Skip to main content
Srishti-2022   >>  Poem - Malayalam   >>  ഓർമ്മയിലെ തേനച്ഛൻ

Kannan Divakaran Nair

Infosys

ഓർമ്മയിലെ തേനച്ഛൻ

 ഇനിയോർമ്മവഴികളിൽ 

കാത്തുനിൽക്കുന്നച്ഛൻ

ഇനിയോർമ്മവഴികളിൽ

കൈപിടിക്കുന്നച്ഛൻ

കരളിലെ വാത്സല്യം

ഓർമ്മതൻ കൈകൊണ്ട്

കരയുമെൻ കരളിലേക്കു-

രുകുന്നൊരുരുളയായ്

സ്നേഹത്തലോടലിൻ തേനും 

വയമ്പുമായ് ചേർത്തച്ഛൻ.

 

മടിശ്ശീല ചോരുന്ന പഞ്ഞമാസം

പണ്ട് പുസ്തകം വാങ്ങാതെ

പടികടന്നെത്തുമ്പോൾ

പിടിവാശി കാണിച്ചൊരെൻ

പിഞ്ചു കൈപിടിച്ചൊരു-

കുഞ്ഞുതേങ്ങലായ്

മഴയിലേക്കൊഴുകിയോൻ.

 

പിറ്റേന്ന് പള്ളിക്കുടം വിട്ടു-

വാടിയ ചെടിയുടെ പൂവുപോൽ 

കവിളിൽ നിരാശയും പൂശിവരുന്നെന്നെ 

കഥകൾ കിളിക്കൂടു കൂട്ടുന്ന

വായനശാലതൻ മുറ്റത്തുനിർത്തിയി-

ട്ടഴകാർന്ന പുസ്തക

വാതിൽ തുറന്നച്ഛൻ.

 

അച്ഛൻ തുറന്നിട്ടതൊരു കോടി സൗഭാഗ്യം

അച്ഛൻ മെനഞ്ഞുതന്നൊരുനൂറു സ്വപ്നങ്ങൾ 

അച്ഛനെക്കാളുയരാൻ വാരിയെടുത്തെന്നെ 

പ്രാരാബ്ധമുന്തിയ ചുമലിലേറ്റിക്കൊണ്ട്

അറ്റമില്ലാത്ത വിശാലമാമകാശ

മുറ്റത്തു നിർത്തിയിട്ടിരുകൈകളും പിടി-

ച്ചാവോളമാശകൾ അല്ലലറിയിക്കാതെ 

നിറവേറ്റിയതിലൂടെയെന്നെ നയിച്ചവൻ

 

ജീവിതസന്ധ്യയിൽ എന്റെ കയ്യും പിടി-

ച്ചെന്നും കഥകൾ പറഞ്ഞ സായാഹ്നങ്ങൾ

ഒറ്റയ്ക്കു നിന്നു ഞാൻ ആകാശഗോപുര

മുറ്റത്തു തിരയുന്നതെൻ

ബാല്യസ്മരണകൾ

മോതിരവിരലിലാപ്പിടിയില്ല പിന്നെയോ

നിറയുന്ന കൺകളിൽ ഒരായിരം താരകം 

 

നീലയും ചോപ്പും വിരിച്ചൊരാ സന്ധ്യയിൽ

അത്യുന്നതങ്ങളിൽ അച്ഛനാം താരകം

നീറുന്ന ദുഃഖങ്ങൾ കൊത്തിവലിക്കുമ്പോൾ

തേനൂറുമാശ്വാസത്തെന്നലായോർമ്മകൾ 

 

 

 

 

Srishti-2022   >>  Poem - Malayalam   >>  നഷ്ടസ്വപ്നങ്ങൾ !!

നഷ്ടസ്വപ്നങ്ങൾ !!

കരയുടെ മാറിൽ യുഗങ്ങളോളം ചാഞ്ഞുറങ്ങാൻ കഴിയാതെ പോയൊരു തിരയുടെ നഷ്ടസ്വപ്നം...!!

 

എന്നും തഴുകുന്ന തടാകത്തിൻ ആഴത്തിൽ, ചുംബിക്കാനാവാഞ്ഞത് കാറ്റിന്റെ നഷ്ടസ്വപ്നം... !!

 

ഒരേ പൂവിന്റെ മധുരം നുണയാനാവാഞ്ഞത് ശലഭത്തിൻ നഷ്ടസ്വപ്നം.. !!

 

ഞാൻ എന്നെ മറന്നൊഴുകിയ ജീവിതയാഥാർഥ്യത്തിൽ, സ്വപ്നത്തിൽ ചിറകരിഞ്ഞു വീണു പോയ കവിതകളൊക്കെയും എന്നുടെ നഷ്ടങ്ങളായിരുന്നു... !!

 

എഴുതുവാൻ മറന്നെന്റെ കവിതകളെ, ആടുവാൻ മറന്നെന്റെ ചുവടുകളെ, 

നിങ്ങളുടെ സ്വപ്‌നങ്ങൾ കൂട്ടിലടച്ച എനിക്ക് മാപ്പു തരൂ....!!

Srishti-2022   >>  Poem - Malayalam   >>  ജന്മങ്ങൾ

Renoy G

Infosys

ജന്മങ്ങൾ

 

ഭജിക്കാം മൂന്നായി നമുക്ക് സ്നേഹത്തെ

മുറിക്കാം അതിലൊന്നിനെയച്ഛനുമമ്മയുമായി

പ്രണയിനിയോ ഗൃഹണിയോ രണ്ടാമതാകാം

ഒടുവിലത്തെതോ മക്കളിലുമൊതുക്കാം

 

നീ കൊടുക്കും പേറ്റുനോവിൽ

കനവുകൾ കണ്ടുതുടങ്ങും മനസ്സുകൾ

നിൻ കൈകാൽ വളരുമ്പോഴാനന്ദക്കണ്ണീർ

പൊഴിക്കും മിഴികൾ

അന്ത്യശ്വാസംവരെയും നിൻ നേരുംനെറിയും

ന്യായീകരിക്കുന്ന ഹൃതുക്കൾ

നിനക്കായി ലോകത്തിനോടെന്നുമെപ്പോഴും

പൊരുതും പോരാളികൾ

നിലവുംശരീരവുമെത്ര കാർന്നുതിന്നാലും

നാളെ നീ മറക്കില്ലെന്നാശിച്ചവർ

സത്യത്തിലിവരല്ലേ നീ ത്യജിക്കും

യഥാർത്ഥ ദൈവങ്ങൾ

 

പൊരുതിയതാർക്കോ സ്വാർത്ഥമായി

നീയായുസ്സിൽ  അതിവൾ

നിന്നിൽ കാമവും വികാരവും

നൊമ്പരവും നഷ്ടവുമുണർത്തിയവൾ

എവിടെയോ പോയ്മറഞ്ഞ നിൻജീവിതം

വരുതിയിലെത്തിച്ചതരോ അതിവൾ

നീയില്ലാതെനിക്കൊന്നുമില്ലല്ലെന്ന

സ്ഥിരമിഥ്യയെ പുഞ്ചിരിയോടെന്നും വരിച്ചവൾ

എത്ര മുടിച്ചാലും നശിച്ചാലും

നിനക്കായിയെന്നുമിടത്തിൽ കാത്തിരിക്കുന്നവൾ

മരണശ്വാസം വലിക്കുമ്പോൾ

തലചായ്ക്കാൻ ഇവൾ മടിയില്ലെങ്കിലയ്യോ കഷ്ടം

 

