മദ്യം തന്നെ കഴിക്കാൻ തുടങ്ങിയപ്പോൾ വിനോദ് ഒരുവട്ടം  ഒന്ന് തിരിഞ്ഞു നോക്കി.ലഹരിയിലേക്കു തന്നെ പിച്ച വെച്ച് നടത്തിയ, അതിന്റെ പടിപ്പുര വരെ തന്നെ ഇടംവലം ആഹ്ളാദത്തോടെ ആനയിച്ച സുഹൃത്തുക്കൾ ഒന്നും തന്നെ ഇപ്പോൾ ആ വഴികളിൽ ഇല്ല.തികച്ചും ഒറ്റപ്പെട്ട അവസ്ഥ. ഏകാന്തത ഒരു പേടിസ്വപ്നമായി കണ്മുന്നിൽ എത്തിയപ്പോൾ തന്നെ രക്ഷിക്കാൻ അവൻ ആരെയും അടുത്തെങ്ങും കണ്ടില്ല, നുരഞ്ഞുപതയുന്ന മദ്യക്കുപ്പിയല്ലാതെ.

                     വീട്ടുകാർ അവന് ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു. പിന്നീടും പലപ്പോഴും ലഹരിയിലേക്കുള്ള അവസരങ്ങൾ ആഹ്ളാദാരവങ്ങൾ മുഴക്കി കടന്നുവന്നുകൊണ്ടേയിരുന്നു. ഇപ്പോൾ വിനോദിന്റെ നിയന്ത്രണത്തിലല്ല അവന്റെ ജീവിതം.അവന്റെ പ്രജ്ഞയുടെ തേർ തളിക്കുന്നത് മദ്യത്തിന്റെ  ലഹരിയുടെ കുപ്പായമണിഞ്ഞ മരണത്തിന്റെ തേരാളിയാണ്.


             വിവാഹം ഇതിനെല്ലാം ഒരറുതി വരുത്തുമെന്ന് കരുതിയാവണം വീട്ടുകാർ അവനെ വിവാഹത്തിന് നിർബന്ധിച്ചു.


*********************************


                                                       ഇന്നലെ ഇത്രയിടം മാത്രമേ തന്റെ മനസ്സും ഭാവനയും സഞ്ചരിച്ചുള്ളു. അപ്പോഴേക്കും അയാൾ ക്ഷീണിച്ചിരുന്നിരിക്കാം.വായന മതിയാക്കി കഥയുടെ ഉച്ചസ്ഥായിലേക്കു വീണ്ടും പീലിവിടർത്തിപ്പറക്കാൻ അയാൾ തൂലിക കയ്യിലെടുത്തു.പുതിയ കഥാതലങ്ങളിലേക്ക് അനുസ്യൂതം ഒഴുകാൻ ഇന്നലെ എഴുതി നിർത്തിയിടത്തു നിന്നും അയാൾ വീണ്ടും തുടങ്ങി.


*********************************

                             താൻ തികച്ചും മദ്യത്തിനടിമപ്പെടുകയാണെന്ന സത്യം പല സന്ദർഭങ്ങളിലും  വിനോദിന്റെ ബോധമനസ്സിൽ കടന്നുവന്നു.എന്നാൽ ഇനി തനിക്കിതിൽ നിന്നും മോചിതനാകുവാൻ കഴിയുമോ? എന്ന ചോദ്യം അയാളെ വല്ലാതെ അലട്ടി.താൻ മദ്യത്തിനടിമയല്ല എന്നയാൾ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ അവന്റെ ആസക്തി പലപ്പോഴും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും കുതറിയോടാൻ കഴിയാത്ത വിധം അവനെ തളച്ചിട്ടു.അത് അവന്റെ ബോധമനസ്സിൽ പലപ്പോഴും ദേഷ്യം ഉളവാക്കി.


*********************************

                           ഉള്ളിൽ വിടരുന്ന വാക്കുകളെ കടലാസിലേക്ക് പകർത്താൻ കൈവിരലുകൾ നന്നേ പാടുപെടുന്നതായി അയാൾക്കു തോന്നി. കയ്യിൽ നിന്നും പേന അയാൾ ഒരു നിമിഷം താഴെ വെച്ചു.എന്നിട്ടു വിരലുകളിലേക്കു നോക്കി.ലോഹത്തിന് മുകളിൽ തട്ടിയ ട്യൂണിങ് ഫോർക് പോലെ , അഥവാ ആടിയുലയുന്ന ആലിലപോലെ അങ്ങനെ വിറക്കുകയാണ് അയാളുടെ കൈവിരലുകൾ.അയാൾ ഇടതുകൈകൊണ്ട് വലതുകൈയുടെ തണ്ടയിൽ ഇറുകെപ്പിടിച്ചു.രക്തയോട്ടം കുറഞ്ഞ ആ കൈവിരലുകളുടെ ചലനം മെല്ലെ ആവൃത്തി കുറഞ്ഞു വന്നു.കണ്ണുകളിൽ നിന്നും വിയർപ്പുതുള്ളികൾ അടർന്നു വീണു.അയാളുടെ കൈകൾ മദ്യക്കുപ്പിക്കു നേരെ നീണ്ടു.നിരാശയായിരുന്നു ഫലം.അയാൾ തോൾസഞ്ചി ചുവരിലെ ആണിയിൽ നിന്നും ഊരിയെടുത്തു.വാതിൽ ശക്തിയായി അടച്ച് പുറത്തേക്കു പോയി.

        വിനോദിന്റെ ജീവിതത്തെ വരച്ചുകാട്ടാൻ പലതവണ അയാൾക്കു കുപ്പിയിൽ വിഷം നിറക്കേണ്ടി വന്നു.വിറയ്ക്കുന്ന കൈവിരലുകൾ പലതവണ പടിവാതിലുകളെ ശക്തിയായി അടച്ചു.തുള്ളികൾ വറ്റിയ വർണ്ണക്കടലാസിൽ പൊതിഞ്ഞ കുപ്പികൾ ചായ്പ്പിനു വെളിയിലെ തൊടിയിൽ  പലതവണ വീണുടഞ്ഞു.മദ്യത്തിന്റെ ലഹരി തീർത്ത പറക്കും തളിക വിനോദിന്റെ ജീവിതത്തിലെ നിമ്നോന്നതങ്ങളിലൂടെ പലതവണ പറന്നിറങ്ങി.


                 പതിവുപോലെ അയാൾ വീണ്ടുമൊരു കുപ്പി വാങ്ങി വൈകുന്നേരത്തെ എഴുത്തിനു ആരോഗ്യം പകരാൻ. കുപ്പി തന്റെ തോൾസഞ്ചിയിൽ  ഒളിപ്പിച്ചു നടന്നു നീങ്ങുകയാണ്.കവലയിൽ നിന്നും ഇടവഴിയിലേക്ക് തിരിയും മുൻപ് പരിചിതമായ ഒരു ശബ്ദം അയാളുടെ കാതുകളിൽ പ്രകമ്പനം കൊണ്ടു.


"ആശാനേ"


"ഉം" ഒരു മൂളലോടെ അയാൾ തിരിഞ്ഞു നോക്കി.


"നാളെ എഴുതിത്തീർത്തു തരാൻ പറ്റുവൊ? പ്രെസിൽ രണ്ടു മൂന്ന് ദിവസം നേരത്തെ കൊടുക്കാൻ  ആണ് തീരുമാനം ".


"ഉം" അയാൾ അതിനും ഒരു മൂളൽ മൂളി.അപ്രതീക്ഷിതമായി നൽകേണ്ടി വന്ന ഒരു വാഗ്ദാനം ആയിരുന്നു അത്.


"നാളെത്തരാം" അയാൾ മനസ്സിലുറപ്പിച്ചപോലെ കൂട്ടിച്ചേർത്തു.


"ശരിയാശാനെ. നാളെ ഞാൻ അങ്ങ് വരാം". ഇത്രയും പറഞ്ഞു ഡയറി കക്ഷത്തിൽ വച്ച് പരിചിതൻ നടന്നു നീങ്ങി.


    ഇന്ന് ഒരു രാത്രി മാത്രമാണ് തനിക്കു വിനോദിന്റെ മാനസികോല്ലാസങ്ങളിലൂടെ സ്വച്ഛന്ദം സഞ്ചരിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്.തോൾസഞ്ചിയിലെ കുപ്പിയിലേക്ക് സംശയത്തിന്റെ കണ്ണുകൾ പടർന്നു.

നെറ്റിചുളിച്ചു തോൾസഞ്ചിയിൽ നിന്നും അയാൾ കണ്ണുകളെടുത്തു.ഇന്നിതുപോരാ.വീണ്ടും അയാൾ ബീവറേജസിന്റെ വെളിച്ചമുള്ള കിളിവാതിലിൽ നിന്നും തുടങ്ങി അന്ധകാരത്തിൽ അവസാനിക്കുന്ന ക്യുവിലെ അവസാന കണ്ണിയായി ചേർന്നു.ലഹരിയിൽ തുടങ്ങി മരണത്തിൽ അവസാനിക്കുന്ന ജീവിതപാതയിലെ ക്യൂ.


        വീട്ടിൽ തിരിച്ചെത്തി ലഹരിയത്താഴം കഴിച്ച് അയാൾ ടേബിൾ ലാംപിനു മുൻപിൽ ഇരുന്നു .വിനോദിന്റെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ മേശപ്പുറത്തു പാറിനടക്കുകയാണ്.മഷിപുരണ്ട  കടലാസുകൾ മേശപ്പുറമാകെ നിറഞ്ഞുനിൽക്കുന്നു.അയാൾ പതിവുപോലെ തലേന്നാൾ എഴുതിയ കടലാസെടുത്ത് ഒന്ന് വായിച്ച് അതിലെ അവസാന ഖണ്ഡികയിൽ മിഴികൾ പാകി അങ്ങനെ ഇരുന്നു.

               

*********************************

വിവാഹജീവിതവും കുടുംബജീവിതവും തീർത്തും മദ്യാസക്തിക്കു മുൻപിൽ  കീഴടങ്ങിയപ്പോൾ വിനോദിന് നഷ്ടമായത്  സ്വന്തം ജീവിതവും അതിലെ  സന്തോഷകരമായ സുവർണ്ണ നിമിഷങ്ങളും  ആണ്. അയാൾ തല്ലിക്കെടുത്തിയത് തന്റെ  ചുറ്റുമുള്ളവരുടെ  സ്നേഹവും, തനിക്കുചുറ്റും  അഭയം തേടിയവരുടെയും അഭ്യുദയകാംഷികളുടെയും  ഒരായിരം  സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് . അവനറിയാതെ  അവനിലെ  ലഹരി നുള്ളിക്കളഞ്ഞത്   അവന്റെ  മക്കളുടെ  ശോഭനമായ  ഭാവി,  അവർക്കർഹമായ  സ്നേഹവാത്സല്യങ്ങൾ,അവർ  അനുഭവിക്കേണ്ട സൗഭാഗ്യങ്ങൾ. അവനവന്റെ കടമകൾ  വിസ്മരിക്കപ്പെട്ടപ്പോഴും  ജീവിതം  പരാജയത്തിലേക്ക്  കൂപ്പുകുത്തപ്പെട്ടപ്പോഴും  പലരും  അവനിൽ  നിന്നകലാൻ തുടങ്ങി … ഉറ്റവർ  പോലും…. അവൻ മാനസികമായി  തളരാൻ തുടങ്ങി . ...ആരവമണഞ്ഞ വീട്ടിൽ  അവൻ  ബോധമറ്റ്  അങ്ങനെ  കിടന്നു .. ഏകനായി..


*********************************

ഇത്രയും ദിവസം കൊണ്ട്  വിനോദിന്റെ കഥ വരച്ചിട്ടത് മദ്യം തകർത്തെറിയുന്ന ഒരു ജീവിതത്തിന്റെ കയ്പേറിയ നേർക്കാഴ്ചകളിലേക്കാണ് . ഒരു പെഗ്ഗ് കൂടി  അടിച്ചതിനു ശേഷം ഒന്നു രണ്ടു മിക്സ്ചർ വറ്റുകൾ അയാൾ വായിലിട്ടു. പിന്നീട്  പേന കയ്യിലെടുത്ത് വെളുത്ത കടലാസിന്റെ  മുകളിൽ വലത്തേ അറ്റത്തയെഴുതി  " പേജ്  62".വിനോദിന്റെ ജീവിതത്തിലേക്കിറങ്ങിയ ആ  പേനയുടെ മുനമ്പ്  വെള്ളക്കടലാസിനെ  തഴുകി  ഉരുളുവാൻ  തുടങ്ങി .. അവബോധം നിറക്കേണ്ട  ആ  എഴുത്താണി വിനോദിന്റെ  ജീവിതത്തിലെ  മുറിപ്പാടുകളിൽ  ചോരക്കറ  പടർത്തി ഒഴിയുകിയിറങ്ങി .. തീക്ഷ്ണമായ  ഒരു  ജാഗ്രതാ സന്ദേശമായി ..

*********************************

ബോധം  തെളിഞ്ഞു  കണ്ണ്  തുറന്നപ്പോൾ  അയാൾ ആകെ  ഒന്നു ഞെട്ടി. ചുറ്റും  അപരിചിതർ .. വെള്ള വസ്ത്രം ധരിച്ച ഒട്ടനവധി  പേർ  തന്റെ ജനാലയ്ക്കപ്പുറമുള്ള  മുറിയിൽ  സുവിശേഷ വചനങ്ങൾ കേട്ട് ധ്യാന നിമഗ്നരായി  ഇരിക്കുന്നു. മൂന്ന് നാല്  പേർ തന്റെ ചുറ്റും ,  തന്നെയും ആ  ലോകത്തേക്ക് ആനയിക്കാൻ കാത്തിരിക്കുന്നു ..


ഒന്ന് രണ്ടു ദിനം അവിടെ വീർപ്പുമുട്ടി ജീവിച്ചു. ഭക്ഷണത്തിനു ശേഷവും പലപ്പോഴും ലഹരിയോടുള്ള അടങ്ങാത്ത വിശപ്പ് തലപൊക്കി വന്നു. മദ്യവർജ്ജനം എന്ന ശുദ്ധവായു നിറഞ്ഞ മുറിയിൽ സ്വമേധയാ വിഹരിക്കാൻ കഴിയാതെ അയാൾ ശ്വാസംമുട്ടി ജീവിച്ചു .. ധ്യാനകേന്ദ്രത്തിലെ കവാടത്തിനു  പുറത്തേക്ക് പോകുന്നവരെ തടുക്കാനുള്ള കരുത്തില്ലായിരുന്നു.. അതിലെ  ദുർബലമായ പൂട്ടുകൾക് അവന്റെ ലഹരിയുടെ ആസക്തിക്ക് കൂച്ചുവിലങ്ങിടാൻ  കഴിഞ്ഞില്ല... അവിടെ നിന്നും പുറത്തേക്കുള്ള പ്രയാണത്തിന്,   രണ്ടാം ദിനം ഇരുളേണ്ട സമയം വരെ മാത്രമേ കാക്കേണ്ടി  വന്നുള്ളൂ . മൂന്നാം  ദിനം, ധ്യാനകേന്ദ്രം മിഴിതുറക്കുന്നതിനു നാഴികൾക്കു മുൻപേ തന്നെ ലഹരിയുടെ ഭാണ്ഡവും പേറി  അവൻ ഇരുളിലേക്കോടി മറഞ്ഞിരുന്നു ...


*********************************

ഇത്രയും എഴുതിയപ്പോൾ അയാളുടെ നെറ്റിയിൽ നിന്നും വിയർപ്പു തുള്ളികളൊന്ന് കടലാസിൽ അടർന്നു വീണ് മഷിപടർത്തി. വാങ്ങിവച്ചതിൽ  ഒരു കുപ്പി കൂടി പൊട്ടിത്തകർന്ന് തൊടിയിലെ മണലിൽ ചേർന്നു.ഇനിയും വിനോദിൻറെ ജീവൻറെ  ആ  തീച്ചൂളയിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ,തൂലിക ഇനിയും ചൂണ്ടുപലക ആകണമെങ്കിൽ അടുത്ത കുപ്പിയുടെ കഴുത്തു തിരിച്ചാലേ സാധിക്കൂ. ഏതാനും നിമിഷങ്ങൾ അയാളുടെ മുൻപിൽ ഇടവേളയായി കടന്നുവന്നു . ഇത്രയും എഴുതാൻ ആവോളം ശക്തിപകർന്നുകൊണ്ട്  മദ്യം കൂടെയുണ്ടായിരുന്നു. ഇനിയും എഴുതാൻ  മദ്യം  പതിവിലും കൂടുതൽ വേണമെന്ന് അയാൾക്കു തോന്നിത്തുടങ്ങി.. അർഹതയില്ലാത്ത എന്തോ ഒന്ന് ചെയ്യാൻ അയാളുടെ തൊണ്ടയിലൂടെ ലഹരി വീണ്ടും ഒഴുകി.. എരിയുന്ന മനസ്സിൽ കനലുകൾ പൂർവ്വാധികം ശക്തിയോടെ  നീറി. വീണ്ടും വിറയ്ക്കുന്ന വിരലുകൾ ചലിച്ചു തുടങ്ങി അയാളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു കരുത്തു പകർന്നു…..


*********************************

വിനോദിന് സമൂഹത്തിൽ നിന്നും ഒളിച്ചോടാം.... വീട്ടുകാരിൽ  നിന്നും  ഒളിച്ചോടാം…. ധ്യാനകേന്ദ്രത്തിൽ നിന്നും ഇരുളിലേക്കൊളിച്ചോടാം…. പക്ഷെ  ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിൽ നിന്നും,  മദ്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒളിച്ചോടാനാകുമോ?


താത്കാലികമായ  സന്തോഷങ്ങളുടെയും  ആഘോഷങ്ങളുടെയും  പ്രകാശത്തിനു  പിന്നിലെ  ലഹരിയുടെ  സുഗന്ധമുള്ള  എണ്ണപുരണ്ട  കടലാസുകാണാതെ ആവേശത്തോടെ കുതിച്ചുയർന്നു ചതിയിൽ വീണ ഈയാം പാറ്റകളെ പോലെയാണ്  വിനോദിനെപ്പോലുള്ളവർ.

അവരുടെ സുബോധത്തിന്റെ ചിറകുകൾ ലഹരിയുടെ  എണ്ണപ്പശയിൽ നിന്ന്   മോചിപ്പിക്കാൻ  ആർക്കാണാവുക.. രക്ഷപ്പെടണമെന്ന് സ്വയം തോന്നിയാലും വിഷത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കുതറിയോടാൻ കഴിയാതെ വീർപ്പുമുട്ടാനെ അവർക്കാകു.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നതുപോലെ

'ലഹരിയുടെ ആഹാരമാകാതെ നോക്കുക,  ലഹരിയെ ഹരമായി കൂടെ കൂട്ടുന്നവർ '

*********************************


                           ഇത്രയും എഴുതി പേന കൈവിരലുകളിൽ നിന്നും ചലനമറ്റ് വെള്ളക്കടലാസിൽ വീണപ്പോൾ അവസാനതുള്ളിയും ചില്ലുപാത്രത്തിൽ നിന്നും ഒഴിഞ്ഞിരുന്നു. ഇരുളിലേക്കൊളിച്ചോടിയ വിനോദിന്റെ കണ്ണുകളിൽ ഉണ്ടായിരുന്ന ലഹരിയുടെ അതേ മങ്ങിയ തിളക്കം എവിടെ നിന്നോ ഇന്നാട്ടിലെത്തിയ ആശാന്റെ  കണ്ണുകളിലും നിറഞ്ഞു  നിന്നിരുന്നു, ബോധം കൺപോളകൾക്കുള്ളിൽ മറയും വരെ. തലക്കെട്ടില്ലാത്ത ആ കഥയ്ക്ക് ഒരുപക്ഷെ   പ്രപഞ്ചസൃഷ്ടാവ്  'ആത്മകഥ' എന്ന  പേര്  നൽകിയേക്കും..കഥയും കഥാകൃത്തും  ഒന്നായിത്തീർന്ന കാലത്തിന്റെ ഒരപൂർവ ആവിഷ്കരണം.

Srishti-2022   >>  Short Story - Malayalam   >>  കാവിലെ പാദസ്വരം

കാവിലെ പാദസ്വരം

കാവിലെ പാദസ്വരം   

യാത്രകളും മറ്റും ഒരു പാട് ഇഷ്ടപ്പെട്ടിരുന്ന ഞാൻ ,യാത്രക്കായി കിട്ടുന്ന അവസരങ്ങൾ എല്ലാം  അതിനായി മാറ്റി വയ്ക്കുമായിരുന്നു .പ്രതേകിച്ചും  വടക്കൻ കേരളത്തിലേക്ക് ഉള്ള ഓരോ യാത്രകളും  സമ്മാനിച്ചത് അതിമനോഹരമായ അനുഭവങ്ങളാണ് .ഒരടുത്ത ബന്ധുവിന്റ്റെ വിവാഹത്തിൻ്റെ  കഷ്‌ണത്തിനുള്ള  യാത്രക്കായ് വിവാഹത്തിനു ഒരാഴ്ച  മുൻപേ ചെറുതുരുത്തി (ഇന്നത്ത വള്ളത്തോൾ നഗർ) വരെ പോകാൻ ഇടയായി ഭാരതപുഴക്കടുത്തുള്ള ഒരു മനയാണ് ബന്ധുവിന്റ വീട് തനി നാട്ടിപുറം. ഇതുപോലുള്ള സ്‌ഥലങ്ങളിൽ വരുമ്പോൾ ആണ് നാട്ടിൻ പുറത്തിന്റയും മറ്റും യാഥാർഥ്യം കൂടുതൽ  അടുത്തറിയാൻ സാധിക്കുന്നത് .വീടുകൾ എല്ലാം പണികഴിപ്പിച്ചിരിയ്ക്കുന്നതു  തനി  വള്ളുവനാടൻ ശൈലിയിൽ ,എല്ലാം പഴക്കം ചെന്നവയാണ്.ഒരു പാട് നാളായ്യിട്ടുള്ള ആഗ്രഹമായിരുന്നു ഒരു മനയിൽ   ഒരു ദിവസം എങ്കിലും താമസിക്കണം എന്ന്..അത് സാധിച്ചതിന്റ സന്തോഷമായിരുന്നു മനസ്സിൽ മുഴുവൻ.രാത്രി പുറപ്പെട്ട് ഏകദേശം രാവിലെയോടെ പത്തരയോടെ മനയിൽ എത്തി.സത്യത്തിൽ ഒരു പ്രതേക അന്തരീക്ഷം  തന്നയാണ്   ആ വീട്ടിൽ പുറത്തും അകത്തും ഒക്കെ ഒരു നാൽപതു വര്ഷത്തിനു മുകളിൽ പഴക്കം വരും.രണ്ട്  നിലകളായിട്ടാണ്  പണികഴിപ്പിച്ചിരിക്കുന്നത് .തടി ഉപയോഗിച്ച് പണിത കോണിപ്പടി ...പിന്നെ സർപ്പക്കാവും തുളസ്സിത്തറയും  യെല്ലാം ..ഇവയില്ലെല്ലാം മുടങ്ങാതെ വിളക്കുകൾ തെളിയിക്കുന്നുമുണ്ട്

ദേവീ സാമിപ്യം ഉണ്ടെന്ന്  'അമ്മ പറഞ്ഞതായി കേട്ടിട്ടുണ്ട് . മുൻപ് .ആദ്യം ഒന്നും ഞാനും വിശ്വസിച്ചില്ല .ഇ നൂറ്റാണ്ടിൽ ഇപ്പോഴും ഇങ്ങനയൂള്ള  വിശ്വങ്ങളൊക്കെ  ഉണ്ടോ എന്ന് ഞാനും അന്ന് വിചാരിച്ചു.പക്ഷേ അവിടുത്തേക്കു പോയപ്പോൾ എനിക്കും ചെറുതായി തോന്നിത്തുടങ്ങി .കാരണം അവിടുത്ത പൂജാമുറിയിൽ ഒരു നില  വിള ക്ക് എപ്പോഴും   കത്തി നിൽക്കും ....ഒരിക്കലും കെടാത്ത രീതിയിൽ ....ആ  വീട്ടിലെ പ്രായം ചെന്ന ഒരു വല്യമ്മയാണ്  ഇതൊക്കെ മുടങ്ങാതെ ചെയ്യുന്നത് ..മനയുടെ  പുറകിലായിട്ടാണ് സർപ്പകാവ്   .അങ്ങോട്ട് പോകുന്നത്തു  വളരെ സൂക്ഷിച്ചു  വേണം പോകാൻ  എന്ന് അവിടുത്ത വല്യമ്മ  പറഞ്ഞിരുന്നു.തുളസിത്തറയും മറ്റും  ഉള്ളതിനാൽ വളരെ കൃത്യതയോടെ ഓരോ കാര്യങ്ങളും ചെയ്തു പോന്നിരുന്നത്.സ്ത്രീകളാരും തന്നെ സർപ്പാക്കിവന്റ അടുത്തോട്ടു പോകി ല്ലായിരുന്നു.

സത്യം പറഞ്ഞാൽ പകൽ സമയത്തു നമ്മൾ ആ വീടിനോടു അലിഞ്ഞു ചേരുന്നു അന്തരീക്ഷമാണ് അവിടുത്തെതു .ഞാൻ അവിടെല്ലാം ചുറ്റി നടന്ന് സമയം  പോയത് അറിഞ്ഞതേ ഇല്ല ;അപ്പോഴത്തേക്കും വല്യമ്മ പറഞ്ഞു സന്ധ്യ  ആകാറായി .....മോൻ  അകത്തേക്ക് വാ ...സന്ധ്യയ്ക്കു തുളസിത്തറയിലും ,കാവിലും  വിളക്കു തെളിയിച്ചാൽ ആരും അങ്ങനെ പുറത്തിറങ്ങാറില്ല ..അതുകൊണ്ടാ അകത്തേക്കു  വരാൻ വല്യമ്മ പറഞ്ഞത് അങ്ങനെ വല്യമ്മ നാമം  ചൊല്ലി വിളക്കെല്ലാം വയ്ക്കാനുള്ള ഒരുക്കത്തിലാണ് 

ഞാൻ ഇ രീതിയിൽ ഉള്ള ഒരു ചുറ്റുപാടിൽ ആദ്യ മായതിനാൽ ഇവിടുത്ത ആചാരാനുഷ്ടാങ്ങൾ എല്ലാം കണ്ടപ്പോൾ മനസിൽ വല്ലാത്ത ഒരു ഭയം. വല്യമ്മ വിളക്കു വയ്ക്കാനായി സർപ്പക്കാവിൽ പോയപ്പോൾ ഞാനും കൂടി   വന്നോട്ടെ എന്ന് ചോദിച്ചു.അതിനെന്താ "മോൻ കൂടി വാ" എന്ന് പറഞ്ഞു എന്നെയും  കൂട്ടി  കാവിലേക്കു പോയി

 കാവിനടുത്തയി ഒരു ചെമ്പകപൂ മരം ഉണ്ട് . അപ്പോഴത്തേക്കും നേരം നല്ല ഇരുട്ടി തുടങ്ങി ..ചെറുതായി തണുക്കുന്നു..ചെറിയ കാറ്റും ഉണ്ട് .ആ  സമയത്തു ചെമ്പകപൂ മരത്തിൽ നിന്നും വരുന്ന  സുഗന്ധം ഒന്ന് വേറെ തന്നയാണ്

"ദൈവമേ ഇ അനുഭവങ്ങളെല്ലാം" ഒരിക്കൽ  കൂടി ഇനി എന്നാണോ കിട്ടുന്നതുതെന്നു    ഓർത്തു പോയ്യി..സമയം ഏതാണ്ട് ഏഴു മണി ...വല്യമ്മ പറഞ്ഞു മോൻ വേഗം നടക്കു ഇഴ ജന്തുക്കളുടെ ശല്യം ഉണ്ട് നോക്കി നടക്കാൻ ..ഇ തെല്ലാം കേട്ടതോടെ  ഞാൻ വിറച്ചു ..എന്റ ഭയം കണ്ട്  വല്യമ്മ പറഞ്ഞു "എല്ലാം നമ്മുടെ ദൈവങ്ങളാ "ആരെയും ഒന്നും ചെയ്യില്ലാ":അത് കേട്ടപ്പോൾ  അരല്പം ധൈര്യം വന്നത്  ...വീടിനകത്തു കയറിയപ്പോളാണ് മൊത്തത്തിൽ പേടി മാറി കിട്ടിയതു് . ഒന്നാമത് ആയ്യില്യം നക്ഷത്രം മായതിനാൽ ....കുറേ  അധികം  'അമ്മ പറഞ്ഞു കേട്ടിട്ടുള്ള അന്ധവിശ്വാസങ്ങളും   മറ്റും കുട്ടികാലം മുതൽക്കേ മനസ്സിൽ കയറി കൂടിയിരുന്നു .....രാത്രിലെ ആഹാരവും കഴിഞ്ഞു  മുകളില്ലത്ത മുറിയിലേക്കു  പോയ്യി."കിടക്കുമ്പോൾ ജന്നാല"  തുറന്നിട്ടാ മതി   നല്ല കാറ്റു  കിട്ടുമെന്നു വല്യമ്മ പറഞ്ഞു ...അങ്ങനെ ഞാൻ  കിടക്കാനായി മുകളിലേക്കു  പോയി

ആ  സമയത്താണ് രാവിലേ  കുറെ ചിത്രങ്ങൾ  ക്യാമറയിൽ പകർത്തിയത് ഓർത്തത് ചിത്രങ്ങൾ എടുത്തു ഞാൻ വെറുതെ നോക്കി കൊണ്ടിരുന്നു.അങ്ങനെ നോക്കികൊണ്ടിരുന്നപ്പോൾ  സർപ്പകാവിനടുത്തുവച്ചു എടുത്ത ഒരു ചിത്രത്തില് ,  വെള്ളി പാദസ്വരം കിടക്കുന്നാതായി ശ്രദ്ദയിൽപ്പെട്ടു..അപ്പോഴാ ഞാൻ  ഓർത്തത്   "സന്ധ്യക്ക്‌ വല്യമ്മക്കൊപ്പം വിളക്കു വയ്ക്കാൻ പോയപ്പോൾ ഇതു  കണ്ടില്ലലോ എന്നു”    "കിടന്നിട്ടാണെങ്കിൽ ഉറക്കവും ഇല്ല ...അടുത്തു വീട്ടുകാരെല്ലാം ഉണ്ട് എന്നാലും അവരെല്ലാം വേറെ മുറിയിൽ .....

ഒരു പക്ഷേ  വിളക്ക്  വയ്ക്കാൻ പോയ നേരം ഞാൻ  ആ  പാദസ്വരം കാണാത്തതു ആയിരിക്കും എന്ന് വിചാരിച്ചു ഞാൻ കണ്ണടച്ചു ..എന്നിട്ടും മനസ്സിൽ ഒരേ ചിന്ത സാധരണ സ് ത്രീകളാരുംഅങ്ങോട്ട് പോകാറായില്ല ..പിന്നെ എങ്ങനാ ആ  പാദസ്വരം അവിടെ വന്നു എന്നു.

