Skip to main content
Srishti-2022   >>  Short Story - Malayalam   >>  തത്ത്വമസി

Sanjay.K.Sathyan

SE-Mentor Solutions Pvt Ltd

തത്ത്വമസി

മഴ തകർത്തു പെയ്ത് വൃത്തിയാക്കിയിട്ടും അയ്പ്പൂട്ടിയുടെ വീടും ,ചുറ്റുപാടും  മതം കഴിച്ച ദുഷിച്ച മനസ്സുകളാൽ മലിനമായി തന്നെ കിടന്നു.അന്ന് രാത്രി ചിലങ്കയുടെ  ശബ്ദം കേട്ട് രക്ഷകരിലൊരാൾ ഞെട്ടി പിടഞ്ഞെണീറ്റു , സുരസുന്ദരിയെ കണ്മുന്നിൽ കണ്ട നിമിഷാർദ്ധം ഉദ്ധാരണവും സ്ഖലനവും നടന്നയാൾ മരിച്ചു വീണു.
അയാളുടെ മേൽമുണ്ടു മടക്കി  തന്റെ ഗുഹ്യഭാഗത്തു വച്ചുകൊണ്ട് ഋതുമതി വീട്ടിലേക്കുള്ള പടികൾ ചവിട്ടി. ഏറ്റവും മുകളിലത്തെ പടിയിൽ അയ്പ്പൂട്ടി അവളെയും കാത്തിരിപ്പുണ്ടായിരുന്നു. ഭൂതകാലങ്ങൾ അയവിറക്കുന്നതിനിടയിൽ എന്നത്തേയും പോലെ 
അയാൾ അവളുടെ സൗന്ദര്യത്തെ ഗൗനിക്കുക പോലും ചെയ്തില്ല.പഴങ്കഥകൾ കേട്ടു കൊതി തീർന്നില്ലെന്നാകിലും അവൾ പരാതിക്കെട്ടു തുറന്നു.
'എന്തിനാ അയ്പ്പൂട്ടി നിനക്കു കാവൽക്കാരും രക്ഷകരും? നിന്നെ സംരക്ഷിക്കാനാണെന്നാണല്ലോ എല്ലാവരും പറയുന്നെ!!'
"മാളുവമ്മേ എല്ലാവരും വന്നു കാവൽ നില്ക്കാൻ ഇതു രാജകൊട്ടാരമല്ല,
പിന്നെ, അമ്മയുടെ ദീനം മാറ്റാൻ ഞാൻ കാട്ടിൽ പോയപ്പോഴീപ്പറഞ്ഞ സംരക്ഷകരാരെങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്നോ?
എന്റെ ബ്രഹ്മചര്യത്തെയായിരിക്കും ഇവന്മാർക്കൊക്കെ സംശയം."

മാളുവമ്മയ്ക്ക് അങ്ങനെയൊരു സംശയം ലവലേശമില്ലായിരുന്നു .പൂർവജന്മം മുതലുള്ള അദ്ദേഹത്തിന്റെ പത്നിയായി ജീവിക്കുക എന്ന മോഹം എപ്പോഴെങ്കിലും നടക്കുമെന്ന് വിചാരിച്ചുകൊണ്ട് ജന്മത്തിലും അവൾ കാത്തിരിക്കുകയാണ്. ഇത്രയടുത്തിരുന്നിട്ടും ഒന്ന് കെട്ടിപ്പുണരാനോ ചുംബിക്കാനോ അവൾക്ക് കഴിഞ്ഞിട്ടില്ല . ആരെയും തോൽപ്പിക്കുന്ന സൗന്ദര്യമുണ്ടായിട്ടും അവളെ അയ്പ്പൂട്ടി ഒന്ന് സ്പർശിച്ചിട്ടുപോലുമില്ല. ഇത്രയും ആണ്ടുകളായിട്ടും കണ്ണുകളിൽ അവൾ കാമത്തിന്റെ ഒരു കണിക പോലും കണ്ടിട്ടില്ല. അങ്ങനെയുള്ളൊരാളുടെ ബ്രഹ്മചര്യത്തിന് കോട്ടം തട്ടുമെന്നു കരുതിയാണോ വിഡ്ഢികളെല്ലാം ഇവിടെ തമ്പടിച്ചിരിക്കുന്നത്.

'അല്ല യുവതികൾ ഇവിടേക്കു വരരുതെന്ന്  ആരൊക്കെയോ പറയുന്നുണ്ട്,പറയൽ മാത്രമല്ല തടയുന്നുമുണ്ട്,എന്താ അയ്പ്പൂട്ടിയുടെ അഭിപ്രായം?
അയ്പ്പൂട്ടി പറയുന്ന ഉത്തരം എന്താണെന്നറിയുവാൻ കാറ്റും മലയും മാളുവമ്മയും ആകാംക്ഷയോടിരിപ്പായി.
അയ്പ്പൂട്ടി ഒന്നും മിണ്ടിയില്ല അയാൾ പടികൾ ഓരോന്നായിറങ്ങി  മാളുവമ്മയും ഒപ്പം കൂടി.അവസാനത്തെ പടിയിറങ്ങി കഷ്ടി പതിനഞ്ചോ ഇരുപതോ അടി നടന്ന്‌  മാളുവമ്മയെ അവരുടെ വീട്ടിലാക്കിഅയാൾ മുന്നോട്ട്നടന്നു.
'ചോദ്യത്തിനുത്തരം പറഞ്ഞിട്ട് പൊക്കൂടെ?
നിങ്ങളെവിടെയാണോ ഉള്ളത് അതിനു തൊട്ടടുത്തൊരിടം അതാണ് എനിക്ക് തന്ന വാക്ക്'
മാളുവമ്മ കരഞ്ഞു തുടങ്ങി
"ഞാനിവിടേക്ക് തന്നെ വരും മാളുവമ്മേ എല്ലാം ഒന്ന് കലങ്ങി തെളിയും വരെ ചുമ്മാ ഒന്ന് നടക്കണം
ഒന്നും കാണാത്ത പോലെ എവിടേലും പോയി കണ്ണടിച്ചിരിക്കണം
വീടിന്റുമ്മറത്ത് വന്നിട്ട് രക്തവും മൂത്രവും വീഴുത്തുമെന്ന്  പറയുന്നവരെ അവരറിയും മുമ്പേ ഭൂമുഖത്തു നിന്ന് നുള്ളിയെറിയാൻ അറിയാഞ്ഞിട്ടല്ല , സംഹരിക്കുന്നതിനേക്കാൾ സംരക്ഷിക്കാനാ എനിക്കിഷ്ടം.
എനിക്കെല്ലാരും എന്റെ പ്രജകളാണ്. അതിൽ സ്ത്രീ പുരുഷ ഭേദമില്ല  എനിക്ക് മുന്നിലെത്തുന്നവരെല്ലാം ഞാൻ തന്നെയാണ്.
അങ്ങനെയേ ഞാൻ കാണൂ.
കലികാലമാണ് ചോര ചിന്തിയെ മതിയാവൂ എന്നാണേൽ അങ്ങനെ തന്നെയവർ ചെയ്യട്ടെ."
മാളുവമ്മ എല്ലാം കേട്ടു നിന്നു 
നടന്നു നീങ്ങുന്നതിനു മുമ്പേ അയാൾ ഇങ്ങനെ പറഞ്ഞു.
"മാളുവമ്മേ ഞാൻ വീണ്ടും പറയുന്നു എന്റെ മുന്നിൽ ഒരാർത്തവക്കാരിയായി ഞാൻ ഒരാളെയും കാണുകയില്ല കാരണം എന്റെ വീട്ടിലേക്കുള്ള പടിയെല്ലാം ചവിട്ടി ആരു വേണമെങ്കിലും വന്നുകൊള്ളട്ടെ അവരെയെല്ലാം ഞാൻ കാണുന്നത് ഞാനായിട്ടു തന്നെയാണ്.
നാല് വേദങ്ങളും, ആറ് വേദാങ്കങ്ങളും,നാല് ഉപവേദങ്ങളും,നാല്ഉപാങ്കങ്ങളും എത്ര തവണ ചവിട്ടി കയറി എന്നെ കണ്ടു പോയിട്ടും കാര്യമില്ല
വീടിന്റെയുമ്മറത്തെഴുതി വച്ചിരിക്കുന്ന ഒരു വാക്കുണ്ട് 'തത്ത്വമസി' അത് വായിക്കണം "

Srishti-2022   >>  Short Story - Malayalam   >>  ഒരു ലൈവ് ക്രൈം സ്റ്റോറി

Sambhu. G. Das

Toonz Animation Academy

ഒരു ലൈവ് ക്രൈം സ്റ്റോറി

റിട്ടയേഡ് മേജർ ശിവൻകുട്ടി അക്കാര്യത്തിൽ വളരെ നിര്ബന്ധബുദ്ധിയുള്ള ആളാണ്അല്ലെങ്കിലും ചീറിപ്പായുന്ന വെടിയുണ്ടകൾക്കുംമൈനുകൾക്കും ഒക്കെ നടുവിൽ മാതൃരാജ്യത്തിന് വേണ്ടി പോരാടിയ ഒരു പട്ടാളക്കാരന് ജീവിതത്തിലെ ഓരോ നിമിഷത്തിന്റെയും  വില ആരും പറഞ്ഞു കൊടുക്കേണ്ടല്ലോ?

                                   അത് കൊണ്ടാണ്അലസമായിരുന്നും മറ്റും ജീവിതത്തിലെ വിലപിടിച്ച സമയം പാഴാക്കുന്നത് അദ്ദേഹത്തിന് സഹിക്കാൻ പറ്റാത്തത്പ്രത്യേകിച്ചും ഇന്നത്തെ ആബാലവൃദ്ധം ജനങ്ങളിൽ ആസക്തമായിരിക്കുന്ന സൈബർ മീഡിയ അഡിക്ഷൻ അദ്ദേഹത്തിനെ വല്ലാതെ അലോരസപ്പെടുത്തിവിർച്വൽ റിയാലിറ്റിയുടെ മായിക ലോകത്ത് നിന്ന് അവരെ മോചിപ്പിച്ച് സ്പോർട്സിലേക്കും സർഗ്ഗ പ്രക്രിയകളിലേക്കും വായനയിലേക്കും മറ്റും  തിരികെ കൊണ്ടുവരാൻ അദ്ദേഹം 'പുനർജ്ജനിഎന്നപേരിൽ  ഒരു സംഘടന  രൂപം കൊടുത്തിട്ടുണ്ട്. 'ലീവ് മൊബൈൽ ഫോൺ ആൻഡ് ലിവ് മോർഎന്നതാണ്  സംഘടനയുടെ മുദ്രാവാക്യം.

                                        അന്നും പതിവ്പോലെയുള്ള വ്യായാമത്തിന് ശേഷം കുളിച്ച് തനറെ മസിലുകളെ എടുത്ത് കാണിക്കുന്ന റ്റീഷർട്ടുംപാൻറ്സുംറൈബാൻ കൂളിങ്ങ്ഗ്ലാസ്സും ധരിച്ച് സംഘടനയുടെ പ്രചാരണത്തിനായി മേജർ ശിവൻകുട്ടി ഇറങ്ങി.

                                              ബസ്റ്റാന്റിൽ എത്തിയപ്പോൾ മോഡേൺ വേഷം  ധരിച്ച ഒരു സുന്ദരിയായ പെൺകുട്ടി  അവിടെ സ്റ്റീൽ ചാരുബഞ്ചിൽ ഇരിക്കുന്നത് കണ്ടു.  ഏതോ സമ്പന്ന കുടുംബത്തിൽ പിറന്നവളാണെന്ന് കാണുമ്പോഴേ അറിയാംഇവളെ എങ്ങനെ തന്റെ സംഘടനയിലേക്ക് കൊണ്ടുവരാം എന്ന് ആലോചിച്ച് അദ്ദേഹം കുറച്ച് നേരം അവിടെ നിന്നുഅപ്പോഴാണ് അദ്ദേഹം അത് ശ്രദ്ധിച്ചത്ഒരു കള്ളൻ മെല്ലെ  പെൺകുട്ടിയുടെ ബാഗ് കൈക്കലാക്കി കടന്നു കളയുന്നു.

"കുട്ടി ഒന്നുകൊണ്ടും ഭയക്കേണ്ടഞാൻ ഇപ്പോൾ തന്നെ അവന്റെ കൈയ്യിൽ നിന്ന് ബാഗ് മേടിച്ച് തരാം." എന്ന്  പെൺകുട്ടിയോട് പറഞ്ഞിട്ട് അദ്ദേഹം   കള്ളന്റെ പിറകെ ഓടിഎന്നാൽ ഇതൊന്നും  പെൺകുട്ടി അറിയുന്നുണ്ടായിരുന്നില്ല.

                           നഗരത്തിലെ ഇടറോഡ് വഴി കള്ളന്റെ പുറകെ  മേജർ ശിവൻകുട്ടി കുറെ ഓടിഒടുവിൽ അവന്റെ മേൽ ചാടിവീണ് അവനെ നിലത്തിട്ട്  ഒരു മല്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി അവന്റെ കൈയ്യിൽ നിന്ന് ബാഗ് തിരികെ കൈക്കലാക്കി.

               അദ്ദേഹം തിരികെ വന്നപ്പോഴും പെൺകുട്ടി മൊബൈലിന്റെ സ്ക്രീനിൽ ലയിച്ചിരിക്കുകയാണ്അവളുടെ തോളിൽ ബാഗ് കൊണ്ട് തട്ടിയിട്ട് അദ്ദേഹം പറഞ്ഞു,

"ബാഗ് മേടിക്കാൻ അൽപ്പം കഷ്ടപ്പെട്ടുസാരമില്ലഏതായാലും കിട്ടിയല്ലോ?"

             അപ്പോഴാണ് പെൺകുട്ടിയ്ക്ക് പരിസരബോധം ഉണ്ടാകുന്നത്തന്റെ ബാഗും കൈക്കലാക്കികീറിയ അഴുക്ക് പുരണ്ട വസ്ത്രവും ധരിച്ച് കൂളിങ്ങ്ഗ്ലാസ്സും വച്ച് നിൽക്കുന്ന ഭീമാകാരൻ കള്ളനാണ് എന്നാണ് അവൾ കരുതിയത്.

കള്ളൻ കള്ളൻ .." എന്ന് അവൾ ഉറക്കെ അലറിവിളിച്ചു.

                        അത് കേട്ട് നാട്ടുകാർ ഓടിക്കൂടിഅതിലെകൂടെ പോയിരുന്ന ഒരു പോലീസ് ജീപ്പും ബഹളം കേട്ട് അവിടെ നിർത്തി.

                                   ഓടിക്കൂടിയ പോലീസുകാരോടും നാട്ടുകാരോടും ഒക്കെ താൻ പട്ടാളത്തിൽ മേജറായി റിട്ടയർ ചെയ്തയാളാണെന്നുംകള്ളന്റെ കൈയ്യിൽ നിന്ന് ബാഗ് തിരികെ മേടിച്ച് പെൺകുട്ടിയ്ക്ക് കൊടുക്കാൻ ശ്രമിച്ചതാണെന്നും ഒക്കെ പറഞ്ഞ് മനസിലാക്കിക്കാൻ ശ്രമിച്ചിട്ട് ആരും വിശ്വസിച്ചില്ലപോലീസുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജീപ്പിലിരുത്തി കൊണ്ട് പോയി.

                   കുറേനേരം കഴിഞ്ഞ്  പോലീസ് ജീപ്പ് കറങ്ങിത്തിരിഞ്ഞ്  പെൺകുട്ടി ഇരുന്ന ബസ്റ്റോപ്പിനരികിൽ എത്തിയപ്പോൾ ട്രാഫിക് ബ്ലോക്ക് കാരണം അൽപ്പസമയം നിർത്തിയിട്ടു.

                                      അപ്പോൾ മേജർ ശിവൻകുട്ടി  പെൺകുട്ടി ഇരുന്ന സ്ഥലത്തേക്ക് നോക്കിഅവൾ അപ്പോഴും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയാണ്മാത്രമല്ല  കള്ളൻ വീണ്ടും  പെൺകുട്ടി ഇരിക്കുന്ന സ്റ്റീൽ ചാരുബഞ്ചിന്റെ  പിറകിലൂടെ വന്ന് ബാഗ് കൈക്കലാക്കാനുള്ള ശ്രമത്തിലാണ്ഒരു നിമിഷം മേജർ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോയിപെട്ടെന്ന് ഒരു ഐഡിയ കിട്ടിയപോലെ അദ്ദേഹം പാൻറ്സിന്റെ പോക്കറ്റിൽ നിന്ന് തന്റെ മൊബൈൽ ഫോൺ എടുത്ത് ഫേസ്ബുക്ക് പേജ് ഓപ്പൺ ചെയ്ത് ഒരു ലൈവ് വിഡിയോ ആയി  കള്ളൻറെ മോഷണ ശ്രമം അപ്ലോഡ് ചെയ്തു.

             'ബാഗ് മോഷണത്തിന് ഇരയാകുന്ന  പെൺകുട്ടി ഇപ്പോൾ ഫേസ്ബുക്കിൽ ഉണ്ട്എല്ലാവരും ഷെയർ ചെയ്താൽ അവളെ രക്ഷിക്കാൻ സാധിക്കുംപ്ലീസ് ഷെയർ'. എന്ന് ക്യാപ്ഷനും കൊടുത്തു.

   അതോടെ നിമിഷങ്ങൾക്കകം  ലൈവ് വിഡിയോയ്ക്ക് ആയിരക്കണക്കിന് ഷെയർ ലഭിച്ചുഒടുവിൽ  പെൺകുട്ടിയ്ക്കും  വിഡിയോ ലഭിച്ചുഅതിൽ തന്നെയാണ് കാണുന്നതെന്നറിഞ്ഞപ്പോൾ പെൺകുട്ടി തിരിഞ്ഞ് കള്ളനെ കണ്ടുഅവൾ വീണ്ടും "കള്ളൻ കള്ളൻ.." എന്ന് അലറി വിളിച്ചുഅപ്പോൾ  നാട്ടുകാരും പോലീസും ഓടിക്കൂടി യഥാർത്ഥ കള്ളനെ പിടിച്ചു.

                                  മേജർ അവർക്ക് നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ച് കൊടുത്തുസത്യം മനസിലായപ്പോൾ പോലീസ് ഇൻസ്പെക്ടറും നാട്ടുകാരും ഒക്കെ അദ്ദേഹത്തോട് ക്ഷമ ചോദിച്ചുമാത്രമല്ല അദ്ദേഹത്തിന്റെ സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

                             കൂടാതെ പെൺകുട്ടി അപ്പോൾ തന്നെ 'പുനർജ്ജനി' എന്ന അദ്ദേഹത്തിന്റെ സംഘടനയിൽ  അംഗമാകുകയും ചെയ്തു

                                                    
                                                      *********************

Srishti-2022   >>  Short Story - Malayalam   >>  ഷാജിപാപ്പൻ...

Manu Philip

Tata Elxsi

ഷാജിപാപ്പൻ...

ഇത്മിഥുൻമാനുവേലിന്റെഷാജിപാപ്പൻഅല്ല ,എനിക്ക്ഓർമ്മവയ്ക്കുന്നതിനുമുൻപേഞങ്ങളെഎല്ലാംവിട്ടുപോയഎന്റെസ്വന്തം " ഷായിപ്പാൻ "  ആണ്. മലനാടുകാരായഞങ്ങൾമിക്കവരുംഅപ്പന്റെഅനിയനെ" ഉപ്പാപ്പൻ " എന്നാണ്വിളിക്കാറുള്ളത്.

യെശശരീരനായഷായിപ്പാന്റെകഥയായതുകൊണ്ടുഇതൊരു" കഥനഗദ " ആണെന്ന്വിചാരിച്ചനിങ്ങള്ചമ്മിപോയി . മൂപര്വൻടീമാർന്നു. ഒരുആടാറുഐറ്റം.പാപ്പന്റെകഥസെൻറ്റിയാക്കിഎഴുതിയെന്നുപറഞ്ഞുമൂപ്പര്തന്നെ എഴുനേറ്റുവന്നുഎനിക്കിട്ടുകീറും.ഹൈസ്കൂൾകാലംവരെഅപ്പന്റെകുടുംബവീട്ടിൽനിന്ന്വളർന്നതുകൊണ്ടുഉപ്പാപ്പനെപറ്റിയുള്ളകഥകൾവേണ്ടുവോളംഅപ്പച്ചനുംഅമ്മച്ചിയുംചേട്ടന്മാരുംചേച്ചിമാരുമൊക്കെപറഞ്ഞുതന്നിട്ടുണ്ട്.എങ്കിലുംഉപ്പാപ്പനെപറ്റിയുള്ളഎന്റെഓർമ്മകൾതുടങ്ങുന്നത്വീടിന്റെപര്യമ്പുറത്തുള്ള ( പുറകുവശം ) വരാന്തയിൽചാരിവെച്ചിരുന്ന , തുരുമ്പെടുത്തഒരുഡീസൽടാങ്കിൽനിന്നാണ്.ഉപ്പാപ്പൻഓടിച്ചിരുന്നജീപ്പിന്റെഡീസൽടാങ്കായിരുന്നുഅത്.അതെങ്ങനെഅവിടെവന്നുഎന്നുള്ളത്ഇപ്പോഴുംഎനിയ്ക്കുവല്യപിടിയില്ലാത്തഒരുസംഭവമാണ്.അത്പോട്ടെ..
പൊതുവെമിതഭാഷികളുംകുടുംബത്തുതന്നെഒതുങ്ങികൂടുന്നവരുമായഞങ്ങളുടെവീട്ടിലെഒരുവ്യത്യസ്തമുഖമായിരുന്നുഉപ്പാപ്പനെന്നുഎല്ലാവരുംപറഞ്ഞുകേട്ടിട്ടുണ്ട്. വീട്ടുകാരെസഹായിക്കുന്നതുപോലെതന്നെഅല്ലെങ്കിൽഅതിലുംകൂടുതൽനാട്ടുകാരുടെക്ഷേമത്തിനുവേണ്ടിപ്രവർത്തിച്ചിരുന്നഒരുസ്ഥാപനംആയിരുന്നത്രേഅദ്ദേഹം.ഉപ്പാപ്പനിലെബാലേട്ടനെക്കാളുംഎനിക്കിഷ്ടംമൂപ്പരിൽഉറങ്ങിക്കിടന്നിരുന്നമംഗലശേരിനീലകണ്ഠനെആയിരുന്നു.നമ്മൾഎല്ലാവരുംആഗ്രഹിയ്ക്കാറില്ലേഅങ്ങനെഒരാൾനമ്മളുടെകുടുംബത്തുഉണ്ടായിരുന്നെങ്കിൽ എന്ന്?എന്തിനുംഏതിനുംകൂടെനിൽക്കുന്നഒരാൾ. ..പറഞ്ഞിട്ട്വല്യകാര്യമൊന്നുംഇല്ല. മൂപ്പര്പോയി. പുഷ്പംപോലെകാറും , ജീപ്പും , ബസ്സുംഒക്കെകൈയ്യിലിട്ടുഅമ്മാനംആടാറുള്ളഉപ്പാപ്പൻഒരുബൈക്ക്മരിയാദയ്ക്ക്ഓടിക്കാൻപാടില്ലാർന്നുഎന്ന്നമ്മൾക്കുണ്ടോഅറിയുന്നു?തൊണ്ണൂറ്റിയൊന്നിൽകോഴഞ്ചേരിയ്ക്കുഅടുത്തുള്ളചാക്കപാലത്തിലുണ്ടായഒരുഅപകടംആയിരുന്നുമൂപ്പരുടെരാജികത്ത്. ബൈക്ക്പറഞ്ഞത്പാപ്പൻകേൾക്കാഞ്ഞതാണോ ,പാപ്പൻപറഞ്ഞത്ബൈക്ക്കേൾക്കാഞ്ഞതാണോഎന്നൊന്നുംഅറിയാൻപാടില്ല. എന്തായാലുംപോകുമ്പോഅദ്ദേഹംയൂത്ത്ആയിരുന്നു.

പാപ്പൻഎഴുതിക്കൊടുത്തരാജിക്കത്തുമേടിച്ചുവെച്ചത്പാപ്പൻറെകൂടെജീവിച്ചുകൊതിതീരാഞ്ഞ - പാപ്പനെക്കാളുംയൂത്ത്ആയശാന്താമ്മയും , നിക്കറിൽമുള്ളുന്നത്നിർത്തിയിട്ടില്ലാത്തരണ്ടുവയസ്സുകാരൻജൂനിയർഷാജിപാപ്പനുംകൂടിയാണ്.അവിടുന്ന്ഇങ്ങോട്ടുപാപ്പൻപോയിട്ടിപ്പോപത്തിരുപത്തിയഞ്ചുവർഷംകഴിയുന്നു.ഈകാലമത്രയുംഞങ്ങളുടെകുടുംബത്തുപലതരത്തിൽഉള്ളസഹനടന്മാർഉണ്ടായിരുന്നെങ്കിലുംനെഞ്ചുംവിരിച്ചുനിൽക്കുന്നഒരുനെടുനായകൻ്റെഅഭാവംവല്ലാതെയുണ്ടാർന്നു.പാപ്പാൻഉണ്ടാർന്നേൽഒരുപക്ഷെഞങ്ങളുടെകഥയിൽവൻട്വിസ്റ്റുകൾഒക്കെഉണ്ടായേനെ. ..വരാനുള്ളത്വണ്ടിപിടിച്ചായാലുംവരുമല്ലോ .

പാപ്പൻപോകുമ്പോൾയൂത്തായിരുന്നശാന്താമ്മ , വീട്ടുകാരുംബന്ധുക്കളുംനിർബന്ധിച്ചിട്ടുംമറ്റൊരാളെജീവിതത്തിലേക്ക്ക്ഷണിയ്ക്കാഞ്ഞതിനുഒറ്റഉത്തരമേയുള്ളൂഷാജിപാപ്പൻ !!
വർഷങ്ങൾക്കിപ്പുറം , ഒരിയ്ക്കൽപോലുംകണ്ടതായിഓർമ്മയില്ലാത്തആമനുഷ്യനെപറ്റിഎന്നെകൊണ്ട്ഈകുറിപ്പെഴുതിച്ചതുംമൂപ്പരുടെകരിസ്മയാണ്.ഇവിടെങ്ങാനുംഉണ്ടാർന്നേൽനമുക്കെല്ലാർക്കുംകൂടെഅടിച്ചുപൊളിച്ചുനടക്കമാർന്നു.

" പാപ്പോ,  അന്ന്മരിയാദയ്ക്ക്വണ്ടിയോടിച്ചുവീട്ടിവന്നിരുന്നേൽഇപ്പൊഈചെറുകഥയ്ക്കുപകരംഒരുഖണ്ഡകാവ്യംഎഴുതിഞാൻവെറുപ്പിയ്ക്കില്ലാരുന്നോ " ..

Srishti-2022   >>  Short Story - Malayalam   >>  Aറ്റവും പ്രിയപ്പെട്ടവളെക്കുറിച്ച്.....

Aswin MC

QuEST Global

Aറ്റവും പ്രിയപ്പെട്ടവളെക്കുറിച്ച്.....

ഓരോ ബഗ്ഗും ഓരോ കാമുകിമാരാണ് ഇവളുടെ ഉത്ഭവം ലോകത്തിന്റെ ഏത് കോണിൽ നിന്നായാലും ഇവളെത്ര മോശക്കാരിയാണെങ്കിലും ഞാനിവളെ സ്വികരിച്ചേ പറ്റൂ , അവളുടെ ഡെലിവറി കഴിയും വരെ അവരെ ഞാൻ സഹിച്ചേ പറ്റൂ. ചില കാമുകിമാർ വളരെ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ഡെലിവർ ആകും,ചിലർ നമ്മളോടുള്ള ഇഷ്ടക്കൂടുതൽ കാരണം മാസങ്ങളോളം നമ്മെ പ്രണയിച്ചുകളയും പിന്നെ  ഊണിലും ഉറക്കത്തിലും എന്തിനു കുളിക്കുമ്പോൾ വരെ നമ്മൾ ഇവളെ എങ്ങനെ നന്നാക്കിയെടുക്കാം എന്ന ചിന്തയിലായിരിക്കും.ഇതുവരെ ഉള്ള പ്രൊഫെഷണൽ ലൈഫിൽ ഇങ്ങനെ മറക്കാൻ പറ്റാതെ മാസങ്ങളോളം സ്നേഹിച്ചു വീർപ്പുമുട്ടിച്ച കാമുകിമാരെ  ഞാനിന്നും നന്ദിയോടെ സ്മരിക്കുന്നു നിങ്ങൾ തന്ന ആവേശത്തിലാണ്  ഈയുള്ളവൻ ഇന്നും ജീവിച്ചു പോകുന്നത്.

ചിലപ്പോഴൊക്കെ തോന്നാറുണ്ട് ബഗ്ഗുകൾക്കു അപാര ശക്തികൾ ഉള്ളവയാണെന്നു കട്ട സഖാവായ ഈയുള്ളവനെ ശ്രീപാദനാഭന് മുന്നിലെത്തിക്കാനുള്ള കഴിവ് ഇവൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുപോലെ ഒരുപാടു കാമുകി മാരെ സ്വന്തമാക്കുന്നത് കൊണ്ട് കാമുകന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ല എന്നതാണ് ഇതിന്റെ ഒരു ഹൈലൈറ്റ് . ഒരായുഷ്കാലം മുഴുവൻ ഇവളുമാരുടെ കൂടെ കഴിയുന്നത് വഴി നമ്മുടെ കരിയർ ഏതാണ്ടൊരു വഴിക്കാവും. ചൊവ്വാഴ്ചകളിൽ എനിക്കവളോട് വല്യ സ്നേഹമായിരിക്കും  അത് കാണിച്ചേ പറ്റുള്ളൂ കാരണം ഇവളുടെ വിദേശത്തുള്ള സ്വദേശിയായതും വിദേശിയായതുമായുള്ള ബന്ധുജനങ്ങൾ  മകളുടെ വിശേഷമറിയാൻ കാത്തിരിക്കുന്ന ദിവസമാണ്, അന്ന് ഇവൾക്കില്ലാത്ത മേന്മകളൊക്കെ എനിക്ക് പലപ്പോഴായി വിളിച്ചു പറയേണ്ടി വന്നിട്ടുണ്ട് . എല്ലാവരും ഇല്ലെങ്കിലും ചില കാമുകിമാർ ഡെലിവറിക്ക് ശേഷവും ഈയുള്ളവനെ കുറിച്ച് അപഖ്യാതികൾ പ്രചരിപ്പിച്ചു തിരിച്ചുവരാറുണ്ട്  അപ്പോഴേക്കും പുതിയ കാമുകി പുതിയ രൂപത്തിൽ എത്തിയിട്ടുണ്ടാകുമെങ്കിലും മനസില്ലാ മനസോടെ ഇവ രണ്ടും നമ്മുടെ തലയിലാകും, പങ്കുവയ്ക്കേണ്ട സ്നേഹത്തിന്റെ ആവലാതി വേറെയും ഉണ്ടാകും. എല്ലാ കാമുകിമാരുടെയും തകരാറുകൾക്കു കാരണം ജനിപ്പിച്ച വിദേശത്തും സ്വദേശത്തും ഉള്ളവനാണെകിലും  അതിന്റെ എല്ലാ ഭാരവും ചുമയ്ക്കാൻ നിയോഗിക്കപ്പെട്ട ഹതഭാഗ്യവാനാണ് ഈയുള്ളവൻ. ഇംഗ്ലീഷിൽ പറഞ്ഞാൽ "Someone Had A Nice Fuck & Have All The Fun Finaly Its My Job To Look After His Doughter"  ഈയുള്ളവന്റെ ഗതികേട് പറഞ്ഞപ്പോൾ ഇടയ്ക്കു കേറി വന്ന ഒരു നോർത്ത് ഇന്ത്യൻ കോഡ് ഭീകരൻ മൊഴിഞ്ഞതാണ്.

  രാത്രി ഏറെ വൈകി അവളെ പിരിയുബോൾ ഉള്ളിന്റെ ഉള്ളിൽ തടാകയെ നാളെയും സഹിക്കണമല്ലോ എന്നായിരിക്കും ശരിക്കും  മനസിലുണ്ടാവുക എങ്കിലും മോളെക്കുറിച്ചു രണ്ടു നല്ലവാക്ക് അവളുടെ തന്തപ്പടിക്ക് കുറിമാനമായക്കാതെ അവിടുന്ന് ഇറങ്ങാൻ പറ്റില്ല  അതിന്റെ അവസാനം ഇങ്ങനെ ഒരു പതിവ് പല്ലവിയും  ഉണ്ടാകും "എല്ലാം ശരിയാകും എന്ന് തോന്നിയിരുന്നു എങ്കിലും ചിലതൊക്കെയേ ശരിയാക്കാൻ പറ്റു  എന്നാണ് തോന്നുന്നത്" ഇതങ്ങു  ചെന്നില്ലെങ്കിൽ  പിന്നെ അതൊരു  ആചാര ലംഘനമായി മാറും ബാക്കി ഞാൻ പറയേണ്ടല്ലോ "സ്വന്തം അമ്മ മരണപ്പെട്ടു കിടക്കുമ്പോ അത് അച്ഛനെ വേറെ പെണ്ണുകെട്ടിക്കാൻ ഉള്ള അവസരമായി കണക്കാക്കുന്ന കൊറേ എണ്ണം കൂടെ കാണും ആചാരം ലംഘിക്കുന്നതും നോക്കി ഇരിപ്പാണ് ഇവന്മാരുടെ പ്രധാന പണി. പിറ്റേന് രാവിലെ ചെല്ലുമ്പോൾ പതിവിലും സൗരഭ്യത്തതോടെ അവളെന്നെ കാത്തിരുപ്പുണ്ടാവും. മലയാളി ആയതുകൊണ്ട് വല്ല വല്ല ഉഡായിപ്പുകളും നടത്തി  ഇവളെ എനിക്ക് പറഞ്ഞു വിടാൻ അറിയാഞ്ഞിട്ടല്ല എങ്കിലും ഇവളെ പരിശോധിക്കുന്നത് എന്നേക്കാൾ ഉളയായ മറ്റൊരു വൈദ്യനായത് കൊണ്ട് പോയതിലും വേഗത്തിൽ ഇവളിങ്തിരിച്ചു കേറി വരും.

രാത്രി എന്തുകൊണ്ടോ ഇവൾ കൂടുതൽ തരളിതയാകാറുണ്ട് (അത് തന്നെയാണ് ഉദ്ദേശിച്ചത്) ഈയുള്ളവന്റെ ഇത്രയും കാലത്തെ അനുഭവം വച്ച് പറയുകയാണ് നമ്മളെ വിട്ടു പിരിയില്ല എന്ന് വാശി പിടിക്കുന്ന കാമുകിമാരുടെ കാര്യത്തിലൊക്കെ ഒരു തീരുമാനും ഉണ്ടാകാറുള്ളത് ലോകം ഉറങ്ങികിടക്കുമ്പോഴായിരുന്നു. സുന്ധരമായ രാത്രി ഉറങ്ങാനുള്ളതാണെന്നു പറഞ്ഞവരെ അന്നാണ്  ഞാനാദ്യമായി തള്ളിപ്പറഞ്ഞത്. ഇങ്ങനെ അർദ്ധരാത്രിയിൽ  എന്നെ ജീവനുതുല്യം സ്നേഹിച്ച കാമുകിയെ ഡെലിവറിക്കായി ടെസ്റ്ററെ ഏല്പിച്ചു റസ്റ്റ്റൂമിൽ പോയി  സൂചി വീണാൽ കേള്ക്കുന്ന നിശബ്ദതയിൽ അവിടെ കേൾക്കുന്നതാണ് ലോകത്തിലേറ്റവും മികച്ച ശബ്ദം   

ഇങ്ങനെ അസംഖ്യം കാമുകിമാരെ ഒരുകരയ്‌ക്കെത്തിച്ചു പരിചയം ഉള്ളതുകൊണ്ടുതന്നെ യഥാർത്ത ജീവിതത്തിൽ ഒരു കാമുകിയുടെ അഭാവം ഒരിക്കലും നമുക്ക് അനുഭവപ്പെടുകയില്ല എന്നതാണിതിന്റെ മറ്റൊരു ഹൈലൈറ് (9645203315 ).

നിങ്ങളൊരു നല്ല കാമുകനാണെങ്കിൽ  കയ്യിലുള്ള അഭിരാമിയെ ടോറി ബ്ലാക്ക് ആക്കാൻ നിങ്ങൾക്ക് കഴിയും എന്നാൽ സ്വന്തമായി ഒരു അമ്മുക്കുട്ടിയെ പോലും നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം ഇനി മേല്പറഞ്ഞതൊക്കെ ആരാണെന്നാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ നിങ്ങളോടെനിക്ക് സഹതാപം മാത്രമുള്ളത്. ബഗ്ഗ്‌ ലൈഫ് സൈക്കിൾ നെ കുറിച്ച് ഒരു ത്വാത്തിക അവലോകനമാണ് മുകളിൽ പറഞ്ഞതത്രയും. ഇനി  ഡെലിവറി നടത്തുന്നതിനായി  കാമുകിയുടെ പരിശുദ്ധി അളക്കുന്ന ചെയ്യുന്ന ബൈജു നാരായണസ്വാമികളെ  കുറിച്ച് രണ്ടു വാക്ക്  നന്നാക്കാൻ തന്നത് കാമുകി കിടക്കുന്ന കട്ടിലിന്റെ കാലിന്റെ ഇളക്കമാണെങ്കിലും ടെസ്റ്റ് ചെയ്തു ചെയ്തു കട്ടിലിൽ കിടക്കുന്നവളുടെ തലയ്ക്കു പ്രശ്നമുണ്ട് എന്ന്  വരെ പറയാൻ മടിയില്ലാത്ത ഫ്യൂഡൽ മാടമ്പി വർഗത്തിൽ പെട്ടവരാണിവർ. നിർത്തുന്നു ധ്വജപ്രണാമം.......

Srishti-2022   >>  Short Story - Malayalam   >>  ദേവകി-സാക്ഷ്യം

PRAVEEN KUMAR V

Tata Elxsi

ദേവകി-സാക്ഷ്യം

വടക്കുള്ള ഒരു കുന്നിൻ ചെരുവിൽ നിന്ന് ദേവകിയെ താലി കെട്ടി , നാട്ടിലിലെത്തിക്കുമ്പോൾ, അന്ന് നേരം സന്ധ്യ ആയിരിന്നു . ചുവന്നു തുടുത്ത മാനത്തിനു താഴെ കയ്യിൽ നിലവിളക്കും , മുടി നിറയെ പൂക്കളുമായി നിന്ന്  അവൾ, അവരെ നോക്കി ചിരിക്കുമ്പോൾ,ബാല്യത്തിന്റെ കൗതുകം മൂക്കിലേക്ക് വലിച്ചു കയറ്റി അവർക്കിടയിൽ ഞാനുമുണ്ടായിരുന്നു .അന്ന് മുതൽ നാട്ടിൽ ദേവകിയുടെ കഥകൾ വിരിഞ്ഞു തുടങ്ങി

 

            ആദ്യം അവർ, അവൾ ചൂടിയ പൂക്കളെ പറ്റി കഥകൾ പറഞ്ഞു . വാസനയും , പൂക്കളുടെ പേരും അവർക്കു അപരിചിതമായിരുന്നു എന്നിരിക്കെ , പാരിജാതത്തിൽ നിന്നും, പനിനീർ ചെമ്പകത്തിൽ നിന്നും പേരിനുള്ള തർക്കം പറന്നു പൊങ്ങി .പേരെന്താകിലും, അത്രയും രൂക്ഷ ഗന്ധം മുടിയിൽ ചൂടിയവൾക്കു ഭ്രാന്തായിരിക്കും എന്ന് ആദ്യം പറഞ്ഞത് അവരിൽ ആരാണെന്നു ഞാനോര്ക്കുന്നില്ല . സത്യം ദേവകി ഭ്രാന്തി ആയിരിന്നു.

 

     ദേവകി ഭ്രാന്തിയും സുന്ദരിയും  ആയിരിന്നു. കണ്ണിൽ മഷി എഴുതിയിട്ടുണ്ടെങ്കിൽ   അത് മനസിലാക്കുവാൻ രണ്ടാമത് ഒന്നുകൂടി മുഖത്തേക്ക് നോക്കണം എന്ന സത്യം സ്വീകരിച്ചു കൊണ്ട് തന്നെ  പറയെട്ടെ , ദേവകി സുന്ദരി ആയിരിന്നു. അവളുടെ സൗന്ദര്യത്തിൽ സംശയം ഉള്ള   ഒരാൾ, അവൾ മാത്രമായിരുന്നു . സംശയം മാറ്റി , വിശ്വാസത്തിന്റെ വെളിച്ചം വീശുവാൻ അവൾ പുലരുമ്പോൾ തന്നെ അയൽ വീടുകൾ സന്ദർശിച്ചു അവിടുത്തെ സ്ത്രീകളോട് താനെ സൗന്ദര്യത്തെ പറ്റി ചോദിച്ചു. അവരിൽ ചിലർ കളവും, ചിലർ സത്യവും പറഞ്ഞു . അത് കേട്ട് സന്തോഷവതിയായി  തിരികെ പോകുമ്പോൾ അവളെ നോക്കി അവർ പറഞ്ഞു . ദേവകി സുന്ദരിയാണ്. ദേവകി ഭ്രാന്തി  ആണ് .

 

               ദേവകി സുന്ദരി ആയിരിന്നു .എന്നാൽ  നിറഞ്ഞ സൗന്ദര്യത്തിന്റെ ഉടമ മാത്രമായിരുന്നില്ല അവൾ .സ്വന്തമായി നെയ്ത ചില  സൗന്ദര്യ സങ്കൽപ്പങ്ങളിൽ വിരാജിക്കുകയും , അടിയുറച്ചു വിശ്വസിക്കുകെയും ചെയ്തു . പെണ്ണായാൽ കണ്ണെഴുതണമെന്നും , പൊക്കിൾ ചുഴി മറയ്ക്കാതെ നടക്കണമെന്നും പ്രഖ്യാപിച്ചു . ആണിന്റെ നോട്ടം പെണ്ണിന്റെ  കണ്ണുകളിൽ തെന്നി , അവളുടെ പൊക്കിൾ  ചുഴയിൽ വീണു നില തെറ്റണമെന്നും ശഠിച്ചു . അല്ലെങ്കിൽ നോട്ടം പകുതി എത്തി, മുലയിൽ  തട്ടി വഴിതെറ്റുമെന്നും  അങ്ങനെ സംഭവിക്കുന്നത് പെണ്ണിന്റെ പരാജയമാണെന്നും അവൾ വിധിച്ചു  . കണ്ണെഴുതാതെ, പൊക്കിൾ മറച്ചു നടന്ന എല്ലാ അയക്കാരികളോടും ദേവകി കലഹിച്ചു . ആരും എതിർത്തൊന്നും പറഞ്ഞില്ല . ചിലർ മാക്സ്യിൽ ഒളിച്ചു. ധീര വനിതകൾ പൊക്കിൾ കുഴി പൂർണമായി മറയ്ക്കാതെ എന്നാൽ ആർക്കും അതിന്റെ ആഴം അളക്കാൻ കൊടുക്കാതെ , സാരി ചുറ്റി അവളുടെ മുന്നിൽ പ്രത്യക്ഷപെട്ടു . അവൾ കണ്ണടച്ച് വരമരുളാൻ തുടുങ്ങുമ്പോൾ അവർ പറഞ്ഞു . ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ് .

 

          ദേവകി സുന്ദരി ആയിരിന്നു . എന്നിട്ടും അവളുടെ ഭർത്താവു ശിവദാസൻ അന്തിക്ക് വേറെ ഒരു കൂട്ടിൽ പോയി. അവൾ പരാതി പറഞ്ഞില്ല , പരിഭവിച്ചില്ല . അവർ ചോദിച്ചപ്പോൾ , അയാൾക്ക്വടക്കു ഒരു കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ പൂജാരി ആയി ജോലി കിട്ടി എന്ന് പറഞ്ഞു . അവർ ചിരിച്ചപ്പോൾ അത് കാണാതെ അവൾ, കുന്നിൻ മുകളിലെ പൂജ കഴിഞ്ഞു നട അടച്ചു വരുന്ന അയാളെ  കാത്തിരുന്നു .
അതറിഞ്ഞപ്പോൾ അവർ പറഞ്ഞു ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ്.

 

                ദേവകി സുന്ദരി ആയിരിന്നു . അവൾക്കു പണ്ടൊരു വേടനുമായി പ്രണയ ബന്ധം ഉണ്ടായിരിന്നു എന്നവർ പറഞ്ഞു. മലയും, കാടും കാണാൻ മോഹിച്ചവളെ വീട്ടിൽ കുടിയിരിത്തിയതാവാം ഭ്രാന്തിനു കാരണമായതെന്ന് അവരിൽ ആരോ ബുദ്ധിയുള്ളവർ പറഞ്ഞു . അവൾ വേടന് വേണ്ടി കാത്തിരിക്കാറുണ്ടെന്നും , അവനു നല്കാൻ ,നാമം ജപിക്കുമ്പോൾ കയ്യിൽ ഒരു മയിൽ പീലി തണ്ടും , ഓടക്കുഴലും കരുതാറുള്ളതായി അവർ പറഞ്ഞു , രാവേറെ ഉറങ്ങുമ്പോൾ അവളുടെ കുടിലിൽ നിന്ന് ഓടക്കുഴൽ വായിക്കുന്നത് കേൾക്കാറുണ്ടെന്നും, അതുകേട്ടു മടുത്താകണം ശിവദാസൻ കൂടു വിട്ടതെന്നും അവർ ന്യായം പറഞ്ഞു . എന്നിട്ടും അവരാരും ദേവകിയിൽ സ്വഭാവ ദൂഷ്യം കണ്ടില്ല . അല്ലെങ്കിലും ഭ്രാന്തുള്ളവരെല്ലാം സ്വഭാവ നൈർമല്യം ഉള്ളവരും, നിഷ്കളങ്കരും ആയിരിക്കും.എങ്കിലും അവൾ സുന്ദരി  ആയിരിന്നു

 

                   മണ്ഡല കാലങ്ങളിൽ അവൾ നോറ്റ വ്രതത്തിന്  ശുദ്ധികുറവാണെന്നു അവർ പറഞ്ഞപ്പോൾ അവൾ ചിരിച്ചു പോലും . വ്രതം മനുഷ്യനും ശുദ്ധി വെളിവുള്ളവനും വീതിച്ചു നൽകിയ കാര്യം  ഭ്രാന്തി അറിഞ്ഞിട്ടുണ്ടാവില്ല .വെളുപ്പും, കറുപ്പും ഉപേക്ഷിച്ചു നിറങ്ങൾ പൂത്ത സാരികളിൽ അവൾ   മലയ്ക്ക് പോകുന്നതും , തെളി മാനത്തു രക്തം പൊടിയുമ്പോൾ അവശയായി  തിരികെ എത്തുന്നെതും അവർ പറഞ്ഞു ഞാൻ അറിഞ്ഞുകന്നി അയ്യപ്പന്മാരുടെ കയ്യിൽ ഒരു പൊതി കൊടുത്തയക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അവർ  അത് തന്നെ പറഞ്ഞു .ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ്.