നിൻ ചേഷ്ടകൾക്കെല്ലാം

ഇരുമടങ്ങായി തരാൻ ജനിച്ചവരിവർ

ദേവ തലമുറയാണ് നിന്റെതെന്ന

ധാർഷ്ഠസ്വപ്നം നിന്നിൽ വിതയ്ക്കുന്നവർ

കൊലയോ കൊള്ളയോ നീ

ആർക്കുവേണ്ടി ചെയ്യുന്നുവോ അതിനുത്തരമിവർ

മറുതുണിയില്ലാതെ നീ സ്വരൂപിച്ചതെല്ലാം

നാളെ അനുഭവിക്കാനുഉള്ളവർ

അന്ത്യകാലത്ത് നീയേത് ചുവരുകൾക്കുള്ളിലൊതുങ്ങണം

എന്ന് നിശ്ചയിക്കുന്നവർ

ഒന്ന് ചിന്തിച്ചാൽ ഇവരല്ലേ

നിൻ ജന്മഹേതു എന്തെന്ന് അറിയിക്കും ഗുരുക്കന്മാർ

 

ശുഭം

Srishti-2022   >>  Poem - Malayalam   >>  ഹിമകണം

Aparna Mohan

Tata Elxsi

ഹിമകണം

പുലരിതൻ  കമ്പിളിക്കുള്ളിൽ മയങ്ങുമൊരു

നേർത്ത വെൺഹിമകണമേ നിൻ

മൃദു തനുവിൽ ഞാനറിയുന്നു

പുലരിതൻ വിങ്ങലും നിൻ ദുഃഖവായ്പ്പും

ക്ഷണികമാം  നിൻ ജീവയത്നത്തിനൊട്ടുമേ

പരിഭവമില്ലെന്നായ്കിലും നീ

ശേഷിപ്പതില്ലയോ നിർമ്മലമാം ചെറു

കുളിരും മതിപ്പും എൻ അന്തരാത്മാവിലും

വെൺപുലരിയിൽ നിന്നെത്തിനോക്കുന്നൊരു

തേജസ്വിയാം കിരണത്തെ ശപിക്കുന്നതില്ല നീ

വിധിയെ പുണർന്നു നീ അസ്‌തമിക്കുന്നുവോ

നേർത്ത കുളിർമതൻ സ്മരണകൾ വഴിവെച്ചു

ഏന്തേ മഥിക്കുന്നു എൻ അന്തരാത്മാവ്

സ്വസ്ഥമാം നിൻ ജീവിതോപാസനയുൾകൊണ്ട്    

എത്രയോ മോഹാന്ധമായൊരു പാഴ്ക്കിനാ-

വാകുന്നു മർത്യാ നിൻ ജന്മവും വിദ്യയും  

ഏതോ ഏകാന്തയാമത്തിൽ  ജീവിക്കയോ നീ

പുല്കുന്നുവോ വ്യഥയാം വലയത്തെ തന്നിലും

സത്യമാം പ്രപഞ്ചത്തിൽ ഉത്ഭവിച്ചു നീ

ആദിമധ്യാന്തങ്ങൾ ഒന്നും അറിയാതെ

പാടിപ്പഠിച്ചതും തേടിപ്പിടിച്ചതും തന്നിൽ

നിന്നേറെ അകലത്തിലെന്നറിഞ്ഞിട്ടും

എത്താത്ത തീരങ്ങൾ പുൽകുവാൻ വെമ്പിയും

കാണാത്ത മാത്രകൾ താണ്ടുവാൻ മോഹിച്ചും

തൻ രക്തത്താൽ സ്വപ്‌നങ്ങൾ ചാലിച്ചെഴുതിയും

ലോകത്തിൻ  കാന്തിക ശേഷിയെ ഭേദിച്ചും

എത്തിപ്പെടും എന്നഹങ്കരിക്കുന്നൊരു നാളിനും

എത്രയോ ഇപ്പുറം നിൽക്കുന്നു നീ ഇന്നും...  

മോഹമാം അശ്വത്തിൻ ദ്രുതചലനത്തി-

നൊത്തു മുന്നേറാൻ നീ ശീലിക്കയല്ലയോ

തുച്ഛമാം ജീവിതയാത്രതൻ അന്ത്യത്തിൽ

മിച്ചമായ് എന്ത് ലഭിക്കുന്നു , നേടുന്നു ?


 

Srishti-2022   >>  Poem - Malayalam   >>  ഓർമ്മ നൊമ്പരപ്പൂക്കൾ

Midhun MG

ENVESTNET

ഓർമ്മ നൊമ്പരപ്പൂക്കൾ

വെറുമൊരു നേർത്ത നിശ്വാസമായ് നിൻ നെറുകിലൂടൊഴുകി താലോടി ഞാൻ മാഞ്ഞുപോണം. 

വെറുമൊരു പാഴ് കിനാവായ് നിന്റെ ഓർമ്മതൻ താളിൽനിന്നീമുഖം മാത്രമായ് മാഞ്ഞുപോണം. 

ഇനിയൊരു മുകുളമുണ്ടാകാതെ ഈ മരം വാടിക്കരിഞ്ഞുപോണം നിന്റെ ഓർമ്മതൻ പൂമരം വാടിക്കൊഴിഞ്ഞുപോണം. 

അവസാന ദളം ഊർന്നു വീഴുന്ന മാത്രയിൽ നീ നടന്നകലുന്നൊരീവഴിയിൽ ഏകനായ് നിന്നെനിക്കിനിയുമിതു പാടാതെ വയ്യെന് സഖീ. 

മൂകനായി ഞാൻ നീങ്ങുമീവഴിയിലൊക്കെയും ഓർമ്മകൾ പൂത്തുനിൽക്കുന്നു. നിന്റെ നൊമ്പരം പൂത്തുനിൽക്കുന്നു.

നിഴൽ മങ്ങി ഇരുൾ മൂടുമീവഴിയിലൊക്കെയും ഏകനായ് ഞാൻ നടക്കുന്നു ഈ പൂക്കൾ വാടാതെ കാവൽ നിൽക്കുന്നു. 

കാത്തിരിക്കാതിരിക്കാൻ എനിക്കാവില്ല ഈവഴിയിൽ ഇനി നീ വരില്ലെങ്കിലും നിന്റെ പദനിസ്വനം കേൾക്കായില്ലെങ്കിലും, പുഞ്ചിരിയെകിയൊരു ഭ്രാന്തനായി നിന്നിടാം ചങ്ങല ഇട്ടോന്നു  ബന്ധിച്ചിടാം മനം വൃധാ മറവിതൻ താഴിട്ടു പൂട്ടിവെക്കാം. വർഷം വസന്തവും വന്നുപോകും വൃക്ഷം ഇലകൾ കൊഴിഞ്ഞങ്ങു ജീർണമാകും കോഴിയില്ലൊരിക്കലും നീ തന്നൊരീ പൂക്കൾ ഉയിർ വിട്ടുപോകുന്ന നാൾവരേക്കും ഞാൻ ജീർണമായിതീരുന്ന നാൾ വരേക്കും.

വെറുമൊരു നേർത്ത നിശ്വാസമായ് നിന്റെ  നെറുകിലൂടൊഴുകി താലോടി ഞാൻ മാഞ്ഞുപോണം. 

വെറുമൊരു പാഴ് കിനാവായ് നിന്റെ ഓർമ്മതൻ താളിൽനിന്നീമുഖം മാത്രമായ് മാഞ്ഞുപോണം.