       എങ്ങനേലും നേരം പുലരാറായി .....എണിക്കുമ്പോൾ തന്നെ എല്ലാരുടെയും കണ്ണു വെട്ടിച്ചു ആ  പാദസ്വരം അവിടെ ഉണ്ടോന്ന്‌ നോക്കിയാൽ കൊള്ളാം  എന്നായിരുന്നു മനസ്സിൽ ....രണ്ടും കൽപിച്ചു ഞാൻ അങ്ങോട്ട് പോയി ..പക്ഷേ അവിടെങ്ങും ഒന്നും  കണ്ടില്ല അന്ന്  രാവിലെ വിവാഹ ചടങ്ങു ആയതിനാൽ  ഞാൻ വേഗം കാവിൽ നിന്നു എത്തി. നാട്ടിൻ പുറം ആയതിനാൽ വിവാഹ ചടങ്ങുകൾ  പെണ്ണിൻ്റെ  വീട്ടിൽ വച്ചാണ്  നടക്കാറ് ഞാൻ നേരെ അങ്ങോട്ട് പോയ്യി വളരെ ലളിതയിട്ടുള്ള ഒരു ചടങ്ങ്.വളരെ കുറച്ചു  ബന്ധുക്കൾ മാത്രം.അവിടെല്ലാം കല്യാണപ്പെണ്ണ്  വരുമ്പോൾ വരവേൽക്കാനായി നാലഞ്ചു  പെൺകുട്ടികൾ കൂടെ ഉണ്ടാവും  അത് കഴിഞ്ഞാണ്‌ താലികെട്ട് .ഞാൻ ഇ കാഴ്ച്ചകൾ  എല്ലാം  തന്നെ ക്യാമറയിൽ പകർത്തി കൊണ്ടിരുന്ന സമയത്താണ് സർപ്പക്കാവിൽ വച്ച് കണ്ട പാദസരം വരവേൽക്കാനായി വന്ന പെൺകുട്ടികളുട കൂട്ടത്തിൽ  ഒരാളുടെ പാദത്തിൽ കിടക്കുന്നു .പെട്ടന്നു ഞാൻ  ഇന്നലെ എടുത്ത ചിത്രങ്ങൾ എടുത്തു  നോക്കി

"ദൈവമേ  അതെ പാദസ്വരം അതിൽ ഒരു നീല നിറത്തിൽ ഉള്ള  ഒരു കല്ലും പിടിപ്പിച്ചിട്ടുണ്ട് "ഇപ്പോൾ എടുത്ത  ചിത്രം ഞാൻ ഒന്നും കൂടി നോക്കി അതിലും അതെ കല്ല് .ആ  ഒരു സാഹചര്യത്തിൽ എനിക്ക് ഒന്നുമാരോടും  ചോദിക്കാൻ പറ്റില്ല .ഒന്നാമത് ഒരു പരിചയവും  ഇല്ലാത്ത സ്ഥാലം.എനിക്കാ കുട്ടീടെ അടുത്തു പോയ്യി ചോദിച്ചാൽ  കൊള്ളാം എന്നുണ്ട് .പക്ഷേ ഒന്നിനും സാധിച്ചില്ല അങ്ങനെ വിവാഹ ചടങ്ങു ഒക്കെ കഴിഞ്ഞു നേരെ വല്യമ്മട വീട്ടിലേക്കു  പോയ്യി....അടുത്ത ദിവസം രാവിലെ  ഉള്ള വണ്ടിക്കു വീട്ടിലും പോണം ....ആ  കുട്ടി ആയ്യിരുന്നു   മനസിൽ .ആര്  കണ്ടാലും .നോക്കി പോകും`അത്രക്കാണ് .അവളുടെ മുടിയഴകും മുഖഐശ്വര്യവും. ഞാൻ,ചിത്രങ്ങൾ എടുക്കുന്ന സമയത്തു അവൾശ്രദ്ധിക്കുന്നുണ്ടായിരുന്നു.പിന്നീടാണ് അതെനിക്ക് മനസിലായത്.

           അങ്ങനെ പോകുന്നതിന്റ തലേ ദിവസത്ത വീണ്ടും ഒരു സന്ധ്യ നേരം എന്തായാലും നാളെ  പോവുകയല്ല  തിരിച്ചു നാട്ടിലേക്ക്.ഒന്നും കൂടി കാവിൽ വിളക്ക്  വയ്ക്കാൻ  പോണം അതും തനിച്ചു തന്നെ പോണം .അങ്ങനെ വല്യമ്മട  അടുത്തു അനുവാദം വാങ്ങി  ഞാൻ പോയ്യി..അന്ന് പതിവിലും നേരത്ത തന്നേ ഇരുട്ടിയിരുന്നു ..ഞാൻ  കാവിൽ എത്തിയില്ല .നടന്നു പോകുന്ന വഴിക്കു  തന്നെ  ദൂര കാഴ്ചയിൽ  കാവ് കാണാം കാവിനടുത്തു വേറെ ആരോ വന്നു ദീപം തെളിയിക്കുന്നതി തോന്നി ..."ഈശ്വാരാ " ഞാൻ സകല ദൈവങ്ങളേയും വിളിച്ചു.എന്തയാലും വിളക്ക് വയ്ക്കാത്ത തിരിച്ചു പോകാൻ  പറ്റില്ലല്ലോ.

      "നാഗ ദൈവങ്ങളേ മനസിൽ വിചാരിച്ചു  കാവിനടുത്തു എത്തി .അപ്പോഴത്തേക്കും വിവാഹത്തിന് കണ്ട ആ  സുന്ദരികുട്ടി .ഞാൻ ഒന്ന് മിണ്ടാനായി  പോയതും .എന്ന കണ്ടമാത്രയിൽ അവൾ പെട്ടന്ന് ഓടി മറഞ്ഞു.അങ്ങനെ  ഒരായിരം സംശയങ്ങള് മനസ്സിൽ.

 "ദൈവമേ  ഇവൾ എന്തിനാ  ഇ കാവിൽ" അതും ഇ "സന്ധ്യ സമയത്ത് " അവസാനം ഞാൻ വിളക്കും വച്ചിട്ടു മനയിലേക്കു പോയ്യി.അപ്പോഴത്തേക്കും വല്യമ്മ എന്നൈ  കാണാത്തതിൽ മുഖം  കറുപ്പിച്ചിരിക്കുവായിരുന്നു .

                     "എന്താ ഇത്രയും  താമസിച്ചത്‌ .. "ഞാൻ  പറഞ്ഞു  വാല്യമേ കാവിൽ വച്ച്  ഒരു കുട്ടിയ കണ്ടു "വല്യമ്മ  ഒരു കൂസലും ഇല്ലാത്ത പറഞ്ഞു അത്"ആ നമ്മുടെ തൊട്ടടുത്ത ഇല്ലത്ത കുട്ടി ആവും.പാവം  അതിന്റ അമ്മയെ അടക്കം ചെയ്ത മണ്ണ് നമ്മുടെ കാവിന്റ തൊട്ടടുട്ടാണ് അവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും വിളക്കു വയ്ക്കാൻ വരും അതിനെ    ആവും നീ കണ്ടത്  എന്ന്."എന്ത് പറയാനാ ഇ ചെറിയ പ്രായത്തിൽ ദൈവം എല്ലാം അതിനു  കൊടുത്തു അതിന്റ അമ്മയെ ഒഴിച്ചു"..പാവം കുട്ടി ഇടക്കിടെ  ഇവിടെ  വരാറുണ്ട് ...ഞാൻ ചോദിച്ചു അമ്മയ്‌ക്കെന്താ പറ്റിയത് . വല്യമ്മ പറഞ്ഞു സർപ്പ ദോഷം ഉള്ള ഒരു ജാതകം  ആയ്യിരുന്നു അതിന്റ അമ്മയ്ക്കു. ഇവിടുത്ത മുറ്റത്തു കളിച്ചു വളർന്നതാണ് അവളുടെ 'അമ്മ' അതിനേക്കാൾ ഉപരി എന്റ സ്വന്തം കുട്ടിയപോലെ നോക്കിയതാ; അവളുടെ അമ്മയുടെ മുടി അഴകും സൗന്ദര്യയും ഒക്കെ തന്നെയാ അവളുടേതും.

അപ്പോഴത്തേക്കും  വല്യമ്മ ന്റ കണ്ണ് നിറഞ്ഞു " ദൈവം നേരത്തൈ വിളിച്ചു അല്ലാതെ  എന്ത് പറയാൻ   അതിൻ്റെ   ശാപം അതിനും  കിട്ടിയിരിക്കുന്നു ആ  കുട്ടി സംസാരിക്കില്ലത്ര ….

ഇതെല്ലാം.....പറഞ്ഞു കൊണ്ടിരിക്കേ ..അവൾ വല്യമ്മട വീട്ടിൽ എത്തി.എന്ന കണ്ട മാത്രയിൽ എന്തൊക്കയോ ആംഗ്യം കാണിച്ചു ..എനിക്ക് ഒന്നും മനസ്സിലായില്ല .അവസാനം വല്യമ്മ പറഞ്ഞു "നീ കല്യാണത്തിനു എടുത്ത ചിത്രങ്ങൾ "അതിനു കാണണം.അതാ അവൾ ഉദ്ദേശിച്ചത്   .ഞാൻ  മുറിയിൽ പോയ്യി ക്യാമറ എടുത്തു അവളുടെ കയ്യിൽ കൊടുത്തു അതിലുള്ള ഓരോ ചിത്രം കാണുമ്പോഴും അതിന്റ മുഖത്തുള്ള  സന്തോഷം....

എല്ലാം കണ്ടു തിരുന്നതിനിടക്ക്‌  ഏതോ  ഒരു    ചിത്രത്തിൽ നോക്കി അവൾ എന്തോ  കാണിച്ചു .എനിക്ക് മനസിലായില്ല "പാവം "എന്നിട്ടു അവളുടെ ആ  പാദസ്വരം  കിലുക്കി കേൾപ്പിച്ചു ".അപ്പോഴത്തേക്കും വല്യമ്മട വിളിവന്നു .മോളെ "ദേവീ ".നേരം ഇരുട്ടി തുടങ്ങി “കുട്ടിക്ക്    വീട്ടിലേക്കു പോകേണ്ടെന്ന്” . അവൾ  ചിരിച്ചു കൊണ്ട് തല  കുലുക്കി .അങ്ങനെ എന്റ അടുത്തും വന്നു യാത്ര പറഞ്ഞു .പോകാൻ നേരം ഞാൻ അവളുടെ കയ്യിൽ ഒരു കുങ്കുമച്ചെപ്പ്  വച്ച്  കൊടുത്തു ആദ്യം അവൾ അത്  വാങ്ങാൻ മടിച്ചെങ്കിലും

പിന്നീടതു വാങ്ങി .അപ്പോഴത്തേക്കും   അവളുടേ    കണ്ണൊക്കെ നിറഞ്ഞു.അങ്ങനെ അതും വാങ്ങി.അവൾ വീട്ടിലേക്ക്.അന്ന് രാത്രി മുഴുവൻ  മനസ്സിൽ ദേവിയുടെ  മുഖം. "സ്വന്തമാക്കാൻ  ആവില്ല എന്ന് നൂറുവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും ഓരോ പ്രാവശ്യം അവളുടെ മുഖം മനസ്സിൽ  കാണുമ്പോൾ  സ്വന്തമെന്നു തോന്നുന്നു "…………………

                  പോകുന്ന  ദിവസം രാവിലെ .....എന്റ ബാഗിന്റ  അടുത്ത്  ഒരു വെള്ള കടലാസ്സ് മടക്കി വച്ചിരിക്കുന്നു. എന്തയാലും അത് എനിക്കുള്ളതാണെന്ന് മനസിലായയി അപ്പോഴത്തേക്കും അമ്മ…………

 "വേഗംഇറങ്ങു കുട്ടി" പോകേണ്ട വണ്ടി വന്നു.പെട്ടന്ന് തന്നെ ഞാൻ ആ കടലാസ്സ് മടക്കി ബാഗിനുള്ളിൽ വച്ചു. അങ്ങനെ  വല്യമ്മട അടുത്തു യാത്രയൊക്ക പറഞ്ഞു.വീണ്ടും നാട്ടിലേക്ക്.....

  യാത്രക്കിടെ  കടലാസ്സ്  നോക്കിയപ്പോൾ, അവളുടെ 

  വാക്കുകൾ എന്റ നെറുകയിൽ നിന്ന് നെഞ്ചിലേക്ക് ഒരു മഴ പോലെ............

"വീണ്ടും കാണുക  എന്നൊന്നുണ്ടാകില്ല. എന്നിരുന്നാലും  ഞാൻ  കാത്തിരിക്കും .

"ഓർമ്മിക്കാൻ  നമുക്കിടയില്  ഒന്നുമില്ല .....എന്നാൽ  മറക്കാതിരിക്കാൻ  നമുക്കിടയിൽ  എന്തോ ഉണ്ട് "

                                                                                                    എന്ന്  സ്വന്തം "ദേവീ "

Srishti-2022   >>  Short Story - Malayalam   >>  ബാൽക്കണിയിലെ കസേര

ബാൽക്കണിയിലെ കസേര

ബാൽക്കണിയിലെ കസേര

ദൂരക്കാഴ്ച മറയ്ക്കുന്നൊരു മൂടുപടം സൃഷ്ടിക്കുകയായിരുന്നു അപ്പോൾ മഴ. അടയ്ക്കാത്ത ജാലകങ്ങൾ, കാറ്റിൽ താളം തെറ്റിയ മഴത്തുള്ളികൾക്ക് അകത്തേക്ക് പ്രവേശനമൊരുക്കി. നിരത്തുകളിലെ മഴവെള്ളം പുഴയായി. വൈകിട്ട് സ്കൂളുകളിൽ കൂട്ടമണി മുഴങ്ങിയ നേരം. വീടണയാൻ വെമ്പൽ കൊള്ളുന്ന കുഞ്ഞു മനസ്സു കൾ. ചെറുതും വലുതുമായ പലതരം വാഹന ങ്ങളുടെ ചീറിപ്പായലുകൾ. മഴ നനഞ്ഞ ചില ശ്വാനന്മാർ കടത്തിണ്ണകൾ തേടി. ഇലച്ചാർത്തുകൾ കുട പിടിച്ച മരച്ചില്ലകളിലിരുന്ന് ചിറകുകൾ കുടഞ്ഞു കൊണ്ട് കാക്കക്കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു ചില കാകന്മാർ.

 

മഴ ചാറ്റൽ വക വയ്ക്കാതെ വൃദ്ധ ബാൽക്കണിയിലെ പഴയ ഇരുമ്പു കസേരയിലിരുന്ന് വെറുതെ മഴയിലേക്ക് നോക്കുകയായിരുന്നു. തെങ്ങിൻ തലപ്പുകൾ കാറ്റിനൊപ്പം നൃത്തം വച്ചു. മരങ്ങൾ തലകുനിച്ചു നിന്ന് മഴയിൽ കുളിച്ചു.ശരീരത്തിൽ പതിച്ച മഴത്തുള്ളികളെ അവർ ഗൗനിച്ചതേയില്ല. എങ്ങു നിന്നെന്നറിഞ്ഞില്ല, തിടുക്കത്തിൽ ഒരു മൈന പറന്നു വന്ന് ബാൽക്കണിയുടെ കൈവരിയിൽ ഇരിപ്പുറപ്പിച്ചു. അത് ചിറകുകൾ നിവർത്തിക്കുട യുകയും ശരീരത്തിലെ തൂവലുകൾ വിറപ്പിക്കുകയും ചെയ്തു.വൃദ്ധ മൈനയെ സാകൂതം നോക്കി. മൈന അങ്ങുമിങ്ങും നീങ്ങുകയും തിരിയുകയും ചെയ്തു കൊണ്ടി രുന്നു. അവർ മൈനയ്ക്കു നേരേ തന്റെ വലതുകരം നീട്ടി. അല്പം ഭയന്നിട്ടെന്ന പോലെ ഒന്നു ഞെട്ടി അല്പം ഉയർന്നു പറന്നിട്ട് വീണ്ടും കൈവരി യിൽ സ്ഥാന മുറപ്പിച്ചു. മൈനയുടെ സംശയ ഭാവം മെല്ലെ സൗഹൃദഭാവ ത്തിനു വഴി മാറി. വൃദ്ധയുടെ നീട്ടിപ്പിടിച്ച വലതുകരത്തിൽ അവൻ തെല്ലൊരു മടിയോടെ യെങ്കിലും വന്നിരുന്നു .

 

വൃദ്ധ ചോദിച്ചു: "നീയ് ഒറ്റയ്ക്കേയുള്ളൂ?"

 

മൈന വൃദ്ധയെ നോക്കി സമ്മത ഭാവത്തിൽ തലയാട്ടി. " ഞാനും നിന്നെ പോലെ തന്നെ ഒറ്റയാ" എന്ന് പറഞ്ഞു കൊണ്ട് വൃദ്ധ കുലുങ്ങിച്ചിരിച്ചു. അപ്പോൾ ഇരു കണ്ണുകളുടേയും കോണുകളിൽ വരകൾ രൂപപ്പെടുകയും യൗവനത്തിലെ സൗന്ദര്യ ലക്ഷണമായിരുന്ന നുണക്കുഴി, കവിളിലെ വരകളോടൊപ്പം ചേർന്ന് വലിയ ഗർത്തങ്ങളാകുകയും ചെയ്തു. അല്പനേരത്തെ സംഭാഷണം അവർക്കിടയിൽ ഒരപൂർവ്വ സൗഹൃദത്തിന് നാന്ദി കുറിച്ചു.

 

അപ്പോഴേയ്ക്കും മഴ പെയ്തു തോർന്നിരുന്നു. വൃദ്ധ എഴുന്നേറ്റ് തറയിലെ വെള്ളത്തുള്ളികളിൽ തെന്നാതെ സൂക്ഷ്മതയോടെ കൈവരിയിൽ പിടിച്ച് അടിവച്ചടി വച്ച് മുറിക്കുള്ളിലേക്ക് പോവുകയും ഏതാനും നിമിഷങ്ങൾ ക്കകം കൈക്കുമ്പിളിൽ ധാന്യങ്ങളുമായി തിരികെ വരുകയും ചെയ്തു. വൃദ്ധ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന പോലെ മൈന കസേര ക്കയ്യിൽ ഇരിപ്പുണ്ടായിരുന്നു." നിനക്കിതൊക്കെ ഇഷ്ടാവോ" ന്നു ചോദിച്ചു കൊണ്ട് വൃദ്ധ കസേരയിലിരുന്ന് കൈക്കുമ്പിൾ തുറന്ന് മൈനയ്ക്കു നേരെ നീട്ടി. വളരെ ഇഷ്ടത്തോടെ അവൻ അത് കൊത്തിക്കൊറിക്കുകയും സ്നേഹ വായ്‌പ്പോടെ വൃദ്ധയെ നോക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കകം തന്നെ അവർക്കിടയിൽ ഗാഢമായ ഒരു ആത്മബന്ധം സംജാതമായി.

 

മറ്റൊരു ദിവസം....

 

ബാൽക്കണിയിലെ ഇരുമ്പുകസേരയിൽ ഇളം നീലയിൽ വെള്ള പ്പൊട്ടുകളു ള്ള നൈറ്റി ധരിച്ച് വൃദ്ധ ദൂരേയ്ക്ക് നോട്ടമെറിഞ്ഞ് ഇരുന്നു. ഇളം തെന്നലിൽ മുഖത്താകെ വീണു പറന്ന നര കയറിയ മുടിയിഴകളെ അവർ ചുളിവു വീണ വിരലുകളാൽ ചെവിക്കു പിന്നിലേക്ക് ഒതുക്കി. കൈകളിലേക്ക് പൊഴിഞ്ഞു വീണ വെള്ളിനൂലു പോലുള്ള മുടിയിഴകളെ കൈവിരലുകളാൽ ചുരുട്ടി അവർ ഒരു ഗോളമാക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും അവൻ ബാൽക്കണി യുടെ കൈവരിയിൽ വന്നെത്തിയിരുന്നു. ഇമ്പമാർന്ന ശബ്ദത്താൽ അവൻ വൃദ്ധയുടെ ശ്രദ്ധയെ ക്ഷണിച്ചു. വൃദ്ധയുടെ കൈവിരലുകളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുടിച്ചുരുളുകൾ വായുവിലൂടെ സഞ്ചരിച്ചു.

 

മുഖത്ത് പ്രത്യക്ഷമായ സന്തോഷത്തിന് മേൽ പരിഭവത്തിന്റെ കൃത്രിമ മറയിട്ടു കൊണ്ട് വൃദ്ധയാരാഞ്ഞു." ങ്‌ഹും.. ൻന്തേ ഇന്നു വൈകീത്? പ്പോ.. ന്നെ ഇഷ്ടല്യാണ്ടായീ.. ല്ലേ നിനക്ക്? നിനക്കെന്താ കൂട്ടുകാരിയെ കിട്ടിയോ?” എന്ന് ചോദിച്ചു കൊണ്ട് വൃദ്ധ കുലുങ്ങിച്ചിരിച്ചു. ചിരിക്കുമ്പോൾ അവരുടെ മിഴികൾ സജലങ്ങളാകുകയും, ശ്വാസനാളത്തിലേക്കുള്ള ഉമിനീരിന്റെ തെറ്റിപ്പാച്ചിലിൽ ഒരു നെടുനീളൻ ചുമ ഉടലെടുക്കുകയും ചെയ്തു. വൃദ്ധയുടെ ചിരി, സന്തോഷം പടർത്തിയ അവന്റെ മുഖത്ത്, ചുമ ആശങ്ക പരത്തി. അവൻ ചിറകുകൾ പടപടാ അടിക്കുകയും ഉയർന്നു പൊങ്ങുകയും വീണ്ടും ഇരിക്കു കയും തലവെട്ടിച്ച് അങ്ങുമിങ്ങും നോക്കുകയും ചെയ്തു." നീ ഭയന്നു പോയോ" എന്ന് ചോദിച്ച് വൃദ്ധ വീണ്ടും ചിരിച്ചപ്പോൾ, അവൻ കസേരക്കയ്യിൽ വന്നിരു ന്നു.അപ്പോൾ അവന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ ഒരു സമുദ്രം അലയടിക്കുന്നത് ദൃശ്യമായിരുന്നു.

 

കസേരക്കാലിനടുത്തിരുന്ന പാത്രത്തിൽ നിന്നും ധാന്യങ്ങൾ വലം കൈയിലേക്ക് പകർന്ന് വൃദ്ധ അവനു നേരെ നീട്ടി. ധാന്യ മണികൾ കൊറി ക്കുമ്പോൾ വൃദ്ധ ഇടം കൈ കൊണ്ട് അവന്റെ തലയിലെ നനുത്ത തൂവലു കളിൽ തലോടി. " എന്റെ മോനും ഇതു പോലെ ഞാൻ തലോടിക്കൊടുക്കു മായിരുന്നു. അവൻ കുട്ടിക്കാലത്ത് എപ്പോഴും തലോടലിനായി എന്റെ അരികിൽ വന്നിരിക്കുമായിരുന്നു." "ഞാൻ വളർന്ന് വലിയ ആളായി കഴി ഞ്ഞാലും അമ്മ ഇങ്ങനെയാക്കിത്തരണം" എന്ന് കൊച്ചു കുട്ടിയുടെ ശബ്ദ മനുകരിച്ചു കൊണ്ട് പറഞ്ഞിട്ട് വൃദ്ധ തുടർന്നു" ഇങ്ങനെയൊക്കെ പറഞ്ഞ അവനിന്നെവിടെ.... ന്നെ തനിച്ചാക്കി പോയില്ലേ?"

 

അപ്പോൾ ആകാശത്തിന്റെ പടിഞ്ഞാറൻ അതിരുകളിൽ മഴമേഘങ്ങൾ ഉരുണ്ടു കൂടിക്കൊണ്ടിരുന്നു. വൃദ്ധ അകലങ്ങളിലേക്ക് നോക്കി. മേഘങ്ങളിൽ നിന്ന് മഴ അലിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പുള്ള കൽക്കട്ടാ ജീവിതകാലത്ത് അബനീന്ദ്രനാഥ് ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരുന്ന ' നിരഞ്ജൻ ചൗധരി' യുടെ മഴമേഘങ്ങൾ എന്ന ജലച്ചായ ചിത്രം അവരുടെ മനസ്സിന്റെ ക്യാൻവാസിൽ തെളിഞ്ഞു വന്നു. വൃദ്ധ നോക്കിയിരിക്കേ മഴമേഘങ്ങളലിഞ്ഞിറങ്ങി മഴയിങ്ങടുത്തേക്ക് വന്നു. വൃദ്ധയുടെ ഓർമ്മകൾ മഴയിലേക്കലിഞ്ഞിറങ്ങി.

 

അവർ ഒരു സ്വപ്നത്തിലെന്നവണ്ണം പറഞ്ഞു തുടങ്ങി." മായേച്ചീടേം മോഹനേട്ടന്റേം ഒപ്പാണ് ഞാനന്നൊക്കെ പള്ളിക്കൂടത്തിൽ പോയ്‌ക്കൊ ണ്ടിരുന്നത്. വീടിന് തെക്കുവശത്തുള്ള പാടവരമ്പത്തു കൂടെ നടന്നു വേണം റോഡിലേക്കെത്താൻ. അവിടന്ന് ഒരു പത്തു പതിനഞ്ചു മിനിട്ടുകൂടി നടന്നാൽ പള്ളിക്കൂടത്തിലെത്താം. വെള്ളത്തുള്ളി താളം തുള്ളിക്കളിക്കുന്ന ചേമ്പില പറിച്ചു തരുമായിരുന്നു അന്നൊക്കെ മോഹനേട്ടൻ. ആ ചേമ്പിലയിൽ ഉരുണ്ടു കളിക്കണ വെള്ളത്തുള്ളി താഴെവീണുടയാതെ കൊണ്ടു പോകുന്നത് എനിക്കൊരു ഹരമായിരുന്നു. ആ തുള്ളീലേക്ക് സൂക്ഷിച്ചു നോക്കിയാല് ആകാശത്തിന്റെ നീലേം മരങ്ങളുടെ പച്ചേം, എന്തിന് ഈ ലോകം മുഴുവൻ തന്നെ കാണാം.”

 

"ഞങ്ങള് മൂവരും അന്നൊക്കെ മുത്തശ്ശന്റെ കാലൻകൊടയാ ഉപയോഗിച്ചിരുന്നത്. മുത്തശ്ശൻ മരിച്ചു പോയപ്പോ മുത്തശ്ശന്റെ അധികാര ചിഹ്നമായിരുന്ന ആ കൊട ഒരു വവ്വാലിനെ പോലെ ഉത്തരത്തിൽ തല കീഴായി തൂങ്ങിക്കിടന്നിരുന്നു. പിന്നത്തെ ഇടവപ്പാതിക്ക് അമ്മ ആ കൊടയെടുത്ത് ഞങ്ങൾക്ക് തന്നു.”

 

"കോരിച്ചൊരിയുന്ന മഴ പെയ്ത ഒരു സായാഹ്നം. പള്ളിക്കൂടത്തിൽ നിന്നു തിരികെ വരുമ്പോൾ മായേച്ചി എന്റെ ഇടത്തും മോഹനേട്ടൻ എന്റെ വലതുമായി നടന്നു. പാടവരമ്പിന്റെ അരികിലെ തോട്ടിലെ വെള്ളത്തിൽ പറ്റം പറ്റമായ് നിറയെ ചെറുമീനുകൾ. മീനുകളെ പിടിച്ചു തരണമെന്ന് ഞാൻ വാശി പിടിച്ചപ്പോഴാണ് മോഹനേട്ടൻ ആ കാലൻകൊട മലർത്തിപ്പിടിച്ച് വെള്ളത്തിൽ മുക്കിയത്. വെള്ളത്തോടൊപ്പം മീനുകൾ കൊടയിൽ കയറി യിട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ച് മഴയിൽ കുതിർന്ന ഞാൻ കൈ കൊട്ടി തുള്ളിച്ചാടി. മോഹനേട്ടൻ കൊട സാവധാനം ഉയർത്തി. ഒരൊറ്റ മീൻ പോലു മില്ല." എല്ലാ ജീവികൾക്കുമുണ്ട് ഇങ്ങനെയൊരു സഹജവാസന. പ്രാണന് ആപത്ത് വരുന്ന വേളകളിൽ സ്വജീവനെ എങ്ങനെ രക്ഷിക്കാമെന്ന് ഭ്രൂണാ വസ്ഥയിൽ തന്നെ ഒരോ ജീവികളും പഠിക്കുന്നു. "മോഹനേട്ടന് വാശിയായി. കൊട വീണ്ടും വെള്ളത്തിൽ മുക്കി ഉയർത്തി, ഒന്നല്ല പലവട്ടം. മീനുകൾ നിരാശപ്പെടുത്തി ക്കൊണ്ടേയിരുന്നു. കൊടയിലെ വെള്ളത്തിലെ, തുറിച്ചു നോക്കുന്ന ഞങ്ങളുടെ മുഖങ്ങൾ കൊട വീണ്ടും താഴ്ത്തിയപ്പോൾ വെള്ള ത്തിൽ വീണു പൊട്ടി. അനുഭവസമ്പത്താൽ നേടിയെടുത്ത കൃത്യതയാലും ചടുലമാർന്ന കൈവഴക്കത്താലും പന്ത്രണ്ടാം തവണ മോഹനേട്ടൻ നാലു ചെറുമീനുകളെ കൊടയിലാക്കുക തന്നെ ചെയ്തു.”

 

"യുദ്ധത്തിൽ വിജയം വരിച്ച യോദ്ധാവിനെ പോലെ മോഹനേട്ടൻ അട്ടഹസിച്ചു. ഇടംകൈത്തണ്ടയിൽ മലർത്തി പിടിച്ച കൊട തൂങ്ങിക്കിടന്നു. കൊടയിലെ കുളത്തിൽ നാലു ചെറുമീനുകൾ നീന്തിത്തുടിച്ചു. ഉണ്ണുമ്പോൾ എന്നും മുത്തശ്ശി വാഗ്ദാനം ചെയ്തിരുന്ന ആകാശത്തെ അമ്പിളിയെ കൈയിൽ കിട്ടിയ പോലെ ഞാൻ സന്തോഷത്തിലാറാടി. മായേച്ചീടെ കണ്ണുകളിൽ മോഹനേട്ടനോടുള്ള ആരാധനാഭാവം സ്ഫുലിംഗങ്ങളായി മാറി. മോഹനേട്ട നുള്ളതാണ് മായേച്ചിയെന്ന് അമ്മ പലപ്പോഴും മാമനോട് പറയുന്നത് കേട്ടിട്ടുണ്ട്. അത് മായേച്ചിക്കും അറിയാം. ഇതോടു കൂടി മായേച്ചി എന്തായാ ലും മോഹനേട്ടനെ മനസാ വരിച്ചു എന്നു തന്നെ ഊഹിക്കാം.”