 

                      ഇന്നലെ ദേവകി മരിച്ചപ്പോഴും അവൾ സുന്ദരിയും, ഭ്രാന്തിയും ആയിരിന്നു . പടിഞ്ഞാറു സൂര്യൻ അസ്തമിച്ചപ്പോൾ നിലത്തു പടർന്ന ചോരയിൽ മയിൽ പീലി നനഞ്ഞു കുതിർന്നു . അവളുടെ ചിതയുടെ  തലയ്ക്കൽ ശിവദാസനും , കാൽക്കൽ വേടനും നിന്നിരുന്നു.പൂക്കൾക്ക് പകരം വേടൻ കൊണ്ടുവന്നത് മയിൽ പീലികൾ ആണെന്ന് അവർ പറഞ്ഞു . ഇനി ചോദ്യങ്ങൾക്കു ഇട നൽകാത്ത അവളുടെ സൗന്ദര്യവും , അവളുടെ അഴകിന് കഥകൾ മെനഞ്ഞ അവരും , അഴകിന്റെ കഥകൾ കേട്ട ഞാനും അവൾക്കൊപ്പം ചിതയിൽ എരിഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  അനുക്കുട്ടിയും ദേവോപ്പോളും കഥകളും

Vineetha Anavankot

Infosys

അനുക്കുട്ടിയും ദേവോപ്പോളും കഥകളും

"വാസുമാമേ..."

"എന്തേ അനുക്കുട്ടീ..."

"വാസുമാമ മഴത്തുള്ളികള് സ്കൂളിൽപ്പോണ കണ്ട്ണ്ടോ..."?

"ഇല്ല്യല്ലോ... അതെവിടെയാ കാണണേ?..."

"ഞാൻ പറഞ്ഞേരാന്നെ.. ഇവിടിരിക്കൂ... പിന്നെ അരളിപ്പൂക്കമ്മലു രണ്ടും നാളെ രാവിലെന്നെ തരണംട്ടോഇല്ലെങ്കി പറഞ്ഞുതരില്ല്യ... "

"അതുപിന്നെ ചോയ്ക്കാനുണ്ടോ...വേഗം കഥ  പറഞ്ഞോളൂ... അമ്മായി അവിടെ ഊണുകഴിക്കാൻ വിളിക്കിണ്ട്... ചായകുടിക്കേണ്ട സമയായി... ഇനിം പോയില്ലെങ്കി ചീത്തകേക്കുംട്ടോ... "

 

"യ്യോ അമ്മായീടെ മോരിൻറെ പുളി!! ഓർത്തിട്ട് വായില് കപ്പലോടുണു...

ഇതുംകൂടി പറഞ്ഞിട്ട് ഓടിവരാട്ടോ ..മ്മാ..യീ.....

 

ഉം അപ്പൊ കേക്കൂ വാസ്വാമെ...

ഇത് ഞാൻ പാലക്കാട്ട് അമ്മമ്മടെകൂടെ ഇരുന്ന് കണ്ടതാട്ടോ...

 

നമ്മളെപ്പോലെയല്ല   തുള്ളിക്കുട്ട്യോൾക്ക് മഴക്കാലത്തു മാത്രേ സ്കൂളുള്ളു.

 ഒരു മഴതുടങ്ങി വഴിമുഴോനും വെള്ളം നിറയുമ്പോ അടുത്തതായി വീഴണ മഴത്തുള്ളികളാണീ സ്കൂളിൽപോവ്വ്വാ..

കുഞ്ഞിത്തുള്ളികൾ ഒന്നാമത്തെമുതൽ അഞ്ചാമത്തെവരെ ക്ലാസ്സുകളിൽഅതിലും വല്ല്യോരു വലിയ ക്ലാസ്സുകളിൽ.

ഏറ്റോം വല്ല്യോരാ ടീച്ചർമാരാവ്വ്വാ!

അവരെല്ലാരുംകൂടി കലപിലന്നനെ നടന്നും 

ചാടീം അങ്ങനെ പൂവും 

 

വെള്ളമൊഴുകി അറ്റത്തെത്തണോടത്താ സ്കൂൾ. 

പഠിത്തൊക്കെക്കഴിഞ്ഞിട്ട് വൈന്നേരാവുമ്പോ അവരിതുപോലെന്നെ 

തിരിച്ചും നടക്കും.

 

 പോണ വഴിക്കാ അവരേം നോക്കിനോക്കി ചായകുടിച്ചോണ്ട് 

ഞാനിരുന്നിട്ടിങ്ങനെ കുഞ്ഞിപ്പലഹാരക്കഷ്ണങ്ങൾ 

ഓരോരുത്തർക്ക് വീതംവച്ചു കൊടുക്ക്വാ... “

 

"ഹഹ അതസ്സലായി... എന്നാലും പാവം കുട്ട്യോള്.. എപ്പളും സ്കൂളിൽപോവാൻ പറ്റില്യല്ലോ..."

 

"അയിനെന്താ സുഖല്ലേ അവർക്ക് കളിച്ചുനടക്കാല്ലോ... പിന്നെ വാസുമാമ സ്കൂളിന്ന് പോന്നിട്ട് ഇപ്പവടെ അത്രരസോന്നുല്യാന്നേ... 

ഇന്നലീംകൂടി നന്ദന പറഞ്ഞു വാസുമാഷടെ കഥകള് കേക്കാൻ തോന്നുണൂന്ന് "

 

"അമ്പടി കേമീ...

അല്ല അനുക്കുട്ടീ അപ്പൊ  കല്ലടിക്കോട്ടെ മഴ കാണാൻ രസോന്നൂല്യെ? "

 

"ഇണ്ടല്ലോ... അത് നല്ല രസായിട്ടു ദേവ ഓപ്പോള് എഴുതീത് വാസുമാമ കണ്ടിട്ടില്ല്യേഒറ്റ മിനിറ്റേ ഞാനിപ്പോ എടുത്തിട്ടുവരാം....

                                                                                *******************

 

 “നനഞ്ഞ വെട്ടുകൽപ്പടവുകൾ  

 കരിങ്കൽപടവുകൾ 

 തോടരികിലെ കുഞ്ഞൻപാറ 

 കൊലുന്നനെ കിടക്കുന്ന വരമ്പുകൾ

 ഉലഞ്ഞാടുന്ന പിങ്ക് ചെമ്പരത്തികളും 

 മുളകുപൂക്കളും  

 വീശിയടിക്കുന്ന കാറ്റും 

 ചാഞ്ഞുകളിക്കുന്ന പനകളും മരങ്ങളും 

 ഇറയത്തുന്നു വെള്ളംവീഴുന്ന ശബ്ദംകേട്ടിരിക്കാറുള്ള 

 കോണിച്ചുവടും നിലത്തെ തണുപ്പും 

 പഞ്ഞിക്കിടക്കയുടെ ചെറുചൂടും മൃദുത്വവും 

 നീളൻമഴസൗന്ദര്യം നോക്കിനിൽക്കാറുള്ള ജനാലകളും

 മിന്നലിൽതെളിയുന്ന മഴനൂലുകളും 

 ഒടുവിൽ മഴതോരുമ്പോൾ പിറ്റേന്നുരാവിലെ 

 തുള്ളിത്തലപ്പാവുമേന്തി ചിരിച്ചുനിൽക്കുന്ന പുൽനാമ്പുകളും...

 ചോ...യെന്നു പെയ്യുന്ന എന്റെ കല്ലടിക്കോടൻ മഴയേ !!!!!! “


ഈ ഓപ്പോൾക്ക് ഇവിട്ത്തെ മഴാച്ചാ പ്രാന്താ.. ദേവോപ്പോൾടെ എഴുത്തു  നല്ല രസാ ലെ വാസുമാമേ... ചിലതു പക്ഷെഎനിക്ക് 

ഒന്നും മനസിലാവില്ല്യ...

സാഹിത്യാ…. ത്രേ...”

 

"അത് അനുക്കുട്ടി വലുതാവുമ്പോ മനസിലാവുട്ടോ.. ന്നാ ഇനി സമയംകളയണ്ടഓടിപ്പോയി കഴിച്ചിട്ട് വരൂ..."

                                                                                                                 ***********

അനുക്കുട്ടിയും വാസുമാമയും വർത്തമാനം പറഞ്ഞു രസിക്കണ കേട്ടോണ്ട് ദേവിക ഉച്ചമയക്കംകഴിഞ്ഞു എഴുന്നേറ്റു...

'എന്തൊരു സ്വപ്നമായിരുന്നു ദൈവമേ അത്... ഇത്രയും മനോഹരമായൊന്നു ഞാനിതുവരെ കണ്ടിട്ടില്ലല്ലോ...' അവൾഓർത്തെടുക്കുവാൻ ശ്രമിച്ചു.

 

‘ഒരു കാട്.. മൃഗങ്ങളില്ലാത്ത..പക്ഷികളും പൂക്കളും മരങ്ങളും പൂമ്പാറ്റകളും മാത്രമുള്ളവെളിച്ചം ബുദ്ധിമുട്ടിരത്നക്കല്ലുകൾപോലെ നിലത്തുവീഴുന്ന കാട്.. സ്ഫടികംപോലത്തെ വെള്ളമുള്ള കാട്ടരുവികൾകലങ്ങിമറിയുന്നവെള്ളച്ചാട്ടങ്ങൾ പതിയ്ക്കുന്ന പുഴകൾമയിലുകൾ വെള്ളംകുടിയ്ക്കാൻ വരുന്ന കാട്ടാറുകൾഅവിടെമനുഷ്യജീവിയായി താൻമാത്രംതനിക്ക് കാടിന്റെയും അവളുടെ മക്കളുടെയും ഭാഷ അറിയില്ലഅവർക്കു തൻ്റേയുംഎന്നിരുന്നാലും പരസ്പരം ഉപദ്രവിക്കാതെ കഴിഞ്ഞുപോകുന്നു.

നീർച്ചോലയിൽ നീന്തിനിലാവത്തു നക്ഷത്രങ്ങളെനോക്കി തീകാഞ്ഞിരിക്കുമ്പോൾ സ്വന്തം പാട്ടുമാത്രമേകൂട്ടുണ്ടായിരുന്നുള്ളൂ. തേനും പഴങ്ങളും ഭക്ഷിച്ചും തെളിനീരു കുടിച്ചും ഒരിടത്തും സ്ഥിരതാമസമാക്കാതെഅങ്ങനെയങ്ങനെ…

 

കാടിന്റെ അങ്ങേയറ്റത്തു വലിയൊരു മലയുണ്ട്അതു കയറിക്കയറിപ്പോയാൽ നക്ഷത്രങ്ങളേയും മേഘങ്ങളേയുംചന്ദ്രനേയും തൊട്ടടുത്തുന്നു കാണാംമഴതുടങ്ങുന്നതു കാണാംഅടിവാരത്തിൽനിന്നു നോക്കിയാൽ മഴ കാറ്റിന്റെകൈപിടിച്ച് മലയിറങ്ങുന്നതു കാണാം

രാത്രികൾ കറുപ്പും വെളുപ്പും മാത്രം തിളങ്ങുന്നതല്ല.... മിന്നുന്ന പലനിറത്തിലുള്ള ചിറകുകളണിഞ്ഞ പക്ഷികളുംപൂമ്പാറ്റകളും നൃത്തംവയ്ക്കാൻ ഇറങ്ങുന്ന സമയമാണത്. കാണാൻ താൻ പോയിട്ടും അവർ തന്നിൽനിന്ന് അകന്നുപോയില്ല. പകരം പൂന്തേൻ നിറച്ച പുഷ്പചഷകങ്ങൾ നീട്ടി. എന്തു മധുരമായിരുന്നെന്നോ അതിന്!!!അങ്ങനെ ചുവപ്പുംനീലയുംമഞ്ഞയുംവെള്ളയുംവയലറ്റും നിറങ്ങളുള്ള പുഷ്പചഷകങ്ങൾ താൻ കുടിച്ചുവറ്റിച്ചപ്പോൾ അവർക്കു തന്നെ ഇഷ്ടമായി. അവസാനം വെള്ളിയും സ്വർണവും നിറത്തിൽ മരതകപ്പച്ചഅരികുകളുള്ള പൂംചഷകം അവർ തനിക്കു നീട്ടി. അതിലെ തേൻ കുടിച്ചതോടെ തനിക്കതാ ചിറകുകൾമുളയ്ക്കുകയായി.. ശരീരം ഭാരം കുറഞ്ഞതായി... തലമുടി കരിനീലപ്പട്ടുപോലെ മിനുസമുള്ളതായി...  കണ്ണുകൾനിലാവുവീഴുമ്പോൾ തിളങ്ങുന്ന വെള്ളാരംകല്ലുപോലെ ആയി... 

താൻ പറക്കുവാൻ തുടങ്ങുന്നു...

എവിടേക്ക് ?

അവരുടെ കൂട്ടത്തിലൊരാളായോ

ഒരിക്കലുമല്ല...

ദൂരെ ദൂരെ....

തന്റെ പുതിയ ആകാശങ്ങളിലേക്ക്...

ഒറ്റയ്ക്ക്.....

 

"ദേവോപ്പോളേ തൊടീലു പൂവാൻ വായോ...". അനു ആണ്.

"ദാ വരണു അനൂട്ടീ..."

 

എന്തായാലും മറക്കുന്നതിനു മുന്നേ ഒന്ന് എഴുതിയിടട്ടെ..

നല്ല സ്വപ്നങ്ങളെ വെറുതേ കളയരുതെന്നാ.....

Srishti-2022   >>  Short Story - Malayalam   >>  സമ്മർദ്ദം

Bindu PS

Infosys

സമ്മർദ്ദം

ശേ, മുഷിച്ചിലായി”. ഇത് എത്രാമത്തെ തവണയാണ് തന്റെ പ്രതികരണ  ശേഷിയെ അടക്കി വയ്ക്കണമെന്ന് തീരുമാനമെടുക്കുന്നത്..  

 രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുൻപ് പതിവ് പോലെ പ്രണായാമം ചെയ്തതിരുന്നു. കൂടാതെ പതിനഞ്ചു മിനിട്ടു വ്യായാമവും ചെയ്തു.. എന്നിട്ടും, തനിക്കു പ്രകോപനത്തെ ചെറുക്കാനായില്ല.. മീറ്റിംഗിൽ തൻ്റെ 

വിയോജിപ്പ് പ്രകടമാക്കാതെ ഇരിക്കാമായിരുന്നു.. 

 

ദിനേശിന്റെ മുഖം വിവർണമാകുന്നത്  ഒരു നിമിഷത്തേക്കെങ്കിലും കണ്ടു. പക്ഷെ എത്ര സമർത്ഥമായി, സംയമനത്തോടെ ചിരിച്ചുകൊണ്ട് എന്നോട് പ്രതികരിക്കാൻ അവനു കഴിഞ്ഞു. ചിരിയിലുo,  വാക്കുകളിലും, അവന് 

ബുദ്ധൻറെ പരിവേഷം. അവന്റെ പക്വമായ ശബ്ദവും, അളന്നു കുറിച്ചുള്ള വാക്കുകളും, എന്നെ ചവറ്റുകൂട്ടയിലേക്ക് തള്ളി. അജയ്ന്റെ മുഖത്തു തെളിഞ്ഞ ആശ്വാസം, എനിക്ക് വെളിപ്പെട്ടു.മീറ്റിംഗ് റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ അജയിന്  കൈ കൊടുക്കാനുള്ള നിര ഒഴിവാക്കി പുറത്തു കടന്നു.

 

അനിൽ ലഞ്ചിന് വരുന്നില്ലേ”, ദിനേശിന്റെ കിലുങ്ങുന്ന ചിരി കേട്ട്  മോണിറ്ററിൽ നിന്നും തല ഉയർത്തി. “വരൂ, നിന്നോടെനിക്ക് അല്പം സംസാരിക്കാനുണ്ട്”. ആശ്വാസമായി, ദിനേശിന് എന്നോട് അതൃപ്തിയൊന്നും ഇല്ല .  

"എനിക്ക് തോന്നുന്നു നിന്റെ പ്രശനം വികാരപരമായ പ്രതികരണമാണ്".  "നിനക്ക് അല്പം മാനസിക പിരിമുറക്കം ഉണ്ടെന്നു തോന്നുന്നു." "എന്ത് കൊണ്ട് ഒരു നല്ല ഡോക്ടറെ കണ്ടു കൂടാ. ഞാൻ ഹെല്പ് ചെയ്യാം. "

കാന്റീനിലേക്കുള്ള വഴി പെട്ടെന്ന് ഇരുണ്ടു. ഇത് തന്നെ അല്ലെ അജയ് രണ്ടു ദിവസം മുൻപ് തനിക്കു തന്ന ഫീഡ്ബാക്ക്. അപ്പോൾ എല്ലാവര്ക്കും  അങ്ങനെയാണോ തന്നെ കുറിച്ച് തോന്നുത്.. തൻ്റെ മനസ്സ് ദിനേശ്  വായിച്ചിരിക്കുന്നു.." താൻ വിഷമിക്കേണ്ട. ഇതൊക്കെ ഇപ്പോൾ  കോർപ്പറേറ്റ്  വേർലഡിൽ കോമൺ ആണ്"  

 

"ഹലോ അനിൽ", അജയും കൂട്ടരും തങ്ങളുടെ പുറകിലുണ്ടായിരുന്നതറിഞ്ഞില്ല.. മുന്നിലേക്ക് കയറിയ അജയ്ദിനേശിന്റെ തോളിൽ തട്ടി, അവനെ കൂടെക്കൂട്ടി വേഗം കടന്നു പോയി..

 

ഒറ്റക്കിരുന്നു ലഞ്ച് കഴിക്കുമ്പോൾ ഡോക്ടറെ കാണുന്ന കാര്യമായിരുന്നു മനസ്സിൽ. പതിവ് യോഗയും, വ്യായാമവും മാത്രം മതിയാവില്ലെന്നു തോന്നുന്നു, സമ്മർദത്തെ കുറക്കാൻ.. 

 

ലഞ്ച് കഴിച്ചു  സീറ്റിലെത്തിയത് കുറച്ചൊരു ആത്മവിശ്വാസത്തോടെയാണ്. ഇന്ന് കുറെ കീ ടാസ്ക്സ് കമ്പ്ലീറ്റ് ചെയ്യണം. അല്ലെങ്കിലും ജോലിയിലെ കഴിവിൽ ദിനേശിന് എന്നോട് മത്സരിക്കാൻ ആവില്ല. അജയിന് അത് നല്ല ബോധ്യമുള്ളതു കൊണ്ടാണല്ലോ കഴിഞ്ഞ  ദിവസം കസ്റ്റമർ-നു വളരെ വിസിബിലിറ്റി ഉള്ള ടാസ്ക് എനിയ്ക്കു തന്നെ തന്നത്.

 

"താനിതുവരെ വീട്ടിൽ പോയില്ലേ",ദിനേശാണ് വീണ്ടും. മണി ഒൻപതു കഴിഞ്ഞ കാര്യം അപ്പോഴാണ് ശ്രദ്ധിച്ചത്. തനിക്കു നേരത്തെ വീട്ടിൽ പോയി അല്പം റിലാക്സ് ചെയ്തു കൂടേ? "തല ഒന്ന് തണുക്കട്ടെ മാഷേ".. “അടുത്ത ക്വാർട്ടറിലെ 

സ്റ്റാർ എംപ്ളോയീ ടൈറ്റിൽ  നമ്മുടെ അനിലിന് തന്നെ”.. അടുത്തിരുന്ന റിജേഷിനോട് കണ്ണിറുക്കിതിരിഞ്ഞ  ദിനേശിന് ഒരു കുറുക്കന്റെ മുഖമാണെന്നു തനിക്കു തോന്നിയതാണോ?

ബാഗ് എടുത്തു പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ ദിനേശ് കൂടെ എത്തി. “ഡോക്ടറെ കാണുന്ന കാര്യം മറക്കേണ്ട. എന്റെ  വൈഫിന്റെ ഒരു കോണ്ടാക്ട് ഉണ്ട്”, നിനക്ക് ഹെല്പ് വേണമെങ്കിൽ പറഞ്ഞാൽ മതി”..

 

ഡ്രൈവ് ചെയ്യുമ്പോൾ മനസ്സ് കൈ വിട്ടു പോകാതെ ഒരു വിധം വീടെത്തി. താമസിച്ചു വീടെത്തിയതിന്റെ പരിഭവം മുഴുവൻ മുഖത്ത് വരുത്തി വാതിൽക്കൽ നിന്ന ഉമയെ  കണ്ടില്ലെന്നു നടിച്ചു അകത്തേക്ക് നടന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആരാണ് ആദ്യം വഴക്കിനു വഴി വച്ചത്

 ടീവി യിലെ ചാനൽ ചർച്ചയിൽ രണ്ടു പേരും മിഴി നട്ടിരുന്ന് അവരവരുടെ ഭാഗം ചിന്തിച്ചു യാന്ത്രികമായി ഭക്ഷണം കഴിച്ചു തുടങ്ങിയതാണ്. പെട്ടെന്നാണ് അവളുടെ എണ്ണമിട്ട തന്റെ വീഴ്ചകളുടെ ഓർമപ്പെടുത്തൽ..

 വീട്ടുകാര്യം നോക്കി നടത്താൻ തനിക്ക് കഴിവില്ല പോലും.. വീണ്ടും താൻ ചവറ്റുകൂട്ടയിലേക്ക് എറിയപ്പെടുന്നത് എങ്ങനെ സഹിക്കും?  . ഇതൊക്കെ എത്ര തവണ തമ്മിൽ സംസാരിച്ചിട്ടുള്ളതാണ്. തന്റെ ജോലിയുടെ സമർദ്ദത്തെക്കുറിച്ചു മറ്റാരേക്കാളും അറിയേണ്ടത് അവളാണ്. ഇത്തവണ കോപാകുലനായി ഉമയുടെ നേരെ അലറിയതിൽ ഒട്ടും വിഷമം തോന്നിയില്ല..

 

ചാനൽ ചർച്ച കൊഴുക്കുകയാണ്. എതിരാളിയെ ഒരു ദാക്ഷിണ്യവുമില്ലാതെ കടിച്ചു കീറി കുടയണം..ഏകപക്ഷീയമായി ഒരു നിലപാടിലെത്തി, അത്  അവന്റെ തലയിൽ അടിച്ചേല്പിക്കണം." എന്ത് പറഞ്ഞാലും കലി, മാനസിക രോഗമുണ്ടെങ്കിൽ എത്രയും നേരത്തേ ഒരു ഡോക്ടറെ കാണുന്നതാവും നല്ലത്..” തേങ്ങലിനിടയിലെ അവളുടെ വാക്കുകളുടെ  നഖം നെഞ്ചിൽ ആഴത്തിലമർന്നു ചോര ചീറ്റി..

 

ചർച്ചയുടെ സമയം കഴിയാറായിഅവതാരകന് താൻ പെരുപ്പിച്ച  കാലുഷ്യം  ധാർമികതയുടെ മേമ്പൊടി ചേർത്ത് ഭംഗിയായി ഒന്ന് അവസാനിപ്പിക്കണം.. ഉമയുടെ കരച്ചിലിനിടയിൽ നിന്നും ഇപ്പോൾ ചിതറി വീഴുന്നത് സ്വാന്തന  വാക്കുകളാണ്. "ഇങ്ങനെ ജോലിയുടെ സമ്മർദ്ദത്തിന് അടിമ പെട്ടാൽ ആരോഗ്യം നശിക്കും".. ഈയിടെയായി ഉറക്കവും തീരെ കുറവാണ്..”

 

ഉറങ്ങാൻ കിടന്നപ്പോൾ, രണ്ടു ദിവസം മുൻപ് ബിജു പറഞ്ഞ അഭിപ്രായം, മനസ്സിന് വിടാൻ ഭാവമില്ല.."നാല്പത്തഞ്ചു വയസു കഴിഞ്ഞാൽ നമ്മുടെ ഒക്കെ കാര്യം പോക്കാണ്. ജോലി ഉണ്ടോ എന്ന് കണ്ടറിയാം.. നമ്മുടെ കഴിവ് കൊണ്ട്

മാത്രം നിലനിൽപ്പ് ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ നമ്മൾ അത്രയും വല്യ ഡിപ്ലോമാറ്സ് ആയിരിക്കണം.” 

മനസ്സിൽ യുദ്ധം തുടങ്ങി കഴിഞ്ഞു.. വെളുക്കുവോളം പട വെട്ടി തീർക്കാനുള്ള വാദമുമുഖങ്ങൾ കാലാളായി നിരന്നു നിന്നു.. ഒരുവൻറെ കഴിവ്, യോഗ്യത, വിശ്വാസ്യത, ആത്മാർത്ഥത, ഇതൊന്നും പോരേ ജോലി നില നിർത്താൻ..? 

മുകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡം എങ്ങനെ നിശ്ചയിക്കപ്പെടുന്നു..? വന്മരങ്ങൾ പലതും  സ്ഥാനമില്ലാതെ കട പുഴകി വീണു കമ്പനിയുടെ പടിയിറങ്ങി പോകുന്നത് എന്തുകൊണ്ട്..? ആധി കൂടി കൂടി, വായിൽ ഉമിനീർ വറ്റി തൊണ്ട വരണ്ടു.. ശരിക്കും തനിക്ക് ഡോക്ടറെ കാണേണ്ട അവസ്ഥയായോ..?

 

അസ്വസ്ഥതയുടെ പാരമ്യത്തിൽ പതിയെ എഴുന്നേറ്റു വാതിൽ തുറന്നു മുറ്റത്തേക്കിറങ്ങി.. കാൽപ്പെരുമാറ്റം കേട്ടിട്ടാവണം, അപ്പു ചെറു മയക്കത്തിൽ നിന്നും ഉണർന്ന് വലുമാട്ടികൊണ്ട് ഓടിയെത്തി.. അവൻറെ നനഞ്ഞ മൂക്ക് പാദത്തിലുരസി, മുഖമുയർത്തി ആർദ്രതയോടെ തന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി നില്പായി. നിശ്ശബ്ദമായ കൂറിന്റെ ഒരല ശരീരമാസകലം തൈലം പൂശി, മനസിലേക്കിനിഞ്ഞിറങ്ങി. യജമാനന്റെ തെറ്റും ശരിയും ചോദ്യം ചെയ്യാത്ത സഹിഷ്ണുതയുടെ മൂർത്തീഭാവം.!  ഇവനെ തള്ളാൻ ഒരു യജമാനനും കഴിയില്ല..അപ്പുവിലേക്കു ചുരുങ്ങി ലോകം നിശ്ചലമായി..ചുറ്റുമുള്ള ഇരുട്ട് നേർത്തു വന്നു.. ശാന്തിയുടെ കൊടുമുടിയിലേക്കുള്ള കയറ്റം എളുപ്പമായിരുന്നു

 

വൈകി ഉറക്കമുണർന്നത് കാരണം, പ്രാണായാമവും ,യോഗയും ചെയ്യാൻ സമയം കിട്ടിയില്ല. എങ്കിലും പതിവിലും ഉന്മേഷത്തിലാണ് ഓഫീസിലേക്കെത്തിയത്.. 

 

പതിവ് മീറ്റിംഗിൽ അജയ് സംസാരിക്കുകയാണ്..താൻ ഇന്നലെ എതിർത്ത അതേ ആശയം..ദിനേശിന്റെ സമർത്ഥനം..സൊ ഫ്രണ്ട്സ് , ലെട് സ് ഗോ അഹെഡ് ആൻഡ് ഇമ്പിലിമെൻറ് ദിസ് ഐഡിയ”.. “അനിൽ, വാട് ഡൂ യൂ സെ

മനസ്സിൽ അപ്പുന്റെ വാലാട്ടാൽ ഉച്ചസ്ഥായിലായി.. തല കുലുക്കി മെല്ലെ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. "യെസ് എഗ്രീ..   ആം വിത്ത് യു, ഇറ്റ് ഈസ് വണ്ടർഫുൾ ഐഡിയ " ലെറ്റസ് ഡൂ ഇറ്റ്”..

അജയിനും, ദിനേശിനും കൈ കൊടുത്ത്, ഒരു തൂവൽ പോലെ മീറ്റിംഗ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

Srishti-2022   >>  Short Story - Malayalam   >>  സുഷുപ്തി

Joncy Wilson

QuEST Global

സുഷുപ്തി

പോരാ പോരാ കരച്ചിലിന് ഇത്ര ശക്തി പോരാ ഇതിപ്പോ സിനിമേലെ മെലോ ഡ്രാമ പോലും ആയില്ല. ബെ ബെ ആരാ കരയുന്നെ ഒന്നും അങ്ങ് കാണാൻ പറ്റുന്നില്ല കണ്ണാടി എടുക്കാഞ്ഞതു പണി ആയി
ഇവരൊക്കെ എത്തിയോ എനിക്ക് ബ്ളൂ വേൽ സജസ്ററ് ചെയ്ത ടീമ്സ് ആണ്. ഫ്രീ ഒഫ് കോസ്റ്റ്. വെറൈറ്റി ആക്കാമായിരുന്നു. പേപ്പറിൽ പേരും ചിലപ്പോൾ ഫോട്ടോയും വന്നേനെ. ഇതിപ്പോ എന്താ ഒരു കോളം ന്യൂസ് അതും അകത്തെ പേജിൽ.

ഏട്ടോയി എവിടെ ? ഓടി നടക്കുവാ കള്ളൻ. ഒരു മൈൻററും ഇല്ല. അല്ലേലും അങ്ങനാ തൃശൂരിൽത്തെ ആൾക്കാർ വന്നാൽ പിന്നെ തിരിഞ്ഞു നോക്കില്ല. മോളൂ നീ ഇവിടെ ഇരിപ്പുണ്ടോ എടി നിൻറ്റെ മുഖത്തെന്താ ഒരു ചെറുപുഞ്ചിരി നോക്കട്ടെ ആഹാ ബെസ്റ്റ് ഫ്രണ്ട് ലിയ വന്നിട്ടുണ്ടല്ലേ. എന്റെ മൊട്ടകുട്ടൻ എവിടെ ഈശ്വരാ ആരെയും ഇടിച്ചിടാതിരുന്നാൽ മതിയായിരുന്നു. മമ്മുസും പപ്പുസും.. താങ്ങിക്കോളളണെ തബുരാനെ ! മരിക്കുബോൾ കരയേണ്ട ആവശ്യമൊന്നുമില്ല എന്ന് പറഞ്ഞ ടീമ്സ് ഒക്കെ ഉണ്ടല്ലോ. ചെറിയ നനവൊക്കെ ഉണ്ട് കണ്ണിൽ. അല്ലേലും സ്വന്തം ആൾക്കാർക്കു വരുബോഴെ അറിയൂ ഹും
അല്ല അന്ജു കിലോയുടെ സാരി ആണോ ഇടീച്ചേക്കുന്നേ. കല്യാണദിവസം ചൂടെടുത്തു വട്ടായതാ പിന്നെ പടച്ചട്ടയൊന്നും ഇല്ല അതു തന്നെ ആശ്വാസം
അയ്യോ അവൻ എവിടെ ? അവൻ വന്നില്ലേ ? ബെസ്റ്റ് ! എടാ ഒന്നു അവനെ വിളിച്ചറീക്കെട.. കോളേജിൽ വച്ച് ഞാൻ മരിച്ചാൽ നീ വരുമോ എന്ന് ചോദിച്ചതാ, മിണ്ടാതിരുന്നില്ലേൽ നിന്നെ ഞാൻ കൊല്ലും പുല്ല് എന്ന് പറഞ്ഞ് പോയ ആളാ. പിന്നലാതെ പ്രേമിക്കുന്ന പെണ്ണിനെ വിട്ട് ബെസ്റ്റ് ബഡ്ഡിടെ അടുത്ത് കത്തിവെയ്ക്കാൻ വരുബോൾ ഓരോ ഉടായിപ്പ് ഡയലോഗ്സ് അടിച്ചാൽ ദേഷൃം വരില്ലായോ. ശ്ശേ എന്കിലും അവന് വന്നില്ലല്ലോ. ലാസ്റ്റ് അപ്ഡേറ്റ് സിംഗപ്പൂർ എന്നാണ്. പിന്നാ വരാൻ പോണേ

അച്ചൻ എത്തി. സാമാനൃം നല്ല ആളുണ്ട്. ഏട്ടൻ പള്ളിയിൽ ആക്ടീവ് ആയതിന്റെ ഗുണമാ... കീപ് ഇട്ട് അപ്പ് ! ശ്ശോ ചന്ദനത്തിരീടെ നാറ്റം എനിക്ക് സഹിക്കാൻ വയ്യ. നൗവ് നോ രക്ഷ ! ശവമായില്ലേ ചന്ദനത്തിരി കത്തിച്ചില്ലേൽ നാറും. മഴയില്ലാത്തതു നന്നായി അല്ലേൽ കുഴി മുഴുവൻ വെള്ളം നിറഞ്ഞു .. തണുത്ത വെള്ളത്തിൽ കിടക്കണ കാരൃം ആലോചിക്കാൻ പോലും വയ്യ
അങ്ങനെ തട്ടലും മുട്ടലും ഇല്ലാതെ ഇറക്കി. അയ്യോ എന്റെ ഏട്ടോയി, മോളൂട്ടി, മൊട്ടക്കുട്ടൻ.. ഒന്നും കാണാൻ പറ്റുന്നില്ലല്ലോ. ഒരോരുത്തർ കല്ലും മണ്ണും വാരി എറിയാൻ തുടങ്ങി. മുഖത്തെങ്ങാനും മണ്ണിട്ടാൽ നിങ്ങളെ ഞാൻ ശരിയാക്കും. ടെയ് എന്തിരെഡെ കെടന്നു പെടക്കണ്. അവിടെ മിണ്ടാതെ കെട ! ശരിയാ, അയൽക്കാർക്ക് ശലൃം ഉണ്ടാകല്. കണ്ണടച്ചോളൂ ഒരു നിതൃ സുഷുപ്തിയില്ലേക്കു...

Srishti-2022   >>  Short Story - Malayalam   >>  ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ട്

Gokul G R

UST Global

ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ട്

എന്റെ ജീവിതത്തിൽ  ഞാൻ ഏകാന്തത  അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരോ  എന്നെ  ശക്തമായി ബന്ധിച്ചിരിക്കുന്നു . എവിടെയാണ്  ഞാൻ എന്നുപോലും  എനിക്ക്  മനസ്സിലായില്ല . ബന്ധനം പൊട്ടിക്കുവാൻ തിരിഞ്ഞും മറിഞ്ഞും  ഒക്കെ ഞാൻ പരിശ്രമിച്ചു  .പക്ഷെ അത് സാധ്യമായിരുന്നില്ല .നാളുകൾ കടന്നുപോയി , എങ്ങനെ ഇരുട്ടിൽ നിന്നും മുക്തമാകും   എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും .

 

 

                     അങ്ങനെയിരിക്കെ ഒരു ദിവസം പുറത്തു വലിയൊരു നിലവിളി ഞാൻ കേട്ടു .  നിലവിളി എന്റെ കാതുകളിൽ തുളച്ചുകയറി . അതുവരെ എനിക്ക് ഉണ്ടായിട്ടില്ലാത്ത  ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടു  തുടങ്ങി . ആരാണ് നിലവിളിക്കുന്നത് ? ഒച്ച വച്ചു നോക്കിയാലോ ? ആരെങ്കിലും വന്നു രക്ഷിക്കാതിരിക്കില്ല എന്ന് എനിക്ക് തോന്നി . ആശ്ചര്യം തന്നെ ആരോ എന്നെ  ബന്ധനത്തിൽ നിന്നും രക്ഷപെടുത്താൻ നോക്കുന്നു . അയാൾ  എന്നെ കെട്ടിയിട്ടിരുന്ന ചരട്  മുറിച്ചുമാറ്റി .സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ഞാൻ പൊട്ടിക്കരയുകയായിരുന്നു സമയം .നാളുകൾക്കു ശേഷം ആദ്യമായി  സൂര്യൻ എന്നെ തഴുകുന്നത് എനിക്ക്  അനുഭവപ്പെട്ടു.

 

                     പുറത്തേയ്ക്കു  വന്ന  എനിക്ക്  സന്തോഷമായെങ്കിലും  , പല ചോദ്യങ്ങൾ  ഇപ്പോഴും എനിക്ക്  ബാക്കിയാണ് .ആരാണ്  ?

എന്തിനാണ്  എന്നെ ബന്ധിച്ചത് ? . ചോദ്യങ്ങളുടെ ഉത്തരം തേടി ആയിരുന്നു പിന്നെ എന്റെ സഞ്ചാരം .

 

                   ഇത്രെയും  നാളത്തെ ഒറ്റപെട്ട ജീവിതത്തിൽ നിന്നും വന്ന  എന്നോട് കാണുന്നവർക്ക് ഒക്കെ സ്നേഹം മാത്രമായിരുന്നു .പലരും എന്നെ സന്തോഷത്തോടെ കെട്ടിപിടിച്ചു ,മുത്തങ്ങൾ തന്നു . ഇത്രെയും  നാളത്തെ ഒറ്റപ്പെടൽ കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല, അവർ പറയുന്നതും ചോദിക്കുന്നതും ഒന്നും എനിക്ക്  മനസ്സിലാക്കാൻ  പറ്റിയിരുന്നില്ല , തിരിച്ചു പ്രതികരിക്കാനും . കുറച്ചുകാലം എടുത്തെങ്കിലും ബാക്കിയുള്ളവർ പറയുന്നത് മനസ്സിലാക്കാൻ   ഞാൻ  ശ്രമിച്ചു തുടങ്ങിയിരുന്നു .  

                എന്റെ ചോദ്യങ്ങളുടെ ഉത്തരവുമായി രണ്ടുപേർ എന്റെ ജീവിതത്തിലോട്  കടന്നുവന്നു . അവർ എന്നോട് അവരാണ് എന്നെ ബന്ധിച്ചിരുന്നത് എന്ന സത്യം തുറന്നു  പറഞ്ഞു . എന്തെന്നറിയില്ല അവരോടു ദേഷ്യമായിരുന്നില്ല എനിക്ക് തോന്നിയത് മറിച്ചു സ്നേഹം മാത്രമായിരുന്നു .

 

                    പിന്നെയും  ഒരു ചോദ്യം  ബാക്കിയായിരുന്നു എന്തിനായിരുന്നു എന്നെ ബന്ധിച്ചത്?.അതിനുള്ള ഉത്തരം അവർ പറഞ്ഞത് അവരെയും രണ്ടുപേർ ബന്ധിച്ചിരുന്നു  അതുകൊണ്ടാണ് എന്നെ ബന്ധിച്ചരുന്നത്  എന്നായിരുന്നു . അതൊക്കെ അന്ന്   എനിക്കൊരു കൗതുകമായി  തോന്നി .

          പിന്നീടങ്ങോട്ട്  അവർ എന്നെ കൈപിടിച്ച് അക്ഷരങ്ങളുടെ ലോകത്തോട്ട് കൊണ്ട് പോയി. അവിടെ ഞാൻ കണ്ടത് എന്നെ  പോലെ ബന്ധനത്തിൽ നിന്ന്  മോചിതരായ കുറച്ചു സുഹൃത്തുക്കളെയായിരുന്നു. അക്ഷരങ്ങൾ പറഞ്ഞു  തന്നവരിൽനിന്നും  എന്നെ  ബന്ധനത്തിൽ  നിന്നും മോചിപ്പിച്ച ദൈവത്തിന്റെ മാലാഖമാരെ പറ്റി  ഞാൻ പഠിച്ചു .

 

    പിന്നെ സൗഹൃദങ്ങൾ വളർന്നു . സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിലാണ് ഞാൻ മനസ്സിലാക്കിയത്  ഞാൻ   അമ്പലത്തിൽ കാണുന്ന ആളെ എന്റെ ചില സുഹൃത്തുക്കൾ ചർച്ചിലും ചിലർ പള്ളിയിലും കാണാറുണ്ടെന്ന്

ദൈവം എന്ന നാമത്തിൽ അദ്ദേഹത്തിനെയും  പല സ്ഥലങ്ങളിലായി  ബന്ധിച്ചിരിക്കുന്നു എന്ന് എനിക്ക് അന്ന് മനസിലായി . മതങ്ങൾ എന്ന മതിലുകൾ ഞാൻ അറിയാതെ അവിടെ വളരുന്നുണ്ടായിരുന്നു .

 

                 കാലങ്ങൾ കടന്നുപോയി. പിന്നെ  അങ്ങോട്ട്മത്സരങ്ങളായി , ജീവിതത്തിൽ ആരോടൊക്കെയോ ഞാൻ  മത്സരിച്ചു തുടങ്ങി . ഞാനറിയാതെ  ഞാൻ ചില ശത്രുക്കളെ ഉണ്ടാക്കി .ഇതിനിടയിൽ എന്നെ ബന്ധിച്ചിരുന്നവരെ അറിഞ്ഞുകൊണ്ടല്ലാതെ ഞാൻ എപ്പോഴൊക്കെയോ  വേദനിപ്പിച്ചു .

ഞാൻ വേദനിപ്പിച്ചതൊന്നും പക്ഷെ  അവർ മനസ്സിൽ വച്ചിരുന്നില്ല എന്നതാണ് കൗതുകം  . അവർ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി വീണ്ടും  വീണ്ടും  സാധിച്ചുതന്നു

          എന്റെ സന്തോഷത്തിലും ദുഖങ്ങളിലും  അവർ പങ്കുചേർന്നു . എന്റെ നന്മയ്ക്കുവേണ്ടി അവർ കഷ്ടപെട്ടുകൊണ്ടേയിരുന്നു .

ഇന്ന് അവരാണ് എന്റെ ദൈവം

 

          ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ടു വന്നു  എന്ന് ചിന്തിച്ചിരുന്ന എനിക്ക് തെറ്റുപറ്റിയിരുന്നു . നീണ്ട പത്തു മാസത്തോളം എന്നെ ബന്ധിച്ചിരുന്ന  പൊക്കിള്ക്കൊടിയും  ,അമ്മയുടെ ഗർഭപാത്രവും  അന്ധകാരം അല്ലായിരുന്നു എനിക്ക്  നൽകിയത് എന്ന്  ഞാൻ  മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു  .

അവിടെ ആയിരുന്നു ഞാൻ ഏറ്റവും സുരക്ഷിതൻ .അവിടെയായിരുന്നു നന്മയും .

Srishti-2022   >>  Short Story - Malayalam   >>  ചിറകറ്റ ചിത്രശലഭം!

Meera Radhakrishnan

UST Global

ചിറകറ്റ ചിത്രശലഭം!

അങ്ങു  കിഴക്കു ദിക്കിൽ നിന്ന് സൂര്യരസ്മികൾ ഇരച്ചു കയറുമ്പോഴും ഒരു  ചെറു ലാഘവത്തോടെ ഉറക്കച്ചടവിൻറെ  ആലസ്യം വെടിയാൻ  മടിക്കുന്ന പ്രകൃതി ഒരു  കൊച്ചുകുട്ടിയെ പോലെ ചിണുങ്ങി. എന്നാൽ പ്രിയതമന്റെ വരവറിഞ്ഞ സൂര്യകാന്തിപ്പൂവിന്റെ മുഖം നാണം കൊണ്ട് ചുമന്നു തുടുത്തു. മുഖം തുടുത്തപ്പോൾ വെട്ടിത്തിളങ്ങിയത് പക്ഷെ അതിന്റെ പിന്നിൽ ഒളിച്ചിരുന്ന അവളാണ്. ആരും ഗൗനിക്കാതെ കടന്നു പോകുമ്പോഴും ഉള്ളിൽ അവൾ ചിരിച്ചുകൊണ്ടേ ഇരുന്നു.

"ഇപ്പോൾ ഞാൻ വെറുമൊരു 'പുഴു' മാത്രമാണ് നിങ്ങൾക്ക്.. എന്നാൽ , ഒരിക്കൽ നിങ്ങൾ എന്നിലെ എന്നെ തിരിച്ചറിയും.!" ആത്മഗതത്തിൽ തന്നെ ഉണ്ടായിരുന്നു അവളുടെ പറന്നുയരാൻ കൊതിക്കുന്ന  കിനാവള്ളികൾ.

 

അവൾക്കു ചുറ്റും ലോകം അങ്ങിനെ തിരിഞ്ഞും മറിഞ്ഞും കളിച്ചുകൊണ്ടിരുന്നു. അങ്ങേ ദേശത്തു നിന്ന് പോലും സൂര്യകാന്തിയെ തേടിയെത്തിയവർ പലരും ഇവളെ കണ്ടതോടെ മെല്ലെ ഉൾവലിഞ്ഞു മടങ്ങിപോയപ്പോൾ ചരിത്രത്തിന്റെ ഏടിൽ നിന്ന് ഒരു കറുത്ത തൂവൽ കൂടി ഇളകി വീണു

ഒരുപക്ഷേ അവൾ ഒരു 'കുഞ്ഞു പെൺപുഴു' ആയത് കൊണ്ടാവാം..!

എന്നിട്ടും നിരാശ വെടിയാത്തവർ ചിലർ കൊച്ചു നികൃഷ്ടജീവിയെ തോണ്ടിയെടുത്ത് ദൂരേക്ക് വലിച്ചെറിയപ്പെടുന്നത് ഇന്ന് എന്തുകൊണ്ടോ സർവസാധാരണം. അല്ലെങ്കിലും മുളയിലേ 'നുള്ളി കളയുന്നത്' ഒരു ശീലമാണല്ലോ. ആയതിനാൽ തന്നെ ഇന്ന് അതിനു ഒരു പ്രസക്തി അർഹിക്കപ്പെടുന്നില്ല എന്നവൾ പതിയെ മണത്തറിഞ്ഞു തുടങ്ങി.

അവൾക്കു ചുറ്റും ശാപവാക്കുകൾ ഉതിർത്തു കൊണ്ട് ഭീമൻ മണികൾ മുഴങ്ങിയിട്ടും തെല്ലു നിരാശയോടെ മാനത്തെ അമ്പിളിതാരകങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ ഏന്തി വലിഞ്ഞു ചാടിക്കൊണ്ടേയിരിന്നു.

കാലം അവളെ ചിരിപ്പിച്ചും കരയിപ്പിച്ചും കൂടെ കൊണ്ട് നടന്നു. ഒരു പുഴുവിൽ നിന്ന് ചിത്രശലഭത്തിലേക്കുള്ള അവളുടെ പ്രയാണത്തിന്റെ അന്തർധാര കാലക്രമേണ കുറഞ്ഞുകൊണ്ടേയിരുന്നു. അതെ, അവൾ ഇന്നൊരു ചിത്രശലഭമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഒരു വർണ്ണമനോഹരിയായ ഏഴഴകുള്ള ഒരു കൊച്ചു സുന്ദരി വർണ്ണശലഭം ! ചിത്രശലഭം!

 

അവൾ കൊതിച്ചപോലെ മാനത്തെ അമ്പിളിതാരകങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ ദിനംപ്രതി മുളച്ചുപൊന്തിയ  കുഞ്ഞുചിറകുകൾ വീശിവീശിയടിച്ചു ആഞ്ഞു പറക്കുവാൻ  ശ്രമിക്കുന്നു. പ്രയത്നങ്ങൾ കണ്ടിട്ടും കാണാത്തതുപോലെ നടിച്ച കാലം, അതിന്റെ ആർത്തിക്കണ്ണുകളോടെ അവളെ ഉറ്റുനോക്കുമ്പോൾ ചോർന്നൊലിക്കുന്നത് അവളുടെ പാഴ്ക്കിനാക്കളായിരുന്നു.

തന്റെ കുഞ്ഞു ചിറകുകൾ കഴച്ചിട്ടും തെല്ലു ഭീതിയോടെ ആണെങ്കിലും അവൾ വീണ്ടും പറക്കാൻ കിതച്ചു പൊന്തി. ഭീകര നിമിഷം അവൾക്കേകിയത് അവളുടെ സ്വപ്നങ്ങൾ വേരോടെ പിഴുതെറിഞ്ഞു കൊണ്ടായിരുന്നു..! കിതച്ചു പൊന്തൽ ഒരു അത്ഭുതമായി കണ്ട കാലം, ഒരു 'കാലനായി' മാറിയതും അപ്പോഴായിരുന്നു.!! 