 

Srishti-2022   >>  Poem - Malayalam   >>  പൂക്കാലം വന്നുവെങ്കിലോ !

Saranya T Pillai

Polus Software Pvt. Ltd.

പൂക്കാലം വന്നുവെങ്കിലോ !

വയൽക്കിളികളെ വന്നാലും
വയലൊന്നു ചുറ്റി വന്നാലും
ഒരു കതിര് നുള്ളി പോയാലും.
ഓർക്കുക,
ഒരു കതിര് മാത്രം നുള്ളുക.
ഇത് തീ പാറും കാലം,
തൊട്ടതിനൊക്കയും വില പറയും കാലം.
കാളക്കുളമ്പടി ഏറ്റില്ല എന്നാകിലും
മണ്ണിൻ മനം നിറഞ്ഞു
മനസ്സ് കുളിർത്തു
വിത്തോന്നതൂറ്റി മുളപൊട്ടി
തളിരില വന്നു നെൽക്കതിരു ചൂടി
കാറ്റിലിളകിയാടി നിൽപ്പൂ .
വെയിലേറ്റു പാലുറച്ചു
സ്വർണ വർണം പൂണ്ടു നിൽപ്പൂ.
വരിക, നിങ്ങൾ ഇവയൊന്നു കണ്ടു പോവുക.
കാവുകൾ എണ്ണി പറയുക,
മലകളെ തഴുകി പറക്കുക,
ഇനി വരും നാൾ ഇവയൊക്കെയും
കണ്ടുവോ എന്നു പറയുക.
കാറ്റിനോടൊതുക മഴ-
മുകിലിനോടൊന്നു ചൊല്ലുവാൻ
സമയം നോക്കിയെത്തുവാൻ .
മഴ കനിഞ്ഞെന്നാകിൽ
വയലു കനിഞ്ഞെന്നാകിൽ
നൂറുമേനി വിളയുമെങ്കിലോ?
ഇവിടെവിടെയെങ്കിലും
ഒരു പുത്തനുദയം വന്നുവെങ്കിലോ -
മഹാഭാഗ്യം!
ഒരു പക്ഷെ പഴയ ഒരു
പൂക്കാലം തിരികെ എത്തിയേക്കാം.

 

Srishti-2022   >>  Poem - Malayalam   >>  കരതൻ വിലാപം

VIJIN RAJ T S

UST Global

കരതൻ വിലാപം

ഓളങ്ങൾ തഴുകും ആഴിയിൽ നിൻ -
മുഖം തേടി ഞാനിരിപ്പു എൻ പ്രണയമേ 
നീ എൻ ചാരെ നിന്നനേരമെല്ലാമെൻ ഓർമ്മയിൽ 
നിന്നകലുന്ന നേരം ഞാൻ ഏകനായ് ഈ ഭൂവിൽ 

ഓരോതവണയും പ്രതീക്ഷ തന്നു നീ -
കരം വിട്ടുപോകുമ്പോഴെന്നിലുണ്ടാകുന്ന  
ഗദ്ഗദവും നിന്നിലുണ്ടാകുന്ന ഇരമ്പലും 
താതനാം സൂര്യനെല്ലാമൊരു ഹാസ്യാനുഭൂതി 

ഹിമകിരണമെല്ലാമെൻ മിഴിനീരായ് മാറവേ-
നീമാത്രമെന്നിൽ നിന്നകലുന്നതെന്തിനോ 
സൂര്യനാൽ തഴുകുന്ന കടലിനറിയില്ല കരതൻ 
ഹൃദയതാളിലെഴുതിയ വിരഹനൊമ്പരം 

അശ്വാരൂഡങ്ങളിലേറി യാത്രചെയ്ത നിമിഷങ്ങളും 
സ്വപ്നച്ചിറകിലേറി പാറിനടന്ന ദിനങ്ങളും 
അഴലിന്റെ ചിതയിൽ നിന്നെരിയുന്ന സ്വപ്നം 
ചാരമായ് അലിയുന്നെന്നിലൊരു ഹിമമായ് 

താതനാം അർക്കൻ നിൻ കരം 
ചന്ദ്രനിൽ ഏകും ദിനം തൊട്ടു നാം 
നെയ്തെടുത്ത സ്വപ്നകൊട്ടാരമെല്ലാമെൻ 
തീച്ചൂളയിൽ എരിയുന്ന കടലാസ് രൂപങ്ങൾ 

പകൽ നിൻ കാവലായ് സൂര്യനിരുന്നാലും സന്ധ്യമയങ്ങും 
നേരം നിൻ മേനിതഴുകും പതിയാം ചന്ദ്രനിരുന്നാലും 
മമ ഹൃത്തിൽ അലതല്ലും നിൻ ഓളങ്ങൾ കാലമാം 
കെടുതിയിലെരിയാതിരിക്കാൻ സ്വ കാക്കുക നീ...

Srishti-2022   >>  Poem - Malayalam   >>  അക്ഷരങ്ങളോട് പറയാനുള്ളത്

അക്ഷരങ്ങളോട് പറയാനുള്ളത്

എഴുതാനാവില്ല,

ആത്മാവിനുള്ളിലെ

മൂടിപ്പടർന്ന

ദുസ്വപ്നങ്ങൾ.

 

വാക്കുകളിൽ

ഗദ്യങ്ങളിൽ

പദ്യങ്ങളിലൂടെയവ

ജീവൻ നേടിയാലോ?

 

ഭയമൊരു

പുതപ്പുപോലെ

പൊതിഞ്ഞുനിന്നെന്നെ

വരിഞ്ഞു മുറുക്കുന്നു

 

വരണ്ട

ചൂടുള്ള രാത്രികളിൽ

ഉഷ്ണത്തിനും മീതെ

വീർപ്പുമുട്ടിക്കുന്ന

നിശ്വാസം പോലെ

 

ഉള്ളിലെ നോവുകൾ

എഴുതിയാ മുറിവുകൾ

മായ്ച്ചിരുന്ന കാലവും

അകലെയായി

 

വിധിയും

വിശ്വാസവും

നിയോഗങ്ങളും

ക്രൂര വിനോദങ്ങളും 

മാറ്റിയ ജീവിതമക്ഷര

ശൂന്യമായി

 

ഉള്ളിന്റെയുള്ളിൽ

മഴ പോലെ

പൂ പോലെ

ദുഃഖത്തിന്റെ

മേഘങ്ങൾ പോലെ

പൊഴിഞ്ഞിരുന്ന

വാക്കുകൾ അദൃശ്യമായി

 

കവിതകൾ

നിശ്ചേഷ്ടമാം കുടീരമായി

 

എപ്പോഴുമവ

കൂട്ടിലടച്ച കിളികളായി

ചിറകിട്ടടിച്ചു

അഴികളിൽ ക്രൂരമായി

തലതല്ലി മരിക്കുന്നു,പുനർജനിക്കുന്നു

 

ഇന്നിതാ

വരികളില്ലാതെ

വാക്കുകയില്ലാതെ

മൂളലുകൾ  തീർത്ത

സംഭാഷണ ശകലങ്ങളിൽ

ഞാൻ

 തെരുവിൽ

എരിവെയിലിൽ

വിധിച്ചൂടിൽ

 

സ്വയമെഴുതാത്ത

കഥയുടെ

അടുത്ത ചലനം കാതോർത്തു

ശ്വാസമടക്കി

നടപ്പൂ

 

ഇന്നിതാ

 ലോകമെനിക്കന്യം

വാക്കുകളോ

ശൂന്യം

ആത്മാവോ

നിശ്ചലം

 

പുനർജന്മമെടുക്കുക

അക്ഷരങ്ങളായി

വാക്കുകളായി

പദ്യങ്ങളായി

പദചലനങ്ങളായി

 

ജീവനേകുക

നിന്റെയാ പഴയ

സൃഷ്ടികർത്താവിനു

ആത്മാവിനെകുക

ചലനം

കുറച്ചു സ്വപ്നങ്ങൾ

ജീവിക്കാനാശ

 

ജീവിക്കുകീ

ഇടനെഞ്ഞിൽ

ആര് പിരിഞ്ഞാലും

പിരിയാത്ത ശ്വാസമായി

Srishti-2022   >>  Poem - Malayalam   >>  എന്നിലേക്ക്...