 

"അപ്പോഴാണ് ഞങ്ങൾ മൂവർക്കും സ്ഥല കാല ബോധം ഉണ്ടായത്. പുസ്തക സഞ്ചി യടക്കം ആകെ നനഞ്ഞു കുളിച്ചു. എന്റെ ഇരുവരിയിലേയും പല്ലുകൾ മഴക്കൊപ്പം താളമിടുന്നുണ്ടായിരുന്നു. ആരും ഉമ്മറത്തുണ്ടാകല്ലേയെന്ന് കാവിലെ ഭഗവതിയെ വിളിച്ച് പ്രാർത്ഥിച്ച് ഞങ്ങൾ വീട്ടിലേക്ക് പാഞ്ഞു. അമ്മ അടുക്കള യിൽ ചായക്ക് കടിയുണ്ടാക്കുന്ന തിരക്കിലായിരിക്കണം. വല്യമ്മ മിക്കവാറും ജോലിക്കാർ പോകുന്നത് വരെ പിന്നാമ്പുറത്ത് തന്നെയാകും. ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്നും കാന്തിമതി അങ്ങേലെ നാരായണ നുമായി കൊഞ്ചുന്നുണ്ടോയെന്നും സൂക്ഷ്മനിരീക്ഷണം നടത്തലാണ് വല്യമ്മേടെ മുഖ്യപണി." ഒന്നു കണ്ണു തെറ്റിയാ ഇവറ്റകളൊന്നും പണിയെടു ക്കൂല.ഒരോ കുനിഷ്ടും കുന്യായ്മേം പറഞ്ഞോണ്ടിരുന്നോളും." വല്യമ്മേടെ ഈ പരാതികൾ നാലു ചുമരുകളിൽ തട്ടി എപ്പോഴും അലയടിച്ചു കൊണ്ടിരിക്കും."

 

അഴിഞ്ഞു വീണ മുടിക്കെട്ടിനെ രണ്ടു കൈകൾ കൊണ്ടും വകഞ്ഞെ ടുത്ത് ചുറ്റിപ്പിടിച്ച് ഉയർത്തി ഒരു വട്ടം കറക്കി ഒരു നീണ്ട ഗോളാകൃതിയി ലാക്കി തലയ്ക്കു പിന്നിൽ കെട്ടിവച്ചു കൊണ്ട് " നീ വല്ലതും കേക്കണു ണ്ടാ"യെന്ന് മൈനയെ നോക്കി വൃദ്ധ ചോദിച്ചു. അവന്റെ കണ്ണുകളിൽ കൗതുകം നിറഞ്ഞു നിന്നു." നിനക്കീ കഥയൊക്കെ രസിക്കണൊണ്ടാ?" എന്ന വൃദ്ധയുടെ ചോദ്യത്തിന് ചിറകനക്കി കൊക്കൊന്ന് പിളർന്ന് ഒരുചെറുശബ്ദ ത്താൽ ഇഷ്ടമറിയിച്ചു.

 

" ങ്‌ഹും... നിനക്കറിയാൻ കൊതിയായല്ലേ അന്നെനിക്ക് അടി കിട്ടിയോന്ന്...... ന്നാ കേട്ടോ..." അവന്റെ കണ്ണുകളിൽ ഉത്സാഹം തിരി തെളിച്ചു.

 

" പിന്നാമ്പുറത്തായിരിക്കും എന്ന് വിചാരിച്ചിരുന്ന വലിയമ്മ പൂമുഖത്ത് അരമതിലിൽ തന്നെ ഇരിപ്പുറപ്പിച്ചിരിക്കുന്നു. അമ്മ അങ്ങുമിങ്ങും ഉലാത്തു ന്നു. പോരാത്തതിന് വലിയമ്മയുടെ മകൻ ശ്രീരാമേട്ടൻ പൂമുഖത്തെ ചാരുക സേരയിൽ നീണ്ടു നിവർന്നു കിടക്കുന്നു. എല്ലാ കണ്ണുകളും കൂരമ്പുകളായി.”

 

" ന്തായീ കാണണേ.. വെള്ളത്തിൽ വീണോ കൂട്ട്യോള്.. പള്ളിക്കൂടം വിട്ടാല് നേരെയിങ്ങു പോന്നോണംന്ന് പറഞ്ഞിട്ടില്ലേ... കണ്ട അസത്ത് ജാതി ക്കുട്ട്യോളുടെ കൂടെ കളിച്ചിട്ടുണ്ടാകും. സമയെത്രായീന്ന് വല്ല നിശ്ച്യോണ്ടോ മൂന്നിനും" ഒറ്റശ്വാസത്തിലുള്ള അമ്മയുടെ ചോദ്യങ്ങൾ ന്റെ തണുത്ത ശരീരത്തിന് മേൽ തീ കോരിയിട്ടു.”

 

"മായേച്ചീം മോഹനേട്ടനും ഉമ്മറച്ചുമരിൽ തൂങ്ങിയിരുന്ന ഗമണ്ടൻ ക്ലോക്കിലേക്ക് നോക്കി. സമയം നോക്കാൻ വലിയപിടിയില്ലാതിരുന്ന എനിക്ക് അവരുടെ മുഖഭാവത്തിൽ നിന്നും പക്ഷെ കാര്യം പിടികിട്ടിയിരുന്നു. നാലു മണിക്ക് തിരികെ എത്താറുള്ള ഞങ്ങൾ അന്നെത്തിയത് അഞ്ചരക്കാണ്.

 

ഞങ്ങൾ ഉമ്മറത്തേക്ക് കയറിയതും ശ്രീരാമേട്ടൻ " ഇതു കണ്ടോ ചിറ്റേ ഇവർ അസത്തു പിള്ളേരെ പോലെ തോട്ടീന്ന് മീൻ പിടിച്ചോണ്ട് വന്നിരിക്കുന്നേ" എന്ന് പറഞ്ഞതും കൊട പിടിച്ചു വാങ്ങി മുറ്റത്തേക്ക് വെള്ളം കമിഴ്ത്തിക്കള ഞ്ഞതും ഞൊടിയിടയിൽ കഴിഞ്ഞു. നാലു ചെറുമീനുകൾ പ്രാണവായു വിനായ് വായ് പിളർന്നു.”

 

" ഡാ..രാമാ.... കുട്ട്യോളെ വെഷമിപ്പിക്കാതെ... സരോജം.... അവർക്കൊരു കുപ്പിയെടുത്ത് കൊട്" എന്ന വല്യമ്മയുടെ വാക്കുകൾ വായിൽ നിന്നും മുഴുവനായ് പുറത്തേയ്ക്ക് വീഴും മുമ്പേ മോഹനേട്ടൻ വെള്ളം നിറച്ച കുപ്പിയുമായ് മുറ്റത്തെത്തി ചെറുമീനുകളെ കൈവെള്ള യിലെടുത്ത് കുപ്പിയിലേക്കിട്ടു കഴിഞ്ഞു. മീനുകൾ ചെകിളയനക്കി ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസവും, വാലാട്ടിക്കൊണ്ട് നന്ദിയും പ്രകടിപ്പിച്ചു.”

 

"മീനിനെ ഇടാനായി കുപ്പിയിൽ അവശേഷിച്ചിരുന്ന മൂന്നാലു വറ്റൽ മുളകുകൾ അടുപ്പിലേക്കിട്ടതും അത് കരിഞ്ഞ ഗന്ധം ഉയർന്ന് അമ്മയും വല്യമ്മയും മത്സരിച്ച് തുമ്മിയതും മോഹനേട്ടന് ശകാരം കിട്ടിയതും എല്ലാം അതിന്റെ ബാക്കിപത്രം."

 

" ഓർത്തു ചിരിക്കാനായിട്ട് ഇങ്ങനെ കൊറേയുണ്ട് ജീവിതത്തിൽ. നിനക്കിങ്ങനെ കഥ വല്ലതുമുണ്ടോ പറയാനായിട്ട് ?”.... ഒരു അർദ്ധ വിരാമത്തിനു ശേഷം വൃദ്ധ തുടർന്നു" ങ്‌ഹും... നിനക്ക് കഥ കേട്ടിരിക്കാനാ ണിഷ്ടം ന്നെനിക്കറിയാം." പകൽ വിളക്ക് അപ്പോഴേക്കും മറഞ്ഞിരുന്നു." കഥ പറഞ്ഞ് സമയം പോയത് ഞാനറിഞ്ഞില്ല."

 

മൈന മനസ്സില്ലാ മനസ്സോടെ ഒരു ചെറുപുഞ്ചിരിയാൽ യാത്ര ചൊല്ലി.

 

ബാൽക്കണിയിലെ ഇരുമ്പു കസേരയിലെ കാത്തിരുപ്പ് വൃദ്ധയുടെ നിത്യകർമ്മമായ് മാറിയിരുന്നു. മറ്റൊരു സായാഹ്നം, പതിവുതെറ്റിക്കാതെ പച്ച പുതച്ചു നിൽക്കുന്ന മലകളുടെ മാറിൽ നിന്നും മൈന വൃദ്ധയുടെ സമീപം പറന്നെത്തി." ആ മലയുടെ മുകളിലാണോ നിന്റെ വീട്?" .........അവൻ സമ്മത ഭാവത്തിൽ ശിരസ്സനക്കി." നിനക്കറിയോ ആ മലയുടെ താഴ്വരയിലാണ് ഞാൻ ജനിച്ചു വളർന്ന വീട്.” അവന്റെ മിഴികളിൽ ജിജ്ഞാസ നിറഞ്ഞു നിന്നു.

 

" ഞാനെങ്ങനെ ഇവിടെത്തീന്നല്ലേ നിന്റെയീ നോട്ടത്തിന്റെ യർത്ഥം? എന്റെ മംഗലമെല്ലാം കഴിഞ്ഞ് ന്റെ നാരാണേട്ടന്റെ കൂടെ കൽക്കട്ടായി ലായിരുന്നു കൊറേക്കാലം. മക്കള് രണ്ടാളും അവിടെത്തന്നാ ജനിച്ചതും വളർന്നതും. മൂത്തവനില്ലേ.. വിനയൻ.. അവനിപ്പോഴും അവിടെത്തന്നാ... ഒരു ബംഗാളിപ്പെണ്ണിനെയാ അവൻ കെട്ടീത്...." വൃദ്ധമുഖം താഴ്ത്തി ഒന്ന് ഒതുക്കിച്ചിരിച്ചു. "അവന് മൊഹബത്തായിരുന്നു."

 

നാരാണേട്ടൻ റിട്ടേറായപ്പോ പിന്നെ ലക്കിടീലെ നാരാണേട്ട ന്റെ വീട്ടിലായിരുന്നു താമസം. പിന്നെ നാരാണേട്ടനങ്ങു പോയേ.... എന്നെക്കൂടി കൊണ്ടോണം ന്നു പറഞ്ഞിട്ട് കേട്ടില്ല. എപ്പഴും ഞാൻ അടുത്ത് വേണം ന്ന് നിർബന്ധം ഉള്ള ആളാരുന്നു. ന്നിട്ടെന്താ...? ന്നെ തനിച്ചാക്കി പോയില്ലേ...... ന്നെ കൂട്ടാനുള്ള സമയാവുമ്പോ ഇങ്ങു വരാംന്നു പറഞ്ഞിട്ടുണ്ട്. ന്റെ സമയം എപ്പഴാണോ....."

 

"ഞാനവിടെ തന്നെ നിന്നോളാംന്നു പറഞ്ഞതാ... പക്ഷേ ന്റെ എളേ മോനില്ലേ.. രാജീവൻ... അവനൊരേ നിർബന്ധം.." അമ്മ ഒറ്റയ്ക്കൊന്നും നിക്കണ്ട. കൂടെ പോന്നാ മതീ......" പ്രായാകുമ്പോ അങ്ങനാ... പിന്നെ... മക്കള് പറഞ്ഞാ പിന്നെ അച്ഛനമ്മമാര് അനുസരിക്കണം.”

 

"രഹസ്യമായൊരു ആഗ്രഹം ന്റെ മനസ്സിലും ഉണ്ടായിരുന്നു ഇങ്ങു പോരുമ്പോഴ്... ദൂരെ ആ മലയുടെ താഴ്വാരത്തിൽ ഉള്ള എന്റെ തറവാടു ണ്ടലോ.... ഇപ്പോഴും ഞങ്ങളുടെ ശബ്ദങ്ങൾ അവിടത്തെ കാറ്റിൽ അലയടിക്കു ന്നുണ്ടാകും.. അവിടെ ചെന്ന് ഞാനൊന്ന് വിളിച്ചാ മതി.... കൊച്ചുപാവാടയും ബ്ലൗസുമണിഞ്ഞ മായേച്ചി യും ട്രൗസറും ഷർട്ടുമണിഞ്ഞ മോഹനേട്ടനും ഇറങ്ങിവരും... എനിക്കുറപ്പാ... ഞാനും കുഞ്ഞുടുപ്പൊക്കെയിട്ട് ... വീണ്ടും പാട വരമ്പിൽ കൂടെയൊക്കെ യങ്ങനെ.........” ഒരു നെടു നീളൻ നിശ്വാസത്തോടെ അവർ പറഞ്ഞു നിർത്തി. നിശ്ശബ്ദമായ ചില നിമിഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അവർ തുടർന്നു. " നാരാണേട്ടൻ വന്നു വിളിക്കും മുൻപ് ഒരു ദിവസമെങ്കിലും അവിടെ താമസി ക്കണം ന്നാഗ്രഹംണ്ട്.... പക്ഷേ രാജീവൻ സമ്മതിക്കില്ല ല്ലോ."

 

വൃദ്ധ വലം കൈപ്പത്തി മുഖത്തോടടുപ്പിച്ച് ശബ്ദം താഴ്ത്തിക്കൊണ്ട് മൈനയോട് പറഞ്ഞു." ആരും കേക്കണ്ട. രാജീവന് നാരാണേട്ടന്റെ സ്വഭാവം തന്നാ.... അവിടെ വൃത്തീല്ല... ഇവിടെ വൃത്തീല്ല... അതൊക്കെ പ്പോ ജീർണിച്ചു കെടക്കയാവും... ഓടൊക്കെ എളകീട്ടുണ്ടാകും.... തട്ടിൻ പൊറത്തൊക്കെ എലികളുടെ ബഹളാവും.... അസുഖം വരാൻ പിന്നെ വേറെ കാരണോന്നും വേണ്ട.ഇതൊക്കെയാ അവന്റെ ഒരോ ചിന്തകള് ." അവർ വലം കൈപ്പത്തി താഴ്ത്തിക്കൊണ്ട് കുലുങ്ങിച്ചിരിച്ചു

 

സമ്മതിക്കില്ലാന്ന് ഉറപ്പുണ്ടായിട്ടും വൃദ്ധ മകനോട് ആഗ്രഹം മറച്ചു വച്ചില്ല ." അമ്മ ഇപ്പോ അങ്ങോട്ടൊന്നും പോവണ്ട. അവിടെപ്പോ ആരും ഇല്ലല്ലോ.. പിന്നെ ആരെക്കാണാനാ.... ഇവിടെ ഞാനും ദേവൂം മോളൂട്ടീം ഒക്കെയില്ലേ?" അവർ മകനോട് പിന്നൊന്നും പറഞ്ഞില്ല.

 

" എനിക്ക് നിന്നെപ്പോലെ പറക്കാനറിയുമായിരുന്നെങ്കിൽ ഞാനങ്ങ് പറന്നുപോയേനേ....."

 

മൈന ഒരു ശബ്ദമുയർത്തി." ഓ... മകനോടൊപ്പം വന്ന ഞാനെങ്ങനെ ഒറ്റയ്ക്കായീന്നലേ നിന്റെ സംശയം. ഞാൻ പറയാം... ന്റെ മോന് നല്ലൊരു ഓഫറു വന്നു, അങ്ങ് നെതർലന്റ്സിൽ... എത്രയോ നാളത്തെ പ്രാർത്ഥനേ ടേം പരിശ്രമത്തിന്റേം ഒക്കെ ഫലാ.... അമ്മമാരെപ്പഴും മക്കൾക്ക് നല്ലത് ഭവിക്കണം ന്നലേ മോഹിക്കൂ..... ".

 

"പിന്നീടുള്ള ദിവസങ്ങളിൽ രാജീവനും ദേവൂം എന്തൊക്കെയോ ഗൗരവമായി ചർച്ച ചെയ്യുന്നതും ചിന്തിക്കുന്നതും ഒക്കെ കണ്ടു. ഞാനതിലൊ ന്നും തല ഇട്ടില്ല.എന്തിനേറെ പറയുന്നു. ദേവൂം മോളും അവനോടൊപ്പം പോയി. ഞാനിവിടെ ഇങ്ങനെ ഒറ്റയ്ക്കായി. മാളൂട്ടി ഉണ്ടെങ്കീ അവളോരോ വർത്തമാനങ്ങൾ പറഞ്ഞിരിക്കും.അന്ന് ഞാൻ പറഞ്ഞതാ ന്നെന്റെ തറവാട്ടിൽ കൊണ്ടു വിട്ടാമതീന്ന്. അതാവുമ്പോ ആ തൊടീലൊ ക്കെ ഒന്നിറങ്ങി നടക്കാം. അവിടെ മുറ്റമാകെ ഇലഞ്ഞിപ്പൂക്കൾ മെത്ത വിരിച്ചിട്ടു ണ്ടാകും. പണ്ടൊക്കെ വീണുകിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ പെറുക്കി യെടുത്ത് ഞങ്ങൾ മാല കോർക്കുമായിരുന്നു. ദാ... ഇപ്പഴും ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എനിക്ക് ആസ്വദിക്കാം....”

 

"അമ്മയ്ക്ക് പ്പോ ഇവിടെ എന്താ ഒരു കൊറവ് എന്നാണ് അവൻ എന്നോട് ചോദിച്ചത്." ഇവിടെ കൊറവുകളേയുള്ളൂ എന്ന് പറയാനാണ് എനിക്കപ്പോ തോന്നീത്."അമ്മയ്ക്കൊരു ജോലിക്കാരിയെ ഏർപ്പാടാക്കീട്ടുണ്ട്.കൂടാതെ വിളിപ്പുറത്തെ ത്താൻ അടുത്ത ഫ്ലാറ്റുകളിലെല്ലാം താമസക്കാരുണ്ട്, സെക്യൂരി റ്റിയുണ്ട്, അമ്മ മണ്ണ് തൊടണ്ട, ആവശ്യമുള്ളതൊക്കെ ജോലിക്കാരിയെത്തി ച്ചോളും" എന്നിങ്ങനെ ഫ്ലാറ്റിൽ ജീവിച്ചാൽ എനിക്കുണ്ടാകുന്ന മെച്ചങ്ങളെ അവൻ അക്കമിട്ട് നിരത്തി.

 

മൈനയുമായുള്ള മുഖാമുഖം അവർ തുടർന്നു " അതന്നെ കുഴപ്പം. നിനക്കറിയോ മണ്ണിന്റെ ഗന്ധം എനിക്കെന്തിഷ്ടാന്ന് . ഒരോ മഴ പൊഴിയു മ്പോഴും മണ്ണിന്റെ ഗന്ധം നുകരാനായി ഞാൻ കാത്തിരിക്കും. പക്ഷെ, ഞാനിന്നൊരു ആകാശജീവിയല്ലെ... എല്ലാം എനിക്കന്യമാണ്. എനിക്കിഷ്ടമുള്ള തെല്ലാം ഇന്ന് അകലെയാണ്." ഉമ്മറത്തെ തൂണുകളിലൂടെ പടർന്നു പൂത്തു നിന്നിരുന്ന മുല്ല ച്ചെടികളിപ്പോഴും അവിടെക്കാണുമോ . മായേച്ചിക്ക് മുല്ലപ്പൂമാല മുടിയിൽ ചൂടാനായിരുന്നു ഇഷ്ടം,എനിക്ക് അവ ചെടിയിൽ വിരിഞ്ഞു നിൽക്കുന്നത് കാണാനും...." വൃദ്ധ താഴേക്ക് കൈചൂണ്ടി." നീയതു കണ്ടോ...?" ആകാശത്ത് അസംഖ്യം നക്ഷത്രങ്ങൾ മിഴി തുറന്നത് പോലെ താഴെ പച്ചപ്പിൽ എണ്ണമറ്റ വെള്ളപ്പൊട്ടുകൾ." അവ മുല്ലപ്പൂക്കളല്ലേ?" എന്ന ചോദ്യത്തിന് മൈന മറുപടിയോതാതെ വൃദ്ധയുടെ ശരീരത്തിലേക്ക് നോക്കുകയാണ് ചെയ്തത്. പച്ച നിറത്തിൽ വെള്ളപ്പൊട്ടു കളുള്ള നൈറ്റിയാണ് അവർ ധരിച്ചിരുന്നത്.

 

അപ്പോൾ അവർക്ക് ശരീരത്തിൽ നിറയെ മുല്ല വള്ളികൾ പടർന്നു കയറിയതായും, മുല്ലപ്പൂവിന്റെ ഗന്ധം വായുവിൽ നിറയുന്നതായും അനുഭവപ്പെട്ടു. നിറഞ്ഞ ചിരിയോടെ അവർ ചോദിച്ചു" നിനക്കീ കഥകൾ മടുത്തുവോ?" അവൻ ഇല്ലെന്ന് കണ്ണിറുക്കി കാണിച്ചു.

 

" നിനക്കെന്നെ പറക്കാൻ പഠിപ്പിക്കാവോ? മൈന ആവർത്തിച്ച് ചിറകടിച്ച് സന്തോഷം പ്രകടിപ്പിച്ചു. വൃദ്ധ തുടർന്നു." നിനക്കറിയില്ലല്ലോ.... അല്ലേലും ഞാൻ പറയാതെ നീയെങ്ങനാ അറിയുക. അന്നൊക്കെ അച്ഛൻ ലീവിനു വരുമ്പോ അച്ഛന്റെ കൈപിടിച്ച് ആ പാറയുടെ മുകളിലേക്ക് നടക്കാൻ പോകുമായിരുന്നു. അവർ അകലേക്ക് കൈ ചൂണ്ടി. ഒരിക്കൽ എനിക്കും പക്ഷികളെ പോലെ പറക്കാൻ പഠിക്കണംന്ന് ഞാൻ ശഠിച്ചു." നീ പഠിച്ച് പൈലറ്റാകൂ എന്നാണ് അച്ഛൻ തന്ന മറുപടി.

 

" അല്ല എനിക്കിപ്പോ പറക്കണം" ന്നു പറഞ്ഞ് കൈകൾ ഇരുവശങ്ങളി ലേക്കും നീട്ടിപ്പിടിച്ച് ഞാൻ മലമുകളിലേക്ക് ഓടി. അപ്പോൾ എന്റെ ഭാരം കുറയുന്നതായും വായുവിലൂടെ പറക്കുന്നതായും തോന്നി."

 

" നീയെന്നെ പഠിപ്പിച്ചാൽ ഞാൻ നിന്നോടൊത്ത് പറന്നു വരാം."

 

ദിവസങ്ങൾ കടന്നു പോയിക്കൊണ്ടേയിരുന്നു. വൃദ്ധ കഥ പറയുകയും മൈന കേൾക്കുകയും ചെയ്തു കൊണ്ടിരുന്നു.

 

സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്രയായിരുന്നു. ഏറെ വൈകിയെങ്കിലും അവൻ പറന്നെത്തുമ്പോൾ പ്രതീക്ഷ കൈവെടിയാതെ വൃദ്ധ കാത്തിരിക്കുകയാ യിരുന്നു. " ഇന്നെന്തേ വൈകീത്?'' ഒരു ജാള്യത മായാതെ നിൽക്കുന്നത് കണ്ടിട്ട് വൃദ്ധ പറഞ്ഞു." ചിരിക്കു നീ.... എനിക്കൊരു പരിഭവോല്ലാട്ടോ..... ആരോടും ഇല്ല."

 

"കൊറേ കാര്യങ്ങളുണ്ട് ഇന്ന് പറയാൻ"..... ഒരു സ്വപ്നത്തിലെന്ന പോലെ അവർ പറഞ്ഞു തുടങ്ങി." നിനക്കറിയാലോ മോഹനേട്ടനെ... നീ വിചാരിക്കും പോലെ മായേച്ചീം മോഹനേട്ടനും തമ്മിലെ വിവാഹം നടന്നില്ല. മായേച്ചിയെ അങ്ങ് കോഴിക്കോടുള്ള ഒരു രാമദാസനാണ് കല്യാണം കഴിച്ചത്. അദ്ദേഹ ത്തിന് ഹരിയാനയിലായിരുന്നു ജോലി. മായേച്ചി അങ്ങു കൂടെ പോയി. ഏറെനാൾ മോഹനേട്ടൻ നിരാശാ കാമുകനായി നടന്നു. ഒടുവിൽ നരകയറി ത്തുടങ്ങിയപ്പോഴാണ് വിവാഹത്തെപ്പറ്റി ചിന്തിച്ചത്. മകളുടെ കല്യാണം ക്ഷണിക്കാനായി ഇന്ന് മോഹനേട്ടൻ വന്നിരുന്നു. എത്ര നാളുകൾക്ക് ശേഷമാണ് കാണുന്നത്. എനിക്ക് സന്തോഷായി.മോഹനേട്ടൻ ഇന്നലെ ന്റെ മോൻ രാജീവനെ കണ്ടൂത്രേ, . അവന്റെ ഭാര്യേടെ ആങ്ങളേടെ മംഗലാരുന്നൂലോ. തിരക്കൊക്കെ കഴിയുമ്പോ നാളെ എന്തായാലും അവൻ എന്നെ കാണാനെത്തും.

 

വൃദ്ധ അലമാരയിൽ നിന്ന് ആകാശനീലിമയാർന്ന ഒരു സാരിയെടുത്തു കൊണ്ടുവന്നു. അത് നിവർത്തി അവർ തോളിലൂടെ വിരിച്ചിട്ടു. മൈന സന്തോഷാധിക്യത്താലെന്ന പോലെ പലവട്ടം പറന്നുയരുകയും തിരിച്ചിരി ക്കുകയും ചെയ്തു."ഇത് ന്റെ നാരാണേട്ടൻ വാങ്ങിത്തന്ന താ. രാജീവനും നാരാണേട്ടനെ പോലെ ഏറ്റിഷ്ടം ആകാശനീല നിറം തന്നെയാ. "മൈന യാത്ര പറഞ്ഞ് വിട വാങ്ങുമ്പോഴും വൃദ്ധ നീല സാരിയെ താലോലിച്ചു കൊണ്ടിരുന്നു.

 

അടുത്ത പകൽ പെട്ടെന്ന് കടന്നുപോണമെന്നവർ ആഗ്രഹിച്ചു. വൈകിട്ട് വൃദ്ധ ബാൽക്കണിയിലെ കസേരയിൽ അകലെ മലകളിലേക്ക് നോക്കി യിരുന്നു. അപരാഹ്ന സൂര്യന്റെ യാത്രയെ അവരുടെ കണ്ണുകൾ അനുഗമിച്ചു. മൈന എത്തിയത് അവർ കണ്ടിരുന്നില്ല. നീല സാരിയുടുത്തിരുന്ന അവരുടെ കൈത്തണ്ടയിൽ വന്നിരുന്നപ്പോഴാണ് അവർ അവനെ ശ്രദ്ധിച്ചത്.

 

വൃദ്ധ എന്തോ ഓർത്തെടുക്കുകയായിരുന്നു. പിന്നെ പൊട്ടിച്ചിരിച്ചു. '' അന്നവന് എട്ടോ പത്തോ വയസ്സു കാണും. ജ്ഞാനപ്പാനയുടെ ഒരു ഭാഗം വായിച്ച് സാരം പറഞ്ഞു കൊടുക്കുന്നതിനിടയിൽ രാജീവൻ പറഞ്ഞു." അടുത്ത ജന്മത്തിൽ അമ്മ തന്നെ വേണം എനിക്ക് അമ്മയായിട്ട് . എന്നിട്ട് സത്യം ചെയ്യിക്കുക കൂടി ചെയ്തു. എന്നിട്ടിപ്പോ...... "വൃദ്ധ ദീർഘനിശ്വാസ ത്തോടെ വിരാമമിട്ടു. പിന്നെ കുലുങ്ങി കുലുങ്ങി ചിരിച്ചു.

 

അവൻ ഭയന്നെന്ന പോലെ ദൂരേയ്ക്ക് മാറിയിരുന്നു." നീയും പോവാണോ അകലേയ്ക്ക്... ഈ വേഷത്തിൽ കണ്ടിട്ടാണോ നീ കണ്ണുമിഴിക്കുന്നത്.

 

" അതൊക്കെ പോട്ടെ. നീയെന്നെ പറക്കാൻ പഠിപ്പിച്ചില്ലല്ലോ ഇനിയും"... മൈന ചിറകുകൾ വിടർത്തി വൃദ്ധയെ ഒരു ഹ്രസ്വനോട്ട മെറിഞ്ഞു. ചെറുദൂരം വട്ടമിട്ട് പറന്ന് തിരികെ കൈപ്പിടിയിൽ വന്നിരുന്നു. കസേരയിൽ ഇരുന്ന് അവർ ഇരുവശത്തേക്കും നീട്ടിയ കൈകൾ ഉയർത്തുക യും താഴ്ത്തുകയും ചെയ്തു. എന്നിട്ട് പൊട്ടിച്ചിരിച്ചു.

 

വൃദ്ധ ധാന്യ മണികൾക്ക് പകരം അന്ന് അവലോസു പൊടിയാണ് കൈവെള്ളയിലിട്ട് അവനു നേരേ നീട്ടിയത്. എന്നിട്ട് വൃദ്ധ പറഞ്ഞു. "പണ്ടൊക്കെ സ്കൂൾ വിട്ടു വരുമ്പോ അവനെന്നോട് ചോദിക്കും." അമ്മേ അവലോസുപൊടിയുണ്ടോ.” "അവനിത് ഒത്തിരി ഇഷ്ടാ...ഇത് അവനു വേണ്ടി ഉണ്ടാക്കിയതാ" അവൻ അത് കൊത്തിപ്പെറുക്കി. അവർ ഇടം കൈ കൊണ്ട് അവനെ തലോടി. അപ്പോൾ വൃദ്ധയുടെ മിഴികൾ അവനോട് സംസാരിക്കുന്നു ണ്ടായിരുന്നു . അവൻ സ്നേഹവായ് പ്പോടെ നോക്കി. കണ്ണുകൾ യാത്രാമൊഴി ചൊല്ലി. അവൻ പറന്നകലുന്നത് അവർ നോക്കിയിരുന്നു.

 

പതിവിനു വിപരീതമായി അവൻ പോയതിനു ശേഷവും വൃദ്ധ ആ ഇരുപ്പ് തുടർന്നു. സൂര്യൻ പോയ് മറയുന്നതും ഇരുട്ട് പടരുന്നതും കണ്ടു. അനേക സഹസ്രം താരകങ്ങൾ കൺ ചിമ്മുന്നതും കണ്ടു. വൃദ്ധയുടെ കാതുകളിൽ മോഹനേട്ടന്റെ വാക്കുകൾ അലയടിച്ചു." ലീലാ മണി എന്തിനാ ഇങ്ങനെ തനിച്ച് കഴിയുന്നേ... തറവാടിനടുത്ത് തന്നയല്ലേ ഞാൻ താമസിക്കു ന്നത്. അവിടെ കൂടെ നിക്കാലോ... തറവാടിന് ഇപ്പോഴും കേടുപാടൊന്നുമില്ല. നല്ല പണിത്തരല്ലേ. ഒന്നു പെയിന്റടിപ്പിച്ചാ അവിടേം താമസിക്കാം. ഞങ്ങളൊക്കെ അടുത്തുണ്ടാവും. എല്ലാം ഞാൻ ചെയ്യിക്കാം."