 

അടിവയറ്റിലെ മഞ്ഞുമലകൾക്ക് മുകളിലൂടെ അത്ഭുതം ഊറി ചൂളമടിച്ച്ഓരോ തീഗോളങ്ങളായി ഓടിക്കളിച്ചുകൊണ്ട്അവളുടെ കുഞ്ഞുചിറകുകൾ എന്നെന്നേക്കുമായി ചരിത്രത്തിന്റെ  ഏടിലേക്ക് വീണ്ടുമൊരു കറുത്ത തൂവൽ സമ്മാനിച്ചപ്പോൾ പിടഞ്ഞത് ഒരു മുഴുവൻ ജന്മത്തിന്റെ ആകെത്തുക ആയിരുന്നു..

 

 

കാലം അതിക്രൂരമായി ചരിത്രത്തിനു സമ്മാനിച്ച കറുകറുത്ത തൂവൽ,  "വാനം കാണിക്കാതെ, ഒരു പുസ്തകത്താളിൽ" മാത്രമായി "പാത്തുവെക്കാൻ" അറ്റുകളഞ്ഞപ്പോഴും ഓർത്തിരുന്നില്ല..; അവൾക്ക് വാനോളം ഉയരണമായിരുന്നു എന്ന്..!

 

 

അവൾ ചേതനയറ്റ തൻറെ കുഞ്ഞു ചിറകുകളെ നിറകണ്ണുകളോടെ നോക്കിയിരുന്നപ്പോൾ മനസിലാക്കി, കാലത്തിന്റെ വക്രിച്ച മുഖം ആരും കാണുകയില്ല, ഗൗനിക്കുകയുമില്ല  എന്ന നഗ്നസത്യം.!

അവൾ തളർന്നു വീണുപോയെങ്കിലും, തന്റെ വീണുടഞ്ഞ കിനാക്കളെല്ലാം വാരിക്കൂട്ടി മാറോടു ചേർത്ത് വെച്ചുകൊണ്ട് പാവം പണിപ്പെട്ടു ഏന്തിവലിഞ്ഞു അറ്റുപോയ മുറി ചിറകുകളുടെ സഹായത്തോടെ ചാടിക്കൊണ്ടേയിരുന്നു.

കാലം പരിശ്രമങ്ങൾ, ഒരു തമാശ കണ്ട ലാഘവത്തിൽ തെല്ലു പുച്ഛത്തോടെ നോക്കി അവളെ ഇളിച്ചു കാട്ടി ആസ്വദിച്ചുകൊണ്ടേയിരുന്നു.

ഹാ , കഷ്ടം! ദൈവം അവൾക്ക് ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പുതുച്ചിറകുകൾ നൽകട്ടെ..!!

Srishti-2022   >>  Short Story - Malayalam   >>  കഥ

Sooraj Jose

EY

കഥ

അക്ഷരങ്ങൾ കൂട്ടിമുട്ടി വാക്കുകളുണ്ടായി. വാക്കുകൾക്ക് ജീവൻ വച്ചപ്പോൾ അവ കഥകളായി. കഥകളുടെ ലോകത്ത്‌ അയാൾ ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ വഴുതി സ്വപ്നത്തിൽ വീണു. സ്വപ്നം കഥ പറഞ്ഞു തുടങ്ങി. ഇതുവരെയും അറിഞ്ഞതിൽ ഏറ്റവും മനോഹരമായ കഥ. എന്നും ആ കഥയിൽ ആയിരിക്കുവാൻ, ഒരിക്കലും ഉണരാതിരിക്കാൻ അയാൾ തീവ്രമായി ആഗ്രഹിച്ചു. ആഗ്രഹം സഫലമായി, സ്വപ്നത്തിലെ മരണം, കഥ കഴിയുന്നില്ല…

 

"നെയിം ച്ലിപ്പ്"

കൊച്ചുമകൾ നെയുംസ്ലിപ്പുകൾ മുത്തശ്ശന് നേരെ നീട്ടി, കണ്ണിറുക്കി വെടിവെക്കുന്ന ചേച്ചിയുടെ പടമുള്ള സ്റ്റിക്കറുകൾ.

“നെയിം ച്ലിപ്പ് അല്ലെടീ നെയിം സ്ലിപ്പ്, എങ്ങനേ സ്ലിപ്പ്”

മുത്തശ്ശൻ കൊച്ചുമോളെ തിരുത്തി

"ച്ലിപ്പ്"

അവൾ വീണ്ടും അതുതന്നെ പറഞ്ഞു. മുത്തശ്ശൻ ചിരിച്ചു.

“മോള് തന്നെ ഒട്ടിച്ചോ”

ഭംഗി ആയി പൊതിഞ്ഞ് സ്റ്റേപ്ലർ പിന്നിനാൽ ബന്ധിച്ച ഒരു ബുക്ക് അവളുടെ കയ്യിൽ കൊടുത്തു. കൊച്ചുമകൾ മുത്തശ്ശന്റെ കട്ടിലിൽ കയറി ഇരുന്ന് നെയുംസ്ലിപ്പുകൾ ഒട്ടിക്കുന്നു, ഒരു ആർക്കിടെക്ടിന്റെ സൂക്ഷ്മതയോടെ. മുത്തശ്ശൻ അവളുടെ പ്രവൃത്തികൾ പുഞ്ചിരിയോടെ നോക്കിയിരിന്നു.

‘നയന എം. കെ’ അയാൾ ഒരു ബുക്ക് എടുത്ത്‌ അതിൽ വിറയ്ക്കുന്ന അക്ഷരങ്ങളിൽ എഴുതി. ‘യു.കെ.ജി’ എഴുത്ത് നിർത്തി, ആ നെയിം സ്ലിപ്പ് പറിച്ചുകളഞ്ഞ് മറ്റൊരെണ്ണം ഒട്ടിച്ചു.

"പിനിഷ്‌"

നയന മോൾ തന്റെ ജോലി പൂർത്തിയാക്കിയിരിക്കുന്നു.

"മിടുക്കീ"

മുത്തശ്ശൻ അവളുടെ കൈ പിടിച്ച് കുലുക്കി. സന്തോഷവും അഭിമാനവും കൊണ്ട് അവളുടെ മുഖം വിടർന്നു.

മുത്തശ്ശൻ : ഇനി കൊണ്ടോയി മമ്മിയെകൊണ്ട് പേര് എഴുതിച്ചോ. ഇംഗ്ലീഷിൽ തന്നെ ആയിക്കോട്ടെ.

അവൾ കട്ടിലിൽ നിന്നും ഇറങ്ങാൻ തുടങ്ങി

നയന : ചാച്ചാ

മുത്തശ്ശൻ : എന്നാ മോളെ

നയന : ഞാനിന്ന് ചാച്ചന്റെ കൂടെ കിടന്നോട്ടെ

വാതിൽക്കൽ നിന്ന് നയന മോളുടെ മമ്മിയാണ് അതിന് മറുപടി പറഞ്ഞത്.

മമ്മി : വേണ്ട മോളെ, ചാച്ചന് സുഖമില്ലാത്തതല്ലേ

നയനമോൾ മുത്തശ്ശന്റെ മുഖത്തേക്ക് നോക്കി

മുത്തശ്ശൻ : മോള് പോയി മമ്മീടെ കൂടെ കിടന്നോ.

അവൾ പിണങ്ങി, കീഴ്ചുണ്ട് മേൽചുണ്ടിന്‌ മുകളിലായി പിടിച്ചു.

നയന : എന്നാ ചാച്ചൻ ഒരു കഥ പറഞ്ഞു തര്വോ 

മുത്തശ്ശൻ കാല് നിവർത്തി കട്ടിലിൽ വച്ചു. നയനമോൾ കാലിന്റെ അടിയിൽ ഇക്കിളി ഇട്ടു. അയാൾ ചിരിച്ചുകൊണ്ട് കാൽ വലിച്ചു.

“പറാ” അവൾ വീണ്ടും ചിണുങ്ങി

മുത്തശ്ശൻ : ഏത് കഥയാ പറയാ... രാജാവ് നായാട്ടിന് പോയ കഥ ആയാലോ ?

നയന : അത് ഇന്നാള് പറഞ്ഞതാ. വേറെ കഥ

മുത്തശ്ശൻ : എന്നാ ഉറുമ്പിൻ കുട്ടികളുടെ കഥ പറയാം.

നയന : അതെനിക്കറിയാല്ലോ... പോഴേ ഒഴുകി പോംപം ഇലയിട്ട് രക്ഷിച്ച അല്ലെ.

മുത്തശ്ശൻ : ഏയ് ഇത് വേറെ, പൊന്നനുറുമ്പിന്റെയും പൊന്നിയുറുമ്പിന്റേം കഥ

നയന മോൾ കട്ടിലിൽ ചമ്മറം പടിഞ്ഞിരുന്ന് കഥ കേൾക്കാൻ തയ്യാറെടുത്തു, അത്യധികം ഉത്സാഹത്തോടെ. മുത്തശ്ശൻ കഥ പറഞ്ഞു തുടങ്ങി

 

പൊന്നനും പൊന്നിയും :

മുത്തശ്ശൻ : പൊന്നനും പൊന്നിയും അയൽക്കാർ ആണ്, നയനമോളെയും അക്കരത്തെ റിച്ചുനെയും പോലെ. അവര് ഉറുമ്പിൻ കുഞ്ഞുങ്ങൾ ആണെന്ന ഒരു ചെറിയ വ്യത്യാസം മാത്രം.

നയന : പൊന്നനും പൊന്നിയും… അതെന്നാ പേരാ ?

മുത്തശ്ശൻ : പേര്... പേര് മാറ്റണോ ?

നയന : മാറ്റണം

മുത്തശ്ശൻ : എന്നാ പൊന്നിയെ നമുക്ക് രോഹിണി ആക്കാം.

നയന : അത് കിച്ചണിൽ വരുന്ന ദേവു ഏടത്തീടെ മോൾടെ പേരല്ലേ !

മുത്തശ്ശൻ : അതേ, പക്ഷെ ഉറുമ്പിൻ കുഞ്ഞിന് ആ പേര് ഇട്ടത് അവളുടെ അച്ഛൻ ആയിരുന്നു. പുള്ളിക്കാരൻ ബഹിരാകാശ പര്യവേഷണത്തിൽ ഒക്കെ വല്ല്യ താല്പര്യം ഉള്ള ആളാ. ഇന്ത്യയുടെ ഒരു… ഒന്നല്ല, ഒരു പറ്റം കൃത്രിമ ഉപഗ്രഹങ്ങളുടെ പേരാണ് ‘രോഹിണി’.

ഈ റോക്കറ്റിൽ കയറ്റി വിടുന്ന… “പുശ്”…

മുത്തശ്ശൻ കൈ ഉയർത്തി റോക്കറ്റ് പോകുന്നതിനെ അനുകരിച്ചു

നയന മോൾ കണ്ണ് മിഴിച്ചിരുന്നു

മുത്തശ്ശൻ : അതെ കുറിച്ച് ചാച്ചൻ വേറെ ഒരു ദിവസം പറഞ്ഞു തരാവേ. അപ്പോ രോഹിണി, പേര് ഉറപ്പിക്കാല്ലോ ?

നയന : ആം

അവൾ തലയാട്ടി

മുത്തശ്ശൻ : ഇനി പൊന്നന് വേറൊരു പേര്... അത് മോള് തന്നെ കണ്ട് പിടിക്ക്.

നയന : ആന്റണി

അവൾ ഞൊടിയിടയിൽ പറഞ്ഞു

മുത്തശ്ശൻ : ആ! ആരാ ആന്റണി ?

നയന : ആന്റണി മോടെ ബെസ്റ്റ് ഫ്രണ്ടാ, പിന്നേ...

മുത്തശ്ശൻ : പിന്നെ ?

നയന മോൾ കുസൃതി കണ്ണുകൾ മേൽപ്പോട്ടാക്കി കുറച്ചുനേരം ആലോചിച്ചു

നയന : ആന്റണിയുടെ അച്ഛൻ ഇഞ്ചിലീഷ് മാഷാ.

ഇത്തവണ മുത്തശ്ശൻ കണ്ണ്‌ മിഴിച്ചു

നയന : ഇഞ്ചിലീഷിൽ ആൻറ് എന്നൂച്ചാ ഉറുമ്പെന്നാ. 

നയന മോൾ നാക്ക് നീട്ടി കാണിച്ചു

മുത്തശ്ശൻ : അമ്പടി കേമീ ! ഇംഗ്ലീഷ് കാരീ

മുത്തശ്ശൻ അവളെ എടുത്ത് മടിയിൽ ഇരുത്തി.

നയന : എന്നിട്ട്… ബാക്കി പറ

അവൾ തിടുക്കം കൂട്ടി

മുത്തശ്ശൻ : അമ്മ ഉറുമ്പ് രോഹിണി മോളെ അതി രാവിലെ വിളിച്ചുണർത്തി. അവൾ മടിയൊന്നും കാട്ടാതെ, മിടുക്കി കുട്ടിയായി നനുക്കെ കുളിച്ച് യൂണിഫോമൊക്കെയിട്ട് സ്കൂളിൽ പോകാൻ ഒരുങ്ങി. പുതിയ പൊതിയിട്ട ബുക്കുകളും അമ്മയുറുമ്പ് കുഞ്ഞിലയിൽ പൊതിഞ്ഞ് നൽകിയ ഭക്ഷണ പൊതിയും ബാഗിലാക്കി അവൾ സ്കൂളിലേക്ക് നടന്നു. രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ ആന്റണിയുടെ വീടായി. സാമാന്തരമായി നടക്കുന്ന രണ്ട് ഉറുമ്പിൻ കുഞ്ഞുങ്ങൾ !

നയന : അവർക്ക് അപ്പോ സ്കൂൾ ബസ് ഇല്ലെ ?

മുത്തശ്ശൻ : അവരുടെ അച്ഛനും അമ്മയുമൊക്കെ പാവങ്ങൾ ആന്നെ. എന്നും ബസില് പോകാനുള്ള കാശ് ഒന്നും ഇല്ല. പക്ഷെ അവര് നടപ്പിന്റെ മടുപ്പൊന്നും അറിഞ്ഞിട്ടേയില്ല. വഴിയിൽ കാണുന്ന ചെടികളോടും പൂക്കളോടും കിളികളോടുമൊക്കെ വർത്താനം പറഞ്ഞ്, പാട്ടും കഥകളുമൊക്കെ ആയല്ലേ രണ്ടാളും നടക്കുന്നെ.

നയന : ചെടീം കിളീം ഒക്കെ സംസാരിക്ക്യോ ?

മുത്തശ്ശൻ : പിന്നേ, എല്ലാ ജീവജാലങ്ങളും സംസാരിക്കും, പരസ്പരം മനസ്സിലാവുകയും ചെയ്യും, മനുഷ്യനൊഴിച്ച്.

നയനമോൾ തല ഉയർത്തി നോക്കി.

മുത്തശ്ശൻ : മോള് ഡെൻവറിനെ വിളിക്കുമ്പോ അവൻ ഓടി വരാറില്ലേ, അവന് മനുഷ്യന്റെ ഭാഷ അറിയാം. എന്നാ മോൾക്ക് അവന്റെ ഭാഷ അറിയോ ?

നയന : ബൗ  ബൗ 

മുത്തശ്ശനും നയനമോളും ചിരിച്ചു

നയന : എന്നിട്ട് ?

മുത്തശ്ശൻ : എന്നിട്ട്... അവര് രണ്ടാളും നടന്ന് നടന്ന് അമുക്കുരുത്തി മലയുടെ മുകളിലെത്തി. അവിടെ നിറയെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ജമന്തി പൂക്കൾ. താഴ്വാരത്തു നിന്ന് നോക്കിയാൽ ഒരു വല്ല്യ ബൊക്കെ പോലെ! റിച്ചൂന്റെ ആദ്യ കുർബാനയ്ക്ക് അവനൊരു ബൊക്കെയും പിടിച്ച് നിന്നില്ലേ. അതിന്റെ പതിനായിരം മടങ്ങു വലുപ്പത്തിൽ അമുക്കുരുത്തി മല. 

നയനമോൾ ആവേശത്തിൽ കേട്ടിരിക്കുന്നു. ആദ്യകുർബാനയുടെ അന്ന് തനിക്കും പൂച്ചെണ്ട് വേണം എന്ന് വാശിപിടിച്ച് കരഞ്ഞ നയനമോളുടെ മുഖം മുത്തശ്ശൻ ഓർത്തു.

മുത്തശ്ശൻ അവളെ എടുത്ത് കട്ടിലിൽ ഇരുത്തി, തിരികെ കസേരയിൽ ചാരി ഇരുന്നു

നയന : അപ്പോ അവടെ ബട്ടർഫ്‌ളൈസ് ഉണ്ടോ?

മുത്തശ്ശൻ : പിന്നേ, ഒരായിരം ബട്ടർഫ്‌ളൈസ് പൂക്കളുടെ ചുറ്റും പറക്കുന്നു.

നയനമോളുടെ കണ്ണിലും ആയിരം പൂമ്പാറ്റകൾ

മുത്തശ്ശൻ : പൊന്നനും പൊന്നിയും... അല്ല, ആന്റണി ഉറുമ്പും രോഹിണി ഉറുമ്പും അല്പനേരം പൂക്കളുടെ ആ കൂടാരത്തെ ആസ്വദിച്ച് നിന്നു.  അവര് പൂ പറിക്കാനൊന്നും പോയില്ല കെട്ടോ. കാരണം പൂക്കളുടെ ഭംഗി, അത് ചെടിയിൽ നിൽക്കുമ്പോഴാണെന്ന് അവർക്കറിയാം.

മുത്തശ്ശൻ നയന മോളെ സൂത്രത്തിൽ ഒന്ന് നോക്കി. അവൾ കഥയിൽ മുഴുകി ഇരിക്കുന്നു.

മുത്തശ്ശൻ : അവര് നടന്ന് നടന്ന് മലഞ്ചെരുവിലെ പുഴയോരതെത്തി. വട്ടയില തോണിയിൽ അക്കരെ കടന്നു. അവരവിടെ പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്ന ഒരു മനുഷ്യനെ കണ്ടു. അഴുക്കു പറ്റിയ പുഴയോട് രണ്ടാൾക്കും സഹതാപം തോന്നി. രോഹിണിയ്ക്ക് ആണേ കരച്ചില് വന്നു. അവളുടെ കണ്ണീർ പുഴയോട് ചേർന്നിടം വീണ്ടും കണ്ണീര് പോലെ തെളിഞ്ഞു. പുഴ മലിനമാക്കിയതിനാണോ രോഹിണിയെ കരയിപ്പിച്ചതിനാണോ എന്നറിയില്ല, ആന്റണിയ്ക്ക് മനുഷ്യനോട് വല്ല്യ ദേഷ്യം വന്നു. അവനായാൾക്കിട്ട് നല്ല ഒരു കടി വച്ചുകൊടുത്തു.

മുത്തശ്ശൻ നയനമോളെ ചെറുതായി നുള്ളി, ഉറുമ്പ് കടിക്കുന്ന പോലെ. അവൾ കരച്ചിൽ അഭിനയിച്ചു.

മുത്തശ്ശൻ : രോഹിണിയും ആന്റണിയും നടത്തം തുടർന്നു. വഴിയരികിലിരുന്ന് ഒരു കട്ടുറുമ്പിൻ കുഞ്ഞ് കരയുന്നു. ചോദിച്ചപ്പോ എന്താ, രാത്രി അരിമണികൾ തേടി പോയ അവന്റെ അച്ഛനും അമ്മയും ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അവർ അവനെ ആശ്വസിപ്പിച്ചു. രണ്ടാളും അവരുടെ ഭക്ഷണ പൊതി തുറന്ന് ഓരോ അരിമണി വീതം അവന് നൽകി. കട്ടുറുമ്പിൻ കുഞ്ഞിന് സന്തോഷം ആയി.

നയന മോൾക്കും സന്തോഷമായി

മുത്തശ്ശൻ : രോഹിണിയും ആന്റണിയും നടന്ന് നടന്ന് സ്കൂളിന് മുന്നിൽ എത്തി. ചിലന്തിയാശാൻ തന്റെ മിഠായി കടയിൽ നിന്നും അവരെ എട്ട് കയ്യും കൊട്ടി വിളിച്ചു. സ്പടിക ഭരണിയിൽ ഇട്ടുവച്ചിരിക്കുന്ന തേൻ മിഠായികളിൽ ആന്റണിയുടെ കണ്ണുടക്കി.  അവന്റെ വായിൽ വെള്ളമൂറി, ചിലന്തി ആശാന്റെ വായിലും. ശെരിക്കും അയാളൊരു ചതിയൻ ആയിരുന്നു. മിഠായി മോഹിച്ച് കടയിൽ വരുന്ന ഉറുമ്പിൻ കുഞ്ഞുങ്ങളെ വലകെട്ടി പിടിച്ച് അകത്താക്കുന്ന ദുഷ്ടൻ. ആന്റണി മിഠായി കടയുടെ നേരെ തിരിഞ്ഞു. രോഹിണി അവനെ തടഞ്ഞു. അപരിചിതരിൽ നിന്നും പിള്ളേര് ഒന്നും വാങ്ങരുതെന്നും അവരുടെ കൂടെ പോകരുതെന്നും അവളുടെ അച്ഛനും അമ്മയും പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. ചിലന്തി ആശാൻ നിരാശനായി. അങ്ങനെ ആന്റണി ഉറുമ്പും രോഹിണി ഉറുമ്പും സുരക്ഷിതരായി സ്കൂളിൽ എത്തി.

മുത്തശ്ശൻ കൈ കൂട്ടി തിരുമ്മി, കണ്ണട ഊരി മേശമേൽ വച്ച് വീണ്ടും ചാരി ഇരുന്നു

നയന : എന്നിട്ട് ?

മുത്തശ്ശൻ : എന്നിട്ടെന്താ... അവരിരുവരും മറ്റ് കുട്ടികളുടെ കൂടെ മിടുക്കരായി പഠിക്കുന്നു, നയന മോളെ പോലെ. കഥ കഴിഞ്ഞു

നയന : എനിക്കിനീം കേക്കണം.

മുത്തശ്ശൻ : കഥ കഴിഞ്ഞു പോയി മോളെ.

നയന : എന്നാ ചാച്ചൻ വേറൊരു കഥ പറയോ… പ്ലീസ് പ്ലീസ്… പ്ലീസ്

നയന മോൾ വാശി പിടിച്ചു.

അലക്കിയ തുണികൾ നിറഞ്ഞ ബക്കറ്റുമായി നയനമോളുടെ മമ്മി നടന്ന് വരുന്നു.

മമ്മി : കൊച്ചേ വന്ന് കെടക്കാൻ നോക്ക്, മണി ഒമ്പത് കഴിഞ്ഞു

നയനമോൾ മുത്തശ്ശന്റെ ബെഡിൽ പതുങ്ങി കിടന്നു.

മുത്തശ്ശൻ : എന്നും രാത്രിയാ അലക്ക്

മമ്മി : നേരത്തെ കഴിഞ്ഞതാ ചാച്ചാ, എടുത്ത് വിരിച്ചിടാൻ മറന്ന് പോയി.

മുത്തശ്ശൻ : ഉം

മമ്മി തുണികളുമായി ടെറസിലേക്ക് പോയി. നയനമോൾ കുസൃതി ചിരിയോടെ ആദ്യം വലത് കണ്ണും പിന്നെ ഇടത് കണ്ണും തുറന്നു.

നയന : ഇനീം കഥ

മുത്തശ്ശൻ തല ചൊറിഞ്ഞു.

മുത്തശ്ശൻ : അപ്പൂപ്പനും അമ്മൂമ്മയും പായസം വച്ച കഥ ആയാലോ

നയന : അത് ഞാൻ കൊറേ പ്രാശം കേട്ടതാ

അവൾ രണ്ട് കയ്യും വിരിച്ച്, കൈപ്പത്തികൾ ചുരുട്ടി കോട്ടുവായിട്ടു

മുത്തശ്ശൻ : കണ്ടോ, കണ്ടോ… മോക്ക് ഉറക്കം വരുന്നുണ്ടേ

നയന : ഇല്ലാ...

അവൾ ഉച്ചത്തിൽ പറഞ്ഞു, ഫ്ളാറ്റിലെ സെക്യൂരിറ്റി ചേട്ടന് വരെ കേൾക്കാവുന്ന അത്ര ഉച്ചത്തിൽ

മുത്തശ്ശൻ ചെവി പൊത്തി

മുത്തശ്ശൻ : എന്നാ നക്ഷത്രങ്ങളുടെ രാജകുമാരിയുടെ കഥ പറയാം

നയന : ആ !

നയനമോളുടെ മുഖം വിടർന്നു.

മുത്തശ്ശൻ കസേരയിൽ നിന്നും എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. നയനമോളുടെ തലമുടിയിൽ വിരലോടിച്ചുകൊണ്ട് പുതിയ കഥ പറഞ്ഞ് തുടങ്ങി

 

നക്ഷത്രങ്ങളുടെ രാജകുമാരി :

 

മുത്തശ്ശൻ : ഇത് അങ്ങ് ദൂരെ… പതുപതുത്ത മേഘങ്ങൾക്കും മുകളിൽ ആകാശത്തിന്റെ അറ്റത്ത് നടക്കുന്ന കഥയാണെ

നയന : പപ്പേടെ വിമാനം പോവുന്നേന്റേം മോളിൽ ?

മുത്തശ്ശൻ : അതിന്റെം ഒത്തിരി മുകളിൽ

നയന മോൾ അൽപ്പനേരം ആലോചിച്ചിരുന്നു

നയന : സ്വർഗ്ഗത്തിന്റെ അടുത്താണോ ? അമ്മച്ചീടെ അടുത്ത് ?

മുത്തശ്ശൻ പുഞ്ചിരിച്ചു

മുത്തശ്ശൻ : സ്വർഗ്ഗത്തിന്റെ തൊട്ടടുത്ത്

നയനമോൾ ചിരിച്ചു. മുത്തശ്ശൻ നെഞ്ചിലെ നരച്ച രോമങ്ങൾ തടവി.

നയന : എന്നിട്ട് ?

മുത്തശ്ശൻ : ആകാശ ലോകത്ത്, നക്ഷത്രങ്ങളുടെ രാജ്യത്ത് സുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു. അവളുടെ പേര്... താര.

നയന : താര !

മുത്തശ്ശൻ : ഒരു ദിവസം രാവിലെ എണീറ്റ് പല്ലും തേച്ച് നീട്ടി തുപ്പികൊണ്ട് നിൽക്കുമ്പോൾ താര കുട്ടി ഒരു കരച്ചില് കേട്ടു. നോക്കുമ്പോ എന്താ...

നയന : എന്താ..?

മുത്തശ്ശൻ : അങ്ങ് ദൂരെ ഗ്രഹങ്ങളുടെ രാജ്യത്തിൻറെ അതിരിൽ നിന്ന് പ്ലൂട്ടോ കരയുന്നു. പാവം പ്ലൂട്ടോയെ ഗ്രഹങ്ങളുടെ കൂട്ടത്തിൽ നിന്നും പുറത്താക്കി.

നയന : അതെന്തിനാ ?

മുത്തശ്ശൻ :  പ്ലൂട്ടോ കുഞ്ഞല്ലേ. അവന് മറ്റ് ഗ്രഹങ്ങളുടെ അത്രേം പവ്വറ് പോരാന്ന് അവർക്ക് തോന്നി കാണും.

നയന : ഉം

മുത്തശ്ശൻ : താരകുട്ടിയ്ക്കും നയന മോളെ പോലെ വിഷമം വന്നു. അവൾ പ്ലൂട്ടോയെ ആശ്വസിപ്പിച്ചു. അവന് അവലോസുണ്ടയും അച്ചപ്പവും ഒക്കെ കൊടുത്തു. പ്ലൂട്ടോയുടെ വിഷമം ചെറുതായി, ചെറുതായി കുന്നികുരുവിനോളം ആയി. അവര് രണ്ടാളും കൂടി ആകാശലോകം മുഴുവൻ ചുറ്റിനടന്ന് പല പല വികൃതികളും ഒപ്പിച്ചു. കാർമേഘ മുത്തശ്ശനെ ഇക്കിളിയിട്ട് മഴ പെയ്യിച്ചു. മഴയിൽ കൈ വീശി മഴവില്ല് വിരിയിച്ചു. ഇടിമിന്നലിന്റെ അറ്റം മുറിച്ചെടുത്ത് സൂര്യന് നേരെ എറിഞ്ഞു. സൂര്യൻ കണ്ണുരുട്ടി പേടിപ്പിച്ചു. അപ്പോ ഭൂമിയിലുള്ള പിള്ളേര് ഇങ്ങനെ പറഞ്ഞു

" വെയിലും മഴയും... കുറുക്കന്റെ കല്ല്യാണം..! "

നയനമോളുടെ ചുണ്ടുകൾ ചിരിച്ചു, ഉറക്കം തൂങ്ങിയ കണ്ണുകൾ മടിച്ചു മടിച്ച് തുറന്നു.

മുത്തശ്ശൻ : അവരിരുവരും മേഘകൂട്ടങ്ങളുടെ പിന്നിൽ ഒളിച്ച് കളിച്ചു, ആകാശ ലോകത്ത് ഓടി കളിച്ചു. രണ്ടാളും സമയം പോയത് അറിഞ്ഞേ ഇല്ല, പ്ലൂട്ടോയുടെ അമ്മ ചൂരൽ വടിയുമായി വന്ന് വിളിക്കുന്നത് വരെ. 

" നാളെ വരാവേ " എന്നും പറഞ്ഞ് പ്ലൂട്ടോ ഓടി പോയി.

നയന : എന്നിട്ട് ?

മുത്തശ്ശൻ : നക്ഷത്രങ്ങളുടെ രാജകുമാരി നാളെ ആകാനായി കാത്തിരുന്നു. ആകാശ ലോകത്തെ ഒരു ദിവസം എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഒരുപാട് മണിക്കൂറുകൾ ഉണ്ടേ. മണിക്കൂർ സൂചി ടപ്പ്‌ ടപ്പ്‌ ടപ്പ്‌ എന്ന് ഓടിക്കൊണ്ടിരിക്കുന്നു.

ഓരോ "ടപ്പ്" നും മുത്തശ്ശൻ നയന മോളുടെ പുറത്ത് മെല്ലെ തട്ടി. അവളുടെ കണ്ണുകൾ അടഞ്ഞു.

മുത്തശ്ശൻ : ടപ്പ്  ടപ്പ്  ടപ്പ്...

നയനമോൾ ഉറക്കത്തിലായി.

അലക്കിയ തുണിയെല്ലാം അഴയിൽ വിരിച്ചിട്ട് ഒഴിഞ്ഞ ബക്കറ്റുമായി നയന മോളുടെ മമ്മി ടെറസിൽ നിന്നും ഇറങ്ങി വന്നു.

മമ്മി : ആ… മോള് ഉറങ്ങിയോ

മുത്തശ്ശൻ പുഞ്ചിരിച്ചു.

മമ്മി നയനമോളെയും എടുത്ത് കിടപ്പ് മുറിയിലേക്ക് നടന്നു.

മുത്തശ്ശൻ ചെറുതായി ചുമച്ചു, നെഞ്ചിൽ അമർത്തി തടവി. 

നയനമോൾ ഉറങ്ങുന്നു.

സ്വപ്നത്തിന്റെ ലോകത്ത് കണ്ണ് തുറന്ന അവൾ ഒരു അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ടു. പുഴയുടെ തീരത്തൊരു കൊച്ച് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന അവർ അടുത്ത നിമിഷം ഒരു പൂന്തോട്ടത്തിലൂടെ കൈ കോർത്ത് നടക്കുന്നു. ഒരായിരം മിഠായികളും ബലൂണുകളും അവിടേക്ക് പറന്ന് വന്നു. മിഠായികൾക്കെല്ലാം ഒരേ നിറം, മഞ്ഞ. ബലൂണുകളെല്ലാം കടും ചുമപ്പ്. വലിയൊരു ബലൂണിൽ കൈ നീട്ടി പിടിച്ച അമ്മൂമ്മ അതിനോടൊപ്പം പറന്ന് ഉയർന്ന് പോയി. അപ്പൂപ്പന്റെ മുന്നിലായി ഒരു റോക്കറ്റ്. അതിൽ ഒട്ടിച്ചിരിക്കുന്ന വലിയ നെയിം സ്ലിപ്പിൽ 'രോഹിണി' എന്ന് എഴുതിയിരിക്കുന്നു. രോഹിണി അപ്പൂപ്പനേയും കൊണ്ട് ആകാശത്തേക്ക് കുതിച്ചു. ഒരു മഴവില്ല് ചിന്നി ചിതറി. ‘രോഹിണി’ റോക്കറ്റിന്റെ വാതിൽ തുറന്നിറങ്ങിയ അപ്പൂപ്പന് ചുറ്റും മിന്നി തെളിയുന്ന നക്ഷത്രങ്ങൾ. വെള്ളി മേഘങ്ങളുടെ പിന്നിലായി 'സ്വർഗ്ഗം' എന്നെഴുതിയ ചെറിയ ബോർഡ്. സ്വർഗ്ഗത്തിന്റെ വാതിൽ ടപ്പ് ടപ്പ് ശബ്ദത്തോടെ തുറന്നു, വാതിൽക്കൽ അമ്മൂമ്മ. അവർ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. അപ്പൂപ്പനും അമ്മൂമ്മയും സ്വർഗ്ഗത്തിലേക്ക് കയറി. വാതിൽ അടഞ്ഞു.

മുത്തശ്ശന്റെ മുറിയിൽ നിന്നും മമ്മിയുടെ കരച്ചിൽ. നയനമോൾ ഞെട്ടി ഉണർന്നു. സ്വപ്നം മുറിഞ്ഞു, കഥ കഴിഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  പ്രണയം

Alphonsa Kurian

Infosys

പ്രണയം

വീട്ടിലേക്കുള്ള  എല്ലാ യാത്രകളിലും ഉറക്കം  എന്റെ  സന്തത സഹചാരിയായിരുന്നുഅത് നിങ്ങൾ വിചാരിക്കുന്നതുപോലെ  .സിബസിൽ സുഖമായി ഇരുന്ന് ഉറങ്ങുന്നതല്ലഏതു  കെ.സ്..ടി.സി ബസിലും ഇരുന്ന് നല്ല അസ്സലായി ഉറങ്ങാൻ  ട്രെയിൻ ഇല്ലാത്ത ഇടുക്കിഎന്ന എന്റെ മനോഹരമായ നാട്ടിലേക്കുള്ള യാത്രകൾ എന്നെ പഠിപ്പിച്ചിരുന്നു.

                              അങ്ങനെ പതിവുപോലെ ഒരു ക്രിസ്തുമസ്  അവധിക്കാലത്തു ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചു.ഇത്തവണയുംവണ്ടിയിലിരുന്നു  ഉറക്കം തന്നെ.നയന മനോഹരമായ കാഴ്ചകളുള്ള  നാടാണ് ഇടുക്കിഅതിന്റെ ഭംഗി ആസ്വദിക്കാനായി  അന്യനാട്ടിൽ നിന്ന് പോലും ആളുകൾ എത്തുന്ന ഇക്കാലത്തു  കാഴ്ചകളൊന്നും  കാണാതെ ബസിലിരുന്ന് ഉറങ്ങുന്ന എന്നെ കുറിച്ചു ചിലപ്പോഴൊക്കെഎനിക്ക് തന്നെ അത്ഭുദം  തോന്നാറുണ്ട്.

                                 രാവിലെ ഭക്ഷണം  കഴിക്കാതെ ബസിൽ കയറിയതാണ്.ഉച്ചക്ക് നല്ല ഉറക്കം ആയതുകൊണ്ട്  വിശപ്പ്അറിഞ്ഞില്ല.ഉണർന്നപ്പോൾ നല്ല വിശപ്പും,ക്ഷീണവുംസമയം ഏകദേശം മൂന്നു മണി ആയിക്കാണുംഇനി ഭക്ഷണം കഴിക്കാതെ കണ്ണടക്കാൻപറ്റും എന്നു തോന്നുന്നില്ല

 കൈയിൽ കരുതിയ സ്നാക്സ് കഴിച്ചിട്ടും വിശന്നിരിക്കുന്ന വയർ സമ്മതിക്കുന്നില്ലഇനി വീട്ടിലെത്തി അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാംഎന്ന ഒറ്റ പ്രതീക്ഷയിലാണ്ഇങ്ങനെ  വിശപ്പിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചുമെല്ലാം ചിന്തിച്ചിരുന്നപ്പോൾ ബസ് മുണ്ടക്കയം എത്തി. ബസ് സ്റ്റാൻഡിൽ വണ്ടി നിർത്തി. നോക്കിയപ്പോൾ നേരെ എതിർ വശത്തായി ഒരു ചായക്കടയും.

                   വിശന്നിരിക്കുന്ന എന്റെ വയറും,പാതി അടഞ്ഞ എന്റെ കണ്ണുകളും ചായ കടയിൽ കയറാൻ പ്രേരിപ്പിച്ചെങ്കിലുംതനിയെ പോകുവാൻ വയ്യ”, എന്ന ഉള്ളിലെ മടി എന്നെ അവിടെ പിടിച്ചിരുത്തി,.

 എന്റെ യാത്രാനുഭവങ്ങളെക്കുറിച്ചും ,വിശപ്പിനെക്കുറിച്ചും പറഞ്ഞു ബോറടിപ്പിക്കുന്നില്ല.എനിക്ക് പറയാനുള്ളത് ഞാൻ അവിടെ കണ്ട ഒരു കാഴ്ചയെക്കുറിച്ചാണ്.

 

അതെ! ഞാൻ നേരിൽ കണ്ടിട്ടുള്ള ഹൃദയ സ്പർശിയായ ഒരു  പ്രണയ നിമിഷത്തെകുറിച്ചാണ്!.

"പ്രണയം! ഷാജഹാന്റെയും ,മുംതാസിന്റെയും  കഥകളിൽ തുടങ്ങി ,ജെയിംസ് കാമെറോൺ ഉൾപ്പെടെയുള്ള  ചലച്ചിത്രകാരന്മാർ വരച്ചു കാട്ടിയ, സാഹിത്യകാരന്മാർ എഴുതി അനശ്വരമാക്കിയ വിഷയം". എന്നിട്ടും വലിയ അനുഭവസമ്പത്തിന്റെ  പിൻബലമില്ലാതെ തന്നെ ഇതിനെ കുറിച്ച് പറയുവാൻ എന്നെ പ്രേരിപ്പിച്ചത് ഞാൻ ഇവിടെ കണ്ട കാഴ്ച്ചയുടെ മനോഹര സന്ദേശമാണ്.

                   അങ്ങനെ നല്ല തണുപ്പിൽ വിശന്നു വലഞ്ഞിരിക്കുന്ന എന്റെ കണ്ണുകൾ സ്വാഭാവികമായും എതിരെയുള്ള ചായക്കടയിലേക്കും, അവിടുത്തെ ചൂട് ചായയിലേക്കും ആകർഷിക്കപ്പെട്ടു.

             അപ്പോഴാണ് ഏകദേശം എഴുപത്തി അഞ്ച്നോടടുത്തു  പ്രായമുള്ള  വ്യദ്ധ ദമ്പതികൾ അവിടെ നിന്ന് ചായ കുടിക്കുന്ന കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്

      സ്ത്രീ  മുണ്ടുംനേര്യതുമാണ് ധരിച്ചിരിക്കുന്നത്. കാലിൽ ചെരുപ്പില്ല. മുണ്ടും, ഷർട്ടുമാണ് ഭർത്താവിന്റെ വേഷം. തോളിൽ ഒരു തോർത്ത് മടക്കിയിട്ടിട്ടുണ്ട്.

 

രണ്ടു പേരും ചിരിച്ചു ,സംസാരിച്ചു കൊണ്ട് ചായ കുടിക്കുകയാണ്. ഞാനവരെ കാര്യമായി ശ്രദ്ധിച്ചില്ല. എങ്കിലും നേരെ എതിർവശത്ത് തന്നെ ആയതുകൊണ്ട് എനിക്കവരെ കാണുവാൻ സാധിക്കുംഗ്ലാസിലെ ചായ തീരാറായപ്പോൾ അതവിടെ വച്ചിട്ട് അതിന്റെ പണം നൽകാനായി അയാൾ കടയിലേക്ക് തിരിഞ്ഞു.

സമയത്തു സ്ത്രീ തന്റെ ഗ്ലാസിലെ ചായയുടെ പാതി അയാളുടെ ഗ്ലാസ്സിലേക്ക് പകരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

            കാഴ്ചയിൽ  കൗതുകം തോന്നിയ ഞാൻ അതിന്റെ ബാക്കി അറിയുവാനായി അവരെ തന്നെ നോക്കിയിരിക്കുവാൻ തുടങ്ങി.

 

  തിരിച്ചെത്തിയ അയാൾ ഗ്ലാസ്സിലേക്ക് നോക്കിയപ്പോൾ ചായയുടെ അളവിൽ ഒരു മാറ്റം!.

തനിക്ക് കൂടുതൽ നൽകാനായി ഭാര്യ പകർന്നുവച്ചതാണ് ചായ എന്ന സത്യം അയാൾ  തിരിച്ചറിഞ്ഞു എന്നത് മുഖത്തെ പുഞ്ചിരിയിൽ നിന്നെനിക്ക് വായിക്കാൻ കഴിഞ്ഞു.

     ചിലപ്പോൾ അയാളെ സംബന്ധിച്ചടിത്തോളം പങ്കുവയ്പ്പ്  ഒരു പുത്തൻ അനുഭവം ആയിരിക്കില്ല.

      ആധുനികതയുടെ ചമയങ്ങളണിഞ്ഞ ലോകത്തു ജീവിക്കുന്നതുകൊണ്ടാവണം , കാഴ്ച എനിക്ക് ഒരു പുതുമ ആയിരുന്നു.

 

  ചിരിച്ചു കൊണ്ട് തന്റെ ഭാര്യയുടെ മുഖത്തു നോക്കിയിട്ട്, മുന്നിലിരിക്കുന്ന നിറഞ്ഞ ഗ്ലാസ് അവർക്ക് നേരെ തിരികെ വച്ച് നീട്ടുമ്പോൾ  , "ഇതൊന്നും ഞാനല്ല ചെയ്തത് " എന്ന ഭാവത്തിൽ കൈകൾ തട്ടി മാറ്റിക്കൊണ്ട് അവർ തന്റെ ഗ്ലാസിലെ ബാക്കി ചായ കുടിക്കുന്നുണ്ടായിരുന്നു.

 

 “അപ്പോൾ അവരുടെ കണ്ണുകളിൽ ഒരു പതിനേഴുകാരിയുടെ കുസൃതിയും,ഒരു ഭാര്യയുടെ സ്നേഹവും, അതിലുപരി ഒരു മങ്ങാത്ത പ്രണയവുമുണ്ടായിരുന്നു.”

 കുസൃതിയോടെ  അയാളെ നോക്കുന്ന അവർ ,കറുത്ത ചരടിൽ അണിഞ്ഞ താലിയിലും,ചമയങ്ങൾ ഒന്നുമില്ലാതെ മുഖത്തെ ചുവന്ന സിന്ദൂരത്തിലും, നവവധുവിനേക്കാൾ  കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.

ചായകുടി അവസാനിപ്പിച്ചിട്ട് അയാൾ അവരുടെ കൈ പിടിച്ചു നടന്നു.ചെരുപ്പുപോലുമണിയാത്ത തന്റെ ഭാര്യയുടെ കൈപിടിച്ച്  സ്നേഹത്തോടെ നടക്കുന്ന മനുഷ്യനെയും,അയാൾക്ക്നേരെ തന്റെ കരങ്ങൾ വച്ച് നീട്ടിയിട്ടു അഭിമാനത്തോടെ പുഞ്ചിരിക്കുന്ന ഭാര്യയെയും കണ്ടപ്പോൾ  നിസ്സാര കാര്യങ്ങളുടെ  പേരിൽ ലേശം പോലും വില നൽകാതെ സ്നേഹബന്ധങ്ങൾ പൊട്ടിച്ചെറിയുന്ന ആധുനികതയോട്  എനിക്ക് സഹതാപം തോന്നി.

 “ചിലപ്പോൾ നഷ്ട്ടപെടുത്തുന്നതിന്റെ മൂല്യം അവർ തിരിച്ചറിയുന്നുണ്ടാവില്ല!”

സ്നേഹബന്ധങ്ങൾ  നിലനിർത്താൻ കഷ്ട്ടപ്പെടുന്ന ആധുനികതക്ക് ഇവർ ജീവിക്കുന്ന പാഠപുസ്തകങ്ങൾ ആവട്ടെ!.

 ഇങ്ങനെ ചിന്തിച്ചിരുന്നപ്പോളേക്കും അവർ എന്റെ കൺമുന്നിൽ നിന്നും മറഞ്ഞിരുന്നു.

എങ്കിലും ചേർത്തു പിടിച്ച കരങ്ങളും,സ്നേഹത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകളും അപ്പോളും എന്റെ മുന്നിൽ ഉണ്ടായിരുന്നു.

വണ്ടി വീണ്ടും നീങ്ങി തുടങ്ങി.എനിക്ക് വിശപ്പ് തോന്നുന്നില്ല. ചാറ്റൽ മഴയിൽ കുളിച്ചു നിൽക്കുന്ന അവിടുത്തെ  മരങ്ങൾക്ക് കൂടുതൽ ഭംഗി ഉള്ളതായി എനിക്ക് തോന്നി.ആകാശത്തു തെളിഞ്ഞ മഴവില്ലിൻ നോക്കി ഞാൻ വെറുതെ പുഞ്ചിരിച്ചു.സുന്ദരമായ പ്രകൃതിയെ ഇതിനു മുൻപേ കാണാതെ പോയത് എന്നും എന്റെ നഷ്ട്ടങ്ങളാണെന്നു ഓർത്തു കൊണ്ട് തന്നെ........

Srishti-2022   >>  Short Story - Malayalam   >>  നീ൪കുമിളകൾ

Adarsh Nrendran

Tata Elxsi

നീ൪കുമിളകൾ

ആകാശ ചക്രവാളങ്ങളിൽ നിന്ന് സിംഹ ഗര്ജ്ജനങ്ങൾ ഇനിയും കേട്ടേക്കാം...വജ്രശിലകൾ ഇനിയും ഭൂമിയിൽ പൊട്ടി വീണേക്കാം...പക്ഷെ എനിക്ക് പറയാനുള്ളത് സ്വപ്നങ്ങൾ എത്തിപ്പിടിക്കും മുൻപ് തകർന്നു പോയ മഴ കുമിളകകളെ കുറിച്ചാണ് .....ഒരു പക്ഷെ നാണുവേട്ടനും അമരേഷും നിങ്ങൾക്കും ചിരപരിചിതരാവും. മരണമെന്ന കോമാളി തോൽക്കുന്ന ഒരേ ഒരിടം....ഓർമകൾ....അവർ അവിടെ ജീവിക്കുന്നു ....നീർകുമിളകളായി...

ആകാശം മുഴുവൻ കത്തി പടരുന്ന സൂര്യൻ ...കൃഷ്ണ മണിയിലേക്ക് ആഴന്നിറങ്ങുന്ന സുഖം..മുഖത്ത് പെയ്തിറങ്ങിയ വെള്ള തുള്ളികൾ അയാൾ തുടച്ചു മാറ്റി. ഒന്നു നടുനിവർക്കണന്നുണ്ട് ...പക്ഷെ വയ്യ....വിഷ്ണു , പട്ടണത്തിൽ നിന്നയക്കുന്ന പണമൊരു പാതിയാ....പക്ഷെ അത് മാത്രം പോരാ മൂന്നു കുട്ടികളുടെ വയറു നിറയ്ക്കാൻ ....പാവം കുട്ടി , തന്തയും തള്ളയും മരിച്ചതിൽ പിന്നെ വീടിന്റെ ഭാരം മുഴുവൻ അവന്റെ തലയിലാണ് ...വല്യ മാർക്ക് വാങ്ങി പാസ്സായതാ....പേരിന് ഒരു ജോലി പോലും ആയില്ലഇക്കാലത്തു പഠിപ്പ് കൂടിയാലാ പ്രശ്നം...ജോലി ഒന്നും ശരിയാവുല്ലാ ....ഉയർന്നു പൊങ്ങിയ മഴു വിറയലോടെ മരത്തിൽ പതിച്ചു കൊണ്ടിരുന്നു ....ചാട്ട വാറടി കിട്ടിയ കാളയെ പോലെ അയാൾ കിതക്കുന്നുണ്ടായിരുന്നു...