Raji Chandrika

Navigant India BPM

എന്നിലേക്ക്...

മാറാതിരുന്നെങ്കിലിന്നു ഞാൻ.

മറന്നിട്ടൊരാ പാതിവഴിയിൽ വീണ്ടും നടന്നെങ്കിൽ..

പീലിക്കണ്ണുകൾ വിടർത്തി, മാനത്തൊളിക്കും കൊതുമ്പുവള്ളത്തിൽ ഊഞ്ഞാലാടാൻ കുതിച്ചെങ്കിൽ..

പാലപ്പൂക്കൾ കൊരുത്ത് മാലചാർത്തി,

പായൽ കടവിലൂടെ, നിലാവിന്നോടം തുഴഞ്ഞെങ്കിൽ..

ചേറും ചെറുമനും വഴുതുന്ന വയൽവരമ്പത്തൂടാടി തിമിർത്തെങ്കിൽ 

ചോലപ്പരപ്പിൽ ചെറുപരൽ മീനുപോൽ

നീന്തിത്തുടിച്ചെങ്കിൽ

 പ്ലാവിലച്ചട്ടിയിൽ, കുരുത്തോല വട്ടിയിൽ, മുക്കണ്ണൻ ചിരട്ടയിൽ 

പ്രാതലും പുഴുക്കും വിളമ്പി കളിക്കുവാൻ

ബാല്യത്തിനിന്നും വിശന്നുവെങ്കിൽ.. .

ഈറൻ സന്ധ്യയിൽ ഇറയത്തിണ്ണയിലൊരീരടി കേട്ടെങ്കിൽ, ഈശ്വരനുണർന്നെങ്കിൽ..

തൂശനിലയിൽ ചെറുമണി ചോറും, നെയ്യും, കാച്ചിയ മോരും കുഴച്ചൂട്ടുവാൻ 

അമ്മയെന്നുമെൻ അരികിലിരുന്നെങ്കിൽ..

ആമയോ മുയലോ, മാന്ത്രികക്കുതിരയോ

രാമനോ, രാധയോ, രാക്ഷസനോ

കൂട്ടിനാരെത്തുമാദ്യമെൻ മുത്തശ്ശിക്കഥയിലെന്നോർത്തൊന്നുറങ്ങാൻ കഴിഞ്ഞുവെങ്കിൽ..

തുമ്പയും, തുമ്പിയും, തൂക്കണാക്കുരുവിയും

ചേമ്പിലക്കുമ്പിളിൽ പിടയ്ക്കുന്ന മാനത്തു കണ്ണിയും

ഉച്ച വെയിലിൽ വിയർപ്പുപ്പിനൊപ്പം തിന്ന 

കൊച്ചു വെള്ളരി മാങ്ങതൻ സുഗന്ധവും

ഒറ്റവാഴക്കൈ കുടക്കീഴിൽ ഒത്തുചേരും കുറുമ്പിൻ കലമ്പലും

ഒക്കെ മായാതിരുന്നെങ്കിലിന്നും ...

ഓർമ്മപ്പീലികൾ കൊഴിയാതിരുന്നെങ്കിലിന്നും..

വളരാതിരുന്നെങ്കിലിന്നു ഞാൻ..

വരണ്ട സ്വപ്നങ്ങൾ ചുമന്ന് തളരാതിരുന്നെങ്കിൽ..

ഇളം കാലുകൾ ഇടറി വീഴാതെ ഇനിയും നടന്നെങ്കിൽ..

എന്നിലേക്കു നടന്നെങ്കിൽ...

 

 

Srishti-2022   >>  Poem - Malayalam   >>  പാഴ്‌ചിന്ത

ശ്രീജിത്ത് എസ് എം

H&R Block

പാഴ്‌ചിന്ത

എൻ പ്രിയ ഗീതേ എനിക്ക് നിന്നോട് പറയുവാനുള്ളത്                                  

മാനസ ഗീതയുടെ അനുകമ്പ.                                                                                  

ഇരുളുന്ന ഇടനാഴിയിൽ നിന്നെയും തേടി                                                           

അലയുന്ന യാത്രയായി ഞാനിന്നും മറവെ                                                        

പിടയുന്ന തേങ്ങലായ് എരിയുന്ന ജീവിതം                                                

നിനക്കായ് നൽകിടും പുലർവേളയിൽ .

 

അന്യമെന്നറിഞ്ഞിട്ടും ആശിക്കുമെൻ ആശകൾ നിനക്കായ്

പഴവില്ലെന്നാരോ പറഞ്ഞിട്ടും പാഴാക്കിയ ആശകൾ കൊണ്ട് ഞാൻ

പാഴ് വീട് തീർക്കും നിനക്കായ് വരും വേളയിൽ .

മായുന്ന ചിന്തകൾ പ്രകടമാമെങ്കിലും നിനക്കായ്

മായാത്ത മണിവീട് പണിതിടും രാത്രിയിൽ.

അതിനെന്നിൽ ഇനിയും ബാക്കിയുണ്ടാകുമീ  ജീവിതം

 

ഏകനായ് നിങ്ങുമ്പോഴൊക്കയും നിഴലായ് നി കൂടിടും.

ചാരത്തിരിക്കുവാൻ ചായുമ്പോഴൊക്കയും ചിതലരിക്കുന്നോരോർമ്മയായ് ..

നീ മാറവെ.

എങ്കിലും നിനക്കായ് കരുതി വെയ്ക്കുമീ ചിന്തകൾ ഞാനിന്ന്.

നീ ഓർക്കുകിൽ കാലമത്രയും ഞാൻ നീങ്ങിടും നിനക്കായ്

നീയില്ലെന്നറിഞ്ഞിട്ടും നിനക്കായ് തീർത്ത സ്വപ്നവഴിയിൽ.

അതിനെന്നിൽ ഇനിയും ബാക്കിയുണ്ടാകുമീ ജീവിതം.

 

നിനവാർന്ന ചിന്തയിൽ മധുവാർന്ന കിനാക്കളിൽ

നിറമുള്ള സ്വപ്നമായ് നീ വിടരു.

അരികയെന്നാരോ പറഞ്ഞിട്ടും അകാലത്തായ്

നീ മറയു,,

 

 

പിന്നിട്ട വഴികൾ ഓർക്കുന്ന വേളയിൽ

ഞാനെന്നോ അറിഞ്ഞു എൻ വാർദ്ധക്യം.

മൂകമാം സന്ധ്യകൾ ചൊല്ലുന്നുണ്ട് പോലും

നിനക്കി യാത്രതൻ സ്വപ്നങ്ങളുപേക്ഷിപ്പു

സമയമായ് സമയമായ് സമയമായ്.........