 

" ഒന്നും വേണ്ട. ഇവിടെത്തന്നെ നിന്നാ മതീന്നാ രാജീവൻ പറഞ്ഞിരിക്കണത്. ഇവിടിപ്പോ എല്ലാ സൗകര്യങ്ങളുണ്ടല്ലോ. ഞാനിപ്പോ ഒരാകാശജീവിയാ..... രാജീവൻ വരട്ടെ.. എന്നിട്ട് വരണ്ണ്ട് ഞാൻ അങ്ങോട്ടൊക്കെ."

 

" രാജീവനെ ഞാനിന്നലെ കണ്ടല്ലോ.. അവന്റെ ഭാര്യേടെ അനിയന്റെ കല്യാണാരുന്നല്ലോ... രണ്ടു ദിവസത്തേക്കു മാത്രം വന്നതാണെന്നും ഉടനെ തിരിച്ചു പോകണമെന്നും പറഞ്ഞു. അതൊക്കെ പോട്ടെ. ലീലാ മണി കല്യാണത്തിനുവരണം. ഞാൻ വണ്ടി ഏർപ്പാടാക്കാം." രാജീവൻ നാട്ടിൽ വന്നിട്ട് തന്നെ കാണാതെപോകില്ലായെന്ന് അവർ വെറുതെ പ്രതീക്ഷിച്ചു.

 

"ഇല്ല, രാജീവൻ ഇനി വരില്ല......." വൃദ്ധ ചിന്തിച്ചു. "എന്തായാലും നാരാണേട്ടൻ വരാതിരിക്കില്ല. ഈ സാരിയിൽ എന്നെ കാണുമ്പോ നാരാണേട്ടന് സന്തോഷാവും. എത്രയോ നാളുകൾക്ക് മുൻപ് വാങ്ങിത്തന്നതാണിത് .... ഇത്ര നാളുകൾ കഴിഞ്ഞിട്ടും ഞാനിത് സൂക്ഷിച്ചു വച്ചിരുന്നത് ഇതിനു വേണ്ടി തന്നെയാണ്.നാരാണേട്ടന്റെ ഒപ്പമുള്ള യാത്ര എത്ര രസകരമായിരിക്കും. കുളിർ കാറ്റു വീശുന്ന ഈ രാത്രിയുടെ നിശ്ശബ്ദതയിൽ ഭൂമി നിദ്രയിലാണ്ടു കിടക്കുമ്പോൾ നക്ഷത്രങ്ങൾ തെളിച്ച ഇത്തിരി വെട്ടത്തിൽ നാരാണേട്ടന്റെ ഇടം കൈയിൽ എന്റെ വലം കൈയ്യാൽ മുറുകെ പിടിച്ച് മറുകൈ ഉയർത്തി വീശി, ആകാശത്തിന്റെ ചരുവിലൂടെ , മലകൾക്കു മുകളിലൂടെ കളകളാരവം മുഴക്കുന്ന അരുവികൾ കണ്ട് കണ്ട്,.....ഈ യാത്രക്കായ് എത്ര നാളുകളായി കാത്തിരിക്കുന്നു. വൃദ്ധയുടെ ശരീരം ഭാരമില്ലാത്തതായ് മാറി.നക്ഷത്രങ്ങളും വൃദ്ധയും മാത്രം മിഴി തുറന്നിരുന്ന രാത്രിയുടെ ഏതോ നിമിഷങ്ങളിൽ ബാൽക്കണിയിലെ കസേര ശൂന്യമായി.

Srishti-2022   >>  Short Story - Malayalam   >>  സങ്കീർണ്ണതകൾ

Amal Vijay V R

Oracle India

സങ്കീർണ്ണതകൾ

സങ്കീർണ്ണതകൾ

ദൈവം മനുഷ്യനെ സരളമായി സൃഷ്ടിച്ചു സങ്കീർണ്ണതകൾ മനുഷ്യന്റെ സൃഷ്ടിയാണ് - ഉല്പത്തി പുസ്തകം

 

തിങ്കളാഴ്ച, അലാറം കുറച്ചു നേരമായി അടിക്കുന്നു. പതിവില്ലാതെ ഞെട്ടിയുണർന്നു. സാധാരണ ആദ്യത്തെ മണിയോടൊപ്പം ഉണരുന്നതാണ്, ഇന്നെന്തോ ഉറങ്ങിപ്പോയി.

എന്റെ ജീവിതം കണക്കു കൂട്ടലുകളിൽ കൂടി മാത്രം കടന്നു പോകുന്ന ഒന്നാണ്. അത് ബിരുദവും ബിരുദാനന്തര ബിരുദവും കണക്കിൽ ആയതു കൊണ്ട് മാത്രം അല്ല, തുടർന്ന് രാജ്യത്തെ തന്നെ വളരെ ഗൗരവമേറിയ സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷൻ ഇൽ അമൂർത്തമായ ഗണിതത്തിൽ അധിഷ്ഠിതമായ ജോലിയെ ചുറ്റി പറ്റി ജീവിക്കുന്നത് കൊണ്ടും കൂടി ആകാം. മിക്കപ്പോഴും ജോലി തന്നെയാണ് ജീവിതം, ജീവിതം തന്നെയാണ് ജോലി. എട്ടാം ക്ലാസ്സ് മുതൽക്കാണ് കണക്കിനോടും തുടർന്ന് ശാസ്ത്രവിഷയങ്ങളോടും അഭിനിവേശം തുടങ്ങുന്നത്. പഠിച്ചത് ഗണിത ശാസ്ത്രം ആയിരുന്നുവെങ്കിലും ഇലക്ട്രോണിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീവിഷയങ്ങളോട് വല്ലാത്ത ഇഷ്ടം ആയിരുന്നു. പറഞ്ഞു വന്നത് - എന്റെ ജീവിതം കണക്കുകളിൽ അധിഷ്ഠിതമാണ്, അത് കൊണ്ട് തന്നെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ പാളം തെറ്റുന്ന പോലെ തോന്നുന്നതും. കണക്കുകൾ രാവിലെ എണീക്കുന്നതു മുതൽ തുടങ്ങുന്നു. വളരെ അടുത്ത സുഹൃത്തായ നവമി പറഞ്ഞിരുന്നത് പോലെ, “This is not life, this is just the execution of your plans”. അതെ, ആദ്യത്തെ അലാറം മുഴങ്ങന്നതിനോടൊപ്പം എഴുന്നേൽക്കും, 200 ML വെള്ളം കുടിക്കും, കൃത്യം 60 മിനുട്ട് വ്യായാമം, 10 മിനിറ്റ് നേരത്തെ കുളി. അങ്ങനെ തുടങ്ങി രാത്രി കിടക്കുന്നതും, ഒരു പരിധി വരെ ഉറങ്ങുന്നതും കൃത്യമായ കണക്കു കൂട്ടലിന്റെ Execution തന്നെ. അതിന്റെ ഭാഗമാകാൻ നവമി കഴിവതും ശ്രമിച്ചു, അവസാനം ഒരു ദിവസം  “I can’t live with a robot” എന്ന് എന്റെ മുഖത്തു നോക്കി അലറിയിട്ട് അവൾ വഴി പിരിഞ്ഞൊഴുകി.

 

അലസമായ ചിന്തകളിൽ മുഴുകുന്ന ചുരുക്കം ചില സമയങ്ങളിലൊന്നാണ് രാവിലെ ഷവറിന്റെ കീഴെയുള്ള അഞ്ചു മിനുട്ടുകൾ. ഇന്നത്തെ ആ അഞ്ചു മിനുട്ടുകൾക്കിടയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോണിന്റെ റിങ് പതിഞ്ഞ ശബ്ദത്തിൽ കേട്ടു. കുളിച്ചു വന്നുടനെ ഫോൺ നോക്കി. 2 മിസ്ഡ് കാൾസ് ഉണ്ട്. ഷമീർ ആണ്, കാർ സർവീസിന് കൊടുത്തിരിക്കുന്ന ഗാരേജിൽ നിന്നാണ്. 

തിരികെ വിളിച്ചു.-

“ഷമീറെ, പറ. 9 മണിക്ക് തന്നെ കാറ് കൊണ്ട് വരുമല്ലോ അല്ലെ ? “ 

“അയ്യോ സാറേ, അത് പറയാനാ വിളിച്ചത്, സർവ്വീസ് കഴിഞ്ഞൊന്ന് ഓടിച്ചു നോക്കിയപ്പോ ഷോക്ക് അബ്സോർബർ ഇൽ ഒരു മിസ്സിംഗ്, അതുംകൂടി ശെരിയാക്കി ഇന്ന് വൈകുന്നേരം ഞാൻ വീട്ടിലെത്തിക്കാം”

“എന്താ ഷമീർ ഇത്, വണ്ടി സമയത്തിനു തന്നെ വേണമെന്ന് ഞാൻ പറഞ്ഞതല്ലേ, ഞാനിനി എങ്ങനെ ഓഫീസിൽ പോകുമെന്നാ ? “

“അത്, സാറേ, ഞാൻ കടയിൽ നിന്നൊരു പയ്യനെ വിടാം, അവൻ കൊണ്ടാകും”

“വേണ്ട, ഞാൻ വേറെ വഴി നോക്കിക്കോളാം”

 

നീരസത്തോടെ ഞാൻ ഫോൺ വെച്ചു. 

 

എന്നും കാറിലാണ് ഓഫീസിലേക്ക് പോവാറ്, കാലത്തേ തന്നെ കാർ എത്തിക്കാം എന്ന വ്യവസ്ഥയിലാണ് സർവീസിന് കൊടുത്തത് , രാവിലെ തന്നെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. പക്ഷെ ചെറുപ്പത്തിലേ എന്തിനും ഒരു പ്ലാൻ ബി കരുതുക എന്നതൊരു ശീലമാണ്, പ്ലാൻ ബി ആയി കരുതി വെച്ചിരുന്നത് പോലെത്തന്നെ ഞാൻ ഓഫീസിലെ ബാബുവിനെ വിളിച്ചു.

 

“ ബാബു, ട്രാവൽ ഡെസ്കിൽ വിളിച്ചിട്ട് ഇന്ന് ഞാനും ഓഫീസ് ബസ്സിന്‌ ഉണ്ടെന്നു പറയണം, കൃത്യം 8:20 ന് കരമനയിൽ ബസ്സ് എത്തുമ്പോൾ ഞാൻ കേറിക്കോളാം”

 

ബാബു ബസ്സിന്റെ കാര്യം ഏറ്റിട്ടുണ്ട്. കൃത്യനിഷ്ഠയും കർത്തവ്യ ബോധവുമുള്ള ഒരു റിട്ടയേർഡ് എയർ ഫോഴ്സ് സ്റ്റാഫ് ആയിരുന്നു ബാബു. ഇപ്പോൾ ഞങ്ങടെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയുന്നു, എന്തും വിശ്വസിച്ചു ഏൽപ്പിക്കാം എന്നുള്ളത് കൊണ്ട് തന്നെ, എന്റെ ഓഫീസിൽ ലെ പ്രിയപ്പെട്ടവരുടെ വളരെ ചെറിയ ലിസ്റ്റ് ലെ പ്രധാനിയാണ് ബാബു. 

ഇപ്പോൾ സമയം 7:45, വീട്ടിൽ നിന്നും 15 നടക്കാനുണ്ട് കരമന ജംഗ്ഷനിലേക്ക്. പതിവ് കണക്കു കൂട്ടലുകൾ പ്രകാരം പ്രാതൽ കഴിക്കുവാനുള്ള സമയം 20 മിനിറ്റ് വരെ ആണ്, വിശദമായ ഒരു ചായ കുടി കൂടെ അതിൽ പെടും, ഇന്ന് ധൃതി ആയതിനാൽ പ്രാതൽ പത്തു മിനുട്ടിൽ താഴെയാക്കി വെട്ടിചുരുക്കി. വളരെ വേഗം റെഡി ആയി, ബാഗുമെടുത്തു ഞാൻ ജംഗ്ഷനിലേക്ക് നടന്നു.

 

ഇങ്ങനെ കണക്കു കൂട്ടലുകൾ തെറ്റുമ്പോൾ , അതല്ലെങ്കിൽ കാര്യങ്ങൾ ഞാൻ വിചാരിച്ച വഴിക്ക് വരാതെയാകുമ്പോൾ നെഞ്ചിടിപ്പിന് ഒരു അപതാളമുണ്ട്, അതിങ്ങനെ ചെവിയിൽ മുഴങ്ങും. ചിന്തയെയും യുക്തിയെയും മറയ്ക്കും. ഇന്ന് രാവിലെ മുതൽ തന്നെ ആ അപതാളം തുടങ്ങിയിരിക്കുന്നു. വീട്ടിൽ നിന്ന് ജംഗ്ഷനിലേക്കുള്ള വഴി ഏറെയും കയറ്റമാണ്. നല്ല പോലെ കിതച്ചു തുടങ്ങി, സ്കൂളിൽ പഠിക്കുമ്പോൾ ഒറ്റയോട്ടത്തിനു കയറിക്കൊണ്ടിരുന്ന വഴിയാണ് - ഞാൻ മനസ്സിൽ ചിന്തിച്ചു, ഹാ, പിന്നെ വയസ്സിപ്പോൾ മുപ്പത്തിയഞ്ചു കഴിഞ്ഞല്ലോ, 15 മിനുട്ടുകൾ കൊണ്ട് ജംഗ്ഷനിൽ എത്താം എന്നുള്ള കണക്കു കൂട്ടലും തെറ്റി, വലിഞ്ഞു നടന്നു കിതച്ചവിടെ എത്തുമ്പോളേക്കും ബസ്സ് പോയിട്ടുണ്ടായിരുന്നു, നെഞ്ചടിപ്പിന്റെ അപതാളം വല്ലാതെ ഉച്ചത്തിലായി. ‘ഛെ ‘ എന്ന് ഉച്ചത്തിൽ നിശ്വസിച്ചു കൊണ്ട് ഞാൻ വിദൂരതയിലേക്ക് നോക്കി എന്തൊക്കെയോ പിറു പിറുത്തു, ഇതിനൊരു പ്ലാൻ ബി ഞാൻ കരുതിയിരുന്നില്ല, പക്ഷെ വലിയ വിഷയമൊന്നും അല്ല, ഞാൻ ജനിച്ചു വളർന്ന നാടല്ലേ, ഓഫീസിലേക്ക് പോകാനാണോ പാട്.

 

“എന്നടാ കണ്ണാ ആക ടെൻഷനാ ഇറുക്കെ “ - നല്ല പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. രാമസ്വാമി മാമൻ, അച്ഛന്റെ കൂട്ടുകാരനാണ്, കൂടാതെ ചേച്ചിയുടെ കൂടെ പഠിച്ച വേണി ചേച്ചിയുടെ അച്ഛനും.

 

“പെരുസാ എതും ഇല്ല മാമ, ഓഫീസ് ബസ്സ് മിസ്സ് ആയിടിച്ചു് , വേറെ ഏതാവത് വണ്ടി പാക്കണം, കാലയിലെ ഇരുന്ത് എല്ലാമേ പോക്ക് താൻ” എനിക്കറിയാവുന്ന തമിഴിൽ ഞാൻ പറഞ്ഞൊപ്പിച്ചു, രാമസ്വാമി മാമനും കുടുംബവും ഇവിടെ താമസമാക്കിയിട്ട് ഒരു നാൽപ്പതു വർഷങ്ങളിലേറെയാകും, മലയാളം അറിയാമെങ്കിലും തമിഴ് മാത്രമേ സംസാരിക്കു,വീട്ടിലും പുറത്തുമെല്ലാം.

 

“എന്നടാ താടിയെല്ലാം ഇപ്പടി വെച്ചുക്കിട്ട് ? നീ ഇപ്പൊ റൊമ്പ സീരിയസ് , മുന്നാടി ദുർഗ്ഗാലക്ഷ്മി കൂടെ വീട്ടിൽ വിളയാട വരുമ്പോത് ഉൻ സിരിപ്പേ കേട്ടാലേ പോതും . ആമാ , ദുർഗ്ഗാലക്ഷ്മി  യൂ.എസ്സ് ലെ എപ്പിടിയിറക്ക് “ 

 

“നല്ലായിരുക്ക് മാമാ, ഇപ്പൊ രണ്ടാവതു കുളന്ത പുറന്തിരിക്ക്, അമ്മ അവ കൂടെ താൻ ഇരുക്ക് “

 

“ആഹാ, നല്ലായിര് കണ്ണാ, സരി അപ്പറം പാക്കലാം” - രാമസ്വാമി മാമൻ പതുക്കെ നടന്നു നീങ്ങി.

 

വേണിചേച്ചിയെ പറ്റി ഞാനൊന്നും ചോദിച്ചില്ല, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വേണി ചേച്ചിയുടെ വിവാഹം ഇത് വരെ കഴിഞ്ഞിട്ടില്ല, അത് ആ കുടുംബത്തിൽ എല്ലാവർക്കും വല്ലാത്ത വിഷമം ആണെന്ന് ചേച്ചി പറഞ്ഞത് ഞാനോർത്തു, വേണി ചേച്ചി മിടുക്കിയാണ്, ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ൽ കെമിസ്ട്രി ടീച്ചർ ആണ്, ചെറുപ്പത്തിലേ ഞങ്ങൾ എല്ലാരും വലിയ കൂട്ടായിരുന്നു. പാടത്തും കരമാനയാറിന്റെ തീരത്തുമൊക്കെ ആർത്തലച്ചു നടക്കാൻ എന്ത് രസമായിരുന്നു. ചിന്തകൾ പഴയ പായിക്കപ്പലിലേക്ക് കേറാൻ തുടങ്ങിയപ്പോളേക്കും ഓഫീസിലേക്ക് എത്തുന്ന കാര്യം മനസ്സിലേക്ക് വന്നു. ഇനി പ്രൈവറ്റ് ബസ്സ് കയറി കിഴക്കേകോട്ട ഇറങ്ങാം, അവിടുന്ന് ഓഫീസ് ന്റെ ഭാഗത്തേക്ക് ഇഷ്ടം പോലെ ബസ്സുകൾ ഉണ്ടാകും. പോക്കറ്റിൽ തപ്പി നോക്കി, പേഴ്സ് ഇൽ കാശൊന്നും എടുത്തത് ഇല്ല, തൊട്ടടുത്തുള്ള ATM ലേക്ക് കയറി, കിട്ടിയത് രണ്ടായിരത്തിന്റെ നോട്ട്കൾ മാത്രം. ഇതും കൊണ്ട് ബസ്സിൽ കയറിയാൽ മിക്കവാറും കണ്ടക്ടറിന്റെ മുറു മുറുപ്പ് കാണേണ്ടി വരും. പണ്ട് 25 പൈസ എസ്.ടി ക്ക് വേണ്ടി നീട്ടുമ്പോ കണ്ടക്ടറിന്റെ മുറുമുറുപ്പ് മനസിലേക്ക് വന്നു, ഇന്ന് രണ്ടായിരം നീട്ടാൻ പോകുമ്പോളുള്ള മുറുമുറുപ്പ് മനസ്സിൽ സങ്കൽപ്പിച്ചു, അപ്പോളേക്കും ഒരു പ്രൈവറ്റ് ബസ്സ് അവിടെ  സ്റ്റോപ്പിൽ എത്തിയിട്ടുണ്ടായിരുന്നു. 

 

ഫോണിൽ ബാബു വിളിക്കുന്നു. 

“സാറേ ബസ് കേറിയോ ?”

ഉത്തരവാദിത്വമുള്ള മനുഷ്യർ ഇങ്ങനെയാണ്, അയാൾക്ക് വേണമെങ്കിൽ ഒരു “ഫയർ ആൻഡ് ഫോർഗെറ്റ്” രീതി സ്വീകരിക്കാമായിരുന്നു, പക്ഷെ ബാബു അങ്ങനെയല്ല, ഏറ്റെടുത്ത ജോലി ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും. ഓഫീസ് ബസ്സ്  കിട്ടിയില്ലെങ്കിലും ഞാൻ മനസ്സിൽ അയാൾക്ക് മനസ്സിൽ നന്ദി പറഞ്ഞു.

“ഇല്ല ബാബു, ഞാനെത്തിയപ്പോളേക്കും വൈകി. സാരമില്ല, ഞാനെത്തിക്കോളാം.”

തന്റേതല്ലാത്ത തെറ്റെങ്കിലും സോറി പറഞ്ഞിട്ട് അയാൾ ഫോൺ വെച്ചു , അപ്പോളേക്കും വന്ന പ്രൈവറ്റ് ബസ്സ് പോയിട്ടുണ്ടായിരുന്നു. ഞാൻ പതുക്കെ ബസ്റ്റോപ്പിൽ ബെഞ്ചിൽ ഇരുന്നു, സ്കൂൾ കുട്ടികളൊക്കെ ഏതാണ്ട് പോയിക്കഴിഞ്ഞു, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഞാൻ റോഡിന്റെ അപ്പുറത്തെ വശത്തേക്ക് അലസമായി നോക്കിയിരുന്നു. 

 

തുടരെ തുടരെയുള്ള ഇന്നത്തെ കണക്കുകൂട്ടലുകളിലെ പിഴവ് എന്നെ വല്ലാതെ മടുപ്പിച്ചു. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ നിസ്സാരങ്ങളിൽ നിസ്സാരം ആയേക്കാവുന്ന ഒരു പ്രഭാതം ആണിത്, പക്ഷെ എന്നെ പൂർണ്ണമായും ക്ഷീണിപ്പിക്കാൻ അതിനു കഴിഞ്ഞു. നേരത്തെ പറഞ്ഞ പോലെ നൂല് കെട്ടിപ്പിടിച്ച പോലുള്ള ജീവിതം സമ്മാനിച്ച ശീലം ആകാം അത്.  അൽപ്പം മാറി നിന്ന് പെട്ടിക്കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിക്കുന്നവരെ ഞാൻ നോക്കി. കോളേജ് ഇൽ പഠിക്കുമ്പോ ഒന്ന് രണ്ടു വട്ടം വലിച്ചിട്ടുണ്ട്, നിക്കോട്ടിൻ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്രിനാലിൻ ശ്രവിക്കുന്നതും ഹൃദയമിടിപ്പും ശ്വാസമെടുപ്പും കൂടുന്നതും, പരോക്ഷമായി ഡോപ്പമിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉണർത്തി സന്തോഷം കണ്ടെത്തുന്ന ഏർപ്പാടിൽ താല്പര്യം തോന്നാതിരുന്നതിനാൽ പുകവലി തുടർന്നില്ല. എനിക്ക് ആ സന്തോഷം ഒരു തലവേദനയായി മാത്രമേ തോന്നിയിരുന്നുള്ളു. നവമി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “why can't you just see smoking and drinking as they are and just go on with it ? “ ശ്രമിച്ചിട്ടുണ്ട്, കഴിഞ്ഞിട്ടില്ല. ഇത് രണ്ടും ബുദ്ധിയെ മരവിപ്പിക്കുന്ന ഒന്നായി മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ബോധ മനസ്സിനെ തളർത്തി അതിനെ റിലാക്സേഷൻ ആയിട്ട് കാണാൻ എനിക്ക് കഴിയില്ല.  എനിക്ക് റിലാക്സേഷന്റെ ആവശ്യമില്ല എന്നാണ്, ചെറുപ്പത്തിലേ ഞാൻ എന്നെ തന്നെ പഠിപ്പിച്ചത്. അച്ഛന്റെ മരണത്തിനു ശേഷം തുച്ഛമായ പെൻഷൻ തുകയിൽ ആണ് എന്റെയും ചേച്ചിയുടെയും പഠിത്തവും വീട്ടിലെ ചിലവും ഒക്കെ കഴിഞ്ഞു വന്നിരുന്നത്, കണ്ണും പൂട്ടി മറ്റൊന്നും ശ്രദ്ധിക്കാതെ നന്നായി പഠിക്കുക എന്നല്ലാതെ വേറെ ഒരു വഴിയും മുന്നിലുണ്ടായിരുന്നില്ല. ജോലി കിട്ടിയപ്പോഴും അങ്ങനെ തന്നെ, ഇടം വലം നോക്കാതെ കിട്ടുന്നതെന്തും ചെയ്തു തീർക്കുക എന്നത് മാത്രമേ മനസ്സിലുള്ളു, അതിനൊക്കെ ഇടയിൽ ബോധമനസ്സിൽ നിന്ന് മാറി ഒരു മണിക്കൂറു പോലും എനിക്ക് റിലാക്സ് ചെയ്യേണ്ടിയിരുന്നില്ല. പക്ഷെ ഇതിനിടയിലും എവിടെ നിന്നോ വന്നു കൂടിയതായിരുന്നു നവമി. അവളെന്റെ കാമുകിയോ ഭാര്യയോ അല്ല, വളരെ അടുത്ത സുഹൃത്തായിരുന്നു, വളരെ അടുത്ത എന്നുള്ളത് തികച്ചും ആപേക്ഷികമായൊരു സൂചനയാണ്. മറ്റുള്ള ആരോടും തീരെ അടുപ്പം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അടുപ്പത്തെ വ്യക്തമായി അടയാളപ്പെടുത്തുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല, പരസ്പരം ഇഷ്ടങ്ങൾ പറഞ്ഞിട്ടില്ല. ചിന്തയിൽ ഒരുപാട് സമാനതകൾ വെച്ച് പുലർത്തിയിരുന്നുവെങ്കിലും അതെ സമയം തന്നെ ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു ഞങ്ങൾ. ISRO ഇത് ജോലി കിട്ടുന്നതിന് മുൻപ് ഞാൻ അഞ്ചു വർഷങ്ങളോളം ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിൽ ആയിരുന്നു, അവിടെ വെച്ച് പരിചയപ്പെട്ടതാണ് നവമിയെ. ഞങ്ങൾ മൂന്നു വർഷത്തോളം ഒരു മുറിയിലാണ് താമസിച്ചിരുന്നത്. എന്റെ കണക്കു കൂട്ടിയുള്ള ജീവിതം അവൾക്കാദ്യം കൗതുകമായിരുന്നു, പിന്നീട് തലവേദനയും. പിരിഞ്ഞതിന് ശേഷം ഇടക്ക് വിളിക്കും, കുറച്ചു നേരം സംസാരിക്കും, പിന്നെ മാസങ്ങളോളം ഒരു വിവരവും കാണാറില്ല. പക്ഷെ മിക്കവാറും എന്നും ചിന്തകളിലെപ്പോഴോ നവമി കടന്നു വരും, അവളുടെ ശബ്ദം തലക്കുള്ളിൽ മുഴങ്ങും, എന്റെ മനസ്സാക്ഷിക്ക് ചില നേരം അവളുടെ ശബ്ദമാണ്, പ്രത്യേകിച്ച് വിമർശന സ്വഭാവമുള്ള ചർച്ചകൾ മനസ്സാക്ഷിയുമായി നടക്കുമ്പോൾ.

 

രാമസ്വാമി മാമൻ റോഡിൻറെ അപ്പുറത്തെ വശം വഴി തിരികെ നടന്നു പോയി, വേണി ചേച്ചി വീണ്ടും മനസ്സിലേക്ക് വന്നു. എന്നേക്കാൾ മൂന്നു വയസ്സ് മൂപ്പുണ്ട്, എന്റെ ചേച്ചിയേക്കാളും പൊക്കമുണ്ട്, നീണ്ട മൂക്കും മൂക്കിൽ തിളങ്ങുന്ന കുഞ്ഞു മൂക്കുത്തിയുമുള്ള എപ്പോളും മുല്ലപ്പൂ മണക്കുന്ന വേണി ചേച്ചി. എപ്പോളും ഞങ്ങൾ മൂന്നു പേരും ഒരുമിച്ചായിരുന്നു. ഒരു പക്ഷെ എന്റെ ജീവിതത്തിലെ ആദ്യ പ്രണയം വേണിച്ചേച്ചി യോട് ആയിരുന്നിരിക്കാം, പക്ഷെ വെളിയിൽ മിണ്ടുക പോയിട്ട് ആരെങ്കിലും കാണുന്ന രീതിയിൽ അതിനെ പറ്റി ആലോചിച്ചിട്ട് പോലുമില്ല. അവർക്കും എന്നെ വലിയ കാര്യമായിരുന്നു, പണ്ട് ഞങ്ങൾ കന്യാകുമാരിയിൽ ടൂർ പോയപ്പോൾ വേണി ചേച്ചി എന്റെ അടുത്താണ് ബസ്സിൽ ഇരുന്നത്. യാത്രയിൽ മൊത്തം കഥ പറച്ചിലായിരുന്നു. അന്നെന്തോ എനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ല, നല്ല കാറ്റുള്ള സമയത്തു പറത്തിയ  പട്ടം പോലെ മനസ്സാകെ പറന്നു നടന്നു. 

സുന്ദരിയായിരുന്ന അവർക്ക് പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ കല്ല്യാണആലോചനകൾ വന്നു തുടങ്ങിയതാണ്, പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന ഞാൻ അതൊന്നും നടക്കരുതേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ അവർക്കും മനസ്സിൽ അധികം സ്ഥലം ഇല്ലാതായി, അവിടെയൊക്കെ ഇന്റഗ്രേഷനും ഡിഫറെൻഷ്യൽ ഇക്കുവേഷൻസും സ്ഥലം കയ്യേറി. വലുതായപ്പോൾ എല്ലാരും പരസ്പരം മറന്നു എന്ന് സാമാന്യവൽക്കരിക്കപ്പെടാവുന്ന, ആരും അറിയാത്ത ഒരു കൗമാര പ്രണയമായി അത് എവിടെയോ അലിഞ്ഞു പോയി.

 

അനൈച്ഛിക പ്രവർത്തിയായി പോക്കറ്റിൽ കിടന്ന ഫോൺ കയ്യിലെത്തിയിരുന്നു, എന്നെ മാനേജ് ചെയുന്ന ചീഫ് സ്റ്റാറ്റിസ്റ്റീഷനു മെസ്സേജ് അയച്ചു, “I’ll be late today”.

 

എന്തിനോ, അകാരണമായ ഒരു ഭയം നെഞ്ചിൽ തണുപ്പ് കലർത്തി വേഗം മിടിപ്പിച്ചു തുടങ്ങി, എന്തെങ്കിലും ജോലി ചെയ്തു തീർക്കേണ്ടതായി ഉണ്ടായിരുന്നോ, ഇന്ന് താമസിച്ചു എത്തുന്നത് കൊണ്ട് ഓഫീസിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നൊക്കെ പലകുറി തലങ്ങും വിലങ്ങും ചിന്തിച്ചു. കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങളായി ഓഫീസിൽ ഇത് കാര്യമായി പണിയൊന്നും ഇല്ല, ദിവസേനയുള്ള കുറച്ചു റിപ്പോർട്ടുകൾ അയക്കണം, അതിപ്പോ ജൂനിയേഴ്സിന് ആർക്കെങ്കിലും ചെയ്യാനേയുള്ളു. ഓഫീസിൽ താമസിച്ചെത്തിയാലും കുഴപ്പമില്ല എന്ന് മനസ്സിനോട് പറഞ്ഞു, എന്നിട്ടും വലിയ മാറ്റമൊന്നുമില്ല, ഓഫീസിൽ എപ്പോൾ എത്തും, ചെന്നാൽ എന്തൊക്കെ ചെയ്യും എന്നൊക്കെ ആലോചിച്ചു, മാനേജർക്ക് അയച്ച മെസ്സേജ് എടുത്ത് ഒരു കാര്യവുമില്ലാതെ രണ്ടു മൂന്നു വട്ടം വായിച്ചു. ഇരുന്നു മടുത്ത ഞാൻ എണീറ്റു , അപ്പുറത്തെ പെട്ടിക്കടയിലേക്ക് പോയി നിക്കോട്ടിനിൽ താൽക്കാലിക ആശ്വാസം കണ്ടെത്തിയാലോ എന്ന് ചിന്തിച്ചു നടന്നു. കടയ്ക്കു മുന്നിൽ രണ്ടു കോളേജ് പിള്ളേർ പുകച്ചു തള്ളുന്നു, പുക കൃത്യമായും എന്റെ അടുക്കലേക്ക് വന്നു. അവരന്മാരുടെ ശ്വാസനാളം കരിഞ്ഞ മണമായി തോന്നി, മനസ്സിൽ ഓക്കാനം വന്നു. തലവേദന കൂടി. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിനിമ തിയേറ്ററിൽ കേൾക്കുന്ന ശബ്ദം മനസ്സിൽ മുഴങ്ങി.