നാണുവേട്ടാ പണ്ടത്തെ ഉശിരൊന്നും ഇല്ലേ ?"

ആരാത് ..." അമരേഷോ....കിഴേക്കേടത്തെ  രഞ്ജിത്തിന്റെ മോൻ. " നീ എങ്ങോട്ടാടാ വാലിനു തീ പിടിച്ച പോലെ... ?" . " ഒന്നും പറയേണ്ട നാണുവേട്ടാ ഒരു ജനറൽ ബോഡി മീറ്റിംഗ് ഉണ്ട്..വിഷ്ണു വിളിക്കാറുണ്ടോ ? ...അവനൊട് കളക്ടർ പഠിത്തമൊക്കെ നിർത്തി രാഷ്ട്രീയത്തിലോട്ട് ഇറങ്ങാൻ പറയ് നാണുവേട്ടാ ...ആളുകളെ മണ്ടന്മാരാക്കാൻ അറിഞ്ഞാൽ കോടികൾ സമ്പാദിക്കാമെന്നേ ...ഒരിക്കൽ ജയിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട ...തിരഞ്ഞെടുപ്പടുക്കുമ്പോൾ ആളുകളെല്ലാം മറക്കും. ഇവിടെ നല്ല നേതാക്കളെക്കാൾ വലുത് പാർട്ടി ആണല്ലോ.." . അയാൾ അവനെ കുറച്ച നേരം നോക്കി നിന്നു. കറുത്ത കരുവാളിച്ച മുഖം....ഷർട്ടിൽ അങ്ങിങ്ങായി തുന്നലുകൾ പല്ലിളിക്കുന്നു ...ചെറുപ്പം മുതലേ ഒന്നിച്ചിരുന്നു പഠിച്ചവരാണ് അവനും വിഷ്ണുവും...അവരുടെ അത്ര  ചങ്ങാത്തം വേറെ ആരിലും നാണുവേട്ടൻ കണ്ടിട്ടും ഇല്ല. അമരേഷ് അപ്പോഴും വയൽ വരമ്പിലൂടെ  ഓടുകയായിരുന്നു ...നേരം വൈകി ...ഇന്ന് ജനറൽ സെക്രട്ടറിയുടെ കയ്യിൽ നിന്നും  വഴക്കുറപ്പാ....ഇടക്ക്   ഒരു തവളയെ ചവിട്ടിയോ എന്നറിയില്ല...സമയമില്ല....നെൽ കതിരുകൾ സൂര്യ പ്രഭയിൽ വെട്ടി തിളങ്ങി മണവാട്ടിയെ പോലെ നിൽക്കുന്നു..

ദൂരെ കുളത്തിൽ നിന്ന് കുട്ടികളുടെ ആർപ്പു വിളികൾ കേൾക്കാം .....സ്വർണ നിറം പൂശിയൊരു ചേര ചെളിവെള്ളത്തിലേക്ക് ആഴന്നിറങ്ങി പോയ് .....ചേര തന്നെ ആന്നോ അത് ?.....പാർട്ടി ഓഫീസിന്റെ വാതിലിൽ അവൻ നിന്നു പരുങ്ങി ....കസേര യിൽ ജനറൽ സെക്രട്ടറി ഇരിക്കുന്നു ...പൊന്തി നിന്ന കുടവയർ കാഴ്ച മറക്കുന്നത് പോലെ ..കയ്യിലെ സിഗരറ്റ് പെട്ടി , മേശമേൽ വെച്ചു അയാൾ അവനെ നോക്കി ...

"അജണ്ട ഒക്കെ കഴിഞ്ഞല്ലോ അമരേഷേ !..എല്ലാവര്ക്കും പിരിഞ്ഞു പോവാം. പക്ഷെ അമരേഷിനോട് മാത്രം എനിക്ക് ചിലത് പറയാനുണ്ട് .."അയാളുടെ പത്തമത്തെ സ്വർണ്ണ പല്ല് അവനെ നോക്കി ചിരിച്ചു. അനന്ദുവും കണാരേട്ടനുമെല്ലാം എഴുന്നേറ്റു പോയി.മുറിയിൽ ജനറൽ സെക്രട്ടറി യും  അമരേഷും മാത്രം ബാക്കിയായി..." ഒന്നുമില്ലെടാ ...നിനക്കറിയില്ലേ ... പ്രീകാശിന്റെ മോൻ ...എന്തുവാ ചെക്കന്റെ പേര് ... ...വിപിൻ ...അവനിയിടെയായി മറ്റേ പാർട്ടി പ്രവർത്തനം ഇത്തിരി കൂടുതലാ ...ആൾക്കാർക്ക് നല്ലതാണെകിലും നമ്മളെ പാർട്ടിക്ക് അതിത്തിരി ക്ഷീണാ..ഓനെ ഒന്ന് തീർക്കണം ...എംഎൽ യുടെ പൂതിയാടാ...." " അയ്യോ കൊല്ലുകയൊന്നും വേണ്ട .." സ്വർണ പല്ല് അവനെ കളിയാക്കി ചിരിച്ചു.... " മതി ..തല്ക്കാലം അവന്റെ കയ്യൊന്ന് തളർത്തിയേക്ക് ...മുൻകൂട്ടി ഓനോട്പറഞ്ഞില്ലെന്ന് വേണ്ട ....ഡാ അമരേഷേ ...ജീവിതമൊരു പേമാരിയാടാ ....അവിടെയെന്തിന്ന്  ജീവിക്കുന്നു! ...എന്തിനാ മരിക്കുന്നേ! ..എന്നൊന്നുമറിയാത്ത ഒരു പാട് കുമിളകളുണ്ടാവുമെടാ ....കുമിളകളില്ലാതെ എന്തു  പ്രളയം!... പുറത്തുന്ന് ആളെയിറക്കാം....ഇന്ന് രാത്രി തന്നെ വേണം ..."

രാത്രിയാകുംതോറും അമരേഷിന്റെ നെഞ്ചിടിപ്പ് കൂടി വന്നു ....ഇതിപ്പോ ആദ്യമായിട്ടാ ഇങ്ങനെ .....കൂടെ വന്നവരാരും ആരോടും മിണ്ടുന്നില്ല...അവരുടെ കണ്ണുകൾ നിർജീവമായിരുന്നു...രാത്രി പതിനൊന്ന് മണിയാണ് സമയം ...നായയുടെ ഓരിയിടൽ മാത്രമാണാ നിശബ്തതയെ കീറി മുറിക്കുന്നത്..നാട്ടുകാരെല്ലാം ഇന്ന് നേരത്തെ ഉറങ്ങിയെന്നുതോന്നുന്നു. മിന്നാമിനുങ്ങിന്റെ പ്രകാശംപഞ്ചായത്തുപൈപ്പിനെ നാണം കെടുത്തുന്നുണ്ട് ....അടുത്ത് നിൽക്കുന്നവരുടെ മുഖം പോലും വ്യക്തമായി കാണണമെങ്കിൽ സൂക്ഷിച്ചുനോക്കണം . ദൂരെ നിന്നൊരു ടോർച്ചുലൈറ്റ് തെളിഞ്ഞുവരാൻ തുടങ്ങി .പ്രേകാശം ക്രമരഹിതമായി ആകാശത്തെക്കലയടിച്ചു. " ഇവനെന്താ നക്ഷത്രങ്ങളെ നോക്കുക്കയാന്നോ ? " ഒരു മുഖമൂടി പൊട്ടിച്ചിരിച്ചു . പ്രകാശമടുത്തെത്തി. ഇല്ല മുഖം കാണാൻ വയ്യ ....വിപിൻ വീട്ടിൽ വരുന്നതീ നേരമാണ് ..." ഛെ! മുഖം കാണാൻ വയ്യല്ലോ ...അവസരമിനി കിട്ടില്ല ...നമുക്ക് തുടങ്ങാം!" അനുമതിയ്ക്ക് കാത്തു നിൽക്കാതെ മൂന്നാമത്തെയാൾ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ടു കഴിഞ്ഞിരുന്നു ...." കൊല്ലില്ലാന്നു  പറഞ്ഞിട്ട് .."...അമരേഷിന്റെ വാക്കുകൾ അലർച്ചയിൽ മുങ്ങി പോയി. ടോർച്ചുലൈറ്റ് നിലത്തുവീണ വെളിച്ചത്തിൽ അവൻ മുഖം കണ്ടു. അത് വിഷ്ണുവായിരുന്നു. അമരേഷിന്റെ കാലുകൾ മരവിച്ചു . ഒരടി നീങ്ങാൻ വയ്യ . ദൂരെ നിന്ന് പോലീസിന്റെ ഹോണടി മുഴങ്ങിക്കൊണ്ടിരുന്നു . കൂടെ വന്ന മുഖമൂടികൾ വല്ലാത്തൊരു പാടവത്തോടെ ഇരുട്ടിലേക്കിറങ്ങി മാഞ്ഞു. ജനറൽ സെക്രെട്ടറിയുടെ വാക്കുകൾ അവന്റെകാതിൽ ഇരമ്പിച്ചു. അതെ താനുമൊരു കുമിളയാണ്സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കളിയിൽ പൊളിഞ്ഞു പോവാൻ പോകുന്ന  വെറുമൊരു കുമിള...

Srishti-2022   >>  Short Story - Malayalam   >>  പാപി

Raji Chandrika

Allianz

പാപി

"നിങ്ങളിൽ പാപികളല്ലാത്തവർ ആദ്യം കല്ലെറിയുക"...

 

ഒരു മഹാസമുദ്രത്തിനോളം ആഴമുള്ള ശാന്തതയ്ക്കു മുന്നിൽ പകച്ച കണ്ണുകളുമായി ഞാനിരുന്നു

 

എൻറെ വിധി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു . മണിക്കൂറുകളായുള്ള കാത്തിരിപ്പിനും മരവിപ്പിനും ഒടുവിൽ എൻറെ ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു...

 

പൊടിയും വിയർപ്പും ഒഴുകിപ്പടർന്ന  കൺതടങ്ങളിൽ പ്രതീക്ഷയുടെ അവസാന കണികയും വറ്റി നിശ്ചലയായി ഞാനിരുന്നു. ചുറ്റും ഒരായിരം കണ്ണുകൾ.. മൂർച്ചയുള്ള കല്ലുകൾ ..

 

കിതയ്ക്കുന്നു വേട്ടപ്പട്ടികളെ പോലെ, തങ്ങളുടെ ഊഴത്തിനായി കാത്തുനിൽക്കുന്ന ജനക്കൂട്ടത്തെ അവസാനമായി ഞാൻ ഒരു നോക്കു കണ്ടു .. ഇരുട്ടിൻറെ മറവിൽ എത്രയോ തവണ ഞാൻ നിങ്ങളെ  കണ്ടിരിക്കുന്നു . എൻറെ സൗന്ദര്യത്തിന്റെ ലഹരിയിൽ മത്തുപിടിച്ചു എത്രയോ തവണ നിങ്ങൾ നൃത്തം ചെയ്തിരിക്കുന്നു . എൻറെ മാറിടങ്ങൾക്കിടയിൽ ഒരു കൈക്കുഞ്ഞിനെ പോലെ നിങ്ങൾ വീണുറങ്ങിയിരിക്കുന്നു. എൻറെ വിയർപ്പിന്റെ ഗന്ധം മുകർന്ന്, ശരീരത്തിൻറെ ചൂടേറ്റ്എത്രയോ കവിതകൾ നിങ്ങൾ പാടിയിരിക്കുന്നു

എന്നിട്ടും...എന്നിട്ടും...പകൽച്ചൂടിന്റെ തീക്ഷ്ണതയിൽ തെരുവീഥികളിലൂടെ നിങ്ങളെന്നെ വലിച്ചിഴച്ചു. കൈകാലുകൾ കെട്ടിയും, ചാട്ടവാറിന്നടിച്ചും, തുപ്പിയും, തൊഴിച്ചും , ശപിച്ചുംചന്തപ്പറമ്പിലേയ്ക്ക്  നിങ്ങളെന്നെ  വലിച്ചെറിഞ്ഞു.  

എന്താണ് ഞാൻ ചെയ്ത തെറ്റ്??? ദൈവം എന്നെയും നിങ്ങളെയും ഒരുപോലെ സൃഷ്ടിച്ചു. നിങ്ങളെപ്പോലെ എനിക്കും സൗന്ദര്യം തന്നു. ഇണചേരുവാനുള്ള  അവകാശവും തന്നുഎന്നെ  തേടി വന്നവരെ ഞാൻ സന്തോഷിപ്പിച്ചു

എന്നിട്ടും.. എന്നിട്ടും... നിങ്ങൾ എന്നെ മാത്രം ശിക്ഷിക്കുന്നു . കൂർത്ത കല്ലുകളുമായി എനിക്കു ചുറ്റും കൂകി വിളിക്കുന്നു.

 

"ഇവൾ പാപിയാണ്. ഇവളെ കല്ലെറിഞ്ഞു കൊല്ലുക "

 

പരമ കാരുണികനായ നീതിമാൻ ഒടുവിൽ എൻറെ ശിക്ഷ വിധിച്ചു.

 

"നിങ്ങളിൽ പാപികളല്ലാത്തവർ ആദ്യം കല്ലെറിയുക!!" 

 

തോറ്റുപോയ ജനക്കൂട്ടത്തിനു മുന്നിൽ, അതിലേറെ തോറ്റവളായി ഞാനിരുന്നു.

 

"എങ്കിലും ഗുരോ.. എറിയുവാൻ തന്നെയല്ലേ അങ്ങാവശ്യപ്പെട്ടത് !! " 

 

പക്ഷേ.. അവർ വീണ്ടും വന്നു. ആത്മവിശ്വാസം വീണ്ടെടുത്ത ഒരുപറ്റം ചെന്നായ്ക്കൾ എനിക്കു നേരെ ആക്രോശിച്ചു.

 

"നീയാണ് പെണ്ണ്!! നീയാണ് പാപി !!"

 

അടുക്കളയിലേയ്ക്കും, അമ്പലങ്ങളിലേയ്ക്കും,അൾത്താരകളിലേയ്ക്കും അവരെന്നെ വീണ്ടും വലിച്ചിഴച്ചു. എൻറെ ബാല്യവും, കൗമാരവും, വാർദ്ധക്യവും അവരുടെ കൈകളിൽ ഞെരിഞ്ഞമർന്നു. രക്തം വാർന്ന മാംസക്കെട്ടിലും, ചത്തു മലച്ച ശവപ്പറമ്പിലും അവർ എന്നിലെ പാപിയെ തിരഞ്ഞു. വിത്തുവിതച്ച മടിത്തട്ടിലും വിദ്യയേകിയ മരത്തണലിലും വിശ്രമമില്ലാതെ ഞാനലഞ്ഞു. കർത്താവിന്റെയും കപ്പിയാരുടെയും മണവാട്ടിയായി ഒരേ സമയം അവരെന്നെ വാഴിച്ചു

സദാചാരത്തിന്റെ കരിങ്കൽ മുനകളേറ്റു കീറിമുറിഞ്ഞ തിരു വസ്ത്രവുമായി  ഞാനാ  നീതിമാൻറെ മുന്നിൽ വീണ്ടുമിരുന്നു..

 

"എങ്കിലും ഗുരോ.. കല്ലെറിയുവാൻ തന്നെയല്ലേ അങ്ങാവശ്യപ്പെട്ടത്!!!"

Srishti-2022   >>  Short Story - Malayalam   >>  വാർദ്ധക്യം

Indu V.K.

IBS

വാർദ്ധക്യം

മൊബൈൽ അലാറത്തിന്റെ ശബ്ദം കേട്ട് പകുതി മുറിഞ്ഞ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു. സമയം അഞ്ചര. പതിവു  പോലെ, അടുത്തു കിടന്ന മകളേയും ഭർത്താവിനേയും  വിളിക്കാതെ ശബ്ദം ഉണ്ടാക്കാതെ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കുളിമുറിയിലേക്ക്  വേച്ച് വേച്ച് നടന്നു. വെളിച്ചമിട്ട് അകത്തു കയറി. കണ്ണാടിയിലേക്ക് നോക്കി. യാന്ത്രികമായി, പാതിയടഞ്ഞ മിഴികൾ കൊണ്ട് ബ്രഷും പേസ്റ്റുമെടുത്തു. രണ്ടു തവണ ബ്രഷ് പല്ലിൽ ഉരച്ചപ്പോൾ ഉറക്കം തലയിൽ നിന്നിറങ്ങി പോയി. കണ്ണാടിയിലിപ്പോൾ മുഖം കൂടുതൽ വ്യക്തമായി കാണാം. കണ്ണുകൾ കുഴിയിലേക്കിറങ്ങി. അലങ്കോലപ്പെട്ട മുടിയിഴകൾ വായയിൽ ബ്രഷ് കടിച്ചു പിടിച്ച് കൈകൾ കൊണ്ട് തൂർത്ത് കെട്ടി. തൊട്ടപ്പോൾ തന്നെ കൂടെ പോന്ന മുടിക്കെട്ട് കൈയ്യിലും തറയിലുമായി എന്നെ നോക്കി ചിരിച്ചു. കാലം വഴിതെറ്റി വന്ന് ചാർത്തിയ വെള്ളക്കറ മുടിയിൽ നിറയെ പറ്റിയിരുന്നു. മനസ്സിനും ശരീരത്തിനും വാർദ്ധക്യം ബാധിച്ചു തുടങ്ങിയിരിക്കുന്നു.

 

അപ്പോഴാണ് പറ്റിപ്പോയ അമളിയോർത്തത്. ഇന്ന് ഞായറാഴ്ചയാണ്. കഴിഞ്ഞ ആഴ്ച നാട്ടിൽ പോകാൻ വച്ച അലാറം കെടുത്താൻ മറന്നു. ശ്ശെ ഉളള ഉറക്കവും പോയി. പതുക്കെ അവിടെ നിന്നിറങ്ങി അപ്പുറത്തെ മുറിയിലെ ലൈറ്റിട്ടു. മൊബൈൽ കയ്യിലുണ്ടല്ലോ. അറിയുന്നതും അറിയാത്തതുമായ കുറേ എഴുത്തുകാരുടെ കൃതികൾ മുന്നിലൂടെ ഒഴുകി പോയി. ഇടയ്ക്ക് കണ്ണു കലങ്ങി, ഇടയ്ക്ക് ചിരിച്ചു, ഇടയ്ക്ക് മനസ്സ് പ്രണയാർദ്രമായി... ജനൽ പാളിയിലൂടെ സൂര്യ രശ്മികൾ പതുക്കെ അരിച്ചിറങ്ങാൻ തുടങ്ങി... മരംകൊത്തി ജനാലയിൽ വന്ന് കൊട്ടി വിളിച്ചു. അവളുടെ പ്രതിബിംബം കണ്ട് കൊക്കുരുമിയതാണോ? അതോ ആട്ടിപ്പായിച്ചതോ? അറിയില്ല.

 

പെട്ടെന്ന് കയ്യിലിരുന്ന് മൊബൈൽ പാടാൻ തുടങ്ങി, അമ്മയാണ്.

 

"ടീ, നീയെന്താ പതിവില്ലാതെ ഇത്ര നേർത്തെ ഓൺലൈൻ?"

 

"ഒന്നുമില്ലമ്മാ, നേർത്തേ എണീറ്റു.... അമ്മയെന്താ രാവിലെ ??"

 

"വെറുതെ, ഞാൻ ഇന്നലെ അയച്ച ഗുഡ് നൈറ്റ് മെസേജ് നീ കണ്ടോ നോക്കാൻ കേറിയതാ നെറ്റിൽ. അപ്പോളാ ഓൺ ലൈൻ കണ്ടേ. എന്തേലും വിഷമം ഉണ്ടോന്ന് പേടിച്ചു. "

 

"ഒരു വിഷമവുമില്ല.... " അപ്പോഴേക്കും കണ്ണു നിറഞ്ഞു. ഇതാണീ കണ്ണിന്റെ കുഴപ്പം. സ്നേഹം വന്നാലും സന്തോഷം വന്നാലും കരച്ചിൽ വന്നാലുമിങ്ങനെ നിറഞ്ഞൊഴുകും. ഒരു കാര്യവുമില്ലെന്നേ.

 

"ടീ, വല്യച്ഛന്റെ അമ്മയ്ക്ക് സുഖമില്ല. ഞങ്ങളങ്ങോട്ട് പോകുന്നുണ്ടിന്ന്. "

 

" ആണോ? ഞാനുമുണ്ട്." അമ്മ അതിശയിച്ചു പോയിട്ടുണ്ടാവും. ഓരോ സ്ഥലങ്ങളിലും പോകുമ്പൊ പറയാറുണ്ട്, പക്ഷെ നിർബന്ധിക്കാറില്ല. ശനിയും ഞായറും നല്ല പണിയാവും വീട്ടിൽ. എവിടേലും പോയാൽ എല്ലാം അവതാളത്തിലാവും. പക്ഷെ അമ്മൂമ്മ എനിക്കൊത്തിരി ഇഷ്ടമായിരുന്നു.

 

വർഷങ്ങൾക്ക് മുമ്പ് വല്ല്യമ്മയുടെ മകളുടെ കുഞ്ഞിനെ ശുശ്രൂഷിക്കാൻ വന്നതാണീ അമ്മൂമ്മ. ഞങ്ങളുടെ വീടിനടുത്താണ് അവർ താമസിച്ചിരുന്നത്. കോളേജിലായിരുന്നു അന്നു ഞാൻ. വൈകിട്ട് വീട്ടിൽ വന്ന് ബാഗ് വച്ച് നേരെ ചേച്ചീടെ വീട്ടിൽ പോകും. പറയുന്ന കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും നല്ല ദൂരമുണ്ടെന്ന്. ഞങ്ങളുടെ വീട്ടിൽ നിന്ന് കാലെടുത്ത് വച്ചാൽ ചേച്ചീടെ വീട്. പോക്കെന്തിനാന്നോ? വാവേടെ കൂടെ കളിക്കാൻ. മുകളിലത്തെ നിലയിൽ ആണ് അവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളുടെ കാൽ പെരുമാറ്റം കേട്ടാൽ ഒന്നര വയസ്സുള്ള അവൻ ഓടി വരും. ഓടിയെത്തും മുന്നേ ഒറ്റച്ചാട്ടമാണ്. പൊതുവേ പെൺകുഞ്ഞുങ്ങളെ മാത്രം ഇഷ്ടമായിരുന്ന ഞങ്ങൾ ചേച്ചി അനിയത്തിമാർക്ക് ആൺകുഞ്ഞുങ്ങളെ  ഇഷ്ടമാക്കിയത് അവനാണ്. അവൻ മാത്രമായിരുന്നില്ല അവിടെ എനിക്ക് പ്രിയപ്പെട്ടത്. അമ്മൂമ്മയുടെ നാട്ടുവർത്തമാനങ്ങളും നാടൻ പാട്ടുകളും. ആഹാ നല്ല വരിക്ക മാങ്ങയുടെ മാധുര്യമുളള നാടൻ പാട്ടുകൾ താളത്തിൽ അമ്മൂമ്മ കൈകൊട്ടി പാടിത്തരും. പിന്നെ അവന് കൊടുക്കാൻ വച്ചിരിക്കുന്ന ബിസ്ക്കറ്റൊക്കെ കഴിച്ചങ്ങനെ ഇരിക്കും. വിളക്കു കൊളുത്താൻ നേരം അമ്മ വിളിക്കും വരെ അവിടെ തന്നെ. ബാൽക്കണിയിൽ അവനേയും കളിപ്പിച്ചങ്ങനെയിരിക്കും. ഞങ്ങൾ കുഞ്ഞായിരുന്നപ്പോൾ അമ്മൂമ്മമാരൊന്നും കൂടെയുണ്ടായില്ല. അതു കൊണ്ട് തന്നെ ഒരു അമ്മൂമ്മയുടെ സ്നേഹം ശരിക്കും ആസ്വദിക്കുകയായിരുന്നു ഞങ്ങൾ.

 

പിന്നീട് അവർ താമസം മാറി. വല്ല കല്ല്യാണങ്ങൾക്കും കണ്ടാലായി. എവിടെ വച്ച് കണ്ടാലും കുശലം ചോദിക്കും. ചുണ്ടുകൾ കവിളിലോട്ടടുപ്പിച്ച് ശ്വാസം വലിച്ചെടുക്കുമ്പോലെ മുത്തം തരും. വെറ്റിലയുടെ നറുമണം കവിളിൽ ബാക്കി വയ്ക്കുന്ന മുത്തങ്ങളിന്ന് അന്യം നിന്നു പോയെന്നു തോന്നുന്നു.

 

"ഇപ്പൊ ആരേയും ഓർമ്മയില്ലെന്ന്..."

 

കാറിലിരിക്കുമ്പോൾ അമ്മ പറഞ്ഞു.

 

" ഉം.... " ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ കാറിന്റെ ചില്ലുകളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.

 

പണ്ട് ഓണാവധിക്കാലത്ത് വന്നിട്ടുള്ള വീടാണ്. ഓലമേഞ്ഞ പഴയ വീട്. മുറ്റത്ത് നിറയെ മാവുകൾ. അന്ന് ഞങ്ങൾ കുളത്തിൽ പോയി കുളിച്ചു. രാവിലേ വഴി നീളെ നടന്ന് പൂവുകൾ ശേഖരിച്ച് ചാണകം മെഴുകിയ തറയിൽ അത്തമിട്ടു. പേരയ്ക്കയും, മാങ്ങയും, ചാമ്പയ്ക്കയുമൊക്കെ കഴിച്ചു. പിന്നെ അമ്മൂമ്മയുടെ സ്പെഷ്യൽ നെല്ലിക്ക അച്ചാറ്. ഇതൊക്കെ സിറ്റിയിൽ ജനിച്ചു വളർന്ന ഞങ്ങൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഓർമ്മകളായിരുന്നു.

 

" ഇതു കഴിഞ്ഞുള്ള അടുത്ത വളവ്. " കൂടെയുണ്ടായിരുന്ന വല്ല്യമ്മ വഴി പറഞ്ഞു.

 

"വഴിയാകെ മാറി. " കാറോടിച്ചിരുന്ന അച്ഛൻ പറഞ്ഞു.

 

" വീടും..." വീടിനു മുന്നിലെത്തിയപ്പോൾ ഞാൻ കൂട്ടി ചേർത്തു. പഴയ വീടിന്റെ സ്ഥാനത്ത് പുത്തൻ കെട്ടിടം.

 

ടൈയിൽസ്സിട്ട തറയിലൂടെ അകത്ത് കടന്നു. അവിടെ കട്ടിലിൽ കിടക്കുകയാണ് അമ്മൂമ്മ. തൊട്ടടുത്ത് മകൻ കിടപ്പുണ്ട്. വല്ല്യച്ഛന്റെ സഹോദരൻ. ഞങ്ങളെ കണ്ടതും മാമനെണീറ്റു.

 

" ഞാൻ അടുത്തു തന്നെ കിടക്കും, ഇല്ലേൽ എവിടേലും തന്നെയെണീറ്റു നടക്കും. കണ്ടില്ലേ, തലയിലെ പാട്? കണ്ണു നേരെ കാണാൻ വയ്യ."

 

അമ്മൂമ്മ പതുക്കെ എണീറ്റിരുന്നു. നരച്ച മുടി പറ്റേ വെട്ടിയിരിക്കുന്നു. രാവിലെ കുളിച്ച് ചന്ദനക്കുറി ഇട്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മൂമ്മയുടെ രൂപം മനസ്സിൽ വന്ന് പോയി.

 

"ആരാന്ന് മനസ്സിലായോ അമ്മൂമ്മേ? " ചുക്കിച്ചുളിഞ്ഞ കൈക്കുള്ളിൽ എന്റെ കൈ തിരുകി ഞാൻ ചോദിച്ചു.

 

എന്റെ ചോദ്യത്തിനുത്തരം പറയാതെ എന്റെ മോളോട് ചോദിച്ചു.

 

" നിന്റെ പേരെന്താ? പാട്ടു പാടാനറിയാമോ?"

 

"പാടു പാടി ഉറക്കാം ഞാൻ...." നല്ല ഈണത്തിൽ പാട്ടു അമ്മൂമ്മ പാടി നിറുത്തി. അവിടെയിരുന്ന എല്ലാവരുടേയും മനസ്സൊന്നു കുളിർത്തു.

 

ആറ്റിയെടുത്ത ചായ ഞങ്ങളോടൊപ്പം ഒത്തിരി നിർബന്ധിച്ചപ്പോൾ കുടിച്ചു.

 

"കട്ടി ഭക്ഷണം കഴിക്കാറേ ഇല്ല." മാമൻ പറഞ്ഞു.

 

ഞാനടുത്ത് ചെന്ന് താടിയിൽ പിടിച്ച് ചോദിച്ചു.. "എന്നെ ഓർമ്മയില്ലല്ലേ. നമ്മളായിരുന്നില്ലേ കൂട്ട് ." ഒന്നും മിണ്ടാതെ തലയാട്ടിയിരുന്നു. കാലു തൊട്ട് നെറുകയിൽ വച്ച് അവിടെ നിന്നിറങ്ങി.

 

തിരികെ പോരുമ്പോൾ വെള്ളി മുടികൾ കാറ്റിനൊപ്പം നൃത്തം വയ്ക്കുന്നുണ്ടായിരുന്നു. എന്റെ അവസാന കാലത്ത് എന്റെ ഓർമ്മകളിൽ വിതുമ്പുന്ന ആരെങ്കിലുമുണ്ടാകുമോ? ആരുടെയെങ്കിലും മനസ്സിൽ നനുത്ത ഓർമ്മകളിലിടം പിടിക്കാനെന്തെങ്കിലുമുണ്ടോ എന്റെ ജീവിതത്തിൽ? ഉണ്ടാകുമായിരിക്കും അല്ലേ? പറഞ്ഞില്ലേ എന്റെ കണ്ണുകൾക്ക് എന്തോ പ്രശ്നമുണ്ട്. വീണ്ടും നിറഞ്ഞൊഴുകുന്നു.

Srishti-2022   >>  Short Story - Malayalam   >>  ഭീമ ചരിതം

VISHNULAL SUDHA

ENVESTNET

ഭീമ ചരിതം

ഒഴുക്കു ശക്തമായിരുന്നിട്ടും പായലാൽ  മൂടിയ   പാറയിൽ കാലുറപ്പിച്ചു നിന്ന്  ധാമിനി വസ്ത്രങ്ങൾ അലക്കി തുടങ്ങിചെറു  പരൽ മീനുകൾ വെൺചന്ദ്രിക പോൽ തിളങ്ങി നിന്ന അവളുടെ പാദങ്ങളിൽ തൊട്ടുരുമ്മി അവളെഇക്കിളിയാക്കികൊണ്ടേയിരുന്നുകണ്ണുകളിൽ ആലസ്യം മറനീക്കിയില്ലെങ്കിലും ദൂരത്തു നിന്ന് തന്നെ ഉപമന്യു അവളെ കണ്ടുപതിവിലും കൂടുതൽ  ഉറങ്ങി പോയതിൻറെ  ജ്യാള്യത ഉള്ളിലൊതുക്കി അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

 

"ഉച്ചയായിട്ടും  നിൻറെ  പണികൾ ഒന്നും കഴിഞ്ഞില്ലേ ധാമിനി?"

"നേരം  വൈകുന്നേരത്തോടടുത്തുഇന്നെന്തേ എഴുന്നേൽക്കാൻ വൈകി?"

"രാത്രി മുഴുവൻ നിലാവിനോട് കിന്നാരം പറയുവായിരുന്നുഎൻറെ പുതിയ കവിത അവളെ കുറിച്ചല്ലേവെളുപ്പിനാ ഒന്നുറങ്ങാൻ പറ്റിയെ"

 

ഉപമന്യുവിൻറെ   വാക്കുകൾ കേട്ട് അവൾ അവനെ നോക്കിഅവളുടെ കണ്ണുകൾ അവനോടെന്തോ പറയാൻ ആഗ്രഹിച്ചുനിനവിലും കനവിലും അവൾ സ്വരുക്കൂട്ടിവെച്ചൊരു സ്വപ്നത്തിൻറെ നിഴലുകൾ അവളിൽ പ്രതിഫലിച്ചു.കാണാമറയത്തെ  അവളുടെ സങ്കൽപ്പസൃഷ്ടിയെ അവൾ  അത്രയ്ക്ക് മോഹിച്ചിരുന്നു.

 

"എന്താ നീ ചിന്തിക്കുന്നത്?"  അവളുടെ കണ്ണുകൾ  ഉപമന്യു  വായിച്ചെടുത്തിരുന്നു.

"നിൻറെ കവിതകളിലൂടെ ഞാൻ കണ്ട  സുന്ദരിയായ  നിലാവിനെ എനിക്കൊന്നു കാണുവാൻ  സാധിക്കില്ലെ?"

"ധാമിനി ...  നീ  ഇതെന്താ  പറയുന്നതെന്ന്  വല്ല  നിശ്ചയവുമുണ്ടോ... സ്ത്രീകൾ രാത്രിയിൽ  നിന്നും  ഒളിച്ചിരിക്കണംഅതിനാൽ തന്നെ  അവൾക്കു  നിലാവിനെ കാണാൻ  വിധിയില്ല . നിനക്കതറിയയാവുന്നതല്ലേ."

അവളുടെ  ആഗ്രഹത്തിൻറെ പ്രയാണം അവിടെ കിതയ്ച്ചൊടുങ്ങുമെന്നു അവൾക്കറിയാമായിരുന്നുഅതിനാൽ തന്നെ അവൻറെ പ്രതികരണം അവളെ വേദനിപ്പിച്ചില്ല . അവളെ മനസിലാക്കിയിട്ടെന്നോണം അവൻ തുടർന്നു,

 

"നിനക്കെൻറെ  കവിതകളിലൂടെ അവളെ കാണാമല്ലോനിനക്കുവേണ്ടി മാത്രമല്ലേ ഞാൻ നിലാവിനെ കുറിച്ച് എഴുതുന്നത്."

 

അവളുടെ ചുണ്ടിൽ ഒരു ചെറു മന്ദഹാസം വിടർന്നുഎന്നിട്ടു പെട്ടെന്നെന്തോ ഓർത്തെടുത്ത അവൾ വേഗം കരയിലേക്ക് കയറി .

 

"എന്താഎന്തുപറ്റി ?"  ഉപമന്യു അന്വേഷിച്ചു.

"സമയം  താമസിച്ചുവൈകിട്ടത്തേക്കുള്ള  വിറകുകൾ  ശേഖരിച്ചിട്ടില്ല."

ഉപമന്യു ആകാശത്തേക്ക്  നോക്കിഎന്തോ ഒന്ന് അവനെ വല്ലാതെ അലട്ടി.

 

"കാറ്റിൽ മഴയുടെ ദൂതുണ്ട്നേരം വേഗം ഇരുട്ടുംഇപ്പൊ നീ കാട്ടിൽ വിറകുകൾ ശേഖരിക്കാൻ പോകുന്നത് അപകടമാണ്."

 

ഉപമന്യുവിൻറെ ആശങ്ക ധാമിനിയ്ക്കു  മനസിലാവുമായിരുന്നു.  ഉപമന്യു തുടർന്നു.

 

"ഇന്ന് നിനക്ക് പകരം ഞാൻ കാട്ടിൽ പോകാം."

"അയ്യോ അത് പറ്റില്ലതൂലിക പിടിക്കുന്ന കൈകളാൽ വിറകുകൾ ഒടിക്കാൻ പ്രയാസമാകുംനേരമിരുണ്ടാൽ പരിചയമില്ലാത്ത കാട്ടിൽ വഴി  തെറ്റിപോകാനുമിടയുണ്ട്."

 

അവളുടെ വേവലാതിയിൽ  ഉപമന്യു ചിരി തൂകി.  അവൻ അവളെ ആശ്വസിപ്പിച്ചു.

 

"ഞാനൊരു പുരുഷനാണ്എനിക്ക് രാത്രിയെ ഭയക്കേണ്ട ആവശ്യമില്ലമാത്രമല്ല  രാത്രിയ്ക്കു ഇത്രയും ഭയാനകമായ  സൗന്ദര്യം നൽകിയത് എൻറെ തൂലികയിലൂടെയാണ്അതുകൊണ്ടു അതെന്നെ അപായപ്പെടുത്തില്ല.

 

ഇത്രയും പറഞ്ഞു  ഉപമന്യു നടന്നു നീങ്ങി.

 

സഹദേവൻ വീണ്ടും ദ്രൗപദിയുടെ അറയിലേക്കു വന്നുദ്രൗപദിയുടെ ഉള്ളിൽ ചിന്തകളുടെ അതിപ്രസരം അവളുടെ മനസിനെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നുഅവളോട് എന്ത് പറയണമെന്ന് സഹദേവന് അറിയില്ലായിരുന്നു.അവിടേക്കെത്തിയ കൗല്യ മഹർഷി ദ്രൗപദിയുടെ കണ്ണിലെ വ്യാകുലത മനസിലാക്കിയിരുന്നു.

 

"പുത്രിനീ വിചാരിക്കുന്നതിലും ബലവാനാണ് ഭീമൻ."

ഗുരുവേ , ഭീമൻ ബലവാനാണ്പക്ഷെ അവിടെ അദ്ദേഹത്തിന് അപകടം സംഭവിക്കുമെന്ന് എൻറെ മനസ് ഭയപ്പെടുന്നു."  ദ്രൗപദി തൻറെ മനസിലെ  ആകുലത  അദ്ദേഹത്തെ  അറിയിച്ചു.

 

മഹർഷി ഒരു നിമിഷത്തെ  മൗനത്തിനു  ശേഷം  സഹദേവനെ  നോക്കി.

 

"സഹദേവാഭീമൻ  പറഞ്ഞതിന് എതിരായി നീ പോയാൽ..."

"ഭീമന് അപകടം സംഭവിക്കുന്നതിലും വലുതല്ല ഒന്നും." മഹർഷി പറഞ്ഞവസാനിക്കും  മുൻപേ  ദ്രൗപദി  അതിനു ഉത്തരം  നൽകി.

 

"ബാക്കി മൂന്നു പേരുടെ കാര്യത്തിലും എനിക്ക് ഭയമില്ലപക്ഷെ ഭീമൻ... ഞാൻ പോകുന്നതാകും  ഉചിതമെന്ന് എൻറെയും  മനസ്  പറയുന്നു."

 

സഹദേവനും  ദ്രൗപദിയുടെ പക്ഷം ചേർന്നപ്പോൾ കൗല്യ മഹർഷിയ്ക്കു വേറെ  മാർഗ്ഗമില്ലായിരുന്നു.

 

"ദ്രൗപദി ശക്തയാണ്ഞങ്ങൾ മടങ്ങി വരുംവരെ അവൾക്കൊന്നും സംഭവിക്കില്ലെന്ന് അങ്ങേയ്ക്കും അറിയാവുന്ന സത്യമല്ലേ?"

 

"ശെരിനിന്നെ ഞാൻ അവിടെയെത്തിക്കാംഭീമനോട് ഞാൻ പറഞ്ഞ വാക്കുകൾ നീ മറക്കാതിരിക്കുക." സഹദേവനോട് അത്രയും പറഞ്ഞു മഹർഷി തൻറെ ഭസ്മ ഭണ്ഡാരം തുറന്നു.

 

മുടിയിഴകൾക്കിടയിലൂടെ അരിച്ചിറങ്ങിയ വേദനയിൽ ചെറിയൊരു ആർത്തനാദത്തോടെയാണ് ഉപമന്യു കണ്ണുകൾ തുറന്നതുകാഴ്ച മങ്ങിയിരിക്കുന്നു.  നെറ്റിക്കിടയിലൂടെ ചുടു ചോര ഒഴുകിയൊലിച്ചിരിക്കുന്നുകൈകാലുകൾചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നുതാനിപ്പോൾ കാടിനുള്ളിലെ പൊളിഞ്ഞൊരു അമ്പലത്തിനുള്ളിലാണെന്നു പതിയെ അവൻ തിരിച്ചറിഞ്ഞുഅവനെല്ലാം ഒന്നോർത്തെടുക്കാൻ ശ്രമിച്ചുവിറകൊടിക്കാനായാണ് അവൻ കാടിനുള്ളിൽകയറിയത്നേരം പെട്ടെന്ന് ഇരുട്ടിയതു അവൻ അറിഞ്ഞതേയില്ലഇരുട്ടിൽ വഴി തെറ്റി വന്നപ്പോഴാണ് ആരുടെയോ ഒരലർച്ച കേട്ടത്ശബ്ദം കേട്ട  ദിശയിലേക്കു  നടന്നടുത്തപ്പോഴാണ്   പൊളിഞ്ഞ  അമ്പലം കണ്ണിൽ പെട്ടത്ഇവിടേയ്ക്ക്നടന്നടുത്തപ്പോൾ ആരോ പിറകിൽ നിന്നാക്രമിച്ചു.

 

ഉപമന്യു തലയുയർത്തി ചുറ്റും നോക്കിതൻറെമുന്നിലായി തന്നെപോലെ ഒരാളെ കൂടി ചങ്ങലയ്ക്കിട്ടിരിക്കുന്നുഅതികായനായ ഉരുക്കുപോലും പേശികളുള്ള അയ്യാൾ അവശനായി തലകുനിച്ചു തറയിൽ ഇരിക്കുകയാണ്അയ്യാൾകണ്ണുകൾ അടച്ചിരിക്കുവാണ് എന്നാൽ ഉറങ്ങുകയല്ലശരീരമാസകലം മുറിവുകളുമുണ്ട്പെട്ടെന്നു ഉപമന്യു അത് തിരിച്ചറിഞ്ഞുചുറ്റും വേറെയാരുമില്ലതങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചവർ ഒന്നുകിൽ അവിടുന്ന് പോയി,  അല്ലേൽഎവിടെയോ മറഞ്ഞിരുന്നു ഞങ്ങളെ വീക്ഷിക്കുന്നുഎത്രയും പെട്ടെന്ന് രക്ഷപ്പെടണംഅതിനാദ്യം   ചങ്ങല  ഊരണംപക്ഷെ എങ്ങനെ ...  ഉപമന്യു മുന്നിൽ ഇരിക്കുന്ന  അതികായനെ  നോക്കി.

 

"സഹോദരാകണ്ണുകൾ തുറക്കുഇതാണ് തക്ക സമയംനമുക്കിവിടുന്നു രക്ഷപെടാം"

ഉപമന്യുവിൻറെ വാക്കുകൾ അയാൾ കേട്ടതായി പോലും നടിച്ചില്ല അയാൾ കണ്ണുകളടച്ചു അങ്ങനെ തന്നെ ഇരുന്നുഉപമന്യുവിൻറെ പ്രതീക്ഷകളുടെ ഭാണ്ഡം അരിശത്തിലേക്കുള്ള  തീയിലെ എണ്ണയായി മാറിഅവൻ അലറി.

 

"കണ്ണുകൾ തുറക്കുനിങ്ങളുടെ പേശികൾക്ക്  ചങ്ങല പൊട്ടിയ്ക്കാൻ കഴിവുണ്ട്അത് പൊട്ടിച്ചെറിയൂഎന്നിട്ടെന്നെ രക്ഷിക്കൂ."

 

ഉപമന്യുവിൻറെ അലർച്ച  അയാൾ ഒരു  ഭാവ വ്യത്യാസവും  വരുത്തിയില്ലരോക്ഷവും വേദനയും പതിയെ നിരാശയിലേക്കു വഴിമാറിഉപമന്യു  കരയുവാൻ  തുടങ്ങി.

 "ഒരു ബ്രാഹ്മണൻ കരയുന്നുഅതും അമ്പലത്തിനുള്ളിൽഇതിലും നയനമനോഹരമായ എന്ത് കാഴ്ചയാണുള്ളതുലകിൽ."

 

ഉപമന്യു ശബ്ദം  കേട്ട ഭാഗത്തേക്ക് നോക്കിഒരു ഇരുണ്ട രൂപം അവനു നേരെ നടന്നു വന്നു.

 

"ആരാണ് നീഎന്തിനാണ് ഞങ്ങളെ ഉപദ്രവിക്കുന്നത്?"

"എന്നെ നീ കണ്ടു കാണാൻ സാധ്യതയില്ലഅല്ലേലും ഞങ്ങളെ കാണുന്നത് അശുദ്ധിയാണല്ലോ നിങ്ങളുടെ വർഗത്തിന്തൽക്കാലം  നീ കാരണം എല്ലാം  തകർന്ന  ഒരു ഹതഭാഗ്യൻ എന്ന് പരിചയപ്പെടുത്താം."

"ഞാനൊന്നും  ചെയ്തിട്ടില്ലഎനിക്ക് നിന്നെ  അറിയുക പോലുമില്ല."

"നീയല്ലെങ്കിൽ  നിൻറെ  കുലംനിൻറെ  വർഗംബ്രാഹ്മണ വർഗ്ഗം."

"എന്നെ  രക്ഷിക്കൂനീ ചോദിക്കുന്നതെന്തും  ഞാൻ  തരാം."

"എനിക്ക് വേറൊന്നും വേണ്ടനിന്നപോലുള്ള ഞങ്ങളെ കണ്ടാൽ അറപ്പു തോന്നുന്ന ബ്രാഹ്മണനും ക്ഷത്രിയനുമെല്ലാം എൻറെ  മുന്നിൽ ചത്തൊടുങ്ങണംഎനിക്കതുമതി."

 

അവനോടു പറഞ്ഞു നിൽക്കാൻകഴിയില്ലെന്ന് ഉപമന്യുവിന് ബോധ്യമായിഏത് നിമിഷവും അവൻ തന്നെ കൊല്ലാംചാവുന്നതിലും ഭീകരം അവനെപ്പോലെ  ഒരു താഴ്ന്ന ജാതിയിലുള്ളവൻറെ  കൈകൊണ്ടു ചാവുന്നതാണ്ഉപമന്യു അലറിക്കരഞ്ഞുമുന്നിലെ  അതികായൻ അപ്പോഴും  ഭാവവ്യത്യാസമെന്യേ അവിടിരിപ്പുണ്ടായിരുന്നുഉപമന്യുവിൻറെ  കണ്ണുകൾ അയ്യാളെ  ദയനീയഭാവത്തിൽ നോക്കി.

 

"നീ ആരെയാണ് നോക്കുന്നത്ഇവനെയോഏഴു ദിവസമായി ഭക്ഷണം കിട്ടാതെ ചാവാറായ ഇവൻ നിന്നെ രക്ഷിക്കാനോ."

"ഇത് ക്രൂരതയാണ്." ഉപമന്യു  കേണു.

"അതെഇതിലും ക്രൂരത നിങ്ങൾ ഞങ്ങളോട് കാട്ടിയില്ലേഞങ്ങടെ എത്ര പിഞ്ചു കുഞ്ഞുങ്ങളാണ് വിശന്നു മരിക്കുന്നത് വേദന നിങ്ങളറിയണംനീയൊക്കെ  വിശന്നു  മരിക്കണം."

 

"എന്നെ കൊല്ലാൻ നിനക്കാവുമോ കരുമാ?"