Srishti-2022   >>  Poem - Malayalam   >>  സാംസ്‌കാരിക നായകൻ

Jinish Kunjilikkattil

Allianz Technology

സാംസ്‌കാരിക നായകൻ

ഉണരുവാൻ വയ്യെനിക്കിനിയുമുറങ്ങണ-

മൊത്തിരിനേരം കിടന്നിങ്ങനെ.

തട്ടിവിളിച്ചമ്മയോടുള്ളമമർഷമത്രയും

പുതപ്പിനുള്ളിൽ നട്ടുച്ചവരെ മയക്കികിടത്തി ഞാൻ.

പിന്നെ തിരക്കൊട്ടുമേയില്ലായെന്നറിഞ്ഞിട്ടും

തിരക്കു കാട്ടി  പത്രപാരായണം തുടങ്ങി.

പത്തു കവിതക്കുള്ള വകയുണ്ടതില്ലെന്ന്കണ്ട്‌

പുസ്തകമെടുത്ത്‌ കുനുകുനെയെഴുത്തും  തുടങ്ങി .

പിന്നെ പ്രസംഗത്തിനുള്ള കഥാകാവ്യങ്ങളു -

മുദ്ധരണികളും മറ്റും ഫേസ്ബുക്കീന്നും

ബാക്കി വാട്സാപ്പ് ഗ്രൂപ്പുകളീന്നുമെടുത്തു .

അപ്പോഴും മുറിയിലെ ചില്ലലമാരയിൽ

ഭാരത രാമായണവും ബൈബിളും പിന്നെ ഖുറാനുമൊക്കെ

പൊടി നിറച്ചു മാറാല പുതച്ചു കിടന്നു .

സന്ധ്യ കഴിഞ്ഞാലന്തി ചർച്ചക്കു പോകണം.

അതിനായി ചാനൽവണ്ടികളത്രയും പുറത്തുകിടക്കും.

ഇവിടെ കൊല്ലിച്ച കണക്കു ചോദിക്കുമ്പം

അവിടെ കൊന്നകണക്കു പറയണം .

പിന്നെ ഉത്തരം മുട്ടുമ്പോൾ  ന്യായീകരണ പട്ടം മേടിച്ചു

വീട്ടിൽ കൊണ്ട് വയ്ക്കണം .

ബുദ്ധിജീവിയെന്ന പേരുണ്ടിപ്പോളതു മാറ്റി

സാംസ്‌കാരിക നായകനെന്നാക്കണം .

അങ്ങനെ ചുളുവിലീകൊല്ലമെണ്ണം പറഞ്ഞവ്വാർഡുകളി-

ലേതെങ്കിലുമൊന്നു തരാക്കണം.

പിന്നെയെന്തെന്നുമേതെന്നുമെപ്പൊഴും  പറയേണ്ട

പറയേണ്ട സമയത്തവർ പറയുമെന്നേരം

കാൽ കീഴിൽ കിടന്നു  വെറുതെ

കുരച്ചുകൊണ്ടിരുന്നാൽ മതി.

Srishti-2022   >>  Poem - Malayalam   >>  പ്രത്യാശ

Krishnapriya Santhamma

H&R Block

പ്രത്യാശ

അരികിൽ നിന്നാരോ തേങ്ങുന്നതൊരു ഒരു പെൺതളിരിൻ  മൃദു സ്വനമല്ലേ ..

അഴലോടേ സംഭ്രമ ചെവിയോർകെ അറിയുന്നു

അകമേ മുഴങ്ങുമീ ശബ്ദം!

അരുതേ പെൺ ജന്മം അരുതമ്മേ....

ഭയമുണ്ടി നാട്ടിൽ പിറക്കാൻ..

ഉദരത്തിൽ നീ നൽകുമീ സുരക്ഷയിൽ എത്രനാൾ ?

പ്രകൃതിനിയമമല്ലേ ചെറുത്തിടാമോ ?

 

 

കഴുകൻറെ കണ്ണുമായി ചെന്നായ കൂട്ടങ്ങൾ കടിപിടി കൂടുമി ഉലകം ....

കനിവിൻറെ തരികൾ ഉണ്ടവിടെവിടെയെങ്കിലും 

കഴിയുമോ  എന്നെ രക്ഷിക്കുവാൻ?

 

 

ഞെട്ടിയുണർന്നു ഞാൻ നോക്കുന്നു ചുറ്റിലും സ്വപ്നമോ ഈ കേട്ടതെല്ലാം ?

അരികിലായി  കാണ്മൂ തുറന്ന ദിന പത്രം

ഒരു മരക്കൊമ്പി കൊമ്പിലാ ചിത്രം ....

പ്രതിപക്ഷം ഓങ്ങുന്ന വാൾ ആയി പരിചയായി വെറും ഇരകളായി വാളയാർ മക്കൾ !!

 

മകളെ പൊറുക്കുക ഭയം ഏതുമില്ലാതെ

ഇവിടെ ജനിക്കുക ...

എൻ കരം ഉണ്ട് ഉണ്ട് നിന്നെ പൊതിയാൻ !

വെറുമൊരു വെറും ഒരു പെണ്ണല്ല അല്ല നീ എൻറെ പൊന്നു എന്നറിയുക ...

കരുത്തിൻ മലാലയായി ജാൻസി റാണിയായി വളരുക തളരാതൊരിക്കലും നീ  

ഒരു ദീർഘനിശ്വാസം ഉള്ളിൽ ഉറയവേ 

നിറവയർ തഴുകി ഞാൻ മന്ത്രിച്ചു...

,..................

 

Srishti-2022   >>  Poem - Malayalam   >>  കാമിനി

Sooraj M S

Tata Elxsi

കാമിനി

എന്‍ മിഴികളില്‍ നിറയുന്ന സൗഭാഗ്യയോഗത്തില്‍,

സ്പര്‍ദ്ധകൊണ്ടുഴറുന്നു ബാക്കിയാമിന്ദ്രിയം.

ലോകം കൊതിക്കുമാ കാഴ്ചയെന്മുന്നിലെ-

-ത്തിച്ച ദൈവമേ സ്മരിക്കുന്നു നിന്നെ ഞാന്‍.

പടവിലുറഞ്ഞയെന്‍ നഗ്നപാദങ്ങളും,

ശൈത്യം മറന്നു തന്‍ തോഴനാം കണ്ണിനായ്.

ഭൂവില്‍ ജനിച്ചയാ അപ്സരസൗന്ദര്യം,

ഭൂലോകം മറന്നു, ജലകേളിയില്‍ മഗ്നയായ്.

 

 

ആടിയുലയുമാ കേശഭാരത്തില്‍നിന്നാ-

-ടിത്തിമര്‍ത്തൊരു ബിന്ദുപോലെന്മനം.

ലജ്ജവിട്ടുണരുന്നു വിടരുന്നു ഇതളുകള്‍,

തകരുന്നു പൊടിയുന്നു ഹൃദയമാ കാന്തിയില്‍.

ഗതിയെ മറന്നു നിന്‍ നയനസൂനങ്ങളില്‍,

നിശ്ചലം നിലകൊണ്ടു പ്രാണനാം പവനനും.

കഠിനമാം ശിലയോ, ജ്വലിക്കുന്ന തീയോ,

നീറുന്ന ഭൂവോ, ഉരുകുമെന്‍ മനമോ,

പുഷ്പ്പിക്കലെങ്കിലോ അധരങ്ങള്‍ നിന്നുടെ,

അലിയും സകലതും, ആ മന്ദസ്മിതത്തില്‍.