“എന്താ വേണ്ടേ?”

പെട്ടെന്ന് സിഗരറ്റ് വേണ്ട എന്ന് തീരുമാനിച്ചു.

“ചേട്ടാ, ഒരു നാരങ്ങാ സോഡാ. ഉപ്പും പഞ്ചസാരയും“ ഇപ്പോളത്തെ അവസ്ഥയിൽ അതാണ് നല്ലതെന്നു തോന്നി.

ഫോണിൽ മെസ്സേജ് വന്നു, മാനേജരാണ് - “ Okay, hope everything is fine”

“Sure, just need to take care of some personal commitments”, ഇങ്ങനെ ഒരു മെസ്സേജ് തിരികെ അയച്ചു. personal commitments എന്ന വാക്ക് പലപ്പോഴും ഒരു മറയാണ്, പ്രൊഫഷണലിസം എത്തി നോക്കാത്ത ഒരു ആൾമറ , കൂടുതൽ വിശദീകരിക്കാൻ താല്പര്യമില്ലാത്ത അധ്യായങ്ങൾക്ക് നല്കാൻ ഏറ്റവും സൗകര്യമുള്ള ടാഗ്. അപ്പോളേക്കും നാരങ്ങാ വെള്ളം റെഡി ആയി. വാടിയ നാരങ്ങാ ആണെന്ന് തോന്നുന്നു, വല്ലാത്ത ചുവ. തീരെ ഇഷ്ടപ്പെട്ടില്ല. പകുതിയേ കുടിച്ചുള്ളു. പകുതി കാലിയായ ഗ്ലാസ് തിരിച്ചു വെച്ചപ്പോൾ കടയിലെ ചേട്ടന്റെ മുഖം മങ്ങുമോ എന്ന് നോക്കി, അയാൾക്ക് ഒരു ഭാവ മാറ്റവുമില്ല. പേഴ്സ് എടുത്തു, രണ്ടായിരത്തിന്റെ നോട്ട് മാത്രമേയുള്ളു. കണ്ടക്ടറിന്റെ നീരസത്തിനു പകരം ഈ കടയിലെ ചേട്ടന്റെ നീരസം ആവും കാണേണ്ടി വരുക. 

പക്ഷെ പുള്ളിക്ക് ഒരു ഭാവമാറ്റവും ഉണ്ടായില്ല. അയാൾ നൂറിന്റെയും അൻപതിന്റെയും നോട്ടുകൾ ബാക്കി തന്നു, പഴ്സ്ഇൽ ഇടുന്ന മുന്നേ ഞാൻ എണ്ണി നോക്കി. പുകച്ചു കൊണ്ട് നിന്ന കോളേജ് പയ്യന്മാർ ഞാൻ എണ്ണുന്നത് കണ്ട് വല്ലാതെ നോക്കി, പിള്ളേരൊക്കെ ബാക്കി കിട്ടുന്നതൊക്കെ അങ്ങനെ തന്നെ പേഴ്സ്ലേക്ക് മാറ്റുമോ എന്തോ, എനിക്കെന്തോ പണ്ടേയുള്ള ശീലമാണ്. എണ്ണി തിട്ടപ്പെടുത്തിയില്ലെങ്കിൽ അതും ഒരു സമാധാനക്കേട്.

 

തിരിച്ചു ബസ്റ്റോപ്പിൽ വന്നു നിന്നു, കടയിൽ നിന്ന കോളേജ് പിള്ളേർ ബൈക്ക് ഇൽ ഉറക്കെ ശബ്ദം കേൾപ്പിച്ചു ചീറിപ്പാഞ്ഞു പോയി. വെയിലും ചൂടും കൂടി വരുന്നു, സ്കൂൾ , ഓഫീസ് സമയം കഴിഞ്ഞു വരുന്നത് കൊണ്ടാവും, അധികം ബസ്സുകൾ കാണാനില്ല. ഒരു കാര്യവുമില്ലാതെ മനസ്സിൽ sai1986@yahoo.com എന്ന മെയിൽ ഐഡി പൊങ്ങി വന്നു, എന്തിനാണ് മനസ്സിങ്ങനെ തീർത്തും ക്രമരഹിതമായ ഓരോ ഓർമ്മകൾ പൊക്കിയെടുത്തു കൊണ്ട് വരുന്നത്. മനസ്സിലെ ചിന്തകളും ഉറക്കത്തിലെ സ്വപ്നങ്ങളും ജീവിതത്തിലെ സംഭവങ്ങളുമെല്ലാം ഒരു പകിട കറക്കി എറിയുന്ന പോലെ random events ആണോ? അതോ സങ്കീർണ്ണമെങ്കിലും ഡാറ്റ സയൻസിനു നിർവ്വചിക്കാൻ കഴിയുന്ന ഒരു പാറ്റേൺ ആണോ? എന്നു എന്നോട് തന്നെ തമാശയായി ചോദിച്ചു കൊണ്ട്  sai1986 നെ പറ്റി പുഞ്ചിരിയോടെ ഓർത്തു. ഇമെയിൽ ഉപയോഗിച്ചു തുടങ്ങിയ സമയത്ത് പരിചയപ്പെട്ട അജ്ഞാതനായ ഒരാളാണ്. കുറെ ഇമെയിലുകൾ അയച്ചിട്ടുണ്ട്, യാഹൂ മെസഞ്ചറിൽ കുറെ ചാറ്റ് ചെയ്തിട്ടുണ്ട്, അയാൾക്ക് ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തിയത് ഒരു ശ്രീലങ്കൻ പെൺകുട്ടി ആയിട്ടാണ്. ശ്രീലങ്കൻ പെൺകുട്ടിയുടെ വ്യാജ വ്യക്തിത്വത്തിൽ അയാളോട് യാതൊരു സങ്കോചവുമില്ലാതെ എന്തിനെ പറ്റിയും ഞാൻ സംസാരിച്ചിരുന്നു, അയാൾ തിരിച്ചും. ചെന്നൈ ഇൽ താമസിക്കുന്ന സായി എന്ന് മാത്രമേ അയാളെ പറ്റി എനിക്കുമറിയൂ, വര്ഷങ്ങളായി ഒരു വിവരവുമില്ല, ഒരു പക്ഷെ അയാളും വ്യാജ വ്യക്തിത്വത്തിന്റെ മറവിൽ ആയിരുന്നിരിക്കാം സംസാരിച്ചിരുന്നത് എന്നിപ്പോൾ തോന്നുന്നു. Sai1986 പ്രത്യേകിച്ച് കാരങ്ങളൊന്നുമില്ലാതെ മനസ്സിലേക്ക് വന്നത് ഒരു  random event ആയിരുന്നോ പാറ്റേൺ ആയിരുന്നോ എന്ന് എന്റെ ഉള്ളിലെ ഡാറ്റ സയന്റിസ്റ്റിനോട് ഞാൻ ചോദിച്ചു. അപ്പോളേക്കും അടുത്ത ബസ്സ് വന്നിരുന്നു.

 

ബസ്സിൽ വലിയ തിരക്കില്ല. പുതിയതായി നിരത്തിൽ വന്ന പ്രൈവറ്റ് ബസ്സ് ആണെന്ന് തോന്നുന്നു. കുറച്ചു് അന്യ സംസ്ഥാന തൊഴിലാളികൾ ബസ്സിലുണ്ട്, അവർ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിക്കൊണ്ട് എന്തൊക്കെയോ പറയുന്നു. ബസ്സ് നീങ്ങി. ഞാൻ കേട്ടിട്ടില്ലാത്ത ഒരു ഹിന്ദി പാട്ട് ബസ്സിൽ നിന്ന് കേൾക്കുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളിൽ ഒരു പയ്യൻ സീറ്റിൽ അൽപ്പം ഉറക്കെയായി താളം പിടിക്കുന്നുമുണ്ട്. അടുത്ത് വന്ന കണ്ടക്ടറോട് കിഴക്കേക്കോട്ട ടിക്കറ്റ് വാങ്ങി.കേൾക്കുന്ന ഹിന്ദി പാട്ട് നല്ല വ്യക്തതയുണ്ട്, ഏതാണ് സ്‌പീക്കർ എന്ന് നോക്കാനായി ആഞ്ഞു നോക്കി, ഒരു സ്പീക്കർ പോലും പുറത്തു കാണാനില്ല. സ്പീക്കർ കണ്ടു പിടിച്ചേ പറ്റു എന്നായി. ബസ്സിന്റെ സീലിങ്ങിൽ നോക്കി ഇല്ല. മുൻ ഭാഗത്തേക്കും പുറകിലേക്കും എത്തി നോക്കി - ഇല്ല. ഞാൻ അസ്വസ്ഥനായി.

 

സ്പീക്കർ കാണാനായി ഞാൻ സീറ്റിൽ നിന്നും എണീറ്റ് തലയ്ക്കു മുകളിൽ ഉണ്ടായിരുന്ന ബാഗ് വെക്കാനുള്ള റാക്ക് ഇൽ നോക്കി, എവിടെയുമില്ല. ചെവിയിലെ മൂളൽ കൂടിക്കൊണ്ട് വന്നു. തൊട്ടപ്പുറത്തെ സീറ്റിലുള്ളവർ താളം കൊട്ടി ആസ്വദിക്കുന്ന പാട്ട് എനിക്ക് തീരെആസ്വദിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല അതൊരു ശല്യപ്പെടുത്തുന്ന സമസ്യ ആയി മാറി, ആ ശബ്ദത്തിന്റെ ഉറവിടം ഒരു ചെറിയ നിഗൂഢതയും. തല വേദന കൂടി. പാട്ടിന്റെ വ്യക്തത പതുക്കെ പതുക്കെ ചെവിയിലെ മൂളലിന്റെ ആക്കത്തിന് വഴി മാറി. അപ്പോളേക്കും ബസ്സ് കിഴക്കേകോട്ട എത്തി. അന്യ സംസ്ഥാന തൊഴിലാളികൾ ഇറങ്ങിപ്പോയി, ബസ്സിലെ ഭൂരി ഭാഗം ആൾക്കാരും ഇറങ്ങി. 

“ഈ ബസ്സ് ഇനി എങ്ങോട്ടേക്കാ ?” ഞാൻ കണ്ടക്ടറോട് ചോദിച്ചു.

“വെട്ടുകാട് “ - ബാഗിലെ ചില്ലറ എണ്ണുന്ന തിരക്കിൽ മുഖത്തേക്ക് നോക്കാതെ അയാൾ ഉത്തരം പറഞ്ഞു.

“എന്നാൽ ഒരു വെട്ടുകാട് ടിക്കറ്റ് തരു “, ഞാൻ പറഞ്ഞു.  മുഖത്തേക്ക് നോക്കാതെ തന്നെ അയാൾ തലയാട്ടി. 

ഞാൻ എന്തിനാണ് വെട്ടുകാട് ടിക്കറ്റ് ചോദിച്ചതെന്നു എനിക്ക് തന്നെ മനസ്സിലായില്ല. തല്ക്കാലം ബസ്സിൽ നിന്ന് ഇറങ്ങാൻ തോന്നിയില്ല. 

“Is this really you ?” - നവമിയുടെ പൊട്ടിച്ചിരിച്ചു കൊണ്ടുള്ള അത്ഭുതം നിറഞ്ഞ ചോദ്യം മനസ്സിൽ മുഴങ്ങിയ പോലെ തോന്നി.

പാട്ട് അപ്പോളും മുഴങ്ങുന്നുണ്ടായിരുന്നു, സീറ്റിന്റെ അടിയിലാണോ സ്പീക്കർ എന്ന് നോക്കാൻ എണീക്കാം എന്ന് വിചാരിച്ചു, ഡ്രൈവർ ബസ്സിന്റെ ബോർഡ് “വെട്ടുകാട് “ എന്ന് മാറ്റിയതും ആൾക്കാർ ഇരച്ചു കയറിയതും ഒരുമിച്ചായിരുന്നു. നിമിഷങ്ങൾ കൊണ്ട് ബസ്സ് കുത്തി നിറഞ്ഞു. സൂചി കുത്താൻ പോലും സ്ഥലമില്ലാതായി. ഡബിൾ ബെൽ കൊടുത്ത ശേഷം കണ്ടക്ടർ എന്റെ നേർക്ക് ടിക്കറ്റ് നീട്ടി.

ഒരു കാരണവുമില്ലാതെ ഈ തിരക്കിൽ ഞെരുങ്ങേണ്ടി വന്നല്ലോ എന്നോർത്തു ഞാൻ അസ്വസ്ഥനായി. ബസ്സിൽ നിന്നിറങ്ങാതെ യാത്ര തുടരാൻ തീരുമാനിച്ചത്ഇത് ഒരു പാറ്റേൺ ഉം അല്ല, pure random event ആണ് എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു. അപ്പോഴും പാട്ടു കേൾക്കുന്നുണ്ട്, പക്ഷെ വ്യക്തത തീരെയില്ല, ബസ്സിൽ തിക്കും തിരക്കും ബഹളവും ആയതു കൊണ്ടാവും. ഞാൻ പുറത്തേക്ക് നോക്കി , നഗരത്തിലെ കെട്ടിടങ്ങൾ പുറകിലേക്ക് ഓടി മറയുന്ന കാഴ്ച വർഷങ്ങൾക്ക് ശേഷം വീണ്ടും മനോഹരമായ പോലെ തോന്നി. പ്രീ ഡിഗ്രി പഠിക്കുമ്പോ സ്ഥിരമായി വന്നിരുന്ന ഈ വഴി ഓർത്തു, അന്ന് ബസ്സിൽ കൂടെ യാത്ര ചെയ്തിരുന്നവരെയും,  ക്ലാസ്സിൽ കൂടെ പഠിച്ചവരെയും പഠിപ്പിച്ച അധ്യാപകരെയും ഓർത്തു. മറന്നുവെന്നു കരുതിയ പല മുഖങ്ങളെയും ലക്ഷ്യമില്ലാത്ത ആ ചെറിയ യാത്ര കടഞ്ഞെടുത്തു. ചാക്ക ബസ്റ്റോപ്പ് കഴിഞ്ഞപ്പോളേക്കും ബസ്സിലെ തിരക്ക് കുറഞ്ഞു വന്നു. പാട്ടിനു വ്യക്തത കൂടി വന്നു, എന്തോ എന്റെ മനസ്സ് വല്ലാതെ ശാന്തമായി. ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തണം എന്ന് തോന്നിയില്ല. പാട്ട് പഴയ കാലത്തിലേക്ക് സഞ്ചരിച്ചു , “ഘർ സെ നികൽതേ ഹി “ എന്ന ഉദിത് നാരായൺ പാട്ടിലേക്ക് വന്നു.തല സീറ്റിലേക്ക് ചായ്ച്ചു വെച്ച് ഞാൻ ആ പാട്ട് കേട്ടു . ചെറുതായി ഒന്ന് കണ്ണടച്ച് മയങ്ങി. ഏതൊക്കെയോ നല്ല ഓർമ്മകളിലേക്ക് മനസ്സ് തെന്നി നീങ്ങി. പെട്ടെന്ന് ബസ്സ് നിന്നു . വെട്ടുകാട് പളളിയുടെ അടുത്തെത്തി . ബസ്സ് ഏതാണ്ട് കാലിയായി. ഞാൻ എഴുന്നേറ്റു .

“ എന്താ സാറേ, എന്തേലും കളഞ്ഞു പോയോ ? എന്തോ തിരയുന്നത് കണ്ടു “ കണ്ടക്ടർ ചോദിച്ചു .

ഇല്ല എന്ന അർത്ഥത്തിൽ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി. സ്‌പീക്കർ ഏതാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു, മനഃപൂർവ്വം വേണ്ടെന്നു വെച്ച് ചെറു ചിരിയോടെ ഞാൻ ബസ്സിൽ നിന്നിറങ്ങി.

 

പൊള്ളുന്ന വെയിലിൽ പള്ളിയുടെ മതിലിൽ ഇപ്രകാരം എഴുതിയിരുന്നു.

ദൈവം മനുഷ്യനെ സരളമായി സൃഷ്ടിച്ചു സങ്കീർണ്ണതകൾ മനുഷ്യന്റെ സൃഷ്ടിയാണ് - ഉല്പത്തി പുസ്തകം

Srishti-2022   >>  Short Story - Malayalam   >>  ബേബി ബ്ലൂസ്

Rani V S

Tata Elxsi

ബേബി ബ്ലൂസ്

ബേബി ബ്ലൂസ്

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു കുഞ്ഞു കരയാൻ തുടങ്ങി. പതിയെ ഞാൻ കൈ നീട്ടി ആ കുഞ്ഞികാലുകളിൽ മെല്ലെ താളം പിടിച്ചു. ഒരു താരാട്ടിന്റെ ഇരടി ചുണ്ടിൽ മെല്ലെ തത്തിക്കളിച്ചു.

രാരിരി രാരാരോ രാരിരാരോ രാരിരി രാരാരോ...

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ...

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌...

ചെക്കന് ഉറങ്ങാൻ ഉദ്ദേശം ഇല്ലെന്നു തോന്നുന്നു. കരച്ചിലിന്റെ ആക്കം കുറഞ്ഞു തുടങ്ങി. അവൻ കൈ ചുരുട്ടി വായിലാക്കി നുണഞ്ഞു തുടങ്ങി. അവനു വിശക്കുന്നുണ്ടാവും. ഒരു കുഞ്ഞു പ്ലാവിലയിൽ കൊള്ളുന്നതെ അവനു ഒരു തവണ കുടിക്കാൻ പറ്റൂ എന്നു അമ്മ പറയാറുണ്ട്. ഇത്തിരി നുണയുമ്പോഴേക്കും അവൻ ഉറങ്ങി പോകും. ഞാൻ അവനു അടുത്തേക്ക് ചരിഞ്ഞു കിടക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. അടിവയറ്റിൽ ആകെ ഒരു നീറ്റൽ. കുത്തി വലിക്കുന്നത്‌ പോലെ. സിസേറിയൻ ആയിരുന്നു ഇന്നേക്ക് ആറു ദിവസമേ ആയിട്ടുള്ളൂ. ഞാൻ ഇടതു കൈ കട്ടിലിൽ കുത്തി വലതു കൈ കൊണ്ടു വയറിനു താങ്ങു കൊടുത്തു എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല.  വയറിന്റെ വേദനയും കാലിലെ നീരും ഒക്കെക്കൊണ്ട് ശരീരം എന്റെ ഇഷ്ടത്തിന് വഴങ്ങുന്നില്ല. ഞാൻ തല ഉയർത്തി വാതിൽക്കലേക്ക് നോക്കി അമ്മയെ കാണാൻ ഇല്ല.

"കിച്ചാ.."

വിളി കേൾക്കേണ്ട താമസം അവൻ മുറിയിലേക്ക് ഓടി വന്നു. എന്തെന്ന മട്ടിൽ അവൻ എന്നെ നോക്കിയപ്പോൾ ഞാൻ വിരൽ നുണഞ്ഞു കിടക്കുന്ന വാവയെ ചൂണ്ടിക്കാട്ടി.

ആഹാ. അച്ഛെടെ വാവാച്ചി ഉണർന്നോ. അമ്മൂ നീ ഇരുന്നോ ഞാൻ വാവയെ എടുത്തു തരാം.

ഞാൻ ദയനീയമായി കിച്ചനെ നോക്കി. അപ്പോഴാണ് അവനു അബദ്ധം മനസിലായത്.

അയ്യോ സോറി ടീ.

അവൻ വേഗം എന്റടത്തേക്ക് വന്നു. എന്റെ മുന്നിൽ അവൻ തല താഴ്ത്തി കുനിഞ്ഞിരുന്നു. രണ്ടു കൈ കൊണ്ടും ഞാൻ അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു. അവൻ മുകളിലേക്ക് ഉയരുന്നതിനു അനുസരിച്ചു ഞാനും കട്ടിലിൽ നിന്നും ഉയർന്നു. കട്ടിലിൽ കാലു നീട്ടി ഇരുന്നിട്ട് ഞാൻ കാലു പതിയെ താഴെക്കിട്ടു.

ഇങ്ങനെ പോയാൽ നീ ഒന്നു ഒക്കെ ആകുമ്പോഴേക്കും എന്റെ പിടലി ഒടിയും.

പോടാ . എന്റെ അവസ്ഥ ഇങ്ങനെ ആയോണ്ട് അല്ലെ.

ഈ നൂറു കിലോ ചുമക്കുന്ന എന്റെ വിധി.

ടാ നീ ചിരിപ്പിക്കാതെ വയറു നോവും.

നീയൊരു കാര്യം ചെയ്താൽ മതി. ചിരിക്കുമ്പോ ആ തലയണ വയറ്റിൽ ചേർത്തു പിടിച്ചാൽ മതി വേദനിക്കില്ല.

പറയുന്ന കേട്ടാൽ തോന്നും  നിനക്ക് പ്രസവിച്ചു ഭയങ്കര എക്സ്‌പിരിയൻസ് ആണെന്ന്.

അതേടി ഞാൻ പത്തെണ്ണത്തിനെ പ്രസവിച്ചു ആ അനുഭവം വെച്ചിട്ടു പറഞ്ഞതാ.

പോടാ.

എടി പൊട്ടി ഞാൻ ഗൂഗിളിൽ വായിച്ചതാണ്.

കൈ കുത്തി ഞാൻ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു. അടുത്തുള്ള കസേരയിൽ ഇരുന്നു. ഒരു തലയണയെടുത്തു മടിയിൽ വെച്ചപ്പോഴേക്കും. അവൻ കുഞ്ഞിനെ എടുത്തു ആ തലയണയുടെ പുറത്തു കിടത്തി.  കൈ മുട്ടിൽ കുഞ്ഞിന്റെ തല ഇരിക്കുന്ന വിധം കുഞ്ഞിനെ ചേർത്തു പിടിച്ചിട്ട് ഞാൻ ഉടുപ്പിന്റെ കുടുക്കുകൾ ഇളക്കി. മുലഞെട്ട് കുഞ്ഞിന്റെ വായിലേക്ക് വെച്ചു കൊടുത്തു. അവനൊന്നു കണ്ണു തുറന്നു നോക്കിയിട്ട് മെല്ലെ നുണയാൻ തുടങ്ങി. അവൻ ആഞ്ഞു നുണയുമ്പോൾ മുലഞെട്ടിലെ പൊട്ടലുകൾ ആകെ പുകഞ്ഞു നീറുന്നു. ഒപ്പം അടിവയറ്റിലെ മുറിവും വിങ്ങുന്നുണ്ട്. എല്ലാം കൂടെ നീറുന്ന വേദന ആണ്. ജീവൻ പോകുന്ന പോലെ. ആദ്യമൊക്കെ വേദനികുന്നെന്നു ഡോക്ടറോട് പരാതി പറയുമായിരുന്നു. ഗർഭപാത്രം ചുരുങ്ങുന്നതിന്റെ വേദനയാണെന്നായിരുന്നു എനിക്കു കിട്ടിയ മറുപടി.  പിന്നെ പിന്നെ ഞാൻ ഈ വേദനയെ കാര്യമാക്കതായി. പാലു കുടിച്ചു വയറു നിറഞ്ഞു ഉറക്കത്തിലേക്കു പോകുമ്പോൾ വാവയുടെ ഒരു ചിരി ഉണ്ട് അതു കാണുമ്പോൾ ഈ വേദനയെല്ലാം മറക്കും. ഓരോ തവണയും മുലയൂട്ടുമ്പോൾ വേദനയെല്ലാം മറന്നു ആ ചിരി കാണാൻ വേണ്ടി ഞാൻ കാത്തിരിക്കും.

ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോൾ ഒത്തിരി മാറ്റങ്ങൾ നമ്മളിൽ ഉണ്ടാകും എന്ന് എല്ലാരും പറയും. അതിപ്പോൾ സത്യമാണെന്ന് എനിക്ക് തോന്നുന്നു. ഒരു സൂചി കൊണ്ടാൽ പോലും സഹിക്കാത്ത ഞാൻ ശരീരം കീറി മുറിച്ച വേദന പോലും സഹിക്കുന്നു. കട്ടിലു കണ്ടാൽ ശവം ആണെന്ന് ഈ കിച്ചൻ എപ്പോഴും കളിയാക്കുന്ന ഞാൻ കുഞ്ഞിന്റെ ചെറിയൊരു അനക്കം പോലും അറിഞ്ഞു ഉണരുന്നത് കണ്ടിട്ട് എനിക്കു തന്നെ അത്ഭുതം തോന്നുന്നു.

ചിന്തയിൽ നിന്നും ഉണർന്നു കുഞ്ഞിനെ നോക്കിയപ്പോൾ അവൻ മുലഞെട്ടും വായിൽ ആക്കി ഉറക്കം തുടങ്ങി. അവന്റെ കാൽവെള്ളയിലും ചെവിയിലും ഒക്കെ മെല്ലെ ചൊറിഞ്ഞു അവനെ ഉണർത്തി അവൻ വീണ്ടും പാലു കുടിച്ചു തുടങ്ങി. മുഖമുയർത്തി നോക്കിയപ്പോൾ കിച്ചൻ എന്നെയും വാവയെയും നോക്കി കട്ടിലിൽ ഇരിപ്പുണ്ട്.

അവനെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞു. അതു കണ്ടതും അവൻ ചോദിച്ചു.

വേദനികുന്നുണ്ടോ.

ഇല്ലെന്ന് ഞാൻ തലയാട്ടി.

വെള്ളം വേണോ?

ഉം.

അവൻ ഹാളിലേക്ക് പോയി.ഒരു ഗ്ലാസ്സ് വെള്ളവുമായി തിരിച്ചു വന്നു. അവൻ ചുണ്ടോട് അടുപ്പിച്ചു തന്ന വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞു തുളുമ്പി.

എന്തിനാടി നീ കരയുന്നെ?

കിച്ചന് ബുദ്ധിമുട്ട് ആയോ?

എന്തിന്. ഞാൻ ജീവിക്കുന്നത് തന്നെ എന്റെ അമ്മുനും വാവയ്ക്കും വേണ്ടിട്ട് അല്ലെ.

നിറഞ്ഞു തുളുമ്പിയ എന്റെ കണ്ണുകൾ തുടച്ചിട്ട് അവൻ എന്റെ നെറുകയിൽ ചുംബിച്ചു.

നീ ഇങ്ങനെ കരയല്ലേ അമ്മൂ. വാവയ്ക്ക് പാലു കൊടുക്കേണ്ടത് അല്ലെ.

തലയാട്ടിക്കൊണ്ടു ഞാൻ വാവയെ നോക്കി അവൻ നല്ല  ഉറക്കമാണ്. കാൽ വെള്ളയിൽ ചൊറിഞ്ഞാൽ ഒന്നും അവൻ ഇനി ഉണരാൻ പോകുന്നില്ല.

കിച്ചാ വാവ ഉറങ്ങി.

കുഞ്ഞു വിരലുകൊണ്ട് അവന്റെ വായിൽ നിന്നും ഞാൻ മുലഞെട്ട് വേർപെടുത്തി. കവിളത്തും ചുണ്ടിലും ബാക്കി നിന്ന പാലിന്റെ തുള്ളികൾ മെല്ലെ തുണി കൊണ്ട് ഒപ്പിയെടുത്തു. കിച്ചൻ അവനെ തോളത്തിട്ടു മെല്ലെ തട്ടി.   ഉറക്കത്തിനിടയ്ക്കും അവന്റെ കുഞ്ഞി ചുണ്ടുകൾ നുണയുന്നുണ്ട്.

കിച്ചാ ദേ വാവ ഉറക്കത്തിൽ പാലു കുടിക്കുവാ.

അവൻ നിന്റെ വയറ്റിൽ കിടന്നു ഒത്തിരി പ്രാക്ടിസ് ചെയ്തത് അല്ലെ ഈ നുണയൽ അവനു ഇപ്പൊ ഉണർന്നു ഇരുന്നാലും ഉറക്കത്തിലും ഒക്കെ ഇതു മാത്രമേ അറിയൂ.

കിച്ചൻ സംസാരിക്കുന്നത് കേട്ടതും വാവയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

അല്ലേലും വാവയ്ക്ക് അച്ഛനെ മാത്രമേ അറിയൂ. എന്നെ പാലിന് മാത്രം മതി.

ദേ വാവേ അമ്മയ്ക്ക് അസൂയ ആണ്. എന്റെ അമ്മൂ എല്ലാ കുഞ്ഞുങ്ങളും ഇങ്ങനെ ആണ്. എല്ലാരേം മനസിലാക്കി എടുക്കാൻ ഇത്തിരി സമയമെടുക്കും കുറച്ചൂടെ കഴിഞ്ഞോട്ടെ വാവയ്ക്ക് പിന്നെ നിന്നെ മാത്രം മതിയാകും.

ഉം.

ഇനി ഇതിനു കരയാൻ ആണോ പ്ലാൻ.

എന്താണ് എനിക്ക് അറിഞ്ഞുട വല്ലാതെ സങ്കടം വരുന്നു. കാരണം ഇല്ലാതെ കരയാൻ തോന്നുന്നു. വാവയ്ക്ക് എന്തേലും പറ്റിയാലോ എന്നൊക്കെ പേടി തോന്നുവാ. പാലു കൊടുക്കാൻ വാവയെ എടുക്കുമ്പോൾ ഞാൻ എങ്ങാനും ഉറങ്ങി പോയി വാവ താഴെ വീണാലോ എന്നൊക്കെയുള്ള ചിന്ത ആണ്.ആകെ  വട്ടാകുന്നു.

ഇതൊക്കെ നോർമൽ ആണ് കൊച്ചേ. പ്രസവം കഴിഞ്ഞപ്പോൾ ഉള്ള ഹോർമോൺ വ്യത്യാസം കൊണ്ടും ഈ ഉറക്ക കുറവ് കൊണ്ടും ഒക്കെ തോന്നുന്നതാണ്. ഈ പുതിയ ലൈഫിനോട് നീ പൊരുത്തപ്പെടുമ്പോൾ  എല്ലാം മാറും. ഒന്നുരണ്ടു ആഴ്ച്ച കൂടി നമുക്ക് നോക്കാം എന്നിട്ട് മാറിയില്ലെങ്കിൽ നമുക്ക് ഡോക്ടറെ കാണാൻ പോകാം.

ഉം.

വാവ ഉറങ്ങുവല്ലേ നീയും കൂടെ ഉറങ്ങാൻ നോക്ക്. എങ്കിലേ രണ്ടു മണിക്കൂർ കഴിയുമ്പോൾ വാവയ്ക്ക് പാലു കൊടുക്കാൻ ഉള്ള ആരോഗ്യം കിട്ടൂ.