 

ഉപമന്യു കരച്ചിൽ നിർത്തി അതികായനായ നോക്കിഅത്രയും ഗാംഭീര്യമുള്ള ശബ്ദം അവൻ ആദ്യമായി കേൾക്കുവായിരുന്നുഅതികായൻ പതിയെ തലയുയർത്തിഅയ്യാളുടെ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നുമുഖത്ത് വല്ലാത്തൊരുതേജസ്സു  പ്രതിഫലിക്കുന്നുണ്ടായിരുന്നുഅയ്യാൾ  തുടർന്നു.

"നിൻറെ കൈകളാൽ വധിക്കപെടാൻ ജനിച്ചവനല്ല  ഞാൻഎൻറെ  ജീവിതം  ഇതിഹാസത്തിൽ കുറിച്ചിടേണ്ടതാണ്അവിടെ നിന്നെപോലൊരുവന് സ്ഥാനമില്ല."

 

"അങ്ങാരാണ്?" ഉപമന്യുവിന് അറിയാൻ തിടുക്കമായി.

 

 അതികായൻ സർവ്വശക്തിയുമെടുത്ത് അലറി,

"ഞാൻ ഭീമനാണ്!"

 

"ഭീമൻപക്ഷെ എങ്ങനെ...? എനിക്ക് മനസിലാവുന്നില്ല."

എൻറെ  ഉള്ളിലെ കൗതുകം  മനസിലാക്കിയിട്ടെന്നോണം എൻറെ  മുന്നിലിരുന്ന   അധ്യാപകൻ പുഞ്ചിരി  തൂകികറുത്ത  കോട്ടും നീണ്ട  വെള്ള താടിയും  അദ്ദേഹത്തിൽ  വല്ലാത്തൊരു ചൈതന്യം  പ്രകടിതമാക്കി.

"ഞാൻ പറയാം."

 

എൻറെ  ജിജ്ഞാസയെ ഇന്ധനം  നൽകി വളർത്താനെന്നോണം  അയ്യാൾ പറഞ്ഞു തുടങ്ങി.

 

"ഇത് നടക്കുന്നത് ഏകദേശം എട്ടു ലക്ഷം വർഷങ്ങൾക്കു മുൻപ് അങ്ങ് ദ്വാപര യുഗത്തിലാണ്പാണ്ഡവർ വനവാസത്തിനു പോയ സമയംവനവാസം  കഴിഞ്ഞു അജ്ഞാത വാസ കാലയളവിൽ ഒരിക്കൽ ഒരു മഹർഷിയെ ഒരു വന്യ മൃഗംഉപദ്രവിക്കാൻ നോക്കുന്നത് ഭീമൻ കണ്ടുഭീമൻ  മൃഗത്തിനെ നിമിഷ നേരം കൊണ്ട് കൊന്നു  മഹർഷിയെ രക്ഷപെടുത്തിശിവ ഭക്തനും അത്ഭുത ശക്തികളുമുള്ള കൗല്യ മഹർഷിയായിരുന്നു  അത്ഭീമൻറെ ക്രിയയിൽ പ്രസന്നനായമഹർഷി ഭീമനോട് അദ്ദേഹത്തിൻറെ ഒരാഗ്രഹം സാധിച്ചു കൊടുക്കാമെന്നു വരം നൽകിതനിക്കും  തൻറെ  സഹോദരങ്ങൾക്കും  കാലങ്ങൾക്കപ്പുറത്തു  ജനങ്ങൾ അവരെ എങ്ങനെ നോക്കി കാണുമെന്നു അറിയണമെന്ന് ഭീമൻ ആഗ്രഹംഅറിയിച്ചു."

 

"അതെന്താ അങ്ങനൊരു വിചിത്രമായ ആഗ്രഹം?"

 

എൻറെ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നത് പോലെ എനിക്ക് തോന്നിഅതിനുള്ള മറുപടിയും വളരെ ലളിതമായിരുന്നു.

 

"പാണ്ഡവരിൽ  ഏറ്റവും ശക്തനും  ശ്രേഷ്ഠനും താനാണെന്നുള്ള കാര്യത്തിൽ ഭീമന് സംശയമില്ലായിരുന്നുഎന്നാൽ  പലപ്പോഴും താൻ അർജുനനോ ചിലപ്പോൾ യുധിഷ്ഠിരനോ താഴയേ പരിഗണിക്കപ്പെടാറുള്ളുതാൻ ഏറ്റവും കൂടുതൽസ്നേഹിക്കുന്ന പാഞ്ചാലി പോലും തന്നെ ശ്രേഷ്ഠനായി അംഗീകരിക്കുന്നില്ലഅതിനാൽ ഭാവിയിൽ ആളുകൾ ഭീമനാണ് ശ്രേഷ്ഠൻ എന്ന് പറയുന്നത് സഹോദരങ്ങളെ അറിയിക്കാൻ ആഗ്രഹിച്ചിരുന്നു."

 

 ഉത്തരം എന്നെ ചിന്തിപ്പിച്ചുഭീമനെ കൂടുതൽ അറിയണമെന്ന് എനിക്ക് തോന്നിഅദ്ദേഹം തുടർന്നു.

 

"തൻറെ  കയ്യിലെ  ഭാണ്ഡത്തിലുള്ള  ഭസ്മം  പൊതിഞ്ഞു കൗല്യ മഹർഷി ഭീമനും സഹോദരങ്ങൾക്കും കൊടുത്തുഅതിന്റെ പകുതി ഭക്ഷിച്ചു ഇഷ്ടമുള്ള കാലം മനസ്സിൽ വിചാരിച്ചാൽ അവർ ആ കാലത്തേക്ക് പോകുംഅവിടെ ചെന്ന്അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞാൽ ബാക്കി പകുതി കഴിച്ചു തിരികെ വരാംപക്ഷെ അവിടെയും ഒരു പ്രശ്നമുണ്ട്."

 

"എന്ത്?"

 

"ദ്രൗപദി."

 

"എനിക്ക് മനസിലായില്ല." ഞാൻ സംശയത്തോടെ  അദ്ദേഹത്തെ  നോക്കി.

 

"ദ്രൗപദിയെ ഒറ്റയ്ക്ക് നിർത്തി പോകാൻ  ഭീമന് കഴിയുമായിരുന്നില്ലഅതിനാൽ സഹദേവനെ ദ്രൗപദിക്ക് കൂട്ട് നിർത്തി അവർ  നാല്  പേരും  നാല് വ്യത്യസ്ത  കാലങ്ങളിലേക്കു  പോയി  മറഞ്ഞുഎന്നാൽ അവിടെ വെച്ച് ചിലബ്രാഹ്മണരെ കുരുതികൊടുക്കുന്നതിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഭീമൻ ബന്ധനസ്ഥനായി."

 

"എന്നിട്ടു  ഭീമനെന്തു പറ്റിഅവിടെ നിന്നും എങ്ങനെ രക്ഷപെട്ടു.?"

"ഭീമൻ  അപകടത്തിൽ  പെടുമെന്ന്  ഉറപ്പുണ്ടായിരുന്ന  ദ്രൗപദി ഭീമൻറെ അടുത്തേക്ക് സഹദേവനെ പറഞ്ഞയച്ചുതക്ക സമയത്തു സഹദേവൻ അവിടെത്തി    കൊലയാളിയെ കൊന്നു ഭീമനെ രക്ഷപെടുത്തി."

 

എന്നെ  അപ്പോഴു എന്തോ അലട്ടുന്നുണ്ടായിരുന്നുശക്തരിൽ  ശക്തനായ മഹാഭാരത യുദ്ധ വീരനായ ഭീമനെ ഒരു സാധാ  മനുഷ്യന് എങ്ങനെ ബന്ധനസ്ഥനാക്കാൻ  പറ്റിഎൻറെ   ചോദ്യ മനസിലാക്കിയ അദ്ദേഹം വീണ്ടും ഒന്ന്പുഞ്ചിരിച്ചുഅതിനു  വ്യക്തമായ  കാരണമുണ്ടായിരുന്നു.

 

ധാമിനി ഉണ്ടാക്കികൊടുത്ത കഞ്ഞി ഭീമൻ ആർത്തിയോടെ വാരി കഴിച്ചുഉപമന്യുവിന് അപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ലഭീമൻറെ പാത്രം ഒഴിയുന്നതനുസരിച്ചു ധാമിനി വിളമ്പിക്കൊണ്ടേയിരുന്നു.വിശപ്പിൻറെ കാഠിന്യം തെല്ലോന്നൊടുങ്ങിയപ്പോൾ  ഭീമൻ  സഹദേവനെ നോക്കി.

 

"ദ്രൗപദിയെ ഒറ്റയ്ക്കാക്കി നീ ഇവിടെ വരാൻ പാടില്ലായിരുന്നു സഹദേവാഒന്നും ആലോചിക്കാതെ  മനുഷ്യനെ നീ  കൊല്ലരുതായിരുന്നു."

"അവൻ  ജേഷ്‌ടനെ അപായപ്പെടുത്തുമെന്നു ഞാൻ ഭയന്നുഎൻറെ  മുന്നിൽ  വേറെ നിവർത്തിയില്ലായിരുന്നുജേഷ്ഠനു  അപായം  വരാതെ നോക്കാമെന്നു ഞാൻ ദ്രൗപദിക്ക് വാക്കു  കൊടുത്തിരുന്നു."

 

ഭീമൻ സഹദേവനെ ഒന്ന് നോക്കികോപത്താൽ  അവൻറെ കണ്ണുകൾ ചുവന്നുഎന്നാലും  അമർഷം ഭീമൻ ഉള്ളിൽ അടക്കി നിർത്തി.

 

"ഇനി  എന്താകുമെന്ന്  നിനക്കറിവില്ലായിരുന്നോ?"

 

"എന്തായാലും  അപായങ്ങളില്ലാതെ  നമ്മൾ  രക്ഷപെട്ടല്ലോഅതിൽ  സന്തോഷിക്കുകയല്ലേ വേണ്ടത്അല്ലേലും നീച കുലത്തിൽ പെട്ട അവൻ ചാകേണ്ടതായിരുന്നുഅതിനെ ചൊല്ലിയൊരു തർക്കം വേണോ ?" ഭീമനെസാന്ത്വനിപ്പിക്കാനെന്നോണം  ഉപമന്യു  പറഞ്ഞു  നോക്കി.

 

"എല്ലാത്തിനും  എന്തുവേലും  ഒരു  പ്രതിവിധി  ഉണ്ടാകും  ജേഷ്ടാ." സഹദേവൻ  സമാധാനിപ്പിച്ചു.

"എന്ത്  പ്രതിവിധിഇനി ജീവിതകാലം  മുഴുവൻ  ഇവിടെ നരകിക്കുംവെറുമൊരു  മനുഷ്യനായി"

 

"എന്താ പ്രശ്നംഎനിക്കൊന്നും മനസിലാവുന്നില്ല." ഉപമന്യു തനിക്കെന്തുവേലും സഹായം ചെയ്യുവാൻ കഴിയുമോ  എന്നറിയാനായി  ചോദിച്ചുഉത്തരം  പറഞ്ഞത് സഹദേവനാണ്.

 

"മറ്റൊരു കാലത്തേക്ക് പോകുമ്പോൾ കൗല്യ മഹർഷി ചില നിബന്ധനകൾ വെച്ചിരുന്നുസ്വന്തം കാലത്തിലേക്കെത്തിച്ചേരിന്നതിനു  മുൻപ്  ഞങ്ങളാൽ പോകുന്നിടത്തെ വസ്തുവിനോജീവികൾക്കോ മനുഷ്യനോ ക്ഷതമോ ജീവഹാനിയോസംഭവിക്കാൻ പാടില്ല."

 

"അങ്ങനെ സംഭവിച്ചാൽ...?"

 

"പിന്നൊരിക്കലും  ജീവനോടെ  ഞങ്ങളുടെ യഥാർത്ഥ  കാലത്തിലേക്ക് പോകാൻ  സാധിക്കില്ല."

 

ഞെട്ടിക്കുന്ന   സത്യം കേട്ട ശേഷം കുറച്ചു നേരം നീണ്ട ഒരു മൗനം എല്ലാവരെയും പൊതിഞ്ഞുഭീമൻറെ ചുവന്നു  തുടുത്ത  കണ്ണുകൾ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നുതൻറെ ജീവിതം അവിടെ നരകിച്ചില്ലാതാകുമെന്നത്  അദ്ദേഹത്തിന് ചിന്തിക്കാവുന്നതിലും  അപ്പുറമായിരുന്നു.

 

"ഞാനൊരു  കാര്യം  പറയട്ടെ?"

 

ധാമിനിയുടെ വാക്കുകൾ കേട്ട് രോക്ഷാകുലനായി ഭീമൻ അവളെ നോക്കിഭീമൻറെ മനസ് മനസിലാക്കിയെന്നോണം  ഉപമന്യു  അവളെ  വിലക്കി.

 

"സ്ത്രീകൾ  ഇവിടെ  എന്ത്  പറയാൻ.  അവർക്കു പരിഹരിക്കാവുന്നതിലും വലിയ  കാര്യങ്ങളാണ് ഇത്നീ  അകത്തു  പോ."

എന്നാൽ  ഉപമന്യുവിൻറെ  വാക്കുകളെ  സഹദേവൻ  തടുത്തു.

"അവൾ  പറയട്ടെചിന്ത ശക്തിയിൽ  സ്ത്രീകൾ പുരഷന്മാരെക്കാൾ  മുൻപന്തിയിലാണ്."

ഉപമന്യുവിൻറെ രൂക്ഷമായ നോട്ടത്തിനു മുന്നിൽ തലകുനിച്ചു നിന്ന ധാമിനി സഹദേവൻറെ അനുമതിയോടെ പറഞ്ഞു  തുടങ്ങി.

"മഹാഭാരത യുദ്ധവും ദുര്യോധനൻറെ വധവും അതിൽ ഭീമനും സഹദേവനും വഹിച്ച പങ്കുമെല്ലാം നമ്മൾ വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമൊക്കെയാണ്അതിനർത്ഥം അവർ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അവർ തിരികെ പോയിട്ടുമുണ്ട്."

 

"പക്ഷെ  എങ്ങനെവായിച്ച പുസ്തകങ്ങളിലൊന്നും ഭീമനെ പറ്റി  ഇങ്ങനൊരു  കഥ  കേട്ടിട്ടേ  ഇല്ല."

 

"ഒരു പക്ഷെ  നമ്മൾ വായിച്ചിട്ടില്ലാത്ത  പുസ്തകത്തിൽ  അത്  കാണും"

"ഏത്  പുസ്തകം"

"ഭീമചരിതം.  കൗല്യ മഹർഷിയുടെ  ഭീമ ചരിതം."

 

"ഭീമ ചരിതം.  അതെന്താ  പുസ്തകം ആരും വായിച്ചിട്ടില്ലാതെ?"

എൻറെ  എല്ലാ ചോദ്യങ്ങൾക്കുമുള്ള  ഉത്തരം  അദ്ദേഹത്തിൻറെ കയ്യിൽ  ഉള്ളതായി എനിക്ക് തോന്നിഒരു മടിയും കൂടാതെ  അദ്ദേഹം പറഞ്ഞു  തുടങ്ങി.

 

"ഉപമന്യുവിൻറെ  മുത്തച്ഛൻറെ  കാലത്തു അവരുടെ  തറവാട്ടിൽ  ഭീമചരിതമെന്ന പുസ്തകം ഉണ്ടായിരുന്നതായി ഉപമന്യു കേട്ടിട്ടുണ്ട്എന്നാൽ പെട്ടെന്നൊരു ദിവസം അത് കാണാതായെന്നും പിന്നെ ലോകത്താരും അതുപോലൊരുപുസ്തകം കണ്ടിട്ടില്ലെന്നും ആണ് ചരിത്രംപിന്നീട് ആളുകൾ ഭീമചരിതം വെറും മിഥ്യയാണെന്നും  അങ്ങനൊരു പുസ്തകം  ഉണ്ടായിരുന്നതേയില്ലയെന്നും പറഞ്ഞു പരത്തിഎന്നാൽ തങ്ങളുടെ പുർവികനായ  കൗല്യ  മഹർഷിഅങ്ങനൊരു പുസ്തകമെഴുതിയിട്ടുണ്ടെന്നും  അത് പിന്നീട് കാണാതായെന്നും  തറവാട്ടുകാർ തങ്ങളുടെ പുതുതലമുറയ്ക്ക്  മുത്തശ്ശിക്കഥ പോൽ പറഞ്ഞു കൊടുത്തിരുന്നു."

 

"കൗല്യ മഹർഷി അങ്ങനൊരു പുസ്തകമെഴുതിയിട്ടുണ്ടെങ്കിൽ അതിൽ ഭീമൻറെ  കഥ ഉറപ്പായിട്ടും എഴുതിയിട്ടുണ്ടാവുംഅങ്ങനാണെങ്കിൽ ഭീമൻ എങ്ങനെ തിരിച്ചു പോയെന്നു അതിൽ കൂടെ മനസിലാകും." എൻറെ  നെഞ്ചിടിപ്പ്  കൂടി.

 

"അതെഅത് അവർക്കും മനസിലായിഅതിനാൽ തന്നെ തങ്ങളുടെ കയ്യിലുള്ള ബാക്കി ഭസ്മം ഭക്ഷിച്ചു ഭീമചരിതമുണ്ടായിരുന്ന തറവാട്ടിലേക്ക് പോകാൻ അവർ  തീരുമാനിച്ചുസഹായത്തിനായി  ഉപമന്യുവിനെയും ഒറ്റയ്ക്കാക്കാൻവയ്യാത്തതുകൊണ്ടു ധാമിനിയെയും കൂടെ കൊണ്ട് പോകാൻ അവർ തീരുമാനിച്ചുഅവർ    ഭസ്മം  നാലായി പകുത്തു."

 

"പക്ഷെ  ഉപമന്യുവും  ധാമിനിയും എങ്ങനെ തിരികെ വരുംഅവരുടെ  കയ്യിൽ വേറെ ഭസ്മമില്ലല്ലോ."

"ഉപമന്യുവിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുഭീമചരിതം കിട്ടുവാണെങ്കിൽ സംരക്ഷിക്കുകതങ്ങളുടെ കുടുംബ  പൈതൃകം അതിലൂടെ എല്ലാരും അറിയുക."

"അവർക്കു  ഭീമചരിതം  കിട്ടിയോ?"

"കിട്ടിപക്ഷെ അത് വായിച്ചു അവർ വിറങ്ങലിച്ചു നിന്ന് പോയി."

 

തറവാട്ടിൽ നിന്നും പുസ്തകവും മോഷ്ടിച്ച അവർ  മൊട്ടകുന്നിലെത്തി അത് വായിച്ചു തുടങ്ങി വരികൾ ആദ്യം വായിച്ചത് ഉപമന്യുവാണുഞെട്ടി വിറങ്ങലിച്ച അവൻറെ കയ്യിന്നു പുസ്തകം താഴെ വീണുഉപമന്യുവിൻറെകണ്ണിലെ  ഭയവും രോക്ഷവും കണ്ടു  സഹദേവനാണ് അത് വായിച്ചു ഭീമനോട് പറഞ്ഞത്.

"ഇവിടെ നിന്നും നമ്മുടെ യഥാർത്ഥ  കാലത്തേക്ക് പോകണമെങ്കിൽ നമ്മൾ ഒരു പെണ്ണിൻറെ കയ്യാൽ കൊല്ലപ്പെടണംഅതും രണ്ടു  നാഴികയ്ക്കുള്ളിൽ"

 

ഭീമൻ  ഒന്നും മിണ്ടിയില്ലമുഖം നിർവികാരമായികുറച്ചു നേരത്തെ മൗനത്തിനു ശേഷം സഹദേവൻ ധാമിനിയ്ക്കു  നേരെ  ചെന്നു.

"ഇനി ഞങ്ങളെ സഹായിക്കാൻ ധാമിനിയ്ക്കു  മാത്രേ  കഴിയുള്ളു."

 

സഹദേവൻ കയ്യിലെ  കഠാര ഊരി അവളുടെ കയ്യിൽ കൊടുത്തുഅവൾ ഞെട്ടി പിന്നോട്ടാഞ്ഞുഅവളുടെ നെഞ്ചിലൂടെ  ഒരു  കൊള്ളിയാൻ പോയതുപോലെ അവൾക്കു  തോന്നി.

"ഇല്ല.  എനിക്കതിനു  കഴിയില്ല."

 

"വേറെ ഒരു മാർഗവുമില്ല സഹോദരിമാത്രമല്ല നിന്നെ പോലൊരു വ്യക്തിയുടെ കയ്യാൽ മരണപ്പെടുക  പുണ്യമാണ്മാത്രമല്ല ഇത് മരണമല്ലല്ലോരക്ഷപെടലല്ലേഞങ്ങളെ രക്ഷപെടാൻ  സഹായിക്കു."

 

ഉപമന്യുവിന് ഒന്ന് ഉരിയാടാൻ സാധിക്കുമായിരുന്നില്ലഅവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

"എന്നെകൊണ്ടിതിനാവില്ല."  ധാമിനി  പൊട്ടിക്കരഞ്ഞു.

"വേണംനിനക്കെ  അതിനാവു." സഹദേവൻ കഠാര അവളുടെ വിറയാർന്ന  കൈകളിലേക്ക് വെച്ച്അവളുടെ മുന്നിൽ  മുട്ടുകുത്തിയിരുന്നു.  എന്നിട്ടു തുടർന്നു.

"സമയമില്ല സഹോദരിനിന്നിലൂടെ  എന്നെ  രക്ഷപെടുത്തു."

ധാമിനി സഹദേവൻറെ കണ്ണുകളിലേക്കു നോക്കിഅതിൽ നിറഞ്ഞു നിന്ന ദയനീയത അവൾക്കു താങ്ങാനാകുമായിരുന്നില്ല.  അവൾ  അവളുടെ കണ്ണുകൾ അടച്ചുഅത് നിറഞ്ഞൊഴുകികൊണ്ടേയിരുന്നുഅവൾ സർവ്വ ശക്തിയുമെടുത്തു അലറിതൻറെ കയ്യിലെ കഠാര സഹദേവൻറെ ഹൃദയ ധമനികളിലേക്കു ആഴ്ന്നിറങ്ങുന്ന  നേരം അവൾ  പൊട്ടിക്കരഞ്ഞുസഹദേവൻറെ  കണ്ണുകളിൽ സംതൃപ്തി നിഴലിച്ചുചുണ്ടിൽ ചെറു മന്ദഹാസവുംഅവൻ മുന്നിലേക്ക് കമിഴ്ന്നുവീണുമണ്ണിൻറെ ഗന്ധത്തോടൊപ്പം അവൻ അവസാന ശ്വാസമെടുത്തുചെറു  പൊടിപടലങ്ങളോടെ നിശ്വാസവും.

 

ഭീമൻ തലയുയർത്തി സഹദേവനെ നോക്കിയില്ലഉപമന്യു ഭീമൻറെ അടുത്തേക്ക് ചെന്നുഭീമൻ കണ്ണുകൾ ഉയർത്തി  ഉപമന്യുവിനെ നോക്കിഅത്  നിറയ്ഴ്ഞ്ഞൊഴുകിഉപമന്യു  ഭീമൻറെ തോളിൽ  തൻറെ  കൈ വെച്ചു കണ്ണുകൾ ഭീമനോടെന്തോക്കെയോ പറഞ്ഞിരുന്നുഭീമൻ മുട്ടുകുത്തി താഴെ ഇരുന്നുഎന്നിട്ടു അലറിക്കരഞ്ഞു.

 

ഉപമന്യു സഹദേവൻറെ നെഞ്ചിൽ നിന്നും കഠാര വലിച്ചെടുത്തു ധാമിനിയുടെ രക്താവൃതമായ വിറയാർന്ന കൈകളിൽ  വെച്ച്  കൊടുത്തുധാമിനി  ഉപമന്യുവിനെ  നോക്കിഉപമന്യു  കണ്ണുകൾ താഴ്ത്തി അവളുടെ കണ്ണിൽ നിന്നുംനോട്ടം മാറ്റിഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരലർച്ചയോടെ ഭീമൻ നിലംപതിച്ചുസിരകളിലേക്കൊഴികിയ  രക്തം  കണ്ഠം  വഴി  പുറത്തേക്കു  ഒലിച്ചു.

 

ഉപമന്യു  എന്തോ  തീരുമാനിച്ചുറച്ചിരുന്നുഅവൻ  ധാമിനിയുടെ അടുത്തേക്ക് നടന്നുഅവൾ നിർവികാരയായി  അവിടെ  നിന്നു.  ഉപമന്യു  അവളെ  വാരി  പുണർന്നുഅവൻറെ  കണ്ണുകൾ  നിറഞ്ഞൊഴുകി.

 

"ധാമിനി ... ലോകത്തൊരു വ്യക്തിയെയും  ഞാൻ  നിൻറെ അത്ര സ്നേഹിച്ചിട്ടില്ലനീ എന്നോട് ക്ഷമിക്കണം."

 

തൻറെ കയ്യിലെ  കഠാര അവൻ  ധാമിനിയുടെ അടിവയറ്റിലേക്കു കുത്തിയിറക്കികണ്ണുകൾ തള്ളി ഒരു ദീർഘ നിശ്വാസത്തോടെ  അവൾ  അവൻറെ മടിയിലേക്കു വീണു.

"അയ്യോ എൻറെ ദൈവമേ..." ഉപമന്യു  അലറിക്കരഞ്ഞു.

 

ചെറു മന്ദഹാസത്തോടെ  ധാമിനി പറഞ്ഞു, "നിലാവിനെയും ഇരുട്ടിനെയും ഇനിയെനിക്കും പ്രണയിക്കാം അല്ലെ... ഇനി  കവിത  എന്നെ കുറിച്ചെഴുതണം  കവിതയിലൂടെ എനിക്കേറ്റവും  ഭംഗിയുള്ളവളാവണം..."

 കണ്ണുകൾ നിശ്ചലമായിഎന്നെന്നേക്കുമായി.

 

"പക്ഷെ എന്തിനു ധാമിനി?" എൻറെ സംശയം ഞാനുന്നയിച്ചുഎപ്പോഴത്തെയും പോലെ അദ്ദേഹം മറുപടി പറഞ്ഞു.

 

"പഞ്ചപാണ്ഡവരിൽ ഏറ്റവും ശ്രേഷ്ഠൻ താനാണെന്ന് തെളിയിക്കാൻ ഇവിടെ വന്ന ഭീമന് വെറുമൊരു പെണ്ണിൻറെ കയ്യാൽ മരണപ്പെടുക താങ്ങാനാവുന്നതിലും അധികമായിരുന്നുതാൻ ആരാധിക്കുന്ന ചരിത്ര പുരുഷനായ ഭീമനെ നാളെ ജനം ഇങ്ങനെ അറിയപ്പെടുന്നത് ഉപമന്യുവും ഇഷ്ടപ്പെട്ടിരുന്നില്ലഅതിനാൽ തന്നെ ഇങ്ങനൊന്നു നടന്നതിനെ എന്നെന്നേക്കുമായി മറയ്ച്ചു വെയ്ക്കാൻ  ഉപമന്യു തീരുമാനിച്ചുഅത് ആദ്യം മനസിലാക്കിയത് ധാമിനി തന്നെയാണ്."

 

"അപ്പോൾ  ഉപമന്യു  തന്നെ  വധിക്കുമെന്ന് ധാമിനിയ്ക്കു  അറിയാമായിരുന്നല്ലേ."

 

"അതെ."

 

"അപ്പോൾ ഭീമചരിതം..."

"അവനതു നശിപ്പിച്ചു.  ലോകത്തുള്ള  അവസാന ഭീമചരിതവും തീയിട്ടു നശിപ്പിക്കുമെന്ന് അവൻ ഭീമന്   മരിക്കും മുൻപ് വാക്ക് നൽകിയിരുന്നു."

 

ഞാനൊരു  ദീർഘ നിശ്വാസത്തിനു ശേഷം എഴുന്നേറ്റു ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചുഎന്നോട് കഥ പറഞ്ഞ  കറുത്ത  കോട്ടിട്ട  അധ്യാപകന്  കൗല്യ  മഹർഷിയുടെ  മുഖമായിരുന്നു.

പുറത്തു ജനൽ പടിയിലൂടെ നോക്കിയാൽ മരച്ചില്ലയിലായി ഒരു കാക്ക ഇരിക്കുന്നത് കാണാംഅതിനെ ഞാനെവിടെയൊക്കെയോ  കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നിഎല്ലാത്തിനും സാക്ഷിയായി അതെവിടെയൊക്കെയോ മറഞ്ഞിരുന്നിരുന്നു.  ഉപമന്യുവിന് അത് കാണാൻ കഴിഞ്ഞിരുന്നില്ല.

 

ഞാനെൻറെ മുന്നിലെ മേശപ്പുറത്തേക്കു നോക്കിഅവിടെ കറുത്ത ചട്ടമിട്ട പാതി കരിഞ്ഞ പുസ്തകത്തിൽ വ്യക്തമായി  എഴുതിയിരുന്നു  "ഭീമ ചരിതം".

 

സരയു  തീരത്തു  അവസാന ഭീമ ചരിതം  തീയിട്ടു നശിപ്പിക്കുന്നതിന്  മുൻപേ    പൂണൂൽ  ധാരിയായ മനുഷ്യൻ  ഇങ്ങനെ പറഞ്ഞു.

"എനിക്കറിയാം... ഇതോടുക്കമല്ലഞാൻ ഇനിയും ജനിക്കുംഇനിയും ഇവിടെ വരുംപക്ഷെ ഒരിക്കലും   രഹസ്യം  ലോകമറിയില്ലഇതെൻറെ  വാക്കാണ്ഞാൻ ഭീമന് കൊടുത്ത വാക്കു."

 

ദൂരെയെവിടെയോ  ഒരു  കാക്ക ശബ്ദ്ധിക്കുന്നുണ്ടായിരുന്നു .

Srishti-2022   >>  Short Story - Malayalam   >>  ചേലങ്ങാടിലെ ചിത്രശലഭം

Rahul Raveendran

Tata Elxsi

ചേലങ്ങാടിലെ ചിത്രശലഭം

                "ആഹാ നിങ്ങള് രാവിലെ തന്നെ എത്തിയോ?" പൂമുഖത്തേക്കു കേറി വരുന്ന അതിഥികളെ നോക്കി മാത്തച്ചൻ ചോദിച്ചു.

"ഹാ അതെങ്ങനാന്നെ, ഡെയ്സി മോളെ പെണ്ണ് കാണാൻ വരുവല്ലയോ. അപ്പൊ നമ്മളൊക്കെ നേരത്തെതന്നെ ഇങ്ങേത്തണ്ടേ! പിന്നെ സ്കൂൾ അടച്ചത് കൊണ്ട് പിള്ളേരേം കൊണ്ട് തലേദിവസം തന്നെ ഇങ്ങു  പോന്നേക്കാമെന്നും വച്ചു." പടികൾ കേറുന്നതിനിടയിൽ ആൻസി മാത്തച്ചനെ നോക്കി പറഞ്ഞു.  

"അല്ലാ... ഡെയ്സി മോളെന്ന് പറയുമ്പോ മാത്തച്ചൻറെ...." കസേരയിലിരുന്ന് പാക്ക് ചവച്ചുകൊണ്ടിരുന്ന രാഘവൻ പൊടുന്നനെ ചോദിക്കുകയുണ്ടായി.

"എൻറെ ഇളയവനില്ലയോ, അവൻറെ ഏക മകളാ." ഉമ്മറത്തെ ചാരുകസേരയിൽ ചാരി ഇരുന്നുകൊണ്ട് മാത്തച്ചൻ പറഞ്ഞു. അടുത്തേക്ക് ചിരിച്ചുകൊണ്ട് വന്ന കൊച്ചുമക്കളെ അയാൾ പതിയെ താലോലിച്ചു. "ആൻസിയെ, നീ പിള്ളേരേം വിളിച്ചോണ്ട് അകത്തുപോയി അവർക്കു വല്ലോം കഴിക്കാൻ കൊടുക്ക്. നിൻറെ അമ്മച്ചിയും സാറാമ്മയും ചേർന്നു രാവിലെ തന്നെ അപ്പവും മുട്ടക്കറിയും ഉണ്ടാക്കീട്ടുണ്ട്."

പിള്ളേരേം കൊണ്ട് അകത്തേക്കു പോകുന്നതിനിടയിൽ ആൻസിയെ നോക്കി മാത്തച്ചനുറക്കെപ്പറഞ്ഞു "എടിയേ നീ ഡേയ്സിയോട് ഒന്നിങ്ങു വരാൻ പറഞ്ഞെ."

"അപ്പൊ രാവിലെതന്നെ ഇവിടെ അപ്പമൊക്കെ റെഡിയായല്ലേ! ഞാനാണേൽ ഇങ്ങോട്ടു എത്താനുള്ള വെപ്രാളത്തിനിടയിൽ ഒട്ടും കഴിച്ചതുമില്ല!" തൻറെ കഷണ്ടിത്തലയിൽ പതിയെ തടവിക്കൊണ്ട് ഒരിളിച്ച ചിരിയുമായി രാഘവൻ പറഞ്ഞു.

"ഹാ അപ്പൊ ഇയാള് ബാക്കി പറഞ്ഞതൊന്നും കേട്ടില്ലേ? എപ്പോഴും തീറ്റ എന്നൊരു വിചാരം മാത്രേ ഉള്ളു! ഇയാളുടെ കുടവയറു കണ്ട ഇപ്പൊ ഇരട്ടക്കുട്ടികളെ പെറും എന്ന് തോന്നുമല്ലോ! എടോ ഒന്നെണീച് നിന്നാൽ ഇയാൾക്കു തൻറെ കാലിന്റെ തള്ള വിരലെങ്കിലും കാണാൻ പറ്റുമോ?"

"ഹോ അങ്ങനൊന്നും പറയല്ലേ മാത്തച്ചാ. നമ്മളീ പണിയൊക്കെ ചെയ്യുന്നത് വയറു നിറയ്ക്കാനല്ലേ? ഞാൻ കുറച്ചു കൂടുതൽ നിറയ്ക്കുന്നൂന്നു മാത്രം, അത്രേം വിചാരിച്ചാൽ മതി." തൻറെ മുഖത്തുള്ള ഇളിഭ്യത മറച്ചുവയ്ക്കാതെ തന്നെ രാഘവൻ പറഞ്ഞു.

"ഹൂം.. ഉവ്വ ഉവ്വ! തറയിൽ വീണ ഒരു പേന കുനിഞ്ഞെടുക്കാനുള്ള ആരോഗ്യം എങ്കിലും സൂക്ഷിക്കെടോ. എന്നെ കണ്ടില്ലെയോ, കഴിഞ്ഞ മാസം അറുപത്തിയെട്ടു കഴിഞ്ഞു. എന്നാലും എല്ലാ ദിവസവും അതിരാവിലെ തന്നെ നമ്മുടെ പറമ്പിൽ ഓടാൻ പോകും. കുഞ്ഞുന്നാളിലെയുള്ള ശീലമാ. അത്കൊണ്ടെന്നാ ഇപ്പോഴും ഉരുക്കുപോലല്ലയോ ഇരിക്കുന്നെ." തൻറെ മേനിയെപ്പറ്റിയുള്ള പ്രൗഢി മാത്തച്ചൻറെ കണ്ണുകളിൽ  തിളങ്ങുന്നത് രാഘവൻ കണ്ടു.

"വല്യപ്പൻ എന്നെ അന്വേഷിച്ചായിരുന്നോ?" ഡെയ്സിയുടെ ശബ്ദം കേട്ട് മാത്തച്ചൻ പതിയെ പിറകിലേക്ക് തിരിഞ്ഞുനോക്കി.

"ആഹ്...നീ ഇങ്ങോട്ടൊന്ന് വന്നേ. രാഘവ, ഇതാ നമ്മുടെ ഡെയ്സിമോള്. എൻറെ ഇളയവൻ മാത്യൂന് മൂന്ന് പിള്ളേരാ. മൂത്തവൻ ഡേവിഡ് ഇപ്പൊ എൻറെയും ജോമോൻറെയും കൂടെ നമ്മുടെ ഫാക്ടറിയും തോട്ടവും ഒക്കെ നോക്കിനടപ്പാ. പിന്നെ രണ്ടാമത് ഇവളാ. ഇവൾക്ക് താഴെ ഒരുത്തനുണ്ട്, ഡാനിയേൽ. അവനിപ്പോ സിറ്റിയിലുള്ള ഒരു കോളേജില് ഡിഗ്രിക് പഠിക്കുവാ." ഒറ്റ ശ്വാസത്തിൽ തന്നെ മാത്തച്ചൻ തൻറെ അനിയൻറെ കുടുംബവിവരണം നടത്തി. "സ്വർഗത്തിലോട്ടു പോകുന്നെന് മുൻപേ എന്റപ്പച്ചൻ ഇവൾടെ പേരിൽ കുറച്ച് സ്ഥലം എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഇവൾടെ കല്യാണാവശ്യങ്ങൾക്കുവേണ്ടി സ്ഥലം അങ്ങോട്ട് വിൽകാമെന്ന് ഞാനങ്ങു കരുതി. അതിനായിട്ടാണെന്നേ രാവിലെതന്നെ രാഘവനെ ഇങ്ങോട്ടു വിളിച്ചുവരുത്തിയെ." മാത്തച്ചൻ പറഞ്ഞുനിർത്തി.

രാഘവൻ പതിയെ ഡെയ്സിയെ ഒന്നടിമുടി നോക്കി. നീളൻ മുടിയും ചുവന്നു തുടുത്ത കവിളും പാലിൻറെ നിറമുള്ള മേനിയും. ലക്ഷണമൊത്ത നല്ലസ്സല് അച്ചായത്തിപ്പെണ്ണ്! "മോളിപ്പോ പഠിക്കുവാണോ?" ഡേയ്സിയില് നിന്ന് കണ്ണെടുക്കാതെ തന്നെ രാഘവൻ ചോദിച്ചു.

"അല്ല, ഞാനിപ്പോ എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുവാ." പതിഞ്ഞ സ്വരത്തിൽ ഡെയ്സി മറുപടി പറഞ്ഞു.

"അല്ല ഇവളിപ്പോ ജോലിക്കു കേറിയിട്ട് അധികം കാലമൊന്നുമായിട്ടില്ലന്നെ. വീട്ടിലെ പെമ്പിള്ളേര് ജോലിക്കു പോയി ജീവിക്കേണ്ട ഗതികേടൊന്നും ചേലങ്ങാട് കുടുംബത്തിലെ ആമ്പിള്ളേർക് ഉണ്ടായിട്ടില്ല. എന്നാലും ഇവൾടെ ആഗ്രഹം ആയോണ്ട് മാത്രാ ജോലിക്ക് വിട്ടെ. ഇനിയിപ്പോ കല്യാണമൊക്കെ കഴിച്ച് ചെക്കൻറെ വീട്ടുകാരെയൊക്കെ നോക്കി ജീവിക്കട്ടേന്ന്."

"അതത്രെ ഉള്ളു. പക്ഷേങ്കില് ഇക്കാലത്തു പെമ്പിള്ളേർക് കുറച്ചു പഠിപ്പൊക്കെ ഉള്ളത് നല്ലതാ."  വായ്ക്കകത്തുള്ള പാക്ക് പരമാവധി ചവച്ചാസ്വദിച്ചു കൊണ്ട്തന്നെ രാഘവൻ പറഞ്ഞു.

" എന്ത് പഠിപ്പു? അല്ലേലും പഠിപ്പു കൂടുമ്പോഴാ പെമ്പിള്ളേർക് അനാവശ്യ തന്റേടമൊക്കെ ഉണ്ടാകുന്നെ. അല്ലയോ ഡേയ്സിമോളെ?" തലയുയർത്തി ഡേയ്സിയിയെ നോക്കികൊണ്ട് ഒരു പുച്ഛഭാവത്തിൽ മാത്തച്ചൻ ചോദിച്ചു. "വേറൊരു തമാശ കേൾക്കണോ രാഘവാ? ഇവൾക്ക് ഒരു എന്തിരോപ്പയറ് ആകണം എന്നാണ് സ്വപ്നം പോലും." ഒന്ന് വിടർത്തി ചിരിച്ചുകൊണ്ട് മാത്തച്ചൻ മൊഴിഞ്ഞു.

"എന്തിരോപയറോ? എന്ന് വച്ച എന്തോന്നാ?" ഒരാശ്ചര്യഭാവത്തോടെ രാഘവൻ തിരക്കി.

"എന്തിരോപയറല്ല...എന്റർപ്രെന്യൂർ അഥവാ സ്വയം വ്യവസായ സംരംഭക. അതാ വല്യപ്പൻ ഉദ്ദേശിച്ചെ!" ചാരുകസേരയിലിരിക്കുന്ന മാത്തച്ചനെ തുറിച്ചുനോക്കികൊണ്ട് ഡെയ്സി ഉറക്കെപറഞ്ഞു.

"ഓഹ്, അതന്നെ അതന്നെ. അല്ലേ ജോലിക്കു വിട്ടതേ കൂടിപ്പോയെന്നാ ഞാൻ വിചാരിക്കണേ, അപ്പോഴാ ഇത്!" ഉച്ചത്തിൽ ചിരിച്ചുകൊണ്ട്തന്നെ മാത്തച്ചൻ പറഞ്ഞു. മാത്തച്ചനോടൊപ്പം രാഘവനും ചിരിക്കുന്നത് ഡെയ്സി ശ്രദ്ധിച്ചു.

"തീർന്നിട്ടില്ലാന്നേ, ഇവൾക്ക് വേറെയും കുറച്ചാഗ്രഹങ്ങളുണ്ട്. അതൊക്കെ കേട്ടാൽ പിന്നെ ചിരിക്കാനേ നേരം കാണൂന്നെ! രാഘവന് കേൾക്കണോ.."

"വല്യപ്പാ, മമ്മ എന്നെ അടുക്കളയിൽ തിരക്കുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് പൊയ്ക്കോട്ടേ?" ഉള്ളിലെ അമർഷം അടക്കിപ്പിടിച്ചുകൊണ്ടു ഡെയ്സി ചോദിച്ചു.

"ആഹ് എന്നാ ശെരി. മോള് പൊയ്ക്കോ." മാത്തച്ചൻ വാചകം പറഞ്ഞു നിർത്തുന്നതിനു മുൻപുതന്നെ ഡെയ്സി തിരിഞ്ഞകത്തേക് നടന്നിരുന്നു. വീടിനകത്തേക് കേറുമ്പോഴും ഉമ്മറത്ത് മാത്തച്ചനും രാഘവനും തൻറെ മോഹങ്ങളെപ്പറ്റി പരിഹസിച്ചു ചിരിക്കുന്നത് അവൾക്കു കേൾക്കാമായിരുന്നു.

അടുക്കളയിലേക്ക് ഡെയ്സി കയറിച്ചെല്ലുമ്പോൾ അവിടെ മാത്തച്ചൻറെ ഭാര്യ ശോശാമ്മയും സാറാമ്മയും പിന്നെ ആൻസിയും വീട്ടുകാര്യങ്ങൾ പറഞ്ഞു നില്പുണ്ടായിരുന്നു. മറുവശത്തു സിങ്കിനടുത്തു മീന പാത്രങ്ങൾകഴുകിക്കൊണ്ടിരുന്നു.

"മീനെച്ചി നമ്മുടെ താരയില്ലേ ... പുള്ളിക്കാരി നമുക്ക് വേണ്ടി കുറച്ചു മട്ടൺ കറി മാറ്റിവച്ചിട്ടുണ്ടെന് പറഞ്ഞായിരുന്നു. അതൊന്നു വാങ്ങീട്ടു വരാമോ?" ഡെയ്സിയുടെ വാക്ക് കേട്ടതും തലയാട്ടിക്കൊണ്ട് മീന പുറത്തേക്കിറങ്ങി.

"ഹാ, നീ ഇതെന്നതാടി പറയണേ? അതിനു താര അവളുടെ കെട്ടിയോനുമായി ഇന്നലെ രാത്രി ഡൽഹിക്കു പോയേക്കുവല്ലേ. പിന്നെങ്ങനാ അവള് കറി മാറ്റിവയ്ക്കണേ?" താടിയിൽ കൈ വച്ചുകൊണ്ടു ശോശാമ്മ ചോദിച്ചു.

"ഞാൻ സാധനത്തിനെ എങ്ങനേലും ഇവിടെന്നു മാറ്റി നിർത്താൻ വേണ്ടി പറഞ്ഞതാ. അത് ശെരിക്കും ഒരു ഓൾ ഇന്ത്യ റേഡിയോ പോലാ. എന്തേലും കേട്ടാൽ അത് നാട്ടിൽ ഫുൾ പാട്ടാക്കും..... അല്ല വല്യപ്പനെന്നാ എന്നെ എല്ലാരേം മുൻപിൽ നാണം കെടുത്തിയാലേ മതിയാകു?" അതുവരെ ഉള്ളിൽ അടക്കിവച്ച അമർഷം പുറത്തിറക്കുകയായിരുന്നു ഡെയ്സി.

"നിന്നോട് ഞാൻ ഇന്നലെതന്നെ പറഞ്ഞതല്ലേ മാത്തച്ചായനോട് ഉടക്കാൻ പോകല്ലേന്? പുള്ളിക്കാരന്റെ സ്വഭാവം നിനക്കറിയാവുന്നതല്ലേ ഡെയ്സി? കുടുംബത്തിലുള്ള എല്ലാവർക്കും പുള്ളിക്കാരൻ പറഞ്ഞതനുസരിച്ചേ ശീലമുള്ളൂ. പിന്നെ നീ കേറി ഉടക്കാൻ നിന്നാൽ ഇച്ചായൻ ചുമ്മാതിരിക്കുമോ?" പരമാവധി ശബ്ദം അടക്കിപ്പിടിച്ച്    ശോശാമ്മ ഡേയ്സിയോട് പറഞ്ഞു.

"ഇതെന്നതാ പറയണേ? ഒരു ദിവസം രാവിലെ വിളിച്ചു 'നിൻറെ കല്യാണം ഉറപ്പിക്കാൻ പോകുവാ, ഉടനെ നാട്ടിലേക്കു വന്നോ' എന്നൊക്കെ പറഞ്ഞാ? കഷ്ടപ്പെട്ടു പഠിച്ചു കിട്ടിയ ജോലി കളഞ്ഞ് പെട്ടെന്നൊരു ദിവസം ഇതുവരെ കാണാത്തൊരുത്തന്റെ  മുൻപിൽ ചമഞ്ഞുകേറി നിൽക്കണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാ? ഇതെന്നതാ വെള്ളരിക്കാപ്പട്ടണം ആന്നോ? എൻറെ ആഗ്രഹങ്ങൾക്കൊന്നും ഒരു വിലയുമില്ലേ ഇവിടെ? മമ്മയ്ക്കെങ്കിലും എന്തേലുമൊക്കെ പറയായിരുന്നില്ലേ?" ഡേയ്സിയുടെ ശ്രദ്ധ പതിയെ സാറാമ്മയിലേക്കു നീങ്ങി.

"എടി ഞാനും മാത്യുച്ചായനും ചേർന്നു പലവട്ടം ആവർത്തിച്ചു പറഞ്ഞതാ ഇച്ചായനോട് ഇപ്പം കല്യാണം വേണ്ട, നിനക്ക് കുറച്ചുകൂടി സാവകാശം കൊടുക്കാൻ. പക്ഷെ പുള്ളി ഒറ്റ പിടിവാശിയിലാ. ഒരു കാര്യം നടത്തണം എന്ന തീരുമാനിച്ച പിന്നെ അതീന്നു മാറത്തില്ല. നീയും വീട്ടിൽത്തന്നെയല്ലേ വളർന്നത്. ഇതൊക്കെ നിനക്കും അറിയാവുന്ന കാര്യമല്ലേ." ഡെയ്സിയുടെ കവിളിൽ പതിയെ തലോടിക്കൊണ്ട് സാറാമ്മ അവളെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു.