 

 

കൈക്കുമ്പിളില്‍ നിന്നുടെ ആസ്യമാശിച്ചു ഞാന്‍,

നുകരാന്‍ കൊതിച്ചു നിന്‍ അധരമാം പുഷ്പത്തെ.

ആ കൂന്തലിന്‍ വാസനയറിയാന്‍ കൊതിച്ചൊരെന്‍,

നക്തയാം നാസയോടെന്തുഞാന്‍ ചൊല്ലേണ്ടു.

ഇച്ഛയുടെ നാമ്പുകള്‍ തളിര്‍ക്കുന്നു, കിതയ്ക്കുന്നു,

വിടരുന്ന മിഴിയില്‍ നിന്നൊഴുകുമാ ദൃഷ്ടിയില്‍.

തോള്‍ ചേര്‍ന്നുനിന്നൊരെന്‍ തോഴനാം കൗമുദി,

നിശ്ശബ്ദം നിരീക്ഷിച്ചു നാരിയുടെ കാന്തിയെ.

 

 

ജലമെന്ന വസ്ത്രം ഉതിര്‍ത്തുമാറ്റീയവള്‍,

നീരാടല്‍ കഴിഞ്ഞു, പാദങ്ങള്‍ ചലിച്ചു.

വെട്ടിത്തിളങ്ങുമാ അംഗലാവണ്യത്തില്‍,

നിദ്രവിട്ടെന്നിലുണര്‍ന്നൊരാ നാഗം.

ഒരുവേള നിന്നുടെ മേനി കാണാനായി,

ചിറകുകള്‍ താഴ്ത്തിയാ വിഹഗങ്ങളൊക്കെയും.

ശാഖകള്‍ക്കിടയിലൂടെത്തിനോക്കിയൊരു,

കള്ളച്ചിരിയോടെ തിങ്കള്‍ക്കലയും.

 

 

ഹരിതഭൂ ദര്‍ശിച്ച ഗോക്കള്‍ കണക്കെ,

ഉഴലുകയാണെന്‍റെ മിഴികള്‍ നിന്‍ മെയ്യില്‍.

വീര്‍പ്പുമുട്ടുന്നൊരാ കഞ്ചുകബന്ധന-

മുക്തികൊതിച്ച നിന്‍ മാറിടം കണ്ടു ഞാന്‍.

എന്നുടെ ദൃഷ്ടിക്ക് മറുദൃഷ്ടിയായവ,

ഇരുണ്ടൊരാ കണ്ണാല്‍ തുറിച്ചെന്നെ നോക്കി.

നിന്‍ വിഗ്രഹകാന്തികൊണ്ടെന്നിലുണര്‍ത്തിയ,

കാമാന്ധനാഗമത്, തീണ്ടുന്നു വിഷമിതാ.

യാഗാശ്വമായവന്‍ കുളമ്പടി തീര്‍ക്കുന്നു,

വെട്ടിപ്പിടിക്കുന്നു രോമകൂപം വരെ.

 

 

നിന്‍ വപുസ്സിനെ പുണരുമാ ഈറന്‍കണികയി-

ലൊന്നായി മാറാന്‍ കൊതിച്ചെന്‍റെ മാനസം.

ഒഴുകാന്‍ കൊതിച്ചു നിന്‍ മേനിയിലൂടെ,

അണയാന്‍ കൊതിച്ചു നിന്‍ നാഭിച്ചുഴിയില്‍.

മണിമുത്തുപോലെ തിളങ്ങുന്നവ നിന്‍റെ,

മദരസം പേറും മോഹകേന്ദ്രത്തില്‍.

വികൃതിയതില്‍ ചിലര്‍ താഴേക്ക് നീങ്ങുന്നു,

പൊന്നരഞ്ഞാണ വരമ്പും കടന്ന്.

വരക്കാന്‍ കൊതിച്ചു ഞാന്‍ അംഗുലിയാല്‍ നിന്‍റെ,

നാഭിക്കു താഴെയെന്‍ മാനസവര്‍ണ്ണങ്ങള്‍.

പുളകംകൊണ്ടു ചിരിക്കുന്ന നിന്‍ മുഖം,

പകരം വരച്ചു ഞാന്‍ ഗുഹ്യമായെന്‍ ഹൃത്തില്‍.

 

 

സര്‍വ്വംസഹഭൂമി സഹിക്കുമോ എന്നുള്ളില്‍,

ജ്വലിക്കുമീ കാമവിചാരങ്ങളൊക്കെയും.

വിഷം തീണ്ടും നാഗമോ, ജീവന്‍റെ താതനോ,

എന്നെ പുണരുമീ കാമകല്ലോലിനി.

അവളുടെ തുടകളെ മറയ്ക്കാന്‍ മടിക്കുന്ന,

ഈറനാം ആടപോല്‍ സ്പഷ്ടമെന്‍ തൃഷ്ണയും.

 

 

അനിവാര്യമായൊരു അസ്തമനംപോല്‍,

തമസ്സില്‍ തനിച്ചാക്കിയകലുകയാണവള്‍.

അകലുന്ന നാരിയാണഴകിന്‍റെയൗന്നത്യം,

ആരൊരാള്‍ ചൊല്ലിയാ നേരിന്‍മൊഴികള്‍.

ഓളമായ് ഒഴുകിയാ കാവ്യവചനങ്ങള്‍,

തുടിക്കുമാ നിതംബത്തിലിളകുന്ന തിരപോലെ.

 

 

ആസന്നമൃതി കണ്ട് കത്തിജ്വലിച്ചെന്നില്‍,

കാക്കുമോ ദൈവമേ, അണയുമാ ദീപ്തിയെ.

ചന്ദ്രന്‍ സ്ഫുരിച്ചു, പവനന്‍ ചലിച്ചു,

ദേവനുണര്‍ന്നു, പുഷ്പം ചിരിച്ചു.

ഝടുതിയിൽ നിലച്ചൊരാ കൊലുസിന്‍റെ കൊഞ്ചല്‍,

ആ നാരി തിരിഞ്ഞു, എന്‍ ദീപം ജ്വലിച്ചു.

 

 

Srishti-2022   >>  Poem - Malayalam   >>  അവൾ..

Nimisha Davis

Autram Infotech

അവൾ..

ഇരുളടഞ്ഞ ജിവിതത്തിൽ ഒരു നേരിപ്പോടായി പ്രകാശം പരത്തിയവൾ..

ഓരോ ജീവിതത്തിലും കാണും ലക്ഷ്യം, 

എന്നാൽ അവളുടെ ലക്ഷ്യം അവനിലെ പ്രകാശമായിരുന്നു..

ഇരുട്ടിൽ അജ്ഞതക്ക് ഒരു നെരിപ്പോടിൻ 

പ്രകാശം പരത്തും മിന്നാമിനുങ്ങുപോൽ,

അവൾ അവനിൽ പറന്നിറങ്ങി..

ചുറ്റിലും പ്രകാശം പരത്തി നിർവൃതി 

അടഞ്ഞവൾ തിരിച്ചറിഞ്ഞില്ല..

അവളിലെ പ്രകാശത്തിന് അവനിലെ 

അന്ധകാരത്തെ മൂടികിടക്കും ഉൽകാഴ്ചയെ 

തുറക്കാനാകില്ല എന്ന്..

കാലം കാത്തുവച്ച വിധിയും പേറിയവൾ

നടന്നു നീങ്ങി..

അവനും തിരിച്ചറിഞ്ഞില്ല അവളം പ്രകാശത്തെ..