എന്നെ കിടക്കാൻ സഹായിച്ചിട്ട കിച്ചൻ എന്റെ കാലിൽ പുതപ്പെടുത്തു മൂടി. എന്റെ നെറ്റിയിൽ തലോടിയിട്ട് തിരിഞ്ഞു നടന്ന കിച്ചന്റെ കയ്യിൽ ഞാൻ പിടിച്ചു.

കിച്ചാ..

എന്താടി.

എന്നോട് ദേഷ്യം ഉണ്ടോ?

എന്തിന്? കഞ്ഞിക്കു ചൂടു പോരെന്നും പറഞ്ഞു ഉച്ചക്ക് കരഞ്ഞതിനോ?

അല്ല.

പിന്നെ?

ഗർഭിണി ആയ സമയത്തു ഞാൻ അങ്ങനൊക്കെ കാണിച്ചതിന് നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.

നീ ഇപ്പോഴും അതൊക്കെ ആലോചിക്കുവാണോ. വെറുതെ ഓർത്തു നീ ടെന്ഷൻ ആകണ്ട.  ഉറങ്ങാൻ നോക്ക്.

എന്റെ നെറുകയിൽ ഒരു ഉമ്മ തന്നിട്ട് കിച്ചൻ തിരിഞ്ഞു നടന്നു. വാതിലിനു അപ്പുറം മറഞ്ഞിട്ടു അവൻ പെട്ടെന്ന് തല അകത്തേക്ക് ഇട്ടിട്ട് പറഞ്ഞു.

ഉറങ്ങിയില്ലേ ഞാൻ അമ്മയെ വിളിക്കും.

അവനെ ബോധിപ്പിക്കാൻ എന്നോണം ഞാൻ കണ്ണുകൾ അടച്ചു. എത്രയേറെ ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. അല്ലെങ്കിലും ഉറക്കം എന്നത് പേരിനു മാത്രം ആയിട്ട് നാള് കുറെയായി. പതിയെ ഞങ്ങളുടെ ജീവിതം മനസിൽ തെളിഞ്ഞു.

കല്യാണം കഴിഞ്ഞു മൂന്നാമത്തെ ആഴ്ചയാണ് എനിക്കൊരു ബോധോദയം തോന്നിയത്. ഇനി ഞാൻ ഗർഭിണി എങ്ങാനും ആണോ എന്ന്. പണ്ട് എവിടെയോ വായിച്ചിട്ടുണ്ട് ചിലർക്കൊക്കെ ഗർഭിണി ആകുമ്പോൾ മനസിൽ ഇങ്ങനെ ഒരു തോന്നൽ ഉണ്ടാകും എന്നു. അതിനു കാരണം ആയിട്ടു തോന്നിയതോ പച്ചവെള്ളം കുടിക്കുമ്പോ തോന്നിയ രുചി ഇല്ലായ്‌മയും. സംശയം തോന്നിട്ട് കിച്ചനോട് ചോദിച്ചപ്പോ എനിക്ക് നല്ല തടി ഉള്ളതുകൊണ്ടും കാലം തെറ്റി വരുന്ന മാസമുറകളും ഉള്ളതുകൊണ്ട് ഉടനെയൊന്നും കുഞ്ഞാവയെ പ്രതീക്ഷിക്കണ്ട എന്നു പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ പതിവ് അസ്വസ്ഥതകൾ തുടങ്ങിയപ്പോൾ തന്നെ ഞാൻ സാനിറ്ററി പാഡും വാങ്ങി വെച്ചു കാത്തിരുന്നു.
ഞാൻ ഇങ്ങനെ കിച്ചനോട് ചോദിച്ചതിന്റെ കൃത്യം ഏഴാം ദിവസം വൈകുന്നേരം ഞാൻ ഛർദ്ദിക്കാൻ തുടങ്ങി. അതു കണ്ടിട്ടു കിച്ചൻ പറഞ്ഞത് എന്താണെന്നോ. ഞാൻ വല്ലതും വലിച്ചു വാരി തിന്നിട്ട് ആണെന്ന്. പിറ്റെന്നും തുടർച്ചയായി ശർധിക്കാൻ തുടങ്ങിയതും എന്നെയും കൊണ്ട് ഡോക്ടറിന്റെ അടുത്തു പോയപ്പോൾ ആണ് ഞങ്ങളുടെ കുഞ്ഞാവ വരാൻ പോകുവാണെന്ന വാർത്ത അറിയുന്നത്. തിരിച്ചു വീട്ടിൽ എത്തിയതും ഞാൻ പതം പറഞ്ഞു കരച്ചില് തുടങ്ങി. കിച്ചൻ പറഞ്ഞു പറ്റിച്ചെന്നും കഴിഞ്ഞ ആഴ്ച്ച പപ്പായ ജ്യൂസ് കുടിച്ചെന്നും കഴിഞ്ഞ ദിവസം പൈനാപ്പിൾ പുളിശ്ശേരി കഴിച്ചു എന്നൊക്കെ പറഞ്ഞു ആയിരുന്നു കരച്ചിൽ. ഒരു വിധത്തിൽ വാവയ്ക്ക് ഒന്നും പറ്റില്ലെന്ന് കിച്ചൻ എന്നെ പറഞ്ഞു സമാധാനിപ്പിച്ചു.
അന്നു തൊട്ട് കിച്ചന്റെ കഷ്ടകാലം തുടങ്ങുക ആയിരുന്നു. നിർത്താതെ ഉള്ള എന്റെ ഛര്ദിലും അതു രൂക്ഷമാകുമ്പോൾ എന്നെയും കൊണ്ടുള്ള ആശുപത്രിയിൽ പോക്കും ആണ് കക്ഷിയുടെ പ്രധാന പരിപാടി. രാത്രിയിൽ ഒക്കെ തൊണ്ടപൊട്ടി രക്തം വരുന്നതുവരെ ഞാൻ ഛര്ദിക്കുമ്പോൾ ഉറക്കമില്ലാതെ കിച്ചൻ കൂടെ ഇരിക്കും. ആഗ്രഹിച്ചു എന്തേലും കഴിക്കാൻ വേണമെന്നു പറഞ്ഞിട്ട് അതു അവൻ മുന്നിലെത്തിക്കുമ്പോൾ വായും പൊത്തി ഞാൻ ഓടും. കിച്ചന് ഇഷ്ടമുള്ള കറികളുടെ മണം അടുക്കളയിൽ നിന്നും ഉയരുമ്പോഴേക്കും ഞാൻ വായും പൊത്തി ബാത്റൂമിലേക്കോടും. പാവം ഞാൻ കാരണം ഇഷ്ടപെട്ട കറി കൂട്ടി ചോറുണ്ടിട്ട്  തന്നെ മാസങ്ങൾ ആയി.
മൂന്നുമാസം കഴിയുമ്പോൾ ഈ ഛര്ദിൽ മാറുമെന്ന് എല്ലാരും പറയുന്നത് കേട്ടു ഞങ്ങളും കാത്തിരുന്നു. എവിടന്നു പോകാൻ. കൂടുന്നതല്ലാതെ കുറവൊന്നും ഇല്ല. ഛര്ദിച്ചു ഛര്ദിച്ചു എന്റെ ഭാരം കുറയുന്നത് മാത്രം മിച്ചം.
ഗർഭകാലം മുന്നോട്ട് പുരോഗമിച്ചപ്പോൾ പ്രശ്നങ്ങളും കൂടി വന്നു. കിച്ചൻ ഓഫീസിൽ പോയാൽ അവനെ മിസ്സ് ചെയ്യുന്നെന്ന് പറഞ്ഞു ഞാൻ സങ്കടപ്പെടും. അവൻ വന്നാലോ ചെറിയ കാര്യങ്ങൾക്ക് പോലും അവനോട് വഴക്കിടും. അവന്റെ വിയർപ്പിന്റെ ഗന്ധം പോലും എനിക്ക് പിടിക്കാതായി. അവൻ വാതില് തുറന്നു അകത്തു കയറുന്നതും ഞാൻ വായും പൊത്തി ഓടും. പാവം അവൻ ദിവസം മൂന്നു തവണ വരെ കുളിച്ചു തുടങ്ങി.
അഞ്ചാം മാസം അവസാനത്തോടെ വാവയുടെ അനക്കം കിട്ടി തുടങ്ങി. എല്ലാരും പറയും വാവ പകൽ ഉറങ്ങും രാത്രി ചവിട്ടും എന്ന്. പക്ഷെ എന്റെ കുഞ്ഞാവ രാവും പകലും ഒരുപോലെ എന്റെ വയറു ചവിട്ടി മെതിച്ചു. എന്റെ ഉറക്കം കുറഞ്ഞു തുടങ്ങി. കാലൊക്കെ നീരുവെച്ചു വീർത്തു തുടങ്ങി. എല്ലാരോടും ദേഷ്യമായിരുന്നു വയറു കുറവെന്ന് പറയുന്നോരോടും വെയിലു കൊണ്ടിലേല് കുഞ്ഞിന് മഞ്ഞ വരുമെന്ന് പറയുന്നോരോടും എല്ലാം. എല്ലാ ദേഷ്യവും തീർത്തത് കിച്ചനോട് ആണ്. അവനു ഈ ഗര്ഭം കൊണ്ടുള്ള ഏക ഗുണം എന്നത് എന്നെ കാണാൻ വരുന്നവർ കൊണ്ടുവരുന്ന പലഹാരങ്ങൾ മൊത്തം അവനു കഴിക്കാല്ലോ എന്നാ.
അവസാന മാസം എത്തിയതോടെ എന്റെ അവസ്‌ഥ പരിതാപകരം ആയി. പഴുത്ത മാങ്ങ കഷണങ്ങളും നാരങ്ങാ വെള്ളവും ബിസ്ക്കറ്റും മാത്രം കഴിച്ചു ഞാൻ ദിവസങ്ങൾ തള്ളി നീക്കി. എന്നും കരച്ചിലും സങ്കടവും. വാവയ്ക്ക് വല്ലതും സംഭവിക്കുമോ എന്ന നെഗറ്റീവ് ചിന്തകൾ എന്നെ അലട്ടാൻ തുടങ്ങി. എന്റെ മനസമാധാനം പോയത് പോരാഞ്ഞ് ഈ നെഗേറ്റിവിറ്റി മൊത്തം കിച്ചനോട് പറഞ്ഞു അവന്റെയും സമാധാനം കളഞ്ഞു.

ഒരു കുറവും ഇല്ലാത്ത ഛർദിയും കാലിലെ നീരും ഇടക്കിടെ അലട്ടുന്ന നടുവിന്റെയും വയറിന്റെയും വേദനയും കൂടാതെ ബിപിയും കൂടി കണ്ടപ്പോൾ ചെക്കപ്പിനു പോയ എന്നെ പിടിച്ചു പ്രസവിപ്പിക്കാൻ ഡോക്ടർ അഡ്മിറ്റ് ആക്കി.
പിറ്റേന്ന് രാവിലെ ഡോക്ടർ പറഞ്ഞ പ്രകാരം മേലും കഴുകി ഒരു കട്ടൻ ചായയും കുടിച്ചു ഞാൻ കാത്തിരുന്നു. നഴ്‌സ് കൊണ്ടു തന്ന വെള്ള മുണ്ടും ഉടുപ്പും ഇട്ട് ഞാൻ കിച്ചന്റെ കയ്യും പിടിച്ചു ഞാൻ ലേബർ റൂമിലേക്ക് നടന്നു. കിച്ചനെ കൈ വീശി കാണിച്ചിട്ട് വാവയെയും കൊണ്ടു വരാമെന്നു പറഞ്ഞു ആ കണ്ണാടി വാതിലിന് ഉള്ളിലേക്ക് നടന്നപ്പോൾ എന്റെ മനസിൽ ഭയത്തിനു പകരം ആകെയൊരു മരവിപ്പ് ആയിരുന്നു. വെളുപ്പിന് കുടിച്ച കട്ടൻ ചായ അതുപോലെ ലേബർ റൂമിന്റെ നിലത്തു ഛര്ദിച്ചു. നഴ്‌സ് ചൂണ്ടിക്കാട്ടിയ കട്ടിലിൽ ഞാൻ കിടന്നു. വാവയുടെ അനക്കം റെക്കോർഡ് ചെയ്തിട്ട്. അവരെന്റെ കയ്യിൽ ഡ്രിപ് ഇട്ടു. വേദന ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രതീക്ഷിച്ചു ഞാൻ ഉറങ്ങി പോയി. കണ്ണു തുറന്ന് നോക്കിയപ്പോൾ മണി ഒൻപത്. ഞാൻ ഇതിനകത്ത് കയറിയിട്ട് മണിക്കൂർ മൂന്ന് ആയി. എന്റെ കൂടെ കയറിയവരിൽ പലർക്കും വേദന തുടങ്ങിയിട്ടുണ്ട്. ചിലരെയൊക്കെ ലേബർ കോട്ടിലേക്ക് മാറ്റി. എനിക്കെന്താ വേദന വരാത്തത് എന്നു ഞാൻ അടുത്തുണ്ടായിരുന്ന നഴ്സിനോട് ചോദിച്ചപ്പോൾ ഡോക്ടർ വന്നിട്ടെ വേദനക്ക് ഡ്രിപ് ഇടൂ എന്നവർ മറുപടി പറഞ്ഞു.

ഡോക്ടർ വന്നിട്ട് എന്റെ കാലുകൾ അകത്തി പരിശോധിച്ചു. അസ്വസ്ഥത കൊണ്ട് ഞാൻ വയർ മുകളിലേക്ക് പിടിച്ചു. അതു മനസിലാക്കിയ നഴ്‌സ് എന്റെ വയർ താഴേക്ക് അമർത്തി. എന്റെയുള്ളിൽ എന്തോ മുറിക്കുന്ന പോലെ എനിക്ക് തോന്നി. പെട്ടെന്ന് ചൂടുള്ള ദ്രാവകം എനിക്ക് ചുറ്റും ഒഴുകി പരന്നു. ഡോക്ടറിന്റെ മുഖം മാറി.

"കുഞ്ഞിന്റെ മോഷൻ പോയി. നോർമലിനു ശ്രമിക്കുന്നത് റിസ്ക് ആണ്. എമർജൻസി സർജറി ചെയ്യണം"

ഇത്രയും പറഞ്ഞിട്ട് ഡോക്ടർ കിച്ചനെയും ബന്ധുക്കളെയും കാണാൻ പുറത്തേക്ക് നടന്നു. എന്റെ ഉള്ളിൽ വല്ലാത്തൊരു സങ്കടം നിറഞ്ഞു. പിന്നെയുള്ള കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു. സർജറിക്ക് ഉള്ള സമ്മതപത്രം ഒപ്പിട്ടതും ആന്റിബയോട്ടിക് ഡ്രിപ് ഇട്ടതും എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. നഴ്സിന്റെ കൈപിടിച്ചു സ്ട്രെച്ചറിന്റെ അടുത്തേക്ക് നടന്നപ്പോൾ ഞാൻ കിടന്ന ബെഡിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആ വെള്ള വിരിയുടെ നിറം അപ്പോൾ വെള്ള അല്ലായിരുന്നു. തിരിഞ്ഞു നടക്കുമ്പോഴും എന്റെ കാലിലൂടെ ആ ദ്രാവകം ഒഴുകുന്നുണ്ടായിരുന്നു. 

സ്ട്രെച്ചറിൽ കിടന്ന എന്റെ അടുത്തേക്ക് കിച്ചനും അമ്മയും വന്നു. കിച്ചനെ കണ്ടതും എന്റെ കണ്ണു നിറഞ്ഞു. എന്റെ കൈത്തണ്ടയിൽ പിടിച്ചു അമർത്തിയിട്ട് പോയിട്ടു വാ എന്നു കിച്ചൻ പറഞ്ഞതും സ്ട്രെച്ചറിന്റെ ചക്രങ്ങൾ ഉരുണ്ടു തുടങ്ങിയിരുന്നു. ഇടനാഴികളിലൂടെ ഓപ്പറേഷൻ തീയറ്ററിലേക്ക് പോകുമ്പോൾ എന്റെ വയറ്റിൽ ആകെ ഒരു  ഉരുണ്ടുകയറ്റം. ദഹനരസം തികട്ടി വായിലേക്ക് വരുന്നു.
ഞാൻ ചുറ്റും നോക്കി.

"എനിക്ക് ഓക്കാനം തോന്നുന്നു. ഒരു തലയണ തരുമോ?"

എന്റെ വിരലടയാളം പതിപ്പിക്കാൻ വന്നവരോടും എന്റെ നട്ടെല്ല് നോക്കാൻ വന്ന അനസ്‌തേഷ്യ ഡോക്ടറോടും ഞാൻ ഈ ആവശ്യം പറഞ്ഞുകൊണ്ടിരുന്നു. ഓപ്പറേഷൻ ടേബിളിലേക്ക് എന്നെ മാറ്റിയപ്പോഴും ഞാൻ ഈ ആവശ്യം തുടർന്നുകൊണ്ടിരുന്നു. മൂത്രം പോകാൻ ട്യൂബ് ഇട്ടു കഴിഞ്ഞു നട്ടെല്ലിൽ ഇഞ്ചക്ഷൻ എടുക്കാൻ എന്നെ എഴുന്നേൽപ്പിച്ചു ഇരുത്തി. അപ്പോഴേക്കും നട്ടെല്ല് വില്ലു പോലെ വളയ്ക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടിനെയും ഇഞ്ചക്ഷൻ എടുക്കുമ്പോൾ ഉള്ള വേദനയെ പറ്റിയും പലരും പറഞ്ഞത് ഓർത്തു മനസിൽ ഭയം തോന്നി. ഓപ്പറേഷൻ ടേബിളിൽ ഇരുന്ന് അവർ തന്ന തലയണയെ കെട്ടിപിടിച്ചു താടി പൂഴ്ത്തി ഇരിക്കുമ്പോൾ എന്റെ നെഞ്ചു പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു. നട്ടെല്ലിൽ ഒരു തണുപ്പ് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡോക്ടർ കഴിഞ്ഞെന്നു എന്നോട് പറഞ്ഞു. തിരികെ ടേബിളിലേക്ക് കിടന്നതും ഞാൻ പഴയ ആവശ്യം തുടങ്ങി. സ്പൈനൽ ഇഞ്ചക്ഷൻ ആയോണ്ട് തലയണ തരാൻ പറ്റില്ലെന്ന് അവർ പറഞ്ഞതു കൊണ്ട് എന്റെ ഭയം കൂടി വന്നു. ഒരു നഴ്‌സ് എന്റെ അടുത്തിരുന്നു സമാധാനിപ്പിച്ചു. വോമിറ്റിങ് ഉണ്ടാവാതിരിക്കാൻ മരുന്ന് ഡ്രിപ്പിലൂടെ തന്നിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം ആയി. എന്റെ വയറിനു കുറുകേ ഒരു മറ വെച്ചിട്ട് അവർ എന്തൊക്കെയോ ചെയ്തു തുടങ്ങി. എന്റെ കാലുകൾ വായുവിൽ പറക്കുന്നത് പോലെ. വേദന അറിയുന്നില്ല പക്ഷെ അവരെന്റെ വയറിൽ തൊടുന്നുണ്ടെന്നു മനസിലാകും. ഓരോ നിമിഷവും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. സമയം കടന്നു പോയത് ഞാൻ അറിഞ്ഞില്ല. എന്റെ വയറ്റിൽ അമർത്തുന്ന പോലെ തോന്നും കുഞ്ഞിനെ എടുക്കാൻ ആണ് പേടിക്കണ്ട എന്നു പറഞ്ഞതും ഞാനൊരു കരച്ചിൽ കേട്ടു. മോൾ ആണൊന്ന് ഉള്ള എന്റെ ചോദ്യത്തിന് അല്ല മോൻ ആണെന്നായിരുന്നു മറുപടി.   എന്റെ കണ്ണു അറിയാണ്ട് നിറയുന്നുണ്ടായിരുന്നു. എന്റെ തോളത്തു ഒരു ഇഞ്ചക്ഷൻ തന്നിട്ട് ആരോ പറഞ്ഞു.

"ഉറങ്ങിക്കോ മോനെ കൊണ്ടുവരുമ്പോ വിളിക്കാം"

ഉറക്കത്തിനും ഉണർവിനും ഇടയിൽ നിമിഷങ്ങൾ എത്ര കടന്നുപോയെന്നു അറിയില്ല. എപ്പോഴോ ആരോ മെല്ലെ കയ്യിൽ തട്ടി വിളിച്ചു.

"മോനെ കാണണ്ടേ"

അടഞ്ഞു പോകുന്ന കണ്ണുകൾ വീണ്ടും വലിച്ചു തുറന്നു ഞാൻ നോക്കി. പച്ച തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മുഖം. കണ്ണിൽ നിറഞ്ഞ കണ്ണുനീർ എന്റെ കാഴ്ചയെ മറച്ചു. വീണ്ടും ഉറക്കം. ഇടക്ക് വല്ലാണ്ട് തണുപ്പ് തോന്നിയിട്ടു ഞാൻ ഉണർന്നു. തണുത്തിട്ട് കയ്യും കാലും ഒക്കെ വിറക്കുന്നു. തണുക്കണൂ എന്നു ഞാൻ ചുറ്റുമുള്ളവരോടെല്ലാം പറയാൻ തുടങ്ങി. എന്റെ ബഹളം കൊണ്ടാണോ അതോ സർജറി കഴിഞ്ഞത് കൊണ്ടാണോ എന്നറിയില്ല തീയറ്ററിലെ എസി അവർ ഓഫ് ചെയ്തു. അവിടെ നിന്നും പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്ക് മാറ്റിയപ്പോഴും എന്റെ വിറയൽ മാറിയിട്ടില്ല. അവിടെ ബെഡിലേക്ക് മാറ്റി കമ്പിളി ഒക്കെ പുതച്ചു കഴിഞ്ഞിട്ടാണ് വിറയൽ ഒക്കെ അടങ്ങിയത്. അപ്പോഴേക്കും എനിക്ക് കിച്ചനെ കാണണം എന്ന് തോന്നി. അത് പറയാൻ ഒരുങ്ങുമ്പോഴാണ് ഒരു നഴ്‌സ് എന്റെ കുഞ്ഞാവയെ കൊണ്ടു വന്നത്. എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ. ഞാൻ അവനെ തൊട്ടോട്ടെ എന്നായിരുന്നു ചോദിച്ചത്. അവനെന്റെ മുലഞെട്ട് നുണയുമ്പോൾ ആ കവിളിൽ ഞാൻ മെല്ലെ തടവിക്കൊണ്ടിരുന്നു. അവനെയും കൊണ്ട് നഴ്‌സ് തിരിഞ്ഞു നടക്കുമ്പോൾ മനസിൽ വല്ലാത്തൊരു നീറ്റൽ.

കിച്ചൻ എന്നെ കാണാൻ വന്നപ്പോഴും എനിക്ക് വാവ വന്ന കാര്യമേ പറയാൻ ഉള്ളു. വാവ വന്നിരുന്നു. വാവയെ തൊടാൻ പഞ്ഞി പോലിരുന്നു എന്നു ഞാൻ പിന്നെയും പിന്നെയും പറഞ്ഞു. എന്റെ  കയ്യിലും കാലിലും നെഞ്ചിലും ഒക്കെ ഘടിപ്പിച്ച ഉപകരണങ്ങളുടെ നടുവിൽ മയങ്ങിയും ഉണർന്നും ഞാൻ കിടന്നു. ഉണർന്നു കിടക്കുന്ന സമയങ്ങളിൽ രണ്ടു മണിക്കൂർ കൂടുമ്പോഴുള്ള വാവയുടെ വരവിനായി ഞാൻ കാത്തിരുന്നു.

ഇടക്ക് അടിവയറ്റിൽ ചെറിയ നീറ്റൽ തോന്നി തുടങ്ങി. പതിയെ ഞാൻ എന്റെ കൈ നീട്ടി വയറു തടവി നോക്കി. വയറു താഴ്ന്നിരിക്കുന്നു. ഇത്ര പെട്ടെന്ന്  വയറിന്റെ വലിപ്പം കുറയുമോ എന്നു ഞാൻ സംശയിച്ചു. പതിയെ ആ നീറ്റൽ കൂടി വന്നു. ആരോ എന്റെ അടുത്തു വന്നു ചോദിച്ചു.

"വേദനിക്കുന്നുണ്ടോ"

അതെയെന്ന് ഞാൻ തലയാട്ടി. പതിയെ വേദന കുറഞ്ഞു വന്നു. വീണ്ടും ഉറങ്ങിയും ഉണർന്നും മണിക്കൂറുകൾ നീങ്ങി. ഉണർന്നിരിക്കുന്ന സമയങ്ങളിൽ ക്ലോക്കിൽ കണ്ണും നട്ട് ഞാൻ വാവയെ കാത്തിരുന്നു.

പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും എനിക്ക് എങ്ങനെ എങ്കിലും റൂമിൽ പോയാൽ മതി. അതാവുമ്പോ വാവയെയും കിച്ചനേയും അമ്മയെയും ഒക്കെ കാണാല്ലോ. ഉച്ച ആയപ്പോഴേക്കും എന്നെ റൂമിലേക്ക് മാറ്റി. പക്ഷെ വിചാരിച്ച അത്രയും സുഖകരം ആയിരുന്നില്ല. ഓരോ തവണയും വാവ പാലിനായ് കരയുമ്പോൾ കട്ടിലിൽ നിന്നും എണിക്കാനും തിരികെ കിടക്കാനും ഉള്ള കഷ്ടപ്പാട്. വയറു നിറയാതെ വാവ കരയുമ്പോൾ എന്റെയും കണ്ണു നിറയും. പൊടി പാലു തുപ്പി കളഞ്ഞിട്ട് എന്റെ പാലിനായി അവൻ കരയുമ്പോൾ എന്റെ നെഞ്ചു നീറും.  ഒന്നു അനങ്ങിയലോ തുമ്മിയാലോ പോലും അടിവയറ്റിൽ ആളിപ്പടരുന്ന വേദന. പാലില്ലേ എന്നു ചോദിക്കുന്നവരോടൊക്കെ ദേഷ്യമായിരുന്നു. വല്ലാതെ സങ്കടം വന്നു തുടങ്ങിയ നിമിഷങ്ങൾ. കുഞ്ഞിന് എന്തേലും സംഭവിക്കുമോ എന്ന ഭയത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ടു തുടങ്ങി. അവന്റെ ഓരോ ഞരക്കത്തിലും ഞാൻ ഞെട്ടി ഉണർന്നു. മൂന്നാം ദിവസം മുതൽ എന്റെ കുഞ്ഞു വയറു നിറയെ പാലു കുടിച്ച് ഉറങ്ങി. എങ്കിലും എന്റെ അവസ്ഥയ്ക്ക് മാറ്റം വന്നില്ല. ഓരോ തവണയും പാലു കുടിക്കുമ്പോൾ വിണ്ടു പൊട്ടിയ എന്റെ മുലഞെട്ടുകൾ വേദന കൊണ്ട് പുകയും അടിവയറ്റിൽ വലിഞ്ഞു മുറുകുന്ന വേദന. ഓരോ രണ്ടു മണീക്കൂറുകൾ കൂടുമ്പോഴുള്ള പാലൂട്ടൽ നേരത്തെയും ആ വേദനയെയും ഞാൻ ഭയപ്പെട്ടു. പക്ഷെ എന്റെ കുഞ്ഞിന്റെ വിശപ്പിനു മുന്നിൽ ഞാൻ എന്റെ ഭയത്തെയും വേദനയെയും മറന്നു. ഓരോ തവണ വേദന എന്നിൽ പടരുമ്പോഴും ഞാൻ അമ്മയെ നോക്കും ഇതിലേറെ വേദന അമ്മ ജീവിതത്തിൽ രണ്ടു തവണ ഇതിലേറെ വേദന അനുഭവിച്ചത് ആണെന്ന് ഓർക്കുമ്പോൾ കണ്ണു നിറയും.

ഗർഭകാലവും പ്രസവത്തിനു ശേഷമുള്ള ദിവസങ്ങളും നമ്മുടെ ശരീരത്തിൽ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന സമയം ആണെന്നും പെട്ടെന്ന് സങ്കടവും സന്തോഷവും ഒക്കെ വരുന്നത് സ്വാഭാവികം ആണെന്നും ഇതിനെ ബേബി ബ്ലൂസ് എന്നു പറയും എന്നോക്കെ കിച്ചനും ഡോക്ടറും മനസിലാക്കി തന്നു എങ്കിലും ഇപ്പോഴും തനിച്ചിരിക്കുമ്പോൾ സങ്കടം വരും.

ഇടക്ക് കേട്ട വിരൽ നുണയുന്ന ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. കുഞ്ഞാവ ഉണർന്നിട്ടുണ്ട്. ഞാൻ വീണ്ടും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ഉള്ള യജ്ഞം തുടങ്ങി.

********

മാസങ്ങൾക്ക് അപ്പുറം.

കിച്ചനെ തോളത്തിരുന്ന വാവ എന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. എന്റെ അടുത്തേക്ക് വരാൻ ആയി വാവ ബഹളം കൂട്ടിയതും കിച്ചൻ പറഞ്ഞു.

"നീയൊന്നു മാറി നിക്ക് അമ്മൂ. നീ എവിടെ ഉണ്ടേലും ചെക്കൻ മണത്തു കണ്ടുപിടിക്കും. പണ്ട് വാവ മൈൻഡ്  ചെയ്യുന്നില്ല എന്നു പറഞ്ഞു നീ കരഞ്ഞിട്ട് വാവയ്ക്ക് ഇപ്പൊ നിന്നെ മാത്രം മതിയല്ലോ."

"അന്നത്തെ സങ്കടം ഒക്കെ ഇപ്പൊ ഒരു സ്വപ്നം പോലെ തോന്നുവാ കിച്ചാ"

ഞാൻ ഒരു ചെറു ചിരിയോടെ വാവയ്ക്ക് നേരെ കൈ നീട്ടി. എന്റെ നെഞ്ചിൽ തല ചായ്ച്ചു കുഞ്ഞി കണ്ണു ചിമ്മി വാവ മെല്ലെ വിളിച്ചു.

"ഇങ്കി..."

ഡെഡിക്കേഷൻ: ഗർഭാലസ്യങ്ങളും പ്രസവത്തിന്റെ വേദനയും ബേബി ബ്ലൂസും സഹിച്ചു ഓരോ കുഞ്ഞിനെയും മടിയിൽ വെച്ചു താലോലിക്കുന്ന അമ്മമാർക്ക്

Srishti-2022   >>  Short Story - Malayalam   >>  എന്റെ കഥ

Maneesha M Hari

QuEST Global

എന്റെ കഥ

എന്റെ കഥ

ഒരു കാലത്ത് ഞാൻ ശാന്തമായിരുന്നു ... പരിശുദ്ധമായിരുന്നു .... എന്റെ കണ്ണീർ മറ്റുള്ളവർക്ക് ആനന്ദം പകരുന്നത് ഞാൻ ആത്മനിർവൃതിയോടെ നോക്കി നിൽക്കുമായിരുന്നു . എന്റെ രക്തധമനികൾ കളങ്കപ്പെട്ടിരുന്നില്ല ... മലിനപ്പെട്ടിരുന്നില്ല ... എന്റെ ജീവന്റെ നീര് എല്ലാവരും കരുതലോടെ ഉപയോഗിച്ചത് എന്നോ കണ്ട കിനാവുപോലെ തോന്നുന്നു.