"പക്ഷെ എനിക്കെൻറെ സ്വപ്നങ്ങളെ വലിച്ചെറിഞ്ഞു അങ്ങനെ വരാൻ പറ്റുകേല മമ്മ. ഞാനിത്രേം കാലം ഉറക്കമിളച്ചു പഠിച്ചതൊക്കെ വേറൊരാളുടെ അടുക്കളേൽ ഒതുങ്ങിക്കൂടാൻ വേണ്ടി അല്ല. അതിനെപ്പറ്റി ഓർക്കുമ്പോഴേ നെഞ്ചിൽ തീയാ. എനിക്കതു പറ്റുകേലാ എന്ന് പറഞ്ഞാ പറ്റുകേല."

"ഡെയ്സി നീയൊന്നു പതുക്കെ പറ. ഡേവിഡ് അപ്പുറത്തെ മുറിയിലിരിപ്പുണ്ട്. അവനിതെങ്ങാനും കേട്ട പിന്നെ അതുമതി." അവളെ അനുനയിപ്പിക്കാൻ ആൻസിയും ഒരുവശത്ത് നിന്ന് പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.

"അവരൊക്കെ കേൾക്കട്ടെ. എനിക്കാരെയും പേടിയില്ല. എൻറെ ആഗ്രഹങ്ങളെയും എൻറെ ജീവിതത്തെയും വിലകല്പിക്കാത്ത ആൾക്കാരെ ഞാൻ എന്നാത്തിനാ പേടിക്കുന്നെ?"

"എന്തുവാടി നിനക്കിനിയും ആഗ്രഹങ്ങൾ ഉണ്ടോ? അതോ ഇന്നലെ പറഞ്ഞ മറ്റേ ആഗ്രഹം തന്നെയാണോ?" എന്നുറക്കെ കൊട്ടിഘോഷിച്ചുകൊണ്ടു അടുക്കളവാതിലിൽകൂടി ഡേവിഡ് കയറിവരുന്നത് ആൻസിയും ശോശാമ്മയും ഒരു നെടുവീർപ്പോടെ കണ്ടു.

"ഒരു സാധാ പെൺകുട്ടി വിചാരിക്കുന്നതും ആഗ്രെഹിക്കുന്നതും പോലാണോ ഇവളും ചെയ്യണേ? പുറത്തു നാട്ടുകാർ അറിഞ്ഞാൽ പ്രാന്ത് ആണെന്നും പറഞ്ഞു ചങ്ങലയ്ക്കിടാൻ പറയും. മര്യാദയ്ക്കു അടങ്ങിയും ഒതുങ്ങിയും വല്യപ്പൻ പറയുന്നതും കേട്ട് നിന്നാൽ നിനക്കു കൊള്ളാം." ഡേയ്സിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഡേവിഡ് പറഞ്ഞു.

"അതെന്താ എനിക്കാഗ്രഹിക്കാൻ പാടില്ലേ? അതോ ഒരു പെണ്ണായതു കൊണ്ടാണോ? അതുമല്ല കുടുംബത്തിലെ ഒരു പെണ്ണായി ജനിച്ചതുകൊണ്ടാണോ?"

"ഒന്നടങ്ങു ഡെയ്സി." പല്ലുകൾ കടിച്ചുകൊണ്ട് ദേഷ്യം കടിച്ചമർത്തി ഡേവിഡ് പറഞ്ഞു. "നീ കരുതുംപോലെ നിന്നെ ചുമ്മാ എങ്ങോട്ടേക്കോ വല്യപ്പൻ തള്ളി വിടുകയല്ലനമ്മുടെ കുടുംബത്തിന് ചേർന്ന അന്തസ്സും പണവുമുള്ള വീട്ടിലേക്കാ നിന്നെ പറഞ്ഞു വിടുന്നെ. ഇതെല്ലം നിൻറെ നല്ലതിന് വേണ്ടിയാ."

"പിന്നെ....നല്ലതിന് വേണ്ടി പോലും. നിങ്ങളുടേം വല്യപ്പന്റേം ബിസിനസ് വിപുലീകരിക്കാനുള്ള കൈക്കൂലി ആയിട്ടല്ലേ എന്നെ നിങ്ങൾ കെട്ടിച്ചു വിടുന്നെ? അതിനെപ്പറ്റിയെല്ലാം എനിക്കറിയാം. എന്നിട്ടെന്റെ നല്ലതിനുവേണ്ടി ആണുപോലും!" എല്ലാവരുടെയും മുൻപിൽ ഡേവിഡിനെ അവഹേളിച്ചുകൊണ്ടവൾ കയർത്തു.

"എടീ കൂടുതലിങ്ങോട്ട് ഉണ്ടാക്കല്ലേ! കരണക്കുറ്റിയ്ക് നോക്കി ശെരിക്കൊന്നു തന്നാലുണ്ടല്ലോ പിന്നെ നാളെ പെണ്ണ് കാണാൻ വരുന്ന ചെക്കന് മുൻപിൽ ഇളിച്ചു കാണിക്കാൻ പല്ലുണ്ടാകില്ല. അവസാനമായി പറയുവാ, അടങ്ങി ഒതുങ്ങി ഇരുന്നോണം." വീണ്ടും ഡേയ്സിക്കുമേൽ വിരൽ നിവർത്തിക്കൊണ്ട് ഡേവിഡ് സംസാരിച്ചു.

"ഇല്ലേൽ ഇച്ചായൻ എന്നാ ചെയ്യും? പറഞ്ഞ പോലെ അടിച്ചു പല്ലു താഴെ ഇടുമോ? എന്നാ ചെയ്യെന്നെ! അങ്ങനെ എങ്കിലും ഇതൊന്നു മുടങ്ങിക്കിട്ടുമല്ലോ!" ഉറക്കെ ആക്രോശിച്ചു കൊണ്ട് ഡെയ്സിയും ഡേവിഡിനൊപ്പം തന്നെ നിന്നൂ.

"നിങ്ങളിങ്ങനെ വഴക്കു കൂടി ആൾക്കാരെ വിളിച്ചു കൂട്ടാതെ. ഡാ നീ ഒന്ന് പുറത്തു പോയെ!" കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപേ തൻറെ മക്കളെ തമ്മിൽ അകറ്റാൻ സാറാമ്മ ശ്രമിക്കുന്നുണ്ടായിരുന്നു.

"മമ്മ ഒന്ന് മിണ്ടാതിരുന്നേ. നിങ്ങളൊക്കെ കൂടിയാ ഇവളെ ഇങ്ങനെ വഷളാക്കിയേ. ഇപ്പൊ കണ്ടില്ലേ അഹങ്കാരം മൂത്തു വീട്ടിലുള്ള ആണുങ്ങളുടെ മെക്കിട്ടുതന്നെ ഇവള് കേറിത്തുടങ്ങി. ജോമോനെങ്ങാനും ഇവിടെ ഉണ്ടായിരുന്നേൽ ഇവളെ ചവുട്ടിക്കൂട്ടി പുറത്തിട്ടേനെ."

"ഇച്ചായൻ എന്തിനാ മമ്മയോട് ചൂടാവുന്നെ. പറയാനുള്ളതെല്ലാം എന്നോട് പറഞ്ഞാൽ മതി." ഡേവിഡിനെ പിറകിലോട്ട് തള്ളി മാറ്റി ഡെയ്സി നിലവിളിച്ചു.

"മേത്തുതൊട്ടു സംസാരിക്കുന്നോടി." എന്നലറിക്കൊണ്ട് ഡേവിഡ് കൈയോങ്ങിയതും പിന്നിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം അവൻ കേട്ടു.

"ഡേവിഡേയ്!!" മാത്തച്ചനെ കണ്ടതും അവൻ കൈതാഴെ ഇട്ടു പിറകിലോട്ടു മാറി. മാത്തച്ചൻറെ കണ്ണുകൾ പതിയെ സാറാമ്മയുടെ അടുത്തേക്ക് നീങ്ങി.

"സാറാമ്മേ , നിന്നോടും മാത്യൂനോടും ഞാൻ അന്നേ പറഞ്ഞതാ ഇവളെ സിറ്റിയിലുള്ള ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കണ്ടാന്നു. ഇവിടെനിന്നു മാറി നിന്നതുമുതൽ ഇവളുടെ സ്വഭാവം ഇങ്ങനാ. പ്രായത്തിനു മുതിർന്നവരോടും വീട്ടുകാരോടും ഇവളിപ്പോ പെരുമാറുന്നത് കണ്ടപ്പോ മതിയായില്ലേ നിനക്ക്." മാത്തച്ചൻറെ വാക്കുകൾ കേട്ടു തലകുനിച്ചു നിൽക്കാനേ സാറാമ്മയ്ക്കു കഴിഞ്ഞുള്ളു. പിറകിലിരുന്ന ശോശാമ്മയുടെ കണ്ണിൽ നിന്നും പതിയെ കണ്ണുന്നീർ പൊടിഞ്ഞു തുടങ്ങിയിരുന്നു.

"മമ്മയും പപ്പയും ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ വാശി പിടിച്ചത് കൊണ്ടാണ് അവർ എന്നെ ഹോസ്റ്റലിൽ ചേർത്തത്. എൻറെ ആഗ്രഹങ്ങളും പഠിപ്പും നടക്കാൻ വേണ്ടിയാ അവർ എനിക്ക് വേണ്ടി വാദിച്ചത്." തെല്ലും ഭയമില്ലാതെ ഡെയ്സി മാത്തച്ചൻറെ മുഖത്തു നോക്കി പറഞ്ഞു. എന്നാലയാളുടെ മുഖം വിദ്വേഷം മൂലം ചുവക്കുന്നത് കണ്ടവൾ പതിയെ കണ്ണുകൾ താഴ്ത്തി.

"എടി കൊച്ചെ, നീ ഇവളെ കണ്ടോ?" അടുത്തുനിന്നിരുന്ന ആൻസിയെ ചൂണ്ടി മാത്തച്ചൻ അലറി. "ഇവളും നിൻറെ അതേ പ്രായം കഴിഞ്ഞു വന്നവളാ. ഇവൾക്കുമുണ്ടായിരുന്നു നിന്നെ പോലെ മോഹങ്ങൾ. പക്ഷെ ഞാൻ പറഞ്ഞപ്പോ അവളതെല്ലാം മറന്നു, കുടുംബത്തിന് വേണ്ടി. നമ്മുടെ കുടുംബത്തിന് വേണ്ടി. അവളെന്റെ മകളാണെന്നോ നീ മാത്യൂന്റെ മകളാണെന്നോ എന്ന വേർതിരിവൊന്നും എനിക്കില്ല. ചേലങ്ങാട് കടുംബമാണ് എനിക്ക് വലുത്. ഞാൻ ചെയ്യുന്നതും പറയുന്നതുമെല്ലാം കുടുംബത്തിന് വേണ്ടിയാണ്. മനസ്സിലായോ?" വലതു കൈ പതുക്കെ ഉയർത്തിക്കൊണ്ട് മാത്തച്ചൻ തുടർന്നു. "ഇനി വീട്ടിൽ നിന്ന് ഒരു ചെറിയ ശബ്ദം പോലും പുറത്തു പോകാൻ പാടില്ല. മുറിക്കകത്തു കേറിപ്പൊടി!"

ഡേവിഡിനെയും സാറാമ്മയെയും മാറി മാറി നോക്കി തൻറെ കണ്ണുകൾ തുടച്ചുകൊണ്ടു ഡെയ്സി അവിടെ നിന്നും ഓടി. തൻറെ മുറിക്കകത്തു കയറി വാതിലടച്ചതിനു ശേഷം അവൾ കട്ടിലിനരികിലിരുന്നു. ഒരു സ്ത്രീ എന്ന രീതിയിൽ തൻറെ ആഗ്രഹങ്ങളും അഭിലാഷങ്ങളും എല്ലാവരും അടിച്ചമർത്തുകയാണെന്ന് അവൾക്കനുഭവപ്പെട്ടു. ഇനി എന്ത് ചെയ്യണമെന്ന കൃത്യമായ ധാരണ അവൾക്കുണ്ടായിരുന്നു. തീഷ്ണത അവളുടെ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു.

അതേസമയം അവളുടെ ജനാലയ്ക്കടുത്തുള്ള മരത്തിന്റെ ഒരു തണ്ടിൽ ദിവസങ്ങളോളം പറ്റിക്കിടന്നിരുന്ന ഒരു ശലഭകോശം മെല്ലെ ഒന്നനങ്ങി.

                                                                  f    f   f    f    f    f    f    f    f    f    f

             രാവിലെ എണീക്കുമ്പോൾത്തന്നെ കാപ്പി കുടിക്കുന്നത് ഡേയ്സിക്ക് എന്നും ഒരു പതിവായിരുന്നു. അത്കൊണ്ട് തന്നെ ഡെയ്സി വീട്ടിലുള്ള ദിവസങ്ങളിൽ മീന രാവിലെ നല്ല ആവിപാറുന്ന കാപ്പി കൊണ്ട് കൊടുക്കാറുണ്ടായിരുന്നു. അന്നും രാവിലെ പതിവുപോലെ മീന കാപ്പിയുമേന്തി പടികൾക്കേറി ഡേയ്സിയുടെ മുറിയുടെ അടുത്തേക്ക് നീങ്ങി.

"ഡേയ്സിക്കൊച്ചേ, ഇത് ഞാനാ മീന. ദേണ്ടെ ബെഡ്കോഫി റെഡി. വേഗം എണീറ്റുവന്നു ഇതൊന്നു കുടിച്ചാട്ടെ!" ഡേയ്സിയുടെ മുറിയുടെ മുന്നിൽവന്ന് മീന ഉറക്കെവിളിച്ചു. കുറച്ച് നേരമായിട്ടും മറുപടിയൊന്നും ഇല്ലാത്തതുകൊണ്ട് മീന വീണ്ടും കതകിൽ തട്ടിക്കൊണ്ട് പറഞ്ഞു. "ശെടാ, കോച്ച് എണീറ്റില്ലെയോ? ഡേയ്സിമോളെ കതകു തുറന്നാട്ടെ." തൻറെ രണ്ടാമത്തെ തട്ടിൽ കതകു പതിയെ പിറകോട്ടു തുറക്കുന്നതുകണ്ട്മീനു ഒന്നമ്പരന്നു.

"അല്ല ഡേയ്സിമോള് ഇന്നലെ രാത്രി കതകടയ്ക്കാതെയാണോ കിടന്നേ?" പതിയെ വാതിൽ തള്ളിത്തുറന്ന് മീന അകത്തേക്ക് കയറി. എന്നാൽ മുറിക്കുള്ളിൽ അവൾക് ഡേയ്സിയെ കാണാൻ കഴിഞ്ഞിരുന്നില്ല. " കതക്കൊക്കെ തുറന്നിട്ടിട്ട് കൊച്ചിത് രാവിലെ എങ്ങോട്ടാ പോയെ?"

പുറത്തേക്കു തിരിഞ്ഞു പോകുന്നതിനിടയിൽ ഒരു കാര്യം അവളുടെ കണ്ണിൽപ്പെട്ടു. കട്ടിലിനടുത്തുള്ള തീന്മേശയ്ക്കുമേൽ ഒരു ചെറിയ കഷ്ണം കടലാസ്സ് മടക്കിവച്ചിട്ടുണ്ടായിരുന്നു. പറന്നുപോകാതിരിക്കുവാൻ അതിന്റെമേൽ ഒരു ഡയറിയും വച്ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. മീന പതിയെ തീന്മേശയ്ക്കടുത്തുചെന്ന് വെള്ളക്കടലാസ്സ്തുറന്നു നോക്കി. അതിലെ അക്ഷരങ്ങൾക്കുമേൽ കണ്ണോടിച്ചപ്പോൾ അവളുടെ കണ്ണിൽ ചെറിയൊരമ്പരപ്പുണ്ടായി.

"അല്ല, എഴുതാനും വായിക്കാനുമറിയാത്ത ഞാനിതു നോക്കീട്ടു എന്നാ ചെയ്യാനാ?" താടിയിൽ കൈവച്ചു കൊണ്ട് മീന പറഞ്ഞു. അവൾ പതിയെ മുറി ചുറ്റും പരതിനോക്കി. എന്നിട്ട് വേഗം ചെന്ന് മറുവശത്തിരിക്കുന്ന അലമാര തുറന്നുനോക്കി.

"രാവിലെപ്പോലും മുറി അകത്തിട്ടു പൂട്ടുന്ന കൊച്ചാണെൽ ഇപ്പൊ വാതില് തുറന്നിട്ടേക്കുന്നു. കൊണ്ടുവന്ന ബാഗും പിന്നെ അലമാരയിലുണ്ടായിരുന്ന ഡ്രെസ്സും ഒന്നും കാണാനുമില്ല. പിന്നെ ദേണ്ടെ മനുഷ്യന് വായിക്കാൻപറ്റാത്ത കൈയ്യക്ഷരത്തിൽ ഒരു കത്തും." കടലാസ്സുതുണ്ട് നീട്ടിക്കൊണ്ട് മീന പറഞ്ഞു. "ഡേയ്സിക്കൊച്ച് ഒളിച്ചോടിപ്പോയതാണെന് മനസിലാക്കാൻ എനിക്ക് വിദ്യാഭ്യാസമൊന്നുമാവശ്യമില്ല. ഇതുപോലെ എത്ര ഒളിച്ചോട്ടം കണ്ടതാ മീന! എന്നാലും ആയ കാലത്തു ഇസ്കൂളിൽ പോയി പഠിച്ചിരുന്നേൽ ഇപ്പൊ ഇതൊക്കെ ഒറ്റയ്ക്കിരുന്നു വായിച്ചു രസിക്കായിരുന്നു!" കടലാസ്സുതുണ്ട് തിരിച്ചു തീന്മേശയ്ക്കുമേൽ വച്ചിട്ട് മീന തിരിഞ്ഞുനിന്നു.

"ഹയ്യോ മുതലാളി നമ്മുടെ ഡേയ്സിക്കൊച്ച്...." പതിഞ്ഞ സ്വരത്തിൽ മീന പറഞ്ഞു. "അല്ലേൽ അതുവേണ്ട....അതിലൊരു ഗുമ്മില്ല. എൻറെ ഡേയ്സിമോള് പോയെന്നും പറഞ്ഞുതുടങ്ങാം. ഹോ, ഇന്ന് ഞാനൊരു കലക്ക് കലക്കും." കുണുങ്ങി ചിരിച്ചുകൊണ്ട് അവൾ വാതിലിനുപുറത്തേക്ക് മന്ദവേഗതയിൽ നടന്നു. മുറിയുടെ പുറത്തിരുവശത്തേക്കും നോക്കി ആരുമില്ലാന്ന് ഉറപ്പുവരുത്തിയശേഷം ഉറക്കെ നിലവിളിച്ചുകൊണ്ട് മീന താഴേക്കോടി. "അയ്യോ എൻറെ ഡേയ്സിമോള് ഒളിച്ചോടിപ്പോയെ! എൻറെ മാത്യൂസാറും സാറക്കൊച്ചമ്മയും ഇതെങ്ങനെ സഹിക്കുമോ.........അയ്യോ!!" ജനാലയ്ക്കടുത്തുള്ള ശലഭകോശം കുറച്ചുകൂടി ശക്തിയായി ആടിത്തുടങ്ങിയിരുന്നു.

അധികം വൈകാതെ തന്നെ ഡെയ്സി വീടുവിട്ടുപോയ കാര്യം നാടാകെ കാട്ടുതീപോലെ പടർന്നു. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വാർത്ത കൈമാറുമ്പോൾ അതിനു പിന്നിലുള്ള കഥകളും വ്യാഖ്യാനങ്ങളും മാറിക്കൊണ്ടേയിരുന്നു.

"എടിയേ നീയറിഞ്ഞോ? നമ്മുടെ ചേലങ്ങാട് വീട്ടിലെ ഡേയ്സികൊച്ചില്ലെയോ? അവള് കൂടെ പഠിച്ച ഒരു ചെക്കൻറെ കൂടെയിറങ്ങി പോയെന്ന്! അവിടെ വേലയ്ക്കു നിക്കണ മീനയില്ലയോ, അവളാ പറഞ്ഞെ!" എറിക്കുംമൂട് വീട്ടിലെ സ്റ്റെല്ലക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലെ മേരിയോട് പറഞ്ഞു.

തൊട്ടപ്പുറത്തെ വീട്ടിലെ മേരിയാണെങ്കിലോ അവളുടെ കെട്ടിയോൻ റാഫയലിനോടിങ്ങനെ പറഞ്ഞു. "മനുഷ്യാ നിങ്ങള് വല്ലോം അറിഞ്ഞോ? ചേലങ്ങാട് വീട്ടിലെ ഡേയ്സിക്കൊച്ച് കൂടെ ഓഫീസില് ജോലി ചെയ്യണ ഒരു പയ്യൻറെകൂടെ ഇറങ്ങിപോയെന്നു."

രാവിലെ സിഗരറ്റ് വാങ്ങിക്കാൻ ചെന്നപ്പോൾ ജംഗ്ഷനില് കട വച്ചേക്കുന്ന ചന്ദ്രപ്പനോട് റാഫേൽ പറഞ്ഞതോ - "എടാ ചന്ദ്രപ്പൊ നീയറിഞ്ഞോ? നമ്മുടെ ചേലങ്ങാട് വീട്ടിലെ മാത്യൂൻറെ മോള് ഡെയ്സി ഇല്ലയോ? അവള് വീട്ടുകാരെയെല്ലാം വിട്ടെറിഞ്ഞു ഇന്നലെകണ്ടൊരുത്തൻറെ കൂടെ ഇറങ്ങിപോയെന്ന്. എന്നാലും ഇപ്പഴത്തെ പെമ്പിള്ളേർടെ ഒരു കാര്യമേ!"

ചന്ദ്രപ്പനുണ്ടോ വിടുന്നു? രാവിലെ മീൻ വിൽകാനിറങ്ങിയ കുഞ്ഞുമേരിയെ കടയിലേക്ക് വിളിച്ചുവരുത്തി അവനാ ചൂടുള്ള വാർത്ത ചോർന്നുകൊടുത്തു. "എൻറെ കുഞ്ഞുമേരി, മറ്റേ ചേലങ്ങാട് വീട്ടിലെ മാത്തച്ചൻറെ അനിയൻ മാത്യൂൻറെ മകളില്ലേ ഡെയ്സി, അവള് ഇന്നലെ വീട്ടിൽ പെയിന്റ് അടിക്കാൻവന്ന ഒരുത്തൻറെ കൂടെ ഇറങ്ങിപ്പോയെന്ന്. അല്ലേലും ഇപ്പഴത്തെ പിള്ളേർക് എല്ലാം പെട്ടെന്നു വേണം, അത് കല്യാണമായാലും പ്രേമമായാലും. അല്ല കുഞ്ഞുമേരിയെ  വഴി അധികം കാണാറില്ലലോ ഇപ്പൊ?"

കുഞ്ഞുമേരിയും വിട്ടുകൊടുത്തില്ല. മീൻ വിൽക്കാൻ ചെന്ന വീട്ടിലെ  എൺപത്തിയഞ്ചുവയസ്സും കേൾവിക്കുറവുമുള്ള അന്നക്കുട്ടിയോട് കുഞ്ഞുമേരി കുറച്ചുകേറ്റിപ്പറഞ്ഞു. "എന്നാലും എൻറെ പൊന്നമ്മച്ചി ചേലങ്ങാട് വീട്ടിലെ ഡേയ്സിക്കൊച്ച് പ്ലമ്പറുടെ കൂടെ ഒളിച്ചോടിപ്പോകുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും കരുതീല!"

"എടാ ജോയി, നീ ഇത് വല്ലതും അറിയുന്നുണ്ടോ? ആനിയുടെ കൊച്ചുമോളില്ലെയോ മോളി, അവളാ തെക്കേതിലെ സോമൻറെകൂടെ ഒളിച്ചോടിയെന്നു." തൻറെ കൊച്ചുമകൻ ജോയിയോട് അന്നക്കുട്ടി പറഞ്ഞു. "തെക്കേതിലെ സോമൻ അല്ല, കിളവിയെ തെക്കോട്ടു എടുക്കേണ്ട സമയമായി. കുഴിലോട്ടു കാലുംനീട്ടി ഇരിക്കുവാ എന്നാലും കുശുമ്പിനും കുന്നായ്മയ്ക്കും ഒരു കുറവുമില്ല. അല്ല ഇതിനുമാത്രം ഗോസിപ്പ് നാട്ടിലെവിടുന്നെന്നാ ഞാൻ ആലോചിക്കണേ!" കൊച്ചുമകൻ ജോയിയുടെ വഴക്കുകേട്ടതും ത്രേസ്യ "ഹും" എന്നുപറഞ്ഞ് മുഖം വെട്ടിച്ചു.

ഇതേസമയം ചേലങ്ങാട് വീടിൻറെ മുറ്റത്തു മാത്തച്ചൻറെ ജീപ്പ് വന്നിറങ്ങി. ജീപ്പിൽ നിന്നും ആദ്യം മാത്തച്ചനും പിറകെ ഡേവിഡും ജോമോനും ശോശാമ്മേടെ സഹോദരൻ വർക്കിയും പുറത്തേക്കിറങ്ങി. വീടിനുമുൻപിൽ ഒരു ചെറിയ ജനക്കൂട്ടം തങ്ങിനിൽപുണ്ടായിരുന്നു. എന്നാൽ അവരെയാരും തന്നെ ഗൗനിക്കാതെ മാത്തച്ചനും ഡേവിഡും ജോമോനും വീടിനകത്തേക്ക് കയറി.

"അല്ല നിങ്ങളിതിത്രേം നേരം എവിടെയായിരുന്നു? വീട്ടിലിങ്ങനെയൊരു സംഭവം നടക്കുമ്പോ നിങ്ങളൊക്കെ ഇവിടെയല്ലേ വേണ്ടത്?" പടികൾ കയറാൻ തുനിഞ്ഞ വർക്കയോട് പഞ്ചായത്തു പ്രസിഡന്റ് കൃഷ്ണപിള്ള ചോദിച്ചു.

"എന്തോ പറയാനാ പ്രെസിഡെൻറെ? നമ്മള് മറ്റേ സ്ഥലം വില്കുന്നതിനെ പറ്റി പറഞ്ഞില്ലായിരുന്നോ? അതിൻറെ പിറകെ പോയതാ രാവിലെത്തന്നെ. അതിനിടയ്കീ ഒരുമ്പെട്ടോള് ഇങ്ങനെയൊരു പണി ചെയ്തു വയ്ക്കുമെന്ന് ആരേലും വിചാരിച്ചോ? ...എല്ലാ കുടുംബത്തിലും  അന്തസ്സ് കളയാൻവേണ്ടി ഇതുപോലൊരെണ്ണം കാണും. സംഭവമറിഞ്ഞപ്പോ മാത്തച്ചൻറെ മുഖമൊന്നു കാണണമായിരുന്നു എൻറെ പ്രസിഡെൻറെ! ചോര കിടന്നു തിളയ്ക്കുവല്ലായിരുന്നോ. കർത്താവിനാണെ എൻറെ ഉള്ളിലാകെ ഒരു വിറയലായിരുന്നു അപ്പൊ. എന്തായാലും ഞാനൊന്നു അകത്തേക്ക് പോയേച്ചും വരം. പ്രസിഡൻറ് ഇവിടെത്തന്നെ ഉണ്ടാവണേ." വർക്കിച്ചൻ പതിയെ പടവുകൾ കേറി മുൻവശത്തെ വാതിലിനടുത്തേക്കു നടന്നു.

മാത്തച്ചൻ ഹാളിലേക്ക് കയറിച്ചെല്ലുമ്പോൾ സാറാമ്മയും ശോശാമ്മയും സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ പിറകിലായി ആൻസിയുമുണ്ടായിരുന്നു. ഒരുപാട് കരഞ്ഞതിനാലാകണം സാറാമ്മയുടെ കണ്ണുകൾ ചോരയിൽ മുക്കിയെടുത്തപോലെ ചുവന്നിട്ടുണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരേസമയത്ത് വിദ്വെഷവും ദുഖവും പ്രകടമായിരുന്നു. വലതുവശത്തുള്ള ചുമരിൽ ചാരി മാത്യു നിൽക്കുന്നത് മാത്തച്ചൻ കണ്ടു.

"നിനക്ക് തൃപ്തിയായല്ലോ അല്ലെ മാത്യു? സ്വന്തം മകള് അങ്ങ് സിറ്റിലുള്ള കോളേജിലാ പഠിക്കുന്നേനും പറഞ്ഞു നീ പണ്ട് കുറെ കൊട്ടിഘോഷിച്ചതല്ലേ? കണ്ടവൻറെകൂടെ ഒളിച്ചോടാനായിരുന്നെല്ലിയോ അവളീ പ്രസംഗമെല്ലാം നടത്തിയേ! ഇപ്പൊ എന്നാ, ഒന്നും പറയാനില്ലെയോ?" മാത്യൂനെ നോക്കി മാത്തച്ചൻ അട്ടഹസിച്ചു. "ഇക്കണ്ടകാലമെല്ലാം നമ്മുടെ അപ്പനപ്പൂപ്പന്മാര് സ്വന്തം ജീവൻ കൊടുത്തും കാത്തുസൂക്ഷിച്ച ചേലങ്ങാട് കുടുംബത്തിൻറെ അന്തസ്സാ അവളോരൊറ്റ ദിവസം കൊണ്ട് നശിപ്പിച്ചത്. മക്കളെ നിർത്തേണ്ടടുത്ത് നിർത്തിയില്ലേൽ അവര് ചിലപ്പോ സ്വന്തം അപ്പന്റേം അമ്മേടേം കാലു വാരീന്നും വരും. ഇതൊക്കെ മുന്നിൽക്കണ്ടാ നിന്നോട് ഞാൻ അന്നേ പറഞ്ഞെ അവളുടെ ഇഷ്ടത്തിന് വിടരുതെന്ന്. ഇനി എങ്ങനാടാ ഉവ്വേ ഞാൻ നാട്ടുകാരുടെ മുൻപിൽ തലകുനിക്കാതെ നടക്കുന്നെ? ഇപ്പൊ അനുശോചിക്കാനെന്നും പറഞ്ഞു വന്നേക്കുന്ന മറ്റവന്മാരുപോലും എൻറെ പിറകെ നടന്നോണ്ട് പറയും വീട്ടിലെ പെൺപിള്ളേരെ അടക്കിനിർത്താനുള്ള കഴിവ്പോലും ഇല്ലാത്തവനാ മാത്തച്ചനെന്ന്!" മാത്യുവിന്റെ മുഖം സങ്കടംകൊണ്ടും പേടികൊണ്ടും വിളറി വെളുത്തിട്ടുണ്ടായിരുന്നു.

"ഇച്ചായൻ എന്നെ എന്തോ വേണേലും പറഞ്ഞോ! പക്ഷെ ഇപ്പൊ എങ്ങനേലും ഡേയ്സിയെ കണ്ടുപിടിക്കണം." ഇരുകൈകളും കൂപ്പിക്കൊണ്ട് മാത്യു പറഞ്ഞു. അപ്പോഴത്തെ ബഹളം കേട്ട് ഡാനിയേലും ഹാളിലേക്ക് കേറിവന്നിരുന്നു.

"അവളെ ഞാൻ കണ്ടുപിടിക്കുമെടാ! എനിക്കും കുടുംബത്തിനും ചീത്തപ്പേര് ഉണ്ടാക്കിയേച്ചുപോയ അവളെ അങ്ങനെയൊന്നും ഞാൻ വിടത്തില്ല. എടാ ജോമോനെ, നീ ഡേവിഡിനെയും ഡാനിയേലിനെയും പിന്നെ നമ്മുടെ കുറച്ച് പിള്ളേരേം കൊണ്ടുപോയ്ക്കോ. ഇന്ന് സൂര്യനസ്തമിക്കുന്നതിനുമുൻപ് അവള് തിരിച്ചീ വീട്ടിലെത്തുകേം വേണം പിന്നെ അവളെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോകാനുള്ള തന്റേടം കാണിച്ചവൻ ആരായിരുന്നാലും ശെരി അവനെ നമ്മുടെ തോട്ടത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ കുഴിച്ചിടുകേം വേണം!” ജോമോനെ നോക്കിക്കൊണ്ടു മാത്തച്ചൻ അലറി.      

"എന്നാത്തിനാ ഇച്ചായാ കൊല്ലാനൊക്കെ പോകുന്നെ? അവര് ചെറിയൊരബദ്ധം കാണിച്ചതായി കണ്ടാൽപ്പോരേ? നമ്മുടെ ഡെയ്സി മോളല്ലേ?" തൻറെ മകൾ ഒളിചോടിപ്പോയ വിഷമത്തെക്കാളും മാത്തച്ചൻ എന്ത് ചെയ്യുമെന്ന ഭയമായിരുന്നു മാത്യൂവിന്റെയുള്ളിൽപണ്ടൊരിക്കൽ ആൻസിയെ ഇഷ്ടമാണെന്നു പറഞ്ഞു വന്ന ഒരു പാവപ്പെട്ട ചെക്കനെ നടുറോഡിൽവച്ചു തല്ലിച്ചതച്ച മാത്തച്ചനെ അയാളോർത്തു. തൻറെ കുടുംബത്തിൻറെ പേരിനു തിരുത്താൻ കഴിയാത്ത കളങ്കം വന്നു എന്ന് മനസിലാക്കിയ  നിമിഷം മുതൽ മാത്തച്ചൻറെ പെരുമാറ്റം പ്രവചനാതീതമായിരിക്കുമെന്നും മാത്യു മനസിലാക്കി.

"പപ്പയോന്നു മിണ്ടാതിരുന്നേ! ഇവിടെ എന്നാ ചെയ്യണമെന്ന് തീരുമാനിക്കാൻ വല്യപ്പനുണ്ട്. ഇതിൻറെ പിറകെ ആരായിരുന്നാലും അവനെ ഡേവിഡ് ചുമ്മാ വിടുകേല. എടാ ഡാനിയേലെ, നീയാ കത്തൊന്നു വായിച്ചേ. പുന്നാരമോള് ഏതവന്റെകൂടെയാ എങ്ങോട്ടാ പോയെന്നു വല്ലോം ഉണ്ടോന്നു നോക്കിയേ." ഒരറ്റത്തിരുന്നു മീശ പിരിച്ചുകൊണ്ടു നിന്ന ഡാനിയേൽ പെട്ടെന്നൊന്നമ്പരന്നു.

"ഞാനോ? അതിപ്പോ ഞാനെങ്ങനാ നിങ്ങളുടെ എല്ലാരുടെയും മുൻപിൽ ഡെയ്സിചേച്ചി എഴുതിവച്ചിട്ടുപോയ കത്ത് വായിക്കുന്നെ? മാത്രമല്ല അതെന്നതാ ഉപന്യാസമോ? കുറെയുണ്ടല്ലോ! "

"അതെന്താടാ നിനക്ക് വായിച്ചാല്? ഒളിച്ചോടിപ്പോയ അവൾക്കു നാണമില്ലേൽ പിന്നെ നിനക്കെന്താടാ കുഴപ്പം? നീ ഉറക്കത്തന്നെ വായിക്കണം. അതീമുറിയിലുള്ള എല്ലാരും കേൾകുവേം വേണം." ചൂണ്ടുവിരൽ ഡാനിയേലിനു നേരെ നീട്ടിക്കൊണ്ട് ഡേവിഡ് ആക്രോശിച്ചു.

ഡാനിയേൽ പതുക്കെ മുറിയുടെ നടുക്കുള്ള തീന്മേശയ്ക്കടുത്ത് ചെന്ന് ഡേയ്സിയുടെ കത്തെടുത്തു വായിക്കുവാൻ തുടങ്ങി.

പ്രിയപ്പെട്ട മമ്മയ്ക്കും പപ്പയ്ക്കും,

വീട്ടിൽ എനിക്ക് പ്രിയപ്പെട്ടവരായി നിങ്ങൾ മാത്രമേയുള്ളു. അതുകൊണ്ടാണ് നിങ്ങൾ രണ്ടുപേർക്കും മാത്രമായി ഞാൻ കത്തെഴുതുന്നത്. ആദ്യമേ പറയട്ടെ, ഞാൻ ഒരു കിഴങ്ങൻറെ കൂടെയും ഒളിച്ചോടിപോയിട്ടില്ല. അതിനും മാത്രമുള്ള ഗതികേട് എനിക്കില്ല. എൻറെ ആഗ്രഹങ്ങളെപ്പറ്റി പറയുമ്പോൾ പുഛിക്കുകയും താല്പര്യങ്ങളെ പരമാവധി അടിച്ചമർത്താനും ശ്രമിക്കുന്ന ഒരു പിന്തിരിപ്പൻ കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ടതാണെന്നുമാത്രം കരുതിയാൽ മതി. ഇനിയും അവിടെ നിന്നാൽ ഒരുപക്ഷെ നിങ്ങൾക്കു നിങ്ങളുടെ മകളെ എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം.

നമ്മുടെ കുടുംബത്തിൽ പണ്ട് മുതലേ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് നിയമങ്ങളാണ്. പപ്പയും മമ്മയും നമ്മളെ വളർത്തിയതും അങ്ങനെ തന്നെയാണ്. ഡേവിഡിച്ചായനും ഡാനിയേലിനും എപ്പോ വേണേലും പുറത്തുപോകാം. രാത്രി എത്ര വൈകിയാലും വീട്ടിൽ എത്തിയാൽ മതി. കൂട്ടുകാരുടെ കൂടെ എങ്ങോട്ടു വേണമെങ്കിലും പോകാം. ജീവനോടെ തിരിച്ചെത്തിയാൽ മാത്രം മതി. പക്ഷെ എനിക്കോ? രാത്രിയായാൽ പുറത്തിറങ്ങാൻ പാടില്ല. ഒറ്റയ്ക്കൊരിടത്തും പോകാൻ പാടില്ല. പെണ്ണായതു കൊണ്ട് അധികം ചുറ്റിക്കറങ്ങാനും പാടില്ല.

ഭൂമിയിലേക്ക് പിറന്നുവീഴുന്ന പെൺകുഞ്ഞുങ്ങൾ മാലാഖമാർ ആണെന്ന് മമ്മ പണ്ട് പറഞ്ഞിട്ടില്ലെ? എന്നാലീ മാലാഖകൾ വളർന്നു വലുതാകുമ്പോൾ എങ്ങനെയുള്ള ജീവിതമാണ് അവർക്കു താൽപര്യമെന്ന് എത്ര പേര് ചോദിച്ചിട്ടുണ്ടാകും? അവരോട് സ്വന്തം കാലിൽ ഉറച്ചു നിന്ന് സ്വന്തമായ തീരുമാനങ്ങളെടുത്ത് ജീവിതം പടുത്തുയർത്താൻ എത്ര മാതാപിതാക്കൾ പറഞ്ഞിട്ടുണ്ടാകും? ഇതേപോലൊരു മാലാഖയായി ജനിച്ചാൽ കല്യാണം കഴിയുന്നതുവരെ വീട്ടുകാരും ബന്ധുക്കളും പറയുന്നതുംകേട്ടു സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി ജീവിക്കണം. ഇനി കല്യാണം കഴിഞ്ഞാലോ കെട്ടുന്നവന്റെ വീട്ടുകാരും ബന്ധുക്കളും പറയുന്നതും കേട്ട് ജീവിക്കണം. ഇതിനിടയിൽ എവിടെയെങ്കിലുംവച് മറുത്തുപറഞ്ഞാൽ അവൾ അഹങ്കാരി, തന്നിഷ്ടക്കാരി, കുടുംബത്തിന്റെ അന്തസ്സ് കളയുന്നവൾ! നമ്മുടെ രാജ്യത്തും നാട്ടിലുമെല്ലാം നൂറ്റാണ്ടിൽപോലും ഇങ്ങനെ എല്ലാമുള്ളിലൊതുക്കി ജീവിക്കുന്ന മാലാഖാമാരുണ്ടെന്നുള്ളത് വൈകിയാണെങ്കിലും ഞാൻ മനസിലാക്കി. അതുപോലെയൊരു മാലാഖയായി എനിക്ക് ജീവിക്കേണ്ട മമ്മ!

ഒരു കുടുംബമൊക്കെ ആകുന്നതിനു മുൻപ് എനികെന്റെതായ സ്വപ്നങ്ങളും താല്പര്യങ്ങളുമെണ്ടെന്നും അതൊക്കെ ചെയ്തുതീർക്കണമെന്നു പറഞ്ഞപ്പോൾ എല്ലാരുമെന്നെ കളിയാക്കി, പപ്പയൊഴികെ. എന്നാൽ അന്ന് പപ്പാ പറഞ്ഞത് നമ്മുടെ നാട് സ്ത്രീകൾക്കൊട്ടും സുരക്ഷിതമല്ലെന്നും, എന്നെപ്പോലൊരുത്തിക്ക് അതൊന്നും ഒറ്റയ്ക്കു സാധിക്കില്ലെന്നുമല്ലേ? ശെരിയായിരിക്കാം. നമ്മുടെ നാട്ടിൽ ഓരോ ദിവസവും സ്ത്രീകൾ അക്രമിക്കപെട്ടുകൊണ്ടിരിക്കുകയാണ്. രാത്രി ഒറ്റയ്ക്കു നടക്കാനിറങ്ങുമ്പോ ഓരോ മൂലയിലും തങ്ങളെ അപായപ്പെടുത്തുവാൻ ആരോ നില്പുണ്ടെന്ന ഭയം മിക്ക സ്ത്രീകളിലുമുണ്ട്. എന്നാൽ വളർന്നു വരുന്ന പെൺകുട്ടികളോട് 'രാത്രി ഇറങ്ങുമ്പോൾ പേടിക്കണം, ശല്യപ്പെടുത്താൻ വരുന്നവരെ അവഗണിക്കണം, ഒറ്റയ്ക്കു ഒരിടത്തും പോകരുത്' എന്ന ഭയവും ശാസനയും കൊടുത്ത വളർത്താതെ 'ശല്യപ്പെടുത്താൻ വരുന്നവന്റെ കരണക്കുട്ടി നോക്കി കൊടുക്കണം, ഒറ്റയ്ക്കായാൽപ്പോലും ഏതു പ്രതിസന്ധിയെയും ധൈര്യപൂർവം നേരിടണം' എന്നൊക്കെ ചൊല്ലിക്കൊടുത്തു വളർത്തിയിരുന്നേൽ ഇന്നാട്ടിൽ അനുവാദമില്ലാതെ പെണ്ണിന്റെ ദേഹത്തു കൈവയ്ക്കാൻ ഏതവനുമൊന്നു മടിച്ചേനെ. നമ്മുടെ നാടൊട്ടും ശെരിയല്ലേൽ മാറ്റേണ്ടത് നമ്മുടെ നാടിനെത്തന്നെയല്ലേ പപ്പാ? പിന്നെ ആണായാലും പെണ്ണായാലും ഒരു കാര്യം ചെയ്തു തീർക്കണമെന്ന് തുനിഞ്ഞിറങ്ങിയാൽ അവരതു ചെയ്തിരിക്കും. ചരിത്രം നമ്മളെ പഠിപ്പിക്കുന്നതും അതുതന്നെയല്ലേ?

ഇപ്പൊ പപ്പയും മമ്മയും വിചാരിക്കുന്നുണ്ടാകും, ഇത്രെയും കാലം കഷ്ടപ്പെട്ട് വളർത്തിയിട്ട് സ്വന്തം മകളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അർഹതയില്ലെ എന്ന്? സ്വന്തം മക്കളെ ഒരുപരിധിയിൽക്കൂടുതൽ നിയന്ത്രിക്കുന്നതിനുമപ്പുറം അവരുടെ തീരുമാനങ്ങളെ മാനിച്ചുകൊണ്ട് തെറ്റുകൾ തിരുത്തുകയും എങ്ങനെയാണു നല്ലൊരു ജീവിതം നയിക്കുകയും ചെയ്യേണ്ടതെന്ന് കാണിച്ചുകൊടുക്കേണ്ടവരല്ലേ മാതാപിതാക്കൾ? എന്നാൽ നല്ല മാർക്കുണ്ടായിട്ടും ഇഷ്ടമുള്ള കോളേജിൽ പഠിക്കുവാൻ എനിക്കീ വീട്ടിൽ നിരാഹാരമിരിക്കേണ്ടിവന്നു. വീട്ടിൽ താമസിക്കുമ്പോൾ പലതവണയായി എല്ലാവരും കൂടിചേർന്നെന്നെ ശ്വാസംമുട്ടിക്കുന്നപോലെ തോന്നിയിട്ടുണ്ട്. എല്ലാ മാലാഖകൾക്കും ദൈവം ചിറകു കൊടുത്തതുപോലെ എനിക്കും ചിറകുകൾ തന്നിരുനെൽ ഞാനെന്നേ  ഇവിടെനിന്നു പറന്നുപോയേനെ.

മേൽപറഞ്ഞതെല്ലാം എൻറെ സ്വന്തം അഭിപ്രായങ്ങളും നമ്മുടെ നാടിനെപ്പറ്റിയുള്ള എൻറെ കാഴ്ച്ചപ്പാടുമാണ്. അതാരുടെയും മേൽ അടിച്ചെൽപ്പിക്കുന്നതോ ഞാൻ തിരഞ്ഞെടുത്ത വഴി ശരിയാണെന്നു  വാദിക്കുന്നതോ അല്ല. മറിച്ച് എന്നെ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളെപ്പറ്റിയാണ് ഞാൻ വിവരിച്ചത്. പണ്ടൊരിക്കൽ ദുൽഖർ സൽമാൻ ഏതോ ഒരു സിനിമേൽ പറഞ്ഞപോലെ 'എൻറെ ജീവിതം, എൻറെ തീരുമാനങ്ങൾ' അതാണെൻറെ  മുദ്രാവാക്യം. ഒരുപക്ഷെ അതെന്നെ തെറ്റായ വഴിയിലൂടെ നയിച്ചേക്കാം, എന്നാലും അവസാന ശ്വാസം വരെയും ഞാനതിൽ നിലകൊള്ളും.

ഇത്രെയും സാഹിത്യമൊക്കെ വലിച്ചുവാരി എഴുതീട്ടും പപ്പയുടേം മമ്മയുടേം മനസ്സുമാറിയില്ലേൽ ഞാൻ ചെയ്തതിനെല്ലാം ഒരർത്ഥവുമില്ലാതാകും. നിങ്ങളെ വേദനിപ്പിച്ചുകൊണ്ട് എനിക്കധികം മുൻപോട്ടു പോകാൻ കഴിയില്ല. ഞാനെൻറെ ബാംഗ്ലൂരിലുള്ള കൂട്ടുകാരി ഷഹാനയുടെ വീട്ടിലുണ്ടാകും. നിങ്ങളെന്നെ അംഗീകരിച്ചാൽ ഞാൻ പറഞ്ഞതുപോലെ നല്ല അന്തസ്സായി ജോലി ചെയ്തുകൊണ്ടുതന്നെ എൻറെ  'ഭ്രാന്തൻ' ആഗ്രഹങ്ങൾ ഓരോന്നായി സഫലീകരിക്കും. വൈകാതെ തന്നെ ബാംഗ്ലൂരിൽ എൻറെതായ ബിസിനസ് പടുത്തുയർത്തും. ഇതിനകം തന്നെ അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ഞാനും എൻറെ കൂട്ടുകാരും ചേർന്നു തുടങ്ങിക്കഴിഞ്ഞു. ഇനിയഥവാ നിങ്ങളെന്നെ അംഗീകരിച്ചില്ലേൽ അടുത്ത ദിവസം തന്നെ ഞാൻ ചേലങ്ങാട് വീട്ടിൽ തിരിച്ചെത്തിയിരിക്കും. നിങ്ങളുടെ തീരുമാനമെന്തായാലും അതെന്നെ അറിയിക്കുക. അതിനു വേണ്ടി ഷഹാനയുടെ വീട്ടിൽ ഒരു സൈഡിൽ ഫോണും മറ്റേ സൈഡിൽ അവളുടെ അമ്മയുണ്ടാക്കുന്ന ചെമ്മീൻ ബിരിയാണിയുമായി ഞാൻ കാത്തുനിൽക്കും. അതിനുമുൻപ്എൻറെ പോങ്ങന്മാരായ ആങ്ങളമാരോട് എന്നെയന്വേഷിച്ചു വരരുതെന്ന് പറയണം.