എന്നാൽ തിരിച്ചറിവിനു മുൻപേ

അവൾ പറന്നകന്നു..

പ്രകാശം മാത്രം നിറഞ്ഞു നിൽക്കും ലോകത്തേക്ക് കാലം മാറ്റിമറിച്ച ജീവിതത്തിൽ അവനും 

തിരിച്ചറിഞ്ഞു അവൾ പരത്തിയ പ്രകാശം..

അവളുടെ അഭാവത്തിൽ 

തിരിച്ചറിയലും തിരിച്ചു പോരലുകളും ഇല്ലാത്ത ലോകത്തിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

അവളം പ്രകാശത്തെ തിരിച്ചറിഞ്ഞ നിർവൃതിയിൽ..

Srishti-2022   >>  Poem - Malayalam   >>  ചിത്രത്തിൽ വരയ്ക്കാത്തത്

ചിത്രത്തിൽ വരയ്ക്കാത്തത്

രണ്ടു പെണ്കുട്ടികൾ 

 

വരച്ച ഒരു പോലുള്ള രണ്ടു ചിത്രങ്ങൾ.

 

അവരോ 

 

തികച്ചും അപരിചിതർ!

 

നിയോഗങ്ങളുടെ ചുരങ്ങളിലോ 

 

ജനിമൃതിയുടെ  ചെരിവുകളിലോ 

 

കണ്ടുമുട്ടാത്തവണ്ണം വിദൂരമായ 

 

ദൂരങ്ങൾ പേറുന്നവർ..

 

നിഴലുകൾ പോലും പരസ്പരം

 

സ്പർശിക്കാത്തവണ്ണം 

 

അകലത്തെ ആവാഹിച്ചവർ.

 

*

 

അവരുടെ ചിത്രങ്ങൾക്കകത്തോ 

 

ഒരുപോലെ ഒരു ദീർഘവൃത്തം!

 

വൃത്തത്തിനകത്ത്‌ ഇളംനീലച്ചായം..

 

നടുക്കു ചാരനിറത്തിൽ ഒരു മരം..

 

അതിന്റെ ചോട്ടിൽ നിൽക്കുന്ന സ്വന്തം നിഴൽചിത്രം..

 

പച്ച ചില്ലയിൽ പലേടത്തും ഇടവിട്ടു 

 

ചുവന്ന ചായപ്പൂക്കൾ..

 

കവിളിൽ തൊട്ടു തലോടാൻ 

 

എന്നവണ്ണം വൃത്തത്തിനു പുറത്തു 

 

നിന്നും നീട്ടി വരുന്ന രണ്ടു കരങ്ങൾ!

 

*

 

എന്റെയും നിന്റെയും സ്വപ്നങ്ങൾ ഒരു പോലെ എങ്കിൽ,

 

ഉറക്കത്തിൽ നീ മാത്രം ഇടയ്ക്കിടെ 

 

ഞെട്ടി ഉണരുന്നതെന്തിന്?

 

ഞാനും നീയും വരക്കുന്ന ചിത്രങ്ങൾ

ഒന്നു തന്നെ എങ്കിൽ,

 

വരക്കുമ്പോൾ നീ കൂടെക്കൂടെ

 

ഇമകൾ തടവുന്നതെന്തിന്?

 

ഏതു ദുരനുഭവങ്ങളുടെ വെന്തുപൊള്ളലുകളിലാണ്, 

 

നീണ്ടു വളരുന്ന ആ കൈകളിൽ നിന്നും

 

നിന്റെ നിഴൽചിത്രം തെറിച്ചു മാറുന്നത്?

 

*

 

നമുക്കിടയിൽ അറിയാത്ത സൗഹൃദം പോറ്റി,

 

കാണാത്ത ദൂരങ്ങൾ താണ്ടി,

 

എന്റെ ശീർഷകം ഞാൻ നിനക്കും ചാർത്തിക്കൊട്ടേ?

 

ഇതാ, അച്ഛൻ ലാളിക്കുന്ന മകൾ!

 

 

Srishti-2022   >>  Poem - Malayalam   >>  ഇരുട്ടും നിഴലും

Reshma Lal

UST Global Campus

ഇരുട്ടും നിഴലും

രാത്രികൾക്ക് നിറമില്ലായിരുന്നു 

എങ്ങും ഇരുട്ട് മാത്രമായിരുന്നു 

അതുകൊണ്ട് തന്നെ ഇരുട്ട് നിറഞ്ഞ സ്ഥലങ്ങളിൽ 

പകലും രാത്രിയായിരുന്നു 

അത് നിഴലിലേക്ക് 

 വ്യാപിക്കുകയായിരുന്നു 

 

ഭയപ്പെടുത്തുന്ന ഇരുട്ടിൽ 

ഓരോതവണ വെളിച്ചത്തിൽ നിന്ന് 

ഇരുട്ടിലേക്ക് പോകും തോറും നിഴൽ 

വികൃതമായി കാണപ്പെട്ടു 

സഞ്ചരിക്കാൻ അതിനു ഭയമായിരുന്നു 

വെളിച്ചം മങ്ങി   മങ്ങി  വന്നു 

 

നീല നിറമുള്ള ആകാശം 

 കാർമേഘം   നിറഞ്ഞു കാണപ്പെട്ടു

ആർത്തുലച്ചു  പെയ്യാൻ അലറി വിളിച്ചു കരയാൻ ,  കരയിക്കാൻ 

തയ്യാറെടുത്തു 

 

ഏതോ ഇരുണ്ട കോണിൽ 

നിഴലിനെ മുടിയിൽ പിടിച്ചു ഇരുട്ടിലേക്ക്

വലിച്ചു

പിന്നെ എങ്ങും അന്ധകാരം ആയിരുന്നു 

നിഴലിന്റെ  ശ്വാസം ആ വാനിൽ 

കലർന്ന്  മഴയായ് പെയ്തു.

നിഴലിന്റെ  അന്ത്യo സംഭവിച്ചു 

ഇരുട്ടിനു  അന്ത്യo ഇല്ലല്ലോ................ 

Srishti-2022   >>  Poem - Malayalam   >>  നിശാഗന്ധി

Roshini Abraham

QuEST Global

നിശാഗന്ധി

സന്ധ്യയുടെ ഏഴാം യാമമായ് 

നിശതൻ  കാലൊച്ച 

പൂക്കൾ തൻ സിരകളിലുതിരവേ 

അറിയുന്നു ഞാനിന്ന് 

പ്രശാന്തിയുടെ തീരങ്ങളിലേക്കൊരു 

പകൽ ദൂരം മാത്രം 

 

സപ്തമണി നാദം മുഴങ്ങുന്നു 

യക്ഷ ഗാനങ്ങൾ കാറ്റിലുലയുന്നു

അപ്സര  സുന്ദരിതൻ  പാദസര 

മൊഴികൾ കാതിൽ മുഴങ്ങുന്നു 

 

അകലങ്ങളിലെങ്ങോ 

അലയടിക്കും  തിരമാലകൾ 

ഹൃദയത്തിൻ താഴ്‌വരയിൽ 

പ്രകമ്പനം കൊളളുന്നു 

 

ചിതലെടുക്കുമീ ചിന്തകളെ 

സ്വപ്നമായ്  മാറുമീ  രാവുകളെ 

പുണരാൻ കൊതിക്കുമെൻ 

ഉള്ളിൽ മയങ്ങും ബാല്യം 

 

ഇന്നലകളിലേക്കെങ്ങോ 

യാത്രയായ് മനം 

അറിയാതെ മന്ത്രിക്കും, 

തിരിച്ചറിവിൻ നേരമായിതാ 

 

ധരിത്രിയെ  സ്നേഹിക്കും 

മണൽത്തരിയായ്  മാറുവാൻ നേരമായ് 

മഞ്ഞായ്  രാവിൽ പെയ്തിറങ്ങാൻ 

കാറ്റായ്  പൂവിനെ തഴുകിയകലാൻ 

നേരമായിതാ...