                     പിന്നീടെപ്പോഴോ കാലത്തിന്റെ ഒഴുക്കിൽ എല്ലാരുടെയും മുഖങ്ങൾ മാറി... നിനവുകൾ മാറി ... ചെയ്തികൾ മാറി .ഒരു പരിധിയുമില്ലാതെ ഒരു പ്രതിഫല ഇച്ഛയും ഇല്ലാതെ എല്ലാം നൽകിയ എന്നെ അവർ ചൂഷണം ചെയ്തു .എന്റെ രക്തധമനികൾക്കു ക്ഷതം ഏറ്റു . എന്റെ രക്തത്തെ അവർ മലിനമാക്കി ... അത് എന്നെ വല്ലാതെ വേദനിപ്പിച്ചു . വേദനയുടെ നീർകുമിളകൾ കാർമേഘമായ് മാറി .'നിന്റെ  ഓരോ തുള്ളി കണ്ണുനീരും ഞാൻ എന്റെ തുരുത്തുയിൽ സൂക്ഷിക്കും' എന്ന വേദവാക്യം ഞാൻ ഓർത്തുപോയി .

                ഒടുവിൽ ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ വാവിട്ടു കരയാൻ തുടങ്ങി .എന്റെ കണ്ണുനീർത്തുള്ളികൾ ഒരു വലിയ പ്രവാഹമായി മാറി . ആ പ്രവാഹത്തിന് ഇത്രമേൽ ശക്തി ഉണ്ടെന്ന് ഞാൻ പോലും അറിഞ്ഞില്ല . ഇത്രമേൽ നാശം വിതയ്ക്കുമെന്നു ഞാൻ നിനച്ചതേ ഇല്ല .സഹിക്കുവാനുള്ള കഴിവ് എനിക്ക് ഇത്രയേ തമ്പുരാൻ നൽകിയിട്ടുള്ളൂ .എന്റെ ഈ വേദനയെ അവർ എന്റെ പ്രതികാരമായ് ചിത്രീകരിച്ചു .... അതിനു അവർ നൽകിയ പേര് എനിക്ക് ഇഷ്ടപ്പെട്ടു - " ഭൂമിയുടെ പ്രതികാരം " . ഇതെന്റെ പ്രതികാരം അല്ല . അവർ എനിക്ക് എന്താണോ നൽകിയത് അത് ഞാൻ മടക്കി നൽകി , അത്രമാത്രം . കള്ളിമുൾ ചെടി നട്ടിട്ട്  റോസാപുഷ്പം കിട്ടുന്നത് എങ്ങനെ ?

 

           എന്റെ കണ്ണീരിന്റെ ഉഗ്രശക്തിയിൽ പലരുടെയും ജീവൻ പൊലിഞ്ഞതും പലരുടെയും മനസ്സിൽ മായാത്ത മുറിവുകൾ ഉണ്ടായതും എനിക്ക് എന്നും ഒരു വേദന തന്നെ ആണ് . എങ്കിലും മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും   തൊഴിലിന്റെയും പേരിൽ അവർ കെട്ടിപ്പൊക്കിയ മതിൽക്കെട്ടുകൾ എന്റെ കണ്ണുനീരിൽ അലിഞ്ഞുപോയത് എനിക്ക് എന്നും സന്തോഷം തരുന്ന ഓർമയാണ് . ഈ പുണ്യപ്രവൃത്തിയിൽ  എന്നിലെ പാപകറകൾ കഴുകി പോകട്ടെ എന്ന് ഞൻ ആഗ്രഹിക്കുന്നു . അംബരചുംബികളായ മാളികകളും സമ്പത്തും എന്നും സുരക്ഷാ നൽകും എന്ന് വിശ്വസിച്ച പല സ്വാര്ത്ഥര്ക്ക് താൻ വെറും ഒരു സൃഷ്ടി ആണെന്നും മറ്റ് സൃഷ്ടികളെ കരുതണം സഹായിക്കണം എന്ന സന്ദേശം നല്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു .

 

          ഈ പ്രളയത്തിന് ശേഷം അവർ തങ്ങളുടെ അനുഭവങ്ങൾ കവിതകളും കഥകളും ആക്കാനുള്ള തിടുക്കത്തിലാണ് .എന്റെ അനുഭവവും ഞാൻ എന്റെ ജീവിതത്തിന്റെ പുസ്തകത്താളുകളിൽ രചിക്കട്ടെ . പ്രളയത്തിന്റെ താളുകൾ രചിക്കാൻ ഞാൻ ഇനി ആഗ്രഹിക്കുന്നില്ല . എങ്കിലും അവർ എന്നോട് ആക്രോശിച്ചാൽ പ്രളയത്താളുകൾ  രചിക്കാൻ ഞാൻ ഇനിയും നിര്ബന്ധയാകും .

      ചിലരെങ്കിലും എന്നെ ഇനി കരുത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു . അവർ നൽകുന്ന സ്നേഹത്തിനും കരുതലിനും ആയിരം മടങ്ങു മടക്കി നൽകാൻ എനിക്ക് കഴിയും . ആ സ്നേഹവും കരുതലും ഞാൻ ആഗ്രഹിക്കുന്നു . വസന്തവും ഗ്രീഷ്മവും ഹേമന്തവും ശിശിരവും നിറഞ്ഞു നിൽക്കുന്ന എനെറെ ജീവിത അധ്യായത്തിൽ വീണ്ടും ഒരു പ്രളയകാലം  കാലം രചിക്കാതിരിക്കട്ടെ ..

Srishti-2022   >>  Short Story - Malayalam   >>  അപരിചിതം

അപരിചിതം

അപരിചിതം

"ഞാൻ പഠിച്ച സ്കൂളിൽ തന്നെ എന്റെ മകളും പഠിക്കട്ടെ... ആ അനുഭവങ്ങളിലൂടെ തന്നെ അവളും വളരട്ടെ"

 

സ്ഥലത്തെ പ്രമുഖ ഇന്റർനാഷണൽ സ്കൂളിൽ അവളെ ചേർക്കണം എന്നു ഭാര്യ പറഞ്ഞപ്പോൾ എന്റെ മറുപടി അതായിരുന്നു. പുല്ലാനിവിള ഗവണ്മെന്റ HSS ൽ നിന്നു കഷ്ടിച്ച് പത്താം ക്ലാസ് പാസ്സ്

ആയ പുള്ളിക്കാരി ഇപ്പൊ ജാതകദോഷം കൊണ്ടു ഒരു ബഹുരാഷ്ട്ര കമ്പനിയിലെ HR മാനേജർ ആണ്. അപ്പൊ ആഗ്രഹങ്ങൾക്ക് വലുപ്പം കൂടും.

 

ഒരു യുദ്ധം ജയിച്ച ഭാവത്തിൽ  ഭാര്യയെയും മകളെയും കൊണ്ടു എന്റെ സ്കൂളിലേക്ക്, പത്തിരുപതു കൊല്ലം പഴക്കമുള്ള എന്റെ ഓർമകളിലേക്ക് ഞാൻ ഇറങ്ങി.

 

ഒരു വലിയ മൈതാനമുണ്ട് സ്കൂളിന്റെ പുറകുവശത്തു. അതിന്റെ ഒത്ത നടുക്കായി ഒരു മാവും. കുട്ടികൾക്ക് ആ മൈതാനത്തിന്റെ ഏത് കോണിലിരുന്നു വേണമെങ്കിലും ഭക്ഷണം കഴിക്കാമായിരുന്നു.

ഉച്ചയൂണ് കഴിയുമ്പോൾ നൂറു കണക്കിന് പരുന്തുകൾ ആകാശത്തു വട്ടമിട്ടു പറക്കും. ശരവേഗത്തിൽ പാഞ്ഞു വന്നു ചിലപ്പോൾ പാത്രങ്ങളിൽ നിന്നു തന്നെ എന്തെങ്കിലും തട്ടിയെടുക്കും. അവറ്റകൾക്ക്

എന്നും ഉത്സവകാലമാണ്.

 

മൈതാനത്തിന്റെ കോണിലുള്ള ഒരു വലിയ ഗുൽമോഹർ മരത്തിന്റെ ചുവട്ടിൽ ആയിരുന്നു ഞങ്ങളുടെ താവളം. ചുവന്ന പൂക്കളുമായി തലയെടുപ്പോടെ നിൽക്കുന്ന ടിയാന്റെ പടർന്നു കിടക്കുന്ന

വേരുകളിൽ ഓരോ ഭാഗത്തായി ഓരോരുത്തർ ഇരിക്കും, ഒരറ്റത്ത് ഞാനും. ഓരോ ദിവസം എന്തൊക്കെ കളിക്കാം, കൂട്ടത്തിലേക്ക് ആരെ പുതിയതായി  ചേർക്കാം, വൈകിട്ട് സ്കൂൾ കോമ്പൗണ്ടിൽ

തന്നെയുള്ള കടയിൽ പോയി സർബത്ത് വാങ്ങാനുള്ള കാശ് പിരിക്കൽ (10 രൂപയിൽ അധികം പോവില്ല പിരിവ്), അങ്ങനെ പോവും അജണ്ട. സംഘത്തിൽ പുതിയ ആളിനെ ചേർക്കുന്നത് കുറേ

നിബന്ധനകളോടെയാണ്. ചീത്ത വാക്കുകൾ പറയാൻ പാടില്ല, അടി കൂടാൻ പാടില്ല, എല്ലാ ദിവസവും മീറ്റിംഗിൽ പങ്കെടുക്കണം എന്നൊക്കെ. പൊതുജനക്ഷേമത്തിനു വേണ്ടി കുട്ടിസംഘം

പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെങ്കിലും കുറെ നന്മമരങ്ങളുടെ കൂട്ടമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അപ്പുറത്തെ ക്ലാസ്സിലെ പിള്ളേരുമായി അടിപിടി കൂടിയ കേസിൽ പ്രിൻസിപ്പലിന്റെ കയ്യിൽ നിന്നും നേരിട്ട് അവാർഡ്

വാങ്ങിയവർ കൂട്ടത്തിലുണ്ടായിരുന്നു എന്നത് വേറെ കാര്യം. പക്ഷെ കൂട്ടത്തിൽ കൂടുമ്പോ എല്ലാവരും പാവങ്ങളായിരുന്നു.

 

ഇതിനിടെ പുതിയ അധ്യാപകരെ കുറിച്ചും അവരുടെ 'ശിക്ഷ'ണ രീതികളെ കുറിച്ചുമുള്ള സൊറ പറച്ചിൽ ആവോളമുണ്ടാവും. ഗോപാലകൃഷ്ണൻ മാഷ് ചൂരൽ പ്രയോഗിക്കുന്നത്‌ ആരോമൽ ചേകവർ

ഉറുമി പ്രയോഗിക്കുന്ന മെയ്‌വഴക്കത്തോടെയാണ്. എത്ര കുതറി മാറിയാലും അടി വീണിരിക്കും. പ്രഭാവതി ടീച്ചറുടെ ഡസ്റ്റർ കൊണ്ടുള്ള ഏറ് ഇന്ന് വരെ അതിന്റെ ലക്ഷ്യം കാണാതിരുന്നിട്ടില്ല. ഇരുന്ന ഇരുപ്പിൽ നിമിഷാർദ്ധം കൊണ്ട് വെളുത്തു പോയ എത്രയോ മുഖങ്ങൾ.

 

ചുറ്റും വീണു കിടക്കുന്ന പൂമൊട്ടുകളുടെ ദളങ്ങൾ ഇളക്കി ഓരോ നഖത്തിലും ഒട്ടിച്ചു യക്ഷിയെ പോലെ പേടിപ്പിക്കാൻ നടന്നൊരു അനിയത്തിക്കുട്ടി ഉണ്ടായിരുന്നു കൂട്ടത്തിൽ. അവളെ ഓരോന്നു

പറഞ്ഞു പിരി കയറ്റുന്നത് മറ്റൊരു വിനോദം. കാറ്റാടി മരങ്ങളും ഓണപ്പുല്ലും നിറഞ്ഞ മുൻഭാഗത്തെ മൈതാനത്തിന്റെ ഒരോ ഇഞ്ചും ഞങ്ങൾക്ക് പരിചിതമായിരുന്നു.

 

കിഴക്ക് ഭാഗത്ത്‌ ഒരു ചെറിയ താമരക്കുളം. ഉപയോഗശൂന്യമായി കിടക്കുന്ന ഒരു പറമ്പിലാണ് അത്. അതിന് അരികിലുള്ള വരമ്പിലൂടെ ചെന്നാൽ ഒരു വാഴത്തോപ്പുണ്ട്. ഒരു അതിസാഹസികയാത്ര

പോലെ ഞങ്ങൾ ആ വാഴത്തോപ്പിലേക്ക് പോകാറുണ്ടായിരുന്നു. കാരണം, ഞങ്ങളുടെ സ്കൂളിന് മതിലുകൾ ഇല്ല. അപ്പോ സാഹസം എന്നുദ്ദേശിച്ചത്? മറ്റൊന്നുമല്ല. ആ ഭാഗത്തേക്ക് കുട്ടികൾക്ക് പ്രവേശനം ഇല്ല. 

 

അത് കൊണ്ട് തന്നെ

പാഠപുസ്തകങ്ങൾക്ക് പകർന്നു തരാൻ ആവാത്ത ഒരു സുഖം കൂട്ടുകാരും ചേർന്നുള്ള ആ യാത്രയ്ക്ക് ഉണ്ടായിരുന്നു. മേമ്പൊടിക്ക് ഇത്തിരി മഴയും കൂടെ ഉണ്ടെങ്കിൽ ജോറായി.

മണിക്കൂറുകൾ പോകുന്നതറിയില്ല.

 

ഓരോ അധ്യാപകരും മക്കളെയെന്ന പോലെ ഞങ്ങളെ സ്നേഹിച്ചിരുന്നു. ചെവിക്ക് പിടിക്കലും ചൂരൽ പ്രയോഗവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അത് ഞങ്ങളുടെ നന്മക്കാണെന്ന ബോധം ഞങ്ങൾക്കും

ഉണ്ടായിരുന്നു. പറയാതെ പിരിഞ്ഞു പോയ എത്രയെത്ര സുഹൃത്തുക്കൾ. പിൽക്കാലത്തു ആവേശത്തോടെ സമൂഹമാധ്യമങ്ങളിൽ അവരെയൊക്കെ തിരഞ്ഞു പിടിച്ചത്... എത്ര നല്ല ഓർമ്മകൾ. എന്റെ

മകൾക്കും ആ സ്നേഹവും സംരക്ഷണവും ആ അന്തരീക്ഷവും ഒക്കെ വളരെ ഫലം ചെയ്യും എന്ന് ഞാൻ കണക്കാക്കി.

 

സ്കൂളിലേക്കുള്ള വഴി തിരിയുന്നിടം ഹൃദയം ഇരട്ടിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു പ്രവാസിയെ പോലെ സന്തോഷം ഉള്ളിൽ

നുരഞ്ഞു പൊങ്ങി.

 

ഞങ്ങളെ എതിരേറ്റത് ഒരു മതിൽകെട്ടാണ്‌. മുൻവശത്തെ വലിയ ഗേറ്റിൽ സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ വല്യ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു.

 

കാറ്റാടി മരങ്ങളും ഓണപ്പുല്ലും നിന്നിരുന്നിടത്തു ഒരു നെടുനീളൻ ബാസ്‌കറ്റ്‌ബോൾ കോർട്ട്. എല്ലായിടത്തും പല നിറങ്ങളിലുള്ള ടൈൽ പാകിയിരിക്കുന്നു. വർണാഭമായ കാഴ്ച തന്നെ, പക്ഷെ ഒരു

തരി പച്ചപ്പ് കാണാൻ കിട്ടുന്നില്ല. അങ്ങിങ്ങായി കുറച്ചു കുട്ടികൾ അന്യോന്യം ശ്രദ്ധിക്കുക പോലും ചെയ്യാതെ മൊബൈലിൽ കണ്ണും നട്ടിരിപ്പുണ്ട്. നിരാശയോടെ മകളുടെ കയ്യും പിടിച്ചു പുറകു

വശത്തെ മൈതാനം ലക്ഷ്യമാക്കി നടന്നു. അഡ്മിഷന്റെ കാര്യം പാടെ മറന്നിരുന്നു.

 

മൈതാനത്തിനു മധ്യത്തിൽ നിന്നിരുന്ന മാവ് ഇപ്പോൾ ഇല്ല. സർബത്ത് കടയുമില്ല. കുട്ടികൾക്കുള്ള ക്രിക്കറ്റ് പ്രാക്ടീസ് നെറ്റും ഒരു കഫെറ്റീരിയയും അവിടം മൊത്തമായി വിഴുങ്ങിയിരിക്കുന്നു. ഒരിക്കലാ 

മൈതാനം മുഴുവൻ ഓടി നടന്നു ഞങ്ങൾ പോലീസും കള്ളനും

കളിച്ചിരുന്നു. മഴക്കാലത്തു വെള്ളം നിറഞ്ഞൊഴുകുന്ന തോട് ചാടി കടന്നു വരമ്പിലൂടെ മഴയും നനഞ്ഞു വീട്ടിലേക്ക് നടന്നിരുന്നു. ഇന്നിപ്പോ സർവ്വതും പോയിരിക്കുന്നു. 20  

വർഷത്തിനുള്ളിൽ ഇത്രയേറെ മാറ്റങ്ങളോ? ആരോടെന്നില്ലാതെ ചോദിച്ചു.

 

ഗുൽമോഹർ നിന്നിരുന്നിടത്താണ് R & D ബ്ലോക്ക് എന്നെഴുതിയ ഒരു ബഹുനില കെട്ടിടം ഉയർന്നു പൊന്തിയിരിക്കുന്നത്. മരങ്ങൾക്കൊപ്പം ഓർമ്മകളെയും വെട്ടി മുറിച്ചെറിഞ്ഞത് പോലെ തോന്നി.

 

ശീതീകരിച്ച ക്ലാസ്സ്മുറിയിൽ പ്രോജെക്ടറും നോക്കി ക്ലാസ് എടുക്കുന്ന അധ്യാപകനെ നോക്കി ഇതെല്ലാം അനിവാര്യമാണല്ലോ എന്നാലോചിച്ചു നെടുവീർപ്പിട്ടു.

 

പ്രീ കെ ജി സെക്ഷനിലേക്ക് ചെന്നപ്പോ ഒരു പഴയ പരിചിതമുഖം കണ്ടു. തുരുമ്പെടുത്തു തുടങ്ങിയ ഒരു കുതിര. ഈയുള്ളവൻ എത്രയോ വട്ടം ചെവിയിൽ പിടിച്ചു ആടിയ മൂപ്പർക്ക് ഇപ്പൊ വയസ്സായി

തുടങ്ങിയിരിക്കുന്നു. മകളെ എടുത്ത ഇരുത്തിയാലോ എന്നാലോചിച്ചു, പിന്നെ മടിച്ചു. ഒരു പക്ഷെ  ആ കുതിര പ്രതികരിച്ചേക്കും. ചുറ്റുപാടും പരിസരവുമൊക്കെ മോടി പിടിപ്പിച്ചപ്പോൾ എന്നെ മറന്നില്ലേ എന്ന് ചോദിച്ചേക്കും.  വെറും അഞ്ച് ഇഞ്ച് നീളത്തിൽ കൈ പിടിയിലൊതുങ്ങുന്ന ഒരു വിർച്വൽ ലോകത്തിൽ,  ഭൂമിയുടെ കാണാപ്പുറത്തു ഇരിക്കുന്നവരോട് യുദ്ധം ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ. അവിടെ മുന്നോട്ടും പിന്നോട്ടും മാത്രം ആടാൻ അറിയുന്ന ഒരു കുതിരയ്ക്ക് എന്ത് പ്രസക്തി.

 

കാഴ്ചകൾ കണ്ടു കണ്ണ് വേദനിച്ചു തുടങ്ങിയപ്പോൾ നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കേറി. അടുത്ത പത്തു പന്ത്രണ്ട് കൊല്ലം എല്ലാ വിഷയത്തിനും മുടങ്ങാതെ A+ വാങ്ങേണ്ടതിന്റെ പ്രാധാന്യത്തെ കുറിചുള്ള അദ്ദേഹത്തിന്റെ സാരോപദേശം കൂടെ ആയപ്പോൾ പതുക്കെ ഇറങ്ങി. 

 

മതിലിനപ്പുറത്തു താമരക്കുളത്തിനു പുറകിൽ ഉയരുന്ന ഫ്ലാറ്റിനെ നോക്കി ഭാര്യയോട് നിസ്സംഗത കലർത്തി ചോദിച്ചു:

 

"ഇവളെ നമുക്ക് നീ പറഞ്ഞ സ്കൂളിൽ തന്നെ ചേർക്കാം അല്ലെ... "

 

"നിങ്ങളോടു ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ സബ് സ്റ്റാൻഡേർഡ് സ്കൂളിൽ ഒന്നും മോളെ അയക്കണ്ടാന്നു.. നിങ്ങളു പഠിച്ച സ്കൂളാണ് പോലും.."

 

താഴെ നിന്നും ഒരു കുഞ്ഞു ശബ്ദം: "എനിക്കീ സ്കൂൾ മതിയച്ചാ..."

.

"അതിന് ഞാൻ പഠിച്ച സ്കൂൾ ഇതല്ലല്ലോ മോളെ?"

 

മനസ്സിൽ തോന്നിയത് പുറത്തു പറയാൻ നിന്നില്ല. നഷ്ടപെട്ടത് എന്താണെന്ന് ഭാഗ്യത്തിന് അവളും അവളുടെ തലമുറയും അറിയാൻ പോകുന്നില്ലല്ലോ എന്നു ചിന്തിച്ചു; വെറുതെ ആകാശത്തേക്ക്

നോക്കി.

 

ഒരു പരുന്ത് അപ്പോഴും വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  അപ്രതീക്ഷിതം

SAHIL SANAVULLA

Triassic Solutions Pvt Ltd

അപ്രതീക്ഷിതം

അപ്രതീക്ഷിതം

മുറുകെപ്പിടിച്ച കത്തിയിൽ നിന്നും രണ്ടിറ്റ് ചുടുചോര വരണ്ടു കിടന്നയാ തറയെ ചുംബിച്ചു.

അയാളുടെ കൈകളിലേക്ക് ചെറിയൊരു വിറയൽ പടർന്നു കയറുന്നുണ്ടെന്ന് കത്തിയിൽ പുരണ്ട ചോരത്തുള്ളികൾക്കു മനസ്സിലായിരുന്നു. കത്തിജ്വലിക്കുന്ന സുര്യനെ സാക്ഷിനിർത്തി ഒരു വിപത്തു വിളിച്ചോതിക്കൊണ്ട് കാക്കകൾ തലങ്ങും വിലങ്ങും പാറി. ആരും കണ്ടില്ല എന്നുറപ്പു വരുത്താൻ അയാൾ അസ്വസ്ഥനായി ചുറ്റും ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു. ദിശയറിയാതെ വന്ന കാറ്റിനെ കൂട്ടുപിടിച്ച്, എവിടെന്നെക്കെയോ സംഭരിച്ച ധൈര്യത്തോടെ അയാൾ നിലത്തു കിടക്കുന്നയാ ശരീരത്തിൽ ഒന്നു കണ്ണോടിച്ചു.         "ഇല്ല,അനക്കമൊന്നുമില്ല".അയാൾ കത്തിയിലെ രക്തത്തുള്ളികളിലേക്കു നോക്കി അൽപസമയം നിന്നു.

"ഇനി ജീവനെങ്ങാനം ഉണ്ടോ?"-അയാളിലെ ഉൾഭയത്തിന് വേണ്ടിയിരുന്ന ഉത്തരം അതായിരുന്നു.

പതിയെ പുറംകാൽ കൊണ്ട് അയാൾ ചോരയിൽ കുളിച്ചു കിടക്കുന്ന ശരീരത്തിൽ ഒന്നു തട്ടി നോക്കി.

"മരിച്ചു."-അയാൾ സ്വയം പറഞ്ഞു.

 

താൻ നിന്നിരുന്ന തെക്കുവശത്തെ മാവിൻചോട്ടിൽ നിന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു :"എടിയേയ്...... ആ പാത്രമിങ്ങെടുത്തേക്ക്‌. ഇതു ശെരിയാക്കിതന്നിട്ട് എനിക്ക് ഒരുപാട് പണിയുള്ളതാ...!"

അപ്പോഴും തങ്ങളുടെ പ്രിയതമൻ നഷ്ടപ്പെട്ടതറിയാതെ കോഴിക്കൂട്ടിൽ ഗോതമ്പ് മണികൾക്കായുള്ള യുദ്ധം തകൃതിയായി നടക്കുകയായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  കൊഴിഞ്ഞു വീണ പൂക്കൾ

Rita Maria Abraham

TataElxsi

കൊഴിഞ്ഞു വീണ പൂക്കൾ

കൊഴിഞ്ഞു വീണ പൂക്കൾ

പ്രിയപ്പെട്ട ജോ,

നമ്മൾ തമ്മിൽ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ?  ഇങ്ങനെ ഒരു കത്ത് എഴുതാൻ പോലും കഴിയാത്തവിധം മനസ് അസ്വസ്ഥമായിരുന്നു.  എല്ലാം ഒന്നു കലങ്ങിതെളിയണമെന്ന് കരുതി കാത്തിരുന്നതാണ്.  മൂന്നു വർഷത്തെ മൗനവ്രതം ഞാൻ തന്നെ അവസാനിപ്പിക്കുകയാണ് ജോ.

നിന്നെ പരിചയപ്പെട്ടത് മുതൽ നമ്മൾ അവസാനം കണ്ടത് വരെയും  ഞാൻ തന്നെയാണ് പിണക്കം മാറ്റാൻ മുൻകൈ എടുത്തത്, അല്ലെന്നു പറയാൻ നിനക്ക് കഴിയുമോ?  ആദ്യമായിട്ടാണ് ഇത്രെയും ഒരു ഇടവേള..

എന്താണ് നമുക്കിടയിൽ സംഭവിച്ചത് ജോ.. പരസ്പരമെല്ലാം  പറയാതെ അറിഞ്ഞ നമ്മുടെ സൗഹൃദത്തിൽ പ്രണയത്തിന്റെ ചുവപ്പ് മഷി വീണത് എപ്പോഴാണ്.. എന്നും ജയിച്ചു മാത്രം ശീലമുള്ള നമ്മുടെ സൗഹൃദം തോറ്റു തുടങ്ങിയത് എപ്പോഴാണ്.. അസ്തമയസൂര്യന്റെ കടുംചുവപ്പിൽ സ്വയം മറന്ന് നിന്ന എന്റെ ഹൃദയത്തിൽ നീ എന്തിനാണ് ജോ നിന്റെ പ്രണയം കോറിയിട്ടത്..

ചോരവാർന്നു തുടങ്ങിയ ആ  മുറിവിന്റെ മരുന്ന് നിന്റെ പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോൾ തന്നെ നിന്നിലേക്ക്‌ ഓടിയെത്താൻ കൊതിച്ചതാണ്.. തടസങ്ങൾ ഓരോന്നും സ്വയം നീക്കി നിന്റെയും എന്റെയും പ്രണയത്തിന്റെ കടലിൽ ഒന്നിച്ചു മുങ്ങിനിവരാൻ ഞാൻ ഓടിയെത്തിയപ്പോഴേക്കും എനിക്ക് സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിരുന്നു..

അതെ ജോ.. ഞാൻ നിന്നെ പ്രണയിച്ചിരുന്നു.. നീ എന്നോട് മനസ് തുറക്കുന്നതിനും ഒരുപാട് മുമ്പ് തൊട്ട്.. നിന്നോളം പ്രിയപ്പെട്ട എന്റെ പപ്പയെകൂടി എന്റെ ഇഷ്ടം മനസിലാക്കി എടുക്കാൻ എനിക്ക് സമയം വേണമായിരുന്നു.. നീ എന്നോട് പ്രണയം തുറന്നു പറഞ്ഞിരുന്നിലെങ്കിൽ കൂടിയും ഞാൻ അതു പറഞ്ഞിരുന്നേനെ..

എന്റെ പുറകെ നടന്നു മനസ് മടുത്തിട്ടാണോ നീ അഭിയെ സ്നേഹിച്ചു തുടങ്ങിയത്.. തെറ്റ് എന്റെ ഭാഗത്തു മാത്രമാണ് ജോ.. എന്റെ കണ്ണിൽ തെളിയുന്ന, നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ആഴകടൽ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ നിന്റെ വേദന ഞാൻ കണ്ടില്ലെന്ന് നടിച്ചു..  നീ എന്നെ വേണ്ടെന്ന് പറഞ്ഞ അന്ന്  എല്ലാവരിലും നിന്ന്  ഒളിച്ചോടിയതാണ്.. എന്തിന് എന്നെ വേദനിപ്പിച്ചു എന്ന് ചോദിക്കാൻ അവകാശമില്ലെന്നു തോന്നി.. നിന്റെ മനസ് വായിക്കാൻ കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൾക്കു കഴിയുമായിരുന്നില്ല..  എന്നെ സ്നേഹിക്കുന്നു എന്ന് എനിക്കു ഉറച്ച ബോധ്യമുണ്ടായിരുന്ന രണ്ടേ രണ്ടു വ്യക്തികളെ ഈ ലോകത്തു ഉണ്ടായിരുന്നുള്ളൂ ജോ.. അതിൽ ഒരാൾ എന്റെ പപ്പായും മറ്റേത്....

നിന്നെ എന്നിൽ നിന്നും പൂർണമായി പിഴുതെറിയാൻ കഴിയില്ല.. ഒരിക്കലും.. മറ്റൊരാളുടെ സ്വന്തമാണെന്ന്  സ്വയം പഠിപ്പിച്ചു, പരാജയമായിരുന്നു ഫലം. കാലം കുറെയായില്ലേ, തോൽവി എനിക്കു ശീലമായി.. വാടി കൊഴിഞ്ഞു വീണ ആദ്യപ്രണയത്തിന്റെ പൂക്കൾ എന്റെ ഹൃദയത്തിന്റെ മണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.. നാളെ എന്റെ വിവാഹമാണ് ജോ.. വരൻ കഴിഞ്ഞ മൂന്നു വർഷവും എനിക്കു താങ്ങായി നിന്ന സൈക്കാട്രിസ്റ് ഡോക്ടർ അരുൺ ശിവദാസ്. കഴിഞ്ഞ രണ്ടാം തിയതിയായിരുന്നു നിശ്ചയം. അഭിയോട് നീ തന്നെ പറഞ്ഞാൽ മതി.. എന്തുകൊണ്ടോ നിന്റെ കാര്യങ്ങൾ അഭിയോട് ചോദിക്കാൻ മടിയായിരുന്നു.. അഭി പറഞ്ഞ് നിങ്ങളുടെ മകളുടെ കാര്യങ്ങൾ അറിഞ്ഞിരുന്നു.. എന്താ നീ അവളെ  'മഴ' എന്ന് വിളിക്കാത്തത്.. നിനക്ക് ഒരുപാട് ഇഷ്ടമായിരുന്നില്ലേ ആ പേര്.. അഭിയോട് പറയാമായിരുന്നില്ലേ നിന്റെ ഇഷ്ടം.. ഒന്നും മനസ്സിൽ സൂക്ഷിക്കാത്തതാണ് നല്ലത് ജോ.. മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ വെറുതെ മുറിവേല്പിക്കും.. ഞാൻ എന്റെ മോളെ മഴ എന്ന് വിളിച്ചോളാം.. എന്റെ ഈ കത്ത് വായിച്ചു നിനക്ക് ചിരി വരുന്നുണ്ടാകും അല്ലെ.. എന്റെ എഴുത്തിനെ പണ്ടും നീ ചിരിയിലൂടെ അല്ലേ വിമർശിച്ചിരുന്നത്‌.. പഴയ പ്രിയ ആകാൻ ഞാൻ ശ്രമിക്കുന്നുണ്ട് ജോ.. പ്രിയംവദ ദേവ്,  ജോൺ ഇമ്മാനുവേലിനു ഉള്ളതെന്ന് ഒരുകാലത്തു മനസിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു.. അത് തിരുത്താൻ ഇന്ന് എന്റെ കൈയിൽ അലിഞ്ഞു ചേർന്ന മൈലാഞ്ചിചുവപ്പ് മതിയാകുമോ എന്ന് നിശ്ചയമില്ല..