"ഇച്ചായാ, ദേണ്ടെ അവള് നമ്മളെ പോങ്ങന്മാരെന്നു വിളിക്കുന്നു." പൊടുന്നനെ കത്ത് വായിക്കുന്നത് നിർത്തിക്കൊണ്ട് ഡാനിയേൽ ഡേവിഡിനോട് പറഞ്ഞു.

"മുഴുവനും വായിച്ച് തീർക്കെടാ. ഡേവിഡാരാണെന്നു അവൾക്കു ഞാൻ കാണിച്ചുകൊടുക്കുന്നുണ്ട്." ഡേവിഡിനെ പേടിച്ചിട്ടായിരിക്കണം ഡാനിയേൽ പെട്ടെന്നുതന്നെ തലതിരിച്ചു കത്തിലെ അവശേഷിക്കുന്ന ഉള്ളടക്കം വായിച്ചുതുടങ്ങി.

പിന്നെ വല്യപ്പനോട് പറയണം എനിക്ക് പുള്ളിയോട് ദേഷ്യമോ വൈരാഗ്യമോ ഇല്ലായെന്ന്. അന്നുമിന്നും എനിക്ക് വല്യപ്പനോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളു. കുടുംബത്തിന്റെ അന്തസ്സും പേരും നിലനിർത്താനുള്ള ഓട്ടത്തിനിടയിൽ വീട്ടിലുള്ളവരുടെ സന്തോഷത്തെപ്പറ്റിയും താല്പര്യങ്ങളെപ്പറ്റിയും വല്യപ്പൻ എപ്പോഴും മറക്കാറുണ്ട്. ഒരു പെട്ടിയിലാക്കി നമ്മളെ ആറടി മണ്ണിനടിയിലേക്ക് താഴ്ത്തുമ്പോൾ പേരും അന്തസ്സും ഒന്നും ആരും വകവയ്ക്കില്ല, മറിച് നല്ല നാളേക് ഒരു വഴി തുറന്ന് ഒരുപിടി നല്ല ഓർമ്മകൾ ബാക്കി വച്ചാൽ കാലവും വരും തലമുറയും നമ്മളെ അഭിമാനത്തോടെ നോക്കും.

പിന്നെ 2018ലും ജോസ് പ്രകാശിൻറെ കാലത്തുള്ളവരുടെ മനസികാവസ്ഥയോടുകൂടി ജീവിക്കുകയും കാലത്തിനൊപ്പം സഞ്ചരിക്കാതെ മറിച്ച് കാലത്തെയും യുവ തലമുറയെയും തങ്ങളുടെ മുഷിപ്പൻ ചിന്താഗതികൾ വച്ച് പിടിച്ചു നിർത്താൻ നോക്കുന്ന നമ്മുടെ നാട്ടിലെ തലമുതിർന്ന കാരണവന്മാർക്കും(വല്യപ്പനൊഴികെ) പ്രേത്യേകിച്ച് വർക്കിയങ്കിളിനും എൻറെ നടുവിരൽ നമസ്കാരം!

പോകുന്നിടത്തോക്കെ ഒറ്റയ്ക്കു പോകാനുള്ള മടികൊണ്ട് ഡാനിയേലിൻറെ ക്ലാരയെയും കൂട്ടിനു ഞാൻ കൊണ്ടുപോകുന്നു.

എന്ന് സ്വന്തം

  ഡെയ്സി

"എൻറെ കർത്താവേ, അവളെൻറെ ക്ലാരയെയും കൊണ്ടാ മുങ്ങിയേക്കുന്നെ!" കത്ത് വായിച്ച് തീർത്തയുടനെ തലയിൽ കൈ വച്ചുകൊണ്ട് ഡാനിയേൽ കരഞ്ഞു.

"അതാരാടാ ഉവ്വേ നമ്മളാരും അറിയാത്ത നിന്റെയൊരു ക്ലാരാ?" എല്ലാം കേട്ടുകൊണ്ട് ഒരുവശത്തേക്കു മാറിനിന്നിരുന്ന വർക്കി പെട്ടെന്ന് ചോദ്യമുന്നയിച്ചു.

"ഹാ, അതെൻറെ ബുള്ളെറ്റിൻറെ പേരാന്നെ! വെയിലടിച്ചാൽ പെയിന്റ് പോകും മഴ കൊണ്ടാൽ തുരുമ്പടിക്കും എന്നൊക്കെ ശ്രദ്ധിച്ച് പൊന്നുപോലെ നോക്കിക്കൊണ്ടു വന്ന എൻറെ ക്ലാരയെയാ അവള് ഒറ്റ രാത്രികൊണ്ട് അടിച്ചു മാറ്റിക്കൊണ്ട് പോയെ! "

"ബൈക്കിനു ആരേലും  ക്ലാരാ എന്ന് പേരിടുമോടെ? ശെരിക്കും അവളല്ല നീയാ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നെ." ഡാനിയേലിന്റെ കളിയാക്കിച്ചിരിച്ചുകൊണ്ടു വർക്കി മുൻപോട്ടു വന്നു.

"ദേ...എൻറെ ക്ലാരയെ പറഞ്ഞാലുണ്ടല്ലോ വല്യപ്പൻറെ അളിയനാണെന്നു നോക്കുകേല."

"ചെലച്ചോണ്ടു നിൽക്കാതെ പോയി വണ്ടി എടുക്കാൻ നോക്കെടാ. ജോമോനെ നീ ഡാനിയേലിനെയും പിന്നെ ജോസിനെയും കൊണ്ട്പോയി ഇവിടുന്ന്  ബാംഗ്ലൂരിലേക്കുള്ള റൂട്ട് കവർ ചെയ്യണം. അവൾ ഏതുവഴിയിൽക്കൂടി ബാംഗ്ലൂര് കടക്കാൻ നോക്കിയാലും അവളവിടെ എത്തും മുൻപേ പിടിച്ചിരിക്കണം. ഞാൻ നമ്മുടെ പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോകുവാ. എസ്സയ്യോട് പറഞ്ഞാൽ സ്റ്റേറ്റ് ചെക്ക്പോസ്റ്റ് കടക്കും മുൻപ് അവളെ നമുക്ക് ചിലപ്പോ പിടിക്കാൻ പറ്റിയേക്കും. പുള്ളി നമ്മുടെ ആളല്ലേ." ജോമോൻറെ തോളിൽ കൈവച്ചുകൊണ്ട് ഡേവിഡ് പറഞ്ഞുനിർത്തി.

അതിനു പിന്നാലെ മൂവരും വേഗം വീടിന്റെ മുറ്റത്തേക്ക് നടന്നിറങ്ങി. അവർക്കു പിന്നാലെ മാത്തച്ചൻ ആരോടും മിണ്ടാതെ ഉമ്മറത്തേക്കും വന്നിരുന്നു. മുറ്റത്തേക്ക് കയറിവന്ന രണ്ടു വാഹനങ്ങളിലായി ഡേവിഡും ജോമോനും ഡാനിയേലും കേറുന്നതുകണ്ട മാത്തച്ചൻ പതിയെ മുണ്ടു മടക്കിക്കുത്തി.

അപ്രതീക്ഷിതമായ ഒരലർച്ച കേട്ട് മാത്തച്ചൻ പെട്ടെന്നു പിറകോട്ടു നോക്കി.

"വണ്ടീന്നിറങ്ങടാ" എന്ന് ആക്രോശിച്ചുകൊണ്ട് സാറാമ്മ തൻറെ  മുന്നിൽ കൂടി മുറ്റത്തേക്ക് ഇറങ്ങിപ്പോകുന്നത് മാത്തച്ചൻ ഒരമ്പരപ്പോടെ നോക്കിനിന്നു.

"എടാ ഡേവിഡേ, നിന്നോടാ പറഞ്ഞെ വണ്ടീന് പുറത്തിറങ്ങടാ!" വീടിനു പുറത്തു തിങ്ങിക്കൂടി നിന്ന ആൾക്കൂട്ടത്തെ മാനിക്കാതെ സാറാമ്മ വീണ്ടുമലറി. സാറാമ്മയുടെ അലർച്ച കേട്ട് ഡേവിഡ് ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി.

"എടാ വീട്ടീക്കേറിപോടാ! അവളെന്നോടാ അനുവാദം ചോദിച്ചേ. അവളുടെ മമ്മയോട്. ഞാൻ പറയുവാ അവളിനിമുതൽ അവളാഗ്രഹിച്ച പോലെ ജീവിക്കും. അവളുടെ സ്വപ്നങ്ങൾ തകർക്കാനോ തടസ്സം നിൽക്കണോ ഞാനിനി ഒരുത്തനേം അനുവദിക്കത്തില്ല." സാറാമ്മയുടെ വാക്കുകൾ അവിടെ നിന്നിരുന്ന എല്ലാരിലും അതിശയമുണർത്തി.

"മമ്മ ഇതെന്നതാ പറയണേ? അവളെന്താണ്ടൊക്കൊയോ എഴുതീട്ടും പോയീന്നും വച്ച് അവളെ ചുമ്മാ അങ്ങ് പോകാൻ വിടണോ? എനിക്കതു പറ്റത്തില്ല. എണ്ണി അരദിവസത്തിനകം ഞാനവളെ ഇവിടെ തന്നെ തിരിച്ചുകൊണ്ടെത്തിക്കും." ഒട്ടും അയഞ്ഞുകൊടുക്കാൻ ഡേവിഡും തയ്യാറല്ലായിരുന്നു.

"കിടന്നട്ടഹസിക്കാതെ അകത്തേക്ക് കേറിപ്പോടാ! എൻറെയും ഡേയ്സിയുടെയും വാക്കിന് വിലകല്പിക്കാതെ നീയെങ്ങാനും വണ്ടിയെടുത്തു അവളെ തിരയാൻ പോയാൽ......ചെറുപ്പത്തിൽ തോന്ന്യാസം കാണിക്കുമ്പോ ചന്തിക്കിട്ടടിക്കാൻ ഉപയോഗിച്ച ചൂരല് ഇപ്പഴും ഞാൻ മാറ്റിവച്ചിട്ടുണ്ട്. അതിപ്പോ ഞാനെടുത്തോണ്ടു വരും... നാട്ടുകാരുടെ മുമ്പിൽ വച്ചുതന്നെനിന്നോടും കൂടിയാടാ പറയണേ.." ഡേവിഡിനെ ശാസിക്കുന്നതിനിടെ ഡാനിയേലിനു നേരെയും വിരൽ ചൂണ്ടിക്കൊണ്ട് സാറാമ്മ ഗർജ്ജിച്ചു.

"മമ്മ ഇതെന്നതൊക്കെയാ വിളിച്ച് പറയണേ? നമ്മുടെ കുടുംബത്തിൻറെ പേര് കളയാതെ നോക്കാനാ ഞാനും വല്യപ്പനും ഇതൊക്കെ ചെയ്യുന്നേ. അവളെ ചുമ്മാതങ്ങോട്ടു വിട്ടാൽ നാട്ടുകാരെന്നാ പറയും മമ്മ?"

"അവള് നിൻറെ കൂടെപ്പിറപ്പാ! അത് കഴിഞ്ഞേച്ചുമതി വീടും വീട്ടുപേരുമെല്ലാം. പിന്നെ ആരാടാ നാട്ടുകാര്? ദേ ഇവന്മാരോ?" വലതുവശത്ത് കൂടിനിന്ന ആളുകളെ ചൂണ്ടിക്കൊണ്ട് സാറാമ്മ തുടർന്നു. "സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങളെ അന്തസ്സായി നോക്കാൻ കെല്പില്ലാത്തവന്മാരാണോ എൻറെ കൊച്ചെങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത്? മറ്റുള്ളവരുടെ വാക്കുകൾക്കു അടിമയാകാതെ സ്വന്തം തീരുമാനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കാൻ തീരുമാനിച്ച അവളെപ്പറ്റി എനിക്കഭിമാനം മാത്രമേയുള്ളു. ഇതിൻറെ പേരും പറഞ്ഞു പോകുന്ന അന്തസ്സെ വീടിനുള്ളെങ്കിൽ അങ്ങ് പോട്ടെന്നു വയ്ക്കും ഞാൻ!" നെഞ്ചത്തു കൈ തട്ടിക്കൊണ്ടു സാറാമ്മ പറഞ്ഞുതീർത്തു

"സാറാമ്മേ!" പിറകിൽ നിന്ന് മാത്തച്ചന്റെ ശബ്ദം കേട്ട് സാറാമ്മ താഴോട്ട് നോക്കി.

"ഇച്ചായൻ ഇനി ഇതിൽ ഇടപെടരുത്. ഇതും ഞാനും എൻറെ മക്കളും തമ്മിലുള്ള പ്രേശ്നമാ. പണ്ട് മമ്മയില്ലാതെ പുറത്തിറങ്ങില്ലായിരുന്നു ദേ  ഡേവിഡ്. അവൻറെ പപ്പാ കൊടുക്കുന്ന പൈസയ്ക്ക് ആദ്യം മമ്മയ്ക് എന്ത് വേണമെന്ന് പറഞ്ഞു ചോദിച്ചു വന്നിരുന്ന ചെക്കനാ. ഇച്ചായന്റെ കൂടെ കേറിയേൽപ്പിന്നെ ഇവൻ മമ്മ എന്ന് വിളിച്ചോണ്ടുവരുന്നത് ആഹാരം വിളമ്പാൻ മാത്രമാ!" കണ്ണുകളിൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് സാറാമ്മ പറഞ്ഞു. "ഇനിയെൻറെ മകളെയും എന്നിൽനിന്നകറ്റാൻ ഞാൻ സമ്മതിക്കേല."

"എടാ മാത്യു നിൻറെ കെട്ടിയോള് പറയുന്നതുകേട്ടു ചുമ്മാ നില്ക്കുവാണോ?" ഒരറ്റത്തായി മാറിനിന്നിരുന്ന മാത്യു മെല്ലെ മാത്തച്ചന്റെയടുത്തേക്കു നടന്നുവന്നു.

"എൻറെ ഡേയ്സിമോള് കത്തിൽ പറഞ്ഞത് ഇച്ചായൻ കെട്ടില്ലായിരുന്നോ? പപ്പയും മമ്മയുമുള്ള വീട്ടിൽ നിൽക്കുമ്പോൾ അവൾക്കു ശ്വാസം മുട്ടുവാന്ന്‌. സ്വന്തം മകള് ഇങ്ങനെ പറയുവാണേൽ ഒരച്ഛനെന്ന രീതിയിൽ ഞാനൊരു പരാജയമല്ലേ ഇച്ചായാ? .....അവള് പോട്ടെ ഇച്ചായാ. നശിച്ച വീട്ടീന്ന് അവളെങ്കിലും രക്ഷപ്പെട്ടേച് പോട്ടെ!" തൻറെ അനിയൻറെ കണ്ണുകൾ നിറയുന്നത് വേദനയോടെ മാത്തച്ചൻ നോക്കിനിന്നു.

"നിങ്ങളാരുമെന്താ ഞാൻ പറയുന്നത് മനസിലാക്കാത്തെ? അവളെങ്ങോട്ടൊക്കെയാ പോകുന്നെന്ന് അറിയാമല്ലോ എല്ലാവർക്കും? നമ്മുടെ രാജ്യത്ത് അവളെ ഒറ്റയ്ക്കങ്ങോട്ടു കറങ്ങാൻ വിടണമെന്നാണോ പപ്പയും മമ്മയും പറയുന്നേ?" മാത്യൂന്റെയും സാറാമ്മയുടെയും മനസ്സുമാറ്റാനുള്ള അവസാന അടവായി മുന്നിൽക്കണ്ട് ഡേവിഡ് ഉറക്കെപ്പറഞ്ഞു.

അതിനുത്തരമെന്നോണം സാറാമ്മ വീണ്ടും മുറ്റത്തേക്ക് തിരിഞ്ഞുകൊണ്ടാലറി. "ആണുങ്ങളില്ലാതിരുന്ന സമയത്ത് വീട്ടിലുള്ള പെണ്ണുങ്ങളെ കേറി പിടിക്കാൻവന്ന ബ്രിട്ടീഷുകാരുടെ കാലു വെട്ടിയെടുത്ത കൊച്ചുത്രേസ്യയുടെ ചോരയാടാ അവള്. ഒരുത്തനും അവളുടെ ദേഹത്ത് കൈ വയ്ക്കാൻ വരുകേല, അഥവാ വന്നാലും പിടി വീഴുന്നതിനു മുൻപേ അവൻറെ അഞ്ചു വിരലും അവൾ അരിഞ്ഞു താഴേക്കിടും. അക്കാര്യത്തിൽ ഒരു പേടിയും വേണ്ടടാ നിനക്ക്."

"എന്നാലും മമ്മ.."

"മമ്മയുടെ ബീപ്പീകൂട്ടാതെ അകത്തോട്ടു കേറിപ്പോടാ!" മാത്യുവിന്റെ അന്ത്യശാസന കൂടി കേട്ടതോടെ ഡേവിഡ് തളർന്നു. ഇനി സ്വന്തം വീട്ടിലൊരു സംഘർഷമുണ്ടാക്കാതെ മുൻപോട്ടു പോകാൻ കഴിയില്ലെന്നവൻ മനസിലാക്കി.

"ഇനി എന്നാന്നുവച്ചാ ചെയ്തോ! അവളെ തലേക്കൊണ്ടു നടക്കുവോ അഭിമാനംകൊണ്ടു പുളയുവോ എന്നാന്നുവച്ച ചെയ്തോ! ഡേവിഡ് ഇനി ഇതിൻറെ പിറകെ പോകത്തില്ല!" ജീപ്പിന്റെ വാതിൽ ആഞ്ഞടച്ചതിനു ശേഷം ഡേവിഡ് വീട്ടിനകത്തേക്കുള്ള പടവുകൾ കയറി.

"എടാ ജോമോനെ നിന്നോടിനി പ്രേത്യേകം പറയണോ?" സാറാമ്മയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ശോശാമ്മയും മുൻപോട്ടു വന്നു. മാത്തച്ചനിൽ നിന്നും ഒരു എതിർപ്പും ഇനിയുണ്ടാകാൻ പോകുന്നില്ലെന്ന് അയാളുടെ മുഖം കണ്ടപ്പോഴേ  ജോമോന് മനസിലായി.

"വോ വേണ്ട. എനിക്കുള്ള ചൂരല് ഞാൻ പണ്ടേ എടുത്തു കിണറ്റിൽ എറിഞ്ഞതാ. ഇനി അതും പറഞ്ഞോണ്ട് വരണ്ട. ഞാൻ ഒരിടത്തും പോണില്ല! ഇനി എന്നാത്തിനാ എല്ലാരും ഇവിടെ കൂടി നിക്കുന്നെ? എല്ലാരും അവരവരുടെ വീട്ടിൽ പോയെ!" കൂടിനിന്നവരോട് കൈകൾ ഉയർത്തിക്കൊണ്ട് ജോമോൻ ഉറക്കപ്പറഞ്ഞു.

"മമ്മ, അപ്പൊ എൻറെ ക്ലാരയോ?" അതുവരെ ശബ്ദം ഉയർത്താതെ എല്ലാം കേട്ടുകൊണ്ട്നിന്ന ഡാനിയേൽ ചോദ്യമുന്നയിച്ചു.

"അവൻറെ ഒരു ക്ലാര! കോളേജിലെ പെൺപിള്ളേർടെ മുന്നിൽ ഷോ കാണിക്കാനല്ലെടാ നിനക്ക് ബുള്ളറ്റ്? ഇനി നീ പപ്പയുടെ ബൈക്ക് എടുത്തോണ്ട് കോളേജിൽ പോയാ മതി!"

"അതിലുംബേധം വല്യപ്പന്റെ പഴേ സൈക്കിൾ എടുത്തോണ്ട് പോകുന്നതാ!" പിറുപിറുത്തുകൊണ്ടു ഡാനിയേലും വീടിനുള്ളിലേക്ക് നീങ്ങി.

"എന്നതൊക്കെ കാണിച്ചാലും അവള് കുറച്ചു ബഹുമാനമൊക്കെയുള്ള കൂട്ടത്തിലാ. കണ്ടില്ലെയോ കത്തിൽ എൻറെ പേരെടുത്ത് പറഞ്ഞു നമസ്കാരമൊക്കെ ഇട്ടേക്കണേ. അല്ല എന്നതാടാ നടുവിരൽ നമസ്കാരം?" അകത്തേക്ക് കേറിപോകുന്നതിനിടയിൽ ഡാനിയേലിനോട് വർക്കിച്ചൻ തിരക്കി.

"ഒന്ന് പോ കിളവ. ഇവിടെ ക്ലാര പോയതിനെക്കുറിച്ചോർത്ത് വിഷമിച്ചിരിക്കുവാ അപ്പോഴാ അങ്ങേരുടെ നടുവിരൽ നമസ്കാരം."

"ഒളിച്ചോടിപ്പോയാ പെണ്ണിനുള്ള മര്യാദപോലും നിനക്കില്ലല്ലോടാ! ശെടാ എന്നാലും എന്നതാ നടുവിരൽ നമസ്കാരം? പിള്ളേരുടെ ഓരോ പുതിയ കണ്ടുപിടിത്തങ്ങളെ!" സ്വയം പുലമ്പിക്കൊണ്ട് വർക്കിച്ചനും വീട്ടിനകത്തേക്ക് കേറി.

ഇതിനിടയിൽ ജനാലയ്ക്കടുത്തുള്ള ശലഭകോശം രണ്ടായിപിളർന്നിരുന്നു. അതിൽനിന്നും ത്രിവര്ണങ്ങളാൽ അലങ്കരിക്കപ്പെട്ട ചിറകുകൾ വിടർത്തി അതീവമനോഹരമായ ഒരു ചിത്രശലഭം പുറത്തുവന്നു. ചുറ്റുമുള്ള ലോകത്തെ തൻറെ ഭംഗിയുള്ള ചിറകുകൾ കാട്ടി പൂമ്പാറ്റ പൂവുകൾക്കിടയിൽക്കൂടി പറന്നുനടന്നു.

                                                                                                              f    f   f    f    f    f    f    f    f    f    f

"ഹമ്പോ!! ഇത്രയ്ക്കും സംഭവബഹുലമായിരുന്നോ തൻറെ ജീവിതം? ഇതൊക്കെ നടന്നതുതന്നെയാണോ?" കൊടുംത്തണുപ്പകറ്റാൻ തീയിലേക്ക് കൈകാണിച്ചുകൊണ്ട് രാഹുൽ ചോദിച്ചു.

"അല്ല.....അതുപിന്നെ .....എൻറെ ജീവിതകഥയല്ലേ? അതിപ്പോ എനിക്കിഷ്ടമുള്ള രീതിയിലല്ലേ പറയാൻ പറ്റൂ. അവിടേം ഇവിടേം ഇച്ചിരി മസാല ചേർത്തൂന്നു മാത്രം, എന്നാലല്ലേ കഥയ്ക്കൊരു പഞ്ച് കിട്ടു." തൻറെ ചന്തമുള്ള നുണക്കുഴി എടുത്തുകാട്ടി ഡെയ്സി രാഹുലിനെ നോക്കിച്ചിരിച്ചു.

"എന്നാലും തൻറെ മമ്മയെ സമ്മതിച്ചു കേട്ടോ! വൈകിയാണേലും തൻറെ മകൾക് വേണ്ടി വീട്ടുകാർക്കും നാട്ടുകാർക്കുമെതിരെയും ശബ്ദമുയർത്താൻ കാണിച്ച തന്റേടമുണ്ടല്ലോ, അത് സമ്മതിച്ചുകൊടുത്തെ പറ്റൂ!"

"എൻറെ മമ്മ കിടുവ. മമ്മ പണ്ടേ പോലീസിൽ ചേരാൻ ടെസ്റ്റൊക്കെ എഴുതി നിന്നതാ. സമയത്തതാണ് പപ്പയുടെ പ്രൊപ്പോസലുമായി വല്യപ്പൻ വന്നത്. പിന്നെ അപ്പച്ചൻ ഒന്നും നോക്കീല, മമ്മയെ അങ്ങ് കെട്ടിച്ചു വിട്ടു. അല്ലേൽ ഇപ്പോഴേ വല്ല നല്ല പോസ്റ്റിലും ഇരുന്നേനെ. ഇക്കാലത്തും ഇതേപോലെ കല്യാണത്തിന്റെ പേരും പറഞ്ഞു പല പെൺകുട്ടികളുടെയും കരിയറിന് കേടുവരുത്താറുണ്ട്." തൻറെ ഇരുകൈകളും ഉരസിക്കൊണ്ടു ഡെയ്സി മറുപടിപറഞ്ഞു.

"ശേ...ഇപ്പൊ ആൾക്കാരുടെ ചിന്താഗതികൾ ഒരുപാട് മാറി. സ്ത്രീകൾ കുട്ടികളെയുംനോക്കി വീട്ടിലിരിക്കണമെന്നു ആരും പറയാറില്ല."

"എന്തൊക്കെ പറഞ്ഞാലും റോഡിലൂടെ പോകുമ്പോൾ ഒരു സ്ത്രീ വണ്ടിയിൽ ഓവർടേക്ക് ചെയ്താൽ രക്തം തിളയ്ക്കുന്ന ആൾക്കാരുടെ നാടാ ഇത്. അങ്ങനെയൊന്നും ചിന്താഗതികൾ മാറില്ല. അല്ലേലും ചെറിയൊരംശം സ്ത്രീകൾക്ക് മാത്രമാണ് അതിനുള്ള സ്വാതന്ത്ര്യവും  ഭാഗ്യം കിട്ടുക. നമ്മുടെ രാജ്യത്തു ഇപ്പോഴും പല ഉൾപ്രദേശങ്ങളിലും നാടുകളിലും എല്ലാമുള്ളിലൊതുക്കി ജീവിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. അവർക്കാണ് ശെരിക്കും അവകാശങ്ങൾ വേണ്ടത്."

അവൾ പതിയെ തൻറെ സ്വെറ്റർ ഉള്ളംകൈയിൽ നിന്നും മുകളിലേക്ക് മടക്കിവച്ചു. അവളുടെ കൈപ്പത്തിയുടെ താഴോട്ട് ചേർന്നു ത്രിവർണ ചിറകുകളുള്ള ഒരു ചിത്രശലഭത്തിന്റെ ടാറ്റൂ പതിപ്പിച്ചിരിക്കുന്നത് രാഹുൽ ശ്രദ്ധിച്ചു.

"വൗ! ഇവിടെവച്ചു ഒരു മലയാളി പെണ്ണിനെ കണ്ടുമുട്ടുമെന്നു ഞൻ ഒട്ടും വിചാരിച്ചില്ല. അതും തന്നെപ്പോലൊരുപെണ്ണിനെ! താനൊരു സംഭവമാണ് കേട്ടോ. ചോദിക്കുന്നതുകൊണ്ടൊന്നും വിചാരിക്കരുത്. നിങ്ങളൊരു ഫെമിനിസ്റ്റ് ആണോ? നിങ്ങൾക്ക് ആണുങ്ങളോട് വെറുപ്പുണ്ടോ?" അതിനുത്തരമെന്നോണം ഡെയ്സി പുഞ്ചിരിച്ചു.

"ഒരു പെണ്ണെന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കുകയും, സ്വന്തം തീരുമാനങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന കൊടുക്കുന്നവരെയുമാണ് ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നതെങ്കിൽ  അതെ ഞാനുമൊരു ഫെമിനിസ്റ്റ് ആണ്. പിന്നെ ആണുങ്ങളോട് എനിക്ക് വെറുപ്പാണെന്ന് ആര് പറഞ്ഞു? ഒരാണ് തന്നെയാണ് എന്നെ വീട്ടിൽ നിന്ന് രക്ഷപെടുത്തിയത്. അപ്പോളെങ്ങനെ എനിക്കവരെ വെറുക്കാൻ പറ്റും?" ഡേയ്സിയുടെ ഉത്തരം രാഹുലിന്റെയുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കി.

"കൺഫ്യൂഷൻ ആയല്ലേ? കൊട്ടാരം പോലുള്ള വീട്ടിൽ നിന്ന് ഞാൻ ഒറ്റയ്ക്കു എങ്ങനാ രാത്രിയിൽ ഇറങ്ങിപോകുന്നെ? അതും അഞ്ചെട്ടു  തടിമാടന്മാരുള്ള വീട്ടിൽ!"

"ഹമ്മോ...അത് വലിയൊരു ട്വിസ്റ്റ് ആണല്ലോ? ആരാടോ തന്നെ    സഹായിച്ചത്? ഡാനിയേലോ?.... പപ്പയോ? ... അതോ ജോമോനോ?.... ദൈവമേ...... ഇനി ഡേവിഡ് തന്നെയാണോ തന്നെ രക്ഷപ്പെടുത്തിയത്?" കൗതുകംമൂത്ത് രാഹുൽ ഡേയ്സിക്കടുത്തേക്കു നീങ്ങി.

"അത് മാത്രം ഞാൻ പറയത്തില്ല. പുള്ളിക്ക് ഞാൻ വാക്ക് കൊടുത്തതാണ് ആരോടും പറയത്തില്ലെന്ന്. മറ്റുള്ളവരുടെ മുൻപിൽ അഭിനയിക്കാൻ പുള്ളി പണ്ടേ മിടുക്കനാ, എന്നാൽ എന്നോട് ഏപ്പോഴും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പുള്ളി പറഞ്ഞിട്ട് തന്നെയാ ഞാൻ കത്തെഴുതിയതും. അത് വായിച്ചു കഴിയുമ്പോ മമ്മ പ്രതികരിക്കുമെന്നും പുള്ളിക്കുറപ്പായിരുന്നു." ഡേയ്സിയുടെ ചുണ്ടിലെ ചിരി കൂടുതൽ വിടർന്നു.

"നല്ല ആടാറു ഫാമിലി തന്നെ! വീടുവിട്ടിറങ്ങിപ്പോയ പെണ്ണിനെ പിന്തുണയ്ക്കുന്ന അമ്മയും, പെണ്ണിനെ ഇറങ്ങിപ്പോകാൻ സഹായിച്ചതോ കുടുംബത്തിലെ ഒരാണും. ആട്ടെ, ഇനിയും ഇതുപോലത്തെ ആഗ്രഹങ്ങളുണ്ടോ തനിക്ക്?" പുറത്ത് കാറ്റിന്റെ വേഗത  കൂടുന്നതിനിടയിൽ ശബ്ദമുയർത്തിക്കൊണ്ടു രാഹുൽ ചോദിച്ചു.

"ഹിഹി...ഇതൊക്കെയൊരു തുടക്കം മാത്രമല്ലേ. ഇനിയും നിറയെ ചെയ്തു തീർക്കാനുണ്ട്. എൻറെ കഥയും ആഗ്രഹങ്ങളുമൊക്കെ കേട്ടത് മതി. ഇനി താൻ ഇവിടെങ്ങനെയെത്തി എന്നുപറ."

"എൻറെ കഥയിൽ ഇത്രയ്ക്കു സസ്പെൻസോ ട്വിസ്റ്റോ ഒന്നുമില്ലെന്നേ. കുറച്ചു ട്രാജഡിയും പിന്നെ......"

അവിടെയുണ്ടായിരുന്ന ബാക്കി ആളുകൾടിയിടയിൽ അവരുടെ സംഭാഷണവും പതിയ അലിഞ്ഞു ചേർന്നു. ശക്തമായ മഞ്ഞുവീഴ്ച്ചയും കാറ്റും താണ്ഡവമാടിക്കൊണ്ടിരുന്ന എവറെസ്റ്റിന്റെ ബേസ് ക്യാമ്പിൽ അവരിരുവരും രാത്രിയിലുടനീളം കഥകൾ കൈമാറിക്കൊണ്ടിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  പുഴകടന്നു പോയവർ

Vinod Kadungoth

Tata Elxsi

പുഴകടന്നു പോയവർ

രഘുവും അനുരാധയും വാതിൽപ്പൂട്ടി കുംഭമാസത്തിലെ നട്ടുച്ചവെയിലിലേക്ക് ഇറങ്ങിനടന്നുപുറത്ത് വെയിൽനിന്നുകത്തുകയാണ്.വായുവിന് ചൂടുപിടിച്ച് നീരാവിപോലെ മണ്ണിൽനിന്ന് ഉയർന്നുപൊങ്ങുന്നു വെയിലിലൂടെയാണ് രഘുവിനുംരാധക്കും പുഴകടന്നു പോകേണ്ടത്.

 

പുഴക്ക് അക്കരെയാണ് കുടപ്പാറ ക്ഷേത്രം.റോഡുമാർഗം പോകാനാകുംപക്ഷെ വളരെ ദൂരകൂടുതലാണ്.ഇതാകുമ്പോൾ ഒരുകിലോമീറ്ററോളം വീതിയുള്ള പുഴകടന്ന് ചെറിയ രണ്ടു ഇഷ്ടികച്ചൂളയും കഴിഞ്ഞാൽ പൂത്തുനിൽക്കുന്ന പറങ്കിമരങ്ങൾ  വിരിച്ചിട്ടതണലിലൂടെ ഇത്തിരിദൂരം നടന്നാൽ മതി പൂരപ്പറമ്പിൽ എത്താൻ.കൈയ്യിൽ തുങ്ങിനടക്കുന്ന രാധയേയുംകൂട്ടി രഘു വെയിലിലൂടെനടന്നുനീങ്ങി

 

അവർ നടന്നു നീങ്ങവേ  നീ   വയറ്റിലുള്ള പെണ്ണിനേം കൂട്ടി എങ്ങോട്ടാടാ ചെക്കാ എന്ന പാത്തുമ്മയുടെ അരിശംകലർന്ന ചോദ്യംമുറുക്കി കറവീണ പല്ലുംകാട്ടി വേലിചാടി രഘുവിനുമുന്നിൽ പ്രത്യക്ഷപെട്ടു.

അതിനു അവൾക്കിപ്പോ ആറുമാസം ആയല്ലേയുള്ളു.അവൾക്ക് ഉത്സവം കാണാൻ ഒരു പൂതീം പിന്നെ  പുരയിൽ ഒറ്റക് ഇരുത്തണ്ടല്ലോഎന്ന് ആലോചിച്ചപ്പോ കൂടെപോന്നോട്ടെ എന്ന് കരുതി. 

 

നീ ഇങ്ങനെ പെണ്ണുംപിള്ള പറയുന്നതുംകേട്ട് തുള്ളിക്കൊപാത്തുമ്മക്ക് വീണ്ടും അരിശംവന്നു അരിശത്തിനൊത്ത് പാത്തുമ്മയുടെമേൽകാതുകളിൽ തൂക്കിയിട്ടിരുന്ന സ്വർണ്ണക്കമ്മലുകൾ കൂട്ടിമുട്ടി ചിലമ്പിച്ചു.

ഓരോ കാതുകളിലും  ഏഴുമേൽക്കാതുകളുണ്ട് പാത്തുമ്മക്ക്ഏറ്റവും താഴത്തെ കാതിൽ ഒരു വലിയ ജിമിക്കിയും മേൽകാതുകളിൽനെറ്റിപ്പട്ടംപോലെ വീതികൂടിയ കമ്മലുകളും.ഒൻപതാമത്തെ വയസ്സിലാണ് പാത്തുമ്മയെ രഘുവിന്റെ ദേശത്തേക്ക് കല്യാണംകഴിച്ച്‌  കൊണ്ടുവരുന്നത്ശേഷം പാത്തുമ്മ എട്ടുപെറ്റുഓരോ ഗർഭധാരണത്തിനും പാത്തുമ്മക്ക് സമ്മാനമായി ഒരുജോഡി കമ്മലും ഒരുമേൽക്കാതും നിർബന്ധംഅടുത്ത ഒരു മേൽകാതിന്  കാതിൽ ഇടമില്ലാണ്ടെ ആയപ്പോഴാണ് ഒൻപതാമത്തേതിനു എത്ര നിർബന്ധിച്ചിട്ടുംപാത്തുമ്മ വഴങ്ങാതിരുന്നത്.

 

വീണ്ടും പാത്തുമ്മ രഘുവിനോട് അരിശപ്പെട്ടുപണ്ട് നിന്റെ അച്ഛനും അമ്മയും ഇതുപോലെ ഉത്സവംകാണാൻ പുഴകടന്നുപോയത് നിനക്ക്അറിയാലോ രഘു.അന്ന് അവൾക്ക്  മാസം എട്ടാഅന്നും  ഉമ്മ ഇതുപോലെ ശാസിച്ചതാ.ആര് കേൾക്കാൻ ? എന്നിട്ട് എന്താണ്ടായെന്ന്അറിയോനിനക്ക് ?

രഘു വയസ്സൻ ശബ്ദത്തിൽ അതേചോദ്യം പാത്തുമ്മയോട് തിരിച്ചുചോദിച്ചു.

"എന്നിട്ട് എന്താ ഇണ്ടായേ ?"

അതുകണ്ട് രഘുവിന്റെ കൈയ്യിൽ തൂങ്ങികിടന്ന രാധ മഴനനഞ്ഞ കുഞ്ഞുപക്ഷികണക്കെ വിറച്ചതും നേർത്തതുമായ  ശബ്ദവീചിയിൽമനോഹരമായി ഒന്നുചിരിച്ചു.

 

ഇജ്ജ്  (നീയ്യ് )വല്ലാണ്ടെ ചിരിക്കണ്ട  പെണ്ണേ ...

അന്ന് അൻറെ   കെട്ടിയോൻ അവൾടെ വയറ്റിലാഅന്ന് പൂരത്തിന് കൊണ്ടുവന്ന ആന വെടികെട്ടിനിടക്ക് ഇടഞ്ഞു.ആളുകൾചിതറിയോടിഅവന്റെ അമ്മേടെ വയറ്റിൽ ആരോചവിട്ടിചോരപോവാൻ തുടങ്ങിഅന്ന് ഡോക്ടർ തറപ്പിച്ച് പറഞ്ഞതാ ഒന്നുങ്കിൽ തള്ളഅല്ലെങ്കിൽ കുട്ടി.രണ്ടുംകൂടി കൂട്യാകൂടില്ലാന്നുഏതോ ഭാഗ്യത്തിനാ തടികേടാവാണ്ടെ രണ്ടിനേം കിട്ടിയത്.

രഘോ എപ്പഴും പടച്ചോൻ കാത്തുന്നു വരില്ല.

പടച്ചോൻ എന്നെ കാക്കണ്ട കൊടപ്പാറ ഭഗവതി എന്നെ കാത്തോളും.

രഘു വീണ്ടും പാത്തുമ്മയെ ശുണ്ഠി പിടിപ്പിച്ചു.

അപ്പോൾ പുകയില കൂട്ടിമുറുക്കിയ വെറ്റില നീട്ടിത്തുപ്പി രഘുവിനെ പാത്തുമ്മ ആട്ടി.എടാ  എട്ടാംമാസത്തിലെ പൊട്ടാ അന്ന് അന്റെതള്ളക്ക് ചോരപോയപ്പോ എൻറെമോൻ ഉമ്മറാടാ ചോരകൊടുത്തത്.അതിലൊരു പങ്ക് അന്റെ  ഞരമ്പിലൂടേം ഓടുന്നുണ്ടടാ കള്ളഹിമാറെഅപ്പൊ എൻറെ പടച്ചോനും നിന്റെമേൽ ഒരു അവകാശം ഉണ്ടെടാ.

 

രാധയുടെ മുന്നിൽവെച്ച് പാത്തുമ്മയുടെ ആട്ടുംതുപ്പും ഇനിയും കേൾക്കണ്ട  എന്നുവെച്ചു വീണ്ടും രഘു രാധയേയും കൂട്ടിനട്ടുച്ചവെയിലിലൂടെ നടന്നുനീങ്ങിഅവർ നടന്നകലുന്നത് വേലിപടർപ്പിൽ ചാരിനിന്നു പാത്തുമ്മ നോക്കി നിന്നുനെഞ്ചിൽ കൈവെച്ച്   പെണ്ണിന് ഒന്നും വരുത്തല്ലേ എന്ന് ഉടയതമ്പുരാനായ പടച്ചോനോട് അവർ തേടി.

 

പാത്തുമ്മ അങ്ങനൊക്കെ പറഞ്ഞപ്പോൾ രാധക്ക് ഒരുൾഭയംഎന്നാ രഘുവേട്ടാ ഞാൻ തറവാട്ടിൽ ഇരിക്കാംഏട്ടൻ പോയിവാഇങ്ങോട്ട്നടക്ക് പെണ്ണേ... രഘു ദേഷ്യത്തോടെ നടത്തത്തിനു വേഗതകൂട്ടി.

 

അവർ നട്ടുച്ചവെയിലിനോടൊപ്പം പുഴയിലേക്ക് ഇറങ്ങി.  കുംഭത്തിൽ വറ്റിക്കിടക്കുന്ന പുഴകണ്ടാൽ മണൽ വാരിവിതറി ഇട്ടിരിക്കുന്ന  മറ്റൊരു ആകാശമാണെന്നും പുഴയിലൂടെ പൂരം കാണാൻ പോകുന്ന ചെറിയ ചെറിയ മനുഷ്യ കൂട്ടങ്ങൾ സന്ധ്യക്ക് ആകാശത്തിലൂടെകൂടണയാൻ പോകുന്ന  ചെറിയ പക്ഷിക്കൂട്ടങ്ങളെപ്പോലെയാണെന്നും  തോന്നിപ്പിച്ചു.

 

രഘുവും രാധയും പുഴകടക്കുമ്പോൾ കാളി പുറകിൽനിന്നും വിളിച്ചുചോദിച്ചു.

രഘോ...ഇവൾക്കിതിപ്പൊ എത്രാംമാസ്സാ?

ആറായി രഘു വിളിച്ചുപറഞ്ഞു.

 

നിങ്ങൾ രണ്ടാളും ഇങ്ങനെ പോകുന്നത് കാണുമ്പോ നിന്റെ അച്ഛനും അമ്മയും പണ്ട് പൂരംകാണാൻ പോയതാ ഓർമ്മവരണെഭാഗ്യത്തിനാനിൻറെ അമ്മ അന്ന് രക്ഷപെട്ടത് എൻ്റെ കുട്ട്യേ..

 

നിങ്ങൾക്ക് ഇത്ര വയസ്സായില്ലേ കാളിതള്ളേ...  പ്രായത്തിൽ ഇനി പുഴകടന്ന്  പൂരപ്പറമ്പ് കാണാൻ പോണോരാധ കൂടുതൽപേടിക്കാതിരിക്കാൻവേണ്ടി രഘു വിഷയംമാറ്റാൻ  ശ്രമിച്ചു.

ഇനിയിപ്പോ എത്രകാലാന്നുവെച്ചാ അണിഞ്ഞൊരുങ്ങി നിൽക്കണ ഭഗവതിയെ ഒന്ന് കാണാൻപറ്റ?.കൊല്ലത്തിൽ ഒരിക്കൽ അല്ലെയുള്ളൂവയ്യെങ്കിലും പോവുകതന്നെ.കാളി പറഞ്ഞു

രഘുവിന്റെ  ചോദ്യം കാളിയെ വീണ്ടും വയസത്തിയാക്കികാളിയുടെ കാൽവേഗം കുറഞ്ഞുഅതുകൊണ്ടു രാധയും രഘുവുംകാളിയേക്കാൾ ഒരുപാട് മുന്നിൽ എത്തി.

 

ഇവിടെ ഇരുന്നല്ലേ രഘുവേട്ട കല്യാണ ആൽബത്തിൽവെക്കാൻ നമ്മൾ ഫോട്ടോഎടുത്തത്ഒരു മണൽത്തിട്ട കാണിച്ചുകൊണ്ട് രാധചോദിച്ചുആദ്യായി തോണിയിൽ കയറിയതും ഞാൻ ഇവിടുന്നാട്ടോ രഘുവേട്ട.

നീ ഇങ്ങോട്ട് വാ പെണ്ണെ കളിച്ച് നിൽക്കാണ്ടെവേഗം പുഴക്കടക്കാം പിന്നെ തണലാ ..അപ്പൊ ക്ഷീണം അത്രക്ക് അങ്ങ് അറിയില്ലരഘുഅവളുടെ കൈപിടിച്ച്‌ പുഴകടന്നു.

 

അപ്പോൾ കാളിതള്ള പാതിപുഴതാണ്ടി എന്നെ കാത്തോളണേ ഭഗവതി എന്ന് നീട്ടിവിളിച്ച് കാൽമുട്ടിൽ കൈകൾ ഊന്നി കിതച്ച്നിൽക്കുകയായിരുന്നു.

 

ക്ഷേത്രത്തിലേക്ക് അടുക്കുംതോറും ജനത്തിരക്ക് കൂടിവന്നുവടക്കുംമുറി ദേശത്തിന്റെയും കിഴക്കുമുറി ദേശത്തിന്റെയും ഗജവീരന്മാർപൂരപ്പറമ്പിൽ നിരന്നുനിൽക്കുന്നുരഘു രാധയേയുംകൂട്ടി ഭഗവതിയുടെ നടക്കൽ വന്നുനിന്നുഅവർക്ക് അരികിലൂടെ ഗജവീരന്മാർഒന്നൊന്നായി ഭഗവതിയെ വന്നു വണങ്ങി.അതിൽ ഒരു കൊമ്പൻ  ഭഗവതിയെ വണങ്ങിയ ശേഷം തുമ്പികൈ മേൽപ്പോട്ടുയർത്തിവളച്ചുപിടിച്ച് ഉറക്കെ ചിന്നംവിളിച്ചുരാധ പേടികൊണ്ട് രഘുവിന്റെ കൈത്തണ്ടയിൽ മുറുക്കിപിടിച്ചു.

 

വാ നമുക്ക്  ആശ്രമത്തിൽ പോയിനിൽക്കാംക്ഷേത്രത്തിനോട് ചേർന്നുള്ള ആശ്രമത്തിലേക്ക് രഘു രാധയെ കൊണ്ടുപോയിഅവിടെ നാഗപുഷ്പങ്ങൾ പൂത്തുനിൽക്കുന്ന വലിയ മരത്തിന്റെ ചുവട്ടിൽ നിന്നാൽ വെടികെട്ട് വളരെ വ്യക്തമായി കാണാം 

 

രഘുവും രാധയും ആശ്രമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആശ്രമത്തിന്റെ അതിരിനോട് ചേർന്ന്  വെടിമരുന്നുകൾ മഹാശബ്ദത്തോടെപൊട്ടിത്തെറിക്കാൻ തയ്യാറായായി ഒരു തീജ്വാലക്കായ് ദാഹിച്ച് ചെറിയ ചെറിയ കുഴികളിൽ തുല്യ അകലത്തിൽ അക്ഷമരായികാത്തുനിൽക്കുന്നുണ്ടായിരുന്നു.

 

സന്ധ്യമയങ്ങിപകൽപ്പൂരം കാവുകേറി!