 

ബാഹ്യരൂപത്തിനുള്ളിൽ മയങ്ങും 

കാവ്യസങ്കല്പങ്ങൾ  ഉണരും 

സമയമിതാ ആഗതമായ് 

രാവിൻ  ആലിംഗനമേറ്റ്  ഉണരും 

ചന്ദ്രകാന്ത പ്രതിബിംബം പോൽ ഞാൻ...... 

 

Srishti-2022   >>  Poem - Malayalam   >>  മഴപ്പക്ഷിയുടെ പാട്ട്

Anand Madhu

Tata Elxsi Limited

മഴപ്പക്ഷിയുടെ പാട്ട്

ഇനിയും തുറക്കാത്തതെന്തേ നിൻ വാതിൽ സഖി,

ഇരുളണഞ്ഞീടുന്നു ഈ പാതയോരം...

ഈ മരച്ചില്ലയിൽ നിൻ ദർശനത്തിനായ്,

ഈറനാം കണ്ണുകളോടെ ഈ മഴപ്പക്ഷി!

 

ഇന്നു ഞാനോർക്കുന്നു നാം ഒരുമിച്ചന്നു,

ഇടറാതെ നടന്നൊരീ വഴികളെല്ലാം വസന്തങ്ങളായിരുന്നു...

ഇരുളിലെ വാനിൽ വിളങ്ങിയ ചന്ദ്രനും,

ഇടയ്ക്കിടെ വന്നു പോയ് മറഞ്ഞൊരീ മഴകളും,

ഇലകളെ തഴുകുന്ന മഞ്ഞുതുള്ളികളും,

ഇളംകാറ്റും എൻ പ്രിയതമയ്ക്കിഷ്ടമായിരുന്നു.

 

ഇടവേളകളില്ലാതെ നാം നീങ്ങിയ പാതയിൽ,

ഇണക്കവും പിണക്കവും പതിവായിരുന്നു.

ഇമയടയ്ക്കാതെ നാം കണ്ട സ്വപ്നങ്ങളിൽ,

ഇരുവരും രാജ്ഞിയും രാജാവുമായി.

ഇടതെറ്റി വന്നൊരാ ഇടിമിന്നൽ നമ്മുടെ,

ഇടനെഞ്ചു പിളർക്കുകയായിരുന്നോ!

ഇടറുന്ന ശബ്ദത്തിൽ അന്നു നാം ചൊല്ലി,

ഇനി വരും ജന്മത്തിൽ ഒന്നായിടാം.

 

ഇഴഞ്ഞു പോയ് കാലവും കുറേയങ്ങനെ,

ഈ മണ്ണിൽ ഞാനും പുനർജനിച്ചു.

ഈ മഴപ്പക്ഷിയ്ക്ക് മതമൊന്നേയുള്ളു സ്നേഹം,

ഇണയായ് എന്നിലേയ്ക്കണയൂ നീ വേഗം.

ഇനി വരും ജന്മമെൻ പ്രിയേ നീയെന്നിൽ,

ഇടമഴയായ് പെയ്തു ചേർന്നിടേണം.

ഇനിയും തുറക്കുമോ നിൻ വാതിൽ മമ സഖി,

ഈ മരച്ചില്ലയിൽ കേഴുന്നീ മഴപ്പക്ഷി.

Srishti-2022   >>  Poem - Malayalam   >>  'പ്രണയം'

Vivek v

animation media

'പ്രണയം'

ഉടലിന്റെ ദാഹമല്ലോമനേ പ്രണയം 

അതിനത്മാവിനോളം ആഴമുണ്ട് 

ജനിമൃതികളോളം പഴക്കമുണ്ട് 

പ്രതീക്ഷയുടെ ഭാരമില്ലാതെ അതൊഴുകി നടക്കും 

ഓരോ ജന്മവും കൂട്ട് നിൽക്കും

കവിയ്ക്കൊരു കാമുകിയായി

 കവിത എഴുതാൻ

അവളുടെ അഴകളവുകളെ വേണമായിരുന്നു 

വാക്കുകളിലേക്ക് ചാലിച്ചെഴുതാൻ

അയാളൊരു കാമുകിയെ തിരഞ്ഞു......

ഭാര്യയെ വർണ്ണിച്ചെഴുതാൻ അയാളുടെ കൈകൾ വിറച്ചിരുന്നു......

അവൾ തനിക്കു മാത്രം ആസ്വദിക്കേണ്ടവളാണ്....

പങ്കുവെയ്ക്കാനായൊരു കാമുകിയെ തേടി അയാളലഞ്ഞു....

അവളുടെ തലമുടിയിൽ മുഖം അമർത്തി കിടന്നപ്പോൾ അവനിൽ പെയ്ത രാമഴകൾ പ്രണയത്തിന്റേതായിരുന്നില്ല....

 അവളുടെ ചുണ്ടുകളിൽനനവായ് മാറുമ്പോഴും അവനവളെ പ്രണയിച്ചിരുന്നില്ല

ഏതോ രാത്രിയിൽ നഷ്ടങ്ങളുടെ കണക്കുകളെണ്ണിയപ്പോൾ ശൂന്യതയിൽ 

അവൻ പ്രണയം കണ്ടെത്തി.....

അവളപ്പോൾ മറ്റൊരു മുറിയുടെ അലങ്കാരമായി മാറിയിരുന്നു.....

Srishti-2022   >>  Poem - Malayalam   >>  ബിംബം

ബിംബം

വെയിലേറെ നിന്നൊരു മദ്ധ്യാന നേരത്തു

ഓടിത്തളർന്നു കിതച്ചു നിന്നു

പടിയേറേ താണ്ടിയ പാദ ദ്വയം

പതിയെ മൊഴിഞ്ഞു മിഴികൾ രണ്ടും

ദിക്കേറെ കണ്ടു ഞാൻ മനോഹരം

എന്നിൽ സാരഥിയായ നീ മാറിയപ്പോൾ

 

ഒരു മഴയത് ഒരു കുടപോലും ഇല്ലാത്ത നേരത്തു

പതിയെ പിടിക്കുന്ന ഒരു കൈ തലം

മഴയുടെ മുമ്പിൽ അത് അടിപതറി വീഴവേ

അരുമയോടെ ശിരസ്സൊന്നോത്തി

അടി പലതും താണ്ടി ഞാൻ

എന്നിൽ മകുടമായ നീ മാറിയപ്പോൾ

 

തനിയെ തിരിയുന്ന പമ്പരംജീവിതം

അതിൽ താളമായി മാറുന്നു പ്രകൃതീശ്വരി

ഒരു ദ്വീപായ മാറുന്ന മനസ്സിൽ

കാറും കോളും കഴിഞ്ഞുള്ള വേളകളിൽ

പതിയെ തെളിയുന്നു ജീവസത്യം

തനിയെ വരുന്നു നാംതനിയെ തിരിക്കുന്നു

ഒരു വേള കൂട്ടിനായി  ബിംബം മാത്രം

Subscribe to Poem - Malayalam