മറുപടി പ്രതീക്ഷിക്കുന്നില്ല.. എങ്കിലും ഈ ചോദ്യം നിന്നോട്  ചോദിക്കാൻ ഒരു  ആഗ്രഹം..

എന്നെ ഒരിക്കലും പ്രണയിച്ചിരുന്നില്ലേ ജോ.. നിന്റെ കണ്ണിലെ തിളക്കം അത് എനിക്കു മാത്രമുള്ളതെന്ന് ഞാൻ തെറ്റിദ്ധരിച്ചതോ..

നീ ഉത്തരം തരേണ്ട ജോ.. നിന്റെ മനസ് വായിക്കാൻ എനിക്കു ഇപ്പോഴും കഴിയും.. എന്നോളും നിന്നെ മനസിലാക്കാൻ വേറെ ആർക്കു കഴിയും ജോ.. ചില ചോദ്യങ്ങൾക്കു ഉത്തരമുണ്ടാവില്ല.. എന്റെ ജീവിതത്തിലെ ഉത്തരമില്ലാത്ത ചോദ്യമായി ജോൺ ഇമ്മാനുവേൽ ഉണ്ടാകും.. മറ്റാർക്കും ഇടമില്ലാത്ത എന്റെ ഹൃദയത്തിന്റെ ആ കോണിൽ..കുറിച്ച അക്ഷരങ്ങൾക്ക്  ഒന്നും നിനക്ക് ഞാൻ നിഷേധിച്ച  പ്രണയം തരാൻ കഴിയില്ല..എന്റെ ഹൃദയം ഞാൻ കുറിച്ചില്ലെങ്കിൽ നീ കോറിയിട്ട ആ മുറിവിൽ നിന്നും ചോരവാർന്നു ഞാൻ  ഇല്ലാതെയാകും ജോ..

                                  എന്ന് സ്വന്തം,

                                        പ്രിയ


അഭി ഒരു നെടുവീർപ്പോടെ അവന്റെ തോളിലേക്ക് ചാഞ്ഞു.. "ജോച്ചാ.. നമ്മുടെ പ്രിയ.. അവൾ..അവളെന്നെ ശപിക്കുണ്ടാകും..അല്ലെ ജോച്ചാ".  അവൻ അഭിയെ പുറത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.  "അവളുടെ നന്മക്കു വേണ്ടിയല്ലേ എല്ലാം നമ്മൾ ചെയ്തത്.. അങ്ങനെ വിചാരിക്കൂ.. അവനു വേണ്ടി..എന്റെ കൂടപ്പിറപ്പിന്  വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യേണ്ടിയിരുന്നില്ലേ"


ഒരു വയസ്സ്കാരി ഇസബെൽ  ബേബി ബെഡിൽ കിടന്നിരുന്നു.. തുറന്നു കിടന്ന വാതിലിലൂടെ എത്തിയ  ഇളംകാറ്റിൽ അന്നത്തെ പത്രത്താളുകൾ പാറിനടന്നു.  ഒരു ചെറിയ കോളത്തിൽ ഇങ്ങനെ എഴുതിയിരുന്നു..

 

“പ്രിയമുള്ളൊരു ഓർമയായി കർത്താവിന്റെ സന്നിധിയിൽ ഇന്ന് രണ്ടു വയസ്സ്"

ജോൺ ഇമ്മാനുവേൽ (24)
ജനനം: 5 ജൂൺ 1993
മരണം: 31 ഓഗസ്റ്റ്  2017

എന്ന് സന്തപ്ത കുടുംബം,
ജോസഫ് ഇമ്മാനുവേൽ, അഭിരാമി ശ്രീകുമാർ & ഇസബെൽ ജോസഫ് ഇമ്മാനുവേൽ

Srishti-2022   >>  Short Story - Malayalam   >>  പുനർജനി

HARI S

Tata Elxsi

പുനർജനി

പുനർജനി

ആകാശം - ശബ്‍ദം

 

മുത്തശ്ശി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞു തന്നിരുന്ന , വിഷമം വരുന്ന കഥകളിലെല്ലാം അവസാനം അവൻ വരുമായിരുന്നു, എന്നെ പേടിപ്പിക്കാൻ. പിന്നെ അവനെ സ്വപ്നം കണ്ടു എത്ര രാത്രികളിൽ മുത്തശ്ശിയെ കെട്ടിപിടിച്ചു കിടന്നിട്ടുണ്ട്. ഇപ്പോൾ എനിക്കവനെ പേടിയില്ല. കഥകൾ കേട്ട് കേട്ട് അവനെ കാണാനുള്ള കൊതി മാത്രമായി. അവനെ കാണാൻ ... അവനോടൊത്തു കളിക്കാനും. പക്ഷെ അവനെ ഞാൻ എങ്ങിനെ തിരിച്ചറിയും. മുത്തശ്ശി പറഞ്ഞു തന്ന അറിവല്ലേ ഉള്ളൂ . എന്തായാലും അവൻ എന്നെ തേടി വരുമായിരിക്കും, ഈ കൂരിരുട്ടിൽ. മുത്തശ്ശിയുടെ കഥകളിൽ അവൻ എപ്പോഴും വൈതരണി നദിക്കരയിൽ കാത്തുനിൽക്കാർ ആണ് പതിവ്. എങ്കിലും ഇന്ന് അവൻ ഇവിടെ എത്തും. എനിക്ക് അവനെ തേടി വൈതരണികരയിൽ എത്താൻ പറ്റില്ലെന്നു അവനറിയില്ലേ?

 

വായു - സ്‌പർശം

 

ഇപ്പോൾ അവന്റെ വരവ് എനിക്കറിയാൻ പറ്റുന്നുണ്ട്. അവന്റെ തണുപ്പ് എന്റെ കുഞ്ഞുടുപ്പിനുള്ളിൽ തുളച്ചു കയറി തുടങ്ങി. ഇതിനു മുൻപും അവന്റെ സാന്നിദ്ധ്യം ഞാൻ അറിഞ്ഞിട്ടുണ്ട്. മകരമഞ്ഞിന്റെ തണുപ്പ് അച്ഛൻ പിറന്നാളിന് വാങ്ങിത്തന്ന കുട്ടിയുടുപ്പിനു താങ്ങാൻ പറ്റാതെ വരുമ്പോൾ, മുത്തശ്ശിയുടെ ചൂട് പറ്റി കെട്ടിപിടിച്ചു കിടക്കുമായിരുന്നു. പക്ഷെ അവൻ വന്ന അന്ന് മുത്തശ്ശിക്കും എനിക്ക് ചൂട് നൽകാൻ കഴിഞ്ഞില്ല. ആ വെളിപ്പാൻകാലത്തു ഇതേ തണുപ്പായിരുന്നു എന്റെ മുത്തശ്ശിക്കും.

 

അഗ്നി - കാഴ്ച്ച

 

രാവിലെ ആകാറായി എന്ന് തോന്നുന്നു. ചുറ്റിലും ഇരുട്ട് പതിയെ മാറിത്തുടങ്ങി. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടായിരുന്നു ഇതുവരെ. തലയും കൈയും കാലും ഒന്നും അനക്കാൻ കഴിഞ്ഞില്ലെങ്കിലും മുകളിൽ നക്ഷത്രങ്ങളെ കാണാൻ കഴിയുമായിരുന്നു, ഒരു വട്ടം പോലെ. അവ നക്ഷത്രങ്ങൾ തന്നെയല്ലേ, അതോ മോൾ തനിച്ചായതുകൊണ്ടു കൂട്ടിരിക്കാൻ വന്ന മിന്നാമിനുങ്ങുകളോ? ഇപ്പൊ തലയ്ക്കു മുകളിൽ വട്ടം ചുവന്നു വരുന്നു. പകൽ വെളിച്ചത്തിനു മുൻപ് അവൻ എത്തിച്ചേരുമോ? അതാ സ്കൂളിലെ കറുത്ത ചുവരിൽ ചോക്കുകൊണ്ടു കോറി വരച്ചപോലെ നക്ഷത്രങ്ങളുടെ ഇടയിൽ ഒരു വാൽനക്ഷത്രം. അറിയാതെ കണ്ണുകൾ അടഞ്ഞു. പക്ഷെ ഞാൻ എന്താ മനസ്സിൽ ആഗ്രഹിക്കേണ്ടത്?

 

ജലം - ദാഹം

 

ദാഹം കൂടി വരുന്നു. ഒത്തിരി നേരമായി ഒരു തുള്ളി വെള്ളം കുടിച്ചിട്ട്. അമ്മ കണ്ടിരുങ്കിൽ മോൾക്കിങ്ങനെ ദാഹിച്ചു ഇരിക്കേണ്ടി വരുമായിരുന്നില്ല. എങ്കിലും വെള്ളത്തിൽ കളിക്കാൻ അമ്മയും അച്ഛനും ഒരിക്കലും സമ്മതിച്ചിട്ടില്ല. പറമ്പിൽ നിന്നും വെള്ളം കിട്ടാൻ അവർ അനുഭവിച്ച ബുദ്ധിമുട്ടു മോളും കണ്ടതാ. എന്നിട്ടും വെള്ളത്തിൽ കളിച്ചതിനുള്ള ശിക്ഷ കിട്ടിയതാകും മോൾക്ക്. അമ്മേ മോൾക്ക് ദാഹിക്കുന്നമ്മേ. ഞാൻ കുറുമ്പ് കാട്ടി ഓടിപോയതല്ല, ഞാൻ അമ്മയുടെ തൊട്ടടുത്ത് താഴെ തന്നെ വീണു കിടപ്പുണ്ടമ്മേ. എന്റെ ശബ്‌ദം കേൾക്കുന്നില്ലേ അമ്മേ...

 

ഇതാ ചാറ്റൽ മഴ... എനിക്ക് ദാഹിക്കുന്നതറിഞ്ഞു മുത്തശ്ശി അവനോടു പറഞ്ഞു മഴ പെയ്യിക്കുന്നതാകും. വൈതരണിയിൽ നിറയെ വെള്ളമുണ്ടാകും. അവിടെ അവനോടൊപ്പം എത്തുമ്പോൾ നീന്തിത്തുടിക്കാം എന്നാ മുത്തശ്ശി പറഞ്ഞിട്ടുള്ളത്. കൈയും കാലും അനക്കാൻ പറ്റാതെ ഞാൻ എങ്ങിനെയാ നീന്തുന്നത്. മുത്തശ്ശി കള്ളം പറഞ്ഞതാകും. ഇപ്പൊ അവന്റെ സാമീപ്യം മഴയായി അനുഭവിക്കുകയാ. അത് എന്റെ മുഖം നനച്ചു. എന്റെ കവിളിൽ തലോടി. എന്റെ ചുണ്ടും നാവും നനച്ചു, എന്റെ ദാഹവും മാറ്റി.

 

ഭൂമി - ഗന്ധം

 

കൈകാലിന്റെ വേദനയെല്ലാം മാറി. അവനെ പേടിച്ചു ഓടി ഒളിച്ചതാകും. എനിക്കവനെ പേടിയില്ല. അവനെ കണ്ടാൽ ഓടിച്ചെന്നു കെട്ടിപിടിക്കണം. അവനോടൊത്തു കളിക്കണം. പക്ഷെ കൈയും കാലും അനക്കാൻ പറ്റാതെ ഇവിടെ കുടുങ്ങി കിടക്കുകയല്ലേ. വേദന മാറിയപ്പോഴേ അവന്റെ ഗന്ധം കിട്ടുന്നുണ്ട്. അവനെ കാണാൻ കൊതിയാണെങ്കിലും അവന്റെ ഗന്ധം എന്റെ മനംമടുപ്പിക്കുന്നു. നായ്ക്കൾ കടിച്ചുകീറിയിട്ട് ചീഞ്ഞു കിടന്ന എന്റെ പൂച്ചകുട്ടനും ഇതേ ഗന്ധമായിരുന്നു. ഇത് അവന്റെ ഗന്ധം തന്നെയാണോ, അതോ ഞാൻ എന്നെ തന്നെ ശ്വസിക്കുന്നതോ?

 

ഇതാ അവൻ എത്തിയെന്നു തോന്നുന്നു. എനിക്ക് ഇപ്പൊ എന്റെ കൈകാലുകൾ അനക്കാം. എനിക്ക് ഇപ്പൊ ഭാരം ഒട്ടും തോന്നുന്നില്ല. പണ്ട് അച്ഛൻ എന്നെ എടുത്തു അമ്മാനം ആട്ടുമായിരുന്നു. അതുപോലെ ആകാശത്തു പറക്കുന്നത് പോലെ. പേടിയേ തോന്നുന്നില്ല. അവൻ എന്നെ ഉയരെ ഉയരെ കൊണ്ട് പോകുന്നുണ്ട്. പക്ഷെ അവന്റെ മുഖം ഇതുവരെ കാണാൻ പറ്റിയില്ല. ഇതാ ആകാശം എന്റെ കയ്യെത്തും ദൂരത്തു. നക്ഷത്രങ്ങളും വ്യക്തമായി കാണാം. അതാ വീണ്ടും ഒരു വാൽനക്ഷത്രം. മോളുടെ കണ്ണുകളടഞ്ഞു… മനസ് പറഞ്ഞു "മുത്തശ്ശി പറഞ്ഞ കഥകളെല്ലാം സത്യമായെങ്കിൽ..."

Srishti-2022   >>  Short Story - Malayalam   >>  അയാൾ

Sreejith Sachidanandan

QBURST TECHNOLOGIES

അയാൾ

അയാൾ

അയാൾ ഒരു ചുവരെഴുത്തുകാരനായിരുന്നു. പള്ളിക്കൂടത്തിൽ പോയി പഠിച്ചിട്ടില്ലാത്ത, മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു മലയാളിയായിരുന്നു അയാൾ. വരയ്‌ക്കാൻ മാത്രം അറിയുന്ന ഒരു മലയാളി. പേപ്പറിൽ എഴുതിക്കൊടുക്കുന്നത് നോക്കി ചുവരിൽ വരച്ചു വെക്കുന്നവനെ എന്നിട്ടും എഴുത്തുകാരൻ എന്ന് അവനു ചുറ്റുമുള്ളവർ വിളിച്ചു.

 

ദിനം ദിനം പുതുമയുമായി ഓടിക്കൊണ്ടിരിക്കുന്ന ലോകത്തിനുമുന്നിൽ ഓടാൻ കഴിയാതെ നടന്നു നടന്നു പകച്ചു ക്ഷീണിച്ചു നിൽക്കുന്ന പഴഞ്ചനായ ചുവരെഴുത്തുകാരൻ എന്ന് അയാളെ നാട്ടിലെ ബുദ്ധിജീവികൾ വിളിച്ചു. ചുവരെഴുത്തിന്റെ ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലെത്തിയപ്പോഴേക്കും അയാൾ എണ്ണിയാലൊടുങ്ങാത്തത്ര അക്ഷരങ്ങൾ വരച്ചു കഴിഞ്ഞിരുന്നു. കവിതകളും, മുദ്രാവാക്യങ്ങളും, പരസ്യങ്ങളും, രാഷ്ട്രീയ സൂക്തങ്ങളും, പാർട്ടി ചിഹ്നങ്ങളായും അങ്ങനെ ഒരുപാട് ചിത്രങ്ങൾ.
അക്ഷരങ്ങളുടെ മേൽ ഇത്രെയേറെ അഭ്യാസം നടത്തിയിട്ടും അയാൾ മലയാളം വായിക്കാനും, നോക്കാതെ എഴുതാനും പഠിച്ചില്ലേ എന്ന ഒരു സംശയം നാട്ടിലെ ബുദ്ധിജീവികൾക്കും, സാധാരണക്കാർക്കും വന്നു തുടങ്ങി.

വൈകിട്ടത്തെ പതിവുള്ള ഉഴുന്നുവട കഴിക്കാനായി കയ്യിൽ പുരണ്ട നീലം കഴുകിക്കളഞ്ഞു കൊണ്ട് നില്ക്കുംമ്പോഴാണ് ചായക്കടയ്ക്ക് പുറത്തെ ബഞ്ചിലിരുന്ന ആസ്ഥാന ബുദ്ധിജീവി ബാലൻ നാട്ടുകാർക്ക് വേണ്ടി ആ സംശയം അയാളോട് ചോദിച്ചത്.

“നിനക്കിപ്പോഴും എഴുതാനും വായിക്കാനും ഒന്നും അറിയില്ലേടാ? വേറെയാരെങ്കിലും ആയിരുന്നേൽ ഈ കാലംകൊണ്ട് വല്ല എഴുത്തുകാരനുമായി സാഹിത്യ അക്കാദമി അവാർഡും വാങ്ങി വീട്ടിൽ വെച്ചേനെ”

കൈക്കുമ്പിളിൽ വെള്ളം പിടിച്ചു വായിലൊഴിച്ചു കുലുക്കുഴിഞ്ഞു നീട്ടിതുപ്പിയിട്ടു അയാൾ ബാലനെ നോക്കി ഒന്ന് ചിരിച്ചു. അവിടെ നിന്ന് കഴിക്കാതെ പതിവുള്ള വടയമെടുത്തു അയാൾ വേഗത്തിൽ നടന്നു.

അന്ന് രാത്രിയിൽ വീട്ടിലെത്തിയ അയാൾ അമ്മയുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പുവരുത്തി തന്റെ ട്രങ്ക് പെട്ടി തുറന്നു ഒരു കെട്ട് വെള്ളക്കടലാസുകൾ പുറത്തെടുത്തു വെച്ചു.ചേർത്തുവെച്ചാൽ രണ്ടുനോട്ടുബുക്കോളം വരുന്ന കടലാസുകൾ. തറയിൽ ചമ്രം പാഞ്ഞിരുന്ന് നടുവളച്ചു കുനിഞ്ഞിരുന്ന് അയാൾ ആ കടലാസുകെട്ടിലേക്ക് നോക്കിയിരുന്നു. കെട്ടഴിച്ചു ഏറ്റവും മുകളിലിരുന്ന് കടലാസെടുത്തു നോക്കുമ്പോ അയാളുടെ കണ്ണുകളും ചുണ്ടുകളും വിരിഞ്ഞിരുന്നു. കണ്ണിൽ നിന്നും പുറപ്പെട്ട പ്രകാശത്തിലെന്നോണം കടലാസിലെ അക്ഷരങ്ങൾ തെളിഞ്ഞു വന്നു

“….അരിവാളോ? അതെന്തെന്നു ചോദിച്ചൂ ചെറുമകൾ,
ചെങ്കൊടിയിൽ പാറുന്നൊരാ സൂത്രമെന്ന് ചൊന്നു മുത്തശ്ശി
…..”

പതിഞ്ഞ താളത്തിൽ, പതിഞ്ഞ ശബ്ദത്തിൽ ആ വരികൾ ചൊല്ലുമ്പോ അയാൾ നിലത്തുനിന്നും ഉയർന്നു ആകാശവീഥിയിൽ വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തായി മാറിയിരുന്നു.

താനെഴുതിയ കവിതകൾ, താൻ മാത്രം കണ്ട കവിതകൾ ഇതൊക്കെ താനെഴുതിയതാണെന്ന് ലോകത്തോട് വിളിച്ചു കൂവണമെന്ന് തോന്നി. താനെഴുതിയെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ.

“……ദൈവമല്ലാതെ മറ്റൊന്നും സത്യമല്ലെന്ന് വിശ്വസിക്കുന്നവരാണ്
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവരാണ്
ഇന്നലെ കണ്ടത് ഇന്ന് കണ്ടില്ലെന്നു പറയുന്നവരാണ്
പറയരുതേ അവരോടൊന്നും…..”

ആ രാത്രി മുഴുക്കെ അയാൾ ഉണർന്നിരുന്നു. കടലാസുകൾ ഒന്നൊന്നായി വായിച്ചുകൊണ്ടിരുന്നു. വായിച്ചവ വീണ്ടും വീണ്ടും വന്നതും അയാളറിഞ്ഞില്ല. രാത്രി മാറി പകലായപ്പോൾ കടലാസ്സുകളൊക്കെ ഭദ്രമായി പെട്ടിയിൽ തിരിച്ചുവെച്ചു.

പഞ്ചായത്തു വഴിക്കിണറിൽ എം എൽ എ യുടെ പേര് വരയ്ക്കാനുള്ള പണിയായിരുന്നു അന്ന്. വൈകുന്നേരം കിണറു കാണാൻ വന്ന മെംബർ വറീതാണ് ആദ്യം ആളെക്കൂട്ടിയത്

എന്ത് തോന്ന്യാസമാണ് ഈ കാണിച്ചുവെച്ചേക്കുന്നത്, പഞ്ചായത്തീന്നു കാശ് കൊടുത്തു അവനെ പണിക്കു നിർത്തിയത് അവനു തോന്നിയത് എഴുതിവെക്കാനാണോ. വറീത് ഉറഞ്ഞു തുള്ളുകയായിരുന്നു.
വന്നവർ വന്നവർ കിണറിനു ചുറ്റും കറങ്ങി നടന്ന് വായിച്ചു

“ബന്ദിയാക്കിവന്റെ മതം നോക്കാൻ ഞരമ്പ്
മുറിച്ചു രക്തത്തിന്റെ നിറം നോക്കിയവരെ,
രക്തത്തിനു ചുവപ്പു പോരെന്നു പറഞ്ഞവരെ,
തൊട്ടാൽ കറുപ്പ് പുരളുമെന്നു പറഞ്ഞവരെ നിങ്ങൾ കുടിക്കാതിരിക്കാൻ
തുപ്പിയിട്ടുണ്ട് ഈ കിണറ്റിൽ, കോരികുടിച്ചോളൂ”

അയാളെ അവിടെയെങ്ങും കണ്ടില്ല. മെമ്പറും കൂട്ടരും അയാളുടെ വീട്ടിലേക്ക് ചെന്നു . അയാളെ വിളിച്ചു പുറത്തിറക്കി തെറിപറഞ്ഞു, ശകാരിച്ചു. പഞ്ചായത്ത് വക മുതലുകളിലൊന്നും ഇനി മേലാൽ സ്വന്തം സൃഷ്ടികൾ പാടില്ല എന്ന നിയമം അയാളെ അറിയിച്ചു. എല്ലാം മായ്ച്ചു കളഞ്ഞു സ്വന്തം ചിലവിൽ എം എൽ എയുടെ പേരെഴുതാൻ ആജ്ഞാപിച്ചിട്ട് വറീതും കൂട്ടരും പിരിഞ്ഞുപോയി.

പിന്നീടുള്ള ദിവസങ്ങളിൽ നാട്ടാർക്ക് വഴിമരങ്ങളിലും, മതിലുകളിലും, ചായപ്പീടികയുടെ ചുവരുകളിലും, ദേവീ ക്ഷേത്രത്തിലെ ചുവരുകളും ആൽത്തറയിലുമൊക്കെയായി അയാളുടെ കവിതകൾ കാണാൻ കഴിഞ്ഞു. പ്രണയവും, വിശപ്പും, ആവേശവും, ആദർശവും, ഭക്തിയുമെല്ലാം അയാൾ വരച്ചുവെച്ചു.

ക്ഷേത്ര ചുവരുകളിൽ കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തുകൾ എഴുതിയതിനെ വിശ്വാസികൾ ആൽത്തറയിലിട്ട് ചോദ്യം ചെയ്തു. ഇനി മേലാൽ ക്ഷേത്രത്തിൽ കയറിപ്പോകരുതെന്ന് ഒരു വിഭാഗം വിശ്വാസികൾ വിലക്കേർപ്പെടുത്തി. ക്ഷേത്രത്തിൽ കയറിക്കോട്ടെ, പക്ഷെ ദേവീ സ്തുതികൾ ചുവരുകളിൽ എഴുതിക്കോളൂ എന്ന് ഒരു കൂട്ടം പുരോഗമന ചിന്താഗതിക്കാരായ വിശ്വാസികൾ അലിവുകാട്ടി. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് അയാൾക്ക് ക്ഷേത്ര വിലക്കേർപ്പെടുത്തി.

ചായക്കടയുടെ ചുവരുകളിൽ കവിതയെഴുതിയത് തോന്ന്യാസമാണെന്ന് ചായകുടി സംഘങ്ങൾ വിലയിരുത്തി. അയാൾക്ക് ചായയും വടയും വിലക്കി!

വഴിമരങ്ങളിൽ കവിതയെഴുതുന്നത് നിയമവിരുദ്ധമാണെന്ന് വില്ലേജ് ഓഫീസർ രമണൻ നാട്ടുകാരെ അറിയിച്ചപ്പോഴാണ് തങ്ങൾ വിട്ടുപോയ പഴുത് തിരിച്ചറിഞ്ഞത്. വഴിമരങ്ങളുടെ തണൽ അയാൾക്ക് നിഷേധിക്കപ്പെട്ടു.

ചിത്രം വരക്കാനുള്ള ചുവരുകൾ തേടി അയാൾ നടന്നു. കൃത്യമായ നിർദേശങ്ങളുടെയും, കൃത്യമായ മേൽനോട്ടത്തിന് കീഴിലും അയാൾക്ക് ചെറിയ ചെറിയ ചുവരുകൾ കിട്ടി. പട്ടിണി കിടക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസം അയാളെ സന്തോഷിപ്പിച്ചു. പിന്നെയെന്താ ഉച്ചക്കത്തെ ഊണ് പൊതിഞ്ഞു കൊണ്ടാണ് പണിക്കു വരേണ്ടത്. വൈകിട്ടത്തെ ചായയും വടയും അമ്മയുണ്ടാക്കിയത് കഴിക്കാം, അത് പണി കഴിഞ്ഞു വീട്ടിലെത്തിയിട്ട്. താൻ ഭാഗ്യവാനാണ് ലോകം മുഴുവൻ തന്നെ വിലക്കിയിട്ടില്ല. ലോകത്തിനു വിലക്കാൻ കഴിയാത്ത കൂടാണല്ലോ വീട്, അവിടുത്തെ നിയമം അമ്മയാണല്ലോ.

ഇങ്ങനെ ദിവസങ്ങൾ പകലുകളായും രാവുകളായും കൊഴിഞ്ഞുകൊണ്ടിരുന്നു. വീടിന്റെ ചുമരുകളിലെല്ലാം കരിയിൽ തീർത്ത കവിതകൾ പിറന്നുകൊണ്ടിരുന്നു. മകന്റെ അവസ്ഥയിൽ അമ്മക്ക് നല്ല മനോവിഷമം ഉണ്ടായി. മകന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ ദല്ലാൾ കൃഷ്ണനെ ഏർപ്പാടാക്കി.

“എന്റെ കൃഷ്ണൻ കുട്ടി, ഒരു പെണ്ണൊക്കെ കെട്ടി സ്വസ്ഥമായാൽ അവന്റെ മനസ്സിനൊരു സമാധാനം കിട്ടും. കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെയുള്ള അവന്റെ ഈ പിടച്ചിൽ എനിക്ക് കാണാൻ വയ്യ. നീ എങ്ങനെങ്കിലും ഒരു പെണ്ണിനെ കണ്ടുപിടിക്കണം” അമ്മ തന്റെ ആധി കൃഷ്ണൻ കുട്ടിയോട് പറഞ്ഞു സമാധാനം കണ്ടെത്തി.

ഒന്നരമാസത്തെ തിരച്ചിലിൽ അയാൾക്ക് പെണ്ണിനെ കണ്ടുപിടിച്ചു. പത്തുവരെ പഠിച്ച പെണ്ണിനെ പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നതിൽ നാട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു.

അവനെ കെട്ടിയാൽ മൂന്നുനേരം ചോറുണ്ണാൻ പറ്റിയില്ലെങ്കിലും എന്റെ കുഞ്ഞിന് രണ്ടു നേരം കഞ്ഞികുടിച്ചു കിടക്കാല്ലോ എന്ന് പറഞ്ഞ് അവളുടെ അച്ഛൻ നാട്ടുകാരെ നിരാശരാക്കി.

ആദ്യരാത്രിയിൽ അയാൾ തന്റെ ട്രങ്ക് പെട്ടി തുറന്നു അവളെ കാണിച്ചു. താൻ കവിതയെഴുതും എന്ന് അവളോട് പറഞ്ഞു.

“ഞാൻ കണ്ടിട്ടുണ്ട്. ക്ഷേത്രത്തിലെയും, ആൽത്തറയിലെയും, വഴിയയിലെയും കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്.” അവൾ മുഖത്ത് നോക്കാതെ മുഖം കുനിച്ചിരുന്നു പറഞ്ഞു.

അയാൾ വീണ്ടും നിലത്തുനിന്നും ഉയർന്നു പൊങ്ങി, അങ്ങ് ദൂരെ ആകാശവീഥിയിൽ വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തായി മാറി.

ആയാളും അവളും ആ കടലാസുകൾ നോക്കിയിരുന്നു ആ രാത്രി വെളുപ്പിച്ചു.

അടുത്ത ദിവസം മുതൽ അയാൾക്കുള്ള പൊതിച്ചോർ അവൾ തയ്യാറാക്കി കൊടുത്തു. വൈകിട്ട് അവൾ ചായയും വടയുമായി അയാൾ ജോലികഴിഞ്ഞു വരുന്നതും കാത്തിരിക്കും. രാത്രിയിൽ ഉറങ്ങും മുൻപ് അയാൾ അവൾക് കവിതകൾ ചൊല്ലിക്കൊടുക്കും. അവൾ പാരിതോഷികമായി ചുംബനങ്ങൾ നൽകും. അവർ പരസ്പരം ശരീരവും മനസുംകൊണ്ട് കവിതയെഴുതും. എപ്പോഴോ ഉറങ്ങിപോകും.

അയാൾ അനുസ്യൂതം കവിതയെഴുതികൊണ്ടിരുന്നു.

ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു, വിലക്കുകളില്ലാതെ.

അയാളുടെ കവിത അവൾക്കും, അവളുടെ കവിത അയാൾക്കും വേണ്ടിയായിരുന്നതിനാൽ കവിതകൾക് താഴെ അവർക്ക് പേര് വെക്കേണ്ടിയിരുന്നില്ല. അങ്ങനെ അവർക്ക് പേരില്ലാതെയായി

Subscribe to Short Story - Malayalam