അക്ഷമരായിനിന്ന കരിമരുന്നുകൾക്ക് തീകൊടുത്തു.അവ ആകാശത്തേക്ക് കുതിച്ചുപൊങ്ങി പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.വെടിക്കെട്ടിന്റെ അമരം കൂടിവന്നുവെടിക്കെട്ടിന്റെ  ശബ്ദം രാധക്ക് അസഹനീയമായി തോന്നിവെടിമരുന്നിന്റെ പ്രകാശം അവളുടെകാണ്ണുകളെ ഇറുക്കിയടപ്പിച്ചുവെടിക്കെട്ട് അവസാനിക്കുംതോറും അമരം കൂടിക്കൂടി വന്നുഭൂമി കുലുങ്ങാൻ തുടങ്ങി.  ആശ്രമത്തിലെപഴകിയ മേൽക്കൂരകളിൽനിന്ന് മൺകട്ടകൾ അടർന്നുവീണുരാധ വീണ്ടും കാതുകളും കണ്ണുകളും കൂടുതൽ ഇറുക്കിയടച്ചുകൊട്ടികലാശത്തിൽ വെടിമരുന്നിനു ഭ്രാന്തുപിടിച്ചുകൂടുതൽ കൂടുതൽ അമരത്തിൽ അവ പൊട്ടിത്തെറിച്ചുവെടിമരുന്നിന്റെഅട്ടഹാസം ഗജവീരന്മാരിൽ പരിഭ്രാന്തി ഉണർത്തിഅവ ഉറക്കെ ചിന്നം വിളിച്ചു.കൂട്ടത്തിൽ ഒരാന ജനക്കൂട്ടത്തിലേക്ക് ഇറങ്ങിയോടിജനക്കൂട്ടം പരിഭ്രമിച്ച് ചിതറിയോടിവെടികെട്ടുകഴിഞ്ഞു കണ്ണുതുറന്ന രാധ പേടിച്ചുവിറച്ചുനിന്നുരാധ രഘുവിന്റെ കൈത്തണ്ടക്കായ്തിരഞ്ഞു.
രാധയുടെ ഭയം കൂടിവന്നു.അപ്പോൾ നാഗപുഷ്പങ്ങൾ പൂത്തുനിൽക്കുന്ന  മരച്ചില്ലക്കിടയിൽനിന്ന്
ഇണയെ വിളിക്കുന്ന ഏതോ പക്ഷിയുടെ നാദം ചിറകുവിടർത്തി ദൂരേക്ക് പറന്നുപോയി.

വിവരമറിഞ്ഞ പാത്തുമ്മ നെഞ്ചിൽ കൈവെച്ച് ഉടയതമ്പുരാനായ പടച്ചോനെ വിളിച്ചു.

കാൽമുട്ടിൽ കൈകൾ ഊന്നി കുനിഞ്ഞുനിന്ന് കാളിതള്ള ഭഗവതിയെ വിളിച്ചു കരഞ്ഞു.

ഇടക്കെപ്പഴോ ബോധം വന്നപ്പോൾ അനുരാധമാത്രം എൻറെ രഘുവേട്ടാ എന്ന്  നീട്ടിവിളിച്ചു.

Srishti-2022   >>  Short Story - Malayalam   >>  ഫ്രീ പീരീഡ്

Kannan Prabhakaran

Infosys

ഫ്രീ പീരീഡ്

തുറന്നു കിടന്നിരുന്ന കതകിൽ ചൂരൽ കൊണ്ടുള്ള അടിയുടെ ശബ്ദം കേട്ടാണ് ഞാൻ ക്ലാസ്സ്മുറിയുടെ വാതിലിലേക്ക് ഞെട്ടിത്തിരിഞ്ഞു നോക്കിയത് .  അതാസാക്ഷാൽ ലക്ഷ്മി ടീച്ചർ,ഞങ്ങളുടെ ക്ലാസ് ടീച്ചർ, ഒരു വലിയ ചൂരലുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നുടീച്ചറിൻറെ കണ്ണുകൾ രോഷം കൊണ്ട് ചുവന്നിരുന്നു. തുടരെ തുടരെയുള്ള ഇടിമുഴക്കങ്ങൾപോലെയായിരുന്നു ചൂരൽ കൊണ്ടുള്ള വാതിലിലെ പ്രഹരത്തിൻറെ ശബ്ദം ഞങ്ങൾക്ക് അനുഭവപ്പെട്ടത്അതുവരെ അങ്ങ് കവലവരെ കേട്ടുകൊണ്ടിരുന്ന ക്ലാസ്സിനുള്ളിലെ ബഹളം,ഒരുനിമിഷം കൊണ്ട് ഒരു മൊട്ടുസൂചി വീണാൽപ്പോലും കേൾക്കാവുന്നത്ര നിശബ്ദതയിലേക്കു വഴുതിവീണു.

 

ഞാൻ ചുറ്റും കണ്ണോടിച്ചുകഴിഞ്ഞ രണ്ടു പീരീഡുകളിലെ തുടർച്ചയായുള്ള മലയാള സാഹിത്യവും ഇഗ്ലീഷ് സാഹിത്യവും കേട്ട് പാതിമയങ്ങിയ കണ്ണുകൾമരുഭൂമിയിലെ മരുപ്പച്ചകണ്ടതുപോലെ ഒന്ന് തിളങ്ങിയത്ആകസ്മികമായി കണക്കുടീച്ചറിന് പെട്ടെന്ന് വീട്ടിലേക്കു പോകേണ്ടിവന്നപ്പോൾ വീണുകിട്ടിയ  ഫ്രീ പീരീഡിലാണ്ആദ്യത്തെ പീരീഡിനു ശേഷംമലയാളം കോമ്പോസിഷൻ ബുക്ക് ഞങ്ങളുടെ കയ്യിൽനിന്നും ശേഖരിച്ച് സ്റ്റാഫ് റൂമിൽ വെക്കാൻ പോയ ക്ലാസ് ലീഡർ വിഷ്ണുകണക്കുടീച്ചർ ബാഗുമെടുത്ത് പത്തുപത്തിനുള്ളലീനാമോൾ ബസ് പിടിക്കാൻ ധൃതിയിൽ നടന്നു പോകുന്നത് കണ്ടു എന്ന വാർത്തഞങ്ങളോട് വന്നു പറയുമ്പോൾ അവൻറെ മുഖത്തുണ്ടായ തിളക്കംഒരു അരണ്ട വെളിച്ചം തളം കെട്ടിനിന്നിരുന്ന ക്ലാസ്സ്മുറിയെ പ്രകാശമയമാക്കിആൺകുട്ടികളും പെൺകുട്ടികളും ഫ്രീ പീരീഡിൽ വീണുകിട്ടിയ സ്വാതന്ത്ര്യം നന്നായി ആഘോഷിക്കുകയായിരുന്നു.

 

എൻറെ തൊട്ടടുത്തിരിക്കുന്ന ആയിഷ പുറകിലെ ബെഞ്ചിലിരിക്കുന്ന ബിന്ദുവിൻറെ കയ്യിൽനിന്നും വാങ്ങിയ ബാലമാസികയിലെ ചിത്രകഥ വായിച്ച്‌ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നുടീച്ചറിനെ കണ്ടയുടൻ അവൾ ബാലമാസിക പുറകിലേക്ക് എറിഞ്ഞുകൊടുത്ത് ഞാനൊന്നുമറിഞ്ഞില്ലേ എൻറെ പടച്ചോനെ എന്നമട്ടിൽ ഇരുന്നുഞാൻ എൻറെവലതുകൈയ്യിലെ കരിവളകൾ ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലായിരുന്നു ടീച്ചർ പ്രത്യക്ഷപ്പെട്ടത്

 

ക്ലാസ്സ്മുറിയുടെ ഒരു മൂലയിൽ ഡസ്റ്റർ എറിഞ്ഞു കളിച്ചുകൊണ്ടിരുന്ന സുബിൻ ടീച്ചറിനെ കണ്ടപ്പോൾത്തന്നെ ഓടിപ്പോയി തൻറെ സീറ്റിൽ ഇരുന്നുഡസ്റ്റർ കൈകളിൽ അകപ്പെട്ടുപോയക്ലാസ് ലീഡർ വിഷ്ണു, പതിയെ തലതാഴ്ത്തി ഡസ്റ്റർ മേശമേൽ കൊണ്ടുപോയി വെച്ച് വിനയാന്വിതനായി തൻറെ സീറ്റിനു നേരെ നടന്നുബാക്ബെഞ്ചിൽ ഇരിക്കുന്ന സരസ്വതിയുടെവീട്ടിൽ ഇന്നലെ വൈകുന്നേരം കറണ്ട് പോയതിനാൽഞായറാഴ്ച ദൂരദർശനിൽ നാലുമണി സിനിമക്കു ശേഷം വരുന്ന മൗഗ്ലിയുടെ സാഹസിക കഥ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവിനയൻടീച്ചറിനെ കണ്ട് ഓടിവന്ന്   ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിൽ വന്നിരുന്നുഅത് തൻറെ സീറ്റാണെന്നു  മനസ്സിലാക്കിയ വിഷ്ണു ആദ്യം ഒന്ന് പതറിപിന്നെ തൊട്ടടുത്തബെഞ്ചിൽ ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റിൽ പോയി ഇരുന്നു.

 

മനുവിനോടൊപ്പം ഡസ്കിനുമുകളിൽ തങ്ങളുടെ പേനകൊണ്ട് യുദ്ധം ചെയ്തുകൊണ്ടിരുന്ന സാബുമനുവിൻറെ പേനകൊണ്ടുള്ള ഉജ്ജ്വല പ്രഹരത്തിൽ പിടിച്ചുനിൽക്കാനാവാതെ,ഡസ്കിനു മുകളിൽനിന്നും തെറിച്ചു തറയിൽവീണ്  കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് അവശനായിക്കിടക്കുന്ന തൻറെ പുത്തൻ റെയ്നോൾഡ്സ് പേനയെ നോക്കി സഹതപിച്ചു.  

 

മനോജിനൊപ്പമുള്ള സംഘട്ടനത്തിനിടയിൽ തെറിച്ചുപോയ തൻറെ യൂണിഫോം ഉടുപ്പിൻറെ ബട്ടൺസ് തിരയുകയായിരുന്നു  കിരണിൻറെ രണ്ടു വലിയ ഉണ്ടക്കണ്ണുകൾ.

 

ഉച്ചതിരിഞ്ഞുള്ള പീരീഡിൽ ചൊല്ലിക്കേൾപ്പിക്കേണ്ട ഹിന്ദി കവിത മനഃപാഠമാക്കുകയായിരുന്ന ഗ്രീഷ്മയും സീതയും ടീച്ചറിനെ കണ്ടപ്പോൾ, തങ്ങളീ  നാട്ടുകാരെ അല്ല എന്നമുഖഭാവത്തിൽ പുസ്തകത്താളുകൾ വെറുതെ മറിച്ചുകൊണ്ടിരുന്നു.

 

പുറകിലെ ബെഞ്ചിലേക്ക് തിരിഞ്ഞു ജന്മദിനാഘോഷത്തിന് വാങ്ങിയ പുതിയ ചുരിദാറിൻറെ നിറവും ഭംഗിയും വിവരിച്ചുകൊണ്ടിരുന്ന കവിതവാതിലിലെ ചൂരൽ പ്രഹരത്തിൻറെശബ്ദം കേട്ട് ചെവികൾ രണ്ടും  പൊത്തി നേരെ ഇരുന്നു.  

 

തൻറെ ലേഡി ഫാൻസിന് പാട്ടു പാടിക്കൊടുത്തുകൊണ്ടിരുന്ന  അവിനാഷ്സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നപോലെ പ്രത്യക്ഷപ്പെട്ട ടീച്ചറിനെ ഒന്നു രൂക്ഷമായി നോക്കി.   

 

തൻറെ മനസ്സിൽ മൊട്ടിട്ട പ്രണയം തുറന്നുപറയാനാവാതെകൂട്ടുകാരിയുടെ കൈവെള്ളയിലിട്ട മൈലാഞ്ചിയുടെ ചന്തം ആസ്വദിച്ചുകൊണ്ടിരുന്ന അമൃതയെക്ലാസ്സ്മുറിക്കുള്ളിലെ കോലാഹലങ്ങൾക്കിടയിലും ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്ന ഗോകുലും, വാതിലിലെ  ടീച്ചറിൻറെ ചൂരൽ പ്രഹരത്തിൻറെ ശബ്ദം കേട്ട് സ്വപ്നലോകത്തുനിന്നും ഞെട്ടിയുണർന്നു.

 

അങ്ങനെ അങ്ങനെ വിവിധതരം ജോലികളിൽ ഏർപ്പെട്ടു ഫ്രീ പീരീഡ്‌ ആസ്വദിച്ചുകൊണ്ടിരുന്ന എൻറെ ക്ലാസ്സിലെ കുട്ടികൾ ടീച്ചറുടെ മുഖത്തു നോക്കാൻ കഴിയാതെ തലതാഴ്ത്തിഅച്ചടക്കത്തോടെ ഇരുന്നുഇതിനെല്ലാം സാക്ഷിയായി ഞാനുംഅല്ലെങ്കിൽത്തന്നെ ഞാനെന്തിനാണ് ഭയപ്പെടുന്നത്ഞാൻ അച്ചടക്കമുള്ള കുട്ടിയാണെന്ന് ടീച്ചറിന് അറിയാവുന്നതല്ലെ.ഞാൻ എൻറെ വലതുകൈയ്യിലെ കരിവളകൾ ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തി

 

"ആൾ സ്റ്റാൻഡ് അപ്പ് "

 

പെട്ടെന്നായിരുന്നു ടീച്ചർ ആജ്ഞ പുറപ്പെടുവിച്ചത്.

 

"ഇതെന്താ ചന്തയൊ?, ഹൈ സ്കൂളിൽ ആയി എന്ന ഒരു വിചാരം പോലുമില്ല പിള്ളേർക്ക്ടീച്ചർ ഇല്ലാത്ത പീരീഡിൽ നലക്ഷരമെടുത്തു വായിച്ചുകൂടെ?, നിങ്ങൾ എൻറെ ക്ലാസ്സിലെകുട്ടികളാണെന്നു പറയാൻ തന്നെ എനിക്കിപ്പോൾ നാണക്കേടാണ്".

 

അതുവരെ മേശയിൽ ചാരിനിന്നിരുന്ന ടീച്ചർ പതിയെ നടന്ന് ആൺകുട്ടികളുടെ സൈഡിൽ ആദ്യത്തെ ബെഞ്ചിൽ അവസാനമിരിക്കുന്ന സുബിൻറെ മുൻപിലെത്തി

 

"ഉം.....കൈ നീട്ട്....."

 

ടീച്ചറിൻറെ ഉച്ചത്തിലുള്ള ആജ്ഞ കേട്ട് എൻറെ കൂട്ടുകാരി ആയിഷ അവളുടെ വലതുകൈ കൊണ്ട് എൻറെ ഇടതുകൈയ്യിൽ പിടിച്ചു.  അവളുടെ കൈ ഭയത്താൽ തണുത്തുമരവിച്ചിരുന്നുഞാനെപ്പോഴും ധൈര്യം കൈവിട്ടിരുന്നില്ലടീച്ചർ എന്നെ അടിക്കില്ലടീച്ചർക്ക് എന്നെ അറിയാവുന്നതല്ലെഅതിനിടയിൽ ടീച്ചറിൻറെ കയ്യിലെ ചൂരൽ ആയത്തിൽ സുബിൻറെ വലതുകൈവെള്ളയിൽ പ്രഹരമേല്പിച്ചു കടന്നുപോയിരുന്നു. അവൻ കൈ കുടഞ്ഞു പതിയെ ഇരുന്നു.

 

ഓരോ അടിയും ഓരോരുത്തരുടെയും വെളുത്ത കൈവെള്ളകളിൽ നേർത്തുമെലിഞ്ഞു  നീളത്തിലുള്ള ഒരു ചുവന്ന പാട് അവശേഷിപ്പിച്ചു കടന്നുപോയ്കൊണ്ടിരുന്നു.

 

വിനയൻ കൈവലിച്ച് ടീച്ചറിൻറെ ആദ്യത്തെ അടിയിൽനിന്നും വിദഗ്ധമായി രക്ഷപെട്ടു അടി പാവം ഡസ്കിനാണ് കൊണ്ടത്അടുത്ത അടിയിൽ അവൻ വേദനകൊണ്ടു പുളഞ്ഞു

 

ക്ലാസ് ലീഡർ വിഷ്ണുവിന് ഒരടിക്കു മറ്റൊന്ന് ഫ്രീ എന്ന കണക്കെ തുടരെ തുടരെ രണ്ട് അടി നൽകിയതിന് ശേഷംഅവൻറെ മുഖത്തു ഡസ്റ്റർ വന്നുപതിച്ചപ്പോൾ വെള്ളപൂശിയതുപോലെപറ്റിപ്പിടിച്ചിരിക്കുന്ന ചോക്കുപൊടികൾ കഴുകിക്കളയാൻടീച്ചർ അവനെ പുറത്തേക്കു പറഞ്ഞയച്ചു

 

രമേഷ്, ബഹളം വെക്കുന്നത് തൻറെ അവകാശമാണെന്ന മുഖഭാവത്തോടെ സധൈര്യം കൈനീട്ടിഅടികിട്ടിയതിനുശേഷം, വേണമെങ്കിൽ ഒന്നുകൂടി അടിച്ചോ എന്നമട്ടിൽകുറച്ചുനേരംകൂടി അവൻ കൈനീട്ടി തന്നെ നിന്നുപിന്നെ പതിയെ ഇരുന്നു.

 

ആൺകുട്ടികൾക്കെല്ലാവർക്കും ശിക്ഷ നൽകിയതിനുശേഷം ടീച്ചർ പെൺകുട്ടികളുടെ അടുത്തെത്തി.

 

ആദ്യത്തെ അടി ആനി മാത്യു ഏറ്റുവാങ്ങിഎൻറെ പപ്പാ പോലും എന്നെ നുള്ളിനോവിച്ചിട്ടില്ല എന്ന് വീട്ടുകാരുടെ പൊന്നോമനയായ അവൾ ആലോചിച്ചിട്ടുണ്ടാവണംപിന്നെ വിനീത,ഷീലമൃദുല അങ്ങനെ ഓരോരുത്തരുടെയും കൈകൾ ടീച്ചറിൻറെ മുൻപിൽ മിന്നിമാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

 

അടികൊണ്ടപ്പോൾ ചിലർ പ്രത്യേകതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ചിലർക്ക് കരയണമെന്നുണ്ടായിരുന്നു. അവർ ശബ്ദം പുറത്തുവരാതെ രണ്ടുതുള്ളി കണ്ണുനീരിൽ ആ വേദന കടിച്ചമർത്തി. ചിലർ കൈകൾ കൊണ്ട് നൃത്തം ചെയ്തു.

 

ഞാൻ കണ്ണുകൾ മുറുക്കി അടച്ചുദീപാവലി ദിവസം എൻറെ ചേട്ടൻ ഒന്നിന് പിറകെ ഒന്നായി ഓലപ്പടക്കങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നതുപോലെചുറ്റിനും ചൂരലും കൈവെള്ളയിലെമൃദുമാംസവും ശക്തിയിൽ ഉരഞ്ഞുണ്ടാകുന്ന ശബ്ദംഅതെൻറെ കാതുകളുടെ ആഴങ്ങളിലേക്ക് തുളച്ചു കയറിക്കൊണ്ടിരുന്നു.

 

അവസാനം ടീച്ചർ എൻറെ മുൻപിലും എത്തിപെൺകുട്ടികളുടെ സൈഡിൽ ആദ്യത്തെ ബെഞ്ചിലെ അവസാനത്തെ കുട്ടിയായ എനിക്കായിരുന്നു, ഫ്രീ പീരീഡിലെ സംസാര സ്വാതന്ത്ര്യം, അങ്ങനെ ഒന്നില്ല എന്ന് ഞങ്ങളെ മനസിലാക്കി തരുവാനുള്ള ശിക്ഷാനടപടി അവസാനിപ്പിക്കുവാനുള്ള കാർത്തവ്യം.

 

"ഉം.....കൈ നീട്ട്....."

 

ടീച്ചർ അതുവരെ അടങ്ങിയിട്ടില്ലാത്ത രോഷത്തോടെ തന്നെ പറഞ്ഞു.

 

അടികിട്ടില്ല എന്ന് അതുവരെ ഉണ്ടായിരുന്ന എൻറെ എല്ലാ ആത്മവിശ്വാസവുംനെഞ്ചിനുള്ളിൽനിന്നുവന്ന ഒരു ദീർഘ നിശ്വാസത്തോടൊപ്പം പുറത്തേക്കു പോയി.

 

ഞാൻ പതിയെ കൈനീട്ടിക്ഷണനേരം കൊണ്ട് സ്കൂൾ ജീവിതത്തിൽ എനിക്കാദ്യമായി കിട്ടിയ അടി ഞാൻ ഏറ്റുവാങ്ങിഎൻറെ വലതുകൈയ്യിൽ കിടന്നിരുന്ന കരിവളകളിൽ ഒരെണ്ണംചൂരൽ പ്രഹരമേറ്റു പൊട്ടിച്ചിതറിഭാഗ്യം കൈ മുറിഞ്ഞിട്ടില്ലഞാൻ ഇടതുകൈ കൊണ്ട് വലതു കൈവെള്ളയിൽ തലോടിപിന്നെ നിലത്തു ചിന്നിച്ചിതറി കിടക്കുന്ന കരിവളകഷണങ്ങളെ നോക്കി സഹതപിച്ചുപതിയെ ഇരുന്നുഞാൻ എൻറെ വലതുകൈയ്യിലെ കരിവളകൾ ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തി.

 

ടീച്ചർ ശിക്ഷാ നടപടികൾക്ക് ശേഷം തിരികെപ്പോയി ചൂരൽ മേശമേൽ വെച്ച് മേശയിൽ ചാരിനിന്നുനീണ്ട നിശബ്ദത അപ്പോഴും ക്ലാസ്സ്മുറിക്കുള്ളിൽ തളം കെട്ടി നിന്നിരുന്നു.ടീച്ചറിൻറെ രോഷം അല്പം ശമിച്ചതുപോലെ എനിക്ക് തോന്നിടീച്ചർ കണ്ണട ഊരി സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു

 

"ടീച്ചർ..."

 

ക്ലാസ്സ്മുറിക്കുള്ളിലെ നീണ്ട നിശബ്ദതയെ ഭേദിച്ചുകൊണ്ട് എൻറെ കൂട്ടുകാരി ആയിഷ എഴുന്നേറ്റു നിന്നുടീച്ചർ കണ്ണട തിരികെ കണ്ണുകളിൽ വെച്ച് ആയിഷയെ നോക്കി.

 

"ടീച്ചർ....ടീച്ചർ ജാനകിയേയും അടിച്ചു...."

 

അവൾ വിഷമത്തോടെ എന്നെ ചൂണ്ടിക്കാട്ടിക്കൊണ്ട് ടീച്ചറിനോട് പറഞ്ഞുഇതുകേട്ട്  ഞാൻ അവളുടെ ഇടതുകൈയ്യിൽ നുള്ളിഅവൾ കൈ വലിച്ചു.

 

ടീച്ചറിൻറെ കണ്ണുകൾ ആയിഷയിൽനിന്നു തെന്നിമാറി എന്നിൽവന്നു പതിച്ചുഞാൻ ഒരു ചെറു പുഞ്ചിരിയോടെ ടീച്ചറിനെ നോക്കിടീച്ചറിൻറെ രോഷം ശമിച്ച കണ്ണുകൾ കുറേനേരംഎന്നെത്തന്നെ നോക്കിനിന്നു.   കണ്ണുകൾ നിറയുന്നതുപോലെ എനിക്കുതോന്നിടീച്ചർ എൻറെ അടുത്തേക്ക് വന്നുമുഖത്തെ പുഞ്ചിരി മായ്ക്കാതെ ഞാൻ പതിയെ എഴുന്നേറ്റുടീച്ചർഎൻറെ ഇരുകൈകളും ടീച്ചറിൻറെ കൈക്കുള്ളിലാക്കി കുറേനേരം തലതാഴ്ത്തി നിന്നു.

 

"നിൻറെ ടീച്ചറല്ലെ........അറിയാതെ അല്ലെ.......... ദേഷ്യം കാരണം കണ്ണുകണ്ടില്ല.......പോട്ടെ......."

 

എന്നെ ആശ്വസിപ്പിക്കുമ്പോൾ ടീച്ചറിൻറെ ശബ്ദം ഇടറുന്നുണ്ടായിരുന്നുഎൻറെ കണ്ണുകളും നിറഞ്ഞു.

 

"എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നാണ് ടീച്ചർഞാൻ സംസാരിച്ചതിന്ഉച്ചത്തിൽ ബഹളം ഉണ്ടാക്കിയതിന്കൂട്ടുകാരോട് കഥപറഞ്ഞിരുന്നതിന്എനിക്ക് ആദ്യമായിശിക്ഷ കിട്ടിയ ദിവസംഇത് സത്യമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോവുകയാണ് ടീച്ചർ."

 

എനിക്കിങ്ങനെ ടീച്ചറിനോടും ക്ലാസ്സിലെ എൻറെ കൂട്ടുകാരോടും ഉച്ചത്തിൽ വിളിച്ചുപറയണം എന്നുണ്ടായിരുന്നു

 

പക്ഷെഎനിക്കതിനു കഴിയില്ലല്ലൊ.

 

ടീച്ചർ എൻറെ കൈകളെ സ്വതന്ത്രമാക്കി ക്ലാസ്സ്മുറിയുടെ പുറത്തേക്കു നടന്നുഞാൻ കണ്ണുകൾ തുടച്ചുപതിയെ ഇരുന്നു.

 

കുറച്ചുനേരത്തെ നിശബ്ദമായ ഇടവേളയ്ക്കു ശേഷം എൻറെ കൂട്ടുകാർ അവരവരുടെ ചെറിയ ചെറിയ ജോലികളിൽ മുഴുകിഎല്ലാത്തിനും മൂക സാക്ഷിയായി ഞാനുംഞാൻ എൻറെവലതുകൈയ്യിലെ കരിവളകൾ ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തി.

Srishti-2022   >>  Short Story - Malayalam   >>  കര്യാത്തൻ

കര്യാത്തൻ

വെള്ളാട്ട് തിറയുടെ ചെണ്ടമേളം ഇപ്പോൾ മുറുകുന്നുണ്ടാവും.ശബ്ദം നേർത്ത്  നേർത്ത് വരുന്നു.ചെവി വട്ടം പിടിച്ചു നോക്കി.ഇല്ല, കേൾക്കുന്നില്ല. ജീപ്പിന്റെ ടയറിന്റെ ശബ്ദം മാത്രം. ശശിയേട്ടൻ മുന്നിൽ നിന്ന് എന്തോ പറഞ്ഞ് ചിരിക്കുന്നു.അടുത്ത തിറയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടാവുമിപ്പോൾ. കരിയാത്തനാണ് ഇവിടുത്തെ ദൈവ സങ്കല്പം. ചെറുപ്പത്തിൽ അമ്മയുടെ കൂടെയായിരുന്നു തിറയ്ക്ക് പോവുക.പിറ്റേന്ന് രാവിലെയെ തിരിച്ചു വരൂ.വലിയ കുരങ്ങ് ബലൂണുകളും പീപ്പികളും നോക്കി കുറേ നിന്നിരുന്നാലും അമ്മ വാങ്ങിതരില്ലതോറ്റം പാട്ടിന്റെ ശബ്ദം ഉച്ചസ്ഥായിലെത്തിയോ? കരിമ്പാലന്മാർ ഉറയാൻ ആരംഭിച്ചു കാണണം. ഉറഞ്ഞു തുള്ളുന്ന കരിമ്പാലർ ഒരു പ്രത്യേക സമയത്ത് ഇരുട്ടിലേക്ക് തുറിച്ച് നോക്കി ഓടും. അവരെ പിടിക്കാൻ വേണ്ടി തടിമിടുക്കുള്ള കുറച്ചു പേർ ഉണ്ടാകും. പിടിച്ചിട്ടു കിട്ടിയില്ലേൽ അവർ കല്ലായി പോവുമെത്രെ. അമ്മ പറഞ്ഞതാണ്. അങ്ങനെയുള്ള കല്ലുകൾ കണ്ടാൽ തിരിച്ചറിയാൻ പറ്റുമെത്രെ. അമ്മ പക്ഷെ ഇതുവരെ കണ്ടിട്ടില്ല. എല്ലാം ചെറുപ്പത്തിൽ കേട്ടതാണ്. ഞാൻ കണ്ടപ്പോഴെക്കെ എല്ലാവരെയും പിടികിട്ടിയിരുന്നു. പിന്നീട് അവരെ ഇളനീർത്തറയിൽ കൊണ്ടുപോകും ഉറയൽ തീർക്കും.

 

 "എടാ നീ ഇനി എന്നാ തിരിച്ച്പ്രമോദിന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി . ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. "നീ വരുമ്പോൾ കുറേ ബോളും രണ്ട് ബാറ്റും കൊണ്ടുവരണം". ഞാൻ  വെറുതെ ചിരിച്ചു

വീണ്ടും ഞാൻ ചിന്തയിലേക്കമർന്നു. "നമുക്ക് രണ്ട് ജീവിതമാണുണ്ടാവുക. ഒന്ന് കല്യാണത്തിനു മുൻപ് . ഒന്ന് അതിനുശേഷവും". അടുത്ത വീട്ടിലെ ദാമോദരേട്ടൻ അച്ഛനോട് പറയുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. "ചിലപ്പോ ആദ്യത്തെ ആയിരിക്കും നല്ലത് ചിലപ്പോൾ മറ്റേത് . രണ്ടും നന്നാവുക ചുരുക്കാ".  എന്നാൽ ഇപ്പോ ഒന്നൂടെ ഉണ്ട് ദാമോദരേട്ടാ എന്നെനിക്ക് തോന്നി. രണ്ടും കൂടാതെ മറ്റൊരു ജീവിതം. മറുനാടൻ ജീവിതം. ഇതറിയാൻ ദാമോദരേട്ടൻ ഇന്നില്ല.

 

 അവൻറെ കോളേജിലെ അടിപിടി ആണ് എല്ലാം മാറ്റിമറിച്ചത്. ന്യായം അവൻറെ പക്ഷത്ത് ആണത്രേ. എന്ത് പറയാൻ. പോലീസ് കേസായി സാക്ഷികളും ഉണ്ട്. ഒതുക്കിതീർക്കാൻ എട്ട് ലക്ഷമാണ് പോലീസും മറ്റുള്ളവരും മുന്നോട്ടുവച്ചത് . അത് പിന്നീട് ഗോപിയേട്ടൻ ഇടപെട്ട് അഞ്ച് ലക്ഷത്തിൽ എത്തിച്ചേർന്നുഇത്രേം തുക ഞങ്ങളുടെ കയ്യിലുള്ളത് മൊത്തം വിറ്റാൽ കിട്ടുമോന്ന് സംശയമാണ്. അച്ഛൻ , അച്ഛൻറെ ടാക്സി പെർമിറ്റ് വിറ്റിട്ടും  അമ്മയുടെ കയ്യിലുള്ളതെല്ലാം വിറ്റിട്ടും രണ്ട് ലക്ഷത്തിന് അടുപ്പിച്ച് ഉണ്ടാക്കി. അമ്പതിനായിരം അവനും കൂട്ടുകാരൊക്കെ ചേർന്ന് കൊണ്ടുവന്നു തന്നു. ഇനിയും വേണം രണ്ടരലക്ഷം. ഞങ്ങളുടെ കുടുംബത്തിൽ കുറച്ചെങ്കിലും പണക്കാരൻ  എന്ന് പറയുന്നത് അച്ഛൻറെ വകയിലൊരു മാമൻ ആയിരുന്നു. ഉണ്ണി മാമൻ

 

 "ഡാ  ഇവിടെ കിട്ടുന്ന മീൻ എല്ലാം അവിടെ കിട്ടും. നമ്മളെപ്പോലെ അവരുടെയും പ്രധാന കറി മീനാണ്" . പ്രമോദ് തന്റെ അറിവ്  അറിയിക്കാൻ ശ്രമിച്ചു. ഉണ്ണി മാമൻ ഞങ്ങളുടെ ചെറുപ്പത്തിലെ കൽക്കട്ടയിലേക്ക് പോയതാണ്. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ. ഭാഗ്യത്തിന് (അതോ എൻറെ ദൗർഭാഗ്യത്തിനോ) സമയത്ത് നാട്ടിലുണ്ടായിരുന്നു. മാമനോട് പോയി ചോദിക്കാൻ അമ്മയാണ് പറഞ്ഞത്. "അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനാ അവൻ. അവനോടു ചോദിച്ചിട്ട് ഒരു കാര്യമില്ല. അല്ലേലും  അത്രയൊന്നും  ആരും കടം തരില്ല". അച്ഛൻ ഓരോ കാരണം പറഞ്ഞു പോകാൻ മടിച്ചു. "നിങ്ങൾ പോയി  ചോദിച്ചുനോക്കൂ അത്രയില്ലെങ്കിലും കുറച്ചെങ്കിലും  തരാതിരിക്കില്ല. ബോംമ്പെൽ  പോകുന്നതിനുമുമ്പ് അവൻ നിങ്ങളുടെ വീട്ടിൽ നിന്നല്ലേ പഠിച്ചത്". ബോംമ്പേലല്ല കൽക്കട്ട എന്ന് എനിക്ക് പറയാൻ തോന്നിയെങ്കിലും മിണ്ടിയില്ല.

 

 എന്നെയും കൂട്ടിയാണ് അച്ഛൻ ഉണ്ണി മാമൻറെ അടുത്തേക്ക് പോയത്. അച്ഛൻ കാര്യമെല്ലാം  ഒരുവിധത്തിൽ അവതരിപ്പിച്ചെങ്കിലും  ഇനിയെത്ര രൂപയുടെ കുറവ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ഉണ്ണി മാമന് കാര്യമെന്തായാലും മനസ്സിലായി. മാമൻറെ ഭാര്യ ചായപ്പൊടി ഒന്ന് തുറന്നു തരുമോ എന്ന് പറഞ്ഞു  മാമനെ അകത്തേക്ക് വിളിച്ചു. "പഴയ തോന്നും ഓർത്ത് വിഡ്ഢിത്തം ഒന്നും ചെയ്യല്ലേ എന്ന്  ഉപദേശിക്കാനായിരിക്കുമെന്ന്" അച്ഛൻ എന്നോട് പറഞ്ഞു. ഞാൻ വെറുതെ പുഞ്ചിരിച്ചു.മാമൻ പുറത്തേക്ക് വന്നു കുറച്ചുനേരം മിണ്ടാതിരുന്നുപിന്നീട് എന്നെ കുറിച്ച് ചോദിച്ചു ഞാൻ ബിഎസ്സി കഴിഞ്ഞ പോസ്റ്റ് ഗ്രാജ്വേഷൻ തയ്യാറെടുക്കുകയായിരുന്നു. മാമൻ വീണ്ടും മൗനത്തിലേക്ക് വഴുതി. ചായ കുടിച്ച് ഇറങ്ങാൻനേരം അച്ഛനോട് മാമൻ "ഞാൻ ഒന്നാലോചിക്കട്ടെ. രണ്ടുദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം" എന്ന് പറഞ്ഞ് യാത്രയാക്കി.

 

  "അവൻ വരാനൊന്നും പോകുന്നില്ല" അച്ഛൻ വരുന്നവഴിക്ക് എന്നോട് പറഞ്ഞു  "എങ്ങനെ ഉണ്ടാക്കുടാ രണ്ടരലക്ഷം" അച്ഛൻ എന്നോട് സങ്കടത്തോടെ ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല അഞ്ഞൂറ് രൂപ പോലും എൻറെ കയ്യിൽ ഇല്ല "പൈസ കൊടുത്തില്ലേ അവൻറെ ഭാവി പോവുല്ലെ പിന്നെ അവൻ എന്തു ചെയ്യും" അച്ഛൻ വീടെത്തും വരെ പറഞ്ഞുകൊണ്ടിരുന്നു എൻറെ മനസ്സിൽ ഒരു വഴിയും തോന്നിയില്ല

 

 അച്ഛന് തെറ്റി. ഉണ്ണി മാമ രണ്ടുദിവസം കഴിഞ്ഞ് വീട്ടിൽ വന്നു അച്ഛൻ ഇപ്പോ മറ്റൊരു വണ്ടിയിൽ ഡ്രൈവറായി പോകുന്നു. ഇതുവരെ എത്തിയില്ല. അവൾ അനിയത്തി സ്കൂളിൽനിന്നും വന്നതേയുള്ളൂ. അച്ഛൻ എത്താൻ എട്ട് മണിയെങ്കിലും ആവും ."ദാ ഇപ്പൊ വരും ഇപ്പൊ വരും" എന്ന് പറഞ്ഞ് അമ്മ ഉണ്ണി മാമനെ എട്ടുമണിവരെ പിടിച്ചിരുത്തി. അച്ഛൻ വന്ന ഉടനെ തന്നെ മാമൻ കാര്യം പറയാൻ തുടങ്ങി "രണ്ടു ലക്ഷം രൂപ ഞാൻ തരാം. പക്ഷെ ഒരു കണ്ടീഷൻ " അമ്മയ്ക്ക് കണ്ടീഷൻ എന്നതിൻറെ അർഥം മനസ്സിലായില്ലെങ്കിലും  പണയം എന്തോ ആവശ്യപ്പെടുകയാണ് എന്ന് മനസ്സിലായി. മാമൻ തുടർന്നു. "കമ്പനിയിൽ ഒരു വേക്കൻസി ഉണ്ട്. ഇവൻ അതിനു തയ്യാറാണെങ്കിൽ..." മാമൻ നിർത്തി  എന്നെ നോക്കി.  "കണ്ടീഷൻ എന്താച്ചാ  രണ്ടുവർഷം ശമ്പളം ഉണ്ടാവില്ല. അല്ല തീരെ ഇല്ലെന്നല്ല ഭക്ഷണത്തിനുള്ള കാശ് കിട്ടും. തമസോം". താമസം എന്നുവെച്ചാൽ മറ്റുള്ള എംപ്ലോയിസ്ന്റെ കൂടെ. മാമന്റെ കണ്ടീഷൻ തീർന്നില്ല "അഞ്ച് വർഷം എന്തായാലും ജോലി ചെയ്യണം. രണ്ടുവർഷത്തിനുശേഷം പിനീടുള്ള മാസങ്ങളിൽ ശമ്പളം കിട്ടും മുഴുവനായും. ഇത് സമ്മതാച്ചാൽ രണ്ടുലക്ഷം രൂപ ഒരാഴ്ചയ്ക്കുശേഷം ഞാൻ എത്തിക്കും. എൻറെ കൂടെ അവന് അങ്ങോട്ട് വരാം ആലോചിച്ച് പറഞ്ഞ മതി". മാമൻ തൻറെ നീളൻ ടോർച്ചുമായി മുറ്റത്തേക്കിറങ്ങി.

  അച്ഛൻ അമ്മയ്ക്ക് വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു അമ്മയുടെ മുഖഭാവം എനിക്ക് മനസ്സിലായില്ല. ഒരുപക്ഷേ അനിയൻറെ പ്രശ്നവും തീരും എനിക്കൊരു ജോലിയും കിട്ടി എന്ന ചിന്തയായിരിക്കും അമ്മയ്ക്ക്. അതോ ബാക്കിയുള്ള അമ്പത് എങ്ങനെ ഉണ്ടാക്കുമെന്നോ? അച്ഛന് പക്ഷേ എൻറെ മനോഭാവം മനസ്സിലായി എം എസ്സി യ്ക്കുള്ള എൻറെ അഡ്മിഷൻ ശരിയായിരിക്കുകയായിരുന്നു. ബിഎസ്സി ഞാൻ നല്ല മാർക്കോടെയാണ് പാസായത്. എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അത്  ഞാൻ അച്ഛനോട് പറഞ്ഞിരുന്നു എന്നെ പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ അച്ഛൻ ഇപ്പോൾ ഒന്നും മിണ്ടിയില്ല ഞാൻ തീരുമാനിക്കട്ടെ എന്നായിരിക്കും അച്ഛൻ ചിന്തിക്കുന്നത്.

 

  "നിൻറെ ആഗ്രഹങ്ങളൊക്കെ എനിക്കറിയാം മോനേ നിനക്ക് താഴെ ഒരു പെൺകുട്ടി ഉള്ളതോണ്ടാണ്. ഇല്ലേൽ  ഞാനിത് പണയംവെച്ച്..." . അച്ഛന്റെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. പകരം എന്നെ പണയംവെച്ചു അല്ലെ അച്ഛാ എന്ന് ഞാൻ ചോദിച്ചില്ല. ജീപ്പ് ഏതോ ഗട്ടറിൽ വീണു വല്ലാതെ കുലുങ്ങി. "മര്യാദയ്ക്ക് നോക്കി ഓടിക്കെടാ" സജീവനെ ശശിയേട്ടൻ ചീത്തവിളിച്ചു. ഉണ്ണി മാമൻറെ കൂടെ എനിക്ക് പോകാൻ കഴിഞ്ഞില്ല. ഒരാഴ്ച കൂടി കഴിഞ്ഞു വരാം എന്ന് ഞാൻ പറഞ്ഞു. അഡ്മിഷന് കൊടുത്ത സർട്ടിഫിക്കറ്റ് തിരിച്ചു മേടിക്കണം. അതിലുപരി കര്യാത്തൻ തിറയായിരുന്നു മനസ്സിൽ. ഇത് വരെ മുടക്കിയിട്ടില്ല.. ഒരു പക്ഷെ ഇതായിരിക്കും അവസാനത്തെ. " ഡാ നിന്റെ മാമന് ഒരു മോളില്ലെ. നിന്റെ പഴയ കളിക്കൂട്ടുകാരി".   ശശിയേട്ടൻ ഒരു സിനിമയ്ക്കു കഥയുണ്ടോന്നു നോക്കി. മാമന് പക്ഷെ കുട്ടികളേ ആയിട്ടില്ല. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ആരുടെയും മുഖത്ത് നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. അമ്മയുടെയും അനിയത്തിയുടെയും മുഖത്ത് എന്നെ പിരിയുന്ന സങ്കടമായിരുന്നു . അനിയൻറെ മുഖത്തെ നിസ്സഹായത ഞാൻ കണ്ടു. അവന് ശരിക്കും വിഷമം ഉണ്ട് അവന്റെ മുഖത്ത് ഞാൻ നോക്കിയില്ല. അച്ഛന്റെ  മുഖത്തെ കുറ്റബോധം ആയിരിക്കുമോ ഞാൻ നോക്കിയില്ല . എൻറെ വികാരം പോലും  എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ചെണ്ടകൊട്ട് അടുത്തുവരുന്നു അമ്മ വടക്കേ കോലായിൽ പോയി നോക്കിയിട്ട് പറഞ്ഞു. "ഇളനീർകുല വരുന്നുണ്ട് കരിയാത്തന് കറുപ്പ് കൊടുത്തിട്ടേ പോകാവൂഞാനും വരാം." തിറയുടെ അന്ന് രാത്രിയായിരുന്നു ട്രെയിൻ ടിക്കറ്റ് കിട്ടിയത്. വെള്ളാട്ട് തിറ തുടങ്ങിയിട്ടില്ല. മുന്നൂറ്റൻ വേഷം കെട്ടിയാടുന്നു. അടുത്ത് വന്നപ്പോൾ മുന്നൂറ്റനോട് അമ്മ എല്ലാം പറഞ്ഞു. മുണ്ട് കൊടുക്കുമ്പോൾ എന്റെ കൈപിടിച്ച് മുന്നൂറ്റൻ പറഞ്ഞു " ഏടപ്പോയാലും പോയാലുംഞാനുണ്ടാവും.ധൈര്യായി പോയിക്കോ ഞാനുണ്ടാവും കൂടെ ". കെട്ടിയാടുന്നവർ കര്യാത്തനാന്നെന്നാണ് സങ്കല്പം

 റെയിൽവെ സ്റ്റേഷനിലേക്ക് വേറെ ആരും വരേണ്ടന്ന് ഞാൻ തന്നെയാണ്പറഞ്ഞത്. വയ്യ യാത്ര പറയാൻ വയ്യ. ജീപ്പ് സ്റ്റേഷന്റെ അരികിലെ റോഡിൽ നിരങ്ങി നിന്നു.

 

                            ***

 

 എനിക്ക് എൻറെ വികാരത്തെ അടക്കാനാവുന്നില്ല. വീട്ടിലെ ബംഗാളിയായ ബാസു ദേബിനോട് ബംഗാളി സംസാരിക്കാൻ പഴയ ബാഗിൽ തപ്പിയപ്പോഴാണ്  പണ്ടത്തെ ഡയറി കിട്ടിയത്. എന്റെമ്മേ. ഇരുപത്തി മൂന്ന് വർഷം മുമ്പുള്ള....  പത്തൊമ്പത് വയസ്സുള്ളപ്പോൾ എഴുതിയത്. കൽക്കട്ടയിലെ എത്തിയപ്പോൾ ആദ്യ കുറെ നാളുകൾ. ജോലിയിൽ പ്രവേശിച്ച പാടുള്ള നാളുകളിൽ എനിക്ക് വല്ലാത്ത ശ്വാസം മുട്ടുന്ന പോലെയായിരുന്നു . അന്നത്തെ പ്രധാന ആശ്വാസം എഴുത്തായിരുന്നു. ആലോചിക്കാൻ പോലും വയ്യ . അന്നത്തെ പത്തൊമ്പത്കാരനിൽ നിന്നും ഇന്ന് ഞാൻ ഒരുപാട്  ഒരുപാട് സഞ്ചരിച്ചിരിക്കുന്നു. കൽക്കത്തയിൽ നിന്നു വന്നിട്ടു തന്നെ പതിമൂന്ന് വർഷമാകുന്നു. കഴിഞ്ഞവർഷമാണ് അച്ഛൻ പോയത്. മാമന്റെ കമ്പനിയിൽ ഞാൻ നാല് വർഷം ജോലി ചെയ്തു. അഞ്ച് വർഷം  എന്നായിരുന്നു എഗ്രിമെൻറ് എങ്കിലും എൻറെ ഫീലിംഗ്സ് മനസിലാക്കി മാമൻ നാല് വർഷം കഴിഞ്ഞപ്പോൾ  എൻറെ ഇഷ്ടംപോലെ ചെയ്തോളാൻ പറഞ്ഞു പിന്നീട്  ജോലിയിൽ നിന്നും രാജിവെച്ച് ആറുമാസം പി ജി എൻട്രൻസ് പ്രിപ്പയർ ചെയ്തു  കൽക്കത്തയിലെ പ്രസിഡൻസി യൂനിവേഴ്സിറ്റിയിൽ - എത്രയോ മഹാൻമാർ പഠിച്ചിറങ്ങിയകെമിസ്ട്രി പിജിക്ക് ചേർന്നു അവിടെനിന്ന് റിസർച്ചിന് പുറത്തേയ്ക്ക്... ഒരുപക്ഷേ എന്റെ പഠിത്തത്തിൽ എന്നേക്കാൾ കൂടുതൽ സന്തോഷം ആയത് അച്ഛനായിരുന്നു. അച്ചനോട് എനിക്ക് ആദ്യമൊക്കെ വല്ലാത്ത ദേഷ്യമായിരുന്നു. എല്ലാ ചടങ്ങുകളിലും ഞാനവരെ കൽക്കട്ടയിലേക്ക് കൊണ്ടുവന്നിരുന്നു. ഒരുപാട് കാലം കഴിഞ്ഞിരിക്കുന്നു

 

 ചെണ്ടമേളം മുറുകുന്നു. മോനെയും കൂട്ടി കരിയാത്തനെ കാണാൻ തിടുക്കത്തിൽ ഞാനിറങ്ങിതിറ നടക്കുന്ന കാവിനു മാത്രം ഒരു മാറ്റവുമില്ല . അവിടെ നിൽക്കുമ്പോൾ അമ്മ അടുത്ത് വന്ന് കൈ പിടിക്കുന്നതു പോലെ തോന്നും... കര്യാത്തൻ ഉറഞ്ഞാടുകയായിരുന്നു. "ധൈര്യമായി പോയിക്കോ ഞാനുണ്ടാവും കൂടെ". കരിയാത്തന്റെ ശബ്ദം കാതിൽ  കേൾക്കുന്നതു പോലെ.

Subscribe to Short Story - Malayalam